09.07.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ- ബാബവന്നിരിക്കുകയാ
ണ്നിങ്ങള്ക്ക്ജ്ഞാനംന
ല്കുന്നതിനായി, ബാബനിങ്ങളെഎന്തെ
ല്ലാംകേള്പ്പിക്കുന്നു
വോഅഥവാ
മനസ്സിലാക്കിത്തരുന്
നുവോഅതെല്ലാംജ്
ഞാനമാണ്. ജ്ഞാനസാഗരനല്ലാതെ

മറ്റാര്ക്കുംജ്ഞാനരത്
നങ്ങള്
നല്കാന്സാധിക്കില്ല.

ചോദ്യം :-
ആത്മാവിന്റെ മൂല്യം കുറയുന്നതിനുള്ള മുഖ്യമായ കാരണം എന്താണ്?

ഉത്തരം :-
മൂല്യം കുറയുന്നത് കറ പറ്റുന്നതിനാലാണ്. എങ്ങനെയാണോ സ്വര്ണ്ണത്തില് ചെമ്പ് ചേര്ത്ത് ആഭരണം നിര്മ്മിക്കുമ്പോള് അതിന്റെ മൂല്യം കുറയുന്നത്. അതുപോലെ സത്യമായ സ്വര്ണ്ണമാകുന്ന ആത്മാവില് അപവിത്രതയുടെ കറ പറ്റുന്നു അതിനാല് മൂല്യം കുറയുന്നു. ഈ സമയത്ത് തമോപ്രധാനമായ ആത്മാവിന് ഒരു മൂല്യവുമില്ല. ശരീരത്തിനും ഒരു വിലയുമില്ല. ഇപ്പോള് നിങ്ങളുടെ ആത്മാവും ശരീരവും ഓര്മ്മയിലൂടെ വിലയുള്ളതായി മാറുകയാണ്.

ഗീതം :-
ഇന്ന് അതിരാവിലെ ആരാണ് വന്നത്........

