ഒരു രാജ്യം, ഒരു മതവും,
ഒരു നിയമ ക്രമവും സ്ഥാപിക്കുന്ന സമയത്ത് സ്വയത്തെ പരിവർത്തനപ്പെടുത്തി വിശ്വ
പരിവർത്തകരാകൂ.
ഇന്ന് ബാപ്ദാദ തന്റെ
ചുറ്റുമുള്ള പ്രീയപ്പെട്ട കുട്ടികളെ നോക്കുകയാണ്. ഈ പരമാത്മ സ്നേഹം കോടിയിൽ
ചുരുക്കം ചിലർക്കാണ് പ്രാപ്തമാകുന്നത്. പരമാത്മ സ്നേഹത്തിൽ ബാപ്ദാദ ഓരോ
കുട്ടിയേയും മൂന്ന് സിംഹാസനങ്ങളുടെ യജമാനനാക്കിയിരിക്കുന്നു. ആദ്യത്തേത്
സ്വരാജ്യ അധികാരത്തിന്റെ ഭുകുടിയുടെ സിംഹാസനമാണ്, രണ്ടാമത്തേത് ബാപ്ദാദയുടെ
ഹൃദയ സിംഹാസനം, മൂന്നാമത്തേത് വിശ്വ രാജ്യ അധികാരത്തിന്റെ സിംഹാസനം, ഈ മൂന്ന്
സിഹാസനങ്ങളും ബാബ തന്റെ സ്നേഹമുള്ള പ്രിയപ്പെട്ട കുട്ടികൾക്ക് നൽകിയിട്ടുണ്ട്.
ഈ മൂന്നു സിഹാസനങ്ങളും സദാ സ്മൃതിയിൽ സൂക്ഷിക്കുന്നതിലൂടെ ഓരോ കുട്ടിയ്ക്കും
ആത്മീയ ലഹരിയുടെ അനുഭവം കിട്ടുന്നു. അപ്പോൾ ബാബയിൽ നിന്ന് പ്രാപ്തമാകുന്ന
സമ്പത്ത് കണ്ടു എല്ലാ കുട്ടികളും സന്തോഷിക്കുന്നു.അവരുടെ ഹൃദയത്തിൽ സ്വതവേ ഈ
ഗാനം മുഴങ്ങുന്നു ആഹാ ബാബ ആഹാ,ആഹാ എന്റെ ഭാഗ്യം ആഹാ! സ്വപ്നത്തിൽ പോലും
ഇല്ലാതിരുന്നത് പ്രായോഗിക ജീവിതത്തിൽ പ്രാപ്തമാക്കി. സിംഹാസനത്തിനോടൊപ്പം ഈ
സംഗമ സമയത്ത് ഡബിൾ കിരീടത്തിലൂടെ പറക്കുന്ന കലയുടെയും അനുഭവി ആക്കി.ബാപ്ദാദ
എല്ലായിടത്തും കുട്ടികളുടെ ഡബിൾ കീരീടധാരിയായ രൂപത്തെ കാണുന്നു ഒന്ന്
പവിത്രതയുടെ രാജകീയതയുടെ കിരീടമാണ്, രണ്ടാമത്തേത് സേവനത്തിന്റെ
ഉത്തരവാദിത്വത്തിന്റെ കിരീടമാണ്.
ഇന്ന് ബാപ്ദാദ
നാനാഭാഗത്തേയും കുട്ടികളുടെ പുരുഷാർത്ഥത്തിന്റെ വേഗത പരിശോധിച്ചു, കാരണം
നിങ്ങളെല്ലാവരും സമയത്തിന്റെ വേഗത കാണുകയും അറിയുകയും ചെയ്യുന്നു. ബാപ്ദാദ
കാണുകയായിരുന്നു ഓരോരുത്തർക്കും ബാബയുടെ രാജ്യ ഭാഗ്യത്തിന്റെ സമ്പത്ത്
കിട്ടിയിട്ടുണ്ട്, നിങ്ങളുടെ രാജ്യത്തിന്റെ, ഭാവിയിലേക്കുള്ള പ്രാപ്തിയുടെ
