മധുരമായ കുട്ടികളെ -
ബാബയോടൊപ്പം പറക്കുന്നതിന് വേണ്ടി പൂർണ്ണമായി ശുദ്ധമാകൂ, സമ്പൂർണ്ണ സമർപ്പണമാകൂ,
ഈ ദേഹം എന്റെതല്ല - തികച്ചും അശരീരിയായി മാറൂ.
ചോദ്യം :-
ഉയർന്ന ലക്ഷ്യത്തിലെത്തിച്ചേരു
ന്നതിന് വേണ്ടി ഏതൊരു ഭയം ഇല്ലാതാകണം?
ഉത്തരം :-
ചില
കുട്ടികൾ മായയുടെ കൊടുങ്കാറ്റിനെ വളരെ ഭയക്കുന്നു. പറയുകയാണ് ബാബാ, കൊടുങ്കാറ്റ്
വളരെ ബുദ്ധിമുട്ടിക്കുകയാണ് ഇതിനെ തടയൂ. ബാബ പറയുന്നു കുട്ടികളെ, ഇത്
ബോക്സിംഗാണ്. ആ ബോക്സിംഗിലും ഒരു ഭാഗത്ത് നിന്ന് മാത്രം യുദ്ധം
ഉണ്ടായികൊണ്ടിരിക്കുക, ഇങ്ങനെയായിരിക്കില്ല. അഥവാ ഒരാൾ 10 ഇടി ഇടിച്ചുവെങ്കിൽ
രണ്ടാമത്തെയാൾ തീർച്ചയായും 5 എങ്കിലും ഇടിക്കും, അതിനാൽ നിങ്ങൾ ഭയക്കേണ്ടതില്ല.
മഹാവീരനായി മാറി വിജയിയാകണം, അപ്പോൾ ഉയർന്ന ലക്ഷ്യത്തിലെത്തിച്ചേരാൻ സാധിക്കും.
ഗീതം :-
ശപഥമെടുത്ത്
വാതിക്കൽ വന്നിരിക്കുന്നു............
ഓംശാന്തി.
കുട്ടികൾ ഗീതം കേട്ടല്ലോ. തീർച്ചയായും ഗീതത്തിൽ എന്തെങ്കിലും രഹസ്യം
അടങ്ങിയിട്ടുണ്ട്. അതിന്റെ റിക്കാർഡ് വാങ്ങി ബാബ അതിന്റെ അർത്ഥം മനസ്സിലാക്കി
തരികയാണ്. ഇതിനെയാണ് പറയപ്പെടുന്നത് - ജീവിച്ചിരിക്കെ മരിച്ച് ബാബയുടെതായി
മാറുക. ബാബയുടെതായി മാറിയതിന് ശേഷം ടീച്ചറുടെതായി മാറുക, ടീച്ചറിന് ശേഷം
പിന്നീട് ഭൂരിഭാഗവും ഗുരുക്കന്മാരുടെയടുത്ത് പോകുന്നു. ക്രിസ്ത്യാനികൾക്കും
കുട്ടി ജനിച്ചാൽ ക്രിസ്ത്യാനിയാക്കുന്നു. ഗുരുവിന്റെ മടിയിലിരുത്തുന്നു, അത്
പാതിരിയായാലും മറ്റാരായാലും. പാതിരി ക്രിസ്തുവല്ല. നിങ്ങൾ ക്രിസ്തുവിന്റെ
നാമത്തിൽ ക്രിസ്ത്യനായി മാറുന്നു എന്ന് അവർ പറയും.
ഇപ്പോൾ നിങ്ങൾ കുട്ടികൾ ആദ്യം ബാബയുടെതായി മാറിയിരിക്കുകയാണ്,
അശരീരിയായിരിക്കുകയാണ്. നമ്മുടെ ശരീരം, മനസ്സ്, ധനം എന്തു തന്നെയായാലും അത്
ബാബയ്ക്ക് അർപ്പണം ചെയ്യുന്നു. ജീവിച്ചിരിക്കെ മരിക്കുന്നു അർത്ഥം നമ്മൾ ആത്മാവ്
ബാബയുടെതായി മാറുന്നു. ഇത് ബുദ്ധിയിലുണ്ടായിരിക്കണം. നമ്മുടെ ഏതെല്ലാം
വസ്തുക്കളുണ്ടോ, എന്റെ ശരീരം, എന്റെ ധനം, സമ്പത്ത്, സംബന്ധികൾ എന്തെല്ലാമുണ്ടോ
എല്ലാത്തിനെയും മറക്കണം. മരിച്ചതിന് ശേഷം എല്ലാം മറക്കുമല്ലോ. എത്ര ഉയർന്ന
ലക്ഷ്യമാണ്. നമ്മൾ അശരീരീ ആത്മാവാണ്, ഇത് ഉറപ്പിക്കണം. നിങ്ങൾ ശരീരം
ഉപേക്ഷിക്കുകയും മരിക്കുകയും ചെയ്യുന്നു അങ്ങനെയല്ല. ഇല്ല, ആത്മാവ് പൂർണ്ണമായും
പവിത്രമാകുന്നില്ല. കേവലം ബാബയുടെതായി മാറുകയാണ,് പക്ഷെ ബാബ പറയുന്നു -
നിങ്ങളുടെ ആത്മാവ് അപവിത്രമാണ്. ആത്മാവിന്റെ ചിറക് മുറിഞ്ഞിരിക്കുകയാണ്. ഇപ്പോൾ
ആത്മാവിന് പറക്കാൻ സാധിക്കില്ല. തമോപ്രധാനമായതു കാരണം ഒരു മനുഷ്യന് പോലും
തിരിച്ച് പോകാൻ സാധിക്കില്ല. മായ ചിറക് പാടെ മുറിച്ചിരിക്കുകയാണ്. ബാബ
മനസ്സിലാക്കി തന്നിട്ടുണ്ട് ആത്മാവ് ഏറ്റവും വേഗത്തിൽ പോകുന്നു. അതിനേക്കാൾ
വേഗത വേറെയൊരു വസ്തുവിനുമുണ്ടായിരിക്കില്ല. ആത്മാവിനൊപ്പം ഒരു വസ്തുവിനും എത്താൻ
സാധിക്കില്ല. അവസാനം കൊതുകിൻ കൂട്ടങ്ങളെ പോലെ എല്ലാ ആത്മാക്കളും ഓടി പോകുന്നു.
എവിടെയ്ക്ക് പോകുന്നു? വളരെ ദൂരെ സൂര്യനും ചന്ദ്രനും ഉപരി. അവിടെ നിന്ന് പിന്നെ
തിരിച്ച് വരില്ല. അവരുടെ റോക്കറ്റ് മുതലായവ പോയി പിന്നീട് തിരിച്ച് വരുന്നു.
സൂര്യന്റെയടുത്ത് വരെയൊന്നും എത്താൻ സാധിക്കില്ല. നിങ്ങൾക്കാണെങ്കിൽ അതിനെക്കാൾ
വളരെ ദൂരെയ്ക്ക് പോകണം. സൂക്ഷ്മ വതനത്തിനും അപ്പുറം മൂലവതനത്തിലേയ്ക്ക് പോകണം.
ആത്മാവിന് ചിറക് ലഭിക്കുന്നു. കണക്കു വഴക്കുകൾ തീർപ്പാക്കി ആത്മാവ് പവിത്രമായി
മാറുന്നു. കണക്കെടുപ്പിന്റെ സമയത്തിന്റെ മഹിമ വളരെയധികം എഴുതിയിട്ടുണ്ട്. എല്ലാ
ആത്മാക്കൾക്കും കണക്ക് സെറ്റിൽ ചെയ്ത് പോകണം. ഇപ്പോഴാണെങ്കിൽ എല്ലാ ആത്മാക്കളും
പതീതം, പാപാത്മാക്കളാണ്. വലിയ ഗുരു, സന്യാസിമാരൊക്കെയുണ്ട്, മനസ്സിലാക്കുന്നു
ഞാൻ ഗുരുവാണ്, അഹം ബ്രഹ്മാസ്മി.... അഹം ബ്രഹ്മോഹം, ഞാൻ ബ്രഹ്മത്തിൽ
എത്തിച്ചേർന്നിരിക്കുന്നു. ഇപ്പോൾ ഇരിക്കുന്നത് ഇവിടെയും, ബ്രഹ്മത്തിൽ പിന്നെ
എവിടെയെത്തിച്ചേരും. ഇപ്പോൾ നിങ്ങൾക്കറിയാം നമ്മൾ ബ്രഹ്മത്തിൽ വസിക്കുന്നവരാണ്.
പക്ഷെ ഇപ്പോൾ അവിടെയ്ക്ക് ആർക്കും പോകാൻ സാധിക്കില്ല. ആത്മാക്കൾ ഇവിടെ
പുനർജന്മമെടുക്കുന്നു. ഇത് പരിധിയില്ലാത്ത നാടകമാണ്. എല്ലാ അഭിനേതാക്കൾക്കും
പാർട്ടഭിനയിക്കുന്നതിന് വേണ്ടി അവിടെ നിന്ന് ഇവിടെയ്ക്ക് തീർച്ചയായും വരണം.
