മധുരമായ കുട്ടികളേ -
നിങ്ങൾക്കറിയാം എല്ലാ ആത്മാക്കളും പരിധിയില്ലാത്ത അച്ഛനിൽ നിന്നും പഠിക്കില്ല,
എന്നാൽ ബാബയോടൊപ്പം തീർച്ചയായും തിരിച്ച് പോകും.
ചോദ്യം :-
ചക്രവർത്തി രാജാവായി മാറുന്ന കുട്ടികൾ ഏത് കാര്യത്തിനാണ് വളരെ-വളരെ മൂല്യം
കൊടുക്കുന്നത്?
ഉത്തരം :-
അവർക്ക്
പഠിപ്പിന് വളരെ മൂല്യം കൽപ്പിക്കും. അവർ എവിടെ ഇരിക്കുകയാണെങ്കിലും പഠിപ്പ്
തീർച്ചയായും പഠിക്കുക തന്നെ ചെയ്യും. ഒപ്പം മിത്ര സംബന്ധികളോടുള്ള ഉത്തരവാദിത്വം
നിറവേറ്റിക്കൊണ്ടും ഓർമ്മയിലിരിക്കാനുള്ള അഭ്യാസവും ചെയ്യും, മറ്റുള്ളവർക്കും ഈ
സന്ദേശം കൊടുക്കും-ബാബയെ ഓർമ്മിക്കൂ എങ്കിൽ ശാന്തിധാമത്തിലേക്കും
സുഖധാമത്തിലേക്കും പോകും. ഈ ശ്രീമതമനുസരിച്ച് പൂർണ്ണമായും നടക്കുന്ന കുട്ടികൾ
തന്നെയാണ് ചക്രവർത്തിയായി മാറുന്നത്.
ഓംശാന്തി.
ബാബക്ക് എല്ലാ ആത്മീയ കുട്ടികളേയും ഒപ്പം സൃഷ്ടിയിലുള്ള എല്ലാ ജീവാത്മാക്കളേയും
തിരിച്ച് കൊണ്ടുപോവുക തന്നെ വേണം എന്തുകൊണ്ടെന്നാൽ ഇപ്പോൾ ഈ അന്ധകാരമാകുന്ന
രാത്രി പൂർത്തിയാവുകയാണ്. പഴയ ലോകം പൂർത്തിയായി പുതിയ ലോകത്തിന്റെ സ്ഥാപന
നടക്കുകയാണ്. ലോകമുണ്ട് എന്നാൽ പഴയതിൽ നിന്നും പുതിയതായി മാറുകയാണ്.
സത്യയുഗത്തിന്റെ തുടക്കത്തിൽ ആദി സനാതന ദേവീ-ദേവതാ ധർമ്മം
മാത്രമെയുണ്ടായിരുന്നുള്ളൂ. ഇപ്പോൾ സൂര്യവംശികളും ചന്ദ്രവംശികളൊന്നുമില്ല. ബാബ
മനസ്സിലാക്കിതരുന്നു-അവർ പുനർജന്മങ്ങളെടുത്ത് 84 ജന്മങ്ങൾ
പൂർത്തിയാക്കിക്കഴിഞ്ഞു. ഈ സമയം എല്ലാ പാർട്ട്ധാരികളും തമോപ്രധാനമായിരിക്കുകയാണ്.
രാമരാജ്യം, പുതിയ ലോകം, പുതിയ ഡൽഹി വേണമെന്നെല്ലാം ആഗ്രഹിക്കുന്നുണ്ട്. കുട്ടികൾ
പറയാറില്ലേ-എനിക്ക് ഇന്ന പുതിയ വസ്തു വേണമെന്ന്. ബ്രഹ്മാബാബയും പറയുന്നു-ബാബാ,
പുതിയ ലോകത്തിലേക്ക് വേണ്ടി നമുക്ക് പുതിയ വസ്ത്രം വേണമെന്ന്. ദീപാവലി ദിവസം
മനുഷ്യർ പുതിയ വസ്ത്രം ധരിക്കാറുണ്ട്. കൃഷ്ണ ജയന്തി ദിവസം പുതിയ വസ്ത്രം
ധരിക്കേണ്ട ആവശ്യമില്ല. പ്രത്യേകിച്ചും ദീപാവലി ദിവസം പുതിയ വസ്ത്രം
ധരിക്കുന്നതിനുവേണ്ടി ഒരുപാട് സാധനങ്ങൾ വാങ്ങിക്കാറുണ്ട്. ദീപാവലി ദിവസം വിളക്ക്
തെളിയിക്കാറുണ്ട്. ഇപ്പോൾ നിങ്ങളുടെയും ജ്യോതി തെളിഞ്ഞിരിക്കുകയാണ്. പിന്നീട്
നിങ്ങൾക്ക് മറ്റുള്ളവരുടെയും ജ്യോതി തെളിയിക്കണം. മനുഷ്യരുടെത്
ഭക്തിമാർഗ്ഗത്തിലെ ദീപാവലിയാണ്. നിങ്ങളുടേത് ജ്ഞാനത്തിന്റെ ദീപാവലിയാണ്.
