മധുരമായ കുട്ടികളെ,
ശിവബാബയ്ക്ക് ഈ ഒരു ആഗ്രഹവുമില്ല, കുട്ടികൾ വലുതാകുമ്പോൾ എന്റെ സേവനം
ചെയ്യണമെന്ന്, ബാബയ്ക്ക് ഒരിക്കലും വയസാവുകയില്ല, ബാബ തന്നെയാണ് നിഷ്കാമ
സേവാധാരി.
ചോദ്യം :-
ഭോലാനാഥനായ ശിവബാബ നമ്മൾ എല്ലാ കുട്ടികളുടേയും വളരെ വലിയ ഉപഭോക്താവാണ്. എങ്ങനെ?
ഉത്തരം :-
ബാബ
പറയുന്നു ഞാൻ ഇത്രയും നിഷ്കളങ്കനായ ഉപഭോക്താവാണ്, നിങ്ങളുടെ എല്ലാ പഴയ
വസ്തുക്കളെയും സ്വീകരിച്ച് അതിനു പകരമായി എല്ലാം പുതിയ പുതിയ വസ്തുക്കൾ നൽകുന്നു.
നിങ്ങൾ പറയാറുണ്ട് ബാബാ ഈ ശരീരം, മനസ്സ്, ധനം എല്ലാം അങ്ങയുടേതാണ്, അതിനു
പ്രതിഫലമായി നിങ്ങൾക്ക് മനോഹരമായ ശരീരം ലഭിക്കുന്നു, അളവറ്റ ധനം ലഭിക്കുന്നു.
ഗീതം :-
ഭോലാനാഥനെക്കാൾ വിചിത്രനായി മറ്റാരും തന്നെയില്ല.........
ഓംശാന്തി.
ഈ ഗീതം ഭക്തിമാർഗത്തിൽ പാടിക്കൊണ്ടിരിക്കുന്നു. ഏതെല്ലാം ഗീതങ്ങളുണ്ടോ അതെല്ലാം
ഭക്തിമാർഗത്തിലേതാണ്. അതിന്റെ അർത്ഥമാണ് ബാബ മനസ്സിലാക്കി തരുന്നത്. ഭോലാനാഥൻ
എന്ന് ആരെയാണ് പറയുന്നതെന്ന് ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് മനസ്സിലായി. ദേവതകളെ
ഭോലാനാഥൻഎന്നു പറയുകയില്ല. സുദാമാവ് രണ്ടുപിടി അവിൽ നൽകി കൊട്ടാരം നേടി എന്നു
പാടാറുണ്ടല്ലോ. അതും എത്ര സമയത്തേക്ക് വേണ്ടി? 21 ജന്മത്തേക്ക് വേണ്ടി. ഇപ്പോൾ
കുട്ടികൾക്ക് മനസ്സിലായി ബാബ വന്നാണ് ഭാരതവാസികൾക്ക് വജ്രങ്ങളും വൈഢൂര്യങ്ങളും
കൊണ്ടുള്ള കൊട്ടാരങ്ങൾ നൽകുന്നത്. എന്തിനു പകരമായാണ് നൽകുന്നത്? കുട്ടികൾ
പറഞ്ഞിട്ടുണ്ട് ബാബ ഈ ശരീരം, മനസ്സ്, ധനം എല്ലാം അങ്ങയുടേതാണ്. അങ്ങയ്ക്കു തന്നെ
നൽകുകയാണ്. ആർക്കെങ്കിലും കുട്ടികൾ ജനിച്ചാൽ പറയാറുണ്ടല്ലോ, ഭഗവാനാണ്
നൽകിയതെന്ന്. ധനവും ഭഗവാൻ നൽകിയത് എന്നാണ് പറയാറുള്ളത്. പറയുന്നതാരാണ്? ആത്മാവ്.
ഭഗവാൻ അർത്ഥം ബാബയാണ് നൽകിയത്. ബാബ പറയുന്നു - ഇപ്പോൾ നിങ്ങൾക്കു എല്ലാം
കൊടുക്കണം. ഇതിനു പകരമായി ഞാൻ നിങ്ങൾക്ക് വളരെ മനോഹരമായ ശരീരം പകരമായി നൽകും,
അപാര ധനം നൽകും. എന്നാൽ ആർക്കാണ് നൽകുന്നത്, തീർച്ചയായും കുട്ടികൾക്കു തന്നെ
നൽകും. എന്നാൽ ലൗകിക അച്ഛനിൽ നിന്നും അൽപ്പകാലത്തേക്കുള്ള ധനമാണ് ലഭിക്കുന്നത്.
