02.02.2026           Morning Malayalam Murli       Om Shanti           BapDada Madhuban


ശിവ ഭഗവാനുവാച: മധുരമായ കുട്ടികളെ, നിങ്ങൾ എന്നെ ഓർമ്മിക്കുകയും സ്നേഹിക്കുകയും ചെയ്യൂ എന്തുകൊണ്ടെന്നാൽ ഞാൻ തന്നെയാണ് നിങ്ങളെ സദാ സുഖിയാക്കി മാറ്റാൻ വന്നിരിക്കുന്നത്.

ചോദ്യം :-
തെറ്റുകൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ വായിൽ നിന്ന് എങ്ങനെയുളള വാക്കാണ് സ്വതവെ വീഴുന്നത്?

ഉത്തരം :-
ഭാഗ്യത്തിൽ എന്തുണ്ടോ അത് ലഭിക്കും. തീർച്ചയായും സ്വർഗ്ഗത്തിൽ പോകുമല്ലോ. ബാബ പറയുന്നു, ഈ വാക്കുകൾ പുരുഷാർത്ഥി കുട്ടികളുടേതല്ല. ഉയർന്ന പദവി പ്രാപ്തമാക്കാനുള്ള പുരുഷാർത്ഥം തന്നെ ചെയ്യണം. ഉയർന്ന പദവി നൽകാൻ ബാബ വന്നു കഴിഞ്ഞതിനാൽ ഒരിക്കലും തെറ്റ് ചെയ്യരുത്.

ഗീതം :-
കുട്ടിക്കാലത്തെ ദിനങ്ങൾ മറക്കരുത്......

ഓംശാന്തി.  
മധുര-മധുരമായ കുട്ടികൾ ഗീതത്തിന്റെ വരിയുടെ അർത്ഥം മനസ്സിലാക്കിക്കഴിഞ്ഞു. ഇപ്പോൾ ജീവിച്ചിരിക്കെ നിങ്ങൾ പരിധിയില്ലാത്ത ബാബയുടേതായിരിക്കുകയാണ്. മുഴുവൻ കല്പവും പരിധിയുള്ള അച്ഛന്റെതായിരുന്നു. ഇപ്പോൾ നിങ്ങൾ ബ്രാഹ്മണ കുട്ടികൾ മാത്രമാണ് പരിധിയില്ലാത്ത ബാബയുടേ തായിരിക്കുന്നത്. നിങ്ങൾക്കറിയാം പരിധിയില്ലാത്ത ബാബയിൽ നിന്നും നമ്മൾ പരിധിയില്ലാത്ത സമ്പത്ത് നേടിക്കൊണ്ടിരിക്കുകയാണ്. അഥവാ ബാബയെ ഉപേക്ഷിച്ചു എങ്കിൽ പരിധിയില്ലാത്ത സമ്പത്ത് ലഭിക്കില്ല. നിങ്ങൾ മനസ്സിലാക്കി കൊടുക്കുന്നുണ്ടെങ്കിലും, കുറച്ചു പറഞ്ഞു കൊടുക്കുന്നതിലൂടെയൊന്നും അവർ സന്തുഷ്ടമാകില്ല. മനുഷ്യർക്ക് വേണ്ടത് ധനമാണ്. ധനമില്ലാതെ സുഖം ലഭിക്കില്ല. ധനവും വേണം, ശാന്തിയും വേണം, നിരോഗിയായ ശരീരവും വേണം. ലോകത്തിൽ ഇന്ന് എന്താണ് സംഭവിക്കുന്നത്, നാളെ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നിങ്ങൾ കുട്ടികൾക്കു മാത്രമാണ് അറിയുന്നത്. വിനാശം തൊട്ട് മുന്നിൽ നിൽക്കുകയാണ്. മറ്റാരുടെയും ബുദ്ധിയിൽ ഈ കാര്യമില്ല. അഥവാ വിനാശമുണ്ടാകുന്നു എന്ന് മനസ്സിലാക്കിയാലും എന്താണ് ചെയ്യേണ്ടതെന്ന് അറിയുന്നില്ല. നിങ്ങൾ കുട്ടികൾക്കറിയാം എപ്പോൾ വേണമെങ്കിലും യുദ്ധമുണ്ടാകാം. അല്പം പോലും തീപ്പൊരി ഉണ്ടായാൽ അത് പടർന്നു പിടിക്കാൻ താമസിക്കില്ല. കുട്ടികൾക്കറിയാം ഈ ലോകം നശിച്ചു കഴിഞ്ഞു അതിനാൽ ഇപ്പോൾ പെട്ടെന്നു തന്നെ ബാബയിൽ നിന്നും സമ്പത്തെടുക്കണം. ബാബയെ സദാ ഓർമ്മിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ വളരെ ഹർഷിതമായിരിക്കും. ദേഹ-അഭിമാനത്തിൽ വരുന്നതിലൂടെ ബാബയെ മറന്ന് ദുഃഖമുണ്ടാകുന്നു. എത്രത്തോളം ബാബയെ ഓർമ്മിക്കുന്നുവോ അത്രത്തോളം പരിധിയില്ലാത്ത ബാബയിൽ നിന്നും സുഖമെടുക്കാൻ സാധിക്കും. ഇവിടെ നിങ്ങൾ ലക്ഷ്മീ-നാരായണനായി മാറാനാണ് വന്നിരിക്കുന്നത്. രാജാ-റാണിയുടെ വേലക്കാരും പ്രജകളുടെ വേലക്കാരും തമ്മിൽ എത്ര വ്യത്യാസമാണ്! ഇപ്പോഴത്തെ പുരുഷാർത്ഥം പിന്നീട് കല്പ-കല്പാന്തരം നില നിൽക്കും. അവസാനം എല്ലാവർക്കും സാക്ഷാത്കാരമുണ്ടാകും - നമ്മൾ എത്രത്തോളം പുരുഷാർത്ഥം ചെയ്തു? ഇപ്പോഴും ബാബ പറയുന്നു- സ്വയം തന്റെ അവസ്ഥ നോക്കി കൊണ്ടിരിക്കണം. ആരിൽ നിന്നാണോ സ്വർഗ്ഗീയ സമ്പത്ത് ലഭിക്കുന്നത്, ആ മധുര-മധുരമായ ബാബയെ നമ്മൾ എത്രത്തോളം ഓർമ്മിക്കുന്നുണ്ട്! നിങ്ങളുടെ മുഴുവൻ ആധാരവും ഓർമ്മയിലാണ്. എത്രത്തോളം ഓർമ്മിക്കുന്നുവോ അത്രത്തോളം സന്തോഷവും ഉണ്ടാകുന്നു, ഇപ്പോൾ സമീപത്തെത്തിയിരിക്
കുകയാണ് എന്ന് മനസ്സിലാക്കും. ചിലരെല്ലാം ക്ഷീണിച്ചു പോകുന്നു, ലക്ഷ്യം എത്ര ഉയർന്നതാണ് എന്ന് ചിന്തിക്കുന്നു. ലക്ഷ്യത്തിലേക്ക് എത്തി ചേരുകയാണെങ്കിൽ പരിശ്രമവും സഫലമാകും. ഇപ്പോൾ ഏതൊരു ലക്ഷ്യത്തിലേക്കാണോ നിങ്ങൾ പോയിക്കൊണ്ടിരിക്കു
ന്നതെന്ന് ലോകത്തിലുള്ളവർക്ക് അറിയില്ല. ഭഗവാനെന്ന് ആരെയാണ് പറയുന്നതെന്നു പോലും ലോകത്തിലുള്ളവർക്ക് അറിയില്ല. അല്ലയോ ഭഗവാനേ എന്ന് വിളിക്കുന്നുമുണ്ട്. പിന്നീട് തൂണിലും തുരുമ്പിലുമുണ്ടെന്നും പറയുന്നു.

ഇപ്പോൾ നമ്മൾ ബാബയുടേതായി മാറിയിരിക്കുകയാണെന്ന് നിങ്ങൾ കുട്ടികൾക്കറിയാം. ഇപ്പോൾ ബാബയുടെ തന്നെ മതമനുസരിച്ച് മുന്നേറണം. വിദേശത്താണെങ്കിൽ പോലും അവിടെ ഇരുന്നു കൊണ്ടും ബാബയെ മാത്രം ഓർമ്മിക്കണം. നിങ്ങൾക്ക് ശ്രീമതം ലഭിക്കുന്നു. ഓർമ്മയിലൂടെയല്ലാതെ തമോപ്രധാനമായ ആത്മാവിന് സതോപ്രധാനമായി മാറാൻ സാധിക്കില്ല. നിങ്ങൾ പറയുന്നു ബാബാ ഞങ്ങൾ അങ്ങയിൽ നിന്നും പൂർണ്ണമായ സമ്പത്ത് എടുക്കുക തന്നെ ചെയ്യും. നമ്മുടെ മമ്മയും ബാബയും സമ്പത്തെടുത്ത പോലെ ഞങ്ങളും പുരുഷാർത്ഥം ചെയ്ത് തീർച്ചയായും അവരുടെ സിംഹാസനത്തിലിരിക്കും. മമ്മയും ബാബയും രാജ-രാജേശ്വരിയായി മാറി എങ്കിൽ ഞങ്ങളും അങ്ങനെയായി മാറും. എല്ലാവർക്കും വേണ്ടിയുളള പരീക്ഷ ഒന്നു തന്നെയാണ്. നിങ്ങൾക്ക് വളരെ കുറച്ചു പഠിപ്പ് മാത്രമെ നൽകുന്നുള്ളൂ-ബാബയെ ഓർമ്മിക്കൂ. ഇതിനെയാണ് സഹജമായ രാജയോഗത്തിന്റെ ബലമെന്നു പറയുന്നത്. നിങ്ങൾക്കറിയാം യോഗത്തിലൂടെ ധാരാളം ബലം ലഭിക്കുന്നു. നമ്മൾ എന്തെങ്കിലും വികർമ്മം ചെയ്യുകയാണെങ്കിൽ ഒരുപാട് ശിക്ഷ ലഭിക്കുമെന്ന് മനസ്സിലാക്കുന്നുണ്ട്. പദവി ഭ്രഷ്ടമാകുന്നു. ഓർമ്മയിൽ തന്നെയാണ് മായ വിഘ്നമുണ്ടാക്കുന്നത്. സദ്ഗുരുവിനെ നിന്ദിച്ചവർക്ക് ഗതി പിടിക്കില്ല എന്ന് പറയാറുണ്ട്. മനുഷ്യർ സാധാരണ ഗുരുക്കന്മാരെ നിന്ദിക്കുന്നതിനെക്
