05.06.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ - പരിധിയില്ലാത്തസുഖത്തിനുവേ
ണ്ടിയാണ്നിങ്ങള്ക്ക്പരിധിയി
ല്ലാത്തജ്ഞാനംലഭിക്കുന്നത്, നിങ്ങള്വീണ്ടുംരാജയോഗത്തി
ന്റെപഠിപ്പിലൂടെരാജ്യപദ
വിനേടുന്നു.

ചോദ്യം :-
നിങ്ങളുടെ ഈശ്വരീയ കുടുംബം ഏതൊരു കാര്യത്തിലാണ് തീര്ത്തും വിചിത്രമായുളളത്?

ഉത്തരം :-
ഈ ഈശ്വരീയ കുടുംബത്തില് ചിലര് ഒരു ദിവസം പ്രായമുള്ള കുട്ടിയാണ്, ചിലര് 8 ദിവസം പ്രായമുള്ളവരായിരിക്കും എന്നിരുന്നാലും എല്ലാവരും പഠിച്ചുകൊണ്ടിരിക്കു
കയാണ്. അച്ഛന് തന്നെയാണ് ടീച്ചറായി തന്റെ കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരി
ക്കുന്നത്. ഇതാണ് വിചിത്രമായ കാര്യം. ആത്മാവാണ് പഠിക്കുന്നത്. ആത്മാവാണ് ബാബാ എന്ന് പറയുന്നത്, ബാബ പിന്നീട് കുട്ടികളെ 84 ജന്മങ്ങളുടെ കഥ കേള്പ്പിക്കുന്നു.

ഗീതം :-
ദൂരദേശത്തില് വസിക്കുന്നവനേ...

ഓംശാന്തി.  
വൃക്ഷപതിയുടെ ദിവസം അതിന്റെ പേരാണ് ബൃഹസ്പതി. ഈ ഉത്സവങ്ങളെല്ലാം എല്ലാ വര്ഷവും ആഘോഷിക്കുന്നുണ്ട്. നിങ്ങള് ബൃഹസ്പതി ദിവസം ഓരോ ആഴ്ചയിലും ആഘോഷിക്കുന്നു. വൃക്ഷപതി അര്ത്ഥം ഈ മനുഷ്യ സൃഷ്ടിയാകുന്ന വൃക്ഷത്തിന്റെ ബീജരൂപം, ചൈതന്യമാണ്, ആ ബീജരൂപനു മാത്രമേ ഈ സൃഷ്ടിയുടെ ആദി മധ്യ അന്ത്യത്തെക്കുറിച്ച് അറിയൂ. ബാക്കി മറ്റെല്ലാ വൃക്ഷങ്ങളും ജഡമാണ്. ഇത് ചൈതന്യമായ കല്പവൃക്ഷമാണ്. ഇതിന്റെ ആയുസ്സ് 5000 വര്ഷമാണ്, ഈ വൃക്ഷത്തെ നാലു ഭാഗങ്ങളാക്കി ഭാഗിച്ചിട്ടുണ്ട്. ഇപ്പോള് ഈ പഴയ ലോകത്തിന്റെ അന്തിമമാണ്. ലോകം എത്ര വലുതാണ് എന്നാല് ഈ ജ്ഞാനമൊന്നും ഒരു മനുഷ്യന്റെയും ബുദ്ധിയിലില്ല. ഇത് പുതിയ ലോകത്തേക്കു വേണ്ടിയുളള പുതിയ പഠിപ്പാണ്. പുതിയ ലോകത്തെ രാജാവായിത്തീരുന്നതിനു വേണ്ടി, ആദി സനാതനാ ദേവീദേവതയായിത്തീരുന്നതിനു വേണ്ടിയുളള പുതിയ പഠിപ്പ്. ഭാഷ ഹിന്ദി തന്നെയാണ്. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്, മറ്റൊരു രാജധാനിയുടെ സ്ഥാപനയാണുണ്ടാകുന്നത് അപ്പോള് തീര്ച്ചയായും ഭാഷ വേറെയായിരിക്കും. സത്യയുഗത്തില് ഏതു ഭാഷയായിരിക്കും? ഇതിനെക്കുറിച്ച് ചില കുട്ടികള്ക്ക് അറിയാം. ആദ്യം കുട്ടികള് സക്ഷാത്കാരത്തിലേക്ക് പോയി ഈ ഭാഷ സംസാരിക്കുമായിരുന്നു. അവിടെയുളള ഭാഷ സംസ്കൃതമല്ല. സംസ്കൃത ഭാഷ ഇവിടെയുളളതാണ്. ഇവിടെയുളളത് ഒരിക്കലും അവിടെയുണ്ടാവില്ല. കുട്ടികള്ക്കറിയാം ഇതാണ് വൃക്ഷപതി. ബാബ മനുഷ്യ സൃഷ്ടിയാകുന്ന വൃക്ഷത്തിന്റെ രചയിതാവുമാണ്. ബാബ ചൈതന്യ ബീജരൂപമാണ്. മറ്റെല്ലാ വൃക്ഷങ്ങളും ജഡമാണ്. കുട്ടികള്ക്ക് സൃഷ്ടിയുടെ ആദി മധ്യ അന്ത്യത്തെക്കുറിച്ച് അറിയണമല്ലോ. ഈ സമയം മനുഷ്യരില് ജ്ഞാനമില്ലാത്തതുകൊണ്ട് അവര് സുഖികളല്ല. ഇത് പരിധിയില്ലാത്ത ജ്ഞാനമാണ്, ഇതിലൂടെ പരിധിയില്ലാത്ത സുഖമാണ് ലഭിക്കുന്നത്. പരിധിയുളള ജ്ഞാനത്തിലൂടെ കാകവിഷ്ട സമാന സുഖമാണ് ലഭിക്കുന്നത്. നിങ്ങള്ക്കറിയാം ഇപ്പോള് നമ്മള് വീണ്ടും പരിധിയില്ലാത്ത സുഖത്തിനുളള പുരുഷാര്ത്ഥമാണ് ചെയ്യുന്നത്. ഈ വീണ്ടും എന്ന അക്ഷരം കേവലം നിങ്ങളാണ് കേള്ക്കുന്നത്. നിങ്ങള് തന്നെയാണ് വീണ്ടും മനുഷ്യനില് നിന്നും ദേവതയായിത്തീരുന്നതിനു വേണ്ടി രാജയോഗത്തിന്റെ പഠിപ്പ് പ്രാപ്തമാക്കുന്നത്. ഇതും നിങ്ങള്ക്കേ അറിയൂ ജ്ഞാനസാഗരനായ ബാബ നിരാകാരനാണ്. നിങ്ങള് ആത്മാക്കളായ കുട്ടികളും നിരാകാരികളാണ്. എന്നാല് എല്ലാവര്ക്കും അവരവരുടേതായ ശരീരമുണ്ട്. ഇത് നമ്മുടെ അലൗകിക ജന്മമാണ്. മറ്റൊരു മനുഷ്യനും ഇങ്ങനെയൊരു ജന്മം ലഭിക്കില്ല. ബ്രഹ്മാബാബയുടേയും വാനപ്രസ്ഥ അവസ്ഥയിലാണ് ശിവബാബ പ്രവേശിക്കുന്നത്. കുട്ടികളായ ആത്മാക്കള്ക്ക് സന്മുഖത്തിരുന്ന് മനസ്സിലാക്കിത്തരുന്നു. മറ്റാര്ക്കും തന്നെ നിങ്ങളെ കുട്ടികളേ-കുട്ടികളേ എന്ന് വിളിക്കാന് സാധിക്കില്ല. ഏതൊരു ധര്മ്മത്തിലുളളവരാണെങ്കിലും അവര്ക്കറിയാം ശിവബാബ ഞങ്ങളുടെ പിതാവാണെന്നുളളത്, അപ്പോള് തീര്ച്ചയായും അച്ഛന് കുട്ടി-കുട്ടി എന്നല്ലേ വിളിക്കൂ. ബാക്കി എതൊരു മനുഷ്യാത്മാവിനേയും ഈശ്വരനെന്നോ, അച്ഛനെന്നോ വിളിക്കാന് സാധിക്കില്ല. ഗാന്ധിജിയെ ബാപ്പു എന്ന് വിളിച്ചു, മുന്സിപ്പാലിറ്റിയിലെ മേയറെയും അച്ഛനെന്നു വിളിക്കുന്നു. എന്നാല് ആ പിതാക്കന്മാരെല്ലാം ദേഹധാരികളാണ്. നിങ്ങള്ക്കറിയാം ആത്മാക്കളുടെ അച്ഛനാണ് നമ്മെ പഠിപ്പിക്കുന്നത്. ബാബ ഇടയ്ക്കിടെ പറയുന്നു സ്വയം ആത്മാവെന്നു മനസ്സിലാക്കൂ. ഇത് ഈശ്വരീയ കുടുംബമാണ്. ബാബയ്ക്ക് ഇത്രയും മക്കളുണ്ട്. ബാബാ, ഞങ്ങള് അങ്ങയുടേതാണെന്ന് നിങ്ങളും പറയുന്നു. നിങ്ങള് ബാബയുടെ കുട്ടികളായി, ചിലര് പറയാറുണ്ട് ബാബാ, ഞങ്ങള് ഒരു ദിവസത്തെ കുട്ടിയാണ്, 8 ദിവസത്തെ കുട്ടിയാണ്, ഒരു മാസത്തെയാണ്.... എന്നൊക്കെ. ആദ്യം തീര്ച്ചയായും ചെറുതായിരിക്കുമല്ലോ. ചിലപ്പോള് 2-4 ദിവസത്തെ കുട്ടിയായിരിക്കും എന്നാല് ശരീരം വലുതല്ലേ. അതുകൊണ്ട് എല്ലാ വലിയ കുട്ടികള്ക്കും പഠിപ്പ് ആവശ്യമാണ്. ആരെല്ലാമാണോ വരുന്നത് അവരെയെല്ലാം ബാബ പഠിപ്പിക്കുന്നുണ്ട്. നിങ്ങളും പഠിക്കുന്നുണ്ട്. ബാബയുടെ കുട്ടിയായിമാറിയ ശേഷമാണ് ബാബ മനസ്സിലാക്കിത്തരുന്നത് നിങ്ങള് എങ്ങനെ 84 ജന്മങ്ങളെടുത്തു? ബാബ പറയുന്നു ഞാനും ബ്രഹ്മാവിന്റെ 84 ജന്മങ്ങള്ക്കു ശേഷമുളള അന്തിമ ജന്മത്തില് ഇദ്ദേഹത്തില് പ്രവേശിക്കുന്നു. കുട്ടികള്ക്കറിയാം നാം ഇവിടെ ഏറ്റവും വലുതിലും വലിയ ടീച്ചറുടെ അടുത്തേക്കാണ് വന്നിരിക്കുന്നത്. ബാബയിലൂടെയാണ് നിങ്ങളാകുന്ന ടീച്ചേഴ്സ് ഉണ്ടായത്. ഇവരെത്തന്നെയാണ് പണ്ഡാ(വഴികാട്ടികള്) എന്നു പറയുന്നത്. എല്ലാവരെയും പഠിപ്പിക്കുന്നത് ബാബ തന്നെയാണ്. ബാക്കി ആര്ക്കെല്ലാമാണോ പഠിപ്പിക്കാനറിയുന്നത് അവര് പഠിപ്പിക്കുന്നു.

ആദ്യം തന്നെ നിങ്ങള് രണ്ടച്ഛന്മാരെക്കുറിച്ച് മനസ്സിലാക്കി കൊടുക്കണം. ഒന്ന് ലൗകികം രണ്ട് പാരലൗകികം. ഏറ്റവും വലുത് തീര്ച്ചയായും പാരലൗകിക പിതാവു തന്നെയാണ്. ആ പിതാവിനെയാണ് ഭഗവാന് എന്നും പറയുന്നത്. നിങ്ങള്ക്കറിയാം നമുക്കിപ്പോള് പാരലൗകിക പിതാവിനെയാണ് ലഭിച്ചിരിക്കുന്നത്. മറ്റാര്ക്കും തന്നെ ഇതറിയില്ല. പതുക്കെ-പതുക്കെ എല്ലാവരും അറിയും. നമ്മള് ആത്മാക്കളെ ബാബയാണ് പഠിപ്പിക്കുന്നതെന്ന് നിങ്ങള് കുട്ടികള്ക്കറിയാം. നമ്മള് ആത്മാക്കള് തന്നെയാണ് ഒരു ശരീരം ഉപേക്ഷിച്ച് അടുത്തത് എടുക്കുന്നത്. ഉയര്ന്നതിലും ഉയര്ന്ന ദേവതയായിത്തീരുന്നത്. നമ്മള് ഇങ്ങോട്ട് വന്നിരിക്കുന്നതു തന്നെ ഉയര്ന്നതിലും ഉയര്ന്നതായി മാറുന്നതിനായാണ്. പല കുട്ടികളും മുന്നോട്ട് പോകവെ ഈ ഉയര്ന്നതിലും ഉയര്ന്ന പഠിപ്പിനെ ഉപേക്ഷിക്കുന്നു, ഏതെങ്കിലും കാര്യത്തില് സംശയം വരുന്നു അഥവാ മായയുടെ കൊടുങ്കാറ്റിനെ സഹിക്കാന് സാധിക്കുന്നില്ല, കാമമാകുന്ന മഹാശത്രുവിനോട് തോല്ക്കുന്നു, ഈ കാരണങ്ങളാല് പഠിപ്പ് ഉപേക്ഷിക്കുന്നു. കാമമാകുന്ന മഹാശത്രു കാരണത്താല് തന്നെയാണ് കുട്ടികള്ക്ക് വളരെയധികം സഹിക്കേണ്ടതായി വരുന്നത്. ബാബ പറയുന്നു കല്പ്പകല്പ്പം നിങ്ങള് അബലകളായ മാതാക്കള് വിളിച്ചതും ഈ കാരണത്താലാണ്. പറയുന്നു ബാബാ ഞങ്ങളെ നഗ്നരാകുന്നതില് നിന്നും രക്ഷിക്കൂ. ബാബ പറയുന്നു ഓര്മ്മ കൂടാതെ ഇതിന് മറ്റൊരു ഉപായവുമില്ല. ഓര്മ്മയിലൂടെത്തന്നെ ബലം വന്നുചേരും. ബലവാനായ മായയുടെ ശക്തി കുറഞ്ഞുകൊണ്ടിരിക്കും. പിന്നീട് നിങ്ങള് മായയുടെ ബന്ധനത്തില് നിന്നും മുക്തമാകുന്നു. അങ്ങനെ ധാരാളം പേര് ബന്ധനത്തില് നിന്നും മുക്തമായി വരുന്നവരുണ്ട്. അത്യാചാരങ്ങള് അവസാനിച്ചതിനു ശേഷം പിന്നീട് ഇവിടെ വന്ന് ബ്രഹ്മാവിലൂടെ ശിവബാബയോട് സംസാരിക്കുന്നു. ഇതിനുളള ശീലവും ഉണ്ടാക്കണം. ബുദ്ധിയില് ഉണ്ടായിരിക്കണം നമ്മള് ശിവബാബയുടെ അടുത്തേക്കാണ് പോകുന്നത്. ബാബ ഈ ബ്രഹ്മാവിന്റെ ശരീരത്തിലേക്കാണ് വരുന്നത്. നമ്മള് ശിവബാബയുടെ മുന്നിലാണ് ഇരിക്കുന്നത്. ഓര്മ്മയിലൂടെ തന്നെയാണ് വികര്മ്മം നശിക്കുന്നത്. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. ഈ പഠിപ്പാണ് ബാബ നല്കുന്നത്. ബാബയുമായി മിലനം ചെയ്യാന് വരുമ്പോഴും സ്വയം ആത്മാവെന്ന് മനസ്സിലാക്കൂ, ആത്മാഭിമാനീ ഭവ. ഈ ജ്ഞാനം നിങ്ങള്ക്ക് ഇപ്പോഴാണ് ലഭിക്കുന്നത്. ഇതിനു തന്നെയാണ് പ്രയത്നവും. ഭക്തിമാര്ഗ്ഗത്തില് എത്ര വേദശാസ്ത്രങ്ങളാണ് നിങ്ങള് പഠിച്ചത്. ഇവിടെ ഓര്മ്മിക്കാനുള്ള ഒരു പ്രയത്നം മാത്രമേ ഉള്ളൂ. ഇത് വളരെ സഹജവുമാണ്, അതുപോലെ വളരെ ബുദ്ധിമുട്ടും ആണ്. അച്ഛനെ ഓര്മ്മിക്കുക - ഇതിലും സഹജമായി മറ്റൊന്നും തന്നെയില്ല. കുട്ടികള് ജനിച്ചു, വായിലൂടെ അച്ഛാ-അച്ഛാ എന്നു പറയുന്നു. പെണ്കുട്ടിയുടെ വായിലൂടെ അമ്മ എന്നു പറയുന്നു. ആത്മാവ് സ്ത്രീയുടെ ശരീരം ധാരണ ചെയ്ത് അമ്മയുടെ അടുത്തേക്കേ പോകൂ. ആണ്കുട്ടി പ്രത്യേകിച്ചും അച്ഛനെയാണ് ഓര്മ്മിക്കുക. കാരണം സമ്പത്ത് ലഭിക്കുന്നത് അച്ഛനില് നിന്നാണ്. ഇപ്പോള് നിങ്ങള് ആത്മാക്കള് എല്ലാവരും കുട്ടികളാണ്. നിങ്ങള്ക്കാണ് ബാബയില് നിന്നും സമ്പത്ത് ലഭിക്കുന്നത്. ഓര്മ്മിക്കുന്നതിലൂടെ ആത്മാവിന് ബാബയില് നിന്നും സമ്പത്ത് ലഭിക്കും. ദേഹാഭിമാനികള് ആണെങ്കില് സമ്പത്ത് നേടാന് ബുദ്ധിമുട്ടുണ്ടാകും. ബാബ പറയുന്നു ഞാന് എന്റെ കുട്ടികളെയാണ് പഠിപ്പിക്കുന്നത്. കുട്ടികള്ക്കും അറിയാം നമ്മെ പഠിപ്പിക്കുന്നത് ബാബയാണ്. ഈ കാര്യങ്ങളൊന്നും ബാബയ്ക്കല്ലാതെ മറ്റാര്ക്കും പറഞ്ഞു തരാന് സാധിക്കില്ല. ബാബയോട് തന്നെയായിരുന്നു ഭക്തിമാര്ഗ്ഗത്തിലും നിങ്ങള്ക്ക് സ്നേഹമുണ്ടായിരുന്നത്. നിങ്ങള് എല്ലാവരും ഒരേയൊരു പ്രിയതമന്റെ പ്രിയതമകളാണ്. മുഴുവന് ലോകത്തിലുള്ളവരും പരമാത്മാവാകുന്ന പ്രിയതമന്റെ പ്രിയതമകളാണ്. പരമാത്മാവിനെ എല്ലാവരും പരമപിതാവെന്നും വിളിക്കുന്നു. ബാബയെ ഒരിക്കലും പ്രിയതമയെന്നു വിളക്കില്ല. ബാബ മനസ്സിലാക്കിത്തരുന്നു നിങ്ങള് ഭക്തിമാര്ഗ്ഗത്തിലെ പ്രിയതമകളായിരുന്നു. ഇപ്പോഴും ധാരാളം പ്രിയതമകളുണ്ട് എന്നാല് പരമാത്മാവ് എന്ന് ആരെ വിളിക്കും, ഈ കാര്യത്തില് സംശയിക്കുന്നു. ഗണേശന്, ഹനുമാന് ഇവരെയെല്ലാം പരമാത്മാവ് എന്ന് പറഞ്ഞ് തീര്ത്തും ആശയക്കുഴപ്പത്തിലാക്കി
യിരിക്കുന്നു. കേവലം ഒരാള്ക്കല്ലാതെ മറ്റാര്ക്കും ഇത് ശരിയാക്കാന് സാധിക്കില്ല. ആരിലും ഇതിനുള്ള ശക്തിയില്ല. ബാബ തന്നെയാണ് വന്ന് കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നത്. കുട്ടികള് പിന്നീട് നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ച് മനസ്സിലാക്കുന്നു, മനസ്സിലാക്കിക്
കൊടുക്കാന് യോഗ്യരായി മാറുന്നു. രാജധാനിയുടെ സ്ഥാപനയാണ് നടന്നു കൊണ്ടിരിക്കുന്നത്. കല്പ്പം മുന്പത്തേതുപോലെ നിങ്ങള് ഇവിടെ പഠിച്ചുകൊണ്ടിരിക്
