മധുരമായ കുട്ടികളേ - ബാബ
വന്നിരിക്കുന്നു നിങ്ങളെ രാവണരാജ്യത്തിൽ നിന്ന് മുക്തമാക്കി സദ്ഗതി നൽകുന്നതിന്,
നരകവാസികളെ സ്വർഗ്ഗവാസിയാക്കി മാറ്റുന്നതിന്
ചോദ്യം :-
ബാബ നിങ്ങൾ ഭാരതവാസി കുട്ടികൾക്ക് ഏതെല്ലാം സ്മൃതികളാണ് ഉണർത്തിയത്?
ഉത്തരം :-
അല്ലയോ
ഭാരതവാസി കുട്ടികളേ! നിങ്ങൾ സ്വർഗ്ഗവാസികളായിരുന്നു. ഇന്നേക്ക് 5000 വർഷം മുൻപ്
ഭാരതം സ്വർഗ്ഗമായിരുന്നു. വജ്രത്തിന്റെയും സ്വർണ്ണത്തിന്റെയും കൊട്ടാരങ്ങൾ
ഉണ്ടായിരുന്നു. നിങ്ങൾ മുഴുവൻ വിശ്വത്തിന്റെയും അധികാരികളായിരുന്നു. ഭൂമിയും
ആകാശവുമെല്ലാം നിങ്ങളുടേതായിരുന്നു. ഭാരതം ശിവബാബയാൽ സ്ഥാപിക്കപ്പെട്ട
ശിവാലയമായിരുന്നു. അവിടെ പവിത്രതയുണ്ടായിരുന്നു. ഇപ്പോൾ വീണ്ടും അങ്ങനെയുള്ള
ഭാരതം സ്ഥാപിതമാകാൻ പോവുകയാണ്.
ഗീതം :-
കണ്ണില്ലാത്തവർക്ക് വഴി കാണിക്കൂ പ്രഭൂ.....
ഓംശാന്തി.
മധുര-മധുരമായ ആത്മീയ കുട്ടികൾ(ആത്മാക്കൾ) ഈ ഗീതം കേട്ടുവോ? ആരാണ് പറഞ്ഞത്?
ആത്മാക്കളുടെ ആത്മീയ അച്ഛൻ. അതുപോലെ ആത്മീയ കുട്ടികൾ ആത്മീയ അച്ഛനോട്
പറഞ്ഞു-അല്ലയോ ബാബാ. ബാബയെ ഈശ്വരനെന്നും അച്ഛനെന്നും പറയാറുണ്ട്. ഏത് അച്ഛൻ?
പരമപിതാവ് എന്തുകൊണ്ടെന്നാൽ അച്ഛൻ രണ്ടുപേരുണ്ട് - ഒന്ന് ലൗകീക അച്ഛൻ മറ്റൊന്ന്
പാരലൗകീക അച്ഛൻ. ലൗകീക അച്ഛന്റെ കുട്ടികൾ പാരലൗകീക അച്ഛനെ വിളിക്കുന്നു-അല്ലയോ
ബാബാ. ശരി, ബാബയുടെ പേരെന്താണ്? ശിവൻ. ശിവനെ നിരാകാരന്റെ രൂപത്തിലാണ്
പൂജിക്കാറുള്ളത്. ശിവനെ പറയുന്നത് (സുപ്രീം)ഏറ്റവും ഉയർന്ന പിതാവെന്നാണ്. ലൗകീക
അച്ഛനെ സുപ്രീം എന്ന് പറയാൻ സാധിക്കില്ല. സർവ്വ ആത്മാക്കളുടെയും പിതാവായ
ഉയർന്നതിലും ഉയർന്നത് ഒരു ബാബ തന്നെയാണ്. എല്ലാ ജീവാത്മാക്കളും ആ ബാബയെ
തന്നെയാണ് ഓർമ്മിക്കുന്നത്. നമ്മുടെ പിതാവ് ആരാണെന്ന് ആത്മാക്കൾ
മറന്നുപോയിരിക്കുന്നു. അല്ലയോ ഈശ്വരനാകുന്ന പിതാവേ, നയന ഹീനരായ ഞങ്ങൾക്ക്
ഞങ്ങളുടെ പിതാവിനെ തിരിച്ചറിയുന്നതിനുവേണ്ടി നയനങ്ങൾ നൽകൂ എന്ന്
വിളിക്കുന്നുമുണ്ട്. ഭക്തിമാർഗ്ഗത്തിലെ അലച്ചിലിൽ നിന്ന് മുക്തമാക്കൂ.
