മധുരമായ കുട്ടികളേ,
സംഗദോഷം വളരെ ദോഷം ചെയ്യും, അതിനാൽ സംഗദോഷത്തിൽ നിന്നും സ്വയത്തെ വളരെ-വളരെ
സംരക്ഷിക്കണം, അത് വളരെ മോശമാണ്.
ചോദ്യം :-
മൂന്ന് പ്രകാരത്തിലുള്ള കുട്ടിക്കാലം ഏതെല്ലാമാണ്? ഏത് കുട്ടിക്കാലത്തെ ഒരിക്കലും
മറക്കരുത്?
ഉത്തരം :-
ലൗകിക
മാതാപിതാവിന്റെ അടുത്ത് ജന്മമെടുത്തതും ഒരു കുട്ടിക്കാലം ലഭിച്ചു. ഗുരുവിന്റെ
ശിഷ്യനായപ്പോൾ രണ്ടാമത്തെ കുട്ടിക്കാലവും കിട്ടി, പിന്നെ ലൗകിക മാതാപിതാവിനെ
ഉപേക്ഷിച്ച് അലൗകിക മാതാ പിതാവിന്റേതായി മാറിയതാണ് മൂന്നാമത്തെ കുട്ടിക്കാലം.
അലൗകിക കുട്ടിക്കാലം അർത്ഥം ഈശ്വരന്റെ മടിത്തട്ടിൽ വന്നു ചേർന്നു. ഈശ്വരന്റെ
കുട്ടിയായി അർത്ഥം മർജീവയായി. ഈ അലൗകിക കുട്ടിക്കാലത്തെ ഒരിക്കലും മറക്കരുത്.
അഥവാ മറന്നാൽ വളരെ കരയേണ്ടി വരും. കരയുക അർത്ഥം മായയുടെ അടിയേൽക്കുക.
ഗീതം :-
കുട്ടിക്കാലത്തിലെ ദിനങ്ങൾ മറക്കരുത്.................
ഓംശാന്തി.
മധുര മധുരമായ ആത്മീയ കുട്ടികൾ ഗീതത്തിന്റെ അർത്ഥം മനസ്സിലാക്കിയോ. 3
പ്രകാരത്തിലുള്ള കുട്ടിക്കാലമാണുള്ളത്. ഒന്ന് ലൗകിക കുട്ടിക്കാലമാണ്, മറ്റൊന്ന്
നിവൃത്തി മാർഗ്ഗത്തിലേതാണ്, അതിലും വീടെല്ലാം ഉപേക്ഷിച്ച് ജീവിച്ചിരിക്കെ
മരിച്ച് ഗുരുവിന്റെതാകും അഥവാ സന്യാസിമാരുടെ കൂടെ പോകും. എന്നാൽ ആ ഗുരുവിന്
അവരുടെ പിതാവാകാൻ സാധിക്കില്ല. ഗുരുവിന്റേതായി അവരുടെ കൂടെ ജീവിക്കാം. അവരും
ജീവിച്ചിരിക്കെ മരിച്ച് ഗുരുവിന്റെതായി വനത്തിലേക്ക് പോകാറുണ്ട്. നിങ്ങളുടെ
അത്ഭുതകരമായ ഈ മർജീവാ ജന്മമാണ് മൂന്നാമത്തെ ജന്മം. ഒരു മാതാപിതാവിനെ വിട്ട്
മറ്റൊരു മാതാപിതാവിന്റേതായി തീരുന്നു. ഇതാണ് ആത്മീയ മാതാ പിതാവ്. ഇത് നിങ്ങളുടെ
മർജീവാ ജന്മമാണ്. ഈശ്വരീയ മടിത്തട്ടിൽ ലഭിച്ചിരിക്കുന്ന ആത്മീയ ജന്മമാണ്.
നിങ്ങളോട് ഇപ്പോൾ ആത്മീയ അച്ഛനാണ് സംസാരിക്കുന്നത്. അതെല്ലാം ഭൗതികമായ
അച്ഛന്മാരാണ്. ഇത് ആത്മീയ അച്ഛനാണ് അതുകൊണ്ടാണ് പാടുന്നത് ബാബയുടേതായി,
മർജീവയായി പിന്നെ ഈ ജന്മത്തെ മറക്കരുത്. ഉയർന്നതിലും ഉയർന്ന ഭഗവാനാണ് ശിവബാബ.
ആരെങ്കിലും ഗീതയുടെ വാദപ്രതിവാദം നടത്തുന്നുണ്ടെങ്കിൽ ആദ്യമാദ്യം ഈ കാര്യം
ചോദിക്കണം ഉയർന്നതിലും ഉയർന്ന ഭഗവാൻ ആരാണ്? ബ്രഹ്മാ ദേവതായ നമ:, വിഷ്ണു ദേവതായ
നമ:, എന്ന് പറയുന്നുണ്ട്. പിന്നെ ശിവപരമാത്മായ നമ:....എന്ന് പറയുന്നു.
