30.07.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ-ബാബയെ പോലെ നിരഹങ്കാരിയും നിഷ്കാമ സേവാധാരിയും മറ്റാരുമില്ല, മുഴുവൻ വിശ്വത്തിന്റെയും ചക്രവർത്തി പദവി കുട്ടികൾക്ക് നൽകി സ്വയം വാനപ്രസ്ഥത്തിൽ പോയിരിക്കുന്നു

ചോദ്യം :-
ബാബയുടെ ഏതൊരു സന്ദേശമാണ് നിങ്ങൾക്ക് മുഴുവൻ വിശ്വത്തേയും അറിയിക്കേണ്ടത്?

ഉത്തരം :-
എല്ലാവരോടും പറയൂ-നിങ്ങൾ ദുഃഖ ഹർത്താവിന്റെയും സുഖ കർത്താവിന്റെയും കുട്ടികളാണ്. നിങ്ങൾ ആർക്കും ഒരിക്കലും ദുഃഖം കൊടുക്കാൻ പാടില്ല. നിങ്ങൾ സുഖദാതാവായ ബാബയെ ഓർമ്മിച്ച് ഫോളോ ചെയ്യുകയാണെങ്കിൽ പകുതി കല്പത്തേക്ക് സുഖധാമത്തിലേക്ക് പോകും. ഈ സന്ദേശം എല്ലാവർക്കും കൊടുക്കണം. ഈ സന്ദേശത്തെ ജീവിതത്തിൽ ധാരണ ചെയ്യുന്നവർ 21 ജന്മത്തേക്ക് മായയുടെ അബോധാവസ്ഥയിൽ നിന്നും രക്ഷപ്പെടും.

ഗീതം :-
നമ്മുടെ തീർത്ഥ സ്ഥാനം വേറിട്ടതാണ്.....

ഓംശാന്തി.  
മധുര-മധുരമായ ആത്മീയ കുട്ടികൾ ഈ ഗീതത്തിന്റെ അർത്ഥം മനസ്സിലാക്കി. ബാബ നമ്മൾ ആത്മാക്കളുടെ അച്ഛനാണ്. മുഖ്യമായത് ആത്മാവാണ്. നമ്മൾ ആത്മാക്കൾ പരമപിതാ പരമാത്മാവിന്റെ സന്മുഖത്തിരിക്കുകയാണ് എന്ന് ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം. നിങ്ങൾ ആത്മാക്കൾ സുപ്രീം ആത്മാവിന്റെ മുന്നിൽ ഇരിക്കുകയാണ്. നിങ്ങൾക്ക് നിങ്ങളുടെ ശരീരമുണ്ട്. ബാബ ശരീരം ലോണായി എടുത്തിരിക്കുകയാണ്. ഗുരുക്കൻമാർ മനുഷ്യരെ യാത്രക്കെല്ലാം കൊണ്ടു പോകാറുണ്ട്. ഭക്തിമാർഗ്ഗത്തിൽ ഒരുപാട് ഗുരുക്കൻമാരുണ്ട്. ഭാരതത്തിൽ സ്ത്രീ തന്റെ പതിയെ പോലും ഗുരു അഥവാ ഈശ്വരനാണെ ന്നാണ് മനസ്സിലാക്കുന്നത്. അച്ഛൻ കുട്ടികൾക്കാണ് മനസ്സിലാക്കി തരുന്നത്. നിങ്ങൾ കുട്ടികളല്ലേ. നമ്മൾ പരിധിയില്ലാത്ത അച്ഛന്റെ കുട്ടികളാണെന്ന് മനസ്സിലാക്കുന്നു. വീണ്ടും പരിധിയില്ലാത്ത സമ്പത്തെടുക്കാനായി വന്നിരിക്കുകയാണ്. ഇപ്പോൾ നമുക്ക് സദ്ഗതി പ്രാപിക്കണം. ഇത് നിശ്ചയമുണ്ടല്ലോ. മുഴുവൻ ലോകവും ദുർഗതിയിലാണ്, പതിതരാണ്. പാവനമായി മാറാനാണ് വിളിക്കുന്നത്, അപ്പോൾ ഭാരതത്തിൽ എത്രയധികം ഗുരുക്കൻമാരാണ് ഉള്ളത്. ചിലർക്ക് 100 അനുയായികൾ, മറ്റുചിലർക്ക് 500ും, വേറെ ചിലർക്ക് 50ും ഉണ്ടാകുന്നു. ചിലർക്കെല്ലാം ലക്ഷങ്ങളും കോടികളുമുണ്ടായിരിക്കും. ആഗാഖാൻ എന്ന ഗുരുവുണ്ടല്ലോ, എത്ര അനുയായികളാണ് അദ്ദേഹത്തിന്, എത്ര ബഹുമാനമാണ് കൊടുക്കുന്നത്. അവർ പിന്നെ എന്ത് തന്നെ ചെയ്യുന്നവരാണെങ്കിലും എത്ര അംഗീകാരമാണ് ഉള്ളത്. ഭക്തിമാർഗ്ഗത്തിൽ ഒരുപാട് ഗുരുക്കൻമാരുണ്ട്. ഗുരുക്കൻമാരും നമ്പർവാറാണ്. ചിലരുടെ സമ്പാദ്യം കോടിക്കണക്കിനാണ്. ആഗാഖാന്റെ വരുമാനം വളരെയാണ്. അദ്ദേഹത്തെ ശിഷ്യൻമാർ വജ്രങ്ങൾ കൊണ്ട് തൂക്കിയിട്ടാണ് ദാനം നൽകിയിരുന്നത്. ഒരു വശത്ത് വജ്രവും മറുവശത്ത് അവരുടെ ഗുരുവും. വജ്രങ്ങളായിരുന്നു ദാനമായി നൽകിയിരുന്നത്. എത്ര വജ്രങ്ങളായിരിക്കും. ഇന്നത്തെ കാലത്ത് സ്വർണ്ണം കൊണ്ട് ഒരുപാട് പേരെ തുലാഭാരം നടത്താറുണ്ട്. മറ്റൊന്ന് പ്ലേറ്റിനം, അത് സ്വർണ്ണത്തെക്കാളും വിലപിടിപ്പുള്ളതാണ്. അതുകൊണ്ടും തൂക്കിയിരുന്നു. ഗുരുവിന് എത്ര ഉയർന്ന പദവിയാണെന്ന് നോക്കൂ.......ഇങ്ങനെയുള്ള ഗുരുക്കൻമാർ ഒരുപാട് പേരുണ്ട്. ബാബയാകുന്ന സദ്ഗുരുവിന് നിങ്ങൾ എന്താണ് നൽകുക? ബാബയെ തൂലാഭാരത്തിലിരുത്തുമോ? വജ്രങ്ങൾ കൊണ്ട് തൂക്കുമോ? ബാബയെ തൂക്കാൻ സാധിക്കുമോ? ബാബക്ക് ഭാരം തന്നെയില്ല. ശിവൻ ബിന്ദുവാണ്. ബാബയെ നിങ്ങൾക്ക് എങ്ങനെ തൂക്കാൻ സാധിക്കും. നിങ്ങളുടെ ഗുരു എത്ര അത്ഭുതകരമാണ്. ഏറ്റവും ഭാരരഹിതനാണ്. തികച്ചും സൂക്ഷ്മവുമാണ്. നിങ്ങളുടെ ഗുരു ഒന്നാണ്. ശിവബാബ ദാതാവാണ് എന്ന് നിങ്ങൾക്കറിയാം. ഭഗവാന് ഒന്നും ഒരിക്കലും എടുക്കാൻ സാധിക്കില്ല. ഭഗവാൻ ദാതാവാണ്. എല്ലാവരും ഈശ്വരാർത്ഥം ദാനം ചെയ്യുമ്പോൾ മനസ്സിലാക്കുന്നു ,അടുത്ത ജന്മത്തിൽ ഇതിന്റെ ഫലം ലഭിക്കുമെന്ന്. പ്രതീക്ഷ വെക്കുന്നു. ബാബ പരിധിയില്ലത്ത അച്ഛനാണ്. ബാബയെ പോലെ നിഷ്കാമമായ സേവനം ആർക്കും ചെയ്യാൻ സാധിക്കില്ല. എങ്ങനെയുള്ള നിഷ്കാമമായ സേവനമാണ് ചെയ്യുന്നത്. കുട്ടികളെ വിശ്വത്തിന്റെയും സുഖധാമത്തിന്റെയും അധികാരിയാക്കി മാറ്റുന്നു. ബാബ സ്വയം വിശ്വത്തിന്റെ അധികാരിയായി മാറുന്നില്ല. ബാബയെ സുഖത്തിന്റെ സാഗരനെന്നും, ശാന്തിയുടെ സാഗരനെന്നും, പവിത്രതയുടെ സാഗരനെന്നും പറയുന്നു. കുട്ടികൾക്ക് ഓരോ കാര്യവും നല്ല രീതിയിൽ മനസ്സിലാക്കി തരുന്നു. ഒരു ബാബയിൽ നിന്നു തന്നെയാണ് നിങ്ങൾക്ക് ജീവൻമുക്തി ലഭിക്കുന്നത്. ബാബയിൽ നിന്നും സ്വർഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കുന്നു. നിശ്ചയം വന്നു, അത്രയും മതി. ബാബയേയും സമ്പത്തിനേയും ഓർമ്മിക്കണം. ബാബയെ ജ്ഞാനത്തിന്റെ സാഗരനെന്നാണ് പറയുന്നത്. മുഴുവൻ സാഗരത്തേയും മഷിയാക്കി മാറ്റൂ, മുഴുവൻ കാടിനേയും പേനയാക്കി മാറ്റിയാലും .....അവസാനിക്കില്ല. നിങ്ങൾ തുടക്കം മുതലേ എഴുതുകയാണെങ്കിലും ഒരുപാട് പുസ്തകങ്ങളുണ്ടാകും. ഈ അമൂല്യമായ ജ്ഞാനം ധാരണ ചെയ്യേണ്ടതാണ്. ഇത് പാരമ്പര്യമായി വരുന്നതല്ല എന്നറിയാം. ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായി. ബാബ വന്ന് കുട്ടികൾക്ക് തന്റെ പരിചയം നൽകുന്നു,അതു തന്നെ ധാരാളമാണ്. ബാബയുടെ പരിചയം നൽകുന്നതിലൂടെയും രചയിതാവിനെക്കുറിച്ചറിയുന്നതിലൂടെയും രചനയുടെയും ജ്ഞാനം ലഭിക്കുന്നു. സത്യയുഗത്തിൽ വരുന്നവർക്ക് പുനർജന്മങ്ങൾ കൂടുതലായിരിക്കും എന്ന് ബുദ്ധിയിലുണ്ട്. ചക്രത്തിൽ ആദ്യം വന്നവർ തന്നെയാണ് വീണ്ടും വരുന്നത്. ഈ ചക്രത്തേയും നല്ല രീതിയിൽ മനസ്സിലാക്കണം. ഗീതത്തിലും കേട്ടു, നമ്മുടെ തീർത്ഥസ്ഥാനം വേറിട്ടതാണ്. ഭക്തർ ജന്മ-ജന്മാന്തരങ്ങളായി തീർത്ഥ യാത്രകളെല്ലാം ചെയ്തു വന്നു. ഇത് നിങ്ങളുടെ ഒരു ജന്മത്തിന്റെ യാത്ര മാത്രമാണ്. ഈ ആത്മീയ യാത്രയിൽ അല്പം പോലും ബുദ്ധിമുട്ടില്ല. ജ്ഞാനം നൽകുന്നത് ഒരു സത്ഗുരു മാത്രമാണ്. സദ്ഗതി ആരുടേയും ഉണ്ടാകുന്നില്ല. ബാബ സുപ്രീം ജ്ഞാനത്തിന്റെ സാഗരനാണ്. എല്ലാവർക്കും സദ്ഗതി ലഭിക്കുന്നു. വേറെ എന്താണ് വേണ്ടത്! തത്ത്വവും തമോപ്രധാനമായി മാറുന്നു. ഈ ലോകം തമോപ്രധാനമാണെങ്കിൽ വായുവും അതേപോലെ തമോപ്രധാനമായിരിക്കും. എത്ര ഭൂകമ്പങ്ങളാണ് ഉണ്ടാകുന്നത്. സത്യയുഗത്തിൽ ദുഃഖം നൽകുന്ന ഒരു വസ്തുവും ഉണ്ടായിരിക്കുകയില്ല. ബാബ ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്നു. നിങ്ങൾ ബാബയുടെ കുട്ടികളാണ്. ആർക്കും ദുഃഖം കൊടുക്കരുത്. സുഖത്തിന്റെ സമ്പത്ത് പ്രാപ്തമാക്കാനുള്ള ഈ വഴി എല്ലാവർക്കും പറഞ്ഞു കൊടുക്കണം.