സദ്ഗതിക്കുവേണ്ടി, മൂന്നാമത്തെ നേത്രത്തിനുവേണ്ടി, ബാബയുമായി മിലനം
ചെയ്യുന്നതിന് വേണ്ടിയാണ് വിളിക്കുന്നത് എന്തുകൊണ്ടെന്നാൽ ബാബ തന്നെയാണ്
കല്പ-കല്പം ഭാരതത്തിൽ വന്ന് ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റുന്നത്. ഇപ്പോൾ
കലിയുഗമാണ്, കലിയുഗത്തിനുശേഷം സത്യയുഗം വരണം. ഇതാണ് പുരുഷോത്തമ സംഗമയുഗം.
പരിധിയില്ലാത്ത ബാബ വന്ന് പതിതരും ഭ്രഷ്ടാചാരിയുമായവരെ പുരുഷോത്തമരാക്കി
മാറ്റുന്നു. ഇവർ (ലക്ഷ്മീ-നാരായണർ) പുരുഷോത്തമ ഭാരതത്തിലായിരുന്നു.
ലക്ഷ്മീ-നാരായണന്റെ രാജധാനിയായിരുന്നു. ഇന്നേക്ക് 5000 വർഷങ്ങൾക്കു മുമ്പ്
സത്യയുഗത്തിൽ ശ്രീ ലക്ഷ്മീ-നാരായണന്റെ രാജ്യമായിരുന്നു. ഇത് കുട്ടികൾക്ക് സ്മൃതി
ഉണർത്തി തരികയാണ്. നിങ്ങൾ ഭാരതവാസികൾ ഇന്നേക്ക് 5000 വർഷങ്ങൾക്കുമുമ്പ്
സ്വർഗ്ഗവാസികളായിരുന്നു. ഇപ്പോൾ എല്ലാവരും നരകവാസികളാണ്. ഇന്നേക്ക് 5000
വർഷങ്ങൾക്കു മുമ്പ് ഭാരതം സ്വർഗ്ഗമായിരുന്നു. ഭാരതത്തിന് ഒരുപാട്
മഹിമയുണ്ടായിരുന്നു. വജ്രത്തിന്റെയും-സ്വർണ്ണത്തിന്റെയും കൊട്ടാരങ്ങളായിരുന്നു.
ഇപ്പോഴാണെങ്കിൽ ഒന്നുമില്ല. ആ സമയത്ത് മറ്റൊരു ധർമ്മവും ഉണ്ടായിരുന്നില്ല.
സൂര്യവംശികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചന്ദ്രവംശികളും പിന്നീടാണ് വരുന്നത്.
ബാബ മനസ്സിലാക്കി തരുന്നു-നിങ്ങൾ സൂര്യവംശീ രാജധാനിയിലേതായിരുന്നു. ഇതു വരെ ഈ
ലക്ഷ്മീ-നാരായണന്റെ ക്ഷേത്രങ്ങൾ ഉണ്ടാക്കികൊണ്ടേയിരുന്നു. എന്നാൽ
ലക്ഷ്മീ-നാരായണന്റെ രാജ്യം എപ്പോഴായിരുന്നു, അവർ എങ്ങനെ അത് പ്രാപ്തമാക്കി എന്ന്
ആർക്കും അറിയില്ല. പൂജിക്കുന്നുണ്ട്, എന്നാൽ അറിയുന്നില്ല. അപ്പോൾ
അന്ധവിശ്വാസമായില്ലേ! ശിവന്റെയും ലക്ഷ്മീ-നാരായണന്റെയും പൂജ ചെയ്യുന്നുണ്ട്,
ചരിത്രം പോലും അറിയില്ല. ഇപ്പോൾ ഭാരതവാസികൾ സ്വയം പറയുന്നു- ഞങ്ങൾ പതിതരാണ്.