ഓംശാന്തി.  
മധുര മധുരമായ ആത്മീയ കുട്ടികള്ക്ക് അച്ഛന് ഇരുന്ന് മനസ്സിലാക്കിത്തരുകയാണ് മാത്രമല്ല ഓര്മ്മിക്കുന്നതിനുള്ള യുക്തികളും പറഞ്ഞുതരുന്നു. കുട്ടികള് ഇരിക്കുന്നുണ്ട്, നിഷ്കളങ്കനായ ശിവബാബ വന്നിരിക്കുന്നു എന്നത് കുട്ടികളുടെയുള്ളിലുണ്ട്. അര മണിക്കൂര് ശാന്തമായിരിക്കുകയാണെന്ന് കരുതൂ, ഒന്നും പറയുന്നില്ല എങ്കില് നിങ്ങളുടെയുള്ളില് ആത്മാവ് പറയും ശിവബാബാ എന്തെങ്കിലും പറയൂ. ശിവബാബ ഇരിക്കുന്നുണ്ടെന്ന് അറിയാം പക്ഷേ ഒന്നും സംസാരിക്കുന്നില്ല. ഇതും നിങ്ങളുടെ ഓര്മ്മയുടെ യാത്രയല്ലേ. ബുദ്ധിയില് ശിവബാബയെയാണ് ഓര്മ്മയുള്ളത്. ബാബാ എന്തെങ്കിലും പറയൂ, ജ്ഞാന രത്നങ്ങള് നല്കൂ എന്ന് ഉള്ളില് മനസ്സിലാക്കും. ബാബ വരുന്നതു തന്നെ ജ്ഞാനരത്നങ്ങള് നല്കാനാണ്. ബാബ ജ്ഞാനസാഗരനല്ലേ. പറയും- കുട്ടികളേ, ദേഹീ അഭിമാനിയായിരിക്കൂ. ബാബയെ ഓര്മ്മിക്കൂ. ഇത് ജ്ഞാനമാണ്. ബാബ പറയുന്നു ഈ ഡ്രാമയുടെ ചക്രത്തെ, ഏണിപ്പടിയെ പിന്നെ ബാബയേയും ഓര്മ്മിക്കൂ- ഇത് ജ്ഞാനമാണ്. ബാബ എന്തെല്ലാം മനസ്സിലാക്കിത്തരുന്നുവോ അതിനെയെല്ലാം ജ്ഞാനം എന്നാണ് പറയുക. ഓര്മ്മയുടെ യാത്രയെക്കുറിച്ചും മനസ്സിലാക്കിത്തരുന്നു. ഇതെല്ലാം ജ്ഞാനരത്നങ്ങളാണ്. ഓര്മ്മയെക്കുറിച്ച് എന്തെല്ലാം മനസ്സിലാക്കിത്തരുന്നുവോ ഈ രത്നം വളരെ നല്ലതാണ്. ബാബ പറയുന്നു തന്റെ 84 ജന്മങ്ങളെ ഓര്മ്മിക്കൂ. നിങ്ങള് പവിത്രമായാണ് വന്നത് പിന്നീട് പവിത്രമായിത്തന്നെ പോകണം. കര്മ്മാതീത അവസ്ഥയിലേക്ക് എത്തണം മാത്രമല്ല ബാബയില് നിന്നും പൂര്ണ്ണ സമ്പത്തും നേടണം. എപ്പോള് ആത്മാവ് ഓര്മ്മയുടെ ബലത്തിലൂടെ സതോപ്രധാനമായി മാറുന്നുവോ അപ്പോഴേ സമ്പത്ത് ലഭിക്കുകയുള്ളു. ഈ വാക്കുകള് വളരെ വിലപ്പെട്ടതാണ്, കുറിച്ചുവെക്കണം. ആത്മാവില് തന്നെയാണ് ധാരണയുണ്ടാകുന്നത്. ഈ ശരീരം കര്മ്മേന്ദ്രിയങ്ങളാണ് ഇവ വിനാശമാകുന്നതാണ്. നല്ലതോ മോശമായതോ ആയ സംസ്ക്കാരം ആത്മാവിലാണ് നിറയുന്നത്. ബാബയിലും സംസ്ക്കാരം നിറഞ്ഞിട്ടുണ്ട്- സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനത്തിന്റെ, അതിനാലാണ് ബാബയെ നോളേജ്ഫുള് എന്നു പറയുന്നത്. ബാബ ശരിയായി പറഞ്ഞുതരുന്നു- 84 ന്റെ ചക്രം വളരെ സഹജമാണ്. ഇപ്പോള് 84 ന്റെ ചക്രം പൂര്ത്തിയായിരിക്കുന്നു. ഇപ്പോള് നമുക്ക് തിരിച്ച് ബാബയുടെ അടുത്തേക്ക് പോകണം. അഴുക്കു നിറഞ്ഞ ആത്മാവിന് അവിടേക്ക് പോകാന് കഴിയില്ല. നിങ്ങളുടെ ആത്മാവ് പവിത്രമായി മാറിയാല് പിന്നെ നിങ്ങളുടെ ശരീരം ഉപേക്ഷിക്കും. പവിത്രമായ ശരീരം ഇവിടെ ലഭിക്കുകയില്ല. ഇത് പഴയ ചെരുപ്പാണ്, ഇതിനോട് വൈരാഗ്യം ഉണ്ടാകണം. ആത്മാവിന് പവിത്രമായി മാറി പിന്നീട് നമുക്ക് പവിത്രമായ ശരീരം എടുക്കണം. സത്യയുഗത്തില് നമ്മള് ആത്മാക്കളും ശരീരവും രണ്ടും പവിത്രമായിരുന്നു. ഈ സമയത്ത് നിങ്ങളുടെ ആത്മാവ് അപവിത്രമായി മാറി അതിനാല് ശരീരവും അപവിത്രമായി മാറി. എങ്ങനെയാണോ സ്വര്ണ്ണം അതുപോലെയാണ് ആഭരണം. ഗവണ്മെന്റും പറയുന്നു ഭാരമില്ലാത്ത സ്വര്ണ്ണത്തിന്റെ ആഭരണം അണിയൂ. അതിന്റെ വില കുറവാണ്. ഇപ്പോള് നിങ്ങളുടെ ആത്മാവിന്റേയും വില കുറവാണ്. അവിടെ നിങ്ങളുടെ ആത്മാവിന് എത്ര മൂല്യം ഉണ്ടായിരുന്നു. സതോപ്രധാനമാണല്ലോ. ഇപ്പോഴാണെങ്കില് തമോപ്രധാനമാണ്. കറപറ്റിയിരിക്കുന്നു, ഒരു ഉപകാരവുമില്ല. അവിടെ ആത്മാവ് പവിത്രമാണ്, അതിനാല് വളരെ അധികം മൂല്യമുണ്ട്. ഇപ്പോള് 9 കാരറ്റായി അതിനാല് ഒരു മൂല്യവുമില്ല അതിനാല് ബാബ പറയുന്നു ആത്മാവിനെ പാവനമാക്കി മാറ്റൂ എങ്കില് ശരീരവും പവിത്രമായത് ലഭിക്കും. ഈ ജ്ഞാനം മറ്റാര്ക്കും നല്കാന് കഴിയില്ല.

ബാബ തന്നെയാണ് പറയുന്നത് എന്നെ മാത്രം ഓര്മ്മിക്കൂ. കൃഷ്ണന് എങ്ങനെ പറയാന് പറ്റും. അവര് ദേഹധാരിയല്ലേ. ബാബ പറയുന്നു സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനായ എന്നെ ഓര്മ്മിക്കൂ. ഒരു ദേഹധാരിയേയും ഓര്മ്മിക്കരുത്. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ടെങ്കില് പിന്നീട് മനസ്സിലാക്കി ക്കൊടുക്കണം. ശിവബാബ നിരാകാരനാണ്, ബാബയുടേത് അലൗകിക ജന്മമാണ്. നിങ്ങള് കുട്ടികള്ക്കും അലൗകിക ജന്മം നല്കുന്നു. അലൗകിക അച്ഛനും അലൗകിക കുട്ടികളും. ലൗകികം, അലൗകികം പിന്നെ പാരലൗകികം എന്ന് പറയാറുണ്ട്. നിങ്ങള് കുട്ടികള്ക്ക് അലൗകിക ജന്മം ലഭിച്ചിരിക്കുന്നു. ബാബ നിങ്ങളെ ദത്തെടുത്ത് സമ്പത്ത് നല്കുകയാണ്. നിങ്ങള്ക്ക് അറിയാം നമ്മള് ബ്രാഹ്മണരുടേത് അലൗകിക ജന്മമാണ്. അലൗകിക പിതാവില് നിന്നും അലൗകിക സമ്പത്ത് ലഭിക്കുന്നു. ബ്രഹ്മാകുമാരന് - കുമാരിമാര്ക്കല്ലാതെ മറ്റാര്ക്കും സ്വര്ഗ്ഗത്തിന്റെ അധികാരിയാവാന് സാധിക്കില്ല. മനുഷ്യന് ഒന്നും മനസ്സിലാക്കുന്നില്ല. നിങ്ങള്ക്ക് ബാബ എത്ര മനസ്സിലാക്കിത്തരുന്നു. അപവിത്രമായ ആത്മാവിന് ഓര്മ്മയില്ലാതെ പവിത്രമാകാന് സാധിക്കില്ല. ഓര്മ്മയില് ഇരിക്കുന്നില്ലെങ്കില് കറ നിലനില്ക്കും. പവിത്രമാകാന് സാധിക്കില്ല പിന്നെ ശിക്ഷകള് അനുഭവിക്കേണ്ടതായി വരും. ലോകത്തിലെ മുഴുവന് ആത്മാക്കള്ക്കും പവിത്രമായി മാറി തിരിച്ചുപോകണം. ശരീരം പോവുകയില്ല. ബാബ പറയുന്നു സ്വയം ആത്മാവാണെന്ന് മനസ്സിലാക്കാന് എത്ര ബുദ്ധിമുട്ടു തോന്നുന്നു. ജോലി ചെയ്യുമ്പോള് ആ അവസ്ഥ നിലനില്ക്കുന്നുണ്ടോ. ബാബ പറയുന്നു ശരി സ്വയം ആത്മാവാണെന്ന് മനസ്സിലാക്കിയില്ലെങ്കിലും ശിവബാബയെ ഓര്മ്മിക്കൂ. ജോലികള് ചെയ്തുകൊണ്ടും ഇതിലാണ് പരിശ്രമം. ഈ ശരീരത്തിലൂടെ ജോലി ചെയ്യുകയാണ്. ഞാന് ആത്മാവു തന്നെയാണ് ശിവബാബയെ ഓര്മ്മിക്കുന്നത്. ആത്മാവ് തന്നെയാണ് ആദ്യമാദ്യം പവിത്രമായിരുന്നത്, ഇപ്പോള് വീണ്ടും പവിത്രമാകണം. ഇതാണ് പരിശ്രമം. ഇതില് വളരെ വലിയ സമ്പാദ്യമുണ്ട്. ഇവിടെ എത്ര വലിയ ധനികനുമാവട്ടെ പക്ഷേ ആ സുഖമില്ല. എല്ലാവരുടേയും തലയില് ദുഃഖമാണ്. ഇന്ന് വലിയ വലിയ രാജാക്കന്മാരും പ്രസിഡന്റുമാരും ഉണ്ട്, നാളെ അവരെയും കൊലപ്പെടുത്തുന്നു. വിദേശത്ത് എന്തെല്ലാമാണ് സംഭവിക്കുന്നത്. ധനികര്ക്കും, രാജാക്കന്മാര്ക്കുമാണ് അപകടം. ഇവിടെ ആരാണോ രാജാവായിരുന്നത് അവര് പ്രജയായി മാറി. രാജാക്കന്മാരുടെ മേല് പ്രജകളുടെ രാജ്യമാണിപ്പോള്. ഡ്രാമയില് ഇങ്ങനെയുണ്ട്. അവസാനമാണ് ഈ അവസ്ഥയുണ്ടാകുന്നത്. പരസ്പരം വളരെ അധികം അടിച്ചുകൊണ്ടിരിക്കുന്നു. നിങ്ങള്ക്ക് അറിയാം കല്പം മുമ്പും ഇങ്ങനെ സംഭവിച്ചിരുന്നു. നിങ്ങള് ഗുപ്ത വേഷത്തില് ഹൃദയം കൊണ്ട് ജീവന് കൊണ്ട്, അഥവാ സ്നേഹം കൊണ്ട് പ്രേമം കൊണ്ട് തന്റെ നഷ്ടപ്പെട്ട രാജ്യം നേടുകയാണ്. നിങ്ങള്ക്ക് പരിചയം ലഭിച്ചു- ഞങ്ങള് അധികാരികളായിരുന്നു, സൂര്യവംശി ദേവതകളായിരുന്നു. ഇപ്പോള് വീണ്ടും അതായി മാറുന്നതിനായി പുരുഷാര്ത്ഥം ചെയ്തു കൊണ്ടിരിക്കുകയാണ് എന്തുകൊണ്ടെന്നാല് നിങ്ങള് ഇവിടെ സത്യനാരായണന്റെ കഥ കേള്ക്കുകയല്ലേ. ബാബയിലൂടെ നമ്മള് എങ്ങനെയാണ് നരനില് നിന്നും നാരായണനായി മാറുന്നത്? ബാബ വന്ന് രാജയോഗം പഠിപ്പിക്കുന്നു. ഭക്തിമാര്ഗ്ഗത്തില് ആര്ക്കും ഇത് പഠിപ്പിക്കാന് സാധിക്കില്ല. ഒരു മനുഷ്യനേയും അച്ഛന്, ടീച്ചര്, സദ്ഗുരു എന്നു പറയില്ല. ഭക്തിയില് എത്ര പഴയ കഥകള് ഇരുന്ന് കേള്പ്പിക്കുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് 21 ജന്മങ്ങളിലേക്ക് വിശ്രമം പ്രാപ്തമാക്കുന്നതിന് തീര്ച്ചയായും പാവനമായി മാറേണ്ടിവരും.