കുകയാണ്. പിന്നീട് ഇതിന്റെ പ്രാപ്തി പുതിയ ലോകത്തില് നേടുന്നു. അതിനെയാണ് അമരലോകം എന്നു പറയുന്നത്. നിങ്ങള് കാലനുമേല് വിജയം പ്രാപിക്കുന്നു. അവിടെ ഒരിക്കലും അകാലമൃത്യു സംഭവിക്കുന്നില്ല, പേര് തന്നെ സ്വര്ഗ്ഗം എന്നാണ്. നിങ്ങള് കുട്ടികള്ക്ക് ഈ പഠിപ്പിലൂടെ വളരെയധികം സന്തോഷം ഉണ്ടായിരിക്കണം. ബാബയുടെ ഓര്മ്മയിലൂടെ സമ്പത്തും ഓര്മ്മ വരുന്നു. സെക്കന്റില് മുഴുവന് ഡ്രാമയുടെ ജ്ഞാനവും ബുദ്ധിയിലേക്ക് വരുന്നു. മൂലവതനം, സൂക്ഷ്മവതനം, സ്ഥൂല വതനം, 84 ജന്മത്തിന്റെ ചക്രം, ഈ നാടകം മുഴുവനും ഭാരതത്തിലാണ് ഉണ്ടാക്കപ്പെട്ടത്. ബാക്കി എല്ലാം ഇതിന്റെ ശാഖോപശാഖകളാണ്. ബാബ നിങ്ങള്ക്കാണ് ജ്ഞാനം കേള്പ്പിക്കുന്നത്. നിങ്ങള് തന്നെയാണ് ഉയര്ന്നതിലും ഉയര്ന്നതായി മാറുന്നത് പിന്നീട് നീചരാകുന്നതും. ഡബിള് കിരീടധാരി രാജാവും നിങ്ങള് തന്നെയാണ്. പിന്നീട് തീര്ത്തും യാചകരാകുന്നതും നിങ്ങള് തന്നെയാണ്. ഇപ്പോള് ഭാരതം തീര്ത്തും ദരിദ്രമാണ്. പ്രജകള് പ്രജകളുടെ മേല് രാജ്യം ഭരിക്കുന്നു. സത്യയുഗത്തില് ഡബിള് കിരീടധാരി മഹാരാജാ മഹാറാണിയുടെ രാജ്യമായിരുന്നു. എല്ലാവരും ഇത് അംഗീകരിക്കുന്നുണ്ട്. ആദിദേവനായ ബ്രഹ്മാവിന് ധാരാളം പേര് നല്കിയിട്ടുണ്ട്. മഹാവീരനെന്നും ബ്രഹ്മാവിനെത്തന്നെയാണ് പറയുന്നത്, ഹനുമാനെയും മഹാവീരനെന്ന് പറയുന്നു. വാസ്തവത്തില് നിങ്ങള് കുട്ടികള് തന്നെയാണ് സത്യം സത്യമായ മഹാവീരനായ ഹനുമാന്. കാരണം നിങ്ങള് നല്ല രീതിയില് യോഗത്തില് ഇരിക്കുന്നുണ്ട്, മായയുടെ എത്ര വലിയ കൊടുങ്കാറ്റുകള് വന്നാലും നിങ്ങളെ ഇളക്കാന് സാധിക്കില്ല. നിങ്ങള് മഹാവീരന്റെ കുട്ടികള് മാസ്റ്റര് മഹാവീരനാണ്. കാരണം നിങ്ങള് മായയുടെ മേല് വിജയം പ്രാപിക്കുന്നു. അഞ്ചു വികാരങ്ങളാകുന്ന രാവണനു മേല് ഓരോരുത്തരും വിജയം പ്രാപിക്കുന്നു അല്ലാതെ ഇത് ഒരു മനുഷ്യന്റെ കാര്യമല്ല. ഓരോരുത്തര്ക്കും അമ്പ് തൊടുക്കണം. അതായത് മായയുടെ മേല് വിജയം പ്രാപിക്കണം. ഇതില് യുദ്ധത്തിന്റെ കാര്യമൊന്നുമില്ല. യൂറോപ്പ്വാസികള് എങ്ങനെയാണ് യുദ്ധം ചെയ്യുന്നത്, ഭാരതത്തില് പാണ്ഢവരുടെയും കൗരവരുടേയും യുദ്ധം എങ്ങനെ സംഭവിക്കുന്നു, ഇതിനെക്കുറിച്ചെല്ലാം നിങ്ങള്ക്കറിയാം. രക്തനദി ഒഴുകും എന്നു കേട്ടിട്ടുണ്ട്. പിന്നീട് ഇവിടെത്തന്നെ പാല് നദിയും ഒഴുകുന്നു. വിഷ്ണുവിനെ ക്ഷീരസാഗരത്തില് കാണിച്ചിട്ടുണ്ട്, ലക്ഷ്മീ നാരായണനാണ് പവിഴപുരിയുടെ(സ്വര്ഗ്ഗം) നാഥന്. ഇവരെ പിന്നീട് നേപ്പാളില് പശുപതി എന്ന പേരിലും