മധുരമായ കുട്ടികളെ -
ഏതുവരെ ജീവിച്ചിരിക്കുന്നുവോ അതുവരെ ബാബയെ ഓർമ്മിക്കണം, ഓർമ്മയിലൂടെ ആയുസ്സ്
വർദ്ധിക്കും, പഠിപ്പിന്റെ സാരം തന്നെ ഓർമ്മയാണ്.
ചോദ്യം :-
നിങ്ങൾ കുട്ടികളുടെ അതീന്ദ്രിയ സുഖത്തെക്കുറിച്ച് മഹിമ പാടപ്പെടുന്നു,
എന്തുകൊണ്ട്?
ഉത്തരം :-
എന്തുകൊണ്ടെന്നാൽ നിങ്ങൾ സദാ ബാബയുടെ ഓർമ്മയിൽ സന്തോഷം ആഘോഷിക്കുകയാണ്, ഇപ്പോൾ
നിങ്ങൾക്ക് സദാ ക്രിസ്തുമസ്സാണ്. നിങ്ങളെ ഭഗവാൻ പഠിപ്പിക്കുന്നു, ഇതിലും വലിയ
സന്തോഷം വേറെയെന്താണ്, ഇത് ദിവസവുമുള്ള സന്തോഷമാണ് അതുകൊണ്ട് നിങ്ങളുടെ
തന്നെയാണ് അതീന്ദ്രിയ സുഖം പാടപ്പെടുന്നത്.
ഗീതം :-
കണ്ണു
കാണാത്തവർക്ക് വഴി കാണിച്ചു കൊടുക്കൂ പ്രഭൂ.................
ഓംശാന്തി.
ജ്ഞാനത്തിന്റെ മൂന്നാമത്തെ കണ്ണ് തരുന്ന ആത്മീയ അച്ഛൻ ആത്മീയ കുട്ടികൾക്ക്
മനസ്സിലാക്കി കൊടുക്കുന്നു. ജ്ഞാനത്തിന്റെ മൂന്നാമത്തെ കണ്ണ് ബാബയ്ക്കല്ലാതെ
വേറെയാർക്കും നൽകാൻ സാധിക്കില്ല. അതിനാൽ ഇപ്പോൾ കുട്ടികൾക്ക് ജ്ഞാനത്തിന്റെ
മൂന്നാമത്തെ കണ്ണ് ലഭിച്ചിരിക്കുന്നു. ഇപ്പോൾ ബാബ മനസ്സിലാക്കി തന്നു
ഭക്തിമാർഗ്ഗം തന്നെയാണ് ഇരുട്ടിന്റെ മാർഗ്ഗം. രാത്രിയിൽ വെളിച്ചമില്ലെങ്കിൽ
മനുഷ്യർ ബുദ്ധിമുട്ടനുഭവിക്കുന്നത് പോലെ. പാടപ്പെടുന്നുമുണ്ട് ബ്രഹ്മാവിന്റെ
രാത്രി, ബ്രഹ്മാവിന്റെ പകൽ. സത്യയുഗത്തിൽ ഇത് പറയുകയില്ല ഞങ്ങൾക്ക് വഴി പറഞ്ഞു
തരൂ എന്ന്, എന്തുകൊണ്ടെന്നാൽ ഇപ്പോൾ നിങ്ങൾക്ക് വഴി ലഭിച്ചു കൊണ്ടിരിക്കുകയാണ്.
ബാബ വന്ന് മുക്തിധാമം, ജീവൻമുക്തിധാമത്തിലേയ്ക്കുള്ള വഴി പറഞ്ഞു തന്നു
കൊണ്ടിരിക്കുന്നു. ഇപ്പോൾ നിങ്ങൾ പുരുഷാർത്ഥം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ
അറിയാം ബാക്കി കുറച്ച് സമയമാണ്, ലോകമാണെങ്കിൽ മാറാനുള്ളതാണ്. ഇതിനെക്കുറിച്ച്
ഗീതവും ഉണ്ടാക്കിയിരിക്കുന്നു. ലോകം മാറുന്നു......... പക്ഷെ പാവം മനുഷ്യർ
അറിയുന്നില്ല ലോകം എപ്പോൾ മാറുന്നു, എങ്ങനെ മാറുന്നു, ആരാണ് മാറ്റുന്നത്
എന്തുകൊണ്ടെന്നാൽ ജ്ഞാനത്തിന്റെ മുന്നാമത്തെ കണ്ണാണെങ്കിൽ ഇല്ല. ഇപ്പോൾ നിങ്ങൾ
കുട്ടികൾക്ക് ഈ മൂന്നാമത്തെ നേത്രം ലഭിച്ചിരിക്കുകയാണ് അതിലൂടെ നിങ്ങൾ ഈ സൃഷ്ടി
ചക്രത്തിന്റെ ആദി-മധ്യ-അന്ത്യത്തെ അറിഞ്ഞു കഴിഞ്ഞു. ഇത് തന്നെയാണ് നിങ്ങളുടെ
ബുദ്ധിയിൽ ജ്ഞാനത്തിന്റെ സാക്രിൻ(അതിമധുരം). എങ്ങനെയാണോ കുറച്ച് സാക്രിൻ വളരെ
മധുരമുള്ളതാകുന്നത് അതുപോലെ ഈ ജ്ഞാനത്തിന്റെ രണ്ടക്ഷരം മൻമനാ ഭവ..... ഇതാണ്
ഏറ്റവും മധുരമായ വസ്തു, അത്രമാത്രം ബാബയെ ഓർമ്മിക്കൂ.
ബാബ വന്നിരിക്കുകയാണ് വന്ന് വഴി പറഞ്ഞു തരുന്നു. എവിടെയ്ക്കുള്ള വഴിയാണ് പറഞ്ഞു
തരുന്നത്? ശാന്തിധാമത്തിന്റെയും സുഃഖധാമത്തിന്റെയും. അതിനാൽ കുട്ടികൾക്ക്
സന്തോഷമുണ്ടാകുന്നു. ലോകത്തിലുള്ളവർക്ക് അറിയില്ല സന്തോഷം എപ്പോഴാണ്
ആഘോഷിക്കപ്പെടുന്നത്? സന്തോഷം പുതിയ ലോകത്തിലാണല്ലോ ആഘോഷിക്കുക. ഇത് തികച്ചും
സാധാരണ കാര്യമാണ്. പഴയ ലോകത്തിൽ സന്തോഷം എവിടെ നിന്ന് വന്നു? പഴയ ലോകത്തിൽ
മനുഷ്യർ അയ്യോ അയ്യോ എന്ന് പറഞ്ഞു കൊണ്ടിരിക്കുകയാണ് എന്തുകൊണ്ടെന്നാൽ
തമോപ്രധാനമാണ്. തമോപ്രധാന ലോകത്തിൽ സന്തോഷം എവിടെ നിന്ന് വന്നു? സത്യയുഗത്തിന്റെ
ജ്ഞാനമാണെങ്കിൽ ആരിലുമില്ല, അതിനാൽ പാവങ്ങൾ ഇവിടെ സന്തോഷം ആഘോഷിച്ചു
കൊണ്ടിരിക്കുന്നു. നോക്കൂ, ക്രിസ്തുമസിന്റെ ആഘോഷവും എത്രയാണ് ആഘോഷിക്കുന്നത്.
