മധുരമായകുട്ടികളേ -
ജ്ഞാനത്തിന്റെപോയിന്റുകള
്സ്മൃതിയില്വെക്കുകയാണെങ്കി
ല്സന്തോഷമുണ്ടായിരിക്കും, നിങ്ങളിപ്പോള്സ്വര്ഗ്ഗത്തി
ന്റെകവാടത്തില്നില്ക്കുകയാണ്,
ബാബമുക്തി-ജീവന്മുക്തിയുടെവഴികാണിച്ചു
തന്നുകൊണ്ടിരിക്കുകയാണ്.
ചോദ്യം :-
തന്റെ രജിസ്റ്റര് ശരിയാക്കി വെക്കുന്നതിനായി ഏതൊരു കാര്യത്തില് തീര്ച്ചയായും
ശ്രദ്ധ വെക്കണം?
ഉത്തരം :-
ശ്രദ്ധയുണ്ടായിരിക്കണം, മനസാ-വാചാ-കര്മ്മണാ ആര്ക്കും ദുഖം നല്കിയില്ലല്ലോ? തന്റെ
സ്വഭാവം വളരെ ഫസ്റ്റ് ക്ലാസ്സും, മധുരവുമായിരിക്കണം. മായ മൂക്കിനും, ചെവിക്കും
പിടിച്ച് മറ്റുളളവര്ക്ക് ദുഃഖം നല്കുന്ന വിധത്തിലുളള കര്ത്തവ്യങ്ങള്
ചെയ്യിക്കരുത്. അഥവാ ദുഃഖം നല്കുകയാണെങ്കില് വളരെയധികം പശ്ചാത്തപിക്കേണ്ടതായി
വരും.രജിസ്റ്റര് മോശമായിത്തീരും.
ഗീതം :-
കണ്ണില്ലാത്തവര്ക്ക് വഴി കാണിക്കൂ പ്രഭോ....
ഓംശാന്തി.
ബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നു, വളരെ സഹജമായ വഴിയാണ് പറഞ്ഞുതരുന്നത്
എങ്കിലും കുട്ടികള് വീണ്ടും ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്നു.
ഇവിടെയിരിക്കുമ്പോള് മനസ്സിലാക്കണം നമ്മെ ബാബയാണ് പഠിപ്പിക്കുന്നത്,
ശാന്തിധാമത്തിലേക്ക് പോകാനുളള വഴി മനസ്സിലാക്കിത്തരുന്നു. വളരെ സഹജമാണ്. ബാബ
പറയുന്നു, രാത്രിയും പകലും എത്ര കഴിയുന്നുവോ ഓര്മ്മിക്കണം. ഭക്തിമാര്ഗ്ഗത്തില്
ധാരാളം കാല്നടയാത്ര ചെയ്യേണ്ടതായി വരുന്നു, വളരെയധികം കഷ്ടപ്പെടേണ്ടതായി വരുന്നു.
നിങ്ങള്ക്ക് ഇവിടെ ഇരുന്നുകൊണ്ടും ഓര്മ്മയുടെ യാത്രയിലിരിക്കുവാന് സാധിക്കും.
ദൈവീകഗുണങ്ങള് ധാരാണ ചെയ്യണം എന്നുളളതും ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്.
പൈശാചികമായ അവഗുണങ്ങളെ നശിപ്പിക്കൂ. പൈശാചികമായ യാതൊരു കര്മ്മവും ചെയ്യരുത്,
ഇതിലൂടെ വികര്മ്മങ്ങളുടെ കണക്കുണ്ടാകുന്നു. ബാബ വന്നിരിക്കുന്നതു തന്നെ നിങ്ങള്
കുട്ടികളെ സദാ സുഖികളാക്കി മാറ്റുന്നതിനായാണ്. ഏതെങ്കിലും ചക്രവര്ത്തിയുടെ
കുട്ടിയാണെങ്കില്, ആ കുട്ടി തന്റെ അച്ഛനെയും ചക്രവര്ത്തി പദവിയെയും കണ്ട്
സന്തോഷിക്കില്ലേ. ഇന്നത്തെക്കാലത്ത് രാജ്യപദവി ലഭിച്ചാലും ശരീരത്തില് രോഗങ്ങള്
വരികതന്നെ ചെയ്യും. ഇവിടെ നിങ്ങള് കുട്ടികള്ക്ക് നിശ്ചയമുണ്ട് ശിവബാബ
വന്നിരിക്കുകയാണ്, നമ്മെ പഠിപ്പിക്കുകയാണ്. പിന്നീട് നമ്മള് സ്വര്ഗ്ഗത്തിലേക്ക്
പോയി തന്റെ രാജ്യം ഭരിക്കുന്നു. അവിടെ ഏതൊരു പ്രകാരത്തിലുളള ദുഃഖവും
ഉണ്ടായിരിക്കില്ല. നിങ്ങളുടെ ബുദ്ധിയിലിപ്പോള് രചയിതാവിന്റെയും, രചനയുടെയും ആദി
-മദ്ധ്യ- അന്ത്യത്തിന്റെ ജ്ഞാനമുണ്ട്. ഈ ജ്ഞാനം മറ്റൊരു മനുഷ്യന്റെയും
ബുദ്ധിയിലില്ല. ഇതിനുമുമ്പ് നിങ്ങളിലും ജ്ഞാനമുണ്ടായിരുന്നില്ല, ബാബയെ
അറിയുമായിരുന്നില്ല എന്ന് ഇപ്പോഴാണ് നിങ്ങള്ക്ക് മനസ്സിലായത്. ഭക്തി വളരെ
ഉത്തമമാണെന്നു മനസ്സിലാക്കി മനുഷ്യര് അനേകപ്രകാരത്തിലുളള ഭക്തി ചെയ്തു വരുന്നു.
അതിലെല്ലാം തന്നെ സ്ഥൂലമായ കാര്യങ്ങളാണുളളത്. സൂക്ഷ്മ രഹസ്യങ്ങള് ഒന്നിലുമില്ല.
അമര്നാഥയാത്രയിലും സ്ഥൂലമായാണ് നിങ്ങള് പോകുന്നത്. അവിടെയും അതേ ശിവലിംഗമാണ്.
ആരുടെ ഭക്തി ചെയ്യുകയാണെങ്കിലും മനുഷ്യര്ക്ക് അവരെക്കുറിച്ചുളള തിരിച്ചറിവ്
പോലുമില്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് എവിടേക്കും ബുദ്ധിമുട്ടി പോകേണ്ട
ആവശ്യമില്ല. നിങ്ങള്ക്കറിയാം നമ്മള് പഠിക്കുന്നതു തന്നെ പുതിയലോകത്തേക്കു
വേണ്ടിയാണ്. അവിടെ ഈ വേദ-ശാസ്ത്രങ്ങളൊന്നുമില്ല. സത്യയുഗത്തില്
ഭക്തിയുണ്ടാകുന്നില്ല. അവിടെ സുഖം മാത്രമാണ്. ദുഃഖമുള്ളപ്പോഴാണ് ഭക്തിചെയ്യുക.
ഈ സൃഷ്ടിചക്രത്തിന്റെ ചിത്രം വളരെ നല്ലതാണ്. സ്വര്ഗ്ഗത്തിന്റെ വാതില് ഇതില് വളരെ
വ്യക്തമാണ്. ഈ കാര്യങ്ങളെല്ലാം ബുദ്ധിയിലുണ്ടായിരിക്കണം. ഇപ്പോള് നമ്മള്
സ്വര്ഗ്ഗത്തിന്റെ വാതില്ക്കല് ഇരിക്കുകയാണ്. വളരെയധികം സന്തോഷമുണ്ടായിരിക്കണം.
ജ്ഞാനത്തിന്റെ പോയിന്റുകളെ മനനം ചെയ്ത് നിങ്ങള് അപാര സന്തോഷത്തിലിരിക്കണം.
നമ്മളിപ്പോള് സ്വര്ഗ്ഗത്തിലേക്ക് പോവുകയാണെന്നുളളത് അറിയാമല്ലോ. അവിടെ വളരെ
കുറച്ച് മനുഷ്യരേ ഉണ്ടായിരിക്കൂ. ഇവിടെ കലിയുഗത്തില് ധാരാളം മനുഷ്യരാണ്. എത്ര
കഷ്ടപ്പാടാണ് അനുഭവിച്ചുകൊണ്ടിരി
ക്കുന്നത്. ദാനപുണ്യ കാര്മ്മങ്ങള് ചെയ്യുക,
സന്യാസിമാരുടെ പിറകെ അലയുക, എന്നിട്ടും എത്ര പേരാണ് വിളിച്ചുകൊണ്ടിരി
ക്കുന്നത്
- അല്ലയോ പ്രഭോ, കണ്ണുകാണാത്തവര്ക്ക് വഴി കാണിച്ചുതന്നാലും.... വഴി അര്ത്ഥം
മുക്തി-ജീവന്മുക്തിയെയാണ് ഉദ്ദേശിക്കുന്നത്. ഇത് ദുഃഖം നിറഞ്ഞ പഴയ
ലോകമാണെന്നുളളത് നിങ്ങള്ക്കേ അറിയൂ. മനുഷ്യര്ക്ക് ഇതേക്കുറിച്ച് അറിയുക
പോലുമില്ല. കലിയുഗത്തിന്റെ ആയുസ്സ് ആയിരക്കണക്കിന് വര്ഷങ്ങളുണ്ടെന്ന് പറയുന്നത്
പാവങ്ങള് അന്ധകാരത്തിലായതു
കൊണ്ടാണ്. നമ്മുടെ ബാബ നമുക്ക് രാജയോഗം
പഠിപ്പിച്ചുതരികയാണ് എന്ന അറിവ് നിങ്ങളിലും നമ്പര്വൈസാണ്. എങ്ങനെയാണോ
വക്കീലുമായുളള യോഗം, എഞ്ചിനീയറുമായുളള യോഗം കുട്ടികള് വെക്കുന്നത്.
പഠിക്കുന്നവര്ക്ക് ടീച്ചറുമായാണ് യോഗമുണ്ടാവുക. വക്കീല് ഭാഗം പഠിക്കുന്നതിലൂടെ
മനുഷ്യര് വക്കീലായിത്തീരുന്നു. ഇത് രാജയോഗമാണ്. ഇവിടെ നമ്മുടെ ബുദ്ധിയോഗം
പരമപിതാവായ പരമാത്മാവിനോടൊപ്പമാണ്. ഇതില് സന്തോഷത്തിന്റെ അതിര് വര്ദ്ധിക്കണം.
വളരെ മധുരമായിത്തീരണം. സ്വഭാവം ഫസ്റ്റ് ക്ലാസ്സായിരിക്കണം. ആര്ക്കും ദുഃഖം
നല്കരുത്. ആര്ക്കും ദുഃഖം നല്കരുത് എന്ന് ആഗ്രഹിക്കുന്നുമുണ്ട്, എങ്കിലും മായ
മൂക്കിനും, ചെവിക്കും പിടിച്ച് മോശമാക്കി മാറ്റുന്നു. പിന്നീട് ഉളളില്
പശ്ചാത്തപിക്കുന്നു - ഞാന് അറിയാതെ പെട്ടെന്ന് അവര്ക്ക് ദുഃഖം നല്കി. പക്ഷേ
രജിസ്റ്ററില് മോശമായതല്ലേ വരിക. ആര്ക്കും മനസാ-വാചാ-കര്മ്മണാ ദുഃഖം
നല്കാതിരിക്കാന് പ്രയത്നിക്കണം. ബാബ വരുന്നതു തന്നെ നമ്മെ ദേവതകളാക്കി
മാറ്റുവാനാണ്. ദേവതകള് എപ്പോഴെങ്കിലും ആര്ക്കെങ്കിലും ദുഃഖം നല്കുമോ? ലൗകിക
ടീച്ചര് പഠിപ്പിക്കുന്നുണ്ട്, അല്ലാതെ ദുഃഖം നല്കുന്നില്ലല്ലോ. എന്നാല്
കുട്ടികള് പഠിക്കുന്നില്ലെങ്കില് ശിക്ഷകള് നല്കേണ്ടതായി വരുന്നു. ഇന്നത്തെ
കാലത്ത് വിദ്യാര്ത്ഥികള്ക്ക് അടി നല്കുന്ന നിയമം പോലും ഇല്ലാതാക്കിയിരിക്കുന്നു.
നിങ്ങള് ആത്മീയ ടീച്ചറാണ് . നിങ്ങളുടെ ജോലിയാണ് പഠിപ്പിക്കുക, അതിനോടൊപ്പം
പെരുമാറ്റത്തെ നല്ലതാക്കാനുളള പഠിപ്പും നല്കുക. പഠിക്കുന്നതിലൂടെയും,
എഴുതുന്നതിലൂടെയും ഉയര്ന്ന പദവി നേടുന്നു. പഠിക്കുന്നില്ലെങ്കില് തീര്ച്ചയായും
സ്വയം തോറ്റു പോകുന്നു. പെരുമാറ്റം നല്ലതാക്കുന്നതിനു വേണ്ടി ശിവബാബയും ദിവസേന
വന്ന് പഠിപ്പിക്കുന്നു. പഠിപ്പിക്കുന്നതിനായാണ് ചിത്രപ്രദര്ശിനികള് വെക്കുന്നത്.
എല്ലാവരും പ്രദര്ശിനിയും, പ്രൊജക്ടറും ചോദിക്കുന്നുണ്ട്. ആയിരക്കണക്കിനാളുകള്
പ്രൊജക്ടറുകള് വാങ്ങിക്കും. ഓരോ കാര്യങ്ങളും ബാബ വളരെ സഹജമാക്കി പറഞ്ഞു തരുകയാണ്.
അമര്നാഥിലും സേവനം സഹജമാണ്. ചിത്രം കാണിച്ച് നിങ്ങള്ക്ക്
മനസ്സിലാക്കിക്കൊടു
ക്കുവാന് സാധിക്കും. ജ്ഞാനവും ഭക്തിയും എന്താണ്? ജ്ഞാനം ഈ
വശത്ത് ഭക്തി മറുവശത്ത്. ജ്ഞാനത്തിലൂടെ സ്വര്ഗ്ഗവും ഭക്തിയിലൂടെ നരകവും - വളരെ
വ്യക്തമാണ്. നിങ്ങള് കുട്ടികള് ഇപ്പോള് പഠിക്കുന്നത് വളരെ എളുപ്പമാണ്, നല്ല
രീതിയില് പഠിക്കുന്നുമുണ്ട്, എന്നാല് ഓര്മ്മയുടെ യാത്രയില്ല. ഇതെല്ലാം
ബുദ്ധിയുടെ കാര്യമാണ്. എനിക്ക് ബാബയെ ഓര്മ്മിക്കണം, എന്നാല് ഇതില്ത്തന്നെയാണ്
മായ ബുദ്ധിമുട്ടിക്കുന്നത്. ബുദ്ധിയോഗത്തെ ഇല്ലാതാക്കുന്നു. ബാബ പറയുന്നു,
നിങ്ങളെല്ലാവരും യോഗത്തില് വളരെയധികം ദുര്ബലരാണ്. നല്ല-നല്ല മഹാരഥികളായ
കുട്ടികളും ദുര്ബലരാണ്. ഇവരില് നല്ല ജ്ഞാനമുളളതുകൊണ്ട് ഇവരെ മഹാരഥിയെന്നു
പറയുകയാണെന്ന് മനസ്സിലാക്കുന്നു. എന്നാല് ബാബ പറയുന്നു ,അവര് കുതിരസവാരിക്കാരോ
കാലാള്പടയാളികളോ ആയിരിക്കും. ആരാണോ ഓര്മ്മയിലിരിക്കുന്നത് അവരാണ് മഹാരഥികള്.
ഇരിക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും ഓര്മ്മയിലിരിക്കുകയാ
ണെങ്കില് വികര്മ്മം
നശിക്കും, പാവനമായിത്തീരും. ഇല്ലെങ്കില് ശിക്ഷകള് അനുഭവിക്കേണ്ടതായി വരും പദവിയും
നഷ്ടപ്പെടുന്നു. അതുകൊണ്ടാണ് ബാബ ചാര്ട്ട് വയ്ക്കാന് പറയുന്നത്. തന്റെ ചാര്ട്ട്
വയ്ക്കുകയാണെങ്കില് സ്വയം അറിയാന് സാധിക്കുന്നു, ബ്രഹ്മാബാബ സ്വയം പറയുന്നു ഞാനും
പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇടക്കിടെ ബുദ്ധി മറ്റുവശത്തേക്ക് പോകും.
ബ്രഹ്മാബാബയുടെ മേല് ധാരാളം ഉത്തരവാദിത്തങ്ങള് ഉണ്ടായിരിക്കുമല്ലോ. നിങ്ങള്ക്ക്
പിന്നെയും തീവ്രഗതിയില് പോകാന് സാധിക്കും. അതിനോടൊപ്പം തന്റെ പെരുമാറ്റത്തെയും
ഉദ്ധരിക്കണം. പവിത്രമായതിനുശേഷം പിന്നീട് വികാരത്തിലേക്ക് വീഴുകയാണെങ്കില്
മുഴുവന് സമ്പാദ്യവും നഷ്ടപ്പെടുന്നു. ആരോടെങ്കിലും ക്രോധിച്ചു, ഉപ്പുവെളളത്തിനു
സമാനമായി എങ്കില് അവര് അസുരനാണ്. അനേകപ്രകാരത്തിലുളള മായ വരുന്നു. ആരും
സമ്പൂര്ണ്ണമായിട്ടില്ല. ബാബ പുരുഷാര്ത്ഥം ചെയ്യിപ്പിച്ചു കൊണ്ടിരിക്കുന്നു.
കുമാരിമാര്ക്ക് വളരെയധികം എളുപ്പമാണ് ഇതില് അവനവന് ദൃഢത വേണം. ഉളളില് സത്യത വേണം.
അഥവാ ഉളളില് ആരോടെങ്കിലും ഹൃദയത്തിന്റെ പ്രീതിയുണ്ടെങ്കില് മുന്നോട്ടു പോകുവാന്
സാധിക്കില്ല. കുമാരിമാര്ക്കും, മാതാക്കള്ക്കും ഭാരതത്തെ സ്വര്ഗ്ഗമാക്കി
മാറ്റുവാനുളള സേവനത്തില് മുഴുകണം. ഇതില്ത്തന്നെയാണ് പ്രയത്നവും. പ്രയത്നം കൂടാതെ
ഒന്നും തന്നെ ലഭിക്കില്ല. നിങ്ങള്ക്ക് 21 ജന്മത്തേക്കുളള രാജ്യപദവി ലഭിക്കുന്നു
അപ്പോള് എത്രത്തോളം പ്രയത്നിക്കണം. ഇതില് ഉറക്കുന്നത് വരെയും ബാബ ലൗകിക പഠിപ്പ്
പഠിക്കാന് അനുവദിക്കുന്നു. രണ്ട് ലോകത്തു നിന്നും പോകുന്ന അവസ്ഥ വരാന് പാടില്ല.
