09.01.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - മുതുമുത്തച്ഛൻ അർത്ഥം സർവ്വ ധർമ്മപിതാക്കന്മാരുടെയും ആദിപിതാവാണ് പ്രജാപിതാ ബ്രഹ്മാവ്. അദ്ദേഹത്തിന്റെ കർത്തവ്യത്തെക്കുറിച്ച് നിങ്ങൾ കുട്ടികൾക്കു മാത്രമാണ് അറിയുന്നത്.

ചോദ്യം :-
കർമ്മങ്ങളെ ശ്രേഷ്ഠമാക്കി മാറ്റാനുള്ള പുരുഷാർത്ഥം എന്താണ്?

ഉത്തരം :-
ഈ ജന്മത്തിലെ ഒരു കർമ്മവും ബാബയിൽ നിന്നും ഒളിപ്പിച്ച് വെക്കരുത്. ശ്രീമതമനുസരിച്ച് കർമ്മം ചെയ്യുകയാണെങ്കിൽ ഓരോ കർമ്മവും ശ്രേഷ്ഠമാകും. എല്ലാറ്റിന്റെയും ആധാരം കർമ്മമാണ്. അഥവാ എന്തെങ്കിലും പാപകർമ്മം ചെയ്ത് ഒളിപ്പിച്ചു വെയ്ക്കുകയാണെങ്കിൽ അതിനു 100 മടങ്ങ് ശിക്ഷ ലഭിക്കും, പാപം കൂടിക്കൊണ്ടിരിക്കും, ബാബയിൽ നിന്നും യോഗം മുറിഞ്ഞുപോകും. പിന്നീട് ഇങ്ങനെ ഒളിപ്പിക്കുന്നവരുടെ സത്യനാശവും ഉണ്ടാകുന്നു. അതിനാൽ സത്യമായ ബാബയോടൊപ്പം സത്യമായിട്ടിരിക്കൂ.

ഓംശാന്തി.  
മധുരമധുരമായ കളഞ്ഞുപോയി തിരികെ കിട്ടിയ കുട്ടികൾ ഇത് മനസ്സിലാക്കുന്നുണ്ട്, നമ്മൾ ഈ പഴയലോകത്തിൽ കുറച്ചു ദിവസം മാത്രമുള്ള യാത്രക്കാരാണ്. 40000 വർഷം ഇനിയും ഇരിക്കണമെന്നാണ് ലോകത്തിലെ മനുഷ്യർ മനസ്സിലാക്കുന്നത്. നിങ്ങൾ കുട്ടികൾക്ക് നിശ്ചയമുണ്ടല്ലോ, ഈ കാര്യം മറക്കാതിരിക്കൂ. ഇവിടെ ഇരിക്കുകയാണെങ്കിലും നിങ്ങൾ കുട്ടികളുടെ ഉള്ളിൽ ഗദ്ഗദം ഉണ്ടായിരിക്കണം. ഈ കണ്ണുകൾകൊണ്ട് എന്തെല്ലാം കാണുന്നുവോ, ഇതെല്ലാം നശിക്കാനുള്ളതാണ്. ആത്മാവ് അവിനാശിയാണ്. ഇതും ബുദ്ധിയിൽ ഉണ്ടായിരിക്കണം, നമ്മൾ ആത്മാക്കളാണ് പൂർണ്ണമായും 84 ജന്മങ്ങൾ എടുക്കുന്നത്. ഇപ്പോൾ ബാബ തിരിച്ചു കൂട്ടികൊണ്ട് പോകാൻ വന്നിരിക്കുകയാണ്. പഴയലോകം എപ്പോൾ പൂർത്തിയാകുന്നുവോ, അപ്പോൾ പുതിയ ലോകമുണ്ടാക്കാൻ ബാബ വരുന്നു. പുതിയലോകത്തിൽ നിന്നും പഴയത്, പഴയലോകത്തിൽ നിന്നും പുതിയത്, ഈ ചക്രത്തിന്റെ ജ്ഞാനം നിങ്ങളുടെ ബുദ്ധിയിൽ ഉണ്ട്. അനേക പ്രാവശ്യം നമ്മൾ ചക്രം കറങ്ങിയിട്ടുണ്ട്. ഇപ്പോൾ ചക്രം പൂർത്തിയായി പിന്നീട് പുതിയ ലോകത്തിൽ നമ്മൾ കുറച്ചു ദേവതകൾ മാത്രമേ ഉണ്ടാവുകയുള്ളൂ. മനുഷ്യർ ഉണ്ടായിരിക്കുകയില്ല. ഇപ്പോൾ നമ്മൾ മനുഷ്യരിൽ നിന്നും ദേവതയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് ഉറച്ച നിശ്ചയമുണ്ടല്ലോ. ബാക്കി എല്ലാ ആധാരവും