മധുരമായകുട്ടികളേ -
ഇപ്പോള്നിങ്ങള്പുതിയസംബ
ന്ധത്തിലേയ്ക്ക്പൊയ്ക്കൊ
ണ്ടിരിക്കുകയാണ്, അതുകൊണ്ട്ഇവിടുത്തെകര്മ്
മബന്ധനസംബന്ധങ്ങളെമറന്ന്,
കര്മ്മാതീതമാകുന്നതിനുള്ള
പുരുഷാര്ത്ഥംചെയ്യൂ.
ചോദ്യം :-
ബാബ ഏത് കുട്ടികളെയാണ് പ്രശംസിക്കുന്നത്? ഏറ്റവുമധികം സ്നേഹം ആര്ക്കാണ്
നല്കുന്നത്?
ഉത്തരം :-
ബാബ നിര്ധന
കുട്ടികളെയാണ് പ്രശംസിക്കുന്നത്, ആഹാ ദരിദ്രരെ ആഹാ! എളുപ്പത്തില് രണ്ട് കഷണം
റൊട്ടി കഴിക്കണം, അത്യാഗ്രഹമില്ല. നിര്ധനരായ കുട്ടികള് ബാബയെ സ്നേഹത്തോടുകൂടി
ഓര്മ്മിക്കുന്നു. ബാബ നിരക്ഷരരായ കുട്ടികളെ കണ്ട് സന്തോഷിക്കുകയാണ്
എന്തുകൊണ്ടെന്നാല് അവര്ക്ക് പഠിച്ചതിനെ മറക്കുന്നതിനുള്ള പ്രയത്നം
ചെയ്യേണ്ടതില്ല.
ഓംശാന്തി.
ഇപ്പോള് ബാബയ്ക്ക് ദിവസവും കുട്ടികളോട് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ എന്ന്
പറയേണ്ടതിന്റെ ആവശ്യം വരുന്നില്ല. ആത്മാഭിമാനിയായി ഭവിക്കൂ അഥവാ ദേഹീ
അഭിമാനിയായി ഭവിക്കൂ... വാക്ക് ഒന്നു തന്നെയല്ലേ. ബാബ പറയുകയാണ് സ്വയം
ആത്മാവാണെന്ന് മനസ്സിലാക്കൂ. ആത്മാവില് തന്നെയാണ് 84 ജന്മത്തിന്റെ
പാര്ട്ടടങ്ങിയിരിക്കുന്നത്. ഒരു ശരീരമെടുത്തൂ, പാര്ട്ടഭിനയിച്ചു പിന്നീട് ശരീരം
നശിക്കുന്നു. ആത്മാവാണെങ്കില് അവിനാശിയാണ്. നിങ്ങള് കുട്ടികള്ക്ക് ഈ ജ്ഞാനം
ഇപ്പോഴാണ് ലഭിച്ചിരിക്കുന്നത് മറ്റാര്ക്കും ഈ കാര്യങ്ങളെക്കുറിച്ച് അറിയുകയില്ല.
ബാബയിപ്പോള് പറയുന്നു- എത്ര സാധിക്കുമോ ബാബയെ ഓര്മ്മിക്കുന്നതിന്റെ പരിശ്രമം
ചെയ്യൂ. ജോലിയിലെല്ലാം മുഴുകുന്നതിലൂടെ ഇത്രയും ഓര്മ്മ ഉണ്ടായിരിക്കുകയില്ല.
ഗൃഹസ്ഥ വ്യവഹാരത്തില് കഴിഞ്ഞുകൊണ്ടും കമല പുഷ്പ സമാനം പവിത്രമാകണം. പിന്നീട്
എത്ര സാധിക്കുമോ എന്നെ ഓര്മ്മിക്കൂ. ഞങ്ങളെ തപസ്യയില് ഇരുത്തണം ഇങ്ങനെയല്ല.
തപസ്യ എന്ന അക്ഷരം തന്നെ തെറ്റാണ്. വാസ്തവത്തിലിത് ഓര്മ്മയാണ്. എവിടെ
വേണമെങ്കിലും ഇരുന്നോളൂ, ബാബയെ ഓര്മ്മിക്കൂ. മായയുടെ കൊടുങ്കാറ്റ് വളരെയധികം വരും.
ഓരോരുത്തര്ക്കും എന്തെല്ലാം ഓര്മ്മകളാണ് വരുന്നത്. തീര്ച്ചയായും കൊടുങ്കാറ്റ്
വരും ആ സമയം പിന്നീടത് വരാതിരിക്കാന് അതിനെ ഇല്ലാതാക്കേണ്ടി വരും. ഇവിടെ
ഇരിക്കെയിരിക്കെ മായ വളരെയധികം ബുദ്ധിമുട്ടിച്ചുകൊ
ണ്ടിരിക്കും. ഇത് യുദ്ധമാണ്.
