08.06.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ-ഈ മുഴുവൻ വിശ്വവും ഈശ്വരീയ കുടുംബമാണ്, അതുകൊണ്ടാണ് പാടുന്നത്-അങ്ങ് മാതാവും പിതാവുമാണ്, ഞങ്ങൾ അങ്ങയുടെ കുട്ടികളും. ഇപ്പോൾ നിങ്ങൾ പ്രത്യക്ഷത്തിൽ ഈശ്വരീയ കുടുംബത്തിലേതായി മാറിയിരിക്കുകയാണ്.

ചോദ്യം :-
ബാബയിൽ നിന്നും 21 ജന്മത്തേക്കുള്ള പൂർണ സമ്പത്തെടുക്കാനുള്ള സഹജമായ വിധി ഏതാണ്?

ഉത്തരം :-
സംഗമയുഗത്തിൽ ശിവബാബയെ തന്റെ അവകാശിയാക്കി മാറ്റൂ. ശരീരം-മനസ്സ്-ധനം ഇവ കൊണ്ട് ബലിയർപ്പണമാകുകയാ
ണെങ്കിൽ 21 ജന്മത്തേക്കുള്ള മുഴുവൻ സമ്പത്തും പ്രാപ്തമാകും. ബാബ പറയുന്നു- ഏതു കുട്ടികളാണോ സംഗമയുഗത്തിൽ തന്റെ പഴയതെല്ലാം ബാബയ്ക്ക് സമർപ്പിക്കുന്നത്, അവർക്ക് ഞാൻ അതിന് പകരമായി 21 ജന്മത്തേക്ക് നൽകുന്നു.

ഗീതം :-
നയനഹീനർക്ക് വഴി കാണിക്കൂ പ്രഭൂ....

ഓംശാന്തി.  
കുട്ടികൾ ഗീതം കേട്ടു. ഭക്തർ ഭഗവാനെയാണ് വിളിക്കുന്നത്. ഭഗവാനെ പൂർണ്ണമായും അറിയാത്തതു കാരണം മനുഷ്യർ എത്ര ദുഃഖിയാണ്. ഭക്തിമാർഗ്ഗത്തിൽ എത്രയാണ് പ്രയത്നിക്കുന്നത്. ഈ ജീവിതത്തിന്റെ മാത്രം കാര്യമല്ല. ഭക്തി തുടങ്ങിയ അന്നു മുതൽ അലഞ്ഞുകൊണ്ടേയിരി
ക്കുകയാണ്. ഭാരതത്തിലാണ് ദേവീ-ദേവതകളുടെ രാജ്യമുണ്ടായിരുന്നത്. അതിനെ സ്വർഗ്ഗമെന്നും സത്യഖണ്ഡ വുമെന്നാണ് പറയുന്നത്. ഇപ്പോൾ ഭാരതം അസത്യഖണ്ഡമാണ്. ഭാരതത്തിന്റെ മഹിമ വളരെ ഉയർന്നതാണ്. കാരണം ഭാരതം പരമപിതാ പരമാത്മാവിന്റെ ജന്മസ്ഥാനമാണ്. പരമപിതാ പരമാത്മാവിന്റെ ശരിയായ പേര് ശിവനെന്നാണ്. ശിവജയന്തിയും ആഘോഷിക്കാറുണ്ട്. രുദ്രൻ അഥവാ സോമനാഥ ജയന്തി എന്ന് പറയാറില്ല. ശിവജയന്തി അഥവാ ശിവരാത്രിയെന്നാണ് പറയുന്നത്. ഒരേ ഒരു ഗോഡ് ഫാദർ തന്നെയാണ് സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നത്. എല്ലാ ഭക്തരുടേയും ഭഗവാൻ ഒന്നായിരിക്കണമല്ലോ. എല്ലാവരും കണ്ണുകാണാത്തവരാണ് അർത്ഥം ജ്ഞാന നേത്രം അഥവാ ദിവ്യ ഉൾക്കാഴ്ച ഇല്ല. ഭഗവാന്റെ വാക്കുകളാണ്-ഞാൻ നിങ്ങളെ രാജയോഗം പഠിപ്പിക്കുന്നു. മുഖ്യമായത് ശ്രീമത് ഭഗവദ് ഗീതയാണ്. ശ്രീ എന്നാൽ ശ്രേഷ്ഠമായ മതം. ഇപ്പോൾ നിങ്ങളെ ബുദ്ധിവാനാക്കി മാറ്റുകയാണ്. ദിവ്യനേത്രം അർത്ഥം ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം കാണിക്കുന്നു. വാസ്തവത്തിൽ നിങ്ങൾ ബ്രാഹ്മണർക്കാണ് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിക്കുന്നത്. ഈ നേത്രത്തിലൂടെ നിങ്ങൾ ബാബയേയും ബാബയുടെ രചനയുടെ ആദി -മദ്ധ്യ-അന്ത്യത്തെയും അറിയുന്നു. ഈ സമയം എല്ലാവരിലും ദേഹാഹങ്കാരം അല്ലെങ്കിൽ 5 വികാരങ്ങളുണ്ട്. അതിനാൽ എല്ലാവരും ഘോര അന്ധകാരത്തിലാണ്. നിങ്ങൾ കുട്ടികൾക്കാണ് ജ്ഞാനത്തിന്റെ പ്രകാശമുള്ളത്. നിങ്ങൾ ആത്മാക്കൾ മുഴുവൻ ലോകത്തിന്റെയും ചരിത്രവും ഭൂമിശാസ്ത്രവും അറിഞ്ഞു കഴിഞ്ഞു. മുമ്പ് നിങ്ങളെല്ലാവരും അജ്ഞതയിലായിരുന്നു. ജ്ഞാനമാകുന്ന അഞ്ജനം സത്ഗുരു നൽകിയപ്പോൾ അജ്ഞതയാകുന്ന അന്ധകാരം വിനാശമായി. പൂജ്യരായവർ തന്നെയാണ് പൂജാരിയായി മാറുന്നത്. പൂജ്യരായവർ ജ്ഞാനത്തിന്റെ പ്രകാശത്തിലാണ്. പൂജാരിമാർ അന്ധകാരത്തിലാണ്. പരമാത്മാവിനെ ഒരിക്കലും പൂജ്യനും പൂജാരിയും എന്ന് പറയാൻ സാധിക്കില്ല. പരമാത്മാവ് എല്ലാവരേയും പൂജ്യരാക്കി മാറ്റുന്നയാളാണ്. അതുകൊണ്ടാണ് പരമപൂജ്യനെന്ന് പറയുന്നത്. പരമപിതാ പരമമായ ആത്മാവ് എന്നാൽ പരമാത്മാവ് . കൃഷ്ണനെ ഇങ്ങനെ ഒരിക്കലും പറയില്ല. കൃഷ്ണനെ ആരും ഗോഡ് ഫാദർ എന്ന് വിളിക്കില്ല. നിരാകാരനായ ഭഗവാനെ തന്നെയാണ് എല്ലാവരും ഗോഡ് ഫാദർ എന്ന് പറയുന്നത്. ഈശ്വരനും ആത്മാവാണ് എന്നാൽ പരമമായ ആത്മാവാണ് അതുകൊണ്ടാണ് പരമാത്മാവെന്ന് പറയുന്നത്. പരമാത്മാവ് സദാ പരംധാമത്തിലാണ് കഴിയുന്നത്. ഇംഗ്ലീഷിൽ പരമാത്മാവിനെ സുപ്രീം സോൾ എന്നാണ് പറയുന്നത്. ബാബ പറയുന്നു-ആത്മാവും പരമാത്മാവും ഒരുപാട് കാലം വേറിട്ടിരുന്നു.... എന്ന് നിങ്ങൾ പാടുന്നുണ്ട്. പരമാത്മാവ് പരമാത്മാവിൽ നിന്ന് വേറിട്ടിരുന്നു.... എന്നല്ല. ആത്മാവ് തന്നെയാണ് പരമാത്മാവെന്നും പരമാത്മാവു തന്നെയാണ് ആത്മാവെന്നും പറയുന്നതാണ് ഒന്നാം നമ്പർ അജ്ഞാനം. ആത്മാവ് ജനന മരണത്തിലേക്ക് വരുന്നു. പരമാത്മാവ് പുനർജന്മത്തിലേക്ക് വരുന്നില്ല. ബാബ മനസ്സിലാക്കിതരുന്നു-നിങ്ങൾ ഭാരതവാസികൾ സ്വർഗ്ഗവാസികളും പൂജ്യരുമായിരുന്നു. മനുഷ്യ കുലത്തിലെ പൂജ്യനീയർ ദേവീദേവതകളാണ്. ഇത് മുഴുവനും ഈശ്വരീയ കുടുംബമാണ്. ഈശ്വരൻ രചയിതാവാണ്. അങ്ങ് മാതാപിതാവാണ് ഞങ്ങൾ അങ്ങയുടെ സന്താനങ്ങളാണെന്നുളള മഹിമയുണ്ട്. അപ്പോൾ കുടുംബമായില്ലേ. ശരി, നിങ്ങൾ ആരെയാണ് മാതാവെന്നും പിതാവെന്നും വിളിക്കുന്നതെന്ന് പറയൂ? ഇങ്ങനെ പാടുന്നവർ ആരാണ്? ആത്മാവാണ് പറയുന്നത്-അങ്ങ് തന്നെയാണ് മാതാവും പിതാവും.....അങ്ങയുടെ കൃപയാൽ ഞങ്ങൾക്ക് സ്വർഗ്ഗത്തിന്റെ അളവറ്റ സുഖം പ്രാപ്തമായിരുന്നു. മാതാ-പിതാവായ ബാബ വന്നാണ് സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നത്. അപ്പോൾ നമ്മൾ ബാബയുടെ കുട്ടികളായി മാറുന്നു. ബാബ പറയുന്നു-ഞാൻ സംഗമയുഗത്തിൽ വന്ന് പുതിയ ലോകത്തിലേക്ക് വേണ്ടി രാജയോഗം പഠിപ്പിക്കുന്നു. മനുഷ്യരുടെ ബുദ്ധി തികച്ചും ഭ്രഷ്ടമായിരിക്കുന്നു. സ്വർഗ്ഗത്തെ നരകമെന്ന് മനസ്സിലാക്കുന്നു. സ്വർഗ്ഗത്തിൽ പോലും കംസനും ജരാസന്ധനും ഹിരണ്യകശിപുവും എല്ലാമുണ്ടായിരുന്നു എന്ന് പറയുന്നു. ബാബ വന്ന് മനസ്സിലാക്കിതരുന്നു-എന്താ നിങ്ങൾ മറന്നുപോയോ? ശിവജയന്തിയും നിങ്ങൾ ഭാരതത്തിലാണ് ആഘോഷിക്കുന്നത്. ശിവരാത്രിയുടെ മഹിമയുണ്ട്. ഏത് രാത്രി? ബ്രഹ്മാവിന്റെ പരിധിയില്ലാത്ത രാത്രി. ബാബ സംഗമത്തിൽ വന്നാണ് രാത്രിയിൽ നിന്ന് പകലും അർത്ഥം നരകത്തിൽ നിന്ന് സ്വർഗ്ഗമാക്കി മാറ്റുന്നത്. ശിവരാത്രിയുടെ അർത്ഥവും ആർക്കും അറിയില്ല. ഭഗവാൻ നിരാകാരനാണ്. മനുഷ്യരുടെ പേര് ഓരോ ജന്മത്തിലും മാറിക്കൊണ്ടിരിക്കുന്നു. പരമാത്മാവ് പറയുന്നു-എനിക്ക് ശരീരത്തിന്റെ പേരില്ല. എന്റെ പേര് ശിവനെന്നു മാത്രമാണ്. ഞാൻ ഒരു വൃദ്ധനായ വാനപ്രസ്ഥശരീരത്തിന്റെ ആധാരമെടുക്കുകയാണ്. ഈ ബ്രഹ്മാവും പൂജ്യനായിരുന്നു. ഇപ്പോൾ പൂജാരിയായി മാറിയിരിക്കുന്നു. ശിവബാബ വന്നാണ് സ്വർഗ്ഗം രചിക്കുന്നത്. നമ്മൾ ശിവബാബയുടെ കുട്ടികളാണെങ്കിൽ തീർച്ചയായും സ്വർഗ്ഗത്തിന്റെ അധികാരികളായിരിക്കണം. ഉയർന്നതിലും വെച്ച് ഉയർന്നത് ശിവബാബയാണ്. ബ്രഹ്മാവിനും വിഷ്ണുവിനും ശങ്കരനും അവരവരുടെ പാർട്ടാണുള്ളത്. ഓരോ ആത്മാവിലും അവനവന്റേതായ സുഖ-ദുഃഖത്തിന്റെ പാർട്ടുണ്ട്. നമ്മൾ ശിവബാബയുടെ അവകാശികളായിരുന്നു എന്ന് നിങ്ങൾക്കറിയാം. ശിവബാബയാണ് സ്വർഗ്ഗവാസിയാക്കി മാറ്റിയിരുന്നത് അതുകൊണ്ടാണ് എല്ലാവരും ബാബയെ ഓർമ്മിക്കുന്നത്, അല്ലയോ ഈശ്വരാ ദയ കാണിക്കൂ. ഈ ലോകത്തിൽ ദുഃഖമായതുകൊണ്ടാണ് സാധു-സന്യാസിമാരും സാധന ചെയ്ത് നിർവ്വാണധാമത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നത്. ആത്മാവ് പരമാത്മാവിൽ ലയിക്കുന്നു അഥവാ ആത്മാവ് തന്നെയാണ് പരമാത്മാവ്-എന്നിങ്ങനെ മനസ്സിലാക്കുന്നത് തെറ്റാണ്. നമ്മൾ ആത്മാക്കൾ പരമധാമത്തിൽ വസിക്കുന്നവരാണ് പിന്നീട് നമ്മൾ ദേവതാ കുലത്തിലേക്ക് വന്ന് 84 ജന്മങ്ങൾ എടുക്കും. ആത്മാവ് വർണ്ണങ്ങളിലേക്ക് വരുന്നു. ശിവബാബ ജനന മരണത്തിലേക്ക് വരുന്നില്ല. ആദ്യം നാരായണന്റെ കുലം മാത്രമായിരുന്നു. ക്രിസ്ത്യൻ കുലത്തിൽ എഡ്വേർഡ് ഒന്നാമൻ, രണ്ടാമൻ, മൂന്നാമൻ എന്നുള്ളതുപോലെ സത്യയുഗത്തിലും ലക്ഷ്മീ-നാരായണൻ ഒന്നാമൻ, രണ്ടാമൻ, മൂന്നാമൻ എന്നിങ്ങനെ 8 വംശങ്ങൾ നടക്കുന്നു. ഇപ്പോൾ നമ്മുടെ മൂന്നാമത്തെ കണ്ണ് തുറന്നുകഴിഞ്ഞു. ബാബ ആത്മാക്കളോടാണ് സംസാരിക്കുന്നത്. നിങ്ങൾ 84 ജന്മങ്ങളുടെ ചക്രം കറങ്ങി ഇത്രയിത്ര ജന്മങ്ങൾ എടുത്തു വന്നു. വർണ്ണങ്ങളുടെയും ചിത്രത്തിൽ ദേവത, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ, ബ്രാഹ്മണർ എന്നിവ കാണിക്കുന്നു. നമ്മൾ ബ്രാഹ്മണർ കുടുമിയാണെന്ന് ഇപ്പോൾ അറിയാം. ഈ സമയം നമ്മൾ പ്രത്യക്ഷത്തിൽ ഈശ്വരന്റെ സന്താനങ്ങളാണ്. ഈ സഹജ രാജയോഗത്തിലൂടെയും ജ്ഞാനത്തിലൂടെയും നമുക്ക് അളവറ്റ സുഖമാണ് ലഭിക്കുന്നത്. ചിലർ സൂര്യവംശീ കുലത്തിന്റെ സമ്പത്ത് എടുക്കുന്നു. മറ്റു ചിലർ ചന്ദ്ര വംശികളുടെ സമ്പത്ത് എടുക്കുന്നു. മുഴുവൻ രാജധാനിയുമാണ് സ്ഥാപിക്കപ്പെടുന്നത്. ഓരോരുത്തരും അവനവന്റെ പുരുഷാർത്ഥത്തിലൂടെയാണ് പദവി പ്രാപ്തമാക്കുന്നത്. ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മൾ ശരീരം ഉപേക്ഷിക്കുകയാണെങ്കിൽ എന്ത് പദവി ലഭിക്കും എന്ന് ആരെങ്കിലും ചോദിക്കുകയാണെങ്കിൽ ബാബയ്ക്ക് പറഞ്ഞു തരാൻ സാധിക്കും. യോഗത്തിലൂടെ തന്നെയാണ് ആയുസ്സ് വർദ്ധിക്കുന്നതും വികർമ്മങ്ങൾ വിനാശമാകുന്നതും. പതിതത്തിൽ നിന്നും പാവനമായി മാറാൻ മറ്റൊരു വഴിയുമില്ല. പതിത-പാവനൻ എന്ന് പറയുന്നതിലൂടെ തന്നെയാണ് ഭഗവാന്റെ ഓർമ്മ വരുന്നത്. എന്നാൽ ഭഗവാൻ ആരാണെന്ന് അറിയില്ല. ബാബ പറയുന്നു-ഞാൻ വരുന്നത് ഭാരതത്തിലാണ്. ഭാരതം എന്റെ ജന്മസ്ഥലമാണ്. സോമനാഥ ക്ഷേത്രം എത്ര മനോഹരമാണ് -ബാബ കുട്ടികൾക്ക് മനസ്സിലാക്കിതരുകയാണ്. പിന്നീട് ഭക്തിമാർഗ്ഗത്തിൽ ഓർമ്മചിഹ്നമുണ്ടാക്കുന്നു. ബ്രഹ്മാവ് പൂജാരിയായപ്പോൾ ഏറ്റവും ആദ്യം ഉണ്ടാക്കിയ ക്ഷേത്രമാണ് സോമനാഥക്ഷേത്രം. ഭാരതം സത്യ-ത്രേതായുഗത്തിൽ വളരെ സമ്പന്നമായിരുന്നു. ക്ഷേത്രങ്ങളിലും അളവറ്റ ധനമുണ്ടായിരുന്നു. ഭാരതം വജ്രതുല്യമായിരുന്നു. ഇപ്പോൾ ഭാരതം ദരിദ്രവും കക്കക്കു സമാനവുമാണ്. പിന്നീട് ബാബ വന്നാണ് ഭാരതത്തെ വജ്രതുല്യമാക്കി മാറ്റുന്നത്. രചയിതാവ് ആരാണെന്ന് ആരോടെങ്കിലും ചോദിക്കൂ? അപ്പോൾ പറയും പരമാത്മാവാണ്. പരമാത്മാവ് എവിടെയാണ്? പറയും സർവ്വവ്യാപിയാണെന്ന്. ബാബ പറയുന്നു- ഈ വൃക്ഷം മുഴുവൻ ജീർണ്ണിച്ചു പോയിരിക്കുന്നു. നമ്മൾ മമ്മയുടേയും ബ്രഹ്മാബാബയുടേയും ഹൃദയസിംഹാസനധാരിയായി മാറുന്ന വിധത്തിൽ യോഗ്യരായി മാറിയിട്ടുണ്ടോ എന്ന് സ്വയം പരിശോധിക്കണം. ഇത് പതിത ലോകമാണ്. മുഖ്യമായത് പവിത്രതയാണ്. ഇപ്പോൾ ആരോഗ്യവും സമ്പത്തും സന്തോഷമൊന്നുമില്ല. ഇത് മരുഭൂമിയിലെ ജലത്തിനു സമാനമായ(മൃഗതൃഷ്ണക്കു സമാനം) രാജ്യമാണ്. ഇതിൽ ശാസ്ത്രങ്ങളിൽ ദുര്യോധനന്റെ കഥ എഴുതിയിട്ടുണ്ട്. ദുര്യോധനനെന്ന് വികാരിയെയാണ് പറയുന്നത്. ദ്രൗപദിമാർ പറയുന്നു-ഞങ്ങളുടെ മാനം രക്ഷിക്കൂ. എല്ലാവരും ദ്രൗപദിമാരാണല്ലോ. ഈ പെൺകുട്ടികൾ സ്വർഗ്ഗത്തിലേക്കുള്ള കവാടമാണ്. ബാബ എത്ര നല്ല രീതിയിലാണ് മനസ്സിലാക്കിതരുന്നത്. ബുദ്ധിയോഗം എത്രത്തോളം പൂർണ്ണമായ രീതിയിൽ വെക്കുന്നുവോ അത്രത്തോളം ധാരണയും ഉണ്ടായിരിക്കും. ജ്ഞാനം ബ്രഹ്മചര്യത്തിൽ തന്നെയാണ് പഠിക്കുന്നത്. ബാബ പറയുന്നു- ഗൃഹസ്ഥ വ്യവഹാരത്തിൽ കഴിഞ്ഞും താമര പുഷ്പ സമാനം പവിത്രമായി കഴിയണം. രണ്ട് ഭാഗവും നിറവേറ്റണം. തീർച്ചയായും മരിക്കുകയും വേണം. മനുഷ്യർ മരിക്കുന്ന സമയം മന്ത്രം കൊടുക്കാറുണ്ട്. ബാബ പറയുന്നു-നിങ്ങളെല്ലാവരും മരിക്കാൻ പോവുകയാണ്. കാലന്റേയും കാലനായ ബാബ എല്ലാവരേയും തിരിച്ചുകൊണ്ടുപോ
വുകയാണ്. അപ്പോൾ സന്തോഷമുണ്ടാകണ്ടേ. നല്ല രീതിയിൽ പഠിക്കുന്നവർ സ്വർഗ്ഗത്തിന്റെ അധികാരികളായി മാറും. പഠിക്കാത്തവർക്ക് പ്രജയുടെ പദവി പ്രാപ്തമാകും. ഇവിടെ നിങ്ങൾ രാജ്യപദവി പ്രാപ്തമാക്കാനാണ് വന്നിരിക്കുന്നത്. ഈ പഠിപ്പിൽ അന്ധവിശ്വാസത്തിന്റെ കാര്യമൊന്നുമില്ല. ഈ പഠിപ്പ് രാജ്യപദവിക്കു വേണ്ടിയുളളതാണ്. പഠിപ്പിന്റെ ലക്ഷ്യമാണ്-വക്കീലാകണമെങ്കിൽ തീർച്ചയായും പഠിപ്പിക്കുന്ന ടീച്ചറുമായി ബുദ്ധിയോഗം വെക്കണം. ഇവിടെ നിങ്ങളെ പഠിപ്പിക്കുന്ന ഭഗവാനെയാണ് ഓർമ്മിക്കേണ്ടത്. ബാബ പറയുന്നു-ഞാൻ വളരെ ദൂരെ പരമധാമത്തിൽ നിന്നാണ് വരുന്നത്. സൂക്ഷ്മവതനത്തേക്കാളും ഉപരി പരമധാമത്തിൽ നിന്ന് വരാൻ ബാബക്ക് ഒരു സെക്കന്റ് മാത്രമാണ് എടുക്കുന്നത്. ബാബയെക്കാളും വേഗത മറ്റാർക്കുമുണ്ടായിരിക്കില്ല. സെക്കന്റിലാണ് ബാബ ജീവൻമുക്തി നൽകുന്നത്. ജനകന്റെ ഉദാഹരണമുണ്ടല്ലോ. ഇപ്പോൾ ഇത് നരകവും പഴയ ലോകവുമാണ്. പുതിയ ലോകത്തെ സ്വർഗ്ഗമെന്നാണ് പറയുന്നത്. ബാബ നരകത്തിന്റെ വിനാശം ചെയ്യിച്ച് സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നു. ബാക്കി എല്ലാ ആത്മാക്കളും ശാന്തിധാമത്തിലേക്ക് പോകും. ആത്മാവ് അവിനാശിയാണ്. ആത്മാവിന്റെ പാർട്ടും അവിനാശിയാണ്. പിന്നെ എങ്ങനെയാണ് ആത്മാവ് ചെറുതും വലുതുമാകുന്നത് അഥവാ കത്തിയെരിഞ്ഞ് മരിക്കുന്നത്? നക്ഷത്രം പോലെയാണ്. വലുതും ചെറുതുമാകുന്നില്ല. ഇപ്പോൾ നിങ്ങൾ ഗോഡ് ഫാദറിന്റെ കുട്ടികളാണ്. നോളേജ്ഫുള്ളും ആനന്ദത്തിന്റെ സാഗരനുമായ ഗോഡ് ഫാദറാണ് നിങ്ങളെ പഠിപ്പിക്കുന്നത്. ഈ പഠിപ്പിലൂടെ നമ്മൾ ദേവീ-ദേവതകളായി മാറും എന്നറിയാം. നിങ്ങൾ ഭാരതത്തിന്റെ സേവനം ചെയ്യുന്നു. ആദ്യമാദ്യം ബാബയുടേതായി മാറണം. മറ്റെല്ലാവരും ഗുരുവിന്റേതായി മാറുകയാണ് ചെയ്യുന്നത് അഥവാ അവരെ തന്റെ ഗുരുവാക്കി മാറ്റുന്നു. ഇവിടെ അച്ഛനാണ്. അതിനാൽ ആദ്യം അച്ഛന്റെ കുട്ടിയായി മാറണം. അച്ഛൻ തന്റെ കുട്ടികൾക്കാണ് സമ്പത്ത് നൽകുന്നത്. ബാബ പറയുന്നു- കുട്ടികളെ നിങ്ങൾ കൈമാറ്റം ചെയ്യൂ, നിങ്ങളുടെ കക്കക്ക് സമാനമായതെല്ലാം ബാബക്കും, ബാബയുടേതെല്ലാം നിങ്ങൾ കുട്ടികൾക്കും. ദേഹ സഹിതം എന്തെല്ലാമുണ്ടോ അതെല്ലാം ബാബക്ക് കൊടുക്കൂ. ബാബ നിങ്ങൾ ആത്മാവിനേയും ശരീരത്തിനേയും രണ്ടും പവിത്രമാക്കി മാറ്റി രാജ്യ പദവിയും നൽകും. നിങ്ങളിലുള്ളതെല്ലാം ബലിയർപ്പിക്കൂ എന്നാൽ ജീവൻമുക്തി ലഭിക്കും. ബാബാ ഇതെല്ലാം ബാബയുടേതാണ്. ബാബ പറയുന്നു-നിങ്ങൾ എന്നെ അവകാശിയാക്കി മാറ്റൂ. ബാബ നിങ്ങളെ 21 ജന്മത്തേക്ക് അവകാശിയാക്കി മാറ്റുന്നു. ബാബയുടെ ശ്രീമതപ്രകാരം മാത്രം നടക്കൂ. ജോലികളെല്ലാം ചെയ്തോളൂ. വിദേശത്തേക്ക് പോവുകയോ, എന്ത് വേണമെങ്കിലും ചെയ്തോളൂ. പക്ഷെ കേവലം ബാബയുടെ മതമനുസരിച്ച് നടക്കൂ. മായയുടെ ഇടയ്ക്കിടെ വീഴ്ത്തുന്നതിൽ നിന്ന് സ്വയത്തെ ശ്രദ്ധിക്കണം. ഒരു വികർമ്മവും ചെയ്യരുത്. ശ്രീമതത്തിലൂടെ നടക്കുമ്പോൾ ശ്രേഷ്ഠമായി മാറും. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ആത്മാവിനേയും ശരീരത്തേയും രണ്ടിനേയും പാവനമാക്കി മാറ്റുന്നതിനു വേണ്ടി ദേഹ സഹിതം എല്ലാം ബാബയ്ക്ക് സമർപ്പിച്ച് ശ്രീമതമനുസരിച്ച് നടക്കണം.

