പരമാത്മ സ്നേഹത്തിനു
അർഹരായ ആത്മാക്കൾ ദുഃഖിതർക്ക് സുഖത്തിന്റെ തുള്ളി നൽകൂ, വ്യർത്ഥം സമാപ്തമാക്കി
ശക്തിശാലിയാകൂ, സമയം സമീപത്ത് കൊണ്ട് വരൂ.
ഇന്ന്, ബാപ്ദാദ തന്റെ
ചുറ്റുമുള്ള പരമാത്മാവിന് പ്രിയപ്പെട്ടവരായ കുട്ടികളെ കാണുകയാണ്. അതുപോലെ
പരമാത്മാവിന് പ്രിയപെട്ടവർ കോടിയിൽ ചില കുട്ടികളാണ്. കാരണം ഈ സമയത്ത് മാത്രമാണ്
പരമാത്മ സ്നേഹം അനുഭവിക്കാൻ കഴിയുന്നത്. മുഴുവൻ കല്പത്തിലും, ആത്മാക്കളുടെ
സ്നേഹവും, മഹാത്മാക്കളുടെയും, ധർമ്മാത്മാക്കളുടെയും സ്നേഹം അനുഭവിച്ചിട്ടുണ്ട്,
എന്നാൽ പരമാത്മസ്നേഹം ഇപ്പോൾ സംഗമയുഗത്തിൽ മാത്രമാണ് ഉള്ളത്, അത് നിങ്ങൾ
എല്ലാവരും അനുഭവം ചെയ്യുകയും ചെയ്യുന്നു. 'പരമാത്മാവ് എവിടെ?' എന്ന് ആരെങ്കിലും
നിങ്ങളോട് ചോദിച്ചാൽ നിങ്ങൾ എന്ത് ഉത്തരം നൽകും? എന്നോടൊപ്പമുണ്ട്. എന്റെ കൂടെ
വസിക്കുകയാണ്. എന്റെ ഹൃദയത്തിലാണ് വസിക്കുന്നത്, നിങ്ങൾ അങ്ങനെ അനുഭവം
ചെയ്യുന്നുണ്ടല്ലോ! നിങ്ങൾക്ക് മാത്രമാണ് അറിയുന്നത്, ഈ സ്നേഹത്തിന്റെ അനുഭവം
ഉള്ളത് നിങ്ങൾക്ക് മാത്രമാണ്! ബാബ നമ്മുടെ ഹൃദയങ്ങളിൽ വസിക്കുന്നു, നമ്മൾ
ബാബയുടെ ഹൃദയത്തിലും വസിക്കുന്നു. പരമാത്മ സ്നേഹത്തിന്റെ ഈ ലഹരി
അനുഭവിക്കാനുള്ള ഭാഗ്യം നമുക്ക് മാത്രമാണ് പ്രാപ്തമായിട്ടുള്ളത് എന്ന്
നിങ്ങൾക്കറിയാം. ആരെയെങ്കിലും സ്നേഹിക്കുമ്പോൾ, അതിന്റെ ലക്ഷണം എന്താണ്? അതിന്റെ
ലക്ഷണമാണ് അവരിൽ അർപ്പണമാകുക. അപ്പോൾ, പരമപിതാ പരമാത്മാവ് കുട്ടികളായ നിങ്ങളിൽ
നിന്ന് എന്താണ് ആഗ്രഹിക്കുന്നത്, അത് നിങ്ങൾക്കെല്ലാവർക്കും അറിയാം. ഓരോ
കുട്ടിയോടുമുള്ള ബാബയുടെ ആഗ്രഹമാണ്, എന്റെ ഓരോ കുട്ടിയും ബാബയ്ക്ക് സമാനമാകണം.
ബാബയുടേത് പോലെ തന്നെ കുട്ടികളുടെയും ശ്രേഷ്ഠ സ്ഥിതി ഉണ്ടാകണം.ആ ശ്രേഷ്ഠ സ്ഥിതി
എന്താണ്? സമ്പൂർണ്ണ പവിത്രതയുടെ സ്ഥിതി.അങ്ങനെയുള്ള പവിത്രത വേണം, സ്വപ്നത്തിൽ
അപവിത്രതയ്ക്ക് വരാൻ കഴിയില്ല.. നിങ്ങൾ ഇത്രയും പൂർണ്ണമായ ഒരു പരിശുദ്ധ അവസ്ഥ
സൃഷ്ടിക്കുകയാണോ? സമ്പൂർണ്ണ പവിത്രതയിൽ അപവിത്രതയുടെ പേരോ അടയാളമോ ഇല്ല.