എത്രത്തോളം ഭാരരഹിതമാകുന്നുവോ അത്രത്തോളം ബന്ധനം കുറയും. ആദ്യം ആത്മാവ്
നിര്ബന്ധനമാണ്, എപ്പോള് ജന്മമെടുക്കുന്നുവോ മാതാ- പിതാവിലേക്ക് ബുദ്ധി പോകുന്നു
പിന്നീട് പത്നിയെ ദത്തെടുക്കുന്നു, ഏത് വസ്തുവാണോ മുന്നിലില്ലാതിരുന്നത് അത്
മുന്നില് വരുന്നു, പിന്നീട് കുട്ടികള് ജനിക്കുമ്പോള് അവരുടെ ഓര്മ്മയും
വര്ദ്ധിക്കും. നിങ്ങള്ക്കിപ്പോള് ഇതെല്ലാം മറക്കണം, ഒരു ബാബയെ മാത്രം
ഓര്മ്മിക്കണം, അതുകൊണ്ട് തന്നെയാണ് ബാബയുടെ മഹിമയുള്ളത്. നിങ്ങളുടെ അച്ഛനും
അമ്മയുമെല്ലാം ബാബയാണ്, ബാബയെ മാത്രം ഓര്മ്മിക്കൂ. ബാബ നിങ്ങള്ക്ക്
ഭാവിയിലേയ്ക്ക് വേണ്ടി എല്ലാം പുതിയത് നല്കുന്നു. പുതിയ സംബന്ധത്തിലേയ്ക്ക്
കൊണ്ടു വരുന്നു. സംബന്ധമെല്ലാം അവിടെയായിരിക്കുമല്ലോ. പ്രളയം സംഭവിക്കും
എന്നൊന്നുമല്ല. നിങ്ങള് ഒരു ശരീരം ഉപേക്ഷിച്ച് പിന്നീട് മറ്റൊന്നെടുക്കുന്നു.
ആരാണോ വളരെ നല്ലവര് അവര് തീര്ച്ചയായും ഉയര്ന്ന കുലത്തില് ജന്മമെടുക്കും. നിങ്ങള്
പഠിക്കുന്നത് തന്നെ ഭാവിയിലെ 21 ജന്മത്തേയ്ക്ക് വേണ്ടിയാണ്. പഠിപ്പ്
പൂര്ത്തിയായാല് പ്രാപ്തി ആരംഭിക്കും. സ്ക്കൂളില് പഠിച്ച് ട്രാന്സ്ഫറാകാറുണ്ടല്ലോ.
നിങ്ങളും ട്രാന്സ്ഫറാകേണ്ടവരാണ് - ശാന്തിധാമം പിന്നീട് സുഖധാമത്തില്. ഈ മോശമായ
ലോകത്തില് നിന്ന് മോചിപ്പിക്കപ്പെടും. ഇതിന്റെ പേര് തന്നെ നരകമെന്നാണ്.
സത്യയുഗത്തെ സ്വര്ഗ്ഗമെന്ന് പറയുന്നു. ഇവിടെ മനുഷ്യര് ഘോര അന്ധകാരത്തിലാണ്.
ധനവാന്മാര് ഇത് തന്നെയാണ് ഞങ്ങളുടെ സ്വര്ഗ്ഗമെന്ന് മനസ്സിലാക്കുന്നു. സ്വര്ഗ്ഗം
പുതിയ ലോകത്തിലാണുണ്ടാവുന്നത്. ഈ പഴയ ലോകം വിനാശമാകാനുള്ളതാണ്. ആരാണോ
കര്മ്മാതീത അവസ്ഥ നേടുന്നവര് അവര് ധര്മ്മ രാജപുരിയില് ഒരു ശിക്ഷയും
അനുഭവിക്കുകയില്ല. സ്വര്ഗ്ഗത്തിലാണെങ്കില് ശിക്ഷയും ഉണ്ടായിരിക്കില്ല. അവിടെ
ഗര്ഭകൊട്ടാരമായിരിക്കും. ദുഃഖത്തിന്റെ യാതൊരു കാര്യവുമില്ല. ഇവിടെയാണെങ്കില്
ഗര്ഭ ജയിലില് ശിക്ഷകള് അനുഭവിച്ചുകൊണ്ടിരിക്കുന്നു. നിങ്ങള് എത്ര തവണ
സ്വര്ഗ്ഗവാസിയായിരിക്കുന്നു - ഇത് ഓര്മ്മിക്കുകയാണെങ്കില് മുഴുവന് ചക്രവും
ഓര്മ്മയുണ്ടാവും. ഒരു ചെറിയ കാര്യം പോലും ലക്ഷക്കണക്കിന് രൂപയുടെതാണ്. ഇത്
