08.01.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ഒരിക്കലും മിഥ്യാഹങ്കാരത്തിലേയ്ക്ക് വരരുത്, ഈ രഥത്തിനും പൂർണ്ണമായ ആദരവ് നൽകൂ.

ചോദ്യം :-
നിങ്ങൾ കുട്ടികളിൽ ആരാണ് കോടിമടങ്ങ് ഭാഗ്യശാലിയും ദുർഭാഗ്യശാലിയും?

ഉത്തരം :-
ആരുടെ പെരുമാറ്റമാണോ ദേവതകളെ പോലെയുള്ളത്, ആരാണോ എല്ലാവർക്കും സുഖം നൽകുന്നത് അവർ കോടിമടങ്ങ് ഭാഗ്യശാലികളാണ്, ആരാണോ തോറ്റു പോകുന്നത് അവരെ ദുർഭാഗ്യശാലിയെന്ന് പറയും. ചിലർ മഹാദുർഭാഗ്യശാലിയായി മാറുന്നു, അവർ എല്ലാവർക്കും ദുഃഖം നൽകി കൊണ്ടിരിക്കുന്നു. സുഖം കൊടുക്കാൻ അറിയുകയേയില്ല. ബാബ പറയുന്നു കുട്ടികളേ നല്ല രീതിയിൽ സ്വയത്തെ സംരക്ഷിക്കൂ. എല്ലാവർക്കും സുഖം നൽകൂ, യോഗ്യരായി മാറൂ.

ഓംശാന്തി.  
ആത്മീയ അച്ഛനിരുന്ന് ആത്മീയ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നു. നിങ്ങൾ ഈ പാഠശാലയിലിരുന്ന് ഉയർന്ന പദവി നേടുകയാണ്. നമ്മൾ വളരെ ഉയർന്നതിലും ഉയർന്ന സ്വർഗ്ഗത്തിന്റെ പദവി നേടുകയാണെന്ന് ഹൃദയത്തിൽ മനസ്സിലാക്കുന്നുണ്ടോ. അങ്ങനെയുള്ള കുട്ടികൾക്കാണെങ്കിൽ വളരെയധികം സന്തോഷമുണ്ടാകണം. അഥവാ എല്ലാവർക്കും നിശ്ചയമുണ്ട് എങ്കിൽ എല്ലാവർക്കും ഒരേ പോലെയാവാൻ സാധിക്കില്ല. ആദ്യം മുതൽ അവസാന നമ്പർ വരെ ഉണ്ടാകുക തന്നെ ചെയ്യും. പേപ്പറുകളിലും ഫസ്റ്റ് മുതൽ ലാസ്റ്റ് വരെ നമ്പറുണ്ടാകുന്നു. ചിലർ തോൽക്കാറുമുണ്ട്, ചിലർ ജയിക്കുകയും ചെയ്യും. അതിനാൽ ഓരോരുത്തരും അവരവരുടെ ഹൃദയത്തോട് ചോദിക്കൂ - ബാബ നമ്മേ ഇത്രയും ഉയർന്നതാക്കി മാറ്റുന്നു, ഞാൻ എത്രത്തോളം യോഗ്യനായിട്ടുണ്ട്? ഇന്നയാളെക്കാൾ കൂടുതലാണോ കുറവാണോ? ഇത് പഠിപ്പാണല്ലോ. കാണാനും കഴിയുന്നുണ്ട്, ചിലർ ചില വിഷയത്തിൽ ദുർബലരാകുന്നു അതിനാൽ താഴെയ്ക്ക് പോകുന്നു. ക്ലാസ്സ് ലീഡറാണെങ്കിലും ഏതെങ്കിലും വിഷയത്തിൽ കുറവാണെങ്കിൽ താഴെയായിപ്പോകും. വിരളമായി തന്നെ ചിലർ സ്ക്കോളർഷിപ്പ് നേടുന്നു. ഇതും സ്ക്കൂളാണ്. നിങ്ങൾക്കറിയാം നമ്മളെല്ലാവരും പഠിച്ചുകൊണ്ടിരിക്കു
