01.09.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- പരോപകാരം വീട്ടിൽ നിന്ന് തുടങ്ങണം, തന്റെ കുടുംബത്തിലുള്ളവർക്ക് ജ്ഞാനം കേൾപ്പിക്കൂ, തന്റെ ഒപ്പമുള്ളവരുടെ മംഗളം ചെയ്യൂ.

ചോദ്യം :-
ഏതൊരു ശ്രീമതത്തെ പാലിക്കുന്ന കുട്ടികൾക്കാണ് തങ്ങളുടെ അവസ്ഥയെ ഏകരസമാക്കി വെക്കാൻ സാധിക്കുന്നത്?

ഉത്തരം :-
അവസ്ഥയെ ഏകരസമാക്കി മാറ്റുന്നതിനുവേണ്ടി ബാബയുടെ ശ്രീമതമാണ് കുട്ടികളേ-ദിവസവും അതിരാവിലെ എഴുന്നേറ്റ് വളരെ സ്നേഹത്തോടു കൂടി ബാബയെ ഓർമ്മിക്കൂ. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബ കേൾപ്പിക്കുന്നത് കേൾക്കൂ. അഥവാ ഓർമ്മിക്കുന്നില്ല എങ്കിൽ വെറുതെ ചിന്തിച്ചുകൊണ്ടേയിരിക്കും, വ്യർത്ഥമായ ചിന്തകൾ വരും. അതുകൊണ്ടാണ് ബാബ നിർദേശം നൽകുന്നത്, കുട്ടികളേ, ദിവസവും അതിരാവിലെ എഴുന്നേറ്റ് സ്വയം സ്വയത്തോട് പ്രതിജ്ഞ ചെയ്യൂ-നടക്കുമ്പോഴും കറങ്ങുമ്പോഴും, കഴിക്കുമ്പോഴും, ഭോജനമുണ്ടാക്കുമ്പോഴും ഒരു ബാബയെ മാത്രം ഓർമ്മിക്കും.

ഓംശാന്തി.  
മധുര-മധുരമായ കുട്ടികൾക്കറിയാം, ആത്മീയ അച്ഛനെയാണ് ഉയർന്നതിലും വെച്ച് ഉയർന്ന, എല്ലാ ആത്മാക്കളുടെയും അച്ഛൻ എന്ന് പറയുന്നത്. ബാബയെത്തന്നെയാണ് ശിവായ നമ: എന്ന് പറയുന്നത്. അച്ഛനെന്നും പറയുന്നു, സ്വർഗ്ഗത്തിന്റെ രചയിതാവാകുന്ന ബാബയെ പതീത-പാവനനെന്നും, ജ്ഞാനത്തിന്റെ സാഗരനെന്നും പറയുന്നു. നമ്മൾ ബാബയോടൊപ്പമാണ് എന്ന് നിങ്ങൾ മനസ്സിലാക്കുന്നു. ഇതാണ് നിങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്ക േണ്ടത്. ഒരു സ്ഥലത്ത് ഒരു ഗീതാപാഠശാലയിൽ കൃഷ്ണന്റെ 6 അടി ഉയരമുള്ള ചിത്രമുണ്ടായിരുന്നു. കൃഷ്ണനെ ചെറിയ കുട്ടിയായിട്ടാണ് കാണിക്കുന്നത്, പിന്നീട് ഗീതയുടെ ഭഗവാനാണെന്നും പറയുന്നു. അപ്പോൾ ഗീത എപ്പോഴായിരിക്കും കേൾപ്പിച്ചത്? കുട്ടിക്കാലത്താണോ അതോ 6 അടി ഉയരമായപ്പോഴാണോ കേൾപ്പിച്ചത്? രാധയും കൃഷ്ണനും ജോഡിയായിരുന്നു. രാധ, കൃഷ്ണന്റെ ആരാണ്? രാധയെ ഭഗവതിയെന്നും കൃഷ്ണനെ ഭഗവാനെന്നുമാണ് പറയുന്നത്. ഇവർ രണ്ടുപേരും തമ്മിൽ എന്താണ് ബന്ധമെന്ന് ആർക്കുമറിയില്ല. കൃഷ്ണൻ ഗീത ഉപദേശിച്ചു വെങ്കിൽ അത് എപ്പോഴായിരിക്കും? നിങ്ങൾ ഇങ്ങനെയുള്ള ചോദ്യങ്ങളെല്ലാം ചോദിക്കുമ്പോൾ മനുഷ്യർ മനസ്സിലാക്കും, ഈ ജ്ഞാനം ബ്രഹ്മാകുമാരനും കുമാരിമാർക്കുമല്ലാതെ മറ്റാർക്കും ചോദിക്കാൻ സാധിക്കില്ല. വലിയ-വലിയ രാജാക്കൻമാരെല്ലാം സന്യാസിമാരെ കാണുമ്പോൾ കാല് പിടിക്കും. അവർക്ക് ആരോടും ചോദിക്കാനുള്ള ധൈര്യമില്ല. നിങ്ങൾക്ക് ധൈര്യമുണ്ട്. ബ്രഹ്മാകുമാരിമാർക്ക് ഒരുപാട് ജ്ഞാനമുള്ളതു കാരണമാണ് അവർ രചയിതാവിന്റെയും രചനയുടെയും ജ്ഞാനം നൽകുന്നത്. രചയിതാവിന്റെയും രചനയുടെയും ജീവചരിത്രമാണ് കേൾപ്പിക്കുന്നത്. ശിവജയന്തി ആഘോഷിക്കുകയും, പൂജകളെല്ലാം ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും എപ്പോഴെങ്കിലും വന്നിട്ടുണ്ടായിരിക്കും, അതുകൊണ്ടാണല്ലോ ശിവജയന്തി ആഘോഷിക്കുന്നത്? ശിവബാബ എപ്പോഴാണ് വന്നത്? നിരാകാരനായ ശിവബാബക്ക് തന്റേതായ ശരീരമില്ല. ശിവജയന്തി ആഘോഷിക്കുന്നുവെങ്കിൽ തീർച്ചയായും ശരീരത്തിലേക്ക് വന്നിട്ടുണ്ടായിരിക്കും? നിരാകാരന്റെ ജയന്തി എങ്ങനെയാണ് ആഘോഷിക്കുന്നത്. ആത്മാവ് അമരനാണ്. മരിച്ച് ജനിക്കുമ്പോഴാണ് ജയന്തി ആഘോഷിക്കുന്നത്. ആത്മാവിന്റെ ജയന്തി ആഘോഷിക്കാറില്ല. ആത്മാവ് അവിനാശിയാണ്. ആത്മാവിന്റെ ജയന്തിയാണെന്നൊന്നും പറയില്ല. നിരാകാരനായ ശിവന്റെ ചിത്രമാണ് ലിംഗരൂപത്തിൽ വെച്ചിരിക്കുന്നത്. നിങ്ങൾ കുട്ടികൾക്ക് ഈ ചിന്ത ഉണ്ടായിരിക്കണം. ഇവിടെ നിന്ന് വീട്ടിലേക്കും ജോലിസ്ഥലത്തേക്കുമൊക്കെ പോയിക്കഴിഞ്ഞാൽ ഈ കാര്യങ്ങളെല്ലാം ബുദ്ധിയിൽ നിന്നും പോകും. ചിന്തനം നടക്കില്ല. ഒരുപാട് പേർ ഗുരുക്കൻമാരുടെ ചങ്ങലയിലെല്ലാം കുടുങ്ങിക്കിടക്കുന്നുണ്ട്. അതിന്റെ കാര്യം തന്നെ പറയണ്ട. അബലകളെല്ലാം വളരെ നിഷ്കളങ്കരായിരിക്കില്ലേ. നിങ്ങൾക്ക് അവരോട് ചോദിക്കാൻ സാധിക്കും-ശിവജയന്തി ആഘോഷിക്കുന്നുണ്ട് എന്നാൽ ശിവൻ ആരാണ്? ശിവൻ എന്താണ് വന്ന് ചെയ്തത്, എപ്പോഴാണ് വന്നത്? ജയന്തി എന്നാൽ ജന്മം. നിരാകാരനായ ശിവന്റെ ജന്മദിനം ആഘോഷിക്കുന്നു, ശിവൻ നിരാകാരനാണെങ്കിൽ എങ്ങനെയാണ് ജന്മദിനം ആഘോഷിക്കുന്നത്? ശിവൻ ഏതിലാണ് വരുന്നത്? ആത്മാവ് ശരീരത്തിലേക്ക് വരുമ്പോൾ ജന്മമെടുത്തു എന്ന് പറയുന്നു. ആത്മാവ് ആത്മാവ് തന്നെയാണ്. ആത്മാവ് ശരീരത്തിലേക്ക് പ്രവേശിച്ചാണ് പാർട്ട് അഭിനയിക്കുന്നത്. ശിവൻ നിരാകാരനാണ്. എങ്ങനെയാണ് ജന്മമെടുത്തത്? ഏതിലാണ് വന്നത്? ശിവനെ പരമാത്മാവെന്നാണ് പറയുന്നത് എന്ന് ആർക്കും അറിയില്ല. ഒരുപാട് ശാസ്ത്രങ്ങളെല്ലാം പഠിച്ചാലും ഒന്നും അറിയില്ല. ഇപ്പോൾ നിങ്ങൾ ജ്ഞാനത്താൽ നിറഞ്ഞിരിക്കുകയാണ്. നിങ്ങൾക്കിപ്പോൾ ജ്ഞാനം മാത്രം കേൾപ്പിക്കണം. ചിലരെല്ലാം 2-3 വർഷം വന്നതിനുശേഷം അജ്ഞതക്കു വശപ്പെടുന്നു. പിന്നീട് ബാബ അജ്ഞതയെ മാറ്റി ജ്ഞാനത്തിന്റെ ധാരണ ചെയ്യിപ്പിക്കുന്നു. ഇപ്പോൾ നിങ്ങൾ കുട്ടികൾക്കാണ് ജ്ഞാനം ലഭിക്കുന്നത്. എന്നാൽ പുരുഷൻ ജ്ഞാനത്തിലും, സ്ത്രീ അജ്ഞാനത്തിലുമാണെങ്കിൽ ഹംസവും കൊറ്റിയുമായി മാറുന്നു. അതുകൊണ്ട് ആദ്യം സ്ത്രീക്ക് ജ്ഞാനം കൊടുക്കണം. സ്ത്രീ പതിയെ ഗുരു അഥവാ ഈശ്വരൻ എന്നാണ് അംഗീകരിക്കുന്നത് അപ്പോൾ സ്ത്രീ ഗുരുവിന്റെ ആജ്ഞയെ അനുസരിക്കണമല്ലോ. ഇത് ഇവിടുത്തെ കാര്യമാണ്. സത്യയുഗത്തിൽ ആജ്ഞയനുസരിക്കുകയും അനുസരിക്കാതിരിക്കുന്ന തിന്റെയും കാര്യമില്ല. എല്ലാവരും സ്നേഹത്തോടെയാണ് മുന്നോട്ട് പോകുന്നത്. സത്യയുഗത്തിൽ അങ്ങനെ ഒരു കാര്യം തന്നെയില്ല. അതിനാൽ പരോപകാരം തുടങ്ങേണ്ടത് ആദ്യം വീട്ടിൽ നിന്നാണ്. സ്ത്രീ ജ്ഞാനത്തിലുണ്ട്, പതി ജ്ഞാനത്തിൽ ഇല്ല, എങ്കിൽ എന്താണ് ചെയ്യാൻ സാധിക്കുന്നത്! ജ്ഞാനത്തിന്റെ ഭൂം-ഭൂം ചെയ്യണം. കുട്ടികൾക്കും ഭൂം-ഭൂം ചെയ്യണം. തന്റെ ഒപ്പമുള്ളവരുടെ മംഗളം ചെയ്യണം. അവരെയും ബാബയെ ഓർമ്മിക്കാൻ പഠിപ്പിക്കണം. ഇപ്പോൾ യുദ്ധം മുന്നിൽ നിൽക്കുകയാണ്, ബാബ വന്നിരിക്കുകയാണ്. മനുഷ്യർ വിളിക്കുന്നു-അല്ലയോ പതീത-പാവനാ വരൂ... . പതീതമായ ലോകത്തിന്റെ വിനാശമുണ്ടാകണമെങ്കിൽ നിങ്ങൾ എന്തിനാണ് വീണ്ടും പതീതമായി മാറുന്നത്? മാതാവ് ജ്ഞാനത്തിലുണ്ടെങ്കിൽ തന്നെപ്പോലുള്ളവരുടെ മംഗളം ചെയ്യണം. നിങ്ങൾ ഇപ്പോൾ ബാബയിൽ നിന്നും 21 ജന്മത്തേക്കു വേണ്ടി മുഴുവൻ സമ്പത്തും എടുക്കുകയാണ്. നിങ്ങളെ ആർക്കും സ്പർശിക്കാൻ പോലും സാധിക്കില്ല. നിങ്ങളാണ് മുഴുവൻ വിശ്വത്തിന്റെയും അധികാരിയായി മാറുന്നത്. എത്ര വ്യത്യാസമാണെന്ന് നോക്കൂ! ഇങ്ങനെ സമ്പത്ത് നൽകുന്ന ബാബയെ എത്ര ഓർമ്മിക്കണം! ഇവിടെ ഒരുപാട് പേർ മുഴുവൻ ദിവസത്തിലും ശിവബാബയെ ഓർമ്മിക്കുന്നതേയില്ല. മുഴുവൻ ദിവസവും ജോലികാര്യങ്ങളിലും, വീട്ടിലും കുടുങ്ങിക്കിടക്കുന്നു. ഇല്ലെങ്കിൽ അതിരാവിലെ എഴുന്നേറ്റ് വളരെ സ്നേഹത്തോടെ ബാബയെ ഓർമ്മിക്കണം. ബാബാ അങ്ങയോട് ഞാൻ പ്രതിജ്ഞ ചെയ്യുന്നു. അങ്ങയിൽ നിന്നും ഞാൻ തീർച്ചയായും സമ്പത്തെടുക്കും. ബാബാ, അങ്ങ് എത്ര മധുരമാണ്. ബാബയുടെ ഓർമ്മയിലൂടെ ഞങ്ങളുടെ വികർമ്മങ്ങൾ വിനാശമാകും. ഉള്ളിന്റെ ഉള്ളിൽ സ്വയത്തോട് സംസാരിക്കുന്നതിനെയാണ് വിചാര സാഗരമഥനം എന്ന് പറയുന്നത്. ബാബാ, അങ്ങയിൽ നിന്നും മുഴുവൻ സമ്പത്തെടുക്കുക തന്നെ ചെയ്യും. ഇപ്പോൾ നമുക്ക് തീർച്ചയായും തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായി മാറണം. അപ്പോൾ മാത്രമേ സത്യയുഗീ രാജ്യപദവി പ്രാപ്തമാകുകയുള്ളൂ. ബാബാ, അങ്ങയെ ഞങ്ങൾ നിരന്തരം ഓർമ്മിക്കും 63 ജന്മങ്ങളിലായി എത്ര പാപങ്ങളാണ് നമ്മൾ ചെയ്തത്. എത്ര പാപത്തിന്റെ ഭാരമാണ് തലയിലുള്ളത്. അതുകൊണ്ട് ബാബാ, അങ്ങയെ ഞങ്ങൾ ഒരുപാട് ഓർമ്മിക്കുന്നു. ബാബാ, ഞങ്ങൾ ഭക്ഷണം പാകം ചെയ്യുമ്പോഴും, ചുറ്റിക്കറങ്ങാൻ പോകുമ്പോഴും അങ്ങയെ മാത്രം ഓർമ്മിക്കും. ഇങ്ങനെയെല്ലാം സംസാരിച്ച്, പ്രതിജ്ഞ ചെയ്യുകയാണെങ്കിൽ വികർമ്മങ്ങൾ വിനാശമാകും. ബാബാ, ഞാൻ അങ്ങയുടെ ഓർമ്മയിൽ ഭോജനം ഉണ്ടാക്കാം. ഞങ്ങൾക്ക് തീർച്ചയായും സതോപ്രധാനമായി മാറണം. നാളെ ശരീരം ഉപേക്ഷിക്കുകയാണെങ്കിൽ നമ്മൾ സതോപ്രധാനമായി മാറില്ല. മരണഭയമുണ്ടല്ലോ. ബാബാ ഞങ്ങൾ ജീവിച്ചിരിക്കെ അങ്ങയിൽ നിന്നും തീർച്ചയായും സമ്പത്തെടുക്കും. പിന്നീട് നോക്കണം, ഇന്ന് മുഴുവൻ ദിവസവും ഞാൻ എത്ര ഓർമ്മിച്ചു എന്ന്. എന്ത് സംഭവിച്ചാലും ഓർമ്മയുടെ യാത്രയിൽ കഴിയുക തന്നെ വേണം. ഗൃഹസ്ഥത്തിലും കഴിയണം. യുക്തിയോടു കൂടി മുന്നോട്ട് പോകണം. ഇങ്ങനെയെല്ലാം തീവ്രഗതിയോടു കൂടി പുരുഷാർത്ഥത്തിൽ മുഴുകുകയാണെങ്കിൽ ഓർമ്മയുമുണ്ടായിരിക്കും, ആയുസ്സും വർദ്ധിക്കും. ഭാവിയിൽ നിങ്ങളുടെ ആയുസ്സ് വർദ്ധിക്കും. ഓർമ്മിക്കുന്നില്ലെങ്കിൽ ആ പദവിയും കുറഞ്ഞുപോകുന്നു. പുരുഷാർത്ഥം ചെയ്ത് ബാബയിൽ നിന്നും സമ്പത്തെടുക്കണമല്ലോ ഒപ്പം സ്വദർശന ചക്രധാരിയായി മാറണം. നമ്മുടെ ക്രിസ്ത്യൻ ധർമ്മത്തിൽ ഒരുപാട് സുഖമുണ്ട്. ക്രിസ്ത്യാനികളുടെയും സന്ദേശികളുണ്ട്, അതുപോലെ ബൗദ്ധികളുടെയും മിഷനുണ്ട്. പ്രദർശിനികളിൽ നിങ്ങൾ എത്രയാണ് മനസ്സിലാക്കിക്കൊടുക്കുന്നത്. അഭിപ്രായങ്ങളെല്ലാം എഴുതിയയക്കുന്നു. എന്നാൽ ഇവിടെ നിന്നും വീട്ടിൽ പോയാൽ എല്ലാം