നിങ്ങൾക്ക് വസ്ത്രം മാറേണ്ട കാര്യമൊന്നുമില്ല. നിങ്ങളുടെ ആത്മാവാകുന്ന ജ്യോതി
പൂർണ്ണമായും തെളിഞ്ഞു കഴിഞ്ഞാൽ പുതിയ ലോകത്തിൽ പുതിയ വസ്ത്രം ലഭിക്കും. ബാബ
പറയുന്നു-ഞാൻ എല്ലാവരേയും കൂടെകൊണ്ടുപോകും, ആഗ്രഹിച്ചാലും ഇല്ലെങ്കിലും.
വിളിക്കുന്നുണ്ട്-അല്ലയോ പതിത-പാവനാ വരൂ എന്ന്. പിന്നീട് മനുഷ്യർ
പറയുന്നു-മുക്തിദാതാവേ വരൂ. ചിലർ ഒരു ഭാഷയിൽ പറയുന്നു, മറ്റുചിലർ വേറെ ഭാഷകളിൽ
വിളിക്കുന്നു. ബാബ കല്പ-കല്പം വന്ന് എല്ലാവരേയും കൂടെകൊണ്ടുപോകുന്നു.
സത്യയുഗത്തിൽ വളരെ കുറച്ചു മനുഷ്യർ മാത്രമെ ഉണ്ടായിരിക്കുകയുള്ളൂ. ഇപ്പോൾ
എത്രയധികം പാർട്ട്ധാരികളാണ്. ഈ ലോകത്തിൽ ജീവാത്മാക്കളാണ്. ശരീരത്തെയാണ് ജീവ്
എന്ന് പറയുന്നത്. ഞാൻ ഒരു ആത്മാവ് ഉപേക്ഷിച്ച് മറ്റൊന്നെടുക്കുന്നു എന്ന്
ശരീരമല്ല പറയുന്നത്. ഇല്ല, ആത്മാവാണ് പറയുന്നത്-ഞാൻ ഒരു ശരീരം ഉപേക്ഷിച്ച്
മറ്റൊന്നെടുക്കുന്നു എന്ന്. നമ്മളാണ് 84 ജന്മങ്ങളെടുക്കുന്നതെന്ന് പോലും ആർക്കും
അറിയില്ല. എല്ലാവർക്കും 84 ജന്മങ്ങൾ ലഭിക്കുന്നു, എന്നല്ല. എല്ലാവർക്കും
അവനവന്റെ കണക്കാണ് ഉള്ളത്. ആദ്യമാദ്യം വരുന്നവർ തീർച്ചയായും കൂടുതൽ
ജന്മങ്ങളെടുക്കും. കൂടിപ്പോയാൽ 84 ജന്മം. ചുരുങ്ങിയത് ഒരു ജന്മവുമുണ്ട്. ഇതെല്ലാം
ബാബ മനസ്സിലാക്കിതരുകയാണ്,
എല്ലാവരെയും പഠിപ്പിക്കില്ലല്ലോ. എന്നാൽ എല്ലാവരേയും
തിരിച്ച് കൂടെകൊണ്ടുപോകും. ഡ്രാമയുടെ പദ്ധതിയനുസരിച്ച് ബാബ തിരിച്ച്
കൊണ്ടുപോകുവാൻ ബന്ധനസ്ഥനാണ്. പഴയ ലോകം ഇല്ലാതാകാൻ പോവുകയാണെന്ന്
ലോകത്തിലുള്ളവർക്ക് അറിയില്ല. ബാബ വന്ന് തീർച്ചയായും പുതിയ ലോകത്തിന്റെ സ്ഥാപന
ചെയ്യും. മനുഷ്യർക്ക് രചയിതാവിനെക്കുറിച്ചും രചനയുടെ
ആദി-മദ്ധ്യ-അന്ത്യത്തെക്കുറിച്ചുമുള്ള ജ്ഞാനം ഒരു തരിക്കു പോലുമില്ല. ശരിയാണ്,
ഭക്തിമാർഗ്ഗത്തെക്കുറി
ച്ചറിയാം.ഭക്തിമാർഗ്ഗ
ത്തിലെ ആചാര-രീതികൾ വേറെയാണ്, ജ്ഞാന
മാർഗ്ഗത്തിലെ ആചാര-രീതികൾ തികച്ചും വേറെയാണ്. സത്യയുഗം മുതൽ കലിയുഗം വരെ ഭക്തി
മാത്രം തുടരണം എന്ന് പറഞ്ഞാൽ നടക്കില്ല. ജ്ഞാനം പകലാണ്, ഭക്തി രാത്രിയാണ്.
അന്ധകാരമാകുന്ന രാത്രിയിലാണ് മനുഷ്യർ അലയുന്നത്. ബാബ പറയുന്നു-തൂണിലും
തുരുമ്പിലും ചെന്ന് എന്നെ തിരയുന്നുണ്ട്. ചിലർക്ക് ഹനുമാന്റെ
സാക്ഷാത്കാരമുണ്ടാകുന്നു, മറ്റുചിലർക്ക് ഗണപതിയുടെ സാക്ഷാത്കാരമുണ്ടാകുന്നു.