ഇപ്പോൾ ബാബ പറയുന്നു-നിങ്ങൾക്കെല്ലാവർക്കും സുഖം മാത്രം കൊടുക്കണം. സത്യയുഗത്തിൽ ദുഃഖത്തിന്റെ പേരു പോലും ഉണ്ടാകാത്ത തരത്തിൽ ബാബ പകുതി കല്പത്തിലേക്ക് സുഖം നൽകുന്നു. നമ്മൾ ബാബയിൽ നിന്നും 21 ജന്മത്തേക്കുള്ള സമ്പത്ത് പ്രാപ്തമാക്കാനാണ് ഇവിടെ വന്നിരിക്കുന്നത്. നിങ്ങൾ വിദ്യാർത്ഥികളല്ലേ. ശിവബാബയിൽ നിന്നും സ്വർഗ്ഗത്തിന്റെ സുഖമെടുക്കുന്നുണ്ടെങ്കിൽ എല്ലാ ദുഃഖവും ദൂരെയാകും എന്ന് നിങ്ങളുടെ മനസ്സിലുണ്ട്. ബാബ അബോധാവസ്ഥയിൽ നിന്നും ഉണരുന്നതിനു വേണ്ടിയാണ് നമുക്ക് സഞ്ജീവനി മരുന്ന് നൽകുന്നത്. പിന്നീട് 21 ജന്മത്തേക്ക് ഒരിക്കലും ബോധം കെടില്ല. സഞ്ജീവനി മരുന്നാണ്-മൻമനാഭവ. സർവ്വരുടേയും സദ്ഗതി ദാതാവ് ഒരു ബാബ മാത്രമാണ്. ബാബ നിരാകാരനും നിരഹങ്കാരിയുമാണ്. ബാബ വരുന്നതും സാധാരണ ശരീരത്തിലാണ്. ബാബ പറയുന്നു- പ്രിയപ്പെട്ട കുട്ടികളെ, ഞാൻ നിങ്ങളുടെ ആജ്ഞാകാരിയായ അച്ഛനാണ്. വലിയ ആളുകൾ എപ്പോഴും ഇങ്ങനെയാണ് എഴുതുന്നത്. ഞാൻ നിങ്ങളുടെ ആജ്ഞാകാരിയായ സേവകനാണ്. സ്വയം ശ്രീയാണെന്ന് ഒരിക്കലും എഴുതില്ല. ഇന്നത്തെ കാലത്ത് ശ്രീ-ശ്രീ എന്നൊക്കെ എഴുതുന്നു. സ്വയം തന്നെ സ്വയത്തെ ശ്രീ-ശ്രീ എന്ന് എഴുതുന്നു. ബാബ നിരാകാരിയും നിരഹങ്കാരിയുമാണ്. ഇപ്പോൾ നിങ്ങൾ ബാബയുടെ സന്മുഖത്തിരിക്കുകയാണ്. ബാബ നമ്മുടെ അച്ഛനും ടീച്ചറും, സദ്ഗുരുവുമാണെന്ന് അറിയാം. ബാക്കി ഭക്തിമാർഗ്ഗത്തിൽ ഒരുപാട് ഗുരുക്കൻമാരുണ്ട്. ഗുരുക്കൻമാരുടേയും ഗുരുവുണ്ട്. ശിവബാബക്ക് ഒരു ഗുരുവുമില്ല. ബാബ സത്യമായ അച്ഛനും, ടീച്ചറും, സത്ഗുരുവുമാണ്.

