പ്രത്യേകമായി ദീപാവലിക്ക്
വേണ്ടി അവ്യക്ത ബാപ്ദാദയുടെ മധുര മഹാവാക്യങ്ങൾ
ഇന്ന് ബാപ്ദാദ എന്താണ്
കാണുന്നത്? നിങ്ങൾ ദീപങ്ങളുടെ മാല കാണാൻ വന്നിരിക്കുകയാണ്. ആളുകൾ ദീപാവലിയുടെ
ഓർമ്മചിഹ്ന ദിവസം ആഘോഷിക്കാറുണ്ട്, എന്നാൽ ബാപ്ദാദ ചൈതന്യ ദീപങ്ങളുടെ മാലയെയാണ്
കാണുന്നത്. നിങ്ങളും ദീപാവലി നാളിൽ തെളിഞ്ഞു കത്തുന്ന ദീപങ്ങളെ കാണുമ്പോൾ, ഇത്
ഞങ്ങളുടെ തന്നെ ഓർമ്മചിഹ്ന ദിവസമാണ് ആഘോഷിക്കുന്നത് എന്ന് കരുതി
സന്തോഷിക്കാറുണ്ടോ? തെളിഞ്ഞു കത്തുന്ന ദീപം പ്രിയപ്പെട്ടതായി തോന്നുന്നതുപോലെ,
സ്വന്തം ഓർമ്മചിഹ്ന ദിവസം കണ്ട് ആ സ്മരണ വരുമ്പോൾ നിങ്ങളും വിശ്വത്തിന്റെ
പിതാവിനും സർവ്വ ലോക ആത്മാക്കൾക്കും പ്രിയപ്പെട്ടവരായി മാറുന്നു. അതിനാൽ ഇന്ന്
ആ ഓർമ്മചിഹ്ന രൂപത്തെ പ്രത്യക്ഷ രൂപത്തിൽ കാണാൻ വന്നിരിക്കുകയാണ്. മാലയിൽ ഒരു
മണി മാത്രമല്ല ഉള്ളത്, അനേകം മണികൾ ചേർന്നാണ് മാലയുണ്ടാകുന്നത്. ഒരു ദീപം മാത്രം
വേറിട്ട് കത്തുകയാണെങ്കിൽ അതിനെ ദീപങ്ങളുടെ മാല എന്ന് വിളിക്കില്ല. അതുപോലെ
അനേകം ദീപങ്ങൾ തെളിഞ്ഞ് ഒരു മാലയുടെ രൂപത്തിൽ കാണപ്പെടുന്നു. അതിനാൽ ഓരോരുത്തരും
ഈ ദീപമാലയിൽ കോർക്കപ്പെട്ട, തെളിഞ്ഞു കത്തുന്ന ദീപമായി സ്വയം കരുതുന്നുണ്ടോ? അതോ
നിങ്ങളും തെളിഞ്ഞു കത്തുന്ന അനേകം ദീപങ്ങളുടെ മാല കണ്ട് സന്തോഷിക്കുകയാണോ? ഇന്ന്
ദീപാവലി ദിവസം നിങ്ങളെല്ലാവരും ദീപാവലി ആഘോഷിച്ചോ? ഇന്ന് വിശേഷ രീതിയിൽ ദീപാവലി
ആഘോഷിച്ചോ? എപ്പോഴും തെളിഞ്ഞു കത്തുന്ന ദീപങ്ങളാണ് നിങ്ങൾ, എങ്കിലും
വിശേഷപ്പെട്ട ഒരു ഓർമ്മദിവസം വരുമ്പോൾ വിശേഷ ആത്മാക്കൾ എന്താണ് ചെയ്യേണ്ടത്?
വിശേഷമായി നിമിത്തമാകുന്ന വിശേഷ ആത്മാക്കൾ എന്തു തരം വിശേഷ സേവനമാണ് ചെയ്യേണ്ടത്?
വിശേഷ ആത്മാക്കൾ മറ്റുള്ളവരേക്കാൾ വിശേഷപ്പെട്ട കാര്യങ്ങൾ ചെയ്യേണ്ടതുണ്ടല്ലോ.
