04.09.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ-സംഗമത്തില്സ്നേഹസാഗര
നായബാബനിങ്ങള്ക്ക്
സ്നേഹത്തിന്റെതന്നെ
സമ്പത്താണ്നല്കുന്നത്,
അതിനാല്നിങ്ങള്എല്
ലാവര്ക്കുംസ്നേഹംനല്കൂ, ദേഷ്യപ്പെടരുത്.

ചോദ്യം :-
തന്റെ രജിസ്റ്റര് ശരിയാക്കി വെക്കുന്നതിനായി ബാബ നിങ്ങള്ക്ക് ഏതൊരു വഴിയാണ് പറഞ്ഞുതന്നിട്ടുള്ളത്?

ഉത്തരം :-
സ്നേഹത്തിന്റെ വഴിയാണ് ബാബ നിങ്ങള്ക്ക് പറഞ്ഞുതരുന്നത്, ശ്രീമതം നല്കുന്നു കുട്ടികളേ എല്ലാവരോടും സ്നേഹത്തോടെ പെരുമാറൂ. ആര്ക്കും ദുഃഖം നല്കരുത്. കര്മ്മേന്ദ്രിയങ്ങളിലൂടെ ഒരിക്കലും ഒരു തലതിരിഞ്ഞ കര്മ്മവും ചെയ്യരുത്. സദാ പരിശോധിക്കൂ എന്റെയുള്ളില് ഒരു ആസുരീയ അവഗുണവും ഇല്ലല്ലോ? വിഷമിച്ച് ഇരിക്കുന്നില്ലല്ലോ? ഒരു കാര്യത്തിലും പിണങ്ങുന്നില്ലല്ലോ?

ഗീതം :-
ഈ സമയം പോയിക്കൊണ്ടിരി
ക്കുകയാണ്................

ഓംശാന്തി.  
മധുര മധുരമായ ആത്മീയ കുട്ടികള് ഗീതം കേട്ടു. ദിനംപ്രതി ദിനം തന്റെ വീട് അഥവാ ലക്ഷ്യം അടുത്തു വന്നു കൊണ്ടിരിക്കുന്നു. ഇപ്പോള് ശ്രീമതത്തില് എന്തെല്ലാം പറയുന്നുവോ അതില് തെറ്റ് ചെയ്യരുത്. ബാബയുടെ നിര്ദേശം ലഭിക്കുന്നു എല്ലാവര്ക്കും സന്ദേശമെത്തിക്കൂ. കുട്ടികള്ക്ക റിയാം ലക്ഷങ്ങള്ക്ക്, കോടിക്കണക്കിന് ആളുകള്ക്ക് ഈ സന്ദേശം നല്കണം. പിന്നീട് ഏതെങ്കിലും സമയത്തില് വരുകയും ചെയ്യും. എപ്പോള് ഒരുപാടുപേര് ആവുന്നോ അപ്പോള് ധാരാളം പേര്ക്ക് സന്ദേശം നല്കും. എല്ലാവര്ക്കും അച്ഛന്റെ സന്ദേശം ലഭിക്കണം. സന്ദേശം വളരെ സഹജമാണ്. കേവലം ഇത്രയേ പറയേണ്ടു സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ പിന്നെ ഒരു കര്മ്മേന്ദ്രിയത്തിലൂടെയും മനസാ-വാചാ- കര്മ്മണാ ഒരു മോശമായ കാര്യവും ചെയ്യരുത്. ആദ്യം മനസ്സിലാണ് വരുന്നത് പിന്നീടാണ് വാക്കുകളാവുന്നത്. ഇപ്പോള് നിങ്ങള്ക്ക് ശരിയും തെറ്റും മനസ്സിലാക്കുന്നതിനുള്ള ബുദ്ധിവേണം, ഇത് പുണ്യത്തിന്റെ കാര്യമാണ്, ഇത് ചെയ്യേണ്ടതാണ് എന്നിങ്ങനെ മനസ്സിലാക്കണം. മനസ്സില് ദേഷ്യത്തിന്റെ സങ്കല്പം വരുന്നു, ഇപ്പോള് ബുദ്ധി ലഭിച്ചിട്ടുണ്ട്- അഥവാ ദേഷ്യപ്പെട്ടാല് പാപമാകും. ബാബയെ ഓര്മ്മിക്കുന്നതിലൂടെ പൂണ്യാത്മാവായി മാറും. ഇപ്പോള് സംഭവിച്ചു സാരമില്ല ഇനിയുണ്ടാകില്ല