04.06.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ - നിങ്ങള്ഇപ്പോള്ശ്രീമതമനുസരി
ച്ച്സൈലന്സിന്റെഅടിത്തട്ടിലേ
യ്ക്ക്പോവുകയാണ്, നിങ്ങള്ക്ക്ബാബയില്നിന്നുംശാ
ന്തിയുടെസമ്പത്ത്ലഭിക്കുകയാണ്, ശാന്തിയില്തന്നെയാണ്സര്വ്വ
തുംഅടങ്ങിയിട്ടുള്ളത്.

ചോദ്യം :-
പുതിയ ലോകത്തിന്റെ സ്ഥാപനയുടെ മുഖ്യ ആധാരം എന്താണ്?

ഉത്തരം :-
പവിത്രത. ബാബ എപ്പോഴാണോ ബ്രഹ്മാവിന്റെ ശരീരത്തില് പ്രവേശിച്ച് പുതിയ ലോകം സ്ഥാപിക്കുന്നത് അപ്പോള് നിങ്ങള് സഹോദരിയും സഹോദരനുമാകുന്നു. ഭാര്യാ-ഭര്തൃ ഭാവം ഇല്ലാതാകുന്നു. ഈ അന്തിമ ജന്മം പവിത്രമാകുന്നതിലൂടെ പവിത്ര ലോകത്തിന്റെ അധികാരിയായിമാറുന്നു. ഞങ്ങള് സഹോദരീ സഹോദരന്മാരായി തന്നെ കഴിയും എന്ന് നിങ്ങള് പ്രതിജ്ഞ ചെയ്യുന്നു. വികാരീ ദൃഷ്ടി വയ്ക്കുന്നില്ല. പരസ്പരം ശ്രദ്ധ കൊടുത്ത് ഉന്നതി നേടുന്നു.

ഗീതം :-
ഉണരൂ പ്രിയതമകളേ ഉണരൂ....

ഓംശാന്തി.  
മധുര-മധുരമായ ആത്മീയ കുട്ടികള് ഗീതം കേട്ടു അതോടൊപ്പം ബുദ്ധിയില് സ്വദര്ശന ചക്രവും ഓര്മ്മിച്ചു. ബാബയേയും സ്വദര്ശനചക്രധാരി എന്ന് പറയും കാരണം, സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിനെ അറിയുന്നതിനെയാണ് സ്വദര്ശന ചക്രധാരിയാവുക എന്ന് പറയുന്നത്. ഈ കാര്യങ്ങള് ബാബയ്ക്കല്ലാതെ മറ്റാര്ക്കും പറഞ്ഞ് തരാന് സാധിക്കില്ല. നിങ്ങള് ബ്രാഹ്മണരുടെ എല്ലാത്തിന്റെയും ആധാരം സൈലന്സാണ്. ശാന്തി ദേവാ, അല്ലയോ ശാന്തി നല്കുന്നവനേ എന്നെല്ലാം മനുഷ്യര് വിളിക്കാറുണ്ട്, എന്നാല് ആരാണ് ശാന്തി നല്കുന്നതെന്നോ, ആരാണ് ശാന്തീധാമത്തിലേയ്ക്ക് കൊണ്ട് പോകുന്നതെന്നോ ആര്ക്കും അറിയില്ല. നിങ്ങള് കുട്ടികള് മാത്രമാണ് ഈ കാര്യങ്ങള് അറിയുന്നത്, ബ്രാഹ്മണരാണ് സ്വദര്ശന ചക്രധാരികളാകുന്നത്. ദേവതകള് സ്വദര്ശനചക്രധാരികളാണെന്ന് പറയാന് കഴിയില്ല. രാത്രിയും പകലും പോലെ എത്രമാതം വ്യത്യാസമാണ്. ബാബ നിങ്ങള്കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു, നിങ്ങള് ഓരോരുത്തരും സംഖ്യാക്രമത്തിലുള്ള പുരുഷാര്ത്ഥമനുസരിച്ച് സ്വദര്ശന ചക്രധാരികളാണ്. ബാബയെ ഓര്മ്മിക്കുക എന്നതാണ് പ്രധാന