മധുരമായ കുട്ടികളേ, നിങ്ങൾ
രാവണന്റെ നിർദ്ദേശത്തിലൂടെ നടന്ന് ബാബയുടെ ഗ്ലാനി ചെയ്തതിലൂടെയാണ് ഭാരതം
കക്കക്കു തുല്യമായി മാറിയത്, ഇപ്പോൾ അത് തിരിച്ചറിഞ്ഞ് ബാബയെ ഓർമ്മിക്കൂ എങ്കിൽ
ധനവാനായി തീരും.
ചോദ്യം :-
ഏണിപ്പടിയുടെ ചിത്രത്തിൽ ഏതൊരു രഹസ്യമാണ് അടങ്ങിയിരിക്കുന്നത്?
ഉത്തരം :-
അരകൽപം
ഭക്തിയുടെ നൃത്തമായിരുന്നു അതോടൊപ്പം പിന്നെ അരകൽപം ജ്ഞാനത്തിന്റെ
നൃത്തവുമായിരിക്കും. എപ്പോഴാണോ ഭക്തിയുടെ നൃത്തം നടക്കുന്നത് അപ്പോൾ
ജ്ഞാനത്തിന്റേത് ഉണ്ടാകില്ല അതോടൊപ്പം എപ്പോഴാണോ ജ്ഞാനത്തിന്റേത് ഉണ്ടാകുന്നത്
അപ്പോൾ ഭക്തിയുടേതും ഉണ്ടാകില്ല. അരകൽപം രാവണന്റെ പ്രാലബ്ധം ഉണ്ടാകും അതോടൊപ്പം
അരകൽപം നിങ്ങൾ കുട്ടികളും പ്രാലബ്ധം അനുഭവിക്കും. ഈ ഗുഹ്യമായ രഹസ്യം
ഏണിപ്പടിയുടെ ചിത്രത്തിൽ അടങ്ങിയിട്ടുണ്ട്.
ഗീതം :-
ഓം നമ:
ശിവായ................
ഓംശാന്തി.
ബാബയിരുന്ന് മനസ്സിലാക്കിത്തരികയാണ് - ഭക്തി മാർഗ്ഗത്തിൽ ഭക്തിയുടെ നൃത്തം
ധാരാളം ചെയ്തു, ജ്ഞാനത്തിന്റെ നൃത്തം ചെയ്തിട്ടില്ല. ഭക്തിയുടെ നൃത്തം
നടക്കുമ്പോൾ ജ്ഞാനത്തിന്റെ നൃത്തം നടക്കില്ല. എപ്പോൾ ജ്ഞാനത്തിന്റെ നടക്കുന്നോ
അപ്പോൾ ഭക്തിയുടെ നടക്കില്ല എന്തുകൊണ്ടെന്നാൽ ഭക്തിയുടെ നൃത്തം നിങ്ങളെ താഴ്ന്ന
കലയിലേക്കാണ് കൊണ്ടു പോവുക. സത്യയുഗത്തിലും ത്രേതായുഗത്തിലും ഭക്തി ഉണ്ടാകില്ല.
ദ്വാപരം മുതലാണ് ഭക്തി തുടങ്ങിയത്. എപ്പോഴാണോ ഭക്തി ആരംഭിക്കുന്നത് അപ്പോൾ
ജ്ഞാനത്തിന്റെ പ്രാലബ്ധം പൂർത്തിയാകും പിന്നെ താഴ്ന്ന കലയിലേക്ക് വരും.
എങ്ങനെയാണ് താഴേക്ക് ഇറങ്ങിയത് എന്ന് ബാബയാണ് മനസ്സിലാക്കിത്തരുന്നത്. ബാബ
കൽപകൽപം വന്ന് കുട്ടികളോട് പറയുന്നു നിങ്ങൾ കുട്ടികൾ വളരെയധികം എന്റെ ഗ്ലാനി
ചെയ്തു. എപ്പോഴെല്ലാം ഭാരതത്തിൽ ഈ ആദിസനാതന ദേവീദേവതാധർമ്മത്തിന്റെ വളരെ ഗ്ലാനി
ഉണ്ടാകുന്നുവോ അപ്പോൾ ഞാൻ വരുന്നു. ഗ്ലാനി എന്തിനെയാണ് പറയുന്നത് എന്നതും
മനസ്സിലാക്കിത്തരുന്നു. ബാബ പറയുന്നു - ഞാൻ വികാരിയും നരകവാസിയുമായ
ഭാരതത്തിലേക്ക് കൽപകൽപം വന്ന് ഇതിനെ സ്വർഗ്ഗവാസിയാക്കി മാറ്റുന്നു. നിങ്ങൾ എന്റെ
ഗ്ലാനി ചെയ്ത്, ആസുരീയ മതത്തിലൂടെ നടന്നതുകൊണ്ട് എത്ര ദരിദ്രരായി മാറി.
രാമരാജ്യം ഉണ്ടായിരുന്നു ഇപ്പോൾ രാവണരാജ്യമാണ് ഇതിനെ ജയ-പരാജയം, പകലും രാത്രിയും
എന്ന് പറയുന്നു. ഞാൻ എപ്പോഴാണ് വരേണ്ടത് എന്ന് ഇനി ചിന്തിക്കൂ. ആർക്കാണോ രാജ്യം
നൽകിയത് അവർ രാജ്യം നഷ്ടപ്പെടുത്തി ഇരിക്കുകയാണ്. മുഴുവൻ കർമ്മക്കണക്കും
മനസ്സിലാക്കി തന്നു. ഞാൻ വന്ന് സമ്പത്ത് തരുന്നു പിന്നീട് രാവണൻ വന്ന് നിങ്ങളെ
ശപിക്കുന്നു - മുഴുവൻ ലോകത്തിനേയും പ്രത്യേകിച്ച് ഭാരതത്തെയും ഭാരതത്തിന്റെ
മഹിമയെയും ആർക്കും അറിയില്ല. ആദ്യമാദ്യം ഭാരതമാണുണ്ടായിരുന്നത്,
എപ്പോഴുണ്ടായിരുന്നു എങ്ങനെയായിരുന്നു, ആരാണ് രാജ്യം ഭരിച്ചിരുന്നത്, ആർക്കും
ഒന്നും അറിയില്ല, ഒന്നും മനസ്സിലാക്കുന്നുമില്ല. ആരാണോ ദേവതകളായിരുന്നത് അവരുടെ
മുഖം മനുഷ്യന്റേതായിരുന്നു ബുദ്ധി ദേവതകളുടേതായിരുന്നു. ഇപ്പോൾ മുഖം കേവലം
മനുഷ്യന്റേതാണ് എന്നാൽ ആസുരീയ ബുദ്ധിയാണ്. ആർക്ക് മനസ്സിലാക്കിക്കൊടുത്താലും അവർ
മനസ്സിലാക്കില്ല. എന്തുകൊണ്ടെന്നാൽ പാരലൗകിക അച്ഛനെ അവർക്ക് അറിയില്ല. വീണ്ടും
ഗ്ലാനി ചെയ്തുകൊണ്ടിരിക്കും. ബാബയുടെ ഗ്ലാനി ചെയ്തു ചെയ്ത് മുഴുവനായും കക്കക്കു
സമാനമായി മാറി. ഭാരതത്തിന്റെ പതനം സംഭവിച്ചു കഴിഞ്ഞു. ബാബ പറയുന്നു എപ്പോഴാണോ
ഇങ്ങനെയുള്ള അവസ്ഥ ഉണ്ടാകുന്നത് അപ്പോൾ ഞാൻ വരും. ഇപ്പോൾ നിങ്ങൾ കുട്ടികളുടെ
സന്മുഖത്തിരുന്ന് മനസ്സിലാക്കിത്തരികയാണ്. കൽപം മുമ്പും ഇതുപോലെ
മനസ്സിലാക്കിത്തന്നിട്ടുണ്ട്. ഇവിടെ ദൈവീക സമ്പ്രദായത്തിന്റെ സ്ഥാപന നടന്നു
കൊണ്ടിരിക്കുകയാണ്, മനുഷ്യനിൽ നിന്നും ദേവതയായി മാറുകയാണ്. ബാബ എപ്പോഴാണ്
വരുന്നത് എന്ന് മനുഷ്യർക്ക് അറിയില്ല, സത്യയുഗത്തിലും ത്രേതായുഗത്തിലും നിങ്ങൾ
സന്തോഷത്തിന്റെ പ്രാലബ്ധം വളരെ അനുഭവിച്ചു. പിന്നീട് ദ്വാപരം മുതൽ രാവണന്റെ ശാപം
നേടി നേടി മുഴുവനായും എല്ലാം നഷ്ടപ്പെട്ടു. ഏതുപോലെ ദേവതകൾ പ്രാലബ്ധം
അനുഭവിച്ചനുഭവിച്ച് ത്രേതായുടെ അവസാനം അതില്ലാതാകുന്നു പിന്നീട് രാവണന്റെ
ആസുരീയ പ്രാലബ്ധം ആരംഭിക്കും. ഭക്തിയും ആദ്യം അവ്യഭിചാരിയായിരുന്നു പിന്നീട്
വ്യഭിചാരിയായി മാറി. ഏണിപ്പടി നല്ല രീതിയിൽ ഉണ്ടാക്കിയിരിക്കുന്നു. ഓരോ വസ്തുവും
സതോപ്രധാനം, സതോ - രജോ - തമോ ആയി മാറുന്നു. ക്ലാവ് പിടിക്കുന്നു. നിങ്ങൾ
കുട്ടികൾക്ക് നല്ല രീതിയിൽ മനസ്സിലാക്കിത്തരുന്നുണ്ട്. പക്ഷേ ധാരണ കുറവാണ്.