ഞങ്ങൾ പതിതരെ പാവനമാക്കി മാറ്റുന്ന ബാബാ വരൂ. വന്ന് ഞങ്ങളെ ദുഃഖങ്ങളിൽ നിന്നും
രാവണരാജ്യത്തിൽ നിന്നും മുക്തമാക്കൂ. ബാബ തന്നെ വന്നാണ് എല്ലാവരെയും
മുക്തമാക്കുന്നത്. കുട്ടികൾക്കറിയാം വാസ്തവത്തിൽ സത്യയുഗത്തിൽ ഒരു
രാജ്യമായിരുന്നു. ബാപുജിയും(മഹാത്മാഗാന്ധി) പറയുമായിരുന്നു- വീണ്ടും രാമരാജ്യം
വേണമെന്ന്. പതിതമായ ഗൃഹസ്ഥ ധർമ്മം പാവനമായി മാറണം. സ്വർഗ്ഗവാസികളായി മാറാൻ
ആഗ്രഹിക്കുന്നു. ഇപ്പോൾ നരകവാസികളുടെ അവസ്ഥയെന്താണെന്ന് കാണുന്നുണ്ടല്ലോ!
ഇതിനെയാണ് നരകമെന്നും പതിതമായ ലോകമെന്നും പറയുന്നത്. ഈ ഭാരതം തന്നെ പാവനമായ
രാജ്യമായിരുന്നു. ബാബ മനസ്സിലാക്കി തരുന്നു- നിങ്ങളാണ് ആദ്യം 84 ജന്മങ്ങൾ
എടുത്തത്, അല്ലാതെ 84 ലക്ഷം ജന്മങ്ങളില്ല. ബാബ മനസ്സിലാക്കി തരുന്നു- നിങ്ങൾ
വാസ്തവത്തിൽ ശാന്തിധാമത്തിൽ വസിക്കുന്നവരാണ്. നിങ്ങൾ ഈ ലോകത്തിൽ പാർട്ടഭിനയിക്കാൻ
വന്നിരിക്കുകയാണ്. പുനർജന്മം തീർച്ചയായും എടുക്കുക തന്നെ വേണം. 84 പുനർജന്മങ്ങൾ
ഉണ്ടാകും.
ഇപ്പോൾ പരിധിയില്ലാത്ത ബാബ വന്നിരിക്കുകയാണ് നിങ്ങൾക്ക് പരിധിയില്ലാത്ത സമ്പത്ത്
നൽകാൻ. ബാബ നിങ്ങൾ കുട്ടികളോടാണ്(ആത്മാക്കളോട്) സംസാരിക്കുന്നത്. മറ്റു
സത്സംഗത്തിൽ മനുഷ്യർ, മനുഷ്യർക്ക് ഭക്തിമാർഗ്ഗത്തിലെ കാര്യങ്ങളാണ്
കേൾപ്പിക്കുന്നത്. പകുതി കല്പം ഭാരതം സ്വർഗ്ഗമായിരുന്നപ്പോൾ ഒരാളുപോലും
പതിതമായിരുന്നില്ല. ഈ സമയം ഒരാളുപോലും പാവനരായിട്ടില്ല. ഇത് പതിതമായ ലോകമാണ്.
ഗീതയിൽ കൃഷ്ണഭഗവാനുവാച എന്നാണ് എഴുതിയിട്ടുള്ളത്. കൃഷ്ണൻ ഗീത
കേൾപ്പിച്ചിട്ടില്ലല്ലോ! ലോകത്തിലെ മനുഷ്യർ തന്റെ ധർമ്മശാസ്ത്രത്തെകൂടി
അംഗീകരിക്കുന്നില്ല. തന്റെ ധർമ്മത്തെ തന്നെ മറന്നുപോയിരിക്കുന്നു. ഹിന്ദു എന്നത്
ഒരു ധർമ്മമല്ല. മുഖ്യമായി നാല് ധർമ്മങ്ങളാണ് ഉള്ളത്. ആദ്യം ആദി സനാതന ദേവീ-ദേവതാ
ധർമ്മം. സൂര്യവംശികളെയും ചന്ദ്രവംശികളെയും ചേർത്താണ് ദേവീ-ദേവതാ ധർമ്മമെന്ന്
പറയുന്നത്, ദൈവീക രാജധാനിയാണ്. അവിടെ ദുഃഖത്തിന്റെ പേരുപോലുമില്ല. 21 ജന്മങ്ങൾ
നിങ്ങൾ സുഖധാമത്തിലായിരുന്നു പിന്നീടാണ് രാവണരാജ്യം ഭക്തിമാർഗ്ഗം ആരംഭിക്കുന്നത്.