കാരണം മറ്റുള്ള ആത്മാക്കൾക്കും ചെയ്യാൻ കഴിയുന്നതും അവർ
ചെയ്തുകൊണ്ടിരിക്കു
ന്നതുമായ കാര്യങ്ങൾ തന്നെ നിങ്ങളും ചെയ്താൽ പിന്നെ എന്താണ്
വ്യത്യാസം? വിശേഷ ആത്മാക്കൾ വിശേഷപ്പെട്ട കാര്യങ്ങൾ ചെയ്യണം. വിശേഷ ദിവസങ്ങളിൽ
ബാപ്ദാദ കുട്ടികളുടെയും ഭക്തരുടെയും സേവനം മൂന്ന് രൂപത്തിലും വിശേഷ രീതിയിൽ
ചെയ്യുന്നു. വിശേഷ ആത്മാക്കൾ തങ്ങളുടെ സ്വന്തം ഓർമ്മദിവസത്തിൽ സാക്ഷാത്കാര
മൂർത്തിയായി മാറി, സാക്ഷാത് ബാപ്ദാദയ്ക്ക് സമമായി ആത്മാക്കളോട് തങ്ങളുടെ കല്യാണ
ഭാവനയാലും ആത്മീയ സ്നേഹത്തിന്റെ സ്വരൂപത്താലും സൂക്ഷ്മ ശക്തികളാലും ആത്മാക്കളിൽ
ബലം നിറയ്ക്കണം. അവ്യക്ത രൂപത്തിൽ ബാപ്ദാദ നാലുപാടുമുള്ള കുട്ടികളെ സേവനം
ചെയ്യൂന്നതുപോലെ. ബാപ്ദാദ ഞാനുമായി കൂടിക്കാഴ്ച നടത്തി, എന്റെ ഓർമ്മയ്ക്ക്
പ്രതികരണം നൽകി അല്ലെങ്കിൽ എന്റെ ഓർമ്മയുടെ പ്രത്യക്ഷ ഫലം ഞാൻ അനുഭവിച്ചു എന്ന്
അവർ കരുതുന്നു. അല്ലെങ്കിൽ ഞങ്ങളുടെ സ്നേഹത്തിന്റെയും ഭാവനയുടെയും ഫലം ഭഗവാൻ
പൂർത്തിയാക്കി തന്നു എന്ന് ഭക്തരും പ്രായോഗികമായി അനുഭവം ചെയ്യുന്നു.
അതുപോലെ വിശേഷ ആത്മാക്കൾ
തങ്ങളുടെ അവ്യക്ത സ്ഥിതിയിൽ, ആത്മീയ പ്രകാശത്തിന്റെയും ശക്തിയുടെയും
സ്ഥിതിയിലൂടെ ലൈറ്റ് ഹൗസും മൈറ്റ് ഹൗസുമായി മാറി ഒരു സ്ഥലത്തിരുന്നുകൊണ്ട് തന്നെ
നാലുപാടും അലൗകിക ആത്മീയ സേവനത്തിന്റെ ഭാവനയാലും വൃത്തിയിലൂടെയും സേവനം ചെയ്യണം.
ഇതിനെയാണ് പരിധിയില്ലാത്ത സേവനം എന്ന് പറയുന്നത്. എന്റെ പ്രജകളും ഭക്തരും ഇന്ന്
വിശേഷമായി ഈ ഓർമ്മചിഹ്ന ദിവസത്തിൽ വിശേഷ ആത്മാവായ എന്നെ ഓർമ്മിക്കുന്നു എന്ന്
അനുഭവപ്പെടണം. അല്പകാലത്തെ റിദ്ധിസിദ്ധിയുള്ളവർക്ക് ഒരു സ്ഥലത്തിരുന്നുകൊണ്ട്
തങ്ങളുടെ ഭക്തർക്ക് സ്വന്തം രൂപത്തിന്റെ പ്രത്യക്ഷ സാക്ഷാത്കാരം ചെയ്യിപ്പിക്കാൻ
കഴിയുമെങ്കിൽ, വിശേഷ ആത്മാക്കൾക്ക് തങ്ങളുടെ ലൈറ്റും മൈറ്റും കൊണ്ട് ഭക്തർക്കോ
പ്രജകൾക്കോ സ്വന്തം സേവനത്തിലൂടെ അത് അനുഭവം ഉണ്ടാക്കി കൊടുക്കാൻ കഴിയില്ലേ?
