മധുരമായ കുട്ടികളേ -
നിങ്ങൾ ഇവിടെ വന്നിരിക്കുന്നത് സ്വയത്തെ തിരിച്ചറിയുന്നതിനാണ്, നിങ്ങൾ സ്വയം
ആത്മാവാണെന്ന് മനസ്സിലാക്കി പരമാത്മാവായ ബാബയിൽ നിന്ന് കേൾക്കൂ, ദേഹീ
അഭിമാനിയായിരിക്കുന്നതിന്റെ അഭ്യാസം ചെയ്യൂ.
ചോദ്യം :-
പലപ്പോഴും കുട്ടികളോട് പലരും ചോദിക്കുന്നു നിങ്ങൾ ആത്മാവിന്റെ സാക്ഷാത്ക്കാരം
ചെയ്തിട്ടുണ്ടോ, അപ്പോൾ നിങ്ങൾ അവർക്ക് എന്ത് ഉത്തരം നൽകും?
ഉത്തരം :-
പറയൂ ഉണ്ട്,
ഞങ്ങൾ ആത്മാവിന്റെ സാക്ഷാത്ക്കാരം ചെയ്തിട്ടുണ്ട്. ആത്മാവ് ജ്യോതി ബിന്ദുവാണ്.
ആത്മാവിൽ തന്നെയാണ് നല്ലതും മോശവുമായ സംസ്ക്കാരമുള്ളത്. ആത്മാവിന്റെ മുഴുവൻ
ജ്ഞാനവും ഇപ്പോൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഏതുവരെ ആത്മാവിന്റെ സാക്ഷാത്ക്കാരം
ഉണ്ടാകുന്നില്ലയോ അതുവരെ ദേഹാഭിമാനിയായിരുന്നു. ഇപ്പോൾ ഞങ്ങൾക്ക് പരമാത്മാവിലൂടെ
ഈശ്വരന്റെ തിരിച്ചറിവും സ്വയത്തിന്റെ തിരിച്ചറിവും ഉണ്ടായി.
ഗീതം :-
അങ്ങ്
ഞങ്ങളിൽ നിന്ന് വേറിടുകയില്ല.....
ഓംശാന്തി.
മധുര-മധുരമായ ആത്മീയ കുട്ടികൾ ഈ ഗീതം കേട്ടല്ലോ. ആത്മീയ കുട്ടികൾ പറയുന്നു
ശരീരത്തിലൂടെ. ഇങ്ങനെ ആരും ഒരിക്കലും പറയുകയില്ല നമ്മൾ സാധൂ സന്യാസിമാരുടെ മേൽ
മരിച്ചു വീഴും. കുട്ടികൾക്കറിയാം - നമുക്ക് കൂടെ പോകണം, ഈ ശരീരം ഉപേക്ഷിക്കണം
അതിനാൽ പറയുന്നു, ഈ ശരീരം ഉപേക്ഷിച്ച് നമ്മൾ ബാബയോടൊപ്പം പോകും. ബാബ
വന്നിരിക്കുന്നത് തന്നെ കൂടെ കൂട്ടികൊണ്ട് പോകാനാണ്. ഇത് വളരെയധികം
മനസ്സിലാക്കേണ്ട കാര്യമാണ്. കുട്ടികൾ വിളിക്കുന്നു, ഞങ്ങൾ പതിതരെ വന്ന്
പാവനമാക്കി മാറ്റൂ, പിന്നെ എന്ത് ചെയ്യും. ഇവിടെയാണെങ്കിൽ ഉപേക്ഷിച്ച് പോകില്ല.