വർത്തമാന സമയം
സമീപത്തെത്തുമ്പോൾ, ബാപ്ദാദ ഇപ്പോൾ ഈ സൂചന നൽകുന്നു, സമയം അടുക്കുന്തോറും,
വ്യർത്ഥ ചിന്തകൾ പോലും അപവിത്രതയുടെ ലക്ഷണമാണ്. മുഴുവൻ ദിവസത്തിൽ,
അഹങ്കാരത്തിന്റെയോ അപമാനത്തിന്റെയോ ഏതെങ്കിലും വ്യർത്ഥ ചിന്തകൾ നിങ്ങളെ
ആകർഷിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. കാരണം, മുന്നോട്ട് പോകുന്തോറും, ബാബ
നൽകിയ വിശേഷതകളെ നിങ്ങളുടെ സ്വന്തം വിശേഷതകളായി കണക്കാക്കി അഭിമാനത്തിൽ വരുമ്പോൾ,
ഇതും വ്യർത്ഥ ചിന്തയാണ്. എന്റെതിന്റെ അശുഭസങ്കല്പങ്ങളായ 'ഞാൻ പിന്നിലല്ല,
എനിക്കും എല്ലാം അറിയാം, എന്റെ ഈ സങ്കല്പവും യാഥാർത്ഥമായതാണ്, ഉയർന്നതാണ്....
എന്റെതിന്റെ ഈ അഭിമാനത്തിന്റെ സങ്കൽപ്പങ്ങൾ, ഇതും സൂക്ഷ്മമായ അപവിത്രതയുടെ
അംശമാണ്. അതിനാൽ, സ്വയം പരിശോധിക്കണം ഏതെങ്കിലും തരത്തിലുള്ള അപവിത്രതയുടെ
വ്യർത്ഥ സങ്കല്പങ്ങളുടെ ഏതെങ്കിലും അംശം അവശേഷിക്കുന്നുണ്ടോ എന്ന് സ്വയം
പരിശോധിക്കണം. കാരണം, ഇപ്പോൾ,പവിത്ര ലോകം സ്ഥാപിക്കുന്നതിനുള്ള സമയത്തെ സമീപത്ത്
കൊണ്ടുവരുന്നത്തിന്, പരമാത്മാവിന്റെ പ്രിയപ്പെട്ട കുട്ടികളായ നിങ്ങളാണ്
നിമിത്തമായിരിക്കുന്നത്. ആ നിമിത്ത ആത്മാക്കളുടെ വൈബ്രേഷൻ നാനാഭാഗത്തും
വ്യാപിക്കുന്നു. അതിനാൽ, ഏതെങ്കിലും തരത്തിലുള്ള വ്യർത്ഥ ചിന്തകളും തന്നിലേക്ക്
ആകർഷിക്കുന്നില്ലല്ലോ എന്ന് പരിശോധിക്കുക? കാരണം, ഇപ്പോൾ, പവിത്ര ലോകം, പവിത്ര
രാജ്യം, സമീപത്ത് വന്നുകൊണ്ടിരിക്കുകയാണ്. ദുഃഖവും അശാന്തിയുടെയും വ്യത്യസ്ത
സ്വരൂപങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. അതിന്, പവിത്രതയുടെ വൈബ്രെഷൻ
അത്യാവശ്യമാണ്. ദുഃഖത്തിനും അശാന്തിയ്ക്കും കാരണം അപവിത്രതയാണ്. ഇപ്പോൾ അപവിത്ര
ആത്മാക്കളുടെയും ഭക്ത ആത്മാക്കളുടെയും ഇരട്ടി സേവനം ആവശ്യമാണ്. വാക്കിലൂടെയുള്ള
സേവനം എല്ലായിടത്തും വലിയ ആർഭാടത്തോടെ നടക്കുന്നതായി ബാപ്ദാദ കണ്ടു, നിങ്ങളുടെ
പരാതികളും പറയുന്നുണ്ട്. എന്നാൽ ഇപ്പോൾ, ആത്മാക്കൾക്ക് അധിക സകാശ് ആവശ്യമാണ്.
അതായത് മനസ്സാ സേവനത്തിലൂടെ സകാശ് നൽകണം, ധൈര്യം നൽകണം, ഉന്മേഷവും ഉത്സാഹവും
നൽകണം. അതിനാൽ, ഈ സമയത്ത്, ഇരട്ടി സേവനം ആവശ്യമാണ്. ഇതിനായി, ബാപ്ദാദ പറയുന്നു
ഓരോ കുട്ടികളും സ്വയം പൂർവ്വികരാണെന്ന് മനസിലാക്കണം.നിങ്ങൾ ഈ കൽപ്പവൃക്ഷത്തിന്റെ
അടിത്തറയായ പൂർവ്വികരാണ്, നിങ്ങൾ പൂജ്യരായ ആത്മാക്കളാണ്. ബാപ്ദാദ അസന്തുഷ്ടരായ
കുട്ടികളുടെ വിളി കേട്ടുകൊണ്ടിരിക്കുന്നു. അവരുടെ വിളിയുടെ ശബ്ദം കുട്ടികളായ
നിങ്ങളുടെ അടുത്ത് എത്തണം. നിങ്ങൾ കൂടുതൽ പവിത്ര ആത്മാക്കളായി മാറുന്നു.
ആയികൊണ്ടിരിക്കുന്നു, ആയിട്ടുള്ളതാണ്, എന്നാൽ അതേ സമയം,ഇപ്പോൾ മനസ്സാ സേവനം
വർദ്ധിപ്പിക്കണം.