മറന്നൂ. ഇതിനെക്കുറിച്ചാണ് -കുരങ്ങൻമാരുടെ മുന്നിൽ രത്നങ്ങൾ വെച്ചാൽ കല്ലുകളാണെന്ന് മനസ്സിലാക്കി എടുത്തു കളയും എന്ന ചൊല്ലുള്ളത്. അതിനാൽ ഈ അവിനാശി ജ്ഞാന രത്നങ്ങളെയും കല്ലുകളാണെന്ന് കരുതി കീറിക്കളയുന്നു. ഒന്നും മനസ്സിലാക്കുന്നില്ല. ശരിയാണ്, ഈ ധർമ്മത്തിലുള്ളവർക്ക് ഈ കാര്യങ്ങൾ മനസ്സിലാകും. കാര്യം വളരെ സഹജമാണ്. ബാബ സ്വർഗ്ഗത്തിന്റെ രചയിതാവാണ്. ബാബ ഭാരതത്തിൽ ഒരു തവണയാണ് വരുന്നത്.

ബാബ പറയുന്നു- നിങ്ങൾ പതീത-പാവനനായ എന്നെയാണ് വിളിച്ചു വന്നത്. ഇപ്പോൾ ഞാൻ നിങ്ങളെ സ്വർഗ്ഗത്തിന്റെ അധികാരികളാക്കി മാറ്റാനാണ് വന്നിരിക്കുന്നത്. ഞങ്ങൾ ഈ ഭ്രഷ്ടാചാരിയായ ലോകത്തെ ശ്രേഷ്ഠാചാരിയാക്കി മാറ്റും എന്ന് നിങ്ങൾ പറയുന്നു. ഇപ്പോൾ എല്ലാവരും നരകവാസികളാണ്. ഇപ്പോൾ നിങ്ങൾ ശിവബാബയുടെ ശ്രീമതമനുസരിച്ചാണ് നടക്കുന്നത്. ശിവഭഗവാനുവാചയാണ്-ബാബ നിങ്ങളെ സ്വർഗ്ഗത്തിന്റെ അധികാരിയും രാജാക്കൻമാരുടെയും രാജാവുമാക്കി മാറ്റുന്നു. ഗീതയിൽ വളരെ നല്ല രീതിയിലാണ് എഴുതിയിട്ടുള്ളത്-ബാബ മുനിമാരേയും സന്യാസിമാരേയും കൂടി ഉദ്ധരിക്കാനാണ് വന്നിരിക്കുന്നത് എന്ന് പറയുന്നു. അതിനാൽ ഇത് ഗീത പഠിക്കുന്നവർക്കും കേൾപ്പിക്കണം. പതീത-പാവനാ.. സീതമാരുടെ രാമാ വരൂ.. എന്ന് വിളിക്കുന്നുണ്ട്. ഇതിന്റെ അർത്ഥം ആരും മനസ്സിലാക്കുന്നില്ല. എല്ലാവരും ഭക്തകൾ അഥവാ സീതമാരാണ്. രാമാ.. വന്ന് എല്ലാ സീതമാരെയും ഉദ്ധരിക്കൂ... എന്ന് സീതമാരാണ് വിളിക്കുന്നത്. പിന്നീട് പറയുന്നു-രഘുപതി രാഘവ രാജാറാം ....വാസ്തവത്തിൽ രാജാവിന്റെയോ രാമന്റെയോ കാര്യമല്ല. മുഖ്യമായ തെറ്റ് ഇതാണ്. ശിവനു പകരം ശ്രീകൃഷ്ണന്റെ പേരിട്ടിരിക്കുന്നു. കൃഷ്ണനെ അഥവാ രാമനെ കറുത്തതാക്കി കാണിച്ചിരിക്കുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിക്കണം. സത്യ-ത്രേതാ യുഗത്തിൽ സുന്ദരൻമാരാണ് പിന്നീട് കറുത്തതായി മാറുന്നു. ആദ്യം സ്വർണ്ണിമയുഗം, വെള്ളിയുഗം, അതിനുശേഷമാണ് ചെമ്പുയുഗവും ഇരുമ്പുയുഗവും. ഈ സമയം ഇരുമ്പുയുഗമാണ്. സ്വർണ്ണിമയുഗമായിരുന്നപ്പോൾ എത്ര മാന്യരായിരുന്നു. അതിനാൽ യുക്തിയോടു കൂടി മനസ്സിലാക്കിക്കൊടുക്കണം. മനുഷ്യരാരും പെട്ടെന്ന് തന്റെ അഹങ്കാരം ഉപേക്ഷിക്കില്ല. വൃക്ഷത്തിന്റെ ആയുസ്സ് കൂടുമ്പോൾ ജീർണ്ണിച്ചതായി