08.10.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ഇപ്പോൾ നിങ്ങൾക്ക് ശബ്ദത്തിനുപരിയായി പോകണം, അതുകൊണ്ട് വായിലൂടെ ശിവ-ശിവ എന്ന് പറയേണ്ട ആവശ്യം പോലുമില്ല.

ചോദ്യം :-
ഒരു ബാബയെ മാത്രമാണ് സർവ്വശക്തിവാനെന്നും, ജ്ഞാനത്തിന്റെ സാഗരനെന്നും പറയുന്നത്, മറ്റാരെയും പറയില്ല, എന്തുകൊണ്ട്?

ഉത്തരം :-
കാരണം ഒരു ബാബയെ മാത്രം ഓർമ്മിക്കുന്നതിലൂടെയാണ് ആത്മാവ് പതിതത്തിൽ നിന്നും പാവനമായി മാറുന്നത്. ബാബ മാത്രമാണ് പതിതരെ പാവനമാക്കി മാറ്റുന്നത്. ബാക്കി ഒരു ദേഹധാരിയായ മനുഷ്യനും പാവനമാക്കി മാറ്റാൻ സാധിക്കില്ല. ബാബയാണ് നിങ്ങളെ രാവണ രാജ്യത്തിൽ നിന്നും മുക്തമാക്കുന്നത്. നിങ്ങൾ ശിവബാബയിൽ നിന്നുമാണ് ശക്തിയെടുക്കുന്നത്. എത്രത്തോളം കൂടുതൽ ഓർമ്മിക്കുന്നുവോ അത്രത്തോളം ശക്തി ലഭിക്കുകയും കറ ഇളകുകയും ചെയ്യും.

ഗീതം :-
ഓം നമ: ശിവായ....

ഓംശാന്തി.  
മധുര-മധുരമായ കളഞ്ഞുപോയി തിരികെ കിട്ടിയ കുട്ടികൾ ഭക്തിയുടെ മഹിമ കേട്ടു. നിങ്ങളും മഹിമ പാടുമായിരുന്നു. ഇപ്പോൾ മഹിമ പാടുന്നില്ല, നിങ്ങൾക്ക് മഹിമയുടെ ആവശ്യവുമില്ല. ഭക്തർ ചെയ്യുന്നത് നിങ്ങൾ കുട്ടികൾക്ക് ചെയ്യാൻ സാധിക്കില്ല. നിങ്ങളും ഭക്തരായിരുന്നു, ഇപ്പോൾ നിങ്ങൾക്ക് ഭഗവാനെ ലഭിച്ചു. എല്ലാവർക്കും ഒരുമിച്ച് ഭഗവാനെ ലഭിക്കില്ല. ബാബ എല്ലാവരെയും എങ്ങനെ ഒരുമിച്ചു പഠിപ്പിക്കാനാണ്? ഇങ്ങനെ സാധ്യമല്ല. എല്ലാ ഭക്തരും ഒരുമിച്ചു വരില്ല. ശരിയാണ്, ബാബക്ക് തീർച്ചയായും പഠിപ്പിക്കണം കാരണം ഇതാണ് രാജയോഗം. സൂര്യവംശികളുടെയും ചന്ദ്രവംശികളുടെയും രാജ്യം സ്ഥാപിക്കണം. കുട്ടികൾക്ക് പ്രദർശിനിയിൽ മനസ്സിലാക്കികൊടുക്കണം. ആഘോഷങ്ങളുടെ സമയത്തല്ലേ സേവനം ചെയ്യാൻ സാധിക്കുകയുള്ളൂ. നിങ്ങൾ നിങ്ങൾക്കുവേണ്ടിയാണ് രാജ്യം സ്ഥാപിക്കേണ്ടത്. നിങ്ങൾ ശിവശക്തികളായ മഹാരഥി സേനകളാണ്. മറ്റൊരു ഡ്രില്ലും നിങ്ങൾ പഠിക്കുന്നില്ല. നിങ്ങളാണ് ആത്മീയ ഡ്രിൽ പഠിക്കുന്നത്. ഭാരതത്തിൽ ഈ ഡ്രിൽ വളരെ പ്രസിദ്ധമാണ്. ഇതാണ് യോഗത്തിന്റെ ഡ്രില്ല്. ആത്മാവിന് പരമപിതാ പരമാത്മാവിനോടൊപ്പം യോഗം വെച്ച് സമ്പത്തെടുക്കണം. ഇതിൽ യുദ്ധത്തിന്റെ കാര്യമൊന്നുമില്ല. നിങ്ങൾ ബാബയിൽ നിന്നും സമ്പത്തെടുക്കുന്നതിൽ യുദ്ധത്തിന്റെ കാര്യമൊന്നുമില്ല. നിങ്ങൾ പരിധിയില്ലാത്ത ബാബയുടെ അവകാശികളാണ്. നിങ്ങൾക്ക് ബാബയുടെതായി മാറി ശ്രീമതത്തിലൂടെ നടക്കണം. ബാബയുടേത് യുദ്ധത്തിന്റെ മതമൊന്നുമല്ല. ബാബ പറയുന്നു- മധുര-മധുരമായ കുട്ടികളെ, നിങ്ങൾ സതോപ്രധാനമായി രാജ്യം ഭരിച്ചിരുന്നു എന്ന് ഇപ്പോൾ നിങ്ങൾക്ക് സ്മൃതി വന്നുകഴിഞ്ഞു. ബാബ പറയുന്നു-നിങ്ങൾക്ക് നിങ്ങളുടെ ജന്മങ്ങളെക്കുറിച്ച് അറിയില്ല. 84 ജന്മങ്ങൾ മനുഷ്യർ എടുക്കുന്നു എന്ന് പാടുന്നുമുണ്ട്. 