മറക്കുന്നതിലൂടെ, ദേഹാഭിമാനത്തില് വരുന്നതിലൂടെ മായ നഷ്ടമുണ്ടാക്കുന്നു. ഇതാണ്
പ്രയത്നം. പരിശ്രമമില്ലാതെ ഉയര്ന്ന പദവി നേടാന് സാധിക്കില്ല. ബാബയോട് പറയുന്നു
- ബാബാ ഞങ്ങള് വിദ്യാഭ്യാസമില്ലാത്തവരാണ്, ഒന്നും അറിയുകയില്ല. ബാബയ്ക്ക്
സന്തോഷമുണ്ടാകുന്നു എന്തുകൊണ്ടെന്നാല് ഇവിടെ പഠിച്ചതെല്ലാം മറക്കണം. അത് കുറച്ച്
സമയത്തേയ്ക്ക് വേണ്ടി ശരീര നിര്വ്വഹണാര്ത്ഥം പഠിക്കണം. അറിയാമല്ലോ - ഇതെല്ലാം
അവസാനിക്കാനുള്ളതാണ്. എത്ര സാധിക്കുമോ ബാബയെ ഓര്മ്മിക്കണം റൊട്ടിക്കഷണം
സന്തോഷത്തോടുകൂടി കഴിക്കണം. ആഹാ ഈ സമയത്തെ ദാരിദ്ര്യം. സന്തോഷത്തോടുകൂടി
റൊട്ടിക്കഷണം കഴിക്കണം. അത്യാഗ്രഹമുണ്ടാവരുത്. ഇന്നത്തെക്കാലത്ത് ധാന്യം
എവിടെനിന്ന് ലഭിക്കാനാണ്. പഞ്ചസാരയെല്ലാം പതുക്കെ-പതുക്കെ ലഭിക്കാതെയാകും.
നിങ്ങള് ഈശ്വരീയസേവനം ചെയ്യുന്നതുകൊണ്ട് നിങ്ങള്ക്ക് സര്ക്കാര് നല്കുമെന്നില്ല.
അവര്ക്ക് ഒന്നും തന്നെ അറിയുകയില്ല. അതെ, കുട്ടികള് പറയേണ്ടതാണ് - സര്ക്കാരിന്
മനസ്സിലാക്കി കൊടുക്കൂ നമ്മളെല്ലാവരും ഒരുമിച്ച് അമ്മയുടെയും അച്ഛന്റെയുമടുത്ത്
പോവുകയാണ്, അവര്ക്ക് കുട്ടികള്ക്ക് വേണ്ടി ടോളി അയക്കേണ്ടതുണ്ട്.
ഇവിടെയാണെങ്കില് വ്യക്തമായി പറയുന്നു ഇല്ലേയില്ല. പാവങ്ങള്ക്ക് കുറച്ച്
നല്കുന്നു. എങ്ങനെയാണോ സന്യാസിമാര്ക്ക് ആരെങ്കിലും സമ്പന്നനാണെങ്കില് കൈനിറച്ച്
നല്കും. പാവങ്ങളാണെങ്കില് കുറച്ചെന്തെങ്കിലും നല്കും. പഞ്ചസാര മുതലായവയെല്ലാം
വരും എന്നാല് കുട്ടികളുടെ യോഗം കുറഞ്ഞു പോകുന്നു. ഓര്മ്മ നില്ക്കാത്തതു കാരണം,
ദേഹാഭിമാനത്തില് വരുന്നതു കാരണം ഒന്നും തന്നെ ഉപയോഗിക്കാന് സാധിക്കില്ല. ഈ
കാര്യം യോഗത്തിലൂടെ എത്ര സാധിക്കുമോ അത്രയും പഠിപ്പിലൂടെ സാധിക്കില്ല. യോഗം വളരെ
കുറവാണ്. മായ ഓര്മ്മയെ ഇല്ലാതാക്കുന്നു. ബലവാന്മാരെ കൂടുതല് നന്നായി
പിടികൂടുന്നു. നല്ല-നല്ല ഒന്നാന്തരം കുട്ടികളില് പോലും ഗ്രഹപിഴ ഉണ്ട്.
ഗ്രഹപിഴയുണ്ടാകുന്നതിന്റെ മുഖ്യമായ കാരണം യോഗത്തിന്റെ കുറവാണ്. ഗ്രഹപിഴ കാരണം
തന്നെയാണ് പേരിലും രൂപത്തിലും കുടുങ്ങി മരിക്കുന്നത്. ഇത് വളരെ വലിയ ലക്ഷ്യമാണ്.
അഥവാ സത്യമായ ലക്ഷ്യം നേടണമെങ്കില് ഓര്മ്മയിലിരിക്കേണ്ടി വരും.
