05.11.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, നിങ്ങൾ ശാന്തിയിലിരുന്ന് ഒരു ബാബയെ ഓർമ്മിക്കണം, ഇതിന് മണിയൊന്നും മുഴക്കേണ്ട ആവശ്യമില്ല.

ചോദ്യം :-
ഏത് കാര്യത്തിൽ ബാബക്ക് സമാനമാകുകയാണെങ്കിൽ സർവ്വകാര്യങ്ങളും സാദ്ധ്യമാകും?

ഉത്തരം :-
ബാബ സ്നേഹസാഗരനായിരിക്
കുന്നതു പോലെ വളരെ വളരെ സ്നേഹിയാകൂ. ക്രോധത്തിലൂടെ കാര്യം മോശമാകുന്നു, നടക്കുന്നില്ല. അതിനാൽ കണ്ണുരുട്ടി കാണിക്കുക, ഒച്ചയിട്ട് സംസാരിക്കുക, ചൂടാകുക, ഇതിന്റെയൊന്നും ആവശ്യമില്ല. ശാന്തമായിരിക്കുന്നതാണ് ഏറ്റവും നല്ലത്. സ്നേഹത്തിലൂടെ ഒരുപാട് കാര്യങ്ങൾ സാദ്ധ്യമാകും.

ഗീതം :-
അങ്ങ് തന്നെയാണ് മാതാവും പിതാവും.....

ഓംശാന്തി.  
ഈ മഹിമ ഒന്നിന്റേതാണ്. എന്നാൽ ഭക്തിമാർഗ്ഗത്തിൽ ഒന്നിന്റെ മാത്രം മഹിമ ചെയ്യുന്നതിലൂടെ ഭക്തിയുടെ പ്രകടനം കാണിക്കാൻ സാധിക്കുന്നില്ല, അതിനാൽ ഭക്തിയിൽ വളരെപേരുടെ മഹിമ പാടുന്നു. അവിടെ വളരെ ശബ്ദവും ഉണ്ടാകുന്നു. മണിയടിക്കുക, ഭജനഗീതം പാടുക, കരഞ്ഞുവിളിക്കുക, അങ്ങിനെ എത്ര കാര്യങ്ങളാണ് ഭക്തിമാർഗ്ഗത്തിൽ നടക്കുന്നത്. പലതരത്തിലുള്ള ശബ്ദങ്ങൾ, മന്ത്രങ്ങൾ, സ്തുതികൾ..എന്നാൽ ജ്ഞാനമാർഗ്ഗത്തിൽ സൈലൻസാണ്. കേവലം നിർദ്ദേശം നല്കുന്നു, ശബ്ദമേയില്ല. ഭക്തിയിൽ എത്ര ആർഭാടമാണ്. ഏറ്റവും കുടുതൽ മണിമുഴങ്ങുന്നത് ശിവക്ഷേത്രത്തിലാണ്, എവിടെ നോക്കിയാലും മണി തന്നെ മണി. ആരെയും ഉറക്കത്തിൽ നിന്ന് ഉണർത്തുന്നതിന് മണിമുഴക്കാറില്ല. ശിവബാബ വന്ന് മനുഷ്യരെ അജ്ഞാനനിദ്രയിൽ നിന്നും ഉണർത്തി, എന്നാൽ മണി മുഴക്കുന്നില്ല. തീർത്തും ശാന്തമായി രണ്ട് വാക്കിൽത്തന്നെ മനസ്സിലാക്കിത്തരുന്നു. ബുദ്ധിവാൻമാരായ കുട്ടികൾ ആ രണ്ട് വാക്കിലൂടെ തന്നെ മനസ്സിലാക്കിയെടുക്കുന്നു. ബാബ പറയുന്നു- കുട്ടികളേ എന്നെ ഓർമ്മിക്കൂ. നിങ്ങൾ തന്നെയാണ് ്- ഹേ പതീത പാവനാ വരൂ എന്ന് എന്നെ വിളിച്ചത്.ഇപ്പോൾ ഞാൻ വന്നിരിക്കുകയാണ്, നിങ്ങൾക്ക് മാർഗ്ഗം പറഞ്ഞു തരുകയാണ്. ഇനിയും നിങ്ങൾക്ക് പതീതമായി ഈ ലോകത്തിൽ തന്നെ ജീവിക്കണോ! നിങ്ങൾ പാവനലോകത്തിൽ വസിക്കാൻ ആഗ്രഹിക്കുന്നില്ലേ? സ്വർഗ്ഗത്തെയാണ് പാവനലോകമെന്നു പറയുന്നത്. പറയാറുണ്ട്-പതീതപാവനൻ, അപ്പോൾ പതീതപാവനൻ വന്ന് എന്ത് ചെയ്യും എന്ന് മനസ്സിലാക്കണം. തീർച്ചയായും നരകത്തിൽ നിന്ന് സ്വർഗ്ഗത്തിലേക്ക് കൊണ്ട് പോകും. അർത്ഥമറിയാതെ വിളിച്ചു കൊണ്ടേയിരിക്കുന്നു, കൈയ്യടിച്ചുകൊണ്ടിരി
ക്കുന്നു. എന്നാൽ ബാബ വന്ന് എന്ത് ചെയ്യും എന്ന് മനസ്സിലാക്കുന്നില്ല. വാസ്തവത്തിൽ ഇത് മനുഷ്യനിൽ നിന്നും ദേവതയാകുന്നതിനുള്ള യൂണിവേഴ്സിറ്റിയുമാണ്.