ഇന്ന് ലോകത്തിലെ
ആത്മാക്കളിൽ സന്തോഷം, സമാധാനം, സംതൃപ്തി എന്നിവ കുറഞ്ഞുവരികയാണ്. അതിനാൽ,നിങ്ങൾ
പരമാത്മ സ്നേഹത്തിന് യോഗ്യരായ ആത്മാക്കൾക്ക് ഇപ്പോൾ സ്നേഹത്തിന്റെയും
സന്തുഷ്ടതയുടെയും സന്തോഷത്തിന്റെയും ഒരു തുള്ളി നൽകേണ്ടത് ആവശ്യമാണ്.
ദുഃഖിതരായവർക്ക് സുഖത്തിന്റെ അഞ്ജലി നൽകണം. ആദ്യം, മനസ്സാ സേവനത്തിലൂടെ സകാശ്
നൽകണം, രണ്ടാമതായി, നിങ്ങളുടെ മുഖത്തിലൂടെയും പെരുമാറ്റത്തിലൂടെയും ബാബയെ
പ്രത്യക്ഷമാക്കണം.ഇപ്പോൾ നിങ്ങൾ ചെയ്യുന്നതും ചെയ്തതുമായ സേവനത്തിൽ ബാപ്ദാദ
സന്തുഷ്ടനാണ്, എല്ലായിടത്തും സേവനത്തിൽ ഉന്മേഷവും ഉത്സാഹവുമുണ്ട്, പക്ഷേ ഇപ്പോഴും
ഒരു സേവനം അവശേഷിക്കുന്നുണ്ട്. ഇതുവരെ, ബ്രഹ്മാകുമാരിമാർ മനുഷ്യാത്മാക്കളെ
നല്ലവരാക്കുന്നുവെന്ന ശബ്ദം ഉയർന്നു, ഈ അശുദ്ധമായ പെരുമാറ്റത്തിൽ നിന്ന്
മുക്തമാക്കുന്നത്, യുവാക്കൾക്ക് വേണ്ടി സർക്കാർ ആഗ്രഹിക്കുന്ന വളരെ നല്ല സേവനം
ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പോൾ ബാബ വന്നിരിക്കുന്നു, പരമാത്മാവ് വന്നിരിക്കുന്നു,
പരമാത്മാവ് ഈ ജ്ഞാനം നൽകുന്നു, എന്റെ പിതാവ് ഈ സമ്പത്ത് നൽകാൻ വന്നിരിക്കുന്നു.
ഇപ്പോൾ, ബാബയിലേക്ക് അവരുടെ കണ്ണുകൾ തിരിയുമ്പോൾ, അവരെയും പരമാത്മ സ്നേഹവും
പരമാത്മാവിന്റെ ആകർഷണവും ആകർഷിക്കും. വളരെ നല്ല കാര്യങ്ങളും സംഭവിച്ചു, പക്ഷേ
പരമാത്മാ പിതാവിന്റെ പ്രത്യക്ഷത അവരെ ആകർഷിക്കുകയും,നല്ലവരാക്കുകയും ചെയ്യും.
ഇപ്പോൾ ബാബയെ തിരിച്ചറിയണം, ഓർമ്മിക്കുന്നയാൾ ജ്ഞാനം നൽകിക്കൊണ്ടിരിക്കുന്നു,
ബാബയിൽ നിന്നും സമ്പത്ത് കിട്ടികൊണ്ടിരിക്കുന്നു. അതിനാൽ ഇപ്പോൾ മനസ്സ് കൊണ്ട്
സമീപത്തേയ്ക്ക് കൊണ്ട് വരൂ. നിങ്ങളുടെ മുഖത്തിലൂടെയും പെരുമാറ്റത്തിലൂടെയും,
നിങ്ങളുടെ കണ്ണുകളിലൂടെ ബാബ പ്രത്യക്ഷമാകണം. ഇപ്പോൾ എല്ലാവരും ചേർന്ന് ഈ പദ്ധതി
തയ്യാറാക്കൂ.
ബാപ്ദാദ സമയാസമയം നൽകിയ
പദ്ധതി കുട്ടികൾ വിധി പൂർവ്വം, ഉന്മേഷവും ഉത്സാഹത്തോടെ ചെയ്യുന്നത് ബാപ്ദാദ
കണ്ടു. ഇതിനായി ബാപ്ദാദ എല്ലാ കുട്ടികൾക്കും ദശലക്ഷക്കണക്കിന് അഭിനന്ദനങ്ങൾ
നൽകുന്നു. ഇപ്പോൾ ഭഗവാൻ സമ്പത്ത് നൽകുന്നു എന്ന് കൂടി ചേർക്കുക. ഇപ്പോൾ സമ്പത്ത്
നേടിയില്ലെങ്കിൽ, എപ്പോൾ നേടും! ദുഃഖവും അസ്വസ്ഥതയുടെ അന്തരീക്ഷവും കണ്ട്
ബാബയ്ക്ക് ദയ തോന്നുന്നു. ഇത് അതിയിലേക്ക് പോകുമെന്ന് ബാബയ്ക്കും നിങ്ങൾക്കും
അറിയാം. തീവ്രതയില്ലാതെ അവസാനമില്ല. അത്തരമൊരു സമയത്ത്, ആത്മാക്കൾക്ക് ഈ അനുഭവം
ചെയ്യിപ്പിക്കൂ, വെറുതെ കേൾപ്പിക്കുക മാത്രമല്ല, അനുഭവം ചെയ്യിപ്പിക്കണം ഭഗവാൻ
സമ്പത്ത് നൽകിക്കൊണ്ടിരിക്കുന്നു. നിങ്ങൾ എല്ലാവരും ഇതാണ് ചോദിക്കുന്നത് ബാബയുടെ
പ്രത്യക്ഷത എപ്പോൾ, എങ്ങനെ സംഭവിക്കും! ബ്രഹ്മാകുമാരിമാരുടെ അടുത്ത് വരെ
എത്തിയിരിക്കുന്നു, പക്ഷേ ബ്രഹ്മകുമാരിമാരെ ആരാണ് പഠിപ്പിക്കുന്നത്!