അവകാശം നേടിയതിനാൽ, സ്വതവെയും സ്വാഭാവിക്കാവുമായി ഭാവിയിലേക്കുള്ള സംസ്ക്കാരം
ആകും,അത് ഇപ്പോൾ മുതൽ വളരെ കാലത്തിന്റെ സംസ്കാരമായി അനുഭവമാകണം,കാരണം പുതിയ ലോകം
നിങ്ങളുടെ പുതിയ സംസ്കാരത്തിലൂടെയാണ് സൃഷ്ടിക്കപ്പെടുന്നത്. അപ്പോൾ
പുതിയലോകത്തിന്റെ വിശേഷതകൾ ഏതൊക്കെയാണോ അത് അനുഭവം ചെയ്യുന്നില്ലേ. നമ്മുടെ
രാജ്യത്തിൽ എന്തൊക്കെ ഉണ്ടാകും, അതിന്റെ ലഹരി ഉണ്ടല്ലോ! ഹൃദയം പറയുന്നുണ്ടല്ലോ
നമ്മുടെ രാജ്യം, നമ്മുടെ പുതിയ ലോകം വന്നു കഴിഞ്ഞു. പുതിയ ലോകത്തിന്റെ വിശേഷതകൾ
കുട്ടികളുടെ പുരുഷാർത്ഥി ജീവിതത്തിൽ എത്രത്തോളം ഇമാർജ്ജായിരിക്കുന്നു എന്ന്
ബാപ്ദാദ നോക്കുകയാണ്. പുതിയ സംസ്ക്കാരവും പുതിയ ലോകത്തിന്റെ വിശേഷതകളും
ഏതൊക്കെയെന്ന് നിങ്ങൾക്കറിയാം.എല്ലാവ
രുടെയും ബുദ്ധിയിൽ പുതിയ ലോകത്തിന്റെ
വിശേഷതകൾ ഇമെർജ്ജ് ആണല്ലോ? അറിയാമല്ലോ! പാടുന്നുമുണ്ട്, അറിയുന്നതുമാണ്, ഓരോ
വിശേഷതയും എന്നിൽ എത്രത്തോളം ഇമാർജ്ജായിട്ടുണ്ടെന്നു പരിശോധിക്കണം. മുഖ്യമായ
വിശേഷതയാണ്
ഏകരാജ്യം,അവിടെ ഏകരാജ്യം
സ്വതവേ ഉള്ളതുപോലെ, രണ്ടാമത് വേറെ രാജ്യമില്ല, അതുപോലെ സംഗമത്തിലെ ജീവിതത്തിൽ
ഒരു രാജ്യമാണോ എന്ന് നോക്കുക? അതോ ഇടയ്ക്കിടയ്ക്ക് മറ്റൊരു രാജ്യം
ഉണ്ടാകുന്നുണ്ടോ? മുന്നോട്ടു പോകവേ സ്വ രാജ്യത്തിനോടൊപ്പം മായയുടെ രാജ്യവും
നിലനിൽക്കുകയാണെങ്കിൽ ഏകരാജ്യത്തിന്റെ സംസ്ക്കാരം ഉണ്ടാകുമോ?
ഏകരാജ്യത്തിനോടൊപ്പം വേറൊരു രാജ്യവും നടക്കുന്നുണ്ടോ? പരമാത്മാവിന്റെ
ശ്രീമത്തിന്റെ രാജ്യമാണോ അതോ ചിലപ്പോൾ മായയുടെ സമ്മർദ്ദം ഉണ്ടോ? ഹൃദയത്തിൽ
മായയുടെ ഭരണം ഇല്ലേ? പരിശോധിച്ചിട്ടുണ്ടോ? ഇപ്പോൾ പരിശോധിക്കുക, നിങ്ങളുടെ
ചാർട്ട് നോക്കികൊണ്ടിരിക്കു
ന്നുണ്ടോ? ഇപ്പോൾ വരെയും രണ്ടു രാജ്യങ്ങൾ ഉണ്ടെങ്കിൽ
എങ്ങനെ ഏകരാജ്യത്തിന്റെ അധികാരിയാകും?മായയുടെ അഭിപ്രായവും ശ്രീമത്തിൽ കലരുമോ?