കാര്യം. ബാബയെ ഓര്മ്മിക്കുക അര്ത്ഥം ശാന്തിയുടെ സമ്പത്ത് നേടുക. ശാന്തിയില് തന്നെയാണ് സര്വ്വതുമുള്ളത്. നിങ്ങളുടെ ആയുസ്സും വര്ദ്ധിക്കുന്നു, നിരോഗിയായ ശരീരവും ലഭിക്കുന്നു. ബാബയ്ക്കല്ലാതെ മറ്റാര്ക്കും സ്വദര്ശന ചക്രധാരിയാക്കിമാറ്റുവാന് സാധിക്കില്ല. ആത്മാവ് തന്നെയാണ് ആയിത്തീരുന്നത്. ബാബയും സ്വദര്ശന ചക്രധാരിയാണ് എന്തുകൊണ്ടെന്നാല് സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനമുണ്ട്. ഇപ്പോള് പുതിയ ലോകത്തെ സ്ഥാപിച്ചുകൊണ്ടിരിക്
കുകയാണ് എന്ന ഗീതവും കേട്ടിട്ടുണ്ട്. ഗീതങ്ങളെല്ലാം മനുഷ്യരുണ്ടാക്കിയതാണ്. ബാബ അതിന്റെ അര്ത്ഥം മനസ്സിലാക്കി തരുന്നു. ബാബ സര്വ്വ ആത്മാക്കളുടെയും പിതാവാണ്, അതിനാല് എല്ലാ കുട്ടികളും പരസ്പരം സഹോദരങ്ങളാണ്. പ്രജാപിതാ ബ്രഹ്മാവിലൂടെ ബാബ പുതിയ ലോകം രചിക്കുമ്പോള് നിങ്ങള് സഹോദരീ സഹോദരന്മാരായി മാറുന്നു, ഓരോരുത്തരും ബ്രഹ്മാകുമാരന്മാരും ബ്രഹ്മാകുമാരിമാരുമാണ്, ഈ കാര്യം ബുദ്ധിയിലുണ്ടെങ്കില് ഭാര്യാ-ഭര്തൃ ഭാവം ഇല്ലാതാകും. സത്യത്തില് നമ്മള് എല്ലാവരും സഹോദരങ്ങളാണ് എന്ന കാര്യം മനുഷ്യര് അറിയുന്നില്ല. ബാബ രചന രചിക്കുമ്പോള് സഹോദരീ സഹോദരന്മാരാകുന്നു. ക്രിമിനല് ദൃഷ്ടി ഇല്ലാതാകുന്നു. ബാബ ഓര്മ്മിപ്പിക്കുകയാണ്, അല്ലയോ പതീത പാവനാ എന്ന് നിങ്ങള് വിളിച്ചിരുന്നു, ഇപ്പോള് ഞാന് വന്നിരിക്കുകയാണ്, നിങ്ങളോട് പറയുകയാണ് ഈ അന്തിമ ജന്മം പവിത്രമായിരിക്കൂ. എങ്കില് നിങ്ങള് പവിത്രമായ ലോകത്തിന്റെ അധികാരിയായി മാറും. ഓരോ വീട്ടിലും ഈ പ്രദര്ശിനി ഉണ്ടായിരിക്കണം കാരണം നിങ്ങള് കുട്ടികള് ബ്രാഹ്മണരാണ്. തീര്ച്ചയായും നിങ്ങളുടെ വീട്ടില് ഈ ചിത്രങ്ങള് ഉണ്ടായിരിക്കണം. ഇതിലൂടെ മനസ്സിലാക്കി കൊടുക്കുക വളരെ സഹജമാണ്. 84 ജന്മങ്ങളുടെ ചക്രം ബുദ്ധിയിലുണ്ട്. ശരി- നിങ്ങള്ക്ക് ഒരു ബ്രാഹ്മണിയെ വിട്ടു തരാം. അവര് വന്ന് സേവനം ചെയ്യും. നിങ്ങള് പ്രദര്ശിനി വയ്ക്കൂ. ഭക്തീമാര്ഗ്ഗത്തിലും, കൃഷ്ണനെയെല്ലാം പൂജിക്കുന്നവര്ക്ക് മന്ത്രങ്ങളും മറ്റും അറിയില്ലായെങ്കില് അവര് ഏതെങ്കിലും ബ്രാഹ്മണരെ വിളിക്കാറുണ്ട്. അവര് ദിവസവും