മധുരമായ കുട്ടികളേ -
ബാബയിലൂടെ ഏതൊരു ജ്ഞാനമാണോ ലഭിച്ചിട്ടുള്ളത് അത് ബുദ്ധിയിൽ നിലനിർത്തണം,
അതിരാവിലെ എഴുന്നേറ്റ് സ്വദർശന ചക്രധാരിയായി വിചാരസാഗരമഥനം നടത്തണം
ചോദ്യം :-
ഈ ഈശ്വരീയ പഠനത്തിന്റെ നിയമം എന്താണ്? അതിനുവേണ്ടി ഏതൊരു നിർദ്ദേശമാണ്
ലഭിച്ചിട്ടുള്ളത്?
ഉത്തരം :-
ഈ ഈശ്വരീയ
പഠിത്തത്തിന്റെ നിയമമാണ് - നിയമാനുസൃതം പഠിക്കുക. ഇടക്ക് പഠിക്കുക, ഇടക്ക്
പഠിക്കാതിരിക്കുക ഇത് നിയമമല്ല. ബാബ പഠിത്തത്തിനായി ധാരാളം സംവിധാനങ്ങൾ
നൽകിയിട്ടുണ്ട്. മുരളി ഇവിടെ നിന്ന് പോസ്റ്റലായി പോകുന്നുണ്ട്. 7 ദിവസത്തെ
കോഴ്സെടുത്ത് എവിടെ നിന്നും പഠിക്കാൻ സാധിക്കും. പഠിത്തം ഒരിക്കലും മുടക്കരുത്.
ഓംശാന്തി.
കുട്ടികൾ ആരെല്ലാമാണോ ഇവിടെ ഇരിക്കുന്നത് അവർ രചയിതാവിന്റേയും രചനയുടേയും
ആദി-മദ്ധ്യ-അന്ത്യം അഥവാ സ്വദർശനചക്രത്തെ ഓർമ്മിക്കുന്നു.
സ്വദർശനചക്രധാരിയാക
ണമെന്ന ജ്ഞാനം ബാബ കുട്ടികൾക്ക് നൽകിയിട്ടുണ്ട്. നിങ്ങൾ
ബ്രാഹ്മണകുട്ടികളുടെ ലക്ഷ്യമാണ് സ്വദർശന ചക്രധാരിയാകുക. മൂലവതനം, സൂക്ഷ്മവതനം,
സ്ഥൂലവതനം, ഈ 84 ജന്മങ്ങളുടെ ചക്രത്തെ ബുദ്ധിയിൽ വെക്കണം. മറ്റെല്ലാം തന്നെ
ബുദ്ധിയിൽ നിന്ന് കളയണം. ഇപ്പോൾ നിങ്ങൾ കുട്ടികളുടെ ബുദ്ധിയിലുണ്ട് ബാബ നമ്മളെ
സൂര്യവംശിയും ചന്ദ്രവംശിയുമാക്കിയിരുന്നു, പിന്നീട് 84 ജന്മങ്ങളെടുത്തു.
നടക്കുമ്പോഴും-ചുറ്റിക്കറങ്ങുമ്പോഴും, ഇരിക്കുമ്പോഴും-എഴുന്നേൽക്കുമ്പോഴും എന്റെ
ആത്മാവിന് ബാബയുടെയും രചനയുടെയും ആദി-മദ്ധ്യ-അന്ത്യത്തിന്റെയും ജ്ഞാനം
ലഭിച്ചിട്ടുണ്ട്. ഇപ്പോൾ നിങ്ങളെ ശിവബാബ ശൂദ്രനിൽ നിന്ന് ബ്രാഹ്മണനാക്കി. നിങ്ങൾ
84 ജന്മങ്ങളുടെ ചക്രത്തിന്റെ മലക്കം മറിച്ചിൽ എങ്ങനെയാണ് കളിക്കുന്നത എന്ന് ബാബ
മനസ്സിലാക്കിത്തന്നിട്ടുണ്ട്. ഏറ്റവും ആദ്യം നമ്മൾ ബ്രാഹ്മണരാണ്, നമ്മൾ
ബ്രാഹ്മണരെ ബ്രഹ്മാവിലൂടെ ശിവബാബയാണ് രചിക്കുന്നത്. രചയിതാവിന്റേയും രചനയുടെയും
ജ്ഞാനത്തിലൂടെ തന്നെയാണ് നിങ്ങൾ സ്വദർശനചക്രധാരിയാകുന്നത്. ഈ ജ്ഞാനം ബുദ്ധിയിൽ
നിലനിർത്തണം. അതിരാവിലെ എഴുന്നേറ്റ് സ്വദർശനചക്രധാരിയായി ഇരിക്കണം. നമ്മൾ
നമ്മുടെ 84 ജന്മങ്ങളുടെ ചക്രത്തെ അറിഞ്ഞിരിക്കുന്നു. നമ്മൾ എല്ലാ ആത്മാക്കളുടെയും
