മധുരമായകുട്ടികളേ-മായയാകുന്നശത്രുനിങ്ങളുടെമുന്നിലുണ്ട്അതു
കൊണ്ട്വളരെയധികംസൂക്ഷിക്കണം. അഥവാപോകെപ്പോകെമായയില്കുടുങ്ങിപ്പോയെങ്കി
ല്തന്റെഭാഗ്യത്തിന്റെകുറുകെവരക്കുകയാണ്.
ചോദ്യം :-
നിങ്ങള് രാജയോഗി കുട്ടികളുടെ മുഖ്യമായ കര്ത്തവ്യം എന്താണ്?
ഉത്തരം :-
പഠിക്കുക,
പഠിപ്പിക്കുക ഇതാണ് നിങ്ങളുടെ മുഖ്യമായ കര്ത്തവ്യം. ഈശ്വരീയ
മതമനുസരിക്കുന്നവരാണ് നിങ്ങള്. നിങ്ങള്ക്ക് കാട്ടിലേക്ക് പോകേണ്ട ആവശ്യമില്ല.
അച്ഛന്, സമ്പത്ത്- ഈ രണ്ടു വാക്കുകളില് നിങ്ങളുടെ പഠിത്തം പൂര്ണ്ണമായും
ഉള്ക്കൊണ്ടിരിക്കുന്നു.
ഓംശാന്തി.
ബാബക്കും ബ്രഹ്മാവിലൂടെ കുട്ടികളോടു ഗുഡ്മോര്ണിംഗ് പറയുവാന് സാധിക്കും. അപ്പോള്
പിന്നീട് കുട്ടികളും തിരിച്ചു പറയണം. ഇവിടെ ബാബയും കുട്ടികളും തമ്മിലുള്ള
ബന്ധമാണ്. പുതുതായി വരുന്നവര് ജ്ഞാനത്തില് ഉറയ്ക്കുന്നതു വരെ എന്തെങ്കിലും
സംശയങ്ങള് ചോദിച്ചു കൊണ്ടിരിക്കും. ഇതു പഠനമാണ്,ഭഗവാനുവാചാ എന്നെഴുതിയിട്ടുണ്ട്.
ഭഗവാന് നിരാകാരനാണ്. മറ്റുള്ളവര്ക്ക് മനസ്സിലാക്കി കൊടുക്കുന്നതിനായി ബാബ
ഇക്കാര്യങ്ങള് നല്ലതു പോലെ കുട്ടികള്ക്ക് പക്കയാക്കി തരുന്നു, കാരണം പുറം
ലോകത്ത് മായ വളരെ ശക്തമാണ്. ഇവിടെ അങ്ങനെയില്ല. ബാബ മനസ്സിലാക്കുന്നുണ്ട്
കഴിഞ്ഞകല്പ്പത്തില് സമ്പത്തെടുത്തവര് സ്വയം തന്നെ വരും. ഇന്നയാള് പോകാന്
പാടില്ല, പിടിച്ചു വയ്ക്കാം അങ്ങനെയില്ല, പോകേണ്ടവര് പോകും. ഇവിടെ
ജീവിച്ചിരിക്കെ മരിക്കണം. ബാബ ദത്തെടുക്കുന്നു. സമ്പത്ത് തരുന്നതിന് വേണ്ടിയാണ്
ദത്തെടുക്കുന്നത്. സമ്പത്തു മോഹിച്ചാണ് കുട്ടികള് അച്ഛനമ്മമാരുടെ അടുക്കല്
വരുന്നത്. സമ്പന്നനായ ഒരാളുടെ കുട്ടി ദത്തെടുക്കപ്പെട്ട് ഒരു ദരിദ്രന്റെ
അടുക്കലേക്ക് പോകുമോ? ഇത്രയധികം ധനവും സമ്പത്തും ഉപേക്ഷിച്ചെങ്ങനെ പോകും.