കയാണ്, ഇതിൽ പവിത്രതയുടെ കാര്യമാണ് ആദ്യം. ബാബയെ വിളിച്ചിരുന്നുവല്ലോ - പവിത്രമാക്കി മാറ്റുന്നതിന് വേണ്ടി. അഥവാ ക്രിമിനൽ ദൃഷ്ടിയാണ് പ്രവർത്തിക്കുന്നതെങ്കിൽ സ്വയം ഫീൽ ചെയ്യും. ബാബയ്ക്ക് എഴുതുകയും ചെയ്യുന്നു, ബാബാ ഞാൻ ഈ വിഷയത്തിൽ കുറവാണ്. വിദ്യാർത്ഥികളുടെ ബുദ്ധിയിൽ ഇത് തീർച്ചയായും ഉണ്ടാകുന്നു - ഞാൻ ഇന്ന വിഷയത്തിൽ വളരെ വളരെ കുറവാണ്. ചിലർ ഇങ്ങനെയും മനസ്സിലാക്കുന്നു നമ്മൾ തോറ്റു പോകും. ഇതിൽ ആദ്യത്തെ നമ്പറിലുള്ള വിഷയമാണ് - പവിത്രത. അനേകം പേർ എഴുതുന്നുണ്ട് ബാബാ ഞങ്ങൾ തോറ്റൂ, അപ്പോൾ അവരെ എന്ത് പറയും? അവരുടെ ഉള്ള് മനസ്സിലാക്കും - എനിക്ക് കയറാൻ സാധിക്കില്ല. നിങ്ങൾ പവിത്രമായ ലോകം സ്ഥാപിക്കുകയാണല്ലോ. നിങ്ങളുടെ ലക്ഷ്യം തന്നെ ഇതാണ്. ബാബ പറയുന്നു - കുട്ടികളേ, എന്നെ മാത്രം ഓർമ്മിക്കുകയും പവിത്രമാവുകയും ചെയ്യൂ എങ്കിൽ ഈ ലക്ഷ്മീ നാരായണന്റെ കുലത്തിൽ പോകാൻ സാധിക്കും. ടീച്ചർ മനസ്സിലാക്കും ഇവർക്ക് ഇത്രയും ഉയർന്ന പദവി നേടാൻ സാധിക്കുമോ ഇല്ലയോ? ബാബയാണ് സുപ്രീം ടീച്ചർ. ഈ ദാദയും സ്ക്കൂളിൽ പഠിച്ചിട്ടുള്ളതാണല്ലോ. ചില യുവാക്കൾ ഇങ്ങനെ മോശമായ കാര്യം ചെയ്യുന്നുണ്ട് അതിന് അവസാനം മാസ്റ്റർക്ക് ശിക്ഷ നൽകേണ്ടി വരുന്നു. മുമ്പ് വളരെ കടുത്ത ശിക്ഷകൾ നൽകിയിരുന്നു. ഇപ്പോൾ ശിക്ഷ മുതലായവ കുറച്ചിരിക്കുകയാണ് അതിനാൽ വിദ്യാർത്ഥികൾ കുറെക്കൂടി മോശമായിരിക്കുന്നു. ഇന്നത്തെക്കാലത്ത് വിദ്യാർത്ഥികൾ എത്ര പ്രശ്നമാണുണ്ടാക്കുന്നത്. വിദ്യാർത്ഥികളെ ന്യൂ ബ്ലഡ് എന്ന് പറയുമല്ലോ. നോക്കൂ അവർ എന്തെല്ലാമാണ് ചെയ്യുന്നത്. തീ ഇടുന്നു, തന്റെ യുവത്വം കാണിക്കുകയാണ്. ഇത് തന്നെയാണ് ആസൂരീയ ലോകം. യുവാക്കൾ തന്നെയാണ് വളരെയധികം മോശമായിരിക്കുന്നത്, അവരുടെ ദൃഷ്ടി വളരെയധികം ക്രിമിനലാകുന്നു. കാണുമ്പോൾ വളരെ നല്ലതായി തോന്നുന്നു. ഇങ്ങനെ പറയാറുണ്ടല്ലോ - ഈശ്വരന്റെ അറ്റം അറിയാൻ സാധിക്കില്ല, അതുപോലെ അവരുടെ അവസാനവും അറിയാൻ കഴിയുകയില്ല, ഇത് എപ്രകാരമുള്ള ആളാണെന്ന്. അതെ, ജ്ഞാനത്തിന്റെ ബുദ്ധിയിലൂടെ അറിയാൻ കഴിയുന്നു, ഇവരെങ്ങനെ പഠിക്കുന്നു, ഇവരുടെ പെരുമാറ്റം എങ്ങനെയാണ്. ചിലരാണെങ്കിൽ മുഖത്തിൽ നിന്ന് പൂവ് വരുന്ന തരത്തിൽ സംസാരിക്കുന്നു, ചിലരാണെങ്കിൽ കല്ല് വർഷിക്കുന്നതു പോലെയണ് സംസാരിക്കുന്നത്. കാണാൻ വളരെ നല്ലതാണ്, പോയന്റുകളെല്ലാം എഴുതുന്നുണ്ട് പക്ഷെ കല്ല് ബുദ്ധിയാണ്. ബാഹ്യമായ ഷോയാണ്. മായ വളരെ സൂത്രശാലിയാണ് അതുകൊണ്ട് ഗീതവുമുണ്ട് ആശ്ചര്യത്തോടുകൂടി കേട്ടു, സ്വയം ശിവബാബയുടെ സന്താനമാണെന്ന് പറഞ്ഞ്, മറ്റുള്ളവരെ കേൾപ്പിച്ച്, പിന്നീട് ഓടി പോകുന്നു അർത്ഥം രാജ്യദ്രോഹിയായി മാറുന്നു. ബുദ്ധിശാലി രാജ്യദ്രോഹിയായി മാറുന്നില്ല എന്നല്ല, നല്ല നല്ല ബുദ്ധിശാലികളും രാജ്യദ്രോഹിയായി മാറുന്നുണ്ട്. ആ സേനയിലും ഇങ്ങനെ ഉണ്ടാകുന്നു. വിമാന സഹിതം തന്നെ മറ്റു രാജ്യങ്ങളിൽ പോകുന്നു. ഇവിടെയും അങ്ങനെ ഉണ്ടാകുന്നു, സ്ഥാപനയിൽ വളരെയധികം പരിശ്രമമുണ്ടാകുന്നു. കുട്ടികൾക്കും പഠിപ്പിൽ പരിശ്രമം, ടീച്ചർക്കും പഠിപ്പിക്കുന്നതിൽ പരിശ്രമമുണ്ടാകുന്നു. കാണാൻ കഴിയുന്നു ഇവർ എല്ലാവരെയും ബുദ്ധിമുട്ടിക്കുന്നു, പഠിക്കുന്നില്ലായെങ്കിലും സ്കൂളിൽ ബഹളമുണ്ടാക്കുന്നു. ഇതാണെങ്കിൽ അച്ഛനാണ്, അച്ഛൻ ഒന്നും തന്നെ പറയുകയില്ല. ബാബയുടെയടുത്ത് ഈ നിയമമില്ല, ഇവിടെയാണെങ്കിൽ തികച്ചും ശാന്തമായിരിക്കണം. ബാബയാണെങ്കിൽ സുഖദാതാവ്, സ്നേഹത്തിന്റെ സാഗരമാണ്. അതിനാൽ കുട്ടികളുടെ പെരുമാറ്റവും അങ്ങനെ ആയിരിക്കണമല്ലോ, ദേവതകളുടേത് പോലെയാകണം. നിങ്ങൾ കുട്ടികളോട് ബാബ സദാ പറയുന്നുണ്ട് നിങ്ങൾ കോടിമടങ്ങ് ഭാഗ്യശാലിയാണ്. എന്നാൽ കോടിമടങ്ങ് ദുർഭാഗ്യശാലിയുമാകുന്നുണ്ട്. ആരാണോ തോറ്റു പോകുന്നത് അവരെ ദുർഭാഗ്യശാലിയെന്ന് പറയുമല്ലോ. ബാബയ്ക്കറിയാം - അവസാനം വരെ ഇത് ഉണ്ടായികൊണ്ടിരിക്കുന്നു. ചിലരെല്ലാം തീർച്ചയായും മഹാദുർഭാഗ്യശാലിയുമായി മാറുന്നു. പെരുമാറ്റം ഇങ്ങനെയാകുന്നു മനസ്സിലാക്കാൻ കഴിയുന്നു ഇവർക്ക് നിൽക്കാൻ സാധിക്കില്ല. ഇത്രയും ഉയർന്നതായി മാറാൻ യോഗ്യതയില്ല, എല്ലാവർക്കും ദുഃഖം നൽകി കൊണ്ടിരിക്കുന്നു. സുഖം നൽകാൻ അറിയുകയേയില്ലായെങ്കിൽ അവരുടെ അവസ്ഥ എന്തായിരിക്കും! ബാബ സദാ പറയുന്നുണ്ട് - കുട്ടികളേ, തന്നെ നല്ല രീതിയിൽ സംരക്ഷിക്കൂ, ഇതും ഡ്രാമയനുസരിച്ച് നടക്കേണ്ടതാണ്, ഇരുമ്പിനെക്കാൾ മോശമായി മാറുന്നു. എന്നാൽ നല്ല നല്ലവരും ഒരിക്കലും കത്തും എഴുതാറില്ല. പാവങ്ങളുടെ അവസ്ഥയെന്താവും!