അവരൊന്നും ഭഗവാനല്ല. ബാബക്ക് തന്റേതായ ശരീരമൊന്നുമില്ല. മായയാകുന്ന രാവണൻ
എല്ലാവരേയും വിഡ്ഢിയാക്കിയിരിക്കുന്നു. രാമരാജ്യമെന്ന് എന്തിനെയാണ്
പറയുന്നതെന്നും ഭാരതവാസികൾക്കറിയില്ല. ലക്ഷ്മീ-നാരായണന്റെ രാജ്യം ഈ
ലോകത്തിലുണ്ടായിരുന്നു എന്നും ശ്രദ്ധയിലുണ്ട്. രാമരാജ്യം വേണമെന്ന് മാത്രം
പറയുന്നു. രഘുപതിയായ രാമനല്ല. രാമനെക്കുറിച്ച് ശാസ്ത്രങ്ങളിൽ ഒരുപാട് തലതിരിഞ്ഞ
കാര്യങ്ങൾ എഴുതി വെച്ചിട്ടുണ്ട്. മരണത്തോട് മനുഷ്യർക്ക് എത്ര ഭയമാണ്. അവനവന്റെ
ജീവിതത്തെ രക്ഷിക്കുന്നതിനുവേണ്ടി ആശിർവാദങ്ങൾ യാചിച്ചുകൊണ്ടേയിരി
ക്കുന്നു.
എന്നാൽ ഇപ്പോൾ ഒരുപാട് പേർ മരിക്കാൻ പോവുകയാണ്. അപ്പോൾ അവരെക്കുറിച്ച് എന്ത്
പറയും! ബാബയെ വിളിച്ചതു തന്നെ ബാബാ, നമ്മളെ പാവന ലോകത്തിലേക്ക് കൊണ്ടുപോകൂ എന്ന്
പറഞ്ഞാണ്. ശാന്തിധാമത്തിലേക്ക് ശരീരങ്ങളെ കൊണ്ടുപോകാൻ സാധിക്കില്ലല്ലോ.
ശാന്തിധാമത്തിൽ ആത്മാക്കളാണ് പോകുന്നത്. ഈ ശരീരം പഴയതും അഴുക്കുമാണ്. ഈ
ലോകമാകുന്ന വൈക്കോൽ കൂനക്ക് തീ പിടിക്കണം അതിനുവേണ്ടിയാണ്
അഗ്നിഗോളമുണ്ടാക്കുന്നത്(ബോംബുകൾ). ഇപ്പോൾ മനുഷ്യർ പറയുന്നു- ബോംബുകൾ
ഉണ്ടാക്കരുതെന്ന്. ഇപ്പോൾ ഇത്രയും വിവേകമില്ല- കൂടുതൽ ബോംബുകളുള്ളവർ തീർച്ചയായും
ശക്തിശാലികളായിരിക്കും. അഥവാ ബോംബുകളുണ്ടാക്കിയില്
ലെങ്കിൽ മറ്റുള്ളവർക്ക് എങ്ങനെ
സ്വയത്തെ രക്ഷിക്കാൻ സാധിക്കും. എല്ലാ ബോംബുകളും സമുദ്രത്തിൽ ഇട്ടാൽ മാത്രമെ
മനുഷ്യർ ബോംബുകൾ ഉണ്ടാക്കുന്നത് അവസാനിപ്പിക്കുകയുള്ളൂ. പക്ഷെ, സമുദ്രത്തിൽ
നിന്നു പോലും കാർമേഘങ്ങൾ വെള്ളമെടുക്കുന്നു. ഈ വെള്ളം മഴയായി പെയ്താൽ എല്ലാം
നഷ്ടമാകും. കൃഷിയെല്ലാം നശിച്ചുപോകും. അതുകൊണ്ടാണ് ഡ്രാമയിൽ യുക്തി
രചിച്ചിട്ടുള്ളത്. ആദ്യമൊന്നും ഈ ബോംബുകളൊന്നും ഉണ്ടായിരുന്നില്ല, പിന്നീടാണ്
ഉണ്ടാക്കിയത്. അതിനുശേഷമാണ് ഇത്രക്കും കുഴഞ്ഞുമറിഞ്ഞത്. ഇതെല്ലാം നിയോഗമാണെന്ന്
നിങ്ങൾക്കറിയാം. നിങ്ങളിലും ഒരുപാട് പേർക്ക് വിനാശത്തിന്റെ ഭാവിയെക്കുറിച്ചുള്ള
നിശ്ചയമില്ല. അഥവാ വിനാശത്തെക്കുറിച്ചുള്ള നിശ്ചയമുണ്ടാ യിരുന്നെങ്കിൽ വളരെ
നല്ല രീതിയിൽ യോഗത്തിൽ ഇരിക്കുമായിരുന്നു. യോഗബലത്തിലൂടെ വിശ്വത്തിന്റെ
ചക്രവർത്തി പദവി നേടിയെടുക്കണം. നിങ്ങളുടെ എല്ലാം ഗുപ്തമാണ്, പഠിപ്പിക്കുന്ന
ബാബയും ഗുപ്തമാണ്. എന്നാൽ ഈ കണ്ണുകളാൽ കാണാൻ സാധിക്കില്ല. ഇപ്പോൾ നിങ്ങൾ
ആത്മാവിനെ തിരിച്ചറിഞ്ഞു കഴിഞ്ഞു,ആത്മാവാകുന്ന എന്നിൽ 84 ജന്മങ്ങളുടെ പാർട്ട്
അടങ്ങിയിട്ടുണ്ട്. ആത്മാവാകുന്ന ഞാൻ അവിനാശിയാണ്. ഇത് അതിഗുഹ്യമായ കാര്യമാണ്.