അച്ഛൻ ഒന്നാണ്. പറയാറുമുണ്ട് നമ്മളെല്ലാവരും പരസ്പരം സഹോദരങ്ങളാണ്. നമ്മുടെ
പിതാവ് നിരാകാരനായ പരംധാമ നിവാസിയായ ആ പരംപിതാ പരമാത്മാവാണ്. നമ്മളും
അവിടെയായിരുന്നു വസിച്ചിരുന്നത്, അത് നമ്മുടെ അച്ഛനാണ്. ബാബാ എന്ന വാക്ക് വളരെ
സ്നേഹം നിറഞ്ഞതാണ്. ശിവബാബയുടെ ക്ഷേത്രത്തിൽ പോയി എത്ര പൂജയാണ് ചെയ്യുന്നത്,
വളരെയധികം ഓർമ്മിക്കുന്നു. ബാബ പറയുന്നു - ഞാൻ നിങ്ങളെ മനുഷ്യനിൽ നിന്ന് ദേവതയും,
തുച്ഛബുദ്ധിയിൽ നിന്ന് സ്വച്ഛബുദ്ധിയുമാക്കുന്നു. തുച്ഛബുദ്ധി അർത്ഥം
ശൂദ്രബുദ്ധിയിൽ നിന്നും സ്വച്ഛബുദ്ധിയാക്കുന്നു അർത്ഥം ശ്രേഷ്ഠബുദ്ധിയുള്ളവരും,
പുരുഷോത്തമ ബുദ്ധിയുള്ളവരുമാക്കി
യിരുന്നു. എല്ലാ സ്ത്രീകളും പുരുഷൻമാരും ഈ
ലക്ഷ്മീ നാരായണനെ നമസ്ക്കരിക്കുന്നു. എന്നാൽ ഇവർ ആരാണ്? ഇതറിയുന്നില്ല. എപ്പോൾ
വന്നു, എന്താണ് ചെയ്തത്? ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് ഈ ഭാരതം
അവിനാശീഖണ്ഢമാണ് എന്തുകൊണ്ടെന്നാൽ അവിനാശിയായ ബാബയുടെ ജന്മഭൂമിയാണ്.
പതീത-പാവനൻരെയും, സർവ്വരുടെയും സദ്ഗതി ദാതാവിന്റെയും ജന്മസ്ഥാനമാണ് അതുകൊണ്ട്
ഇതാണ് ഏറ്റവും വലിയ തീർത്ഥസ്ഥാനം. എന്നാൽ ഇത് പരംപിതാ പരമാത്മാവിന്റെയും,
സർവ്വരുടെയും സദ്ഗതി ദാതാവിന്റെയും ജന്മഭൂമിയാണ് ഇത്രയും ലഹരി ആർക്കും
തന്നെയില്ല. പതീത-പാവനന്റെ ജയന്തി ഭാരതത്തിലാണ് ഉണ്ടായത്. ശിവന്റെ ജയന്തി
ആഘോഷിക്കുന്നുണ്ടെ
ങ്കിൽ ശിവന്റെ ജന്മം ഇവിടെത്തന്നെയാണ് ഉണ്ടാകുന്നത്. ഈ ഭാരതം
വലിയ തീർത്ഥസ്ഥാനമാണ്. എന്നാൽ ഡ്രാമയനുസരിച്ച് ഇത് നമ്മുടെ ഈശ്വരീയ പിതാവ് അഥവാ
മാതാ-പിതാവ്, പതിത-പാവനൻ, സർവ്വരുടെയും സദ്ഗതി ദാതാവിന്റെ ജന്മസ്ഥാനമാണെന്ന്
ആർക്കും തന്നെ അറിയില്ല. ഇത്രയും മഹത്വമുള്ളതുകൊണ്ടാണ് ഭാരതഭൂമിയെ വന്ദേമാതരം
എന്നുപറയുന്നത് അർത്ഥം ഈ ഭൂമിയിലാണ് ഈ പെൺകുട്ടികൾ ശ്രീമതത്തിലൂടെ ഭാരതത്തെ
സ്വർഗ്ഗമാക്കുന്നത്, അങ്ങനെയുള്ളവർക്ക് ഈ ലഹരി ഉണ്ടായിരിക്കണം ശ്രീമതത്തിലൂടെ
നമ്മൾ കൽപ-കൽപം ഭാരതത്തെ സ്വർഗ്ഗമാക്കുന്നു. ആര് എത്രത്തോളം ശ്രീമതത്തിലൂടെ
നടക്കുന്നുവോ അത്രയും ഉയർന്ന പദവി നേടും. ഭാരതവാസികൾ കൽപത്തിന്റെ ആയുസ്സ് ലക്ഷം
