മധുരമായ കുട്ടികളേ, ഈ
ദേഹാഭിമാനത്തിൽ നിന്നും മരിക്കണം അർത്ഥം ഈ പഴയ പതിതമായ ദേഹത്തിനോടുള്ള പ്രീതി
ഇല്ലാതാക്കി ഒരു ബാബയോട് സത്യമായ പ്രീതി നിറവേറ്റൂ.
ചോദ്യം :-
സംഗമത്തിൽ നിങ്ങൾ കുട്ടികളുടെ സ്വാഭാവികമായ ഭംഗി ഏതാണ്?
ഉത്തരം :-
ജ്ഞാനത്തിന്റെ ആഭരണങ്ങളാൽ സദാ അലങ്കരിതരായിരിക്കണം - ഇത് നിങ്ങളുടെ
സ്വാഭാവികമായ സൗന്ദര്യമാണ്. ആരാണോ ജ്ഞാനത്തിന്റെ ആഭരണങ്ങളാൽ
അലങ്കരിക്കപ്പെട്ടിരിക്കുന്നത് അവരുടെ മുഖം സന്തോഷം കൊണ്ട് വിടർന്ന പുഷ്പത്തെ
പോലെയിരിക്കും. അഥവാ സന്തോഷമില്ലെങ്കിൽ തീർച്ചയായും ഏതെങ്കിലും
ദേഹാഭിമാനത്തിന്റെ ശീലമുണ്ടാകും, ഇതിലൂടെത്തന്നെയാണ് സർവ്വ വികാരങ്ങളും
ഉണ്ടാകുന്നത്.
ഗീതം :-
സഭയിലേക്ക്
വന്ന പ്രകാശം...
ഓംശാന്തി.
ഈ ഗീതത്തിന്റെ അർത്ഥം എത്ര വിചിത്രമാണ്. എന്തിനാണ് പ്രീതി വന്നിരിക്കുന്നതിന്?
(മരിക്കുന്നതിന്). ആരോടാണ് പ്രീതി വന്നിരിക്കുന്നത്? ഭഗവാനോടാണ് പ്രീതി
വന്നിരിക്കുന്നത് എന്തുകൊണ്ടെന്നാൽ ഈ ലോകത്തിൽ നിന്നും മരിച്ച് ഭഗവാന്റെയടുത്ത്
പോകണം. ഇങ്ങനെയുള്ള പ്രീതി വേറെ ആരോടെങ്കിലും തോന്നിയിട്ടുണ്ടോ? മരിക്കണം എന്ന
സങ്കല്പത്തിലേക്ക് ആരെങ്കിലും വരുമോ. ഇങ്ങനെ ആരെങ്കിലും പ്രീതി വെക്കുമോ?
ഗീതത്തിന്റെ അർത്ഥം എത്ര അത്ഭുതകരമാണ്. പ്രകാശത്തിനോട് പ്രീതി തോന്നി ഈയാംപാറ്റ
അതിൽ ചുറ്റി തിരിഞ്ഞ് കത്തി മരിക്കാറുണ്ട്. നിങ്ങൾക്കും ബാബയുടെ അടുത്ത് വന്ന്
ഈ ശരീരത്തെ ഉപേക്ഷിക്കണം അർത്ഥം ബാബയെ ഓർമ്മിച്ച് ഓർമ്മിച്ച് ശരീരത്തെ
ഉപേക്ഷിക്കണം. ഇത ് വലിയ ശത്രുവിനെ പോലെ ആയല്ലോ, ആരോട് പ്രീതി വെക്കുന്നുവോ
അവിടെ മരിക്കേണ്ടി വരും എന്ന് ചിന്തിച്ച് മനുഷ്യർ ഭയക്കുകയാണ്. ദാനം, പുണ്യം,
തീർത്ഥ യാത്ര എല്ലാം ചെയ്യുന്നുണ്ട്, ഇതെല്ലാം ഭഗവാന്റെ അടുത്തേക്ക് പോകാനാണ്
ചെയ്യുന്നത്. ശരീരം ഉപേക്ഷിക്കുമ്പോൾ മനുഷ്യർ പറയാറുണ്ട് ഭഗവാനെ ഓർമ്മിക്കണം
എന്നെല്ലാം. ഭഗവാൻ എത്ര പ്രശസ്തനാണ്. ഭഗവാൻ വന്നാൽ ഈ മുഴുവൻ പഴയ ലോകത്തിന്റേയും
വിനാശം നടത്തുന്നു. നിങ്ങൾ കുട്ടികൾക്ക് അറിയാം - പഴയ ലോകത്തിൽ നിന്നും പുതിയ
ലോകത്തിലേക്ക് പോകുന്നതിന് വേണ്ടിയാണ് നമ്മൾ കുട്ടികൾ ഈ യൂണിവേഴ്സിറ്റിയിലേക്ക്
വന്നിരിക്കുന്നത്. പഴയ ലോകത്തെ പതിതവും നരകവുമെന്നാണ് പറയാറുള്ളത്. ബാബ പുതിയ
ലോകത്തിലേക്ക് പോകുന്നതിനുള്ള വഴിയാണ് പറഞ്ഞു തരുന്നത് കേവലം എന്നെ ഓർമ്മിക്കൂ,
ഞാൻ തന്നെയാണ് നിങ്ങളെ സ്വർഗ്ഗത്തിലേക്ക് കൊണ്ടു പോകുന്ന ഭഗവാനായ അച്ഛൻ.