ശരീരത്തിലിരിക്കുന്ന ആത്മാവെന്താണെന്ന് പത്രങ്ങളിലും എഴുതിയിട്ടുണ്ട്, ആത്മാവ്
എന്താണെന്ന് പറയുന്നവർക്ക് ലക്ഷക്കണക്കിന് രൂപ ലഭിക്കും. ആത്മാവ് എന്താണ്?
എവിടുന്നാണ് വരുന്നത്? ആത്മാവ് എങ്ങനെയാണ് പാർട്ട് അഭിനയിക്കുന്നത്? ഇത് ആർക്കും
അറിയില്ല. ചിലർ പറയുന്നു-വെള്ളത്തിലെ കുമിളയാണെന്ന്. മറ്റുചിലർ
പറയുന്നു-ബ്രഹ്മതത്വ മാകുന്ന വലിയ ജ്യോതിയിൽ ആത്മാക്കൾ ലയിച്ചു ചേരുമെന്ന്.
അനേക പ്രകാരത്തിലുള്ള കാര്യങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും. ആത്മാവ് ബിന്ദുവിന്
സമാനമാണെന്ന് നിങ്ങൾക്കറിയാം. ആത്മാവിൽ എല്ലാ പാർട്ടും അടങ്ങിയിട്ടുണ്ട്. ഈ
ഡ്രാമ അനാദിയും ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമാണ്. ഈ ഡ്രാമ ഒരിക്കലും നശിക്കില്ല.
ആത്മാവും അവിനാശിയാണ്. ആത്മാവിന് കല്പം മുമ്പ് അഭിനയിച്ച പാർട്ട് തന്നെ
അഭിനയിക്കണം. ഇതിൽ വ്യത്യാസമുണ്ടായിരിക്കാൻ സാധിക്കില്ല. കല്പം മുമ്പ് ആരുടെ
ബുദ്ധിയിലാണോ ഈ കാര്യങ്ങളെല്ലാം ഇരുന്നത്, അവരുടെ ബുദ്ധിയിൽ മാത്രമെ ഇപ്പോഴും
ഇരിക്കുകയുള്ളൂ.
ബാബ പറയുന്നു-ഇത്രയധികം മനുഷ്യരെ ഞാൻ എങ്ങനെയാണ് പഠിപ്പിക്കുക. ശരിയാണ്, ബാബ
പറയുന്നു-എന്നെ ഓർമ്മിക്കുന്നതിലൂടെ നിങ്ങളുടെ വികർമ്മങ്ങളെല്ലാം വിനാശമാകും
എന്ന് കുട്ടികൾ മനസ്സിലാക്കുക തന്നെ ചെയ്യും. എല്ലാവർക്കും സന്ദേശം ലഭിക്കും.
ബാബ എല്ലാവർക്കും വേണ്ടിയാണ് ഈ മന്ത്രം നൽകുന്നത്. ബാബ
മനസ്സിലാക്കിതരുന്നു-നിങ്ങൾ കുട്ടികൾക്ക് ദൈവീക ഗുണങ്ങളെ ധാരണ ചെയ്യണം.
അവഗുണങ്ങളെ ഉപേക്ഷിക്കണം. ദേഹാഭിമാനത്തെ ഉപേക്ഷിക്കണം. എന്നിട്ടും
ഉപേക്ഷിക്കുന്നില്ല. പാവങ്ങളായ അവർക്ക് എന്ത് ലഭിക്കാനാണ്? പരസ്പരം സ്നേഹത്തോടു
കൂടി മുന്നോട്ട് പോകുന്നില്ല. നിങ്ങൾക്ക് വളരെ മധുരമുള്ളവരായി മാറണം. ബാബ
സ്നേഹത്തിന്റെ സാഗരനാണ്. നിങ്ങളും ബാബയുടെ കുട്ടികളാണെങ്കിൽ നിങ്ങൾക്കും വളരെ
സ്നേഹിയായി മാറണം. ആര് എത്ര തന്നെ ദേഷ്യപ്പെട്ടാലും, സ്തുതിയും-നിന്ദയുമെല്ലാം
സഹിക്കണം. ആരെങ്കിലും പാപ്പരായാൽ മനസ്സിലാക്കുന്നു-ബാബ ഇപ്പോൾ എന്നെ
സഹായിക്കുമെന്ന്. നോക്കൂ, ഇത് നിങ്ങളുടെ കർമ്മഭോഗാണ്, അത് നിങ്ങൾക്ക് സഹിക്കുക
തന്നെ വേണം. ഇതിൽ ബാബക്ക് എന്ത് ചെയ്യാൻ സാധിക്കും! ബാബ എല്ലാ ആത്മാക്കളേയും
തിരിച്ച് കൊണ്ടുപോകാനാണ് വന്നിരിക്കുന്നത്. ഇതും നിങ്ങൾ കുട്ടികൾക്കു മാത്രമാണ്
അറിയുന്നത്. ലോകത്തിലുള്ള എല്ലാ മനുഷ്യരും ഘോരമായ അന്ധകാരത്തിലാണ്.