വർഷങ്ങളാക്കി. നിങ്ങൾക്കറിയാം ഭാരതം ജന്മസ്ഥാനമായിട്ടുള്ള ബാബ, ഏതൊരു ധർമ്മമാണോ
സ്ഥാപിച്ചത്, ആ ബാബയുടേതാണ് ഗീത. ഗീത പറഞ്ഞുതന്നത് ആരാണെന്ന് ഭാരതവാസികൾ
മറന്നിരിക്കുന്നു. എത്ര അന്തരം സംഭവിച്ചിരിക്കുന്നു. നിരാകാരനായ ശിവന്റെ സ്ഥാനം
എവിടെയാണ്, ശ്രീകൃഷ്ണന്റേത് എവിടെയാണ്. നിങ്ങൾക്കറിയാം കൃഷ്ണന്റെ ആത്മാവ്
വെളുത്തതായിരുന്നു അതിപ്പോൾ വളരെ ജന്മങ്ങളുടെ അന്തിമജന്മത്തിൽ
തമോപ്രധാനമായിരിക്കുന്നു. പിന്നീട് ഇദ്ദേഹത്തിൽ പ്രവേശിച്ച് ഇദ്ദേഹത്തെത്തന്നെ
വെളുത്ത ശ്രീകൃഷ്ണനാക്കി മാറ്റിക്കൊണ്ടിരിക്കുന്നു അതുകൊണ്ടാണ് ശ്രീകൃഷണനെ
വെളുത്തതായും-കറുത്തതായും, ശ്യാമസുന്ദരൻ എന്നൊക്കെ പറയുന്നത്. ശ്രീകൃഷ്ണൻ
സത്യയുഗത്തിലെ ആദ്യത്തെ സുന്ദരനായ രാജകുമാരനായിരുന്നു. ഇദ്ദേഹത്തിന്റെ മഹിമയാണ്
- മര്യാദാ പുരുഷോത്തമൻ, അഹിംസാ പരമോധർമ്മ... രാധയും കൃഷ്ണനും
ലക്ഷ്മിയും-നാരായണനും തമ്മിൽ പരസ്പരം എന്ത് സംബന്ധമാണുള്ളതെന്ന്
ഭാരതവാസിക്കറിയില്ല! ബാബ പറയുന്നു - ഇപ്പോൾ വരേക്കും നിങ്ങൾ എന്തെല്ലാമാണോ
പഠിച്ച് വന്നത്, അതിൽ യാതൊരു സാരവുമില്ല. ഇപ്പോൾ നിങ്ങൾ സന്മുഖത്തിരിക്കുന്നു.
ബാബ അയ്യായിരം വർഷങ്ങൾക്ക് ശേഷം നമുക്ക് വീണ്ടും രാജയോഗത്തിന്റെ ശിക്ഷണം
നൽകിക്കൊണ്ടിരിക്കുന്നു എന്നറിയാം. കൃഷ്ണനാണ് ഗീത പറഞ്ഞതെന്ന് മുഴുവൻ ലോകവും
പറയുന്നു. ബാബ പറയുന്നു - കൃഷ്ണനിൽ സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനം
തന്നെയില്ല. കൃഷ്ണന്റെ ആത്മാവ് മുൻപത്തെ ജന്മത്തിൽ ഈ ജ്ഞാനം
പ്രാപ്തമാക്കിയിട്ടുണ്ട്, ഇപ്പോൾ വീണ്ടും നേടിക്കൊണ്ടിരിക്കുകയാണ്. ഞാൻ
അദ്ദേഹത്തിന് ബ്രഹ്മാവ് എന്ന പേര് നൽകിയിരിക്കുന്നു. ഇദ്ദേഹത്തിന്റെ വളരെ
ജന്മങ്ങൾക്ക് ശേഷമുള്ള അന്തിമജന്മത്തിൽ ഞാൻ പ്രവേശിക്കുന്നു. നിങ്ങൾ
മർജീവയായിരിക്കുകയല്ലേ. നിങ്ങൾക്ക് അവ്യക്തനാമവും നൽകിയിരുന്നു. ഇപ്പോൾ
നൽകുന്നില്ല എന്തുകൊണ്ടെന്നാൽ വളരെപ്പേർ വിടനൽകി പോയി. ബാബയുടേതായി പുതിയ പേര്
സ്വീകരിച്ച് പിന്നീട് ഓടിപ്പോയി, ഇതൊരിക്കലും ശോഭനീയമല്ല അതുകൊണ്ട് പേരിടൽ
നിർത്തി. ഇപ്പോൾ നിങ്ങൾ ബ്രാഹ്മണരായിരിക്കുന്നു. പ്രജാപിതാ ബ്രഹ്മാവിന്റെ