അതുകൊണ്ട് പാടുന്നു, മനുഷ്യനെ ദേവതയാക്കി....ഇവിടെ ശാസ്ത്രങ്ങളൊന്നും പഠിക്കേണ്ട ആവശ്യമില്ല. ഭക്തിമാർഗ്ഗത്തിൽ വളരെ ശാസ്ത്രങ്ങൾ പഠിക്കുന്നു, പ്രഭാഷണങ്ങൾ ചെയ്യുന്നു.ഓരോ മാസവും മണ്ഡപങ്ങളുണ്ടാക്കി ഇരുന്ന് ഒച്ചയുണ്ടാക്കുന്നു. ഇവിടെ എത്ര ശാന്തമായി ബാബ മനസിലാക്കിത്തരുന്നു. നോക്കൂ, ബാബ വന്ന് നിങ്ങളെ പാവനമാക്കി, പാവനലോകത്തിന്റെ അധികാരിയാക്കുന്നു. പഠിത്തവും എത്ര സഹജമാണ്. നിങ്ങൾ ആദ്യമാദ്യം പാവനമായിരുന്നു, ഗോൾഡൻ ഏജിലായിരുന്നു. പിന്നെ 84 ജന്മങ്ങളെടുത്ത് ഇരുമ്പ് യുഗത്തിൽ തമോപ്രധാനമായി മാറി. ഇപ്പോൾ നിങ്ങൾ സതോപ്രധാനമാകണം. അതിനാൽ എന്നെ ഓർമ്മിക്കൂ. അതും അഖണ്ഡമായി. കന്യകയുടെ വിവാഹം കഴിയുമ്പോൾ എന്താണ് ജപിക്കാറുള്ളത്? ഓർമ്മയിലിരിക്കുന്നു. നിങ്ങൾ എല്ലാവരും പത്നിമാരാണ്, ഈ ശിവബാബ പതിമാരുടെയും പതിയാണ്. നിങ്ങളുടെവിവാഹ നിശ്ചയം പരമാത്മാവുമായാണ്. നിശ്ചയം നടന്നുവെങ്കിൽ ബുദ്ധിയിൽ ഓർമ്മയിരുന്നുകഴിഞ്ഞു. ഒരാളുടേതായി പിന്നെ പരസ്പരം ഓർമ്മിച്ചു കൊണ്ടേയിരിക്കും. നിങ്ങളോടും ബാബ പറയുന്നു- ഞാൻ ഒരേയൊരു ബാബയുടെ കുട്ടിയാണ്, പരസ്പരം സഹോദരങ്ങളാണ് എന്ന നിശ്ചയം വന്നില്ലേ? സഹോദരങ്ങൾക്ക് സമ്പത്ത് ലഭിക്കുന്നത് ഒരച്ഛനിൽ നിന്നാണ്, അതിനാലാണ് ബാബയെ വിളിക്കുന്നത്. മനുഷ്യശരീരത്തിൽ വരുമ്പോൾ സഹോദരനും- സഹോദരിയുമായി മാറുന്നു. എന്നാൽ വിളിക്കുന്നത് ആത്മാവല്ലേ? സഹോദരങ്ങൾ വിളിക്കുന്നു- പതീത പാവനനായ ബാബാ വരൂ. ബാബ പറയുന്നു- എന്നെ ഓർമ്മിക്കൂ എങ്കിൽ തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായി തീരും. പാവനമായിട്ടുള്ളവരെ സതോപ്രധാനമെന്നും, പതീതരെ തമോപ്രധാനമെന്നും പറയുന്നു. ഈ കാര്യങ്ങൾ ബാബ തന്നെ സംഗമയുഗത്തിൽ മനസ്സിലാക്കിത്തരുന്നു. ഇതാണ് ഗീതാപാഠശാല. ഈ പാഠശാലയിൽ ബാബ വന്ന് രാജയോഗം പഠിപ്പിക്കുന്നു, നരനിൽ നിന്നും നാരായണനാക്കുന്നു. അവിടെ ടീച്ചർ സന്മുഖത്തിരുന്ന് പഠിപ്പിക്കുന്നു, കാണാൻ സാധിക്കും. ഇവിടെ ഗുപ്തമാണ്. ഈ ടീച്ചറിനെയും ബുദ്ധിയോഗത്തിലൂടെ മനസ്സിലാക്കണം. അത് നിരാകാരനായ പതീതപാവനനായ ബാബയാണ്. കഴിഞ്ഞ കൽപത്തിലും രാജയോഗം പഠിപ്പിച്ചിരുന്നു എന്ന സ്മൃതി ബാബ നമുക്ക് നൽകുന്നു. അതുകൊണ്ട് പറയുന്നു- മൻമനാഭവ, പവിത്രമാകൂ എങ്കിൽ ഈ ലക്ഷ്മീ-നാരായണനായി മാറും. ഇവിടെ മണിയൊന്നും മുഴക്കേണ്ട ആവശ്യമേയില്ല. ബാബ സ്വയം വന്ന് ഉണർത്തുന്നു. മൻമനാഭവ എന്നതിന്റെ അർത്ഥം തന്നെ സൈലൻസ് എന്നാണ്. സ്വയം ആത്മാവാണെന്ന് നിശ്ചയം ചെയ്യൂ. ഇപ്പോൾ നമുക്ക് വീട്ടിലേക്ക് പോകണം. ബാബയോട് തന്നെയാണ് സർവ്വരും പറയുന്നത്- ഞങ്ങളെ ദുഃഖത്തിൽ നിന്നും വിടുവിച്ച് മുക്തമാക്കൂ. സന്യാസിമാർ കേവലം ബ്രഹ്മത്തെയാണ് ഓർമ്മിക്കുന്നത്. ബ്രഹ്മതത്ത്വം എന്നു പറയുന്നത് വീടാണ്. അവർ വീടിനെയാണ് ഓർമ്മിക്കുന്നത്, ഇവിടെ ബാബയെ ഓർമ്മിക്കണം. കേവലം വീടിനെ മാത്രം ഓർമ്മിക്കുകയാണെങ്കിൽ സന്യാസിമാരെപ്പോലെയായി തീരും. ബ്രഹ്മം ഭഗവാനല്ല.

ബാബ മനസ്സിലാക്കിത്തരുന്നു- എന്നെ ഓർമ്മിക്കൂ എങ്കിൽ നിങ്ങൾക്ക് നിർവ്വാണധാമിലേക്ക് പോകാൻ സാധിക്കും. പിന്നെ അവിടെ നിന്ന് സ്വർഗ്ഗത്തിലേക്ക് വരും. ഇവിടെ നിന്നും നിങ്ങളെ ഞാൻ കൂടെക്കൊണ്ട് പോകും. നിങ്ങൾക്കറിയാം വെട്ടുകിളികളുടെ കൂട്ടം എത്ര വലുതാണ്, എല്ലാറ്റിനും നല്ല ഐക്യം ഉണ്ട്. ആദ്യം മുന്നിലുള്ളയാൾ ഇരുന്നാൽ എല്ലാവരും ഇരിക്കും. തേനീച്ചകളും അങ്ങനെയാണ്. റാണി വീട് വിട്ടുവെങ്കിൽ സർവ്വതും അതിന്റെ പിന്നാലെ പോകും. അത് അവരുടെ പ്രിയതമനായതുപോലെയാണ്. അവരുടെയിടയിൽ രാജ്ഞി മാത്രമാണ് കൂട്ടത്തിലുള്ളവരെ ഭരിക്കുന്നത്. ശാസ്ത്രങ്ങളിലുമുണ്ട് ആത്മാക്കളെല്ലാം അവസാനം കൊതുകിൻകൂട്ടത്തെപ്പോലെ പോകുമെന്ന്. അസംഖ്യം ആത്മാക്കളുണ്ട്. ആ തേനീച്ചകൾ ഓരോ സീസണിലും അവരുടെ റാണിക്ക് പിന്നാലെ പോകുന്നു. നിങ്ങൾക്ക് ഒരേയൊരു പ്രാവശ്യമാണ് പോകേണ്ടത്. ഇപ്പോൾ സർവ്വാത്മാക്കൾക്കും മൂലവതനത്തിലേക്ക് പോകണം. നിങ്ങളിൽ നിന്നും ശബ്ദങ്ങളൊന്നും വരുന്നില്ല, അതുകൊണ്ടാണ് ബാബ ആ ഉദാഹരണം പറയുന്നത്. കടുക് മണികൾ പോലെ പൊടിയായി. ബാബയും ബിന്ദുവാണ്, കടുകിന് സമാനമാണ്. കസ്-കസ്ന്റെ മണിയും ചെറുതാണ്. പരമാത്മാവും ബിന്ദുവാണ്. ദിവ്യദൃഷ്ടിയിലൂടെയല്ലാതെ കാണാൻ സാധിക്കില്ല. തീർത്തും കൊച്ചു നക്ഷത്രം പോലെ. ഗീതയിൽ കാണിക്കുന്നുണ്ട് അഖണ്ഡ ജ്യോതിയുടെ സാക്ഷാത്ക്കാരം ഉണ്ടായി എന്ന്, അതിനാൽ ഇവിടെയും അഖണ്ഡ ജ്യോതിയുടെ സാക്ഷാത്ക്കാരം ഉണ്ടാകണം അപ്പോൾ മനസ്സിലാക്കും. ബിന്ദുവിന്റെ സാക്ഷാത്കാരമാണ് ഉണ്ടായതെങ്കിൽ പരമാത്മാവാണെന്ന് മനസ്സിലാക്കില്ല. അർജ്ജുനന് വളരെ തേജോമയമായ സാക്ഷാത്ക്കാരം ഉണ്ടായിയെന്ന് ഗീതയിൽ എഴുതിയിട്ടുണ്ട്.ഭക്തിയുടെ കാര്യങ്ങൾ ബുദ്ധിയിലുണ്ട്. ഭക്തിമാർഗ്ഗവും ജ്ഞാനമാർഗ്ഗവും തമ്മിൽ രാപകൽ വ്യത്യാസമുണ്ട്. നമ്മൾ 63 ജന്മം ശരീരത്തിലൂടെ എത്ര കളിച്ചുവെന്ന് നിങ്ങൾക്കറിയാം. 63 ജന്മങ്ങൾ ഭക്തിമാർഗ്ഗത്തിലെ എത്ര ബഹളങ്ങൾ കണ്ടു. അതിലുംമുൻപ് സതോപ്രധാന ഭക്തിയായിരുന്ന സമയത്ത് ഒരേയൊരു ശിവബാബയുടെ ഭക്തി ചെയ്തിരുന്നു. ഗംഗാസ്നാനമൊക്കെ പിന്നീടാണ് ആരംഭിക്കുന്നത്. ആദ്യം അവ്യഭിചാരി ഭക്തിയാണ് പിന്നെ വൃദ്ധി പ്രാപിക്കുന്നു. ഇവിടെ തീർത്തും സൈലൻസാണ.് യാതൊരു ചിലവുമില്ലാതെ നിങ്ങൾ വിശ്വത്തിന്റെ അധികാരിയായി മാറുന്നു. മമ്മ യാതൊന്നും ഇല്ലാതെ വന്നു, വിശ്വമഹാറാണിയായി മാറി. സാധാരണക്കാരിയായിരുന്നു. തീർത്തും ദരിദ്രഗൃഹത്തിൽനിന്നും വന്ന്, യാതൊരു ചിലവുമില്ലാതെ നോക്കൂ എന്തായി മാറിയെന്ന്. മമ്മ ധാരാളം സേവനം ചെയ്യുമായിരുന്നു. പോയി മറ്റുള്ളവർക്കും മനസ്സിലാക്കിക്കൊടു
ത്തിരുന്നു- ബാബ പറയുന്നു എന്നെ ഓർമ്മിക്കൂ എങ്കിൽ നിങ്ങളുടെ വികർമ്മം ഭസ്മമാകും, നിങ്ങൾ സതോപ്രധാനമായി മാറും. ഇതിൽ യാതൊരു ചിലവുമില്ല. ഇനി അൽപം ചിലവ് ചെയ്യുന്നുണ്ടെങ്കിൽ
ത്തന്നെ അത് അവരവർക്കു വേണ്ടിത്തന്നെയാണ്. വയലിൽ ഒരു പിടി ധാന്യം വിതക്കുമ്പോൾ നിറയെ അന്നം ലഭിക്കുന്നത് പോലെ. വിളവ് വർദ്ധിക്കുന്നു. ഇവിടെയും 21 ജന്മത്തേക്ക് നിങ്ങൾക്ക് എത്ര സമ്പാദ്യമുണ്ടാകുന്നു. മനുഷ്യനിൽ നിന്നും ദേവതയാകുന്നത് എത്ര സഹജമാണ്. ഒരു സെക്കന്റിന്റെ കാര്യമാണ്. ഇരിക്കുന്നത് നോക്കൂ എത്ര സാധാരണമായിട്ടാണ്. ആർക്കെങ്കിലും ഇരിക്കാൻ സാധിക്കുന്നില്ലായെങ്കിൽ ബാബ പറയുന്നു കിടന്നുകൊണ്ട് മുരളി കേട്ടോളൂ. ഇവിടെ ധാരണ ചെയ്യേണ്ട കാര്യമാണ് ഉള്ളത്. ഉള്ളിൽ ബാബയെയും ചക്രത്തെയും ഓർമ്മിച്ചു കൊണ്ടിരിക്കൂ. ഓർമ്മിച്ച് ഓർമ്മിച്ച് ശരീരം ഉപേക്ഷിക്കണം. ബാക്കി വായിൽ ഗംഗാജലം ഒഴിക്കേണ്ട കാര്യമേയില്ല. സന്യാസിമാരും,ഗുരുക്കൻമാരും ഭയപ്പെടുത്താറുണ്ട്- നിയമങ്ങൾ തെറ്റിക്കുകയാണെങ്കിൽ, ഭക്തി ചെയ്യുന്നില്ലായെങ്കിൽ ഇങ്ങനെ ഇങ്ങനെയൊക്കെ സംഭവിക്കും. ആരുടെയെങ്കിലും കാൽ ഒടിഞ്ഞുവെങ്കിൽ, എന്തെങ്കിലും നഷ്ടം സംഭവിച്ചുവെങ്കിൽ ഭക്തി ഉപേക്ഷിച്ചതിനാലാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്ന് പറയും, ഇത് കേട്ട് ഭയന്നു പോകുന്നു. ഇവിടെ നിങ്ങൾ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. ബാബയുടെ ഓർമ്മ ഉണർത്തണം,ചക്രത്തിന്റെ രഹസ്യം പറഞ്ഞുകൊടുക്കണം.
ഇപ്പോൾ കലിയുഗത്തിന് ശേഷം സത്യയുഗം വരണം, തീർച്ചയായും വിനാശം ഉണ്ടാകണം. അതിനുവേണ്ടി ഈ മഹാഭാരതയുദ്ധം മുന്നിൽ നിൽക്കുന്നു. ഭഗവാൻ വന്ന് രാജയോഗം പഠിപ്പിച്ച് നരനിൽ നിന്നും നാരായണനാക്കുന്നു. ഇത് രാജയോഗമാണ്, പ്രജായോഗമല്ല. ശുഭമായി സംസാരിക്കണം. കുട്ടികൾ വളരെ മധുരമാകണം. ബാബ മധുരമല്ലേ. ക്രോധമെല്ലാം ദാനമായി എടുക്കുന്നു. ബാബ പറയുന്നു-ഞാൻ സ്നേഹസാഗരനാണ്, നിങ്ങളും അങ്ങനെയാകൂ. വളരെ സ്നേഹത്തോടെ മനസ്സിലാക്കിത്തരുന്നു. അല്ലെങ്കിൽ കുട്ടികൾ വളരെ ബഹളമുണ്ടാക്കും, കാരണം മായ ശല്യപ്പെടുത്തുന്നുണ്ട്, അതിനാൽ ഒരിക്കലും ആരോടും ഒന്നും പറയേണ്ട എന്ന ചിന്ത വരുന്നു. സ്നേഹത്തോടെ മനസ്സിലാക്കിക്കൊടുക്കാം. കണ്ണുരുട്ടുക, ചൂടാകുക, ഉറക്കെ സംസാരിക്കുക, ഇതിന്റെയൊന്നും ആവശ്യമില്ല. ഇതിലുടെ കാര്യം മോശമാകുന്നു. ശാന്തമായിരിക്കുന്നതാണ് നല്ലത്. വികാരങ്ങൾ ദാനം ചെയ്ത് പിന്നീട് തിരിച്ചെടുക്കുകയാണെങ്കിൽ തന്റെ പദവി നഷ്ടപ്പെടുത്തുന്നു. ബാബയുടേതായി അർത്ഥം 5 വികാരങ്ങൾ ദാനം ചെയ്തു. പറയാറുണ്ട് ദാനം ചെയ്യൂ എങ്കിൽ ഗ്രഹണം ഇല്ലാതാകും. എന്നാലും ബാബ വഴികാട്ടിയല്ലേ, പൊതുവെ ബ്രാഹ്മണരാണ് വഴികാട്ടികളാകുന്നത്. ശിവബാബയും ആത്മീയ വഴികാട്ടിയാണ്. നിങ്ങളും വഴികാട്ടികളാണ്. ബാബ ബ്രഹ്മാവിന്റെ ശരീരത്തിൽ വരുന്നു, അപ്പോൾ ഇദ്ദേഹവും ബ്രാഹ്മണനാണ്. ബാബ ഇദ്ദേഹത്തിൽ പ്രവേശിച്ചിരിക്കുന്നു, ബാബയുടെ മഹിമ പാടുന്നു- അങ്ങ് മാതാവും പിതാവുമാണ്...