ബാബ പറയുന്നു സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ. അരകല്പം ഡ്രാമാനുസരണം ദേഹാഭിമാനത്തിലായിരുന്നു, ഇപ്പോള് ദേഹീ അഭിമാനിയായി മാറണം. ഡ്രാമ അനുസരിച്ച് ഇപ്പോള് പഴയ ലോകം മാറി പുതിയതായവണം. ലോകം ഒന്നേയുള്ളു. പഴയ ലോകത്തില് നിന്നും വീണ്ടും പുതിയതാവും. പുതിയ ലോകത്തില് പുതിയ ഭാരതമുണ്ടായിരുന്നു അതില് ദേവീ ദേവതകളായിരുന്നു, തലസ്ഥാനവും അറിയാം, യമുനയുടെ തീരത്തായിരുന്നു, ഇതിനെയാണ് മാലാഖമാരുടെ ദേശം എന്നും പറഞ്ഞത്. അവിടെ പ്രകൃതി ദത്തമായ സൗന്ദര്യമായിരിക്കും. ആത്മാവ് പവിത്രമായി മാറിയാല് പവിത്ര ആത്മാവിന് ശരീരവും പവിത്രമായത് ലഭിക്കും. ബാബ പറയുന്നു ഞാന് വന്ന് നിങ്ങളെ സുന്ദരമായ ദേവീ ദേവതയാക്കി മാറ്റുന്നു. നിങ്ങള് കുട്ടികള് തന്റെ പരിശോധന നടത്തൂ, എന്റെയുള്ളില് ഒരു അവഗുണവും ഇല്ലല്ലോ? ഓര്മ്മയില് ഇരിക്കുന്നുണ്ടോ? പഠിപ്പും പഠിക്കണം. ഇത് വളരെ വലിയ പഠിപ്പാണ്. ഒരേയൊരു പഠിപ്പേയുള്ളു, ആ പഠിപ്പിലാണെങ്കില് എത്ര പുസ്തകങ്ങള് പഠിക്കുന്നു. ഈ പഠിപ്പ് ഉയര്ന്നതിലും ഉയര്ന്നതാണ്, പഠിപ്പിക്കുന്നയാള് ഉയര്ന്നതിലും ഉയര്ന്ന ശിവബാബയാണ്. ശിവബാബ ഈ ലോകത്തിന്റെ അധികാരിയാണ് എന്നല്ല. നിങ്ങളാണ് വിശ്വത്തിന്റെ അധികാരിയായി മാറുന്നത്. എത്ര പുതിയ പുതിയ ഗുഹ്യമായ കാര്യങ്ങള് നിങ്ങളെ കേള്പ്പിച്ചുകൊണ്ടിരി
ക്കുന്നു. മനുഷ്യര് കരുതുന്നത് പരമാത്മാവാണ് സൃഷ്ടിയുടെ അധികാരി എന്നാണ്. ബാബ മനസ്സിലാക്കിത്തരുന്നു- മധുര മധുരമായ കുട്ടികളേ- ഞാന് ഈ സൃഷ്ടിയുടെ അധികാരിയല്ല. നിങ്ങളാണ് അധികാരിയായി മാറുന്നത് പിന്നീട് അത് നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. പിന്നീട് ബാബ വന്ന് വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു. വിശ്വം എന്ന് ഇതിനെത്തന്നെയാണ് പറയുന്നത്. മൂലവതനം അല്ലെങ്കില് സൂക്ഷ്മവതനത്തിന്റെ കാര്യമല്ല. മൂലവതനത്തില് നിന്നും നിങ്ങള് ഇവിടെ വന്ന് 84 ജന്മങ്ങളുടെ ചക്രം കറങ്ങുന്നു. വീണ്ടും ബാബക്ക് വരേണ്ടി വരുന്നു. നിങ്ങള് നഷ്ടപ്പെടുത്തിയ അതേ പ്രാലബ്ധം നേടുന്നതിനായി ഇപ്പോള് നിങ്ങളെ വീണ്ടും പുരുഷാര്ത്ഥം ചെയ്യിക്കുന്നു. വിജയത്തിന്റേയും തോല്വിയുടേയും കളിയല്ലേ. ഈ രാവണ രാജ്യം അവസാനിക്കണം. ബാബ എത്ര സഹജമായ രീതിയിലാണ് മനസ്സിലാക്കിത്തരുന്നത്. ബാബ സ്വയം ഇരുന്ന് പഠിപ്പിക്കുകയാണ്. അവിടെയാണെങ്കില് മനുഷ്യനാണ് മനുഷ്യരെ പഠിപ്പിക്കുന്നത്. നിങ്ങളും മനുഷ്യരാണ് പക്ഷേ ബാബ നിങ്ങള് ആത്മാക്കളെയാണ് ഇരുന്ന് പഠിപ്പിക്കുന്നത്. പഠിപ്പിന്റെ സംസ്ക്കാരം ആത്മാവില്ത്തന്നെയാണ് ഉള്ളത്. ഇപ്പോള് നിങ്ങള് വളരെ നോളേജ്ഫുള്ളാണ്, ബാക്കിയുള്ളതെല്ലാം ഭക്തിയിലെ നോളേജാണ്. സമ്പാദിക്കാനും നോളേജ് ആവശ്യമാണ്. ശാസ്ത്രങ്ങളിലുള്ളതും നോളേജാണ്. ഇത് ആത്മീയ നോളേജാണ്. നിങ്ങളുടെ ആത്മാവിന് ആത്മീയ അച്ഛന് ഇരുന്ന് നോളേജ് കേള്പ്പിക്കുകയാണ്. 5000 വര്ഷം മുമ്പും നിങ്ങള് കേട്ടിരുന്നു. മുഴുവന് മനുഷ്യസൃഷ്ടിയിലും ഇങ്ങനെ ഒരിക്കലും ആരും പഠിപ്പിച്ചിട്ടുണ്ടാകില്ല. ഈശ്വരന് എങ്ങനെയാണ് പഠിപ്പിക്കുന്നത് എന്നത് ആര്ക്കും അറിയില്ല.