ലൗകികത്തിലെ അച്ഛനിൽ നിന്നും നിങ്ങൾക്ക് ധനവും, സമ്പത്തും, വസ്തുക്കളുമെല്ലാം
കിട്ടാറുണ്ട്. പെൺകുട്ടികൾക്ക് സമ്പത്ത് കൊടുക്കാറില്ല. അവരെ മറ്റൊരു
വീട്ടിലേക്ക് അയക്കുകയാണ് ചെയ്യാറുള്ളത്. അതിന്റെ അർത്ഥം അവർ അവകാശികൾ അല്ല
എന്നതാണ്. എന്നാൽ ഇവിടെയുള്ളത് സർവ്വാത്മാക്കളുടേയും അച്ഛനാണ്, ഈ അച്ഛന്റെ
അടുത്തേക്ക് സർവ്വർക്കും വരണം, മരിക്കണം. തീർച്ചയായും ഏതോ ഒരു സമയത്ത് ബാബ
വരുന്നുമുണ്ട്, സർവ്വരേയും വീട്ടിലേക്ക് കൂട്ടി കൊണ്ടുപോകുന്നുമുണ്ട്
എന്തുകൊണ്ടെന്നാൽ പുതിയ ലോകത്തിൽ വളരെ കുറച്ച് മനുഷ്യരാണ് ഉണ്ടാവുക. പഴയ ലോകത്തിൽ
ധാരാളം മനുഷ്യരുണ്ട്, പുതിയ ലോകത്തിൽ മനുഷ്യരുടെ എണ്ണം കുറവായിരിക്കും എന്നാൽ
വളരെയധികം സുഖവുമുണ്ടാകും. പഴയ ലോകത്തിൽ ധാരാളം മനുഷ്യരുള്ളതു കൊണ്ട് ഇവിടെ വളരെ
ദു:ഖവുമുണ്ട് അതുകൊണ്ടാണ് നിലവിളിച്ചു കൊണ്ടിരിക്കുന്നത്. ബാപൂ ഗാന്ധിജിയെ
ഭാരതത്തിന്റെ പിതാവെന്ന് മനസ്സിലാക്കുന്നുണ്ട്, അദ്ദേഹവും പറയുന്നുണ്ട് അല്ലയോ
പതിത പാവനാ വരൂ. എന്നാൽ അത് ആരാണ് എന്ന് അറിയുന്നില്ല. മനസ്സിലാക്കുന്നുണ്ട്
പതിത പാവനൻ പരംപിതാ പരമാത്മാവാണ്. ആ ബാബ തന്നെയാണ് വിശ്വത്തിന്റെ മുക്തിദാതാവ്.
രാമനേയും സീതയേയും മുഴുവൻ ലോകവും അംഗീകരിക്കില്ലല്ലോ. ഇത് തെറ്റാണ്. മുഴുവൻ
വിശ്വത്തിനേയും പരംപിതാ പരമാത്മാവാണ് മുക്തമാക്കുന്നത്, വഴികാട്ടിയുമാണ്.
ദു:ഖങ്ങളിൽ നിന്നും മോചിപ്പിക്കും. ശരി ആരാണ് ദു:ഖം നൽകുന്നത്? ബാബ ഒരിക്കലും
ദു:ഖം നൽകില്ല എന്തുകൊണ്ടെന്നാൽ പതിത പാവനനാണ്. പാവന ലോകമായ സുഖധാമത്തിലേക്ക്
കൂട്ടി കൊണ്ടു പോകുന്നവനാണ്. നിങ്ങൾ ആ ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികളാണ്.