ഭക്തിമാർഗ്ഗം താഴെ ഇറങ്ങാനുള്ളതാണ്. ഭക്തിയാണ് രാത്രി. ജ്ഞാനമാണ് പകൽ. ഇപ്പോൾ
ഘോര അന്ധകാരം നിറഞ്ഞ രാത്രിയാണ്. ശിവജയന്തിയെന്നും ശിവരാത്രിയെന്നും രണ്ടു
വാക്കുകളുണ്ട്. എപ്പോഴാണ് ശിവബാബ വരുന്നത്? രാത്രിയാകുമ്പോൾ. ഭാരതവാസികൾ ഘോരമായ
അന്ധകാരത്തിലേക്ക് വരുമ്പോഴാണ് ബാബ വരുന്നത്. പാവകളുടെ പൂജ
ചെയ്തുകൊണ്ടേയിരിക്കുന്നു, എന്നാൽ ഒരാളുടെപോലും ജീവചരിത്രത്തെക്കുറിച്ച്
അറിയില്ല. ഈ ഭക്തിമാർഗ്ഗത്തിലെ ശാസ്ത്രങ്ങളും ഉണ്ടാക്കപ്പെടണം. ഈ ഡ്രാമയെയും
സൃഷ്ടി ചക്രത്തിന്റെ ജ്ഞാനത്തെയും മനസ്സിലാക്കണം. ശാസ്ത്രങ്ങളിലൊന്നും ഈ
ജ്ഞാനമില്ല. അതെല്ലാം ഭക്തിയുടെ ജ്ഞാനമാണ്, ഫിലോസഫിയാണ്. അതൊന്നും
സദ്ഗതിക്കുള്ള മാർഗ്ഗമല്ല. ബാബ പറയുന്നു- ഞാൻ വന്ന് നിങ്ങളെ ബ്രഹ്മാവിലൂടെ
യഥാർത്ഥ ജ്ഞാനം കേൾപ്പിക്കുന്നു. വിളിക്കുന്നുമുണ്ട്- നമുക്ക് സുഖധാമത്തിന്റെയും
ശാന്തിധാമത്തിന്റെയും വഴി പറഞ്ഞു തരൂ എന്ന്. ബാബ പറയുന്നു- ഇന്നേക്ക് 5000
വർഷങ്ങൾക്കു മുമ്പ് സുഖധാമമായിരുന്നു. അവിടെ നിങ്ങൾ മുഴുവൻ വിശ്വത്തിലും രാജ്യം
ഭരിച്ചിരുന്നു. സൂര്യവംശികളുടെ രാജ്യമായിരുന്നു. ബാക്കി എല്ലാ ആത്മാക്കളും
ശാന്തിധാമത്തിലായിരുന്നു. സത്യയുഗത്തിൽ 9 ലക്ഷം പേർ എന്നാണ് പറയാറുള്ളത്. നിങ്ങൾ
കുട്ടികളെ 5000 വർഷങ്ങൾക്കു മുമ്പ് വളരെ ധനവാനാക്കി മാറ്റിയിരുന്നു. ഇത്രയും ധനം
നൽകിയിരുന്നു പിന്നീട് അതെല്ലാം നിങ്ങൾ എവിടെ നഷ്ടപ്പെടുത്തി? നിങ്ങൾ എത്ര
ധനവാനായിരുന്നു. ഭാരതം എങ്ങനെയുളളതായിരുന്നു! ഭാരതം തന്നെയാണ് ഏറ്റവും
ഉയർന്നതിലും ഉയർന്ന രാജ്യം. എല്ലാവരുടെയും തീർത്ഥ സ്ഥാനമാണ് ഭാരതം
എന്തുകൊണ്ടെന്നാൽ പതിത-പാവനനായ ബാബയുടെ ജന്മ സ്ഥാനമാണ്. ഏത്
ധർമ്മത്തിലുള്ളവരാണെങ്കിലും എല്ലാവരുടെയും സദ്ഗതി ബാബ തന്നെയാണ് വന്ന്
ചെയ്യുന്നത്. ഇപ്പോൾ മുഴുവൻ സൃഷ്ടിയിലും രാവണരാജ്യമാണ്. ലങ്കയിൽ മാത്രമല്ല.
