മധുരമായ കുട്ടികളേ -
സംഗമത്തിൽ നിങ്ങൾക്ക് പുതിയതും വേറിട്ടതുമായ ജ്ഞാനം ലഭിക്കുന്നു, നിങ്ങൾക്കറിയാം
നമ്മൾ എല്ലാ ആത്മാക്കളും അഭിനേതാക്കളാണ്, ഒരാളുടെ പാർട്ട് മറ്റൊൾക്ക്
ലഭിക്കുകയില്ല.
ചോദ്യം :-
മായയുടെ മേൽ വിജയം നേടുന്നതിന് വേണ്ടി നിങ്ങൾ ആത്മീയ യോദ്ധാക്കൾക്ക്(ക്ഷത്രിയർ)
ഏതൊരു യുക്തിയാണ് ലഭിച്ചിട്ടുള്ളത്?
ഉത്തരം :-
അല്ലയോ
ആത്മീയ ക്ഷത്രിയരേ, നിങ്ങൾ സദാ ശ്രീമതമനുസരിച്ച് പൊയ്ക്കൊണ്ടിരിക്കൂ.
ആത്മാഭിമാനിയായി മാറി ബാബയെ ഓർമ്മിക്കൂ, ദിവസവും അതിരാവിലെ എഴുന്നേറ്റ്
ഓർമ്മയിലിരിക്കുന്നതിന്റെ അഭ്യാസം ചെയ്യുകയാണെങ്കിൽ മായയുടെ മേൽ വിജയം
പ്രാപ്തമാക്കാം. തലകീഴായ സങ്കല്പങ്ങളിൽ നിന്നും രക്ഷപ്പെടാം. ഓർമ്മയുടെ മധുരമായ
യുക്തി മായാജീത്താക്കി മാറ്റും.
ഗീതം :-
ആരുടെ
കൂട്ടുകാരനാണ് ഭഗവാൻ....
ഓംശാന്തി.
ഇത് മനുഷ്യരാൽ ഉണ്ടാക്കപ്പെട്ട ഗീതമാണ്. ഇതിന്റെ അർത്ഥം ആർക്കും അല്പം പോലും
അറിയുകയില്ല. പാട്ട,് ഭജന മുതലായവ പാടുന്നു, ഭക്തജനങ്ങൾ മഹിമ ചെയ്യുന്നു പക്ഷെ
ഒന്നും അറിയുന്നില്ല. ഒരുപാട് മഹിമ ചെയ്യുന്നു. നിങ്ങൾ കുട്ടികൾക്ക് ഒരു മഹിമയും
ചെയ്യേണ്ടതില്ല. കുട്ടികൾ അച്ഛന്റെ മഹിമ ഒരിക്കലും ചെയ്യാറില്ല. അച്ഛനറിയാം ഇത്
എന്റെ കുട്ടികളാണ്. കുട്ടികൾക്കറിയാം ഇത് നമ്മുടെ അച്ഛനാണ്. ഇപ്പോൾ ഇത്
പരിധിയില്ലാത്ത കാര്യമാണ്. എങ്കിലും എല്ലാവരും പരിധിയില്ലാത്ത ബാബയെ
ഓർമ്മിക്കുന്നു. ഇപ്പോൾ വരെയ്ക്കും ഓർമ്മിച്ചുകൊണ്ടേയിരി
ക്കുന്നു. ഭഗവാനെ
പറയുന്നു - അല്ലയോ ബാബാ, പേര് ശിവബാബയെന്നാണ്. എങ്ങനെയാണോ നമ്മൾ ആത്മാക്കൾ
അതുപോലെയാണ് ശിവബാബ. പരമാത്മാവ്, ആരെയാണോ സുപ്രീം എന്ന് പറയുന്നത്, അവരുടെ
കുട്ടികളാണ് നമ്മൾ. അവരെ സുപ്രീം സോൾ(പരമാത്മാവ്) എന്ന് പറയുന്നു. അവരുടെ നിവാസ
സ്ഥാനം എവിടെയാണ്? പരംധാമത്തിൽ. എല്ലാ ആത്മാക്കളും അവിടെയാണ് വസിക്കുന്നത്.