പരിധിയില്ലാത്ത ബാബ നമുക്ക് പരിധിയില്ലാത്ത ധനം നൽകും. ബാബ മനസ്സിലാക്കി
തരികയാണ് ജ്ഞാനവും ഭക്തിയും തമ്മിൽ രാത്രിയും പകലും വ്യത്യാസമുണ്ട്. ഭക്തിയിൽ
എല്ലാം അൽപ്പകാലത്തേക്ക് വേണ്ടിയാണ് ലഭിക്കുന്നത്. ധനമുണ്ടെങ്കിൽ സുഖമുണ്ട്.
ധനമില്ലാതെ മനുഷ്യർ എത്രയാണ് ദു:ഖമനുഭവിച്ചുകൊണ്ടിരിക്കുന്നത്. കുട്ടികൾക്കറിയാം
ബാബ നമുക്ക് അളവില്ലാത്ത ധനമാണ് നൽകുന്നത്. അതിനാൽ സന്തോഷമുണ്ട്. സുഖധാമത്തിൽ
സുഖത്തിനു യാതൊരു കുറവും ഇല്ല. ഓരോരുത്തർക്കും അവരവരുടെ രാജധാനിയാണ്. അവിടെ
പറയുന്നതു തന്നെ പവിത്ര ഗൃഹസ്ഥ ആശ്രമം എന്നാണ്. ബാബ എത്ര നിഷ്കളങ്കനാണ് ബാബ
എടുക്കുന്നതെന്താണ്, നൽകുന്നതെന്താണ്. എത്ര നല്ല ഇടപാടുകാരനാണ് ബാബ.
പ്രത്യേകിച്ച് നിങ്ങൾ കുട്ടികളുടെ ഉപഭോക്താവാണ് ബാബ. കുട്ടി ജന്മമെടുത്തു പിന്നെ
മുഴുവൻ സമ്പാദ്യവും കുട്ടിയുടേതാണ്. അവിടെ പരിധിയുള്ള ഉപഭോക്താവാണ് . ഇവിടെ
പരിധിയില്ലാത്ത നിഷ്കളങ്കരുടെ നാഥനാണ്. പരിധിയില്ലാത്ത കുട്ടികളുടെ ഉപഭോക്താവാണ്
. ബാബ പറയുന്നു, ഞാൻ പരംധാമത്തിൽ നിന്നും വന്നിരിക്കുകയാണ്. നിങ്ങളിൽ നിന്നും
പഴയതിനെ എല്ലാം എടുത്ത് പുതിയ ലോകത്തിലേക്ക് നിങ്ങൾക്കെല്ലാം നൽകുകയാണ്.
അതിനാലാണ് ബാബയെ ദാതാവ് എന്നു പറയുന്നത്. ബാബയെ പോലെ ഒരു ദാതാവ് മറ്റാരും
തന്നെയില്ല. നിഷ്കാമ സേവനമാണ് ചെയ്യുന്നത്. ബാബ പറയുന്നു ഞാൻ നിഷ്കാമിയാണ്.
എനിക്ക് യാതൊരു പ്രകാരത്തിലുള്ള അത്യാഗ്രഹവും ഇല്ല. ഇങ്ങനെയൊന്നും പറയുകയില്ല,
നിങ്ങൾ കുട്ടികളുടെ ജോലിയാണ് വൃദ്ധനായ അച്ഛനെ സഹായിക്കുക എന്നത്,
എന്തുകൊണ്ടെന്നാൽ ഞാനാണല്ലോ നിങ്ങളെ സംരക്ഷിച്ചത്. ഇല്ല, അച്ഛനു പ്രായമായാൽ
കുട്ടികൾ അച്ഛനെ സംരക്ഷിക്കണമെന്നത് നിയമമാണ്. ഈ അച്ഛന് ഒരിക്കലും
പ്രായമാവുകയേയില്ല. ആത്മാവിന് ഒരിക്കലും പ്രായമാകുന്നില്ല. ഇതും നിങ്ങൾക്കറിയാം
ലൗകിക അച്ഛൻ മക്കളിൽ പ്രതീക്ഷ വെയ്ക്കാറുണ്ട്, എനിക്ക് പ്രായമായാൽ മക്കൾ എന്റെ
സേവനം ചെയ്യും. എല്ലാം തന്നെ മക്കൾക്ക് കൊടുത്താലും സേവനം പിന്നെയും ഉണ്ടാകുന്നു.