ആരുടെയെങ്കിലും പേരിലോ, രൂപത്തിലോ കുടുങ്ങുകയാണെങ്കില് മരിച്ചു പോകുന്നു.
ഭാഗ്യശാലികളായ കുട്ടികള് മാത്രമാണ് ശരീരത്തിന്റെ ബോധം മറന്ന് സ്വയത്തെ അശരീരി
ആത്മാവാണെന്നു മനസ്സിലാക്കി ബാബയെ ഓര്മ്മിക്കാനുളള
പുരുഷാര്ത്ഥത്തിലേര്പ്
പെടുന്നത്. ബാബ ദിവസേന നിങ്ങള്ക്ക്
മനസ്സിലാക്കിത്തരുന്നുണ്ട്- കുട്ടികളേ, നിങ്ങള് ശരീരബോധത്തെ ഉപേക്ഷിക്കൂ. ഞാന്
അശരീരിയായ ആത്മാവ് ഇപ്പോള് വീട്ടിലേക്ക് പോകുന്നു, ഈ ശരീരം ഇവിടെത്തന്നെ
ഉപേക്ഷിക്കണം. അതപ്പോഴാണ് ഉപേക്ഷിക്കുക എപ്പോഴാണോ നിരന്തരം ബാബയുടെ
ഓര്മ്മയിലിരുന്ന് കര്മ്മാതീതമാകുന്നത്. ഇത് ബുദ്ധിയുടെ കാര്യമാണ് എന്നാല്
ഭാഗ്യത്തിലില്ലെങ്കില് പിന്നെ എന്ത് പുരുഷാര്ത്ഥമാണ് ചെയ്യുക.
ബുദ്ധിയിലുണ്ടായിരിക്കണം, നമ്മള് അശരീരിയായാണ് വന്നത്, പിന്നീട് സുഖത്തിന്റെ
കര്മ്മ സംബന്ധത്തിലേക്ക് വന്നു പിന്നീട് രാവണന്റെ രാജ്യത്തില് വികാരി
ബന്ധനത്തില് അകപ്പെട്ടു പോയി. ഇപ്പോള് വീണ്ടും ബാബ പറയുകയാണ് അശരീരിയായി തിരികെ
പോകണം. സ്വയം ആത്മാവെന്നു മനസ്സിലാക്കി എന്നെ മാത്രം ഓര്മ്മിക്കൂ. ആത്മാവു
തന്നെയാണ് പതീതമായിത്തീര്ന്നത്. അല്ലയോ പതീതപാവനാ വരൂ... എന്ന് വിളിക്കുന്നതും
ആത്മാക്കള് തന്നെയാണ്. ഇപ്പോള് നിങ്ങള്ക്ക് പതീതത്തില് നിന്നും
പാവനമാകുന്നതിനുളള യുക്തിയാണ് പറഞ്ഞുതരുന്നത്. ആത്മാവ് അവിനാശിയാണ്. നിങ്ങള്
ആത്മാക്കള് ഈ ശരീരത്തിലേക്ക് വന്നിരിക്കുന്നതു തന്നെ പാര്ട്ട്
അഭിനയിക്കുന്നതിനാണ്. ഇതും നിങ്ങള്ക്കിപ്പോള് ബാബയാണ് മനസ്സിലാക്കിത്തന്നത്,
ആര്ക്കാണോ കല്പം മുമ്പും മനസ്സിലാക്കിത്തന്നത് അവരാണ് ഇപ്പോഴും വരിക. ഇപ്പോള്
ബാബ പറയുന്നു, കലിയുഗീ സംബന്ധത്തെ മറക്കൂ. ഇപ്പോള് തിരികെ വീട്ടിലേക്ക് പോകണം.