84 ലക്ഷം ജന്മങ്ങൾ എടുക്കുന്നു എന്ന് പറയുന്നത് പൊങ്ങച്ചമാണ്. ഭക്തിമാർഗ്ഗത്തിൽ അവനവന് ഇഷ്ടമുള്ളത് പഠിച്ചുകൊണ്ടേയിരിക്കുന്നു. ഇത് ഡ്രാമയനുസരിച്ച് ഭക്തിമാർഗ്ഗത്തിലെ സാമഗ്രികളാണ്. സത്യ-ത്രേതായുഗത്തിൽ ഭക്തിയുണ്ടായി രിക്കുകയില്ല. ഭക്തി വേറെയാണ്, ജ്ഞാനം വേറെയാണ്. ഈ ജ്ഞാനം നിങ്ങൾ കുട്ടികളിലല്ലാതെ മറ്റൊരു ഋഷി മുനിമാരുടെയും ബുദ്ധിയിൽ ഇല്ല. അവർക്ക് സുഖവും, ദുഃഖവും വേറെയാണ് എന്നു പോലും അറിയില്ല. സുഖം ബാബയാണ് നൽകുന്നത്, എന്നാൽ ദുഃഖം രാവണനാണ് നൽകുന്നത്. സൂര്യവംശികളും ചന്ദ്രവംശികളുമായിരുന്ന നിങ്ങളാണ് 84 ജന്മങ്ങളുടെ ചക്രം കറങ്ങി ശൂദ്രവംശികളായി മാറിയത്. നിങ്ങൾ വിശ്വത്തിന്റെ അധികാരികളായിരുന്നു എന്ന സ്മൃതിയാണ് ബാബ ഉണർത്തുന്നത്. നിങ്ങൾ 84 ജന്മങ്ങൾ അനുഭവിച്ച് താഴേക്കിറങ്ങി, തുച്ഛബുദ്ധിയും തമോപ്രധാനവുമായി മാറുകയും ചെയ്തു. സതോപ്രധാനമായവരെ സ്വച്ഛവും ഉയർന്ന ബുദ്ധിയുള്ളവരുമെന്നാണ് പറയുന്നത്. തമോപ്രധാനമായവരെ താഴ്ന്ന ബുദ്ധിയുള്ളവരെന്നാണ് പറയുന്നത്. താഴ്ന്ന ബുദ്ധിയുള്ളവർ ഉയർന്ന ബുദ്ധിയുള്ളവരെ നമിക്കുന്നു. നമ്മളായിരുന്നു ഉയർന്നവരെന്ന് നിങ്ങൾക്കും അറിയില്ലായിരുന്നു. ഇപ്പോൾ നമ്മൾ തന്നെയാണ് താഴ്ന്നവരായി മാറിയത്. ബാബ മനസ്സിലാക്കിതന്നു-ആദ്യ നമ്പറിൽ ജന്മമെടുത്തവർ മാത്രമെ സതോപ്രധാനമായി മാറുകയുള്ളൂ. സൂര്യവംശികൾ തന്നെയാണ് 84 ജന്മങ്ങളും എടുക്കുന്നത്. നമ്മൾ വിശ്വത്തിന്റെ അധികാരികളായിരുന്നപ്പോൾ പാവനവും സതോപ്രധാനവുമായിരുന്നു എന്ന് ഇപ്പോൾ മനസ്സിലാക്കുന്നു. പതിതർക്ക് വിശ്വത്തിന്റെ അധികാരിയായി മാറാൻ സാധിക്കില്ലല്ലോ. ദേവതകളുടെ മഹിമ നോക്കൂ എത്രയാണെന്ന്! സർവ്വഗുണ സമ്പന്നർ......ത്രേതായുഗത്തിൽ 16 കലാ സമ്പൂർണ്ണരെന്ന് പറയില്ല. സൂര്യവംശികളെ 16 കലാ സമ്പൂർണ്ണരെന്നാണ് പറയുന്നത്. 14 കലയോടൊപ്പം സമ്പൂർണ്ണമെന്ന വാക്ക് വരില്ല. സമ്പൂർണ്ണം എന്ന വാക്ക് 16 കലകളുള്ളവർക്കാണ് എഴുതേണ്ടത്. ഇപ്പോൾ നിങ്ങൾ കുട്ടികൾ 16 കലാ സമ്പൂർണ്ണരായി മാറുകയാണ്.