എന്നാൽ ശിവബാബ പറയുകയാണ് ഞാൻ അഭോക്താവാണ്. ഞാൻ ഒന്നും കഴിക്കുന്നേയില്ല. ഞാൻ
കേവലം കുട്ടികൾക്ക് ജ്ഞാനം നൽകാനാണ് വരുന്നത്. സുപ്രിം ആത്മാവ്
ആത്മാക്കൾക്കിരുന്ന് മനസ്സിലാക്കി തരികയാണ്. ആത്മാവ് തന്നെയാണ് കേൾക്കുന്നത്,
എല്ലാം ചെയ്യുന്നതും ആത്മാവു തന്നെയാണ്. സംസ്ക്കാരം കൊണ്ടു വരുന്നതും ആത്മാവു
തന്നെയാണ്, ഇതിന്റെ ആധാരത്തിലാണ് ശരീരം ലഭിക്കുന്നത്. ഇവിടെ മനുഷ്യർക്ക് അനേക
മതമാണ് ഉള്ളത്. ചിലർ പറയാറുണ്ട്, ആത്മാവ് തന്നെയാണ് പരമാത്മാവ്. ആത്മാവിൽ ഒന്നും
തന്നെ പതിയുന്നില്ല. ആത്മാവിനെ നിർലേപം എന്നാണ് പറയുന്നത്. അഥവാ ആത്മാവ്
നിർലേപമാണെങ്കിൽ എന്തുകൊണ്ടാണ് പാപാത്മാവ്, പുണ്യാത്മാവ് എന്നു പറയുന്നത്. അഥവാ
ആത്മാവ് നിർലേപമാണെങ്കിൽ പാപശരീരം പുണ്യശരീരം എന്നാണല്ലോ പറയേണ്ടത്. ഇപ്പോൾ
നിങ്ങൾ കുട്ടികൾക്കറിയാം എല്ലാ ആത്മാക്കളുടേയും ആത്മീയ അച്ഛൻ നമ്മൾ ആത്മാക്കളെ
പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്, ഈ ശരീരത്തിലൂടെ. ആത്മാവിനെയാണല്ലോ വിളിക്കുന്നത്.
പറയാറുണ്ട് എന്റെ അച്ഛന്റെ ആത്മാവ് വന്നു, രുചി നോക്കി എന്നെല്ലാം. ആത്മാവാണല്ലോ
രുചി നോക്കുന്നത്. ബാബ ഇങ്ങനെ പറയുകയില്ല. ബാബ അഭോക്താവാണ്. ആത്മാവ് വരുമ്പോൾ
ബ്രാഹ്മണരെയാണ് കഴിപ്പിക്കുന്നത്. എവിടെയെങ്കിലും ഇരിക്കുന്നുണ്ടാകും. ബ്രാഹ്മണർ
മുതലായവരെ കഴിപ്പിക്കുക എന്നത് ഭാരതത്തിൽ സാധാരണമായ ഒരു കാര്യമാണ്. ആത്മാവിനെ
തന്നെയാണ് വിളിക്കുന്നത്. അവരോട് എന്തെങ്കിലും ചോദിക്കും ചില സത്യങ്ങളും അവരിൽ
നിന്നും പുറത്തുവരും. പിതൃക്കളെ കഴിപ്പിക്കുക എന്നതും ഡ്രാമയിൽ
അടങ്ങിയിട്ടുള്ളതാണ്. ഇതിൽ പ്രത്യേകിച്ച് അത്ഭുതത്തിന്റെ കാര്യമൊന്നും ഇല്ല.
ബാബ ഡ്രാമയുടെ രഹസ്യത്തെ ചുരുക്കി പറഞ്ഞു തരികയാണ്. ഇത്രയും വിശദമായി ഡ്രാമയുടെ
രഹസ്യത്തെ മനസ്സിലാക്കി തരാൻ സാധിക്കുകയില്ല. ഓരോരോ കാര്യങ്ങൾ
മനസ്സിലാക്കിയെടുക്കാൻ വർഷങ്ങൾ എടുക്കും. നിങ്ങൾ കുട്ടികൾക്ക് വളരെ സഹജമായ
പഠിപ്പാണ് ലഭിച്ചിരിക്കുന്നത്. പതിതപാവനാ വരൂ എന്ന് പാടാറുമുണ്ട്, വന്ന് ഞങ്ങളെ
പാവനമാക്കി മാറ്റൂ. ബാബയുടെ പേരു തന്നെ പതിതപാവനൻ എന്നാണ്. ബ്രഹ്മാ, വിഷ്ണു,
ശങ്കരനെ പതിതപാവനൻ എന്നു പറയാൻ സാധിക്കുകയില്ല. ബാബയെ തന്നെയാണ് പതിതപാവനൻ,
ലിബറേറ്റർ എന്നു പറയുന്നത്. ദു:ഖത്തെ ഹരിച്ച് സുഖം നൽകുന്നവൻ എന്നു ബാബയെ
തന്നെയാണ് വിളിക്കുന്നത്. ബാബ നിരാകാരനാണ്. ശിവക്ഷേത്രത്തിൽ പോയി നോക്കൂ, അവിടെ
ശിവലിംഗമാണ് വെച്ചിരിക്കുന്നത്. തീർച്ചയായും ചൈതന്യമാണ്, അതിനാലാണ് പൂജ
ചെയ്യുന്നത്. ഈ ദേവതകളും എപ്പോഴോ ചൈതന്യത്തിൽ ഉണ്ടായിരുന്നു, അതിനാലാണ് അവർക്ക്
മഹിമയുള്ളത്. നെഹ്റു ചൈതന്യത്തിൽ ഉണ്ടായിരുന്നു, അതിനാൽ ഫോട്ടോ വെച്ച് മഹിമ
പാടിക്കൊണ്ടിരിക്കുന്നു. ആരെങ്കിലും നല്ല പ്രവൃത്തി ചെയ്തു പോയിട്ടുണ്ടെങ്കിൽ
അവരുടെ ജഡചിത്രമുണ്ടാക്കി മഹിമ പാടിക്കൊണ്ടിരിക്കും. പവിത്രരുടെ പൂജ തന്നെയാണ്
ഉണ്ടാകുന്നത്. മറ്റേതൊരു മനുഷ്യന്റെയും പൂജ ചെയ്യാൻ സാധിക്കുകയില്ല.