അതുപോലെയാണ് ഏകധർമ്മം, ഏകരാജ്യം ഉണ്ടെങ്കിൽ ഏകധർമ്മവും ഉണ്ടാകും. ധർമ്മം എന്നാൽ
ധാരണ. താങ്കളുടെ വിശേഷ ധാരണ ഏന്താണ്?പവിത്രതയുടെ ധാരണ. പരിശോധിക്കണം നിങ്ങളുടെ
ചിന്തകളിലും, വാക്കുകളിലും, പ്രവൃത്തികളിലും, സംബന്ധ സമ്പർക്കത്തിലും
സമ്പൂർണ്ണവും സദാ പവിത്രതയുടെ സ്വഭാവം സ്വാഭാവികമായി മാറിയിട്ടുണ്ടോ? അവിടെ
നിങ്ങളുടെ രാജ്യത്തിൽ പവിത്രതയുടെ സ്വധർമ്മം സ്വതവേ ഉണ്ടാകുന്നതുപോലെ ഇപ്പോഴും
പവിത്രതയുടെ ധാരണ സ്വാഭാവികവും സ്വഭാവവുമായി മാറിയോ? കാരണം നിങ്ങളുടെ അനാദി
സ്വരൂപവും, ആദി സ്വരൂപവും പവിത്രതയാണ്. അപ്പോൾ പരിശോധിക്കുക ഒരു ധർമ്മം അതായത്
പവിത്രത സ്വാഭാവികമാണോ?സ്വാഭാവികമായുള്ളത് വേണ്ടെങ്കിലും പ്രവർത്തിക്കുന്നു,
ചില കുട്ടികൾ ആത്മീയ സംഭാഷണം നടത്തുമ്പോൾ എന്താണ് പറയുന്നത്? വളരെ മധുരമായി
സംസാരിക്കുന്നു, ആഗ്രഹമില്ല, ആഗ്രഹമില്ല എന്ന് പറയുന്നു, പക്ഷെ ചിലപ്പോൾ
ചിന്തകളിലോ വാക്കുകളിലോ അപവിത്രതയുടെ അംശം പ്രത്യക്ഷപ്പെടുന്നു? സംസ്കാരങ്ങൾ
അനേകം ജന്മങ്ങളിലേതാണ് അത്കൊണ്ടാണ് അത് സംഭവിക്കുന്നത്? ഒരു ധർമ്മം എന്നാൽ
പവിത്രതയുടെ ധാരണ സ്വഭാവവും സ്വാഭാവികമായിരിക്കണം എന്നാണ് അർത്ഥമാക്കുന്നത്.
വാക്കുകളിൽ ആവേശം വന്നാൽ പറയും അത് ക്രാധമായിരുന്നില്ല, അല്പം
ആവേശമായിരുന്നു.ആവേശം എന്താണ്? ക്രോധത്തിന്റെ കുട്ടിയാണ്. ഒരു ധർമ്മത്തിന്റെ
സംസ്ക്കാരം എപ്പോഴാണ് സ്വാഭാവികമാകുന്നത്?പരിശോധിക്കുക, എന്നാൽ
പരിശോധിക്കുന്നതിനൊപ്പം ബാബ നൽകിയ ശക്തി ഉപയോഗിച്ച് പരിവർത്തനമാക്കുക. ഇപ്പോൾ
ബാപ്ദാദ ആദ്യമേ തന്നെ ശ്രദ്ധയിൽപ്പെടുത്തുകയാണ് പരിശോധിക്കാനും
പരിവർത്തനമാക്കാനും തീവ്രമായി ശ്രമിച്ചാൽ ഇനിയും അവസരമുണ്ട്, എന്നാൽ കുറച്ച്
കഴിയുമ്പോൾ വളരെ വൈകി എന്ന ബോർഡ് വയ്ക്കും. ബാബ നിങ്ങളോട് പറഞ്ഞില്ല എന്ന്
പറയരുത്, അതിനാൽ ഇപ്പോൾ പുരുഷാർത്ഥത്തിനുള്ള സമയം കഴിഞ്ഞു, തീവ്ര
പുരുഷാർത്ഥത്തിനു ഇപ്പോഴും സമയം ഉണ്ട്,പരിശോധിക്കൂ, പരിശോധിക്കുക മാത്രമല്ല,
മാറ്റം കൊണ്ടുവരൂ. ചിലർ പരിശോധിക്കുന്നുണ്ട് പാക്ഷേ മാറ്റം കൊണ്ട് വരാനുള്ള
ശക്തി ഇല്ല.പരിശോധനയും മാറ്റവും ഒരുമിച്ച് നടക്കണം, കാരണം നിങ്ങളുടെ സ്വമാനം
അഥവാ നിങ്ങളുടെ മഹിമ എന്താണ്? ടൈറ്റിൽ എന്താണ്? മാസ്റ്റർ സർവ്വശക്തിവാൻ.ആണോ,
മാസ്റ്റർ സർവ്വ ശക്തിവാൻ ആണോ, അതോ ശക്തിവാൻ ആണോ? ആരാണോ മാസ്റ്റർ ആണെന്ന്
പറയുന്നവർ കൈ ഉയർത്തൂ. ( എല്ലാവരും ഉയർത്തി) ശരി. അപ്പോൾ മാസ്റ്റർ സർവ്വ
ശക്തിവാനാണ്! അഭിനന്ദനങൾ, പക്ഷെ മാസ്റ്റർ സർവ്വ ശക്തിവാനായ നിങ്ങൾക്ക് മാറ്റം
ഉണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ എന്ത് പറയും? മാസ്റ്റർ ശക്തിവാനാണോ മാസ്റ്റർ
സർവ്വ ശക്തിവാനാണോ എന്ന ചോദിച്ചാൽ എന്ത് പറയും? അത് ചെയ്യണം എന്ന് മാസ്റ്റർ
സർവ്വ ശക്തിവാൻ ദൃഢ സങ്കൽപം ചെയ്തു അപ്പോൾ അത് നടന്നു കഴിഞ്ഞു.സംഭവിക്കും,
നോക്കാം.... അത് നടക്കില്ല. ഇപ്പോൾ സമയത്തിനനുസരിച്ച് എന്ത് ചിന്തിക്കുന്നുവോ
അത് നടക്കണം എന്ന റിസൾട്ട് വേണം അപ്പോൾ സങ്കല്പവും സ്വരൂപമാകുന്നതും
ഒരുമിച്ചായിരിക്കണം.