ചിലർക്ക് മനസ്സിലാക്കിക്കൊടുക്കാൻ തീർത്തും ബുദ്ധിയില്ല. ചിലർ നല്ല അനുഭവികളാണ്
അവർ നല്ല ധാരണ ഉള്ളവരാണ്. നമ്പർവാറാണല്ലോ. വിദ്യാർത്ഥികൾ ഒരുപോലെ ഉണ്ടാകില്ല.
ഏതെങ്കിലും ഏതെങ്കിലും നമ്പറിലേക്ക് വരും. ആർക്കു വേണമെങ്കിലും വളരെ സഹജമായി
മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കും. ബാബ പറയുന്നു - എന്നെ ഓർമ്മിക്കൂ. ഞാൻ
നിങ്ങളുടെ പരിധിയില്ലാത്ത അച്ഛനാണ്, സൃഷ്ടിയുടെ രചയിതാവാണ്. എന്നെ
ഓർമ്മിക്കുന്നതിലൂടെ നിങ്ങൾക്ക് പരിധിയില്ലാത്ത സമ്പത്ത് കിട്ടും.
ഓർമ്മയിലൂടെയാണ് ക്ലാവ് ഇല്ലാതാകുന്നത്. കേവലം ഇത് മനസ്സിലാക്കിക്കൊടുക്കൂ
നിങ്ങൾ ഭാരതവാസികൾ സത്യയുഗത്തിൽ സതോപ്രധാനമായിരുന്നു ഇപ്പോൾ കലിയുഗത്തിൽ
തമോപ്രധാനമായി മാറി. ആത്മാവിൽ കറ പിടിക്കുകയാണ്. പവിത്രമായി മാറാതെ ആർക്കും
അങ്ങോട്ട് പോകാൻ സാധിക്കില്ല. പുതിയ ലോകത്തിലുള്ളവർ സതോപ്രധാനമാണ്. വസ്ത്രം
പുതിയതാണെങ്കിൽ പറയാം സതോപ്രധാനം. പിന്നീട് പഴയതും തമോപ്രധാനവുമായി മാറും. ഇപ്പോൾ
എല്ലാവരുടേയും വസ്ത്രം മുറിഞ്ഞതിനു സമാനമാണ്. എല്ലാവരും ജഢാവസ്ഥ
പ്രാപിച്ചിരിക്കുന്നു. ആര് വിശ്വത്തിന്റെ അധികാരികളായിരുന്നുവോ അവർ മുഴുവനായും
ദരിദ്രരായി മാറി. പിന്നീട് അവരെത്തന്നെ ധനവാനാക്കി മാറ്റണം. ഈ കാര്യങ്ങളെ
മനുഷ്യർക്ക് അറിയില്ല. ഭാരതം സ്വർഗ്ഗമായിരുന്നു, ഈ ലക്ഷ്മീനാരായണന്റെ
രാജ്യമായിരുന്നു അതിനുശേഷമാണ് മറ്റെല്ലാ ധർമ്മങ്ങളും വന്നത്. ബാബ നിങ്ങൾക്ക്
യഥാർത്ഥമായ കാര്യങ്ങളാണ് മനസ്സിലാക്കിത്തരുന്നത്. ഗീതയെ നോക്കൂ എത്ര
മഹിമയാണുള്ളത്. പഠിച്ച് പഠിച്ച് മുഴുവനായി താഴേക്ക് വീണിരിക്കുന്നു. അപ്പോഴാണ്
വിളിക്കുന്നത് - അല്ലയോ, പതീത പാവനാ വരൂ..... ഞങ്ങൾ ഭ്രഷ്ഠാചാരികളായി മാറി....