ബാബ പറയുകയാണ് അഥവാ സന്തോഷത്തിന്റെ കാര്യം ചോദിക്കണമെങ്കിൽ
ഗോപ-ഗോപികമാരോട്(എന്റെ കുട്ടികളോട്) ചോദിക്കൂ എന്തുകൊണ്ടെന്നാൽ ബാബ വളരെ സഹജമായ
വഴി പറഞ്ഞുകൊണ്ടിരിക്കുകയാണ്. കുടുംബത്തിലിരുന്നു കൊണ്ടും, തന്റെ ജോലി
ഉത്തരവാദിത്വമെല്ലാം ചെയ്തും താമര പൂവിന് സമാനം ഇരിക്കുകയും എന്നെ ഓർമ്മിക്കുകയും
ചെയ്യൂ. എങ്ങനെയാണോ പ്രിയതമനും പ്രിയതമയും ഉണ്ടല്ലോ, അവരും ജോലിയെല്ലാം ചെയ്തും
പരസ്പരം ഓർമ്മിച്ചുകൊണ്ടിരിക്കുന്നു. അവർക്ക് സാക്ഷാത്ക്കാരവും ഉണ്ടാകുന്നു
എങ്ങനെയാണോ ലൈല-മജ്നു, ഹീരാ-രാംഝാ, അവർ കേവലം വികാരത്തിന് വേണ്ടിയല്ല പരസ്പരം
പ്രിയതമയാക്കിയിരിക്കുന്നത്. അവരുടെ സ്നേഹം പാടപ്പെട്ടിട്ടുള്ളതാണ്. അവരിൽ
ഒരാൾക്കൊരാൾ പ്രിയതമയാണ്. എന്നാൽ ഇവിടെ ആ കാര്യമല്ല. ഇവിടെയാണെങ്കിൽ നിങ്ങൾ
ജന്മ-ജന്മാന്തരം ആ പ്രിയതമന്റെ പ്രിയതമയായി തന്നെയാണിരിക്കുന്നത്. ആ പ്രിയതമൻ
നിങ്ങളുടെ പ്രിയതമയല്ല. നിങ്ങൾ ഭഗവാനെ വിളിക്കുകയാണ് ഇവിടെയ്ക്ക് വരുന്നതിന്
വേണ്ടി, അല്ലയോ ഭഗവാനെ വന്ന് കണ്ണു കാണാത്തവർക്ക് വഴി കാണിച്ചുകൊടുക്കൂ. നിങ്ങൾ
പകുതി കല്പം വിളിക്കുന്നു. എപ്പോഴാണോ കൂടുതൽ ദുഃഖം ഉണ്ടാകുന്നത് അപ്പോൾ കൂടുതൽ
വിളിക്കുന്നു. കൂടുതൽ ദു:ഖത്തിൽ കൂടുതൽ സ്മരിക്കുന്നവരും ഉണ്ടാകുന്നു. നോക്കൂ,
ഇപ്പോൾ ഓർമ്മിക്കുന്നവർ അനേകാനേകമുണ്ട്. പാടാറുണ്ടല്ലോ - ദുഃഖത്തിൽ എല്ലാവരും
ഓർമ്മിക്കുന്നു........ സമയം കടന്നു പോകുന്നതിനനുസരിച്ച് കൂടുതൽ
തമോപ്രധാനമാകുന്നു. അതിനാൽ നിങ്ങൾ കയറികൊണ്ടിരിക്കൂ, അവർ ഒന്നുകൂടി
ഇറങ്ങികൊണ്ടിരിക്കുകയാണ് എന്തുകൊണ്ടെന്നാൽ എപ്പോൾ വരെ വിനാശമുണ്ടാകുന്നുവോ
അതുവരെ തമോപ്രധാനത വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു. ദിനന്തോറും മായയും
തമോപ്രധാനത വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ സമയം ബാബയും സർവ്വശക്തിവാനാണ്,
അതിനാൽ മായയും ഈ സമയത്ത് സർവ്വശക്തിവാനാണ്. മായയും ശക്തിശാലിയാണ്.
നിങ്ങൾ കുട്ടികൾ ഈ സമയം ബ്രഹ്മാ മുഖവംശാവലീ ബ്രാഹ്മണകുലഭൂഷണരാണ്. നിങ്ങളുടെത്
സർവ്വോത്തമ കുലമാണ്, ഇതിനെയാണ് പറയുന്നത് ഉയർന്നതിലും ഉയർന്ന കുലം. ഈ സമയം
നിങ്ങളുടെ ഈ ജീവിതം അമൂല്യമാണ് അതുകൊണ്ട് ഈ ജീവിതത്തെ(ശരീരത്തെ) സംരക്ഷിക്കുകയും
വേണം എന്തുകൊണ്ടെന്നാൽ 5 വികാരങ്ങൾ കാരണം ശരീരത്തിന്റെയും ആയുസ്സ് കുറയുകയാണല്ലോ.
അതിനാൽ ബാബ പറയുന്നു ഈ സമയം 5 വികാരങ്ങളെ ഉപേക്ഷിച്ച് യോഗത്തിലിരിക്കുകയാണെങ്കിൽ
ആയുസ്സ് വർദ്ധിച്ചു കൊണ്ടിരിക്കും. ആയുസ്സ് കൂടി കൂടി ഭാവിയിൽ നിങ്ങളുടെ ആയുസ്സ്
150 വർഷത്തിന്റെതാകും. ഇപ്പോഴല്ല, അതുകൊണ്ട് ബാബ പറയുന്നു ഈ ശരീരത്തിന്റെയും
വളരെയധികം സംരക്ഷണം ചെയ്യണം. ഇല്ലായെങ്കിൽ പറയുകയാണ് ഈ ശരീരത്തിന്റെ ആവശ്യമില്ല,
മണ്ണിന്റെ പാവയാണ്. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് വിവേകം ലഭിച്ചു ഏതുവരെ
ജീവിച്ചിരിക്കുന്നുവോ ബാബയെ ഓർമ്മിക്കണം. ആത്മാവ് ബാബയെ ഓർമ്മിക്കുന്നു -
എന്തിനു വേണ്ടി? സമ്പത്ത് നേടുന്നതിന് വേണ്ടി. ബാബ പറയുന്നു നിങ്ങൾ സ്വയം
ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കുകയും ദൈവീക ഗുണങ്ങൾ ധാരണ
ചെയ്യുകയാണെങ്കിൽ നിങ്ങൾ വീണ്ടും ദേവതയായി മാറും. അതിനാൽ കുട്ടികൾക്ക് പഠിപ്പ്
നല്ല രീതിയിൽ പഠിക്കണം. പഠിപ്പിൽ ഉറക്കം തൂങ്ങുകയാണെങ്കിൽ തോറ്റു പോകും. വളരെ
കുറഞ്ഞ പദവി ലഭിക്കും. പഠിപ്പിലും മുഖ്യമായ കാര്യമിതാണ് ഏതിനെയാണോ സാരമെന്ന്
പറയുന്നത് ബാബയെ ഓർമ്മിക്കൂ. എപ്പോഴാണോ പ്രദർശിനി അഥവാ സെന്ററിൽ ആരെങ്കിലും
വരുകയാണെങ്കിൽ അവർക്ക് ആദ്യമാദ്യം ഇത് മനസ്സിലാക്കി കൊടുക്കൂ ബാബയെ ഓർമ്മിക്കൂ
എന്തുകൊണ്ടെന്നാൽ ബാബ ഉയർന്നതിലും ഉയർന്നതാണ്. അതിനാൽ ഉയർന്നതിലും ഉയർന്നതിനെ
തന്നെ ഓർമ്മിക്കണം, ബാബയെ കുറവായി ഓർമ്മിക്കരുത്. ഉയർന്നതിലും ഉയർന്ന ഭഗവാനെന്ന്
പറയുന്നു. ഭഗവാൻ തന്നെയാണ് പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുന്നത്. നോക്കൂ, ബാബയും
പറയുന്നു പുതിയ ലോകത്തിന്റെ സ്ഥാപന ഞാൻ ചെയ്യുന്നു അതിനാൽ നിങ്ങൾ എന്നെ
ഓർമ്മിക്കൂ എങ്കിൽ നിങ്ങളുടെ പാപം മുറിഞ്ഞു പോകും. അതിനാൽ ഇത് പക്കായായി
ഓർമ്മിക്കൂ എന്തുകൊണ്ടെന്നാൽ ബാബ പതിത പാവനനാണല്ലോ. ബാബ ഇതാണ് പറയുന്നത് എപ്പോൾ
നിങ്ങൾ എന്നെ പതിത പാവനൻ എന്ന് പറയുന്നുവോ അപ്പോൾ നിങ്ങൾ തമോപ്രധാനമാണ്, വളരെ
പതിതമാണ്, ഇപ്പോൾ നിങ്ങൾ പാവനമാകൂ.