വികാരത്തിലൂടെയാണല്ലോ ജന്മമെടുക്കുന്നത്, അവരുടെ പൂജ ഉണ്ടാവുകയില്ല.
ദേവതകളുടെയാണ് പൂജ ഉണ്ടാകുന്നത്. അവരാണ് സദാ പവിത്രമായിരിക്കുന്നത്.
നിങ്ങൾക്കറിയാമല്ലോ, ബാബ വന്നിട്ടുണ്ടായിരുന്നു, ഇപ്പോൾ വീണ്ടും സംഗമത്തിൽ
വന്നിരിക്കുകയാണ്- സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നതിന്. പിന്നീട് ദ്വാപരയുഗം
മുതൽ രാവണരാജ്യം ആരംഭിച്ചു. രാവണരാജ്യം ആരംഭിച്ചപ്പോൾ ഉടൻ ശിവക്ഷേത്രങ്ങളും
ഉണ്ടാക്കി. ഇപ്പോഴാണെങ്കിൽ ചൈതന്യത്തിൽ ജ്ഞാനം കേട്ടു കൊണ്ടിരിക്കുകയാണ്. ബാബ
സത്യമാണ് ചൈതന്യമാണ്. ബാബയുടെ തന്നെയാണ് മഹിമ പാടുന്നത്. -നിരാകാരന് ശരീരം
തീർച്ചയായും വേണമല്ലോ. അതിനാൽ ബാബ തന്നെ വന്നാണ് വിശ്വത്തെ സ്വർഗമാക്കി
മാറ്റുന്നത്. ഈ സ്വർഗത്തിൽ രാജ്യം ഭരിക്കുന്നതിനു വേണ്ടി നിങ്ങൾ പുരുഷാർത്ഥം
ചെയ്തു കൊണ്ടിരിക്കുകയാണ്. നിങ്ങൾ സ്വർഗവാസിയായി മാറിക്കൊണ്ടിരിക്കുകയാണ്.
നിരാകാരനായ പരമപിതാ പരമാത്മ ജ്ഞാനസാഗരനാണ്. പക്ഷെ എങ്ങനെ കേൾപ്പിക്കും.
പറയുന്നുണ്ട്, ഞാൻ ഈ ശരീരത്തിലാണ് വരുന്നത്, എനിക്ക് ഡ്രാമയിൽ ഈ പാർട്ടാണ്
ഉള്ളത്. ഞാൻ പ്രകൃതിയുടെ ആധാരം എടുക്കുന്നു. ആരാണോ ആദ്യ നമ്പറിലുള്ളത് അവരുടെ
തന്നെയാണ് വളരെ ജന്മങ്ങളുടെ അന്തിമ ജന്മത്തിൽ ഞാൻ വന്ന് പ്രവേശിക്കുന്നത്.
അവരുടെ പേര് ബ്രഹ്മാവ് എന്നു വെച്ചിരിക്കുകയാണ്. ആദ്യം ഇവരെല്ലാവരും ഭട്ടിയിൽ
ഉണ്ടായിരുന്നപ്പോൾ വളരെ പേർക്ക് പേരെല്ലാം വെച്ചിരുന്നു. പക്ഷെ വളരെ പേർ
പിന്നീട് ഉപേക്ഷിച്ചു പോയി. അതിനാൽ പേരു വെയ്ക്കുന്നതിലൂടെ എന്തു പ്രയോജനം?