ബാബ പറയുകയാണ് - സാക്ഷാത്ക്കാരത്തെക്കാളും നല്ലതാണ് ജ്ഞാനമാണ്. ജ്ഞാനത്തേക്കാള്
നല്ലത് ഓര്മ്മയാണ്. കൂടുതല് സാക്ഷാത്ക്കാരത്തിലേക്ക് പോകുന്നതിലൂടെ മായയുടെ
ഭൂതത്തിന്റെ പ്രവേശനമുണ്ടാകുന്നു. ഒരു പ്രയോജനവുമില്ലാത്ത
സാക്ഷാത്ക്കാരത്തിലേയ്ക്ക് പോകുന്നവര് ഒരുപാടുണ്ട്. എന്തെല്ലാമോ പറയുന്നു,
അവരില് വിശ്വാസം വെയ്ക്കരുത്. ബാബയുടെ മുരളിയില് നിന്നാണ് ജ്ഞാനം
ലഭിച്ചുകൊണ്ടിരിക്കുന്നത്. ബാബ മുന്നറിയിപ്പ് നല്കികൊണ്ടിരിക്കുകയാണ്. യാതൊരു
പ്രയോജനവുമില്ലാത്തതാണ് സാക്ഷാത്ക്കാരം. മായയുടെ പ്രവേശനം വളരെയധികം ഉണ്ടാകുന്നു.
അഹങ്കാരം വരുന്നു. ജ്ഞാനം എല്ലാവര്ക്കും ലഭിച്ചുകൊണ്ടിരിക്കുന്നു. ജ്ഞാനം
നല്കുന്നത് ശിവബാബയാണ്. മമ്മയ്ക്കുപോലും ഇവിടെ നിന്നല്ലേ ജ്ഞാനം ലഭിച്ചിരുന്നത്.
മമ്മയോടും പറയും മന്മനാ ഭവ. ബാബയെ ഓര്മ്മിക്കൂ, ദൈവീക ഗുണം ധാരണ ചെയ്യൂ. സ്വയം
നോക്കണം നമ്മള് ദൈവീക ഗുണം ധാരണ ചെയ്യുന്നുണ്ടോ? ഇവിടെനിന്ന് തന്നെ ദൈവീക ഗുണം
ധാരണ ചെയ്യണം. ചിലരെ നോക്കൂ ഇപ്പോള് ഫസ്റ്റ് ക്ലാസ്സ് അവസ്ഥയാണ്,
സന്തോഷത്തോടുകൂടി ജോലി ചെയ്യുന്നു, മണിക്കൂറുകള്ക്ക് ശേഷം ക്രോധത്തിന്റെ ഭൂതം
വന്നു, മുഴുവന് സമ്പത്തും ഇല്ലാതെയായി. ഇപ്പോള്-ഇപ്പോള് സമ്പാദ്യം,
ഇപ്പോളിപ്പോള് നഷ്ടം. മുഴുവന് ആധാരവും ഓര്മ്മയില് തന്നെയാണുള്ളത്. ജ്ഞാനമെല്ലാം
വളരെ സഹജമാണ്. ചെറിയ കുട്ടി പോലും മനസ്സിലാക്കും. എന്നാല് ഞാന് ആരാണ്,
എങ്ങനെയാണ്, യഥാര്ത്ഥ രീതിയില് അറിയണം. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി, ഈ
രീതിയില് ചെറിയ കുട്ടികള്ക്ക് ഓര്മ്മിക്കാന് സാധിക്കില്ല. മരിക്കുന്ന സമയത്ത്
മനുഷ്യരോട് ഭഗവാനെ ഓര്മ്മിക്കൂ എന്ന് പറയാറുണ്ട്. എന്നാല് ഓര്മ്മിക്കാന്
കഴിയില്ല എന്തുകൊണ്ടെന്നാല് യഥാര്ത്ഥത്തില് ആരും അറിയുന്നില്ല. ആര്ക്കും
തിരിച്ച് പോകാന് സാധിക്കില്ല. വികര്മ്മം വിനാശമാകുന്നുമില്ല. പരമ്പരയായി
ഋഷി-മുനി തുടങ്ങിയ എല്ലാവരും പറഞ്ഞു വരുന്നു രചയിതാവിനെയും രചനയേയും ഞങ്ങള്ക്ക്
അറിയുകയില്ല. അവര് അല്പമെങ്കിലും സതോഗുണി ആയിരുന്നു. ഇന്നത്തെ തമോപ്രധാന
ബുദ്ധിയ്ക്ക് പിന്നെങ്ങനെ അറിയാന് സാധിക്കും. ബാബ പറയുന്നു ഈ ലക്ഷ്മീ നാരായണനും
അറിയുകയില്ല. രാജാവും റാണിയും പോലും അറിയുന്നില്ല പിന്നെങ്ങനെ പ്രജകള്ക്കറിയും.
ആര്ക്കും തന്നെ അറിയുകയില്ല. ഇപ്പോള് കേവലം നിങ്ങള് കുട്ടികള്ക്ക് മാത്രമേ അറിയൂ.