കർമ്മത്തിൽ തന്നെയാണ്. മനുഷ്യർ തലകീഴായ കർമ്മം ചെയ്യുകയാണെങ്കിൽ അത് തീർച്ചയായും ഉള്ള് കാർന്നുകൊണ്ടിരിക്കും. അതുകൊണ്ടാണ് ബാബ ചോദിക്കുന്നത്, ഈ ജന്മത്തിൽ അതുപോലുള്ള പാപമൊന്നും ചെയ്തിട്ടില്ലല്ലോ? ഇതുതന്നെയാണ് അഴുക്കായ രാവണരാജ്യം. രാവണൻ എന്നത് ഏതു വസ്തുവിന്റെ പേരാണ്, ഇതും നിങ്ങൾക്കറിയാം, ലോകർക്കറിയുകയില്ല. രാമരാജ്യം വേണമെന്ന് ഗാന്ധിജിയും പറഞ്ഞിരുന്നു. പക്ഷേ അർത്ഥം മനസ്സിലാക്കിയിട്ടുണ്ടാ
യിരുന്നില്ല. ഇപ്പോൾ രാമരാജ്യം എങ്ങനെയാണുണ്ടാകുന്
നതെന്ന് ബാബ മനസ്സിലാക്കിത്തരികയാണ്. ഇത് ഇരുട്ട് നിറഞ്ഞലോകമാണ്. ഇപ്പോൾ പരിധിയില്ലാത്ത ബാബ കുട്ടികൾക്ക് സമ്പത്ത് നൽകിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ നിങ്ങൾ ഭക്തി ചെയ്യുന്നില്ലല്ലോ. ഇപ്പോൾ ബാബയുടെ കൈ ലഭിച്ചിട്ടുണ്ട്. ബാബയുടെ സഹായമില്ലാതെ നിങ്ങൾ വിഷയവൈതരണി നദിയിൽ മുങ്ങിക്കുളിച്ചുകൊ
ണ്ടിരിക്കുകയായിരുന്നു. പകുതി കൽപം ഭക്തി തന്നെ. ജ്ഞാനം ലഭിക്കുന്നതിലൂടെ നിങ്ങൾ പുതിയ ലോകമായ സത്യയുഗത്തിലേക്ക് പോകുന്നു. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് ഈ നിശ്ചയമുണ്ട്, നമ്മൾ ബാബയെ ഓർമ്മിച്ച് ഓർമ്മിച്ച് പവിത്രമായിമാറും. പിന്നീട് പവിത്ര രാജ്യത്തിൽ വരും. ഈ ജ്ഞാനവും ഇപ്പോൾ പുരുഷോത്തമ സംഗമയുഗത്തിലാണ് നിങ്ങൾ കുട്ടികൾക്ക് ലഭിക്കുന്നത്. ഇതാണ് പുരുഷോത്തമ സംഗമയുഗം. ഇപ്പോഴാണ് നിങ്ങൾ മോശമായതിൽ നിന്നും സുന്ദരമായ, മുള്ളിൽ നിന്നും പൂക്കളായി മാറിക്കൊണ്ടിരിക്കുന്നത്. ആരാണ് ആക്കി മാറ്റുന്നത്? ബാബ ബാബയെ അറിയണം. നമ്മൾ ആത്മാക്കളുടെ പരിധിയില്ലാത്ത അച്ഛനാണ് ബാബ. ലൗകീക അച്ഛനെ പരിധിയില്ലാത്ത ബാബ എന്നു പറയുകയില്ല. പാരലൗകീക ബാബ ആത്മാക്കളുടെ കണക്കുപ്രകാരം എല്ലാവരുടെയും ബാബയാണ്. എങ്കിലും ബ്രഹ്മാവിനും കർത്തവ്യമുണ്ടല്ലോ. നിങ്ങൾ കുട്ടികൾ എല്ലാവരുടെയും കർത്തവ്യത്തെ കുറിച്ച് അറിഞ്ഞു. വിഷ്ണുവിന്റെയും കർത്തവ്യമെന്താണെന്ന് അറിഞ്ഞു. എത്ര അലങ്കരിച്ചിട്ടുണ്ട്. സ്വർഗത്തിന്റെ അധികാരിയാണല്ലോ. ഇതും സംഗമത്തിലേതാണെന്ന് പറയും. മൂലവതനം, സൂക്ഷ്മവതനം, സ്ഥൂലവതനം. ഇതെല്ലാം സംഗമത്തിൽ വരുന്നുണ്ടല്ലോ. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് പുതിയ ലോകത്തിന്റെയും പഴയ ലോകത്തിന്റെയും സംഗമമാണെന്ന്. അല്ലയോ പതീത പാവനാ വരൂ എന്നു പറഞ്ഞു വിളിക്കുന്നുമുണ്ട്. പാവനലോകമാണ് പുതിയലോകം, പതീതലോകമാണ് പഴയലോകം. പരിധിയില്ലാത്ത ബാബയ്ക്കും പാർട്ട് ഉണ്ട് എന്ന് അറിയാം. രചയിതാവും സംവിധായകനുമാണല്ലോ. എല്ലാവരും അംഗീകരിക്കുന്നുണ്ട്, അപ്പോൾ തീർച്ചയായും ബാബ എന്തെങ്കിലും ചെയ്തിട്ടുണ്ടായിരിക്കും. ബാബയെ മനുഷ്യൻ എന്നു പറയുകയില്ല. ബാബയ്ക്ക് ശരീരമില്ലല്ലോ? ബാക്കി എല്ലാവരെയും മനുഷ്യൻ അല്ലെങ്കിൽ ദേവത എന്നു പറയും. ശിവബാബയെ ദേവതയെന്നോ മനുഷ്യനെന്നോ പറയാൻ സാധിക്കുകയില്ല. കാരണം ബാബയ്ക്ക് ശരീരം തന്നെയില്ല. ഇത് തൽക്കാലത്തേക്ക് എടുത്ത ശരീരമാണ്. സ്വയം പറയുകയാണ് മധുരമായ കുട്ടികളേ, ഞാൻ ശരീരമില്ലാതെ എങ്ങനെ രാജയോഗം പഠിപ്പിക്കും. എന്നെ മനുഷ്യർ കല്ലിലും മുള്ളിലും ഉണ്ടെന്ന് പറഞ്ഞു. ഇപ്പോൾ ഞാൻ വരുന്നതെങ്ങനെയാണെന്ന് നിങ്ങൾ കുട്ടികൾക്ക് മനസ്സിലായി. ഇപ്പോൾ നിങ്ങൾ രാജയോഗം പഠിച്ചുകൊണ്ടിരിക്കുകയാണ്. ഒരു മനുഷ്യർക്കും ഇത് പഠിപ്പിക്കാൻ സാധിക്കില്ല. ദേവതകളെങ്ങനെ സത്യയുഗീ രാജ്യപദവിനേടി. തീർച്ചയായും പുരുഷോത്തമ സംഗമയുഗത്തിൽ രാജയോഗം പഠിച്ചിട്ടുണ്ടായിരിക്കും. ഇപ്പോൾ ഇതെല്ലാം സ്മരിച്ച് നിങ്ങൾ കുട്ടികൾക്ക് അളവില്ലാത്ത സന്തോഷം ഉണ്ടായിരിക്കണം. നമ്മൾ ഇപ്പോൾ 84ന്റെ ചക്രം പൂർത്തിയാക്കി. ബാബ കൽപ്പകൽപ്പം വരുന്നു. ബാബ സമയം പറയുകയാണ്, ഇത് വളരെ ജന്മങ്ങളുടെ അന്തിമ ജന്മമാണ്. ശ്രീകൃഷ്ണൻ സത്യയുഗത്തിലെ രാജകുമാരനായിരുന്നു. കൃഷ്ണൻ തന്നെയാണ് 84ന്റെ ചക്രം കറങ്ങുന്നത്. നിങ്ങൾ ശിവന്റെ 84 ജന്മം എന്നു പറയുകയില്ല. നിങ്ങളിലും നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ചാണ് അറിയുന്നത്. മായ വളരെ കടുത്തതാണ് ഒരാളെയും വിടുകയില്ല. ഇത് ബാബയ്ക്ക് നല്ലരീതിയിൽ അറിയാം. ബാബ അന്തർയാമിയാണെന്ന് മനസ്സിലാക്കരുത്. അല്ല. ഓരോരുത്തരുടെയും പെരുമാറ്റത്തിലൂടെ അറിയാൻ സാധിക്കും. വാർത്തകൾ വരുന്നുണ്ട് മായ ഒറ്റയടിക്ക് പച്ചയോടെ വിഴുങ്ങി. ഇങ്ങനെയുള്ള ധാരാളം കാര്യങ്ങൾ നിങ്ങൾ കുട്ടികൾക്ക് അറിയാത്തതുണ്ട്. ബാബയ്ക്ക് അതെല്ലാം തന്നെ അറിയാം. എന്നാലും മനുഷ്യർ പിന്നെയും മനസ്സിലാക്കും ബാബ അന്തർയാമിയാണെന്ന്. ബാബ പറയുന്നു ഞാൻ അന്തർയാമിയല്ല. ഓരോരുത്തരുടെയും പെരുമാറ്റത്തിലൂടെ എല്ലാം അറിയാൻ സാധിക്കും. വളരെ മോശമായാണ് നടന്നുകൊണ്ടിരിക്കുന്നത്. ബാബ കുട്ടികളെ ജാഗരൂകരാക്കി മാറ്റുകയാണ്. മായയിൽ നിന്നും സംരക്ഷിക്കണം. മായ ഇങ്ങനെയാണ് ഏതെങ്കിലും രൂപത്തിൽ വന്ന് ഒറ്റയടിക്ക് വീഴുങ്ങും. പിന്നീട് ബാബ എത്ര മനസ്സിലാക്കി തന്നാലും ബുദ്ധിയിൽ ഇരിക്കുകയില്ല. അതിനാൽ കുട്ടികൾക്ക് വളരെ ജാഗ്രതയോടെ ഇരിക്കണം. കാമം മഹാശത്രുവാണ്. ഞാൻ വികാരത്തിൽ പോയി എന്ന് അറിയുകപോലുമില്ല. ഇങ്ങനെയും സംഭവിക്കാറുണ്ട്. അതിനാൽ ബാബ പറയുന്നു, അഥവാ എന്തെങ്കിലും തെറ്റു സംഭവിച്ചിട്ടുണ്ടെങ്കിൽ സത്യം പറയൂ, ഒളിപ്പിക്കരുത്. അല്ലെങ്കിൽ 100 മടങ്ങ് പാപമായിത്തീരും. അത് ഉള്ളിൽ കുത്തിക്കൊണ്ടിരിക്കും. ഒറ്റയടിക്ക് വീഴ്ത്തും. സത്യമായ ബാബയോടൊപ്പം പൂർണ്ണമായും സത്യമായിട്ടിരിക്കണം. ഇല്ലെങ്കിൽ വളരെ വളരെ നഷ്ടമുണ്ടാകും. മായ ഈ സമയം വളരെ കടുത്തതാണ്. ഇത് രാവണരാജ്യമാണ്. നമ്മൾ ഈ പഴയലോകത്തെ ഓർമ്മിക്കുന്നത് എന്തിനാണ്. നമുക്ക് പുതിയ ലോകത്തെ ഓർമ്മിക്കണം. അവിടേയ്ക്കാണ് ഇപ്പോൾ പൊയ്ക്കൊണ്ടിരിക്കുന്നത്. അച്ഛൻ പുതിയ വീടുണ്ടാക്കുകയാണെങ്കിൽ കുട്ടികൾക്കറിയാമല്ലോ, എനിക്കുവേണ്ടി കെട്ടിടം നിർമ്മിച്ചുകൊണ്ടിരിക്കുക യാണെന്ന്. സന്തോഷം ഉണ്ടായിരിക്കും. ഇത് പരിധിയില്ലാത്ത കാര്യമാണ്. നമുക്ക് വേണ്ടി പുതിയ ലോകം, സ്വർഗ്ഗം ഉണ്ടാക്കികൊണ്ടിരിക്
കുകയാണ്. സ്വർഗ്ഗത്തിൽ തീർച്ചയായും വസിക്കാനുള്ള വീടുണ്ടാകും. ഇപ്പോൾ നമ്മൾ പുതിയ ലോകത്തിലേക്ക് പോകുന്നവരാണ്. എത്രത്തോളം ബാബയെ ഓർമ്മിക്കുന്നുണ്ടോ അത്രത്തോളം സുഗന്ധമുള്ള പൂക്കളായിമാറും. നമ്മൾ വികാരങ്ങൾക്കു വശപ്പെട്ട് മുള്ളായി മാറിയിട്ടുണ്ടായിരുന്നു. ബാബയ്ക്കറിയാം മായ പകുതിപ്പേരെയും അപ്പാടെ വിഴുങ്ങുന്നുവെന്ന്. നിങ്ങൾക്കുമറിയാം ആരാണോ വരാതിരിക്കുന്നത് അവർ തീർച്ചയായും മായയ്ക്ക് വശപ്പെട്ടു കഴിഞ്ഞു. ബാബയുടെ അടുത്ത് വരുകയേയില്ല. ഇങ്ങനെ മായ വളരെ പേരെ തിന്നു തീർത്തു. വളരെ നല്ല നല്ല കാര്യങ്ങളാണ് പറഞ്ഞുപോയത് - ഞാൻ ഇങ്ങനെയെല്ലാം ചെയ്യും, ഇതെല്ലാം ചെയ്യും. ഞാൻ യജ്ഞത്തിനുവേണ്ടി ജീവൻ നൽകാൻ തയ്യാറാണ്. ഇന്ന് അവരൊന്നും ഇല്ല. നിങ്ങളുടെ യുദ്ധം മായയുമായാണ്. മായയോടൊപ്പം എങ്ങനെ യുദ്ധം ചെയ്യും. ലോകത്തിലുള്ള ആർക്കും