ബാബ വന്ന് കുട്ടികൾക്ക് മനസ്സിലാക്കിതരുകയാണ് ഇപ്പോൾ നിങ്ങളുടെ സുഖത്തിന്റെ ദിനം
വരുകയാണ്, ദു:ഖത്തിന്റെ ദിനം പൂർത്തിയായി, വിളിക്കുന്നുമുണ്ട് - അല്ലയോ ദുഃഖ
ഹർത്താ, സുഖ ദാതാ. അതിനാൽ അറിയുകയും ചെയ്യുന്നുണ്ടല്ലോ സത്യയുഗത്തിൽ എല്ലാവരും
സുഖികൾ തന്നെയാണ്. അതിനാൽ ബാബ കുട്ടികളോട് പറയുകയാണ് എല്ലാവരും ശാന്തിധാമത്തെയും
സുഖധാമത്തെയും ഓർമ്മിച്ചുകൊണ്ടിരിക്കൂ. ഇതാണ് സംഗമയുഗം, തോണിക്കാരൻ നിങ്ങളെ
അക്കരെയ്ക്ക് കൊണ്ടുപോകുന്നു. ബാക്കി ഇതിൽ ഒരു തോണിക്കാരൻ അഥവാ തോണിയുടെ
കാര്യമൊന്നുമില്ല. പാട്ടുണ്ട് തോണിയെ അക്കരയെത്തിക്കൂ. ഇപ്പോൾ ഒരാളുടെ മാത്രം
തോണിയല്ലല്ലോ മറികടത്തേണ്ടത്. മുഴുവൻ ലോകത്തിന്റെ തോണിയേയും മറുകരയെത്തിക്കണം.
ഇത് മുഴുവൻ ലോകമാകുന്ന വളരെ വലിയൊരു കപ്പലിനെ മറുകരയെത്തിക്കുകയാണ്. അതിനാൽ
നിങ്ങൾ കുട്ടികൾക്ക് വളരെയധികം സന്തോഷം ആഘോഷിക്കണം എന്തുകൊണ്ടെന്നാൽ നിങ്ങൾക്ക്
സദാ സന്തോഷമാണ്, സദാ ക്രിസ്തുമസ്സാണ്. എപ്പോൾ മുതൽ നിങ്ങൾ കുട്ടികൾക്ക് ബാബയെ
ലഭിച്ചുവോ സദാ നിങ്ങളുടെ ക്രിസ്തുമസ്സാണ് അതിനാലാണ് അതീന്ദ്രിയ സുഖമെന്ന്
പാടുന്നത്. നോക്കൂ, ഇവർ സദാ സന്തോഷത്തിലിരിക്കുന്നു, എന്തുകൊണ്ട്?
പരിധിയില്ലാത്ത ബാബയെ കിട്ടിയിരിക്കുകയാണ്! ബാബ നമ്മേ
പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. അതിനാൽ ഇത് ദിവസവുമുള്ള സന്തോഷമല്ലേ.
പരിധിയില്ലാത്ത ബാബ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു ആഹാ! ഇത് ആരെങ്കിലും
കേട്ടിട്ടുണ്ടോ? ഗീതയിലും ഭഗവാന്റെ വാക്കാണ് ഞാൻ നിങ്ങൾക്ക് രാജയോഗം
പഠിപ്പിക്കുകയാണ്, എങ്ങനെയാണോ ആ ആളുകൾ വക്കീൽ യോഗം, സർജനാകാനുള്ള യോഗം
പഠിപ്പിക്കുന്നത്, ഞാൻ നിങ്ങൾ ആത്മീയ കുട്ടികൾക്ക് രാജയോഗം പഠിപ്പിക്കുകയാണ്.
നിങ്ങൾ ഇവിടെ വരുന്നത് രാജയോഗം പഠിക്കാനാണല്ലോ. ആശയക്കുഴപ്പത്തിന്റെയൊന്നും
കാര്യമില്ല. അതിനാൽ രാജയോഗം പഠിച്ച് പൂർത്തിയാക്കണ്ടേ. ഓടിപോകരുത്. പഠിക്കുകയും
നല്ല രീതിയിൽ ധാരണ ചെയ്യുകയും വേണം. ധാരണ ചെയ്യുന്നതിന് വേണ്ടി ടീച്ചർ
പഠിപ്പിക്കുകയാണ്.
ഓരോരുത്തർക്കും അവരവരുടെ ബുദ്ധിയുണ്ട് - ചിലരുടെത് ഉത്തമം, ചിലരുടെത് മധ്യമം,
ചിലരുടെത് കനിഷ്ഠം. അതിനാൽ സ്വയം ചോദിക്കണം ഞാൻ ഉത്തമനാണോ മധ്യമനാണോ കനിഷ്ഠനാണോ?