നിങ്ങള് കുട്ടികള്ക്ക് അറിയാം ഇപ്പോള് ഈ പഠിപ്പിലൂടെ രാജധാനി സ്ഥാപിക്കുകയാണ്. ആരാണോ നല്ലരീതിയില് പഠിക്കുകയും ശ്രീമതം അനുസരിച്ച് നടക്കുകയും ചെയ്യുന്നത് അവര് ഉയര്ന്ന പദവിയിലെത്തും പിന്നെ ആരാണോ ബാബയെ നിന്ദിക്കുന്നത്, കൈവിട്ട് പോകുന്നത് അവര് പ്രജയില് വളരെ കുറഞ്ഞ പദവി നേടും. ബാബ ഒരേ പഠിപ്പാണ് പഠിപ്പിക്കുന്നത്. പഠിപ്പില് എത്ര സാധ്യതയുണ്ട്. ദൈവീക രാജധാനിയായിരുന്നില്ലേ. ഒരേയൊരു ബാബ തന്നെയാണ് ഇവിടെ വന്ന് സാമ്രാജ്യം സ്ഥാപിക്കുന്നത്. ബാക്കി ഇതെല്ലാം വിനാശമാകാനുള്ളതാണ്. ബാബ പറയുന്നു- കുട്ടികളേ, ഇപ്പോള് പെട്ടെന്ന് തയ്യാറാകൂ. തെറ്റുകള് ചെയ്ത് സമയം വ്യര്ത്ഥമാക്കരുത്. ഓര്മ്മിക്കുന്നില്ലെങ്കില് വളരെ വിലപ്പെട്ട സമയം വ്യര്ത്ഥമാകും. ശരീരനിര്വ്വഹണാര്ത്ഥം തീര്ച്ചയായും ജോലി ചെയ്യണം എങ്കിലും കൈകള് ജോലി ചെയ്യുമ്പോഴും ഹൃദയം ഓര്മ്മിക്കണം. ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങള്ക്ക് രാജധാനി ലഭിക്കും. ഭഗവാന് സുഹൃത്താകുന്ന കഥയും നിങ്ങള് കേട്ടിട്ടുണ്ടല്ലോ. അലാവുദ്ദീന്ന്റെ നാടകവും കാണിക്കുന്നു. ഉരസുമ്പോള് ഖജനാവ് തുറന്നു വന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അറിയാം- അല്ലാഹു നിങ്ങളെ സ്പര്ശിച്ചപ്പോള് നിങ്ങള് എന്തില് നിന്നും എന്തായി മാറി. സെക്കന്റില് ദിവ്യ ദൃഷ്ടിയിലൂടെ വൈകുണ്ഠത്തിലേയ്ക്ക് പോകുന്നു. മുമ്പ് പെണ്കുട്ടികള് ഒരുമിച്ച് ഇരിക്കുമായിരുന്നു, പിന്നീട് തനിയെ ധ്യാനത്തിലേക്ക് പോകുമായിരുന്നു. പിന്നെ മാജിക്കാണെന്ന് പറഞ്ഞു. അതിനാല് അത് നിര്ത്തിവെച്ചു. അതിനാല് ഈ മുഴുവന് കാര്യങ്ങളും ഈ സമയത്തേതാണ്. ഹതീംതായിയുടേയും കഥയുണ്ടല്ലോ. നാണയം വായില് ഇട്ടാല് മായ മറഞ്ഞുപോകുമായിരുന്നു. നാണയം പുറത്തെടുത്താല് മായ വരും. രഹസ്യം ആര്ക്കും മനസ്സിലാക്കാന് സാധിച്ചില്ല. ബാബ പറയുന്നു കുട്ടികളേ വായില് നാണയം ഇടൂ. നിങ്ങള് ശാന്തിയുടെ സാഗരമാണ്, ആത്മാവ് ശാന്തമായി സ്വധര്മ്മത്തില് ഇരിക്കുന്നു. സത്യയുഗത്തിലും നമ്മള് ആത്മാവാണ് എന്നത് അറിയും. ബാക്കി പരമാത്മാവായ അച്ഛനെ ആരും അറിയുന്നില്ല. അവിടെ വികാരത്തിന്റെ പേരു പോലും ഉണ്ടായിരുന്നില്ലേ പറയൂ എന്ന് എപ്പോഴെങ്കിലും ആരെങ്കിലും ചോദിച്ചാല് പറയൂ അത് നിര്വ്വികാരീ ലോകമാണ്. 