എല്ലാവരിലും 5 വികാരങ്ങൾ പ്രവേശിച്ചിട്ടുണ്ട്. സൂര്യവംശികളുടെ
രാജ്യമായിരുന്നപ്പോൾ ഈ വികാരങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഭാരതം
നിർവ്വികാരിയായിരുന്നു. ഇപ്പോൾ വികാരിയാണ്. സത്യയുഗത്തിൽ ദൈവീക
സമ്പ്രദായമായിരുന്നു. ദേവീ-ദേവതകൾ തന്നെയാണ് 84 ജന്മങ്ങൾ അനുഭവിച്ച് ഇപ്പോൾ
ആസുരീയ സമ്പ്രദായത്തിലുള്ളവരായി മാറിയത്. ഇപ്പോൾ വീണ്ടും ദൈവീക
സമ്പ്രദായത്തിലുള്ളവരായി മാറണം. ഭാരതം വളരെ ധനവാനായിരുന്നു. ഇപ്പോൾ
ദരിദ്രമായിരിക്കുന്നു. അതുകൊണ്ടാണ് യാചിക്കുന്നത്.
ബാബ പറയുന്നു-നിങ്ങൾ എത്ര ധനവാനായിരുന്നു. നിങ്ങളോളം സുഖം മറ്റാർക്കും
ലഭിക്കില്ല. നിങ്ങൾ മുഴുവൻ വിശ്വത്തിന്റെയും അധികാരികളായിരുന്നു. ആകാശവും ഭൂമിയും
നിങ്ങളുടേതായിരുന്നു. ബാബ സ്മൃതിയുണർത്തി തരുന്നു ഭാരതം ശിവബാബയാൽ
സ്ഥാപിക്കപ്പെട്ട ശിവാലയമായിരുന്നു. അവിടെ പവിത്രതയുണ്ടായിരുന്നു. ആ പുതിയ
ലോകത്തിൽ ദേവീ-ദേവതകളായിരുന്നു രാജ്യം ഭരിച്ചിരുന്നത്. ഭാരതവാസികൾക്ക് ഇതുപോലും
അറിയില്ല രാധയും കൃഷ്ണനും തമ്മിലുള്ള സംബന്ധമെന്താണെന്ന്? രണ്ടുപേരും വേറെ വേറെ
രാജധാനിയിലുള്ളവരായിരുന്നു പിന്നീട് സ്വയംവരത്തിനുശേഷം ലക്ഷ്മീ-നാരായണനായി
മാറുന്നു. ഈ ജ്ഞാനം ഒരു മനുഷ്യനിലുമില്ല. പരമപിതാ പരമാത്മാവ് തന്നെയാണ്
ജ്ഞാനത്തിന്റെ സാഗരൻ. ബാബ തന്നെയാണ് നിങ്ങൾക്ക് ഈ ആത്മീയ ജ്ഞാനം നൽകുന്നത്. ഈ
ആദ്ധ്യാത്മിക ജ്ഞാനം ഒരു ബാബക്കു മാത്രമേ നൽകാൻ സാധിക്കുകയുള്ളൂ. ഇപ്പോൾ ബാബ
പറയുന്നു-ആത്മ-അഭിമാനിയായി മാറൂ. പരമപിതാ പരമാത്മാവാകുന്ന എന്നെ അതായത് ശിവനെ
ഓർമ്മിക്കൂ. ഓർമ്മയിലൂടെ മാത്രമേ സതോപ്രധാനമായി മാറുകയുള്ളൂ. നിങ്ങൾ ഇവിടെക്കു
വരുന്നതു തന്നെ മനുഷ്യനിൽ നിന്നും ദേവതയായി അർത്ഥം പതിതത്തിൽ നിന്ന് പാവനമായി
മാറാനാണ്. ഇപ്പോൾ ഇത് രാവണ രാജ്യമാണ്. ഭക്തിമാർഗ്ഗത്തിൽ രാവണരാജ്യം
ആരംഭിക്കുന്നു. രാവണൻ ഒരു സീതയെ അല്ല മോഷ്ടിച്ചത്. നിങ്ങൾ എല്ലാവരും ഭക്തി
ചെയ്യുന്നവരും രാവണന്റെ കൈകൾക്കുള്ളിലുമാണ്. മുഴുവൻ സൃഷ്ടിയും
പഞ്ചവികാരങ്ങളാകുന്ന രാവണന്റെ തടവറയിൽ അകപ്പെട്ടിരിക്കുകയാണ്. എല്ലാവരും ശോക
വാടികയിൽ ദുഃഖികളാണ്. ബാബ വന്ന് എല്ലാവരെയും മുക്തമാക്കുന്നു. ഇപ്പോൾ ബാബ വീണ്ടും
സ്വർഗ്ഗം സ്ഥാപിക്കുന്നു. ഒരുപാട് ധനമുള്ളവർ സ്വർഗ്ഗത്തിലാണ് എന്നൊന്നുമല്ല.
