മധുരമായ കുട്ടികളേ -
നിങ്ങളുടെ ഓർമ്മയുടെ യാത്ര തികച്ചും ഗുപ്തമാണ്, നിങ്ങൾ കുട്ടികൾ ഇപ്പോൾ
മുക്തിധാമത്തിലേക്കു പോകുന്നതിനുളള യാത്ര ചെയ്തുകൊണ്ടിരിക്
കുകയാണ്.
ചോദ്യം :-
സ്ഥൂലവതനവാസിയിൽ നിന്നും സൂക്ഷ്മവതനവാസിയായ ഫരിസ്തയായി
മാറാനുളള മുഖ്യമായ
പുരുഷാർത്ഥമെന്താണ്?
ഉത്തരം :-
സൂക്ഷ്മവതനവാസി ഫരിസ്തയായി മാറണമെങ്കിൽ ആത്മീയ സേവനത്തിൽ എല്ല്-എല്ല് സ്വാഹാ
ചെയ്യൂ. എല്ലുമുറിയെ സേവനം ചെയ്യാതെ ഒരിക്കലും ഫരിസ്തയായി മാറില്ല കാരണം
ഫരിസ്തകൾ എല്ലും മാംസവും ഇല്ലാത്തതാണ്. ഈ പരിധിയില്ലാത്ത സേവനത്തിൽ ദധീചി
ഋഷിയ്ക്കു സമാനം എല്ല്-എല്ല് സ്വാഹാ ചെയ്യണം. അപ്പോഴെ വ്യക്തത്തിൽ നിന്നും
അവ്യക്തമായിത്തീരൂ.
ഗീതം :-
ക്ഷമയോടെയിരിക്കൂ ആത്മാവേ....
ഓംശാന്തി.
കുട്ടികൾക്ക് ഈ ഗീതത്തിലൂടെ ക്ഷമയോടെയിരിക്കുവാനുളള സൂചന ലഭിച്ചു. കുട്ടികൾക്ക്
അറിയാം നമ്മൾ ശ്രീമത പ്രകാരമാണ് പുരുഷാർത്ഥം ചെയ്യുന്നത്. നമ്മൾ ഈ ഗുപ്തമായ
യോഗത്തിന്റെ യാത്രയിലാണ്. മറ്റുളള ഭൗതികയാത്ര സമയത്തിനനുസരിച്ച് പൂർത്തിയാകുന്നു.
ഈ യാത്രയാണ് മുഖ്യമായത്. എന്നാൽ ഇതേക്കുറിച്ച് നിങ്ങൾ കുട്ടികൾക്ക് മാത്രമേ
അറിയൂ. ഭൗതിക തീർത്ഥാടനവും വളരെ ആവശ്യമാണ്, കൂട്ടിക്കൊണ്ടു പോകുന്ന വഴികാട്ടിയും
ആവശ്യമാണ്. നിങ്ങളുടെ പേരാണ് പാണ്ഡവസൈന്യം. ഇപ്പോൾ നിങ്ങൾ യാത്രയിലാണ്. അല്ലാതെ
സ്ഥൂലമായ യുദ്ധത്തിന്റെ കാര്യമില്ല. ഇവിടെയുളള ഓരോ കാര്യങ്ങളും ഗുപ്തമാണ്.
യാത്രയും വളരെയധികം ഗുപ്തമാണ്. ശാസ്ത്രങ്ങളിൽ പോലുമുണ്ട് - ബാബ പറയുന്നു, എന്നെ
ഓർമ്മിക്കൂ, എന്നാൽ എന്റെ അടുത്തേക്ക് എത്തിച്ചേരും. ഇതുതന്നെയല്ലേ യാത്ര.
സർവ്വശാസ്ത്രങ്ങളുടെയും സാരമാണ് ബാബ പറയുന്നത്. അതിനെ പ്രായോഗിക തലത്തിലേക്ക്
കൊണ്ടുവരാൻ പറഞ്ഞുതരുന്നു. നമ്മൾ ആത്മാക്കൾക്ക് നിർവ്വാണധാമത്തിലേക്കുളള യാത്ര
പോകണം. ചിന്തിച്ചു നോക്കൂ അപ്പോൾ മനസ്സിലാക്കുവാൻ സാധിക്കും. ഇതാണ്
മുക്തിധാമത്തിലേക്കുളള സത്യമായ യാത്ര. എല്ലാവരും മുക്തിധാമത്തിലേക്ക് പോകുവാൻ
ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ആരെങ്കിലും മുക്തിധാമത്തിലേക്ക് പോകുന്നതിനുളള വഴി
പറഞ്ഞു തരണമല്ലോ. പക്ഷേ ബാബ സ്വതവേ തന്റെതായ സമയത്താണ് വരുന്നത്. ഈ
സമയത്തെക്കുറിച്ച് ആർക്കും തന്നെ അറിയുന്നുമില്ല. ബാബ വന്ന്
മനസ്സിലാക്കിത്തരുമ്
പോഴാണ് കുട്ടികൾക്ക് നിശ്ചയമുണ്ടാകുന്നത്. സത്യമായ യാത്ര
എന്ന് ഇതിനെയാണ് പറയുന്നതെന്ന് അപ്പോഴാണ് മനസ്സിലായത്. ഭഗവാൻ ഈ യാത്ര ഇതിനു
മുമ്പും പഠിപ്പിച്ചിരുന്നു. മധ്യാജീഭവ, മന്മനാഭവ. ഈ രണ്ട് വാക്കുകളും നിങ്ങൾക്ക്
വളരെ പ്രയോജനപ്പെടുന്നു. കേവലം ആരാണ് ഇത് പറഞ്ഞത് എന്നതിൽ മാത്രം തെറ്റു പറ്റി.