എന്നല്ല. ഇങ്ങനെ വീണ്ടും വീണ്ടും പറയുന്നതിലൂടെ ശീലമാകും. മനുഷ്യര് ഇങ്ങനെയുള്ള കര്മ്മങ്ങള് ചെയ്യുമ്പോള് അത് പാപമല്ല എന്നാണ് കരുതുന്നത്. വികാരത്തെ പാപമാണ് എന്ന് മനസ്സിലാക്കുന്നില്ല. ഇപ്പോള് ബാബ മനസ്സിലാക്കിത്തരുന്നു- ഇത് വലുതിലും വലിയ പാപമാണ്, ഇതിനുമേല് വിജയം നേടണം പിന്നെ എല്ലാവര്ക്കും ബാബയുടെ സന്ദേശം എത്തിക്കണം അതായത് ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ, മരണം മുന്നില് നില്ക്കുന്നുണ്ട്. എപ്പോഴാണോ ആരെങ്കിലും മരണശയ്യയിലാവുന്നത് അപ്പോള് അവരോട് പറയാറുണ്ട്- ഗോഡ്ഫാദറെ ഓര്മ്മിക്കൂ. റിമെമ്പര് ഗോഡ് ഫാദര്. ഇവര് ഗോഡ്ഫാദറിന്റെ അടുത്തേക്ക് പോകും എന്നാണ് അവര് കരുതുന്നത്. പക്ഷേ അവര്ക്ക് ഗോഡ്ഫാദറെ ഓര്മ്മിക്കുന്നതുകൊണ്ട് എന്താണ് സംഭവിക്കുക? എവിടേക്ക് പോകും? എന്നത് അറിയില്ല. ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച് അടുത്തത് എടുക്കും. ഗോഡ്ഫാദറിന്റെ അടുത്തേക്ക് ആര്ക്കും പോകാന് കഴിയില്ല. അതിനാല് ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അവിനാശിയായ അച്ഛന്റെ അവിനാശിയായ ഓര്മ്മ ആവശ്യമാണ്. എപ്പോള് തമോപ്രധാനവും ദുഃഖിയുമായി മാറുന്നുവോ അപ്പോള് പരസ്പരം പറയാറുണ്ട് ഗോഡ്ഫാദറിനെ ഓര്മ്മിക്കൂ, എല്ലാ ആത്മാക്കളും പരസ്പരം പറയുന്നു, പറയുന്നത് ആത്മാവുതന്നെയല്ലേ. പരമാത്മാവാണ് പറയുന്നത് ഇങ്ങനെയല്ല. ആത്മാവ്, ആത്മാവിനോട് പറയുന്നു- അച്ഛനെ ഓര്മ്മിക്കൂ. ഇത് ഒരു സാധാരണ ആചാരമാണ്. മരിക്കുന്ന സമയത്ത് ഈശ്വരനെ ഓര്മ്മിക്കുന്നു. ഈശ്വരനെ പേടിയുണ്ടാകും. മനസ്സിലാക്കുന്നു നല്ലതും മോശവുമായ കര്മ്മങ്ങളുടെ ഫലം ഈശ്വരനാണ് നല്കുന്നത്, മോശമായ കര്മ്മം ചെയ്താല് ഈശ്വരന് ധര്മ്മരാജനിലൂടെ വളരെ അധികം ശിക്ഷകള് നല്കും അതിനാല് പേടിയുണ്ടാകും, തീര്ച്ചയായും കര്മ്മഫലം അനുഭവിക്കുകതന്നെ വേണമല്ലോ. നിങ്ങള് കുട്ടികള് ഇപ്പോള് കര്മ്മം- അകര്മ്മം- വികര്മ്മം എന്നിവയുടെ ഗതിയെ മനസ്സിലാക്കുന്നു. അറിയാം ഈ കര്മ്മം അകര്മ്മമാണ്. ഓര്മ്മയിലിരുന്ന് എന്ത് കര്മ്മം ചെയ്യുന്നുവോ അത് നല്ലതാണ്. രാവണരാജ്യത്തില് മനുഷ്യര് മോശമായ കര്മ്മം തന്നെയാണ് ചെയ്യുന്നത്. രാമരാജ്യത്തില് മോശമായ കര്മ്മങ്ങള് ഒരിക്കലും ഉണ്ടാകുന്നില്ല. ഇപ്പോള് ശ്രീമതം ലഭിക്കുന്നുണ്ട്. എവിടെയാണ് വിളി വരുന്നത്, ഇത് ചെയ്യാമോ അത് ചെയ്യാമോ എന്ന് ഓരോ കാര്യത്തിലും ചോദിച്ചുകൊണ്ടിരിക്കൂ. അഥവാ ഒരാള് പോലീസിന്റെ ജോലി ചെയ്യുകയാണെന്ന് കരുതൂ അവരോടും പറയുന്നത് നിങ്ങള് സ്നേഹത്തോടെ ആദ്യം മനസ്സിലാക്കിക്കൊടുക്കൂ എന്നാണ്. സമ്മതിച്ചില്ലെങ്കില് പിന്നെ അടി തുടങ്ങും. സ്നേഹത്തോടെ മനസ്സിലാക്കിക്കൊടുത്താല് കാര്യം കൈയ്യില് വരും എങ്കില് ആ സ്നേഹത്തില് യോഗബലം കൂടി നിറഞ്ഞിട്ടുണ്ടെങ്കില് ആ സ്നേഹത്തിന്റെ ശക്തിയോടെ ആര്ക്ക് മനസ്സിലാക്കിക്കൊടുത്താലും മനസ്സിലാക്കും, ഇത് ഭഗവാന് മനസ്സിലാക്കിത്തരുന്നതു
പോലെയുണ്ട്. നിങ്ങള് ഭഗവാന്റെ കുട്ടികള് യോഗികളല്ലേ. നിങ്ങളിലും ഈശ്വരന്റെ ശക്തിയുണ്ട്. ഈശ്വരന് സ്നേഹ സാഗരനാണ്, അവരില് ശക്തിയുണ്ടല്ലോ. എല്ലാവര്ക്കും സമ്പത്ത് നല്കുന്നു. നിങ്ങള്ക്കറിയാം സ്വര്ഗ്ഗത്തില് വളരെയധികം സ്നേഹമുണ്ടാകും. ഇപ്പോള് നിങ്ങള് സ്നേഹത്തിന്റെ മുഴുവന് സമ്പത്തും നേടുന്നു. എടുത്തെടുത്ത് നമ്പര്വൈസ് ആയി പുരുഷാര്ത്ഥം ചെയ്ത് സ്നേഹിയായി മാറും.

ബാബ പറയുന്നു- ആര്ക്കും ദുഃഖം നല്കരുത്, ഇല്ലെങ്കില് ദുഃഖിയായി മരിക്കും. ബാബ സ്നേഹത്തിന്റെ വഴിയാണ് പറഞ്ഞുതരുന്നത്. മനസ്സില് ഉണ്ടാകുമ്പോള് അത് മുഖത്തില് വരും. കര്മ്മേന്ദ്രിയങ്ങളിലൂടെ ചെയ്താല് അത് രജിസ്റ്ററിനെ മോശമാക്കും. ദേവതകളുടെ പെരുമാറ്റത്തെക്കുറിച്ച് പാടാറുണ്ടല്ലോ അതിനാല് ബാബ പറയുന്നു- ദേവതകളുടെ പൂജാരിമാര്ക്ക് മനസ്സിലാക്കിക്കൊടുക്കൂ. അവര് മഹിമ പാടുന്നു അങ്ങ് സമ്പൂര്ണ്ണ സമ്പന്നനും 16 കലാ സമ്പൂര്ണ്ണനുമാണ് പിന്നീട് തന്റെ പെരുമാറ്റത്തെക്കുറിച്ചും കേള്പ്പിക്കുന്നു. അതിനാല് അവര്ക്ക് മനസ്സിലാക്കിക്കൊടുക്കൂ നിങ്ങള് ഇങ്ങനെയായിരുന്നു, ഇപ്പോള് അങ്ങനെയല്ല പിന്നീട് തീര്ച്ചയായും ആകും. നിങ്ങള്ക്ക് ഇങ്ങനെയുള്ള ദേവതയായി മാറണം അതിനാല് തന്റെ പെരുമാറ്റത്തെ ഇങ്ങനെയാക്കൂ, എങ്കില് നിങ്ങള് ഇതായി മാറും. തന്റെ പരിശോധന നടത്തണം- ഞാന് സമ്പൂര്ണ്ണ നിര്വ്വികാരിയാണോ? എന്റെയുള്ളില് ഒരു ആസുരീയ അവഗുണവും ഇല്ലല്ലോ? ഒരു കാര്യത്തിലും പിണങ്ങുന്നില്ലല്ലോ? വിഷമിച്ചിരിക്കുന്നില്ലല്ലോ? അനേകം തവണ നിങ്ങള് പുരുഷാര്ത്ഥം ചെയ്തിട്ടുണ്ട്. ബാബ പറയുന്നു