ഭക്തിമാർഗ്ഗത്തിൽ ഭക്തർക്ക് തീർച്ചയായും ബഹുമാനം ഉണ്ടായിരിക്കും. ശങ്കരാചാര്യർ
മുതലായവരെല്ലാം ഭക്തരാണ്. അവരെ പവിത്രമായ ഭക്തരെന്നാണ് പറയുന്നത്. ഭക്തിയുടെ
ആരാധനാസമ്പ്രദായമാണല്ലോ. പവിത്രമായി കഴിഞ്ഞവരുടെയെല്ലാം വലിയ-വലിയ
ആശ്രമങ്ങളുണ്ടാക്കി
യിട്ടുണ്ട്. അവർക്ക് എത്ര അംഗീകാരമാണ്. ധാർമ്മിക
പുസ്തകങ്ങൾക്കും വളരെയധികം അംഗീകാരമുണ്ട്. അവയെ നാലു ഭാഗത്തും
ചുറ്റിക്കറക്കുന്നു. ഭക്തിക്ക് ഒരുപാട് അംഗീകാരമുണ്ട്. എന്നാൽ
ജ്ഞാനത്തെക്കുറിച്ച് ആർക്കും അറിയില്ല. നിങ്ങൾ ദേവതകളായി മാറുമ്പോൾ എത്ര
മഹിമയാണ് ഉണ്ടാകുന്നത്. ഈ ലോകത്തിൽ ആരുമേയുണ്ടായിരിക്കില്ല, ക്ഷേത്രത്തിൽ
പോകാത്ത അച്ഛനും അമ്മയുമുള്ളവരായിട്ട്. വീട്ടിൽ ഭക്തിയുടെ തീർച്ചയായും
എന്തെങ്കിലും ചിഹ്നങ്ങളുമുണ്ടായിരിക്കും. അല്ലയോ ഭഗവാനെ എന്ന് പറയുക എന്നതും
ഭക്തിമാർഗ്ഗമാണ്. ഇപ്പോൾ നിങ്ങൾ പരിധിയില്ലാത്ത ബാബയുടെതായി മാറിയിരിക്കുകയാണ്.
ഒന്ന് ബാബയും, മറ്റൊന്ന് ദാദയുമാണ്. അതിനാൽ ത്രിമൂർത്തിയുടെ ചിത്രം വെച്ച്
മനസ്സിലാക്കികൊടുക്കാൻ നല്ലതാണ്. ദാദയെ എന്തിനാണ് വെച്ചിരിക്കുന്നതെന്ന്
ആരെങ്കിലും ചോദിക്കും? അപ്പോൾ പറയൂ, നോക്കൂ, പ്രജാപിതാ ബ്രഹ്മാവ് തീർച്ചയായും
ഇവിടെ വേണമല്ലോ. ബ്രഹ്മാവ് വൃക്ഷത്തിന്റെ താഴെ തപസ്സ് ചെയ്യുകയാണ്. എന്നാൽ
അദ്ദേഹത്തിന് മാറ്റം സംഭവിച്ചുകൊണ്ടേയിരി
ക്കുന്നു. മുഖ്യമായത് സദാ
നിലനിൽക്കുന്നു. ഇതിൽ കുട്ടികൾക്ക് വളരെയധികം മധുരമുള്ളവരായി മാറണം. പെരുമാറ്റം
വളരെ രാജകീയമായിരിക്കണം. കുറച്ച് സംസാരിക്കണം. ആദ്യമാദ്യം ബാബയുടെ പരിചയം
കൊടുക്കണം. കൂടുതൽ തർക്കിക്കാൻ പോകുന്നത് വെറുതെയാണ്. വളരെ കുറച്ച് സംസാരിക്കൂ.
ഭക്തിമാർഗ്ഗത്തിൽ നിങ്ങളും ഒരുപാട് സംസാരിച്ചിട്ടുണ്ട്, ഒച്ചവെച്ചിട്ടുണ്ട്.