ദേഹസഹിതം ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളെയും മറക്കുവാൻ പറയുന്നുണ്ട്.
ബ്രഹ്മാബാബയ്ക്കും തന്റെതായ ദേഹമുണ്ട്. ബ്രഹ്മാബാബയ്ക്കും മനസ്സിലാക്കി
കൊടുക്കുന്ന ആൾ വേറെയാണ് അതായത് ശിവബാബ. ബാബയ്ക്ക് തന്റെതായ ദേഹമില്ല,
വിചിത്രനാണ്. ചിത്രം അർത്ഥം ശരീരമില്ല. വാസ്തവത്തിൽ ഈ മുഴുവൻ ലോകവും ഒരു
ചിത്രശാലയാണ്. വിചിത്രവും ചിത്രവും അതായത് ജീവനും ആത്മാവും തമ്മിലാണ് ഈ മനുഷ്യ
സ്വരൂപം തന്നെ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. അപ്പോൾ ബാബ വിചിത്രമാണ്. എനിക്ക്
ഈ ചിത്രത്തിന്റെ ആധാരമെടുക്കേണ്ടതായി വരുകയാണെന്നാണ് മനസ്സിലാക്കിത്തരുന്നത്.
ഭഗവാൻ പറഞ്ഞിരുന്നതായി ശാസ്ത്രങ്ങളിലുമുണ്ട്, അപ്പോൾ തന്നെയാണ് മഹാഭാരതയുദ്ധവും
നടന്നിരുന്നത്. രാജയോഗം പഠിപ്പിച്ചിരുന്നു അപ്പോൾ തീർച്ചയായും രാജധാനിയുടെ
സ്ഥാപനയും നടന്നിരുന്നു. ഇപ്പോൾ രാജധാനി ഇല്ലല്ലോ. ഭഗവാനാണ് രാജയോഗം
പുതിയലോകത്തേക്കു വേണ്ടി പഠിപ്പിച്ചത്, കാരണം വിനാശം തൊട്ടു മുന്നിലാണ്.
ഇങ്ങനെയെല്ലാം സംഭവിച്ചിരുന്നപ്പോഴാണ് സ്വർഗ്ഗത്തിന്റെ സ്ഥാപനയും നടന്നത്.
ലക്ഷ്മി-നാരായണന്റെ രാജധാനി സ്ഥാപിക്കപ്പെട്ടിരുന്നു. ഇപ്പോൾ നിങ്ങളുടെ
ബുദ്ധിയിലുണ്ട് - സത്യയുഗമുണ്ടായിരുന്നു, ഇപ്പോൾ കലിയുഗമാണ്. ബാബ വീണ്ടും അതേ
കാര്യങ്ങൾ തന്നെയാണ് കേൾപ്പിക്കുന്നത്. ഞാൻ പരംധാമത്തിൽ നിന്നും
വന്നിരിക്കുകയാണ് നിങ്ങളെ തിരികെ കൊണ്ടു പോകുന്നതിനായി എന്നൊന്നും ആർക്കും പറയാൻ
സാധിക്കില്ലല്ലോ. പരമപിതാവായ പരമാത്മാവിനു മാത്രമേ ബ്രഹ്മാവിലൂടെ പറയാൻ സാധിക്കൂ.
മറ്റാരിലൂടെയും പറയുകയുമില്ല. സൂക്ഷ്മ വതനത്തിൽ ബ്രഹ്മാ വിഷ്ണു ശങ്കരനാണ്.
ബ്രഹ്മാവിനെക്കുറിച്ചും ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്, ഒന്ന് അവ്യക്ത
ബ്രഹ്മാവ് രണ്ട് ഇവിടെയുളള വ്യക്തബ്രഹ്മാവ്. നിങ്ങളിപ്പോൾ ഫരിസ്തയായി മാറുകയാണ്.
