06.11.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, ഈ ലക്ഷ്യം വളരെ പ്രധാനപ്പെട്ടതാണ്. അതിനാൽ തന്റെ സമയം പാഴാക്കാതെ സതോപ്രധാനമാകാനുള്ള പുരുഷാർത്ഥം ചെയ്യൂ.

ചോദ്യം :-
കുട്ടികൾക്ക് ഉയരുന്ന കല ഉണ്ടാകാത്തതിന്റെ മുഖ്യമായ കാരണം എന്താണ്?

ഉത്തരം :-
പോകെപ്പോകെ അൽപമെങ്കിലും അഹങ്കാരം വന്നാൽ, സ്വയം സമർത്ഥനാണെന്ന് മനസ്സിലാക്കിയാൽ, മുരളി മുടക്കിയാൽ, ബ്രഹ്മാബാബയുടെ അവജ്ഞ ചെയ്താൽ അപ്പോൾ ഒരിക്കലും ഉയരുന്ന കല ഉണ്ടാകുകയില്ല. സാകാരബാബയുടെ ഹൃദയത്തിൽ നിന്നിറങ്ങി അർത്ഥം നിരാകാര ബാബയുടെ ഹൃദയത്തിൽ നിന്നും ഇറങ്ങി.

ഗീതം :-
ലക്ഷങ്ങൾ സമ്പാദിക്കുന്നവരേ......

ഓംശാന്തി.  
കുട്ടികൾ ഗീതം കേട്ടു. കുട്ടികൾ പറയുകയാണ് ആരെങ്കിലും ഞങ്ങളെ സംശയബുദ്ധിയാക്കാൻ വേണ്ടി എന്തു ചെയ്താലും ഞങ്ങൾ ഒരിക്കലും സംശയബുദ്ധികളാവില്ല. എന്ത് തലതിരിഞ്ഞ കാര്യങ്ങൾ കേൾപ്പിച്ചാലും ഞങ്ങൾ ഒരിക്കലും സംശയബുദ്ധികളാകില്ല. ശ്രീമതത്തിലൂടെ നടന്നുകൊണ്ടിരിക്കും. ബാബ പതിവായി ഭിന്ന ഭിന്ന പോയിന്റുകൾ മനസ്സിലാക്കിത്തരുന്നു. സത്യയുഗത്തിൽ 9 ലക്ഷമായിരുന്നു. അപ്പോൾ തീർച്ചയായും ബാക്കി എല്ലാ മനുഷ്യർക്കും വിനാശമുണ്ടാവുക തന്നെ വേണം. ബുദ്ധിവാൻമാരായവർ സൂചനകളിലൂടെ മനസ്സിലാക്കും ഈ യുദ്ധത്തിലൂടെ തന്നെ അനേക ധർമ്മങ്ങളുടെ വിനാശവും ഏക ദേവീദേവതാ ധർമ്മത്തിന്റെ സ്ഥാപനയും ഉണ്ടാകണം. ആരാണോ യോഗ്യരായി മാറുന്നത് അവർ തന്നെ മനുഷ്യനിൽ നിന്നും ദേവതയായി മാറും. ബാബയെക്കൂടാതെ ഒരു മനുഷ്യനും ദേവതയാകാൻ സാധിക്കില്ല. കുട്ടികൾക്ക് ഓർമ്മയുണ്ടാവണം ഇപ്പോൾ നമുക്ക് വീട്ടിലേക്ക് പോകണം. എന്നാൽ മായ അടിക്കടി മറപ്പിക്കും. ഇവിടെ ഇപ്പോൾ ബാബയെ ഓർമ്മിച്ച് സതോപ്രധാനമായി മാറണം. ഏത് സമയത്തും വലിയ യുദ്ധം ഉണ്ടാകാം, അതിന് നിയമമൊന്നുമില്ല. പറയാറുണ്ട് വലിയ യുദ്ധം നടക്കുമ്പോൾ ഇടയിൽ നിർത്തി വെക്കാൻ പോലുമാകില്ല. എല്ലാവരും പരസ്പരം തമ്മിലടിച്ചുകൊണ്ടേ
