03.02.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങൾക്ക് തീർച്ചയായും ഓർമ്മയിലിരിക്കാനുള്ള പുരുഷാർത്ഥം ചെയ്യണം, എന്തുകൊണ്ടെന്നാൽ ഓർമ്മയുടെ ബലത്തിലൂടെ മാത്രമേ നിങ്ങൾ വികർമ്മാജീത്തായി മാറുകയുള്ളൂ.

ചോദ്യം :-
ഏതൊരു ചിന്ത വരുമ്പോഴാണ് പുരുഷാർത്ഥത്തിൽ വീഴ്ച സംഭവിക്കുന്നത്? ഈശ്വരീയ സഹായികളായ കുട്ടികൾ ഏതൊരു സേവനം ചെയ്തുകൊണ്ടിരിക്കും?

ഉത്തരം :-
പല കുട്ടികളും മനസ്സിലാക്കുന്നു ഇനിയും സമയമുണ്ട്, പിന്നീട് പുരുഷാർത്ഥം ചെയ്യാമെന്ന്. എന്നാൽ മരണത്തിന് നിയമമൊന്നുമില്ലല്ലോ! നാളെ-നാളെ എന്നു പറഞ്ഞ് മരിച്ചുപോകും. അതിനാൽ ഒരിക്കലും ഇങ്ങനെ മനസ്സിലാക്കരുത്, ഒരുപാട് വർഷങ്ങൾ ഇനിയുമുണ്ട് അവസാനം കുതിച്ച് മുന്നേറാം. ഈ ചിന്ത നിങ്ങളെ ഒന്നുകൂടി വീഴ്ത്തും. എത്രത്തോളം സാധിക്കുന്നുവോ ഓർമ്മയിലിരിക്കാനുള്ള പുരുഷാർത്ഥം ചെയ്ത്, ശ്രീമത്തിലൂടെ തന്റെ മംഗളം ചെയ്തുകൊണ്ടിരിക്കൂ. ആത്മീയ ഈശ്വരീയ സഹായി കുട്ടികൾ ആത്മാക്കൾക്ക് മുക്തി നൽകുന്നതിന്റെയും പതിതരെ പാവനമാക്കി മാറ്റുന്നതിന്റെയും സേവനം ചെയ്തുകൊണ്ടിരിക്കും.

ഗീതം :-
ഓം നമഃ ശിവായ....

ഓംശാന്തി.  
ഇത് കുട്ടികൾക്ക് മനസ്സിലാക്കിതന്നിട്ടുണ്ട് നിരാകാരനായ ബാബക്ക് സാകാര ശരീരമില്ലാതെ ഒരു കർമ്മവും ചെയ്യാൻ സാധിക്കില്ല. പാർട്ടഭിനയിക്കാൻ സാധിക്കില്ല. ആത്മീയ അച്ഛൻ വന്ന് ബ്രഹ്മാവിലൂടെ ആത്മീയ കുട്ടികൾക്ക് മനസ്സിലാക്കികൊടുക്കു
കയാണ്. യോഗബലത്തിലൂടെ കുട്ടികൾക്ക് സതോപ്രധാനമായി സതോപ്രധാന വിശ്വത്തിന്റെ അധികാരിയായി മാറണം. ഇത് കുട്ടികളുടെ ബുദ്ധിയിലുണ്ട്. കല്പ-കല്പം ബാബ വന്ന് രാജയോഗം പഠിപ്പിക്കുന്നു. ബാബ ബ്രഹ്മാവിലൂടെ വന്ന് ആദി - സനാതന ദേവീ-ദേവത ധർമ്മത്തിന്റെ സ്ഥാപന ചെയ്യുന്നു, അഥവാ മനുഷ്യനെ ദേവതയാക്കി മാറ്റുന്നു. ദേവീ-ദേവതകളായിരുന്ന മനുഷ്യർ ഇപ്പോൾ ശൂദ്രരും പതിതരുമായി മാറിക്കഴിഞ്ഞു. ഭാരതം പവിഴപുരിയായിരുന്നപ്പോൾ പവിത്രത, സുഖം, ശാന്തി എല്ലാമുണ്ടായിരുന്നു. ഇത് അയ്യായിരം വർഷത്തിന്റെ കാര്യമാണ്. കൃത്യമായ കണക്കുകളാണ് ബാബ മനസ്സിലാക്കിതരുന്നത്. ബാബയെക്കാളും ഉയർന്നതായി മറ്റൊരാളില്ല. സൃഷ്ടി അഥവാ വൃക്ഷം അതിനെയാണ് കല്പ വൃക്ഷം എന്ന് പറയുന്നത്, അതിന്റെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ രഹസ്യം ബാബക്കു മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ. ഭാരതത്തിൽ ഉണ്ടായിരുന്ന ദേവീ-ദേവത ധർമ്മം ഇപ്പോൾ പ്രായേണ ലോപിച്ചു പോയി. ഇപ്പോൾ ദേവീ-ദേവതാ ധർമ്മമൊന്നുമില്ല. ദേവതകളുടെ ചിത്രം തീർച്ചയായുമുണ്ട്. ഇത് ഭാരതവാസികൾക്ക് അറിയാം. സത്യയുഗത്തിൽ ലക്ഷ്മീ-നാരായണന്റെ രാജ്യമായിരുന്നു. കൃഷ്ണനെ ദ്വാപരയുഗത്തിൽ കാണിച്ചതാണ് ശാസ്ത്രങ്ങളിലുള്ള തെറ്റ്. ബാബ തന്നെ വന്നിട്ടാണ് മറന്നു പോയവർക്ക് പൂർണ്ണമായ വഴി പറഞ്ഞു തരുന്നത്. വഴി പറഞ്ഞു തരുന്ന ബാബ വരുമ്പോൾ എല്ലാ ആത്മാക്കളും മുക്തിധാമത്തിലേക്ക് പോകുന്നു. അതുകൊണ്ടാണ് ബാബയെ സദ്ഗതി ദാതാവെന്ന് പറയുന്നത്. രചയിതാവ് ഒന്നു മാത്രമാണ്. സൃഷ്ടിയും ഒന്നു മാത്രമേയുള്ളൂ. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഒന്നു മാത്രമേയുള്ളൂ. അതു തന്നെ ആവർത്തിച്ചുകൊണ്ടിരിക്കും. സത്യയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം പിന്നീടാണ് സംഗമയുഗം വരുന്നത്. കലിയുഗത്തിൽ പതിതരും, സത്യയുഗത്തിൽ പാവനരുമാണ്. സത്യയുഗമുണ്ടായാൽ പിന്നീട് തീർച്ചയായും കലിയുഗത്തിന്റെ വിനാശവുമുണ്ടാകും. വിനാശത്തിനുമുമ്പ് സ്ഥാപനയുണ്ടാകും. സത്യയുഗത്തിൽ സ്ഥാപനയുണ്ടാകില്ല. ഭഗവാൻ വരുന്നതു തന്നെ പതിതമായ ലോകമാകുമ്പോഴാണ്. സത്യയുഗം പാവനമായ ലോകമാണ്. പതിത ലോകത്തെ പാവന ലോകമാക്കി മാറ്റാൻ ഭഗവാന് വരേണ്ടി വരുന്നു. ഇപ്പോൾ ബാബ സഹജത്തിലും സഹജമായ യുക്തി പറഞ്ഞു തരികയാണ്. ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളെയും ഉപേക്ഷിച്ച് ദേഹീ-അഭിമാനിയായി ബാബയെ ഓർമ്മിക്കൂ. പതിത പാവനൻ ഒരാളല്ലേ! ഭക്തർക്ക് ഫലം നൽകുന്നത് ഒരു ഭഗവാനാണ്. ഭക്തർക്ക് ജ്ഞാനം നൽകണം. പതിതമായ ലോകത്തിൽ ജ്ഞാനസാഗരനായ ബാബ തന്നെയാണ് പാവനമാക്കി മാറ്റാൻ വരുന്നത്. യോഗത്തിലൂടെയാണ് പാവനമായി മാറുന്നത്. ബാബക്കല്ലാതെ മറ്റാർക്കും പാവനമാക്കി മാറ്റാൻ സാധിക്കില്ല. ഈ കാര്യങ്ങളെയെല്ലാം മറ്റുള്ളവർക്ക് മനസ്സിലാക്കികൊടുക്കാൻ വേണ്ടി ബുദ്ധിയിലിരുത്തണം. ഓരോ വീട്ടിലും സന്ദേശം നൽകണം. ഭഗവാൻ വന്നിട്ടുണ്ടെന്ന് പറയരുത്. വളരെ യുക്തിയോടുകൂടി വേണം മനസ്സിലാക്കികൊടുക്കാൻ. പറയൂ, ബാബ അച്ഛനല്ലേ! ഒന്ന് ലൗകീക അച്ഛൻ, മറ്റൊന്ന് പാരലൗകീക അച്ഛനും. ദുഃഖത്തിന്റെ സമയത്ത് പാരലൗകീക അച്ഛനെ തന്നെയാണ് ഓർമ്മിക്കുന്നത്. സുഖധാമത്തിൽ ആരും ബാബയെ ഓർമ്മിക്കുന്നില്ല. സത്യയുഗത്തിൽ ലക്ഷ്മീ-നാരായണന്റെ രാജ്യത്തിൽ വളരെയധികം സുഖമുണ്ടായിരുന്നു. പവിത്രതയും, ശാന്തിയും സമ്പന്നതയുമുണ്ടായിരുന്നു. ബാബയുടെ സമ്പത്ത് ലഭിച്ചു എങ്കിൽ പിന്നെ എന്തിനാണ് വിളിക്കുന്നത്? ആത്മാവിനറിയാം