ബാബ പറയുകയാണ് - ഞാൻ എല്ലാവരുടെയും മംഗളം ചെയ്യാൻ വന്നിരിക്കുകയാണ്. ഇന്ന് എല്ലാവരുടെയും സദ്ഗതി ചെയ്യുന്നു, പിന്നീട് നാളെ ദുർഗതിയുണ്ടാകുന്നു. നിങ്ങൾ പറയും ഞങ്ങൾ ഇന്നലെ വിശ്വത്തിലെ അധികാരിയായിരുന്നു, ഇന്ന് അടിമയായി മാറിയിരിക്കുന്നു. ഇപ്പോൾ മുഴുവൻ വൃക്ഷവും നിങ്ങളുടെ ബുദ്ധിയിലുണ്ട്. ഇത് അത്ഭുതകരമായ വൃക്ഷമാണ്. മനുഷ്യർക്ക് ഇതും അറിയുകയില്ല. ഇപ്പോൾ നിങ്ങൾക്കറിയാം കല്പം എന്ന് പറഞ്ഞാൽ പൂർണ്ണമായും 5000 വർഷത്തിന്റെ കൃത്യമായ വൃക്ഷമാണ്. ഒരു സെക്കന്റിന്റെ പോലും വ്യത്യാസമുണ്ടാകില്ല. ഈ പരിധിയില്ലാത്ത വൃക്ഷത്തിന്റെ ജ്ഞാനം നിങ്ങൾ കുട്ടികൾക്കിപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നു. ജ്ഞാനം നൽകുന്നത് വൃക്ഷപതിയാണ്. ബീജം വളരെ ചെറുതാണ്, അതിൽ നിന്നുള്ള ഫലം നോക്കൂ എത്ര വലുതാണ്. ഇത് പിന്നെ അത്ഭുതകരമായ വൃക്ഷമാണ്, ഇതിന്റെ ബീജം വളരെ ചെറുതാണ്. ആത്മാവ് വളരെ ചെറുതാണ്. ബാബയും വളരെ ചെറുതാണ്, ഈ കണ്ണുകളിലൂടെ കാണാൻ സാധിക്കില്ല. വിവേകാനന്ദന്റെ വാക്കാണ് - അദ്ദേഹം പറഞ്ഞു ജ്യോതി ഗുരുവിൽ നിന്ന് പുറത്തുവന്ന് എന്നിൽ ലയിച്ചു ചേർന്നു. അങ്ങനെ ഒരു ജ്യോതിയും പുറത്ത് വന്നതിന് ശേഷം ലയിക്കാൻ സാധിക്കില്ല. എന്താണ് വന്നത്? അത് അറിയുകയില്ല. ഇങ്ങനെയിങ്ങനെയുള്ള സാക്ഷാത്ക്കാരം ഒരുപാട് ഉണ്ടാകുന്നുണ്ട്, പക്ഷെ ലോകർ അംഗീകരിക്കുന്നു, പിന്നീട് മഹിമയും എഴുതുന്നു. ഭഗവാന്റെ വാക്കാണ് - ഒരു മനുഷ്യന്റെയും മഹിമയില്ല. മഹിമ കേവലം ദേവതകളുടെയാണുണ്ടാവുന്നത് അതുപോലെ ദേവതയാക്കി മാറ്റുന്നയാളിന്റെയും മഹിമയുണ്ടാകുന്നു. ബാബ വളരെ നല്ല കാർഡ് ഉണ്ടാക്കിയിരുന്നു. ജയന്തി ആഘോഷിക്കുകയാണെങ്കിൽ ഒരു ശിവബാബയുടെതാഘോഷിക്കൂ. ഇവരെയും (ലക്ഷ്മീ നാരായണൻ) ഇങ്ങനെയാക്കി മാറ്റിയത് ശിവബാബയാണല്ലോ. കേവലം ആ ഒരാളുടെ മാത്രം മഹിമയാണ്, ആ ഒരാളെ മാത്രം ഓർമ്മിക്കൂ. സ്വയം പറയുന്നു ഉയർന്നതിലും ഉയർന്നതാക്കി മാറ്റി പിന്നീട് താഴെയ്ക്കും വീഴുന്നു. ഇതാർക്കും അറിയില്ല - ഉയർന്നതിലും ഉയർന്ന ലക്ഷ്മീ നാരായണൻ തന്നെയാണ് പിന്നീട് 84 ജന്മങ്ങൾക്കു ശേഷം താഴെയിറങ്ങുന്നത്, നിങ്ങളും അങ്ങനെത്തന്നെ. നിങ്ങൾ തന്നെയായിരുന്നു