08.08.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, ശാന്തമായി കഴിയുന്ന സ്വഭാവം വളരെ നല്ലതാണ്, ശാന്ത സ്വഭാവമുള്ളവർ വളരെ മധുരമായിരിക്കും, തെറ്റായത് സംസാരിക്കുന്നതിലും സംസാരിക്കാതിരിക്കു
ന്നതാണ് നല്ലത്

ചോദ്യം :-
ഏതുകുട്ടികളെയാണ് എല്ലാവരും സ്നേഹിക്കുന്നത്? സ്വയത്തെ സുരക്ഷിതമാക്കുന്നതിന്റെ സാധന എന്താണ്?

ഉത്തരം :-
ആരാണോ വളരെ താൽപര്യത്തോടെ എല്ലാവരുടെയും സേവനം ചെയ്യുന്നത്, സ്നേഹത്തോടെ സേവനം ചെയ്യുന്നത്, അവരെ എല്ലാവരും സ്നേഹിക്കുന്നു. നിങ്ങൾക്ക് ഒരിക്കലും സേവനത്തിന്റെ അഹങ്കാരം വരരുത്, ബാബയിലൂടെ ജ്ഞാനത്തിന്റെ ഏതൊരു കസ്തൂരിയാണോ ലഭിച്ചത്, അത് മറ്റുള്ളവർക്കും നൽകണം, എല്ലാവർക്കും ശിവബാബയുടെ ഓർമ്മ നൽകണം. ഈ ഓർമ്മയുടെ യാത്രയിലൂടെ തന്നെ നിങ്ങൾ വളരെ വളരെ സുരക്ഷിതമായിരിക്കും. എത്രത്തോളം ഓർമ്മയിലിരിക്കുന്നോ അത്രത്തോളം സന്തോഷവുമുണ്ടായിരിക്കും സ്വഭാവവും വളരെ നല്ലതാകും.