അതിനാൽ ഇത്തരം പ്രത്യേക ഓർമ്മചിഹ്ന ദിവസങ്ങൾ വരുമ്പോൾ വിശേഷ ആത്മാക്കൾ ഇത്തരം
വിശേഷ സേവനത്തിന്റെ അനുഭവം ഉണ്ടാക്കണം. ഇത്തരം സേവനം ചെയ്തോ? ശരി, ഇത്
സേവനത്തിന്റെ കാര്യം. ഇനി ദീപാവലി ദിവസം നിങ്ങൾക്കായി വിശേഷ ശ്രദ്ധ
ഉണ്ടായിരുന്നോ? ഇന്നത്തെ ദിവസം നിങ്ങളുടെ ആത്മാവിലെ സംസ്കാരങ്ങളിൽ
എന്നെന്നേക്കുമായി മാറ്റം വരുത്താൻ വിശേഷ ശ്രദ്ധ നൽകിയോ? ഓർമ്മചിഹ്ന രൂപത്തിൽ
ഇന്നത്തെ ദിവസം പഴയ കണക്കുകൾ തീർക്കുന്ന രീതിയിൽ നടന്നുപോരുന്നുണ്ട്, അത്
തീർച്ചയായും പ്രായോഗികമായി നിങ്ങൾ ആത്മാക്കൾ ചെയ്തിട്ടുണ്ട്, അതുകൊണ്ടാണ് ആ
ഓർമ്മചിഹ്നം നിലനിൽക്കുന്നത്. അതിനാൽ ഇന്നത്തെ ദിവസം സ്വന്തം പഴയ സംസ്കാരങ്ങളുടെ
ബാക്കിയുള്ള ചെറിയ കണക്കുകൾ പോലും അവസാനിപ്പിച്ചോ? അവസാനിപ്പിക്കുന്നതിന് മുൻപ്
സ്വന്തം കണക്കുകൾ പരിശോധിക്കേണ്ടതുണ്ട്. ഫലം കണ്ടെത്തേണ്ടതുണ്ട്. അങ്ങനെ
നിങ്ങളെല്ലാവരും സ്വന്തം കണക്കുപുസ്തകം പരിശോധിച്ചോ? എന്താണ് പരിശോധിക്കേണ്ടത്?
ഇന്നത്തെ ദിവസം വരെ നടത്തിയ പുരുഷാർത്ഥത്തിന്റെ ഫലമായി ഏതൊക്കെ കാര്യങ്ങളിൽ
എത്ര ശതമാനം സഫലതമൂർത്തിയായി മാറി? ആദ്യം സ്വന്തം മനസ്സിന്റെ സങ്കൽപ്പങ്ങളുടെ
കണക്കുപുസ്തകം പരിശോധിച്ച്, ഇതുവരെ സമ്പൂർണ്ണ ശ്രേഷ്ഠ സങ്കൽപ്പങ്ങളുടെ
പുരുഷാർത്ഥത്തിൽ എത്രത്തോളം സഫലത ലഭിച്ചു എന്ന് നോക്കൂ. വ്യർത്ഥ
സങ്കൽപ്പങ്ങൾക്കോ വികല്പങ്ങൾക്കോ മേൽ എത്രത്തോളം വിജയം നേടി? വാക്കുകളിലൂടെ
എത്രത്തോളം ആത്മാക്കൾക്ക് ബാബയുടെ പരിചയം നൽകാൻ കഴിഞ്ഞു, എത്ര ആത്മാക്കളെ
ബാബയുടെ സ്നേഹികളും സഹായികളുമാക്കാൻ കഴിഞ്ഞു? സംസാരത്തിൽ എത്രത്തോളം ആത്മീയതയും
അലൗകികതയും ആകർഷണവും വന്നു? അതുപോലെ കർമ്മങ്ങളിലൂടെ എപ്പോഴും വേറിട്ടതും
പ്രിയപ്പെട്ടതുമായ, അലൗകികവും അസാധാരണവുമായ കർമ്മങ്ങൾ എത്രത്തോളം ചെയ്യാൻ
കഴിയുന്നുണ്ട്? കർമ്മങ്ങളിൽ എത്രത്തോളം കർമ്മയോഗിയുടെയും, യോഗയുക്തവും
യുക്തിയുക്തവും സ്നേഹയുക്തവുമായ രൂപം കൊണ്ടുവരാൻ കഴിഞ്ഞു? സ്വന്തം
സംസ്കാരങ്ങളിലും സ്വരൂപത്തിലും അഥവാ മുഖഭാവത്തിൽ എത്രത്തോളം ബാബയ്ക്ക് സമാനമായ
ആകർഷക രൂപവും സ്നേഹരൂപവും സഹയോഗി രൂപവുമായി മാറി? ഇങ്ങനെ സ്വന്തം കണക്കുപുസ്തകം
പരിശോധിക്കുന്നതിലൂടെ ഇതുവരെ ഉണ്ടായിരുന്ന കുറവുകളോ ബലഹീനതകളോ ഇല്ലാതാക്കി
പുതിയ കണക്ക് തുടങ്ങാൻ സാധിക്കുമോ? ഇത്തരത്തിൽ സ്വന്തം കണക്കുപുസ്തകം
പരിശോധിക്കൂ.