ഇപ്പോൾ പുതിയ വർഷം
അവ്യക്ത വർഷം വരാൻ പോകുന്നു. അവ്യക്ത പാലനയുടെ 40 വർഷം ആകുന്നു. അപ്പോൾ അവ്യക്ത
പാലനയുടെയും വ്യക്ത രൂപത്തിന്റെ പാലനയുടെയും 72 വർഷങ്ങൾ കഴിഞ്ഞു. അപ്പോൾ
ബാപ്ദാദയ്ക്ക് രണ്ടു പാലനയുടെയും റിട്ടേൺ നിങ്ങൾ നൽകില്ലേ? ചിന്തിക്കുക പാലന
എന്താണ്, പ്രായോഗികം എന്താണ്? ബാപ്ദാദ കണ്ടു ഇപ്പോഴും അലസതയും രാജകീയ അലസതയും
ഉണ്ട്. രാജകീയ അലസതയാണ് സംഭവിക്കും,ആയിത്തീരും, എത്തിച്ചേരും അലസതയുണ്ട്,
ചെയ്യുന്നുണ്ട്... ഇത് നടക്കേണ്ടതാണ്, ഇത് ചെയ്യേണ്ടതാണ്, പറയുന്നതും
ചെയ്യുന്നതും തമ്മിൽ വ്യത്യാസം ഉണ്ടാകുന്നു. ഒരു ദൃശ്യം കണ്ടിട്ട് ബാപ്ദാദ
പുഞ്ചിരിക്കുന്നുണ്ട് എന്താണ് പറയുന്നത്? ഇത് നടന്ന് കൊള്ളും, ഇത് ചെയ്യണം,
അപ്പോൾ എനിക്ക് വളരെ നന്നായി മുന്നോട്ടു പോകാൻ കഴിയും.മറ്റുള്ളവരെ
പരിവർത്തനപ്പെടുത്താനുള്ള മനോഭാവം ഉണ്ട്, പക്ഷെ സ്വ പരിവർത്തനത്തിനുള്ള മനോഭാവം
കുറയുന്നു. ഇപ്പോൾ മറ്റുള്ളവരെ നോക്കുന്നതിന്റെ മനോഭാവം മാറ്റൂ. നോക്കണമെകിൽ
വിശേഷത നോക്കൂ. ഇത് സംഭവിക്കുക തന്നെ ചെയ്യും,ഇങ്ങനെ നടക്കുന്നു,ഇതും
ചെയ്യുന്നുണ്ട്.... ഈ ഭാവന കുറയ്ക്കൂ.നിങ്ങളെ തന്നെ നോക്കൂ, ബാബയെ മുന്നിൽ
വയ്ക്കൂ, വേറെ ആരായാലും, മഹാരഥിയോ, ഇടയിലുള്ള ആരെങ്കിലുമോ ആകട്ടെ, അവരുടെ
പുരുഷാർത്ഥത്തിലെ ഏതെങ്കിലുമൊക്കെ കുറവുകളെ പരിവർത്തനം ചെയ്തുകൊണ്ടിരിക്കുന്നു,
അതിനാൽ പിതാവിനെ നോക്കൂ,രണ്ട് അച്ഛന്മാരെയും നോക്കൂ, ബ്രഹ്മബാബയെ നോക്കൂ,
ശിവബാബയെ നോക്കൂ. ബാബ നിങ്ങളെ ഹൃദയസിംഹാസനത്തിൽ ഇരുത്തുമ്പോൾ നിങ്ങളും ബാബയെ
ഹൃദയ സിംഹാസനത്തിൽ ഇരുത്തുന്നു, നിങ്ങളുടെ മുദ്രാവാക്യം അച്ഛനെ നോക്കൂ എന്നതാണ്.