എല്ലാവരുടെ ആത്മാക്കളും സ്റ്റേജിൽ വന്നിരിക്കുകയാണ്. എപ്പോൾ വിനാശത്തിന്റെ
സമയമുണ്ടാകുന്നുവോ അപ്പോൾ എല്ലാവരും വരുന്നു, അവിടെയിരുന്ന് എന്ത് ചെയ്യും!
അഭിനേതാവിന് പാർട്ടഭിനയിക്കാതെ വീട്ടിലിരിക്കാനാവില്ല. നാടകത്തിൽ തീർച്ചയായും
വരേണ്ടി വരും. അവിടെ നിന്ന് എല്ലാവരും എപ്പോഴാണോ വരുന്നത് അപ്പോൾ ബാബ വീണ്ടും
എല്ലാവരെയും തിരിച്ച് കൂട്ടികൊണ്ടു പോകും. ബാബ പറയുന്നു ഞാൻ ഇവിടെയാണെങ്കിൽ പോലും
ആത്മാക്കൾ വന്നു കൊണ്ടിരിക്കുകയാണ്, എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു,
നമ്പർവൈസായി. പിന്നീട് നിങ്ങൾ പോകുന്നതും നമ്പർവൈസായാണ്. മുഴുവൻ ആധാരവും
നിങ്ങളുടെ അവസ്ഥയിലാണ്, അതിനാൽ നിങ്ങൾക്ക് ജീവിച്ചിരിക്കെ മരിച്ചവരായി മാറണം.
നമ്മൾ ആത്മാവാണ്- ഈ നിശ്ചയം ചെയ്യുന്നതിൽ പരിശ്രമമുണ്ട്. കുട്ടികൾ
ഇടയ്ക്കിടയ്ക്ക് ദേഹാഭിമാനത്തിൽ വന്ന് മറന്ന് പോവുകയാണ്. ദേഹീ അഭിമാനിയായി
അപ്പോഴേയിരിക്കൂ എപ്പോഴാണോ സമ്പൂർണ്ണ സമർപ്പണമാവുന്നത്, ബാബാ ഇതെല്ലാം
അങ്ങയുടെതാണ്, ഞാനും അങ്ങയുടെതാണ്. ഈ ദേഹം എന്റെതല്ല, ഇതിനെ ഞാൻ
ഉപേക്ഷിക്കുകയാണ്. ബാബാ ഞാൻ അങ്ങയുടെതാണ്. ബാബ പറയുന്നു എന്റെതായി മാറി എല്ലാ
മമത്വത്തെയും വിടൂ. ബാക്കി, ഇവിടെ വന്നിരിക്കണം അങ്ങനെയൊന്നുമില്ല. നിങ്ങൾക്ക്
നിങ്ങളുടെ ജോലിക്കാര്യങ്ങൾ നിർവ്വഹിക്കണം. വീട് സംരക്ഷിക്കണം. കുട്ടികൾക്ക്
മാതാപിതാക്കളെ സേവിച്ച് അവരോടുള്ള കടമ നിർവ്വഹിക്കണം. മാതാപിതാക്കളുടെ
സംരക്ഷണച്ചുമതല കുട്ടികൾക്കാണ്. ഇപ്പോൾ ബാബ നിങ്ങളുടെ പാലന
ചെയ്തുകൊണ്ടിരിക്കുകയാണ്. തുടക്കത്തിൽ ആരെല്ലാം വന്നിരുന്നോ അവരെല്ലാം
പെട്ടെന്ന് സറണ്ടർ ചെയ്തു, തന്റെ പക്കൽ ഒന്നും വെച്ചില്ല, സമർപ്പണം ചെയ്തു, ആ
ധനത്തിലൂടെയാണ് നിങ്ങൾ കുട്ടികൾ ഭാരതത്തെ പാവനമാക്കി കൊണ്ടിരിക്കുന്നത്. ഭാരതം
തികച്ചും പവിത്രമായിരുന്നു. ഭാരതവാസികളെ പോലെ പവിത്രവും സുഖിയുമായി വേറെയാർക്കും
ആകാൻ സാധിക്കില്ല. ഭാരതം ഏറ്റവും വലിയ തീർത്ഥസ്ഥാനമാണ്. അവിടെയാണ് പതിത പാവനനായ
ബാബ വന്ന് മുഴുവൻ സൃഷ്ടിയേയും, പതിതരെയും പാവനമാക്കി മാറ്റുന്നത്. ഇപ്പോൾ ഈ
തത്വം മുതലായ എല്ലാം ശത്രുവാണ്. ഭൂമികുലുക്കം ഉണ്ടാകും, കൊടുങ്കാറ്റുണ്ടാകും
എന്തുകൊണ്ടെന്നാൽ തമോപ്രധാനമാണ്. പ്രകൃതി ക്ഷോഭം വരും, വളരെയധികം ദു:ഖം നൽകും.