ഓംശാന്തി.  
ആത്മീയ അച്ഛനിരുന്ന് ആത്മീയ കുട്ടികൾക്ക് മനസ്സിലാക്കിത്തരുന്നു, മനസ്സിലാക്കിത്തന്ന് തന്ന് എത്ര വിവേകശാലിയാക്കി മാറ്റുന്നു. പഠനവും സഹജമല്ലേ. ലോകത്തിലേത് സ്ഥൂലമായ പഠനമാണ് ഇതാണ് സൂക്ഷ്മമായ പഠനം. നിങ്ങൾ കുട്ടികൾക്കറിയാം ഈ പഠിത്തം ബാബക്കല്ലാതെ മറ്റാർക്കും പഠിപ്പിക്കാൻ സാധിക്കില്ല. ബാബ വന്നിരിക്കുന്നത് തന്നെ പവിത്രമാക്കുന്നതിനും പഠിപ്പിക്കുന്നതിനും വേണ്ടിയാണ്. ലക്ഷ്യം മുന്നിലുണ്ട്, ഇങ്ങനെയുള്ള ബാബയെ ഓർമ്മിച്ച് സന്തോഷത്തിൽ രോമാഞ്ചമുണ്ടാകണം. ഇതും കുട്ടികൾക്കറിയാം ദിനം-പ്രതിദിനം നമുക്ക് ശാന്തിയിലേക്ക് പോകണം. ശാന്തി എല്ലാവർക്കും വളരെ പ്രിയങ്കരമാണ്. വലിയ ആളുകൾ കൂടുതൽ സംസാരിക്കില്ല ഉച്ചത്തിലും സംസാരിക്കില്ല. നിങ്ങൾ വളരെ- വളരെ വലിയ മനുഷ്യരാകുകയാണ് വാസ്തവത്തിൽ മനുഷ്യരെന്ന് പറയില്ല, നിങ്ങൾ ദേവതയാകുകയാണ്. ദേവതകൾ വളരെ കുറച്ചേ സംസാരിക്കുള്ളൂ. എപ്പോൾ നിങ്ങൾക്കും ദേവതയാകണോ സംസാരത്തിൽ നിന്ന് നിശബ്ദതയിൽ കഴിയുന്നതിന്റെ അഭ്യാസം ചെയ്യൂ. ശാന്തിയിൽ കഴിയുന്നവരെക്കുറിച്ച് മനസ്സിലാക്കും ഇവർക്ക് തന്റെ മേൽ ശ്രദ്ധയുണ്ട് എപ്പോൾ നിങ്ങൾക്ക് ശാന്തിധാമത്തിലേക്ക് പോകണോ സംസാരിക്കുന്നതും പതുക്കെയായിരിക്കണം. പതുക്കെ സംസാരിച്ച്-സംസാരിച്ച് നിങ്ങൾക്ക് ശാന്തിധാമത്തിലേക്ക് പോകണം. എത്രത്തോളം നിങ്ങൾ ശാന്തിയിൽ കഴിയുന്നുവോ അത്രയും ശാന്തി വ്യാപിപ്പിക്കുകയാണ്. നിങ്ങൾ വളരെ ശാന്തിയിൽ വേണം കഴിയാൻ. നോക്കണം - ഞാൻ ആരുമായും വഴക്കടിക്കുന്നില്ലല്ലോ! ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് ആസുരീയമായത് കേൾക്കരുത്, ആസുരീയമായത് സംസാരിക്കരുത്... ഏത് സംസാരമാണോ നിങ്ങൾക്ക് ഇഷ്ടമല്ലാത്തത്, ആ മോശമായ സംസാരത്തിൽ നിന്ന് നിങ്ങളെ മാറ്റി നിർത്തണം അപ്പോൾ രണ്ട് പേരുടെയും സംസാരം നിലക്കും. ഓരോ കാര്യത്തിലും ദൈവീകഗുണം ധാരണ ചെയ്യണം. ആരെങ്കിലും ശബ്ദത്തോടെ സംസാരിക്കുകയാണെങ്കിൽ പറയൂ ശാന്തമാകൂ, ശബ്ദമുണ്ടാക്കരുത്. നിങ്ങൾക്കറിയാം നമ്മൾ ശാന്തി സ്ഥാപിക്കുകയാണ്. സത്യയുഗത്തിൽ ശാന്തി ഉണ്ടായിരിക്കില്ലേ. മൂലവതനത്തിൽ ശാന്തി തന്നെയാണ്. ശരീരം തന്നെയില്ലെങ്കിൽ പിന്നെങ്ങനെ സംസാരിക്കും. ബാബ കുട്ടികൾക്ക് വളരെ നല്ല ശ്രീമതം നൽകുന്നുണ്ട്, മനസ്സിലാക്കിത്തരുന്നു മധുരമായ കുട്ടികളേ, ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലേക്ക് പോകണം, ശബ്ദത്തിൽ നിന്ന് ചലനത്തിലേക്ക് വരണം പിന്നീട് ശാന്തിയിലേക്ക് പോകും. ആരെ ലഭിച്ചാലും അവർക്ക് ഈ സന്ദേശം നൽകണം. നിങ്ങൾ എത്രത്തോളം ശാന്തിയിൽ കഴിയുന്നുവോ അത്രത്തോളം മനസ്സിലാക്കും ഇവർ ഏതോ ലഹരിയിലാണ്. ശാന്തമായിരിക്കുന്ന സ്വഭാവം വളരെ നല്ലതാണ്. അവരെ വളരെ മധുരമായി തോന്നും. തെറ്റ് സംസാരിക്കുന്നതിലും നല്ലത് സംസാരിക്കാതിരിക്കുന്നതാണ്.

