09.11.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- ഈ പഠിപ്പാണ് നിങ്ങളെ നരനിൽ നിന്നും നാരായണനും നാരിയിൽ നിന്നും ലക്ഷ്മിയുമാക്കുന്നത്, അതിനാൽ പഠിപ്പിൽ വളരെ വളരെ ശ്രദ്ധ കൊടുക്കണം

ചോദ്യം :-
കുട്ടികൾക്ക് ബാബയിലൂടെ ഏതൊരു സമ്പത്താണ് ലഭിക്കുന്നത്, ഏതെങ്കിലും തീർത്ഥാടനത്തിന് പോയാലോ അഥവാ കാട്ടിൽ പോയാലോ പ്രാപ്തമാകാത്തതായി?

ഉത്തരം :-
ബാബയിലൂടെ കുട്ടികൾക്ക് സുഖം ശാന്തി സമ്പന്നമായി തീരുന്നതിനുള്ള സമ്പത്താണ് ലഭിക്കുന്നത്, അത് വേറെ എവിടെ നിന്നും ലഭിക്കുന്നില്ല. മനുഷ്യർ ശാന്തിക്കു വേണ്ടി കാടുകളിലേക്കാണ് പോകുന്നത്, പക്ഷെ നിങ്ങൾക്ക് അറിയാം ശാന്തി നമ്മൾ ആത്മാക്കളുടെ സ്വധർമ്മമാണ്.

ഗീതം :-
അങ്ങയെ നേടിയ ഞങ്ങൾ ലോകം തന്നെ നേടിയിരിക്കുന്നു.....

ഓംശാന്തി.  
ബാബയിരുന്ന് കുട്ടികൾക്ക് മനസ്സിലാക്കിതരുകയാണ് എന്തുകൊണ്ടെന്നാൽ നിങ്ങൾ ഇപ്പോൾ നാഥനുള്ളവരായി മാറിയിരിക്കുന്നു ബാക്കി എത്ര മനുഷ്യരുണ്ടോ, അവർ അനാഥരാണ് നാഥൻ ഒരു ബാബയാണ്. വീടുകളിൽ പരസ്പരം വഴക്ക് കൂടുമ്പോൾ ചോദിക്കാറുണ്ടല്ലോ - നിങ്ങൾക്ക് നാഥനില്ലേ? ഇപ്പോൾ മുഴുവൻ ലോകത്തിലേയും മനുഷ്യർ പരസ്പരം ലഹളയും വഴക്കും കൂടിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾ കുട്ടികൾക്കറിയാം- ഇപ്പോൾ നമ്മൾ പരിധിയില്ലാത്ത ബാബയിലൂടെ പരിധിയില്ലാത്ത സുഖത്തിന്റെ സമ്പത്ത് നേടുകയാണ്. മനുഷ്യർ പറയുന്നുണ്ട് - ഞങ്ങൾക്ക് ശാന്തി വേണം, പക്ഷെ ശാന്തി എന്താണ്, എവിടെ നിന്ന് കിട്ടും, കാട്ടിൽ പോയതിലൂടെ ശാന്തി ലഭിക്കുമോ? സുഖവും ശാന്തിയും എപ്പോൾ, ആരാണ് നൽകുന്നത്, തീർത്ഥ സ്ഥാനങ്ങളിലേക്ക് എന്തിനാണ് പോകുന്നത്? ഇതും ആർക്കും അറിയില്ല. കേവലം കേട്ടിട്ടുണ്ട് ഭക്തി ചെയ്യുന്നതിലൂടെ ഭഗവാനെ കിട്ടും എന്നെല്ലാം. ഭഗവാനെ പോലും അവർ അറിയുന്നില്ല. ബാബ പറയുകയാണ് ഞാൻ വന്ന് നിങ്ങൾ കുട്ടികൾക്ക് സുഖവും ശാന്തിയും നൽകുകയാണ്. ഇപ്പോൾ സുഖവും ശാന്തിയും സമ്പന്നതയും ആരുടെ അടുക്കലും ഇല്ല. നൽകുന്നവരെ കുറിച്ചും ആരും അറിയുന്നില്ല. ബാബ വന്ന് മനസ്സിലാക്കി തരുകയാണ് - നിങ്ങൾ പാടുന്നുമുണ്ട് ദു:ഖ ഹർത്താവ് സുഖ കർത്താവ് എന്ന്. ഗാന്ധിജിയും പാടിയിരുന്നു - അല്ലയോ പതിത പാവനാ വരൂ വന്ന് പാവനമാക്കൂ. പാടുന്നുണ്ട് പതിതപാവന സീതാറാം, പക്ഷെ അവർക്ക് അതിന്റെ അർത്ഥം അറിയില്ല. ഭക്തി എന്തിനാണ് ചെയ്യുന്നത്, അതിലൂടെ എന്ത് പ്രാപ്തമാകും, ഇതൊന്നും അറിയില്ല. ഈ ഭക്തിയും ഡ്രാമയിൽ അടങ്ങിയതാണ്. ദ്വാപരം മുതലാണ് രാവണ രാജ്യം ആരംഭിച്ചത്. മനുഷ്യർക്ക് രാവണൻ എന്താണ് എന്ന് പോലും അറിയില്ല. ഏതുവരെ രാവണനെ കത്തിച്ചു കൊണ്ടിരിക്കും. രാവണന്റെ ജന്മം എപ്പോഴാണ് ഉണ്ടായത്, രാവണന്റെ കോലം ഉണ്ടാക്കി കത്തിക്കാറുണ്ട്. ആത്മാവ് ഒരിക്കലും കത്തില്ല. ഈ കാര്യങ്ങളെല്ലാം നിങ്ങൾ കുട്ടികളാണ് അറിയുന്നത്. ഇന്നേക്ക് 5000 വർഷങ്ങൾക്ക് മുമ്പ് ഭാരതം സ്വർഗ്ഗമായിരുന്നു. ഈ ലക്ഷ്മി നാരായണന്റെ രാജ്യമായിരുന്നു. ലക്ഷ്മി നാരായണനെ തന്നെയാണ് ഭഗവാൻ ഭഗവതി എന്ന് പറയുന്നത്. പിന്നെ ത്രേതായിൽ രാമന്റെ രാജ്യമുണ്ടായിരുന്നു. അവർക്ക് ഈ രാജ്യം എങ്ങനെ കിട്ടി, പിന്നെ ആ രാജ്യം എവിടെ നഷ്ടപ്പെട്ടു. ഇത് ആരും അറിയുന്നില്ല അർത്ഥം രചനയുടെ ആദി മദ്ധ്യ അന്ത്യത്തെ ആരും അറിയുന്നില്ല. നിങ്ങൾ ഈ ജ്ഞാനത്തിലൂടെ സ്വർഗ്ഗത്തിന്റെ അധികാരിയാകും. സ്കൂളിൽ പഠിച്ച് ചിലർ വക്കീലാകും, ചിലർ ജഡ്ജാകും, എന്നാൽ ലക്ഷ്മി നാരായണനാകില്ല. എന്നാൽ ഈ പദവി ഏത് പഠിപ്പിലൂടെയാണ് പ്രാപ്തമാക്കിയത്, ഇത് ആർക്കും അറിയില്ല. ഭഗവാനുവാചയിൽ നിങ്ങളെ രാജയോഗം അഭ്യസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇങ്ങനെ ആരും തന്നെയുണ്ടാകില്ല നിങ്ങളെ ഇങ്ങനെയാക്കി തീർക്കാം എന്ന് പറയുന്നവർ. നിങ്ങൾ കുട്ടികൾക്ക് അറിയാം ലക്ഷ്മി നാരായണന്റെ കുലം ഈ പഠിപ്പിലൂടെയാണ് ഉണ്ടാക്കപ്പെടുന്നത്. ലോകത്തിന് ഈ കാര്യങ്ങളെ കുറിച്ച് അറിയില്ല. സത്യയുഗത്തെ കുറിച്ച് പോലും ലക്ഷ കണക്കിന് വർഷമുണ്ടെന്നാണ് പറയുന്നത്, പിന്നെ ഈ ലക്ഷ്മി നാരായണൻ എവിടെ പോയി എന്നത് അവർക്ക് എങ്ങനെ അറിയും. കണ്ടു കൊണ്ടിരിക്കുന്നുണ്ട് ഭാരതത്തിൽ തന്നെയാണ് ധാരാളം ലക്ഷ്മി നാരായണന്റെ ചിത്രങ്ങൾ ഉള്ളത്, ധാരാളം ക്ഷേത്രങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. മനസ്സിലാക്കുകയാണ് അവരിലൂടെ നമുക്ക് ധനം ലഭിക്കുമെന്ന്. ദീപാവലിക്ക് മഹാലക്ഷ്മിയോട് ധനം ചോദിക്കാറുണ്ട്, പക്ഷെ കൂടെ നാരായണനും ഉണ്ടാകുമല്ലോ. ദീപാവലിക്ക് പൂജ ചെയ്യാറുണ്ട്, അതിലൂടെ അവരുടെ അല്പകാലത്തേക്കുള്ള ഭാവന പൂർത്തിയാകാറുണ്ട്, അപ്പോൾ മനസ്സിലാക്കുകയാണ് ലക്ഷ്മി ദേവിയാണ് ധനം നൽകുന്നത് എന്ന്. വാസ്തവത്തിൽ ലക്ഷ്മി നാരായണൻ രണ്ടു പേരുണ്ട്. ലക്ഷ്മി, മഹാലക്ഷ്മി വേറെ വേറെയല്ല, ഇത് മനുഷ്യർക്ക് അറിയില്ല. ബാബയാണ് മനസ്സിലാക്കി തരുന്നത്. ഇന്നു കാലത്ത് മനുഷ്യർ പറയുന്നത് ഭഗവാൻ കല്ലിലും ചുമരിലുമെല്ലാം ഉണ്ടെന്ന്. ബാബ പറയുകയാണ് എല്ലാവരും കല്ലുബുദ്ധികളായി. സത്യയുഗത്തിൽ പവിഴബുദ്ധികളായിരുന്നു. എപ്പോൾ ലക്ഷ്മി നാരായണന്റെ രാജ്യമുണ്ടായിരുന്നോ അന്ന് രത്നങ്ങളും വജ്രങ്ങളും പതിച്ച കൊട്ടാരങ്ങളുണ്ടായിരുന്നു, ഇത് 5000 വർഷത്തിന്റെ കാര്യമാണ്. ശാസ്ത്രങ്ങളിൽ കല്പത്തിന്റെ ആയുസ്സ് ലക്ഷകണക്കിന് വർഷം ആണെന്നാണ് എഴുതിയിരിക്കുന്നത്. ബാബ പറയുകയാണ് ഭക്തി മാർഗ്ഗം മുതൽ ഏണിപ്പടി താഴേക്ക് ഇറങ്ങുകയാണ്. ഡ്രാമ അനുസരിച്ച് എപ്പോഴാണോ ദുർഗതി പ്രാപിക്കുന്നത് അപ്പോഴാണ് ബാബ വരുന്നതും വന്ന് പുതിയ ലോകത്തെ ഉണ്ടാക്കുന്നതും. ഇപ്പോൾ നിങ്ങൾ പുതിയ ലോകത്തിന്റെ അധികാരികളാകുന്നതിന് രാജയോഗം പഠിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങൾക്ക് അറിയാം ഈ മഹാഭാരത യുദ്ധത്തിലൂടെ പഴയ ലോകത്തിന്റെ വിനാശം ഉണ്ടാകും. ഈ ഡ്രാമ ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമാണ്. സത്യയുഗത്തിൽ ദേവി ദേവതകളുടെ രാജ്യമായിരുന്നു. അത് നടന്നിട്ട് 5000 വർഷമായി. 