നമുക്ക് സുഖമുണ്ട്. സത്യയുഗത്തിൽ ഒരുപാട് സുഖമുണ്ടെന്ന് ആർക്കുവേണമെങ്കിലും പറയാൻ സാധിക്കും. ബാബ ദുഃഖത്തിനുവേണ്ടിയല്ല സൃഷ്ടി രചിച്ചത്. ഇത് പൂർവ്വ നിശ്ചിത നാടകമാണ്. ആർക്കാണോ അവസാനം പാർട്ടുള്ളത്, 2-4 ജന്മങ്ങൾ എടുക്കുന്നത്, അവർ തീർച്ചയായും ബാക്കി സമയമെല്ലാം ശാന്തിധാമത്തിലായിരിക്കും. ബാക്കി ഈ നാടകത്തിന്റെ കളിയിൽ നിന്ന് മുക്തമാകാൻ ആർക്കും സാധിക്കില്ല. കളിയിലേക്ക് എല്ലാവർക്കും വരിക തന്നെ വേണം. 1-2 ജന്മം ലഭിക്കുന്നു. അപ്പോൾ ബാക്കിയുള്ള സമയമെല്ലാം മോക്ഷത്തിലുള്ള പോലെയാണ്. ആത്മാവ് പാർട്ട്ധാരിയാണല്ലോ! ചില ആത്മാക്കൾക്ക് ഉയർന്ന പാർട്ട് ലഭിച്ചിട്ടുണ്ടെങ്കിൽ ചിലർക്ക് കുറവായിരിക്കും. ഇതും ഇപ്പോൾ നിങ്ങൾക്കറിയാം. ഈശ്വരന്റെ അന്ത്യം അറിയാൻ സാധിക്കില്ല എന്ന് പറയാറുണ്ട്. ബാബ തന്നെ വന്നാണ് രചയിതാവിനെന്റെയും രചനയുടെയും ആദി-മദ്ധ്യ- അന്ത്യത്തിന്റെയും സാരം മനസ്സിലാക്കിതരുന്നത്. രചയിതാവാകുന്ന ബാബ സ്വയം വരാതെ രചയിതാവിനെക്കുറിച്ചും രചനയെക്കുറിച്ചും അറിയാൻ സാധിക്കില്ല. സ്വയം ബാബ തന്നെ വന്നാണ് പറഞ്ഞുതരുന്നത്. ഞാൻ സാധാരണ ശരീരത്തിലാണ് പ്രവേശിക്കുന്നത്. ഞാൻ ആരിലാണോ പ്രവേശിക്കുന്നത് അവർക്ക് തന്റെ ജന്മങ്ങളെക്കുറിച്ച് അറിയില്ല. ബ്രഹ്മാവിനാണ് 84 ജന്മങ്ങളുടെ കഥ ഞാൻ കേൾപ്പിക്കുന്നത്. ആരുടെ പാർട്ടിലും വ്യത്യാസമുണ്ടാകില്ല. ഇത് പൂർവ്വ നിശ്ചിത നാടകമാണ്. ഇതുപോലും ആരുടെയും ബുദ്ധിയിലിരിക്കുന്നില്ല. പവിത്രമായാൽ മാത്രമെ ബുദ്ധിയിലിരിക്കൂ. നല്ല രീതിയിൽ മനസ്സിലാക്കുന്നതിനാണ് 7 ദിവസത്തെ ഭട്ഠിയുള്ളത്. ഭാഗവതവും 7 ദിവസം വെക്കാറുണ്ട്. ഇവിടെയും ചുരുങ്ങിയത് 7 ദിവസമെങ്കിലും ഉണ്ടെങ്കിലേ ആർക്കും മനസ്സിലാക്കാൻ സാധിക്കൂ. ചിലരെല്ലാം നല്ല രീതിയിൽ മനസ്സിലാക്കും. ചിലർ 7 ദിവസം കേട്ടിട്ടും ഒന്നും മനസ്സിലാക്കാത്തവരുമുണ്ട്. ബുദ്ധിയിൽ ഇരിക്കുന്നതേയില്ല. ഞാൻ 7 ദിവസം വന്നു എന്ന് പറയും. പക്ഷേ എന്റെ ബുദ്ധിയിൽ ഒന്നും ഇരിക്കുന്നില്ല എന്ന് പറയുന്നു. ഉയർന്ന പദവി പ്രാപ്തമാക്കുന്നവരല്
ലെങ്കിൽ ബുദ്ധിയിൽ ഇരിക്കില്ല. ശരി, എന്നാലും അവരുടെയും മംഗളമുണ്ടായില്ലേ! ഇങ്ങനെ തന്നെയാണ് പ്രജകളുണ്ടാകുന്നത്. പിന്നീട് രാജ്യഭാഗ്യമെടുക്കണ