ഈ മുഴുവൻ ലോകവും പതിതമാണ് ഈ പതിത ലോകത്തു നിന്ന് പാവന ലോകത്തിലേയ്ക്ക്
കൂട്ടികൊണ്ട് പോകാനാണ് ബാബ വന്നിരിക്കുന്നത്. നമ്മൾ ആത്മാക്കളെ കൂടെ
കൂട്ടികൊണ്ട് പോകും. ഈ മുഴുവൻ ലോകവും വികാരിയാണ് - ഇതും നിങ്ങൾക്കറിയാം. നിങ്ങൾ
ആരെയെങ്കിലും വികാരി, പതിതരെന്ന് പറയുകയാണെങ്കിലും ദേഷ്യപ്പെടും. മനുഷ്യർക്ക്
മനസ്സിലാക്കി കൊടുക്കുന്നത് യുക്തിയോടെയാകണം. ഒരു ബാബയുടെ മഹിമ ചെയ്യണം. ഇപ്പോൾ
നിങ്ങൾ കുട്ടികൾക്ക് ജ്ഞാനം ലഭിച്ചു, വളരെ ബുദ്ധിപൂർവ്വം സംസാരിക്കണം. എവിടെ
നോക്കിയാലും, ചോദ്യോത്തരം ചെയ്തുകൊണ്ടിരിക്കുന്നു അതിനാൽ പറയൂ ഞാനിപ്പോൾ
പാകമായിട്ടില്ല, വലിയ സഹോദരി വന്ന് ഉത്തരം നൽകും. നിങ്ങൾ പറയുകയാണ്, ശിവബാബ
മനസ്സിലാക്കി തരുന്നു, ഭഗവാന്റെ വചനമാണ് - മനുഷ്യരെല്ലാം പതിതരാണ്. ഭഗവാന്
പതിതമാകാൻ സാധിക്കില്ല. പതിത പാവനനെ വിളിക്കുന്നു എന്തുകൊണ്ടെന്നാൽ പതിതമാണ്.
ദേഹധാരികളെ ഭഗവാനെന്ന് പറയാൻ സാധിക്കില്ല. ഭഗവാനെന്ന് നിരാകാരനായ ശിവനെയാണ്
പറയുന്നത്, ശിവന്റെ ക്ഷേത്രവും അനേകമുണ്ട്. ആദ്യമാദ്യം എപ്പോൾ ഒരു കാര്യത്തെ
മനസ്സിലാക്കുന്നുവോ അപ്പോൾ നിലനിൽക്കാൻ സാധിക്കും. ആദ്യമാദ്യം പറയൂ ശിവ ഭഗവാന്റെ
വചനമാണ് - ശിവബാബ പറയുന്നു എന്നെ മാത്രം ഓർമ്മിക്കൂ. ശിവബാബയ്ക്ക് തന്റെതായ
ശരീരമില്ല. ബ്രഹ്മാ-വിഷ്ണു-ശങ്കരന് പോലും തന്റെ സൂക്ഷ്മ ശരീരമുണ്ട്. കാണാൻ
സാധിക്കുന്നു. ഇതാണെങ്കിൽ കാണാൻ സാധിക്കില്ല. അവരെ പറയുകയും ചെയ്യുന്നു -
പരംപിതാ പരമാത്മാവ്. നിങ്ങളും പറയും നമ്മൾ ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച്
മറ്റൊന്നെടുക്കുന്നു. നിങ്ങൾ നിങ്ങളുടെ ആത്മാവിന്റെ സാക്ഷാത്ക്കാരം
ചെയ്തിട്ടുണ്ട്. ഭക്തി മാർഗ്ഗത്തിൽ സാക്ഷാത്ക്കാരത്തിന് വേണ്ടി തീവ്രമായി ഭക്തി
ചെയ്യുന്നു. എന്നാൽ ഭക്തി ചെയ്യുന്നവർ ഒരിക്കലും സാക്ഷാത്ക്കാരം ചെയ്യുന്നില്ല.
അത് എന്ത് വസ്തുവാണ്, ഇത് തികച്ചും അറിയുന്നില്ല. കേവലം പറയുന്നു - അത്
നിരാകാരനാണ്. സംഭാഷണമെല്ലാം ആത്മാവാണ് ചെയ്യുന്നത്. സംസ്ക്കാരവും
ആത്മാവിലാണിരിക്കുന്നത്. ആത്മാവ് പോകുമ്പോൾ ആത്മാവിനും ശരീരത്തിനും സംസാരിക്കാൻ
സാധിക്കില്ല. ആത്മാവില്ലാതെ ശരീരത്തിന് ഒന്നും ചെയ്യാൻ സാധിക്കില്ല. ആദ്യം
ആത്മാവിനെ തിരിച്ചറിയണം ബാബയിലൂടെ മാത്രമേ ബാബയെ തിരിച്ചറിയാൻ സാധിക്കൂ.