അഭിനേതാക്കൾ തന്നെയാണ് ആത്മാക്കൾ. നിങ്ങൾക്കറിയാം നാടകത്തിൽ അഭിനേതാക്കൾ
നമ്പർവൈസാണ്. ഓരോരുത്തരുടെയും പാർട്ടനുസരിച്ചാണ് അത്രയും വേതനം(ശമ്പളം)
ലഭിക്കുന്നത്. അവിടെ വസിക്കുന്ന ആത്മാക്കൾ എല്ലാവരും പാർട്ട്ധാരികളാണ്, പക്ഷെ
നമ്പർവൈസായി എല്ലാവർക്കും പാർട്ട് ലഭിച്ചിട്ടുള്ളതാണ്. ആത്മീയ അച്ഛനിരുന്ന്
മനസ്സിലാക്കി തരികയാണ് ആത്മാക്കളിൽ എങ്ങനെയാണ് അവിനാശിയായ
പാർട്ടടങ്ങിയിരിക്കുന്നത്. എല്ലാ ആത്മാക്കളുടെയും പാർട്ട് ഒരുപോലെ ആയിരിക്കാൻ
സാധ്യമല്ല. എല്ലാവരിലും ഒരുപോലെയുള്ള കഴിവായിരിക്കില്ല. നിങ്ങൾക്കറിയാം ഏറ്റവും
നല്ല പാർട്ട് അവരുടെതാണ് ആരാണോ ആദ്യം ശിവന്റെ രുദ്രമാലയിൽ വരുന്നത്. നാടകത്തിൽ
ആരാണോ വളരെ നല്ല-നല്ല അഭിനേതാക്കൾ അവരുടെ മഹിമ വളരെയധികം ഉണ്ടാകുന്നു. കേവലം
അവരെ കാണുന്നതിന് വേണ്ടി ജനങ്ങൾ പോകുന്നു. അതിനാൽ ഇത് പരിധിയില്ലാത്ത ഡ്രാമയാണ്.
ഈ പരിധിയില്ലാത്ത ഡ്രാമയിലും ഉയർന്നതിലും ഉയർന്നത് ഒരു ബാബയാണ്. ഉയർന്നതിലും
ഉയർന്ന അഭിനേതാവ്, നിർമ്മാതാവ്, സംവിധായകനെന്നും പറയും. അവരെല്ലാവരും
പരിധിയുള്ള അഭിനേതാക്കളും സംവിധായകരുമാണ്. അവർക്ക് അവരുടെ ചെറിയ പാർട്ട്
ലഭിച്ചിരിക്കുകയാണ്. പാർട്ടഭിനയിക്കുന്നത് ആത്മാവാണ് പക്ഷെ ദേഹാഭിമാനം കാരണം
മനുഷ്യരുടെ പാർട്ടിങ്ങനെയാണെന്ന് പറയുന്നു. ബാബ പറയുന്നു പാർട്ട് മുഴുവൻ
ആത്മാവിന്റെയാണ്. ആത്മാഭിമാനിയായി മാറേണ്ടതുണ്ട്. ബാബ മനസ്സിലാക്കി
തന്നിട്ടുണ്ട് സത്യയുഗത്തിൽ ആത്മാഭിമാനിയായിരിക്കും. ബാബയെ അറിയുന്നില്ല. ഇവിടെ
കലിയുഗത്തിലാണെങ്കിൽ ആത്മാഭിമാനിയുമല്ല ബാബയെ അറിയുന്നുമില്ല. ഇപ്പോൾ നിങ്ങൾ
ആത്മാഭിമാനിയായിരിക്കു
കയാണ്. ബാബയെ അറിയാം.
നിങ്ങൾ ബ്രാഹ്മണർക്ക് വേറിട്ട ജ്ഞാനം ലഭിക്കുന്നു. നിങ്ങൾ ആത്മാക്കൾക്ക്
മനസ്സിലായി നമ്മൾ എല്ലാ ആത്മാക്കളും അഭിനേതാക്കളാണ്. എല്ലാവർക്കും പാർട്ട്
ലഭിച്ചിട്ടുള്ളതാണ്, ഒരാൾക്ക് മറ്റൊരാളുടേത് ലഭിക്കുകയില്ല. ആ പാർട്ട് മുഴുവൻ
ആത്മാവിലാണ്. ഇപ്രകാരം ഏത് നാടകമാണോ ഉണ്ടാക്കിയിട്ടുള്ളത് അതും ആത്മാവിൽ
തന്നെയാണ് ധാരണ ചെയ്യുന്നത്. നല്ല പാർട്ടും ആത്മാവ് തന്നെയാണെടുക്കുന്നത്.
ആത്മാവ് തന്നെയാണ് പറയുന്നത് ഞാൻ ഗവർണറാണ്, ഇന്നയാളാണ്. പക്ഷെ ആത്മാഭിമാനിയായി
മാറുന്നില്ല. സത്യയുഗത്തിൽ മനസ്സിലാക്കും ഞാൻ ആത്മാവാണ്. ഒരു ശരീരം ഉപേക്ഷിച്ച്
വേറൊന്നെടുക്കണം. പരമാത്മാവിനെ അവിടെ ആരും അറിയുകയില്ല ഈ സമയം നിങ്ങൾ എല്ലാം
അറിയുന്നു. ശൂദ്രന്മാരെയും ദേവതകളെക്കാളും നിങ്ങൾ ബ്രാഹ്മണരാണ് ഉത്തമർ.
ഇത്രയധികം ബ്രാഹ്മണർ എവിടെ നിന്ന് വരും, ആരാകും. പ്രദർശിനിയിൽ ലക്ഷക്കണക്കിന്
വരുന്നു. ആരാണോ നല്ല രീതിയിൽ മനസ്സിലാക്കിയത്, ജ്ഞാനം കേട്ടത് അവർ പ്രജയായി മാറും.