മെങ്കിൽ അതിൽ ഗുപ്തമായ പരിശ്രമമുണ്ട്. ബാബയെ ഓർമ്മിക്കുന്നതിലൂടെ തന്നെയാണ് വികർമ്മങ്ങൾ നശിക്കുന്നത്. ഇനി ചെയ്യാം ചെയ്യാതിരിക്കാം, എന്നാൽ ഇതാണ് ബാബയുടെ നിർദ്ദേശം. പ്രിയപ്പെട്ട വസ്തുവിനെ ഓർമ്മിക്കുമല്ലോ. ഭക്തിമാർഗ്ഗത്തിലും പാടാറുണ്ട്-അല്ലയോ പതിത-പാവന വരൂ എന്ന്. ഇപ്പോൾ പതിത പാവനനെ ലഭിച്ചിരിക്കുന്നു, ബാബ പറയുന്നു-എന്നെ ഓർമ്മിക്കൂ എന്നാൽ കറ ഇളകും. ചക്രവർത്തീ പദവി സഹജമായൊന്നും ലഭിക്കില്ലല്ലോ! എന്തെങ്കിലും പരിശ്രമം തീർച്ചയായും ഉണ്ടാവുമല്ലോ! ഓർമ്മയിൽ തന്നെയാണ് പരിശ്രമമുള്ളത്. മുഖ്യമായത് ഓർമ്മയുടെ യാത്രയാണ്. ഒരുപാട് ഓർമ്മിക്കുന്നവർ കർമ്മാതീത അവസ്ഥ പ്രാപ്തമാക്കുന്നു. പൂർണ്ണമായി ഓർമ്മിക്കാതെ വികർമ്മങ്ങൾ നശിക്കില്ല. യോഗബലത്തിലൂടെ തന്നെയാണ് വികർമ്മാജീത്താകേണ്ടത്. മുൻപും യോഗബലത്തിലൂടെ തന്നെയാണ് വികർമ്മങ്ങളെ ജയിച്ചത്. ഈ കലിയുഗ അവസാനം ആരും പവിത്രമല്ലെങ്കിൽ പിന്നെങ്ങനെയാണ് ലക്ഷ്മീ-നാരായണന്മാർ ഇത്രയും പവിത്രമായി മാറിയത്. ഇതിൽ നിന്നും വ്യക്തമാണ് ഇപ്പോൾ ഗീതാജ്ഞാനത്തിന്റെ എപ്പിസോടാണ് ആവർത്തിക്കപ്പെടുന്നതെന്ന്. ശിവ ഭഗവാനുവാചയാണ്- തെറ്റുകളെല്ലാം സംഭവിച്ചുകൊണ്ടിരിക്കു
ന്നില്ലേ. ബാബ തന്നെ വന്നാണ് തെറ്റിൽ നിന്നും മുക്തമാക്കുന്നത്. ഭാരതത്തിൽ ഏതെല്ലാം ശാസ്ത്രങ്ങളുണ്ടോ അതെല്ലാം ഭക്തിമാർഗ്ഗത്തിലുള്ളതാണ്. ബാബ പറയുന്നു-ഞാൻ എന്താണോ പറഞ്ഞിരുന്നത് അത് ആർക്കും അറിയില്ല. ആരോടാണോ പറഞ്ഞത് അവർ പദവി പ്രാപ്തമാക്കി. 21 ജന്മത്തേക്കുള്ള പ്രാലബ്ധം പ്രാപ്തമാക്കിയാൽ പിന്നെ ജ്ഞാനം പ്രായേണ ലോപിച്ചുപോകും. നിങ്ങൾ തന്നെയാണ് ചക്രം കറങ്ങി വന്നത്. കല്പം മുമ്പ് ആരാണോ കേട്ടത് അവർ മാത്രമേ വരികയുള്ളൂ. ഇപ്പോൾ നിങ്ങൾക്കറിയാം നമ്മൾ മനുഷ്യനിൽ നിന്ന് ദേവതയാക്കി മാറ്റാനുള്ള തൈകൾ നട്ടുപിടിപ്പിക്കുകയാണ്. ഇതാണ് ദൈവീക വൃക്ഷത്തിന്റെ തൈകൾ. പിന്നീട് മനുഷ്യർ മറ്റു വൃക്ഷങ്ങളുടെ ഒരുപാട് തൈകൾ നട്ടുപിടിപ്പിക്കുന്നുണ്ട്. ബാബ വന്നാണ് വ്യത്യാസം പറഞ്ഞു തരുന്നത്. ബാബ ദൈവീകമായ പൂക്കളുടെ തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. കൗരവർ എന്താണ് ചെയ്യുന്നത്, പാണ്ഢവർ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾ കാണിക്കാറുണ്ടല്ലോ. അവരുടെ പദ്ധതി എന്താണ്, നിങ്ങളുടെ പദ്ധതി എന്താണ്. ജനസംഖ്യ വർദ്ധിക്കാതിരിക്കാനുളള പദ്ധതിയാണ് അവർ ഉണ്ടാക്കുന്നത്. മനുഷ്യർ വർദ്ധിക്കാതിരിക്കുന്നതിനായി കുടുംബാസൂത്രണ പരിപാടി ചെയ്യുന്നുണ്ട്. അതിനുവേണ്ടി പരിശ്രിമിച്ചുകൊണ്ടേ