ഇതിനെയാണ് ദീപാവലി
ആഘോഷിക്കുക എന്ന് പറയുന്നത്, അല്ലെങ്കിൽ സ്വയം സമ്പൂർണ്ണമാകാനുള്ള ദൃഢസങ്കൽപ്പം
എടുക്കുന്നതാണ് ആഘോഷിക്കൽ. അങ്ങനെ ദീപാവലി ആഘോഷിച്ചോ അതോ കേവലം കൂട്ടിക്കാഴ്ച
നടത്തുക മാത്രം ചെയ്തോ? കൂട്ടിക്കാഴ്ച നടത്തുന്നതിന്റെ ഓർമ്മചിഹ്നം മാലയുടെ
രൂപത്തിലാണ്, എന്നാൽ ദൃഢസങ്കല്പങ്ങളുടെ ഓർമ്മചിഹ്നം ദീപത്തിന്റെ ജ്യോതി
രൂപത്തിലാണ്. അതിനാൽ രണ്ടു രൂപത്തിലും ആഘോഷിച്ചോ? പുതിയ വസ്ത്രങ്ങൾ ധരിച്ചോ?
ആത്മാവിന് പുതിയ കുപ്പായം ഏത് അടിസ്ഥാനത്തിലാണ് ലഭിക്കുന്നത്? സംസ്കാരങ്ങളുടെ
അടിസ്ഥാനത്തിലാണ് ലഭിക്കുന്നത്, അല്ലേ? ആത്മാവിന്റെ സംസ്കാരങ്ങൾ എങ്ങനെയോ
അതിനനുസരിച്ചാണ് പുതിയ ശരീരം തയ്യാറാകുന്നത്. അപ്പോൾ പുതിയ കുപ്പായം അല്ലെങ്കിൽ
പുതിയ വസ്ത്രങ്ങൾ ഏതൊക്കെയാണ് ധരിക്കുക? ആത്മാവിൽ പുതിയ യുഗത്തിന്റെ സംസ്കാരങ്ങൾ
അല്ലെങ്കിൽ പുതിയ യുഗം സ്ഥാപിക്കുന്ന ബാബയെപ്പോലെ സമ്പൂർണ്ണ സംസ്കാരങ്ങൾ
ധരിക്കുക ഇതാണ് പുതിയ വസ്ത്രങ്ങൾ ധരിക്കൽ. ശരീരത്തിൽ പുതിയ വസ്ത്രങ്ങൾ എത്ര
ധരിച്ചാലും ഇന്നത്തെ പഴയ ലോകത്തിലെ പുതിയ വസ്തുവും പുതിയ ലോകത്തിന് മുൻപിൽ
പഴയതാണ്. കാരണം അത് ജീർണ്ണിച്ച അവസ്ഥയിലെത്തിക്കഴിഞ്ഞു, അതിനാൽ പുതിയ വസ്ത്രങ്ങൾ
ധരിച്ചാലും അതിനെ പുതിയതെന്ന് വിളിക്കാനാവില്ല. സതോപ്രധാന ലോകത്തിൽ മാത്രമേ
എല്ലാം പുതിയതായി ഉള്ളൂ. തമോപ്രധാന ലോകത്തിലെ വസ്തുക്കളെല്ലാം പഴയതാണ്,
സാരമില്ലാത്തതാണ്. അപ്പോൾ അതിനെ പുതിയതെന്ന് വിളിക്കുമോ? അതിനാൽ പുതിയ വസ്ത്രം
എന്നാൽ സ്വന്തം ആത്മാവിന്റെ പുതിയ സംസ്കാരങ്ങൾ, ശ്രേഷ്ഠ സംസ്കാരങ്ങൾ ധരിക്കലാണ്.