ഇത് അറിയുകയില്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് ബാബ ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം നൽകി. ഇതിലൂടെ നിങ്ങൾ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് വന്നു കഴിഞ്ഞു. ആത്മാവിനു തന്നെയാണ് ഈ ജ്ഞാനനേത്രം നൽകിയിട്ടുള്ളത്. സ്വയത്തെ നിങ്ങൾ ആത്മാവാണെന്നു മനസ്സിലാക്കൂ എന്ന് അപ്പോഴാണ് ബാബ പറയുന്നത്. പരിധിയില്ലാത്ത ബാബയെ ഓർമ്മിക്കൂ. ഭക്തിയിലും നിങ്ങൾ ഓർമ്മിച്ചിട്ടുണ്ടായിരുന്നല്ലോ. അങ്ങ് വരുകയാണെങ്കിൽ അങ്ങയിൽ ബലിയർപ്പണമാകാമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. എങ്ങനെ ബലിയർപ്പണമായിമാറും. ഇത് അൽപ്പം പോലും അറിയുമായിരുന്നില്ല. ഇപ്പോൾ നിങ്ങൾക്കറിയാം നമ്മൾ ആത്മാക്കൾ എങ്ങനെയാണോ അതുപോലെയാണ് ബാബയും. ബാബയുടേത് അലൗകീക ജന്മമാണ്. നിങ്ങൾ കുട്ടികളെ എത്ര നല്ലരീതിയിലാണ് പഠിപ്പിക്കുന്നത്. ബാബ സ്വയം പറയുകയാണ,് കൽപ്പകൽപ്പം ആരാണോ ബാബയായിരുന്നത്, അതേ ബാബ തന്നെയാണ് ഞാൻ. നമ്മൾ ബാബ ബാബ എന്നു പറയുന്നു. ബാബ കുട്ടികളേ കുട്ടികളേ എന്നു പറയുന്നു. ബാബ ടീച്ചറുടെ രൂപത്തിൽ രാജയോഗം പഠിപ്പിക്കുകയാണ്. മറ്റൊരാൾക്കും രാജയോഗം പഠിപ്പിക്കാൻ സാധിക്കില്ല. നിങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കിമാറ്റുകയാണ്. ഇങ്ങനെയുള്ള ബാബയുടേതായിമാറി ഈ ടീച്ചറിൽ നിന്നും പഠിപ്പ് എടുക്കണം. സന്തോഷത്താൽ ഗദ്ഗദം ഉണ്ടാകണം. അഥവാ മോശമായി മാറുകയാണെങ്കിൽ പിന്നീട് സന്തോഷം ഉണ്ടാകുകയില്ല. എത്ര തന്നെ തലയിട്ടുടച്ചാലും അത് നമ്മുടെ ജാതിയിലുള്ള സഹോദരനായിരിക്കുകയില്ല. ഇവിടെ മനുഷ്യർക്കെത്ര കുലനാമങ്ങളാണ്. നിങ്ങളുടെ കുലനാമം നോക്കൂ എത്ര വലുതാണ്. ഇത് ഉയർന്നതിലും ഉയർന്ന മുതുമുത്തച്ഛനായ ബ്രഹ്മാവാണ്. ബ്രഹ്മാവിനെ ഒരാളും അറിയുന്നില്ല. ശിവബാബയെ സർവ്വവ്യാപി എന്നാണ് പറഞ്ഞിരിക്കുന്നത്. ബ്രഹ്മാവിനെ ആർക്കും അറിയുകയുമില്ല. ബ്രഹ്മാ, വിഷ്ണു, ശങ്കരന്റെ ചിത്രമെല്ലാം ഉണ്ട്. ബ്രഹ്മാവിനെ സൂക്ഷ്മവതനത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ജീവചരിത്രമൊന്നും അറിയില്ല. സൂക്ഷ്മവതനത്തിൽ ബ്രഹ്മാവിനെ കാണിക്കുന്നുണ്ട്. പിന്നീട് പ്രജാപിതാ ബ്രഹ്മാവ് എവിടെ നിന്നു വന്നു. അവിടെ കുട്ടികളെ ദത്തെടുക്കുമോ? ആർക്കും അറിയുകയില്ല. പ്രജാപിതാ ബ്രഹ്മാവ് എന്നു പറയും എന്നാൽ ജീവചരിത്രം അറിയുകയില്ല. ഇത് എന്റെ രഥമാണെന്ന് ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്. വളരെ ജന്മങ്ങളുടെ അന്തിമജന്മത്തിൽ ഞാൻ ആധാരമാക്കി എടുത്തിരിക്കുകയാണ്. ഈ പുരുഷോത്തമ സംഗമയുഗം ഗീതയുടെ അദ്ധ്യായമാണ്. മുഖ്യമായത് പവിത്രതയാണ്. എങ്ങനെ പതീതത്തിൽ നിന്നും പാവനമായിമാറാം. ഇത് ലോകത്തിലെ ഒരാൾക്കും അറിയുകയില്ല. ദേഹസഹിതം എല്ലാറ്റിനെയും മറക്കൂ എന്ന് സന്യാസിമാർ പറയുകയില്ല. ഒരു ബാബയെ ഓർമ്മിക്കുകയാണെങ്കിൽ മായയുടെ പാപ കർമ്മങ്ങളെല്ലാം ഭസ്മമാകും. ഒരു ഗുരുക്കന്മാരും ഇങ്ങനെ പറയുകയില്ല.

ബാബ മനസ്സിലാക്കി തരികയാണ് - എങ്ങനെയാണ് ബ്രഹ്മാവായി മാറിയത്. കുട്ടിക്കാലത്ത് ഗ്രാമത്തിലെ ബാലകനായിരുന്നു. 84 ജന്മമെടുത്തു. ആദ്യം മുതൽ അവസാനം വരെ. അതിനാൽ പുതിയതിൽ നിന്നും പഴയതായിമാറുന്നു. ഇപ്പോൾ നിങ്ങൾ കുട്ടികളുടെ ബുദ്ധിയുടെ പൂട്ട് തുറന്നിരിക്കുകയാണ്. നിങ്ങൾക്ക് മനസ്സിലാക്കാനും സാധിക്കും. ധാരണചെയ്യാനും സാധിക്കും. ഇപ്പോൾ നിങ്ങൾ ബുദ്ധിവാന്മാരായി മാറിയിരിക്കുകയാണ്. ആദ്യം ബുദ്ധിഹീനരായിരുന്നു. ഈ ലക്ഷ്മീനാരായണൻമാർ ബുദ്ധിവാന്മാരായിരുന്നു. പിന്നീട് ഇവിടെ ബുദ്ധീഹീനരായിമാറി. ആദ്യം ഇവർ സ്വർഗത്തിന്റെ അധികാരികളായിരുന്നു. കൃഷ്ണൻ സ്വർഗത്തിലെ അധികാരിയായിരുന്നു. പിന്നീട് ഗ്രാമത്തിലെ ബാലകനായിമാറി. നിങ്ങൾ കുട്ടികൾക്ക് ധാരണ ചെയ്ത് പിന്നീട് തീർച്ചയായും പവിത്രമായിമാറണം. മുഖ്യമായത് പവിത്രതയുടെ കാര്യമാണ്. എഴുതാറുണ്ട് മായ എന്നെ വീഴ്ത്തി. കണ്ണ് ക്രിമിനലായി മാറി. ബാബ പറയുന്നു സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ. ശരി ഇപ്പോൾ തിരിച്ച് വീട്ടിലേക്ക് തിരിച്ചുപോകണം. ബാബയെ ഓർമ്മിക്കണം. കുറച്ചു സമയത്തേക്കുവേണ്ടി ശരീര നിർവ്വഹണത്തിനുവേണ്ടി കർമ്മം ചെയ്ത് പിന്നീട് നമ്മൾ പോകും. ഈ പഴയലോകത്തിന്റെ വിനാശത്തിനുവേണ്ടി യുദ്ധം നടക്കുന്നുണ്ട്. ഇതും നിങ്ങൾ കാണണം. എങ്ങനെയാണ് നടക്കുന്നതെന്ന്. ബുദ്ധികൊണ്ട് മനസ്സിലാക്കുന്നുണ്ട്. നമ്മൾ ദേവനായി മാറുകയാണെങ്കിൽ നമുക്ക് പുതിയ ലോകവും വേണം. അതിനാൽ വിനാശം തീർച്ചയായും ഉണ്ടാകും. നമ്മൾ ശ്രീമതത്തിലൂടെ തന്റെ പുതിയ രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്
കുകയാണ്.