യിരിക്കും. വിനാശം ഉണ്ടാകുന്നതിന് മുൻപ് തന്നെ എന്തുകൊണ്ട് നമുക്ക് ഓർമ്മയിലിരുന്ന് തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായി മാറാനുള്ള പുരുഷാർത്ഥം ചെയ്തുകൂടാ. ഓർമ്മയുടെ യാത്രയിൽ മായ വിഘ്നമിടും. അതിനാൽ ബാബ വീണ്ടും വീണ്ടും പറയുകയാണ് ചാർട്ടെഴുതൂ. രണ്ടോ നാലോ കുട്ടികൾ എഴുതും. ബാക്കിയുള്ളവർ തങ്ങളുടെ ജോലികളിൽ തന്നെ ദിവസം മുഴുവൻ മുഴുകിയിരിക്കയാണ്. അനേക പ്രകാരത്തിലുള്ള വിഘ്നങ്ങൾ വന്നുകൊണ്ടിരിക്കുന്നു. കുട്ടികൾക്ക് ഈ നിശ്ചയം ഉണ്ടാവണം നമുക്ക് തീർച്ചയായും പാവനമായി മാറണം. എവിടെയിരുന്നാലും പുരുഷാർത്ഥം ചെയ്യണം. മനുഷ്യർക്ക് മനസ്സിലാക്കിക്കൊടുക്
കുന്നതിനായി ചിത്രങ്ങൾ ഉണ്ടാക്കിക്കൊണ്ടേ
യിരിക്കൂ. എന്തുകൊണ്ടെന്നാൽ ഈ സമയം മനുഷ്യർ 100 ശതമാനം തമോപ്രധാനമാണ്. എപ്പോഴാണോ മുക്തിധാമത്തിൽ നിന്ന് വന്നത് അപ്പോൾ സതോപ്രധാനമായിരുന്നു. പിന്നീട് സതോ രജോ തമോയിലേക്കു വന്നു. ഈ സമയം എല്ലാവരും തമോപ്രധാനമായി മാറി. സർവ്വർക്കും ബാബയുടെ സന്ദേശം കൊടുക്കുന്നതിനായി ബാബയെ ഓർമ്മിച്ച് തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായി മാറണം. വിനാശം മുന്നിലുണ്ട്. സത്യയുഗത്തിൽ ഒരു ധർമ്മമാണ്. ബാക്കിയുള്ളവർ നിർവ്വാണധാമത്തിലായിരി
ക്കും. കുട്ടികൾക്ക് പ്രദർശിനിയിലെ ചിത്രങ്ങളിൽ വളരെ ശ്രദ്ധയുണ്ടാവണം. വലിയ ചിത്രങ്ങൾ വെച്ച് നല്ല രീതിയിൽ മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കും. എല്ലാവർക്കും ബാബയുടെ സന്ദേശം നൽകണം. മൻമനാഭവ എന്ന വാക്ക് മുഖ്യമായതാണ്. അല്ലാഹുവിനേയും ആസ്തിയേയും മനസ്സിലാക്കിക്കൊടുക്കു
ന്നതിന് പരിശ്രമം വേണം. മനസ്സിലാക്കിക്കൊടുക്കു
ന്നവരും നമ്പറനുസരിച്ചാണ്. പരിധിയില്ലാത്ത അച്ഛനോട് സ്നേഹം ഉണ്ടാവണം. ബുദ്ധിയിലുണ്ടാവണം നമ്മൾ ബാബയുടെ സേവനമാണ് ചെയ്യുന്നത്. ഈശ്വരീയസഹായിയായി മാറുകയാണ്. മനുഷ്യർ ഈ വാക്ക് പറയും. അർത്ഥം അറിയുന്നില്ല. ഇപ്പോൾ കുട്ടികളുടെ സേവനം ചെയ്യാൻ ബാബ വന്നിരിക്കുകയാണ്. എത്രയും ഉത്തമരായ ദേവീദേവതകളാക്കി മാറ്റാൻ. ഇന്ന് നമ്മൾ എത്ര ദരിദ്രരായി മാറി. സത്യയുഗത്തിൽ സർവ്വഗുണസമ്പന്നരായി മാറും. ഇവിടെ പരസ്പരം വഴക്കടിച്ചുകൊണ്ടിരി
ക്കുന്നു. വിനാശമുണ്ടാകുമെന്ന് ആർക്കും അറിയുന്നില്ല. മനസ്സിലാക്കുന്നു ശാന്തിയുണ്ടാകും. പൂർണ്ണമായും ഘോരമായ അന്ധകാരത്തിലാണ്. ഇപ്പോൾ അവർക്ക് മനസ്സിലാക്കിക്കൊടു