ബ്രഹ്മാകുമാരിമാരുടെയും ബ്രഹ്മകുമാരന്മാരുടെയും ദാതാവ് ആരാണ്! ഇപ്പോൾ, സമയം
സമീപത്ത് കൊണ്ട് വരണം, സമാപ്തി ചെയ്യണം. സമാപ്തി സമീപത്ത് കൊണ്ടുവരുന്നത് ആരാണ്?
ഞാൻ നിമിത്തമാണെന്ന് എല്ലാ കുട്ടികളും മനസ്സിലാക്കുന്നുണ്ട്. ബാബ തന്നോടൊപ്പം
കുട്ടികൾക്ക് ഈ ഉത്തരവാദിത്തം നൽകിയിട്ടുണ്ട്. പുത്രൻ പിതാവിനെ
കാണിച്ചുകൊടുക്കുന്നു. ചിലർ ബാബയെ അറിഞ്ഞപ്പോൾ, നോക്കൂ, നിങ്ങൾ എല്ലാവരും ബാബയെ
അറിഞ്ഞപ്പോൾ എന്താണ് ചെയ്തത്? തിരിച്ചറിഞ്ഞു, മനസിലാക്കി, അങ്ങനെ കുട്ടികളായി
സമ്പത്തിന്റെ അധികാരിയായി. ഇപ്പോൾ, സമ്പത്ത് നേടുന്ന ആത്മാക്കളുടെ ക്യു ഉണ്ടാകണം.
എന്തുകൊണ്ടാണ് ക്യൂ നിന്ന് പോയത്? കാരണം ചില കുട്ടികൾ ഇപ്പോഴും വ്യർത്ഥ
ചിന്തകളുടെ ക്യുവിലാണ്. എന്തുകൊണ്ട്, എന്ത്, എങ്ങനെ, അവർ ഇപ്പോഴും ഇത്
സമാപ്തമാക്കാൻ സമയം ചെലവഴിക്കുന്നു, പക്ഷേ വ്യർത്ഥം സമാപ്തമായിട്ടില്ല.വ്യർത്ഥം
ശക്തരാകുന്നതിന് തടസ്സങ്ങൾ സൃഷ്ടിക്കുന്നു.
ഇന്ന്, ബാപ്ദാദ
നാനാഭാഗത്തെയും എല്ലാ കുട്ടികൾക്കും വ്യർത്ഥ ചിന്തകളെ അവസാനിപ്പിക്കാൻ ധൈര്യം
നൽകുന്നു, ഇപ്പോൾ തന്നെ വ്യർത്ഥത്തെ സമാപ്തമാക്കി, സദാ ശക്തരാകുക, മറ്റുള്ളവരെ
ശക്തരാക്കുക. ശക്തരാകാൻ സന്ദേശം നൽകുക മാത്രമല്ല, ശക്തരാകുക, മറ്റുള്ളവരെ
ശക്തരാക്കുക. വ്യർത്ഥ ചിന്തകളുടെ സമാപ്തി ദിനം ആഘോഷിക്കുക. സാധ്യമാണോ? വ്യർത്ഥ
ചിന്തകൾ നിങ്ങൾക്ക് നഷ്ടമുണ്ടാക്കുന്നു, സമയം പാഴാക്കുന്നു, മുഖത്ത് എപ്പോഴും
സന്തോഷവും ഭാഗ്യവും ഉള്ളതിന്റെ അനുഭവം കുറയ്ക്കുന്നു! അതിനാൽ, ഇപ്പോൾ
സമാപ്തിയുടെ സമയം സമീപത്ത് കൊണ്ടുവരേണ്ടത് ആരാണ്? നിങ്ങളല്ലേ! ഇപ്പോൾ
സമാപ്തിയുടെ സമയം സമീപത്ത് കൊണ്ടുവരണം എന്ന് മനസ്സിലാക്കുന്നുണ്ട് അതിനായി
വ്യർത്ഥം സമാപ്തമാക്കണം. അത് ചെയ്യണം, അത് ചെയ്യാം എന്നല്ല, ചെയ്തേ തീരൂ.