കുട്ടികൾ, ശിവബാബയുടെ പേരക്കുട്ടികൾ. ബാബ പറയുന്നു - സമ്പത്ത് നിങ്ങൾക്ക് എന്നിൽ
നിന്നാണ് നേടേണ്ടത് അതുകൊണ്ട് എന്നെ ഓർമ്മിക്കൂ. ഇദ്ദേഹത്തിന്റേത് ഇത് വളരെ
ജന്മങ്ങളുടെ അന്തിമത്തിലെ ജന്മമാണ്. സൂക്ഷ്മവതനത്തിൽ കാണിക്കുന്ന ബ്രഹ്മാവ്
പാവനമാണ്. പ്രജാപിതാവ് സൂക്ഷ്മവതനത്തിലല്ല. ബാബ മനസ്സിലാക്കിത്തരുന്നു ഇദ്ദേഹം
വ്യക്തമാണ്, വൃക്ഷത്തിന്റെ അവസാനം നിൽക്കുന്നു. പവിത്രമായ ഫരിസ്തയാകുന്നതിന്
വേണ്ടി ഇവിടെ കുട്ടികളോടൊപ്പം യോഗത്തിലിരിക്കുന്നു. അതുകൊണ്ട് സൂക്ഷ്മവതനത്തിലും
കാണിക്കുന്നു. ഇവിടെ പ്രജാപിതാവ് തീർച്ചയായും ഉണ്ടായിരിക്കണം. അത് അവ്യക്തം, ഇത്
വ്യക്തം. നിങ്ങളും ഫരിസ്തയാകാനാണ് വന്നിരിക്കുന്നത്. ഇതിനെത്തന്നെയാണ് മനുഷ്യർ
സംശയിക്കുന്നത് എന്തുകൊണ്ടെന്നാൽ ഇത് തീർത്തും പുതിയ ജ്ഞാനമാണ്. ഒരു ശാസ്ത്രം
മുതലായവയിലും ഈ ജ്ഞാനമില്ല. ഭഗവാൻ ഒന്നാണ് ഉയർന്നതിലും ഉയർന്ന നിരാകാരനായ
പരംപിതാ പരമാത്മാവ്, എല്ലാ ആത്മാക്കളുടെയും പിതാവ്. ആ ബാബയുടെ നിവാസസ്ഥാനമാണ്
പരംധാമം. ആ ബാബയെയാണ് എല്ലാവരും ഓർമ്മിക്കുന്നത്, വരൂ, ഞങ്ങളുടെ മേൽ മായയുടെ
നിഴൽ വീണിരിക്കുകയാണ്. പതീതമായിരിക്കുന്നു. ഈ കാര്യങ്ങൾ പുതിയവരുടെ ബുദ്ധിയിൽ
ഇരിക്കുകയില്ല. ഇപ്പോൾ നിങ്ങൾക്ക് രചനയുടെ ആദി-മദ്ധ്യ-അന്ത്യത്തെ അറിയാം.
സത്യയുഗത്തിൽ നമ്മൾ കുറച്ച് പേരാണ് രാജ്യം ഭരിച്ചിരുന്നത്. അവിടെ അധർമ്മത്തിന്റെ
കാര്യം ഉണ്ടായിരിക്കുകയില്ല. ശാസ്ത്രങ്ങളിൽ എന്തെല്ലാം കാര്യങ്ങളാണ്
എഴുതിയിട്ടുള്ളത്, എന്നാൽ അതിൽ യാതൊരു സാരവുമില്ല. പടികൾ ഇറങ്ങിയിറങ്ങി ഇപ്പോൾ
അന്തിമത്തിൽ വന്ന് പതീതമായിരിക്കുന്നു. ഇപ്പോൾ നിങ്ങൾ കുതിച്ച് ചാടുന്നു
ഇറങ്ങുന്നതിൽ 84 ജന്മങ്ങളെടുക്കും, കുതിച്ച് ചാടുന്നത് സെക്കന്റിലാണ്.
നിങ്ങൾ കുട്ടികൾ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കു
കയാണ്, പിന്നീട് ശാന്തിധാമത്തിലേക്ക്
പോയി സുഖധാമത്തിലേക്ക് വരും. ഇതാണ് ദുഃഖധാമം. ഏറ്റവുമാദ്യം നിങ്ങളാണ് വന്നത്
അതുകൊണ്ട് ബാബയും ഏറ്റവുമാദ്യം നിങ്ങളെയാണ് കാണുന്നത്. ഇവിടെ അച്ഛന്റെയും
മക്കളുടെയും, ആത്മാവിന്റെയും പരമാത്മാവിന്റെയും കൂടിക്കാഴ്ചയാണ് നടക്കുന്നത്.