ആത്മാവ് തന്നെയാണ് സംസ്കാരം ധാരണ ചെയ്യുന്നത് എന്ന് നിങ്ങൾക്കറിയാം. ബാബയും ആത്മാവാണല്ലോ, ബാബയിലും ഗുണങ്ങളുണ്ട്. നിങ്ങളുടെയെല്ലാം ഗുണം വേറെ-വേറെയാണ്. ഈ സമയം നിങ്ങളിലുള്ള ഗുണങ്ങൾ തന്നെയാണ് ബാബയിലുമുള്ളത്. പിന്നീട് സത്യയുഗത്തിൽ നിങ്ങളുടേത് ദൈവീക ഗുണങ്ങളായി മാറും. ബാബ ജ്ഞാനത്തിന്റെ സാഗരനും സ്നേഹത്തിന്റെ സാഗരനുമാണ്. കൃഷ്ണന്റെ മഹിമ വേറെയാണ്. ശിവബാബയെ ഒരിക്കലും 16 കലാ സമ്പൂർണ്ണമെന്ന് പറയാൻ സാധിക്കില്ല. ബാബയിലുള്ള ഗുണങ്ങളെല്ലാം സ്ഥായിയായിട്ടുള്ളതാണ്. ബാബ പറയുന്നു-ഈ ടൈറ്റിൽ നിങ്ങൾക്ക് എനിക്ക് നൽകാൻ സാധിക്കില്ല. സർവ്വഗുണ സമ്പന്നമായി മാറാൻ ബാബ വികാരിയായി മാറുന്നില്ലല്ലോ. ബാബയുടെ മഹിമ ദേവീ-ദേവതകളുടെ മഹിമ പോലെയായിരിക്കില്ല. കല്പം മുമ്പും ഈ ജ്ഞാനത്തെ കേട്ടവർ മാത്രമെ ഇപ്പോഴും വന്ന് കേട്ട് ബാബയെ ഓർമ്മിക്കുകയുള്ളൂ. അവസാനം അയ്യോ-അയ്യോ എന്ന് പറഞ്ഞ് കരഞ്ഞ് പിന്നീട് ജയജയാരവമുണ്ടാകുന്നു. ഇപ്പോൾ നിങ്ങൾ ഈ യാത്രയെക്കുറിച്ചുള്ള രഹസ്യവും മനസ്സിലാക്കിയിരിക്കുന്നു. ഈ യാത്രയിലൂടെ നിങ്ങൾ ഒരിക്കലും ഈ മൃത്യുലോകത്തിലേക്ക് തിരിച്ച് വരില്ല. മറ്റെല്ലാ ഭൗതീകമായ യാത്ര ചെയ്താലും തിരിച്ച് വീട്ടിലേക്കാണ് വരുന്നത്. എത്ര മനുഷ്യരാണ് സ്നാനം ചെയ്യാൻ പോകുന്നത്. ഭക്തി എത്ര വിസ്താരത്തിലാണെന്ന് നോക്കൂ. വൃക്ഷം വളരെ വലുതാണെങ്കിൽ അതിന്റെ ബീജം വളരെ ചെറുതായിരിക്കും. അതേപോലെ ഭക്തിയും എത്ര വിസ്താരത്തിലാണ്. ജ്ഞാനത്തിൽ ഒരു തവണ മുങ്ങുന്നതിലൂടെ സദ്ഗതി ലഭിക്കുന്നു. ഭക്തിയിൽ താഴേക്കിറങ്ങി-ഇറങ്ങി പകുതി കല്പം എടുത്തു. ഇവിടെ നിങ്ങൾ ഒരു സെക്കന്റിലാണ് ഏണിപ്പടി കയറുന്നത്. എത്ര നല്ല ലിഫ്റ്റാണ്. താഴെ നിന്ന് ഉടൻ മുകളിലേക്ക്, തന്റെ വീട്ടിലേക്ക് കൊണ്ടു പോകുന്നു. ഇതിനെയാണ് കയറുന്ന കലയിലൂടെ എല്ലാവരുടേയും നന്മയുണ്ടാകുന്നു എന്ന് പറയുന്നത്. സർവ്വരുടേയും സത്ഗതി ദാതാവ് ഒരു ബാബ മാത്രമാണ്. ഇപ്പോൾ ജ്ഞാനവും ഭക്തിയും തമ്മിലുള്ള വ്യത്യാസം കണ്ടോ! ജ്ഞാനം, ഭക്തി, വൈരാഗ്യം എന്നല്ലേ. സന്യാസിമാരുടേത് പരിധിയുള്ള വൈരാഗ്യമാണ്. ബാബ മനസ്സിലാക്കി തരുന്നു-രണ്ടു പ്രകാരത്തിലുള്ള വൈരാഗ്യമുണ്ട്. ഒന്ന് പരിധിയുള്ള