സർവ്വധർമ്മങ്ങളിലുള്ള
വരുടെയും അച്ഛനാണ് ബാബ. ആദ്യമാദ്യം ഈ കാര്യം മനസ്സിലാക്കി
കൊടുക്കണം ഉർയന്നതിലും ഉയർന്ന അച്ഛൻ ഒന്നാണ്. ബ്രഹ്മാവിനെയോ വിഷ്ണുവനെയോ ആരും
ഗോഡ് ഫാദർ എന്ന് പറയില്ല. ആദ്യം ഇത് ഉറപ്പിക്കണം ഗോഡ് ഫാദർ ഒന്നാണ് നിരാകാരനാണ്,
രചയിതാവാണ്. പതിതപാവനൻ എന്നും വിളിക്കുന്നുണ്ട്. അച്ഛനിൽ നിന്ന് തീർച്ചയായും
സമ്പത്ത് കിട്ടുമല്ലോ. ഇത് ചിന്തിക്കൂ, പരിധിയില്ലാത്ത അച്ഛനിൽ നിന്ന് ആർക്കാണ്
സമ്പത്ത് ലഭിക്കുന്നത്. ബാബയാണ് പുതിയ ലോകം രചിക്കുന്നത്. ബാബയുടെ പേര് ശിവൻ
എന്നാണ്. ശിവപരമാത്മായ നമ: എന്ന് പറയുന്നുണ്ട്. ശിവജയന്തിയും ആഘോഷിക്കുന്നുണ്ട്.
ശിവൻ തന്നെയാണ് പതിതപാവനൻ, രചയിതാവ്, ജ്ഞാനസാഗരൻ പിന്നെ സർവ്വവ്യാപിയുടെ കാര്യം
തന്നെ ഇല്ലാതാകും. ബാബയുടെ മഹിമ കർത്തവ്യത്തിലുണ്ട്. ആരാണോ മുമ്പ് കർത്തവ്യം
ചെയ്തിട്ട് പോയത് അവരുടെ മഹിമ പാടാറുണ്ട്. ഉയർന്നതിലും ഉയർന്നത് ബാബയാണ്, ബാബയെ
തന്നെയാണ് മുക്തി ദാതാവ്, ദയാമനസ്കൻ, ദു:ഖ ഹർത്താ, സുഖ കർത്താവ് എന്നും
പറയുന്നത്. വഴികാട്ടിയുമാണ്. ഏതെങ്കിലും പുതിയ സ്ഥലത്തേക്ക് പോവുകയാണെങ്കിൽ
വഴികാട്ടിയെ കൂടെ കൊണ്ടു പോകാറുണ്ടല്ലോ. വിദേശത്തിൽ നിന്നും ആരെങ്കിലും
ഇങ്ങോട്ട് വരുകയാണെങ്കിൽ അവർക്ക് ഇവിടുത്തെ വഴികാട്ടിയെ കൊടുക്കാറുണ്ട്. അവർ
എല്ലാ സ്ഥലവും കാണിച്ചു കൊടുക്കും. തീർത്ഥയാത്രകൾക്ക് കൂട്ടിക്കൊണ്ടു പോകുന്ന
വഴികാട്ടികളും ഉണ്ട്. ഇപ്പോൾ ബാബയെ വഴികാട്ടി എന്ന് വിളിക്കുന്നുണ്ടെങ്കിൽ
തീർച്ചയായും വഴി കാണിച്ചു തന്നിട്ടുണ്ടാകും. സർവ്വവ്യാപി എന്ന് പറയുന്നതിലൂടെ
എല്ലാ കാര്യവും ഇല്ലാതാകും. ആദ്യമാദ്യം എല്ലാവരുടേയും അച്ഛൻ ഒന്നാണ് എന്ന്
മനസ്സിലാക്കി കൊടുക്കണം. സർവ്വശാസ്ത്ര ശിരോമണി ഗീതയാണ്, അത് ഭഗവാൻ നൽകിയതാണ്.
അത് തെളിഞ്ഞു കഴിഞ്ഞാൽ ബാക്കി അതിന്റെ കുട്ടികളും പേരക്കുട്ടികളും അസത്യമാണെന്ന്
എന്നത് തെളിയും. ആദ്യമാദ്യം സത്യമായ ഗീതയുടെ സാരം കേൾപ്പിക്കണം. ശിവ ഭഗവാനുവാച.