സഹോദരനെ കാണൂ, സഹോദരിയെ കാണൂ അങ്ങനെ ഒരു മുദ്രാവാക്യം ഇല്ല.എല്ലാവരിലും ഇപ്പോഴും
ഏതെങ്കിലും കുറവുകൾ ഉണ്ട്, മറ്റുള്ളവരെ നോക്കണമെങ്കിൽ വിശേഷതകൾ നോക്കൂ, അവർ
അവരുടെയുള്ളിൽ നിന്നും പുറത്തു കളയുന്ന കുറവുകൾ കാണരുത്. രണ്ടാമത്തെ കാര്യം
നിങ്ങളുടെ രാജ്യത്തിൽ, നിങ്ങളുടെ രാജ്യം ഓർമയുണ്ടല്ലോ! ഇന്നലെ ഉണ്ടായിരുന്നു
നാളെ വീണ്ടും ഉണ്ടാകും.നിങ്ങളുടെ ബുദ്ധിയിലും കണ്ണുകളിലും നിങ്ങളുടെ രാജ്യം
സ്പഷ്ടമായി വന്നു കഴിഞ്ഞു.എത്ര തവണ രാജ്യം ഭരിച്ചു? എണ്ണിയിട്ടുണ്ടോ? അനേക തവണ
രാജ്യം ഭരിച്ചതാണ്.പറയുമ്പോൾ അത് മുന്നിൽ വരും.നിങ്ങളുടെ രാജ്യാധികാരി രൂപം,
ശ്രേഷ്ഠ രാജ്യമാണ്, നിങ്ങളുടെ രാജ്യത്ത് ക്രമസമാധാനം സ്വതവേ നിലനിൽക്കുന്നത്
പോലെയാണ്. എല്ലാവരും അറിവുള്ള സംസ്കാരമുള്ളവരാണ്, നിയമം എന്താണെന്നും ക്രമം
എന്താണെന്നും നിങ്ങൾക്കറിയാം.അതുപോലെ ഇപ്പോൾ സ്വന്തം ജീവിതം നോക്കൂ ബാബയുടെ
ആജ്ഞകൾ പാലിക്കുന്നുണ്ടോ അതോ ഇടയ്ക്ക് മായയുടെ ആജ്ഞകൾ അനുസരിക്കുകയാണോ? ആജ്ഞകൾ
എന്താണ്? നിയമമാണ് നിശ്ചിന്ത ചക്രവർത്തി, എല്ലാ പ്രാപ്തികളും ഉള്ളതിനാൽ ചിന്തകൾ
ഒന്നും ഇല്ല. അതുപോലെ സംഗമയുഗത്തിൽ ശ്രേഷ്ഠ ജന്മത്തിൽ സർവ്വ പ്രാപ്തികളും ഉണ്ടോ?
അതെല്ലാം ബാബ നൽകിയതാണ്,ഇത് ഭഗവാന്റെ പ്രസാദം പോലെയാണ്. പ്രസാദത്തിനു എത്ര
മഹത്വം ഉണ്ട്? സമ്പത്തും ഉണ്ട്,അധികാരവും ഉണ്ട്, പ്രസാദവുമുണ്ട്. അതിനാൽ നിങ്ങൾ
ക്രമ സമാധാനത്തിൽ രണ്ടിലും പൂർണ്ണനാണോ എന്ന് പരിശോധിക്കുക?
ബാപ്ദാദ ഒരു കാര്യം
കാണുന്നുണ്ടായിരുന്നു ഭൂരിപക്ഷത്തിനു ലഭിച്ച പരിവർത്തനം ചെയ്യുന്നതിന്റെ ശക്തി,
ആ പരിവർത്തനം ചെയ്യുന്നതിന്റെ ശക്തി സമയത്തിനു ഉപയോഗിച്ചാൽ പരിശ്രമിക്കേണ്ടി
വരില്ല. നോക്കൂ എല്ലാവരുടെയും അനുഭവമാണ്, എപ്പോഴെങ്കിലും മായയോട് ഏതെങ്കിലും
തരത്തിലുള്ള പരാജയം ഉണ്ടാകുമ്പോൾ,നിങ്ങളുടെ പ്രസംഗത്തിൽ പറയുന്നു, ക്ളാസുകൾ
നടത്തുമ്പോൾ ഇതാണ് പറയുന്നത് രണ്ടു വാക്കുകളാണ് വീഴ്ത്തുന്നതും, ഉയർത്തുന്നതും,
ആ രണ്ടു വാക്കുകൾ എല്ലാവർക്കുമറിയാം, എല്ലാവരുടെയും മനസ്സിൽ വന്നിട്ടുണ്ട്. ആ
രണ്ടു വാക്കുകളാണ് ഞാനും എന്റേതും. പ്രസംഗകളിൽ പറയുന്നു, ക്ലാസുകൾ നടത്തുന്നു.