വൈരാഗ്യത്തിലൂടെ സദ്ഗതിയുണ്ടാകുന്നില്ല. മറ്റൊന്ന്, പരിധിയില്ലാത്ത വൈരാഗ്യത്തിലൂടെ നിങ്ങളുടെ സദ്ഗതിയുണ്ടാകുന്നു. ഇപ്പോൾ സദ്ഗതിക്കു വേണ്ടിയുള്ള ശ്രീമതമാണ് നിങ്ങൾക്ക് ലഭിക്കുന്നത് ശ്രേഷ്ഠത്തിലും വെച്ച് ശ്രേഷ്ഠമായി മാറുന്നതിനു വേണ്ടി. ഇപ്പോൾ ശ്രീമതത്തിലൂടെ ശ്രേഷ്ഠമായ ലോകത്തിന്റെ സ്ഥാപന നടന്നു കൊണ്ടിരിക്കുകയാണ്. ഈ ഭ്രഷ്ടമായ ലോകം രാവണന്റെ മതത്തിലൂടെ ഉണ്ടായതാണ്. നമ്മൾ ശ്രേഷ്ഠമായി മാറിക്കൊണ്ടിരിക്കുകയാണെന്ന കാര്യങ്ങൾ നിങ്ങൾക്കു മാത്രമെ അറിയുകയുള്ളൂ. ലോകത്തിലുള്ളവർക്ക് അല്പം പോലും അറിയില്ല. നിങ്ങളെക്കുറിച്ചു തന്നെയാണ് പറയുന്നത്, ബ്രഹ്മാകുമാരിമാർ വിനാശം ചെയ്യിപ്പിക്കുന്നവരാണെന്ന്. ശരിക്കും വിനാശമുണ്ടാവുക തന്നെ വേണം. ഈ വിനാശത്തിലൂടെയാണ് മംഗളമുണ്ടാകേണ്ടത്. മംഗളകാരിയായ ബാബ വരുമ്പോഴാണ് മഹാഭാരത യുദ്ധമുണ്ടാകുന്നത്. പറയും, ഞങ്ങൾ പറഞ്ഞിരുന്നുവല്ലോ ബ്രഹ്മാകുമാരിമാർ വിനാശമുണ്ടാക്കുമെന്ന് . വിനാശമുണ്ടാവുക തന്നെ വേണം. പഴയ ലോകം വിനാശമാകും. നമ്മൾ പുതിയ ലോകമാണ് സ്ഥാപിക്കുന്നത്. പഴയതിനു ശേഷം തീർച്ചയായും പുതിയതുണ്ട്. കല്പ-കല്പമുള്ള വിനാശത്തിലൂടെയാണ് ഭാരതത്തിൽ സ്വർഗ്ഗത്തിന്റെ വാതിൽ തുറക്കുന്നത്. എന്നാൽ മനുഷ്യർ എങ്ങനെ മനസ്സിലാക്കും? മുന്നോട്ട് പോകുന്തോറും ഒരുപാട് മനസ്സിലാക്കും. ബാബ വരുമ്പോൾ പഴയ ലോകം മുഴുവൻ സ്വാഹായാകുന്നു. നിങ്ങളുടെ ഈ അത്ഭുതകരമായ യജ്ഞത്തിലാണ് ആഹുതിയുണ്ടാകുന്നത്. ഇതും നിങ്ങൾക്കല്ലാതെ മറ്റാർക്കും അറിയില്ല. പാണ്ഡവരുടെ വിജയമാണ് ഉണ്ടാകേണ്ടത്. ബാക്കിയെല്ലാവരും മരിക്കും. അവശേഷിക്കുന്നത് നിങ്ങൾ പാണ്ഡവരാണ് പുതിയ ലോകത്തിൽ രാജ്യം ഭരിക്കുന്നത്. ഇത് വളരെ അത്ഭുതകരമായ ജ്ഞാനമാണ്. എല്ലാവരുടെയും ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്നതും, സദ്ഗതി നൽകുന്നതും ഒരു ബാബയാണ്. എത്ര മധുരമുള്ളതും, പ്രിയപ്പെട്ടതുമായ ബാബയാണ്. പറഞ്ഞു വന്നു, മധുരമായ ബാബാ! അങ്ങ് വരുമ്പോൾ ഞങ്ങൾ അങ്ങയിൽ ബലിയർപ്പണമാകുമെന്ന്. എനിക്ക് ബാബയല്ലാതെ മറ്റാരുമില്ല. ഇതിനർത്ഥം വീടെല്ലാം ഉപേക്ഷിച്ച് ഇവിടെ വന്നിരിക്കണം എന്നല്ല. അല്ല, ഗൃഹസ്ഥത്തിൽ ഇരുന്നോളൂ. 