ഈ സമയം എല്ലാ വസ്തുക്കളും ദു:ഖം നൽകുന്നതാണ്. സത്യയുഗത്തിലെല്ലാം സുഖത്തിന്റെ
വസ്തുക്കളാണ്. അവിടെ ഈ കൊടുങ്കാറ്റ് അഥവാ ഉഷ്ണക്കാറ്റ് മുതലായവയൊന്നും
ഉണ്ടായിരിക്കില്ല. നിങ്ങളിലും ഈ കാര്യങ്ങൾ വളരെ കുറച്ച് പേരെ
മനസ്സിലാക്കുന്നുള്ളൂ. ഇന്ന് വരും, നാളെയില്ല അതിനാൽ പറയും ഒന്നും
മനസ്സിലായില്ല. കേവലം ഇവിടെ വരുന്നു പക്ഷെ എല്ലാവരും സ്ഥിരമായിരിക്കുന്നില്ല.
ഇവിടെ നിന്ന് പോയി 10 ദിവസങ്ങൾക്ക് ശേഷം വാർത്തയെഴുതും - ബാബാ ഇന്നയാളെ മായ
വിഴുങ്ങി. ഇങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുന്നു. ചെറിയ പൂവ് വലുതാകുമ്പോൾ അതിൽ ഫലം
വരും. അവരിൽ പിന്നീട് മറ്റുള്ളവരെ തനിക്കു സമാനമാക്കി മാറ്റുന്നതിനുള്ള
ശക്തിയുണ്ടാകുന്നു. അതിന്റെ ഫലം ഉണ്ടാകുന്നു.
ബാബയുടെതായി മാറിയതിനുശേഷം പ്രജകളെയും ഉണ്ടാക്കണം, അവകാശിയേയും ഉണ്ടാക്കണം.
വഴികാട്ടിയായി മാറി ബാബയുടെയടുത്തെത്തും, ഞങ്ങൾ എത്തിച്ചേർന്നു എന്നു കരുതും.
ഇല്ല, ലക്ഷ്യം വലുതാണ്. പറയുന്നു മായയുടെ കൊടുങ്കാറ്റ് വളരെയധികം വരുന്നു.
നിങ്ങൾ ബാബയുടെതായി മാറിയോ, കൊടുങ്കാറ്റ് വരും. പറയുകയാണ്, ബാബാ ഞങ്ങൾ
അങ്ങയുടെതായിരുന്നു. അങ്ങയിൽ നിന്ന് സമ്പത്തെടുത്തിരുന്നു പിന്നീട് പുനർജന്മം
എടുത്ത് 84 ജന്മം പിന്നിട്ട് പിന്നീട് വന്ന് അങ്ങയുടെതായി മാറി. ഞാനാണെങ്കിൽ
അങ്ങയിൽ നിന്ന് സമ്പത്ത് നേടിയേ വിടൂ. അതിനാൽ അങ്ങനെയുള്ള ബാബയെ ഇത്രയും
ഓർമ്മിക്കേണ്ടതുണ്ട് തനിക്കു സമാനമാക്കി മാറ്റി ഫലം നൽകണേണ്ടതുണ്ട്. ഇല്ലായെങ്കിൽ
മാലയെങ്ങനെ ഉണ്ടാക്കും. ബാബയുടെ അവകാശിയെ എങ്ങനെയുണ്ടാക്കും. പ്രജയും വേണം,
സിംഹാസനത്തിലിരിക്കാൻ അവകാശിയും വേണം. ബാബയുടെയടുത്താണെങ്കിൽ അനേകർ വരുന്നുണ്ട്
പിന്നീട് ആശ്ചര്യപ്പെടുത്തി ഓടിപ്പോകുന്നു. ബുദ്ധിയുടെ യോഗം മുറിഞ്ഞു, കളി
അവസാനിച്ചു.