ഈ ജ്ഞാനം വളരെ സഹജമാണെന്നും നിങ്ങൾക്ക് മനസ്സിലാക്കിതന്നിട്ടുണ്ട്. ഈ ജ്ഞാനത്തെക്കാൾ സഹജമായ കാര്യം ഒന്നും തന്നെയില്ല. ബാബ ദയാമനസ്കനല്ലേ. ബാബക്കറിയാം കുട്ടികൾ ഭക്തിയിൽ അലഞ്ഞ്-അലഞ്ഞ് ക്ഷീണിച്ചിട്ടുണ്ടായിരി
ക്കുമെന്ന്. അതുകൊണ്ടാണ് ദ്രൗപദിയുടെ കാൽ തടവുന്നതായി കാണിച്ചിരിക്കുന്നത്. ബാബയുടെ അടുത്ത് വൃദ്ധരായ അമ്മമാർ വരാറുണ്ട്. ബാബ പറയുന്നു-നിങ്ങൾ ഭക്തിയിലെ അലച്ചിലിൽ ക്ഷീണിച്ചിരിക്കുകയാണ്. അതിനാൽ ഇപ്പോൾ ബാബ നിങ്ങളുടെ എല്ലാ ക്ഷീണത്തെയും അകറ്റുകയാണ്. ഭക്തിയിൽ രാമ-രാമ എന്ന് പറഞ്ഞും, മാല ജപിച്ചുകൊണ്ടും ഇരിക്കാറുണ്ട്. ബ്രഹ്മാബാബക്ക് പള്ളിയിലെ പാതിരിമാരുമായിട്ടും വളരെ ബന്ധമുണ്ടായിരുന്നു. പാതിരിമാരും ബൈബിൾ എടുത്ത് മനസ്സിലാക്കികൊടുത്തു
കൊണ്ടേയിരിക്കും. ഒരുപാട് ക്രിസ്ത്യാനികളാകുന്നു. എന്നാൽ ഇവിടെ മാല ജപിക്കേണ്ട ആവശ്യമൊന്നുമില്ല. ബാബ പറയുന്നു-സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ. വായിലൂടെ ശിവ-ശിവ എന്നൊന്നും പറയേണ്ട ആവശ്യമില്ല. നമ്മൾ ശബ്ദത്തിനുപരി പോകുന്നവരാണ്. ബാബ വളരെ സഹജമായ യുക്തിയാണ് പറഞ്ഞുതരുന്നത്-എന്നെ ഓർമ്മിക്കൂ എന്നാൽ കറ ഇല്ലാതാകും ഒപ്പം ഗൃഹസ്ഥ വ്യവഹാരത്തിൽ ഇരുന്ന് പവിത്രമായി മാറണം. താമര പുഷ്പം വളരെ പ്രസിദ്ധമാണ്. താമര പുഷ്പത്തിന്റെ ഒരു വലിയ കൂട്ടമുണ്ടായിരിക്കും എന്നാലും വേറിട്ടതും പ്രിയപ്പെട്ടതുമായിരിക്കും. നിങ്ങളും വിഷയ സാഗരത്തിൽ ഇരുന്നുകൊണ്ടും വേറിട്ടവരും പ്രിയപ്പെട്ടവരുമായി മാറൂ. ഈ ലോകം വിഷയ സാഗരമാണ്, നദി എന്ന് പറയില്ല.