സമ്പന്നരാണ് സധാരണയായി ദത്തെടുക്കുന്നത്. ബാബ നമുക്ക് സ്വര്ഗത്തിന്റെ
ചക്രവര്ത്തി പദവി നല്കുകയാണെന്ന് നിങ്ങള്ക്കറിയാം. പിന്നെന്തുകൊണ്ട് നമുക്ക്
ബാബയുടേതായിക്കൂടാ. ഓരോ കാര്യത്തിലും അത്യാഗ്രഹം വരാറുണ്ട്. പഠിപ്പ്
കൂടുന്നതിനനുസരിച്ച് അത്യാഗ്രഹവും വര്ദ്ധിക്കും. ബാബ നമ്മളെ
ദത്തെടുത്തിരിക്കുന്നത് പരിധിയില്ലാത്ത സമ്പത്ത് നല്കുന്നതിന് വേണ്ടിയാണെന്ന്
നിങ്ങള്ക്കറിയാം. ബാബയും പറയുന്നു നിങ്ങളൊരോരുത്തരേയും 5000 വര്ഷത്തിന്
മുന്പെന്ന പോലെ ഞാന് വീണ്ടും ദത്തെടുത്തിരിക്കുകയാണ്. നിങ്ങളും പറയുന്നു ബാബ
ഞാന് ബാബയുടേതാണ്. അയ്യായിരം വര്ഷങ്ങള്ക്ക് മുന്പും ഞങ്ങള് അങ്ങയുടേതായിരുന്നു.
പ്രാക്ടിക്കലില് നിങ്ങള് എത്ര ബ്രഹ്മാകുമാരീ കുമാരന്മാരുണ്ട്. പ്രജാപിതാവും
പ്രസിദ്ധനാണ്. ശൂദ്രനില് നിന്നും ബ്രാഹ്മണനാകാത്തിടത്തോളം ദേവതയാകാന്
സാധിക്കില്ല. നിങ്ങള് കുട്ടികളുടെ ബുദ്ധിയില് ഇപ്പോള് ഈ ചക്രം
കറങ്ങിക്കൊണ്ടേയിരിക്കുന്നു, നമ്മള് ശൂദ്രരായിരുന്നു, ഇപ്പോള് ബ്രാഹ്മണനായി
വീണ്ടും ദേവതയാകും. സത്യയുഗത്തില് നമ്മള് രാജ്യം ഭരിക്കും. അതുകൊണ്ട് ഈ പഴയ ലോകം
തീര്ച്ചയായും വിനാശമാകണം. പൂര്ണ്ണമായും നിശ്ചയം വന്നില്ലെങ്കില് ഉപേക്ഷിച്ച്
പോകും. ചില കുട്ടികള് അധ:പതിച്ചു പോകുന്നു, ഇതും ഡ്രാമയിലുള്ളതാണ്. മുന്നില്
നില്ക്കുന്ന മായയാകുന്ന ശത്രു തന്റെ ഭാഗത്തേക്ക് നമ്മളെ ആകര്ഷിക്കുന്നു. ബാബ
അടിക്കടി ജാഗ്രതപ്പെടുത്തുന്നു, മായയില് കുടുങ്ങരുത്, ഇല്ലെങ്കില് തന്റെ
ഭാഗ്യത്തിന്റെ രേഖക്കു കുറുകെ വരക്കുകയാണ്. മുന്പ് എപ്പോഴാണ് കണ്ടിട്ടുള്ളതെന്ന്
ബാബയ്ക്കു മാത്രമേ ചോദിക്കാന് സാധിക്കുകയുള്ളൂ. മറ്റാര്ക്കും ഇങ്ങനെ
ചോദിക്കാനുള്ള ബുദ്ധിയുണ്ടാകില്ല. ബാബ പറയുന്നു എനിക്കു വീണ്ടും ഗീത
കേള്പ്പിക്കുവാന് വരേണ്ടതുണ്ട്. വന്ന് രാവണന്റെ ജയിലില് നിന്നും മോചിപ്പിക്കണം.
പരിധിയില്ലാത്ത ബാബ പരിധിയില്ലാത്ത കാര്യങ്ങള് മനസ്സിലാക്കി തരുന്നു. ഇപ്പോള്
രാവണന്റെ രാജ്യമാണ്, പതിതരാജ്യം ആരംഭിച്ചിട്ട് അരകല്പമായി. രാവണന് 10 തലയും
വിഷ്ണുവിന് നാല് കൈകളും കാണിക്കുന്നു. ഇത്തരത്തിലുള്ള മനുഷ്യരാരും തന്നെ ഇല്ല.
പ്രവര്ത്തിമാര്ഗം കാണിച്ചിരിക്കുകയാണ്. ഇതാണ് ലക്ഷ്യം, വിഷ്ണുവിലൂടെ പാലന.