സദ്ഗതി ഭഗവാനാണ് നൽകാൻ സാധിക്കുക ബാക്കി ശാസ്ത്രങ്ങളിലുള്ളതെല്ലാം
ഭക്തിമാർഗ്ഗത്തിലേതാണ്. നിങ്ങളുടെ ബുദ്ധിയിലുണ്ട് - നമ്മൾ ബാബയുടെ ജ്ഞാനത്തിലൂടെ
ദേവതകളായി മാറുന്നു. ഇപ്പോൾ മുഴുവൻ ലോകത്തിനോടും വൈരാഗ്യമുണ്ട്. സന്യാസിമാരും
ഭക്തി ചെയ്യുന്നുണ്ട്, ഗംഗാസ്നാനമെല്ലാം ചെയ്യുന്നുണ്ട്. ഭക്തിയും സതോപ്രധാനം
പിന്നെ രജോ തമോ ആയി മാറുന്നു. ഇതും അതുപോലെയാണ്. അര കൽപം പകൽ, അര കൽപം രാത്രി
എന്നാണ് പാടപ്പെട്ടിരിക്കുന്നത്. ബ്രഹ്മാവിന്റെ രാത്രിയും പകലും തീർച്ചയായും
ബ്രാഹ്മണരുടേതുമായിരിക്കും. നിങ്ങൾ ഇപ്പോൾ പകലിലേക്ക് പോവുകയാണ് ഭക്തിയുടെ
രാത്രി പൂർത്തിയാവുകയാണ്. ഭക്തിയിൽ വളരെ ദുഃഖമാണ് അതിനെ രാത്രി എന്നാണ്
പറയുന്നത്. ഭഗവാനെ കാണുന്നതിനു വേണ്ടി ഇരുട്ടിൽ ബുദ്ധിമുട്ടനുഭവിച്ചു
കൊണ്ടിരിക്കുകയാണ്. ഭക്തിമാർഗ്ഗത്തിൽ സദ്ഗതി തരുന്ന ആരും ഇല്ല. നിങ്ങളല്ലാതെ
വേറെ ആരും യഥാർത്ഥ രീതിയിൽ ഭഗവാനെ അറിയുന്നില്ല. ആത്മാവ് ബിന്ദുവാണ് പരമാത്മാവും
ബിന്ദുവാണ് ഇത് ആർക്കും മനസ്സിലാക്കാൻ കഴിയുന്നില്ല. പരമാത്മാവ് സ്വയം വന്ന്
ബ്രഹ്മാശരീരത്തിലൂടെ മനസ്സിലാക്കിത്തരുന്നു. പിന്നീട് ഭഗീരഥൻ, കാളയുടെ
രൂപത്തിലെല്ലാം കാണിച്ചിട്ടുണ്ട്. ഇപ്പോൾ കാളയുടെ കാര്യമൊന്നുമില്ല. ബാബ എല്ലാ
കാര്യങ്ങളും നല്ല രീതിയിൽ മനസ്സിലാക്കിത്തരുന്നുണ്ട് പക്ഷേ ആരുടെ ബുദ്ധിയിലും
പൂർണ്ണമായ രീതിയിൽ ഇരിക്കുന്നില്ല. ബാബ ഇരുന്ന് മനസ്സിലാക്കിത്തരുന്നു -
കുട്ടികളേ ഞാൻ നിങ്ങൾ ആത്മാക്കളുടെ അച്ഛനാണ്. നിങ്ങൾ എന്നെ ഓർമ്മിക്കൂ അതോടൊപ്പം
സമ്പത്തിനെ ഓർമ്മിക്കൂ എങ്കിൽ നിങ്ങളുടെ വികർമ്മം വിനാശമാകും. പിന്നീട് പറയും
നമ്മൾ മറന്നുപോകും. ആഹാ.... ഇങ്ങനെയുള്ള പ്രിയതമനെ അഥവാ ബാബയെ മറക്കാൻ കഴിയുമോ.
സ്ത്രീ പതിയെയോ കുട്ടികളേയോ എപ്പോഴെങ്കിലും മറക്കാറുണ്ടോ? ഇവിടെ നിങ്ങൾ
എന്തുകൊണ്ടാണ് മറക്കുന്നത്. പറയാറുണ്ട് ബാബാ അങ്ങ് ഞങ്ങളെ സ്വർഗ്ഗത്തിന്റെ
അധികാരിയാക്കി മാറ്റുകയാണ് എന്നിട്ടും മറന്നുപോകുന്നു. ബാബ പറയുന്നു -
ഓർമ്മിക്കുന്നില്ലെങ്കിൽ ഉള്ളിലുള്ള കറ എങ്ങിനെ ഇല്ലാതാകും. മുഖ്യമായ കാര്യം
തന്നെ ഓർമ്മയുടേതാണ്. നമുക്ക് വേറെ ധർമ്മങ്ങളുമായി ബന്ധമൊന്നുമില്ല. സ്കൂളിൽ
ചരിത്രവും ഭൂമിശാസ്ത്രവും മനസ്സിലാക്കിത്തരാറുണ്ട്. ചിലർ തീർത്തും
മനസ്സിലാക്കുന്നില്ല. ബാബ പഠിപ്പിക്കുകയാണ് ഇത് ബുദ്ധിയിലിരിക്കുന്നില്ല. ശരി,
അച്ഛനേയും സമ്പത്തിനേയുമാണ് ഓർമ്മിക്കേണ്ടത്. ഇതുപോലും മറക്കുകയാണോ.