ക്കാനാളു വേണം. വിദേശങ്ങളിൽ പോലും ഈ അറിവു നൽകാൻ സാധിക്കും. സഭയിലിരുന്ന് ഈ ഒരു കാര്യം മനസ്സിലാക്കിക്കൊടു
ക്കണം, മഹാഭാരതയുദ്ധം പ്രസിദ്ധമാണ്, ഇതിലൂടെ പഴയ ലോകത്തിന് വിനാശം മുണ്ടാവും. ഇപ്പോൾ ഗോഡ്ഫാദറും ഇവിടെയുണ്ട്. ബ്രഹ്മാവിലൂടെ സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നു. ശങ്കരനിലൂടെ കലിയുഗത്തിന്റെ വിനാശവും സംഭവിക്കും. എന്തുകൊണ്ടെന്നാൽ ഇത് സംഗമയുഗമാണ്. പ്രകൃതിക്ഷോഭവും ഉണ്ടാവുക തന്നെ ചെയ്യും. പറയാറുണ്ട് മൂന്നാംലോകയുദ്ധം അവസാനയുദ്ധമായിരിക്കും. അന്തിമവിനാശം തീർച്ചയായും ഉണ്ടാവണം. ഇപ്പോൾ എല്ലാവർക്കും ഇത് മനസ്സിലാക്കിക്കൊടു
ക്കണം. പരിധിയില്ലാത്ത അച്ഛനെ ഓർമ്മിക്കുകയാണെങ്കിൽ മുക്തിധാമത്തിലേക്ക് പോകാൻ കഴിയും. സ്വധർമ്മത്തിലിരുന്ന് ബാബയെ ഓർമ്മിക്കുന്നതിലൂടെ തന്റെ ധർമ്മത്തിൽ നല്ല പദവിയുണ്ടാവും.

നിങ്ങൾക്കറിയാം പരിധിയില്ലാത്ത അച്ഛൻ നമുക്ക് പ്രജാപിതാവിലൂടെ ജ്ഞാനം നൽകിക്കൊണ്ടിരിക്കു
കയാണ്. പിന്നെ മറ്റുള്ളവർക്കും ഈ ജ്ഞാനത്തെ മനസ്സിലാക്കിക്കൊടു
ക്കണം. കാരുണ്യം തുടങ്ങേണ്ടത് വീട്ടിൽ നിന്നാണ്. അടുത്തുള്ളവർക്കും സന്ദേശം നൽകണം. മറ്റു ധർമ്മത്തിലുള്ളവർക്കും അച്ഛന്റെ പരിചയം നൽകണം. പുറമേയുള്ളവർക്കും രാജാക്കൻമാർക്കും ഈ ജ്ഞാനം നൽകണം. അതിനായി തയ്യാറെടുപ്പുകൾ ചെയ്യണം. ബാബ പറയുന്നു മുഖ്യചിത്രം ഇതാണ്. ത്രിമൂർത്തി, സൃഷ്ടി ചക്രം, കൽപവൃക്ഷം ഇത് തുണികളിൽ പ്രിന്റ് ചെയ്ത് പുറമേക്ക് അയക്കണം. വലിപ്പം കൂടുതലാണെങ്കിൽ രണ്ടാക്കി പ്രിന്റു ചെയ്യൂ. മുഴുവൻ ജ്ഞാനവും ഈ ത്രിമൂർത്തി, സൃഷ്ടിചക്രം, വൃക്ഷം ഇവയിലുണ്ട്. ഏണിപ്പടിയുടെയും ജ്ഞാനം ചക്രത്തിൽ വരുന്നുണ്ട്. ഏണിപ്പടിയുടെ ചിത്രം 84 ജന്മത്തിന്റെ രഹസ്യം മനസ്സിലാക്കാൻവേണ്ടി വിശദമായി ഉണ്ടാക്കിയതാണ്. ചക്രത്തിൽ എല്ലാ ധർമ്മക്കാരും വരുന്നുണ്ട്. ഏണിപ്പടിയുടെ ചിത്രത്തിൽ സതോപ്രധാനവും പിന്നീട് രജോ തമോയിലേക്കു വരുന്നത് കാണിക്കുന്നു. താഴേക്കിറങ്ങുന്നു. ഇപ്പോൾ ബാബ പറയുകയാണ് എന്നെ മാത്രം ഓർമ്മിക്കൂ. ബാബക്ക് മുഴുവൻ ദിവസവും ഈ ചിന്തയുണ്ടാകുന്നു, ആരെങ്കിലും പുതിയ വലിയ വീടുകൾ വെക്കുകയാണെങ്കിൽ ചുമരുകൾ ഇത്രയും വലുതാണെങ്കിൽ 6ഃ9 സൈസിന്റെ ചിത്രങ്ങൾ ഉണ്ടാക്കൂ. 