കാണിച്ചിട്ടുണ്ട്. യഥാര്ത്ഥത്തില് വിഷ്ണുവിന്റെ തന്നെ രണ്ടു രൂപമാണ്. പവിഴനാഥനും പവിഴനാഥിനിയും. അതായത് പശുപതിനാഥ പതിയും, പത്നിയും. വിഷ്ണുവിന്റെ ചിത്രം ഉണ്ടാക്കിയിട്ടുണ്ട്, തടാകവും ഉണ്ടാക്കിയിട്ടുണ്ട്. വിശേഷ ദിവസങ്ങളില് മനുഷ്യര് ഈ തടാകത്തില് പാല് ഒഴിക്കാറുണ്ട്. എന്നിട്ട് ക്ഷീര സാഗരത്തില് വിഷ്ണു ഉറങ്ങിക്കിടക്കുന്നു എന്ന് പറയുന്നു. അര്ത്ഥം ഒന്നും തന്നെ മനസിലാക്കുന്നില്ല. നാലു കൈയുള്ള മനുഷ്യര് ഒരിക്കലും ഉണ്ടാകില്ലല്ലോ.

നിങ്ങള് ഇപ്പോള് സാമൂഹിക സേവകരാണ്, ആത്മീയ അച്ഛന്റെ കുട്ടികളാണ്. ബാബ എല്ലാ കാര്യങ്ങളും മനസ്സിലാക്കിത്തരുന്നു, ഇതില് ഒരിക്കലും സംശയം വരരുത്. സംശയം വന്നു അര്ത്ഥം മായയുടെ കൊടുങ്കാറ്റാണ്. നിങ്ങള് എന്നെ വിളിച്ചതു തന്നെ, അല്ലയോ പതിതപാവനാ വരൂ വന്ന് പാവനമാക്കൂ എന്നു പറഞ്ഞാണ്. ബാബ പറയുന്നു എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങള് പാവനമായി മാറും. 84 ജന്മത്തിന്റെ ചക്രത്തെയും ഓര്മ്മിക്കണം. ബാബയെത്തന്നെയാണ് പറയുന്നത് പതിതപാവനന്, ജ്ഞാനസാഗരന്. അതായത് പതിതരെ പാവനമാക്കി മാറ്റുന്നു 84 ജന്മത്തിന്റെ ജ്ഞാനവും കേള്പ്പിക്കുന്നു. ഇതും നിങ്ങള് കുട്ടികള്ക്ക് അറിയാം 84 ജന്മത്തിന്റെ ചക്രം കറങ്ങിക്കൊണ്ടേയിരിക്കും, ഇതിനൊരു അവസാനവുമില്ല. നിങ്ങളിലും നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ചാണ് അറിയുന്നത്. ബാബ എത്ര മധുരമാണ്, ബാബയെ തന്നെയാണ് പതിമാരുടെയും പതി എന്നു പറയുന്നത്. സര്വ്വരുടെയും പിതാവുമാണ്. ഇപ്പോള് ബാബ പറയുന്നു എന്നിലൂടെ നിങ്ങള്ക്ക് വളരെ ഉയര്ന്ന സമ്പത്താണ് ലഭിക്കുന്നത്. എന്നാല് ഇങ്ങനെയൊരു അച്ഛനും നിങ്ങള് ഡൈവോഴ്സ് ചെയ്യുന്നു. ഇതും ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്, പിന്നീട് പഠിപ്പ് തന്നെ ഉപേക്ഷിക്കുന്നു. ബാബയോട് വിടപറയുന്നു അര്ത്ഥം എത്ര വിവേകഹീനരാണ്. ആരാണോ വിവേകശാലികളായ കുട്ടികള് അവര് സഹജമായും എല്ലാ കാര്യങ്ങളും മനസ്സിലാക്കി മറ്റുള്ളവരെ പഠിപ്പിക്കുന്നതില് മുഴുകുന്നു. അവര്ക്ക് പെട്ടെന്ന് നിര്ണ്ണയം എടുക്കാന് സാധിക്കും, മറ്റ് പഠിപ്പിലൂടെ എന്താണ് ലഭിക്കുന്നത് ഈ പഠിപ്പിലൂടെ എന്ത് ലഭിക്കും. ഏത് പഠിപ്പ് പഠിക്കണം എന്ന് തീരുമാനമെടുക്കുന്നു. ബാബ കുട്ടികളോട് ചോദിക്കുന്നു, കുട്ടികള് മനസ്സിലാക്കുന്നുമുണ്ട് ഈ പഠിപ്പാണ് വളരെ നല്ലതെന്ന്. എന്നിട്ടും പറയുന്നു എന്ത് ചെയ്യാനാണ്, ഭൗതീക പഠിപ്പ് പഠിച്ചില്ലെങ്കില് മിത്രസംബന്ധികള് ദേഷ്യപ്പെടും. ബാബ പറയുന്നു- ഓരോ ദിവസം കൂടുന്തോറും സമയം കുറഞ്ഞുകൊണ്ടേയിരി