5 വികാരങ്ങള് അവിടെ ഉണ്ടാവുകയേയില്ല. ദേഹാഭിമാനമേയില്ല. മായയുടെ രാജ്യത്തില് ദേഹാഭിമാനിയായി മാറുന്നു, എന്നാല് അവിടെ മോഹജീത്ത് ആയിരിക്കും. ഈ പഴയ ലോകത്തില് നഷ്ടോമോഹയാവണം. ആരാണോ വീട് ഉപേക്ഷിക്കുന്നത് അവര്ക്കാണ് വൈരാഗ്യം ഉണ്ടാകുന്നത്. നിങ്ങള്ക്കാണെങ്കില് വീട് ഉപേക്ഷിക്കേണ്ടതില്ല. ബാബയുടെ ഓര്മ്മയില് ഇരുന്ന് ഈ പഴയ ശരീരം ഉപേക്ഷിച്ച് പോകണം. എല്ലാവരുടേയും കണക്ക് വഴക്കുകള് ഇല്ലാതാവണം. പിന്നീട് വീട്ടിലേക്ക് പോകും. ഇത് കല്പ കല്പം സംഭവിക്കുന്നു. നിങ്ങളുടെ ബുദ്ധി അങ്ങു ദൂരെ ദൂരെ മുകളിലേക്ക് പോകുന്നു, അവരാണെങ്കില് നോക്കുന്നത് എവിടം വരെ സാഗരമുണ്ട്? സൂര്യ ചന്ദ്രനില് എന്താണ് ഉള്ളത്? മുമ്പ് ഇവരെല്ലാം ദേവതകളാണ് എന്നാണ് കരുതിയിരുന്നത്. നിങ്ങള് പറയുന്നു ഇതെല്ലാം സ്റ്റേജിലേക്കുള്ള ലൈറ്റുകളാണ്. ഇവിടെയാണ് കളി നടക്കുന്നത്. അതിനാല് ഈ വിളക്കുകളും ഇവിടെയാണ്. മൂലവതനത്തിലും സൂക്ഷ്മവതനത്തിലും ഇത് ഉണ്ടാവുകയില്ല. അവിടെ കളിയുമില്ല. ഈ അനാദിയായ കളി നടന്നു കൊണ്ടേയിരിക്കുന്നു. ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു, പ്രളയം ഉണ്ടാകുന്നില്ല. ഭാരതം അവിനാശിയായ ഖണ്ഢമാണ്. ഇതില് തീര്ച്ചയായും മനുഷ്യരുണ്ടാകും, ഒരിക്കലും ജലത്തില് മുങ്ങിപ്പോകില്ല. പക്ഷികളും മൃഗങ്ങളും എന്തെല്ലാമുണ്ടോ അവയെല്ലാം ഉണ്ടാകും. ബാക്കി ഏതെല്ലാം ഖണ്ഢങ്ങളുണ്ടോ അവ സത്യ ത്രേതായുഗങ്ങളില് ഉണ്ടാകില്ല. നിങ്ങള് ദിവ്യദൃഷ്ടിയില് എന്തെല്ലാം കണ്ടോ അതെല്ലാം പ്രാക്ടിക്കലില് കാണും. പ്രാക്ടിക്കലില് നിങ്ങള് വൈകുണ്ഠത്തില് ചെന്ന് രാജ്യം ഭരിക്കും. ഇതിനായി പുരുഷാര്ത്ഥം ചെയ്തു കൊണ്ടിരിക്കുന്നു, എന്നിട്ടും ബാബ പറയുന്നു ഓര്മ്മിക്കുന്നതില് വളരെയധികം പരിശ്രമമുണ്ട്. മായ ഓര്മ്മിക്കാന് അനുവദിക്കില്ല. വളരെ സ്നേഹത്തോടെ ബാബയെ ഓര്മ്മിക്കണം. അജ്ഞാനകാലത്തു പോലും വളരെ സ്നേഹത്തോടെ അച്ഛന്റെ മഹിമ പാടിയിരുന്നു. ഞങ്ങളുടെ ഭഗവാന് ഇങ്ങനെയാണ്, ഇന്ന പദവിയിലാണ് എന്നൊക്കെ. ഇപ്പോള് നിങ്ങളുടെ ബുദ്ധിയില് മുഴുവന് സൃഷ്ടി ചക്രവുമുണ്ട്. എല്ലാ ധര്മ്മങ്ങളുടേയും ജ്ഞാനമുണ്ട്. എങ്ങനെയാണോ അവിടെ ആത്മാക്കളുടെ വൃക്ഷമുള്ളത് അതുപോലെ ഇവിടെ മനുഷ്യസൃഷ്ടിയുടെ വൃക്ഷമുണ്ട്. ഗ്രേറ്റ് ഗ്രേറ്റ് ഗ്രാന്ഡ്ഫാദര് ബ്രഹ്മാവാണ്. പിന്നീടാണ് നിങ്ങളുടെ ശാഖ. സൃഷ്ടി നടന്നു കൊണ്ടേയിരിക്കുമല്ലോ.