ഓരോരോ രാജാവിനും അനേകം പ്രജകളുണ്ടാകുന്നു. നിങ്ങൾ ഒരുപാട് പ്രജകളെ
ഉണ്ടാക്കികൊണ്ടിരിക്കു
കയാണ്. ചിലർ പ്രദർശിനി, പ്രൊജക്ടറിലൂടെ മനസ്സിലാക്കിയും
നല്ലവരായി മാറും. പഠിക്കും, യോഗം വെയ്ക്കും. ഇപ്പോൾ അവർ വന്നുകൊണ്ടേയിരിക്കും.
പ്രജയും വരും പിന്നെ സമ്പന്നർ, രാജാ-റാണി, നിർധനർ മുതലായവരും വരും. അനേകം
രാജകുമാരനും രാജകുമാരിയുമുണ്ടാകുന്നു. സത്യയുഗം മുതൽ ത്രേതായുഗം വരെ രാജകുമാരനും
രാജകുമാരിയുമുണ്ടാകണം. കേവലം 8 അല്ലെങ്കിൽ 108 മാത്രമല്ല. എന്നാൽ ഇപ്പോൾ
എല്ലാവരും ഉണ്ടായികൊണ്ടിരിക്കുന്നു. നിങ്ങൾ സേവനം ചെയ്തുകൊണ്ടേയിരിക്കൂ. ഇതും
ഒന്നും പുതിയതല്ല. നിങ്ങൾ ഏതെങ്കിലും ചടങ്ങ് നടത്തി, ഇതും പുതിയ കാര്യമല്ല.
അനേക തവണ ചെയ്തിട്ടുണ്ട് പിന്നീട് സംഗമത്തിൽ ഇതേ കാര്യം ചെയ്യും അല്ലാതെ എന്ത്
ചെയ്യും! ബാബ പതിതരെ പാവനമാക്കാൻ വരുന്നു. ഇതിനെയാണ് പറയുന്നത് ലോകത്തിന്റെ
ചരിത്രവും ഭൂമിശാസ്ത്രവും. നമ്പർവൈസ് എല്ലാ കാര്യത്തിലും ഉണ്ടാവുക തന്നെ ചെയ്യും.
നിങ്ങളിലും ആരെങ്കിലും നന്നായി പ്രഭാഷണം ചെയ്യുകയാണെങ്കിൽ എല്ലാവരും പറയും ഇയാൾ
വളരെ നന്നായി പ്രഭാഷണം ചെയ്തു. മറ്റൊരാൾ കേൾപ്പിക്കുകയാണെങ്കിൽ പറയും ആദ്യത്തെയാൾ
നന്നായി മനസ്സിലാക്കി തന്നിരുന്നു. മുന്നാമത്തെയാൾ അവരെക്കാൾ നന്നായി
പറയുകായണെങ്കിൽ പറയും ഇവർ അവരെക്കാൾ നന്നായി പറയുന്നു. ഓരോ കാര്യത്തിലും
പ്രയത്നിക്കേണ്ടതുണ്ട് അവരെക്കാൾ ഉയർന്നതാവുന്നതിന്. സമർത്ഥശാലികൾ പെട്ടെന്ന്
കൈ ഉയർത്തും, പ്രഭാഷണം ചെയ്യുന്നതിന് വേണ്ടി. നിങ്ങൾ എല്ലാവരും പുരുഷാർത്ഥികളാണ്,
മുന്നോട്ട് പോകവേ മെയിൽ വണ്ടിയായി മാറും. മമ്മ മെയിൽ വണ്ടിയായിരുന്നതുപോലെ.
ബാബയെയാണെങ്കിൽ അറിയാൻ കഴിയില്ല കാരണം രണ്ടു പേരും ഒരുമിച്ചാണ്. നിങ്ങൾക്ക്
അറിയാൻ സാധിക്കില്ല ആരാണ് പറയുന്നത്. നിങ്ങൾ സദാ മനസ്സിലാക്കൂ ശിവബാബ
മനസ്സിലാക്കി തരികയാണെന്ന്. ബാബയും ദാദയും രണ്ടു പേരും അറിയുന്നു പക്ഷെ ബാബ
അന്തർയാമിയാണ്. പുറത്തു നിന്ന് പറയുന്നു ഇവരാണെങ്കിൽ വളരെ സമർത്ഥനാണ്. ബാബയും
മഹിമ കേട്ട് സന്തോഷിക്കുന്നു. ലൗകിക അച്ഛനും തന്റെ കുട്ടി നല്ല രീതിയിൽ പഠിച്ച്
ഉയർന്ന പദവി നേടുകയാണെങ്കിൽ അച്ഛൻ മനസ്സിലാക്കുന്നു ഈ കുട്ടി നല്ല പേര് നേടും.
ഇവരും മനസ്സിലാക്കുന്നു ഇന്ന കുട്ടി ഈ ആത്മീയ സേവനത്തിൽ സമർത്ഥനാണ്. മുഖ്യമായത്
പ്രഭാഷണമാണ്, ആർക്കെങ്കിലും ബാബയുടെ സന്ദേശം നൽകുക. മനസ്സിലാക്കി കൊടുക്കുക.