സ്വപ്നത്തിൽ പോലും വരരുത്, സങ്കൽപം പോകട്ടെ പക്ഷെ സ്വപ്നത്തിൽ പോലും വരാൻ
അനുവദിക്കരുത്. അങ്ങനെ ധൈര്യശാലികളായ കുട്ടികളാണെന്നു സ്വയം മനസിലാക്കുന്നവർ
കൈകൾ ഉയർത്തുക. മനസ്സിന്റെ കൈ ഉയർത്തുകയല്ലേ! ശരീരത്തിന്റെ കൈ ഉയർത്തുന്നത് വളരെ
എളുപ്പമാണ്? പക്ഷേ മനസ്സിന്റെ കൈ ഉയർത്തുന്നുണ്ടോ? മനസ്സിന്റെ കൈ ഉയർത്തുന്നവർ
കൈ ഉയർത്തൂ, മനസ്സിന്റെ കൈ. ശരി.
ഇപ്പോൾ, ബാപ്ദാദ എല്ലാ
കുട്ടികൾക്കും ഈ വരദാനം നൽകുന്നു, നിങ്ങളെല്ലാവരും ഭാവിയിലെ പുതിയ ലോകത്ത് 21
ജന്മങ്ങൾ സദാ സന്തോഷത്തോടെയിരിക്കും.പരിശ്രമിക്കേണ്ടി വരില്ല. ലോകത്തിന്റെ
കെണികളിൽ കുടുങ്ങില്ല. ജീവിതത്തിൽ ആവശ്യമുള്ളതെല്ലാം ശരീരം, മനസ്സ്, ധനം എല്ലാം
ലഭിക്കും. ആരോഗ്യമുള്ള ശരീരം, സന്തോഷമുള്ള മനസ്സ്, പരിധിയില്ലാത്ത സമ്പത്ത് ഇത്
നിങ്ങൾക്ക് 21 ജന്മത്തേക്ക് ഉറപ്പാണ്. ഇന്നത്തെ കാലത്തിനനുസരിച്ച് കാര്യങ്ങൾ
വളരെയധികം മാറിക്കൊണ്ടിരിക്കുന്നു. ഗവൺമെന്റ് നിയമങ്ങൾ മാറുന്നു, മനുഷ്യന്റെ
മനോഭാവവും മാറണം. എല്ലാവരുടെയും ജീവിതത്തിലേക്ക് വ്യർത്ഥ കാര്യങ്ങൾ തീർച്ചയായും
വരണം അതിനാൽ, വ്യർത്ഥം ഇല്ലാതാക്കാൻ, സമർത്ഥ സങ്കൽപം ആവശ്യമാണ്. മോശമായത്
ഇല്ലാതാക്കാൻ, നല്ല സങ്കൽപ്പങ്ങൾ വേണം. അതിനാൽ ദിവസവും മുരളിയിൽ വരുന്ന വരദാനവും
സ്ലോഗനും കേൾക്കണം. ഈ വരദാനം തന്നെയാണ് ശ്രേഷ്ഠ സങ്കൽപം. വ്യർത്ഥം വരുമ്പോൾ
വരുമ്പോൾ, മനസ്സിന് ശ്രേഷ്ഠ സങ്കൽപം ആവശ്യമാണ്. മനസ്സിന് ശൂന്യമായിരിക്കാൻ
കഴിയില്ല. മനസ്സിന് എന്തെങ്കിലും സങ്കല്പങ്ങൾ ആവശ്യമാണ്. അതിനാൽ, വ്യർത്ഥവും
മോശവുമായതിനെ മികച്ചതാക്കാൻ,ഈ വരദാനവും സ്ലോഗനിലും ഉള്ള വാക്കുകൾ മനസ്സ് മാറ്റാൻ
നിങ്ങൾക്ക് ആവശ്യമാണ്. കണ്ണുതുറന്നയുടനെ, ആദ്യം ശിവബാബയോട് ഗുഡ്മോർണിംഗ് പറയണം.
ഇത് ചെയ്യാൻ കഴിയുമോ? നോക്കൂ, ദിവസം മുഴുവൻ എന്തെങ്കിലും നല്ലത് കണ്ടാൽ, മുഴുവൻ
ദിവസവും നന്നായി പോകും. എന്തെങ്കിലും മോശമായത് കണ്ടാൽ, എന്താണ് പറയുന്നത്? അവർ
പറയും അറിയില്ല ഇന്ന് ആരുടെ മുഖമാണ് കണ്ടത്, മുഴുവൻ ദിവസവും മോശമായി പോയി. അപ്പോൾ
ഏറ്റവും മികച്ചത് ആരാണ്? ശിവബാബ. ശിവബാബയോട് സ്നേഹം ഉണ്ടല്ലോ? അപ്പോൾ,
കണ്ണുതുറക്കുമ്പോൾ, ശിവബാബയോട് ഗുഡ്മോർണിംഗ് പറയണം. രാത്രിയിൽ കണ്ണടയ്ക്കുമ്പോൾ,
ഉറങ്ങാൻ പോകുമ്പോൾ, ശിവബാബയോട് ഗുഡ് നൈറ്റ് പറയുക. ഇത് എളുപ്പമാണ്, അല്ലേ? അപ്പോൾ
നിങ്ങളുടെ ദിവസം മുഴുവൻ നല്ലതായിരിക്കും. കാരണം ശുഭസങ്കല്പം എടുത്തു, വരദാനം
കേട്ടു, അപ്പോൾ, ഇത് ചെയ്യുക. ബാപ്ദാദ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നുണ്ട്.