നിങ്ങൾ ആ പേരു കേൾക്കുമ്പോൾ അത്ഭുതപ്പെടും. ഒന്നിനോടൊപ്പം ഒരുമിച്ച് എത്ര
സുന്ദരമായ പേരുകളായിരുന്നു. സന്ദേശി പേരു ചോദിച്ചു വരുമായിരുന്നു. ആ
ലിസ്റ്റെല്ലാം തീർച്ചയായും എടുത്തു വെയ്ക്കുക തന്നെ വേണം. സന്യാസിമാരും സന്യാസം
ചെയ്യുമ്പോൾ അവരുടെ പേരും മാറ്റാറുണ്ട്. വീടു ഉപേക്ഷിച്ചു വരികയാണ്. നിങ്ങൾ
ഉപേക്ഷിക്കുന്നൊന്നുമില്ല. നിങ്ങൾ വന്ന് ബ്രഹ്മാവിന്റെതായി മാറിയിരിക്കുകയാണ്.
ശിവന്റേതു തന്നെയാണല്ലോ. നിങ്ങൾ ബാപ്ദാദ എന്നല്ലേ പറയുന്നത്. സന്യാസികൾ
ഇങ്ങനെയായിരിക്കുകയില്ല. കേവലം പേരു മാറ്റുന്നുണ്ട് എന്നാൽ ബാപ്ദാദയെ
ലഭിക്കുന്നില്ല. അവർക്ക് കേവലം ഗുരുവിനെയാണ് ലഭിക്കുന്നത്. ഹഠയോഗി പരിധിയുള്ള
സന്യാസിയും രാജയോഗി പരിധിയില്ലാത്ത സന്യാസിയുമാണ്. രാത്രിയും പകലും
വ്യത്യാസമുണ്ട്. പാടാറുണ്ട്, ജ്ഞാനം, ഭക്തി, വൈരാഗ്യം. അവർക്കും വൈരാഗ്യം
തന്നെയാണ്. അവർക്ക് വീടിനോടും കുടുംബത്തോടുമാണ് വൈരാഗ്യം. നിങ്ങൾക്ക് മുഴുവൻ
ലോകത്തിനോടുമാണ് വൈരാഗ്യം. സൃഷ്ടി മാറുകയാണ് എന്ന കാര്യം അവർക്ക്
അറിയുന്നേയില്ല. നിങ്ങളുടേത് പരിധില്ലാത്ത വൈരാഗ്യമാണ്. ഈ സൃഷ്ടി അവസാനിക്കണം.
നിങ്ങൾക്ക് വേണ്ടി പുതിയ ലോകം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അവിടേയ്ക്ക് പോകണം
എന്നാൽ പാവനമാകാതെ പോകാൻ സാധിക്കുകയുമില്ല. ഹൃദയത്തിൽ അലയടിച്ചു
കൊണ്ടിരിക്കുന്നുണ്ട്, പുതിയ ലോകത്തിൽ ദേവിദേവതകളുടെ രാജ്യമായിരുന്നു. അതാണിപ്പോൾ
ബാബ സ്ഥാപിച്ചു കൊണ്ടിരിക്കുന്നത്. നിങ്ങൾക്കറിയാമല്ലോ ശിവബാബയെ
ഓർമ്മിക്കുന്നതിലൂടെ പുണ്യാത്മാവായിത്തീരും. ഇത് വളരെ സഹജമാണ് എന്നാൽ ഓർമ്മിക്കാൻ
മറന്നു പോകുന്നു. ഭക്തിമാർഗത്തിലെ ആചാര അനുഷ്ഠാനങ്ങൾ പൂർണ്ണമായും വേറിട്ടതാണ്.