സ്വയം സ്വയത്തെ പരിശോധിക്കണം ഞാൻ അങ്ങനെയുള്ള ഉയർന്നതിലും ഉയർന്ന പരീക്ഷ
പാസ്സായി ഉയർന്ന പദവി നേടാൻ യോഗ്യനായോ? ഞാൻ സേവനം ചെയ്യുന്നുണ്ടോ? ബാബ പറയുകയാണ്
- കുട്ടികളെ സേവാധാരിയായി മാറൂ, ബാബയെ ഫോളോ ചെയ്യൂ എന്തുകൊണ്ടെന്നാൽ ഞാനും സേവനം
ചെയ്യുന്നുണ്ടല്ലോ. സേവനം ചെയ്യുന്നതിന് വേണ്ടിയാണ് വന്നത്, ദിവസവും സേവനം
ചെയ്യുന്നു എന്തെന്നാൽ രഥവും എടുക്കുന്നുണ്ടല്ലോ. രഥവും ബലമുള്ളതാണ്, നല്ലതാണ്
ഇദ്ദേഹത്തിന്റെ സേവനവും സദാ ഉണ്ട്. ബാപ്ദാദയാണെങ്കിൽ ഈ രഥത്തിൽ സദാ ഉണ്ട്. അഥവാ
ഇദ്ദേഹത്തിന്റെ ശരീരത്തിന് അസുഖം പിടിപ്പെടുകയാണെങ്കിലും, ഞാനാണെങ്കിൽ
ഇരിക്കുന്നുണ്ടല്ലോ. അതിനാൽ ഞാൻ ഇദ്ദേഹത്തിന്റെ ഉള്ളിലിരുന്ന് എഴുതുന്നുമുണ്ട്,
അഥവാ ഈ മുഖത്തിലൂടെ പറയാൻ സാധിക്കുന്നില്ലെങ്കിൽ ഞാൻ എഴുതുന്നു. മുരളി
മിസ്സാവുന്നില്ല. എപ്പോൾ വരെ ഇരിക്കാൻ സാധിക്കുന്നുവോ, എഴുതാൻ സാധിക്കുന്നുവോ,
ഞാൻ മുരളി കേൾപ്പിക്കുന്നു, കുട്ടികൾക്ക് എഴുതി അയക്കുന്നു എന്തുകൊണ്ടെന്നാൽ
സർവ്വീസബിളാണല്ലോ. അതിനാൽ ബാബ വന്ന് മനസ്സിലാക്കി തരുന്നു നിങ്ങൾ സ്വയം
ആത്മാവാണെന്ന് മനസ്സിലാക്കി നിശ്ചയ ബുദ്ധിയായി മാറി സേവനത്തിൽ മുഴുകൂ. ബാബയുടെ
സേവനം, ഓൺ ഗോഡ് ഫാദർലി സർവ്വീസ്. എങ്ങനെയാണോ അവർ എഴുതുന്നത് ഓൺ ഹിസ് മജിസ്റ്റി
സർവ്വീസ്. അപ്പോൾ നിങ്ങൾ എന്ത് പറയും? ഇത് മജിസ്റ്റിയെക്കാൾ ഉയർന്ന സേവനമാണ്
എന്തുകൊണ്ടെന്നാൽ മജിസ്റ്റി(മഹാരാജാവ്) ആക്കുകയാണ്. ഇതും നിങ്ങൾക്ക്
മനസ്സിലാക്കാൻ സാധിക്കുന്നു നമ്മൾ ലോകത്തിന്റെ അധികാരിയായി മാറുന്നു.
നിങ്ങൾ കുട്ടികളിൽ ആരാണോ നല്ല രീതിയിൽ പുരുഷാർത്ഥം ചെയ്യുന്നത് അവരെ തന്നെയാണ്
മഹാവീരൻ എന്ന് പറയുന്നത്. അതിനാൽ ഇത് പരിശോധിക്കണം ആരാണ് മഹാവീരൻ ആരാണോ ബാബയുടെ
നിർദ്ദേശത്തിലൂടെ നടക്കുന്നത്. ബാബ മനസ്സിലാക്കി തരുന്നു കുട്ടികളെ സ്വയം
ആത്മാവാണെന്ന് മനസ്സിലാക്കൂ, സഹോദര-സഹോദരനെ നോക്കൂ. ബാബ സ്വയത്തെ ആത്മാക്കളുടെ
അച്ഛനാണെന്ന് മനസ്സിലാക്കുന്നു, ആത്മാവാകുന്ന സഹോദരന്മാരെ തന്നെയാണ് കാണുന്നത്.