ഇത് ചെയ്യുന്നതിലൂടെ, നിങ്ങൾ മുന്നോട്ട് പോയ്ക്കൊണ്ടിരിക്കും. നിങ്ങളുടെ ഈ
ജീവിതത്തിൽ നിങ്ങൾക്ക് സന്തോഷം അനുഭവപ്പെടും. ഒരിക്കലും ദുഃഖത്തിന്റെ ഒരു തരംഗം
ഉണ്ടാകില്ല. അതിനാൽ, സമ്മതമാണ്,സഹജ യോഗിയായി മാറുക. ഞാൻ ആത്മാവാണ്, ശിവബാബയുടെ
കുട്ടിയാണ്. അത്രയേയുള്ളൂ,ഇതാണ് സഹജ യോഗി. നടക്കുമ്പോഴും സഞ്ചരിക്കുമ്പോഴും,
ഓർമ്മിക്കണം, ഞാൻ ആത്മാവാണ്, ശിവബാബയുടെ കുട്ടിയാണ്. നിങ്ങൾക്ക് ഇത് ഓർമ്മിക്കാൻ
കഴിയും, അല്ലേ? വളരെ നല്ലത്.
നിങ്ങളെല്ലാവരും
അവകാശികളാണ്, അവകാശികളാകാൻ പോകുന്നവരാണ്, ആരാണോ സ്വയം ബാപ്ദാദയുടെ ഉറച്ച
അവകാശിയാണെന്ന് കരുതുന്നത്, അവർ കൈകൾ ഉയർത്തുക. അവകാശികളാണോ? വിെഎപികൾ എല്ലാവരും
കൈകൾ ഉയർത്തുന്നു. കൈകൊട്ടുക. ശരി. ഇപ്പോൾ, ഇന്ന്, അവകാശി ക്വാളിറ്റിയിലുള്ളവർ
ഈ ദൃഢ സങ്കൽപം സ്വയം തന്നോട് ദൃഢമാക്കും, ബാപ്ദാദയ്ക്ക് ഈ സങ്കൽപം നൽകും ഞങ്ങൾ
ഇപ്പോൾ മുതൽ, എപ്പോൾ മുതലല്ല, ഇപ്പോൾ മുതൽ, വ്യർത്ഥ ചിന്തകളെ ഇല്ലാതാക്കും.
സമ്മതമാണോ. സമ്മതമാണോ? എങ്കിൽ കൈകൾ ഉയർത്തുക.രണ്ട് ജോലികളുണ്ട് ഒന്ന്: സദാ
ശക്തിശാലിയാകുക,രണ്ടാമത്തേത് ശക്തിശാലി സമയത്തെ സമീപത്ത് കൊണ്ട് വരണം.. കാരണം
ബാപ്ദാദയ്ക്ക് ഒരുപാട് നിലവിളികളും ദുഃഖത്തിന്റെ നെടുവീർപ്പുകളും ധാരാളം
കേൾക്കുന്നു. നിങ്ങൾ അത് കേൾക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. ബാപ്ദാദ
ഇങ്ങനെ കേട്ടുകൊണ്ടിരിക്കുന്നു,അപ്പോൾ അവകാശികളായി കരുതുന്ന കുട്ടികളായ നിങ്ങളും,
അവകാശം നേടാൻ പോകുന്നവരും, മറ്റുള്ളവർക്ക് സമ്പത്ത് നൽകാൻ പോകുന്നവരോട് കരുണ
തോന്നണം. എന്തുകൊണ്ട് കരുണ തോന്നുന്നില്ല? വൈരാഗ്യം, പരിധിയില്ലാത്ത വൈരാഗ്യവും,
കരുണയും അനുഭവപ്പെടണം. നിസ്സാരകാര്യങ്ങളിൽ എന്തുകൊണ്ട്, എന്താണ് എന്നിവയുടെ
ക്യുവിൽ സമയം പാഴാക്കരുത്. ഇപ്പോൾ, ബാപ്ദാദയുടെ വളരെക്കാലത്തെ വേർപാടിന് ശേഷം
തിരികെ കിട്ടിയ, ദശലക്ഷക്കണക്കിന് വരദാനങ്ങളുടെ വരദാനികളായ കുട്ടികളെ!
ഇപ്പോൾ,സങ്കൽപം ദൃഢമാക്കൂകയും ദൃഢതയുടെ താക്കോൽ ഉപയോഗിക്കുകയും ചെയ്യൂ.
കർമ്മയോഗിയാകുക. കർമ്മയോഗി ജീവിതം ജീവിക്കുന്നവരാകൂ. ജീവിതം എപ്പോഴെങ്കിലും
അല്ല, എന്നെന്നേക്കുമായി ഉള്ളതാണ്. അതിനാൽ, ഇപ്പോൾ, നിങ്ങളുടെ കരുണയുള്ളതും,
ദയാലുവും, ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്ന സ്വരൂപത്തെ ഇമെർജ്ജ് ചെയ്യൂ.