2. മാതാ-പിതാവിന്റെ ഹൃദയസിംഹാസനധാരിയായി മാറുന്നതിനു വേണ്ടി സ്വയത്തെ യോഗ്യരാക്കി മാറ്റണം. യോഗ്യരാകുന്നതിന് വേണ്ടി മുഖ്യമായി പവിത്രതയുടെ ധാരണ ചെയ്യണം.

വരദാനം :-
സംഗമയുഗത്തിൽ അതീന്ദ്രിയസുഖത്തിന്റെ അനുഭവം ചെയ്യുന്ന ഡബിൾ പ്രാപ്തിയുടെ അധികാരിയായി ഭവിക്കട്ടെ

ഏതു കുട്ടികളാണോ സംഗമയുഗത്തിൽ അതീന്ദ്രിയസുഖത്തിന്റെ അനുഭവം ചെയ്യുന്നത് അവർക്ക് ശാന്തിയുടെയും സുഖത്തിന്റെയും ഡബിൾപ്രാപ്തിയുടെ ലഹരിയുണ്ടാകുന്നു. എന്തെന്നാൽ അതീന്ദ്രിയസുഖത്തിൽ ഈ രണ്ടു പ്രാപ്തികളും അടങ്ങിയിരിക്കുന്നു. ഇപ്പോൾ താങ്കൾ കുട്ടികൾക്കുള്ള ബാബയുടെയും സമ്പത്തിന്റെയും പ്രാപ്തി ഇത് മുഴുവൻ കൽപത്തിലും ഉണ്ടാകുകയില്ല. ഈ സമയത്തെ പ്രാപ്തിയായ അതീന്ദ്രിയസുഖവും ജ്ഞാനവും പിന്നീട് ഒരിക്കലും ലഭിക്കുകയില്ല. അപ്പോൾ ഈ ഡബിൾപ്രാപ്തിയുടെ അധികാരിയാകൂ.

സ്ലോഗന് :-
പരസ്പരം സംസ്കാരങ്ങളെ അറിഞ്ഞ് കൊണ്ട് അതുമായി യോജിച്ച്പോകുക- ഇതാണ് ഉന്നതിക്കുള്ള മാർഗം

മാതേശ്വരിജിയുടെ അമൂല്യ മഹാവാക്യങ്ങൾ
'സത്യമായ മാർഗ്ഗദർശകനായ പരമാത്മാവിനോട് സത്യമായിരിക്കൂ'

ഈ സമയത്താണ് പിതാവായ പരമാത്മാവിലൂെ ഈ ആജ്ഞ ലഭിച്ചിരിക്കുന്നത്- നിരന്തരം എന്റെ ഓർമയിലിരിക്കൂ. യോഗത്തിന്റെ അർഥമാണ് ഈശ്വരീയഓർമയിൽ കഴിയുക. യോഗത്തിന്റെ അർഥം സാക്ഷാത്കാരമൊന്നുമല്ല. നടക്കുമ്പോഴും കറങ്ങുമ്പോഴും ജോലിവേലകൾ ചെയ്യുമ്പോഴും ആ ആളുടെ ഓർമയിലിരിക്കുക എന്ന ഈ സഹജയോഗം, അതിനെ തന്നെയാണ് മുറിയാത്ത അഖണ്ഡയോഗം എന്ന് പറയുന്നത്. പക്ഷേ ഇതിൽ നിരന്തരമായിരിക്കുവാനുള്ള അഭ്യാസത്തിന്റെ ആവശ്യമുണ്ട്. അഥവാ ആ ആജ്ഞയ്ക്ക് ആജ്ഞാനുവർത്തിയായിരി