എത്രയാണ് കഷ്ടപ്പെട്ടത്. എന്നാൽ ഇപ്പോൾ നിങ്ങൾക്ക് സഹജമായി
മനസ്സിലാക്കിതരുകയാണ്-ബാബയെ മാത്രം ഓർമ്മിക്കുകയാണെങ്കിൽ യോഗബലത്തിലൂടെ
വിശ്വത്തിന്റെ അധികാരിയായി മാറാൻ സാധിക്കും. സംഖ്യാക്രമമനുസരിച്ച് ആരൊക്കെ
എന്തെല്ലാമാണ് ആയിത്തീരുന്നത് എന്ന് മുന്നോട്ട് പോകുമ്പോൾ അറിയാൻ സാധിക്കും.
പ്രജകളുടെ കണക്കെടുക്കാൻ സാധിക്കില്ലല്ലോ. പ്രജകളാണെങ്കിൽ ലക്ഷങ്ങളും
കോടികളുമുണ്ടായിരിക്കും. ബ്രാഹ്മണരായി മാറിയവരാണ് സൂര്യവംശികളും
ചന്ദ്രവംശികളുമായി മാറുന്നത്. മുന്നോട്ട് പോകുമ്പോൾ ഒരുപാട് ഓർമ്മിക്കാൻ തുടങ്ങും.
മരണം മുന്നിൽ എത്തുമ്പോൾ വൈരാഗ്യം വരും. കല്പം മുമ്പത്തെ മഹാഭാരത യുദ്ധമാണ്.
എല്ലാ ആത്മാക്കളും തന്റെ കണക്കെല്ലാം ഇല്ലാതാക്കി തിരിച്ച് പോകും. ഇതിനെയാണ്
കണക്കെടുപ്പിന്റെ സമയമെന്ന് പറയുന്നത്. എല്ലാ ശരീരങ്ങളും ഇവിടെ ഇല്ലാതാകും.
പ്രകൃതി ക്ഷോഭങ്ങളുണ്ടാകണമെ
ന്നതും ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്. പുതിയ കാര്യമല്ല.
വരൾച്ച കാരണം മനുഷ്യർ പട്ടിണികിടന്നു മരിക്കുകയാണ്.
എന്റെ കുട്ടികൾ ഒരുപാട് ദുഃഖിയാണെന്ന് ബാബക്കറിയാം. ബാബ എല്ലാവരേയും ദുഃഖങ്ങളിൽ
നിന്നും മോചിപ്പിച്ച് തിരിച്ച് കൊണ്ടുപോകും. ബാബ പറയുന്നു-മനുഷ്യരെല്ലാം പരസ്പരം
യുദ്ധം ചെയ്യും. എന്നാൽ വെണ്ണ നിങ്ങൾക്കാണ് ലഭിക്കുന്നത്. നിങ്ങളാണ് മുഴുവൻ
വിശ്വത്തിന്റെയും അധികാരികളായി മാറുന്നത്. (കൃഷ്ണന്റെ)വായിൽ ചന്ദ്രന്റെ
സാക്ഷാത്കാരം ചെയ്യുമായിരുന്നില്ലേ. വായിൽ വിശ്വത്തിന്റെ ഗോളം
കാണിക്കുമായിരുന്നു. നിങ്ങളാണ് രാജകുമാരനും രാജകുമാരിയുമായി മാറുന്നത്. മുഴുവൻ
സൃഷ്ടിയും നിങ്ങളുടെ കൈകളിലാണ്. വായിലും, കൈയ്യിലും കാണിക്കുന്നു. ഇപ്പോൾ
നിങ്ങളുടെ വായിലാണ് സ്വർഗ്ഗത്തിന്റെ ഗോളമുള്ളത്. നമ്മൾ യോഗബലത്തിലൂടെയാണ്
വിശ്വത്തിന്റെ അധികാരികളായി മാറുന്നതെന്ന് നമുക്കറിയാം. യോഗത്തിലൂടെ ആരോഗ്യവും
ജ്ഞാനത്തിലൂടെ സമ്പത്തുമാണ് ലഭിക്കുന്നത്. നിങ്ങളാണ് ചക്രവർത്തി രാജാവായി
മാറുന്നത്. എന്നാൽ കുട്ടികൾക്ക് പഠിപ്പിന്റെ കാര്യത്തിൽ ശ്രദ്ധയില്ല. എവിടെ
താമസം മാറിപ്പോയാലും, ബാബ പറയുന്നു-എവിടെ ഇരിക്കുകയാണെങ്കിലും തീർച്ചയായും
പഠിക്കൂ. പവിത്രമായി ഇരിക്കൂ, കഴിക്കുന്നതും-കുടിക്കുന്നതും ശുദ്ധമായിരിക്കണം.
എല്ലാവരോടൊപ്പവുമുള്ള ഉത്തരവാദിത്വവും നിറവേറ്റണം. ഇത് ദുഃഖം നൽകുന്ന ലോകമാണ്.