നിങ്ങള്ക്ക് ഇങ്ങനെയായി മാറണം. ആക്കിമാറ്റുന്നയാളും ഹാജറാണ്. പറയുന്നു കല്പ കല്പം ഇങ്ങനെയാക്കി മാറ്റുന്നു. കല്പം മുന്പ് ആര് വന്ന് ജ്ഞാനം എടുത്തുവോ അവര് തീര്ച്ചയായും വന്ന് എടുക്കും. പുരുഷാര്ത്ഥവും ചെയ്യിക്കുന്നു എന്നിട്ട് ചിന്തയില്ലാതെയും ഇരിക്കുന്നു. ഡ്രാമയില് ഇങ്ങനെയാണുള്ളത്. ചിലര് പറയുന്നു- ഡ്രാമയില് ഉള്ളതാണെങ്കില് തീര്ച്ചയായും ചെയ്യും. നല്ല ചാര്ട്ടാണെങ്കില് ഡ്രാമ ചെയ്യിക്കും. അവരുടെ ഭാഗ്യത്തിലില്ല എന്നത് മനസ്സിലാക്കാന് സാധിക്കും. ആദ്യമാദ്യം ഒരാള് ഇതുപോലെ കേടുവന്നിട്ടുണ്ട്, ഭാഗ്യത്തില് ഇല്ലായിരുന്നു- പറഞ്ഞു ഡ്രാമയില് ഉണ്ടെങ്കില് ഡ്രാമ ഞങ്ങളെ പുരുഷാര്ത്ഥം ചെയ്യിക്കും. ഉപേക്ഷിച്ച് പോയി. ഇങ്ങനെ ഒരുപാടുപേരെ നിങ്ങളും കാണും. നിങ്ങളുടെ ലക്ഷ്യം ഇവിടെ നില്ക്കുന്നുണ്ട്, ബാഡ്ജും നിങ്ങളുടെ പക്കലുണ്ട്, നിങ്ങള് കണക്ക് വഴക്കുകള് നോക്കുമ്പോള് നിങ്ങളുടെ ബാഡ്ജും നോക്കൂ, തന്റെ പെരുമാറ്റവും നോക്കൂ. ഒരിക്കലും ക്രിമിനലായ കണ്ണുകള് ഉണ്ടാകരുത്. വായില് നിന്നും മോശമായ ഒരു വാക്കും വരരുത്. അവരും പ്രാലബ്ധം ബാബയിലൂടെ തന്നെയാണ് നേടിയത്. ഇത് എല്ലാവരോടും പറയൂ അതായത് ബാബയെ ഓര്മ്മിക്കൂ എങ്കില് വികര്മ്മം വിനാശമാകും. ഇതില് നഷ്ടത്തിന്റെ ഒരു കാര്യവുമില്ല. സംസ്ക്കാരം ആത്മാവ് കൊണ്ടുപോകും. സന്യാസിയാണെങ്കില് പിന്നീട് സന്യാസധര്മ്മത്തിലേക്ക് വരും. അവരുടെ വൃക്ഷം വളര്ന്നുകൊണ്ടിരിക്കു
ന്നില്ലേ. ഈ സമയം നിങ്ങള് മാറുകയാണ്. മനുഷ്യന് തന്നെയാണ് ദേവതയായി മാറുന്നത്. എല്ലാവരും ഒരുമിച്ച് വരില്ലല്ലോ. വരും പക്ഷേ നമ്പര്വൈസ് ആയാണ് വരുക, ഡ്രാമയില് സമയാനുസൃതമല്ലാതെ ഒരു അഭിനേതാവിന് സ്റ്റേജിലേക്ക് വരാന് കഴിയുമോ. ഉള്ളില് ഇരിക്കും. എപ്പോള് സമയമാകുന്നുവോ അപ്പോള് പാര്ട്ട് അഭിനയിക്കാനായി സ്റ്റേജിലേക്ക് വരും. അത് പരിധിയുള്ള നാടകമാണ്, ഇത് പരിധിയില്ലാത്ത നാടകമാണ്. ബുദ്ധിയിലുണ്ട് നമ്മള് അഭിനേതാക്കള്ക്ക് നമ്മുടെ സമയാനുസരണം വന്ന് നമ്മുടെ പാര്ട്ട് അഭിനയിക്കണം. ഇത് പരിധിയില്ലാത്ത വളരെ വലിയ വൃക്ഷമാണ്. നമ്പര്വൈസ് ആയി വരുകയും പോവുകയും ചെയ്യും. ആദ്യമാദ്യം ഒരേയൊരു ധര്മ്മം മാത്രമാണ് ഉണ്ടായിരുന്നത് എല്ലാ ധര്മ്മത്തിനും ആദ്യം തന്നെ വരാന് കഴിയില്ല.