ചില കുട്ടികൾ ബാബയുടെയടുത്ത് വന്ന് ചോദിക്കുകയാണ് - ബാബാ യാതൊരു കൊടുങ്കാറ്റും
വരാത്ത രീതിയിൽ സ്ഥിതി എങ്ങനെ വർദ്ധിപ്പിക്കാം. ഇതിന്റെ വഴിയാണെങ്കിൽ
പറഞ്ഞുകൊണ്ടേയിരിക്കുന്നു, ബാബയെ ഓർമ്മിക്കൂ. കൊടുങ്കാറ്റെല്ലാം വരും. ബോക്സിംഗിൽ
ഇങ്ങനെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ ആരെങ്കിലും ഒരാൾ മാത്രം ഇടി
വാങ്ങികൊണ്ടിരിക്കുന്നത്. തീർച്ചയായും രണ്ടു പേരിലും ധൈര്യമുണ്ടായിരിക്കും. 5
അടി അഥവാ ഒരാൾ കൊടുത്താൽ 10 അടുത്തയാൾ കൊടുക്കും. ഇതും ബോക്സിംഗാണ്. ബാബയെ
ഓർമ്മിച്ചുകൊണ്ടിരിക്കു
കയാണെങ്കിൽ മായയും ഓടിപോകും പക്ഷെ
പെട്ടെന്നൊന്നുമുണ്ടാവില്ല. മായയുമായി മല്ലയുദ്ധം നടത്തണം. ഇങ്ങനെ
മനസ്സിലാക്കരുത് മായ അടിക്കുകയില്ലെന്ന്. ആരുമായിക്കോട്ടെ, വലിയ ബോഗ്സിംഗാണ്.
പലരും പേടിച്ചുപോകുന്നു, മായ പെട്ടെന്ന് മൂക്കിനിടിക്കുന്നു. യുദ്ധസ്ഥലമാണല്ലോ.
ബുദ്ധിയോഗം യോജിപ്പിക്കുന്നതിൽ മായ വളരെയധികം വിഘ്നമിടുന്നു. പരിശ്രമം മുഴുവനും
യോഗത്തിലാണ്. ബാബ പറയുന്നു ജ്ഞാനീ തൂ ആത്മാവെനിക്ക് പ്രിയപ്പെട്ടതാണ്. പക്ഷെ
ഇങ്ങനെയല്ല കേവലം ജ്ഞാനം നൽകുന്നവർ പ്രിയപ്പെട്ടവർ എന്ന്. ആദ്യം യോഗം
പൂർണ്ണമാകണം. ബാബയെ ഓർമ്മിക്കണം. മായയുടെ വിഘ്നത്തിൽ ഭയപ്പെടരുത്. വിശ്വത്തിന്റെ
അധികാരിയായി മാറുകയാണല്ലോ. എല്ലാവരും ആകുമോ? 16108 ന്റെ മാലയാണെങ്കിൽ വളരെ
വലുതാണ്. അവസാനമാകുമ്പോൾ പൂർത്തിയാകും. ത്രേതായുടെ അവസാനം വരെ എത്ര രാജകുമാരനും
രാജകുമാരിയുമുണ്ടാകുന്നു, കുറച്ചെല്ലാം അടയാളങ്ങളുണ്ടല്ലോ. 8 ന്റെയും
അടയാളമുണ്ട്. 108 ന്റെയും അടയാളമുണ്ട്. ഇത് തികച്ചും ശരിയാണ്. ത്രേതയുടെ
അവസാനത്തിൽ ഇത്രയും 16108 രാജകുമാരനും രാജകുമാരിയുമുണ്ടാകുന്നു.
തുടക്കത്തിലൊന്നുമു
ണ്ടാകില്ല. ആദ്യം കുറച്ചുണ്ടാകുന്നു പിന്നീട് വർദ്ധിക്കുന്നു.
അതെല്ലാം ഉണ്ടാകുന്നത് ഇവിടെയാണ്. ചാൻസ് വളരെ നല്ലതാണ് പക്ഷെ പരിശ്രമം
വളരെയധികമാണ്. ഗീതത്തിലും പറയുന്നു, ഒരിക്കലും വിടുകയില്ല, മരിച്ചാലും..... ബാബാ
ഈ ശരീരം, മനസ്സ്, ധനം എല്ലാം അങ്ങയുടെതാണ്. ഞാൻ അശരീരീയായി മാറി അങ്ങയെ
ഓർമ്മിക്കുന്നു. ബുദ്ധിയോഗം അങ്ങയിൽ തൂക്കിയിടും. ബാബ പിന്നെ പറയുന്നു - ഇതെല്ലാം
നശിക്കാനുള്ളതാണ്. നിങ്ങളുടെയടുത്തെന്താണ്? ഈ ശരീരം പോലും നശിക്കും. ഇപ്പോൾ ഞാൻ
വീണ്ടും നിങ്ങൾക്ക് പകരം തരുന്നു. കേവലം എക്സ്ചേഞ്ച് ചെയ്യുകയാണല്ലോ. അതിനാൽ
ബാബ പറയുകയാണ് - കുട്ടികളെ അശരീരിയായി മാറൂ. എന്നെ ഓർമ്മിക്കൂ. ബുദ്ധികൊണ്ട്
എല്ലാം സമർപ്പണം ചെയ്യൂ. രാജാ ഹരിശ്ചന്ദ്രന്റെ കഥയുണ്ടല്ലോ. പറഞ്ഞു,
സൂക്ഷിക്കാനേല്പിച്ച മുതലായി വെയ്ക്കൂ.