വേറെയാർക്കും ഈ മഹിമയില്ല. ബാബയുടെ കർത്തവ്യവും അങ്ങനെയാണ്. ഇത് പാഠശാലയാണ്, ബാബ പഠിപ്പിക്കുന്നു. ഇത് കുട്ടികൾക്ക് ഓർമ്മയുണ്ടായിരിക്കണം. വിശ്വത്തിന്റെ ചക്രവർത്തിയാകുകയെന്നതാണ് ലക്ഷ്യം. അതിനാൽ ഇങ്ങനെ പഠിപ്പിക്കുന്ന ബാബയെ പൂർണ്ണരീതിയിൽ ഓർമ്മിക്കണം. സ്ക്കൂളിൽ നിന്ന് വിദ്യാർത്ഥി നല്ല രീതിയിൽ പാസാകുമ്പോൾ എല്ലാ വർഷവും ടീച്ചർക്ക് സമ്മാനം അയച്ചു കൊടുക്കുന്നു. ഈ ആചാരങ്ങളെല്ലാം ഈ സമയത്തേതാണ്, എന്നാൽ ഇതിന്റെ മഹത്വത്തെ ആരും മനസ്സിലാക്കുന്നില്ല. ബാബയാണ് നോളേജ്ഫുൾ. ബാബ വരുന്നത് തന്നെ രചനയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ അറിവ് നൽകുന്നതിനാണ്. കല്ലിലും മുള്ളിലും എങ്ങനെ വരും? ഒരോ വസ്തുവിലും ആത്മാവുണ്ടെന്ന് ഒരു ഡോക്ടർ തെളിയിച്ചിരുന്നു. പരമാത്മാവെന്ന് പറഞ്ഞിട്ടില്ല. പിന്നെയും പറയുന്നു സർവ്വവ്യാപിയാണ്. അവർ പറഞ്ഞു സർവ്വതിലും ആത്മാവുണ്ടെന്ന്, എന്നാൽ സന്യാസിമാർ പറഞ്ഞു സർവ്വതിലും പരമാത്മാവാണെന്ന്. രാത്രിയും പകലും പോലെ എത്ര വ്യത്യാസമാണ്. ബാബ പരിധിയില്ലാത്ത അച്ഛനാണ്. സർവ്വരിൽ നിന്നും ബുദ്ധിയോഗത്തെ വിടുവിച്ച് തന്നിലേക്ക് യോജിപ്പിക്കുന്നു. ആത്മാവ് നീർകുമിളകൾക്ക് സമാനം സാഗരത്തിൽ നിന്നുത്ഭവിച്ച്, സാഗരത്തിൽ ലയിച്ച് ചേരുമെന്നും അവർ പറയുന്നു. ചെറിയ ജ്യോതി വലിയ ജ്യോതിയിൽ ലയിച്ച് ചേരുമെന്നും പിന്നീട് പുതിയതായി ഉത്പന്നമാകുന്നുവെന്നും ബ്രഹ്മജ്ഞാനികൾ പറയുന്നു. ബാബ മനസ്സിലാക്കിത്തരുന്നു, ഈ ഭക്തി പോലും ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്. ഞാനും ഡ്രാമയനുസരിച്ച് നിങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കിത്തരുന്നു. 84 ജന്മങ്ങളുടെ ചക്രവും ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്. സംഭവിക്കുന്നതെല്ലാം അടങ്ങിയിട്ടുണ്ട്. ചിലർ മഹിമ ചെയ്യുന്നു, ചിലർ വിഘ്നമുണ്ടാക്കുന്നു.