കുറിച്ചാണ് പറയുന്നത്..... സത്ഗുരു നിരാകാരനെക്കുറിച്ച് ആർക്കും അറിയില്ല. ഭക്തർക്ക് ഫലം നൽകുന്നത് ഭഗവാനാണെന്ന മഹിമയുണ്ട്. സന്യാസിമാരെല്ലാവരും ഭക്തരാണ്. ഭക്തർ തന്നെയാണ് ഗംഗാ സ്നാനം ചെയ്യാൻ പോകുന്നത്. ഭക്തർ മറ്റു ഭക്തർക്ക് ഫലം നൽകില്ലല്ലോ! ഭക്തർ മറ്റു ഭക്തർക്ക് ഫലം നൽകുകയാണെങ്കിൽ ഭഗവാനെ ഓർമ്മിക്കുന്നതെന്തിനാണ്! ഇത് ഭക്തിമാർഗ്ഗമാണ്. എല്ലാവരും ഭക്തരാണ്. ഭക്തർക്ക് ഫലം നൽകുന്നത് ഭഗവാനാണ്. കൂടുതൽ ഭക്തി ചെയ്യുന്നവർ കുറവു ഭക്തി ചെയ്യുന്നവർക്ക് ഫലം നൽകാനൊന്നും സാധിക്കില്ല. ഭക്തി എന്നാൽ ഭക്തിയാണ്. ഒരു രചന മറ്റൊരു രചനയ്ക്ക് എങ്ങനെയാണ് സമ്പത്ത് നൽകാൻ സാധിക്കുന്നത്! സമ്പത്ത് രചയിതാവിൽ നിന്നാണ് ലഭിക്കുന്നത്. ഈ സമയം എല്ലാവരും ഭക്തരാണ്. ജ്ഞാനം ലഭിക്കുമ്പോൾ പിന്നെ സ്വതവെ തന്നെ ഭക്തി ഇല്ലാതാകുന്നു. ജ്ഞാനത്തിന്റെ ജയജയാരവം മുഴങ്ങുന്നു. ജ്ഞാനമില്ലാതെ സദ്ഗതി എങ്ങനെയുണ്ടാകും! എല്ലാവരും അവനവന്റെ കണക്കുകളെല്ലാം സമാപ്തമാക്കി തിരിച്ചുപോകുന്നു. ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം വിനാശം തൊട്ട് മുന്നിൽ നിൽക്കുകയാണെന്ന്. അതിനു മുമ്പ് പുരുഷാർത്ഥം ചെയ്ത് ബാബയിൽ നിന്ന് പൂർണ്ണമായ സമ്പത്തെടുക്കണം.

നിങ്ങൾക്കറിയാം നമ്മൾ പാവനമായ ലോകത്തിലേക്കു പോവുകയാണെന്ന്. ബ്രാഹ്മണരായവർ മാത്രമെ നിമിത്തമായി മാറുകയുള്ളൂ. ബ്രഹ്മാ മുഖ വംശാവലി ബ്രാഹ്മണരായി മാറാതെ നിങ്ങൾക്ക് ബാബയിൽ നിന്നും സമ്പത്തെടുക്കാൻ സാധിക്കില്ല. അച്ഛൻ കുട്ടികളെ രചിക്കുന്നതു തന്നെ സമ്പത്തു നൽകുന്നതിനാണ്. നമ്മൾ ശിവബാബയുടേതു തന്നെയാണ്. കുട്ടികൾക്ക് സമ്പത്ത് നൽകാനാണ് പുതിയസൃഷ്ടി രചിക്കുന്നത്. ശരീരധാരികൾക്കു മാത്രമല്ലേ സമ്പത്ത് നൽകുകയുള്ളൂ! ആത്മാക്കൾ മുകളിലാണ് വസിക്കുന്നത്. പരംധാമത്തിൽ സമ്പത്തിന്റെയോ പ്രാപ്തിയുടേയോ കാര്യമില്ല. നിങ്ങളിപ്പോൾ പുരുഷാർത്ഥം ചെയ്ത് പ്രാലബ്ദ്ധം നേടിക്കൊണ്ടിരിക്കുക
യാണെന്ന് ലോകത്തിലുള്ളവർക്
കറിയില്ല. ഇപ്പോൾ സമയം സമീപത്തെത്തിക്കൊണ്ടിരി
ക്കുകയാണ്. ബോംബുകളൊന്നും തന്നെ എടുത്തു വെക്കാനുള്ളതല്ല. ഒരുപാട് തയ്യാറെടുപ്പുകളെല്ലാം നടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ബാബ നമുക്ക് നിർദേശം നൽകുകയാണ് - എന്നെ ഓർമ്മിക്കൂ എന്ന്. ഇല്ലായെന്നുണ്ടെങ്കിൽ അവസാനം ഒരുപാട് കരയേണ്ടതായി വരും. രാജവിദ്യയുടെ പരീക്ഷയിൽ ആരെങ്കിലും തോറ്റുപോവുകയാണെ