ബാബ ഉദാഹരണവും പറഞ്ഞു തന്നിട്ടുണ്ട്, ആർക്കോ 5 കുട്ടികളുണ്ടായിരുന്നു അപ്പോൾ ആരോ
ചോദിച്ചു നിങ്ങൾക്ക് എത്ര കുട്ടികളാണ്? അപ്പോൾ പറഞ്ഞു രണ്ട് കുട്ടികൾ. പറഞ്ഞു
നിങ്ങൾക്ക് 5 കുട്ടികളല്ലേ! പറഞ്ഞു, സത്പുത്രന്മാർ രണ്ട് പേരാണ്. ഇവിടെയും
അങ്ങനെയാണ്. കുട്ടികളാണെങ്കിൽ അനവധിയാണ്. ബാബ പറയും ഈ ഡോക്ടർ നിർമ്മല വളരെ നല്ല
കുട്ടിയാണ്. വളരെ സ്നേഹത്തോടെ ലൗകിക അച്ഛനെ പറഞ്ഞ് മനസ്സിലാക്കി സെന്റർ
തുറപ്പിച്ചു. ഇത് ഭാരതത്തിന്റെ സേവനമാണ്. നിങ്ങൾ ഭാരതത്തെ സ്വർഗ്ഗമാക്കി
മാറ്റുകയാണ്. ഈ ഭാരതത്തെ രാവണൻ നരകമാക്കി മാറ്റി. ഒരു സീത മാത്രമല്ല
ജയിലിലായിരുന്നത് എന്നാൽ നിങ്ങൾ സീതമാർ രാവണന്റെ ജയിലിലായിരുന്നു. ബാക്കി
ശാസ്ത്രങ്ങളിലെല്ലാം കെട്ടു കഥകളാണ്. ഈ ഭക്തിമാർഗ്ഗവും ഡ്രാമയിലുണ്ട്.
നിങ്ങൾക്കറിയാം സത്യയുഗം മുതൽ എന്തെല്ലാമാണോ സംഭവിച്ചത് അതെല്ലാം ആവർത്തിക്കും.
താങ്കൾ തന്നെ പൂജ്യരും താങ്കൾ തന്നെ പൂജാരിയുമായി മാറുന്നു. ബാബ പറയുന്നു
എനിക്ക് വന്ന് പൂജാരിയിൽ നിന്ന് പൂജ്യരാക്കി മാറ്റണം. ആദ്യം സ്വർണ്ണിമ യുഗം
പിന്നീട് ഇരുമ്പ് യുഗമായി മാറണം. സത്യയുഗത്തിൽ സൂര്യവംശീ ലക്ഷ്മീ നാരായണന്റെ
രാജ്യമായിരുന്നു. രാമ രാജ്യമാണെങ്കിൽ ചന്ദ്രവംശിയായിരുന്നു.
ഈ സമയം നിങ്ങൾ എല്ലാവരും ആത്മീയ ക്ഷത്രിയർ(യോദ്ധാക്കൾ) ആണ്. യുദ്ധത്തിന്റെ
മൈതാനത്തിൽ വന്നവരെയാണ് ക്ഷത്രിയരെന്ന് പറയപ്പെടുന്നത്. നിങ്ങൾ ആത്മീയ
ക്ഷത്രിയരാണ്. ബാക്കി അവരെല്ലാം ഭൗതീക ക്ഷത്രിയരാണ്. അവരെ പറയപ്പെടുന്നു
ബാഹുബലത്തിലൂടെ യുദ്ധം ചെയ്യുക-വഴക്കിടുക. പരസ്പരം യുദ്ധം ചെയ്തിരുന്നു പിന്നീട്
വിജയവും നേടിയിരുന്നു. ഇപ്പോഴാണെങ്കിൽ നോക്കൂ ബോംബുകൾ മുതലായവ
ഉണ്ടാക്കിയിരിക്കുകയാണ്. നിങ്ങളും ക്ഷത്രിയരാണ്, അവരും ക്ഷത്രിയരാണ്. നിങ്ങൾ
മായയുടെ മേൽ വിജയം നേടുന്നു, ശ്രീമതത്തിലൂടെ നടന്ന്. നിങ്ങൾ ആത്മീയ ക്ഷത്രിയരാണ്.