ഫരിസ്തകൾ ഒരിക്കലും സ്ഥൂലവതനത്തിൽ ഉണ്ടായിരിക്കില്ല. ഫരിസ്തകൾക്ക് അസ്ഥിയും
മാംസവും ഉണ്ടായിരിക്കില്ല. ഇവിടെ ഈ ആത്മീയ സേവനത്തിൽ എല്ലുകളെല്ലാം തന്നെ
സമർപ്പണം ചെയ്യുകയാണെങ്കിൽ ഫരിസ്തയായി മാറുന്നു. ഇപ്പോൾ എല്ലാവർക്കും
എല്ലുകളുണ്ടല്ലോ. സേവനത്തിനായി തന്റെ എല്ലുകൾ പോലും നൽകിയെന്ന്
എഴുതപ്പെട്ടിട്ടുണ്ട്. അർത്ഥം തന്റെ എല്ലുകളെ സമാപ്തമാക്കുന്നു. സ്ഥൂലവതനവാസിയിൽ
നിന്നും സൂക്ഷ്മവതനവാസിയായി മാറണം. ഇവിടെ നമ്മൾ എല്ലുകൾ നൽകി സൂക്ഷ്മമായി
മാറുന്നു. ഈ സേവനത്തിൽ തന്റെതായ സർവ്വതും സമർപ്പണം ചെയ്യണം. ഓർമ്മയിൽ
ഇരുന്നുകൊണ്ട് നമ്മൾ ഫരിസ്തയായി മാറുന്നു. ഇങ്ങനെ പാടാറുണ്ട് - വേട്ടമൃഗത്തിന്
മരണഭയം വേട്ടക്കാരന് ആനന്ദം. ഇവിടെ ആനന്ദം ഫരിസ്തകൾക്കെന്നാണ് പറയുന്നത്.
നിങ്ങളാണ് മനുഷ്യനിൽ നിന്നും ഫരിസ്തയാകുന്നത്. ഇപ്പോൾ നിങ്ങളെ ഒരിക്കലും ദേവത
എന്ന് പറയില്ല. ഇവിടെ നിങ്ങൾക്ക് ശരീരമുണ്ടല്ലോ. സൂക്ഷ്മവതനത്തെക്കുറിച്ച്
ഇപ്പോഴാണ് വർണ്ണിക്കുന്നത്. നിങ്ങളിപ്പോൾ യോഗത്തിലിരുന്നുകൊണ്ട് ഫരിസ്തയായി
മാറുന്നു. അവസാനം നിങ്ങൾ ഫരിസ്തയാകുന്നു. നിങ്ങൾക്ക് ആ സമയത്ത് എല്ലാ
സാക്ഷാത്കാരങ്ങളും ലഭിക്കുന്നു, അപ്പോൾ സന്തോഷവുമുണ്ടാകുന്നു. ബാക്കി എല്ലാ
മനുഷ്യരും കാലന്റെ വേട്ടയ്ക്ക് ഇരയാകുന്നു. നിങ്ങളിലും ആരാണോ മഹാവീരൻ അവർ
ദൃഢതയോടെയിരിക്കുന്നു. ബാക്കി എന്തെന്തെല്ലാം സംഭവിക്കാൻ പോകുന്നു.
വിനാശത്തിന്റെ ദൃശ്യമെല്ലാം തീർച്ചയായും ഉണ്ടാകണമല്ലോ. അർജ്ജുനന് വിനാശത്തിന്റെ
സാക്ഷാത്കാരമുണ്ടായി എന്ന് കേട്ടിട്ടുണ്ട്. നിങ്ങൾ കുട്ടികൾക്കാണ്
വിനാശത്തിന്റെയും സ്ഥാപനയുടെയും സാക്ഷാത്കാരമുണ്ടാകുന്നത്. ഏറ്റവുമാദ്യം തന്നെ
ബ്രഹ്മാബാബയ്ക്കും വിനാശത്തിന്റെ സാക്ഷാത്കാരം ഉണ്ടായിരുന്നു. എന്നാൽ ആ സമയത്ത്
ജ്ഞാനം ഒട്ടുമുണ്ടായിരുന്നില്ല. സൃഷ്ടിയുടെ വിനാശം ഉണ്ടാകുകയാണെന്ന് കണ്ടു.
പിന്നീട് ചതുർഭുജത്തിന്റെ സാക്ഷാത്കാരവും ഉണ്ടായി. ഇത് വളരെയധികം നല്ലതാണെന്ന്
മനസ്സിലായി. വിനാശത്തിനു ശേഷം ഞാൻ വിശ്വത്തിന്റെ അധികാരിയാകുന്നു എന്ന്
അറിഞ്ഞപ്പോൾ സന്തോഷമുണ്ടായി. വിനാശം നല്ലതിനാണെന്നുളളത് ലോകത്തിലുളളവർക്ക്
അറിയില്ലല്ലോ. ശാന്തിയ്ക്കുവേണ്ടി പ്രയത്നിക്കുന്നുണ്ട്, എന്നാൽ അവസാനം
തീർച്ചയായും വിനാശം സംഭവിക്കണം. പതിതപാവനാ വരൂ എന്ന് പറഞ്ഞാണ് ഓർമ്മിക്കുന്നത്.