ആത്മാവിന് പരംപിതാ പരമാത്മാവിന്റെ സാക്ഷാത്ക്കാരം എങ്ങനെ ഉണ്ടാകുന്നു - സ്വയത്തെ
പോലും അറിയുന്നില്ല, കാണാൻ കഴിയുന്നില്ല. കേവലം പറയുന്നു തിളങ്ങുന്ന വിചിത്രമായ
നക്ഷത്രം പക്ഷെ ഇതാർക്കും അറിയുകയില്ല ആത്മാവിൽ 84 ജന്മങ്ങളുടെ
പാർട്ടടങ്ങിയിട്ടുണ്ടെന്ന്. മനുഷ്യർ തികച്ചും ദേഹാഭിമാനത്തിലിരിക്കുന്നു. ഇപ്പോൾ
ബാബ പറയുന്നു ദേഹീ അഭിമാനിയായി മാറൂ. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി പിന്നീട്
എന്നിലൂടെ കേൾക്കൂ. കേൾക്കുന്നത് ആത്മാവാണ്, ആത്മാവിന് കേൾപ്പിക്കുന്നതിനായി
പരമാത്മാവ് വേണം. മനുഷ്യർക്ക് മനസ്സിലാക്കികൊടുക്കുന്നത് മനുഷ്യൻ
തന്നെയായിരിക്കും. ഈ ആത്മാവിന്റെ ജ്ഞാനം ആർക്കുമില്ല അതിനാൽ പറയുകയാണ് ആദ്യം
ആത്മാവിനെ അറിയൂ. സ്വയം തിരിച്ചറിയൂ. ആത്മാവ് സ്വയം തന്നെ പറയുകയാണ് - ആത്മാവിനെ
നമ്മൾ എങ്ങനെ തിരിച്ചറിയും. ഇത് ആർക്കും അറിയുകയില്ല, നമ്മുടെ ആത്മാവിൽ
എങ്ങനെയാണ് മുഴുവൻ പാർട്ടും നിറഞ്ഞിരിക്കുന്നത്. സാധുസന്യാസിമാർക്കൊന്നും പറയാൻ
സാധിക്കില്ല. ബാബയ്ക്ക് തന്നെ വന്ന് കുട്ടികൾക്ക് സ്വയം തിരിച്ചറിവ്
ചെയ്യിക്കേണ്ടി വരുന്നു. ബാബ പറയുന്നു - സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി
നിരാകാരനായ പരംപിതാ പരമാത്മാവായ എന്നിൽ നിന്ന് കേൾക്കൂ. ആത്മാവും പരമാത്മാവും
എപ്പോൾ കാണുന്നുവോ അപ്പോൾ ഈ കാര്യങ്ങൾ നടക്കും. ലോകത്തിലുള്ളവർക്ക് ഇത് അറിയുക
പോലുമില്ല പരംപിതാ പരമാത്മാവ് എപ്പോൾ വരും. എങ്ങനെ വന്ന് മനസ്സിലാക്കി തരും?
അറിയാത്തത് കാരണം അഭിപ്രായ വ്യത്യാസത്തിലേയ്ക്ക് വരുന്നു. അവർ എല്ലാവരുടെയും
ആധാരം ശാസ്ത്രങ്ങളിലാണ്. ബാബ പറയുന്നു - അതിലൂടെ നിങ്ങൾക്ക് എന്നെ മനസ്സിലാക്കാൻ
സാധിക്കില്ല, സ്വയത്തെയും മനസ്സിലാക്കാൻ സാധിക്കില്ല. അതിൽ പറയുന്നു ആത്മാവ്
തന്നെയാണ് പരമാത്മാവെന്ന്. അങ്ങനെ പറയുന്നതിലൂടെ എന്തുണ്ടാവാനാണ്. നമ്മേ
പതിതത്തിൽ നിന്ന് പാവനമാക്കി ആര് മാറ്റും? ആര് ത്രികാല ദർശിയാക്കി മാറ്റും?
ആർക്കും ആത്മാവിന്റെയും പരമാത്മാവിന്റെയും ജ്ഞാനം നൽകാൻ സാധിക്കില്ല അതിനാൽ
നിങ്ങൾ പറയുകയാണ് ഏത് ആത്മാക്കളാണോ തന്റെ അച്ഛനെ അറിയാത്തത്, അവർ നാസ്തികരാണ്.
അവർ പിന്നീട് പറയുന്നു ആരാണോ ഭക്തി ചെയ്യാത്തത്, അവർ നാസ്തികരാണ്. ഇപ്പോൾ നിങ്ങൾ
കുട്ടികൾ ഭക്തിയൊന്നും ചെയ്യുന്നില്ല. നിങ്ങളുടെയടുത്തുള്ള ചിത്രം വളരെ നല്ലതാണ്.
ചിത്രങ്ങളിലൂടെ തന്നെയാണ് മനസ്സിലാക്കി കൊടുക്കേണ്ടത്. ചിലർ ലോകത്തിന്റെ ഭൂപടം
കണ്ടിട്ടുപോലുമില്ലെങ്കിൽ അവർക്ക് എന്തറിയാനാണ് - ലണ്ടൻ എവിടെയാണ്? അമേരിക്ക
എവിടെയാണ്? ഏതുവരെ ടീച്ചറിരുന്ന് ഭൂപടത്തെ മനസ്സിലാക്കി കൊടുക്കുന്നില്ലയോ.