കണക്കില്ലേ - നമ്മൾ ബാബയിൽ നിന്ന് വേർപിരിഞ്ഞിട്ട് അയ്യായിരം വർഷമായി.
ഏറ്റവുമാദ്യം സ്വർഗ്ഗത്തിൽ പാർട്ടഭിനയിച്ചു, അവിടെ നിന്ന് വേഷം
അഭിനയിച്ചഭിനയിച്ച് നിങ്ങൾ താഴേക്ക് ഇറങ്ങി വന്നു. ഇപ്പോൾ നിങ്ങൾ ബാബയുടെ
അടുത്ത് വന്നിരിക്കുന്നു, ബാക്കി അവശേഷിക്കുന്ന കുറച്ച് പേരുണ്ട് അവരും വരും.
പിന്നീട് നിങ്ങളുടെ പഠിത്തം അവസാനിക്കും, എല്ലാവർക്കും ഇവിടെ വരണം. അവിടെ എപ്പോൾ
കാലിയാകുന്നോ അപ്പോൾ ബാബ എല്ലാവരെയും തിരിച്ച് കൊണ്ട് പോകും. ഇത്
മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. പഠിക്കണം. വിദ്യാലയത്തിൽ ഇടക്ക് പോകുക, ഇടക്ക്
പോകാതിരിക്കുക ഇത് നിയമമല്ല. ബാബ പഠനത്തിനായി വളരെ സംവിധാനങ്ങൾ നൽകിയിട്ടുണ്ട്.
അല്ലെങ്കിലൊരിക്കലും പഠിക്കേണ്ടത് ആരുടേയും അടുത്തേക്ക് പോസ്റ്റ് വഴി പോകില്ല.
ഈ പരിധിയില്ലാത്ത ബാബയുടെ പഠിത്തം പോസ്റ്റ് വഴി പോകുന്നു. എത്ര പേപ്പറുകളാണ്
അച്ചടിക്കുന്നത്. എവിടേക്കെല്ലാമാണ് പോകുന്നത്. 7 ദിവസത്തെ കോഴ്സെടുത്തതിന് ശേഷം
പിന്നീട് എവിടെ ഇരുന്നുകൊണ്ടും പഠിച്ചുകൊണ്ടിരിക്കൂ. ഈ സമയം എല്ലാവരും
അരക്കൽപത്തെ രോഗികളാണ്, അതുകൊണ്ട് 7 ദിവസം ഭട്ഠിയിൽ ഇരുത്തേണ്ടതായുണ്ട്. ഈ 5
വികാരങ്ങളുടെ രോഗം മുഴുവൻ ലോകത്തിലും പടർന്നിരിക്കുകയാണ്. സത്യയുഗത്തിൽ
നിങ്ങളുടെ ശരീരം നിരോഗിയായിരുന്നു, സദാ ആരോഗ്യവാനും, സമ്പന്നവാനുമായിരുന്നു.
ഇപ്പോഴാണെങ്കിൽ അവസ്ഥ എന്തായിരിക്കുന്നു. ഈ മുഴുവൻ കളിയും ഭാരതത്തിലാണ്.
നിങ്ങൾക്കിപ്പോൾ 84 ജന്മങ്ങളുടെ സ്മൃതി വന്നിരിക്കുന്നു. കൽപ-കൽപം നിങ്ങൾ
തന്നെയാണ് സ്വദർശനചക്രധാരിയും ചക്രവർത്തിയും രാജാവുമാകുന്നത്. ഇവിടെ രാജധാനിയാണ്
സ്ഥാപിക്കപ്പെട്ടുകൊ
ണ്ടിരിക്കുന്നത്, ഇതിൽ നമ്പർവൈസ് പദവികൾ ഉണ്ടായിരിക്കും.