ഈ ശരീരത്തിലെ കർമ്മേന്ദ്രിയങ്ങളിലൂടെ ആത്മാവ് തന്നെയാണ് എല്ലാം
ചെയ്തുകൊണ്ടിരിക്കുന്നത്. ആത്മാക്കളെ ബാബ വന്ന് പഠിപ്പിക്കുകയാണ് - കുട്ടികളെ,
എന്നെ ഓർമ്മിക്കുന്നതിലൂടെ മായ നിങ്ങളെ വിഴുങ്ങുകയില്ല. നിങ്ങളുടെ വികർമ്മം
വിനാശമാകും, തലകീഴായ സങ്കല്പം വരികയില്ല. ബാബയെ ഓർമ്മിക്കുന്നതിലൂടെ സന്തോഷവും
നിലനിൽക്കും അതുകൊണ്ട് ബാബ മനസ്സിലാക്കി തരികയാണ് അതിരാവിലെ എഴുന്നേറ്റ് അഭ്യാസം
ചെയ്യൂ. ബാബാ അങ്ങ് എത്ര മധുരമാണ്. ആത്മാവ് പറയുന്നു - ബാബ തിരിച്ചറിവ് നൽകി -
ഞാൻ നിങ്ങളുടെ അച്ഛനാണ്, നിങ്ങൾക്ക് സൃഷ്ടിയുടെ ആദി മധ്യ അന്ത്യത്തിന്റെ ജ്ഞാനം
കേൾപ്പിക്കാൻ വന്നിരിക്കുകയാണ്. ഇത് മനുഷ്യ സൃഷ്ടിയുടെ തല കീഴായ വൃക്ഷമാണ്. ഇത്
വൈവിധ്യമായ ധർമ്മങ്ങളുടെ മനുഷ്യ സൃഷ്ടിയാണ്, ഇതിനെയാണ് പറയുന്നത് വിരാട ലീല.
ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ഈ മനുഷ്യ വൃക്ഷത്തിന്റെ ബീജരൂപമാണ് ഞാൻ.
എന്നെയാണ് ഓർമ്മിക്കുന്നത്. ആര് ഏതേത് വൃക്ഷത്തിലെയാണ്, പിന്നീട് നമ്പർവൈസായി
വരുന്നു. ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്. ചൊല്ലുണ്ട് ഇന്നയാൾ ധർമ്മ
സ്ഥാപക സന്ദേശകനെ അയച്ചു. പക്ഷെ അവിടെ നിന്ന് അയക്കുന്നില്ല. ഇത്
ഡ്രാമയനുസരിച്ച് ആവർത്തിക്കുകയാണ്. ഇത് ഒന്ന് മാത്രമാണ് അതിലൂടെ ധർമ്മവും
രാജധാനിയും സ്ഥാപിച്ചുകൊണ്ടിരി
ക്കുന്നത്. ഇത് ലോകത്തിൽ ആർക്കും തന്നെ
അറിയുകയില്ല. ഇപ്പോൾ സംഗമമാണ്. വിനാശത്തിന്റെ ജ്വാല പ്രജ്വലിതമാകണം. ഇതാണ്
ശിവബാബയുടെ ജ്ഞാന യജ്ഞം. അവർ രുദ്രനെന്ന് പേര് വച്ചിരിക്കുന്നു. പ്രജാപിതാ
ബ്രഹ്മാവിലൂടെ നിങ്ങൾ ബ്രാഹ്മണർ ജന്മമെടുത്തിരിക്കുകയാണ്. നിങ്ങൾ ഉയർന്നവരായല്ലോ.
പുറകെ മറ്റ് സഹോദരന്മാർ വരുന്നു. വാസ്തവത്തിൽ എല്ലാവരും ബ്രഹ്മാവിന്റെ
കുട്ടികളാണ്. ബ്രഹ്മാവിനെ ഗ്രേറ്റ്-ഗ്രേറ്റ് ഗ്രാന്റ് ഫാദറെന്ന് പറയുന്നു.
ശിഖരങ്ങളാണ്, ആദ്യമാദ്യം ബ്രഹ്മാവാണ് ഉയർന്നതിലും ഉയർന്നത് പിന്നീട് ശിഖരങ്ങൾ
വരുന്നു. പറയുകയാണ് ഭഗവാൻ എങ്ങനെയാണ് സൃഷ്ടി രചിക്കുന്നത്. രചനയാണെങ്കിൽ ഉണ്ട്.
എപ്പോൾ അവർ പതിതമാകുന്നുവോ അപ്പോൾ ഭഗവാനെ വിളിക്കുന്നു. അവർ തന്നെയാണ് വന്ന്
ദുഃഖിയായ ലോകത്തെ സുഖിയാക്കി മാറ്റുന്നത്, അതുകൊണ്ടാണ് വിളിക്കുന്നത് ദുഃഖത്തെ
ഇല്ലാതാക്കി സുഖം തരുന്ന ബാബാ വരൂ. പേര് വെച്ചിരിക്കുന്നു ഹരിദ്വാർ. ഹരിദ്വാർ
അർത്ഥം ഹരിയുടെ വാതിൽ. അവിടെ ഗംഗ ഒഴുകുന്നു. മനസ്സിലാക്കുകയാണ് നമ്മൾ ഗംഗയിൽ
സ്നാനം ചെയ്യുന്നതിന് വേണ്ടി ഹരിദ്വാറിലേയ്ക്ക് പോകും. പക്ഷെ ഹരിയുടെ വാതിൽ
എവിടെയാണ്? അവർ പിന്നീട് കൃഷ്ണനെ പറയുന്നു. ഹരിയുടെ വാതിലാണെങ്കിൽ ശിവബാബയാണ്.