വന്ന് പൂജ നടത്തും. നിങ്ങളും അതുപോലെ വിളിക്കണം. ഇത് വളരെ സഹജമാണ്. ബാബ പ്രജാപിതാ ബ്രഹ്മാവിലൂടെ സൃഷ്ടി രചിക്കുന്നു അപ്പോള് തീര്ച്ചയായും ബ്രഹ്മാകുമാരന്മാരും കുമാരിമാരും സഹോദരീ സഹോദരന്മാരായി. ഞങ്ങള് രണ്ട് പേരും സഹോദരീ സഹോദരന്മാരായിരിക്കും വികാരീ ദൃഷ്ടി വരില്ല എന്ന് പ്രതിജ്ഞ ചെയ്യുന്നു. ഓര്മ്മയുടെ യാത്രയാണ് മുഖ്യമായിട്ടുള്ളത്. മറ്റ് മനുഷ്യര് സയന്സിന്റെ ശക്തിയുപയോഗിച്ച് എത്ര ഉയരത്തേയ്ക്ക് പോകാന് പരിശ്രമിക്കുന്നു, എന്നാല് മുകളില് മറ്റൊരു ലോകമൊന്നും ഇല്ല. ഇത് സയന്സിന്റെ ഗഹനതയിലേക്ക് പോകുന്നതാണ്. നിങ്ങള് ശ്രീമതമനുസരിച്ച് സൈലന്സിന്റെ ഗഹനതയിലേയ്ക്ക് പോവുകയാണ്. അവരുടേത് സയന്സും നിങ്ങളുടേത് സൈലന്സുമാണ്. ആത്മാവ് സ്വയം ശാന്ത സ്വരൂപമാണ് എന്ന് കുട്ടികള്ക്കറിയാം. ഈ ശരീരത്തിലൂടെ പാര്ട്ടഭിനയിക്കുന്നു. കര്മ്മം ചെയ്യാതിരിക്കാന് ആര്ക്കും സാധിക്കില്ല. ബാബ പറയുന്നു സ്വയം ശരീരത്തില് നിന്നും വേറിട്ട ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ എങ്കില് നിങ്ങളുടെ വികര്മ്മം നശിക്കും. വളരെ സഹജമാണ്. എന്റെ ഭക്തര്ക്ക് അര്ത്ഥം ശിവനെ പൂജിക്കുന്നവര്ക്ക് മനസ്സിലാക്കി കൊടുക്കൂ. ശിവനാണ് ഏറ്റവും ഉയര്ന്ന പൂജയുള്ളത് കാരണം ആ ശിവനാണ് സര്വ്വരുടെയും സത്ഗതി ദാതാവ്.

ബാബ വന്നിരിക്കുകയാണെന്നും സര്വ്വരേയും കൂടെ കൊണ്ട് പോകും എന്ന് നിങ്ങള് കുട്ടികള്ക്കറിയാം. അവരവരുടെ സമയമാകുമ്പോള് ഡ്രാമയനുസരിച്ച് നമ്മളും കര്മ്മാതീത അവസ്ഥ നേടും ശേഷം വിനാശമുണ്ടാകും. ആത്മാക്കള് സതോപ്രധാനമാകാവാന് വേണ്ടി വളരെയധികം പുരുഷാര്ത്ഥം ചെയ്യണം. ബാബയുടെ ശ്രീമതമനുസരിച്ച് നടക്കണം, ശ്രീമത് ഭഗവത് ഗീത എന്ന് പറയുന്നുണ്ട്, എത്രമാത്രം മഹിമയാണുള്ളത്. സര്വ്വഗുണ സമ്പന്നരെന്നും, സമ്പൂര്ണ്ണ നിര്വ്വികാരിയെന്നെല്ലാം ദേവതകളെക്കുറിച്ച് മഹിമ പറയാറുണ്ട്, ബാബയാണ് വന്ന് സമ്പൂര്ണ്ണ പാവനമാക്കുന്നത്. ലോകം സമ്പൂര്ണ്ണമായും പതീതമാകുമ്പോഴാണ് ബാബ വന്ന് സമ്പൂര്ണ്ണ പാവനലോകമാക്കുന്നത്. നമ്മള് ഭഗവാന്റെ കുട്ടികളാണെന്ന് എല്ലാവരും പറയുന്നുണ്ട്, അപ്പോള് തീര്ച്ചയായും സ്വര്ഗ്ഗത്തിന്റെ സമ്പത്തും ലഭിക്കണമല്ലോ. പ്രജാപിതാ ബ്രഹ്മാവിലൂടെ നമ്മള് ഇപ്പോള് സഹോദരീ സഹോദരന്മാരായിരിക്കുന്നു. ബാബ കല്പം മുന്പും വന്നിരുന്നു, അതുകൊണ്ടാണ് ശിവജയന്തി ആഘോഷിക്കുന്നത്. പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികളുമായിരിക്കുന്നു. ബാബാ ഞങ്ങള് ഒരുമിച്ചിരുന്ന് കൊണ്ടും പവിത്രമായിരിക്കും, അങ്ങയുടെ നിര്ദ്ദേശമനുസരിച്ച് നടക്കും, എന്ന് ബാബയോട് പ്രതിജ്ഞ ചെയ്യുന്നു. വലിയ കാര്യമൊന്നും തന്നെയല്ല. ഇത് അന്തിമ ജന്മമാണ്, ഈ മൃത്യൂലോകം നശിക്കാന് പോകുകയാണ്. നിങ്ങള് ബുദ്ധിശാലികളായി മാറിയിരിക്കുകയാണ്. ചിലര് സ്വയം ഭഗവാനാണ് എന്ന് പറയുന്നു, ഭഗവാന് സര്വ്വരുടെയും സത്ഗതി ദാതാവല്ലേ പിന്നെ ഇവര്ക്ക് എങ്ങനെ സ്വയം ഭഗവാന് എന്ന് പറയാന് സാധിക്കും. ഇതും ഡ്രാമയുടെ കളിയാണ് എന്ന് മനസ്സിലാക്കുന്നുണ്ട്.

ബാബ നിങ്ങള് കുട്ടികളെ സ്വദര്ശന ചക്രധാരികളാക്കി മാറ്റുന്നു. ബാബ പറയുന്നു സേവനത്തില് തത്പരരായിരിക്കൂ. ഓരോ വീട്ടിലും പ്രദര്ശിനികള് വയ്ക്കൂ. ഇതുപോലൊരു ശ്രേഷ്ഠമായ പുണ്യകര്മ്മം മറ്റൊന്നും ഇല്ല. മറ്റുള്ളവര്ക്ക് ബാബയിലേക്കുള്ള വഴി പറഞ്ഞ് കൊടുക്കുന്നത് പോലെ ശ്രേഷ്ഠമായ മറ്റൊരു ദാനവുമില്ല. ബാബ പറയുന്നു - എന്നെ മാത്രം ഓര്മ്മിക്കൂ എങ്കില് പാപങ്ങള് നശിക്കും. അല്ലയോ പതീത പാവനാ, ഞങ്ങളെ മോചിപ്പിക്കൂ, ഞങ്ങളുടെ വഴികാട്ടിയാകൂ എന്ന് പറഞ്ഞാണ് ബാബയെ വിളിക്കുന്നത്. നിങ്ങളുടെ പേര് പാണ്ഡവര് എന്നാണ്. ബാബയും വഴികാട്ടിയാണ്, സര്വ്വ ആത്മാക്കളേയും കൊണ്ട് പോകും. മറ്റുള്ളവരെല്ലാം ശരീരത്തിന്റെ വഴികാട്ടികളാണ്. ബാബ ആത്മീയ വഴികാട്ടിയാണ്. മറ്റുള്ളവര് ഭൗതീകമായ യാത്രചെയ്യുന്നു, ഇവിടെ ആത്മീയ യാത്ര ചെയ്യുന്നു. സത്യയുഗത്തില് ഭക്തീമാര്ഗ്ഗത്തിലെ തീര്ത്ഥയാത്രകളൊന്നും ഉണ്ടായിരിക്കില്ല. അവിടെ നിങ്ങള് പൂജ്യരായിമാറുന്നു. ബാബ നിങ്ങളെ എത്ര ബുദ്ധിശാലികളാക്കി മാറ്റുകയാണ്. അതിനാല് ബാബയുടെ നിര്ദ്ദേശമനുസരിച്ച് നടക്കണം. എന്തെങ്കിലും സംശയമുണ്ടെങ്കില് ചോദിക്കണം. ബാബ പറയുന്നു - മധുരമധുരമായ കുട്ടികളേ ആത്മാഭിമാനിയാകൂ. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. നിങ്ങള് എന്റെ പ്രിയപ്പെട്ട കുട്ടികളല്ലേ. അരകല്പത്തെ പ്രിയതമകളാണ് നിങ്ങള്. ഒരാളിന് തന്നെ അനേകം പേരുകള് പറയുന്നു, എത്രമാത്രം പേരുകളും എത്രമാത്രം ക്ഷേത്രങ്ങളുമാണുള്ളത്. എന്നാല് ഞാന് ഒരാള് തന്നെയാണ്. എന്റെ പേര് ശിവന് എന്നാണ്. ഞാന് അയ്യായിരം വര്ഷങ്ങള്ക്ക് മുന്പ് ഭാരതത്തില് വന്നിരുന്നു. കുട്ടികളെ ദത്തെടുത്തിരുന്നു. ഇപ്പോഴും ദത്തെടുത്തുകൊണ്ടിരിക്കുന്നു. ബ്രഹ്മാവിന്റെ കുട്ടികളായി മാറിയത് കാരണം നിങ്ങള് പേരക്കുട്ടികളാണ്. ആത്മാവിനാണ് ഇവിടെ സമ്പത്ത് ലഭിക്കുന്നത്. അതില് സഹോദരി സഹോദരന് എന്ന ചോദ്യമേയില്ല. ആത്മാവാണ് പഠിക്കുന്നതും സമ്പത്തെടുക്കുന്നതും. സര്വ്വര്ക്കും അധികാരമുണ്ട്. നിങ്ങള് കുട്ടികള് ഈ പഴയ ലോകത്തില് എന്തെല്ലാം കാണുന്നുവോ അതെല്ലാം നശിക്കുന്നതാണ്. മഹാഭാരത യുദ്ധവും നടക്കും. പരിധിയില്ലാത്ത അച്ഛന് പരിധിയില്ലാത്ത സമ്പത്ത് നല്കികൊണ്ടിരിക്കുന്നു. പരിധിയില്ലാത്ത ജ്ഞാനം നല്കികൊണ്ടിരിക്കുന്നു. അതിനാല് പരിധിയില്ലാത്ത ത്യാഗവും വേണം. കല്പത്തിന് മുന്പും ബാബ രാജയോഗം പഠിപ്പിച്ചിരുന്നു. രാജസ്വ അശ്വമേധ യജ്ഞം രചിച്ചിരുന്നു എന്ന് നിങ്ങള്ക്കറിയാം, അതുകൊണ്ട് രാജധാനിക്കായി തീര്ച്ചയായും പുതിയ ലോകവും വേണം. പഴയ ലോകത്തിന്റെ വിനാശവും സംഭവിച്ചിരുന്നു. അയ്യായിരം വര്ഷത്തിന്റെ കാര്യമാണ്. ഈ യുദ്ധം തന്നെയാണ് നടന്നിരുന്നത്, ഇതിലൂടെ തന്നെയാണ് സ്വര്ഗ്ഗത്തിലേക്കുള്ള കവാടം തുറന്നതും. സ്വര്ഗ്ഗത്തിന്റെ വാതില് എങ്ങനെയാണ് തുക്കുന്നത് എന്നറിയാന് വന്ന് മനസ്സിലാക്കൂ - ഇങ്ങനെ ബോര്ഡില് എഴുതൂ. നിങ്ങള്ക്ക് പറഞ്ഞ് കൊടുക്കുവാന് സാധിക്കില്ല എങ്കില് മറ്റാരെയെങ്കിലും വിളിക്കൂ. പിന്നീട് പതുക്കെ പതുക്കെ വൃദ്ധി പ്രാപിക്കും. പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികളായ നിങ്ങള് എത്രയധികം ബ്രാഹ്മണരും ബ്രാഹ്മണിമാരുമാണുള്ളത്. ശിവബാബയില് നിന്നുമാണ് സമ്പത്ത് ലഭിക്കുന്നത്. ബാബയാണ് സര്വ്വരുടെയും പിതാവ്. നമ്മള് ബ്രാഹ്മണര് തന്നെയാണ് ദേവതകളാകുന്നത് എന്ന