ക്കുന്നില്ലെങ്കിൽ, എന്തെങ്കിലും നിന്ദ (അവജ്ഞ) ചെയ്യും. അപ്പോൾ ശിക്ഷ തീർച്ചയായും അനുഭവിക്കേണ്ടി വരും. ആ ആജ്ഞയാണ് എങ്ങനെയുള്ള കർമം ഞാൻ ചെയ്യുന്നുവോ എന്നെ കണ്ട് നീയും ചുവട് വെച്ചോളൂ, ഇല്ലെങ്കിൽ മായയുടെ മുറിവേൽക്കും. സത്യമായ അധികാരിയോട് സത്യമായിരിക്കൂ. എന്തുതന്നെ മായയുടെ വിഘ്നം തടസപ്പെടുത്തുന്നുവോ അവയും ആ മുന്നിൽ വെക്കണം.അപ്പോൾ ആ സഹായത്തിലൂടെ മായ അകന്നുപോവും, വഴി തെളിയും, പിന്നെ എവിടെ ഇരുത്തിയാലും എങ്ങനെ നടത്തിയാലും എന്തു കഴിപ്പിച്ചാലും വഴി തെളിഞ്ഞുകൊള്ളും. ഇങ്ങനെ കൂട്ടു നൽകുവാൻ വളരെ ധൈര്യം വേണം. ഇങ്ങനെ മഹാസൗഭാഗ്യശാലികൾ കുറച്ചേയുള്ളൂ, അവർ വിജയമാലയിൽ പോകും. ബാക്കി ഭാഗ്യശാലികൾ കുറച്ചൊക്കെ എടുത്ത് പോയി പ്രജയാകും, അതുകൊണ്ട് കുറച്ച് ലഭിക്കുന്നതിൽ സന്തോഷിക്കരുത്. സ്വയം ആഗ്രഹമുണ്ടെങ്കിൽ സമ്പൂർണമാകുക, സാഹസം കാണിക്കുക, മുന്നേറണം. മായ വിഘ്നമിടും. പക്ഷേ അതിനു മേൽ വിജയം നേടണം. ഇതിൽ അഥവാ തെറ്റു ചെയ്താൽ നിശ്ചയത്തിന്റെ കുറവാണ്, കുറച്ച് തന്റെ ധാരണകളിലെ കുറവാണ്, ഇത് നമ്മുടെ ചുമതലയാണ് അതിൽ നാട്ടുനടപ്പ്, കുലമര്യാദകളെ ലംഘിക്കേണ്ടി വരും, ഇവ ലംഘിക്കുമ്പോഴേ സത്യമായ പാരലൗകികദൈവികമര്യാദകൾ നേടാനാവൂ. ഈ വികാരീലോകം പോകാനുള്ളതാണ്. നോക്കൂ, മീരയും നാട്ടുനടപ്പു വെടിഞ്ഞു, ഗിരിധരനെ നേടി. അഥവാ ആ നാട്ടുനടപ്പുമായിരുന്നാൽ ഈ ദൈവികലോകത്തിന് അവകാശിയാകുവാൻ കഴിയുകയില്ല. ഇപ്പോൾ മംഗളാർഥം ഈശ്വരീയനിർദേശം നൽകപ്പെടുന്നു, ഇനി സ്വന്തം ബുദ്ധിയുടെ തീരുമാനമെടുക്കണം- എന്താണ് ചെയ്യേണ്ടത്, എന്താണ് ഉചിതം?

അവ്യക്തസൂചന - സദാ ഹർഷിതമായിരിക്കുന്നതിന് തന്റെ സ്വഭാവത്തെ സരളമാക്കൂ, സഹനശീലരാകൂ.

ആരാണോ സരളചിത്തർ അവരേ സദാ ഹർഷിതമായിരിക്കൂ. ഹർഷിതചിത്തരെങ്കിൽ എല്ലാവരെയും ആകർഷിക്കുന്നു. ഹർഷിതം എന്നാൽ അർഥം തന്നെ അതീന്ദ്രിയസുഖത്തിൽ ആടുക. ജ്ഞാനത്തിന്റെ സ്മരണ ചെയ്ത് അവ്യക്തസ്ഥിതിയുടെ അനുഭവം ചെയ്ത് അതീന്ദ്രിയസുഖത്തിൽ ആടുക, ഇതിനെയാണ് പറയുന്നത് ഹർഷിതർ. ഇതിനായി സാക്ഷി സീറ്റിൽ സെറ്റായിരുന്ന് മായയുടെയും പ്രകൃതിയുടെയും പാവകളിയെ ആസ്വാദനമായി കാണൂ.