പ്രജകളും അനേകപ്രകാരത്തിലുള്ളത് വേണം. ഹൃദയത്തോട് ചോദിക്കണം ഞാൻ എത്ര പേരെ
എനിക്ക് സമാനം സ്വദർശന ചക്രധാരിയാക്കുന്നുണ്ട്. ആര് എത്രത്തോളമാക്കുന്നോ അവർ
ഉയർന്ന പദവി നേടും. ബാബ നിങ്ങളെ മായയോട് യുദ്ധം ചെയ്യാൻ പഠിപ്പിക്കുന്നു,
അതുകൊണ്ടാണ് യുദ്ധിഷ്ഠിരനെന്ന പേര് വെച്ചിരിക്കുന്നത്. മായയോട്
വിജയിക്കുന്നതിനുള്ള യുദ്ധം പഠിപ്പിക്കുന്നു. യുധിഷ്ഠിരനെയും ധൃതരാഷ്ട്രരേയും
കാണിക്കുന്നുണ്ട്. മായയെ ജയിച്ചാൽ ലോകത്തെ ജയിച്ചുവെന്ന് പറയാറുമുണ്ട്, എത്ര
സമയമാണ് നിങ്ങളുടെ ജയം നിലനിൽക്കുന്നുണ്ടെന്നും പിന്നീട് എത്രസമയമാണ് പരാജയം
അനുഭവിക്കുന്നതെന്നും നിങ്ങൾക്കറിയാം. ഇത് ഭൗതീകമായ യുദ്ധമല്ല. അസത്യ ശരീരം,
അസത്യ മായ..... ഈ ഭാരതം അസത്യഖണ്ഢമാണ്. സത്യഖണ്ഢമായിരുന്നു, എപ്പോൾ മുതലാണോ
രാവണരാജ്യം ആരംഭിച്ചത് അപ്പോൾ മുതൽ അസത്യ ഖണ്ഢമാണ്. ഈശ്വരനെക്കുറിച്ച് എത്ര
അസത്യമാണ് പറയുന്നത്. എത്ര കളങ്കങ്ങളാണ് ചാർത്തുന്നത്. കളങ്കീ അവതാരമെന്നും
പറഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതൽ കളങ്കം ബാബയിലാണ് ചാർത്തുന്നത്. ബാബയെക്കുറിച്ച്
പറയുന്നു ആമയും-മത്സ്യവുമായെല്ലാം അവതരിക്കുന്നു, കല്ലിലും-മുള്ളിലും
ഈശ്വരനുണ്ട്. എത്രയാണ് ചീത്ത വിളിക്കുന്നത്. എന്താ ഇത് സഭ്യതയാണോ? ഇപ്പോൾ
നിങ്ങൾക്ക് പ്രകാശം ലഭിച്ചിരിക്കുന്നു. നിങ്ങൾക്കറിയാം ബാബ നമുക്ക്
രചയിതാവിന്റേയും രചനയുടേയും ആദി-മദ്ധ്യ-അന്ത്യത്തിന്റെ രഹസ്യം
മനസ്സിലാക്കിത്തരികയാണ്, ഇത് മറ്റാർക്കും തന്നെ അറിയില്ല. ബാബ മാത്രമാണ് സദ്ഗതി
ദാതാവ്. ബാബയുടെ ജ്ഞാനത്തിലൂടെ എല്ലാവരുടെയും സദ്ഗതിയുണ്ടാകുന്നു. ബാക്കി ആരാണോ
സ്വയം ദുർഗതിയിലുള്ളത് അവരെങ്ങനെ മറ്റുള്ളവരുടെ സദ്ഗതി ചെയ്യും. നിങ്ങളെ വന്ന്
രാജാക്കൻമാരുടെയും രാജാവാക്കുന്നു. നിങ്ങൾ തന്നെയായിരുന്നു പവിത്രരും
പൂജ്യരുമായിരുന്നത്, ഇപ്പോൾ വന്ന് പൂജാരിയായിരിക്കുന്നു. പവിത്ര
രാജാക്കൻമാരെയാണ് അപവിത്ര രാജാക്കൻമാർ പൂജിക്കുന്നത്. സത്യയുഗത്തിൽ രണ്ട്
കിരീടങ്ങൾ ഉണ്ടായിരുന്നു. വികാരീ രാജാവാകുമ്പോൾ ഒരു കിരീടമാകുന്നു. അവരും
മഹാരാജാവും മഹാറാണിയുമാണ്. എന്നാൽ പവിത്രമായവരുടെ മുന്നിൽ അപവിത്രമായവർ പോയി തല
കുനിക്കുന്നു. പവിത്ര പ്രവർത്തീമാർഗ്ഗത്തിലുള്ള അതേ ഭാരതവാസികൾ തന്നെയാണ് പതീത
പ്രവർത്തീ മാർഗ്ഗത്തിലുള്ളവരാകുന്നത്. ഇപ്പോൾ ബാബ പറയുന്നു ഇത് നിങ്ങളുടെ
മൃത്യുലോകത്തിലെ അന്തിമജന്മമാണ്. ഇപ്പോൾ ഞാൻ വന്നിരിക്കുന്നു നിങ്ങളെ വീണ്ടും
സത്യയുഗത്തിലേക്ക് കൊണ്ടുപോകുന്നതിന്. ഈ മിസൈലുകൾ കൊണ്ടുള്ള യുദ്ധം അയ്യായിരം
വർഷങ്ങൾക്ക് മുൻപും നടന്നിരുന്നു. ഈ പഴയ ലോകം നശിക്കണം. ബാബ
മനസ്സിലാക്കിത്തരുന്നു ഗൃഹസ്ഥ വ്യവഹാരത്തിൽ കഴിഞ്ഞു കൊണ്ടും കമലപുഷ്പസമാനമാകണം.