ക്കുന്നു. ഇത്രയും പഠിപ്പ് പഠിക്കാനും സാധിക്കില്ല. അതിശക്തമായ തയ്യാറെടുപ്പുകളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഓരോ പ്രകാരത്തിലുമുള്ള തയ്യാറെടുപ്പുകള് നടക്കുന്നുണ്ട്. ഓരോ ദിവസം കൂടുന്തോറും പരസ്പരം ശത്രുതയും വര്ദ്ധിച്ചുകൊണ്ടിരിക്കുന്നു. പെട്ടെന്നു തന്നെ നാശമുണ്ടാകുന്ന തരത്തില് ഓരോ വസ്തുക്കളും ഉണ്ടാക്കുന്നുണ്ട്. നിങ്ങള് കുട്ടികള്ക്ക് അറിയാം ഡ്രാമയനുസരിച്ച് ഇപ്പോള് തന്നെ യുദ്ധം സംഭവിക്കില്ല, രാജധാനിയുടെ സ്ഥാപനയും ഉണ്ടാകണം. അതു വരെയ്ക്കും നമ്മളും തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരിക്കും. ബ്രഹ്മാബാബയും തയ്യാറായിക്കൊണ്ടിരിക്
കുകയാണ്. അവസാന സമയത്ത് നിങ്ങളുടെ പ്രഭാവം ധാരാളം ഉണ്ടാകും. ഇങ്ങനെ പറയാറുണ്ട് അല്ലയോ പ്രഭോ അങ്ങയുടെ ലീല അപരം അപാരമാണ്. ഇത് ഈ സമയത്തുള്ള മഹിമയാണ്. അങ്ങയുടെ ഗതിയും മതവും വ്യത്യസ്തമാണ് എന്ന മഹിമയുമുണ്ട്. എല്ലാ ആത്മാക്കളുടെയും പാര്ട്ട് വ്യത്യസ്തമാണ്. ഇപ്പോള് ബാബ നിങ്ങള്ക്ക് ശ്രീമത്ത് നല്കുന്നു എന്നെ മാത്രം ഓര്മ്മിക്കൂ എന്നാല് വികര്മ്മം നശിക്കും. ശ്രീമതവും മനുഷ്യ മതവും തമ്മില് എത്ര വ്യത്യാസമുണ്ട്. നിങ്ങള്ക്കറിയാം പരംപിതാ പരമാത്മാവിനല്ലാതെ വിശ്വത്തില് മറ്റാര്ക്കും ശാന്തി സ്ഥാപിക്കാന് സാധിക്കില്ല. നൂറു ശതമാനം പവിത്രത- സുഖം-ശാന്തി 5000 വര്ഷങ്ങള്ക്കു മുമ്പത്തേതു പോലെ ഡ്രാമയനുസരിച്ച് സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. അത് എങ്ങനെയാണെന്ന് വന്നു മനസ്സിലാക്കൂ. നിങ്ങള് കുട്ടികളും ബാബയുടെ സഹയോഗികള് ആയി മാറുന്നു. ആരാണോ വളരെയധികം സഹയോഗം ചെയ്യുന്നത് അവരാണ് വിജയമാലയിലെ മുത്തായിത്തീരുന്നത്. നിങ്ങള് കുട്ടികള്ക്കും എത്ര മനോഹരമായ പേരാണ് വെച്ചിരുന്നത്. ആ പേരുകളുടെ ലിസ്റ്റും ഒരു ആല്ബത്തില് വെക്കണം. നിങ്ങളും ഭട്ഠിയിലായിരുന്നു, നിങ്ങള് വീട് ഉപേക്ഷിച്ച് ബാബയുടേതായി മാറി. ഭട്ഠിയില് തന്നെയായിരുന്നു. ഇത്രയ്ക്കും പാകപ്പെട്ട ചൂളയായിരുന്നു ഇതിനകത്തേക്ക് ആര്ക്കും വരാന് സാധിച്ചിരുന്നില്ല. ബാബയുടേതായി മാറിയതിനുശേഷം പേരും മാറണമല്ലോ. സര്വ്വതും സമര്പ്പണം ചെയ്തു, അതുകൊണ്ടാണ് ലൗകിക പേരും മാറ്റിയത്. അത്ഭുതമല്ലേ- ബാബ അന്ന് എല്ലാവര്ക്കും പേര് വെച്ചിരുന്നു. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഏതൊരു കാര്യത്തിലും സംശയബുദ്ധിയുളളവരായി മാറരുത്, മായയുടെ കൊടുങ്കാറ്റുകളെ മഹാവീരനായി മറികടക്കണം. മായയുടെ കൊടുങ്കാറ്റിന് ഇളക്കാന് പറ്റാത്ത വിധത്തില് യോഗത്തില് ഇരിക്കണം.