ദുഃഖഹർത്താവ് സുഖകർത്താവ്. ആദ്യം നിങ്ങൾക്ക് തന്റെ വീട്ടിലേയ്ക്ക് പോകണം. നിങ്ങൾ
കുട്ടികൾക്ക് തന്റെ വീടിനെയും അച്ഛനെയും ഇപ്പോൾ അറിയാൻ കഴിഞ്ഞു. അച്ഛന്റെ
ഇരിപ്പിടം അൽപം ഉയർന്നതാണ്. മുകളിൽ പുഷ്പം പിന്നീട് ജോടിയായ മുത്ത് അതിന് താഴെ.
പിന്നീട് രുദ്ര മാലയെന്ന് പറയുന്നു. രുദ്രമാലയിൽ നിന്ന് വിഷ്ണുവിന്റെ മാല.
വിഷ്ണുവിന്റെ കഴുത്തിലെ മാല തന്നെയാണ് പിന്നീട് വിഷ്ണുപുരിയിൽ രാജ്യം
ഭരിക്കുന്നത്. ബ്രാഹ്മണരുടെ മാലയില്ല എന്തുകൊണ്ടെന്നാൽ ഇടയ്ക്കിടയ്ക്ക് പൊട്ടി
പോവുകയാണ്. ബാബ മനസ്സിലാക്കി തരുന്നു നമ്പർവൈസാണല്ലോ. ഇന്ന് നന്നായിരിക്കും നാളെ
കൊടുങ്കാറ്റ് വരുന്നു, ഗ്രഹപിഴ കാരണം തണുത്ത് പോകുന്നു. ബാബ പറയുന്നു എന്റെതായി
മാറി, ആശ്ചര്യത്തോടെ കേട്ട്, പറഞ്ഞു, ധ്യാനത്തിൽ പോയി, മാലയിൽ കോർക്കപ്പെട്ടു......
പിന്നീട് ഒറ്റയടിക്ക് ഓടിപോകുന്നു, ചണ്ഢാലളനായി മാറുന്നു. പിന്നെങ്ങനെ
മാലയുണ്ടാക്കും? അതിനാൽ ബാബ മനസ്സിലാക്കി തരുകയാണ് ബ്രാഹ്മണരുടെ മാല
ഉണ്ടാക്കുന്നില്ല. ഭക്തരുടെ മാല വേറെയാണ്, രുദ്രമാല വേറെയാണ്. ഭക്തരുടെ മാലയിൽ
പ്രധാനമായും സ്ത്രീകളുടെത് മീരയും പുരുഷന്മാരുടെത് നാരദനുമാണ്. ഇത് രുദ്രമാലയാണ്.
സംഗമത്തിൽ ബാബ തന്നെയാണ് വന്ന് മുക്തി-ജീവൻ മുക്തി നൽകുന്നത്. കുട്ടികൾ
മനസ്സിലാക്കുന്നു നമ്മൾ തന്നെയായിരുന്നു സ്വർഗ്ഗത്തിലെ അധികാരികൾ. ഇപ്പോൾ
നരകത്തിലാണ്. ബാബ പറയുന്നു നരകത്തിൽ നിന്ന് കാല് മാറ്റൂ, സ്വർഗ്ഗത്തിന്റെ
ചക്രവർത്തി പദവി നേടൂ, ഏതൊന്നാണോ രാവണൻ നിങ്ങളിൽ നിന്ന് മോഷ്ടിച്ചത്. ഇതാണെങ്കിൽ
ബാബ തന്നെയാണ് വന്ന് പറഞ്ഞു തരുന്നത്. അവർ ഈ എല്ലാ ശാസ്ത്രങ്ങളും, തീർത്ഥാടനം
മുതലായവയെയും അറിയുന്നു. ബീജരൂപമാണല്ലോ. ജ്ഞാനത്തിന്റെ സാഗരം, ശാന്തിയുടെ സാഗരം....
ഇത് ആത്മാവാണ് പറയുന്നത്.
ബാബ മനസ്സിലാക്കി തരുന്നു ഈ ലക്ഷ്മീ നാരായണൻ സത്യയുഗത്തിലെ അധികാരിയായിരുന്നു.