7 ദിവസത്തെ കോഴ്സെടുത്തിട്ട് എവിടെ വേണമെങ്കിലും പോയിക്കോളൂ-മൻമനാഭവ. ബാബയെ ഓർമ്മിച്ച് സമ്പത്ത് നേടണം. ഓർമ്മയുടെ യാത്രയിൽ കഴിയണം, അത്രമാത്രം. ഈ യാത്രയിലൂടെ മാത്രമാണ് ജീവിതമാകുന്ന തോണി അക്കരെയെത്തുന്നത്. പവിത്രമായിരിക്കണമെന്നും നിങ്ങൾക്കറിയാം. മോശമായ ആഹാരമൊന്നും കഴിക്കരുത്. ചില സമയത്ത് മുരളിയും ലഭിക്കില്ല, എന്തെങ്കിലും പ്രശ്നങ്ങൾ വരും, ബഹളമെന്തെങ്കിലും ഉണ്ടാവുകയാണെങ്കിൽ മുരളി ലഭിക്കില്ല. ഈ കണ്ണുകളാൽ നിങ്ങൾ എന്തെല്ലാം കാണുന്നുണ്ടോ അതൊന്നും അവശേഷിക്കില്ല, എല്ലാം ഭസ്മമാകും. പ്രളയമുണ്ടാകുന്നില്ല. ഒരു ലോകം തന്നെയാണ് പഴയതിൽ നിന്നും പുതിയതുമായി മാറുന്നത്. പുതിയ ലോകമെന്നും പഴയ ലോകമെന്നും പറയാറുണ്ടല്ലോ. ഇത് പഴയ ലോകമാണെന്ന് പറയും, ബാക്കി കുറച്ചു സമയം മാത്രമെയുള്ളൂ. മനുഷ്യർ കല്പത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വർഷങ്ങളാണെന്ന് പറയുന്നു. കലിയുഗം 40,000 വർഷങ്ങളുണ്ടെന്നാണ് പറയുന്നത്. വാസ്തവത്തിൽ ചക്രം 5000 വർഷത്തിന്റേതാണ്. മുഴുവൻ ജ്ഞാനവും നിങ്ങളുടെ ബുദ്ധിയിലാണ് ഉള്ളത്. മനുഷ്യർ തികച്ചും കല്ലുബുദ്ധികളാണ്. അഭിനേതാവായതിനു ശേഷം ഡ്രാമയിലെ രചയിതാവിനേയും ഡയറക്ടറേയും അറിയില്ലെങ്കിൽ അവരെ എന്താണ് പറയുക! ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും എങ്ങനെയാണ് ആവർത്തിക്കുന്നതെന്ന് അറിയുക തന്നെ വേണമല്ലോ. ആരാണോ നല്ല രീതിയിൽ അറിഞ്ഞ്, ബുദ്ധിയിൽ ധാരണ ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്നത്, അവർ ഉയർന്നതിലും ഉയർന്ന പദവി പ്രാപ്തമാക്കുന്നു. ബാബ പറയുന്നു- എന്നിലുള്ള ജ്ഞാനമാണ് നിങ്ങൾക്ക് തരുന്നത്. ഡ്രാമയുടെ പ്ലാനനുസരിച്ച് ബാബ ജ്ഞാനം നൽകുന്നത് ആവർത്തിക്കുന്നു. ബാബക്കും ഡ്രാമയിൽ പാർട്ടുണ്ട്. ഭക്തിമാർഗ്ഗത്തിലും പാർട്ട് അഭിനയിച്ചു. ഇപ്പോൾ നിങ്ങൾക്ക് രചനയുടേയും രചയിതാവിന്റേയും ആദി-മദ്ധ്യ-അന്ത്യത്തിന്റെ പരിചയം നൽകുന്നു. ബാബയും ഡ്രാമയുടെ ബന്ധനത്തിൽ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. ബാബ വരുന്നത് ഒരു തവണയാണ്. ബാബയാണ് തന്റെ പരിചയം നൽകി രചനയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെയും ജ്ഞാനം കേൾപ്പിക്കുന്നത്. ശരി.