വിഷ്ണുപുരിയെ തന്നെയാണ് കൃഷ്ണപുരിയായി കാണിച്ചിരിക്കുന്നത്. കൃഷ്ണന് രണ്ട് കൈകള്
മാത്രമേ കാണിക്കുകയുള്ളു. മനുഷ്യര് ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. ബാബ ഓരോ
കാര്യവും മനസ്സിലാക്കി തരുന്നു. അതെല്ലാം ഭക്തീമാര്ഗമാണ്. ഇപ്പോള് നിങ്ങള്ക്ക്
ജ്ഞാനമുണ്ട്, നിങ്ങളുടെ ലക്ഷ്യം തന്നെ നരനെ നാരായണനാക്കുക എന്നതാണ്. ഇത്
ജീവന്മുക്തി പ്രാപ്തമാക്കുവാനുള്ള ഗീതാപാഠശാലയാണ്. ബ്രാഹ്മണര് തീര്ച്ചയായും വേണം.
ഇതാണ് രുദ്ര ജ്ഞാനയജ്ഞം. ശിവനെ രുദ്രനെന്നും പറയുന്നു. ഇപ്പോള് ബാബ ചോദിക്കുന്നു
ജ്ഞാനയജ്ഞം കൃഷ്ണന്റേതാണോ അതോ ശിവന്റേതാണൊ? ശിവനെ പരമാത്മാവെന്ന് പറയുന്നു,
ശങ്കരനെ ദേവതയെന്നാണ് പറയുക. ഭക്തര് പിന്നീട് ശിവനേയും ശങ്കരനേയും ഒന്നാക്കി
കാണിച്ചിരിക്കുന്നു. ഇപ്പോള് ബാബ പറയുന്നു ഞാന് ഇദ്ദേഹത്തില്
പ്രവേശിച്ചിരിക്കുകയാണ്. നിങ്ങള് കുട്ടികള് ബാപ്ദാദ എന്ന് വിളിക്കുന്നു. അവര്
ശിവശങ്കരന് എന്ന് വിളിക്കുന്നു. ജ്ഞാനസാഗരന് ഒരാള് മാത്രമാണ്.
ജ്ഞാനത്തിലൂടെയാണ് ബ്രഹ്മാവില് നിന്നും വിഷ്ണുവാകുന്നതെന്ന് നിങ്ങള്ക്കറിയാം.
സമാന ചിത്രങ്ങളും വരച്ചിട്ടുണ്ട്. വിഷ്ണുവിന്റെ നാഭിയില് നിന്നും
ബ്രഹ്മാവുണ്ടായതായി കാണിച്ചിരിക്കുന്നു. ഇതിന്റെ അര്ത്ഥം ആര്ക്കും അറിയില്ല.
ബ്രഹ്മാവിന്റെ കൈകളില് ശാസ്ത്രങ്ങള് കാണിച്ചിരിക്കുന്നു. ശാസ്ത്രങ്ങളുടെ സാരം
ബാബയാണോ ബ്രഹ്മാവാണോ കേള്പ്പിക്കുന്നത്? ഇദ്ദേഹവും മാസ്റ്റര് ജ്ഞാനസാഗരനാണ്.
ബാക്കിയുള്ള ഇത്രയധികം ചിത്രങ്ങള് യഥാര്ത്ഥമല്ല. അതെല്ലാം ഭക്തീമാര്ഗമാണ്. എട്ടും
പത്തും കൈകളുള്ള മനുഷ്യരാരും തന്നെയില്ല. ഇതു പ്രവര്ത്തീമാര്ഗത്തെ
കാണിച്ചിരിക്കുകയാണ്. രാവണന്റേയും അര്ത്ഥം പറഞ്ഞു തരുന്നു - അരകല്പം
രാവണരാജ്യമാണ് - രാത്രി. അരകല്പം രാമരാജ്യമാണ് - പകല്. ബാബ ഓരോ കാര്യവും