2500 വർഷം സൂര്യവംശി ചന്ദ്രവംശി രാജധാനി നടന്നു. പിന്നീട് ദ്വാപരം മുതലാണ് രാവണ രാജ്യം ആരംഭിച്ചത്. മനുഷ്യർ പതിതരായി മാറുകയാണ്. പക്ഷെ അവർക്ക് ഇതറിയില്ല നമ്മളെ ആരാണ് പതിതമാക്കി മാറ്റിയത്. നമ്മൾ പാവനമായിരുന്നു, എങ്ങനെയാണ് പതിതമായത്? ബാബ വന്ന് മനസ്സിലാക്കി തരുകയാണ്, രാവണ രാജ്യം ആരംഭിച്ചതിലൂടെയാണ് നിങ്ങൾ പതിതമായി മാറിയത്. രാവണന്റെ ജന്മം നടന്നിട്ട് ഇപ്പോൾ 2500 വർഷമായി. ശിവബാബയുടെ ജന്മത്തിന് 5000 വർഷം ആയി. ബാബയെ രാമനെന്നും, ഇതിനെ രാവണ രാജ്യമെന്നുമാണ് പറയാറുള്ളത്. വാസ്തവത്തിൽ രാമൻ എന്ന് പറയില്ല. ഇന്നു കാലത്ത് മനുഷ്യർ രാമചന്ദ്രൻ, കൃഷ്ണ ചന്ദ്രൻ എന്നെല്ലാം പേര് വെക്കുന്നുണ്ട്. 5000 വർഷങ്ങൾക്ക് മുമ്പ് ഭാരതം സ്വർണ്ണ പക്ഷിയായിരുന്നു. അതിനെ സ്വർണ്ണിമ ലോകം എന്നാണ് പറഞ്ഞിരുന്നത്. വൈകുണ്ഠമുണ്ടായിരുന്നു, എന്നാൽ എവിടെ ആയിരുന്നു എന്നത് ആർക്കും അറിയില്ല. ആത്മാവ് എന്താണ്, പരമാത്മാവ് എന്താണ്, സൃഷ്ടി എന്താണ് ഇതൊന്നും ആർക്കും അറിയില്ല. അപ്പോൾ അവരെയാണ് തുച്ഛബുദ്ധി എന്ന് പറയുന്നത്. ഋഷി മുനിമാർ രചയിതാവിന്റേയും രചനയുടേയും ആദി മദ്ധ്യ അന്ത്യത്തെ അറിയുന്നില്ല. അപ്പോഴാണ് നേതി നേതി എന്ന് പറയുന്നത്, ബാബയേയും സമ്പത്തിനേയും അറിയുന്നില്ല. വിശ്വത്തിന്റെ രാജ്യാധികാരം പ്രാപ്തമാക്കിപ്പിക്കുന്ന ബാബയേയും അവർക്ക് അറിയില്ല. ഇപ്പോൾ മുഴുവൻ സൃഷ്ടിയുടേയും ആദി മദ്ധ്യ അന്ത്യത്തെ നിങ്ങൾ അറിയുന്നുണ്ട്. അപ്പോൾ നിങ്ങൾ ഡബിൾ ആസ്തികരായില്ലേ. ലോകത്തിലുള്ളവർക്ക് ശാന്തി ആരിൽ നിന്ന്, എവിടെ നിന്ന് പ്രാപ്തമാകും എന്നത് പോലും അറിയുന്നില്ല. സന്യാസിമാരുടെ അടുത്ത് പോയി ഞങ്ങൾക്ക് ശാന്തി വേണം എന്ന് പറയുന്നുണ്ട്. ഇപ്പോൾ നമുക്ക് ഇവിടെ എവിടെ നിന്ന് ശാന്തി വരാനാണ്? കർമ്മം ചെയ്യുക തന്നെ വേണമല്ലോ? ശാന്തി ശാന്തിധാമത്തിലാണ് കിട്ടുക. അഥവാ വീട്ടിൽ ഒരാൾ അശാന്തമാണെങ്കിൽ അവർ ആ വീടിനെ മുഴുവൻ അശാന്തമാക്കും. ശാന്തി മധുരമായ വീട്ടിലാണ് കിട്ടുക. പിന്നെ നമ്മൾ ആത്മാക്കളെ പാർട്ട് അഭിനയിക്കുന്നതിന് വേണ്ടി പുതിയ ലോകത്തിലേക്ക് ബാബ അയക്കുകയാണ്. ബാബ നരകത്തിലേക്ക് അയക്കുകയില്ലല്ലോ. ശാന്തിധാമത്തിൽ നിന്നും സുഖധാമത്തിലേക്കാണ് പോവുക. നിങ്ങൾ കുട്ടികൾക്ക് അറിയാം ഇത് ഭഗവാന്റെ പാഠശാലയാണ്. ഇത് സത്സംഗമൊന്നുമല്ല. ഇവിടെ കുട്ടികൾക്കു വേണ്ടി ഭഗവാനുവാചയാണ്. നിരാകാരനായ ശിവബാബ ശരീരത്തിലേക്ക് പ്രവേശിച്ച് നിങ്ങൾ കുട്ടികളോട് സംസാരിക്കുകയാണ്. ആത്മാവും ശരീരത്തിലുണ്ടല്ലോ. ആത്മാവിന് എപ്പോഴാണോ കർമ്മേന്ദ്രിയങ്ങൾ ലഭിക്കുന്നത് അപ്പോഴാണ് കേൾക്കുകയും സംസാരിക്കുകയും ചെയ്യുന്നത്. ഇപ്പോൾ ആത്മാക്കൾക്ക് ബാബ പഠിപ്പ് നൽകുകയാണ്, പരമാത്മാവിനെ വിളിക്കുന്നുണ്ട് അല്ലയോ പതിത പാവനാ...അല്ലയോ സദ്ഗതി ദാതാവേ, മുക്തിദാതാവേ, വഴികാട്ടി എന്നെല്ലാം എന്നാൽ അവർക്ക് അറിയില്ല ബാബ എങ്ങനെയാണ് മുക്തമാക്കി വീണ്ടും വഴികാട്ടിയായി എങ്ങോട്ട് കൂട്ടിക്കൊണ്ടു പോകും. കേവലം നിലവിളിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഗോഡ് ഫാദർ വന്നിരിക്കുകയാണ് നിങ്ങൾ കുട്ടികൾക്ക് വഴി കാണിച്ചു തരുകയാണ്. സ്വയം നിങ്ങളെ ശാന്തിധാമത്തിലേക്ക് കൂട്ടി കൊണ്ടുപോകും പിന്നെ നിങ്ങൾ തന്നെ സ്വയം സുഖധാമത്തിലേക്ക് പോകും. ബാബ ഒരു തവണ വന്ന് വഴികാട്ടിയാകുന്നു പിന്നെ പുതിയ ലോകത്തിൽ ബാബ വഴി കാണിക്കില്ല. ഈ സമയത്ത് മനുഷ്യർ പതിതരായതു കൊണ്ട് തിരിച്ച് വീട്ടിലേക്ക് എങ്ങനെ പോകും എന്നത് അറിയുന്നില്ല, സ്വയം പറക്കാൻ കഴിയുന്നില്ല. എത്രയധികം ഭക്തി അങ്ങോട്ട് പോകുന്നതിന് ചെയ്യുകയാണ്. പക്ഷെ നമ്മൾ പതിതരായതു കൊണ്ട് തിരിച്ച് പോകാൻ സാധിക്കില്ല എന്നത് അവർ അറിയുന്നില്ല. പതിത പാവനനായ ബാബ വന്ന് പാവനമാക്കിയാലാണ് നമ്മൾ തിരിച്ച് പോവുക. ഇപ്പോൾ പാവനമാകുന്നതിനുള്ള യുക്തി പറഞ്ഞു തരുകയാണ്. സർവ്വർക്കു പതിത്തതിൽ നിന്നും പാവനമാകണം. ഇപ്പോൾ എത്രയധികം മനുഷ്യരാണ്, എന്നാൽ സത്യയുഗത്തിൽ ദേവതകളുടെ ലോകം ഉണ്ടായിരുന്നു പുതിയ വൃക്ഷത്തിൽ 9 ലക്ഷം ജനസംഖ്യയാണ് ഉണ്ടാവുക. ആദ്യം കുറച്ച് ഇലകളാണ് ഉണ്ടാവുക. പിന്നെ വലുതാകുന്നു. ആദ്യം ഒരേ ഒരു ധർമ്മത്തിൽ ഉള്ളവരാണ് ഉണ്ടായിരുന്നത്. നിങ്ങൾ ഇപ്പോൾ സ്വയത്തെ നരകവാസിയാണെന്ന് മനസ്സിലാക്കില്ല, എന്നാൽ മറ്റെല്ലാവരും നരകവാസികളാണ്. പക്ഷെ സ്വയത്തെ അവർ മനസ്സിലാക്കുന്നില്ല. ഈ സമയത്ത് എല്ലാവരുടേയും മുഖം മനുഷ്യന്റേതാണ് എന്നാൽ സ്വഭാവം വാനരന്റേതാണ്. വലിയ വലിയ രാജാക്കന്മാർ പോലും ലക്ഷ്മി നാരായണന്റെ മുന്നിൽ തല കുനിക്കാറുണ്ട്, എന്നാൽ അവർ പതിതരെ പാവനമാക്കുന്നവരല്ല. ആരെയെങ്കിലും ദു:ഖിയായി കണ്ടാൽ അവരുടെ ദു:ഖത്തെ ഇല്ലാതാക്കുന്ന ദയാമസ്കരുമല്ല. ദയാമനസ്കൻ ഒരു ബാബയാണ്. ബാബ തന്നെയാണ് കല്ലുബുദ്ധികളെ പവിഴബുദ്ധിയാക്കുന്നത്. ഇപ്പോൾ നിങ്ങൾ ദേവതകളാവുകയാണ്. ഇതാണ് നരനിൽ നിന്നും നാരായണനാകുന്നതിനുള്ള പാഠശാല. ഇത് രാജയോഗമാണ്. ഋഷി മുനിമാർ പോലും ഗീതയിലെ രാജയോഗം ആരാണ് പഠിപ്പിച്ചത് എന്നത് അറിയുന്നില്ല. ഗീതയെ തീർത്തും ഖണ്ഡിച്ചു. അവർ മനസ്സിലാക്കുന്നത് കൃഷ്ണനാണ് രാജയോഗം പഠിപ്പിച്ചത് എന്നാണ്. പറയുന്നുണ്ട് കൃഷ്ണ ഭഗവാനുവാച മൻമനാഭവ. ഇപ്പോൾ കൃഷ്ണനാണെങ്കിൽ പരമാത്മാവല്ല. കൃഷ്ണൻ സത്യയുഗത്തിലെ രാജകുമാരനാണ്, ആ ആത്മാവ് പോലും ഈ സംഗമയുഗത്തിൽ രാജയോഗം പഠിച്ച് രാജ്യപദവി പ്രാപ്തമാക്കുകയാണ്, അവരെയാണ് ഭഗവാനെന്ന് പറയുന്നത്. ധാരാളം മനുഷ്യർ ഗീത കേൾക്കുന്നുണ്ട്, എന്നാൽ ഗീതയുടെ ഭഗവാൻ ശിവനാണ്, കൃഷ്ണനല്ല എന്നത് ആർക്കും അറിയില്ല. പറയുന്നുണ്ട് എല്ലാം ഒന്നു തന്നെയാണ്. ഇങ്ങനെ മനുഷ്യരുടെ കൂടെ തലയിട്ട് അടിക്കേണ്ടി വരും. 63 ജന്മങ്ങളായി മനസ്സിലാക്കിയതാണ് കൃഷ്ണനാണ് ഭഗവാനെന്ന്. ദ്വാപരം മുതൽ ശാസ്ത്രം ഉണ്ടാക്കിയതാണ്. അപ്പോൾ ഏറ്റവും ആദ്യമാദ്യം ഗീത ഉണ്ടായിരിക്കും. ഈ ശാസ്ത്രങ്ങളെല്ലാം ഭക്തി മാർഗ്ഗത്തിലേതാണ്. ജ്ഞാനമാർഗ്ഗത്തിൽ ഒരു ശാസ്ത്രവുമില്ല. ഗീതയാണ് നമ്പർവൺ. പിന്നെയാണ് ഈ വേദങ്ങളും ഉപനിഷത്തെല്ലാം ഉണ്ടാക്കപ്പെട്ടത്. അതെല്ലാം ഗീതയുടെ പേരകുട്ടികളാണ്. മനുഷ്യർ പഠിച്ച് പഠിച്ച് താഴേക്കാണ് വന്നത്. ഇപ്പോൾ 84 ജന്മങ്ങൾ പൂർത്തിയായി. ഇപ്പോൾ ഒന്നാമത്തെ നമ്പറിലേക്ക് പോകണം. ഇപ്പോൾ നിങ്ങൾ വീണ്ടും സത്യയുഗത്തിലെ ലക്ഷ്മി നാരായണനാകുന്നതിനുള്ള പഠിപ്പ് പഠിക്കാനാണ് ഇവിടെ വന്നിരിക്കുന്നത്. എല്ലാവരും ലക്ഷ്മി നാരായണനാകില്ല. രാജധാനിയുടെ സ്ഥാപനയാണ് നടക്കുന്നത് പക്ഷെ ആരാണ് രാജധാനി സ്ഥാപിച്ചത്, ഇത് ആരുടേയും ബുദ്ധിയിലും വരുന്നില്ല. കലിയുഗത്തിൽ വളരെയധികം മനുഷ്യരുണ്ട് അവർക്ക് കഴിക്കാൻ പോലും കിട്ടുന്നില്ല, എന്നാൽ സത്യയുഗത്തിൽ ലക്ഷ്മി നാരായണന്റെ രാജ്യമായിരിക്കും. ഇവിടെ നോക്കൂ എത്ര ധർമ്മങ്ങളാണ്. സമീപത്ത് നിൽക്കുന്നത് ഏറ്റവും വലിയ മഹാഭാരത യുദ്ധമാണ്, എന്നിട്ടും മനുഷ്യരുടെ കണ്ണ് തുറക്കുന്നില്ല. അതിനാൽ ഈ മഹാഭാരത യുദ്ധം കല്പം മുമ്പും നടന്നിട്ടുണ്ട്, അതിനു ശേഷം എന്താണ് നടന്നത് എന്നത് ആർക്കും അറിയില്ല. ഈ കാര്യങ്ങളെല്ലാം നിങ്ങൾ ബ്രാഹ്മണരും ബ്രാഹ്മണികളും അറിയുന്നുണ്ട്. നിങ്ങളെ ബ്രഹ്മാവിലൂടെ ബാബ ദത്തെടുത്തിരിക്കുകയാണ്. ഭഗവാൻ നിങ്ങളെ പഠിപ്പിച്ച് ഈ ലക്ഷ്മി നാരായണനാക്കുകയാണ് അതിനാൽ നല്ല രീതിയിൽ പഠിക്കണം. കേവലം ബാബയേയും പുതിയ ലോകത്തിനേയും ഓർമ്മിക്കൂ എങ്കിൽ പുതിയ ലോകത്തിലേക്ക് പോകാം. നല്ല രീതിയിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്താൽ, എത്രത്തോളം ആത്മീയ സേവനം ചെയ്യുന്നോ അതിനനുസരിച്ച് രാജാവും രാജ്ഞിയുമാകാം. നിങ്ങൾ ആത്മീയ സാമൂഹിക സേവകരാണ്. ബാക്കി ലോകം മുഴുവൻ ഭൗതികമായ സാമൂഹിക സേവകരാണ്. നിങ്ങൾ ആത്മാക്കൾക്ക് ബാബ ദിവസവും ജ്ഞാനം നൽകുകയാണ്, ആത്മാക്കളുടെ സേവനം ചെയ്യുന്നുണ്ടല്ലോ. അതിനെയാണ് ആത്മീയസേവനം എന്നു പറയുന്നത്, ഇത് പഠിപ്പിക്കുന്നത് ആത്മീയ അച്ഛനാണ്. ഇത് മനുഷ്യനെ ദേവതയാക്കുന്ന പാഠശാലയാണ്. തീർച്ചയായും ആകുമല്ലോ. എപ്പോഴാണോ നിങ്ങൾ പഠിപ്പ് പൂർത്തിയാക്കുന്നത് അതോടു കൂടി വിനാശം വരും, പിന്നെ നിങ്ങളും പോകും. ഇങ്ങനെ പറയാറുണ്ട് - രാമനും പോയി, രാവണനും പോയി... വളരെ കുറച്ച് പേർ ബാക്കി ഉണ്ടാകും, അതിലും വ്യത്യാസം ഉണ്ടാകും, പിന്നെ നിങ്ങൾ സ്വർഗ്ഗത്തിലേക്ക് വരും. നിങ്ങൾക്കു വേണ്ടി പുതിയ ലോകം സ്ഥാപിക്കപ്പെടുകയാണ്. നിങ്ങൾ സ്വർഗ്ഗവാസിയാകുന്നതിന് പഠിക്കുകയാണ്. ഇത് നരകമാണ്. ഇപ്പോൾ നിങ്ങൾ സംഗമത്തിലാണ്. ഇപ്പോൾ നിങ്ങൾ ബ്രാഹ്മണനും ബ്രാഹ്മണിയുമാകുന്നി