നിങ്ങൾ സത്യം-സത്യമായ സന്ദേശവാഹകരാണ്. നിങ്ങൾ എല്ലാവരിലും കൃപ കാണിക്കണം. കൃപ കാണിക്കുന്ന കുട്ടികൾ വളരെ ശാന്തമായി ബാബയുടെ ഓർമ്മയിലിരിക്കും. കേവലം സന്ദേശം നൽകണം പരിധിയില്ലാത്ത ബാബയെ ഓർമ്മിക്കൂ എങ്കിൽ പരിധിയില്ലാത്ത സുഖവും ശാന്തിയും ലഭിക്കും. ലൗകിക പിതാവിന്റെ പക്കൽ വളരെ ധനമുണ്ടെങ്കിൽ വളരെ സമ്പത്ത് ലഭിക്കില്ലേ. പരിധിയില്ലാത്ത ബാബയുടെ പക്കലുള്ളത് വിശ്വത്തിന്റെ ചക്രവർത്തീ പദവിയാണ്, ഓരോ അയ്യായിരം വർഷത്തിന് ശേഷവും നിങ്ങൾക്ക് ആ വിശ്വത്തിന്റെ ചക്രവർത്തീ പദവി ലഭിക്കുന്നു.

നിങ്ങൾ കുട്ടികൾ വളരെ താൽപര്യത്തോടെ എല്ലാവരുടെയും സേവനം ചെയ്യണം. ഓരോരുത്തരെയും സേവനത്തിന് യോഗ്യരാക്കി മാറ്റണം. ആരാണോ സ്നേഹത്തോടെ മറ്റുള്ളവരുടെ സേവനം ചെയ്യുന്നത് അവരെ എല്ലാവരും സ്നേഹിക്കുന്നു. ഒരിക്കലും സേവനത്തിന്റെ അഹങ്കാരം വരരുത്. നിങ്ങൾക്ക് ബാബയിലൂടെ ജ്ഞാനത്തിന്റെ കസ്തൂരി ലഭിച്ചിട്ടുണ്ട്, അത് മറ്റുള്ളവർക്ക് നൽകണം. പരസ്പരം ഓർമ്മയുണർത്തിക്കൊണ്ടേ പോകൂ ശിവബാബയുടെ ഓർമ്മയുണ്ടോ? ഇതിൽ സന്തോഷവും ഉണ്ടായിരിക്കും. ഓർമ്മ നൽകുന്നവർക്ക് നന്ദി പറയണം. ഓർമ്മയുടെ യാത്രയിലൂടെ നിങ്ങൾ കുട്ടികൾ വളരെ വളരെ സുരക്ഷിതരായിരിക്കും. എത്രത്തോളം ഓർമ്മയിലിരിക്കുന്നോ അത്രയും സന്തോഷവും ഉണ്ടായിരിക്കും. സ്വഭാവവും നല്ലതായിക്കൊണ്ടിരിക്കും. നിങ്ങൾ നിങ്ങളുടെ സ്വഭാവത്തെ തീർച്ചയായും ശരിയാക്കണം. ഓരോരുത്തരും അവരവരുടെ ഹൃദയത്തോട് ചോദിക്കൂ എന്റെ സ്വഭാവം വളരെ-വളരെ മധുരമാണോ? ഒരിക്കലും ആരെയും പ്രകോപിപ്പിക്കുന്നില്
ലല്ലോ. ആരെങ്കിലും പ്രകോപിതമാകുന്ന തരത്തിലുള്ള അന്തരീക്ഷം ഒരിക്കലും ഉണ്ടാക്കരുത്. ഇങ്ങനെ പരിശ്രമിക്കണം എന്തുകൊണ്ടെന്നാൽ നിങ്ങൾ കുട്ടികൾ വളരെ ഉയർന്ന സേവനത്തിലാണ്. നിങ്ങൾക്ക് ഈ മുഴുവൻ സ്റ്റേജിനും പ്രകാശം നൽകണം. നിങ്ങൾ ഭൂമിയിലെ ചൈതന്യനക്ഷത്രങ്ങളാണ്. പറയാറുമുണ്ട് നക്ഷത്ര ദേവാ... സാധാരണ നക്ഷത്രങ്ങൾ ദേവതകളല്ല, നിങ്ങൾ അതിനെക്കാളും മഹാബലവാൻമാരാണ് എന്തുകൊണ്ടെന്നാൽ നിങ്ങൾ മുഴുവൻ വിശ്വത്തെയും പ്രകാശിപ്പിക്കുന്നു, നിങ്ങൾ തന്നെയാണ് ദേവതയാകുന്നവർ. ഏതുപോലെയാണോ മുകളിൽ നക്ഷത്രങ്ങൾ തിളങ്ങുന്നത്, ചിലത് വളരെ തീവ്രമായിരിക്കും, ചിലത് മങ്ങിയതായിരിക്കും. ചിലത് ചന്ദ്രന് സമീപത്തായിരിക്കും. നിങ്ങൾ കുട്ടികളും യോഗബലത്തിലൂടെ സമ്പൂർണ്ണ പവിത്രമാകുമ്പോൾ തിളങ്ങുന്നു.

ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് അവിനാശീ ജ്ഞാനരത്നങ്ങളുടെ ലോട്ടറി ലഭിച്ചുകൊണ്ടിരിക്കുന്നു അപ്പോൾ എത്ര സന്തോഷമുണ്ടായിരിക്കണം. ഉള്ളിൽ സന്തോഷത്തിന്റെ തുള്ളിച്ചാട്ടം നടത്തിക്കൊണ്ടിരിക്കൂ. നിങ്ങളുടെ ഈ ജന്മം തന്നെ വജ്രസമാനമെന്നാണ് പാടിയിട്ടുള്ളത്. നിങ്ങൾ ബ്രാഹ്മണർ തന്നെയാണ് നോളജ്ഫുളാകുന്നത് അതുകൊണ്ട് നിങ്ങൾക്ക് ജ്ഞാനത്തിന്റെ തന്നെ സന്തോഷമാണ് ഉള്ളത്. ഈ ദേവതകളക്കാളും നിങ്ങൾ ശ്രേഷ്ഠമാണ്. അതുകൊണ്ട് നിങ്ങളുടെ മുഖം സദാ സന്തോഷത്താൽ വിടർന്നിരിക്കണം. ബാബ കുട്ടികളെ ആശീർവ്വദിക്കുന്നു കുട്ടികളേ, സദാ ശാന്തരായി മാറട്ടെ,ചിരഞ്ജീവി ഭവ. അർത്ഥം വളരെ ജന്മങ്ങൾ ജീവിക്കുന്നവരാകട്ടെ. ആശീർവ്വാദം ബാബയിൽ നിന്ന് ലഭിക്കുന്നുണ്ട് എങ്കിലും ഓരോരുത്തർക്കും അവരവരുടെ പുരുഷാർത്ഥം ചെയ്യണം, ഞാൻ എങ്ങനെ ചിരഞ്ജീവിയാകും. ബാബയെ ഓർമ്മിക്കുന്നതിലൂടെ നിങ്ങൾ ചിരഞ്ജീവിയാകുകയാണ്. ഈ ആശീർവ്വാദം ബാബ നൽകുകയാണ്. ബ്രാഹ്മണരും പറയാറുണ്ട് ആയുഷ്മാൻ ഭവ. ബാബയും പറയുന്നു, കുട്ടികളേ സദാ ജീവിച്ചുകൊണ്ടേയിരിക്കൂ. നിങ്ങളെ അരകൽപത്തേക്ക് കാലൻ വിഴുങ്ങുകയില്ല. സത്യയുഗത്തിൽ മരണമെന്ന പേരില്ല. ഇവിടെ മനുഷ്യർ മരിക്കുന്നതിൽ പേടിക്കുകയല്ലേ. നിങ്ങൾ മരിക്കുന്നതിനായി പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കുന്നു. നിങ്ങൾക്കറിയാം ബാബയെ ഓർമ്മിച്ചോർമ്മിച്ച് നമ്മൾ ഈ ശരീരം ഉപേക്ഷിച്ച് നമ്മുടെ ശിവബാബയുടെ അടുത്തേക്ക് പോകും, പിന്നീട് സ്വർഗ്ഗവാസിയാകും.