ആർക്കുവേണ്ടിയാണോ അര കൽപമായി ഭക്തി ചെയ്തത്, ആ ബാബയെ ഓർമ്മിക്കുന്നില്ല. നിങ്ങൾ
കുട്ടികളുടെ ബുദ്ധിയിലുണ്ട് ഇപ്പോൾ നമ്മൾ ശരീരം ഉപേക്ഷിച്ച് രാജധാനിയിലേക്ക്
പോകും. ഇത് അന്തിമജന്മമാണ്. സൂക്ഷ്മവതനത്തിൽ അവരുടെ രൂപങ്ങളെ അവിടെ മാത്രമേ കാണാൻ
കഴിയുകയുള്ളു, വൈകുണ്ഠത്തിലും കാണാം. അറിയുന്നുണ്ട് ഈ മമ്മയും ബാബയും തന്നെയാണ്
ലക്ഷ്മീനാരായണനായി മാറുന്നത്, നിങ്ങൾ എപ്പോഴാണോ സത്യയുഗത്തിൽ കഴിയുന്നത് അപ്പോൾ
മനസ്സിലാക്കുന്നുണ്ട് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്ന് എടുക്കണം. സത്യയുഗത്തിനു
ശേഷം ത്രേതായുഗം വരും, ദ്വാപരം വരും ഞങ്ങൾ താഴേക്ക് പോകും എന്നൊന്നും അവിടെ
അവർക്കറിയില്ല. ജ്ഞാനത്തിന്റെ കാര്യമൊന്നും ഉണ്ടാകില്ല. പുനർജ്ജന്മം എടുക്കും
അവിടെ ആത്മാഭിമാനിയായിരുന്നു പിന്നീട് ആത്മാഭിമാനിയിൽ നിന്നും ദേഹാഭിമാനിയായി
മാറി. ഈ ജ്ഞാനം കേവലം ബ്രാഹ്മണർക്കല്ലാതെ വേറെ ആർക്കും അറിയില്ല. ഇത്
ജ്ഞാന-ജ്ഞാനേശ്വരൻ ജ്ഞാനസാഗരനായ ബാബയാണ് കേൾപ്പിക്കുന്നത്. തീർച്ചയായും
ബ്രഹ്മാവിന്റെ കുട്ടികൾ ബ്രാഹ്മണരെയാണ് കേൾപ്പിക്കുന്നത്. ബ്രാഹ്മണ
സമ്പ്രദായത്തിലുള്ളവരാണ് ബ്രഹ്മാവിന്റെ കുട്ടികൾ .രാത്രിയും പകലും തമ്മിലുള്ള
വ്യത്യാസമുണ്ട്. നിങ്ങൾ പുരുഷാർത്ഥം ചെയ്ത് സമ്പൂർണ്ണ ഗുണവാനായി മാറുന്നു.
സമ്പൂർണ്ണ നിർവ്വികാരി, ഗൃഹസ്ഥവ്യവഹാരത്തിൽ കഴിഞ്ഞു കൊണ്ടും നിങ്ങൾ ബാബയെ
ഓർമ്മിക്കണം, കർമ്മവും ചെയ്യണം. ബുദ്ധിയോഗം ബാബയുടെ കൂടെയായിരിക്കണം ഏത് ജോലി
ചെയ്യുകയാണെങ്കിലും, മരപ്പണിയാണെങ്കിലും രാജ്യം ഭരിക്കുന്നതാണെങ്കിലും. രാജാ
ജനകനെക്കുറിച്ചും പാടപ്പെട്ടിട്ടുണ്ട്. രാജ്യം ഭരിച്ചുകൊണ്ടിരിക്കു പക്ഷേ
ബുദ്ധിയുടെ യോഗം ബാബയുടെ കൂടെ വെക്കൂ അപ്പോൾ സമ്പത്ത് കിട്ടും. ബാബ പറയുന്നു
മൻമനാഭവ. മനസ്സുകൊണ്ട് ഓർമ്മിക്കൂ. ശിവബാബ പറയുന്നു കേവലം ശിവനെന്ന് പറയുമ്പോൾ
ശിവലിംഗമാണ് ഓർമ്മ വരുക. മറ്റെല്ലാവരുടേയും ശരീരത്തിന്റെ നാമമാണ് പറയാറുള്ളത്
ശരീരത്തിലൂടെയാണ് പാർട്ട് അഭിനയിക്കുന്നത്. ഇപ്പോൾ നിങ്ങൾക്ക് ആത്മാഭിമാനിയാകണം,
ഇത് അര കൽപത്തിലേക്ക് കൂടെയുണ്ടാകും. ഈ സമയത്ത് എല്ലാവരും ദേഹാഭിമാനത്തിലാണ്.