അവർക്ക് മുമ്പേ എന്തായിരുന്നു? തീർച്ചയായും കലിയുഗത്തിന്റെ അവസാനമായിരിക്കും
അതിനാൽ സംഗമയുഗമുണ്ടാകും ഇപ്പോൾ വീണ്ടും സ്വർഗ്ഗമുണ്ടാക്കുന്നു. ബാബയെ
സ്വർഗ്ഗത്തിന്റെ രചയിതാവെന്ന് പറയുന്നു, സ്വർഗ്ഗം സ്ഥാപിക്കുന്നയാൾ. ഈ ലക്ഷ്മീ
നാരായണൻ സ്വർഗ്ഗത്തിന്റെ അധികാരിയായിരുന്നു. ഇവർക്ക് സമ്പത്ത് എവിടെ നിന്ന്
ലഭിച്ചു? സ്വർഗ്ഗത്തിന്റെ രചയിതാവായ ബാബയിൽ നിന്ന്. ബാബയുടെ തന്നെയാണ് ഈ
സമ്പത്ത്. നിങ്ങൾ ആരോട് വേണമെങ്കിലും ചോദിച്ചോളൂ ഈ ലക്ഷ്മീ നാരായണന്
സത്യയുഗത്തിന്റെ രാജധാനിയുണ്ടായിരുന്നു. എങ്ങനെ നേടി? ആർക്കും പറയാൻ
സാധിക്കില്ല. ഈ പിതാമഹനും(ദാദ) പറയുന്നു എനിക്ക് അറിയുമായിരുന്നില്ല. പൂജ
ചെയ്തിരുന്നു പക്ഷെ അറിയുമായിരുന്നില്ല. ഇപ്പോൾ ബാബ മനസ്സിലാക്കി തന്നു - ഈ
സംഗമത്തിൽ രാജയോഗം പഠിക്കുന്നു. ഗീതയിലും രാജയോഗത്തിന്റെ വർണ്ണനയുണ്ട്.
ഗീതയിലല്ലാതെ മറ്റ് ഒരു ശാസ്ത്രത്തിലും രാജയോഗത്തിന്റെ കാര്യമില്ല. ബാബ പറയുന്നു
ഞാൻ നിങ്ങളെ രാജാക്കന്മാരുടെയും രാജാവാക്കി മാറ്റുന്നു. ഭഗവാൻ തന്നെയാണ് വന്ന്
നരനിൽ നിന്ന് നാരായണനായി മാറുന്നതിന്റെ ജ്ഞാനം നൽകുന്നത്. ഭാരതത്തിന്റെ
മുഖ്യമായ ശാസ്ത്രമാണ് ഗീത. ഗീത എപ്പോൾ രചിച്ചു, ഇതറിയുകയില്ല. ബാബ പറയുന്നു
കല്പ-കല്പം സംഗമത്തിൽ ഞാൻ വരുന്നു. ആർക്കാണോ രാജ്യം നൽകിയത് അവർ രാജ്യം
നഷ്ടപ്പെടുത്തി പിന്നീട് ദുഃഖിയായി മാറുന്നു. രാവണന്റെ രാജ്യമാണ്. മുഴുവൻ
ഭാരതത്തിന്റെ തന്നെയാണ് കഥ. ഭാരതമാണ് ഓൾറൗണ്ട്, ബാക്കിയെല്ലാം പിന്നീടാണ്
വരുന്നത്. ബാബ പറയുന്നു നിങ്ങൾക്ക് 84 ജന്മങ്ങളുടെ രഹസ്യം പറഞ്ഞു തരികയാണ്.
5000 വർഷങ്ങൾക്ക് മുൻപ് നിങ്ങൾ ദേവീ ദേവതകളായിരുന്നു പിന്നീട് തന്റെ ജന്മങ്ങളെ
കുറിച്ച് അറിയുന്നില്ല. അല്ലയോ ഭാരതവാസികളേ - ബാബ വരുന്നത് അന്തിമത്തിലാണ്.
ആദിയിലാണ് വരുന്നതെങ്കിൽ ആദി-മധ്യ-അന്ത്യത്തിന്റെ ജ്ഞാനം എങ്ങനെ കേൾപ്പിക്കും?
സൃഷ്ടിയുടെ വൃദ്ധിയുണ്ടാകുന്നില്ലാ
യെങ്കിൽ എങ്ങനെ മനസ്സിലാക്കി കൊടുക്കും?
അവിടെയാണെങ്കിൽ ജ്ഞാനത്തിന്റെ ആവശ്യം തന്നെയില്ല. ബാബ ഇപ്പോൾ സംഗമത്തിൽ
തന്നെയാണ് ജ്ഞാനം നൽകുന്നത്. നോളേജ് ഫുൾ ആണല്ലോ. തീർച്ചയായും ജ്ഞാനം
കേൾപ്പിക്കുന്നതിന് അന്തിമത്തിൽ വരേണ്ടി വരുന്നു. ആദിയിൽ നിങ്ങളെ എന്ത്
കേൾപ്പിക്കും! ഇത് മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ഭഗവാനുവാച ഞാൻ നിങ്ങളെ രാജയോഗം
പഠിപ്പിക്കുകയാണ്. ഇത് പാണ്ഢവ ഗവൺമെന്റിന്റെ യൂണിവേഴ്സിറ്റിയാണ്. ഇപ്പോൾ
സംഗമമാണ് - യാദവരും കൗരവരും പാണ്ഢവരും, മനുഷ്യർ സേനകളെ കാണിച്ചിരിക്കുന്നു. ബാബ
മനസ്സിലാക്കി തരികയാണ് യാദവ-കൗരവർ വിനാശ കാലേ വിപരീത ബുദ്ധിയാണ്. പരസ്പരം നിന്ദ
ചെയ്തുകൊണ്ടിരിക്കുന്നു. ബാബയോട് സ്നേഹമില്ല. പറയുകയാണ് പട്ടിയിലും പൂച്ചയിലും
എല്ലാത്തിലും പരമാത്മാവുണ്ടെന്ന്. ബാക്കി പാണ്ഢവരുടേത് പ്രീത ബുദ്ധിയായിരുന്നു.