ഇപ്പോൾ നിങ്ങൾ അതിസ്നേഹിയായ ബാബയുടെ കുട്ടികളായിരിക്കുന്നു അതുകൊണ്ട് നിങ്ങൾക്കും ബാബയെപ്പോലെ വളരെ-വളരെ മധുരവും സ്നേഹിയുമാകണം. ബാബ കത്തുകളിലും എഴുതാറുണ്ട് മധുര-മധുരമായ നഷ്ടപ്പെട്ട് തിരിച്ച് കിട്ടിയ ഓമനകളായ കുട്ടികളേ... ബാബ വളരെ മധുരമല്ലേ. പ്രത്യക്ഷത്തിൽ അനുഭവിക്കുന്നു ബാബ എത്ര മധുരവും, സ്നേഹിയുമാണ്. നമുക്കും ഇതുപോലെയാകണം. ഇതും നിങ്ങൾക്കറിയാം നമ്മൾ എത്ര മധുരതയുള്ളവരും സ്നേഹികളുമായിരുന്നു. നമ്മൾ തന്നെയാണ് പൂജ്യരിൽ നിന്ന് പൂജാരിയായത് പിന്നീട് സ്വയത്തെ തന്നെ പൂജിച്ചുകൊണ്ടിരുന്നു. ഇതും വളരെയധികം മനസ്സിലാക്കേണ്ട അദ്ഭുതകരമായ കാര്യങ്ങളാണ്.

നിങ്ങൾ കുട്ടികൾക്കറിയാം അരകൽപത്തേക്ക് നമ്മുടെ എല്ലാ ദുഃഖങ്ങളും ദൂരെയാക്കുന്ന ബാബ ഇപ്പോൾ വന്നിരിക്കുകയാണ്. പറയാറുണ്ട് ഹര-ഹര മഹാദേവാ. ഇപ്പോൾ ആ മഹാദേവനല്ല. ദുഃഖം ബാബ മാത്രമാണ് ഹരിക്കുക. ദുഃഖം ഹരിച്ച് സുഖം നൽകുന്നത് ബാബയാണ്. അരകൽപം നിങ്ങൾ വളരെയധികം ദുഃഖം അനുഭവിച്ചിട്ടുണ്ട്. 5 വികാരങ്ങളുടെ രോഗം വളരെയധികം വർദ്ധിച്ചിരിക്കുന്നു, ഈ രോഗം വളരെയധികം ദുഃഖിയാക്കിയിരിക്കുന്നു, അതുകൊണ്ടാണ് ബാബ പറയുന്നത് മധുരമായ കുട്ടികളേ, ഈ കർമ്മങ്ങളുടെ കണക്ക് ഇപ്പോൾ ശരിയാക്കൂ. വ്യാപാരികൾ 12 മാസത്തെ കണക്ക് വെക്കാറില്ലേ.