അവിടെ ആത്മാഭിമാനിയായിരിക്കും യഥാ രാജാ റാണി തഥാ പ്രജ. എല്ലാവരും കൂടുതൽ
ആയുസ്സുള്ളവരായിരിക്കും. ഇവിടെ എല്ലാവരുടേയും ആയുസ്സ് കുറവാണ്. അതിനാൽ ബാബ
സന്മുഖത്തിലിരുന്ന് കുട്ടികൾക്ക് നല്ല രീതിയിൽ മനസ്സിലാക്കിത്തരുന്നു - അല്ലയോ
ആത്മാക്കളേ എന്തുകൊണ്ടെന്നാൽ ജ്ഞാനം എടുക്കുന്നതും ആത്മാവാണ് ധാരണ ചെയ്യുന്നതും
ആത്മാവാണ്. ബാബക്ക് ശരീരമില്ല. ആത്മാവിലാണ് മുഴുവൻ ജ്ഞാനവുമുള്ളത്. ആത്മാവും
നക്ഷത്രമാണ് ബാബയും നക്ഷത്രമാണ്. ബാബ പുനർജ്ജന്മം എടുക്കുന്നില്ല, ആത്മാക്കൾ
പുനർജ്ജന്മം എടുക്കും. അതിനാൽ ബാബ പരമാത്മാവിന്റെ മഹിമയും കുട്ടികളുടെ മഹിമയും
എഴുതിക്കൊണ്ടു വരാൻ പറയുമായിരുന്നു. രണ്ടും വേറെ വേറെയാണ്. ശ്രീകൃഷ്ണന്റേത് വേറെ
മഹിമയാണ്. ശ്രീകൃഷ്ണൻ സാകാരിയാണ് ശിവബാബ നിരാകാരിയാണ്. ഇത്രയും ഗുണവാനാക്കി
മാറ്റിയതാരാണ്? തീർച്ചയായും പറയും പരമാത്മാവാണ്. ഈ സമയത്ത് നിങ്ങൾ ഈശ്വരീയ
സമ്പ്രദായത്തിലാണ് നിങ്ങളെ ബാബ അഭ്യസിപ്പിച്ചുകൊ
ണ്ടിരിക്കുകയാണ് പിന്നീട് നിങ്ങൾ
പ്രാലബ്ധം അനുഭവിക്കും. സത്യയുഗത്തിൽ ആരും അഭ്യസിപ്പിക്കുന്നില്ല.
ഭക്തിമാർഗ്ഗത്തിലെ സാമഗ്രികൾ ഇല്ലാതാകും. ഈ ലോകത്തിനോട് വൈരാഗ്യമുണ്ടായിരിക്കണം
അർത്ഥം ദേഹസഹിതം ദേഹത്തിന്റെ സർവ്വ സംബന്ധങ്ങളേയും ഉപേക്ഷിച്ച് സ്വയത്തെ അശരീരി
ആത്മാവാണെന്ന് മനസ്സിലാക്കണം. ഒന്നും ഒന്നും കൊണ്ടുവന്നിട്ടുമില്ല ഒന്നും
കൊണ്ടുപോകുന്നുമില്ല. ഈ പഴയ ലോകം ഇല്ലാതാകണം, നമ്മളെല്ലാവരും പുതിയ
ലോകത്തിലേക്ക് പോകുന്നവരാണ്. കേവലം ഈ ഓർമ്മയുടെ പരിശ്രമം ചെയ്യൂ. ഇതിലാണ്
തോറ്റുപോകുന്നത്. ഓർമ്മിക്കുന്നതേയില്ല. ആരാണോ മനസ്സിലാക്കാൻ വരുന്നത് അവർക്ക്
ഇത് മനസ്സിലാക്കിക്കൊടു
ക്കണം - ശിവബാബ ബ്രഹ്മാവിലൂടെ പറയുന്നു എന്നെ ഓർമ്മിക്കൂ
എങ്കിൽ ഓർമ്മയിലൂടെ നിങ്ങളുടെ ക്ലാവ് ഇല്ലാതാകും., നിങ്ങൾ വിഷ്ണുപുരിയുടെ
അധികാരിയായി മാറും. വിഷ്ണുപുരി തന്നെയാണ് സ്വർഗ്ഗപുരി. അതിനാൽ എത്ര കഴിയുമോ
ബാബയെ ഓർമ്മിക്കൂ ഏത് ബാബയെയാണോ അര കൽപമായി ഓർമ്മിച്ചത് ഇപ്പോൾ ബാബ നിങ്ങളുടെ
സന്മുഖത്തിലുണ്ട്. പറയുകയാണ് എന്നെ ഓർമ്മിക്കു, ബാബയെ ആരും അറിയുന്നില്ല. സ്വയം
വന്ന് തന്റെ പരിചയം തരുന്നു ഞാൻ എന്താണോ എങ്ങനെയാണോ ഇത് വിരളം ചിലരേ
അറിയുന്നുള്ളു നിശ്ചയം ചെയ്യുന്നുള്ളു. ആർക്കാണോ നിശ്ചയമുള്ളത് അവർ പുരുഷാർത്ഥം
ചെയ്ത് സമ്പത്ത് നേടും. ശിവബാബ പറയുകയാണ് എന്നെ ഓർമ്മിക്കുന്നതിലൂടെ നിങ്ങളുടെ
വികർമ്മം വിനാശമാകും അതോടൊപ്പം നിങ്ങൾ പവിത്രരായി മാറി പവിത്രലോകത്തിന്റെ
അധികാരികളാകും. ഒരു വികർമ്മവും ചെയ്യരുത്. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
പുരുഷാർത്ഥം ചെയ്ത് സമ്പൂർണ്ണ ഗുണവാനായി മാറണം, ഓരോ കർമ്മവും ബാബയുടെ
ഓർമ്മയിലിരുന്ന് ചെയ്യണം. ഒരു വികർമ്മവും ചെയ്യരുത്.