12 അടി വലിപ്പമുള്ള ചുമരുകൾ വേണം. ഈ സമയം അനേകം ഭാഷകളുണ്ട്. എല്ലാ ധർമ്മത്തിലുള്ളവർക്കും മനസ്സിലാക്കുന്നതിനായി എത്ര ഭാഷകളിൽ ഉണ്ടാക്കണം. ഇത്രയും വിശാലബുദ്ധിയോടുകൂടി യുക്തി രചിക്കണം. സേവനത്തിൽ താൽപര്യമുണ്ടാവണം. പണം ചിലവാക്കുക തന്നെ വേണം. നിങ്ങൾക്ക് ഭിക്ഷ യാചിക്കേണ്ട കാര്യമില്ല. തനിയെ ഭണ്ഡാരം നിറയും. ഡ്രാമയിലടങ്ങിയിട്ടുണ്ട്. കുട്ടികൾ ബുദ്ധി ഉപയോഗിക്കണം. കുറച്ചെന്തെങ്കിലും ചെയ്യുമ്പോൾ കുട്ടികൾക്ക് സ്വയം സമർത്ഥനാണെന്ന ലഹരി ഉണ്ടാവുകയാണ്. ബാബ പറയുകയാണ്-രൂപയിൽ നാലണക്കു പോലും പഠിക്കുന്നില്ല. ചിലർ രണ്ടണക്ക്, ചിലർ ഒരണക്ക്, ചിലർ ഒരു പൈസക്കുമാത്രം കഷ്ടിച്ച് പഠിക്കുന്നു. ഒന്നും മനസ്സിലാക്കുന്നില്ല. മുരളി പഠിക്കുന്നതിൽ താൽപര്യമില്ല. ധനവാനായ പ്രജ, ദരിദ്രരായ പ്രജ എല്ലാം ഇവിടെത്തന്നെയാണ് തയ്യാറാകുന്നത്. ചിലർ ബാബയോട് പവിത്രതയുടെ പ്രതിജ്ഞ ചെയ്ത് പിന്നീട് മുഖത്തെ കറുപ്പിക്കുന്നു. എന്നിട്ട് പറയും. ബാബാ തോറ്റുപോയി... ബാബ പറയുന്നു, നിങ്ങൾ ഒരണക്കുപോലും യോഗ്യരല്ലാത്തവരായിരി
ക്കുന്നു. ഇങ്ങനെയായാൽ എന്ത് പദവി കിട്ടും. ഇപ്പോൾ സൂര്യവംശീ രാജധാനിയുടെ സ്ഥാപന നടന്നുകൊണ്ടിരിക്കുന്നു. ആർക്കാണോ ബാബയുടെ ഓർമ്മയുള്ളത് അവർ സദാ സന്തോഷത്തിലിരിക്കും. ഓർമ്മയുണ്ടാവണം ബാബയുടെ എന്ത് സമ്പത്താണോ ലഭിച്ചിട്ടുള്ളത് അതിൽ വളരെ ശ്രദ്ധയുണ്ടാവണം. ധാരണ ചെയ്യണം മറ്റുള്ളവരേയും തനിക്കു സമാനമാക്കി മാറ്റണം. കുട്ടികളിൽ നിന്നും സേവനം എത്തുന്നില്ല. കുറച്ചു സേവനം ചെയ്യുമ്പോഴേക്കും ഞാൻ പാസ്സായി എന്ന് കരുതുന്നു. ദേഹാഭിമാനത്തിലേക്ക് വന്ന് താഴേക്കു പോകുന്നു. ബ്രഹ്മാബാബയെ ആദരിക്കുന്നില്ല എങ്കിൽ എന്നെയും ആദരിക്കാത്തതു പോലെയാണ്. ബ്രഹ്മാബാബയും ശിവബാബയും ഒന്നിച്ചാണ്. ഇങ്ങനെ പറയരുത്, എനിക്ക് ശിവബാബയുമായാണ് ബന്ധം. സമ്പാദ്യം ബ്രഹ്മാബാബയിലൂടെയാണ് ലഭിക്കുന്നത്. ബാബയോട് ഹൃദയത്തിലെ കാര്യങ്ങൾ കേൾപ്പിക്കണം. നിർദേശം എടുക്കണം. ശിവബാബ പറയുന്നു ഞാൻ ഈ സാകാരിയിലൂടെയാണ് വഴി പറഞ്ഞു തരുന്നത്. ബ്രഹ്മാബാബയില്ലാതെ ശിവബാബയിൽ നിന്നും എങ്ങനെ സമ്പത്തെടുക്കും. ബാബയില്ലാതെ ഒരു കാര്യവും ചെയ്യാൻ സാധിക്കില്ല. അതിനാൽ കുട്ടികൾ വളരെ വളരെ ശ്രദ്ധിക്കണം. തലതിരിഞ്ഞ അഹങ്കാരം വന്ന് തനിക്ക് നഷ്ടം വരുത്തുന്നു. സാകാര ബ്രഹ്മാബാബയുടെ ഹൃദയത്തിൽ നിന്നും ഇറങ്ങുക അർത്ഥം നിരാകാരനായ ശിവബാബയുടെ ഹൃദയത്തിൽ നിന്നും ഇറങ്ങുകയാണ്. ഇങ്ങനെയും കുട്ടികളുണ്ട് മുരളിയും കേൾക്കുന്നില്ല, കത്തും എഴുതുന്നില്ല, അപ്പോൾ ബാബ എന്ത് മനസ്സിലാക്കും! ലക്ഷ്യം വളരെ ഉയർന്നതാണ്. കുട്ടികൾ സമയം പാഴാക്കരുത്. ആരാണോ സ്വയത്തെ മഹാരഥിയാണെന്ന് കരുതുന്നത് അവർ ഉയർന്ന കർത്തവ്യത്തിൽ ബാബയുടെ സഹായിയാകണം. അപ്പോൾ ബാബ സന്തോഷത്തോടെ അവസരങ്ങൾ നൽകുന്നു. ഇവരിലൂടെ അനേകരുടെ മംഗളം നടക്കും. പ്രദർശിനികളിൽ അനേകർ വരും. പ്രജകളെ ഉണ്ടാക്കാൻ സാധിക്കും. ബാബയുടെ കണ്ണ് സേവനയുക്തരായ കുട്ടികളിലാണ്. സൂര്യവംശീ രാജാ-റാണിയായി മാറുന്നവർ ഈ ഇന്ദ്രസഭയിലേക്ക് വരണം. സേവനം ചെയ്യാത്തവർ യോഗ്യരാകുന്നില്ല. മുന്നോട്ട് പോകുംതോറും എല്ലാവർക്കും മനസ്സിലാകും, ആരൊക്കെ ഏതെല്ലാം പദവിയിലെത്തും. കുട്ടികൾക്ക് വളരെ ലഹരിയുണ്ടാവണം, നമ്മൾ നാളെ സ്വർഗ്ഗത്തിലെ രാജകുമാരനായി മാറും. ഇവിടെ നിങ്ങൾ വന്നിരിക്കുന്നത് രാജയോഗം പഠിക്കുന്നതിനാണ്. നല്ല രീതിയിൽ പഠിച്ചില്ലെങ്കിൽ പദവി കുറയും. സേവന വാർത്തകൾ ബാബയോട് പറയണം. ബാബാ ഇന്ന് ഞാൻ ഈ സേവനം ചെയ്തു. കത്ത് ബാബക്ക് എഴുതണം. ഇല്ലെങ്കിൽ ബാബ എന്ത് മനസ്സിലാക്കും. മരിച്ചുപോയി. ഏത് കുട്ടികളാണോ സേവനത്തിൽ മുഴുകിയവർ അവരെയാണ് ബാബക്കും ഓർമ്മയുണ്ടാവുക. ബാബയുടെ പരിചയം നൽകിക്കൊണ്ടേ പോകും. ശിവബാബ ബ്രഹ്മാബാബയിലൂടെ ബ്രഹ്മാകുമാർ-കുമാരിമാർക്ക് സമ്പത്ത് നൽകുന്നു. ശിവബാബ ബ്രഹ്മാബാബയിലൂടെ ബ്രാഹ്മണരെ രചിക്കുന്നു. ഇപ്പോൾ മറ്റെല്ലാ ധർമ്മങ്ങളും ഉണ്ട്. ദേവീ-ദേവതാ ധർമ്മത്തിന്റെ അടിത്തറ കാണുന്നില്ല. ഈ മുഴുവൻ കളികളും ഉണ്ടാക്കപ്പെട്ടതാണ്. ഏണിപ്പടിയുടെ ചിത്രത്തിൽ എല്ലാ ധർമ്മങ്ങളും ഇല്ല. ഇതിനാൽ സൃഷ്ടിചക്രത്തിലൂടെ മനസ്സിലാക്കിക്കൊടുക്കണം, ചക്രത്തിൽ വൃത്തിയായിട്ടുണ്ട്. ഇതും വ്യക്തമാക്കി കൊടുക്കണം സത്യയുഗത്തിൽ ദേവീ-ദേവതകൾ ഇരട്ട കിരീടധാരികളാണ്. ഈ സമയം