ഏതുപോലെയാണോ അച്ഛൻ അതുപോലെ ആയിരിക്കുമല്ലോ മക്കളും. ലൗകിക അച്ഛന്റേത് ഭൗതികമായ
കുട്ടികളാണ്. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് മനസ്സിലാകണം നമ്മൾ ആത്മാക്കളാണ്,
പരംപിതാ പരമാത്മാവാണ് നമുക്ക് സമ്പത്ത് നൽകുന്നത്. നമ്മൾ വിദ്യാർത്ഥികളാണ്, ഇത്
മറക്കരുത്. കുട്ടികളുടെ ബുദ്ധിയിൽ ഇരിക്കുന്നുണ്ട് ശിവബാബ മധുബനിലാണ് മുരളി
ഉച്ചരിക്കാറുള്ളത്. മുള കൊണ്ടുള്ള ഓടക്കുഴലൊന്നും ഇവിടെ ഇല്ല. കൃഷ്ണന്റെ നൃത്തം,
മുരളി വായിക്കൽ ഇതെല്ലാം ഭക്തി മാർഗ്ഗമാണ്. നിങ്ങൾക്ക് കൃഷ്ണന്റേത് മുരളിയാണ്
എന്ന് പറയാൻ സാധിക്കില്ല. മുരളി നൽകുന്നത് ശിവബാബയാണ്. നിങ്ങളുടെ അടുത്ത് നല്ല
നല്ല ഗീതങ്ങൾ ഉണ്ടാക്കുന്നവർ വരും. ഗീതങ്ങൾ പ്രത്യേകിച്ചും പുരുഷന്മാരാണ്
ഉണ്ടാക്കുക. നിങ്ങൾക്ക് ഭക്തി മാർഗ്ഗത്തിലെ ഗീതങ്ങളൊന്നും പാടേണ്ട ആവശ്യമില്ല.
നിങ്ങൾക്ക് ഒരു ശിവബാബയെ ഓർമ്മിക്കണം. ബാബ പറയുകയാണ് - അള്ളാഹുവായ എന്നെ
ഓർമ്മിക്കൂ. ശിവനെ ബിന്ദു എന്ന് പറയാറുണ്ട്. വ്യാപാരികൾ പൂജ്യം ഉപയോഗിക്കുമ്പോൾ
ശിവാ എന്നാണ് പറയാറുള്ളത്. ഒരു ബിന്ദു ഇട്ടാൽ അത് പത്താകും പിന്നെ പൂജ്യം ഇട്ടാൽ
അത് 100 ആകും, അതിനാൽ നിങ്ങൾക്കും ബാബയെ ഓർമ്മിക്കണം. എത്രത്തോളം ശിവനെ
ഓർമ്മിക്കുന്നോ അത്രത്തോളം അരകല്പത്തേക്ക് ധനവാനാകും. അവിടെ ദരിദ്രർ ഉണ്ടാകില്ല.
സർവ്വരും സുഖികളായിരിക്കും. ദു:ഖത്തിന്റെ നാമം പോലും ഉണ്ടാകില്ല. ബാബയുടെ
ഓർമ്മയിലൂടെ വികർമ്മം വിനാശമാകും. നിങ്ങൾ വളരെ ധനവാനായി തീരും. ഇതിനെയാണ്
സത്യമായ ബാബയിലൂടെ ഉള്ള സത്യമായ സമ്പാദ്യം എന്ന് പറയുന്നത്. ഇതാണ് കൂടെ വരിക.
മനുഷ്യരെല്ലാം കാലിയായ കൈയ്യുമായി യാത്രയാകും. നിങ്ങൾക്ക് കൈകൾ നിറച്ച് വേണം
പോകാൻ. ബാബയെ ഓർമ്മിക്കണം അതോടൊപ്പം പവിത്രമാകണം. ബാബ മനസ്സിലാക്കി
തന്നിട്ടുണ്ട് - പവിത്രത ഉണ്ടെങ്കിൽ ശാന്തിയും സമ്പന്നതയും ഉണ്ടാകും. നിങ്ങൾ
ആദ്യം പവിത്രരായ ആത്മാക്കളായിരുന്നു പിന്നീട് അപവിത്രമായി. സന്യാസിമാരെയും സെമി
പവിത്രത ഉള്ളവർ എന്നാണ് പറയുക. നിങ്ങളാണ് പൂർണ്ണമായും സന്യാസം ചെയ്യുന്നവർ.