തിരിച്ച് തന്റെ വീട്ടിലേക്ക് ആർക്കും പോകാൻ സാധിക്കുകയില്ല. തീർച്ചയായും
എല്ലാവർക്കും പുനർജന്മം എടുക്കണം. വീട്ടിലേക്ക് പോകാനുള്ള സമയം ഒരു പ്രാവശ്യം
മാത്രമാണ്. ഇന്നയാൾ മോക്ഷം പ്രാപിച്ചു ഇതു കേവലം വെറും പറച്ചിലാണ്. ബാബ പറയുന്നു-
ഒരാത്മാവിനും ഇടക്കു വെച്ച് തിരിച്ചു പോകാൻ സാധിക്കുകയില്ല. ഇല്ലെങ്കിൽ മുഴുവൻ
കളിയും പൂർത്തിയാകില്ല. ഓരോരുത്തർക്കും തീർച്ചയായും സതോ, രജോ, തമോയിലേക്ക് വരുക
തന്നെ വേണം. ധാരാളം പേർ മോക്ഷത്തിനു വേണ്ടിയാണ് വരുന്നത്. മോക്ഷമുണ്ടാകുന്നില്ല
എന്നു മനസ്സിലാക്കിത്തരികയാണ്. ഇത് അനാദിയായി ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ
നാടകമാണ്. ഇതിനൊരിക്കലും നാശം സംഭവിക്കുന്നില്ല. ഈച്ച ഇവിടെ നിന്നും പറന്നു
പോയിട്ടുണ്ടെങ്കിൽ 5000 വർഷത്തിനു ശേഷം ഇതേ പോലെ തന്നെ പറന്നു പോകും. ഇതും
നിങ്ങൾ കുട്ടികൾക്കറിയാം ബാബ എത്ര നിഷ്കളങ്കനാണ്. പതിത പാവനനായ ബാബ പരംധാമത്തിൽ
നിന്നും പാർട്ടഭിനയിക്കാൻ വേണ്ടി വന്നിരിക്കുകയാണ്. ബാബ തന്നെയാണ് മനസ്സിലാക്കി
തരുന്നത്, ഈ ഡ്രാമ എങ്ങനെയാണ് ഉണ്ടാക്കിയിട്ടുള്ളത്, ഇതിൽ മുഖ്യമായിട്ടുള്ളത്
ആരെല്ലാമാണ്? ഇങ്ങനെ പറയാറുണ്ടല്ലോ, ഈ ലോകത്തിൽ ഏറ്റവും വലിയ ഭാഗ്യവാൻ ആരാണ്?
അതിലും സംഖ്യാക്രമമനുസരിച്ചാണ് പേരുകൾ പറയുന്നത്. നിങ്ങൾക്കറിയാമല്ലോ, ഏറ്റവും
വലിയ ധനവാൻ ആരാണ്? അവർ പറയും അമേരിക്ക. പക്ഷെ നിങ്ങൾക്കറിയാം സ്വർഗത്തിൽ ഏറ്റവും
വലിയ ധനവാൻ ഈ ലക്ഷ്മീനാരായണനാണ്. നിങ്ങൾ ഭാവിയിലേക്ക് വേണ്ടി പുരുഷാർത്ഥം ചെയ്തു
കൊണ്ടിരിക്കുകയാണ്, ഏറ്റവും വലിയ ധനവാനായി മാറുന്നതിനു വേണ്ടി. ഇത് മത്സരമാണ്.
ഈ ലക്ഷ്മിനാരായണനെ പോലെ ധനവാൻ മറ്റാരുണ്ടാകും? അലാവുദ്ദീന്റയും
കഥയുണ്ടാക്കിയിട്ടുണ്ടല്ലോ. ഉരയ്ക്കുന്നതിലൂടെ കുബേരന്റെ ഖജനാവ് ലഭിച്ചു എന്നു
പറയുന്നു. ഏതെല്ലാം പ്രകാരത്തിലാണ് എങ്ങനെയെല്ലാമാണ് നാടകം
ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോൾ നിങ്ങളുടെ ബുദ്ധിയിൽ ഉണ്ട് ഈ ശരീരം ഉപേക്ഷിച്ച്
സ്വർഗത്തിലേക്ക് പോകണം. നമുക്ക് അളവില്ലാത്ത ഖജനാക്കൾ ലഭിക്കും. ബാബ പറയുന്നു
എന്നെ ഓർമ്മിക്കുന്നതിലൂടെ മായ ഒറ്റയടിക്ക് ഓടിപ്പോകും. ബാബയെ
ഓർമ്മിക്കുന്നേയില്ലെങ്കിൽ മായ വളരെയധികം ബുദ്ധിമുട്ടിക്കും. പറയാറുണ്ട് ബാബാ
എനിക്ക് മായയുടെ കൊടുങ്കാറ്റു വളരെയധികം വരുന്നു. ശരി വളരെ സ്നേഹത്തോടു കൂടി
ബാബയെ ഓർമ്മിക്കൂ, അപ്പോൾ കൊടുങ്കാറ്റുകൾ ഇല്ലാതാകും. ബാക്കി നാടകമെല്ലാം
ഇരുന്ന് ഉണ്ടാക്കിയതാണ്. കാര്യം ഒന്നും തന്നെയില്ല. ബാബ എത്ര സഹജമായാണ് പറഞ്ഞു
തരുന്നത് -കേവലം ബാബയെ ഓർമ്മിക്കുന്നതിലൂടെ നിങ്ങളിൽ എന്തെല്ലാം കറ
പിടിച്ചിട്ടുണ്ടോ അതെല്ലാം ഇല്ലാതാകും വേറൊരു ബുദ്ധിമുട്ടും നൽകുന്നില്ല.