ബാപ്ദാദ ക്ലാസുകൾ കേൾക്കുന്നുണ്ട്, എന്താണ് പറയുന്നതെന്ന്? ഇപ്പോൾ പരിവർത്തന
ശക്തി ഉപയോഗിച്ച് ഈ രണ്ടു വാക്കുകളെ പരിവർത്തനം ചെയ്യുക, ഞാൻ എന്ന വാക്ക്
പറയുമ്പോഴെല്ലാം, നിങ്ങൾ പറയും ഞാൻ ഇന്ന ആളാണ്,അല്ലെങ്കിൽ ബ്രാഹ്മണനാണ്, പക്ഷെ
ഞാൻ ആരാണ്? ബാപ്ദാദ സ്വമാനം നൽകിയിട്ടുണ്ട് ഞാൻ എന്ന വാക്ക് പറയുമ്പോഴെല്ലാം
ഏതെങ്കിലും സ്വമാനം കൂടെ ചേർക്കണം, അല്ലെകിൽ ബുദ്ധിയിൽ കൊണ്ട് വരണം. ഞാൻ എന്ന
വാക്ക് പറയുമ്പോൾ സ്വമാനം ഓർമ്മയിൽ വരണം. എന്റെ എന്ന വാക്ക് പറയുമ്പോൾ ബാബയുടെ
ഓർമ്മ വരണം.എന്റെ ബാബ എന്നത് സ്വാഭാവിക ഓർമ്മയായി മാറണം, ഈ മാറ്റം വരുത്തുക.
രണ്ടാമതായി സംബന്ധ സമ്പർക്കത്തിൽ വരുമ്പോൾ മായ രണ്ട് വാക്കുകളിലൂടെയാണ് വരുന്നത്.
ഒന്ന് ഭാവം രണ്ടാമത്തേത് ഭാവന. ഭാവം എന്ന വാക്ക് പറയുമ്പോൾ ചിന്തിക്കുമ്പോൾ
ആത്മീയ ഭാവം, ആദ്യം ആത്മീയ ഭാവം ഓർമ്മയിൽ വരണം, ഭാവന എന്ന് പറയുമ്പോൾ ശുഭ ഭാവന
ഓർമ്മ വരണം. വാക്കിന്റെ അർത്ഥം പരിവർത്തനമാക്കണം. നിങ്ങളുടെ ടൈറ്റിൽ ഏതാണ്?
വിശ്വ പരിവർത്തകർ. വിശ്വ പരിവർത്തകർക്ക് ഈ വാക്ക് പരിവർത്തനമാക്കാൻ കഴിയില്ലേ?
സമയമാകുമ്പോൾ പരിവർത്തന ശക്തി ഉപയോഗിച്ച് നോക്കൂ.സമയം കടന്നുപോകുമ്പോൾ നിങ്ങളുടെ
മനസ്സിന് സുഖം തോന്നാത്തപ്പോൾ അത് പിന്നീട് വരുന്നു, മനസ്സ് സ്വയം തന്നെ
ചിന്തിക്കുന്നു, പക്ഷെ സമയം കഴിഞ്ഞു പോയില്ലേ, അത് കൊണ്ട് ഇപ്പോൾ തീവ്ര ഗതി വേണം,
ചിലപ്പോൾ മാത്രമല്ല. ഇങ്ങനെ ചിന്തിക്കരുത്, മിക്ക സമയത്തും
ശരിയായിരിക്കുന്നുണ്ട്, എന്നാൽ ബാപ്ദാദാ കേൾപ്പിച്ചിട്ടുള്ളതാണ്, അവസാന
നിമിഷത്തിന് ഒരു ഉറപ്പും ഇല്ല.പെട്ടെന്നുള്ള കളികൾ നടക്കുന്നു.പല കുട്ടികളും
ബാബയോടു വളരെ മധുര മധുരമായ കാര്യങ്ങൾ കേൾപ്പിക്കുന്നു, പറയുന്നു സമയം കുറവാണ്,
അതിയിലേക്ക് പോകും, വൈരാഗ്യം വരുമല്ലോ,വൈരാഗ്യമു
ള്ളപ്പോൾ സ്വതവേ ഗതി തീവ്രമായി
മാറും. എന്നാൽ ബാപ്ദാദ പറഞ്ഞിട്ടുണ്ട് ദീർഘകാലത്തിന്റെ പരിശ്രമം വേണമെന്ന്.
പുരുഷാർത്ഥത്തിന്റെ സമയം കുറഞ്ഞാൽ പ്രാപ്തിയും കുറച്ചു സമയത്തേക്കായിരിക്കും.