കാര്യം നല്ല രീതിയില് ബുദ്ധിയിലുണ്ടായിരിക്കണം. നമ്മള് തന്നെയാണ് ദേവതകളായിരുന്നത്, പിന്നീട് ഈ ചക്രം കറങ്ങിവന്നു. ഇപ്പോള് നമ്മള് ബ്രാഹ്മണരായിരിക്കുകയാണ് വീണ്ടും നമ്മള് വിഷ്ണുപുരിയിക്ക്േ പോകും. ജ്ഞാനം വളരെ സഹജമാണ്. എന്നാല് കോടിയിലും ചിലര് മാത്രമാണ് മനസ്സിലാക്കുന്നത്. പ്രദര്ശിനിയിലെല്ലൊം എത്രമാത്രം പേരാണ് വരുന്നത്, വളരെ കുറച്ച് പേര് മാത്രമാണ് മനസ്സിലാക്കുക, വളരെ നല്ലതാണ്, ഞങ്ങള് തീര്ച്ചയായും വരും എന്നൊക്കെ ചിലര് പറയാറുണ്ട്. വളരെ ചുരുക്കം പേരാണ് 7 ദിവസത്തെ കോഴ്സ് കേള്ക്കുന്നത്, 7 ദിവസത്തെ കാര്യം വലുതല്ല. ഗീതാ പാരായണവും 7 ദിവസമാണ് വരുന്നത്. 7 ദിവസം നിങ്ങളും ഭട്ഠിയിലിരിക്കണം. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കുന്നതിലൂടെ മുഴുവന് അഴുക്കും ഇളകിപ്പോകും. അരകല്പമായുള്ള മോശമായ രോഗമാണ് ദേഹാഭിമാനം, അത് ഇല്ലാതാകണം. ആത്മാ അഭിമാനിയാകണം. 7 ദിവസത്തെ കോഴ്സ് വലിയ കാര്യമൊന്നും അല്ല. ചിലര് ഒരു സെക്കന്റില് തന്നെ മനസ്സിലാക്കുന്നു. വൈകി വരുന്നവര്ക്കും മുന്നോട്ട് പോകാന് സാധിക്കും. ഞങ്ങള് മത്സരിച്ച് ബാബയില് നിന്നും സമ്പത്ത് എടുക്കും എന്ന് പറയുന്നു. പ്രദര്ശിനിയിലും മറ്റും മനസ്സിലാക്കി കൊടുക്കുക വളരെ സഹജമാണ്. നിങ്ങള്ക്ക് പറഞ്ഞ് കൊടുക്കാന് സാധിക്കില്ലായെങ്കില് ഏതെങ്കിലും ഒരു സഹോദരിയെ വിളിക്കാം. ദിവസവും വന്ന് ക്ലാസ്സെടുത്തിട്ട് പോകൂ. അയ്യായിരം വര്ഷങ്ങള്ക്ക് മുന്പ് ഈ ലക്ഷ്മീ നാരായണന്റെ രാജ്യമായിരുന്നു, 1250 വര്ഷം അവര് ഭരിച്ചു, ഇത് എത്ര ചെറിയ കഥയാണ്. നമ്മള് തന്നെയാണ് ദേവതകളായിരുന്നത് ശേഷം നമ്മള് തന്നെയാണ് ക്ഷത്രിയനും വൈശ്യനും ശൂദ്രനുമായി മാറിയത്. ആത്മാവായ നമ്മള് തന്നെയാണ് ഇപ്പോള് ബ്രാഹ്മണമായി മാറിയിരിക്കുന്നത്, ഹം സോ എന്നതിന്റെ അര്ത്ഥം എത്ര യുക്തിയുക്തമായി മനസ്സിലാക്കി തരുന്നു. വിരാട രൂപവും കാണിക്കുന്നുണ്ട് എന്നാല് അതില് ബ്രാഹ്മണരെയോ ശിവബാബയെയോ കാണിക്കുന്നില്ല. അര്ത്ഥവും മനസ്സിലാക്കുന്നില്ല. നിങ്ങള് കുട്ടികള്ബാബയെ ഓര്മ്മിക്കാന് പരിശ്രമിക്കണം. മറ്റൊരു