ങ്കിൽ ദേഷ്യത്തിൽ പോയി മുങ്ങി മരിക്കാറുണ്ട്. ഇവിടെ ദേഷ്യത്തിന്റെ കാര്യമില്ല. അവസാനം നിങ്ങൾക്ക് ഒരുപാട് സാക്ഷാത്കാരമെല്ലാം ഉണ്ടാകും. നമ്മൾ എന്തെല്ലാമായാണ് മാറാൻ പോവുന്നതെന്നും അവസാനം അറിയാൻ സാധിക്കും. ബാബയുടെ ജോലിയാണ് പുരുഷാർത്ഥം ചെയ്യിപ്പിക്കുക എന്നത്. കുട്ടികൾ പറയാറുണ്ട്-ബാബാ ഞങ്ങൾ കർമ്മം ചെയ്തു കൊണ്ടും ഓർമ്മിക്കാൻ മറന്നുപോകുന്നു. ചിലരെല്ലാം പറയുന്നു- ഓർമ്മിക്കാൻ സമയം ലഭിക്കുന്നില്ല എന്ന്. അപ്പോൾ ബാബ പറയും-സമയം കണ്ടെത്തി ഓർമ്മയിൽ ഇരിക്കൂ എന്ന്. ബാബയെ ഓർമ്മിക്കൂ. പരസ്പരം കാണുമ്പോഴും ബാബയെ മാത്രം ഓർമ്മിക്കാൻ തന്നെ പരിശ്രമിക്കണം. ഒരുമിച്ചിരിക്കുമ്പോൾ നിങ്ങൾക്ക് നല്ല രീതിയിൽ ഓർമ്മിക്കാൻ സാധിക്കും. സഹായവും ലഭിക്കും. മുഖ്യമായ കാര്യം ബാബയെ ഓർമ്മിക്കുക എന്നാണ്. വിദേശത്തേക്കു പോവുകയാണെങ്കിലും ഒരു കാര്യം മാത്രം സ്മരിക്കൂ. ബാബയെ ഓർമ്മിക്കുന്നതിലൂടെ നിങ്ങൾ തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായി മാറും. ബാബ പറയുന്നു-ഒരു കാര്യം മാത്രം ഓർമ്മിക്കൂ-ബാബയെ ഓർമ്മിക്കണം. യോഗബലത്തിലൂടെ എല്ലാ പാപങ്ങളും ഭസ്മമാകും. ബാബ പറയുന്നു-മൻമനാഭവ. എന്നെ ഓർമ്മിക്കുകയാണെങ്കിൽ വിശ്വത്തിന്റെ അധികാരിയായി മാറും. മുഖ്യമായ കാര്യം ഓർമ്മയുടേതു തന്നെയാണ്. ഇതിനായി എവിടെക്കും പോകേണ്ട കാര്യവുമില്ല. വീട്ടിൽ ഇരുന്നുകൊണ്ട് ബാബയെ ഓർമ്മിക്കൂ. പവിത്രമായി മാറിയില്ലെങ്കിൽ ഓർമ്മിക്കാൻ സാധിക്കില്ല. എല്ലാവർക്കും വന്ന് ക്ലാസിൽ ഇരിക്കാൻ സാധിക്കില്ലല്ലോ! മന്ത്രം സ്വീകരിച്ചു എങ്കിൽ പിന്നെ എവിടെക്കു വേണമെങ്കിലും പോയിക്കോളൂ. സതോപ്രധാനമാകാനുള്ള വഴി ബാബ പറഞ്ഞു തന്നിട്ടുണ്ട്. സെന്ററിലേക്ക് വരുന്നതിലൂടെ പുതിയ-പുതിയ പോയിന്റുകൾ കേൾക്കാൻ സാധിക്കും. അഥവാ എന്തെങ്കിലും കാരണത്താൽ വരാൻ സാധിക്കുന്നില്ലെങ്കിൽ, മഴ പെയ്യുകയാണ്, ബന്ദാണെങ്കിൽ, ആർക്കും പുറത്തിറങ്ങാൻ സാധിക്കുന്നില്ല എങ്കിൽ എന്തു ചെയ്യും? ബാബ പറയുന്നു കുഴപ്പമില്ല. ദിവസവും ശിവക്ഷേത്രത്തിൽ ചെന്ന് അഭിഷേകം ചെയ്യണം എന്നൊന്നുമില്ലല്ലോ. എവിടെ ഇരിക്കുകയാണെങ്കിൽ നിങ്ങൾ ഓർമ്മയിൽ ഇരിക്കൂ. നടക്കുമ്പോഴും കറങ്ങുമ്പോഴും ഓർമ്മിക്കൂ, മറ്റുള്ളവരോടും ഇതു തന്നെ പറയൂ-ബാബയെ ഓർമ്മിക്കുന്നതിലൂടെ വികർമ്മങ്ങൾ വിനാശമായി ദേവതയായി മാറും. രണ്ട് വാക്കുകൾ മാത്രമാണ്-രചയിതാവാകുന്ന ബാബയിൽ നിന്നും സമ്പത്തെടുക്കണം. രചയിതാവ് ഒന്നു മാത്രമാണ്. രചയിതാവാകുന്ന ബാബ എത്ര സഹജമായ വഴിയാണ് പറഞ്ഞു തരുന്നത്. ബാബയെ ഓർമ്മിക്കാനുള്ള മന്ത്രം ലഭിച്ചു. ബാബ പറയുന്നു-ഈ കുട്ടിക്കാലത്തെ മറക്കരുത്. അഥവാ ബാബയെ മറന്നു എങ്കിൽ ഇന്ന് ചിരിച്ച് നാളെ കരയേണ്ടതായി വരും. ബാബയിൽ നിന്ന് പൂർണ്ണമായ സമ്പത്തെടുക്കണം. എന്ത് ഭാഗ്യത്തിലുണ്ടോ അത് ലഭിക്കും, ബാക്കി സ്വർഗ്ഗത്തിൽ എന്തായാലും പോകുമല്ലോ എന്ന് പറയുന്നവർ ഒരുപാട് പേരുണ്ട്, അവരെയൊന്നും പുരുഷാർത്ഥികളെന്ന് പറയില്ല. മനുഷ്യർ പുരുഷാർത്ഥം ചെയ്യുന്നതു തന്നെ ഉയർന്ന പദവി പ്രാപിക്കാനാണ്. ബാബയിൽ നിന്ന് ഉയർന്ന പദവി ലഭിക്കുമ്പോൾ എന്തിന് അശ്രദ്ധ കാണിക്കണം. സ്കൂളിൽ പഠിക്കാത്തവരുണ്ടെങ്കിൽ പഠിച്ചവരുടെ മുന്നിൽ അവർക്ക് തല കുനിക്കേണ്ടതായി വരും . ബാബയെ പൂർണ്ണമായ രീതിയിൽ ഓർമ്മിക്കുന്നില്ല എങ്കിൽ പ്രജയിലും വേലക്കാരായി മാറും. പക്ഷേ ഇതിൽ തൃപ്തരാകരുത്. കുട്ടികൾ സന്മുഖത്ത് വന്ന് റിഫ്രഷായാണ് പോകുന്നത്. ബന്ധനത്തിലുള്ളവരുണ്ടെ
ങ്കിലും കുഴപ്പമില്ല, വീട്ടിൽ ഇരുന്നു കൊണ്ടും ബാബയെ ഓർമ്മിച്ചുകൊണ്ടിരിക്കൂ. മരണം മുന്നിലുണ്ട്, പെട്ടെന്നു തന്നെ യുദ്ധം ആരംഭിക്കുമെന്ന് എത്രയാണ് ബാബ മനസ്സിലാക്കി കൊടുക്കുന്നത്. യുദ്ധം തുടങ്ങിയ പോലെ തന്നെയാണ്. കോലാഹലങ്ങളിലൂടെയും നിലവിളിയിലൂടെയും നിങ്ങൾക്ക് എല്ലാം മനസ്സിലാക്കാൻ സാധിക്കും. അല്പമെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാൽ ഞങ്ങൾ ഇങ്ങനെ ചെയ്യും എന്ന് ആദ്യമേ തന്നെ അവർ പറയുന്നു. ബോംബുകളുണ്ടെന്നുളള അഹങ്കാരവും ഒരുപാടുണ്ട്. ബാബയും പറയാറുണ്ട്-കുട്ടികൾ ആരും ഇപ്പോൾ യോഗബലത്തിൽ സമർത്ഥശാലികളായി മാറിയിട്ടില്ല. ഡ്രാമയനുസരിച്ച് ഇപ്പോൾ തന്നെ യുദ്ധമുണ്ടാകുകയുമില്ല. കുട്ടികൾ പൂർണ്ണ സമ്പത്ത് എടുത്തിട്ടില്ല. ഇപ്പോൾ മുഴുവൻ രാജധാനി സ്ഥാപിക്കപ്പെട്ടിട്ടില്ല. അല്പം സമയം വേണം. പുരുഷാർത്ഥം ചെയ്യിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഏത് സമയത്തും എന്ത് വേണമെങ്കിലും സംഭവിക്കാം, വിമാനം, തീവണ്ടി എന്നിവയെല്ലാം അപകടത്തിൽ പെടും. മരണം എത്ര സഹജമായാണ് സംഭവിക്കുന്നത്. ഭൂമി ഇളകി കൊണ്ടേയിരിക്കുന്നു. ഭൂകമ്പത്തിനാണ് ഏറ്റവും കൂടുതൽ ജോലിയുളളത്. എന്നാലേ മുഴുവൻ കെട്ടിടങ്ങളും തകരുകയുള്ളു. മരണത്തിനു മുമ്പ് തന്നെ ബാബയിൽ നിന്നും പൂർണ്ണ സമ്പത്തെടുക്കണം അതുകൊണ്ട് വളരെ സ്നേഹത്തോടെ ബാബയെ ഓർമ്മിക്കണം. ബാബാ, അങ്ങല്ലാതെ നമുക്ക് മറ്റാരുമില്ല. ബാബയെ മാത്രം ഓർമ്മിച്ചു കൊണ്ടിരിക്കൂ. ചെറിയ-ചെറിയ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതു പോലെ എത്ര സഹജമായ രീതിയിലാണ് മനസ്സിലാക്കി തരുന്നത്. മറ്റൊരു ബുദ്ധിമുട്ടും ഞാൻ നൽകുന്നില്ല. എന്നെ മാത്രം ഓർമ്മിക്കൂ. കാമ ചിതയിലിരുന്ന് കറുത്തുപോയ നിങ്ങൾ ഇപ്പോൾ ജ്ഞാന ചിതയിലിരുന്ന് പവിത്രമായി മാറൂ. നിങ്ങളുടെ ഉദ്ദേശ്യമെന്താണെന്ന് നിങ്ങളോട് മറ്റുളളവർ ചോദിക്കുകയാണെങ്കിൽ പറയൂ-എല്ലാവരുടെയും അച്ഛനാകുന്ന ശിവബാബ പറയുകയാണ് എന്നെ മാത്രം ഓർമ്മിക്കുകയാണെങ്കിൽ വികർമ്മങ്ങൾ വിനാശമാകും, നിങ്ങൾ തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായി മാറും. കലിയുഗത്തിൽ എല്ലാവരും തമോപ്രധാനമാണ്. എല്ലാവരുടെയും സദ്ഗതി ദാതാവ് ഒരു ബാബയാണ്.

ഇപ്പോൾ ബാബ പറയുന്നു-എന്നെ മാത്രം ഓർമ്മിക്കുകയാണെങ്കിൽ കറ ഇളകും. ഇത്രയെങ്കിലും സന്ദേശം നൽകാൻ സാധിക്കുമല്ലോ! സ്വയം ഓർമ്മിക്കുമ്പോൾ മാത്രമെ മറ്റുള്ളവരോട് താൽപര്യത്തോടു കൂടി പറയാൻ സാധിക്കുകയുള്ളൂ. ഇല്ലായെങ്കിൽ ഹൃദയത്തിൽ നിന്ന് വരുകയേയില്ല. ബാബ മനസ്സിലാക്കി തരുന്നു-എവിടെയാണെങ്കിലും എത്ര സാധിക്കുന്നുവോ ഓർമ്മിക്കൂ. ആരെ കാണുകയാണെങ്കിലും ഈ പഠിപ്പ് തന്നെ നൽകൂ-മരണം മുന്നിൽ നിൽക്കുകയാണ്. ബാബ പറയുന്നു-നിങ്ങളെല്ലാവരും തമോപ്രധാനരും പതിതവുമായി മാറിയിരിക്കുകയാണ്. ഇപ്പോൾ എന്നെ ഓർമ്മിക്കൂ, പവിത്രമായി മാറൂ. ആത്മാവ് തന്നെയാണ് പതിതമായി മാറിയിരിക്കുന്നത്. സത്യയുഗത്തിൽ പാവനമായ ആത്മാവാണ്. ബാബ പറയുന്നു- ഓർമ്മയിലൂടെ മാത്രമെ ആത്മാവ് പാവനമായി മാറുകയുള്ളൂ, അല്ലാതെ മറ്റൊരു ഉപായവുമില്ല. എല്ലാവർക്കും ഈ സന്ദേശം തന്നെ നൽകികൊണ്ടേ പോകൂ എന്നാൽ അനേകരുടെ മംഗളം ചെയ്യാൻ സാധിക്കും. മറ്റൊരു ബുദ്ധിമുട്ടും നൽകുന്നില്ല. എല്ലാ ആത്മാക്കളെയും പാവനമാക്കി മാറ്റുന്നത് ഒരു പതിത-പാവനനായ ബാബ തന്നെയാണ്. ഏറ്റവും ഉത്തമനിലും ഉത്തമ പുരുഷനാക്കി മാറ്റുന്നത് ബാബയാണ്. പൂജ്യരായവർ തന്നെയാണ് പൂജാരിയായി മാറിയത്. രാവണ രാജ്യത്തിൽ നമ്മൾ പൂജാരിയായി മാറി. രാമരാജ്യത്തിൽ പൂജ്യരായിരുന്നു. ഇപ്പോൾ രാവണ രാജ്യത്തിന്റെ അന്ത്യമാണ്. നമ്മൾ ബാബയെ ഓർമ്മിക്കുന്നതിലൂടെ പൂജാരിയിൽ നിന്നും പിന്നീട് പൂജ്യരായി മാറുന്നു. മറ്റുള്ളവർക്കും വഴി പറഞ്ഞുകൊടുക്കണം, വൃദ്ധർക്കും സേവനം ചെയ്യണം. മിത്ര സംബന്ധികൾക്കും സന്ദേശം നൽകൂ. ഒരുപാട് പ്രകാരത്തിലുളള സത്സംഗവും ക്ഷേത്രങ്ങളുമുണ്ട്. നിങ്ങളുടെത് ഒരു പ്രകാരത്തിലുള്ളതാണ്. ബാബയുടെ പരിചയം മാത്രം നൽകണം. ശിവബാബ പറയുന്നു- എന്നെ ഓർമ്മിക്കൂ എന്നാൽ നിങ്ങൾ വിശ്വത്തിന്റെ അധികാരിയായി മാറും. നിരാകാരനായ ശിവനും സർവ്വരുടെ സദ്ഗതി ദാതാവുമായ ബാബ ആത്മാക്കളോട് പറയുകയാണ്-എന്നെ ഓർമ്മിക്കൂ എന്നാൽ നിങ്ങൾ തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായി മാറും. ഇത് മനസ്സിലാക്കി കൊടുക്കാൻ സഹജമല്ലേ! വൃദ്ധ മാതാക്കൾക്കും സേവനം ചെയ്യാൻ സാധിക്കും. മുഖ്യമായ കാര്യം തന്നെ ഇതാണ്. വിവാഹത്തിനോ എവിടേക്കു വേണമെങ്കിലും പൊയ്ക്കോളൂ, എല്ലാവരുടെയും കാതിൽ ഈ കാര്യം കേൾപ്പിക്കൂ-ഗീതയുടെ ഭഗവാൻ പറയുകയാണ്- എന്നെ മാത്രം ഓർമ്മിക്കൂ എന്ന്. ഈ കാര്യം എല്ലാവർക്കും ഇഷ്ടപ്പെടും. കൂടുതൽ സംസാരിക്കേണ്ടതായ ആവശ്യമില്ല. ബാബയുടെ സന്ദേശം മാത്രം നൽകണം-ബാബ പറയുന്നു എന്നെ മാത്രം ഓർമ്മിക്കൂ എന്ന്. ശരി, ഭഗവാൻ പ്രേരണ നൽകുകയാണ് എന്ന് കരുതൂ, ചിലർക്ക് സ്വപ്നത്തിൽ സാക്ഷാത്കാരങ്ങൾ ഉണ്ടാകുന്നു. ബാബ പറയുന്നു-എന്നെ ഓർമ്മിക്കൂ എന്നാൽ നിങ്ങൾ തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായി മാറും എന്ന ശബ്ദം കേൾക്കാൻ സാധിക്കുന്നു. നിങ്ങൾ സ്വയം തന്നെ അഥവാ ഇങ്ങനെ ചിന്തിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ തോണി അക്കരെയെത്തും. നമ്മൾ പ്രത്യക്ഷത്തിൽ പരിധിയില്ലാത്ത ബാബയുടേതായി മാറി 21 ജന്മങ്ങളിലേക്കുള്ള സമ്പത്തെടുക്കുകയാണ് അതിനാൽ എത്ര സന്തോഷമുണ്ടായിരിക്കണം. ബാബയെ മറക്കുന്നതിലൂടെ തന്നെയാണ് ബുദ്ധിമുട്ടുണ്ടാകുന്നത്. ബാബ എത്ര സഹജമായാണ് പറഞ്ഞു തരുന്നത്- സ്വയം ആത്മാവാണെന്നു മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ എന്നാൽ ആത്മാവ് സതോപ്രധാനമായി മാറും. എല്ലാവരും മനസ്സിലാക്കും ഇവർക്ക് ശരിയായ വഴിയാണ് ലഭിച്ചിരിക്കുന്നത്. ഈ വഴി മറ്റാർക്കും ഒരിക്കലും പറഞ്ഞു തരാൻ സാധിക്കില്ല. അഥവാ സന്യാസിമാരും ശിവബാബയെ ഓർമ്മിക്കാനാണ് പറയുന്നതെങ്കിൽ പിന്നെ അവരുടെ പക്കൽ ആരാണ് പോവുക? വീട്ടിൽ നിന്ന് നിങ്ങൾക്ക് പുറത്തിറങ്ങാൻ പോലും സാധിക്കില്ല, അങ്ങനെയുള്ള സമയവും വരും. ബാബയെ ഓർമ്മിച്ചോർമ്മിച്ച് നിങ്ങൾ ശരീരം ഉപേക്ഷിക്കും. അവസാന സമയം ആരാണോ ശിവബാബയെ സ്മരിക്കുന്നത്...... അവർ പിന്നെ നാരായണ പദവി പ്രാപ്തമാക്കും. ലക്ഷ്മീ-നാരായണന്റെ കുലത്തിലേക്കു വരില്ലേ! ഇടക്കിടക്ക് രാജ്യപദവി പ്രാപ്തമാക്കും. ബാബയെ മാത്രം ഓർമ്മിക്കൂ, സ്നേഹിക്കൂ. ഓർമ്മിക്കാതെ എങ്ങനെ ബാബയെ സ്നേഹിക്കും. സുഖം നൽകുന്നതു കൊണ്ടാണ് സ്നേഹിക്കുന്നത്. ദുഃഖം നൽകുന്നവരെ സ്നേഹിക്കാറില്ലല്ലോ! ബാബ പറയുന്നു- ഞാൻ നിങ്ങളെ സ്വർഗ്ഗത്തിലെ അധികാരിയാക്കി മാറ്റുന്നു അതിനാൽ എന്നെ സ്നേഹിക്കൂ. ബാബയുടെ ശ്രീമത്തിലൂടെ മുന്നേറണമല്ലോ! ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സന്തോഷത്തിലിരിക്കുന്നതിനു വേണ്ടി ഓർമ്മയുടെ പരിശ്രമം ചെയ്യണം. ഓർമ്മയുടെ ബലം ആത്മാവിനെ സതോപ്രധാനമാക്കി മാറ്റുന്നു. സ്നേഹത്തോടു കൂടി ഒരു ബാബയെ മാത്രം ഓർമ്മിക്കൂ.