അതുകൊണ്ട് നിങ്ങൾ ഈ ചിത്രം ഉണ്ടാക്കിയിരിക്കുന്നു എന്നാൽ വിശദമായി ഒന്നും
മനസ്സിലാക്കാൻ ആർക്കും സാധിക്കില്ല. സൂര്യവംശികൾ ഈ രാജധാനി എവിടെ നിന്ന് നേടി?
പിന്നീട് ചന്ദ്രവംശികൾ എങ്ങനെ നേടി? എന്താ സൂര്യവംശികളോട് യുദ്ധം ചെയ്തോ?
നിങ്ങൾക്കറിയാം സമ്പത്തെല്ലാവർക്കും ഒരു ബാബയിൽ നിന്നാണ് ലഭിക്കുന്നത്.
സൂര്യവംശി, ചന്ദ്രവംശികളാണെങ്കിൽ വിശ്വത്തിന്റെ അധികാരികളാണ്. വേറെ ഒരു ധർമ്മവും
ഉണ്ടാകുന്നില്ല അതിനാൽ യുദ്ധത്തിന്റെ കാര്യം തന്നെയില്ല. ഇപ്പോൾ നിങ്ങൾക്ക്
മനസ്സിലായി, നമ്മൾ വിശ്വത്തിന്റെ അധികാരിയായി മാറുന്നു. ഇങ്ങനെയൊന്നുമില്ല
സൂര്യവംശികളോട് ചന്ദ്രവംശികൾ വിജയിച്ചു അഥവാ യുദ്ധം നടന്നു. ഇല്ല, വേറെ-വേറെ
കുലമുണ്ടാവുകയാണ്.
ഇപ്പോൾ നിങ്ങളുടെ ബുദ്ധിയിൽ ഈ ചിത്രങ്ങളുടെ മുഴുവൻ ജ്ഞാനവുമുണ്ട്. സ്ക്കൂളിലും
വിദ്യാർത്ഥികൾ പഠിക്കുമ്പോൾ ബുദ്ധിയിൽ മുഴുവൻ ജ്ഞാനവും വരുന്നു. ചെറിയ
കുട്ടികൾക്ക് പുസ്തകത്തിൽ കാണിച്ചു കൊടുക്കുന്നു - ഇത് ആനയാണ്, ഇത് ഇന്നതാണ്.
ഇപ്പോൾ നിങ്ങൾ ഈ ഡ്രാമയെ അറിഞ്ഞു കഴിഞ്ഞു. ഈ മുഴുവൻ ചക്രവും ബുദ്ധിയിലുണ്ട്. ഇത്
മുഴുവൻ പുതിയ കാര്യങ്ങളാണ് അതുകൂടാതെ ഈ കാര്യങ്ങൾ ബ്രാഹ്മണ കുലത്തിലുള്ളവർ
മാത്രമേ മനസ്സിലാക്കൂ. മറ്റുള്ളവർ ഇരുന്ന് വെറുതെ തർക്കിക്കും. ഇങ്ങനെയുമില്ല
എല്ലാവർക്കും ഒരുമിച്ച് മനസ്സിലാക്കി കൊടുക്കാൻ പറ്റും. ഇല്ല, വേറെ-വേറെ
മനസ്സിലാക്കി കൊടുക്കുന്നു. നിയമവുമുണ്ട് ആദ്യം ബാബയെയും, ആത്മാവിനെയും
മനസ്സിലാക്കി പിന്നീട് ക്ലാസിലിരിക്കണം അപ്പോൾ മനസ്സിലാക്കും, ഇല്ലായെങ്കിൽ
അറിയാൻ സാധിക്കില്ല. സംശയം ചോദിച്ചുകൊണ്ടേയിരിക്കും. നിങ്ങൾക്ക് മനസ്സിലാക്കി
കൊടുക്കണം ഭഗവാൻ ഒന്ന് മാത്രമാണ് - അത് ഉയർന്നതിലും ഉയർന്നതാണ്. ദേവതകളെ പോലും
ഭഗവാനെന്ന് പറയാൻ സാധിക്കില്ല. ആത്മാവിന്റെയും ജ്ഞാനം ഇപ്പോൾ നിങ്ങൾക്ക് ലഭിച്ചു.