കമല പുഷ്പസമാനമായി നിങ്ങൾ ബ്രാഹ്മണർ മാറുന്നു. എന്നാൽ ഈ അടയാളം വിഷ്ണുവിന്
നൽകിയിരിക്കുന്നു എന്തുകൊണ്ടെന്നാൽ നിങ്ങൾ സദാ ഏകരസമായി ഇരിക്കുന്നില്ല. ഇന്ന്
കമല പുഷ്പ സമാനമാകും, രണ്ട് വർഷങ്ങൾക്ക് ശേഷം നോക്കിയാൽ പതീതമായിരിക്കും.
ഇത് നിങ്ങളുടെ സർവ്വോത്തമ കുലമാണ്. നിങ്ങൾ ബ്രാഹ്മണർ കുടുമയാണ്. പിന്നീട്
പുനർജന്മങ്ങൾ എടുത്തെടുത്ത് ദേവതയും, ക്ഷത്രിയനും, വൈശ്യനും, ശൂദ്രനുമാകുന്നു.
ശൂദ്രനിൽ നിന്നും പെട്ടെന്ന് ദേവതയാകുകയില്ല. കുടുമയായ ബ്രാഹ്മണൻ ആവശ്യമാണ്.
ഇപ്പോൾ ബ്രാഹ്മണരെ ബാബ പഠിപ്പിച്ചുകൊണ്ടിരി
ക്കുന്നു. അപ്പോൾ ഇങ്ങനെയുള്ള ബാബയെ
ഒരിക്കലും ഉപേക്ഷിച്ച് പോകരുത്. ബാബ പറയുന്നു ആശ്ചര്യത്തോടെ എന്റേതാകുന്നു,
കേൾക്കുന്നു പിന്നീട് ഓടിപ്പോയി മായയുടേതാകുന്നു. കുല ദ്രോഹിയാകുന്നു, എന്റെ
നിന്ദ ചെയ്യിക്കുന്നു.... അവരെക്കുറിച്ചാണ് പറയുന്നത് സദ്ഗുരുവിനെ
നിന്ദിക്കുന്നവർക്ക് സ്വർഗ്ഗത്തിന്റെ ഗതി ലഭിക്കുകയില്ല. ബാക്കി മറ്റുള്ളവരെല്ലാം
ഭക്തിമാർഗ്ഗത്തിലെ ഗുരുക്കൻമാരാണ്, അവരാരും തന്നെ സദ്ഗതി ദാതാക്കളല്ല. എല്ലാ
ആത്മാക്കളുടെയും അച്ഛനും ടീച്ചറും ഗുരുവും ഒരേയൊരു നിരാകാരനായ ബാബയാണ്. ആ
ബാബയാണ് എല്ലാവരെയും ഉദ്ധരിക്കുന്നതിനായി വന്നിരിക്കുന്നത്. മുന്നോട്ട് പോകവേ
മനസ്സിലാക്കും അപ്പോഴേക്കും വളരെ വൈകിപ്പോയിരിക്കും. അവർ പിന്നീട് അവരുടെ തന്നെ
ധർമ്മത്തിലേക്ക് പോകും. ഏറ്റവും ശ്രേഷ്ഠമായത് ദേവതാധർമ്മമാണ്. അതിലും ഉയർന്നത്
ബാബയോടൊപ്പമിരി
ക്കുന്ന നിങ്ങൾ ബ്രാഹ്മണരാണ്. നിങ്ങളെ പഠിപ്പിക്കുന്നത് വിചിത്രനും
വിദേഹിയുമാണ്. ബാബ പറയുന്നു എനിക്ക് ദേഹമില്ല. എന്നെ ശിവനെന്നാണ് വിളിക്കുന്നത്,
എന്റെ പേര് മാറ്റാൻ സാധിക്കില്ല. ബാക്കി എല്ലാവരുടെയും ശരീരങ്ങളുടെ പേര്
മാറിക്കൊണ്ടിരിക്കുന്നു. ഞാനാണ് പരമാത്മാവ്, എന്റെ ജാതകമുണ്ടാക്കാൻ ആർക്കും
സാധിക്കില്ല. എപ്പോഴാണോ പരിധിയില്ലാത്ത രാത്രിയുണ്ടാകുന്നത് അപ്പോൾ പകലിനെ
സൃഷ്ടിക്കുന്നതിനായി ഞാൻ വരുന്നു. ഇപ്പോൾ സംഗമമാണ്, ഈ കാര്യങ്ങളെ നല്ല രീതിയിൽ
മനസ്സിലാക്കി പിന്നീട് ധാരണ ചെയ്യണം. സ്മൃതിയിലേക്ക് കൊണ്ട് വരണം. ഇവിടെ നിങ്ങൾ
കുട്ടികൾ വരുന്നു, സമയവും ലഭിക്കുന്നു. ഇവിടെ നന്നായി വിചാരസാഗരമഥനം ചെയ്യാൻ
സാധിക്കും. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയഅച്ഛന്റെ
ആത്മീയകുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
സർവ്വോത്തമ കുലത്തിന്റെ സ്മൃതിയിലൂടെ ഗൃഹസ്ഥ വ്യവഹാരത്തിൽ കഴിഞ്ഞുകൊണ്ടും കമല
പുഷ്പ സമാനം പവിത്രമാകണം. ഒരിക്കലും സദ്ഗുരുവിന്റെ നിന്ദ ചെയ്യിക്കരുത്.