സംശയവും ഉണ്ടാകത്. വികര്മ്മാജീത്തായി ഉയര്ന്ന പദവി നേടണം, എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു, ഇവര് എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്നിങ്ങനെയുള്ള ചിന്തകള് ഇല്ലാതാക്കണം. ഈ ചിന്തകള് എല്ലാം ഉപേക്ഷിച്ച് എനിക്ക് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറണം എന്ന ഒരു ചിന്തയില് മാത്രമിരിക്കണം. എത്രമാത്രം ബാബയെ ഓര്മ്മിക്കുന്നുവോ അത്രയും വികര്മ്മാജീത്തായി മാറി ഉയര്ന്ന പദവി നേടും. അനാവശ്യമായ കാര്യങ്ങള് കേട്ട് നിങ്ങളുടെ ബുദ്ധിയെ മോശമാക്കരുത്. എല്ലാ കാര്യത്തിലും വച്ച് മുഖ്യമായ കാര്യത്തെ മറക്കരുത്. മറ്റുള്ളവരോടു കൂട്ടുകൂടി സമയം കളയരുത്. നിങ്ങളുടെ സമയം വളരെ അമൂല്യമാണ്. കൊടുങ്കാറ്റുകളെ ഭയപ്പെടരുത്. പ്രയാസങ്ങളുണ്ടാകും നഷ്ടങ്ങളും ഉണ്ടാകും എന്നാലും ബാബയുടെ ഓര്മ്മ ഒരിക്കലും ഇല്ലാതാകരുത്. ഓര്മ്മിക്കുന്നതിലൂടെ മാത്രമാണ് പാവനമാകുന്നത്, പുരുഷാര്ത്ഥം ചെയ്ത് ഉയര്ന്ന പദവി നേടണം. ഈ വയസ്സായ ബാബ ഇത്രയും ഉയര്ന്ന പദവി നേടുന്നു പിന്നെ എന്തുകൊണ്ട് നമുക്കും ആയിക്കൂടാ. ഇതും പഠിത്തമല്ലേ. ഇവിടെ പുസ്തകങ്ങളുടെയൊന്നും ആവശ്യമില്ല. മുഴുവന് കഥയും ബുദ്ധിയിലുണ്ട്. എത്ര ചെറിയ കഥയാണ്. ഒരു സെക്കന്റിന്റെ കാര്യമാണ്, സെക്കന്റിലാണ് ജീവന്മുക്തി ലഭിക്കുന്നത്. ബാബയെ ഓര്മ്മിക്കുക എന്നതാണ് പ്രധാന കാര്യം. വിശ്വത്തിന്റെ അധികാരിയാക്കുന്ന ബാബയെ നിങ്ങള് മറക്കുമോ! എല്ലാവരും രാജാവാകില്ലല്ലോ എന്ന് പറയുന്നു. നിങ്ങള് എന്തിനാ എല്ലാവരെയും കുറിച്ച് ചിന്തിക്കുന്നത്? സ്കൂളിലാണെങ്കിലും എല്ലാവര്ക്കും സ്കോളര്ഷിപ്പ് ലഭിക്കില്ലല്ലോ എന്ന് ചിന്തിക്കുമോ? പഠിക്കുന്നവര് പഠിക്കും. ഓരോരുത്തരുടെയും പുരുഷാര്ത്ഥത്തിലൂടെ മനസ്സിലാക്കുവാന് സാധിക്കും ഇവര് എന്ത് പദവി നേടുമെന്ന്. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഈ സമയം വളരെ അമൂല്യമായതാണ്, അനാവശ്യമായ കാര്യങ്ങളില് സമയം നഷ്ടപ്പെടുത്തരുത്. എത്ര കൊടുങ്കാറ്റുകള് വന്നാലും നഷ്ടങ്ങള് സംഭവിച്ചാലും ബാബയുടെ ഓര്മ്മയിലിരിക്കണം.