നിങ്ങളിലും ചിലരുണ്ട് അവര് യഥാര്ത്ഥ രീതിയില് അറിയുന്നു, പറയുന്നു ബാബാ
ഇടയ്ക്കിടയ്ക്ക് മറന്നു പോവുന്നു. ബാബ പറയുകയാണ് - എവിടെയ്ക്ക് വേണമെങ്കിലും
പോയ്ക്കോളൂ കേവലം ബാബയെ ഓര്മ്മിക്കൂ. വളരെ വലിയ സമ്പത്താണ്. നിങ്ങള് 21
ജന്മത്തേയ്ക്ക് നിരോഗിയായി മാറുന്നു. ഇങ്ങനെയുള്ള ബാബയെ അന്തര്മുഖിയായി
ഓര്മ്മിക്കണമല്ലോ. എന്നാല് മായ മറപ്പിച്ച് കൊടുങ്കാറ്റില് പെടുത്തുന്നു, ഇതില്
അന്തര്മുഖിയായി വിചാര സാഗര മഥനം ചെയ്യണം. വിചാര സാഗര മഥനം ചെയ്യുന്ന കാര്യവും
ഇപ്പോഴത്തേതാണ്. ഇത് പുരുഷോത്തമനാകുന്നതിനുള്ള സംഗമയുഗമാണ്. ഇതും അത്ഭുതമാണ്,
നിങ്ങള് കുട്ടികള് കാണുന്നുണ്ട് - ഒരേ വീട്ടില് തന്നെ നിങ്ങള് സംഗമയുഗിയാണ്
ജീവിത പങ്കാളി അല്ലെങ്കില് കുട്ടികള് മുതലായവര് കലിയുഗികളാണ്. എത്ര വ്യത്യാസമാണ്.
ഏറ്റവും വിശേഷ കാര്യമാണ് ബാബ മനസ്സിലാക്കി തരുന്നത്. വീട്ടിലിരുന്നും നമ്മള്
പുഷ്പമായി മാറുന്നതിന് വേണ്ടി പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കു
കയാണെന്ന്
ബുദ്ധിയിലുണ്ടായിരിക്കണം. ഇത് അനുഭവത്തിന്റെ കാര്യമാണ്. പ്രാക്റ്റിക്കലായി
പരിശ്രമം ചെയ്യണം. ഓര്മ്മയില് തന്നെയാണ് പരിശ്രമമുള്ളത്. ഒരു വീട്ടില് തന്നെ
ഒരാള് ഹംസമാണെങ്കില് അടുത്തയാള് കൊറ്റിയായിരിക്കും. പിന്നീട് ചിലര് വളരെ
ഒന്നാന്തരമാകുന്നു. ഒരിക്കലും വികാരത്തിന്റെ ചിന്ത പോലും വരുന്നില്ല.
ഒരുമിച്ചിരുന്നും പവിത്രമായി ജീവിക്കുന്നു, ധൈര്യം കാണിക്കുകയാണെങ്കില് അവര്ക്ക്
വളരെ ഉയര്ന്ന പദവി ലഭിക്കും. ഇങ്ങനെയും കുട്ടികളുണ്ടല്ലോ. പലരെയും നോക്കൂ
വികാരത്തിന് വേണ്ടി എത്ര അടിയും വഴക്കുമുണ്ടാക്കുന്നു, സങ്കല്പത്തില് പോലും
അപവിത്രമാകുന്നതിന്റെ ചിന്ത വരാത്ത തരത്തിലുള്ള അവസ്ഥയുണ്ടാവണം. ബാബ പല
പ്രകാരത്തിലുള്ള അഭിപ്രായം നല്കികൊണ്ടിരിക്കുന്നു. ശ്രീ ശ്രീയുടെ മതത്തിലൂടെ
നമ്മള് ശ്രീ ലക്ഷ്മീ, ശ്രീ നാരായണനായി മാറുന്നുവെന്ന് നിങ്ങള്ക്കറിയാം. ശ്രീ
അര്ത്ഥം ശ്രേഷ്ഠം. സത്യയുഗത്തില് നമ്പര്വണ്ശ്രേഷ്ഠമാണ്. ത്രേതായുഗത്തില് രണ്ട്
ഡിഗ്രി കുറയുന്നു. ഈ ജ്ഞാനം നിങ്ങള് കുട്ടികള്ക്ക് ഇപ്പോഴാണ് ലഭിക്കുന്നത്.
ഈ ഈശ്വരീയ സഭയിലെ നിയമമാണ് - ആരിലാണോ ജ്ഞാന രത്നങ്ങളോട് ബഹുമാനമുള്ളത്, ഒരിക്കലും
കോട്ടുവായ മുതലായവ വരാത്തത് അവര് മുന്നിലേയ്ക്ക് മുന്നിലേയ്ക്കിരിക്കണം.
