30.05.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - തന്റെ എല്ലാം ഈശ്വരീയ സേവനത്തിൽ സഫലമാക്കി ഭാവിയുണ്ടാക്കൂ എന്തുകൊണ്ടെന്നാൽ മരണം തലയ്ക്കു മുകളിലാണ്.

ചോദ്യം :-
ജ്ഞാനം കേട്ടിട്ടും കുട്ടികളിൽ എന്തു കൊണ്ട് അതിന്റെ ധാരണ ഉണ്ടാകുന്നില്ല?

ഉത്തരം :-
എന്തുകൊണ്ടെന്നാൽ വിചാര സാഗര മഥനം ചെയ്യാൻ അറിയുന്നില്ല. ബുദ്ധിയോഗം ദേഹത്തിന്റെയും ദേഹത്തിന്റെ സംബന്ധങ്ങളിലും കുടുങ്ങി കിടക്കുകയാണ്. ആദ്യം ബുദ്ധി കൊണ്ട് എപ്പോൾ മോഹം ഇല്ലാതാകുന്നുവോ, അപ്പോൾ അല്പം ധാരണയും ഉണ്ടാകുന്നു. മോഹം ഇങ്ങനെയുള്ള വസ്തുവാണ്, അത് ഒറ്റയടിക്ക് കുരങ്ങനാക്കി മാറ്റുന്നു, അതിനാൽ ബാബ കുട്ടികൾക്ക് ആദ്യമാദ്യം പ്രതിജ്ഞ ഓർമ്മ ഉണർത്തി തരുകയാണ് - ദേഹ സഹിതം, ദേഹത്തിന്റെ എല്ലാ സംബന്ധത്തെയും മറക്കൂ, എന്നെ ഓർമ്മിക്കൂ.

ഗീതം :-
ഭോലാനാഥനെപ്പോലെ വിചിത്രമായി ആരുമേയില്ല .........

ഓംശാന്തി.  
ബാബയിരുന്ന് മനസ്സിലാക്കി തരുന്നു, ഇപ്പോൾ കുട്ടികൾക്ക് ഇതാണെങ്കിൽ നല്ല രീതിയിൽ അറിയാം പരിധിയില്ലാത്ത ബാബയെ തന്നെയാണ് പറയപ്പെടുന്നത് - പതീതരെ പാവനമാക്കി മാറ്റുന്നവൻ. കൃഷ്ണന് മോശമായവരെ നേരെയാക്കാൻ സാധിക്കില്ല. ഗീതയുടെ ഭഗവാൻ കൃഷ്ണനല്ല, ശിവനാണ്. ശിവബാബ രചയിതാവും കൃഷ്ണൻ രചനയുമാണ്. സ്വർഗ്ഗത്തിന്റെ സമ്പത്ത് നൽകുന്നയാൾ, സ്വർഗ്ഗത്തിന്റെ രചയിതാവ് തന്നെയാണ്. ഇതാണ് ഭാരതത്തിന്റെ മുഖ്യമായ ഏറ്റവും വലിയ തെറ്റ്. ശ്രീ കൃഷ്ണനെ ബാബയെന്ന് ഒരിക്കലും പറയാൻ സാധിക്കില്ല. സമ്പത്ത്, ബാബയിൽ നിന്ന് തന്നെയാണ് ലഭിക്കുന്നത് ഭാരതത്തിന് തന്നെയാണ് ലഭിച്ചിരുന്നത്. ഭാരതത്തിൽ തന്നെയാണ് ശ്രീ കൃഷ്ണൻ രാജകുമാരൻ, രാധ രാജകുമാരി എന്ന് പാടിയിട്ടുള്ളത്. മഹിമ ഉയർന്നതിലും ഉയർന്ന ഒരു ബാബയുടെയാണ്. ശ്രീ കൃഷ്ണൻ ഉയർന്നതിലും ഉയർന്ന രചനയാണ്, വിശ്വത്തിന്റെ അധികാരി. അവരെ സൂര്യവംശീ ദൈവീക രാജപരമ്പരയെന്ന് പറയപ്പെടുന്നു. ഗീത ആദി സനാതന ദേവീ ദേവതാ ധർമ്മത്തിന്റെ ശാസ്ത്രമാണ്. സത്യയുഗത്തിലാണെങ്കിൽ ആർക്കും ജ്ഞാനം കേൾപ്പിക്കുന്നില്ല. സംഗമത്തിൽ തന്നെയാണ് ബാബ കേൾപ്പിക്കുന്നത്. ചിത്രങ്ങളിലൂടെയും ആദ്യം ഇത് വ്യക്തമാക്കി കൊടുക്കണം. രണ്ടു പേരുടെയും ചിത്രം നൽകുന്നുണ്ട്, ഗീതയുടെ ഭഗവാൻ, പുനർജന്മരഹിതനായ രചയിതാവാണ്, രചനയായ ശ്രീകൃഷ്ണനല്ല. നിങ്ങൾക്കറിയാം - ശിവബാബ തന്നെയാണ് വജ്രതുല്യമാക്കി മാറ്റുന്നത്. മഹിമ പാടാറുമുണ്ട് - വജ്ര തുല്യം, കക്കയ്ക്ക് തുല്യം. കുട്ടികളുടെ ബുദ്ധിയിൽ ഇതുണ്ടാവണം ബാബയുടെ ആജ്ഞയാണ് - നിങ്ങൾ എന്നെയും സമ്പത്തിനെയും ഓർമ്മിക്കൂ. അതാണ് പരിധിയില്ലാത്ത ബാബ. കൃഷ്ണനാണെങ്കിൽ പരിധിയുള്ള അധികാരിയാണ്. കേവലം വിശ്വത്തിന്റെ രാജാവാകുന്നു, ശിവബാബയാണെങ്കിൽ രാജാവാകുന്നില്ലല്ലോ. വാസ്തവത്തിൽ ഗീതയ്ക്ക് വളരെ മഹിമയുണ്ട്. ഒപ്പം ഭാരതത്തിന്റെയും മഹിമയുണ്ട്. ഭാരതം എല്ലാ ധർമ്മത്തിലുള്ളവരുടെയും വലിയ തീർത്ഥ സ്ഥാനമാണ്. കേവലം കൃഷ്ണന്റെ പേര് വെച്ചത് കാരണം എല്ലാ മഹത്വവും ഇല്ലാതായി. ഈ കാരണം കൊണ്ട് തന്നെയാണ് ഭാരതം കക്കയ്ക്ക് സമാനമായി മാറിയത്. ഡ്രാമയനുസരിച്ചാണ് എങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്. ബാബ മനസ്സിലാക്കി തരുന്നു വളരെ നല്ല രീതിയിൽ. ദിനം പ്രതിദിനം ഗുഹ്യമായ കാര്യങ്ങൾ കേൾപ്പിച്ചു കൊണ്ടിരിക്കുന്നു അതിനാൽ പിന്നീട് പഴയ ചിത്രങ്ങളെ മാറ്റി വേറെ ഉണ്ടാക്കേണ്ടി വരുന്നു. ഇതാണെങ്കിൽ അവസാനം വരെ സംഭവിച്ചു കൊണ്ടിരിക്കും. കുട്ടികളുടെ ബുദ്ധിയിൽ നല്ല രീതിയിൽ വെയ്ക്കണം - ശിവബാബ നമുക്ക് സമ്പത്ത് നൽകി കൊണ്ടിരിക്കുകയാണ്. പറയുന്നു - എന്നെ മാത്രം ഓർമ്മിക്കുകയാണെങ്കിൽ വികർമ്മം വിനാശമാകും. കൃഷ്ണനെ ഓർമ്മിക്കുന്നതിലൂടെ വികർമ്മം വിനാശമാവുകയില്ല. കൃഷ്ണൻ സർവ്വശക്തിമാനല്ല. സർവ്വശക്തിവാൻ ബാബയാണ്, സമ്പത്തും ബാബയാണ് നൽകുന്നത്. മനുഷ്യൻ, കൃഷ്ണനെ തന്നെ ഓർമ്മിച്ചു കൊണ്ടിരിക്കുന്നു. കൃഷ്ണൻ പറഞ്ഞുവെന്ന് കരുതിക്കോളൂ. അവരും പറയുന്നു - ദേഹത്തിന്റെ സംബന്ധത്തെ വിട്ട് എന്നെ മാത്രം ഓർമ്മിക്കൂ. ആത്മാവാണെങ്കിൽ അച്ഛനെയല്ലേ ഓർമ്മിക്കുന്നത്. കൃഷ്ണനാണെങ്കിൽ എല്ലാ ആത്മാക്കളുടെയും അച്ഛനല്ല. ഇതെല്ലാം വിചാര സാഗര മഥനം ചെയ്ത് ബുദ്ധിയിൽ ധാരണ ചെയ്യണം. ചിലർ മോഹത്തിൽ കുടുങ്ങിയത് കാരണം പിന്നെ ധാരണ ചെയ്യാൻ സാധിക്കുന്നില്ല. നിങ്ങൾ പാടി വന്നു - മറ്റു സംഗങ്ങൾ വിട്ട് അങ്ങയുടെ സംഗത്തിൽ ചേരും. എന്റെത് ഒന്ന് മാത്രം, രണ്ടാമതൊരാളില്ല. പക്ഷെ മോഹം പിന്നെ അങ്ങനെയുള്ള വസ്തുവാണ് അത് ഒറ്റയടിക്ക് കുരങ്ങനെ പോലെയാക്കി മാറ്റുന്നു. കുരങ്ങനിൽ മോഹവും ലോഭവും ഒരുപാടുണ്ട്. സമ്പന്നർക്ക് പോലും മനസ്സിലാക്കി കൊടുക്കണം ഇപ്പോൾ മരണം മുന്നിൽ നിൽക്കുകയാണ്. ഇതെല്ലാം ഈശ്വരീയ സേവനത്തിൽ ഉപയോഗിക്കൂ, ഭാവിയുണ്ടാക്കൂ. പക്ഷെ കുരങ്ങിനെപോലെ തൂങ്ങികിടക്കുകയാണ്, വിടുന്നില്ല. ബാബ പറയുന്നു - ഏതെല്ലാം ദേഹ സഹിതം, ദേഹത്തിന്റെ സംബന്ധമുണ്ടോ അതിൽ നിന്നെല്ലാം ബുദ്ധിയോഗം മാറ്റൂ. ബാബയുടെ ശ്രീമതത്തിലൂടെ നടക്കൂ. നിങ്ങൾ പറയുന്നു - ഈ ധനം, കുട്ടികൾ മുതലായവയെല്ലാം ഈശ്വരൻ നൽകിയതാണ്. ഇപ്പോൾ ഈശ്വരൻ സ്വയം വന്നിരിക്കുന്നു, പറയുകയാണ് - നിങ്ങളുടെ ഈ ധനം - സമ്പത്തെല്ലാം നശിക്കാൻ പോവുകയാണ്. ചിലരുടെ മണ്ണിലേയ്ക്ക്....... ഭൂമികുലുക്കം മുതലായവ ഉണ്ടാകും, ഇതെല്ലാം അവസാനിക്കും. വിമാനം വീഴുകയോ തീപ്പിടിക്കുകയോ ചെയ്യുമ്പോൾ പോലീസ് വരുന്നതു വരെ ആദ്യമാദ്യം കള്ളൻ ഉള്ളിൽ കടക്കുന്നു. അതിനാൽ ബാബ മനസ്സിലാക്കി തരുകയാണ് - കുട്ടികളെ, ദേഹധാരികളിൽ നിന്ന് മോഹം മാറ്റണം. മോഹാജീത്തായി മാറണം. ദേഹാഭിമാനമാണ് ഏറ്റവും ആദ്യത്തെ ശത്രു. ദേവതകൾ ദേഹീ അഭിമാനികളാണ്. ദേഹാഭിമാനം വരുന്നതിലൂടെ തന്നെയാണ് വികാരത്തിൽ കുടുങ്ങുന്നത്. നിങ്ങൾ പകുതി കല്പം ദേഹാഭിമാനത്തിലായിരുന്നു. ഇപ്പോൾ ദേഹീ അഭിമാനിയാകുന്നതിനുള്ള പ്രാക്ടീസ് ചെയ്യണം. ആരും തന്നെ തികച്ചും ഈ കാര്യങ്ങളൊന്നും അറിയുകയില്ല, പരമാത്മാവിനെയും അറിയില്ല. ആത്മാവെന്താണ്, പരമാത്മാവെന്താണ്, ആത്മാവ് എത്ര ജന്മങ്ങളെടുക്കുന്നുണ്ട്, എങ്ങനെ പാർട്ടഭിനയിക്കുന്നു, നമ്മൾ അഭിനേതാക്കളാണ് - ഇത് ആർക്കും അറിയുകയില്ല, അതിനാൽ അനാഥൻ എന്ന് പറയുന്നു. അവരാണെങ്കിൽ പറയുകയാണ് ആത്മാവ് ജ്യോതിയിൽ പോയി ലയിക്കുന്നുവെന്ന്. പക്ഷെ ആത്മാവാണെങ്കിൽ അവിനാശിയാണ്. ആത്മാവിൽ തന്നെയാണ് 84 ജന്മങ്ങളുടെ പാർട്ടടങ്ങിയിട്ടുള്ളത്. പറയുന്നുമുണ്ട് ആത്മാവ് നക്ഷത്രമാണ്, എന്നിട്ടും മനസ്സിലാക്കുന്നില്ല. ആത്മാവ് തന്നെയാണ് പരമാത്മാവെന്ന് പറയുന്നു, ബാബയെ തികച്ചും തിരിച്ചറിയുന്നില്ല. ആത്മാവിനെക്കുറിച്ച് തന്നെയാണ് പറയുന്നത് ഭ്രുകുടിയുടെ മധ്യത്തിൽ നക്ഷത്രം തിളങ്ങുന്നുവെന്ന്. പരമാത്മാവിനെക്കുറിച്ച് ഒന്നും തന്നെ പറയുന്നില്ല. അവരെ പരമാത്മാവെന്ന് പറയുന്നു, അവരും പരംധാമത്തിലാണ് വസിക്കുന്നത്. പരമാത്മാവും ബിന്ദുവാണ്. കേവലം പുനർ ജന്മരഹിതനാണ്, ആത്മാക്കൾ പുനർജന്മത്തിൽ വരുന്നു. പരമാത്മാവിനെക്കുറിച്ച് പറയപ്പെടുന്നു ജ്ഞാനത്തിന്റെ സാഗരൻ, ആനന്ദത്തിന്റെ സാഗരൻ, പവിത്രതയുടെ സാഗരൻ. ദേവതകൾക്ക് ഈ സമ്പത്ത് ആര് നൽകി? ബാബാ. സർവ്വ ഗുണ സമ്പന്നൻ, 16 കലാ സമ്പൂർണ്ണൻ.............. ഈ ദേവതകളെ പോലെ ഇപ്പോൾ ആരും തന്നെയില്ല. അവർക്ക് ഈ സമ്പത്ത് എങ്ങനെ ലഭിച്ചു, ഇതാർക്കും അറിയുകയില്ല. ബാബ തന്നെയാണ് വന്ന് മനസ്സിലാക്കി തരുന്നത്, ബാബയെ തന്നെയാണ് ജ്ഞാനത്തിന്റെ സാഗരനെന്ന് പറയുന്നത്. ഈ സമയം വന്ന് ജ്ഞാനം നൽകുന്നു പിന്നീട് പ്രായേണ ലോപിച്ചു പോകുന്നു. പിന്നീട് ഭക്തിയുണ്ടാകുന്നു, അതിനെ ജ്ഞാനമെന്ന് പറയാൻ സാധിക്കില്ല. ജ്ഞാനത്തിലൂടെയാണെങ്കിൽ സദ്ഗതിയുണ്ടാകുന്നു. എപ്പോഴാണോ ദുർഗതിയുണ്ടാവുന്നത്, അപ്പോൾ സർവ്വരുടെയും സദ്ഗതി ദാതാവ്, ജ്ഞാനത്തിന്റെ സാഗരൻ വരുന്നു. ബാബ തന്നെയാണ് വന്ന് ജ്ഞാന സ്നാനം ചെയ്യിക്കുന്നത്. അതാണെങ്കിൽ വെള്ളത്തിന്റെ സ്നാനമാണ്, അതിലൂടെ സദ്ഗതിയുണ്ടാവാൻ സാധിക്കില്ല. ഈ കുറച്ച് കാര്യങ്ങളും ധാരണ ചെയ്യണം. മുഖ്യമായ ഏതെല്ലാം നല്ല നല്ല ചിത്രങ്ങളുണ്ടോ, അത് വലുതാക്കണം അതിലൂടെ ചിലർ നല്ല രീതിയിൽ മനസ്സിലാക്കും. അക്ഷരം വളരെ നല്ലതായിരിക്കണം. ചിത്രം ഉണ്ടാക്കുന്നവർ ഇത് ബുദ്ധിയിൽ വെയ്ക്കണം. പലരെയും വിളിക്കണം - വന്ന് പരംപിതാ പരമാത്മാവിന്റെ പരിചയം നേടൂ, ഭാവിയിലെ 21 ജന്മത്തേയ്ക്ക് ബാബയിൽ നിന്ന് സമ്പത്തെടുക്കൂ എന്ന് ക്ഷണകത്ത് നൽകണം. സഹോദരീ-സഹോദരന്മാരെ, പാരലൗകിക അച്ഛനിൽ നിന്ന് പരിധിയില്ലാത്ത