വിശ്വത്തിലെ അധികാരികൾ, പിന്നീട് എന്തായിത്തീർന്നു! സത്യയുഗത്തിൽ ആരായിരുന്നു? നിങ്ങൾ തന്നെയായിരുന്നു എല്ലാം, നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ച്. രാജാവും റാണിയുമായിരുന്നു, സൂര്യ വംശീ ചന്ദ്ര വംശീ രാജവംശത്തിലേതായിരുന്നു. ബാബ എത്ര നല്ല രീതിയിൽ മനസ്സിലാക്കി തരുന്നു. ഈ സൃഷ്ടി ചക്രത്തിന്റെ ജ്ഞാനം നിങ്ങൾ കുട്ടികളുടെ ബുദ്ധിയിൽ എല്ലായ്പ്പോഴും ഉണ്ടായിരിക്കണം. നിങ്ങൾ ചൈതന്യ ലൈറ്റ് ഹൗസാണ്. മുഴുവൻ പഠിപ്പും ബുദ്ധിയിലുണ്ടായിരിക്കണം. എന്നാൽ ആ അവസ്ഥ ഉണ്ടാകുന്നില്ല, ഉണ്ടാകും. ആരാണോ പാസ് വിത്ത് ഓണർ അവർക്ക് ഈ അവസ്ഥയുണ്ടാകും. മുഴുവൻ ജ്ഞാനവും ബുദ്ധിയിലുണ്ടാകും. ബാബയുടെ ഓമന, സ്നേഹീ കുട്ടികളെന്ന് അപ്പോൾ പറയും. അങ്ങനെയുള്ള കുട്ടികൾക്ക് ബാബ സ്വർഗ്ഗത്തിന്റെ രാജ്യഭാഗ്യം അർപ്പിക്കുന്നു. പറയുന്നു ഞാൻ രാജ്യം ഭരിക്കുന്നില്ല, നിങ്ങൾക്ക് നൽകുകയാണ്, ഇതിനെയാണ് നിഷ്കാമ സേവനമെന്ന് പറയുന്നത്. കുട്ടികൾക്കറിയാം ബാബ നമ്മേ ശിരസിന് മുകളിൽ കയറ്റുന്നു, അതിനാൽ അങ്ങനെയുള്ള ബാബയെ എത്ര ഓർമ്മിക്കണം. ഇതും ഉണ്ടാക്കപ്പെട്ടിട്ടുള്ള ഡ്രാമയാണ്. ബാബ സംഗമത്തിൽ വന്ന് എല്ലാവർക്കും സദ്ഗതി നൽകുന്നു, നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ച്. ഒന്നാന്തരം ഉയർന്നത് തികച്ചും പവിത്രം, നമ്പർ ലാസ്റ്റ് തികച്ചും അപവിത്രം. സ്നേഹ സ്മരണ ബാബ എല്ലാവർക്കും നൽകുന്നു.

ബാബ എത്ര നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത്, ഒരിക്കലും മിഥ്യാഹങ്കാരം വരരുത്. ബാബ പറയുന്നു - ജാഗ്രതയോടെ കഴിയണം, രഥത്തിനും ആദരവ് നൽകണം. ഇതിലൂടെയാണല്ലോ ബാബ കേൾപ്പിക്കുന്നത്. ബ്രഹ്മാബാബ ഒരിക്കലും ഗ്ലാനി അനുഭവിച്ചിട്ടുണ്ടായിരു
ന്നില്ല. എല്ലാവരും സ്നേഹിച്ചിരുന്നു. ഇപ്പോഴാണെങ്കിൽ നോക്കൂ എത്ര ഗ്ലാനി അനുഭവിക്കുന്നു. ചിലർ രാജ്യദ്രോഹിയായി മാറി ഓടി പോയെങ്കിൽ അവരുടെ ഗതി എന്തായിരിക്കും, തോറ്റു പോകുമല്ലോ! ബാബ മനസ്സിലാക്കി തരുകയാണ് മായ അങ്ങനെയാണ് അതിനാൽ വളരെ ജാഗ്രതയോടയിരിക്കൂ. മായ ആരെയും വിടില്ല. പല പ്രകാരത്തിലുള്ള അഗ്നിയിടുന്നു. ബാബ പറയുന്നു എന്റെ എല്ലാ കുട്ടികളും കാമ ചിതയിലിരുന്ന് കറുത്ത