പിന്നെ എന്താണ് ചെയ്യുക? പുതിയ സംസ്കാരങ്ങൾ ധാരണ ചെയ്തു കഴിഞ്ഞാൽ, കണക്കുപുസ്തകം
സൂക്ഷിക്കുന്നതിലൂടെ വെള്ളപൂശൽ നടക്കുമല്ലോ. കണക്കുപുസ്തകം സൂക്ഷിക്കുക എന്നാൽ
വെള്ളപൂശൽ അഥവാ വൃത്തിയാക്കൽ, ശുചിത്വമാണ്. വെള്ളപൂശുമ്പോൾ അവിടെയുള്ള
അഴുക്കുകളും അണുക്കളും സ്വയം ഇല്ലാതാകുന്നതുപോലെ, ഇത്തരത്തിൽ കണക്കുപുസ്തകം
പരിശോധിക്കുമ്പോൾ ഏത് ബലഹീനതയും സ്വതവെ ഇല്ലാതാകും. പരസ്പരം മധുരമായ
വാക്കുകളിലൂടെ എന്ത് കൊടുക്കൽ വാങ്ങലാണ് നടത്തുക? ദീപാവലിക്ക് പരസ്പരം കൈനീട്ടം
നൽകുമല്ലോ. നിങ്ങൾ പരസ്പരം ഏത് കൈനീട്ടമാണ് നൽകുക? പരസ്പരം നൽകാൻ നിങ്ങളുടെ
പക്കൽ എന്താണുള്ളത്? (സ്നേഹത്തിന്റെ കൈനീട്ടം). സ്നേഹമുള്ളവരായി എപ്പോഴും
ഇരിക്കുന്നവരാണോ അതോ ഇന്നത്തെ ദിവസം മാത്രം വിശേഷിച്ച് സ്നേഹമുള്ളവരാകുമോ?
സ്നേഹമുള്ളവരാണ്, ഈ സ്നേഹത്തിന്റെ അടയാളം, പരസ്പരമുള്ള അടുപ്പത്തിന്റെ അടയാളമാണ്
ദീപമാല എന്ന് പറയുന്നത്. വിശേഷ ദിവസങ്ങളിൽ ഏത് വിശേഷ കൈനീട്ടമാണ് നൽകേണ്ടത്?
ഇതുവരെ സ്വന്തം പുരുഷാർത്ഥത്തിലൂടെ എളുപ്പത്തിൽ ലഭിച്ച വിജയമോ അനുഭവമോ ആയ
ജ്ഞാനരത്നം, അതിലൂടെ പ്രായോഗികമായി അനുഭവിയാകാനും ആക്കാനും സാധിക്കുന്ന അത്തരം
രത്നങ്ങൾ പരസ്പരം വിശേഷ കൈനീട്ടമായി നൽകണം. മനസ്സിലായോ? പിതാവിന്റെ ഖജനാവിനെ
സ്വന്തം അനുഭവത്തിലൂടെ സ്വന്തമാക്കിയതുപോലെ, അങ്ങനെ സ്വന്തമാക്കിയ ജ്ഞാനരത്നം
പരസ്പരം നൽകണം, അതിലൂടെ ആ ആത്മാവും എളുപ്പത്തിൽ അനുഭവിയായി മാറും; ഇതാണ്
കൈനീട്ടം. അതിനാൽ പരസ്പരം എപ്പോഴും ഓർമ്മചിഹ്നമായി മാറുന്ന ഇത്തരം കൈനീട്ടം
നൽകണം. ഇത്തരം ഒരു രത്നം ആർക്കെങ്കിലും നൽകുമ്പോൾ, ബാബയോടൊപ്പം നിങ്ങൾ നൽകിയ
രത്നത്തിന്റെ ഓർമ്മയും ആ ആത്മാവിന് എപ്പോഴും ഉണ്ടാകും. അതിനാൽ ആരെയും
എന്നെന്നേക്കുമായി സമ്പന്നമാക്കുന്ന കൈനീട്ടം നൽകണം. ഇത്തരം ദീപാവലി ആഘോഷിക്കൂ,
ഇത്തരത്തിൽ ശ്രേഷ്ഠ ആത്മാവായി മാറി മറ്റ് ആത്മാക്കൾക്ക് ശ്രേഷ്ഠ സേവനം ചെയ്യൂ.
ഇന്നത്തെ ദിവസം സർവ്വ
ആത്മാക്കളും ധനത്തിന് ദാഹിക്കുന്നവരാണ്. അതിനാൽ ഇത്തരം ദാഹിച്ചിരിക്കുന്ന
ആത്മാക്കൾക്ക് ആത്മീയ ധനം നൽകൂ, അതിലൂടെ ആത്മാവിന് ഇനി ഒരിക്കലും ധനം
യാചിക്കേണ്ട ആവശ്യം വരാതിരിക്കട്ടെ. ആരാണ് ധനം യാചിക്കുന്നത്? ഭിക്ഷാടകർ.