ഇപ്പോൾ നരകം തന്നെയാണ്. എല്ലാവരും പതിതരാണ്. അതുകൊണ്ടാണ് ഗംഗയിൽ പോയി സ്നാനം
ചെയ്യുന്നത്. ഗംഗ പതിത പാവനിയാണെന്ന് മനസ്സിലാക്കുന്നു. എന്നാൽ ആരും പാവനമായി
മാറുന്നില്ലല്ലോ. പതിത-പാവനൻ എന്ന് ബാബയെ തന്നെയാണ് പറയുന്നത്, അല്ലാതെ
നദികളെയല്ല. ഇതെല്ലാം ഭക്തിമാർഗ്ഗമാണ്. ബാബ തന്നെയാണ് ഈ കാര്യങ്ങളെല്ലാം
മനസ്സിലാക്കി തരുന്നത്. ഇപ്പോൾ നിങ്ങൾക്കറിയാം ഒന്ന് ലൗകീക അച്ഛനും മറ്റൊന്ന്
അലൗകീക അച്ഛനായ പ്രജാപിതാ ബ്രഹ്മാവും പിന്നീട് ബാബയാകുന്ന പാരലൗകീക അച്ഛനും.
മൂന്ന് അച്ഛൻമാരുണ്ട്. ശിവബാബ പ്രജാപിതാ ബ്രഹ്മാവിലൂടെയാണ് ബ്രാഹ്മണ ധർമ്മം
സ്ഥാപിക്കുന്നത്. ബ്രാഹ്മണരെ ദേവതയാക്കി മാറ്റുന്നതിനുവേണ്ടി രാജയോഗം
പഠിപ്പിക്കുന്നു. ഒരു തവണയാണ് ബാബ വന്ന് ആത്മാക്കൾക്ക് രാജയോഗം പഠിപ്പിക്കുന്നത്.
ആത്മാക്കൾ പുനർജന്മം എടുക്കുന്നു. ആത്മാവ് തന്നെയാണ് പറയുന്നത്-ഞാൻ ഒരു ശരീരം
ഉപേക്ഷിച്ച് മറ്റൊന്നെടുക്കുന്നു. ബാബ പറയുന്നു-സ്വയം ആത്മാവാണെന്ന്
മനസ്സിലാക്കി പിതാവായ എന്നെ ഓർമ്മിക്കൂ എന്നാൽ നിങ്ങൾ പാവനമായി മാറും. ഒരു
ദേഹധാരിയേയും ഓർമ്മിക്കരുത്. ഇപ്പോൾ ഇത് മൃത്യുലോകത്തിന്റെ അവസാനമാണ്.
അമരലോകത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. ബാക്കി മറ്റു അനേക ധർമ്മങ്ങൾ
ഇല്ലാതാകും. സത്യയുഗത്തിൽ ഒരു ദേവത ധർമ്മം മാത്രമെയുള്ളൂ. പിന്നീട്
ത്രേതായുഗത്തിൽ ചന്ദ്രവംശികളായ രാമനും സീതയും. നിങ്ങൾ കുട്ടികൾക്ക് മുഴുവൻ
ചക്രത്തിന്റെയും സ്മൃതിയുണർത്തുന്നു. ബാബ തന്നെയാണ് ശാന്തിധാമത്തിന്റെയും
സുഖധാമത്തിന്റെയും സ്ഥാപന ചെയ്യുന്നത്. ഒരു മനുഷ്യന് മറ്റൊരു മനുഷ്യന് സദ്ഗതി
നൽകാൻ സാധിക്കില്ല. അതെല്ലാം ഭക്തിമാർഗ്ഗത്തിലെ ഗുരുക്കന്മാരാണ്.
ഭക്തിമാർഗ്ഗത്തിൽ മനുഷ്യർ അനേക പ്രകാരത്തിലുള്ള ചിത്രങ്ങളുണ്ടാക്കി പൂജ ചെയ്ത്
പിന്നീട് നദിയിൽ കൊണ്ടുപോയി പറയുന്നു- മുങ്ങിക്കോളൂ, മുങ്ങിക്കോളൂ എന്ന്.