കരിക്കട്ടയായി മാറിയിരിക്കുന്നു. എല്ലാവരും ഒരു പോലെയല്ല. എല്ലാവർക്കും ഒരു പോലെയുള്ള പാർട്ടുമല്ല. ഈ ലോകത്തിന്റെ പേര് തന്നെ വേശ്യാലയമെന്നാണ്, എത്ര തവണ കാമ ചിതയിൽ കയറിയിട്ടുണ്ടാകും. രാവണൻ വളരെ സൂത്രശാലിയാണ്, ബുദ്ധിയെ തന്നെ പതിതമാക്കി മാറ്റുന്നു. ഇവിടെ വന്ന് ബാബയിൽ നിന്ന് പഠിപ്പ് നേടിയവർ പോലും അങ്ങനെയായി മാറുന്നു. ബാബയുടെ ഓർമ്മയിലൂടെയല്ലാതെ ക്രിമിനൽ ദൃഷ്ടി ഒരിക്കലും മാറ്റാൻ സാധിക്കില്ല അതുകൊണ്ടാണ് സൂർദാസിന്റെ കഥ. അതാണെങ്കിൽ ഉണ്ടാക്കിയ കാര്യമാണ്, ദൃഷ്ടാന്തവും നൽകുന്നു. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചിരിക്കുന്നു. അജ്ഞാനം അർത്ഥം അന്ധകാരം. പറയാറുണ്ടല്ലോ നിങ്ങളാണെങ്കിൽ അന്ധരും അജ്ഞാനിയുമാണ്. ഇപ്പോൾ ജ്ഞാനം ഗുപ്തമാണ്, ഇതിൽ ഒന്നും പറയേണ്ടതില്ല. ഒരു സെക്കന്റിൽ മുഴുവൻ ജ്ഞാനവും വന്നു ചേരുന്നു, ഏറ്റവും സരളമായ ജ്ഞാനമാണ്. എന്നാൽ മായയുടെ പരീക്ഷ അവസാനം വരെ ഉണ്ടായികൊണ്ടിരിക്കും. ഈ സമയം കൊടുങ്കാറ്റിന്റെ മധ്യത്തിലാണ്, ഉറച്ചതായി മാറിയാൽ പിന്നെ ഇത്രയും കൊടുങ്കാറ്റ് വരില്ല, വീഴുകയില്ല. പിന്നീട് നോക്കണം നിങ്ങളുടെ വൃക്ഷം എത്ര വലുതായിരിക്കുന്നു. നമ്പർവൈസ് ആകുക തന്നെ ചെയ്യും. വൃക്ഷമാണെങ്കിൽ വലുതാകുക തന്നെ ചെയ്യുന്നു. ചെറിയ വിനാശമുണ്ടാകും അപ്പോൾ പിന്നെ വളരെയധികം ജാഗ്രതയോടെയിരിക്കും. പിന്നീട് ബാബയുടെ ഓർമ്മയിൽ പെട്ടെന്ന് കയറും. മനസ്സിലാക്കും സമയം വളരെ കുറച്ചേയുള്ളൂ. ബാബയാണെങ്കിൽ വളരെ നന്നായി മനസ്സിലാക്കി തരുന്നു - പരസ്പരം വളരെ സ്നേഹത്തോടെ പെരുമാറൂ. കണ്ണുരുട്ടരുത്. ക്രോധത്തിന്റെ ഭൂതം വരുന്നതിലൂടെ രൂപവും പെട്ടെന്ന് മാറുന്നു. നിങ്ങൾക്കാണെങ്കിൽ ലക്ഷ്മീ നാരായണനെ പോലെ രൂപമുള്ളവരായി മാറണം. ലക്ഷ്യം മുന്നിലുണ്ട്. സാക്ഷാത്ക്കാരം പിന്നീടുണ്ടാകുന്നു, എപ്പോഴാണോ ട്രാൻസ്ഫറാകുന്നത്. എങ്ങനെയാണോ തുടക്കത്തിൽ സാക്ഷാത്ക്കാരമുണ്ടാ