മാറുന്നു. അതേപോലെ ഈ ലോകത്തിന്റെയും ആയുസ്സുണ്ടല്ലോ. പുതിയ ലോകവും പഴയ ലോകവും. പഴയത് എന്നാൽ കലിയുഗമാകുന്ന തമോപ്രധാന ലോകം. ഈ ലോകത്തിൽ ഒരാൾ പോലും സതോപ്രധാനമായിട്ടില്ല. ഇപ്പോൾ തമോപ്രധാനമായ ഈ ലോകം നശിക്കണം. പുതിയ ലോകം ആരാണ് സ്ഥാപിക്കുന്നത്? ബാബ തന്നെ. പ്രളയമൊന്നും ഉണ്ടാകുകയില്ല. പതീതമാകുമ്പോഴാണ് ബാബയെ വിളിക്കുന്നത്. പിന്നീട് പറയുന്നു, വന്ന് പാവനമാക്കി മാറ്റൂ. അതിനാൽ വരുന്നത് പതീതമായ ലോകത്തിലായിരിക്കുമല്ലോ. പതീത-പാവനൻ എന്ന് പറയുകയാണെങ്കിൽ തീർച്ചയായും അവസാനമല്ലേ വരുകയുള്ളൂ. ബാബ സ്വയം പറയുന്നു-ഞാൻ കൽപ-കൽപം, കൽപത്തിലെ സംഗമയുഗത്തിലാണ് പാവനമായ ലോകമുണ്ടാക്കാൻ വരുന്നത്. ഇപ്പോൾ സംഗമത്തിലാണ്. ഇപ്പോൾ ബാബ എല്ലാവരേയും സദ്ഗതിയിലേക്കാണ് കൊണ്ടുപോകുന്നത്. അപ്പോൾ ഇങ്ങനെയുള്ള ബാബയുടെ ശ്രീമതമനുസരിച്ചു വേണമല്ലോ നടക്കാൻ. തന്റെ അവസ്ഥയെ ശക്തിശാലിയാക്കി മാറ്റണം. അതിരാവിലെ എഴുന്നേറ്റ് ബാബയെ ഓർമ്മിക്കണം. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കണം. കർമ്മേന്ദ്രിയങ്ങളെല്ലാം ശരീരത്തിന്റേതാണ്. ബാബ പറയുന്നു-അല്ലയോ കുട്ടികളേ, ഞാൻ നിങ്ങളെ കേൾപ്പിക്കുന്നത് മാത്രം കേൾക്കൂ. മുക്തി-ജീവൻമുക്തി ലഭിക്കുന്നതിനു വേണ്ടി മറ്റാരും പറയുന്നത് കേൾക്കരുത്. ബാബ പരമധാമത്തിൽ നിന്നാണ് പാവനമാക്കി മാറ്റാൻ വന്നിരിക്കുന്നത്. പിന്നീട് നിങ്ങൾ എന്തിനാണ് പഴയ ശാസ്ത്രങ്ങളെയെല്ലാം ഓർമ്മിക്കുന്നത്. ഭക്തി ചെയ്യുന്നത് തന്നെ ഭഗവാനെ ലഭിക്കാനാണ്. എല്ലാവരുടെയും സദ്ഗതി ദാതാവായ ഭഗവാൻ ബാബയാണല്ലോ. ബാബക്കല്ലാതെ ഈ ജ്ഞാനം മറ്റാർക്കും നൽകാൻ സാധിക്കില്ല. ഈ ലക്ഷ്മി-നാരായണനുപോലും രാജ്യം എങ്ങനെയാണ് ലഭിക്കുന്നത്? ആത്മാവിനെക്കുറിച്ചാണ് ബിന്ദു , തിളങ്ങുന്ന അത്ഭുതകരമായ ഒരു നക്ഷത്രം എന്നെല്ലാം പറയുന്നത്. ബാബ മനസ്സിലാക്കിത്തരുന്നു-നിങ്ങൾ എന്നെത്തന്നെയാണ് പരമാത്മാവ് സുപ്രീം ആത്മാവാണ് എന്ന് പറയുന്നത്. ലൗകീകഅച്ഛനെ പരമാത്മാവെന്ന് പറയുമോ? പരമധാമത്തിൽ വസിക്കുന്ന പരമാത്മാവിനെയാണ് പരമമായ ആത്മാവെന്ന് പറയുന്നത്. പരമാത്മാവ് നിങ്ങളുടെ അച്ഛനാണ്. ബാബയാണ് ബ്രഹ്മാവിൽ പ്രവേശിക്കുന്നത്. ഗുരു ശിഷ്യന്റെ തൊട്ടടുത്തല്ലേ ഇരിക്കുന്നത്. ഈ കാര്യങ്ങളൊന്നും ശാസ്ത്രങ്ങളിലില്ല. ബാബ നമ്മുടെ അച്ഛനാണെന്ന് ഇപ്പോൾ നിങ്ങൾക്കറിയാം. ബാബ 5000 വർഷങ്ങൾക്കു മുമ്പും യോഗം പഠിപ്പിച്ചിരുന്നു-എന്നെ മാത്രം ഓർമ്മിക്കൂ, വിഷ്ണു പുരിയേയും ഓർമ്മിക്കൂ... അതിനാൽ ഇങ്ങനെ സംഗമയുഗത്തിലായിരിക്കും പറഞ്ഞിട്ടുണ്ടാവുക. സത്യയുഗത്തിൽ ഒരു ധർമ്മമായിരുന്നു .