സ്വരാജ്യം എങ്ങനെ ലഭിക്കുന്നു - വന്ന് മനസ്സിലാക്കൂ. പരിധിയില്ലാത്ത സമ്പത്ത് നേടുന്നത് പഠിക്കൂ, ഇതിൽ ഭയപ്പെടേണ്ട കാര്യമൊന്നുമില്ല. വിളിച്ചു കൊണ്ടിരിക്കുന്നു - അല്ലയോ പതിത പാവനാ വരൂ. ബാബയും പറയുന്നു - കാമം മഹാ ശത്രുവാണ്. പാവന ലോകത്തിലേയ്ക്ക് പോകണം അതിനാൽ തീർച്ചയായും പവിത്രമായി മാറണം. പതിതരെന്ന് അവരെയാണ് പറയുന്നത് ആരാണോ വികാരത്തിലൂടെ ജന്മമെടുക്കുന്നത്. സത്യ-ത്രേതായുഗത്തിൽ വിഷമുണ്ടായിരിക്കില്ല, അതിനെ പറയുന്നത് തന്നെ സമ്പൂർണ്ണ നിർവികാരീ ലോകമെന്നാണ്. വികാരമേയില്ല. പിന്നെ ഇത് എന്തുകൊണ്ട് നിങ്ങൾ ചോദിക്കുന്നു - കുട്ടികൾ എങ്ങനെ ജന്മമെടുക്കുന്നു? നിങ്ങൾ നിർവികാരിയായി മാറൂ. കുട്ടികൾ എങ്ങനെ ഉണ്ടാകണമോ അങ്ങനെ ഉണ്ടാകും. നിങ്ങൾ ഇത് ചോദിക്കുന്നത് തന്നെ എന്തിനാണ്? നിങ്ങൾ ബാബയെ ഓർമ്മിക്കൂ എങ്കിൽ ജന്മ-ജന്മാന്തരത്തെ വികർമ്മം വിനാശമാകും, ഇത് പാപാത്മാക്കളുടെ തന്നെ ലോകമാണ്. അത് പുണ്യാത്മാക്കളുടെ ലോകമാണ്. ഇത് നല്ല രീതിയിൽ ബുദ്ധിയിൽ വെയ്ക്കണം. ഭക്തിയുടെ ഫലം ഭഗവാൻ വന്ന് നൽകുന്നു, ബാബ തന്നെയാണ് സർവ്വരുടെയും സദ്ഗതി ചെയ്ത് സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നത്. ബാബ പറയുന്നു - ഇപ്പോൾ പവിത്രമായി മാറൂ, എന്നെ മാത്രം ഓർമ്മിക്കൂ, ഇതാണ് മഹാമന്ത്രം. ബാബയിൽ നിന്ന് തീർച്ചയായും സമ്പത്ത് ലഭിക്കും. ബാബ പറയുന്നു - നിങ്ങൾ എന്നെ ഓർമ്മിക്കൂ എങ്കിൽ നിങ്ങൾ സതോപ്രധാനമായി മാറും. ഏണിപ്പടിയുടെ മേൽ മനസ്സിലാക്കി കൊടുക്കണം. ദിനംപ്രതി ഓരോ വസ്തുവും മാറികൊണ്ടിരിക്കുന്നു, ഇതിൽ വ്യക്തമാക്കി എഴുതണം. ബ്രഹ്മാവിലൂടെ ആദി സനാതന ദേവീ ദേവതാ ധർമ്മത്തിന്റെ സ്ഥാപന. എപ്പോഴാണോ ആദി സനാതന ദേവീ ദേവതാ ധർമ്മമുണ്ടായിരുന്നത് അപ്പോൾ മറ്റ് ഒരു ധർമ്മവും ഉണ്ടായിരുന്നില്ല. ആരാണോ പവിത്രമായി മാറുന്നത് അവരേ പവിത്ര ലോകത്തിൽ വരൂ. എത്രത്തോളം ശക്തി നിങ്ങളിൽ നിറയുന്നുവോ, അത്രയും ആദ്യം വരും. എല്ലാവരുമൊന്നും ഒരുമിച്ച് വരുകയില്ല. ഇതും അറിയാം സത്യ-ത്രേതായുഗത്തിൽ ദേവീ-ദേവതകൾ വളരെ കുറച്ചേ ഉണ്ടാകൂ, പിന്നീട് വർദ്ധനയുണ്ടാകുന്നു. പ്രജയിലാണെങ്കിൽ അനേകമുണ്ടാകും. മനസ്സിലാക്കി കൊടുക്കാനും വളരെ സമർത്ഥർ വേണം. പറയൂ, വന്ന് പരിധിയില്ലാത്ത ബാബയിൽ നിന്ന് സമ്പത്തെടുക്കൂ, ആരെയാണോ വിളിച്ചത് അല്ലയോ ബാബാ, യഥാർത്ഥത്തിൽ അവരുടെ പേര് ശിവനെന്നാണ്. ഈശ്വരൻ, അഥവാ പ്രഭൂ, ഭഗവാനെന്ന് പറയുന്നതിലൂടെ ഇതറിയുന്നില്ല അത് അച്ഛനാണെന്ന്, അവരിൽ നിന്നാണ് സമ്പത്ത് ലഭിക്കുന്നത്. ശിവബാബയെന്ന് പറയുന്നതിലൂടെ സമ്പത്ത് ഓർമ്മ വരുന്നു. അവരെ പറയുന്നു ശിവ പരമാത്മായേ നമ:, പരമാത്മാവിന്റെ പേര് പറയൂ. പേര്-രൂപത്തിൽ നിന്ന് ആരും വേറിട്ടവരില്ല. ബാബയുടെ പേര് ശിവനെന്നാണ്. കേവലം ശിവായ നമ: എന്നും പറയരുത്, ശിവ പരമാത്മായ നമ: എന്ന് പറയണം. ഓരോ അക്ഷരവും വളരെ വ്യക്തമാക്കി മനസ്സിലാക്കി കൊടുക്കണം. ശിവായ നമ: പറയുമ്പോൾ പോലും അച്ഛന്റെ ലഹരി വരുന്നില്ല. മനുഷ്യരാണെങ്കിൽ എല്ലാ പേരുകളും തങ്ങൾക്ക് വെച്ചിരിക്കുന്നു. നിങ്ങൾക്കറിയാം മനുഷ്യരെ ഒരിക്കലും ഭഗവാനെന്ന് പറയുകയില്ല. ബ്രഹ്മാ, വിഷ്ണു, ശങ്കരനെ പോലും ദേവതയെന്നാണ് പറയുന്നത്. രചയിതാവായ ബാബ ഒരേയൊരു നിരാകാരനാണ്. എങ്ങനെയാണോ ലൗകിക അച്ഛൻ കുട്ടികളെ രചിക്കുന്നുണ്ടല്ലോ, സമ്പത്ത് നൽകുന്നു, അതുപോലെ പരിധിയില്ലാത്ത ബാബയും സമ്പത്ത് നൽകുന്നു. ഭാരതത്തെ വിശ്വത്തിന്റെ അധികാരിയാക്കുന്നു. മുഴുവൻ ലോകത്തിന്റെയും പതിത പാവനൻ ഒരേയൊരു ബാബയാണ്. ഇതാരും അറിയുന്നില്ല. നമ്മുടെ ധർമ്മസ്ഥാപകരും ഈ സമയം പതിതമാണ്, ശ്മശാനതുല്യരാണ്. ഇപ്പോൾ എല്ലാവരുടെയും കണക്കെടുപ്പിന്റെ സമയമാണ്. ബാബ തന്നെയാണ് വന്ന് എല്ലാവരെയും ഉയർത്തുന്നത്. കണക്കെടുപ്പിന്റെ സമയത്താണ് ഈശ്വരൻ, ഭഗവാൻ വരുന്നത്. അവരാണ് ജ്ഞാനത്തിന്റെ സാഗരൻ. എഴുതിയിട്ടുണ്ട് - സാഗരന്റെ കുട്ടികൾ ഭസ്മീഭൂതമായി പോയിരുന്നു അർത്ഥം കാമചിതയിലിരുന്ന് കറുത്ത്, ഇരുമ്പ് യുഗമായി മാറിയിരുന്നു, പിന്നീടെങ്ങനെ സുന്ദരമായി മാറും? ബാബ പറയുന്നു ഓർമ്മയുടെ യാത്രയിലൂടെ. യോഗമെന്ന് വാക്ക് പറയുന്നതിലൂടെ മനുഷ്യർ ആശയക്കുഴപ്പത്തിലാകുന്നു. ബാബ പറയുന്നു - എന്നെ ഓർമ്മിക്കൂ എങ്കിൽ അവസാനം