ചില-ചില കുട്ടികള് ബാബയുടെ മുന്നിലിരിക്കുമ്പോഴും ഉറക്കം തൂങ്ങി, കോട്ടുവായ
ഇട്ടുകൊണ്ടിരിക്കുന്നു. അവര് പിന്നീട് പുറകില് പോയിരിക്കണം. ഇത് കുട്ടികളുടെ
ഈശ്വരീയ സഭയാണ്. എന്നാല് പല ബ്രാഹ്മണികളും ഇങ്ങനെയിങ്ങനെയുള്ളവരെയും
കൊണ്ടുവരുന്നു, ഇതാണെങ്കില് ബാബയില് നിന്നും ധനമാണ് ലഭിക്കുന്നത്, ഓരോ ഓരോ
വാക്കും ലക്ഷക്കണക്കിന് രൂപയുടെയാണ്. ജ്ഞാനം ലഭിക്കുന്നത് സംഗമത്തിലാണെന്ന്
നിങ്ങള്ക്കറിയാം. ബാബാ ഞങ്ങള് പരിധിയില്ലാത്ത സമ്പത്തെടുക്കുന്നതിന് വീണ്ടും
വന്നിരിക്കുകയാണെന്ന് നിങ്ങള് പറയുന്നു. മധുര-മധുരമായ കുട്ടികള്ക്ക് ബാബ വീണ്ടും
വീണ്ടും മനസ്സിലാക്കി തരികയാണ് ഇത് മോശമായ ലോകമാണ്, നിങ്ങളുടേത് പരിധിയില്ലാത്ത
വൈരാഗ്യമാണ്. ബാബ പറയുകയാണ് ഈ ലോകത്തില് നിങ്ങള് എന്തെല്ലാം കാണുന്നുണ്ടോ
അതൊന്നും നാളെ ഉണ്ടായിരിക്കില്ല. ക്ഷേത്രങ്ങളുടെയൊന്നും പേരോ അടയാളമോ പോലും
ഉണ്ടായിരിക്കില്ല. അവിടെ സ്വര്ഗ്ഗത്തില് അവര്ക്ക് പഴയ വസ്തുക്കളെ കാണേണ്ട ആവശ്യം
തന്നെയില്ല. ഇവിടെയാണെങ്കില് പഴയ വസ്തുക്കള്ക്ക് വളരെയധികം മൂല്യമുണ്ട്.
വാസ്തവത്തില് ഒരു ബാബയ്ക്കല്ലാതെ മറ്റൊരു വസ്തുവിനും യാതൊരു മൂല്യവുമില്ല. ബാബ
പറയുകയാണ് ഞാന് വരുന്നില്ലായെങ്കില് നിങ്ങളെങ്ങനെ രാജ്യഭാഗ്യം നേടും. ആര്ക്കാണോ
അറിയുന്നത് അവര് തന്നെയാണ് വന്ന് ബാബയില് നിന്ന് സമ്പത്തെടുക്കുന്നത്,
അതുകൊണ്ടാണ് കോടിയില് ചിലരെന്ന് പറയുന്നത്. ഒരു കാര്യത്തിലും സംശയം വരരുത്. ഭോഗ്
മുതലായവയുടെയും ആചാരമുണ്ട്. ഇതിന് ജ്ഞാനവും ഓര്മ്മയുമായി യാതൊരു ബന്ധവുമില്ല.
മറ്റൊരു കാര്യവുമായി നിങ്ങള്ക്ക് സംബന്ധമില്ല. കേവലം രണ്ട് കാര്യങ്ങളാണ് ബാബയും
സമ്പത്തും, ചക്രവര്ത്തി പദവി. ബാബയെന്ന് ഭഗവാനെയാണ് പറയുന്നത്. വിരലുകൊണ്ടും
ഇങ്ങനെ സൂചിപ്പിക്കുമല്ലോ. ആത്മാവാണല്ലോ സൂചിപ്പിക്കുന്നത്. ബാബ പറയുകയാണ്
ഭക്തിമാര്ഗ്ഗത്തില് നിങ്ങളെന്നെ ഓര്മ്മിക്കുന്നു. നിങ്ങളെല്ലാവരും എന്റെ
പ്രിയതമകളാണ്. ഇതും അറിയാം കല്പ കല്പം ബാബ വന്ന് എല്ലാ മനുഷ്യരെയും ദുഃഖത്തില്
നിന്ന് മോചിപ്പിച്ച് ശാന്തിയും സുഖവും നല്കുന്നു, അതിനാലാണ് ബാബ പറഞ്ഞത് കേവലം
ഇങ്ങനെയുള്ള ബോര്ഡ് എഴുതി വെയ്ക്കൂ, പരിധിയില്ലാത്ത ബാബ വിശ്വത്തില് എങ്ങനെയാണ്
ശാന്തി സ്ഥാപന ചെയ്തുകൊണ്ടിരിക്കുന്നത് വന്ന് മനസ്സിലാക്കൂ. ഒരു സെക്കന്റില് 21
ജന്മത്തേയ്ക്ക് വിശ്വത്തിന്റെ അധികാരിയായി മാറണം അതിനാല് വന്ന് മനസ്സിലാക്കൂ.