എല്ലാവരെയുമൊന്നും നോക്കില്ല. ഇതാണെങ്കിൽ ജ്ഞാനമാണ് ശരീരമില്ലാതെ ആർക്കും
കേൾക്കാൻ സാധിക്കില്ല, സംസാരിക്കാൻ സാധിക്കില്ല. നിങ്ങൾക്കാണെങ്കിൽ അറിയാമല്ലോ
ഞാനും ഇവിടെ ശരീരത്തിൽ വന്നിരിക്കുകയാണ്. ഞാൻ ഈ ശരീരം ലോണായി എടുത്തിരിക്കുകയാണ്.
ശരീരമാണെങ്കിൽ എല്ലാവർക്കുമുണ്ട്, ശരീരത്തോടൊപ്പം തന്നെയാണ് ആത്മാവ് ഇവിടെ
പഠിച്ചുകൊണ്ടിരിക്കുന്നത്. അതിനാൽ ഇപ്പോൾ ആത്മാക്കൾക്ക് അറിയണം ബാബ നമ്മേ
പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ബാബയുടെ ഇരിപ്പിടം എവിടെയാണ്? അകാല സിംഹാസനത്തിൽ.
ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ഓരോ ആത്മാവും അകാല മൂർത്തിയാണ്, ഒരിക്കലും
വിനാശമാകുന്നില്ല, ഒരിക്കലും കത്തുകയോ, മുറിയുകയോ, മുങ്ങുകയോ ചെയ്യുന്നില്ല.
ചെറുതും വലുതുമാകുന്നില്ല. ശരീരം ചെറുതും വലുതുമാകുന്നു. അതിനാൽ ലോകത്തിൽ
ഏതെല്ലാം മനുഷ്യരുണ്ടോ, ആ ആത്മാക്കളുടെ സിംഹാസനം ഭൃകുടിയാണ്. ശരീരം
വേറെ-വേറെയാണ്. ചിലരുടെ അകാല സിംഹാസനം പുരുഷന്റെ, ചിലരുടെ സ്ത്രീയുടെ, ചിലരുടെ
കുട്ടിയുടെതായിരിക്കും. അതിനാൽ എപ്പോൾ ആരോട് സംസാരിക്കുകയാണെങ്കിലും ഇത്
മനസ്സിലാക്കൂ നമ്മൾ ആത്മാവാണ്, തന്റെ സഹോദരനോട് സംസാരിക്കുകയാണ്. ബാബയുടെ
സന്ദേശം നൽകുകയാണ് ശിവബാബയെ ഓർമ്മിക്കൂ എങ്കിൽ ഈ ക്ലാവ് ഇല്ലാതാകും. എങ്ങനെയാണോ
സ്വർണ്ണത്തിൽ കറ പിടിക്കുമ്പോൾ മൂല്യം കുറയുന്നത് അതിനാൽ നിങ്ങളുടെയും മൂല്യം
കുറയുന്നു. ഇപ്പോൾ തികച്ചും മൂല്യമില്ലാത്തവരായിരിക്കുന്നു. ഇതിനെ വിളക്കെന്നും
പറയുന്നു. ഭാരതം വളരെ സമ്പന്നമായിരുന്നു, ഇപ്പോൾ കടം എടുത്തു കൊണ്ടേയിരിക്കുന്നു.
വിനാശത്തിൽ എല്ലാവരുടെയും പൈസ ഇല്ലാതാകും. കൊടുക്കുന്നവരും, വാങ്ങുന്നവരും
എല്ലാവരും ഇല്ലാതാകും ബാക്കി ഏതാണോ ആരാണോ അവിനാശിയായ ജ്ഞാന രത്നം എടുക്കുന്നവർ
പിന്നീട് അവർ പോയി തന്റെ ഭാഗ്യം നേടും. ശരി!