ബാബ പറയുന്നു - ഈ ശാസ്ത്രം മുതലായ എല്ലാത്തിന്റെയും സാരം നിങ്ങൾക്ക്
മനസ്സിലാക്കി തരുന്നു. ഞാൻ തന്നെയാണ് നിങ്ങളെ ബ്രഹ്മാ മുഖത്തിലൂടെ രാജാവും
റാണിയുമാക്കി മാറ്റിയത,് ഇപ്പോൾ വീണ്ടും ആക്കുന്നു. ഒരിക്കലും മനുഷ്യൻ, മനുഷ്യന്
ഗീത കേൾപ്പിക്കുന്നില്ല, രാജയോഗം പഠിപ്പിച്ച് രാജാവും റാണിയുമാക്കി മാറ്റാൻ
സാധിക്കില്ല. പിന്നെ ഗീത കേൾക്കുന്നത് കൊണ്ട് എന്താണ് ഫലം. ബാബ പറയുന്നു - ഞാൻ
കല്പ-കല്പം സ്വയം വന്ന് നിങ്ങളെ സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നു.
എന്റെതായി മാറിയെങ്കിൽ അവകാശിയായല്ലോ. അതിനാൽ എത്രത്തോളം യോഗത്തിലിരിക്കുന്നുവോ
അത്രത്തോളം ശുദ്ധമായി മാറും. ബാബാ ഇതെല്ലാം അങ്ങയുടെതാണ്. ഞങ്ങളാണെങ്കിൽ
സൂക്ഷിപ്പുകാരാണ്. അങ്ങയുടെ ആജ്ഞയില്ലാതെ ഞങ്ങളൊന്നും തന്നെ ചെയ്യില്ല. ശരീര
നിർവാഹം എങ്ങനെ ചെയ്യണം - അതിന്റെയും നിർദ്ദേശം നൽകുന്നു. മിക്കവാറും ദരിദ്രർ
മാത്രമാണ് പൂർണ്ണമായ കണക്ക് നൽകുന്നത്. സമ്പന്നർക്ക് നൽകാൻ സാധിക്കില്ല.
സമർപ്പണമാകാൻ സാധിക്കില്ല, വിരളമായി ചിലർ വരുന്നു. ഒരു ജനകന്റെ പേരുണ്ടല്ലോ.
ചെറിയ കുട്ടികളുണ്ട്, കൂട്ടുസ്വത്താണ് അത് എങ്ങനെ വേർതിരിക്കും. സമ്പന്നർ
സമർപ്പണമായാൽ തങ്ങളുടെ സ്വത്തുക്കൾ എങ്ങനെ കൊണ്ടു വരും? ബാബ പാവങ്ങളുടെ തോഴനാണ്.
ഏറ്റവും നിർദ്ധനർ മാതാക്കളാണ്, അവരെക്കാൾ കന്യകമാരാണ് കൂടുതൽ നിർദ്ധനർ.
കന്യകയ്ക്ക് ഒരിക്കലും സമ്പത്തിന്റെ ലഹരിയുണ്ടാവില്ല. ആൺമക്കൾക്ക് അച്ഛന്റെ
സ്വത്തിന്റെ ലഹരിയുണ്ടാകുന്നു. അതിനാൽ അതെല്ലാം ഉപേക്ഷിച്ച് പിന്നെ
വൈകുണ്ഠത്തിന്റെ സമ്പത്ത് നേടേണ്ടതുണ്ട്. ദാനം എപ്പോഴും ദരിദ്രർക്ക് തന്നെയാണ്
നൽകേണ്ടത്. ഭാരതമാണ് ഏറ്റവും ദരിദ്രം, അമേരിക്ക വളരെ സമ്പന്നമാണ്. അവർക്ക്
സമ്പത്ത് നൽകുമോ? ഭാരതം ഏറ്റവും സമ്പന്നമായിരുന്നു വേറെ ഒരു
ധർമ്മവുമുണ്ടായിരുന്നില്ല. കേവലം ഭാരതവാസികൾ മാത്രമായിരുന്നു, ഒരു ഭാഷയായിരുന്നു.