ആദ്യം ദേവീ ദേവതാ ധര്മ്മത്തിലുള്ളവരാണ് പാര്ട്ട് അഭിനയിക്കാനായി വരുന്നത്, അതും നമ്പര്വൈസ് ആയി. വൃക്ഷത്തിന്റെ രഹസ്യവും മനസ്സിലാക്കണം. ബാബ തന്നെയാണ് വന്ന് മുഴുവന് കല്പവൃക്ഷത്തിന്റേയും ജ്ഞാനം കേള്പ്പിക്കുന്നത്. ഇതിനെ പിന്നീട് നിരാകാരീ വൃക്ഷവുമായി താരതമ്യം ചെയ്യുന്നു. ഒരേയൊരു ബാബ തന്നെയാണ് പറയുന്നത് മനുഷ്യസൃഷ്ടി വൃക്ഷത്തിന്റെ ബീജം ഞാന് തന്നെയാണ്. ബീജത്തില് വൃക്ഷം അടങ്ങിയിട്ടില്ല പക്ഷേ മുഴുവന് വൃക്ഷത്തിന്റേയും ജ്ഞാനം അടങ്ങിയിട്ടുണ്ട്. ഓരോരുത്തര്ക്കും അവരവരുടേതായ പാര്ട്ടുണ്ട്. ചൈതന്യവൃക്ഷമല്ലേ. വൃക്ഷത്തിലെ ഇലകളും നമ്പര്വൈസ് ആയാണ് വിരിയുന്നത്. ഈ വൃക്ഷത്തെ ആരും മനസ്സിലാക്കുന്നില്ല, ഇതിന്റെ ബീജം മുകളിലാണ് അതിനാലാണ് ഇതിനെ തലതിരിഞ്ഞ വൃക്ഷം എന്ന് പറയുന്നത്. രചയിതാവായ ബാബ മുകളിലാണ്. നിങ്ങള്ക്ക് അറിയാം നമുക്ക് വീട്ടിലേക്ക് പോകണം, അവിടെയാണ് ആത്മാക്കള് വസിക്കുന്നത്. ഇപ്പോള് നമുക്ക് പവിത്രമായി പോകണം. നിങ്ങളിലൂടെ യോഗബലത്താല് മുഴുവന് വിശ്വവും പവിത്രമായി മാറും. നിങ്ങള്ക്കായി പവിത്രമായ സൃഷ്ടി ആവശ്യമാണല്ലോ. നിങ്ങള് പവിത്രമായി മാറുമ്പോള് ലോകത്തേയും പവിത്രമാക്കേണ്ടതായി വരുന്നു. എല്ലാം പവിത്രമായി മാറും. നിങ്ങളുടെ ബുദ്ധിയിലുണ്ട്, ആത്മാവില് തന്നെയാണല്ലോ മനസ്സും ബുദ്ധിയുമുള്ളത്. ചൈതന്യമാണ്. ആത്മാവിനുമാത്രമേ ജ്ഞാനം ധാരണ ചെയ്യാന് സാധിക്കൂ. അതിനാല് മധുര മധുരമായ കുട്ടികള് എങ്ങനെയാണ് നമ്മള് പുനര്ജന്മം എടുക്കുന്നത് എന്ന മുഴുവന് രഹസ്യവും ബുദ്ധിയില് വെക്കണം. നിങ്ങളുടെ 84 ജന്മങ്ങള് പൂര്ത്തിയാകുമ്പോള് എല്ലാവരുടേതും പൂര്ത്തിയാകും. എല്ലാവരും പാവനമായി മാറും. ഇത് അനാദിയായിട്ടുള്ള ഡ്രാമയാണ്. ഒരു സെക്കന്റുപോലും നില്ക്കുന്നില്ല. സെക്കന്റ് ബൈ സെക്കന്റ് എന്തെല്ലാം സംഭവിക്കുന്നുണ്ടോ അതെല്ലാം കല്പത്തിന് ശേഷവും ഉണ്ടാകും. ഓരോ ആത്മാവിലും അവിനാശിയായ പാര്ട്ട് അടങ്ങിയിട്ടുണ്ട്. ആ അഭിനേതാക്കള് 2-4 മണിക്കൂര് അഭിനയിക്കുന്നു. ഇവിടെയാണെങ്കില് ആത്മാവിന് അവിനാശിയായ പാര്ട്ട് ലഭിച്ചിരിക്കുകയാണ് എങ്കില് കുട്ടികള്ക്ക് എത്ര സന്തോഷമുണ്ടാകണം. സംഗമത്തിലെ അതീന്ദ്രിയസുഖമാണ് മുഴുവനായും പാടപ്പെട്ടിരിക്കുന്നത്. ബാബ വരുന്നു, 21 ജന്മങ്ങളിലേക്ക് നമ്മള് സദാ സുഖിയായി മാറുന്നു. സന്തോഷത്തിന്റെ കാര്യമല്ലേ. ആരാണോ നല്ലരീതിയില് മനസ്സിലാക്കുകയും മനസ്സിലാക്കിക്കൊടു