2) തമോപ്രധാനത്തില് നിന്നും സതോപ്രധാനമാകുന്നതിനെ
ക്കുറിച്ച് മാത്രം ചിന്തിക്കണം, മറ്റൊന്നും ചിന്തിക്കരുത്. ഹം സോ, സോ ഹം എന്നതിന്റെ ചെറിയ കഥ വളരെ യുക്തിയോടുകൂടി മനസ്സിലാക്കുകയും മനസ്സിലാക്കി കൊടുക്കുകയും വേണം.

വരദാനം :-
മഗ്നാവസ്ഥയുടെ അനുഭവത്തിലൂടെ മായയെ തന്റെ ഭക്തയാക്കി മാറ്റുന്ന മായാജീത്തായി ഭവിക്കട്ടെ.

മഗ്നാവസ്ഥയുടെ അനുഭവം ചെയ്യുന്നതിന് വേണ്ടി തന്റെ അനേകം ടൈറ്റിലുകള് അഥവാ സ്വരൂപം, അനേകം ഗുണങ്ങളുടെ അലങ്കാരം, അനേകപ്രകാരത്തിലുള്ള സന്തോഷത്തിന്റെ, ആത്മീയ ലഹരിയുടെ, രചയിതാവിന്റെയും രചനയുടെയും വിസ്താരത്തിന്റെ പോയന്റുകള്, പ്രാപ്തികളുടെ പോയന്റുകള് സ്മൃതിയില് വെക്കൂ, ഏതാണോ താങ്കള്ക്ക് ഇഷ്ടപ്പെട്ടത് അതിന്മേല് മനനം ചെയ്യൂ എങ്കില് മഗ്നാവസ്ഥ സഹജമായി അനുഭവമാകും. പിന്നീട് ഒരിക്കലും പരവശമാകില്ല, മായ സദാ കാലത്തേക്ക് നമസ്കരിക്കും. സംഗമയുഗത്തിലെ ആദ്യത്തെ ഭക്ത മായയാകും. താങ്കള് എപ്പോള് മായാജീത്ത് മാസ്റ്റര് ഭഗവാനാകുന്നുവോ അപ്പോള് മായ ഭക്തയാകും.

സ്ലോഗന് :-
താങ്കളുടെ ഉച്ഛാരണവും ആചരണവും എപ്പോള് ബ്രഹ്മാബാബക്ക് സമാനമാകുന്നുവോ അപ്പോള് പറയാം സത്യമായ ബ്രാഹ്മണര്.

അവ്യക്ത സൂചനകള്:- ആത്മീയ സ്ഥിതിയിലിരിക്കാനുള്ള അഭ്യാസം ചെയ്യൂ, അന്തര്മുഖിയാകൂ.

ഓര്മ്മയില് നിരന്തരം ഇരിക്കാനുള്ള മാര്ഗ്ഗമാണ് ഗൃഹസ്ഥത്തിലിരുന്നുകൊണ്ടും പര-വൃത്തിയിലിരിക്കുക. പര-വൃത്തി അര്ത്ഥം ആത്മീയ രൂപം. അങ്ങനെ സദാ ആത്മീയ രൂപത്തിലിരിക്കുന്നവര് സദാ നിര്മ്മോഹിയും ബാബയുടെ സ്നേഹിയുമായിരിക്കും. എന്ത് ചെയ്യുകയാണെങ്കിലും ഇങ്ങനെ അനുഭവമുണ്ടാകും, ജോലിയൊന്നും ചെയ്തില്ല, മറിച്ച് കളിക്കുകയായിരുന്നു. ഈ ആത്മീയ നേത്രങ്ങള്, ഈ ആത്മീയ മൂര്ത്തി അങ്ങനെയുള്ള ദിവ്യ ദര്പ്പണമായി മാറും ആ ദര്പ്പണത്തില് ഓരോ ആത്മാവും പ്രയത്നമൊന്നുമില്ലാതെ ആത്മീയ സ്വരൂപം തന്നെ കാണും.