അതിനാൽ വീണ്ടും ഒരു ധർമ്മമായിരിക്കുമല്ലോ. അനേകധർമ്മങ്ങളെല്ലാം വിനാശമാകും. ഇത് അതേ സമയമാണ്. ബാബ പറയുന്നു-നിങ്ങൾ എന്നെ ഓർമ്മിക്കുകയാണെങ്കിൽ ഞാൻ നിങ്ങളെ വിശ്വത്തിന്റെ അധികാരികളാക്കി മാറ്റാം. ബാബയുടെ ഓർമ്മയിലൂടെയാണ് നിങ്ങൾ തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായി മാറുന്നത്. ബാബ പറയുന്നു- നല്ല രീതിയിൽ സേവനം ചെയ്യുന്നവരെയാണ് ബാബ ഓർമ്മിക്കുന്നത്. കാരണം അവർ ബാബയുടെ സഹയോഗികളാണ്. ഒരുപാട് പേരുടെ മംഗളം ചെയ്യുന്നവരെയാണ് ബാബക്ക് പ്രിയം. നിങ്ങൾക്ക് സമ്പത്ത് നൽകുന്ന ഒരു ബാബയോടാണ് പ്രിയം, അതുകൊണ്ട് നിങ്ങൾ നല്ല രീതിയിൽ പുരുഷാർത്ഥം ചെയ്യണം. ഓർമ്മയുടെ യാത്രയിൽ കഴിയണം. എന്നാൽ ഒരുപാട് വ്യർത്ഥമായ ചിന്തകളും വരും. ഭക്തിമാർഗ്ഗത്തിൽ ശിവന്റെ ദർശനത്തിനു വേണ്ടി ഒരുപാട് പരിശ്രമിക്കുകയും ചെയ്യുന്നു, സ്വയം മരിക്കുക പോലും ചെയ്യുന്നു. ബാബയുടെ ഓർമ്മയിലൂടെ പാപങ്ങൾ ഇല്ലാതായി 21 ജന്മത്തേക്കുള്ള സമ്പത്ത് ലഭിക്കുന്നു എന്ന് നിങ്ങൾ മനസ്സിലാക്കുന്നു. ദർശനം കിട്ടുന്നതിലൂടെ ഒരു പാപങ്ങളും ഇല്ലാതാകുന്നില്ല. വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്ന ബാബയെ വളരെ സ്നേഹത്തോടെ ഓർമ്മിക്കണം. നമ്മൾ എന്തായി മാറുകയാണെന്ന് നമ്മുടെ ബുദ്ധിയിലുണ്ട്. അടുത്ത ജന്മത്തിൽ നമ്മൾ ഇതായി മാറും. സത്യയുഗത്തിലെ രാജകുമാരനും രാജാകുമാരിയുമാക്കി മാറ്റാനുള്ള കോളേജാണ്. ബാബ ധർമ്മത്തോടൊപ്പം ദേവീ-ദേവതാ രാജ്യം കൂടി സ്ഥാപിക്കുന്നു. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും. ആത്മീയപിതാവിന്റെ ആത്മീയകുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബാബ മുക്തി-ജീവൻമുക്തിക്കുവേണ്ടി കേൾപ്പിച്ച ജ്ഞാനത്തിന്റെ കാര്യങ്ങൾ തന്നെ കേൾക്കുകയും ധാരണ ചെയ്യുകയും വേണം. ബാക്കിയെല്ലാം മറക്കണം. സ്വയത്തിന്റെയും തന്റെ ലൗകീക പരിവാരത്തിന്റെയും മംഗളം ചെയ്യണം.