കർമ്മത്തിന്റെ ഫലം ആത്മാവ് തന്നെയാണ് അനുഭവിക്കുന്നത്. സംസ്ക്കാരം ആത്മാവിൽ
തന്നെയാണുള്ളത്. ആത്മാവ് കേൾക്കുന്നു ഈ ഇന്ദ്രിയത്തിലൂടെ. ഭഗവാൻ ബാബ ഒന്നാണ്,
സമ്പത്ത് ബാബയിൽ നിന്നാണ് ലഭിക്കുന്നത്. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് -
നിങ്ങൾ സ്വയത്തെ ആത്മാവാണെന്ന് നിശ്ചയം ചെയ്യൂ, ബാബയുമായി ബുദ്ധിയോഗം വെയ്ക്കൂ.
ജന്മ-ജന്മാന്തരം ഭക്തി ചെയ്ത് വന്നു. ഹനുമാന്റെ പൂജാരിയാണെങ്കിൽ ഹനുമാനെ
ഓർമ്മിക്കും അഥവാ കൃഷ്ണന്റെ പൂജാരിയാണെങ്കിൽ കൃഷ്ണനെ ഓർമ്മിക്കും. ഇപ്പോൾ
നിങ്ങൾക്ക് മനസ്സിലാക്കി തരികയാണ് - നിങ്ങൾ ആത്മാവാണ്. നിങ്ങളുടെ പരമ പിതാവ്
പരമാത്മാവാണ്. അവരെ ഓർമ്മിക്കുന്നതിലൂടെ തന്നെ ബാബയിൽ നിന്ന് സമ്പത്ത് ലഭിക്കും,
ബാബ സ്വർഗ്ഗത്തിന്റെ രചയിതാവാണ്, അപ്പോൾ നമ്മൾ തീർച്ചയായും സ്വർഗ്ഗത്തിലുണ്ടാവണം.
ഭാരതം സ്വർഗ്ഗമായിരുന്നു. ഇപ്പോഴാണെങ്കിലോ സ്വർഗ്ഗമില്ല, നരകത്തിൽ രാവണന്റെ
രാജ്യമാണ്. നമുടെ രാജധാനി എങ്ങനെ മുന്നോട്ട് പോയി പിന്നീട് താഴെയിറങ്ങി, ഒന്നും
തന്നെ അറിയുകയില്ല. ഇപ്പോൾ നിങ്ങൾക്കറിയാം പുനർജന്മമെടുത്തെടുത്ത് നമുക്ക്
താഴേയ്ക്ക് ഇറങ്ങുക തന്നെ വേണം. ഇപ്പോൾ വീണ്ടും ബാബ പറയുന്നു, എന്നെ ഓർമ്മിക്കൂ
എങ്കിൽ നിങ്ങൾ പാവനമായി മാറും. സ്വർഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കും. നമ്മൾ
ബാബയുടെതായി മാറിയെങ്കിൽ ബാബയുടെ സമ്പത്ത് ലഭിക്കുന്നു. എന്നാൽ ഏതുവരെ
തമോപ്രധാനത്തിൽ നിന്ന് സതോപ്രധാനമായി മാറുന്നില്ലയോ, യോഗത്തിലൂടെ പാവനമായി
മാറുന്നില്ലയോ അതുവരെ സമ്പത്ത് ലഭിക്കുക സാധ്യമല്ല. ബാബ പറയുന്നു, എന്നെ
ഓർമ്മിക്കുന്നതിലൂടെ നിങ്ങളുടെ വികർമ്മം വിനാശമാകും, വികർമ്മാജീത്തായി മാറും,
ഇത് ഗ്യാരണ്ടിയാണ്. മനസ്സിലാക്കി കൊടുക്കേണ്ടി വരുന്നു. ചിലർ മനസ്സിലാക്കും,
ചിലർ തീക്ഷ്ണ ബുദ്ധിയുള്ളവരാണെങ്കിൽ നൃത്തം ചെയ്യാൻ തുടങ്ങുന്നു.
എന്തെങ്കിലുമെല്ലാം വിഘ്നമിടുന്നവരും വരുന്നു. ചിലർ ബഹളമുണ്ടാക്കുന്നവരാ
ണെങ്കിൽ
പറയണം - ഏകാന്തതയിൽ പോയി മനസ്സിലാക്കൂ. ഇവിടുത്തെ നിയമമാണ് - 7 ദിവസത്തെ
ഭട്ഠിയിലിരുന്ന് മനസ്സിലാക്കണം എന്തുകൊണ്ടെന്നാൽ ഈ ജ്ഞാനം പുതിയതായത് കാരണം
മനുഷ്യർ സംശയിക്കുന്നു. ചിലർ ആദ്യം തന്നെ പുതിയ സെന്റർ തുറക്കുന്നു അതിനാൽ ഇതിൽ
സമർത്ഥരായവർ വേണം ആർക്കാണോ എല്ലാവർക്കും മനസ്സിലാക്കി കൊടുക്കാൻ സാധിക്കുന്നത്.
ഭഗവാനാണെങ്കിൽ എല്ലാവരുടെയും ഒന്നാണ്, എല്ലാ ആത്മാക്കളും സഹോദര-സഹോദരനാണ്.
പരമാത്മാവ് എല്ലാവരുടെയും അച്ഛനാണ്. വിളിക്കുന്നു പതിത പാവനാ വരൂ അപ്പോൾ
തീർച്ചയായും ഭഗവാൻ പാവനനാണ്, അവർ ഒരിക്കലും പതിതമാകുന്നില്ല. ബാബ തന്നെയാണ്
വന്ന് പതിതരെ പാവനമാക്കി മാറ്റുക. സത്യയുഗത്തിൽ എല്ലാവരും പാവനമാണ്. കലിയുഗത്തിൽ
എല്ലാവരും - പതിതമാണ്. പതിതർ അനേകമുണ്ടാകുന്നു, പാവനം കുറച്ച് പേരാണ്.
സത്യയുഗത്തിലേക്ക് എല്ലാവരും പോകില്ല. ആരാണോ പതിതത്തിൽ നിന്ന് പാവനമായി
മാറുന്നത്, അവരാണ് പാവന ലോകത്തിലേയ്ക്ക് പോകുന്നത്. ബാക്കി എല്ലാവരും നിർവ്വാണ
ലോകത്തിലേയ്ക്ക് പോകും. ഇതും അറിയാം, മുഴുവൻ ലോകവും വന്ന് നിർദ്ദേശം
എടുക്കുകയില്ല. ഇത് ബുദ്ധിമുട്ടാണ് അതുകൊണ്ട് നിങ്ങൾ മുഴുവൻ ലോകത്തിനും
നിർദ്ദേശം നൽകൂ. ഇപ്പോൾ എല്ലാവരുടെയും കണക്കെടുപ്പിന്റെ സമയമാണ്.
എല്ലാത്തിന്റെയും വിനാശമുണ്ടാകണം. മനസ്സിലാക്കി കൊടുക്കാൻ വലിയ യുക്തി വേണം.
ആരാണോ ശാന്തിയിലിരുന്ന് കേൾക്കുന്നത്, ബുദ്ധിമുട്ട് ഉണ്ടാക്കാത്തത്.
ആദ്യമാദ്യമാണെങ്കിൽ ബാബയുടെ പരിചയം നൽകണം. ശിവബാബ തന്നെയാണ് പതിത പാവനൻ, ബാബയാണ്
മനസ്സിലാക്കി കൊടുക്കുന്നത്. ഗീതയിലും വാക്ക് പ്രസിദ്ധമാണ്. പതിത പാവനനായ ബാബ
തന്നെയാണ് പറയുന്നത് എന്നെ ഓർമ്മിക്കൂ എങ്കിൽ നിങ്ങളുടെ വികർമ്മം വിനാശമാകും.
ഗീതയുമായാണ് ഈ വാക്കിന് ബന്ധമുള്ളത് ശിവബാബ പറഞ്ഞിട്ടുണ്ട് - എന്നെ ഓർമ്മിക്കൂ.
ഞാൻ സർവ്വ ശക്തിവാൻ, പതിത പാവനനാണ്. ഗീതാ ജ്ഞാന ദാതാവ്, ജ്ഞാനത്തിന്റെ സാഗരനാണ്.
ഗീതയിൽ അക്ഷരമുണ്ടല്ലോ. കേവലം അവർ പറയുന്നു കൃഷ്ണ ഭഗവാനുവാച, നിങ്ങൾ പറയൂ ശിവ
ഭഗവാനു വാച. ഭഗവാൻ നിരാകാരനാണ്, ഭഗവാൻ ഒരിക്കലും പുനർ ജന്മത്തിൽ വരുന്നില്ല,
അലൗകിക ദിവ്യ ജന്മമെടുക്കുന്നു. സ്വയം തന്നെ മനസ്സിലാക്കി തരുന്നു - ഞാൻ സാധാരണ
വൃദ്ധ ശരീരത്തിലാണ് വരുന്നത്, ആരെയാണോ ഭാഗീരഥനെന്ന് പറയുന്നത്. ബ്രഹ്മാവിലൂടെ
തന്നെയാണ് രചന രചിക്കുന്നത്. അതിനാൽ പേര് ബ്രഹ്മാവെന്ന് വെച്ചിരിക്കുന്നു.