ബാബ മനസ്സിലാക്കിത്തരുന്നു, ഇപ്പോൾ മുഴുവൻ സൃഷ്ടിയിലും നോക്കൂ എത്ര അഴുക്കാണ്, ഇതാണ് നരകം, അതുകൊണ്ട് നരകത്തെ സ്വർഗ്ഗമാക്കുന്നതിന് ബാബക്ക് വരേണ്ടിവരുന്നു. ബാബ വളരെ സ്നേഹത്തോടെയാണ് വരുന്നത്, അറിയാം എനിക്ക് കുട്ടികളുടെ സേവനത്തിനായി വരണം. ഞാൻ കൽപ-കൽപം നിങ്ങൾ കുട്ടികളുടെ സേവനത്തിനായി ഹാജരാണ്. എപ്പോഴാണോ സ്വയം വരുന്നത് അപ്പോഴാണ് കുട്ടികൾ മനസ്സിലാക്കുന്നത് ബാബ നമ്മുടെ സേവനത്തിൽ ഹാജരായിരിക്കുന്നു. ഇവിടെ യിരുന്നുകൊണ്ട് എല്ലാവരുടെയും സേവനം നടക്കുന്നു. മുഴുവൻ സൃഷ്ടിയുടെയും മംഗളകാരി ദാതാവ് ഒരാൾ മാത്രമല്ലേ. ബാബക്കറിയാം മുഴുവൻ ലോകത്തിലെയും എല്ലാ ആത്മാക്കൾക്കും ഞാൻ തന്നെയാണ് സമ്പത്ത് നൽകുന്നത്. പരിധിയില്ലാത്ത ബാബയുടെ ദൃഷ്ടി ലോകത്തിലെ ആത്മാക്കളിലേക്ക് പോകുന്നു. ഇരിക്കുന്നത് ഇവിടെയാണെങ്കിലും ദൃഷ്ടി മുഴുവൻ വിശ്വത്തിലുമുണ്ട് മുഴുവൻ സൃഷ്ടിയിലെയും മനുഷ്യരാശിയിലുമുണ്ട്, എന്തുകൊണ്ടെന്നാൽ മുഴുവൻ വിശ്വത്തിനും സായൂജ്യം നൽകണം. ഡ്രാമയുടെ പദ്ധതിയനുസരിച്ച് കൽപം മുൻപത്തേത് പോലെ മുഴുവൻ വിശ്വത്തിലെയും ആത്മാക്കൾ സായൂജ്യമടയാൻ പോകുകയാണ്. ബാബ എല്ലാ കുട്ടികളെയും ഓർമ്മിക്കുന്നു, ദൃഷ്ടി പോകുന്നില്ലേ. സംഗമയുഗത്തിൽ മാത്രമാണ് ബാബ കുട്ടികളുടെ സേവനത്തിനായി ഹാജരായിട്ടുള്ളത് ബാബയോളം സേവനം മറ്റാർക്കും ചെയ്യാൻ സാധിക്കില്ല. ബാബയുടേത് പരിധിയില്ലാത്ത സേവനമാണ്. എപ്പോഴാണോ ബാബയെപ്പോലെ സേവനം ചെയ്യുന്നത് അപ്പോഴാണ് നിങ്ങൾ കുട്ടികൾക്കും ബാബയെ പ്രത്യക്ഷമാക്കാൻ സാധിക്കുക സേവനം ചെയ്യുന്നവർക്ക് ഫലവും വളരെ വലുതാണ് ലഭിക്കുന്നത്. കുട്ടികൾക്ക് ലഹരിയും ഉയരുന്നുണ്ട് നമ്മൾ ശ്രീമതത്തിലൂടെ മുഴുവൻ വിശ്വത്തിലെയും മനുഷ്യർക്ക് സുഖം നൽകുകയാണ്.

ബാബ പറയുന്നു മധുരമായ കുട്ടികളേ, ഇപ്പോൾ ജ്ഞാനരത്നങ്ങളാൽ തന്റെ സഞ്ചി നന്നായി നിറക്കൂ, എത്ര നിറക്കണോ നിറക്കൂ. തന്റെ സമയം പാഴാക്കരുത്. ബാബയുടെ ഓർമ്മയിലൂടെ സമയത്തെ സഫലമാക്കൂ. ആരാണോ നല്ല രീതിയിൽ ധാരണ ചെയ്യുന്നത് അവർ പിന്നീട് മറ്റുള്ളവരുടെയും നല്ല സേവനം തീർച്ചയായും ചെയ്യും. സമയം പാഴാക്കില്ല. കുട്ടികൾക്ക് പുരുഷാർത്ഥം ചെയ്ത് അന്തർമുഖിയാകണം. അന്തർമുഖി അർത്ഥം ഉള്ളിലെ ആത്മാവ്, എല്ലാം ബാബയെ മാത്രം കേൾപ്പിക്കണം. ബാബ സ്നേഹത്തോടെ വീണ്ടും വീണ്ടും മനസ്സിലാക്കിത്തരുന്നു. മാതാ-പിതാ, ഏതെല്ലാം അനന്യരായ സഹോദരനും-സഹോദരികളുമാണോ ഉള്ളത്, ആരാണോ നല്ലരീതിയിൽ സേവനം ചെയ്യുന്നത് അവരിൽ നിന്ന് പഠിച്ചുകൊണ്ടിരിക്കൂ. ഉള്ളിൽ ഈ നിശ്ചയം വെക്കൂ,എന്റെ പക്കൽ വ്യർത്ഥമായി സമയം പാഴാക്കാനില്ല. ശരീര നിർവ്വഹണവും നടത്തണം, തന്റെ രചനകളെയും സംരക്ഷിക്കണം. കേവലം മമത്വം വെക്കരുത്. മമത്വം വെക്കുന്നതിലൂടെ നഷ്ടം സംഭവിക്കും. മമത്വം ഒരു ബാബയിൽ വെക്കൂ. ഇവിടെ നിങ്ങൾ ബാബയുടെ സന്മുഖത്താണ്. ആത്മാക്കളും പരമാത്മാവും സന്മുഖത്താണ് എന്തുകൊണ്ടെന്നാൽ ഇവിടെ സ്വയം ബാബ ആത്മാക്കളെ പഠിപ്പിക്കുന്നു. ലോകത്തിൽ ആത്മാക്കൾ ആത്മാക്കളെ പഠിപ്പിക്കുന്നു.