വളരെക്കാലമായി ബാപ്ദാദ പെട്ടെന്നുള്ള സമയത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതിനാൽ,
ആകസ്മികതയ്ക്ക് മുമ്പ്, ഭക്തരുടെ വിളി പൂർത്തിയാകൂ ദുഃഖിതരുടെ ദുഃഖത്തിന്റെ
ശബ്ദം കേൾക്കൂ. ഇനി, ഓരോരുത്തരും ചെറിയവരും വലിയവരും, വിശ്വത്തിലെ ദുഃഖത്തെ
പരിവർത്തനം ചെയ്ത് സുഖത്തിന്റെ ലോകം കൊണ്ടുവരുന്നതിന് സുഖത്തിന്റെ ലോകം കൊണ്ട്
വരുന്നതിനു ഉത്തരവാദിത്വമുള്ളവരാണെന്ന് മനസിലാക്കൂ.
ബാപ്ദാദയുടെ ഈ വരവും
പോക്കും എപ്പോൾ വരെയാണ്? അതുകൊണ്ട് ഇപ്പോൾ എല്ലാം പെട്ടെന്ന് സംഭവിക്കണം.
അതുകൊണ്ട്, ഇപ്പോൾ അവകാശി കാ്വളിറ്റി, സമ്പത്ത് നൽകുക, ദയാഹൃദയരാകുന്നതിന്റെ
പാർട്ട് അഭിനയിക്കൂ. എപ്പോൾ സംഭവിക്കുമെന്ന് ചിന്തിക്കരുത്! പെട്ടെന്ന്
സംഭവിക്കും. അതുകൊണ്ട്, വ്യർത്ഥം സമാപ്തമാക്കണം. അത് സംഭവിച്ച് കൊള്ളും എന്നല്ല,
അത് ചെയ്യണം. ബാപ്ദാദ ഫലങ്ങൾ കണ്ടു, എല്ലാവരുടെയും കർമ്മത്തിന്റെ ഗതി
പരിശോധിച്ചു. പുരുഷാർത്ഥത്തിന്റെ വേഗത പരിശോധിച്ചു.ഖജനാവുകളുടെ നിക്ഷേപങ്ങളുടെ
കണക്ക് പരിശോധിച്ചു. അപ്പോൾ, ഫലങ്ങളിൽ എന്താണ് കണ്ടത്? ശേഖരണത്തിന്റെ
പുരുഷാർത്ഥം വളരെ നന്നായി ചെയ്യുന്നുണ്ട്, പക്ഷേ ശേഖരിക്കുന്നതിന്റെ ശതമാനം
വ്യത്യസ്തമാണ്. എത്രത്തോളം ശേഖരിച്ചുവെന്ന് കരുതുന്നുവോ, ശേഖരിക്കുന്നുണ്ട്
പക്ഷെ ശതമാനമനുസരിച്ചാണ്, കുറച്ച് ശേഖരിക്കുന്നുണ്ട്, പക്ഷെ സദാ കാലത്തേയ്ക്ക്
ശേഖരിക്കുന്നില്ല.എത്രമാത്രമാണോ ചെയ്യുന്നത് അത് സദാ കാലത്തേയ്ക്കുള്ള ശേഖരണത്തിൽ
വ്യത്യാസമുണ്ട്, അത്കൊണ്ട് ബാപ്ദാദ ഇപ്പോൾ ഒരു കാര്യത്തിലും ദൃഢസങ്കൽപം
ചെയ്യിപ്പിക്കുന്നു. ക്രോധത്തിനു മേൽ ചെയ്യിപ്പിച്ചു, മനസ്സിൽ പോലും ആരോടും
അസ്വസ്ഥത ഉണ്ടാകരുത്. എന്തുകൊണ്ട്, എന്താണ് എന്നത് ഉണ്ടാകരുത്?പലരും വാക്കുകളെ
നന്നായി നിയന്ത്രിച്ചു, പക്ഷെ മനസ്സ് കൊണ്ട് കുറച്ചൊക്കെ വരുന്നുണ്ട്.
ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്, എന്നിട്ടും ശ്രദ്ധ കൊടുക്കുന്നതിനാൽ ബാപ്ദാദ
സന്തോഷിക്കുന്നു. ഇതിലൂടെ എനിക്ക് തന്നെയാണ് നഷ്ടമെന്നു മനസ്സിലാക്കാൻ
തുടങ്ങിയിരിക്കുന്നു. മനസിലായോ. ശരി.