ക്കുകയും ചെയ്യുന്നത് അവര് സേവനത്തില് മുഴുകും. ഏതെങ്കിലും കുട്ടി സ്വയം ക്രോധിയാണെങ്കില് അത് മറ്റുള്ളവരിലേക്കും പ്രവേശിക്കും. രണ്ട് കൈകള് ഒരുമിക്കുമ്പോഴാണല്ലോ ശബ്ദമുണ്ടാകുന്നത്. അവിടെ ഇങ്ങനെ സംഭവിക്കില്ല. ഇവിടെ നിങ്ങള് കുട്ടികള്ക്ക് പഠിപ്പ് ലഭിക്കുന്നുണ്ട്- ആരെങ്കിലും ക്രോധിക്കുകയാണെങ്കില് നിങ്ങള് അവര്ക്കുമേല് പുഷ്പവൃഷ്ടി നടത്തൂ. സ്നേഹത്തോടെ മനസ്സിലാക്കിക്കൊടുക്കൂ. ഇതും ഒരു ഭൂതമാണ്, വളരെ അധികം നഷ്ടമുണ്ടാക്കിവെക്കും. ഒരിക്കലും ക്രോധിക്കരുത്. പഠിപ്പിക്കുന്നവരിലും ക്രോധം തീരെ ഉണ്ടാവാന് പാടില്ല. നമ്പര്വൈസ് ആയി പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുന്നു. ചിലരുടേത് തീവ്രപുരുഷാര്ത്ഥമായിരിക്കും, ചിലരുടേത് തണുത്തതായിരിക്കും. തണുപ്പന് പുരുഷാര്ത്ഥം ചെയ്യുന്നവര് തീര്ച്ചയായും തന്റെ പേര് മോശമാക്കും. ആരെങ്കിലും ക്രോധിക്കുകയാണെങ്കില് അവര് എവിടെപ്പോയാലും അവരെ അവിടെ നിന്ന് പുറത്താക്കും. മോശമായ പെരുമാറ്റമുള്ള ആര്ക്കും ഇവിടെ ഇരിക്കാന് സാധിക്കില്ല. പരീക്ഷ പൂര്ത്തിയാവുമ്പോള് എല്ലാവര്ക്കും അറിയാന് കഴിയും. ആര് ആരെല്ലാം എന്താകും, എല്ലാ സാക്ഷാത്ക്കാരവും ഉണ്ടാകും. ആര് എങ്ങനെയുള്ള കര്മ്മമാണോ ചെയ്യുന്നത് അതിനനുസരിച്ചുള്ള മഹിമയുണ്ടാകും.

നിങ്ങള് കുട്ടികള്ക്ക് ഡ്രാമയുടെ ആദി- മദ്ധ്യ- അന്ത്യം അറിയാം. നിങ്ങള് എല്ലാവരും എല്ലാം അറിയുന്നവരാണ്. ആത്മാവിന് ഈ സൃഷ്ടിചക്രം എങ്ങനെയാണ് കറങ്ങുന്നതെന്ന് ഉള്ളില് അറിയാം. മുഴുവന് സൃഷ്ടിയിലേയും മനുഷ്യരുടെ പെരുമാറ്റം രീതികള്, എല്ലാ ധര്മ്മത്തിലുള്ളവരേയും നിങ്ങള്ക്ക് അറിയാം. അതിനെയാണ് അന്തര്യാമി എന്നു പറയുന്നത്. ആത്മാവിന് എല്ലാം അറിയാന് കഴിയും. ഭഗവാന് ഓരോ കണങ്ങളിലും ഉണ്ട്, ആ ഭഗവാന് അറിയേണ്ട കാര്യം എന്താണ്? എന്നല്ല. ഭഗവാന് ഇപ്പോഴും പറയുന്നു ആര് എങ്ങനെയുള്ള പുരുഷാര്ത്ഥം ചെയ്യുന്നുവോ അതിനുള്ള ഫലം ലഭിക്കും. എനിക്ക് അറിയേണ്ട ആവശ്യമില്ല. എന്താണോ ചെയ്യുന്നത് അതിന്റെ ശിക്ഷയും സ്വയം നേടും. ഇങ്ങനെയുള്ള പെരുമാറ്റമാണെങ്കില് മോശമായ ഗതി നേടും. പദവി വളരെ കുറഞ്ഞുപോകും, ആ സ്ക്കൂളിലാണെങ്കില് തോറ്റാല് അടുത്ത വര്ഷം വീണ്ടും പഠിക്കാം. എന്നാല് ഈ പഠിപ്പ് കല്പ കല്പാന്തരങ്ങളിലേക്
കുള്ളതാണ്. ഈശ്വരീയ ലോട്ടറി പൂര്ണ്ണമായും എടുക്കണമല്ലോ. ഈ കാര്യങ്ങള് നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കാന് സാധിക്കും. എപ്പോള് ഭാരതം സുഖധാമമാകുന്നുവോ അപ്പോള് ബാക്കി മുഴുവന് പേരും ശാന്തിധാമത്തിലായിരിക്കും. ഇപ്പോള് നമ്മുടെ സുഖത്തിന്റെ ദിനങ്ങള് വരുകയാണ് അതിനാല് കുട്ടികള് വളരെ അധികം സന്തോഷിക്കണം. ദീപാവലി അടുത്തുവരാറായാല് പറയാറുണ്ടല്ലോ ഇനി ഇത്ര ദിവസമേയുള്ളു അതുകഴിഞ്ഞാല് പുതിയ വസ്ത്രം ധരിക്കും. നിങ്ങളും പറയുന്നു സ്വര്ഗ്ഗം വരുകയാണ്, നമ്മള് നമ്മുടെ അലങ്കാരം ചെയ്താല് പിന്നീട് സ്വര്ഗ്ഗത്തില് വളരെ അധികം സുഖം ലഭിക്കും. ധനവാന്മാര്ക്കാണെങ്കില് ധനത്തിന്റെ ലഹരിയുണ്ടാകും. മനുഷ്യര് തീര്ത്തും അന്ധകാരത്തിന്റെ നിദ്രയിലാണ് പിന്നീട് പെട്ടെന്ന് മനസ്സിലാകും- ഇവര് പറയുന്നത് സത്യമാണ്. സത്യവുമായുള്ള സംഗമുണ്ടാകുമ്പോഴേ സത്യത്തെ മനസ്സിലാക്കുകയുള്ളു. നിങ്ങള് ഇപ്പോള് സത്യത്തിന്റെ സംഗത്തിലാണ്. നിങ്ങള് സത്യമായ ബാബയിലൂടെ സത്യമായി മാറുന്നു. അവര് അസത്യതയിലൂടെ അസത്യമായി മാറുന്നു. ഇപ്പോള് ഭഗവാന് എന്താണ് പറയുന്നത്, മനുഷ്യര് എന്താണ് പറയുന്നത് എന്ന വ്യത്യാസവും അച്ചടിക്കുന്നുണ്ട്. മാഗസിനിലും അച്ചടിക്കാന് സാധിക്കും. അവസാനം വിജയം നിങ്ങളുടേത് തന്നെയാണ്, ആരാണോ കല്പം മുമ്പ് പദവി നേടിയത് അവര് തീര്ച്ചയായും നേടും. ഇത് നിശ്ചിതമാണ്. അവിടെ അകാലമൃത്യു ഉണ്ടാവുകയില്ല. ആയുസ്സും വളരെ കൂടുതലായിരിക്കും. എപ്പോഴാണോ പവിത്രതയുണ്ടായിരുന്നത് അപ്പോള് ആയുസ്സും കൂടുതലായിരുന്നു. പതീത പാവനന് പരമപിതാവായ പരമാത്മാവാണെങ്കില് തീര്ച്ചയായും അവര് തന്നെയായിരിക്കും പാവനമാക്കി മാറ്റിയത്. കൃഷ്ണന്റെ കാര്യം ശോഭിക്കുന്നതല്ല. പുരുഷോത്തമ സംഗമയുഗത്തില് കൃഷ്ണന് വീണ്ടും എവിടെ നിന്ന് വരും. അതേ ഫീച്ചേഴ്സുള്ള മനുഷ്യന് പിന്നീട് ഉണ്ടാവുകയില്ല. 84 ജന്മങ്ങള്, 84 രൂപങ്ങള്, 84 കര്ത്തവ്യങ്ങളായിരിക്കും- ഇത് പൂര്വ്വനിശ്ചിതമായ അനശ്വരമായ കളിയാണ്. അതില് വ്യത്യാസം ഉണ്ടാവുക സാധ്യമല്ല. ഡ്രാമ എത്ര അത്ഭുതകരമായാണ് നിര്മ്മിച്ചിരിക്കുന്നത്. ആത്മാവ് ചെറിയ ബിന്ദുവാണ്, ഇതില് അനാദിയായ പാര്ട്ട് അടങ്ങിയിട്ടുണ്ട്- ഇതിനെയാണ് പ്രകൃതി എന്നു പറയുന്നത്. മനുഷ്യര് കേട്ട് അത്ഭുതപ്പെടുന്നു. പക്ഷേ ആദ്യം എല്ലാവര്ക്കും ഈ സന്ദേശം നല്കണം അതായത് ബാബയെ ഓര്മ്മിക്കൂ. ബാബ തന്നെയാണ് പതിത പാവനന്, സര്വ്വരുടേയും സദ്ഗതി ദാതാവ്. സത്യയുഗത്തില് ദുഃഖിപ്പിക്കുന്ന ഒരു കാര്യവും ഉണ്ടാകില്ല. കലിയുഗത്തിലാണെങ്കില് എത്ര ദുഃഖമാണ്. പക്ഷേ ഈ കാര്യങ്ങള് നമ്പര്വൈസ് ആയാണ് മനസ്സിലാക്കുന്നത്. ബാബയാണെങ്കില് ദിവസവും മനസ്സിലാക്കിത്തന്നുകൊ
ണ്ടിരിക്കുന്നു. നിങ്ങള് കുട്ടികള്ക്ക് അറിയാം നമ്മെ പഠിപ്പിക്കാനായി ശിവബാബ വന്നിരിക്കുന്നു, പിന്നീട് നമ്മളെ കൂടെക്കൊണ്ടുപോവുകയും ചെയ്യും. കൂടെ ഇരിക്കുന്നവരേക്കാള് വീട്ടില് ബന്ധനസ്ഥരായവര് ഓര്മ്മിക്കുന്നുണ്ട്. അവര്ക്ക് ഉയര്ന്ന പദവി നേടാന് സാധിക്കും. ഇതും മനസ്സിലാക്കേണ്ട കാര്യമാണല്ലോ. ബാബയുടെ ഓര്മ്മയില് വളരെ അധികം പിടയുന്നു. ബാബ പറയുന്നു കുട്ടികളേ ഓര്മ്മയുടെ യാത്രയില്ഇരിക്കൂ, ദൈവീക ഗുണങ്ങളും ധാരണ ചെയ്യൂ എങ്കില് ബന്ധനം മുറിയും. പാപത്തിന്റെ കുടം കാലിയാകും. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1). തന്റെ പെരുമാറ്റവും രീതികളും ദേവതകളുടേതുപോലെ
യാക്കണം. ഒരു മോശമായ വാക്കും മുഖത്തിലൂടെ വരരുത്. ഈ കണ്ണുകള് ഒരിക്കലും ക്രിമിനലാവരുത്.