മൂന്ന് വാക്കുകൾ ബാപ്ദാദയുടെ മൂന്ന് വാക്കുകൾ സദാ ഓർമ്മിക്കുക ഒന്ന് പെട്ടെന്ന്,
രണ്ടാമത്തേത് എവർറെഡി, മൂന്നാമത്തേത് ദീർഘകാലം. ഈ മൂന്നു വാക്കുകൾ സദാ ബുദ്ധിയിൽ
സൂക്ഷിക്കണം. ആരുടേയും അന്ത്യകാലം എപ്പോൾ വേണമെങ്കിലും എവിടെയും വരാം. ഇപ്പോൾ
എത്ര ബ്രാഹ്മണർ പോകുന്നുവെന്ന് നോക്കൂ, അവർക്ക് അറിയുമായിരുന്നോ, അതിനാൽ
ദീർഘകാല പരിശ്രമത്തിലൂടെ പൂർണ്ണമായും 21 ജന്മങ്ങളിലേക്കുള്ള സമ്പത്ത്
പ്രാപ്തമാക്കണം,ഈ തീവ്ര പുരുഷാർത്ഥം സ്മൃതിയിൽ വയ്ക്കണം. നിങ്ങളുടെ
രാജ്യത്തിന്റെ ആദ്യ സംഘ്യ, ആദ്യ ജന്മം. എന്താണ് ചിന്തിച്ചത്?ആദ്യത്തെ ജന്മത്തിൽ
വരണം, അല്ലെ? നമ്മുടെ രാജ്യത്തിൽ ശ്രീകൃഷ്ണനോടൊപ്പം ആദ്യ ജന്മത്തിൽ നമ്മുക്കും
പാർട്ട് ഉണ്ടായിരിക്കണം എന്ന് കരുതുന്നവർ കൈകൾ ഉയർത്തുക.(എല്ലാവരും കൈകൾ ഉയർത്തി)
ശരി, പാർട്ട് ആദ്യം തന്നെ? കൈകൾ കണ്ടപ്പോൾ സന്തോഷമായി. കൈയ്യടിക്കുക. ആദ്യത്തെ
ജന്മത്തിൽ വരുന്നു, അതിന്റെ അഭിനന്ദനങ്ങൾ, പക്ഷെ....എന്താണെന്നു പറയട്ടെ.... അതോ
പറയാതിരിക്കണമോ? ആദ്യം തന്നെ വരണം, എന്തിനാണ് മറ്റെന്തെങ്കിലും പറയുന്നത്.
നല്ലതാണ്, വന്നവരെല്ലാം ആദ്യ ജന്മത്തിൽ വരണം. കൈയ്യടിച്ചു, ആദ്യ ജന്മവും, ആദ്യ
ഘട്ടവും. ആദ്യ ഘട്ടം നേടിയെടുക്കണം,ആർക്
കാണോ ഈ ദൃഢ സങ്കൽപം ഉള്ളത് ആദ്യം വരിക
തന്നെ വേണം, എന്ത് വിഘ്നങ്ങൾ ഉണ്ടായാലും,വിഘ്നം വിഘ്നമായിരിക്കരുത്,
വിഘ്നവിനാശകരുടെ മുന്നിൽ വിജയമായി മാറണം, കാരണം നിങ്ങൾ എല്ലാവരും
വിഘ്നവിനാശകരാണ്. ടൈറ്റിൽ എന്താണ്? വിഘ്നവിനാശകർ. അപ്പോൾ തടസ്സങ്ങൾ വന്നാലും,
കളിക്കാനായി വരും, നിങ്ങൾക്ക് ദൂരെ നിന്ന് തന്നെ മനസ്സിലാകും, രാജകീയ രൂപത്തിൽ
വരും, വിഘ്നവിനാശകരായ നിങ്ങൾ ദൂരെ നിന്ന് തന്നെ മനസിലാക്കും,ഇത് എന്ത് കളിയാണ്
നടക്കുന്നതെന്ന്, അതിനാൽ ബാപ്ദാദയും ആഗ്രഹിക്കുന്നത് ഇതാണ് എല്ലാ കുട്ടികളും
ഒന്നിച്ച് പോകണം. പുറകിലാകരുത്. കുട്ടികളില്ലാതെ ബാപ്ദാദ ആസ്വദിക്കുന്നില്ല.
ദൃഢതയെ ഒരിക്കലും ദുർബലപ്പെടുത്തരുത്.അത് ചെയ്തിരിക്കണം.ചെയ്യും, കാണും, അത്
സംഭവിക്കും, കണ്ടോളണം.... തുടങ്ങിയ കാര്യങ്ങൾ പറയരുത്.സഫലതയുടെ താക്കോലാണ് ദൃഢത,
ഒരിക്കലും ഈ താക്കോൽ നഷ്ടപ്പെടുത്തരുത്. മായയും ബുദ്ധിമതിയാണ്,താക്കോൽ
കണ്ടെത്തുന്നു,അതിനാൽ ഈ താക്കോൽ നന്നായി സംരക്ഷിക്കുക. ശരി.