വീട്ടില് ബോര്ഡ് വെയ്ക്കൂ, മൂന്നടി മണ്ണില് നിങ്ങള്ക്ക് ഏറ്റവും വലിയ
ഹോസ്പിറ്റലും യൂണിവേഴ്സിറ്റിയും തുറക്കാന് സാധിക്കും. ഓര്മ്മയിലൂടെ 21
ജന്മത്തേയ്ക്ക് നിരോഗിയും പഠിപ്പിലൂടെ സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവിയും
ലഭിക്കുന്നു. പ്രജയും പറയും നമ്മള് സ്വര്ഗ്ഗത്തിന്റെ അധികാരിയാണെന്ന്. ഇന്ന്
മനുഷ്യര്ക്ക് ലജ്ജ വരുന്നു കാരണം നരകവാസിയാണ്. സ്വയം പറയുന്നു ഞങ്ങളുടെ അച്ഛന്
സ്വര്ഗ്ഗവാസിയായി, അപ്പോള് നരകവാസിയായിരുന്നില്ലേ. എപ്പോള് മരിക്കുന്നുവോ
അപ്പോള് സ്വര്ഗ്ഗത്തില് പോകും. എത്ര സഹജമായ കാര്യമാണ്. നല്ല കര്മ്മം
ചെയ്യുന്നവരെ പ്രത്യേകിച്ച് പറയുന്നു ഇവര് വളരെ വലിയ മഹാദാനിയായിരുന്നു. ഇവര്
സ്വര്ഗ്ഗത്തില് പോയി. എന്നാല് ആരും പോകുന്നില്ല. എപ്പോഴാണോ നാടകം
പൂര്ത്തിയാവുന്നത് അപ്പോള് എല്ലാവരും സ്റ്റേജില് വന്ന് നില്ക്കുന്നു. ഈ യുദ്ധവും
അപ്പോഴാണ് ഉണ്ടാവുക എപ്പോഴാണോ എല്ലാ അഭിനേതാക്കളും ഇവിടെ വരുന്നത് ശേഷം തിരിച്ച്
പോകും. ശിവന്റെ വിവാഹ ഘോഷയാത്രയെന്ന് പറയുമല്ലോ. ശിവബാബയോടൊപ്പം എല്ലാ
ആത്മാക്കളും പോകും. മുഖ്യമായ കാര്യം ഇപ്പോള് 84 ജന്മങ്ങള് പൂര്ത്തിയായി. ഇപ്പോള്
ഈ ചെരുപ്പിനെ ഉപേക്ഷിക്കണം. എങ്ങനെയാണോ സര്പ്പം പഴയ തോല് ഉപേക്ഷിച്ച്
പുതിയതെടുക്കുന്നത്. നിങ്ങള് സത്യയുഗത്തില് പുതിയ തോലെടുക്കും. ശ്രീകൃഷ്ണന്
എത്ര മനോഹരമാണ്, കൃഷ്ണനില് വളരെയധികം ആകര്ഷണമുണ്ട്. ഒന്നാന്തരം ശരീരമാണ്.
അതുപോലെ നമ്മളുമെടുക്കും. പറയാറുണ്ടല്ലോ - നമ്മള് നാരായണനായി മാറും. ഇത് അഴുകിയ
മോശമായ തോലാണ്. ഇതുപേക്ഷിച്ച് നമ്മള് പുതിയ ലോകത്തേയ്ക്ക് പോകും. ഇത്
ഓര്മ്മിച്ച് എന്തുകൊണ്ട് സന്തോഷമുണ്ടാകുന്നില്ല, പറയുന്നുണ്ടല്ലോ ഞങ്ങള് നരനില്
നിന്ന് നാരായണനായി മാറുമെന്ന്. ഈ സത്യനാരായണന്റെ കഥയെ നല്ല രീതിയില്
മനസ്സിലാക്കൂ. എന്താണോ പറയുന്നത് അത് ചെയ്ത് കാണിക്കൂ. പറയുന്നതും ചെയ്യുന്നതും
ഒരുപോലെയായിരിക്കണം. ഉത്തരവാദിത്വങ്ങളെല്ലാം ചെയ്തോളൂ. ബാബ പറയുകയാണ് കൈകൊണ്ട്
ജോലി ചെയ്യൂ, മനസ്സ് ബാബയുടെ ഓര്മ്മയില് വെയ്ക്കൂ. എത്രത്തോളം ധാരണ ചെയ്യുന്നുവോ
അത്രയും നിങ്ങളുടെയടുത്ത് ജ്ഞാനത്തിന്റെ മൂല്യം ഉണ്ടാകും, ജ്ഞാനത്തിന്റെ
ധാരണയിലൂടെ നിങ്ങള് എത്ര ധനവാനായി മാറുന്നു. ഇത് ആത്മീയ ജ്ഞാനമാണ്. നിങ്ങള്
ആത്മാവാണ്, ആത്മാവ് തന്നെയാണ് ശരീരത്തിലൂടെ സംസാരിക്കുന്നത്. ആത്മാവ് തന്നെയാണ്
ജ്ഞാനം നല്കുന്നത്. ആത്മാവ് തന്നെയാണ് ധാരണ ചെയ്യുന്നത്. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഈ പഴയ
ലോകത്തിലെ പഴയ വസ്തുക്കളെ കണ്ടിട്ടും കാണരുത്. നരനില് നിന്ന് നാരായണനായി
മാറുന്നതിന് വേണ്ടി പറയുന്നതും ചെയ്യുന്നതും ഒരു പോലെയാക്കണം.