നിങ്ങൾക്ക് അറിയാം അവർക്ക് എത്ര സുഖമായിരിക്കും പ്രാപ്തമാവുക. കുറച്ച് സുഖം
കിട്ടും പിന്നെയും ദു:ഖമല്ലേ കിട്ടുക. അതെല്ലാം ഭക്തി മാർഗ്ഗമാണ്. ഭക്തി
മാർഗ്ഗത്തിൽ ഹനുമാന്റെ പൂജ ചെയ്യുമ്പോൾ ഹനുമാന്റെ സാക്ഷാത്കാരം കിട്ടാറുണ്ട്.
ചണ്ഡികാ ദേവിയുടെ പേരിൽ എത്ര മേളയാണ് നടക്കാറുള്ളത്. അവരുടെ ചിത്രവും ഉണ്ട്,
ആരെയാണോ ഓർമ്മിക്കുന്നത് അവർ തീർച്ചയായും സമീപത്തേക്ക് വരിക തന്നെ ചെയ്യും.
പക്ഷെ അതിലൂടെ എന്താണ് പ്രാപ്തമാവുക? അനേക പ്രകാരത്തിലുള്ള മേളകൾ നടക്കാറുണ്ട്
എന്തുകൊണ്ടെന്നാൽ വരുമാനം ധാരാളമുണ്ടല്ലോ. ഇതെല്ലാം അവരുടെ ജോലിയാണ്.
പാടാറുമുണ്ട് നരനിൽ നിന്നും നാരായണനാകാനുള്ള കർമ്മമല്ലാത്ത എല്ലാ കർമ്മവും
വ്യർത്ഥമാണ് എന്നെല്ലാം. ഈ ജോലി വിരളം ചിലർക്കാണ് ചെയ്യാൻ സാധിക്കുക.
ബാബയുടേതായതിനു ശേഷം ദേഹസഹിതം എല്ലാം ബാബക്ക് കൊടുക്കുകയാണ് എന്തുകൊണ്ടെന്നാൽ
നിങ്ങൾക്ക് അറിയാം നമുക്ക് പുതിയ ശരീരം വേണം. ബാബ പറയുകയാണ് - നിങ്ങൾക്ക്
കൃഷ്ണപുരിയിലേക്ക് പോകാം പക്ഷെ ആത്മാവ് അതിന് മുമ്പ് തമോപ്രധാനത്തിൽ നിന്നും
സതോപ്രധാനമാകണം. കൃഷ്ണപുരിയിൽ എന്നെ പാവനമാക്കൂ എന്നൊന്നും ആരും പറയില്ല. ഇവിടെ
എല്ലാവരും വിളിക്കുകയാണ്- അല്ലയോ മുക്തി ദാതാവെ വരൂ, ഈ പാപാത്മാക്കളുടെ ലോകത്തിൽ
നിന്നും മോചിപ്പിക്കൂ. ഇപ്പോൾ നിങ്ങൾക്ക് അറിയാം നമ്മളെ കൂടെ കൊണ്ടു
പോകുന്നതിനാണ് ബാബ വന്നിരിക്കുന്നത്. അവിടെ പോകുന്നത് നല്ലതാണല്ലോ. മനുഷ്യൻ
ശാന്തിയാണ് ആഗ്രഹിക്കുന്നത്. എന്നാൽ ശാന്തി എന്താണ് എന്നത് പോലും ആർക്കും
അറിയില്ല. കർമ്മം ചെയ്യാതെ ആർക്കും ജീവിക്കാൻ കഴിയില്ല. ശാന്തിധാമത്തിൽ ശാന്തി
കിട്ടും. പിന്നെ ഇവിടെ വന്നാൽ ഈ ശരീരത്തിലൂടെ കർമ്മവും ചെയ്യണം. സത്യയുഗത്തിൽ
കർമ്മം ചെയ്തു കൊണ്ടും ശാന്തമായി ഇരിക്കും, അശാന്തിയിൽ മനുഷ്യൻ ദു:ഖിക്കുന്നു
അതുകൊണ്ടാണ് ശാന്തി എവിടെ നിന്ന് കിട്ടും എന്ന് ചോദിക്കുന്നത്. ഇപ്പോൾ നിങ്ങൾ
കുട്ടികൾക്ക് അറിയാം ശാന്തിധാമം നമ്മുടെ വീടാണ്. സത്യയുഗത്തിൽ ശാന്തിയും സുഖവും
എല്ലാം ഉണ്ടാകും. ഇപ്പോൾ നോക്കണം എനിക്ക് അതാണോ വേണ്ടത് അതോ ശാന്തി മാത്രം മതിയോ
? ഇവിടെ ദു:ഖമാണ് ഉള്ളത് അതുകൊണ്ടാണ് പതിത പാവനനായ ബാബയെ വിളിക്കുന്നത്. ഭഗവാനെ