ഈ ലോകം തന്നെ നശിക്കേണ്ടതാണ്. ഇതില് യാതൊരു സാരവുമില്ല, അതുകൊണ്ടാണ് എല്ലാവരും
ഇവിടെ ബുദ്ധിമുട്ടനുഭവിച്ചുകൊ
ണ്ടിരിക്കുന്നത്. ഭഗവാനെ ലഭിക്കുന്നതിനായാണ് ഭക്തി
ചെയ്യുന്നത്. ഭക്തി വളരെ നല്ലതാണെന്ന് മനസ്സിലാക്കുന്നു. വളരെയധികം ഭക്തി
ചെയ്യുകയാണെങ്കില് ഭഗവാനെ ലഭിക്കുന്നു, സദ്ഗതിയും ലഭിക്കുന്നു. ഇപ്പോള്
നിങ്ങളുടെ ഭക്തി പൂര്ത്തിയാകുന്നു. നിങ്ങളുടെ വായില് നിന്നും അല്ലയോ രാമാ,
അല്ലയോ ഭഗവാനേ... എന്നിങ്ങനെയുളള ഭക്തിയുടെ വാക്കുകള് വീഴരുത്. ഇത്
അവസാനിപ്പിക്കണം. ബാബ കേവലം എന്നെ തന്നെ ഓര്മ്മിക്കൂ എന്നാണ് പറയുന്നത്.
എന്തെന്നാല് ഈ ലോകം തന്നെ തമോപ്രധാനമാണ്. സതോപ്രധാനായവര് സത്യയുഗത്തിലാണ്
വസിക്കുക. സത്യയുഗം കയറുന്ന കലയുടേതാണ്, പിന്നീട് കലകള് താഴേക്ക് ഇറങ്ങുന്നു.
ത്രേതായുഗത്തെപ്പോലും വാസ്തവത്തില് സ്വര്ഗ്ഗമെന്നു പറയില്ല. സ്വര്ഗ്ഗമെന്ന്
കേവലം സത്യയുഗത്തെയാണ് പറയുക. നിങ്ങള് കുട്ടികളുടെ ബുദ്ധിയില് ഇപ്പോള് ആദി
മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനമുണ്ട്. ആദി അഥവാ ആരംഭം, പിന്നീട് മദ്ധ്യം അഥവാ
പകുതി, പിന്നീട് അന്ത്യം. മദ്ധ്യത്തിലാണ് രാവണരാജ്യത്തിന്റെ ആരംഭം ഉണ്ടാവുക.
ബാബ ഭാരതത്തില്ത്തന്നെയാണ് വരുന്നത്. ഭാരതം തന്നെയാണ് പതീതവും
പാവനവുമായിത്തീരുന്നത്. 84 ജന്മങ്ങള് എടുക്കുന്നതും ഭാരതവാസികളാണ്. ബാക്കി
മറ്റുളള ധര്മ്മസ്ഥാപകര് നമ്പര്വൈസായി വരുന്നു. വൃക്ഷം അഭിവൃദ്ധിയിലേക്കു
വരുമ്പോഴാണ് അവരും വരുന്നത്. ഈ കാര്യങ്ങളൊന്നും മറ്റാരുടെയും ബുദ്ധിയിലില്ല.
നിങ്ങളിലും എല്ലാവര്ക്കും ഈ കാര്യങ്ങള് ധാരണ ചെയ്യാന് സാധിക്കില്ല. ഈ 84
ജന്മത്തിന്റെ രഹസ്യം മാത്രം ബുദ്ധിയിലിരിക്കുകയാണെങ്കില് സന്തോഷത്തോടെയിരിക്കാന്
സാധിക്കും. ഇപ്പോള് ബാബ വന്നിരിക്കുകയാണ് നമ്മെ തിരികെ കൊണ്ടുപോകാന്.