2. വ്യർത്ഥമായ ചിന്തകളെ ഇല്ലാതാക്കുന്നതിനുവേണ്ടി അതിരാവിലെ എഴുന്നേറ്റ് വിചാരസാഗരമഥനം ചെയ്യണം. ഓർമ്മയുടെ യാത്രയിൽ കഴിയണം.

വരദാനം :-
ജ്ഞാനയോഗത്തിന്റെ പവർഫുൾ കിരണങ്ങളിലൂടെ പഴയസംസ്ക്കാരങ്ങളാകുന്ന കീടാണുക്കളെ ഭസ്മമാക്കുന്ന മാസ്റ്റർ ജ്ഞാനസൂര്യനായി ഭവിക്കട്ടെ.

എത്രതന്നെ പതീതമായ അന്തരീക്ഷത്തെയും പരിവർത്തനപ്പെടുത്താനും അഥവാ പഴയസംസ്ക്കാരങ്ങളാകുന്ന കീടാണുക്കളെ ഭസ്മമാക്കാനും വേണ്ടി ഞാൻ മാസ്റ്റർജ്ഞാനസൂര്യനാണ് എന്ന സ്മൃതിയുണ്ടായിരിക്കണം. പ്രകാശം നൽകുകയും അഴുക്കിനെ ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് സൂര്യന്റെ ജോലി. അതിനാൽ ജ്ഞാനയോഗത്തിന്റെ ശക്തിയിലൂടെ അഥവാ ശ്രേഷ്ഠമായ പെരുമാറ്റത്തിലൂടെ ഇതേ ജോലി താങ്കളും ചെയ്തുകൊണ്ടിരിക്കൂ. ശക്തികൾ കുറവാണെങ്കിൽ ജ്ഞാനം പ്രകാശം നൽകുക മാത്രമേ ചെയ്യുകയുള്ളൂ, പഴയസംസ്ക്കാരങ്ങളാകുന്ന കീടാണുക്കൾ ഇല്ലാതാകില്ല. അതിനാൽ ആദ്യം യോഗ-തപസ്യയിലൂടെ ശക്തിശാലികളായി മാറണം.

സ്ലോഗന് :-
ശുഭഭാവനയുടേയും ശുഭകാമനയുടേയും ശ്രേഷ്ഠ സങ്കൽപങ്ങൾ തന്നെയാണ് സമ്പാദ്യത്തിന്റെ ശേഖരണം വർദ്ധിപ്പിക്കുന്നത്.

അവ്യക്തസൂചന- തന്റെ ദാതാസ്വരൂപത്തെ ഇപ്പോൾ പ്രത്യക്ഷമാക്കൂ...

വർത്തമാനസമയത്ത് താങ്കൾ കുട്ടികൾ തന്റെ ദയാമനസ്കതയേയും ദാതാ സ്വരൂപത്തെയും പ്രത്യക്ഷമാക്കൂ. താങ്കളുടെ എല്ലാ ഭണ്ഢാരങ്ങളും നിരന്തരമായി ഏവർക്കും നൽകുന്നതിനായി തുറന്നുവെക്കണം. തന്റെ അനാദി-ആദിയായ ദാനം നൽകുന്ന സംസ്കാരത്തെ സദാ ഇമർജ് ചെയ്തുകൊണ്ട് പരമാത്മാവിന്റെ സന്ദേശവാഹകനായി മാറി വിശ്വത്തിൽ ബാബയുടെ പ്രത്യക്ഷതയുടെ സന്ദേശം വ്യാപിപ്പിക്കൂ. പരിധിയില്ലാത്ത ദാതാവായി മാറി ഭൂഗോളത്തിനുമുകളിൽ സ്ഥിതി ചെയ്യൂ, പരിധിയില്ലാത്ത സേവനത്തിന്റെ വൈബ്രേഷൻസ് വ്യാപിപ്പിക്കൂ. മഹാനായ ദാതാവായി മാറൂ...