അപ്പോൾ തീർച്ചയായും ബാബ വന്ന് പാവനലോകത്തെ സ്ഥാപിക്കുന്നു. ഇതിൽ നമ്മൾ രാജ്യം
ഭരിക്കുന്നു. ഇത് നല്ലതല്ലേ. എന്തിനാണ് പതിതപാവനനേ ഓർമ്മിക്കുന്നത്? കാരണം ഇവിടെ
ദുഃഖമാണ്. പാവനലോകത്തിൽ ദേവതകളാണുളളത്, പതിതലോകത്തിൽ ദേവതകളുടെ കാൽ പോലും
പതിയുവാൻ സാധിക്കില്ല. അപ്പോൾ തീർച്ചയായും പതിതലോകത്തിന്റെ വിനാശം
സംഭവിക്കണമല്ലോ. മഹാവിനാശം എന്ന മഹിമയുമുണ്ട്. അതിനുശേഷം എന്താണുണ്ടാകുന്നത്?
ഒരേയൊരു ധർമ്മത്തിന്റെ സ്ഥാപന ഉണ്ടാകണമല്ലോ. ഇവിടെ നിന്നു തന്നെ രാജയോഗം
പഠിക്കുന്നു. സർവ്വനാശം സംഭവിച്ചാൽ ബാക്കി ഭാരതത്തിൽ ആരാണ് അവശേഷിക്കുക? ആരാണോ
രാജയോഗം പഠിക്കുന്നത്, ജ്ഞാനം നൽകുന്നത്, അവർ മാത്രമേ അവശേഷിക്കൂ. എല്ലാവരുടെയും
നാശം സംഭവിക്കുക തന്നെ വേണം ഇതിൽ ഭയപ്പെടേണ്ടതായ ആവശ്യമില്ലല്ലോ. പതിതപാവനനായ
ബാബയെ വിളിക്കുന്നുണ്ട്, അപ്പോൾ ബാബ വരുമ്പോൾ തീർച്ചയായും സന്തോഷിക്കണമല്ലോ.
ബാബ പറയുന്നു ഒരിക്കലും വികാരത്തിലേക്ക് പോകരുത്. ഈ വികാരങ്ങളുടെമേൽ വിജയം
പ്രാപിക്കൂ, ദാനം ചെയ്യൂ എന്നാൽ ഗ്രഹപ്പിഴയിൽ നിന്നും മുക്തമാകും. തീർച്ചയായും
ഭാരതത്തിന്റെ ഗ്രഹപ്പിഴ മാറുക തന്നെ ചെയ്യും. തമോപ്രധാനത്തിൽ നിന്നും
സതോപ്രധാനമാകണം. സത്യയുഗത്തിലുളള പവിത്ര ദേവതകൾ ഇവിടെ നിന്നു തന്നെയുണ്ടാകണം.
നിങ്ങൾക്കറിയാം നമ്മൾ ശ്രീമത്ത് പ്രകാരം നിർവ്വികാരിയാകുന്നു. ഭഗവാനുവാച ഇത്
ഗുപ്തമാണ്. ശ്രീമത്ത് പ്രകാരം നിങ്ങൾ ചക്രവർത്തിപദവി നേടുന്നു. ബാബ പറയുന്നു,
നിങ്ങൾക്ക് നരനിൽ നിന്നും നാരായണനായി മാറണം. സെക്കന്റിൽ രാജ്യപദവി ലഭിക്കുന്നു.
ആരംഭത്തിൽ ചില പെൺകുട്ടികൾ 4-5 ദിവസങ്ങൾ വരെ വൈകുണ്ഠത്തിൽ വസിക്കുമായിരുന്നു.
ശിവബാബ വന്ന് കുട്ടികൾക്ക് വൈകുണ്ഠത്തിന്റെ സാക്ഷാത്കാരം ചെയ്യിക്കുമായിരുന്നു.
എത്ര അന്തസ്സോടെയും പ്രൗഢിയോടെയുമാണ് ദേവതകൾ വന്നിരുന്നത്. അപ്പോൾ കുട്ടികളുടെ
ഹൃദയത്തിൽ അനുഭവമാകുന്നുണ്ട്, ഗുപ്തവേഷത്തിൽ വരുന്ന ബാബയാണ് നമുക്ക്
മനസ്സിലാക്കിത്തരുന്നത്. ബ്രഹ്മാവിന്റെ ശരീരത്തിലേക്കാണ് വരുന്നത്.
ബ്രഹ്മാവിന്റെ ശരീരം ഇവിടെയല്ലേ ഉണ്ടാവുക. പ്രജാപിതാ ബ്രഹ്മാവിലൂടെയാണ് സ്ഥാപന.
ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് - ആരു വന്നാലും അവരോട് ചോദിക്കണം - നിങ്ങൾ
ആരുടെ പക്കലാണ് വന്നിരിക്കുന്നതെന്ന്? അപ്പോൾ അവർ പറയും ബി.കെ സഹോദരങ്ങളുടെ
പക്കലേക്ക്. ശരി, ബ്രഹ്മാവിന്റെ പേര് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?
പ്രജാപിതാവല്ലേ. നമ്മൾ എല്ലാവരും അവരുടെതായിരിക്കുകയാണ്. തീർച്ചയായും ഇതിനു
മുമ്പും ആയിട്ടുണ്ടായിരുന്നു. ബ്രഹ്മാവിലൂടെയാണ് സ്ഥാപനയെങ്കിൽ അതിൽ തീർച്ചയായും
ബ്രാഹ്മണരും ആവശ്യമല്ലേ. ബാബ ബ്രഹ്മാവിലൂടെ ആർക്കാണ് മനസ്സിലാക്കിത്തരുന്നത്?