ബാബ പറയുന്നു ഞാൻ നിങ്ങളുടെ സേവനത്തിനു ഉപസ്ഥിതനാണ്. നിങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണ്, ഞങ്ങൾ പതീതരെ വന്ന് പാവനമാക്കി മാറ്റൂ. അതിനാൽ നിങ്ങൾ പറഞ്ഞിട്ടാണ് ഞാൻ വന്നിരിക്കുന്നത്. നിങ്ങൾക്ക് വളരെ സഹജമായിതന്നെ പറഞ്ഞുതരികയാണ്, മന്മനാഭവ. ഭഗവാന്റെ മഹാവാക്യമാണ്. എന്നാൽ കൃഷ്ണന്റെ പേര് നൽകിയിരിക്കുകയാണ്. ബാബയ്ക്ക് ശേഷമാണ് കൃഷ്ണൻ. ബാബ പരംധാമത്തിന്റെ അധികാരിയാണ്. കൃഷ്ണൻ വിശ്വത്തിന്റെ അധികാരിയാണ്. സൂക്ഷ്മവതനത്തിൽ ഒന്നും തന്നെ സംഭവിക്കുന്നില്ല. എല്ലാവരെക്കാളും നമ്പർ വൺ ശ്രീകൃഷ്ണനാണ്. അതിനാൽ കൃഷ്ണനെ വളരെയധികം സ്നേഹിക്കുന്നു. ബാക്കി എല്ലാവരും അതിനു പുറകെ വരുന്നവരാണ്. സ്വർഗത്തിലേക്ക് എല്ലാവർക്കും പോകാൻ സാധിക്കുകയില്ല. അതിനാൽ മധുരമധുരമായ കുട്ടികൾക്ക് വളരെയധികം സന്തോഷം ഉണ്ടായിരിക്കണം. കൃത്രിമമായ സന്തോഷം നിലനിൽക്കില്ല. പുറത്തുനിന്നും വളരെയധികം കുട്ടികൾ ബാബയുടെ അടുത്തേക്ക് വന്നിട്ടുണ്ടായിരുന്നു. എന്നാൽ അവർ പവിത്രമായിരിക്കുന്നില്ല. ബാബ മനസ്സിലാക്കി കൊടുക്കുമായിരുന്നു, വികാരത്തിലേക്ക് പോയിട്ടുണ്ടെങ്കിൽ പിന്നെ വന്നതെന്തിനാണ്. അപ്പോൾ പറയും, എന്തു ചെയ്യും വരാതിരിക്കാൻ സാധിക്കുന്നില്ല. ദിവസവും വരുന്നുണ്ട്, എപ്പോഴാണ് അമ്പ് തറയ്ക്കുക എന്ന് പറയാൻ സാധിക്കുകയില്ലല്ലോ? അങ്ങല്ലാതെ മറ്റാര് സദ്ഗതി നൽകും. വന്ന് പോകുമായിരുന്നു. മായ വളരെ ശക്തിശാലിയാണ്. നിശ്ചയമുണ്ട്, ബാബ നമ്മളെ പതീതത്തിൽ നിന്നും പൂക്കളാക്കി മാറ്റുകയാണ്. പക്ഷെ എന്തു ചെയ്യും. എങ്കിലും സത്യമാണ് പറഞ്ഞിട്ടുണ്ടായിരുന്നത്. തീർച്ചയായും അവർ ശരിയായിട്ടുണ്ടാകും. ബാബയിലൂടെ മാത്രമേ മംഗളമുണ്ടാകൂ എന്ന നിശ്ചയം അവർക്കുണ്ടായിരുന്നു. ഈ സമയം എത്ര അഭിനേതാക്കളാണ്. ഒരാളുടെ മുഖം പോലെയല്ല അടുത്തയാളുടേത്. പിന്നീട് കൽപ്പത്തിനു ശേഷവും അതേ മുഖത്തിലൂടെ തന്നെ പാർട്ട് ആവർത്തിച്ചുകൊണ്ടിരിക്കും. ആത്മാക്കളെല്ലാവരും ഫിക്സ് ആണല്ലോ. എല്ലാ അഭിനേതാക്കളും പൂർണ്ണമായും കൃത്യമായി പാർട്ട് അഭിനയിച്ചുകൊണ്ടിരി
ക്കുകയാണ്. ഒരൽപ്പം പോലും വ്യത്യാസം ഉണ്ടാവുകയില്ല. എല്ലാ ആത്മാക്കളും അവിനാശിയാണ്. അവരിൽ അവിനാശി പാർട്ട് അടങ്ങിയിട്ടുണ്ട്. വളരെയധികം മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. എത്രയാണ് മനസ്സിലാക്കി തരുന്നത്. എന്നിട്ടും മറന്നുപോകുന്നു. മനസ്സിലാക്കുന്നില്ല. ഇതും ഡ്രാമയിൽ ഉണ്ടാകണം. ഓരോ കൽപ്പവും രാജധാനിയുടെ സ്ഥാപനയുണ്ടാവുക തന്നെ വേണം. സത്യയുഗത്തിൽ വരുന്നവർ കുറച്ചുപേരാണ്. - അതും മ്പർവൈസ്. ഇവിടെയും ഒരുപോലെയല്ലല്ലോ. ഒരാളുടെ പാർട്ട് അവർക്കു മാത്രമേ അറിയൂ മറ്റൊരാൾക്കും അറിയുകയില്ല. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സത്യമായ ബാബയോടൊപ്പം സദാ സത്യമായിരിക്കണം. ബാബയിൽ പൂർണ്ണമായും ബലിയർപ്പണമായിരിക്കണം.