നിങ്ങൾ കുട്ടികൾ ഇപ്പോൾ എത്ര വിവേകശാലികളായി മാറിയിരിക്കുന്നു. ഈ വിവേകത്തോടെയാണ് നിങ്ങൾ മഹാരാജകുമാരനായി മാറുന്നത്. നിങ്ങൾക്ക് ഒരുപാട് സന്തോഷമുണ്ടായിരിക്കണം. പുരുഷാർത്ഥം ചെയ്യണം. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും രണ്ടുപേരുടെയും ആത്മാവിന് പുരുഷാർത്ഥം ചെയ്യണം. ലൗകീക സംബന്ധത്തിൽ അച്ഛന്റെ സമ്പത്ത് ആൺകുട്ടികൾക്കു മാത്രമാണ് ലഭിക്കുന്നത്, പെൺകുട്ടികൾക്കല്ല. എന്നാൽ ഇവിടെ എല്ലാ ആത്മാക്കൾക്കും സമ്പത്ത് ലഭിക്കുന്നു. ബാബ മനസ്സിലാക്കിതരുന്നു-ഓർമ്മയുടെ യാത്രയിലൂടെ മാത്രമെ നിങ്ങൾക്ക് ഉയർന്ന പദവി പ്രാപ്തമാക്കാൻ സാധിക്കുകയുള്ളൂ. ആദ്യമാദ്യം പ്രദർശിനിയിൽ അച്ഛന്റെ പരിചയം നൽകണം അതിനുശേഷമാണ് അച്ഛന്റെ സമ്പത്ത് ലഭിക്കുന്നത്. ഇത് നിങ്ങളുടെ പരിധിയില്ലാത്ത ബാബയാണെന്നുള്ള നിശ്ചയം ആദ്യം ഉറപ്പിക്കൂ. അവർക്ക് മനസ്സിലാക്കികൊടുക്കണം-ഭഗവാൻ ഒന്നാണ്- ബ്രഹ്മാവും വിഷ്ണുവും ശങ്കരനും പോലും ഭഗവാനല്ല, ദേവതയാണ്. ഭഗവാൻ പതിത-പാവനനും, നിരാകാരനായ അച്ഛനുമാണ്. ഭഗവാന്റെ മഹിമ തന്നെ വേറെയാണ്. ഇന്നത്തെ കാലത്ത് പ്രദർശിനിയിൽ ത്രിമൂർത്തിയെക്കുറിച്ച് മനസ്സിലാക്കികൊടുക്കണം. ഒന്ന് അച്ഛനും, മറ്റൊന്ന് ദാദയുമാണ്. സമ്പത്ത് ലഭിക്കുന്നത് അച്ഛനിൽ നിന്നുമാണ്. നിരാകാരനായ ബാബയിൽ നിന്നും എങ്ങനെയാണ് സമ്പത്ത് ലഭിക്കുന്നത്! ബാബ എല്ലാവരുടെയും രചയിതാവാണ്. ബ്രഹ്മാ, വിഷ്ണു, ശങ്കരനും രചനകളാണ്. രചനക്ക് രചയിതാവിൽ നിന്നു മാത്രമെ സമ്പത്ത് ലഭിക്കുകയുള്ളൂ. നിരാകാരനായ ബാബ ബ്രഹ്മാവിലൂടെയാണ് സമ്പത്ത് നൽകുന്നത്. എല്ലാവരുടെയും രചയിതാവ് ഒന്നാണ് അതുകൊണ്ടാണ് സർവ്വരുടെയും സത്ഗതി ദാതാവ് ഒന്നാണെന്ന് പാടുന്നത്. രചയിതാവായ ബാബയെ ജ്ഞാനത്തിന്റെ സാഗരനെന്നും പറയുന്നു. മറ്റെല്ലാവരും ശാസ്ത്രങ്ങളുടെ അധികാരികളാണ്. ബാബയാകുന്ന ജ്ഞാനത്തിന്റെ സാഗരൻ സ്വയം അധികാരിയാണ്. ലോകത്തിലെ ഏറ്റവും സർവ്വശക്തിവാനായ അധികാരിയായ ബാബ സ്വയം പറയുന്നു-എനിക്ക് വേദങ്ങളെയും ശാസ്ത്രങ്ങളെയും അറിയുന്നതുകൊണ്ട് നിങ്ങൾക്ക് അതിന്റെയെല്ലാം സാരം മനസ്സിലാക്കിതരുന്നു. ഈ ഭക്തിമാർഗ്ഗത്തിലെ സാമഗ്രികളൊന്നും സത്യയുഗത്തിൽ ഉണ്ടായിരിക്കുകയില്ല. ഭക്തിയിലൂടെയാണ് ഏണിപ്പടി താഴേക്കിറങ്ങുന്നത്. സർവ്വശക്തിവാൻ എന്ന് ഒരു ബാബയെ തന്നെയാണ് പാടപ്പെടുന്നത്. ബാബയെ ഓർമ്മിക്കുന്നതിലൂടെയാണ് നമ്മൾ പവിത്രമായി മാറുന്നത്, അപ്പോൾ സർവ്വശക്തിവാനായില്ലേ. ബാബ നമ്മൾ എല്ലാവരെയും പതിതത്തിൽ നിന്നും പാവനമാക്കി മാറ്റുകയാണ്. രാവണ രാജ്യത്തിൽ നിന്നും മുക്തമാക്കുന്നു. ഇപ്പോൾ നിങ്ങൾ ശിവബാബയിൽ നിന്നും ശക്തിയെടുക്കുകയാണ്. എത്രത്തോളം കൂടുതൽ ഓർമ്മിക്കുന്നുവോ അത്രത്തോളം ശക്തി ലഭിക്കുകയും കറ ഇല്ലാതാകുകയും ചെയ്യും. നമുക്ക് പതിതത്തിൽ നിന്നും പാവനവും, തമോപ്രധാനത്തിൽ നിന്നും സതോപ്രധാനവുമായി മാറണം എന്ന ചിന്ത മുഴുവൻ ദിവസവും ഉണ്ടായിരിക്കണം. മായയുടെ കൊടുങ്കാറ്റ് വരുക തന്നെ ചെയ്യും. ബാബ പറയുന്നു-വളരെ ശ്രദ്ധയോടു കൂടി ഇരിക്കണം. നിങ്ങളുടെ യുദ്ധം മായയുമായിട്ടാണ്. അനാവശ്യമായ വികല്പങ്ങൾ ഒരുപാട് വരും. ഒരിക്കൽ പോലും അജ്ഞാനകാലത്ത് വരാത്ത വികൽപ്പങ്ങൾ പോലും വരും. നിങ്ങൾ യുദ്ധത്തിന്റെ മൈതാനത്തിലാണ്. ഓർമ്മയുടെ യാത്രയിലാണ് മുഴുവൻ പരിശ്രമവുമുള്ളത്. ഭാരതത്തിന്റെ യോഗം വളരെ പ്രസിദ്ധമാണ്. ഓർമ്മിക്കുന്നതിനുവേണ്ടി ബാബ മനസ്സിലാക്കിതരുക യാണ്-സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ. ഇങ്ങനെ മറ്റൊരു മനുഷ്യനും മനസ്സിലാക്കിതരാൻ സാധിക്കില്ല. മനുഷ്യർ പറയും എല്ലാം ഭഗവാന്റെ രൂപങ്ങളാണ്. എവിടെ നോക്കിയാലും പരമാത്മാവ് തന്നെ പരമാത്മാവാണ്. ബാബ മനസ്സിലാക്കിതരുന്നു-നിങ്ങൾ ആത്മാവാണ് 84 ജന്മങ്ങൾ അനുഭവിക്കുന്നത്. എല്ലാവരും പരമാത്മാവാണെങ്കിൽ, പരമാത്മാവ് ജനന-മരണ ചക്രത്തിലേക്ക് വരുന്നുണ്ടോ? ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊരു ശരീരം എടുക്കുന്നു. ആത്മാവിലാണ് നല്ലതും മോശവുമായ സംസ്കാരമുള്ളത്. നല്ല സംസ്കാരമുള്ളവരുടെ മഹിമ പാടാറുണ്ട്. മോശമായ സംസ്കാരമുള്ളവരെ പാപിയെന്നും നീചരെന്നുമാണ് പറയുന്നത്. ബാബ പവിത്രമായി മാറാനുള്ള സഹജമായ യുക്തിയാണ് പറഞ്ഞുതരുന്നത്. മനസാ, വാചാ, കർമ്മണാ ആർക്കും ദുഃഖം കൊടുക്കരുത്. സ്വയത്തിനും ദുഃഖം കൊടുക്കരുത്. ഒരു വികർമ്മവും, മോഷണവും ചെയ്യരുത്. അഥവാ ഏതെങ്കിലും സാഹചര്യത്തിൽ അസത്യം പറയേണ്ടി വരുകയാണെങ്കിൽ ബാബയോട് നിർദേശം ചോദിക്കൂ. ഏറ്റവും വലിയ പാപമാണ്-കാമവികാരത്തിലേക്ക് പോവുക. അതിനാൽ പോകരുത്.