ബാബ ഒരിക്കലും ശൂദ്രന്മാർക്ക് മനസ്സിലാക്കിത്തരുന്നി
ല്ലല്ലോ. ഇവിടെ
ബ്രഹ്മാമുഖവംശാവലിയായ ബ്രാഹ്മണരാണ്, ശിവബാബ ബ്രഹ്മാവിലൂടെ നമ്മെ
സ്വന്തമാക്കിമാറ്റി. എത്ര ബ്രഹ്മാകുമാരി-കുമാരന്മാരാണ്, എത്രയധികം
സെന്ററുകളാണുളളത്. എല്ലാ സ്ഥലത്തും ബ്രഹ്മാകുമാരിമാർ തന്നെയാണ് പഠിപ്പിക്കുന്നത്.
ഇവിടെ നമുക്ക് മുത്തച്ഛനിൽ നിന്നുമുളള സമ്പത്താണ് ലഭിക്കുന്നത്. ഭഗവാനുവാച
നിങ്ങൾക്ക് രാജയോഗമാണ് പഠിപ്പിക്കുന്നത്. ബാബ നിരാകാരനായതുകൊണ്ട്, ബ്രഹ്മാവിന്റെ
ശരീരത്തിന്റെ ആധാരമെടുത്താണ് നിങ്ങൾക്ക് ജ്ഞാനം കേൾപ്പിക്കുന്നത്. എല്ലാവരും
പ്രജാപിതാവായ ബ്രഹ്മാവിന്റെ കുട്ടികളല്ലേ. നമ്മൾ പ്രജാപിതാ
ബ്രഹ്മാകുമാർ-കുമാരിമാരാണ്. ശിവബാബയാണ് മുത്തശ്ശൻ. ശിവബാബയാണ് ദത്തെടുത്തത്.
നിങ്ങൾക്കറിയാം നമ്മൾ മുത്തച്ഛനിൽ നിന്നും ബ്രഹ്മാവിലൂടെ പഠിക്കുകയാണ്. ഈ
ലക്ഷ്മിയും നാരായണനും സ്വർഗ്ഗത്തിന്റെ അധികാരികളല്ലേ. ഭഗവാൻ ഉയർന്നതിലും ഉയർന്ന
ഒരേയൊരു നിരാകാരനാണ്. കുട്ടികൾക്ക് വളരെ നല്ല രീതിയിൽ ധാരണ ചെയ്യണം. ആദ്യമാദ്യം
മനസ്സിലാക്കി കൊടുക്കൂ, ഭക്തിമാർഗ്ഗത്തിൽ രണ്ട് അച്ഛന്മാരാണ്, സത്യയുഗത്തിൽ
ഒരച്ഛനാണ്. പാരലൗകിക അച്ഛനിൽ നിന്നും ഇപ്പോൾ സമ്പത്ത് ലഭിച്ചു കഴിഞ്ഞാൽ
പിന്നെന്തിനാണ് അവിടെ ഓർമ്മിക്കുന്നത്. ഭഗവാനെ ഓർമ്മിക്കാനായി സത്യയുഗത്തിൽ
ദുഃഖം തന്നെയില്ലല്ലോ. ദുഃഖഹർത്താ സുഖകർത്താ.... എന്ന മഹിമയുമുണ്ട്. ഇത്
ഇപ്പോഴത്തെക്കാര്യമാണ്. എന്താണോ കഴിഞ്ഞുപോയത് അതിന്റെ മഹിമയാണല്ലോ ഉണ്ടാകുന്നത്.
ഒരാൾക്ക് മാത്രമാണ് മഹിമ. പതിതരെ പാവനമാക്കി മാറ്റുന്നതും ആ ഒരേയൊരു ബാബ
തന്നെയാണ്. പക്ഷേ മനുഷ്യർക്ക് ഇതിനെക്കുറിച്ചൊന്നും തന്നെ മനസ്സിലാകുന്നില്ല.
അവർ കഴിഞ്ഞുപോയ കഥകൾ എഴുതിയുണ്ടാക്കിയിരി
ക്കുകയാണ്. ഇപ്പോൾ നിങ്ങൾക്ക്
മനസ്സിലായിക്കഴിഞ്ഞു, ബാബ രാജയോഗം പഠിപ്പിച്ചതുകൊണ്ടാണ് നമുക്ക് രാജ്യ പദവി
ലഭിച്ചത്. 84ജന്മത്തിന്റെ ചക്രമാണ് കറങ്ങുന്നത്. ഇപ്പോൾ നാം വീണ്ടും
പഠിച്ചുകൊണ്ടിരിക്
കുകയാണ്, പിന്നീട് 21 ജന്മത്തേക്കുളള രാജ്യം ഭരിക്കുന്നു.