ഒരുപാട് പൂജ ചെയ്തും കഴിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ
കഴിക്കുന്നതെല്ലാം ബ്രാഹ്മണരാണ്. ഇതിനെയാണ് പാവകളുടെ പൂജയെന്ന് പറയുന്നത്. എത്ര
അന്ധവിശ്വാസമാണ്. ഇവർക്കെല്ലാം ആരാണ് മനസ്സിലാക്കികൊടുക്കുക.
ബാബ പറയുന്നു-ഇപ്പോൾ നിങ്ങൾ ഈശ്വരീയ സന്താനങ്ങളാണ്. നിങ്ങൾ ഇപ്പോൾ ബാബയിൽ നിന്ന്
രാജയോഗം പഠിക്കുകയാണ്. ഇവിടെ രാജധാനി സ്ഥാപിക്കപ്പെട്ടുകൊ
ണ്ടിരിക്കുകയാണ്.
ഒരുപാട് പ്രജയുണ്ടാകണം. കോടിയിൽ ചിലരാണ് രാജാവായി മാറുന്നത്. സത്യയുഗത്തെ
പൂക്കളുടെ പൂന്തോട്ടമെന്നാണ് പറയുന്നത്. ഇപ്പോൾ ഇത് മുള്ളുകളുടെ കാടാണ്. ഇപ്പോൾ
രാവണരാജ്യം പരിവർത്തനപ്പെടുകയാണ്. ഇത് വിനാശമാവുക തന്നെവേണം. ഈ ജ്ഞാനം ഇപ്പോൾ
നിങ്ങൾ ബ്രാഹ്മണർക്കു മാത്രമേ ലഭിക്കുന്നുള്ളൂ. ലക്ഷ്മീനാരായണനുപോലും ഈ
ജ്ഞാനമില്ല. ഈ ജ്ഞാനം പ്രായേണ ലോപിച്ചുപോകുന്നു. ഭക്തിമാർഗ്ഗത്തിൽ ആരും ബാബയെ
അറിയുന്നില്ല. ബാബ തന്നെയാണ് രചയിതാവ്. ബ്രഹ്മാ-വിഷ്ണു-ശങ്കരനും രചനകളാണ്.
പരമാത്മാവ് സർവ്വവ്യാപിയാണെന്ന് പറയുന്നതിലൂടെ എല്ലാവരും പിതാക്കന്മാരായി
മാറുന്നു. സമ്പത്തിന്റെ അവകാശമുണ്ടാകുന്നില്ല. ബാബ വന്ന് എല്ലാ കുട്ടികൾക്കും
സമ്പത്ത് നൽകുന്നു. സർവ്വരുടെയും സദ്ഗതിദാതാവ് ഒരേയൊരു ബാബ തന്നെയാണ്.
ആദ്യമാദ്യം ആരാണോ സത്യയുഗത്തിൽ വരുന്നത് അവരാണ് 84 ജന്മങ്ങളെടുക്കുന്നത്.
ക്രിസ്ത്യാനികളുടെ ജന്മങ്ങൾ എത്രയായിരിക്കും എന്നുളളതും
മനസ്സിലാക്കിത്തന്നിട്ടുണ്ട്. കൂടിപ്പോയാൽ 40 ജന്മങ്ങളായിരിക്കും. ഇതിന്റെ
കണക്കെടുക്കാൻ സാധിക്കും. ഒരു ഭഗവാനെ അന്വേഷിക്കുന്നതിനുവേണ്ടി എത്രയാണ്
അലഞ്ഞുകൊണ്ടിരിക്കുന്നത്. ഇപ്പോൾ നിങ്ങൾ അലയുന്നില്ല. നിങ്ങൾക്ക് ഒരു ബാബയെ
മാത്രം ഓർമ്മിക്കണം. ഇതാണ് ഓർമ്മയുടെ യാത്ര. ഇതാണ് പതിത-പാവനനായ ഈശ്വരീയ
പിതാവിന്റെ സർവ്വകലാശാല. നിങ്ങൾ ആത്മാവാണ് പഠിക്കുന്നത്. സന്യാസിമാരെല്ലാം
പറയുന്നു-ആത്മാവ് നിർലേപമാണെന്ന്. എന്നാൽ ആത്മാവിന് തന്നെയാണ് തന്റെ
കർമ്മങ്ങൾക്കനുസരിച്ച് മറ്റൊരു ജന്മമെടുക്കേണ്ടതായി വരുന്നത്. ആത്മാവ് തന്നെയാണ്
നല്ലതും മോശവുമായ കർമ്മം ചെയ്യുന്നത്. ഈ സമയം നിങ്ങളുടെ കർമ്മം വികർമ്മമായി
മാറുന്നു. സത്യയുഗത്തിൽ കർമ്മം അകർമ്മമായിരിക്കും. അവിടെ വികർമ്മമില്ല. അതാണ്
പുണ്യാത്മാക്കളുടെ ലോകം. ഇതെല്ലാം മനസ്സിലാക്കേണ്ടതും
മനസ്സിലാക്കികൊടുക്
കേണ്ടതുമായ കാര്യങ്ങളാണ്. ശരി!