യിരുന്നത് അതുപോലെ അവസാന സമയത്തും വളരെയധികം പാർട്ട് കാണും. നിങ്ങൾ വളരെയധികം സന്തോഷത്തോടെയിരിക്കും. എലിക്ക് മരണഭയം, പൂച്ചക്ക് വിളയാട്ടം.... അവസാനം ഒരുപാട് സീൻ സീനറികൾ കാണും അപ്പോൾ പിന്നെ പശ്ചാതപിക്കേണ്ടി വരുമല്ലോ - ഞാൻ ഇത് ചെയ്തു. പിന്നീട് അതിന്റെ ശിക്ഷയും വളരെ കടുത്തത് ലഭിക്കുന്നു. ബാബ വന്ന് പഠിപ്പിക്കുന്നു, അതിന് മഹത്വം കൊടുത്തില്ലെങ്കിൽ ശിക്ഷ ലഭിക്കും. ഏറ്റവും കടുത്ത ശിക്ഷ അവർക്കാണ് ലഭിക്കുന്നത് ആരാണോ വികാരത്തിൽ പോകുന്നത് അഥവാ ശിവബാബയുടെ ഗ്ലാനി ചെയ്യാൻ കൂടുതൽ നിമിത്തമായി മാറുന്നത്. മായ വളരെ സൂത്രശാലിയാണ്. സ്ഥാപനയിൽ എന്തെല്ലാമാണുണ്ടാകുന്നത്. നിങ്ങളാണെങ്കിൽ ഇപ്പോൾ ദേവതയായി മാറുകയാണല്ലോ. സത്യയുഗത്തിൽ അസുരന്മാരൊന്നും ഉണ്ടായിരിക്കില്ല. ഇത് സംഗമത്തിലെ തന്നെ കാര്യമാണ്. ഇവിടെ വികാരീ മനുഷ്യർ എത്ര ദുഃഖമാണ് നൽകുന്നത്, പെൺകുട്ടികളെ മർദ്ദിക്കുന്നു, നിർബന്ധിച്ച് വിവാഹം ചെയ്യിക്കുന്നു. സ്ത്രീയെ വികാരത്തിന് വേണ്ടി എത്രയാണ് അടിക്കുന്നത്, എത്ര നേരിടുന്നു. പറയുന്നു സന്യാസിമാർക്കു പോലും പവിത്രമായി ഇരിക്കാൻ സാധ്യമല്ല, പിന്നെയാണോ ഇവർ പവിത്രമായി ജീവിച്ച് കാണിക്കുക. മുന്നോട്ട് പോകുമ്പോൾ തീർച്ചയായും മനസ്സിലാക്കും. പവിത്രമായി മാറാതെ ദേവതയാകാൻ സാധിക്കില്ല. നിങ്ങൾ മനസ്സിലാക്കുന്നു - നമുക്ക് ഇത്രയും പ്രാപ്തിയുണ്ടാകുന്നു അതിനാൽ വികാരം ഉപേക്ഷിക്കുകയാണ്. ഭഗവാന്റെ വാക്കാണ് - കാമത്തെ ജയിച്ചവർ ലോകത്തെ ജയിക്കുന്നു. ഇങ്ങനെയുള്ള ലക്ഷ്മീ നാരായണനായി മാറുമെങ്കിൽ എന്തുകൊണ്ട് പവിത്രമായിക്കൂടാ. പിന്നീട് മായയും ഒരുപാട് ബോധം കെടുത്തുന്നു. ഉയർന്ന പഠിപ്പാണല്ലോ. ബാബ വന്ന് പഠിപ്പിക്കുകയാണ് - ഈ ഓർമ്മ കുട്ടികൾ നല്ല രീതിയിൽ ചെയ്യുന്നില്ലായെങ്കിൽ പിന്നെ മായയും അടി തരുന്നു. മായ അവജ്ഞയും ഒരുപാട് ചെയ്യിക്കുന്നു പിന്നെ അവരുടെ അവസ്ഥയെന്താവും. മായ ഇങ്ങനെയുള്ള അശ്രദ്ധരാക്കി മാറ്റുന്നു, അഹങ്കാരത്തിലേയ്ക്ക് കൊണ്ട് പോകുന്നു, പറയേണ്ടതില്ല. നമ്പർവൈസ് രാജധാനി ഉണ്ടാക്കുന്നുവെങ്കിൽ ഏതെങ്കിലും കാരണത്താൽ ഉണ്ടാക്കുമല്ലോ. ഇപ്പോൾ നിങ്ങൾക്ക് ഭൂതം, ഭാവി വർത്തമാനത്തിന്റെ ജ്ഞാനം ലഭിച്ചിരിക്കുന്നു അതിനാൽ എത്ര നല്ല രീതിയിൽ ശ്രദ്ധ നൽകണം. അഹങ്കാരം വന്നു അവർ മരിച്ചു. മായ ഒരു പൈസയ്ക്ക് പോലും വിലയില്ലാത്തവരാക്കി മാറ്റുന്നു. ബാബയുടെ അവജ്ഞ ചെയ്തുവെങ്കിൽ പിന്നെ ബാബയെ ഓർമ്മിക്കാൻ സാധിക്കില്ല. ശരി!