ല്ലെങ്കിൽ സമ്പത്ത് പ്രാപ്തമാകില്ല. സമ്പത്ത് ബ്രാഹ്മണർക്ക് ലഭിക്കും, അവർ ഒരു ബാബയെ ആണ് ഓർമ്മിക്കുക, ഏതെങ്കിലും ദേഹധാരികളെ ഓർമ്മിക്കില്ല. ബാക്കി കുറച്ചെങ്കിലും കേട്ടാൽ പ്രജയിലേക്ക് വരും. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ആത്മീയ സാമൂഹിക സേവകനായി പഠിക്കുകയും പഠിപ്പിക്കുകയും വേണം. ബാബയോടൊപ്പം വരാനിരിക്കുന്ന പുതിയ ലോകത്തെയും ഓർമ്മിക്കണം.

2) ബാബക്കു സമാനം ദയാമസ്കരായി മാറി എല്ലാവരേയും പവിഴബുദ്ധിയാക്കുന്നതിനുള്ള സേവനം ചെയ്യണം.

വരദാനം :-
നിരാകാരനിൽ നിന്ന് സാകാരൻ- ഈ മന്ത്രത്തിന്റെ സ്മൃതിയിലൂടെ സേവനത്തിന്റെ പാർട്ടഭിനയിക്കുന്ന ആത്മീയസേവാധാരിയായി ഭവിക്കട്ടെ.

ബാബ നിരാകാരനിൽ നിന്ന് സാകാരനായി സേവനത്തിന്റെ പാർട്ടഭിനയിക്കുന്നതു പോലെ കുട്ടികൾക്കും ഈ മന്ത്രത്തിന്റെ യന്ത്രം സ്മൃതിയിൽ വെച്ച് സേവനത്തിന്റെ പാർട്ടഭിനയിക്കണം. ഈ സാകാരസൃഷ്ടി, സാകാരശരീരം സ്റ്റേജ് ആണ്. സ്റ്റേജ് ആധാരമാണ്. പാർട്ട്ധാരി ആധാരമൂർത്തിയാണ്, അധികാരിയാണ്. ഈ സ്മൃതിയോടെ വേറിട്ട് പാർട്ടഭിനയിക്കൂ എങ്കിൽ വിവേകത്തിനൊപ്പം സാരസ്വരൂപവും ആത്മീയസേവാധാരിയുമായി മാറും.

സ്ലോഗന് :-
സാക്ഷിയായി ഓരോ കളിയെയും കാണുന്നവരാണ് സാക്ഷിദൃഷ്ടാവ്

അവ്യക്തസൂചനകൾ- ബ്രഹ്മാബാബയ്ക്കു സമാനം സമ്പന്നവും സമ്പൂർണ സ്ഥിതിയുടെയും അനുഭവം ചെയ്യു

സ്നേഹവും ശക്തിയും- എപ്പോഴാണോ ഈ രണ്ടിന്റെയും മിലനമുണ്ടാകുന്നത് അപ്പോൾ അവസ്ഥ അതിനിർമോഹിയും അതിസ്നേഹിയുമാകുന്നു. ആരോടാണോ സ്നേഹം അവർക്ക് സമാനമാകണം, ഇതാണ് സ്നേഹത്തിന്റെ തെളിവ്. എന്നാൽ വെറും സ്നേഹം വെക്കുന്നതിലൂടെ സമ്പൂർണമാകുകയില്ല. സ്നേഹത്തിനൊപ്പമൊപ്പം ശക്തിയുമുണ്ടെങ്കിൽ സ്വയം സമ്പൂർണമായി മറ്റുള്ളവരെയും സമ്പൂർണമാക്കാം.