ഈ എല്ലാ കാര്യങ്ങളും നിങ്ങൾ കുട്ടികളുടെ ഉള്ളിൽ മഥനം നടക്കണം. വിദ്യാർത്ഥികളുടെ ബുദ്ധിയിൽ മുഴുവൻ ദിവസവും പഠിത്തം ഉണ്ടായിരിക്കില്ലേ. നിങ്ങളുടെ ബുദ്ധിയിലും മുഴുവൻ പഠിത്തവുമുണ്ട്. നല്ല വിദ്യാർത്ഥി ആരാണോ അവർ സദാ ഏകാന്തതയിൽ പോയി പഠിക്കുന്നു. വിദ്യാർത്ഥികൾ പരസ്പരം കൂടിച്ചേരുമ്പോൾ പഠനത്തെക്കുറിച്ചുതന്നെ സംസാരിക്കുന്നു. ഈ പരിധിയില്ലാത്ത പഠനത്തിൽ അതിലും സന്തോഷത്തോടെ മുഴുകണം.

നിങ്ങൾ കുട്ടികൾ ഇപ്പോൾ ബാബയുടെ സഹായിയാകുന്നു. ഓർമ്മയിൽ കഴിയുന്നത് തന്നെയാണ് സഹായം, എന്തുകൊണ്ടെന്നാൽ ഓർമ്മയുടെ യാത്രയെന്നാൽ ശാന്തിയുടെ യാത്ര അതുകൊണ്ടാണ് പറയുന്നത് ഓരോരുത്തരും അവരവരുടെ വീടിനെ സ്വർഗ്ഗമാക്കൂ. ഓരോരുത്തരുടെയും ബുദ്ധിയിൽ അള്ളാഹുവും സമ്പത്തുമുണ്ട്. അള്ളാഹുവിനെയും സമ്പത്തിനെയും ഓർമ്മിക്കുകയാണെങ്കിൽ ചക്രവർത്തീ പദവി ലഭിക്കും. മറ്റൊന്നും ചെയ്യേണ്ടതില്ല. കേവലം സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ എങ്കിൽ രാജധാനി നിങ്ങളുടേതാണ്. നിങ്ങൾ കുട്ടികൾ - എല്ലാവർക്കും ഈ സന്ദേശം നൽകിക്കൊണ്ടേയിരിക്കൂ ബാബയെ ഓർമ്മിക്കുകയാണെങ്കിൽ സ്വർഗ്ഗത്തിന്റെ രാജപദവി ലഭിക്കും. ശരി-

വളരെക്കാലത്തെ വേർപാടിനു ശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയഅച്ഛന്റെ ആത്മീയകുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബയുടെ ഓർമ്മയിൽ തന്റെ സമയം സഫലമാക്കണം. ഈ അമൂല്യ സമയം മറ്റൊന്നിലും പാഴാക്കരുത്. പുരുഷാർത്ഥം ചെയ്ത് അന്തർമുഖി അർത്ഥം ആത്മബോധത്തിൽ കഴിയണം.