ഇപ്പോൾ ശിവബാബയുടെ ചരിത്രം എന്തായിരിക്കും? അവർ കേവലം വെറുതെ പറയുകയാണ്, എന്നാൽ
നിങ്ങൾക്ക് അറിയാം ബാബ വന്ന് ഈ ശരീരത്തെ ആധാരമാക്കി നിങ്ങളെ പതിതത്തിൽ നിന്നും
പാവനമാക്കുന്നതിനുള്ള വഴി പറഞ്ഞു തരുകയാണ്. കുട്ടികളെ രാജയോഗം
പഠിപ്പിക്കുന്നതിനാണ് വരുന്നത്, ഇതിൽ ചരിത്രത്തിന് എന്ത് കാര്യം. ഈ ബാബ
വൃദ്ധനാണ്. കേവലം വന്ന് കുട്ടികളെ പഠിപ്പിക്കുകയാണ്. പതിതരെ പാവനമാക്കുന്നതിന്
രാജയോഗം അഭ്യസിപ്പിക്കുകയാണ്. നിങ്ങൾ സത്യയുഗത്തിൽ പോയി രാജ്യം ഭരിക്കും.
നിങ്ങൾക്ക് സമ്പത്ത് കിട്ടും, ബാക്കി എല്ലാ ആത്മാക്കളും മുക്തിധാമത്തിൽ,
നിരാകാരി ലോകത്തിൽ ഉണ്ടാകും. ഇത് വളരെ സഹജമായ കാര്യമാണ്. ഭാരതത്തിൽ ദേവി
ദേവതകളുടെ രാജ്യം ഉണ്ടായിരുന്നു. ഒരു ധർമ്മമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ
കലിയുഗത്തിൽ എത്രയധികം മനുഷ്യരാണ്, അവിടെ കുറച്ച് മനുഷ്യരാണ് ഉണ്ടാവുക. പരംപിതാ
പരമാത്മാവ് ഒരു ധർമ്മത്തിന്റെ സ്ഥാപനയും അനേക ധർമ്മങ്ങളുടെ വിനാശവും ചെയ്യാനാണ്
വരുന്നത്. ബാക്കി എല്ലാവരും ശാന്തിധാമത്തിലേക്ക് പോകും. അവിടെ അപവിത്രമായ
ആത്മാക്കൾക്ക് കഴിയാൻ സാധിക്കില്ല. ബാബയുടെ നാമമാണ് പതിത പാവനൻ, സർവ്വരുടെയും
സദ്ഗതി ദാതാവ്. ഇത് പഴയ ലോകമാണ്, ഇരുമ്പ് യുഗമാണ്. സത്യയുഗത്തെ സ്വർണ്ണിമ യുഗം
എന്നാണ് പറയുക. ആരാണോ ദേവതകളുടെ പൂജാരികൾ, അവർക്ക് സഹജമായി ഇതെല്ലാം
മനസ്സിലാക്കാൻ സാധിക്കും. ആരാണോ പൂജ്യരായിരുന്നത് അവരാണ് ഇപ്പോൾ
പൂജാരിയായിരിക്കുന്നത്. അതിനാൽ ആദ്യം ബാബയുടെ പരിചയം കൊടുക്കണം, നമ്മൾ ബാബയുടെ
കുട്ടികളാണ്, ഇത് മറക്കരുത്. മറന്നാൽ കരയേണ്ടി വരും. എന്തെങ്കിലും രീതിയിൽ മായ
മുറിവ് ഉണ്ടാക്കി കൊണ്ടിരിക്കും. ദേഹിഅഭിമാനിയാകണം. നമ്മൾ ആത്മാക്കൾക്ക്
തിരിച്ച് ബാബയുടെ അടുത്ത് പോകണം. ഇത്രയധികം മനുഷ്യർ മരിച്ചു പോയാൽ ആര് ആർക്കു
വേണ്ടി കരയാൻ ഉണ്ടാകും. ഭാരതത്തിലാണ് കൂടുതൽ കരച്ചിൽ ഉള്ളത്. ആദ്യത്തെ 12 മാസം
യാ ഹൂസൈൻ, യാ ഹുസൈൻ... എന്ന് കരയും. നെഞ്ചിൽ അടിച്ചു കരയും. ഇതെല്ലാം
മൃത്യുലോകത്തിലെ രീതികളും ആചാരങ്ങളുമാണ്, നിങ്ങൾക്ക് ഇപ്പോൾ അമരലോകത്തിന്റെ
ആചാരങ്ങളും രീതികളും പഠിപ്പിച്ചു തരികയാണ്. നിങ്ങൾക്ക് ഇപ്പോൾ ഈ പഴയ ലോകത്തിനോട്
വൈരാഗ്യമാണ്. ബാബ പറയുകയാണ ്- എന്നെ മാത്രം ഓർമ്മിക്കൂ. ഇതെല്ലാം ഇല്ലാതാകാൻ
പോവുകയാണ്. നാടകം പൂർത്തിയായി, നമ്മൾ ഇപ്പോൾ തിരിച്ച് പോകാൻ പോവുകയാണ്. നാടകത്തിൽ
എല്ലാവരും അഭിനേതാക്കളാണ് പിന്നെ ആരോടാണ് മോഹം വെക്കുന്നത്?