ബാബ മനസ്സിലാക്കിത്തരുന്നു- കുട്ടികളേ, നരനില് നിന്നും നാരായണനായി മാറണമെങ്കില് നിങ്ങള് എന്താണോ പറയുന്നത് അതു തന്നെയാവണം നിങ്ങളുടെ കര്മ്മം. ആദ്യം തന്റെ അവസ്ഥയെ നോക്കണം. ബാബാ ഞങ്ങള് അങ്ങയില് നിന്നും മുഴുവന് സമ്പത്തും എടുത്തിട്ടേ ഇരിക്കൂ, എങ്കില് പെരുമാറ്റവും അതിനനുസരിച്ചുള്ളതാ
യിരിക്കണം. നരനില് നിന്നും നാരായണനായി മാറുന്നതിനുള്ള ഒരേയൊരു പഠിപ്പ് ഇതാണ്. ഇത് നിങ്ങളെ ബാബയാണ് പഠിപ്പിക്കുന്നത്. രാജാക്കന്മാരുടേയും രാജാവായി മാറുന്നത് നിങ്ങള് തന്നെയാണ്, മറ്റൊരു ഖണ്ഢവും ഉണ്ടാകില്ല. നിങ്ങള് പവിത്രമായ രാജാക്കന്മാരായി മാറുന്നു, പിന്നീട് പ്രകാശമില്ലാത്ത അപവിത്രമായ രാജാക്കന്മാര് പവിത്രമായ രാജാക്കന്മാരുടെ ക്ഷേത്രം നിര്മ്മിച്ച് പൂജ ചെയ്യുന്നു. ഇപ്പോള് നിങ്ങള് പഠിക്കുകയാണ്. വിദ്യാര്ത്ഥികള് എന്തുകൊണ്ടാണ് ടീച്ചറെ മറക്കുന്നത്! ബാബാ മായ മറപ്പിക്കുന്നു എന്ന് പറയുന്നു. ദോഷം പിന്നെ മായക്കാണ്. അല്ല, ഓര്മ്മിക്കേണ്ടത് നിങ്ങളാണ്. മുഖ്യമായത് ഒരേയൊരു ടീച്ചറാണ്, ബാക്കി എല്ലാവരും സഹായികളായ ടീച്ചേഴ്സാണ്. അച്ഛനെ മറന്നുപോകുന്നു ശരി എങ്കില് ടീച്ചറെ ഓര്മ്മിക്കൂ. നിങ്ങള്ക്ക് 3 ചാന്സുകള് നല്കിയിട്ടുണ്ട്. ഒരാളെ മറന്നാല് അടുത്തയാളെ ഓര്മ്മിക്കൂ. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1). ബാബയില് നിന്നും പൂര്ണ്ണ സമ്പത്ത് നേടുന്നതിനായി എന്താണോ പറയുന്നത് അതു തന്നെ ചെയ്യണം, ഇതിനുള്ള പുരുഷാര്ത്ഥം ചെയ്യണം. മോഹജീത്തായി മാറണം.