ബാബ പറയുന്നു-കുട്ടികളെ, കൈകൾ കൊണ്ട് ജോലികൾ ചെയ്തുകൊണ്ടും ബുദ്ധിയോഗം എന്നിൽ മാത്രം വെക്കൂ. ബാബ സർജനുമാണ്. എല്ലാവരുടെ രോഗവും ഒരുപോലെയായിരിക്കില്ല. കർമ്മവും ഒരുപോലെയായിരിക്കാൻ സാധിക്കില്ല. അതിനാൽ ഓരോ ചുവടിലും ബാബയോട് ചോദിക്കണം. ലക്ഷ്യം വളരെ ഉയർന്നതാണ്. അമർനാഥിലേക്ക് യാത്ര പോകുമ്പോൾ പറയാറുണ്ട്-അമരനാഥൻ വിജയിക്കട്ടെ, ബദ്രിനാഥൻ വിജയിക്കട്ടെ എന്നെല്ലാം. അല്ലയോ ബദ്രിനാഥാ, ഞങ്ങളെ രക്ഷിക്കണേ എന്ന് പറയുന്നു. ഇപ്പോൾ നിങ്ങൾക്ക് തീർത്ഥയാത്രയൊന്നും ചെയ്യേണ്ട ആവശ്യമില്ല. ജ്ഞാനത്തിന്റെ ഈ കാര്യങ്ങൾ ബാബ മനസ്സിലാക്കിതരുകയാണ്. ബാബയുടെയും പാർട്ടാണ്. നിങ്ങളും ബാബയോടൊപ്പം പാർട്ട്ധാരികളാണ്. എത്രത്തോളം പഠിക്കുന്നുവോ അത്രത്തോളം ഉയർന്ന പദവി ലഭിക്കും. ഇതിൽ ആരുടെയും പൊങ്ങച്ചത്തിന്റെ കാര്യമൊന്നുമില്ല. എല്ലാ മനുഷ്യർക്കും സത്ഗതി നൽകുന്ന ഒരേ ഒരു ബാബയുടെ മാത്രമാണ് മഹിമയുള്ളത്. എല്ലാ കുട്ടികളെയും പതിതത്തിൽ നിന്നും പാവനമാക്കി മാറ്റുന്നു. ബാബക്കും ഡ്രാമയിൽ പാർട്ടുണ്ട്. 5 തത്വങ്ങൾക്കും അവനവന്റെതായ പാർട്ട് അഭിനയിക്കുക തന്നെ വേണം. ഭൂമി ഇളകി വിനാശമുണ്ടാകണം. നിങ്ങൾക്കും ഡ്രാമയിൽ പാർട്ടുണ്ട്, ഇതിൽ പൊങ്ങച്ചത്തിന്റെ കാര്യമെന്താണ്! രാജ്യം ഭരിച്ച്-ഭരിച്ച് പതിതമായി മാറി. മുമ്പ് നിങ്ങളും എന്തായിരുന്നു? കാൽകാശിന് വിലയില്ലാത്തവരായിരുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ വിശ്വത്തിന്റെ അധികാരികളായി മാറുകയാണ്. ഈ പാർട്ട് നിങ്ങളുടെതാണ്. വീണ്ടും നമുക്ക് അധികാരിയായി മാറുക തന്നെ വേണം. ഇതിൽ പൊങ്ങച്ചത്തിന്റെയോ മഹിമയുടെയോ കാര്യമില്ല. ഇത് ഡ്രാമയാണ്. ബാബയും വന്ന് തന്റെ പാർട്ടാണ് അഭിനയിക്കുന്നത്. ഭക്തർ പൊങ്ങച്ചം പറയുകയും, മഹിമ പാടുകയും ചെയ്യുന്നു. എന്നാൽ ഇങ്ങനെയുള്ള കർത്തവ്യം നമുക്ക് ചെയ്യാൻ സാധിക്കില്ല. ഇവിടെ ബാബയെ ഓർമ്മിക്കണം. ബാബാ, ഈ ഡ്രാമയുടെ രഹസ്യം വളരെ അദ്ഭുതകരമാണ്, പക്ഷെ, ഇതാർക്കും അറിയില്ല. ബാബാ, നമ്മൾ സത്യയുഗത്തിൽ ഈ ഡ്രാമയുടെ രഹസ്യം പോലും മറന്നു പോകും! ഡ്രാമ വളരെ വിചിത്രമാണ്. ഇങ്ങനെയെല്ലാം സ്വയത്തോട് സംസാരിക്കൂ. ഏതെങ്കിലും പാർട്ട്ധാരി നല്ല പാർട്ട് അഭിനയിക്കുമ്പോൾ കൈയ്യടിക്കാറുണ്ട്. അതുപോലെ നമ്മളും പറയുകയാണ്-മധുരമായ ബാബയുടെ, ശിവബാബയുടെ പാർട്ട് വളരെ നല്ലതാണെന്ന്. നമ്മളും ബാബയോടൊപ്പം വളരെ നല്ല പാർട്ടാണ് അഭിനയിക്കുന്നത്. ബാബ എത്ര നല്ല രീതിയിലാണ് മനസ്സിലാക്കിതരുന്നത്, എന്നിട്ടും