മനസ്സിലാക്കുന്നുണ്ട് എതൊരാൾക്കും ശരീരം ഉപേക്ഷിച്ചാൽ അടുത്ത പാർട്ട് അഭിനയിക്കാൻ
പോകണം. ഇതിൽ എന്തിനാണ് കരയുന്നത്. ഓരോരുത്തരുടേയും പാർട്ട് ഉറച്ചതാണ്. ഏതുപോലെ
ബാബ ജ്ഞാനത്തിന്റേയും ആനന്ദത്തിന്റേയും സ്നേഹത്തിന്റെയും സാഗരമാണോ അതുപോലെ ബാബയെ
അനുകരിച്ച് അതുപോലെ ആകണം. സാഗരത്തിൽ നിന്നാണല്ലോ നദികൾ ഉത്ഭവിക്കുന്നത്. എല്ലാം
നമ്പർവാറാണ്. ചിലർ നല്ല മഴ പെയ്യിക്കുന്നവരാണ്, തനിക്കു സമാനമാക്കി മാറ്റുന്ന
കാര്യം തീവ്രതയോടെ ചെയ്യും. കണ്ണു കാണാത്തവർക്ക് ഊന്നുവടി ആകാറുണ്ട്. ബാബക്ക്
വളരെയധികം സഹായികളുടെ ആവശ്യമുണ്ട്. ബാബ പറയുകയാണ്-നിങ്ങൾ അന്ധന്മാർക്ക് ഊന്നു
വടിയാകണം. സർവ്വർക്കും വഴി പറഞ്ഞു കൊടുക്കണം. കേവലം ഒരു ബ്രാഹ്മണി മാത്രമല്ല
കണ്ണു കാണാത്തവർക്ക് ഊന്നു വടിയാകേണ്ടത്. നിങ്ങൾ എല്ലാവർക്കും ആകണം. നിങ്ങൾക്ക്
ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചു, അതിനെയാണ് മൂന്നാമത്തെ നേത്രം
ലഭിക്കുന്ന കഥ എന്നു പറയുന്നത്. ആത്മാവിനാണ് ദിവ്യ നേത്രമുള്ളത്. മനുഷ്യർ ഒന്നും
മനസ്സിലാക്കുന്നില്ല. തീർത്തും തുച്ഛ ബുദ്ധികളായി മാറിയിരിക്കുകയാണ്. നമ്മുടെ
ധർമ്മത്തിന്റെ സ്ഥാപന ചെയ്തത് ആരാണ് എന്നത് പോലും ഭാരതവാസികൾക്ക് അറിയില്ല.
ബാബയുടെ അവതരണവും ഇവിടെയാണ്. ശിവജയന്തി ആഘോഷിക്കുന്നുണ്ടല്ലോ. എങ്ങനെയാണ്
സർവ്വവ്യാപി ആകുന്നത്. ബാബയേയും രചനയേയും ലോകർക്ക് അറിയില്ല. ഋഷിമാരും മുനിമാരും
നേതി- നേതി എന്നാണ് പറയുന്നത്. പരമാത്മാവ് സർവ്വവ്യാപി ആണ് എന്ന് പറഞ്ഞതാണ്
ഏറ്റവും വലിയ തെറ്റ്. നിങ്ങൾക്ക് തെളിയിച്ച് പറഞ്ഞു കൊടുക്കാൻ സാധിക്കും ബാബ
സർവ്വരുടേയും അച്ഛനാണ്, പതിത പാവനനാണ്, മുക്തിദാതാവാണ്. പഴയ ലോകത്തിൽ നിന്നും
പുതിയ ലോകത്തിലേക്ക് കൊണ്ടു പോവുകയാണ്. അവിടെ ദു:ഖത്തിന്റെ ഒരു കാര്യവുമില്ല.
ശാസ്ത്രങ്ങളിൽ എന്തൊക്കെയാണ് എഴുതി വെച്ചിരിക്കുന്നത്. ലക്ഷ്മി നാരായണനെ
കുറിച്ചും പറയുന്നുണ്ട്-അവിടെ വികാരമില്ലാതെ അവർക്ക് കുട്ടികൾ എങ്ങനെയാണ്
ഉണ്ടാവുക? അവരെ സർവ്വഗുണ സമ്പന്നർ, 16 കലാ സമ്പൂർണ്ണർ, സമ്പൂർണ്ണ നിർവ്വികാരികൾ,
നിർവ്വികാരി ലോകം എന്നാണ് പറയാറുള്ളത്. ഈ ലോകത്തെയാണ് വികാരി ലോകം എന്ന്
പറയുന്നത്, പിന്നെ അവിടെയും എങ്ങനെയാണ് വികാരം ഉണ്ടാവുക? ഏതുവരെ ആദ്യമാദ്യം
ബാബയെ അറിയാത്തത് അതുവരെ അവർക്ക് ഒന്നും മനസ്സിലാകില്ല. സർവ്വവ്യാപി ആണ്
എന്നതാണ് ഏറ്റവും വലിയ തെറ്റ്. ആ തെറ്റിൽ നിന്നും മുക്തമാകുന്നതിന് അവർ ബാബയെ
അറിയണം. നിശ്ചയം വരണം ബാബാ ഞങ്ങൾ വീണ്ടും അങ്ങയുടേതായിരിക്കുകയാണ്, അങ്ങയിൽ
നിന്നും രാജ്യഭാഗ്യം നേടും. ശാസ്ത്രങ്ങളിൽ എന്തൊക്കെയാണ് കാണിച്ചിരിക്കുന്നത്.