2) സദാ ഓര്മ്മ വേണം നമ്മള് ശാന്തിസാഗരന്റെ സന്താനങ്ങളാണ്, നമുക്ക് ശാന്തമായിരിക്കണം. വായില് നാണയം ഇടണം. തെറ്റുകള് ചെയ്ത് തന്റെ സമയം വേസ്റ്റാക്കരുത്.

വരദാനം :-
കൂട്ടായ്മയാകുന്ന കോട്ടയെ ശക്തമാക്കുന്ന സര്വ്വരുടേയും സ്നേഹിയും സന്തുഷ്ടവുമായ ആത്മാവായി ഭവിക്കട്ടെ.

കൂട്ടായ്മയുടെ ശക്തി വിശേഷശക്തിയാണ്. ഏകമതത്തിലുള്ള കൂട്ടായ്മയുടെ കോട്ടയെ ആര്ക്കും ഇളക്കാനാവില്ല.എന്നാല് ഇതിന്റെ ആധാരം പരസ്പരം സ്നേഹികളായി മാറി ഏവര്ക്കും ആദരവ് നല്കുകയും സ്വയം സന്തുഷ്ടമായി ഇരുന്നുകൊണ്ട് സര്വരെയും സന്തുഷ്ടമാക്കുകയും ചെയ്യുക എന്നതാണ്.ആരും ഡിസ്റ്റര്ബ് ആവരുത്,ആരേയും ഡിസ്റ്റര്ബ് ചെയ്യാനും പാടില്ല.എല്ലാവരും പരസ്പരം ശുഭഭാവനയുടേയും ശുഭകാമനയുടേയും സഹയോഗം നല്കിക്കൊണ്ടിരിക്കുക
യാണെങ്കില് കൂട്ടായ്മയുടെ കോട്ട ശക്തമായി മാറും.കൂട്ടായ്മയുടെ ശക്തി തന്നെയാണ് വിജയത്തിന്റെ വിശേഷ ആധാരസ്വരൂപം.

സ്ലോഗന് :-
എപ്പോഴാണോ ഓരോ കര്മ്മവും യഥാര്ത്ഥവും യുക്തിയുക്തവുമാകുന്നത് അപ്പോള് പറയാം പവിത്ര ആത്മാവ്.

അവ്യക്തസൂചന- സങ്കല്പശക്തിയെ ശേഖരിച്ച് ശ്രേഷ്ഠസേവനങ്ങള്ക്ക് നിമിത്തമായി മാറൂ.

ഓരോ കുട്ടികളും അവനവനെ പ്രതി ഉന്മേഷത്തിന്റെ നല്ല നല്ല സങ്കല്പങ്ങള് ചെയ്യണം. ഇനി ഇങ്ങനെ ചെയ്യണം,ഇത്ചെയ്യണം,
എന്തായാലും ചെയ്യണം,ചെയ്ത് കാണിക്കും ഇങ്ങിനെയുള്ള ശ്രേഷ്ഠസങ്കല്പങ്ങളുടെ വിത്ത് വിതച്ച്,ആ സങ്കല്പത്തെ അഥവാ ബീജത്തെ പ്രാക്ടിക്കലിലേക്ക് കൊണ്ടുവരാനുള്ള പാലന നല്കിക്കൊണ്ടിരിക്കുക
യാണെങ്കില് ആ വിത്ത് ഫലസ്വരൂപമായി മാറുകതന്നെ ചെയ്യും.