വളരെക്കാലത്തെ വേർപാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലർകാല വന്ദനവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികൾക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബാബയെ
ഫോളോ ചെയ്ത് ബാബയ്ക്ക് സമാനം സർവ്വീസബിളായി മാറണം. സ്വയം സ്വയത്തെ പരിശോധിക്കണം
ഞാൻ ഉയർന്നതിലും ഉയർന്ന പരീക്ഷ പാസായി ഉയർന്ന പദവി നേടാൻ യോഗ്യനായോ?
2. ബാബയുടെ
നിർദ്ദേശത്തിലൂടെ നടന്ന് മഹാവീരനായി മാറണം, എങ്ങനെയാണോ ബാബ ആത്മാക്കളെ കാണുന്നത്,
ആത്മാക്കളെ പഠിപ്പിക്കുന്നത്, അതുപോലെ ആത്മ സഹോദര-സഹോദരനെ കണ്ട് സംസാരിക്കണം.
വരദാനം :-
ശ്രേഷ്ഠതയുടെ ആധാരത്തിൽ സമീപതയിലൂടെ കൽപത്തിലെ ശ്രേഷ്ഠ പ്രാലബ്ധം ഉണ്ടാക്കുന്ന
വിശേഷ പാർട്ട്ധാരിയായി ഭവിക്കട്ടെ.
ഈ മർജീവാ ജീവിതത്തിൽ
ശ്രേഷ്ഠതയുടെ ആധാരം രണ്ട് കാര്യങ്ങളാണ്- ഒന്ന്, പരോപകാരിയായി കഴിയുക, രണ്ട്,
ബാലബ്രഹ്മചാരിയായിരിക്കുക. ഏത് കുട്ടികളാണോ ഈ രണ്ട് കാര്യങ്ങളിലും ആദി മുതൽ
അവസാനം വരെ അഖണ്ഡമായിരിക്കുന്നത്, ഏതൊരു വിധത്തിലുമുള്ള പവിത്രത അതായത് സ്വച്ഛത
ഖണ്ഡിതമാകാത്തത്, മാത്രമല്ല വിശ്വത്തെപ്രതിയും ബ്രാഹ്മണ പരിവാരത്തെ പ്രതിയും സദാ
ഉപകാരി, അങ്ങിനെയുള്ള വിശേഷ പാർട്ട്ധാരി സദാ ബാപ്ദാദയുടെ സമീപത്തിരിക്കും,
മാത്രമല്ല അവരുടെ പ്രാലബ്ധം മുഴുവൻ കൽപത്തേക്കും ശ്രേഷ്ഠമായി മാറുന്നു.
സ്ലോഗന് :-
സങ്കൽപം
വ്യർത്ഥമാണെങ്കിൽ മറ്റെല്ലാ ഖജനാവുകളും വ്യർത്ഥമായിപ്പോകുന്നു.
അവ്യക്ത സൂചനകൾ:- ഇപ്പോൾ
സമ്പന്നവും കർമ്മാതീതവുമാകുന്നതിനുമുള്ള ധ്വനി മുഴക്കൂ.
കർമ്മാതീത സ്ഥിതിയുടെ
അനുഭവം ചെയ്യുന്നതിന് വേണ്ടി ജ്ഞാനം കേൾക്കുകയും കേൾപ്പിക്കുന്നതിനോടൊപ്പം ഇപ്പോൾ
ബ്രഹ്മാബാബക്ക് സമാനം വേറിട്ട് അശരീരിയാകുന്നതിന്റെ അഭ്യാസത്തിൽ വിശേഷശ്രദ്ധ
കൊടുക്കൂ. എങ്ങനെയാണോ ബ്രഹ്മാബാബ സാകാരജീവിതത്തിൽ കർമ്മാതീതമാകുന്നതിന് മുമ്പ്
സ്നേഹിയും വേറിട്ടിരിക്കുന്നതിന്റെയും അഭ്യാസത്തിന്റെ പ്രത്യക്ഷ അനുഭവം
ചെയ്യിപ്പിച്ചു, സേവനത്തെയോ ഏതെങ്കിലും കർമ്മത്തെയോ ഉപേക്ഷിച്ചില്ല, എന്നാൽ
വേറിട്ടിരുന്ന് അവസാന ദിവസം പോലും കുട്ടികളുടെ സേവനം പൂർത്തിയാക്കി, അതേപോലെ
ഫോളോ ഫാദർ ചെയ്യൂ.