മനസ്സിലാക്കി തരുന്നു. നിങ്ങളെല്ലാവരും ഒരച്ഛന്റെ മക്കളാണ്. ബാബ ബ്രഹ്മാവിലൂടെ
വിഷ്ണുപുരി സ്ഥാപിക്കുന്നു, നിങ്ങളെ രാജയോഗം പഠിപ്പിക്കുന്നു. സംഗമയുഗത്തില്
തന്നെയാണ് രാജയോഗം പഠിപ്പിക്കുന്നത്. ദ്വാപരയുഗത്തില് രാജയോഗം പഠിപ്പിച്ചു എന്ന്
പറയുന്നത് തെറ്റാണ്. ബാബ സത്യം പറയുന്നു. അനേകം പേര്ക്ക് ബ്രഹ്മാവിന്റേയും
കൃഷ്ണന്റേയും സാക്ഷാത്കാരം ലഭിക്കാറുണ്ട്. ബ്രഹ്മാവിനെ വെളുത്ത വസ്ത്രധാരിയായി
കാണിച്ചിരിക്കുന്നു. ശിവബാബ ബിന്ദുവാണ്. ബിന്ദുവിന്റെ സാക്ഷാത്കാരം ലഭിച്ചാലും
ഒന്നും തന്നെ മനസ്സിലാകില്ല. നിങ്ങള് പറയുന്നു നാം ആത്മാവാണ്, എന്നാല് ആത്മാവിനെ
ആര് കണ്ടിട്ടുണ്ട്, ആരും കണ്ടിട്ടില്ല. മനസ്സിലാക്കാന് സാധിക്കുമല്ലോ? ആര് ഏതു
ഭാവനയോടെ ആരെ പൂജിക്കുന്നുവോ അവരുടെ സാക്ഷാത്കാരം ലഭിക്കും. അഥവാ ഇനി രൂപം
കണ്ടാലും സംശയിച്ചു പോകും. ഹനുമാന്റെ പൂജ ചെയ്താല് ഹനുമാന്റെ സാക്ഷാത്കാരം
ലഭിക്കും. ഗണേശന്റെ പൂജാരിക്ക് അതുപോലെ കാണപ്പെടും. ബാബ ചോദിക്കുകയാണ് ഞാന്
നിങ്ങളെ ഇത്രയും ധനവാനാക്കി, വജ്രങ്ങളുടേയും രത്നങ്ങളുടേയും കൊട്ടാരം നല്കി
നിങ്ങള്ക്ക് അളവില്ലാത്ത ധനം ഉണ്ടായിരുന്നു, നിങ്ങള് അതെല്ലാം എവിടെ
നഷ്ടപ്പെടുത്തി? ഇപ്പോള് നിങ്ങള് ദരിദ്രരായി മാറി, ഭിക്ഷ യാചിക്കുന്നു.
ബാബക്കിങ്ങനെ പറയുവാന് സാധിക്കുമല്ലോ? ബാബ വന്നിരിക്കുകയാണെന്നിപ്പോള് നിങ്ങള്
കുട്ടികള് മനസ്സിലാക്കി. നമ്മള് വീണ്ടും വിശ്വത്തിന്റെ അധികാരികളായി മാറുകയാണ്.
ഈ നാടകം അനാദിയായി തയ്യാറാക്കിയതാണ്. ഓരോരുത്തരും ഡ്രാമയില് അവരവരുടെ
പാര്ട്ടഭിനയിച്ചുകൊണ്ടിരിക്കുകയാണ്, ആരെങ്കിലും ഒരു ശരീരം ഉപേക്ഷിച്ച്
മറ്റൊന്നെടുക്കുന്നതില് കരയാനെന്തിരിക്കുന്നു. സത്യയുഗത്തില് ഒരിക്കലും കരയില്ല.