സദ്ഗതിയുണ്ടാകും. എത്ര സഹജമായാണ് മനസ്സിലാക്കി തരുന്നത് എന്നിട്ടും എന്തുകൊണ്ടാണ് ബുദ്ധിയിൽ ഈ കാര്യങ്ങൾ ഇരിക്കാത്തത്? ദേഹാഭിമാനം ഒരുപാടാണ് അതിനാൽ ധാരണ ഉണ്ടാകുന്നില്ല. ബാബ വളരെ നല്ല യുക്തി പറഞ്ഞു തരുകയാണ്. പരിധിയില്ലാത്ത ബാബ, ആരെയാണോ ഓർമ്മിക്കുന്നത് അവർ വന്ന് എന്താണ് ചെയ്തത്? ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റിയിരുന്നു. പരിധിയുള്ള സമ്പത്താണെങ്കിൽ ജന്മ-ജന്മാന്തരം എടുത്തു വന്നു. ഇപ്പോൾ പരിധിയില്ലാത്ത ബാബയിൽ നിന്നും 21 ജന്മത്തേയ്ക്ക് പരിധിയില്ലാത്ത സമ്പത്തെടുക്കൂ. സത്യ-ത്രേതായുഗത്തിൽ ദേവതകൾ രാജ്യം ഭരിച്ചിരുന്നു. സൂര്യവംശീ പിന്നീട് ചന്ദ്രവംശീ അതിൽ നിന്ന് വൈശ്യ വംശീ പിന്നീട് ശൂദ്ര വംശീ......... അവർ തന്നെ എന്ന വാക്കിടുന്നതിലൂടെ തെളിയുന്നു, അവർ തന്നെയാണ് പുനർജന്മമെടുക്കുന്നത്, വർണ്ണങ്ങളിൽ വരുന്നത്. ബാബ എല്ലാവർക്കും മനസ്സിലാക്കി തരുന്നുണ്ട്, നിങ്ങൾ സന്മുഖത്തിരിക്കുകയാണ് അതിനാൽ സന്തോഷമുണ്ടാകുന്നു. ചിലരുടെ ഭാഗ്യത്തിലില്ലെങ്കിൽ സേവനം ചെയ്യുകയില്ല. സേവനം ചെയ്യുകയാണെങ്കിൽ പേരുണ്ടാകും. പറയും ബാബയുടെ പെൺകുട്ടികൾ എത്ര സമർത്ഥശാലികളാണ്, എല്ലാ ജോലിയും ചെയ്യുന്നു. നമുക്ക് സ്വർഗ്ഗത്തിന്റെ ചക്രവർത്തിയുടെ സമ്പത്ത് നൽകുന്നു, ഈ ധനം(സമ്പത്ത്) നൽകുന്നു. ഈ ചിത്രമാണ് - അന്ധരുടെ മുന്നിൽ കണ്ണാടി, ഇതിൽ ജാലവിദ്യ മുതലായവയുടെ കാര്യം തന്നെയില്ല. പവിത്രത തന്നെയാണ് മുഖ്യമായ കാര്യം. മനസ്സിലാക്കുന്നു - ഇത് അന്തിമ ജന്മമാണ്, സ്വർഗ്ഗത്തിൽ പോകണമെങ്കിൽ തീർച്ചയായും പവിത്രമായി മാറണം. വിനാശം മുന്നിൽ നിൽക്കുകയാണ്. തീർച്ചയായും പാവനമായി മാറേണ്ടതുണ്ട്. സന്യാസി വീടെല്ലാം ഉപേക്ഷിക്കുന്നു - പാവനമായി മാറുന്നതിന് വേണ്ടി. ബാബ പറയുന്നു വിനാശം മുന്നിൽ നിൽക്കുകയാണ്, എന്നെ ഓർമ്മിക്കൂ എങ്കിൽ തോണി അക്കരയെത്തും. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. വിനാശത്തിന് മുമ്പ് തന്റെ എല്ലാം സഫലമാക്കണം. ഇത് കണക്കെടുപ്പിന്റെ സമയമാണ് അതിനാൽ തീർച്ചയായും പാവനമായി മാറണം.