2) ഈ പഴയ വസ്ത്രം (ശരീരം)
ജീർണ്ണിച്ചതാണ്, ഇതിനോടുള്ള മമത്വത്തെ ഇല്ലാതാക്കണം. ആത്മാവിനെ സതോപ്രധാനമാക്കി
മാറ്റുന്നതിനുള്ള പൂർണ്ണമായ പുരുഷാർത്ഥം ചെയ്യണം.
വരദാനം :-
സദാ
അതീന്ദ്രിയസുഖത്തിന്റെ അനുഭൂതി ചെയ്യുന്ന ഉറച്ചതും അഖണ്ഢവുമായ സ്വരാജ്യത്തിന്റെ
അധികാരിയായി ഭവിക്കട്ടെ.
ഏത് കുട്ടികളാണോ
സംഗമയുഗത്തിൽ അതീന്ദ്രിയസുഖത്തിന്റെ സമ്പത്ത് സദാകാലത്തേക്കായി
പ്രാപ്തമാക്കുന്നത് അഥവാ ആർക്കാണോ ബാബയുടെ സമ്പത്തിൽ പൂർണ്ണഅധികാരമുള്ളത് അവർ
എപ്പോഴും വിൽപവർ ഉള്ളവരായിരിക്കും. അവർക്ക് നിരന്തരമായി അതീന്ദ്രിയസുഖത്തിന്റെ
അനുഭൂതി ലഭിക്കുന്നു. അങ്ങിനെയുള്ള അവകാശികുട്ടികൾ അഥവാ സമ്പൂർണ്ണ സമ്പത്തിന്റെ
അധികാരികൾ തന്നെയാണ് ഭാവിയിലെ ദൃഢവും അഖണ്ഢവുമായ സ്വരാജ്യം പ്രാപ്തമാക്കുന്നത്.
സ്ലോഗന് :-
എവിടെ
എന്റേതെന്ന ഭാവമുണ്ടോ അവിടെ ബുദ്ധിയുടെ അലച്ചിൽ ഉണ്ടാകുന്നു.
അവ്യക്തസൂചന-സദാ സുസ്ഥിരവും,
അചഞ്ചലവുമായ ഏകരസസ്ഥിതിയുടെ അനുഭവം ചെയ്യൂ
സമയമനുസരിച്ച് ഇപ്പോൾ
ഉറച്ചതും ഇളകാത്തതുമായ അവസ്ഥയിലിരുന്ന് സർവ്വ ഖജനാക്കളാലും സമ്പന്നമായി ഇരിക്കൂ.
അൽപമെങ്കിലും ഇളകിയാൽ എല്ലാഖജനാക്കളും അനുഭവം ചെയ്യാനാവില്ല. ബാബയിൽനിന്നും
ലഭിച്ച ഖജനാക്കളെ സദാ നിലനിർത്തുന്നതിനായി സദാ ഉറച്ചതും ഇളകാത്തതുമായി
നിലകൊള്ളണം. ദൃഢതയോടെ ഇരിക്കുന്നതിലൂടെ സദാ സന്തോഷത്തിന്റെ അനുഭൂതി
ലഭിച്ചുകൊണ്ടിരിക്കുന്നു. വിനാശിയായ ധനം, പേര്, പ്രശസ്തി എന്നിവ ലഭിക്കുമ്പോൾ
സന്തോഷമുണ്ടാകാറില്ലേ, എന്നാലിത് അവിനാശിയായ സന്തോഷമാണ്. ആരാണോ ദൃഢമായി ഇളകാതെ
ഏകരസസ്ഥിതിയിൽ ഇരിക്കുന്നത് അവർക്കുമാത്രമേ ഈ സന്തോഷം ലഭിക്കുകയുള്ളൂ.
മാതേശ്വരിജിയുടെ
അമൂല്യമായ മഹാവാക്യങ്ങൾ
ഉയരുന്ന കലയുടേയും
താഴ്ന്ന കലയുടേയും മുഖ്യമായ വേര് എന്താണ്?