ഇപ്പോള് നിങ്ങള് മോഹാജീത്തായി മാറിക്കൊണ്ടിരിക്കുന്നു. ഈ ലക്ഷ്മീ നാരായണന്മാര്
മോഹാജീത്ത് രാജക്കന്മാരാണ്. അവിടെ മോഹമില്ല. ബാബ പലപ്രകാരത്തിലുള്ള കാര്യങ്ങള്
മനസ്സിലാക്കിതരുന്നു. ബാബ നിരാകാരനാണ്. മനുഷ്യര് ബാബയെ നാമരൂപത്തില് നിന്നും
വേറിട്ടതാണെന്ന് പറയുന്നു. എന്നാല് നാമരൂപത്തില് നിന്നും വേറിട്ടതായി ഒരു
വസ്തുവും ഇല്ല. അല്ലയോ ഭഗവാനെ, ഗോഡ്ഫാദര് എന്നെല്ലാം വിളിക്കാറുണ്ട്. അപ്പോള്
പേരും രൂപവുമായില്ലേ. ശിവലിംഗത്തെ ശിവപരമാത്മാവെന്നും, ശിവബാബയെന്നും
വിളിക്കാറുണ്ട്. പിതാവാണല്ലോ, അച്ഛനാണെങ്കില് കുട്ടികളും ഉണ്ടാകും. നിരാകാരനെ
നിരാകാരനായ ആത്മാവ് തന്നെയാണ് ബാബാ എന്ന് വിളിക്കുന്നത്. ക്ഷേത്രത്തില്
പോകുമ്പോള് ഈശ്വരനെ ബാബ എന്ന് വിളിക്കുന്നു പിന്നീട് വീട്ടില് വരുമ്പോള് ലൗകിക
പിതാവിനെയും ബാബ എന്ന് വിളിക്കുന്നു. നമ്മളെന്തിനാണ് ഈശ്വരനെ പിതാവെന്ന്
വിളിക്കുന്നത് ഇത് മനസ്സിലാക്കുന്നില്ല. ഏറ്റവും വലിയ പഠിത്തം ബാബ രണ്ട്
അക്ഷരത്തില് പഠിപ്പിക്കുന്നു - അള്ളാഹുവും സമ്പത്തും. അള്ളാഹുവിനെ ഓര്മ്മിക്കൂ
എങ്കില് ചക്രവര്ത്തി പദവി നിങ്ങള്ക്ക് ലഭിക്കും. വളരെ ഉയര്ന്ന പരീക്ഷയാണിത്.
മനുഷ്യര്വലിയ പരീക്ഷ പാസായിക്കഴിഞ്ഞാല് പിന്നീട് ആദ്യം പഠിച്ച കാര്യങ്ങള്
ഓര്മ്മിക്കാറില്ല. പഠിച്ചു കഴിയുമ്പോള് അവസാനം സാരം മാത്രം ബുദ്ധിയില്
ഓര്മ്മിക്കും. ഇവിടേയും അങ്ങനെയാണ്. നിങ്ങള് പഠിക്കുവാന് വന്നിരിക്കുന്നു.
അന്തിമത്തില് ബാബ പറയും മന്മമനാഭവ, പിന്നീട് ദേഹത്തിന്റെ അഭിമാനം ഇല്ലാതാകും.
മന്മനാഭവയായിരിക്കുവാനുള്ള ശീലം വന്നുകഴിഞ്ഞാല് പിന്നെ അവസാനം ബാബയും സമ്പത്തും
മാത്രം ഓര്മ്മ നില്ക്കും. ഇതു തന്നെയാണ് മുഖ്യമായ കാര്യം. എത്ര സഹജമാണിത്.
ലൗകിക പഠിത്തത്തിലും ഇന്നത്തെക്കാലത്ത് എന്തെല്ലാം പഠിക്കുന്നു. ഭരിക്കുന്ന ആള്
അവരവര്ക്കനുസരിച്ചുള്ള നിയമം നടപ്പാക്കുന്നു. പണ്ട് പറ, നാഴി, ഇടങ്ങഴി എന്ന
കണക്കായിരുന്നു. ഇപ്പോള് കിലോ എന്നെല്ലാം പറഞ്ഞ് എന്തെല്ലാം വന്നു. പല പല
നാടുകളായി. ഡല്ഹിയില് ഒരു രൂപക്കു ലഭിക്കുന്ന സാധനം ബോംബേയില് രണ്ടു രൂപക്കാണ്
ലഭിക്കുന്നത്. ഓരോരുത്തരും വിചാരിക്കുന്നു ഞങ്ങള് ഞങ്ങളുടെ നാടിനെ
പട്ടിണിക്കിടില്ല. എത്ര മാത്രം കലഹങ്ങള് നടക്കുന്നു, എത്ര പ്രശ്നങ്ങളാണ്.
ഭാരതം എത്ര മാത്രം സമ്പന്നമായിരുന്നു പിന്നീട് 84 ജന്മങ്ങള് എടുത്ത്
ദരിദ്രമായിപ്പോയി. വജ്രസമാനമായ ജീവിതത്തിനെ കക്കക്ക് പിറകേപോയി കളഞ്ഞൂ എന്ന്
പറയാറുണ്ട്. ബാബ ചോദിക്കുന്നു നിങ്ങള് കക്കക്കു പിറകെ പോയി എന്തിനാണ്
മരിക്കുന്നത്. ഇപ്പോള് ബാബയില് നിന്നും സമ്പത്തെടുക്കൂ, പാവനമാകൂ. ഇതില് നിന്നും
വ്യക്തമാണ് പാവനമായിരുന്നു, ഇപ്പോള് അല്ല. ഇപ്പോള് കലിയുഗമാണ്, ബാബ പറയുന്നു
ഞാന് പാവനലോകം പണിതുകഴിഞ്ഞാല് പിന്നെ പതീത ലോകം തീര്ച്ചയായും നശിക്കും.