യിരിക്കുന്നു. ബാബ വളരെ നല്ല കാര്യമാണ് പറഞ്ഞു തരുന്നത് -അനേക ധർമ്മങ്ങൾ വിനാശമാകും പിന്നീട് ഒരു ദേവീ-ദേവത ധർമ്മത്തിന്റെ കുടുംബം സ്ഥാപിക്കപ്പെടുന്നു. സത്യയുഗത്തിൽ ഒരേ ഒരു ആദി സനാതന ദേവീ ദേവത ധർമ്മത്തിന്റെ കുടുംബമായിരുന്നു ഉണ്ടായിരുന്നത്. ഇത്രയും കുടുംബങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഭാരതത്തിൽ എത്ര കുടുംബങ്ങളാണ്. ഗുജറാത്തി കുടുംബം, മഹാരാഷ്ട്ര കുടുംബം.... വാസ്തവത്തിൽ ഭാരതവാസികളുടെ ഒരു കുടുംബമായിരിക്കണം. ഒരുപാട് കുടുംബങ്ങളുണ്ടെങ്കിൽ തീർച്ചയായും പരസ്പരം പ്രശ്നങ്ങളുണ്ടായിരിക്കും. പിന്നീട് ആഭ്യന്തര കലഹവുമുണ്ടാകുന്നു. കുടുംബകലഹവുമുണ്ടാകുന്നു. ക്രിസ്ത്യാനികൾക്ക് അവരവരുടേതായ കുടുംബമുണ്ട്. അവർ തമ്മിലും പരസ്പരം യുദ്ധമുണ്ടാകാറുണ്ട്. രണ്ടു സഹോദരന്മാർ തമ്മിൽ പരസ്പരം ചേർച്ചയുണ്ടായിരിക്കില്ല. വെള്ളവും വീതിക്കാറുണ്ട്. സിക്കുകാർ മനസ്സിലാക്കും നമ്മൾ നമ്മുടെ സിക്ക് ധർമ്മത്തിലുള്ളവർക്ക് കൂടുതൽ സുഖം കൊടുക്കണമെന്ന്. പിന്നീട് കൂടുതൽ അടുക്കുന്തോറും പ്രശ്നങ്ങളും വർദ്ധിക്കുന്നു. അവസാനമാകുമ്പോൾ ആഭ്യന്തരകലഹവുമെല്ലാ
മുണ്ടാകുന്നു. പരസ്പരം വഴക്കിടാൻ തുടങ്ങുന്നു. വിനാശമുണ്ടാവുക തന്നെ വേണം. ഒരുപാട് ബോംബുകളെല്ലാം ഉണ്ടാക്കുന്നുണ്ട്. ഇതിനുമുമ്പ് എപ്പോഴാണോ വലിയ യുദ്ധമുണ്ടായത് അപ്പോൾ രണ്ട് ബോംബുകൾ വർഷിച്ചിരുന്നു. ഇപ്പോഴാണെങ്കിൽ ഒരുപാടെണ്ണം ഉണ്ടാക്കിയിട്ടുണ്ട്. മനസ്സിലാക്കേണ്ട കാര്യമല്ലേ! ഇത് അതേ മഹാഭാരത യുദ്ധമാണെന്ന് നിങ്ങൾ എല്ലാവർക്കും പറഞ്ഞുകൊടുക്കണം. മുതിർന്നവരെല്ലാം തന്നെ പറയുന്നു അഥവാ ഈ യുദ്ധത്തെ നിർത്തലാക്കിയില്ലായെന്
നുണ്ടെങ്കിൽ മുഴുവൻ ലോകവും അഗ്നിക്ക് ഇരയാകും. അഗ്നി ബാധിക്കുക തന്നെ വേണമെന്ന് നിങ്ങൾക്കറിയാം. ബാബ ആദി സനാതന ദേവീ-ദേവത ധർമ്മത്തിന്റെ സ്ഥാപന ചെയ്തുകൊണ്ടിരിക്
കുകയാണ്. രാജയോഗം സത്യയുഗത്തിലേക്കാണ്. ദേവീ-ദേവത ധർമ്മം ഇപ്പോൾ പ്രായേണ ലോപിച്ചിരിക്കുകയാണ്. ചിത്രവും ഉണ്ടാക്കിയിട്ടുണ്ട്. ബാബ പറയുന്നു-കല്പം മുമ്പത്തേതു പോലെ വിഘ്നങ്ങൾ തീർച്ചയായും സംഭവിക്കും. മുൻകൂട്ടി തന്നെ അറിയാൻ സാധിക്കില്ലല്ലോ! കല്പം മുമ്പും ഇങ്ങനെയെല്ലാം ഉണ്ടായിരുന്നു എന്ന് പിന്നീട് മനസ്സിലാക്കാൻ സാധിക്കും. ഇത് പൂർവ്വ നിശ്ചിത നാടകമാണ്. നമ്മൾ ഡ്രാമയിൽ ബന്ധിക്കപ്പെട്ടിരിക്കു
കയാണ്. ഓർമ്മയുടെ യാത്ര വിസ്മരിക്കരുത്. ഇതിനെ പരീക്ഷ എന്നാണ് പറയുന്നത്. ഓർമ്മയുടെ യാത്രയിൽ ഉറച്ചു നിൽക്കാൻ സാധിക്കുന്നില്ല, ക്ഷീണിച്ചുപോകുന്നു. ഗീതവുമുണ്ടല്ലോ- രാത്രിയിലെ യാത്രക്കാരാ ക്ഷീണിക്കരുത്.... ഇതിന്റെ അർത്ഥം ആർക്കും മനസ്സിലാക്കാൻ സാധിക്കില്ല. ഇതാണ് ഓർമ്മയുടെ യാത്ര. ഈ യാത്രയിലൂടെ രാത്രി പൂർത്തിയായി പകൽവരുന്നു. പകുതി കല്പം പൂർത്തിയായി പിന്നീട് സുഖം ആരംഭിക്കും. ബാബ തന്നെയാണ് മൻമനാഭവയുടെ അർത്ഥവും മനസ്സിലാക്കി തന്നിട്ടുള്ളത്. ഗീതയിൽ കൃഷ്ണന്റെ പേര് വെച്ചതിനാൽ യഥാർത്ഥ ശക്തിയില്ല. ഇപ്പോൾ എല്ലാവരുടെയും മംഗളമുണ്ടാകണം. അതായത് നമ്മൾ എല്ലാ മനുഷ്യാത്മാക്കളുടെയും മംഗളം ചെയ്യുകയാണ്. പ്രത്യേകിച്ചും ഭാരതത്തിന്റെയും പിന്നീട് മുഴുവൻ ലോകത്തിന്റെയും നന്മയാണ് ചെയ്യേണ്ടത്. എല്ലാവരുടെയും മംഗളം നമ്മൾ ശ്രീമതത്തിലൂടെയാണ് ചെയ്യുന്നത്. ആരാണോ മംഗളകാരിയായി മാറുന്നത് അവർക്ക് സമ്പത്തും ലഭിക്കും. ഓർമ്മയുടെ യാത്ര കൂടാതെ മംഗളമുണ്ടാകാൻ സാധിക്കില്ല.

ഇപ്പോൾ നിങ്ങൾക്ക് മനസ്സിലാക്കി തന്നുകഴിഞ്ഞു, ബാബ പരിധിയില്ലാത്ത അച്ഛനാണെന്ന്. ബാബയിൽ നിന്നും സമ്പത്ത് ലഭിച്ചിരുന്നു. ഭാരതവാസികൾ തന്നെയാണ് 84 ജന്മങ്ങൾ എടുത്തിട്ടുള്ളത്. പുനർജന്മത്തിനും കണക്കുണ്ട്. 84 ജന്മങ്ങൾ ആരാണ് എടുക്കുന്നതെന്ന് ആരും മനസ്സിലാക്കുന്നില്ല. അവനവന്റേതായ ശ്ലോകങ്ങൾ ഉണ്ടാക്കി കേൾപ്പിച്ചുകൊണ്ടേ
യിരിക്കും. ഗീത അതു തന്നെയാണ് എന്നാൽ ഒരുപാട് കലർപ്പുകളുണ്ട്. ഗീതയെക്കാളും ഭാഗവതത്തെ വലുതാക്കി കാണിച്ചിട്ടുണ്ട്. ഗീതയിലാണ് ജ്ഞാനമുളളത്. ഭാഗവതത്തിൽ ജീവിത കഥയാണ്. വാസ്തവത്തിൽ ഗീതയായിരിക്കണം ഏറ്റവും വലുത്. ജ്ഞാനസാഗരൻ ബാബയാണ്. ബാബ ജ്ഞാനം നൽകിക്കൊണ്ടേയിരിക്കും. ഭക്തിയിലെ ഗീത അരമണിക്കൂറിൽ തന്നെ വായിച്ചു കഴിയുന്നു. ഇപ്പോഴും നിങ്ങൾ ജ്ഞാനം കേട്ടുകൊണ്ടേവരികയാണ്. ദിനംപ്രതി നിങ്ങളുടെ അടുത്ത് ധാരാളം പേർ വന്നുകൊണ്ടേയിരിക്കും. പതുക്കെ-പതുക്കെ വരും. ഇപ്പോൾ തന്നെ വലിയ-വലിയ രാജാക്കന്മാർ വന്നാൽ ഒട്ടും താമസിയാതെ തന്നെ പെട്ടെന്നു ശബ്ദം ഉയരും. അതിനാൽ യുക്തിയോടുകൂടി പതുക്കെ-പതുക്കെയാണ് മുന്നോട്ടു പോവുക. ഇത് ഗുപ്തമായ ജ്ഞാനം തന്നെയാണ്. നമ്മൾ എന്താണ് ചെയ്യുന്നതെന്ന് മറ്റാർക്കുമറിയില്ല. രാവണനോടൊപ്പെം നിങ്ങളുടെ യുദ്ധം എങ്ങനെയാണ്. ഇത് നിങ്ങൾക്കു മാത്രമേ അറിയുകയുള്ളൂ മറ്റാർക്കും അറിയാൻ സാധിക്കില്ല. ഭഗവാന്റെ വാക്കുകളാണ്- നിങ്ങൾ സതോപ്രധാനമായി മാറാൻ എന്നെ ഓർമ്മിക്കൂ എന്നാൽ പാപങ്ങൾ വിനാശമാകും. പവിത്രമായാലല്ലേ കൂടെകൊണ്ടുപോകാൻ സാധിക്കുകയുള്ളൂ! എല്ലാവർക്കും ജീവൻമുക്തി ലഭിക്കുക തന്നെ വേണം. രാവണരാജ്യത്തിൽ നിന്ന് മുക്തി ലഭിക്കും. നിങ്ങൾ എഴുതാറുമുണ്ട്-നമ്മൾ ശിവ ശക്തി