2. ഉയർന്ന പദവി പ്രാപ്തമാക്കണമെങ്കിൽ പഠിപ്പിൽ പൂർണ്ണമായ ശ്രദ്ധ നൽകണം. ഭാഗ്യത്തിൽ ഉണ്ടെങ്കിൽ ലഭിക്കുമെന്ന് ചിന്തിക്കരുത്, തെറ്റുകൾ ഉപേക്ഷിച്ച് പൂർണ്ണ സമ്പത്തിന്റെയും അധികാരിയായി മാറണം.

വരദാനം :-
പരിധിയുള്ള ഉത്തരവാദിത്വങ്ങളെ പരിധിയില്ലാത്തതിലേക്ക് പരിവർത്തനം ചെയ്യുന്ന സ്മൃതി സ്വരൂപരും നഷ്ടോമോഹരുമായി ഭവിക്കട്ടെ.

നഷ്ടോമോഹ ആകുന്നതിന് വേണ്ടി കേവലം തന്റെ സ്മൃതിസ്വരൂപത്തെ പരിവർത്തനം ചെയ്യൂ. ഞാൻ ഗൃഹസ്ഥിയാണ്, ഇതെന്റെ വീടാണ്, എന്റെ ബന്ധുവാണ് ഇങ്ങനെയുള്ള സ്മൃതി വരുമ്പോഴാണ് മോഹം വരുന്നത്. ഇപ്പോൾ ഈ പരിധിയുള്ള ഉത്തരവാദിത്വങ്ങളെ പരിധിയില്ലാത്തതിലേക്ക് പരിവർത്തനം ചെയ്യൂ. പരിധിയില്ലാത്ത ഉത്തരവാദിത്വം നിറവേറ്റിയാൽ പരിധിയുള്ളവ താനേ പൂർത്തീകരിക്കപ്പെടും. എന്നാൽ അഥവാ പരിധിയുള്ള ഉത്തരവാദിത്വത്തെ മറന്ന് കേവലം പരിധിയുള്ള ഉത്തരവാദിത്വത്തെ നിറവേറ്റുകയാണെങ്കിൽ അതിലൂടെ ഒന്നുകൂടി മോശമാകും എന്തുകൊണ്ടെന്നാൽ ആ കടമ മോഹം ഉൽപ്പന്നമാക്കുന്നു. അതിനാൽ തന്റെ സ്മൃതിസ്വരൂപത്തെ പരിവർത്തനം ചെയ്ത് നഷ്ടോമോഹയാകൂ.

സ്ലോഗന് :-
പ്രശ്നങ്ങളാകുന്ന മേഘങ്ങളെ മറി കടക്കുന്ന വിധത്തിൽ അത്രയും തീവ്രശക്തി നിറയ്ക്കൂ.

അവ്യക്ത സൂചനകൾ- ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും വിശേഷതയിലൂടെ സഫലതാ സമ്പന്നരാകൂ.

ഏത് കാര്യത്തിന്റെയും സഫലതക്ക് രണ്ട് ശ്രേഷ്ഠ ഭുജങ്ങളുണ്ട്. 1- പരസ്പര വിശ്വാസം 2- ഐക്യം എവിടെ കൂട്ടായ്മയിൽ എല്ലാവർക്കും ഏകാഭിപ്രായം ഉണ്ടോ പരസ്പരം വിശ്വാസമുണ്ടോ അവിടെ സഫലത കഴുത്തിലെ മാലയാണ്. സംസ്കാരങ്ങൾ വ്യത്യസ്തമാണ് ഒരുമിച്ചിരിക്കുകയാണെ
ങ്കിലും ഒരാളുടെ സംസ്കാരം ഉരസുന്നതാണെങ്കിലും മറ്റെയാൾ ഏറ്റുമുട്ടരുത്. ഓരോരുത്തരും അവരവരെ പരിവർത്തനം ചെയ്യുകയാണെങ്കിൽ ഐക്യം നിലനിർത്താൻ സാധിക്കും.