2) വിവേകശാലികളായി മാറി തന്റെ ജീവിതത്തെ ഈശ്വരീയ സേവനത്തില് ഉപയോഗിക്കണം. സത്യം-സത്യമായ ആത്മീയ സാമൂഹിക സേവകരായി മാറണം. ആത്മീയ പഠിപ്പ് പഠിക്കുകയും പഠിപ്പിക്കുകയും വേണം.

വരദാനം :-
അഹങ്കാരവും മിഥ്യയും സമാപ്തമാക്കി ദയാമനസ്കരായി മാറുന്ന വിശ്വമംഗളകാരിയായി ഭവിക്കട്ടെ.

എങ്ങനെയുള്ള അവഗുണമുള്ളവരാകട്ടെ, കടുത്ത സംസ്കാരമുള്ളവരാകട്ടെ, ബുദ്ധി കുറഞ്ഞവരാകട്ടെ, സദാ നിന്ദ ചെയ്യുന്ന ആത്മാക്കളാകട്ടെ, എന്നാല് ആരാണോ വിശ്വമംഗളകാരികളായിട്ടുള്ള ആത്മാക്കള്, അവര് സര്വ്വാത്മാക്കളെയും പ്രതി ലോ-ഫുള്ളും(നിയമം) ലൗ-ഫുള്ളു(സ്നേഹം) മായിരിക്കും. ഒരിക്കലും ഈ മിഥ്യാബോധത്തില് വരില്ല അതായത് ഇവര് ഒരിക്കലും നന്നാകില്ല, ഇവര് അങ്ങിനെത്തന്നെ യാണ്...അതല്ലെങ്കില് ഇവര്ക്ക് ഒന്നും ചെയ്യാന് സാധിക്കില്ല, ഞാന് തന്നെയാണ് എല്ലാം..ഇവര് ഒന്നുമേയല്ല. ഇപ്രകാരമുള്ള അഹങ്കാരവും മിഥ്യാബോധവും ഉപേക്ഷിച്ച് കുറവുകളെയും അവഗുണങ്ങളെയും അറിഞ്ഞുകൊണ്ടും ക്ഷമിക്കുന്നവരായ ദയാമനസ്കരായ കുട്ടികള് തന്നെയാണ് വിശ്വമംഗളത്തിന്റെ സേവനത്തില് സഫലത നേടുന്നത്.

സ്ലോഗന് :-
എവിടെ ബ്രാഹ്മണരുടെ ശരീരം-മനസ്സ്-ധനത്തിന്റെ സഹയോഗമുണ്ടോ അവിടെ സഫലത കൂടെയുണ്ടാകും.

അവ്യക്ത സൂചനകള്:- ആത്മീയ സ്ഥിതിയില് ഇരിക്കുന്നതിനുള്ള അഭ്യാസം ചെയ്യൂ, അന്തര്മുഖിയാകൂ.

ആത്മാക്കള് എപ്പോള് താങ്കളുടെ ആത്മീയ സ്വരൂപത്തിന്റെ അനുഭവം ചെയ്യുന്നുവോ അപ്പോള് അവര് ബാബക്ക് നേരെ ആകര്ഷിതരായി, അഹോ പ്രഭൂ എന്ന ഗീതം പാടും മാത്രമല്ല ദേഹബോധത്തില് നിന്ന് സഹജമായി അര്പ്പണവുമാകും. അഹോ താങ്കളുടെ ഭാഗ്യം! ഓഹോ! എന്റെ ഭാഗ്യം! ഈ ഭാഗ്യത്തിന്റെ അനുഭൂതി കാരണം ദേഹത്തിന്റെയും ദേഹത്തിന്റെ സംബന്ധത്തിന്റെയും സ്മൃതിയുടെ ത്യാഗം ചെയ്യിപ്പിക്കും.