ബ്രഹ്മാകുമാർ-കുമാരിമാർ അയ്യായിരം വർഷത്തിന് മുമ്പത്തേതുപോലെ പരമപിതാ പരമാത്മാവിന്റെ ശ്രീമതമനുസരിച്ച് ശ്രേഷ്ഠാചാരിയായ ലോകം സ്ഥാപിക്കും. അയ്യായിരം വർഷം മുൻപ് ശ്രേഷ്ഠാചാരിയായ ലോകമായിരുന്നു. ഇത് ബുദ്ധിയിൽ ഇരുത്തണം. മുഖ്യ-മുഖ്യമായ പോയിന്റുകൾ ബുദ്ധിയിൽ ധാരണയായാൽ മാത്രമേ ഓർമ്മയുടെ യാത്രയിലിരിക്കാൻ സാധിക്കൂ. കല്ലുബുദ്ധികളല്ലേ! ഇനിയും സമയമുണ്ടല്ലോ പിന്നീട് പുരുഷാർത്ഥം ചെയ്യാം എന്ന് ചിലർ മനസ്സിലാക്കുന്നു. എന്നാൽ മരണത്തിന് നിയമമില്ലല്ലോ! നാളെ-നാളെ എന്ന് പറഞ്ഞുതന്നെ മരിക്കും. പുരുഷാർത്ഥം ചെയ്തില്ലല്ലോ എന്ന് അപ്പോൾ ചിന്തിക്കും. അതിനാൽ ഒരുപാട് വർഷമുണ്ടെന്ന് മനസ്സിലാക്കരുത്. അവസാനം മുന്നോട്ടുപോകാമെന്ന് മനസ്സിലാക്കരുത്. ഈ ചിന്ത നിങ്ങളെ ഒന്നുകൂടി വീഴ്ത്തും. എത്രത്തോളം സാധിക്കുന്നുവോ പുരുഷാർത്ഥം ചെയ്തുകൊണ്ടേയിരിക്കൂ. ഓരോരുത്തർക്കും ശ്രീമതത്തിലൂടെ തന്റെ മംഗളം ചെയ്യണം. സ്വയത്തെ പരിശോധിക്കണം. എത്രത്തോളം ഞാൻ ബാബയെ ഓർമ്മിക്കുന്നുണ്ട്, എത്രത്തോളം ഞാൻ ബാബയുടെ സേവനം ചെയ്യുന്നുണ്ട്. നിങ്ങളാണല്ലോ ഈശ്വരീയ സഹയോഗികൾ. മറ്റുളള ആത്മാക്കളുടെ ഉദ്ധാരമാണ് നിങ്ങൾ ചെയ്യുന്നത്. ആത്മാവ് പതിതത്തിൽ നിന്നും എങ്ങനെ പാവനമായി മാറുന്നു, അതിനുള്ള യുക്തികളാണ് ബാബ പറഞ്ഞു തരുന്നത്. ലോകത്തിൽ നല്ലതും മോശവുമായ മനുഷ്യരുണ്ട്. ഓരോരുത്തർക്കും അവരവരുടേതായ പാർട്ടുണ്ട്. ഇതാണ് പരിധിയില്ലാത്ത കാര്യം. മുഖ്യമായ ശാഖോപശാഖകളെ മാത്രമാണ് എണ്ണാറുള്ളത്. പിന്നീട് ഇലകൾ ഒരുപാടുണ്ട്. ബാബ മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നു-കുട്ടികളേ പരിശ്രമിക്കൂ. എല്ലാവർക്കും ബാബയുടെ പരിചയം നൽകൂ എന്നാൽ ബാബയുമായി ബുദ്ധിയോഗം യോജിക്കപ്പെടും. ബാബ എല്ലാ കുട്ടികളോടും പറയുന്നു- പവിത്രമായി മാറൂ എന്നാൽ മുക്തിധാമത്തിലേക്ക് പോകും. മഹാഭാരത യുദ്ധത്തിലൂടെ എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തിലുള്ളവർക്ക് അറിയില്ലല്ലോ. പുതിയ ലോകത്തിനുവേണ്ടിയാണ് ഈ ജ്ഞാന യജ്ഞം രചിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ യജ്ഞം പൂർത്തിയാകുമ്പോൾ എല്ലാവരും ഈ യജ്ഞത്തിൽ സ്വാഹാ ചെയ്യപ്പെടും. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഇത് പൂർവ്വ നിശ്ചിത നാടകമാണ്. അതിനാൽ വിഘ്നങ്ങളിൽ പരിഭ്രമിക്കരുത്. വിഘ്നങ്ങളിൽ ഓർമ്മയുടെ യാത്രയെ മറന്നുപോകരുത്. ഓർമ്മയുടെ യാത്ര ഒരിക്കലും നിന്നുപോകാതെ ശ്രദ്ധിക്കണം.