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) മുള്ളിൽ
നിന്നും പുഷ്പമായി മാറി പൂക്കളുടെ പൂന്തോട്ടം (സത്യയുഗം) സ്ഥാപിക്കുന്ന സേവനം
ചെയ്യണം. ഏതൊരു മോശമായ കർമ്മവും ചെയ്യരുത്.
2) ബാബയിൽ നിന്നും കേട്ട
ആത്മീയ ജ്ഞാനം എല്ലാവർക്കും കേൾപ്പിച്ചുകൊടുക്കണം. ആത്മ-അഭിമാനിയായി മാറാനുള്ള
പരിശ്രമം ചെയ്യണം. ഒരു ബാബയെ മാത്രം ഓർമ്മിക്കണം. ഏതൊരു ദേഹധാരിയേയുമല്ല.
വരദാനം :-
നിന്ദ-
സ്തുതി, ജയ-പരാജയം ഇവയിൽ സമാന സ്ഥിതിയിലിരിക്കുന്ന ബാബക്ക് സമാനം സമ്പന്നരും
സമ്പൂർണ്ണരുമായി ഭവിക്കട്ടെ.
ആത്മാവിന്റെ സമ്പന്നവും
സമ്പൂർണ്ണവുമായ സ്ഥിതി കൈവന്നാൽ നിന്ദ-സ്തുതി, ജയ-പരാജയം, സുഖ-ദു:ഖം എല്ലാറ്റിലും
സമാനതയിലിരിക്കും. ദു:ഖമുള്ളപ്പോഴും മുഖത്തിലും മസ്തകത്തിലും ദു:ഖത്തിന്റെ
അലകൾക്ക് പകരം സന്തോഷത്തിന്റെ അലകൾ കാണപ്പെടണം, നിന്ദ കേട്ടാലും അനുഭവം തോന്നണം
ഇത് നിന്ദയല്ല, സമ്പൂർണ്ണ സ്ഥിതിയെ പരിപക്വമാക്കുന്നതിന് വേണ്ടിയുള്ള
മഹിമായോഗ്യ വാക്കാണിത്- അപ്രകാരം സമാനതയിലിരിക്കണം അപ്പോൾ പറയാം ബാബക്ക് സമാനം.
അൽപം പോലും ഇവർ ശത്രുവാണ്, നിന്ദിക്കുന്നവരാണ് അഥവാ മഹിമ ചെയ്യുന്നവരാണ് ഇവ
ഭാവനയിൽ പോലും വരരുത്.
സ്ലോഗന് :-
നിരന്തരം
യോഗാഭ്യാസത്തിൽ ശ്രദ്ധ കൊടുക്കൂ എങ്കിൽ ഫസ്റ്റ് ഡിവിഷനിൽ നമ്പർ ലഭിക്കും.
അവ്യക്ത സൂചനകൾ-
ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും വിശേഷതയിലൂടെ സഫലതാ സമ്പന്നരാകൂ.
ബ്രാഹ്മണ പരിവാരത്തിന്റെ
വിശേഷതയാണ്- നാനാത്വത്തിലും ഏകത്വം. താങ്കളുടെ എല്ലാ സേവാ കേന്ദ്രങ്ങളുടെയും
വൈബ്രേഷൻ മുഴുവൻ വിശ്വത്തിലും ഒരു ധർമ്മം, ഒരു രാജ്യം സ്ഥാപന ചെയ്യും. അതിനാൽ
വിശേഷ ശ്രദ്ധ കൊടുത്ത് ഭിന്നതയെ ഇല്ലാതാക്കി ഏകത നില നിർത്തൂ.