ഇന്നത്തെ ദിവസം ആത്മാവ് ഭിക്ഷാടകനായി മാറുന്നു. റോയൽ ഭിക്ഷാടകർ എന്ന് പറയാം.
എത്ര കോടീശ്വരന്മാരാണെങ്കിലും ഇന്നത്തെ ദിവസം ഭിക്ഷാടകരായി മാറുന്നു. ഇത്തരം
ഭിക്ഷാടകരായ ആത്മാക്കളെ ഭിക്ഷാടനത്തിൽ നിന്ന് മുക്തരാക്കൂ, ഇതാണ്
പരിധിയില്ലാത്ത സേവനം. ദാതാവിന്റെ മക്കളാണല്ലോ നിങ്ങൾ. അതിനാൽ ദാതാവിന്റെ
കുട്ടികൾ, വരദാതാവിന്റെ കുട്ടികൾ, തങ്ങളുടെ വരദാന ശക്തിയിലൂടെ ജ്ഞാനദാന
ശക്തിയിലൂടെ ഈ ഭിക്ഷാടകരെ സമ്പന്നരാക്കൂ. ഇന്നത്തെ ദിവസം ഈ ഭിക്ഷാടകരായ
ആത്മാക്കളോട് വിധാതാവിന്റെയും വരദാതാവിന്റെയും കുട്ടികൾക്ക് ദയ തോന്നണം.
ഇത്തരത്തിൽ ദയ തോന്നുന്നവരെ മായയും ലോകത്തിലെ ആത്മാക്കളും വന്ദിക്കുന്നു,
അതുകൊണ്ടാണ് ഇപ്പോഴും ദീപം തെളിയിക്കുന്നത്. ദീപം തെളിയിക്കുമ്പോൾ
വന്ദിക്കാറുണ്ടല്ലോ. ഇത്തരത്തിൽ ജ്യോതി തെളിഞ്ഞ ആത്മാക്കളുടെ ഓർമ്മ ഇപ്പോഴും
നിലനിൽക്കുന്നു. കെട്ടുപോയ ദീപത്തെ വന്ദിക്കാറില്ല, അതിനാൽ എപ്പോഴും തെളിഞ്ഞു
കത്തുന്ന ജ്യോതിയായി മാറൂ. ഇത്തരം ആത്മാക്കൾക്ക് ബാപ്ദാദയും നമസ്തേ പറയുന്നു.
(മഹാരാഷ്ട്ര സോണിലെ സഹോദരീ
സഹോദരന്മാരോട് അവ്യക്ത ബാപ്ദാദയുടെ മഹാവാക്യങ്ങൾ റിവൈസ് 20.3.12)
ഈ സോണിലെ എണ്ണം വളരെ
കൂടുതലാണ്. പേര് മഹാരാഷ്ട്ര എന്നാണ്. അപ്പോൾ മഹത്തായതായിരിക്കുമല്ലോ! അപ്പോൾ
പേരുപോലെ തന്നെ എണ്ണവും മഹത്തായതാണ്. ബോംബെയിലെയും ഡൽഹിയിലെയും കുട്ടികൾ നല്ല
രീതിയിൽ സേവനം ചെയ്യുന്നുണ്ട്, അത് പറയേണ്ടതില്ല. നന്നായി ചെയ്യുന്നുണ്ട്,
തുടർന്നും ചെയ്യും; എന്നാൽ ഡൽഹിയിൽ നിന്നും ബോംബെയിൽ നിന്നും ബാപ്ദാദ
ആഗ്രഹിക്കുന്നത്, നിങ്ങളുടെ സമ്പർക്കത്തിൽ വന്ന മൈക്ക് ആകാനും അവകാശിയാകാനും
കഴിയുന്ന വിശേഷ ആത്മാക്കളുടെ ഒരു ഗ്രൂപ്പ് ഉണ്ടാക്കണമെന്നാണ്. കാരണം എല്ലാ
വിഭാഗങ്ങളുടെയും ലിസ്റ്റ് ഭൂരിഭാഗവും ബാപ്ദാദയ്ക്ക് അയച്ചിട്ടുണ്ടായിരുന്നു. ആ
ലിസ്റ്റ് കണ്ടിട്ടുണ്ട്. പേര് പ്രശസ്തമാക്കാൻ കഴിയുന്ന നല്ല നല്ല ആളുകൾ
ലിസ്റ്റിലുണ്ട്. ഇനി അവരെ പ്രത്യക്ഷപ്പെടുത്തൂ. നിങ്ങൾക്ക് പകരം അവർ
പ്രസംഗിക്കട്ടെ. അവരുടെ അനുഭവം കേൾപ്പിക്കട്ടെ, ജ്ഞാനം എന്താണ്, ജീവിതത്തിൽ
എന്ത് മാറ്റമാണ് വന്നത് എന്ന് അവർ വിവരിക്കട്ടെ. പരിപാടികൾ നടക്കുമ്പോൾ ഇപ്പോഴും
ചിലർ തങ്ങളുടെ നല്ല അനുഭവങ്ങൾ പറയാറുണ്ട്, എന്നാൽ അത് പരിപാടിയിൽ മാത്രം
പറയുന്നതാണ്, മറിച്ച് തുടർച്ചയായ ജീവിത അനുഭവം ഉണ്ടാകണം. ഈ ശ്രദ്ധ നൽകിയാൽ
അങ്ങനെയുള്ളവർ ഉയർന്നുവരും. യോഗ്യരായ പലരുമുണ്ട്, അല്പം പുരുഷാർത്ഥം
ചെയ്യിപ്പിച്ച് അവരെ മുന്നോട്ട് കൊണ്ടുവരൂ. ഓരോ വിഭാഗവും ഈ ലിസ്റ്റ്
പ്രായോഗികമായി കുടുംബത്തിനും പിതാവിനും മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്. വിഭാഗങ്ങൾ
ജോലി ചെയ്തിട്ടുണ്ട്, ബാപ്ദാദ കണ്ടു, എന്നാൽ വളരെക്കാലമായി ചെയ്യുന്നു, ഇനി
എന്തെങ്കിലും നവീനത കൊണ്ടുവരൂ. അവകാശികളെ ഉണ്ടാക്കുക എന്നതാണ് നവീനത. കുറഞ്ഞത്
സമ്പർക്കത്തിലുള്ളവരെ
യെങ്കിലുംബന്ധത്തിലേക്ക് കൊണ്ടുവരൂ, ബന്ധത്തിന് ശേഷം
സേവനത്തിൽ ഏർപ്പെടട്ടെ. ബന്ധം എന്നാൽ വെറുതെ വന്നുപോകുന്ന ബന്ധമല്ല, മറിച്ച്
ബാബയുടെയും കുടുംബത്തിന്റെയും പങ്കാളികളായി മാറണം. ഇതും സംഭവിക്കും. ബ്രാഹ്മണർ
ചേർന്ന് ഏതെങ്കിലും ഒരു സങ്കൽപ്പം എടുത്താൽ അത് നടന്നു കഴിഞ്ഞതായി ബാപ്ദാദ കണ്ടു,
എന്നാൽ എല്ലാവരുടെയും സങ്കൽപ്പം ഒന്നായിരിക്കണം. കാരണം ഇപ്പോൾ അന്തരീക്ഷം
മാറിപ്പോയിരിക്കുന്നു. അതിനാൽ ഇത്തരം മൈക്ക് ക്വാളിറ്റിയുള്ള കുട്ടികളുടെ
സംഘാടനം ഉണ്ടാക്കാൻ ബാപ്ദാദ ആഗ്രഹിക്കുന്നു. മധുബനിൽ കാണാൻ വരുന്നത് വേറെ കാര്യം,
എന്നാൽ കുടുംബത്തിലെ അംഗങ്ങളായി വരട്ടെ. കാരണം സേവനത്തിൽ എന്തെങ്കിലും നവീനത
വേണമല്ലോ! ശരി.
ബാക്കി ബാപ്ദാദയുടെ ഒരു
പ്രതീക്ഷ കൂടെ സോണിലുള്ളവരെക്കുറിച്ച് ബാക്കിയുണ്ട്. അതെന്താണ്? ഞങ്ങളുടെ സെന്റർ
നിർവിഘ്നമാണ്, സൗഹാർദ്ദമുള്ളതാണ്, ബാബയുടെ എല്ലാ കുട്ടികളും കൃത്യമായി
നിശ്ചയിച്ച പ്രോഗ്രാമിൽ വ്യസ്തരാണ്, വിഘ്നങ്ങളില്ലാത്തവരാണ് എന്ന സന്തോഷവാർത്ത
ഓരോ സെന്ററും എഴുതണം. ഇത് ഇതുവരെ ഒരു സോണിൽ നിന്നും വന്നിട്ടില്ല. അപ്പോൾ
മഹാരാഷ്ട്ര മഹത്തായ കാര്യം ചെയ്യുമല്ലോ! ഒരു സോണും ഇതുവരെ ഈ സന്തോഷവാർത്ത
അയച്ചിട്ടില്ല. ആകേണ്ടതുണ്ട്, ആകേണ്ടത് നിങ്ങൾ തന്നെയാണ്, വേറെ ആരാണ് ആകുക!
നിങ്ങളുടെ തപസ്സ് കുറവല്ല. ടീച്ചറാകട്ടെ, സ്റ്റുഡന്റാകട്ടെ, ലോകത്തിന്റെ
കണക്കനുസരിച്ച് ഓരോരുത്തരും മഹത്തായ ആത്മാക്കളാണ്. ഇപ്പോൾ തന്നെ നോക്കൂ,
നിർവിഘ്നത്തിന്റെ ഈ ചെറിയ കാര്യം നിങ്ങൾ ചെയ്താൽ, നിങ്ങളുടെ ജഡചിത്രങ്ങളിൽ
ശുഭഭാവനയോടെ നോക്കുന്നതുപോലെ ചൈതന്യ രൂപത്തിൽ ദേവിമാരുടെയും ദേവന്മാരുടെയും
രൂപത്തിൽ നിങ്ങളെ കാണും. ബാക്കി എല്ലാവരും നന്നായി സേവനം ചെയ്തിട്ടുണ്ട്, അതിന്
ബാപ്ദാദ അഭിനന്ദനങ്ങൾ നൽകുന്നു. ശരി.
വരദാനം :-
ദിവ്യഗുണങ്ങളെ ആഹ്വാനം ചെയ്തുകൊണ്ട് അവഗുണങ്ങളെ ഇല്ലാതാക്കുന്ന ദിവ്യഗുണധാരിയായി
ഭവിക്കട്ടെ.
ദീപവാലിക്ക് ശ്രീ
ലക്ഷ്മിയെ ആഹ്വാനം ചെയ്യുന്നതുപോലെ കുട്ടികളായ നിങ്ങൾ സ്വയത്തിൽ ദിവ്യഗുണങ്ങളെ
ആഹ്വാനം ചെയ്യൂ, അപ്പോൾ അവഗുണങ്ങൾ ആഹുതിയായി ഇല്ലാതായിക്കൊള്ളും. തുടർന്ന്
പുതിയ സംസ്കാരങ്ങളാകുന്ന പുതിയ വസ്ത്രങ്ങൾ ധരിക്കും. ഇനി പഴയ വസ്ത്രങ്ങളോട്
അല്പം പോലും സ്നേഹം തോന്നരുത്. ബാക്കിയുള്ള എല്ലാ ബലഹീനതകളും കുറവുകളും ആശക്തിയും
മൃദുത്വവുമെല്ലാം പഴയ കണക്കുകളായി ഇന്നുമുതൽ എന്നെന്നേക്കുമായി അവസാനിപ്പിക്കൂ.
അപ്പോൾ ദിവ്യഗുണധാരിയായി മാറുകയും ഭാവിയിൽ കിരീടധാരണം നടക്കുകയും ചെയ്യും.
അതിന്റെ തന്നെ ഓർമ്മചിഹ്നമാണ് ഈ ദീപാവലി.
സ്ലോഗന് :-
സ്വരാജ്യ
അധികാരിയാകണമെങ്കിൽ മനസ്സാകുന്ന മന്ത്രിയെ തന്റെ സഹായിയാക്കൂ.
അവ്യക്ത സൂചന- ബ്രഹ്മാ
ബാബയ്ക്ക് സമമായി സമ്പന്നവും സമ്പൂർണ്ണവുമായ സ്ഥിതി അനുഭവം ചെയ്യൂ.
ബിന്ദു, സിന്ധു എന്നീ
രണ്ട് വാക്കുകൾ മാത്രം ഓർമ്മവെച്ചാൽ സമ്പൂർണ്ണത സഹജമായി കൈവരും. ഒരു
ബിന്ദുവിന്റെ ഓർമ്മയും ഏകരസ സ്ഥിതിയും, ഒരാളുടെ മാത്രം ഉപദേശവും ഒരാളുടെ മാത്രം
കാര്യത്തിൽ സഹായിയാകലും. ബിന്ദു ഒന്ന് മാത്രം, അതിനപ്പുറം വിസ്താരത്തിലേക്ക്
പോകേണ്ട ആവശ്യമില്ല. വിസ്താരത്തിലേക്ക് പോകേണ്ടത് സേവനത്തിന് വേണ്ടി മാത്രമാണ്.
അതിനപ്പുറം ബുദ്ധി ഉപയോഗിക്കേണ്ട ആവശ്യമില്ല.