ഇപ്പോൾ, നാനാഭാഗത്തെയും
പരമാത്മ സ്നേഹികളായ കുട്ടികൾക്ക് ആരാണോ സദാ ബാബയുടെ സ്നേഹത്തിൽ
പറന്നുകൊണ്ടിരിക്കുന്നത്, തീവ്ര പുരുഷാർത്ഥികളും, സേവനത്തിൽ നിർവിഘ്നവും
സത്യമായ സേവധാരികളും, അങ്ങനെയുള്ള നാനാഭാഗത്തുമുള്ള കുട്ടികളെ ബാപ്ദാദ കാണുന്നു,
ഇവിടെ ശാന്തിവനത്തിൽ, പലയിടത്തും സ്ക്രീനുകളിൽ കാണുകയും കേൾക്കുകയും ചെയ്യുന്ന
എല്ലാ കുട്ടികൾക്കും ബാപ്ദാദ എപ്പോഴും സന്തോഷമായിരിക്കാനും സന്തോഷം
പങ്കിടാനുമുള്ള വരദാനം നൽകുന്നു. സന്തോഷകരമായ മുഖം! നിങ്ങളുടെ മുഖം കാണുന്ന
ഏതൊരാളും അത് കണ്ട് സന്തോഷിക്കണം. എന്തുതന്നെയായാലും, നിങ്ങളുടെ സന്തോഷകരമായ
മുഖം കണ്ടു സ്വയം സന്തോഷിക്കണം, ഈ വരദാനം എല്ലായിടത്തുമുള്ള കുട്ടികൾക്കും,
സന്മുഖത്തിരിക്കുന്നവർക്കും ഇരിക്കുന്നവർക്കും, എല്ലാവർക്കുമുള്ള വരദാനമാണ്.
ഒരിക്കലും മുഖം വാടിയിരിക്കരുത്. നിങ്ങൾ വാടിപോയാൽ, ലോകത്തിന്റെ അവസ്ഥ എന്താകും!
നിങ്ങൾക്ക് എപ്പോഴും പ്രസന്നമായ മുഖവും പ്രസന്നമായ പെരുമാറ്റവും
വേണം.അങ്ങനെയുള്ള തീവ്രപുരുഷാർത്ഥികളായ എല്ലാ കുട്ടികൾക്കും ബാപ്ദാദയുടെ
സ്നേഹസ്മരണയും മധുരമധുരമായ നമസ്കാരവും.
വരദാനം :-
നിങ്ങളുടെ
രൂപത്തിലൂടെ പിതാവിന്റെയും ശിക്ഷകന്റെയും ലക്ഷണങ്ങൾ പ്രത്യക്ഷമാക്കുന്ന അനുഭവി
മൂർത്തിയായി ഭവിക്കട്ടെ.
തന്റെ യഥാർത്ഥമായ
സ്ഥിതിയിലിരിക്കണം ഇത് ഓർമ്മയുടെ യാത്രയാണ്, ആരാണ്, ആരുടേതാണ് അതിൽ സ്ഥിതി
ചെയ്തുകൊണ്ടിരിക്കൂ, ഇതിന്റെ യഥാർത്ഥ സ്വരൂപത്തിന്റെ നിശ്ചയവും അനേക
പ്രാവശ്യത്തെ വിജയത്തിന്റെയും സ്മൃതിയിലൂടെ സദാ ലഹരിയുടെ സ്ഥിതിയുടെ സാഗരത്തിൽ
നീന്തിക്കൊണ്ടിരിക്കും. സുഖദാതാവിന്റെ കുട്ടികളുടെയടുത്ത് ദുഃഖത്തിന്റെ അലകൾക്ക്
എങ്ങനെ വരാൻ കഴിയും, സർവ്വ ശക്തിവാന്റെ കുട്ടികൾ എങ്ങനെ ശക്തിഹീനരാകും! ഈ
പദവിയുടെ അനുഭവങ്ങളിലിരിക്കൂ, എങ്കിൽ നിങ്ങളുടെ രൂപത്തിലൂടെ പിതാവിന്റെയും
ശിക്ഷകന്റെയും ലക്ഷണങ്ങൾ സ്വതവേ പ്രത്യക്ഷമാകും.
സ്ലോഗന് :-
ആരുടെ
മുഖത്തിലും പെരുമാറ്റത്തിലുമാണോ ദിവ്യതയുള്ളത് അവരാണ് സത്യവാദി.
അവ്യക്ത സൂചന- സദാ
അചഞ്ചലവും,ദൃഢവും, ഏകരസവുമായ സ്ഥിതിയുടെ അനുഭവം ചെയ്യൂ.
കുട്ടികളായ നിങ്ങൾ ഈ
ഭ്രുകുടിയുടെ സിംഹാസനത്തിൽ അകാല മൂർത്തിയായി സ്ഥിതി ചെയ്യുമ്പോൾ, ഏകരസ
സ്ഥിതിയുടെ സിംഹാസനത്തിൽ, ബാപ്ദാദയുടെ ഹൃദയ സിംഹാസനത്തിൽ സ്ഥിതി ചെയ്യാൻ കഴിയും.
ഈ ദൈവീക സംഘടനയിലെ മൂർത്തികളിൽ ഏകരസ സ്ഥിതിയുടെ പ്രത്യക്ഷ രൂപത്തിന്റെ
സാക്ഷാത്കാരം ഉണ്ടാകുമ്പോൾ ബാപ്ദാദയുടെ പ്രത്യക്ഷത സമീപത്ത് വരും, ഇതിനായി
ഓരോരുത്തരും ബാപ്ദാദയുടെ സംസ്കാരങ്ങളിൽ സമാനമാകണം.