ലക്ഷ്മി നാരയണനെ സത്യയുഗത്തിലാണ് കാണിക്കുന്നത് പിന്നെ രാധയേയും കൃഷ്ണനേയും
ദ്വാപരത്തിലേക്ക് കൊണ്ടു പോവുകയും ചെയ്തു. കൃഷ്ണൻ സത്യയുഗത്തിലെ
രാജകുമാരനായിരുന്നു. പിന്നെ ഓരോ ജന്മങ്ങൾ എടുക്കുമ്പോഴും കൃഷ്ണന്റെ രൂപം
മാറിക്കൊണ്ടിരിക്കും. ഒരു ജന്മത്തിലെ രൂപം ഒരിക്കലും മറ്റൊരു ജന്മത്തിൽ
ഉണ്ടാകില്ല. സത്യയുഗത്തിലെ കൃഷ്ണന്റെ രൂപം തന്നെ വീണ്ടും ദ്വാപരത്തിൽ വരുന്നു
എന്നത് അസംഭവ്യമായ കാര്യമാണ്.
നിങ്ങൾക്ക് അറിയാം നമ്മൾ വാസ്തവത്തിൽ മൂല വതനത്തിൽ വസിച്ചിരുന്നവരാണ്, അതാണ്
നമ്മുടെ മധുരമായ വീട്, അങ്ങോട്ട് പോകുന്നതിനാണ് മനുഷ്യർ ഭക്തി ചെയ്യുന്നത്.
ഞങ്ങൾക്ക് ശാന്തി വേണം എന്നാണ് പറയുന്നത്. പാർട്ട് അഭിനയിക്കുന്നതിനാണ്
ആത്മാവിന് കർമ്മേന്ദ്രിയങ്ങൾ ലഭിച്ചിരിക്കുന്നത്, പിന്നെ ഇവിടെ എങ്ങനെ
ശാന്തിയിലിരിക്കും. ശാന്തിക്കു വേണ്ടിയാണ് ഗുഹകളിൽ പോകുന്നത്, ഹഠയോഗം
അഭ്യസിക്കുന്നത്. ഒരു മാസം ഏതെങ്കിലും ഗുഹയിലിരിക്കുകയാണെങ്കിൽ അത് അവർക്ക്
ശാന്തിധാമമാണ്. ഇപ്പോൾ നിങ്ങൾക്ക് അറിയാം നമ്മൾ ഇപ്പോൾ ശാന്തിധാമത്തിലേക്ക് പോകും,
പിന്നെ സുഖധാമത്തിലേക്ക് പാർട്ടിനു വരും. മനുഷ്യർ പറയും ഇവിടെ ആർക്കാണോ
സുഖമുള്ളത് അവർക്ക് സ്വർഗ്ഗം ഇവിടെ തന്നെയാണ്, ആരാണോ ദു:ഖം അനുഭവിക്കുന്നത്
അവർക്ക് നരകം ഇത് തന്നെയാണ്. നിങ്ങൾക്ക് അറിയാം പുതിയ ലോകം സ്വർഗ്ഗവും പഴയ
ലോകമാണ് നരകവും. ഭഗവാനുവാചാ, ഈ ഭക്തി ചെയ്യുക, യജ്ഞം, തപസ്സ്, ദാനം പുണ്യം
ഇതെല്ലാം ചെയ്യുന്നത് ഭക്തി മാർഗ്ഗത്തിലെ കാര്യങ്ങളാണ്, ഇതിൽ ഒരു സാരവും ഇല്ല.
സത്യ ത്രേതാ യുഗത്തെ ബ്രഹ്മാവിന്റെ പകൽ എന്നാണ് പറയുക. ബ്രഹ്മാവിന്റെ പകലാണ്
നിങ്ങൾ ബ്രാഹ്മണരുടേയും പകൽ, പിന്നെ നിങ്ങളുടെ രാത്രിയും ആരംഭിക്കും. നിങ്ങൾ
ആദ്യമാദ്യം സത്യയുഗത്തിലേക്ക് പോകും പിന്നീട് നിങ്ങൾ തന്നെയാണ് ചക്രത്തിലേക്കും
വരുന്നത്. ബ്രാഹ്മണൻ, ദേവതാ, വൈശ്യൻ, ശൂദ്രൻ നിങ്ങൾ തന്നെയാണ് ആകുന്നത്. നിങ്ങൾ
ശിവഭഗവാനുവാച എന്ന് പറയും, എന്നാൽ അവർ കൃഷ്ണ ഭഗവാനുവാചാ എന്നാണ് പറയാറുള്ളത്.