ധാരാളം മനുഷ്യർ ഇത്
ചോദിക്കാറുണ്ട്- ഇത്ര മാത്രം പുരുഷാർത്ഥം ചെയ്ത് ജീവന്മുക്തി പദവി
പ്രാപ്തമാക്കുന്നുണ്ടല്ലോ , പിന്നെ അവിടെ നിന്നും താഴ്ന്ന കലയിലേക്ക്
വരുന്നുവെങ്കിൽ എന്താണ് അതിന് കാരണം? പറയാറുണ്ട് ഇത് ജയ- പരാജയത്തിന്റെ കളിയാണ്,
ഇതിൽ കയറുന്ന കലയും ഇറങ്ങുന്ന കലയും ഉണ്ടെങ്കിൽ അതിനും എന്തെങ്കിലും
കാരണമുണ്ടാകുമല്ലോ. ഏത് കാരണങ്ങളിലൂടെയാണോ ഈ കളി നടക്കുന്നത്,
പുരുഷാർത്ഥത്തിലൂടെ നാം ഉയരുന്ന കലയിലേക്ക് പോകുന്നുണ്ട് അതുപോലെ തന്നെ
താഴേക്കിറങ്ങുന്നതിനും എന്തോ കാരണമുണ്ട്. കാരണം വളരെ വലുതൊന്നുമല്ല, ഒരു
മറവിയുടെ കാരണത്താലാണ്. ഏതുപോലെ പരമാത്മാവ് പറയുന്നുണ്ടല്ലോ നിങ്ങൾ എന്നെ
ഓർമ്മിക്കൂ എങ്കിൽ നിങ്ങൾക്ക് മുക്തി ജീവന്മുക്തി പദവി നൽകാമെന്ന് അതുപോലെ തന്നെ
ദേഹബോധത്തിലേക്ക് വന്ന് പരമാത്മാവിനെ മറക്കുന്നതിലൂടെ താഴേക്ക് വീഴുന്നു. പിന്നെ
വാമമാർഗ്ഗത്തിലേക്ക് പോകും. പിന്നെ അഞ്ച് വികാരങ്ങളിൽ കുടുങ്ങുന്നതിലൂടെ ദുഃഖം
അനുഭവിക്കുന്നു ഇതാണ് നാം ചെയ്ത തെറ്റ്, രചയിതാവല്ല ഈ തെറ്റ് ചെയ്തത്. സുഖവും
ദുഃഖവും പരമാത്മാവാണ് നൽകുന്നത് എന്ന് പറയുന്നത് ,അത് തീർത്തും തെറ്റാണ്. ബാബ
സുഖത്തിന്റെ രചയിതാവാണ്, ദുഃഖത്തിന്റേതല്ല. നമ്മൾ ശ്രേഷ്ഠ കർമ്മം ചെയ്താൽ സുഖം
പ്രാപ്തമാക്കും, ഭ്രഷ്ട കർമ്മത്തിലൂടെ ദുഃഖം അനുഭവിക്കും. ബാക്കി നല്ല
കർമ്മങ്ങൾക്കുള്ള ഫലവും തെറ്റായ കർമ്മങ്ങൾക്കുള്ള ശിക്ഷയും തീർച്ചയായും
പരമാത്മാവിലൂടെ കിട്ടും. പക്ഷെ സുഖവും ദുഃഖവും പരമാത്മാവാണ് നൽകുന്നത്
എന്നുമല്ല. ഉയരുന്ന കലയിൽ പരമാത്മാവ് കൂടെയുണ്ടാകും, ബാക്കി താഴെ വീഴ്ത്തുന്നത്
മായയാണ്. സാധാരണ രൂപത്തിലും ആരുടെയെങ്കിലും സഹായം സ്വീകരിക്കുന്നുവെങ്കിൽ,
കൂട്ടു കൂടുന്നുവെങ്കിൽ അത് സുഖത്തിനു വേണ്ടിയാണല്ലോ. ബാക്കി ദുഃഖം
അനുഭവിക്കുന്നതിന് ആരുടേയും കൂട്ടുകെട്ട് സ്വീകരിക്കാറില്ല. ബാക്കി ഏതുപോലെയാണോ
കർമ്മം അതുപോലെ ഫലം പ്രാപ്തമായി ക്കൊണ്ടിരിക്കും. അതിനാൽ ഈ ഡ്രാമയുടെ ഉള്ളിൽ
ദുഃഖത്തിന്റേയും സുഖത്തിന്റേയും കളി തന്റെ കർമ്മങ്ങൾക്കനുസരിച്ചാണ്
സൃഷ്ടിക്കപ്പെടുന്നത്. എന്നാൽ അൽപബുദ്ധികളായ മനുഷ്യർ ഈ രഹസ്യത്തെ
മനസ്സിലാക്കുന്നില്ല. ശരി. ഓം ശാന്തി.