2. ദേഹധാരികളിൽ നിന്ന് മോഹത്തെ മാറ്റി മോഹജീത്തായി മാറണം. ദേഹാഭിമാനമാണ് ഒന്നാം നമ്പർ ശത്രു അതിന് മേൽ വിജയം നേടണം. ബാക്കി എല്ലാ സംഗത്തെയും വിട്ട്, ബാബയുമായി ബുദ്ധിയോഗം യോജിപ്പിക്കണം.

വരദാനം :-
ഓർമ്മയുടെ മന്ത്രത്തിലൂടെ സങ്കൽപത്തിലും കർമ്മത്തിലും അവിനാശി സിദ്ധി പ്രാപ്തമാക്കുന്ന സിദ്ധിസ്വരൂപരായി ഭവിക്കട്ടെ.

താങ്കൾ കുട്ടികൾ സർവ്വശക്തനായ ഗവണ്മെന്റിന്റെ ദൂതന്മാരാണ് അതിനാൽ ആരുമായും ചർച്ച ചെയ്യുന്നതിന് വേണ്ടി തന്റെ മനസ്സ് ബുദ്ധിമുട്ടരുത്. ഓർമ്മയുടെ മന്ത്രം പ്രയോജനപ്പെടുത്തുക. വാക്കുകൾ കൊണ്ടോ മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെയോ വശപ്പെടുന്നില്ലെങ്കിൽ മന്ത്ര-ജന്ത്രങ്ങൾ ചെയ്യാറുണ്ട്, താങ്കളുടെ കൈവശം ആത്മീയ ദൃഷ്ടിയുടെ നേത്രവും മന്മനാഭവയുടെ മന്ത്രവുമുണ്ട്, അതിലൂടെ തന്റെ സങ്കല്പങ്ങളെ സിദ്ധമാക്കി സിദ്ധിസ്വരൂപമാകാൻ കഴിയുന്നു.

സ്ലോഗന് :-
കർമ്മബോധത്തിന് പകരം ആത്മബോധമുള്ളവരാകൂ.

അവ്യക്ത സൂചന- സദാ അചഞ്ചലവും ദൃഢവുമായ ഏകരസസ്ഥിതിയുടെ അനുഭവം ചെയ്യൂ.

ഏകരസം എന്നതിന്റെ അർത്ഥം പുരുഷാർത്ഥത്തിന്റെ വേഗത സദാ ഒരേപോലെയാകുക എന്നതല്ല. ഏകരസം എന്നാൽ സദാ പറക്കുന്ന കലയുടെ അനുഭവം ഉണ്ടായിരിക്കുക. സർവ്വ സംബന്ധങ്ങളുടെയും അവിനാശി വയർ ഒന്നുമായി കണക്റ്റ് ചെയ്തിരിക്കണം. ഒരു ബാബ രണ്ടാമതാരുമില്ല-ഈ ദൃഢ സങ്കൽപമുണ്ടായിരിക്കണം, ഒരു സംബന്ധത്തിന്റെയും കുറവുണ്ടായിരിക്കരുത്, സർവ്വ സംബന്ധത്തിന്റെയും ചരട് ഒന്നുമായി കെട്ടിയിരിക്കണം അപ്പോൾ ഏകരസ സ്ഥിതി സ്വതവേ ഉണ്ടാകും.