വ്യക്ത ബ്രഹ്മാവിൽ നിന്ന് പിന്നീട് പാവന അവ്യക്ത ഫരിസ്തയായി മാറുന്നു. ബാബ
വരുന്നത് തന്നെ - പതിതരെ പാവനമാക്കി മാറ്റാനാണ്. അതിനാൽ തീർച്ചയായും പതിത
ലോകത്തിൽ പതിത ശരീരത്തിലാണ് വരുക. ഇതാണ് വിശദമായ മനസ്സിലാക്കി കൊടുക്കൽ.
ആദ്യമാണെങ്കിൽ മനസ്സിലാക്കി കൊടുക്കണം - ഭഗവാൻ പറയുന്നു കല്പം മുമ്പെന്ന പോലെ
എന്നെ ഓർമ്മിക്കൂ എങ്കിൽ നിങ്ങളുടെ വികർമ്മം വിനാശമാകും, പതിതത്തിൽ നിന്ന്
പാവനമായി മാറൂ. പാടുന്നുമുണ്ട്, അല്ലയോ പതിത പാവനാ വരൂ. ഗംഗയാണെങ്കിൽ ഉണ്ട്.
നിങ്ങൾ വിളിക്കുന്നുവെങ്കിൽ തീർച്ചയായും എവിടെ നിന്നോ വരണം. പതിത പാവനൻ വരുന്നു
പതിതത്തിൽ നിന്ന് പാവനമാക്കി മാറ്റുന്നതിന്റെ പാർട്ടഭിനയിക്കാൻ. ബാബ പറയുന്നു,
നിങ്ങൾ പാവനമായിരുന്നു പിന്നീട് നിങ്ങളിൽ കറ പിടിച്ചിരിക്കുന്നു, അത് യോഗ
ബലത്തിലൂടെ മാത്രമേ ഇളകി പോകൂ. നിങ്ങൾ പവിത്രമായി മാറും പിന്നീട് പാവന
ലോകത്തിലേയ്ക്ക് തന്നെ വരും. പതിത ലോകത്തിന്റെ വിനാശമുണ്ടാകും. ആരാണോ
മനസ്സിലാക്കി കൊടുക്കുന്നവർ അവരിൽ നിന്ന് നല്ല രീതിയിൽ ധാരണ ചെയ്യണം.
നമ്മളാണെങ്കിൽ കേവലം ഉയർന്നതിലും ഉയർന്ന ബാബയുടെ തന്നെയാണ് മഹിമ ചെയ്യുന്നത്.
പരിധിയില്ലാത്ത ബാബ മനസ്സിലാക്കി തരുകയാണ് നിങ്ങൾ 84 ജന്മങ്ങളുടെ
പാർട്ടഭിനയിച്ചഭിനയിച്ച് എത്ര പതിതമായി മാറിയിരിക്കുന്നു. ആദ്യം പാവനമായിരുന്നു,
ഇപ്പോൾ പതിതമായി മാറിയിരിക്കുന്നു വീണ്ടും ഓർമ്മയുടെ യാത്രയിലിരിക്കുന്നതിലൂടെ
നിങ്ങൾ പാവനമായി മാറും. ഭക്തി മാർഗ്ഗത്തിൽ നിങ്ങൾ പടി ഇറങ്ങി തന്നെയാണ് വന്നത്.
ഇതാണെങ്കിൽ തികച്ചും സഹജമായ കാര്യമാണ്. ഇത് കുട്ടികളുടെ ബുദ്ധിയിലിരിക്കണം.
അതിരാവിലെ എഴുന്നേറ്റ് വിചാര സാഗര മഥനം ചെയ്യണം പിന്നീട് ആരെല്ലാം വരുന്നുണ്ടോ
അവർക്ക് മനസ്സിലാക്കി കൊടുക്കണം. മുരളിയിലെ മുഖ്യമായ പോയന്റുകൾ നോട്ട് ചെയ്യണം
ശേഷം ആവർത്തിക്കണം. അപ്പോൾ മനസ്സിൽ ഉറയ്ക്കും.