2)എല്ലാവർക്കും ബാബയുടെ പരിചയം നൽകി പാവനമായി മാറാനുള്ള യുക്തി പറഞ്ഞുകൊടുക്കണം. ദൈവീക വൃക്ഷത്തിന്റെ തൈകൾ നട്ടുപിടിപ്പിക്കണം.

വരദാനം :-
'ഞാൻ' എന്ന ഭാവത്തെ ത്യാഗം ചെയ്ത് സേവയിൽ സദാ മുഴുകിയിരിക്കുന്ന ത്യാഗമൂർത്തി സേവാധാരിയായി ഭവിക്കട്ടെ.

'ഞാൻ' എന്ന ഭാവത്തെ ത്യജിക്കുമ്പോഴാണ് സേവാധാരിക്ക് സേവയിൽ സഫലതയുടെ അനുഭൂതി ചെയ്യാൻ സാധിക്കുക. ഞാൻ സേവ ചെയ്തുകൊണ്ടിരിക്കുകയാണ്, ഞാൻ സേവനം ചെയ്തു- ഈ സേവാഭാവത്തിന്റെ ത്യാഗം. ഞാനല്ല ചെയ്തത് ഞാൻ ചെയ്യുന്നവനാണ്, ചെയ്യിപ്പിക്കുന്നത് ബാബയാണ്. 'ഞാൻ' എന്ന ഭാവം ബാബയോടുള്ള സ്നേഹത്തിൽ അലിഞ്ഞുപോകണം- ഇതിനെയാണ് പറയുക സേവയിൽ സദാ മുഴുകിയിരിക്കുന്ന ത്യാഗമൂർത്തി, സത്യമായ സേവാധാരി. ചെയ്യിപ്പിക്കുന്നവൻ ചെയ്യിപ്പിച്ചുകൊണ്ടിരി
ക്കുന്നു, ഞാൻ നിമിത്തമാണ്. സേവയിൽ 'ഞാൻ' എന്ന ഭാവം കലരുക അർത്ഥം മോഹിയാകുക. സത്യമായ സേവാധാരികളിൽ ഈ സംസ്കാരം ഉണ്ടാവുകയില്ല.

സ്ലോഗന് :-
വ്യർത്ഥത്തെ സമാപ്തമാക്കൂ എങ്കിൽ സേവയുടെ ഓഫർ സമീപത്ത് വരും.

അവ്യക്ത സൂചനകൾ- ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും വിശേഷതയിലൂടെ സഫലതാ സമ്പന്നരാകൂ.

ഐക്യത്തിന് വേണ്ടി സ്വയത്തിൽ ഉള്ളിലൊതുക്കുവാനുള്ള ശക്തി വേണം, ഇതിലൂടെ മറ്റുള്ളവരുടെ സംസ്കാരവും അവശ്യം ശീതളമാകും. സദാ പരസ്പരം സ്നേഹത്തിന്റെ, ശ്രേഷ്ഠതയുടെ ഭാവനയിലൂടെ സമ്പർക്കത്തിൽ വരൂ, ഗുണങ്ങൾ സ്വീകരിക്കുന്നവരാകൂ എങ്കിൽ ഏകത നിലനിർത്താൻ സാധിക്കും. താങ്കളുടെ സംഘടനയിലെ ശുഭഭാവന അനേകാത്മാക്കൾക്ക് ഭാവനയുടെ ഫലം ലഭിക്കാനുള്ള നിമിത്തമാകും. അവർക്ക് പുതിയ മാർഗ്ഗം ലഭിക്കും.