അതുകൊണ്ട് മഹാഭാരതയുദ്ധം ഈ രുദ്രജ്ഞാന യജ്ഞത്തില് നിന്നും പ്രജ്വലിതമായതാണ്.
വിനാശം നടക്കുക എന്നത് ഡ്രാമയില് ഉള്ളതാണ്. ബാബയ്ക്ക് ആദ്യം സാക്ഷാത്കാരമുണ്ടായി.
ഇത്രയും വലിയ രാജ്യം ലഭിക്കുകയാണെന്നറിഞ്ഞപ്പോള് സന്തോഷം ഉണ്ടായി, പിന്നീട്
വിനാശത്തിന്റെ സാക്ഷാത്കാരവും ഉണ്ടായി. മന്മനാഭവ, മദ്ധ്യാജീഭവ ഇവ ഗീതയിലെ
അക്ഷരമാണ്. ഗീതയിലെ ചില ചില വാക്കുകള് ശരിയാണ്. ബാബയും പറയുന്നു ഞാന്
നിങ്ങള്ക്ക് കേള്പ്പിച്ചു തരുന്ന ഈ ജ്ഞാനം പിന്നീട് പ്രായലോപമാകും. ഈ ലക്ഷ്മീ
നാരായണന്റെ രാജ്യം ഉണ്ടായിരുന്നപ്പോള് മറ്റൊരു ധര്മ്മവും ഉണ്ടായിരുന്നില്ല എന്ന
കാര്യം ആര്ക്കും അറിയില്ല. ആ സമയത്ത് ജനസംഖ്യ വളരെ കുറവായിരുന്നു ഇപ്പോള് കൂടി.
ഈ മാറ്റം സംഭവിക്കണം. വിനാശം തീര്ച്ചയായും വരും. മഹാഭാരത യുദ്ധവും നടക്കും,
ഭഗവാനും തീര്ച്ചയായും വരും. ശിവബാബ എന്തു ചെയ്തിട്ടാണ് ശിവജയന്തി ആഘോഷിക്കുന്നത്?
അതും അറിയില്ല. ഗീത കേട്ടിട്ടാണ് കൃഷ്ണന്റെ ആത്മാവിനും രാജ്യം ലഭിച്ചത് എന്ന്
ബാബ ഇപ്പോള് പറഞ്ഞു തരുന്നു. ഗീതയെ മാതാ- പിതാവെന്നും പറയും. ഗീത കേട്ടിട്ടാണ്
നിങ്ങള് ദേവീദേവതയാകുന്നത്, അതുകൊണ്ട് കൃഷ്ണന് ഗീത കേള്പ്പിക്കുന്നില്ല എന്ന്
ചിത്രങ്ങളിലും കാണിക്കുന്നു. ഗീതാജ്ഞാനത്തിലൂടെ രാജയോഗം പഠിച്ചാണ് കൃഷണന്
ഇങ്ങനെയായത്. നാളെ കൃഷ്ണന് വീണ്ടും വരും. അവര് പിന്നെ ശിവബാബയ്ക്ക് പകരം
കൃഷ്ണന്റെ പേര് കൊടുത്തിരിക്കുന്നു. ബാബ മനസ്സിലാക്കിതരുന്നു - ആരെങ്കിലും
ആവശ്യമില്ലാത്ത കാര്യങ്ങള് കേള്പ്പിച്ചാല് നിങ്ങള് വീഴരുത് ഇക്കാര്യം ഉള്ളില്
ഉറപ്പിക്കണം. ഒരുപാടു ചോദ്യങ്ങള് ചോദിക്കാറുണ്ട്, വികാരമില്ലാതെ സൃഷ്ടി എങ്ങനെ
മുന്നോട്ടു പോകും. ഇതെങ്ങനെ സംഭവിക്കും? നോക്കൂ, നിങ്ങള് തന്നെയല്ലേ പറയുന്നത്-
അത് നിര്വ്വികാരീ ലോകമാണ്. സമ്പൂര്ണ്ണനിര്വ്വികാരികളാണ്.് പിന്നെങ്ങനെ വികാരം
ഉണ്ടായിരിക്കും? പരിധിയില്ലാത്ത ബാബയില് നിന്നും പരിധിയില്ലാത്ത സമ്പത്ത്
ലഭിക്കുന്നു എന്ന കാര്യം ഇപ്പോള് നിങ്ങള്ക്കറിയാം. പിന്നെന്തുകൊണ്ട് ബാബയെ
ഓര്മ്മിക്കുന്നില്ല. ഇതു തന്നെയാണ് പതീത ലോകം. കുംഭമേളയില് എത്രയോ ലക്ഷം പേര്