ആരിലും പവിത്രതയുടെ കിരീടം ഇല്ല. പവിത്രതയുടെ പ്രകാശകിരീടം നൽകാനാവുന്ന ഒരാൾ പോലുമില്ല. അവനവനു പോലും കൊടുക്കാനാവില്ല. നാം പ്രകാശത്തിനായി പുരുഷാർഥം ചെയ്തുകൊണ്ടിരിക്കുകയാണ്. ശരീരം ഇവിടെ പവിത്രമല്ല. ആത്മാവ് യോഗബലത്തിലൂടെ പവിത്രമായി മാറി അവസാനം പാവനമാകും. കിരീടം ലഭിക്കുക സത്യയുഗത്തിലാണ്. സത്യയുഗത്തിൽ ഇരട്ടക്കിരീടമാണ്. ഭക്തിമാർഗ്ഗത്തിൽ ഒരു കിരീടമാണ്. ഇപ്പോൾ കിരീടമേയില്ല. ഇപ്പോൾ നിങ്ങൾക്ക് വെറും പവിത്രതയുടെ കിരീടം എവിടെ കാണാൻ കഴിയും? പ്രകാശം എവിടെയാണിരിക്കുന്നത്? ജ്ഞാനിയായിട്ടുണ്ട്, എന്നാൽ എപ്പോഴാണോ പൂർണ്ണമായും പവിത്രമായി മാറിയെങ്കിൽ പ്രകാശം ഉണ്ടാവുക തന്നെ ചെയ്യും. സൂക്ഷ്മവതനത്തിൽ പ്രകാശം കാണാൻ സാധിക്കുമോ? എങ്ങനെയാണോ മമ്മ സൂക്ഷ്മവതനത്തിൽ പവിത്ര ഫരിസ്തയായിരിക്കുന്നത്, അവിടെ ഒരു കിരീടമാണുള്ളത്. എന്നാൽ ഇപ്പോൾ പ്രകാശം എങ്ങനെ കാണാൻ സാധിക്കും? പവിത്രമായി മാറുന്നത് അവസാനമാണ്. യോഗത്തിലിരിക്കുമ്പോൾ പ്രകാശം കാണിക്കാൻ സാധിക്കുമോ? ഇന്ന് പ്രകാശം കാണിച്ചിട്ട് നാളെ പതീതമായി മാറിയാൽ പ്രകാശം തന്നെ അപ്രത്യക്ഷമാകുന്നു, അതിനാൽ എപ്പോഴാണോ അന്തിമ കർമ്മാതീത അവസ്ഥയിൽ എത്തുന്നത് അപ്പോൾ പ്രകാശം കാണാൻ സാധിക്കും. എന്നാൽ നിങ്ങൾ സമ്പൂർണ്ണമായി മാറുമ്പോൾത്തന്നെ സൂക്ഷ്മവതനത്തിലേക്ക് പോകും. ബുദ്ധനേയും ക്രൈസ്റ്റിനേയും കാണിക്കുന്നത് പോലെ. ആദ്യമാദ്യം പവിത്രാത്മാക്കൾ ധർമ്മസ്ഥാപനക്കായി വരുന്നു, അവർക്ക് പ്രകാശം നൽകാൻ കഴിയും, കിരീടമില്ല. നിങ്ങൾ ബാബയെ ഓർമ്മിച്ചോർമ്മിച്ച് പവിത്രരായി മാറുന്നു. സ്വദർശനചക്രം കറക്കി നിങ്ങൾ രാജ്യപദവി നേടുന്നു. അവിടെ മന്ത്രിമാരില്ല. ഇവിടെ അനേകരിൽ നിന്നും നിർദേശം സ്വീകരിക്കുന്നു.അവിടെ എല്ലാവരും സതോപ്രധാനരാണ്. ഇതെല്ലാം മനസ്സിലാക്കേണ്ട കാര്യമാണ്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും. ആത്മീയപിതാവിന്റെ ആത്മീയകുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)ബാബയിൽ നിന്നും സേവനത്തിനുള്ള അവസരം ലഭിക്കുന്നതിനായി ബാബയുടെ ഉയർന്ന കാര്യത്തിൽ പരിപൂർണ്ണ സഹായിയാകണം. സേവനത്തിന്റെ കാര്യങ്ങൾ ബാബയെ കേൾപ്പിക്കണം.