2) ഇപ്പോൾ നമ്മൾ ദേവതകളെക്കാളും ശ്രേഷ്ഠരായ ബ്രാഹ്മണരാണ്, ഇപ്പോൾ ബാബയിലൂടെ അവിനാശീ ജ്ഞാന രത്നങ്ങളുടെ ലോട്ടറി ലഭിച്ചിരിക്കുന്നു, ജ്ഞാനസമ്പന്നമായിട്ടു
ണ്ടെങ്കിൽ മുഖം സദാ വിടർന്നിരിക്കണം. ഉള്ളിൽ സന്തോഷത്തിന്റെ തുള്ളിച്ചാട്ടം നടത്തണം.

വരദാനം :-
മനസ്സുകൊണ്ട് മഹാദാനം ചെയ്യുന്നതിലൂടെ എല്ലാ സങ്കൽപങ്ങളിലും സഫലത പ്രാപ്തമാക്കുന്ന മാസ്റ്റർ സർവ്വശക്തിവാനായി ഭവിക്കട്ടെ.

ഏത് കുട്ടികളാണോ മനസ്സുകൊണ്ട് ശക്തികളുടെ ദാനം ചെയ്യുന്നത് അവർക്ക് മാസ്റ്റർ സർവ്വശക്തിവാൻ എന്ന വരദാനം ലഭിക്കുന്നു. കാരണം മനസ്സിൽനിന്നും ശക്തികളുടെ ദാനം ചെയ്യുന്നതിലൂടെ സങ്കൽപങ്ങളിൽ വളരെയധികം ശക്തി ശേഖരിക്കപ്പെടുന്നു. അതിനാൽ ഓരോ സങ്കൽപവും സഫലമാകുന്നു. അവർക്ക് തന്റെ സങ്കൽപങ്ങളെ എവിടെ നിർത്താനാഗ്രഹിക്കുന്നുവോ അവിടെ നിർത്താനും കഴിയുന്നു. അതായത് സങ്കൽപങ്ങൾ അവരുടെ നിയന്തരണത്തിലാകുന്നു.അവർ തന്റെ സങ്കൽപങ്ങളുടെ മേൽ വിജയികളാകുന്നതുകാരണം ചഞ്ചലമായ സങ്കൽപങ്ങളുള്ളവരെപ്
പോലും കുറച്ചുസമയത്തേക്ക് ശാന്തരും അചഞ്ചലരുമാക്കാൻ സാധിക്കുന്നു.

സ്ലോഗന് :-
നിരന്തരം ഒരേയൊരു ബാബയുടെ കൂട്ടുകെട്ടിൽ ഇരിക്കുകയാണെങ്കിൽ ചീത്തകൂട്ടുകെട്ടുകളിൽ നിന്നും രക്ഷപ്പെടാനാകും.

അവ്യക്തസൂചന-അപവിത്രതയുടെ ബീജത്തെപ്പോലും സമാപ്തമാക്കി സമ്പൂർണ്ണ ശുദ്ധത(പവിത്രത) യുള്ളവരായി മാറൂ..

ഏതെങ്കിലും വികർമ്മമോ വ്യർത്ഥസങ്കൽപമോ വീണ്ടും വീണ്ടും ഉണ്ടാകുകയാണെങ്കിൽ അതിന് കാരണം സദാ ബാബയെ കൂടെ വെക്കാത്തതാണ്,അല്ലെങ്കിൽ ബാബയുടെ കൂട്ടുകെട്ടിന്റെ അനുഭവം ചെയ്യാത്തതാണ്.എങ്ങിനെ
യാണോ ദേവിമാർ ഒരൊറ്റ നോട്ടത്തിൽത്തന്നെ അസുരൻമാരെ സംഹരിക്കുന്നത് അതുപോലെ കമ്പൈൻഡ് സ്വരൂപത്തിന്റെ സ്മൃതിയിലൂടെ തന്റെ ആസുരീയ സംസ്ക്കാരങ്ങളെയും അപവിത്രതയുടെ സങ്കൽപങ്ങളേയും ഒരു സെക്കന്റിൽ സംഹരിക്കൂ..