ആത്മാവ് പവിത്ര സത്യമായ സ്വർണ്ണത്തെ പോലെയായിരുന്നു. ഇപ്പോൾ അസത്യമായി
മാറിക്കഴിഞ്ഞു. ഈ ഓർമ്മയുടെ അഗ്നിയിലൂടെ വീണ്ടും സത്യമായി മാറുകയാണ്. അഗ്നിയിൽ
ഇടാതെ സ്വർണ്ണം പവിത്രമായി മാറുകയില്ല. ഇതിനെ തന്നെയാണ് യോഗാഗ്നി എന്നു
പറയുന്നത്. ഇവിടെ ഓർമ്മയുടെ കാര്യമാണ്. ആ ആളുകൾ അനേക പ്രകാരത്തിലുള്ള
ഹഠയോഗങ്ങളെല്ലാം പഠിപ്പിക്കുന്നുണ്ട്. നിങ്ങളോട് ബാബ പറയുന്നതിതാണ് നടക്കുമ്പോഴും
കറങ്ങുമ്പോഴും ബാബയെ ഓർമ്മിക്കൂ. ആസനങ്ങൾ മുതലായവ ഏതു വരെ നിങ്ങൾ ചെയ്യും. ഇവിടെ
നടക്കുമ്പോഴും കറങ്ങുമ്പോഴും കർമ്മം ചെയ്യുമ്പോഴും ഓർമ്മയിൽ ഇരിക്കണം. അഥവാ
എന്തെങ്കിലും അസുഖമാണെങ്കിൽ പോലും കിടന്നു കൊണ്ട് ബാബയെ ഓർമ്മിക്കാൻ സാധിക്കും.
ശിവബാബയെ ഓർമ്മിക്കൂ, ഒപ്പം ചക്രം കറക്കൂ. അവർ പിന്നീട് ഇങ്ങനെ എഴുതി
ഗംഗാതീരത്ത് വായിൽ അമൃത്.......ഗംഗയുടെ തീരത്ത് ഗംഗാജലം മാത്രമേ ലഭിക്കുകയുള്ളൂ.
അതിനാൽ മനുഷ്യർ ഹരിദ്വാറിൽ പോയി ഇരിക്കുന്നു. ബാബ പറയുകയാണ് നിങ്ങൾ എവിടെ
വേണമെങ്കിലും ഇരുന്നോളൂ, അസുഖമാണെങ്കിലും ശരി കേവലം ബാബയെ ഓർമ്മിച്ചാൽ മാത്രം
മതി. സ്വദർശന ചക്രം കറക്കിക്കൊണ്ടേയിരിക്കൂ, അങ്ങനെ ശരീരത്തിൽ നിന്നും പ്രാണൻ
പോകട്ടെ. ഈ അഭ്യാസം ചെയ്യണം. ആ ഭക്തിമാർഗത്തിലെ കാര്യങ്ങളും ഈ ജ്ഞാനമാർഗത്തിലെ
കാര്യവും തമ്മിൽ രാത്രിയും പകലും വ്യത്യാസമുണ്ട്. ബാബയുടെ ഓർമ്മയിലൂടെ നിങ്ങൾ
സ്വർഗത്തിന്റെ അധികാരിയായി മാറും. അവർ യുദ്ധം ചെയ്യുന്നവരോട് പറയും - ആര്
യുദ്ധമൈതാനത്തിൽ വെച്ച് മരിക്കുന്നുവോ അവർ സ്വർഗത്തിലേക്ക് പോകും. വാസ്തവത്തിൽ
യുദ്ധം ഇവിടെ തന്നെയാണ്. അവർ പാണ്ഡവരുടെയും കൗരവരുടെയും യുദ്ധം കാണിക്കുന്നുണ്ട്.
മഹാഭാരതയുദ്ധം ഉണ്ടായി, പിന്നെ എന്തു സംഭവിച്ചു? റിസൽട്ട് ഒന്നും തന്നെയില്ല.
പൂർണ്ണമായും കൂരാകൂരിരുട്ടിലാണ്. ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. അതിനാൽ
അജ്ഞാന അന്ധകാരം എന്നു പറയുന്നു. ബാബ വീണ്ടും വെളിച്ചം നൽകാൻ വന്നിരിക്കുകയാണ്.
ബാബയെ ജ്ഞാനസാഗരൻ, നോളേജ്ഫുൾ എന്നു പറയുന്നു. ഇപ്പോൾ നിങ്ങൾക്ക് മുഴുവൻ ജ്ഞാനവും
ലഭിച്ചിട്ടുണ്ട്. അത് മൂലവതനമാണ്. അവിടെയാണ് നിങ്ങൾ ആത്മാക്കളെല്ലാം
വസിക്കുന്നത്. അതിനെ തന്നെയാണ് ബ്രഹ്മാണ്ഡം എന്നും പറയുന്നത്. ഇവിടെയാണ്
രുദ്രയജ്ഞം നടത്തുന്നത്. ബാബയോടൊപ്പമൊപ്പം നിങ്ങൾ കുട്ടികൾക്കും പൂജ ലഭിക്കുന്നു.