2) ദേഹാഭിമാനത്തിൽ വന്ന് ഒരിക്കലും അപമര്യാദ ചെയ്യരുത്. തലതിരിഞ്ഞ ലഹരി വരരുത്. തന്റെ സമയം പാഴാക്കരുത്. സേവനത്തിനുള്ള പുതിയ പുതിയ യുക്തികൾ കണ്ടെത്തണം. സേവനതൽപരരായി മാറണം.

വരദാനം :-
സദാ ദയയുടേയും മംഗളത്തിന്റേയും ദൃഷ്ടിയിലൂടെ വിശ്വസേവനം ചെയ്യുന്ന വിശ്വപരിവർത്തകരായി ഭവിക്കട്ടെ.

വിശ്വപരിവർത്തകരും വിശ്വസേവാധാരികളുമായ ആത്മാക്കളുടെ മുഖ്യലക്ഷണം ദയയുടേയും മംഗളത്തിന്റേയും ദൃഷ്ടിയിലൂടെ വിശ്വത്തെ സമ്പന്നവും സുഖകരവുമാക്കുക എന്നതാണ്. അപ്രാപ്തമായ വസ്തുക്കളായ ഈശ്വരീയസുഖം, ശാന്തി, ജ്ഞാനധനം, സർവ്വശക്തികൾ എന്നിവ നൽകി സർവ്വാത്മാക്കളേയും യാചകരിൽ നിന്നും അധികാരികളാക്കി മാറ്റണം. ഇങ്ങിനെയുള്ള സേവാധാരികൾ തന്റെ ഓരോ സെക്കന്റും, വാക്കും കർമ്മവും സംബന്ധസമ്പർക്കങ്ങളും സേവനങ്ങളിൽ ഉപയോഗിക്കുന്നു. അവരുടെ കാഴ്ചപ്പാട് പെരുമാറ്റം, ഭക്ഷണരീതികൾ എന്നിവയിലെല്ലാം സേവനം അടങ്ങിയിട്ടുണ്ടാകും.

സ്ലോഗന് :-
പേര് പ്രശസ്തി എന്നിവയൈ ത്യാഗം ചെയ്ത് തന്റെ സമയത്തെ പരിധിയില്ലാത്ത സേവനങ്ങളിലൂടെ സഫലമാക്കുന്നവരാണ് പരോപകാരികൾ.

അവ്യക്തസൂചന-ബ്രഹ്മാബാബക്ക് സമാനം സമ്പന്നവും സമ്പൂർണ്ണവുമായ സ്ഥിതിയുടെ അനുഭവം ചെയ്തുകൊണ്ടിരിക്കൂ.

അന്തിമത്തിൽ സമ്പൂർണ്ണസ്ഥിതിയെ പ്രീപ്തമാക്കുന്നതിനായി സ്വയത്തെ അതിഥി എന്ന് മനസ്സിലാക്കി മുന്നോട്ടുപോകുക. ആരാണോ അവനവനെ അതിഥിയെന്ന് മനസ്സിലാക്കുന്നത് അവർ വ്യക്തത്തിലിരിക്കുകയാ
ണെങ്കിലും അവ്യക്തസ്ഥിതി അനുഭവം ചെയ്യുന്നു. അവർക്ക് മറ്റാരോടും ആകർഷണമുണ്ടാകില്ല. നമ്മൾ ഈ ശരീരത്തിലും, ഈ ലോകത്തിലും അതിഥികളാണ് വളരെക്കുറച്ച് സമയത്തേക്ക് മാത്രം ഈ ശരീരത്തെ ഉപയോഗിക്കുന്നവരാണ്.