2). കൈകള് രണ്ടും ചേരുമ്പോഴാണ് ശബ്ദമുണ്ടാകുന്നത് അതിനാല് ആരെങ്കിലും ക്രോധിക്കുകയാണെങ്കില് മാറി നില്ക്കണം, അവര്ക്ക് സ്നേഹത്തോടെ മനസ്സിലാക്കിക്കൊടുക്കണം.

വരദാനം :-
ത്യാഗം, തപസ്യ, സേവാഭാവം എന്നീ വിധികളിലൂടെ സദാ സഫലതാസ്വരൂപമായി ഭവിക്കട്ടെ.

ത്യാഗവും തപസ്യയും തന്നെയാണ് സഫലതയുടെ ആധാരം.ത്യാഗഭാവനയുള്ളവര് സത്യമായ സേവാധാരിയായി മാറുന്നതാണ്.ത്യാഗത്തി
ലൂടെതന്നെയാണ് സ്വയത്തിന്റെയും മറ്റുള്ളവരുടേയും ഭാഗ്യമുണ്ടാകുന്നത്.
ദൃഢസങ്കല്പം ചെയ്യുന്നതുതന്നെയാണ് തപസ്യ. അതിനാല് ത്യാഗം, തപസ്യ, സേവാഭാവം എന്നിവയിലൂടെ പരിധിയുള്ള അനേകം കാര്യങ്ങള് സമാപ്തമാകുന്നു.സംഘടന ശക്തിശാലിയാകുന്നു.ഒരാള് പറഞ്ഞു,മറ്റേയാള് ചെയ്തു.ഞാന് നീ, എന്റെ നിന്റെ എന്നിവ വരാതിരുന്നാല് സഫലതാസ്വരൂപവും നിര്വിഘ്നവുമായി മാറാം.

സ്ലോഗന് :-
സങ്കല്പത്തില് പോലും ആര്ക്കും ദുഃഖം കൊടുക്കാതിരിക്കുന്ന
തുതന്നെയാണ് സമ്പൂര്ണ്ണമായ അഹിംസ.

അവ്യക്തസൂചന- ഇപ്പോള് സ്നേഹത്തിന്റെ അഗ്നിയെ ജ്വലിപ്പിച്ച് യോഗത്തെ ജ്വാലാസ്വരൂപമാക്കി മാറ്റൂ.

യോഗത്തെ ജ്വാലാസ്വരൂപമാക്കി മാറ്റാനായി സെക്കന്റില് ബിന്ദുസ്വരൂപമായി മനസ്സിനേയും ബുദ്ധിയെയും ഏകാഗ്രമാക്കുന്നതിനുള്ള അഭ്യാസം പലതവണ ചെയ്യണം സ്റ്റോപ്പ് എന്നു പറഞ്ഞാല് ഉടന് സെക്കന്റില് വ്യര്ത്ഥമായ ദേഹാഭിമാനത്തില് നിന്നും മനസ്സും ബുദ്ധിയും ഏകാഗ്രമാകണം. ഇങ്ങിനെയുള്ള കണ്ട്രോളിങ്ങ് പവര് മുഴുവന് ദിവസവും ഉപയോഗിക്കൂ. പവര്ഫുള് ആയ ബ്രേക്കിലൂടെ മനസ്സിനേയും ബുദ്ധിയായും കണ്ട്രോള് ചെയ്യുക. എവിടെയാണോ മനസ്സിനേയും ബുദ്ധിയേയും ഏകാഗ്രമാക്കേണ്ടത് അവിടെ നിര്ത്താനാകണം.