കല്പം മുമ്പത്തേതു പോലുളള ദേവതകളായിത്തീരുന്നു. നമ്മളാണ് പൂർണ്ണമായും
84ജന്മത്തിന്റെ ചക്രം കറങ്ങിയത് എന്ന് മനസ്സിലായി. ഇപ്പോൾ വീണ്ടും
സത്യ-ത്രേതായുഗത്തിലേക്ക് പോകുന്നു, അതുകൊണ്ടാണ് ബാബ ചോദിക്കാറുളളത് ഇതിനു
മുമ്പ് എത്ര തവണ കണ്ടിട്ടുണ്ട്? ഇത് പ്രാക്ടിക്കലായുളള കാര്യമല്ലേ. 84
ജന്മത്തിന്റെ ചക്രമുണ്ടെന്നുളളത് പുതിയവർക്കും തീർച്ചയായും മനസ്സിലാക്കാൻ
സാധിക്കുന്നു. ആദ്യം വരുന്നവർക്കേ ചക്രം പൂർത്തിയാക്കാൻ സാധിക്കൂ. ഇതിൽ ബുദ്ധി
ഉപയോഗിക്കൂ. ഈ കെട്ടിടത്തിൽ, ഈ വസ്ത്രത്തിൽ തന്നെ ബാബാ ഞങ്ങൾ അങ്ങയെ അനേക തവണ
കണ്ടിരുന്നു. ഇനിയും കണ്ടുകൊണ്ടിരിക്കും. പതിതത്തിൽ നിന്നും പാവനം, പാവന അവസ്ഥയിൽ
നിന്നും പതിതമായി വന്നു. എല്ലാ വസ്തുക്കളും സദാ പുതിയതായിത്തന്നെയിരിക്
കില്ലല്ലോ.
തീർച്ചയായും പഴയതാവുക തന്നെ ചെയ്യും. ഓരോ വസ്തുവും അതിന്റെ സതോ-രജോ-തമോ
അവസ്ഥയിലേക്കു പോകുന്നു. ഇപ്പോൾ പുതിയ ലോകം വരുകയാണെന്ന് നിങ്ങൾ കുട്ടികൾക്കറിയാം.
അതിനെയാണ് സ്വർഗ്ഗമെന്നും പറയുന്നത്. ഇത് നരകമാണ്. സ്വർഗ്ഗം പാവനലോകമാണ്. അല്ലയോ
പതിതപാവനാ വന്ന് പാവനമാക്കൂ എന്ന് വളരെയധികം പേർ വിളിക്കുന്നുണ്ടല്ലോ കാരണം
കൂടുതൽ ദുഃഖമുണ്ടാകുന്നു. എന്നാൽ നമ്മൾ തന്നെയായിരുന്നു പൂജ്യർ, വീണ്ടും
പൂജാരിയാകുന്നതും നമ്മൾ തന്നെയാണ് എന്നുളളത് ആർക്കും മനസ്സിലാക്കുവാൻ
സാധിക്കുന്നില്ല. ദ്വാപരയുഗത്തിൽ എല്ലാവരും പൂജാരികളാണ്. അനേകധർമ്മങ്ങളുണ്ട്.
പതിതത്തിൽ നിന്നും പാവനം, പാവന അവസ്ഥയിൽ നിന്നും പതിതമാവുക എന്നുളളത് ഭാരതത്തിനെ
ആധാരമാക്കിയുളള കളി തന്നെയാണ്.
നിങ്ങൾ കുട്ടികൾക്കിപ്പോൾ സ്മൃതി ഉണർന്നു കഴിഞ്ഞു, ഇപ്പോൾ നിങ്ങൾ ശിവജയന്തി
ആഘോഷിക്കുന്നു. ബാക്കി മറ്റാർക്കും തന്നെ ശിവനെക്കുറിച്ച് അറിയുക പോലുമില്ല.
നമുക്കു മാത്രമേ അറിയൂ. ശിവൻ തന്നെയാണ് നമുക്ക് രാജയോഗം പഠിപ്പിച്ചിരുന്നത്.
ബ്രഹ്മാവിലൂടെ സ്വർഗ്ഗത്തിന്റെ സ്ഥാപന നടന്നിരുന്നു. തീർച്ചയായും ആരെല്ലാമാണോ
യോഗം അഭ്യസിക്കുന്നത്, സ്ഥാപനയ്ക്ക് നിമിത്തമാകുന്നത് അവർ മാത്രമാണ് രാജ്യവും
ഭരിക്കുക. നമുക്കറിയാം നമ്മൾ കല്പകല്പം ബാബയിൽ നിന്നും ഈ രാജയോഗം പഠിച്ചിരുന്നു.
ഇപ്പോൾ ഈ 84 ജന്മത്തിന്റെ ചക്രം പൂർത്തിയാകുന്നു എന്ന് ബാബ മനസ്സിലാക്കിത്തന്നു.
ഇനി വീണ്ടും പുതിയ ചക്രം കറങ്ങണം. ചക്രത്തെക്കുറിച്ച് അറിഞ്ഞിരിക്കണമല്ലോ, ഈ
ചിത്രമില്ലെങ്കിൽ പോലും നിങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുവാൻ സാധിക്കണം.