വളരെക്കാലത്തെ വേർപാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) പരസ്പരം വളരെ സ്നേഹത്തോടെ നടക്കണം. ഒരിക്കലും ക്രോധത്തിൽ വന്ന് പരസ്പരം കണ്ണുരുട്ടി കാണിക്കരുത്. ബാബയുടെ അവജ്ഞ ചെയ്യരുത്.

2) പദവിയോടുകൂടി പാസ്സാകുന്നതിന് വേണ്ടി പഠിപ്പ് ബുദ്ധിയിൽ വയ്ക്കണം. ചൈതന്യ ലൈറ്റ് ഹൗസായി മാറണം. രാവും പകലും ജ്ഞാനത്തെ ബുദ്ധിയിൽ കറങ്ങിക്കൊണ്ടിരിക്കണം.

വരദാനം :-
സർവ്വശക്തനായ ബാബയുടെ അഥോറിറ്റിയിലൂടെ ഓരോ കാര്യത്തെയും സഹജമാക്കി മാറ്റുന്ന സദാ മുറിയാത്ത നിശ്ചയ ബുദ്ധിയായി ഭവിക്കട്ടെ.

നമ്മൾ ഏറ്റവും ശ്രേഷ്ഠനായ സർവ്വശക്തനായ അച്ഛന്റെ അഥോറിറ്റിയിലൂടെ എല്ലാ കാര്യങ്ങളും ചെയ്യുന്നവരാണ്- ഇത് ഇത്രയും മുറിയാത്ത നിശ്ചയമുണ്ടായിരിക്കണം അത് ആർക്കും മുറിക്കാൻ സാധിക്കരുത്, ഇതിലൂടെ എത്ര തന്നെ ഏതെങ്കിലും വലിയ കാര്യങ്ങൾ ചെയ്തുകൊണ്ടും അതിസഹജമായ അനുഭവം ചെയ്യും. ഇക്കാലത്ത് ശാസ്ത്രം ഇങ്ങനെയുള്ള യന്ത്രങ്ങൾ തയ്യാറാക്കിയിട്ടുണ്ട് അതിലൂടെ ഏത് പ്രശ്നത്തിന്റെയും ഉത്തരം എളുപ്പത്തിൽ തന്നെ ലഭിക്കുന്നു, ബുദ്ധി പ്രയോഗിക്കേണ്ട ആവശ്യമേ വരുന്നില്ല. അതേപോലെ സർവ്വശക്തനായ അഥോറിറ്റിയെ കൂടെ വെക്കുകയാണെങ്കിൽ എല്ലാ പ്രശ്നങ്ങളുടെയും ഉത്തരം സഹജമായി ലഭിക്കുന്നു, മാത്രമല്ല സഹജമായ മാർഗ്ഗത്തിന്റെ അനുഭൂതിയും ഉണ്ടാകുന്നു.

സ്ലോഗന് :-
ഏകാഗ്രതയുടെ ശക്തി പരവശ സ്ഥിതിയെപ്പോലും പരിവർത്തനപ്പെടുത്തുന്നു.

അവ്യക്ത സൂചനകൾ- ഈ അവ്യക്തമാസത്തിൽ ബന്ധനമുക്തരായിരുന്ന് ജീവൻമുക്ത സ്ഥിതിയുടെ അനുഭവം ചെയ്യൂ.

ബ്രാഹ്മണജീവിതത്തിന്റെ രസം ജീവൻമുക്ത സ്ഥിതിയിലാണ്. വേറിടുക അർത്ഥം മുക്തമാകുക. സംസ്കാരത്തിന് മേലും ചായ്വില്ല. എന്ത് ചെയ്യും, എങ്ങനെ ചെയ്യും, ചെയ്യാൻ ആഗ്രഹിച്ചിട്ടില്ലായിരുന്നു പക്ഷെ സംഭവിച്ചുപോയി- ഇതാണ് ജീവൻ ബന്ധനത്തിൽ വരിക. ഇഷ്ടമില്ലായിരുന്നു എങ്കിലും നല്ലതായിത്തോന്നി, ശിക്ഷണം കൊടുക്കേണ്ടതായിയുന്നു പക്ഷെ ദ്വേഷ്യപ്പെട്ടുപോയി- ഇതാണ് ജീവൻ ബന്ധന സ്ഥിതി. ബ്രാഹ്മണൻ അർത്ഥം ജീവൻമുക്തം. ഒരിക്കലും അങ്ങനെയുള്ള ഏതെങ്കിലും ബന്ധനത്തിൽ ബന്ധിക്കപ്പെടുക സാദ്ധ്യമല്ല.