വ്യത്യാസം വളരെ വലുതാണ്. അവർ 84 ജന്മങ്ങൾ പൂർണ്ണമായും എടുക്കും. അവരോടൊപ്പം
മുഴുവൻ സൂര്യവംശി സമ്പ്രദായത്തിലുള്ളവരും പുനർജന്മമെടുത്ത് ഇപ്പോൾ വീണ്ടും
അന്തിമത്തിൽ രാജ്യഭാഗ്യം എടുക്കുകയാണ്. നിങ്ങൾ കുട്ടികൾ എന്താണോ
മനസ്സിലാക്കുന്നത്, ഇതിലൂടെയാണ് ആനന്ദം ഉണ്ടാകുന്നത്. പുതിയവർക്ക് ആനന്ദം
ഉണ്ടാകില്ല. നിങ്ങൾ ആരുടേയും നിന്ദ ചെയ്യുന്നില്ല, ബാബ എത്ര സഹജമായിട്ടാണ്
മനസ്സിലാക്കി തരുന്നത്. ഇവിടെ ബാബയോടൊപ്പം ഇരിക്കുമ്പോൾ നിങ്ങൾക്ക് എത്ര
നല്ലതായി തോന്നും. പുറത്ത് പോകുന്നതിലൂടെ ആ കൂട്ടുകെട്ടിൽ പെട്ട് നിങ്ങൾ എന്തായി
തീരും എന്നറിയില്ല. സംഗദോഷം വളരെ മോശമാണ്. സ്വർഗ്ഗത്തിൽ ഇങ്ങനെയുള്ള കാര്യമൊന്നും
ഉണ്ടാകില്ല. അതിന്റെ നാമമാണ് സ്വർഗ്ഗം, വൈകുണ്ഠം, സുഖധാമം. ശാസ്ത്രങ്ങളിൽ
എഴുതിയിട്ടുണ്ട് അവിടെയും അസുരനുണ്ടായിരുന്നു എന്നെല്ലാം. ഇപ്പോൾ നിങ്ങൾക്ക്
അറിയാം നമ്മൾ വിശ്വത്തിന്റെ അധികാരികളായിരുന്നു, അവിടെ ആകാശത്തിലും
ഭൂമിയിലുമൊന്നും വിഭജനം ഉണ്ടാകില്ല. ഇപ്പോഴാണെങ്കിൽ എത്ര വേർതിരിവാണ്. അവരവരുടെ
അതിരുകൾ ഇട്ടു കൊണ്ടിരിക്കുകയാണ്. ലോകത്തിൽ എത്ര ലഹളയാണ്
ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിനാൽ ആരെല്ലാം നിങ്ങളുടെ അടുത്തേക്ക് വരുന്നോ
അവർക്കെല്ലാം ആദ്യം ബാബ ആരാണ് എന്നത് മനസ്സിലാക്കി കൊടുക്കണം, ഭഗവാൻ എന്ന്
വിളിക്കുന്നത് ആരെയാണ്? ബ്രഹ്മാവും വിഷ്ണുവും ശങ്കരനും ദേവതകളാണ്. ഭഗവാൻ
ഒന്നേയുള്ളൂ, പത്തെണ്ണമൊന്നുമില്ല. കൃഷ്ണൻ ഭഗവാനാകില്ല. ഭഗവാൻ എങ്ങനെയാണ് ഹിംസ
ചെയ്യാൻ പഠിപ്പിക്കുക. ഭഗവാനുവാച-കാമം മഹാശത്രുവാണ്, അതിന്റെ മുകളിൽ വിജയം
പ്രാപ്തമാക്കുന്നതിന് വേണ്ടി പ്രതിജ്ഞ ചെയ്യണം. രാഖി അണിയണം. ഇത് ഇപ്പോഴുള്ള
കാര്യമാണ്. എന്തെല്ലാം കഴിഞ്ഞോ ഇതെല്ലാം വീണ്ടും ഭക്തി മാർഗ്ഗത്തിൽ
ആവർത്തിക്കപ്പെടും. ദീപാവലിക്ക് മഹാലക്ഷ്മിയുടെ പൂജ ചെയ്യാറുണ്ട്. ലക്ഷ്മി
നാരായണൻ ഒരുമിച്ചാണ് ഉണ്ടായിരുന്നത് എന്നത് പോലും ആർക്കും അറിയില്ല. ലക്ഷ്മിക്ക്
എവിടെ നിന്നാണ് ധനം ലഭിക്കുക? സമ്പാദിക്കുന്നത് പുരുഷനായിരിക്കുമല്ലോ. എന്നാൽ
ലക്ഷ്മിയുടെ പേരാണ് പാടപ്പെട്ടിരിക്കുന്നത്. ആദ്യം ലക്ഷ്മിയും പിന്നെയാണ്
നാരായണൻ. എന്നാൽ മനുഷ്യർ മഹാലക്ഷ്മി വേറെയാണ് എന്നാണ് മനസ്സിലാക്കുന്നത്. 4
കൈകളാണല്ലോ കാണിക്കാറുള്ളത്. സ്ത്രീയുടെ രണ്ടു കൈകളും, പുരുഷന്റെ രണ്ട് കൈകളും.