ആർക്കും മനസ്സിലാകുന്നില്ല എങ്കിൽ നമ്മുടെ രാജധാനിയിലേക്ക് ഇവർ വരുന്നില്ല എന്ന് മനസ്സിലാക്കണം. ബ്രാഹ്മണരായി മാറിയവർ തന്നെ വീണ്ടും ബ്രാഹ്മണരായി മാറി ദേവതയായി മാറും. ദേവതകളിലും പ്രജകളെല്ലാം ഉണ്ടാകും. എല്ലാവർക്കും അനാദിയായ പാർട്ടാണ് ലഭിച്ചിട്ടുള്ളത്. ഒരേ ഒരു സൃഷ്ടിയാണ് ആവർത്തിച്ചുകൊണ്ടിരി
ക്കുന്നത്. ഈശ്വരൻ ഒന്നാണ്, ഈശ്വരന്റെ രചനയും ഒന്നാണ്. ഈ രചന തന്നെയാണ് ചക്രം പോലെ കറങ്ങിക്കൊണ്ടിരിക്
കുന്നത്. മനുഷ്യരെല്ലാം അന്വേഷണം നടത്തുകയാണ്, ചന്ദ്രനിൽ എന്താണെന്ന്! ചന്ദ്രന്റെയും മുകളിൽ എന്താണ്! അതിനും മുകളിലാണ് സൂക്ഷ്മവതനം. അവിടെ എന്താണ് കാണാൻ സാധിക്കുന്നത്? പ്രകാശം തന്നെ പ്രകാശം. മനുഷ്യർ ഒരുപാട് പ്രയത്നിക്കുന്നുണ്ട് എന്നാലും സയൻസിനും ഒരു പരിധിയുണ്ടല്ലോ. മായയുടെയും ഷോ ഒരുപാടാണ്. സയൻസ് സുഖത്തിനും ദുഃഖത്തിനും വേണ്ടിയാണ്. സത്യയുഗത്തിൽ വിമാനങ്ങളൊന്നും തകരില്ല. ദുഃഖത്തിന്റെ കാര്യമില്ല. കള്ളൻമാർ കൊള്ളയടിച്ചുകൊണ്ടുപ
ോകുമെന്നും,അഗ്നിക്കിരയാ
കുമെന്നൊന്നുമില്ല. സത്യയുഗത്തിൽ കെട്ടിടങ്ങളെല്ലാം വളരെ വലുതായിരിക്കും. ഓരോരുത്തർക്കും ആബുവിലുള്ള അത്രയും ഭൂമിയുണ്ടായിരിക്കും. നിങ്ങൾ സ്വർഗ്ഗവാസികളായി മാറാനാണ് വന്നിരിക്കുന്നത്. ബാബയെ ഓർമ്മിക്കുകയാണെങ്കിൽ അഴുക്ക് ഇല്ലാതാകും. നിങ്ങളെല്ലാ പ്രിയതമകളോടും പ്രിയതമനായ ബാബ പറയുന്നു-എന്നെ മാത്രം ഓർമ്മിക്കൂ എന്നാൽ അമരപുരിയുടെ അധികാരിയായി മാറും. സത്യയുഗത്തിൽ അകാലമൃത്യു ഉണ്ടായിരിക്കുകയില്ല. സത്യയുഗം ശ്രേഷ്ഠാചാരിയായ ലോകമാണ്. ഈ ലോകം ഭ്രഷ്ടാചാരിയാണ്. എത്രയധികം ബ്രഹ്മാകുമാരനും-ബ്രഹ്മാകുമാരിമാരുമാണ് ബാബയിൽ നിന്നും സമ്പത്തെടുക്കുന്നത്. അതേപോലെ നിങ്ങളും സമ്പത്തെടുക്കൂ. ശ്രീമതത്തിലൂടെ നടക്കുന്നില്ലെങ്കിൽ ഉയർന്ന പദവി പ്രാപ്തമാക്കാൻ സാധിക്കില്ല. ഓരോ 5000 വർഷം കൂടുമ്പോൾ ബാബ സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യാനായി വരുന്നു. കലിയുഗത്തിൽ ഒരുപാട് മനുഷ്യരും, സത്യയുഗത്തിൽ കുറച്ചു മനുഷ്യരുമാണ് ഉള്ളത്. അതിനാൽ തീർച്ചയായും വിനാശമുണ്ടായിരിക്കും. അതിനുവേണ്ടിയാണ് മഹാഭാരത യുദ്ധം മുന്നിൽ നിൽക്കുന്നത്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) മനസാ, വാചാ, കർമ്മണാ ആർക്കും ദുഃഖം കൊടുക്കരുത്. മോശമായ സംസ്കാരങ്ങളെ ഇല്ലാതാക്കി ഇപ്പോൾ നല്ല സംസ്കാരങ്ങളെ ധാരണ ചെയ്യണം. ഒരു വികർമ്മവുമുണ്ടാകാതിരി
ക്കാൻ ശ്രദ്ധിക്കണം.