മുഖ്യമായത് കാമമാകുന്ന വികാരത്തിലേക്ക് പോവുക എന്നതാണ്. ഈ വികാരത്തെയും വളരെ
ബുദ്ധിമുട്ടിയിട്ടാണ് ഉപേക്ഷിക്കുന്നത്. എന്തെങ്കിലും പറഞ്ഞാൽ കുലകളങ്കിതരായി
മാറും. അബലകൾക്ക് എത്ര വിഘ്നങ്ങളാണ് ഉണ്ടാകുന്നത്. ആര്യസമാജത്തിലുള്ളവർ
ഇപ്പോഴാണ് വന്നത്. അവർ അവസാനത്തെ ചില്ലയാണ്. എന്നാൽ അവർ ദേവതകളെ
അംഗീകരിക്കുന്നവരല്ല. മഹാവീരൻ എന്നത് ഹനുമാന്റെ പേരാണ്, വീരത്വം കാണിച്ചതാണ്.
ജൈന മതത്തിലുള്ളവരും മഹാവീരനെന്ന പേരിടാറുണ്ട്. ഇപ്പോൾ നിങ്ങളാണ് അർത്ഥം
മനസ്സിലാക്കുന്നത്. ഇപ്പോൾ രാവണന്റെ മേൽ വിജയം പ്രാപ്തമാക്കുന്ന നിങ്ങൾ
കുട്ടികളും മഹാവീരൻമാരാണ്. ഇതെല്ലാം യോഗബലത്തിന്റെ കാര്യമാണ്. നിങ്ങൾ ബാബയെ
ഓർമ്മിക്കുന്നതിലൂടെ നിങ്ങളുടെ എല്ലാ വികർമ്മവും വിനാശമാകും. അതിനുശേഷം
ശാന്തിയിലേക്കും സുഖത്തിലേക്കും പോകും. ഈ സന്ദേശം എല്ലാവർക്കും നൽകണം. ഈ സ്ഥാപന
വളരെ അത്ഭുതകരമാണ് എന്ന് ആർക്കും അറിയില്ല. നിങ്ങളിലും സംഖ്യാക്രമമനുസരിച്ചാണ്.
ഉള്ളിൽ ഒരു വികാരവുമുണ്ടായിരിക്കാൻ പാടില്ല. ബാബ ആത്മാവിനാണ് ജ്ഞാനം നൽകുന്നത്.
ആത്മാവാണ് വികാരിയായി മാറുന്നത്. എല്ലാം ആത്മാവാണ് ചെയ്യുന്നത്. അതിനാൽ ഇപ്പോൾ
ബാബയുടെ ശ്രീമതമനുസരിച്ച് പൂർണ്ണമായും നടക്കണം. സത്ഗുരുവിന്റെ സന്മുഖത്തിരുന്ന്
നിന്ദ ചെയ്യിപ്പിച്ചു എങ്കിൽ ഗതി കിട്ടില്ല. എന്തെങ്കിലും പാപ കർമ്മം ചെയ്യുക
എന്നതും നിന്ദയാണ്. ടീച്ചറിന്റെ മതമനുസരിച്ച് നടക്കുന്നില്ലെങ്കിൽ ഗതി
കിട്ടില്ല, തോറ്റുപോകും. ടീച്ചർ നൽകുന്ന ശിക്ഷണങ്ങൾ
എടുത്തുകൊണ്ടിരിക്കുക
യാണെങ്കിൽ പദവിയോടു കൂടി പാസാകും. അത് പരിധിയുള്ള
കാര്യങ്ങളാണ്. എന്നാൽ ഇത് പരിധിയില്ലാത്ത കാര്യങ്ങളാണ്. ഭഗവാൻ ആരാണെന്ന് ലോകത്തിൽ
ആർക്കും അറിയില്ല. മായയും സതോ, രജോ, തമോ ആയിരിക്കും. ഇപ്പോൾ മായയും
തമോപ്രധാനമാണ്. നോക്കൂ, മനുഷ്യർ എന്തെല്ലാമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നമ്മൾ
എന്തിനെയാണ് അഗ്നിക്കിരയാക്കുന്നതെന്ന് ആരുടെയും ബുദ്ധിയിൽ ഇല്ല. ഇതെല്ലാം
ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്. സംഭവിക്കുന്നതെല്ലാം ഡ്രാമയനുസരിച്ചായിരിക്കും.