കാണുന്നതിന് വേണ്ടിയാണ് ഭക്തിയും ചെയ്യുന്നത്. ഭക്തിയും ആദ്യം അവ്യഭിചാരി
ആയിരുന്നു പിന്നെ വ്യഭിചാരി ആയി. വ്യഭിചാരി ഭക്തിയിൽ എന്തെല്ലാമാണ് മനുഷ്യർ
ചെയ്യുന്നത്. ഏണിപ്പടിയുടെ ചിത്രത്തിൽ വളരെ നന്നായി കാണിച്ചിട്ടുണ്ട്. പക്ഷെ
ആദ്യമാദ്യം തെളിയിക്കേണ്ടത് ഭഗവാൻ ആരാണ് എന്നതാണ്. ശ്രീകൃഷ്ണനെ ആരാണ് അതുപോലെ
ആക്കി മാറ്റിയത്. ഇതിന് മുമ്പുള്ള ജന്മത്തിൽ ആ ആത്മാവ് ആരായിരുന്നു. ഇതെല്ലാം
മനസ്സിലാക്കി കൊടുക്കുന്നതിന് വളരെയധികം യുക്തി വേണം. ആരാണോ നല്ല രീതിയിൽ സേവനം
ചെയ്യുന്നത്, അവരുടെ മനസ്സും വിശാലമായിരിക്കും. യൂണിവേഴ്സിറ്റിയിൽ ആരാണോ നല്ല
രീതിയിൽ പഠിക്കുന്നത് അവർ തീർച്ചയായും ശക്തിശാലികളാകും. നമ്പർവാറായിരിക്കും.
ചിലർ മന്ദബുദ്ധികളുമായിരിക്കും. ശിവബാബയോട് ആത്മാവാണ് പറയുന്നത്, ബാബാ
പൂട്ടപ്പെട്ട എന്റെ ബുദ്ധിയെ തുറന്നു തരൂ. ബാബ പറയുകയാണ് - ബുദ്ധിയുടെ പൂട്ട്
തുറക്കാൻ തന്നെയാണ് ഞാൻ വന്നിരിക്കുന്നത്. പക്ഷെ നിങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന
കർമ്മങ്ങൾ തന്നെ അതുപോലെയാണ് അതിനാൽ പൂട്ട് തുറക്കുന്നതേയില്ല. പിന്നെ ബാബ എന്ത്
ചെയ്യാനാണ്. ധാരാളം പാപം ചെയ്തവരാണ്, ഇപ്പോൾ ബാബ അവരെ എന്തു ചെയ്യാനാണ്? ഞാൻ
കുറച്ചെ പഠിക്കാറുള്ളൂ എന്ന് ടീച്ചറോട് പറഞ്ഞാലും ടീച്ചർക്ക് എന്താണ് ചെയ്യാൻ
സാധിക്കുക. ടീച്ചർക്ക് കൃപ കാണിക്കാൻ സാധിക്കില്ല. വേണമെങ്കിൽ പഠിപ്പിക്കുന്ന
സമയം കൂട്ടും. അത് നിഷേധിക്കുന്നില്ല. പ്രദർശിനി വെറുതെ ഇരിക്കുകയാണോ, ഇരുന്ന്
പ്രാക്ടീസ് ചെയ്യൂ. ഭക്തി മാർഗ്ഗത്തിൽ മാല ഉരുട്ടൂ എന്നെല്ലാം പറയും. ചിലർ
മന്ത്രം ജപിക്കാൻ പറയും. ഇവിടെ ബാബ തന്റെ പരിചയമാണ് നൽകുന്നത്. ബാബയെ
ഓർമ്മിക്കണം, ഈ ഓർമ്മയിലൂടെ സമ്പത്ത് കിട്ടും. സത്യയുഗത്തിൽ പാരലൗകിക അച്ഛനിൽ
നിന്നും സമ്പത്ത് കിട്ടും, പിന്നെ ഓർമ്മിക്കേണ്ട ആവശ്യമില്ല. 21
ജന്മങ്ങളിലേക്കുള്ള സമ്പത്താണ് നൽകുന്നത്. അതിനാൽ നല്ല രീതിയിൽ അച്ഛന്റെ അടുത്ത്
നിന്നും സമ്പത്ത് എടുത്തോളൂ. ഇതിലും ബാബ പറയുകയാണ് ഒരിക്കലും വികാരത്തിലേക്ക്
പോകരുത്. കുറച്ചെങ്കിലും വികാരത്തിന്റെ താല്പര്യമുണ്ടെങ്കിൽ അത് വർദ്ധിക്കും.