2) ഈ വിചിത്രമായ ഡ്രാമയിൽ തന്റെ ശ്രേഷ്ഠമായ ഭാഗ്യത്തെ കണ്ടുകൊണ്ട് സ്വയം സ്വയത്തോട് സംസാരിക്കണം-നമ്മൾ ഭഗവാനോടൊപ്പമുള്ള പാർട്ട്ധാരികളാണ്. നമ്മുടെ പാർട്ട് എത്ര നല്ലതാണ്.

വരദാനം :-
സ്നേഹത്തിന് മറുപടിയായി സമാനതയുടെ അനുഭവം ചെയ്യുന്ന സർവ്വശക്തി സമ്പന്നരായി ഭവിക്കട്ടെ.

ഏത് കുട്ടികളാണോ ബാബയുടെ സ്നേഹത്തിൽ സദാ നിറഞ്ഞിരിക്കുന്നത് അവർക്ക് സ്നേഹത്തിന്റെ മറുപടിയായി ബാബക്ക് സമാനമാകാനുള്ള വരദാനം പ്രാപ്തമാകുന്നു. ആര് സദാ സ്നേഹയുക്തവും യോഗയുക്തവുമാണോ അവർ സ്വതവേ സർവ്വ ശക്തികളാലും സമ്പന്നമായി മാറുന്നു. സർവ്വശക്തികൾ സദാ കൂടെയുണ്ടെങ്കിൽ വിജയം നിശ്ചിതമാണ്. സർവ്വശക്തിവാനായ ബാബ നമ്മുടെ കൂട്ടുകാരനാണെന്ന് ആർക്ക് സ്മൃതിയുണ്ടോ അവർ ഒരിക്കലും ഒരു കാര്യത്തിലും ചഞ്ചലപ്പെടുകയില്ല.

സ്ലോഗന് :-
പുരുഷാർത്ഥി ജീവിതത്തിൽ ആര് സന്തുഷ്ടവും പ്രസന്നവുമായിരിക്കുന്നുവോ അവർ തന്നെയാണ് ഭാഗ്യശാലികൾ.

അവ്യക്ത സൂചന- പരോപകാരത്തിന്റെ ഭാവനയോടെ സമ്പന്നരായി അപകാരിക്കുമേലും ഉപകാരം ചെയ്യൂ.

ഇപ്പോൾ അങ്ങനെയുള്ള ഒരു പരോപകാരീ ഗ്രൂപ്പ് വേണം അതിൽ കൊടുക്കുന്ന ദാതാക്കൾ വേണം. എങ്ങനെയാണോ സമ്പന്നരായ രാജാക്കന്മാർ സദാ പ്രജകൾക്ക് കൊടുക്കുന്നവരായിരി
ക്കുന്നത്, സമ്പന്നരായ രാജാക്കന്മാരുടെ കൈകൾ ഒരിക്കലും വാങ്ങുന്നതല്ല, കൊടുക്കുന്നതായിരിക്കും. താങ്കൾ കുട്ടികൾ സ്വർഗ്ഗത്തിന്റെ വിശ്വമഹാരാജാവായി ദാതാവിന്റെ രൂപത്തിൽ പാർട്ടഭിനയിക്കുന്നവരാണ് അതിനാൽ ഇപ്പോഴേ ആ സംസ്കാരം സ്വയത്തിൽ നിറക്കൂ.