യാദവരുടെ പദ്ധതികൾ, കൗരവരുടെ പദ്ധതികൾ, പാണ്ഡവരുടെ പദ്ധതികൾ, എന്തെല്ലാമാണ്
ചെയ്യുന്നത്. പാണ്ഡവർക്ക് ഉയർന്നതിലും വെച്ച് ഉയർന്ന പദ്ധതികളെല്ലാം
പറഞ്ഞുകൊടുക്കുന്നത് ബാബയാണ്. പുതിയ ലോകത്തിൽ ലക്ഷ്മീ-നാരായണന്റെ
രാജ്യമുണ്ടായിരുന്നു. ഇപ്പോൾ പഴയ ലോകം വിനാശമാകണം. നിങ്ങൾ വളരെ സ്നേഹിയായ
ബാബയുടെ സ്നേഹിയായ കുട്ടികൾ സമ്പത്തെടുത്തുകൊണ്ടിരി ക്കുകയാണ്. ബാബക്കല്ലാതെ
മറ്റാർക്കും പറയാൻ സാധിക്കില്ല-ഞാൻ നിങ്ങളെ കൂടെകൊണ്ടുപോകാം എന്ന്. മനുഷ്യർ
പറയുന്നു-എല്ലാം പരമാത്മാവ് തന്നെയാണെന്ന്. അങ്ങനെയാണെങ്കിൽ ഞാൻ നിങ്ങളെ
കൂടെകൊണ്ടുപോകാം എന്ന് എങ്ങനെയാണ് പറയുന്നത്. ഈ കാര്യങ്ങളെല്ലാം നിങ്ങൾ
കുട്ടികൾക്കു മാത്രമേ അറിയുകയുള്ളൂ, മറ്റാർക്കും അറിയില്ല. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
വിനാശത്തിന്റെ ഭാവിയെക്കുറിച്ചറിഞ്ഞ് പൂർണ്ണമായും ശ്രീമതമനുസരിച്ച് നടക്കണം.
ഓർമ്മയുടെ ബലത്തിലൂടെ വിശ്വത്തിന്റെ ചക്രവർത്തി പദവിയെടുക്കാനുള്ള പുരുഷാർത്ഥം
ചെയ്യണം. തന്റെ തെളിഞ്ഞ ജ്യോതിയിലൂടെ എല്ലാവരുടെയും ജ്യോതിയെ തെളിയിച്ച്
സത്യമായ ദീപാവലി ആഘോഷിക്കണം.
2) സ്തുതി-നിന്ദ എല്ലാം
സഹിച്ചുകൊണ്ടും ബാബക്ക് സമാനം സ്നേഹത്തിന്റെ സാഗരനായി മാറണം. പെരുമാറ്റം വളരെ
രാജകീയമായിരിക്കണം. വളരെ കുറച്ച് മാത്രം സംസാരിക്കണം.
വരദാനം :-
സമയാനുസരണം
ഓരോ ഗുണവും ശക്തിയും ഉപയോഗിക്കുന്ന അനുഭവീ മൂർത്തിയായി ഭവിക്കട്ടെ.
ബ്രാഹ്മണ ജീവിതത്തിന്റെ
വിശേഷതയാണ് അനുഭവം. അഥവാ ഒരു ഗുണത്തിന്റെയോ ശക്തിയുടെയോ അനുഭൂതി ഇല്ല എങ്കിൽ
പലപ്പോഴും വിഘ്നങ്ങൾക്ക് വശപ്പെട്ടുപോകും. ഇപ്പോൾ അനുഭൂതിയുടെ കോഴ്സ് ആരംഭിക്കൂ.
ഓരോ ഗുണമോ ശക്തിയോ ആകുന്ന ഖജനാവിനെ ഉപയോഗപ്പെടുത്തൂ. എപ്പോൾ ഏത് ഗുണത്തിന്റെ
ആവശ്യകതയുണ്ടോ ആ സമയത്ത് അതിന്റെ സ്വരൂപമാകൂ. ജ്ഞാനമെന്ന രീതിയിൽ ബുദ്ധിയാകുന്ന
ലോക്കറിൽ ഖജനാവിനെ സൂക്ഷിച്ച് വെക്കരുത്, ഉപയോഗിക്കൂ അപ്പോൾ വിജയിയായി മാറും
മാത്രമല്ല ആഹാ ഞാൻ എന്ന ഗീതം സദാ പാടിക്കൊണ്ടിരിക്കും.
സ്ലോഗന് :-
കോമളതയുടെ
സങ്കൽപങ്ങളെ സമാപ്തമാക്കി ശക്തിശാലി സങ്കൽപങ്ങൾ രചിക്കുന്നവർ തന്നെയാണ് ഡബിൾ
ലൈറ്റായിരിക്കുന്നത്.
അവ്യക്ത സൂചന-
പരോപകാരത്തിന്റെ ഭാവനയിലൂടെ സമ്പന്നരായി അപകാരികൾക്ക് മേലും ഉപകാരികളാകൂ.
ആരാണോ സ്വയത്തെപ്രതി
ഇച്ഛാമാത്രം അവിദ്യ, അഖണ്ഡദാനി, അവർ തന്നെയാണ് പരോപകാരി. എങ്ങനെയാണോ ബാബ തന്റെ
സമയവും സേവനത്തിന് നൽകിയത്, സ്വയം നിമിത്തമായിരുന്ന് കുട്ടികൾക്ക് ബഹുമാനം
കൊടുത്തു, ആദ്യം കുട്ടികൾ- പേര് കുട്ടികൾക്ക്, ജോലി തന്റേത്- ജോലിയുടെ പേരിന്റെ
പ്രാപ്തിയെ പോലും ത്യാഗം ചെയ്തു, പേരിന്മേലും പരോപകാരിയായി, അതേപോലെ ബാബയെ ഫോളോ
ചെയ്യൂ.