2) ശ്രീമതത്തിലൂടെ
ഭാരതത്തെ സ്വർഗ്ഗമാക്കുന്നതിന്റെ സേവനം ചെയ്യണം. സ്വദർശനചക്രധാരിയാ
കുകയും
ആക്കിത്തീർക്കുകയും ചെയ്യണം. എപ്പോൾ സമയം ലഭിച്ചാലും വിചാരസാഗരമഥനം തീർച്ചയായും
ചെയ്യണം.
വരദാനം :-
സദാ തന്റെ
മംഗളകാരി ഭാവനയിലൂടെ ഗുണഗ്രാഹികളായി മാറുന്ന ഉറച്ചതും ഇളകാത്തവരുമായി ഭവിക്കട്ടെ.
തന്റെ സ്ഥിതിയെ ഉറച്ചതും
ഇളകാത്തതുമാക്കി മാറ്റുന്നതിനായി സദാ ഗുണഗ്രാഹികളായി മാറൂ. ഓരോ കാര്യങ്ങളിലും
ഗുണഗ്രാഹിയായി മാറുകയാണെങ്കിൽ ഇളക്കങ്ങളിലേക്ക് വരുകയില്ല. ഗുണഗ്രാഹി അർത്ഥം
മംഗളകാരി ഭാവന. അവഗുണങ്ങളുള്ളവരിലും ഗുണങ്ങൾ കാണാനാവുന്നവരെയാണ് ഗുണഗ്രാഹി എന്ന്
പറയുന്നത്. അതിനാൽ അവഗുണങ്ങളുള്ളവരിലുള്ള നല്ലഗുണങ്ങളെ സ്വീകരിക്കൂ.
ഉദാഹരണത്തിന് അവർ അവഗുണങ്ങളിൽ ദൃഢത കാണിക്കുന്നുണ്ടെങ്കിൽ താങ്കൾ സദ്ഗുണങ്ങളിൽ
ദൃഢതയുള്ളവരാകൂ. ഗുണങ്ങളെ സ്വീകരിക്കുന്നവരാകൂ, അവഗുണങ്ങളെയല്ല.
സ്ലോഗന് :-
തന്റെ എല്ലാം
ബാബക്ക് സമർപ്പിച്ച് സദാ ഭാരരഹിതമായി ഇരിക്കുന്നവർ തന്നെയാണ് ഫരിസ്തകൾ.
അവ്യക്തസൂചന-
ബ്രഹ്മാബാബക്ക് സമാനം സമ്പന്നവും സമ്പൂർണ്ണവുമായ സ്ഥിതിയെ അനുഭവം
ചെയ്തുകൊണ്ടിരിക്കൂ.
ബാബക്ക് സമാനമായി
മാറുന്നതിനായി ബ്രഹ്മാബാബയെ ഫോളോ ചെയ്തുകൊണ്ടിരിക്കൂ. ബ്രഹ്മാബാബ എങ്ങിനെയാണ്
സമ്പൂർണ്ണമായത് എന്ന് ചിന്തിച്ചുനോക്കൂ. ബാബക്ക് എന്തെല്ലാം വിശേഷതകളാണ്
ഉണ്ടായിരുന്നത്? സമ്പൂർണ്ണതയിലെത്തു
ന്നതിനുള്ള വിശേഷ ആധാരം എന്തായിരിക്കും?
ബ്രഹ്മാബാബ തന്റെ ഓരോ സമയവും സഫലമാക്കി, ഓരോ ശ്വാസവും ഓരോ സെക്കന്റും സഫലമാക്കി.
അതിനാൽ ബാപ്സമാൻ ആയിത്തീരുന്നതിനുള്ള ലക്ഷ്യം വെക്കുകയാണെങ്കിൽ സഫലമാക്കുയും
സഫലതാമൂർത്തിയായി മാറുകയും ചെയ്യണം.