ഗോഡ് ഈസ് വൺ. ഞാൻ ഒരു സ്വരാജ്യം, ഒരു ധർമ്മം, ഒരു ഭാഷ സ്ഥാപന ചെയ്യുന്നു. ഒരു
ആൾമൈറ്റി, ഒരു ഗവൺമെന്റ് സ്ഥാപന ചെയ്യുന്നു. ഒന്നിൽ നിന്ന് പിന്നെ രണ്ട്, മൂന്ന്
ഉണ്ടാകും. ഇപ്പോൾ എത്ര ധർമ്മമാണ് പിന്നീട് തീർച്ചയായും ഒരു ധർമ്മം വരണം. 5000
വർഷത്തിന്റെ കാര്യമാണ്. ഒരു ധർമ്മമായിരുന്നു. വിദ്വാൻമാർ സത്യയുഗത്തിന്റെ
ആയുസ്സ് ലക്ഷക്കണക്കിന് വർഷം നൽകിയിരിക്കുന്നു. മനസ്സിലാക്കുന്നില്ല
സത്യയുഗമെന്താണ്. മനസ്സിലാക്കുന്നു, സ്വർഗ്ഗവാസിയായി, ഒരുപക്ഷെ മുകളിലേയ്ക്ക്
പോയിട്ടുണ്ടാകും. ദിൽവാഡ ക്ഷേത്രത്തിലും സ്വർഗ്ഗം മുകളിൽ മേൽക്കുരയിലാണ്
കാണിച്ചിരിക്കുന്നത്. അതിനാൽ മനുഷ്യർ ആശയക്കുഴപ്പത്തിലാകുന്നു. വാസ്തവത്തിൽ
സ്വർഗ്ഗം മുകളിലൊന്നുമല്ല. നിങ്ങൾക്കിപ്പോൾ അറിയാം ബാബയുടെയടുത്ത് പോയി പിന്നെ
ഇവിടെ തന്നെ വന്ന് രാജ്യം ഭരിക്കും. ഈ ജ്ഞാനം ബുദ്ധിയിലുണ്ടായിരിക്കണം, അത്
എല്ലാവർക്കും മനസ്സിലാക്കികൊടുക്കാൻ പറ്റും. പാകപ്പെടാത്തവരെ മായയാകുന്ന പക്ഷി
വിഴുങ്ങിക്കളയും, അതിനാൽ ഫോട്ടോയും എടുക്കേണ്ടി വരുന്നു. രജിസ്റ്റർ വെയ്ക്കുന്നു.
ബാബയുടെയടുത്ത് വാർത്ത എത്തുന്നുണ്ട്, ഇന്നയാൾ അങ്ങനെയൊരു ജ്ഞാനത്തിന്റെ അമ്പ്
അയച്ചു അതിലൂടെ ഞാൻ ബാബയുടെതായി മാറി. ശാസ്ത്രങ്ങളിലും എഴുതിയിട്ടുണ്ട് -
കുമാരിമാരിലൂടെ ബാണം അയച്ചു. ബാബയെ എന്തുകൊണ്ടാണ് മറന്നത്? ഇതിനെ ജ്ഞാനബാണമെന്ന്
പറയുന്നു. കേവലം ബാബയുടെ ഓർമ്മ ഉണർത്തിക്കണം. ബാക്കി ഒരു ഹിംസകമായ ബാണത്തിന്റെ
കാര്യമൊന്നുമില്ല. ബാബ പറയുന്നു - ഞാൻ, ബ്രഹ്മാവിന്റെ മുഖത്തിലൂടെ എല്ലാ
ശാസ്ത്രങ്ങളുടെയും രഹസ്യം നിങ്ങൾക്ക് മനസ്സിലാക്കി തരുകയാണ്. ബ്രഹ്മാവാണെങ്കിൽ
തീർച്ചയായും ഇവിടെയായിരിക്കണം. അവർ പിന്നെ വിഷ്ണുവിന്റെ നാഭി കമലത്തിൽ
ബ്രഹ്മാവിനെ കാണിച്ചിരിക്കുന്നു. ഒന്നും തന്നെ അറിയുന്നില്ല. മനുഷ്യർക്കാണെങ്കിൽ
എന്താണോ അറിയുന്നത് അത് എഴുതിയിരിക്കുന്നു. മോശമായത് ഒരുപാടുണ്ട്. മന്ത്ര -
തന്ത്രക്കാരും ഒരുപാടുണ്ട്. സത്യം പുറത്തു വരുമ്പോൾ അസത്യം അതിനെ നേരിടുന്നു.
ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായി ശിവബാബ നിരാകാരനാണ് ഈ ബ്രഹ്മാവ് സാകാരനും. ബാക്കി
നാഭീ മുതലായവയുടെയൊന്നും ഒരു കാര്യവുമില്ല. ശരി.
വളരെക്കാലത്തെ വേർപാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലർകാല വന്ദനവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികൾക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഇപ്പോൾ
ജ്ഞാനം പ്രയോഗിക്കുന്ന ആത്മാവായി മാറണം, കേവലം ജ്ഞാനം കേൾക്കുന്നവരും
കേൾപ്പിക്കുന്നവരുമല്ല. ഓർമ്മയുടെയും പരിശ്രമം ചെയ്യണം. അശരീരിയായി മാറി
അശരീരീയായ ബാബയെ ഓർമ്മിക്കണം.
2. ബാബയുടെതായി മാറിയതിന്
ശേഷം മറ്റെല്ലാ കാര്യത്തിൽ നിന്നും മമത്വം കളയണം. ഈ ശരീരവും എന്റെയല്ല.
പൂർണ്ണമായ ദേഹീ അഭിമാനിയായി മാറി സംപൂർണ്ണ സമർപ്പണമാകണം.
വരദാനം :-
മാസ്റ്റർ
ആൾമൈറ്റി അധികാരിയുടെ സീറ്റിൽ സെറ്റായിരിക്കുന്ന സഹജ സദാ കർമയോഗിയായി ഭവിക്കട്ടെ.
ഏതൊരു യന്ത്രവും സെറ്റ്
ചെയ്യുമ്പോൾ ഒരു തവണ സെറ്റ് ചെയ്യുന്നതിലൂടെ താനേ പ്രവർത്തിച്ചുകൊണ്ടിരി
ക്കുന്നു,
ഇതേ രീതിയിലൂടെ മാസ്റ്റർ ആൾമൈറ്റി അധികാരിയുടെ സ്ഥിതിയിൽ സ്വയം ഒരു തവണ സെറ്റ്
ചെയ്തുകൊള്ളൂ എങ്കിൽ ഒരിക്കലും ദുർബലത എന്ന വാക്ക് പുറപ്പെടുകയില്ല. ഓരോ സങ്കൽപം,
വാക്ക്, അഥവാ കർമം അതേ സെറ്റിംഗ് അനുസരിച്ച് താനേ പ്രവർത്തിച്ചുകൊണ്ടിരി
ക്കും.
ഇതേ സെറ്റിംഗ് ആണ് സഹജവും സദാ കർമയോഗിയും , നിരന്തര നിർവികൽപ സമാധിയിൽ കഴിയുന്ന
സഹജയോഗിയുമാക്കുക.
സ്ലോഗന് :-
ഞാൻ
എന്നതിനു പകരം ബാബാ ബാബാ എന്നു പറയുക- ഇതാണ് ഓർമയുടെ തെളിവ്.
അവ്യക്തസൂചന - സദാ
ഹർഷിതമായിരിക്കുന്നതിന് തന്റെ സ്വഭാവത്തെ സരളമാക്കൂ, സഹനശീലരാകൂ.
ആരാണോ സഹനശീലർ അവർക്കാണ്
ഡ്രാമയുടെ ചരടിൽ നിലനിൽക്കാൻ കഴിയുക, ഹർഷിതമായിരിക്കാൻ കഴിയുക.
സഹനശീലതയില്ലെങ്കിൽ ഡ്രാമയുടെ ചരടിൽ പിടിക്കുക പോലും ബുദ്ധിമുട്ടാണ്. ഈ സമയം
ഏതൊരു കർമം ചെയ്യുന്നുവോ അതിൽ ചെയ്യുന്ന- ചെയ്യിക്കുന്നയാളിന്റെ സ്മൃതി സദാ
ഉണ്ടായിരിക്കട്ടെ. ചെയ്യിക്കുന്നത് ബാബയാണ്. ചെയ്യുന്നയാൾ നിമിത്തമാണ്, അഥവാ ഇത്
സ്മൃതിയിൽ വെച്ച് കർമം ചെയ്യുകയാണെങ്കിൽ അനുഭവമാകും സാക്ഷിയായി
പാർട്ടഭിനയിക്കുകയാണ.്