2) ജ്ഞാനത്തെ ധാരണ ചെയ്ത് ബുദ്ധിവാനായിമാറണം. ഉള്ളുകൊണ്ട് അളവില്ലാത്ത സന്തോഷത്തിൽ ഇരിക്കണം. ശ്രീമതത്തിനു വിരുദ്ധമായ ഒരു പ്രവർത്തിയും ചെയ്ത് സന്തോഷത്തെ നഷ്ടപ്പെടുത്തരുത്.

വരദാനം :-
ഡ്രാമയുടെ പോയന്റിന്റെ അനുഭവത്തിലൂടെ സദാ സാക്ഷിസ്ഥിതിയുടെ സ്റ്റേജിൽ സ്ഥിതി ചെയ്യുന്ന അചഞ്ചലരും ദൃഢതയുള്ളവരുമായി ഭവിക്കട്ടെ.

ഡ്രാമയുടെ പോയന്റിൽ അനുഭവികളായിട്ടുള്ളവർ സദാ സാക്ഷിസ്ഥിതിയിൽ സ്ഥിതി ചെയ്ത് ഏകരസ, അചഞ്ചല- ദൃഢതാസ്ഥിതിയുടെ അനുഭവം ചെയ്യുന്നു. ഡ്രാമയുടെ പോയന്റിന്റെ അനുഭവീ ആത്മാവ് ഒരിക്കലും മോശമായതിൽ മോശത്തെ കാണാതെ നന്മയേ കാണൂ അതായത് സ്വ-മംഗളത്തിന്റെ മാർഗ്ഗം ദർശിക്കും. അമംഗളത്തിന്റെ കണക്ക് സമാപ്തമായി. മംഗളകാരിയായ അച്ഛന്റെ മക്കളാണ്, മംഗളകാരി യുഗമാണ്- ഈ ജ്ഞാനത്തിന്റെയും അനുഭവത്തിന്റെയും അഥോറിറ്റിയിലൂടെ അചഞ്ചലരും ദൃഢതയുള്ളവരുമാകൂ.

സ്ലോഗന് :-
ആരാണോ സമയത്തെ അമൂല്യമെന്ന് മനസ്സിലാക്കി സഫലമാക്കുന്നവർ, അവർ സമയത്ത് വഞ്ചിക്കപ്പെടുകയില്ല.

അവ്യക്ത സൂചനകൾ- ഈ അവ്യക്ത മാസത്തിൽ ബന്ധനമുക്തരായിരുന്ന് ജീവന്മുക്ത സ്ഥിതിയുടെ അനുഭവം ചെയ്യൂ.

ജ്ഞാന-ഖജനാവിലൂടെ ഈ സമയത്ത് തന്നെ മുക്തി- ജീവന്മുക്തിയുടെ അനുഭവം ചെയ്യണം. എന്ത് തന്നെ ദു:ഖവും അശാന്തിയുമാകട്ടെ, കാരണം വികാരമാണ്, അതിൽ നിന്ന് മുക്തമാകണം. അഥവാ ഏതെങ്കിലും വികാരം വന്നാൽ തന്നെയും വിജയിയാകണം, തോറ്റുപോകരുത്. അനേക വ്യർത്ഥ സങ്കൽപങ്ങൾ, വികൽപങ്ങൾ, വികർമ്മങ്ങളിൽ നിന്ന് മുക്തമാകുക- ഇത് തന്നെയാണ് ജീവന്മുക്ത അവസ്ഥ.