നിങ്ങൾ കുട്ടികൾ ശിവബാബയിൽ നിന്ന് ആസ്തിയെടുക്കണം. ബാബ വരുന്നത് തന്നെ സർവ്വാത്മാക്കളെയും തിരികെ കൊണ്ടുപോകുന്നതിനാണ്. ശരീരത്തിന്റെ പേര് പോലും എടുക്കുന്നില്ല. ശരീരസഹിതം കൊണ്ട് പോകാനല്ല വന്നിരിക്കുന്നത്. എന്നെ വിളിക്കുന്നുണ്ട്- ഹേ മുക്തിദാതാവേ വരൂ, ഞങ്ങളെ ദുഖത്തിൽ നിന്നും വിടുവിച്ച് സുഖവും ശാന്തിയും ഉള്ള മറ്റെവിടെയെങ്കിലും കൊണ്ട് പോകൂ. അതിനാൽ സർവ്വരുടെയും ശരീരങ്ങളെ ഇവിടെത്തന്നെ വിടുവിച്ച് ആത്മാക്കളെ കൊണ്ട് പോകും. അപ്പോൾ കാലന്മാരുടെയും കാലനായില്ലേ. ഞാൻ സർവ്വരേയും ഒരുമിച്ച് കൊണ്ട് പോകും. എത്ര വിചിത്രമായ കാര്യങ്ങളാണ് ബാബ മനസ്സിലാക്കിത്തരുന്നത്. ഏതെങ്കിലും കാര്യം മനസ്സിലായില്ലായെങ്കിൽ, ഇത് ബാബ ഇതുവരെ പറഞ്ഞ് തന്നിട്ടില്ല, മനസ്സിലാക്കിത്തരുമ്പോൾ താങ്കൾക്ക് പറഞ്ഞു തരാം എന്ന് പറയൂ. അങ്ങനെ സ്വയത്തെ സംരക്ഷിക്കണം. കുട്ടികൾ മനസ്സിലാക്കുന്നുണ്ട് ബാബ ജ്ഞാനസാഗരനാണ്. പുതിയ പുതിയ കാര്യങ്ങൾ കേൾപ്പിച്ചു കൊണ്ടിരിക്കുന്നു. വിശ്വത്തിന്റെ ഹിസ്റ്ററി - ജിയോഗ്രഫിയും, ആദി-മദ്ധ്യ-അന്ത്യത്തിന്റെയും ജ്ഞാനം കേൾപ്പിക്കുന്നത് രചയിതാവായ ബാബയാണ്. നിങ്ങൾ ലൈറ്റ്ഹൗസുമാണ് സ്വദർശനചക്രധാരിയുമാണ്. എന്നാൽ മായ മറപ്പിച്ചു കളയുന്നു. അശ്രദ്ധ കാണിക്കുന്നു. എന്തെങ്കിലും കള്ളങ്ങൾ സംഭവിക്കുന്നു. കർമ്മക്കണക്കല്ലേ. കർമ്മാതീത അവസ്ഥയിലെത്തുന്നത് വരെ എന്തെങ്കിലും ഉണ്ടായിക്കൊണ്ടിരിക്കും. കർമ്മക്കണക്ക് തീർന്നുവെങ്കിൽ ശരീരം വിടും, യുദ്ധം ആരംഭിക്കും. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും. ആത്മീയപിതാവിന്റെ ആത്മീയകുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. വികാരങ്ങൾ ദാനം ചെയ്തതിനു ശേഷം തിരിച്ചെടുക്കരുത്. വായിലൂടെ ശുഭം സംസാരിക്കണം, വളരെ മധുരമാകണം. ബാബക്ക് സമാനം സ്നേഹസാഗരമായിരിക്കണം.