വളരെയധികം സഹജമായ കാര്യമാണ്. ഭാരതം സ്വർഗ്ഗമായിരുന്നു ഇപ്പോൾ നരകമാണ്. കലിയുഗം
ഇപ്പോഴും ചെറിയ കുട്ടിയാണെന്നാണ് ലോകത്തിലുളള മനുഷ്യർ മനസ്സിലാക്കുന്നത്. പക്ഷേ
ഇത് കലിയുഗത്തിന്റെ അവസാനമെന്നാണ് നിങ്ങൾ പറയുന്നത്. ചക്രം പൂർത്തിയാകുകയാണ്.
ബാബ മനസ്സിലാക്കിത്തരുന്നു, ഞാൻ വരുന്നതു തന്നെ പതിതലോകത്തെ പാവനമാക്കി
മാറ്റാനാണ്. നിങ്ങൾക്കറിയാം നമുക്ക് പാവനലോകത്തേക്ക് പോകണം.
മുക്തി-ജീവന്മുക്തിധാമം, ശാന്തിധാമം, സുഖധാമം, ദുഃഖധാമം എല്ലാത്തിനെക്കുറിച്ചും
നിങ്ങൾക്കറിയാം. എന്നാൽ എന്തുകൊണ്ട് ഞങ്ങൾക്കും സുഖധാമത്തിലേക്ക് പൊയ്ക്കൂടാ
എന്ന് ഭാഗ്യത്തിലില്ലാത്തവർ ഒരിക്കലും ചിന്തിക്കില്ല. നമ്മൾ ആത്മാക്കളുടെ വീടാണ്
ശാന്തിധാമം. അവിടെ ആത്മാക്കൾക്ക് അവയവങ്ങൾ ഇല്ലാത്തതിനാൽ ഒന്നും സംസാരിക്കുവാൻ
സാധിക്കില്ല. അവിടെ എല്ലാവർക്കും ശാന്തിയാണ്. സത്യയുഗത്തിൽ ഒരേയൊരു ധർമ്മം
മാത്രമാണ്. ഈ അനാദിയും അവിനാശിയുമായ സൃഷ്ടി നാടകം ചക്രം
കറങ്ങിക്കൊണ്ടിരിക്കുന്നു. ആത്മാവ് ഒരിക്കലും നശിക്കുന്നില്ല. ശാന്തിധാമത്തിലും
അല്പസമയം നിൽക്കേണ്ടതായുണ്ട്. ഇതെല്ലാം വളരെയധികം മനസ്സിലാക്കേണ്ട കാര്യങ്ങളാണ്.
കലിയുഗമാണ് ദുഃഖധാമം. അനേകധർമ്മങ്ങളാണ്, അനേക പ്രശ്നങ്ങളാണ്. തീർത്തും
ദുഃഖധാമമാകുമ്പോഴാണ് ബാബ വരുന്നത്. ദുഃഖധാമത്തിനുശേഷമാണ് സുഖധാമം. ശാന്തിധാമത്തിൽ
നിന്നും നമ്മൾ സുഖധാമത്തിലേക്ക് വരുന്നു, പിന്നീട് ദുഃഖധാമമുണ്ടാകുന്നു.
സത്യയുഗത്തിൽ സമ്പൂർണ്ണ നിർവ്വികാരികളാണ്, ഇവിടെ സമ്പൂർണ്ണ വികാരികളും. ഇതെല്ലാം
മനസ്സിലാക്കാൻ വളരെയധികം എളുപ്പമല്ലേ. ധൈര്യം ആവശ്യമാണ്. എവിടെയാണെങ്കിലും പോയി
മനസ്സിലാക്കി കൊടുക്കൂ. ശാസ്ത്രത്തിൽ ഇങ്ങനെ എഴുതപ്പെട്ടിട്ടുണ്ട് ഹനുമാൻ
സത്സംഗത്തിൽ പിറകിൽ ചെരുപ്പുകൾ വെച്ച സ്ഥലത്തു പോയിരുന്നു കേൾക്കാറുണ്ടെന്ന്.
അപ്പോൾ മഹാവീരൻ അർത്ഥം എവിടെയാണെങ്കിലും പോയി അവർ എന്താണ് പറയുന്നതെന്ന്
യുക്തിപൂർവ്വം മനസ്സിലാക്കുന്നു. മറ്റുളളവരുടെ മംഗളം ചെയ്യാനായി നിങ്ങൾക്ക്
വസ്ത്രം മാറി എവിടെക്കു വേണമെങ്കിലും പോകുവാൻ സാധിക്കും. ബാബയും
ഗുപ്തവേഷത്തിലല്ലേ നിങ്ങളുടെ നന്മ ചെയ്യുന്നത്. ക്ഷേത്രങ്ങളിൽ നിങ്ങൾക്ക് എവിടെ
നിന്നു ക്ഷണം ലഭിക്കുകയാണെങ്കിലും നിങ്ങൾ പോയി മനസ്സിലാക്കി കൊടുക്കണം. ദിനം
പ്രതിദിനം നിങ്ങൾ സമർത്ഥരാകുന്നു. എല്ലാവർക്കും ബാബയുടെ പരിചയം നൽകുക തന്നെ
വേണമല്ലോ അതിനുളള പ്രയത്നവും ചെയ്യണം. അവസാനസമയത്ത് സന്യാസിമാരും
രാജാക്കന്മാരുമെല്ലാം വരും എന്ന മഹിമയുണ്ട്. ജനകമഹാരാജാവിന് സെക്കന്റിലാണ്
ജീവന്മുക്തി ലഭിച്ചത്. പിന്നീട് ത്രേതായുഗത്തിൽ അനുജനകനായി മാറി. ശരി!