സിഗരറ്റ് ഒരു തവണ ഉപയോഗിച്ചാൽ അതിന്റെ ആസ്വാദനം കൂടും പിന്നെ അത്
ഉപേക്ഷിക്കുന്നത് ബുദ്ധിമുട്ടായി തീരാറുണ്ട്. എത്ര ഒഴിവ് കഴിവ് പറയാറുണ്ട്.
അങ്ങനെയുള്ള ശീലങ്ങൾ ഉണ്ടാക്കരുത്. മോശമായ ശീലങ്ങളെ ഇല്ലാതാക്കണം. ബാബ പറയുകയാണ്
- ജീവിച്ചിരിക്കെ ദേഹബോധത്തെ ഉപേക്ഷിക്കൂ, എന്നെ ഓർമ്മിക്കൂ. ദേവതകൾക്ക്
പവിത്രമായ ഭോഗാണ് വെക്കാറുള്ളത് അതിനാൽ പവിത്രമായ ഭോജനം നിങ്ങൾ കഴിക്കണം.
ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് പുഷ്പത്തെ പോലെ ഹർഷിതമായിരിക്കണം. കുമാരിക്ക് പതിയെ
കിട്ടിയാൽ മുഖം വിടരാറുണ്ട്. നല്ല വസ്ത്രവും ആഭരണങ്ങളും ധരിക്കുമ്പോൾ തിളക്കം
കൂടാറുണ്ട്. ഇപ്പോൾ നിങ്ങൾക്ക് ജ്ഞാനത്തിന്റെ ആഭരണങ്ങളാണ് ഉള്ളത്. സ്വർഗ്ഗത്തിൽ
നിങ്ങൾക്ക് പ്രകൃതി സ്വാഭാവികമായി സൗന്ദര്യം നൽകും. കൃഷ്ണന്റെ നാമം തന്നെ
സുന്ദരൻ എന്നാണല്ലോ. രാജാവും രാജ്ഞിയും പ്രജകളും സർവ്വരും
സൗന്ദര്യമുള്ളവരായിരിക്കും. അവിടെ സതോപ്രധാനമായ പ്രകൃതി ഉണ്ടാകും. ലക്ഷ്മി
നാരായണനിലുള്ള സൗന്ദര്യം ഇവിടെ ആർക്കും ഉണ്ടാക്കാൻ പോലും കഴിയില്ല. അവരെ ഈ കണ്ണു
കൊണ്ട് ഇവിടെ ആർക്കും കാണാൻ സാധിക്കില്ല. ബാക്കി സാക്ഷാത്കാരം കിട്ടും, ഏകദേശം
അതുപോലെയുള്ള ചിത്രങ്ങളും ഉണ്ടാക്കും. അഥവാ ഏതെങ്കിലും ആർട്ടിസ്റ്റിന്
സാക്ഷാത്കാരം കിട്ടി അവർ അപ്പോൾ തന്നെ വരക്കാൻ നോക്കിയാലും അത്
ബുദ്ധിമുട്ടായിരിക്കും. അതിനാൽ നിങ്ങൾ കുട്ടികൾക്ക് വളരെ ലഹരി ഉണ്ടായിരിക്കണം.