വരുന്നു. ഇപ്പോള് പറയുന്നത് അവിടെ ഒരു നദി ഗുപ്തമാണ് എന്നാണ്. നദിയെങ്ങനെ
ഗുപ്ത്മാകും. ഇവിടേയും ഗോമുഖം ഉണ്ടാക്കി വച്ചിട്ടുണ്ട്. ഗംഗ ഇവിടേയും
ഒഴുന്നുണ്ട് എന്നാണ് പറയുന്നത്. ഗംഗ തന്റെ വഴിയിലൂടെ സമുദ്രത്തിലേക്കു പോകുമോ
അതോ ഇവിടെ നിങ്ങളുടെ അടുത്ത് പര്വ്വതത്തിലേക്കു വരുമോ? ഭക്തീമാര്ഗത്തില്
എത്രമാത്രം കഷ്ടപ്പെടുന്നു, ജ്ഞാനം, ഭക്തി, വൈരാഗ്യം. പരിധിയുള്ള വൈരാഗ്യവും ,
പരിധിയില്ലാത്ത വൈരാഗ്യവും ഉണ്ട്. സന്ന്യാസിമാര് വീടും കുടുംബവും ഉപേക്ഷിച്ച്
കാട്ടില് പോകുന്നു, ഇവിടെ അങ്ങനെയൊരു കാര്യവും ഇല്ല. നിങ്ങള് ബുദ്ധിയില് നിന്നും
മുഴുവന് പഴയ ലോകവും സന്ന്യസിക്കുന്നു. രാജയോഗികളായ നിങ്ങള് കുട്ടികളുടെ
മുഖ്യമായ കര്ത്തവ്യമാണ് പഠിക്കുക, പഠിപ്പിക്കുക. രാജയോഗം കാട്ടിലൊന്നുമല്ല
പഠിപ്പിക്കുന്നത്. ഇത് സ്കൂളാണ്. ശാഖകള് തുറന്നുകൊണ്ടേയിയിരിക്കുന്നു. നിങ്ങള്
കുട്ടികള് രാജയോഗം പഠിച്ചുകൊണ്ടിരിക്കുന്നു. ശിവബാബയില് നിന്നും പഠിക്കുന്ന
ബ്രാഹ്മണ-ബ്രാഹ്മണിമാര് പിന്നീട് പഠിപ്പിക്കുന്നു. ഒരു ശിവബാബ തന്നെ ഇരുന്ന്
എല്ലാപേരേയും പഠിപ്പിക്കുന്നില്ല. ഇതാണ് പാണ്ഡവ ഗവണ്മെന്റ്. നിങ്ങള് ഈശ്വരീയ
മതമനുസരിക്കുന്നവരാണ്. ഇവിടെ നിങ്ങള് എത്ര ശാന്തരായാണിരിക്കുന്നത്, പുറത്ത്
എത്ര മാത്രം പ്രശ്നങ്ങളാണ്. അഞ്ച് വികാരങ്ങളെ ദാനം നല്കിയാല് ഗ്രഹപ്പിഴ
ഇല്ലാതാകും എന്ന് ബാബ പറയുന്നു. എന്റേതാകൂ എങ്കില് ഞാന് നിങ്ങളുടെ സര്വ്വ
മനോകാമനകളും പൂര്ത്തിയാക്കും. നിങ്ങള് കുട്ടികള്ക്കറിയാം ഇപ്പോള് നമ്മള്
സുഖധാമത്തിലേക്കു പോകുന്നു, പിന്നീട് ദുഃഖധാമത്തിന് തീ പിടിക്കും. കുട്ടികള്
വിനാശത്തിന്റെ സാക്ഷാത്കാരം ചെയ്തിട്ടുണ്ട്. ഇപ്പോള് സമയം വളരെ കുറവാണ്
അതുകൊണ്ട് ഓര്മ്മയുടെ യാത്രയില് മുഴുകൂ എങ്കില് വികര്മ്മം വിനാശമാകും
ഉയര്ന്നപദവിയും ലഭിക്കും.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെ കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക്
മാതാവും-പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബയുടെ
സമ്പത്തിന്റെ പൂര്ണ്ണ അവകാശിയാകുന്നതിന് വേണ്ടി ജീവിച്ചിരിക്കെ മരിക്കണം.