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
ആത്മാവിന് വിനാശത്തിന്റെ ദൃശ്യം കാണുന്നതിനായി തന്റെ സ്ഥിതിയെ മഹാവീരനു സമാനം
നിർഭയരും ദൃഢതയുളളതുമാക്കി മാറ്റണം. ഓർമ്മയുടെ ഗുപ്ത യാത്രയിലിരിക്കണം.
2) അവ്യക്തവതനവാസിയായ
ഫരിസ്തയായി മാറുന്നതിനുവേണ്ടി പരിധിയില്ലാത്ത സേവനത്തിൽ ദധീചി ഋഷിയ്ക്കു സമാനം
തന്റെ എല്ല്-എല്ല് സമർപ്പണം ചെയ്യണം.
വരദാനം :-
ആദ്യത്തെ
ശ്രീമത്തിൽ വിശേഷ ശ്രദ്ധ കൊടുത്ത് അടിത്തറ ശക്തിശാലിയാക്കുന്ന സഹജയോഗിയായി
ഭവിക്കട്ടെ.
ബാപ്ദാദയുടെ ഒന്നാമത്തെ
ശ്രീമത്താണ് സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കുക. അഥവാ
ആത്മാവാണെന്നതിന് പകരം സ്വയത്തെ സാധാരണ ശരീരധാരിയെന്ന് മനസ്സിലാക്കുകയാണെങ്കിൽ
ഓർമ്മ നിലനിൽക്കുകയില്ല. എങ്ങനെയാണോ രണ്ട് വസ്തുക്കൾ തമ്മിൽ യോജിപ്പിക്കണമെങ്കിൽ
ആദ്യം ഒരേപോലെയാക്കുന്നത്, അതേപോലെ ആത്മാവാണെന്ന് മനസ്സിലാക്കി
ഓർമ്മിക്കുകയാണെങ്കിൽ ഓർമ്മ സഹജമായി മാറും. ഈ ശ്രീമത്ത് തന്നെയാണ് മുഖ്യമായ
ഫൗണ്ടേഷൻ. ഈ കാര്യത്തിൽ അടിക്കടി ശ്രദ്ധ കൊടുക്കുകയാണെങ്കിൽ സഹജയോഗിയായി മാറും.
സ്ലോഗന് :-
കർമ്മം
ആത്മാവിനെ ദർശനം ചെയ്യിപ്പിക്കുന്ന കണ്ണാടിയാണ് അതിനാൽ കർമ്മത്തിലൂടെ
ശക്തിസ്വരൂപത്തെ പ്രത്യക്ഷപ്പെടുത്തൂ.
അവ്യക്ത സൂചനകൾ- ഈ
അവ്യക്ത മാസത്തിൽ ബന്ധന മുക്തരായിരുന്ന് ജീവൻമുക്ത സ്ഥിതിയുടെ അനുഭവം ചെയ്യൂ.
ബ്രാഹ്മണനും ഒപ്പം
ഫരിസ്തയും എന്നുവെച്ചാൽ ജീവൻമുക്തം, ജീവൻ ബന്ധനമല്ല. ദേഹത്തിന്റെ ബന്ധനമില്ല,
ദേഹത്തിന്റെ സംബന്ധങ്ങളുടെ ബന്ധനവുമില്ല, ദേഹത്തിന്റെ പദാർത്ഥങ്ങളുടെ
ബന്ധനവുമില്ല. തന്റെ ദേഹത്തിനോടുള്ള മമത്വം ഇല്ലാതാക്കിയാൽ ദേഹത്തിന്റെ
സംബന്ധങ്ങളോടും ദേഹത്തിന്റെ പദാർത്ഥങ്ങളോടുള്ള ബന്ധനവും താനേ സമാപ്തമാകും.
പരിശ്രമിക്കാം എന്നല്ല. 'പരിശ്രമം' എന്ന വാക്കിലൂടെത്തന്നെ
വെളിപ്പെടുന്നതെന്തെന്നാൽ പഴയ ലോകത്തിന്റെ ആകർഷണമുണ്ട്, അതിനാൽ 'പരിശ്രമം' എന്ന
വാക്ക് സമാപ്തമാക്കൂ. ദേഹബോധത്തെ ഉപേക്ഷിക്കൂ.