ഇപ്പോൾ ബാബ നമ്മളെ കൊണ്ടു പോകുന്നതിന് വന്നിരിക്കുകയാണ്. ബാബയിൽ നിന്നും
സ്വർഗ്ഗത്തിന്റെ സമ്പത്ത് നേടണം. നമ്മുടെ 84 ജന്മങ്ങൾ പൂർത്തിയായി. ഇങ്ങനെയുള്ള
ചിന്തകൾ ഉള്ളിൽ ഉണ്ടെങ്കിൽ സന്തോഷം ഉണ്ടായിരിക്കും. വികാരത്തിന്റെ കുറച്ച് പോലും
ചിന്ത വരരുത്. ബാബ പറയുകയാണ് - കാമം മഹാശത്രുവാണ്. ദ്രൗപദി പോലും അതുകൊണ്ടാണല്ലോ
വിളിച്ചത്.
ബാബ പറയുകയാണ് - നിങ്ങൾ എന്നിൽ നിന്നും കേൾക്കൂ അതോടൊപ്പം ഈ ശ്രീമത്ത് തന്നെ
മറ്റുള്ളവർക്കും കേൾപ്പിക്കണം. അച്ഛൻ മകനെ പ്രത്യക്ഷപ്പെടുത്തുന്നു. കുട്ടികളും
അച്ഛനെ പ്രത്യക്ഷപ്പെടുത്തണം. അച്ഛൻ ആരാണ്? അച്ഛൻ ശിവനാണ്. ശിവന്റെയും
സാളിഗ്രാമങ്ങളുടേയും മഹിമ ഉണ്ടല്ലോ. ശിവബാബ എന്താണോ മനസ്സിലാക്കി തരുന്നത് അത്
പൂർണ്ണമായും അനുകരിക്കണം. അച്ഛനെ അനുകരിക്കണം. ഈ ഗീതം ബാബയുടേതാണ്, ബാബ
പറയുകയാണ് - മധുരമായ കുട്ടികളെ അനുകരിച്ച് പവിത്രരാകൂ, അനുകരിക്കുന്നതിലൂടെ
നിങ്ങൾ സ്വർഗ്ഗത്തിന്റെ അധികാരികളാകും. ലൗകിക അച്ഛനെ അനുകരിക്കുന്നതിലൂടെ 63
ജന്മങ്ങൾ നിങ്ങൾ ഏണിപ്പടി താഴേക്കാണ് ഇറങ്ങിയത്. ഇപ്പോൾ പാരലൗകിക അച്ഛനെ
അനുകരിച്ച് മുകളിലേക്ക് കയറണം. ബാബയോടൊപ്പം പോകണം. ബാബ പറയുകയാണ് - ഓരോ രത്നവും
ലക്ഷ കണക്കിന് മൂല്യമുള്ളതാണ്. ബാബ ദിവസവും മനസ്സിലാക്കി തരുകയാണ് -
മധുരമധുരമായ കുട്ടികളെ ആദ്യമാദ്യം സർവ്വർക്കും രണ്ട് അച്ഛൻമാരുടെ പരിചയം
കൊടുക്കൂ. പതിതമാകുന്നതിനുള്ള സമ്പത്താണ് ലൗകിക അച്ഛൻ നൽകുന്നത്. പാരലൗകിക അച്ഛൻ
പാവനമാകുന്നതിനുള്ള സമ്പത്താണ് നൽകുന്നത്. എത്ര വ്യത്യാസമുണ്ട്. ഇപ്പോൾ
പാരലൗകികമായ അച്ഛനെ ഓർമ്മിക്കൂ. വികാരത്തിലേക്ക് പോകുന്നവരെയാണ് പതിതർ എന്ന്
പറയുന്നത്.
പതിതർക്ക് പാവനമാകുന്നതിനുള്ള വഴി പറഞ്ഞു കൊടുക്കുന്ന ദൗത്യമാണ് നിങ്ങളുടേത്.
പാരലൗകിക അച്ഛനും പറയുകയാണ് - പാവനമാകൂ, വിനാശവും സമീപത്താണ് നിൽക്കുന്നത്.
അതിനാൽ ഇപ്പോൾ എന്ത് ചെയ്യണം? തീർച്ചയായും പാരലൗകിക അച്ഛന്റെ നിർദ്ദേശത്തിലൂടെ
നടക്കണം. പ്രദർശിനിയിൽ വരുന്നവരെ കൊണ്ട് പ്രതിജ്ഞ എഴുതിക്കണം. പാരലൗകിക അച്ഛനെ
അനുകരിക്കുമോ? പതിതമാകുന്നത് ഉപേക്ഷിക്കുമോ? എഴുതിക്കണം. ബാബയാണ് ഗ്യാരന്റി
നൽകുന്നത്, നിങ്ങൾക്കും ഗ്യാരന്റി എടുക്കാം. പതിത പാവനാ വരൂ എന്ന് വിളിച്ചിട്ട്
പിന്നെ എന്തിനാണ് നിങ്ങൾ പതിതമാകുന്നത്. എല്ലാത്തിന്റേയും ആധാരം പവിത്രതയാണ്.