എന്നാൽ അവർ ഈ കാര്യങ്ങളെ അറിയുന്നില്ല. നിങ്ങൾ ഇപ്പോൾ വിശദമായി
മനസ്സിലാക്കിയിട്ടുണ്ട്.
അപ്പോൾ ഗീതം കേട്ടില്ലേ-കുട്ടിക്കാലത്തിലെ ദിനങ്ങൾ മറക്കരുത്. ആത്മാവാണ്
പറയുന്നത് - ബാബാ ഞങ്ങൾക്ക് ഇപ്പോഴാണ് സ്മൃതി ഉണർന്നത്. അതിരാവിലെ എഴുന്നേറ്റ്
ബാബയോട് സംസാരിക്കണം. അമൃതവേളയിൽ ബാബയെ ഓർമ്മിക്കുന്നത് വളരെ നല്ലതാണ്.
വൈകുന്നേരം ഏകാന്തതയിൽ ഇരിക്കൂ. അഥവാ സ്ത്രീയും പുരുഷനും ഒരുമിച്ചാണെങ്കിലും ഈ
കാര്യങ്ങളെ കുറിച്ച് സംസാരിക്കണം. ശിവബാബ ബ്രഹ്മാബാബയുടെ ശരീരത്തിലൂടെ എന്താണ്
പറയുന്നത്. നമ്മൾ എപ്പോൾ പൂജ്യരായിരുന്നോ അപ്പോൾ ബാബയെ ഓർമ്മിക്കുമായിരുന്നില്ല.
എപ്പോഴാണോ പൂജാരിയായത് അപ്പോഴാണ് ബാബയെ ഓർമ്മിക്കുന്നത്. ഇങ്ങനെയുള്ള കാര്യങ്ങൾ
സംസാരിക്കണം, ഇതെല്ലാം ആരെങ്കിലും കേട്ടാൽ അവർ അത്ഭുതപ്പെടണം. അരകല്പം നമ്മൾ
കാമചിതയിൽ ഇരുന്ന് കത്തി ഭസ്മമായിരിക്കുകയായിരുന്നു, ശ്മശാനത്തിലേക്ക്
പ്രവേശിച്ചപോലെയാണ്. ഇപ്പോൾ നമുക്ക് ജ്ഞാന ചിതയിലിരിക്കണം, സ്വർഗ്ഗത്തിലേക്ക്
പോകണം. ഇത് പഴയ ലോകമാണ്. ഭാരതവാസികൾ മനസ്സിലാക്കുകയാണ് ഇത് സ്വർഗ്ഗമാണ്.
സ്വർഗ്ഗം സത്യയുഗത്തിലാണ് ഉണ്ടാവുക. സ്വർഗ്ഗത്തിൽ ദേവി ദേവതകളുടെ
രാജ്യമായിരുന്നു. ഇവിടെ മായയുടെ ഷോയാണ്. ഇപ്പോൾ ബാബ പറയുകയാണ് സംഗദോഷത്തിലേക്ക്
വന്ന് മരിച്ചു പോകരുത്. ഇല്ലെങ്കിൽ വളരെ പശ്ചാത്തപിക്കേണ്ടി വരും. പരീക്ഷയുടെ
റിസൾട്ട് വരുമ്പോൾ എല്ലാം അറിയാൻ കഴിയും. ആദ്യമെല്ലാം പെൺകുട്ടികൾ
ധ്യാനത്തിലിരുന്ന് പറയുമായിരുന്നു ഇവർ രാജ്ഞി ആകും, ഇവർ ദാസിയാകും എന്നെല്ലാം.