ളരെക്കാലത്തെ വേർപാടിനു ശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബാബക്ക് സമാനം ആജ്ഞാകാരിയായി മാറണം. ഒരിക്കലും ഒരു കാര്യത്തിലും തന്റെ അഹങ്കാരം കാണിക്കരുത്. നിരാകാരിയും നിരഹങ്കാരിയുമായിരിക്കണം.

2 അച്ഛന്റെയും ടീച്ചറിന്റെയും സത്ഗുരുവിന്റെയും വ്യത്യാസത്തെ മനസ്സിലാക്കി നിശ്ചയബുദ്ധികളായി മാറി ശ്രീമതത്തിലൂടെ നടക്കണം. ആത്മീയ യാത്രയിൽ കഴിയണം.

വരദാനം :-
പുരുഷാർത്ഥം എന്ന വാക്കിനെ യഥാർഥ രീതിയിൽ ഉപയോഗിച്ചുകൊണ്ട് സദാ മുന്നേറുന്ന ശ്രേഷ്ഠപുരുഷാർഥിയായി ഭവിക്കട്ടെ.

പല തവണ പുരുഷാർഥി എന്ന വാക്കും പരാജയപ്പെടുന്നതിൽ അഥവാ അസഫലത ഉണ്ടാവുന്നതിൽ നല്ല കവചമാകുന്നുണ്ട്. എന്തെങ്കിലും തെറ്റ് സംഭവിക്കുമ്പോൾ പറയുന്നു ഞാൻ ഇപ്പോൾ പുരുഷാർഥിയാണ്. എന്നാൽ യഥാർഥ പുരുഷാർഥി ഒരിക്കലും തോൽക്കുകയില്ല, എന്തെന്നാൽ പുരുഷാർഥം എന്ന വാക്കിന്റെ യഥാർഥ അർഥമാണ് സ്വയത്തെ പുരുഷൻ അതായത് ആത്മാവ് എന്നു മനസിലാക്കി നടക്കുക. ഇങ്ങനെ ആത്മീയസ്ഥിതിയിൽ കഴിയുന്ന പുരുഷാർഥി സദാ ലക്ഷ്യത്തെ മുന്നിൽ വെച്ച് നടക്കുന്നു. അവർ ഒരിക്കലും നിന്നു പോകുന്നില്ല. ധൈര്യവും ഉല്ലാസവും വെടിയുന്നില്ല.

സ്ലോഗന് :-
മാസ്റ്റർ സർവശക്തിവാന്റെ സ്മൃതിയിൽ കഴിയൂ, ഈ സ്മൃതിയാണ് അധികാരി സ്മൃതി നൽകുന്നത്.

അവ്യക്തസൂചനകൾ - ജ്വാലാസ്വരൂപസ്ഥിതിയിൽ കഴിഞ്ഞ് ശക്തിശാലി ഓർമയുടെ അനുഭവം ചെയ്യൂ

ഏതൊരു കാര്യം ചെയ്തുകൊണ്ടും സംസാരിച്ചുകൊണ്ടും ഇടയ്ക്കിടെ സങ്കൽപങ്ങളുടെ ട്രാഫിക്കിനെ നിർത്തൂ. ഒരു മിനിറ്റിലേക്കു പോലും മനസിന്റെ സങ്കൽപങ്ങളെ, ശരീരത്തിലൂടെ നടന്നുകൊണ്ടും കർമങ്ങൾ ഇടയ്ക്ക് നിർത്തിക്കൊണ്ടും ഈ അഭ്യാസം ചെയ്യൂ, അപ്പോൾ ബിന്ദുരൂപത്തിന്റെ പവർഫുൾ സ്റ്റേജിൽ സ്ഥിതി ചെയ്യാം. അവ്യക്തസ്ഥിതിയിൽ കഴിഞ്ഞ് കാര്യം ചെയ്യുക സരളമായി മാറിക്കൊണ്ടിരിക്കുന്നു, അങ്ങനെ തന്നെ ഈ ബിന്ദുരൂപത്തിന്റെ സ്ഥിതിയും സഹജമായി മാറണം, അപ്പോൾ ഇതാണ് യോഗത്തിന്റെ ജ്വാലാസ്വരൂപസ്ഥിതി.