നിങ്ങൾ കുട്ടികൾക്ക് ഓരോ ദിവസവും സന്തോഷം വർദ്ധിക്കണം. ബാബയാണ് നമുക്ക്
സ്വർഗ്ഗത്തിന്റെ സമ്പത്ത് നൽകുന്നത്. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഒരു
മോശമായ ശീലവും ഉണ്ടാകരുത്. ജീവിച്ചിരിക്കെ ദേഹമാണെന്ന ബോധം ഉപേക്ഷിക്കണം.
പുഷ്പത്തെ പോലെ ഹർഷിതമായിരിക്കണം.
2) പാരലൗകിക അച്ഛനെ
അനുകരിച്ച് പാവനമാകണം. ബാബയുടെ ശ്രീമത്തനുസരിച്ച് നടക്കുന്നതിന്റെ പ്രതിജ്ഞ
ചെയ്യുകയും ചെയ്യിപ്പിക്കുകയും വേണം.
വരദാനം :-
നിർവികാരി
അഥവാ മാലാഖാസ്വരൂപത്തിന്റെ സ്ഥിതിയുടെ അനുഭവം ചെയ്യുന്നവരായ ആത്മാ-അഭിമാനിയായി
ഭവിക്കട്ടെ.
ഏതു കുട്ടികളാണോ
ആത്മാ-അഭിമാനിയാകുന്നത് അവർ സഹജമായി തന്നെ നിർവികാരിയായി മാറുന്നു.
ആത്മാഅഭിമാനിസ്ഥിതിയിലൂടെ മനസാ നിർവികാരതയുടെ സ്ഥിതി അനുഭവം ചെയ്യുന്നു.
ഇങ്ങനെയുള്ള നിർവികാരി ആരെയാണോ യാതൊരു തരത്തിലുമുള്ള അശുദ്ധി അഥവാ 5 തത്വങ്ങളുടെ
ആകർഷണം ആകർഷിക്കുകയില്ലാത്തത്- അവരെയാണ് മാലാഖ എന്ന് പറയുന്നത്. ഇതിനു വേണ്ടി
സാകാരത്തിൽ കഴിഞ്ഞുകൊണ്ടും തന്റെ നിരാകരിആത്മാ-അഭിമാനി സ്ഥിതിയിൽ സ്ഥിതി ചെയ്യൂ.
സ്ലോഗന് :-
ജീവിതത്തിൽ
അതീന്ദ്രിയസുഖത്തിന്റെ അനുഭവം ചെയ്യുന്നതിന് വിശേഷിച്ച് അമൃതവേളയ്ക്ക്
ഏകാന്തപ്രിയരാകൂ.
അവ്യക്തസൂചനകൾ- ഇനി തന്റെ
ദാതാ സ്വരൂപത്തെ പ്രത്യക്ഷമാക്കൂ
ബ്രാഹ്മണആത്മാക്കളുടെ
അടുക്കൽ ജ്ഞാനം ആദ്യമേ തന്നെ ഉണ്ട്. എന്നാൽ അവരെ പ്രതി രണ്ടു തരത്തിൽ ദാതാവാകൂ.-
1. ഏത് ആത്മാവിനാണോ ഏത് ശക്തിയുടെ ആവശ്യകതയാണോ ഉള്ളത് ആ ആത്മാവിന് മനസാ അതായത്
ശുഭവൃത്തിയിലൂടെ വൈബ്രേഷനിലൂടെ ശക്തികളുടെ ദാനം, അതായത് സഹയോഗം നൽകൂ. 2-
കർമത്തിലൂടെ സദാ സ്വയം ജീവിതത്തിൽ ഗുണമൂർത്തിയായി, പ്രത്യക്ഷഉദാഹരണമായി
മറ്റുള്ളവർക്ക് സഹജമായി ഗുണം ധാരണ ചെയ്യുന്നതിന് സഹയോഗം നൽകൂ, ഇതിനെയാണ്
പറയുന്നത് ഗുണദാനം. ദാനത്തിന്റെ അർഥമാണ് സഹയോഗം നൽകുക.