നാനാഭാഗത്തുമുള്ള
പ്രീയപ്പെട്ട ഭാഗ്യവാന്മാരായ ദൃഢ സങ്കല്പമുള്ള കുട്ടികൾക്ക്, ചിന്തിക്കുന്നത്
ചെയ്യുന്നു,ചെയ്യാം, കാണാം,എന്നല്ല, ചിന്തിക്കയും ചെയ്യുകയും ചെയ്തു,സദാ സ്വയം
നഷ്ടോ മോഹയായി, സംബന്ധങ്ങളോടുള്ള മോഹം മാത്രമല്ല,സ്വന്തം ദേഹബോധത്തിന്റെയോ
ദേഹാഭിമാനത്തിന്റെയോ മോഹം ഇല്ല. അങ്ങനെയുള്ള നഷ്ടോ മോഹവും എവർ റെഡിയുമായ
കുട്ടികൾക്ക്, സദാ ശ്രിമത്തിൽ കൈകോർത്തിരിക്കുന്ന, കൂടെ പറന്നു,
ബ്രഹ്മബാബയോടൊപ്പം, രാജ്യത്തിലേക്ക് വരുന്ന അങ്ങനെയുള്ള തീവ്ര പുരുഷാർത്ഥി
പറക്കുന്ന കലയുള്ള കുട്ടികൾക്ക് ബാപ്ദാദയുടെ വളരെയധികം ആശീർവ്വാദങ്ങളും, സ്നേഹ
സ്മരണകളും സ്വീകരിക്കൂ. ബാലകനാകുന്നതിനൊപ്പം യജമാനനും ആകുന്ന കുട്ടികൾക്ക്
നമസ്തേ.
വരദാനം :-
പരിവർത്തന
ശക്തിയിലൂടെ സർവ്വരുടേയും കൃതജ്ഞതയ്ക്ക് പാത്രമാകുന്ന വിഘ്നജിത്തായി ഭവിക്കട്ടെ.
ആരെങ്കിലും നിങ്ങൾക്ക്
ദോഷം ചെയ്താൽ ഒരു നിമിഷം കൊണ്ട് ദോഷത്തെ നേട്ടമായി മാറ്റുക, ആരെങ്കിലും
സംസ്കാരത്തിന്റെയും സ്വഭാവത്തിന്റെയും രൂപത്തിൽ പരീക്ഷണമായി മുന്നിൽ
വരുകയാണെങ്കിൽ നിങ്ങൾ ഒരു സ്മൃതിയിലൂടെ അങ്ങനെയുള്ള ആത്മാവിനെ പ്രതി
ദയാഹൃദയത്തിന്റെ ശ്രേഷ്ഠ സ്വഭാവ സംസ്കാരങ്ങൾ ധാരണ ചെയ്യൂ. ആരെങ്കിലും ദേഹധാരി
ദൃഷ്ടിയോടെ മുന്നിൽ വന്നാൽ അവരുടെ ദൃഷ്ടി ആത്മീയ ദൃഷ്ടിയായി പരിവർത്തനം ചെയ്യൂ,
അങ്ങനെ പരിവർത്തനമാക്കുന്നതിനുള്ള യുക്തി അറിയാമെങ്കിൽ വിഘ്നജീത്ത് ആയിമാറും.
പിന്നീട് സമ്പർക്കത്തിൽ വരുന്ന സർവ്വ ആത്മാക്കളും നിങ്ങളോട്
നന്ദിയുള്ളവരായിരിക്കും.
സ്ലോഗന് :-
അനുഭവങ്ങളുടെ സ്വരൂപമാകുകയാണെങ്കിൽ മുഖത്തിലൂടെ ഭാഗ്യത്തിന്റെ തിളക്കം കാണപ്പെടും.
അവ്യക്ത സൂചന-
ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും വിശേഷതയിലൂടെ സഫലത സമ്പന്നരാകൂ.
പല ദേശങ്ങളും, പല ഭാഷകളും,
പല രൂപങ്ങളിലും നിറങ്ങളിലും നിന്ന് വന്നവരാണെങ്കിലും എല്ലാവരുടെയും ഹൃദയത്തിൽ
ഐക്യം ദൃശ്യമാകണം,കാരണം ഒരു പിതാവിന്റെ കുട്ടികളാണ്. എല്ലാവരും ഒരു
വൃക്ഷത്തിന്റെ ശാഖകളാണ്, ഒരാളിന്റെ ശ്രീമതിലൂടെ നടക്കുന്നവരാണ്. വൈവിധ്യത്തിൽ
ഏകത കാണപ്പെടണം, തകർന്നവരെ നേരേയാക്കണം, അനേകതയിൽ ഏകത കൊണ്ട് വരണം,ഇതാണ് ഏറ്റവും
വലിയ സേവനം. ഇതാണ് അത്ഭുതവും സഫലതയുടെ അടിസ്ഥാനവും.