2) അവിനാശീ ജ്ഞാന
രത്നങ്ങളുടെ ആദരവ് വെയ്ക്കണം, ഇത് വളരെ വലിയ സമ്പത്താണ്, ഇതില് കോട്ടുവായിടുകയോ
ഉറക്കം തൂങ്ങുകയോ ചെയ്യരുത്. നാമ-രൂപത്തിന്റെ ഗ്രഹപിഴയില് നിന്നും
രക്ഷപ്പെടുന്നതിന് വേണ്ടി ഓര്മ്മയിലിരിക്കുന്നതിന്റെ പുരുഷാര്ത്ഥം ചെയ്യണം.
വരദാനം :-
ബാബയുടെ
കുടക്കീഴില് ലോലമായ പരിതസ്ഥിതികളില് പോലും കമലപുഷ്പ സമാനം സ്നേഹിയും
നിര്മ്മോഹിയുമായി ഭവിക്കട്ടെ.
സംഗമയുഗത്തില് ബാബ
സേവാധാരിയായി വരുന്നു അപ്പോള് കുടത്തണലിന്റെ രൂപത്തില് സദാ കുട്ടികളുടെ സേവനം
ചെയ്യുന്നു. ഓര്മ്മിക്കുമ്പോള് തന്നെ സെക്കന്റില് കൂടെയുണ്ടെന്ന അനുഭവം
ഉണ്ടാകുന്നു. ഈ ഓര്മ്മയുടെ കുടത്തണല് ഏതൊരു ലോലമായ പരിതസ്ഥിതികളില് പോലും
കമലപുഷ്പ സമാനം സ്നേഹിയും നിര്മ്മോഹിയുമാക്കി മാറ്റുന്നു. പ്രയത്നിക്കേണ്ടി
വരില്ല. ബാബയെ സമീപത്ത് കൊണ്ടുവരുന്നതിലൂടെ, സ്വ-സ്ഥിതിയില് സ്ഥിതി
ചെയ്യുന്നതിലൂടെ എങ്ങനെയുള്ള പരിതസ്ഥിതിയും പരിവര്ത്തനപ്പെടുന്നു.
സ്ലോഗന് :-
പ്രശ്നങ്ങളാകുന്ന മറ ഇടക്ക് വരാന് അനുവദിക്കരുത് എങ്കില് ബാബയുടെ കൂട്ടുണ്ടെന്ന
അനുഭവം ഉണ്ടായിക്കൊണ്ടിരിക്കും.
അവ്യക്ത സൂചനകള്- ആത്മീയ
സ്ഥിതിയില് ഇരിക്കാനുള്ള അഭ്യാസം ചെയ്യൂ, അന്തര്മുഖിയാകൂ.
ഏതൊരു വിഘ്നത്തില് നിന്നും
മുക്തമാകാനുള്ള യുക്തിയാണ്- സെക്കന്റില് സ്വയത്തിന്റെ സ്വരൂപം അതായത് ആത്മീയ
ജ്യോതിസ്വരൂപ സ്മൃതിയില് വരിക, ഒപ്പം കര്മ്മത്തില് നിമിത്ത ഭാവത്തിന്റെ സ്വരൂപം-
ഈ ഡബിള് ലൈറ്റ് സ്വരൂപത്തില് സ്ഥിതി ചെയ്യൂ എങ്കില് സെക്കന്റില് ഹൈജമ്പ്
ചെയ്യിക്കും. ഏതൊരു വിഘ്നത്തിനും മുന്നേറുന്നതില് തടസ്സം സൃഷ്ടിക്കാന്
സാധിക്കില്ല.