ദത്തെടുക്കപെട്ടവരാകണം. തന്റെ ഉയര്ന്ന ഭാഗ്യത്തിനു കുറുകേ ഒരിക്കലും വരക്കരുത്.
2) ആവശ്യമില്ലാത്ത
കാര്യങ്ങള് കേട്ട് സംശയിക്കരുത്. അല്പ്പം പോലും നിശ്ചയം ഇളകരുത്. ഈ
ദുഃഖധാമത്തിന് തീ പിടിക്കും അതുകൊണ്ട് ഇവിടെ നിന്നും ബുദ്ധിയോഗം വേര്പെടുത്തണം.
വരദാനം :-
വിശേഷതയാകുന്ന സഞ്ജീവനി മരുന്നിലൂടെ മോഹാലസ്യപ്പെട്ടവരെ ഉണര്ത്തുന്ന
വിശേഷആത്മാവായി ഭവിക്കട്ടെ.
ഓരോ ആത്മാവിനും
ശ്രേഷ്ഠസ്മൃതിയുടെ, വിശേഷതകളാകുന്ന സ്മൃതിയുടെ സഞ്ജീവനി മരുന്ന് കഴിപ്പിക്കൂ,
എങ്കില് അവര് മോഹാലസ്യത്തില് നിന്ന് ഉണര്ന്നവരാകും. വിശേഷതകളുടെ സ്വരൂപത്തിന്റെ
കണ്ണാടി അവര്ക്കു മുന്നില് വെക്കൂ. മറ്റുള്ളവര്ക്കു സ്മൃതിയുണര്ത്തുന്നതിലൂടെ
താങ്കള് വിശേഷാത്മാവായി തന്നെ മാറും. അഥവാ താങ്കള് ആരെയെങ്കിലും കുറവുകള്
കേള്പ്പിക്കുകയാണെങ്കില് അവര് ഒളിപ്പിക്കും, മറച്ചുവെക്കും. താങ്കള് വിശേഷത
കേള്പ്പിക്കൂ എങ്കില് സ്വയം തന്ന തന്റെ ദുര്ബലത സ്പഷ്ടമായി അനുഭവം ചെയ്യും. ഇതേ
സഞ്ജീവനി മരുന്നിലൂടെ മോഹാലസ്യപ്പെട്ടവരെ ഉണര്ത്തി പറന്നുകൊണ്ടിരിക്കൂ,
പറത്തിക്കൊണ്ടിരിക്കൂ.
സ്ലോഗന് :-
പേര്,
സ്ഥാനം, മഹിമയെയും സാധനങ്ങളെയും സങ്കല്പത്തില് പോലും ത്യാഗം ചെയ്യുന്നതാണ്
മഹാത്യാഗം
അവ്യക്തസൂചനകള്:
സങ്കല്പങ്ങളുടെ ശക്തി ശേഖരിച്ച് ശ്രേഷ്ഠസേവനത്തിന് നിമിത്തമാകൂ
നിമിത്തമായിട്ടുള്ള
കുട്ടികള്ക്ക് വിശേഷിച്ച് തന്റെ ഓരോ സങ്കല്പങ്ങളുടെ മേലും ശ്രദ്ധ നല്കണം,
താങ്കളുടേത് നിര്വികല്പ, നിര്വ്യര്ത്ഥ സങ്കല്പമെങ്കില് ബുദ്ധി ശരിയായ നിര്ണയം
ചെയ്യും, നിര്ണയം ശരിയെങ്കില് നിവാരണവും സഹജമായി ചെയ്യാം. നിവാരണം ചെയ്യുന്നതിനു
പകരം അഥവാ താങ്കള് തന്നെ കാരണം, കാരണം പറഞ്ഞുകൊണ്ടിരിക്കുകയാണെങ്കില് താങ്കളുടെ
പിറകെ വരുന്നവരും കാരണം പറഞ്ഞുകൊണ്ടിരിക്കും.