2.സൈലൻസിലിരുന്ന് യാതൊരു ചിലവുമില്ലാതെ വിശ്വത്തിന്റെ ചക്രവർത്തിപദവി നേടിയെടുക്കണം.

ബാബയുടെ ഓർമ്മയിലിരുന്ന് കുറച്ചെന്തെങ്കിലും ചെലവാക്കി 21 ജന്മങ്ങൾക്കുള്ള സമ്പാദ്യം ഉണ്ടാക്കണം.

വരദാനം :-
തന്റെ ത്രികാലദർശി സ്ഥിതിയിലൂടെ മായയുടെ ആക്രമണങ്ങളിൽനിന്നും സുരക്ഷിതരായിരിക്കുകയും അതീന്ദ്രിയസുഖത്തിന്റെ അധികാരികളാകുകയും ചെയ്യുന്നവരായി ഭവിക്കട്ടെ.

സംഗമയുഗത്തിലെ വിശേഷവരദാനവും ബ്രാഹ്മണജീവിതത്തിന്റെ വിശേഷതയുമാണ് അതീന്ദ്രിയസുഖം. ഈ അനുഭവം മറ്റൊരുയുഗത്തിലും ലഭിക്കില്ല. എന്നാൽ ഈ സുഖത്തിന്റെ അനുഭൂതി ലഭിക്കുന്നതിനായി ത്രികാലദർശി സ്ഥിതിയിലിരുന്നുകൊണ്ട് മായയുടെ ആക്രമണങ്ങളിൽനിന്നും സുരക്ഷിതരായി ഇരിക്കണം. മായ വീണ്ടും വീണ്ടും യുദ്ധം ചെയ്യാൻ വരികയാണെങ്കിൽ ആഗ്രഹിച്ചാൽപോലും അതീന്ദ്രിയസുഖം അനുഭവം ചെയ്യാൻ കഴിയില്ല. ആരാണോ അതീന്ദ്രിയസുഖം അനുഭവം ചെയ്യുന്നത് അവരെ ഇന്ദ്രിയസുഖങ്ങൾക്ക് ആകർഷിക്കാൻ കഴിയില്ല. നോളേജ്ഫുൾ ആയതുകാരണം അവർ അവയെല്ലാം വളരെ തുച്ഛമാണെന്ന് മനസ്സിലാക്കും.

സ്ലോഗന് :-
മനസാസേവനത്തിന്റേയും കർമ്മണാസേവനത്തിന്റേയും ബാലൻസ് ഉണ്ടെങ്കിൽ ശക്തിശാലിയായ വായുമണ്ഢലം സൃഷ്ടിക്കാനാകും.

അവ്യക്തസൂചന- ബ്രഹ്മാബാബക്ക് സമാനം സമ്പന്നവും സമ്പൂർണ്ണവുമായ സ്ഥിതിയുടെ അനുഭവം ചെയ്തുകൊണ്ടിരിക്കൂ..

ഏത് തരത്തിലുള്ള പരിതസ്ഥിതികൾ മുന്നിൽ വന്നാലും ആ സാഹചര്യങ്ങളിൽത്തന്നെ ജീവിച്ചുകൊണ്ടും, ശരീരത്തിൽ ഇരുന്നുകൊണ്ടും തന്നെ നമുക്ക് സമ്പൂർണ്ണമാകുക തന്നെ വേണം എന്ന ലക്ഷ്യം വെക്കണം. താങ്കളുടെ സംഗമയുഗീ സമ്പൂർണ്ണസ്വരൂപത്തെ ശക്തികളുടേയും പാണ്ഢവരുടേയും രൂപത്തിലാണ് ഏവരും കാണുന്നത്. എപ്പോഴാണോ ഈ സ്വരൂപത്തിൽ സ്ഥിതിചെയ്യുന്നത് അപ്പോൾ നമ്മൾ എങ്ങിനെയുള്ള ഭക്തരായിരുന്നുവെന്നും എങ്ങിനെയുള്ള പ്രജകളായിരുന്നുവെന്നും മനസ്സിലാകും. ആരാണോ പ്രജകളായിരുന്നത് അവർ അടുത്തേക്ക് വരും, ആരാണോ ഭക്തരായിരുന്നത് അവർ താങ്കളെ നമസ്ക്കരിക്കും.