പാണ്ഢവവരുടെ കൂട്ടുകാരൻ സ്വയം പരമാത്മാവായിരുന്നു. പാണ്ഢവർ അർത്ഥം ആത്മീയ
വഴികാട്ടികൾ. അവർ ഭൗതീക വഴികാട്ടികളാണ്, നിങ്ങളാണ് ആത്മീയ വഴികാട്ടികൾ. ശരി!
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
ആത്മാഭിമാനിയായി മാറി ഈ പരിധിയില്ലാത്ത നാടകത്തിൽ ഹീറോ പാർട്ടഭിനയിക്കണം. ഓരോ
അഭിനേതാക്കളുടെയും പാർട്ട് അവരവരുടെതാണ് അതിനാൽ ആരുടെ പാർട്ടിലും അസൂയപ്പെടരുത്.
2) അതിരാവിലെ എഴുന്നേറ്റ്
സ്വയം സ്വയത്തോട് സംസാരിക്കണം, അഭ്യാസം ചെയ്യണം - ഞാൻ ഈ ശരീരത്തിലെ
കർമ്മേന്ദ്രിയങ്ങളിൽ നിന്നും വേറിട്ടതാണ്, ബാബാ അങ്ങ് എത്ര മധുരമാണ്, അങ്ങ്
ഞങ്ങൾക്ക് സൃഷ്ടിയുടെ ആദി-മധ്യ-അന്ത്യത്തിന്റെ ജ്ഞാനം നൽകുന്നു.
വരദാനം :-
ബാബയുടെ
സംസ്കാരങ്ങളെ തങ്ങളുടെ നിജ സംസ്കാരങ്ങളാക്കുന്ന വ്യർത്ഥത്തിൽ നിന്നും പഴയ
സംസ്കാരങ്ങളിൽ നിന്നും മുക്തരായി ഭവിക്കട്ടെ.
ഏതൊരു വ്യർത്ഥ സങ്കൽപ്പവും
പഴയ സംസ്കാരങ്ങളും ദേഹാഭിമാനവുമായി ബന്ധപ്പെട്ടതാണ്, ആത്മീയ സ്വരൂപത്തിന്റെ
സംസ്കാരം ബാബക്ക് സമാനമായിരിക്കും. ബാബ എങ്ങനെയാണോ സദാ വിശ്വമംഗളകാരി, പരോപകാരി,
ദയാമനസ്കൻ, വരദാതാവ്..... അതേപോലെ സ്വയത്തിന്റെ സംസ്കാരം സ്വാഭാവികമായിരിക്കട്ടെ.
സംസ്കാരം ഉണ്ടാക്കുക അർത്ഥം സങ്കൽപം, വാക്ക്, കർമ്മം സ്വതവേ അപ്രകാരം നടക്കുക.
ജീവിതത്തിൽ സംസ്കാരം ഒരു ചാവിയാണ് അതിലൂടെ സ്വതവേ നടന്നുകൊണ്ടിരിക്കുന്നു,
പിന്നെ പ്രയത്നം ചെയ്യേണ്ട ആവശ്യകതയില്ല.
സ്ലോഗന് :-
ആത്മീയ
സ്ഥിതിയിൽ സ്ഥിതി ചെയ്ത് തന്റെ രഥ(ശരീരം) ത്തിലൂടെ കാര്യങ്ങൾ
ചെയ്യിപ്പിക്കുന്നവർ തന്നെയാണ് സത്യമായ പുരുഷാർത്ഥികൾ.
അവ്യക്ത സൂചനകൾ- ഐക്യവും
വിശ്വാസത്തിന്റെയും വിശേഷതയിലൂടെ സഫലതാ സമ്പന്നരാകൂ.
എങ്ങനെയാണോ ബാബ താങ്കൾ
എല്ലാവരെയും ഓരോ മുക്കിലും മൂലയിൽ നിന്നും തിരഞ്ഞെടുത്തത്, അനേക വൃക്ഷങ്ങളുടെ
കൊമ്പുകൾ ഇപ്പോൾ ഒരൊറ്റ ചന്ദനവൃക്ഷമായിരിക്കുന്നു. ലോകർ പറയുന്നു രണ്ട് നാല്
മാതാക്കൾ പോലും ഒരുമിച്ചിരിക്കുക സാദ്ധ്യമല്ല എന്നാൽ താങ്കൾ മാതാക്കൾ മുഴുവൻ
വിശ്വത്തിലും ഐക്യം സ്ഥാപന ചെയ്യുന്നതിന് നിമിത്തമാണ്, താങ്കളുടെ ഇതേ പരസ്പര
ഐക്യം ബാബയെ പ്രത്യക്ഷപ്പെടുത്തും.