ആദ്യമാദ്യത്തെ മുഖ്യമായ കാര്യമാണ് ബാബയെ ഓർമ്മിക്കുക. ബാബ തന്നെയാണ് പറയുന്നത്
മൻമനാ ഭവ, എന്നെ ഓർമ്മിക്കൂ എങ്കിൽ വികർമ്മം വിനാശമാകും. ചെയ്യുകയോ
ചെയ്യാതെയോയിരിക്കൂ നിങ്ങളുടെ ഇഷ്ടം. ബാബയുടെ ആജ്ഞ ലഭിച്ചിട്ടുണ്ട്. പാവന
ലോകത്തിലേയ്ക്ക് പോകണമെങ്കിൽ പതിത ലോകത്തിലേക്ക് ബുദ്ധിയുടെ യോഗം പോകരുത്.
വികാരത്തിലേയ്ക്ക് പോകരുത്. അറിവാണെങ്കിൽ ഒരുപാട് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്.
ശരി!
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
അതിരാവിലെ എഴുന്നേറ്റ് വിചാര സാഗര മഥനം ചെയ്യണം. ബാബ എന്താണോ കേൾപ്പിക്കുന്നത്
അതിനെ നോട്ട് ചെയ്ത് ആവർത്തിക്കണം, മറ്റുള്ളവർക്ക് കേൾപ്പിക്കണം. എല്ലാവർക്കും
ആദ്യമാദ്യം ബാബയുടെ തന്നെ പരിചയം നൽകണം.
2) പാവന ലോകത്തിലേയ്ക്ക്
പോകുന്നതിന് വേണ്ടി ഈ പതിത ലോകത്തിൽ നിന്നും ബുദ്ധിയോഗം വേർപെടുത്തണം.
വരദാനം :-
നമ്പർവൺ
ബിസിനസ്മാനായി ഓരോരോ സെക്കന്റ് അഥവാ സങ്കൽപത്തിൽ സമ്പാദ്യം ശേഖരിക്കുന്ന
കോടിപതിയായി ഭവിക്കട്ടെ
നമ്പർവൺ ബിസിനസ്മാൻ അവരാണ്,
ആർക്കാണോ സ്വയത്തെ ബിസിയാക്കി വെക്കാനുള്ള മാർഗം അറിയുന്നത്. ബിസിനസ്മാൻ അർഥം
ആരുടെയാണോ ഒരു സങ്കൽപവും വ്യർഥമായി പോകാത്തത്, ഓരോ സങ്കൽപത്തിലും സമ്പാദ്യമാകണം.
ആ ബിസിനസുകാർ ഓരോരോ പൈസയും കാര്യത്തിലുപയോഗിച്ച് കോടി മടങ്ങാക്കുന്നതു പോലെ
താങ്കളും ഓരോരോ സെക്കന്റ് അഥവാ സങ്കൽപം സമ്പാദ്യമുണ്ടാക്കി കാണിക്കൂ അപ്പോൾ
കോടിപതിയാകും. ഇതിലൂടെ ബുദ്ധിയുടെ അലച്ചിൽ തീരും. വ്യർഥസങ്കൽപങ്ങളുടെ പരാതിയും
സമാപ്തമാകും.
സ്ലോഗന് :-
ആരാണോ
യാചിക്കുന്നത് അവർക്ക് സന്തോഷത്തിന്റെ ഖജനാക്കളിൽ സമ്പന്നമാകാൻ സാധിക്കില്ല
അവ്യക്ത സൂചനകൾ- സദാ
അചഞ്ചല, സുദൃഢ, ഏകരസ സ്ഥിതിയുടെ അനുഭവം ചെയ്യൂ
സദാ മാസ്റ്റർ
സർവശക്തിവാന്റെ സീറ്റിൽ സെറ്റായിരിക്കുന്നവർ തന്നെയാണ് അചഞ്ചലരും
ദൃഢവുമായിരിക്കുന്നത്. ബാപ്ദാദ പറയുന്നു ഹേ കുട്ടികളെ ശരീരം തന്നെ പോകട്ടെ എന്നാൽ
താങ്കളുടെ സന്തോഷം പോകാതിരിക്കട്ടെ.
പൈസയാണെങ്കിൽ താങ്കൾക്കു മുന്നിൽ ഒന്നും
തന്നെയല്ല. ആരുടെ അടുക്കൽ സന്തോഷത്തിന്റെ ഖജനാവുണ്ടോ അവർക്കു മുന്നിൽ ഒരു വലിയ
കാര്യവുമില്ല, സദാ സഹയോഗി സേവാധാരി കുട്ടികൾക്കൊപ്പം ബാപ്ദാദ കഴിയുന്നു അതിനാൽ
പരിഭ്രമിക്കേണ്ട ഒരു കാര്യവുമില്ല.