പിന്നെ ബാബാ അത് നിർത്തിച്ചു. അവസാനം നിങ്ങൾക്ക് അറിയാൻ കഴിയും നിങ്ങൾ എത്ര
ബാബയുടെ സേവനം ചെയ്തു, എത്ര പേരെ തനിക്കു സമാനമാക്കിയിട്ടുണ്ട്. അതെല്ലാം ഓർമ്മ
വരും, സാക്ഷാത്കാരം ഉണ്ടാകും, സാക്ഷാത്കാരം നൽകാതെ ധർമ്മരാജന് ശിക്ഷ നൽകാൻ
സാധിക്കില്ല. കുട്ടികൾക്ക് വീണ്ടും വീണ്ടും മനസ്സിലാക്കി തരികയാണ് എന്നെ മാത്രം
ഓർമ്മിക്കൂ എന്ന്. ബാബ വന്ന് മധുരമധുരമായ വൃക്ഷത്തിന്റെ തൈ വെച്ച്
പിടിപ്പിക്കുകയാണ്. സർക്കാരാണെങ്കിൽ വൃക്ഷത്തിന്റെ തൈയാണ് വെച്ചു
പിടിപ്പിക്കുന്നത്. അതിന്റെ ഉത്സവവും ആഘോഷിക്കുന്നുണ്ട്. ഇവിടെ പുതിയ
ലോകത്തിന്റെ തൈയാണ് വെച്ചു പിടിപ്പിക്കുന്നത്. അതിനാൽ ഇങ്ങനെയുള്ള അച്ഛനെ
മറക്കരുത്. ബാബയുടെ സേവനത്തിൽ മുഴുകണം, ഇല്ലെങ്കിൽ അവസാനം വളരെ
പശ്ചാത്തപിക്കേണ്ടി വരും. ഇപ്പോൾ സമ്പത്ത് എടുത്തിട്ടില്ലെങ്കിൽ
കല്പ-കല്പാന്തരത്തിലേക്ക് കണക്കാകും, അതിനാൽ പൂർണ്ണമായും പുരുഷാർത്ഥം ചെയ്യണം.
ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഏതുപോലെ
ബാബ ജ്ഞാനത്തിന്റെ, ആനന്ദത്തിന്റെ, സ്നേഹത്തിന്റെ സാഗരനായിരിക്കുന്നോ അതുപോലെ
ബാബക്കു സമാനമാകണം ഒപ്പം തനിക്കു സമാനമാക്കുന്നതിനുള്ള സേവനം ചെയ്യണം.
സർവ്വർക്കും ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം കൊടുക്കണം.
2) പശ്ചാത്തപിക്കേണ്ടി
വരുന്ന വിധത്തിലുള്ള ഒരു കൂട്ടുകെട്ടിലേക്കും പോകരുത്. സംഗദോഷം വളരെ മോശമാണ്
അതിനാൽ തന്റെ സംരക്ഷണം ചെയ്യണം. ബാബയിൽ നിന്ന് സമ്പത്ത് നേടുന്നതിന് വേണ്ടി
പൂർണ്ണമായ പുരുഷാർത്ഥം ചെയ്യണം.
വരദാനം :-
സന്തുഷ്ടതയുടെ വിശേഷത അഥവാ ശ്രേഷ്ഠതയിലൂടെ സർവരുടെയും ഇഷ്ടരാകുന്ന
വരദാനീമൂർത്തിയായി ഭവിക്കട്ടെ.
ആരാണോ സദാ സ്വത്തോടും
സർവരോടും സന്തുഷ്ടരായിരിക്കുന്നത് അവരാണ് അനേകാത്മാക്കളുടെ ഇഷ്ടരും
അഷ്ടദേവതയുമായി മാറാൻ സാധിക്കുക. ഏറ്റവും വലുതിലും വലിയ ഗുണമെന്നു പറയാം,
ദാനമെന്ന് പറയാം, അല്ലെങ്കിൽ വിശേഷത അഥവാ ശ്രേഷ്ഠതയെന്ന് പറയാം- അത്
സന്തുഷ്ടതയാണ്. സന്തുഷ്ടആത്മാവ് തന്നെയാണ് പ്രഭുപ്രിയർ, ലോകപ്രിയർ,
സ്വയംപ്രിയരാകുന്നത്. ഇങ്ങനെയുള്ള സന്തുഷ്ടആത്മാവ് തന്നെയാണ് വരദാനീരൂപത്തിൽ
പ്രസിദ്ധമാകുക. ഇപ്പോൾ അന്തിമസമയത്ത് മഹാദാനിയെക്കാൾ വരദാനിരൂപത്തിലൂടെ സേവനം
ഉണ്ടാകും.
സ്ലോഗന് :-
വിജയീരത്നം
അവരാണ്, ആരുടെയാണോ മസ്തകത്തിൽ സദാ വിജയത്തിന്റെ തിലകം തിളങ്ങുന്നത്.
അവ്യക്തസൂചനകൾ-
ബ്രഹ്മാബാബയ്ക്കു സമാനം സമ്പന്നവും സമ്പൂർണ സ്ഥിതിയുടെയും അനുഭവം ചെയ്യു
പാണ്ഡവരുടെ മഹിമയാണ്
മാഞ്ഞ് ഇല്ലാതായി. പർവതങ്ങളിൽ അല്ല എന്നാൽ ഉയർന്ന സ്ഥിതിയിൽ മാഞ്ഞ് സ്വയത്തെ
താഴ്ചയിൽ നിന്ന് തീർത്തും മുകളിൽ അവ്യക്തസ്ഥിതിയിൽ മാഞ്ഞ് പോയി. അതായത് ആ
അവ്യക്തസ്ഥിതിയിൽ സമ്പൂർണതയെ പ്രാപ്തമാക്കി ഇത് താങ്കൾ പാണ്ഡവരുടെ തന്നെ
ഓർമചിഹ്നമാണ്.