എന്തുകൊണ്ടെന്നാൽ നിങ്ങൾ അനേകരുടെ മംഗളം ചെയ്യുന്നു. ബാബയോടൊപ്പം നിങ്ങൾ മുഴുവൻ
ലോകത്തിന്റെ പ്രത്യേകിച്ച് ഭാരതത്തിന്റെ സേവനം ചെയ്യുന്നു.അതിനാൽ ബാബയോടൊപ്പം
നിങ്ങൾ കുട്ടികളുടെയും പൂജയുണ്ടാകുന്നു. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. മായയുടെ
കൊടുങ്കാറ്റുകളെ ഓടിക്കുന്നതിനു വേണ്ടി ബാബയെ വളരെ വളരെ സ്നേഹത്തോടു കൂടി
ഓർമ്മിക്കണം. ആത്മാവിനെ യോഗാഗ്നിയിലൂടെ സത്യം സത്യമായ സ്വർണ്ണത്തെ പോലെയാക്കണം.
2. പരിധിയില്ലാത്ത
വൈരാഗിയായി മാറി ഈ പഴയ ലോകത്തെ മറക്കണം. ലോകം മാറിക്കൊണ്ടിരിക്കുകയാണ്, പുതിയ
ലോകത്തിലേക്ക് പോകണം. അതിനാൽ ഇതിൽ നിന്നും സന്യാസം സ്വീകരിക്കണം.
വരദാനം :-
ചുവടു ചുവടിൽ
സൂക്ഷ്മത പുലർത്തി കോടികളുടെ സമ്പാദ്യമുണ്ടാക്കുന്ന കോടിപതിയായി ഭവിക്കട്ടെ.
ബാബ കുട്ടികളെ വളരെ
ഉയർന്ന സ്റ്റേജിൽ കഴിയാനുള്ള ജാഗ്രത നൽകുകയാണ് അതിനാൽ ഇപ്പോൾ അൽപം പോലും
അശ്രദ്ധ കാണിക്കാനുള്ള സമയമല്ല, ഇപ്പോൾ ചുവട് ചുവടിൽ സൂക്ഷ്മത പുലർത്തി ചുവടിന്
കോടി സമ്പാദിക്കുന്ന കോടിപതിയാകൂ. കോടാനുകോടി ഭാഗ്യശാലി എന്ന പേര് പോലെ കർമവും
ആവട്ടെ. ഒരു ചുവട് പോലും കോടിയുടെ സമ്പാദ്യം കൂടാതെ പോകരുത്. അപ്പോൾ വളരെ
ആലോചിച്ച് മനസിലാക്കി ശ്രീമതമനുസരിച്ച് ഓരോ ചുവടും ഉയർത്തൂ. ശ്രീമതത്തിൽ മൻമതം
കലർത്താതിരിക്കൂ.
സ്ലോഗന് :-
മനസിനെ
ആജ്ഞ അനുസരിച്ച് നടത്തിക്കൂ എങ്കിൽ മൻമനാഭവയുടെ സ്ഥിതി സ്വതവേ ഉണ്ടാകും.
അവ്യക്തസൂചനകൾ -
ജ്വാലാസ്വരൂപസ്ഥിതിയിൽ കഴിഞ്ഞ് ശക്തിശാലി ഓർമയുടെ അനുഭവം ചെയ്യൂ
ഓർമയെ
ശക്തിശാലിയാക്കുന്നതിന് വേണ്ടി വിസ്താരത്തിൽ പോയി സാരത്തിന്റെ സ്ഥിതിയുടെ
അഭ്യാസം കുറയരുത്. വിസ്താരത്തിൽ സാരം മറക്കരുത്. കഴിച്ചോളൂ- കുടിച്ചോളൂ, സേവനം
ചെയ്തോളൂ എന്നാൽ നിർമോഹത്വം മറക്കരുത്. സാധന അർഥം ശക്തിശാലി ഓർമ. നിരന്തരം
ബാബയുടെ ഒപ്പം ഹൃദയത്തിന്റെ സംബന്ധം. സാധന എന്ന് ഇതിനെ പറയില്ല- കേവലം
യോഗത്തിലിരിക്കുക. എന്നാൽ ശരീരത്തെ ഇരുത്തുന്ന പോലെ ഹൃദയം, മനസ്, ബുദ്ധി ഒരു
ബാബയുടെ നേർക്ക് ബാബയോട് ഒപ്പമൊപ്പം ഇരിക്കണം. ഇങ്ങനെയുള്ള ഏകാഗ്രത തന്നെയാണ്
ജ്വാലയെ പ്രജ്വലിതമാക്കുക.