സത്യം-സത്യമായ പ്രിയതമന് വന്നിരിക്കുകയാണ്, ആരെയാണോ നമ്മള് ഭക്തിമാര്ഗ്ഗത്തില്
വളരെയധികം ഓര്മ്മിച്ചു വന്നത്, ആ ബാബ വന്നിരിക്കുകയാണ് നമ്മള് ആത്മാക്കളെ തിരികെ
കൊണ്ടുപോകുന്നതിനായി... ശാന്തി എന്ന് എന്തിനെയാണ് പറയുന്നത് എന്നതുപോലും
മനുഷ്യര്ക്ക് അറിയില്ല. ആത്മാവ് ശാന്തസ്വരൂപം തന്നെയാണ്. ഈ ശരീരം ലഭിക്കുമ്പോള്
കര്മ്മം ചെയ്യണം. ശാന്തിസാഗരനായ ബാബ എല്ലാവരെയും കൊണ്ടുപോകുന്നു. അപ്പോള്
എല്ലാവര്ക്കും ശാന്തി ലഭിക്കും. സത്യയുഗത്തില് നിങ്ങള്ക്ക് ശാന്തിയുമുണ്ട്
സുഖവുമുണ്ട്. ബാക്കി ആത്മാക്കളെല്ലാവരും ശാന്തിധാമത്തിലേക്ക് പോകുന്നു.
ബാബയെത്തന്നെയാണ് ശാന്തിസാഗരനെന്നു പറയുന്നത്. ദേഹാഭിമാനത്തിലായതുകൊണ്ട് ഇതുപോലും
പല കുട്ടികളും മറന്നു പോകുന്നു. ദേഹി അഭിമാനികളാകുന്നില്ല. ബാബ എല്ലാവര്ക്കും
ശാന്തി നല്കുന്നുണ്ട്. ചിത്രത്തില് സംഗമയുഗത്തെക്കുറിച്ച് പറഞ്ഞുകൊടുക്കൂ. ഈ
സമയം എല്ലാവരും അശാന്തരാണ്. സത്യയുഗത്തില് ഇത്രയും ധര്മ്മങ്ങള്
ഉണ്ടായിരിക്കില്ല. എല്ലാവരിലും ശാന്തിയുണ്ടായിരിക്കും, ഹൃദയം നിറച്ച് ശാന്തി
ലഭിക്കുന്നു. നിങ്ങള് രാജ്യം ഭരിക്കുമ്പോള് ശാന്തിയുമുണ്ട്, സുഖവുമുണ്ട്.
സത്യയുഗത്തില് നിങ്ങള്ക്ക് പവിത്രതയും, സുഖവും, ശാന്തിയും സര്വ്വതുമുണ്ട്.
മുക്തിധാമത്തെയാണ് മധുരമായ വീടെന്ന് പറയുന്നത്. അവിടെ പതിതരും, ദുഃഖിതരും
ഉണ്ടായിരിക്കില്ല. സുഖ-ദുഃഖത്തിന്റെ കാര്യമേ വരുന്നില്ല. മനുഷ്യര്ക്ക്
ശാന്തിയുടെ അര്ത്ഥത്തെക്കുറിച്ച് അറിയില്ല. റാണിയുടെ കഴുത്തിലെ
മാലയെക്കുറിച്ചുളള കഥ ഉദാഹരണമായി പറയുന്നു. ഇപ്പോള് ബാബ പറയുന്നു, സുഖവും
ശാന്തിയും എല്ലാമെടുക്കൂ. ആയുഷ്മാന് ഭവ... നിയമമനുസരിച്ച് കുട്ടിയുമുണ്ടാകും.
കുട്ടിയെ ലഭിക്കുന്നതിനായി പുരുഷാര്ത്ഥം ചെയ്യേണ്ടി വരില്ല. സമയമാകുമ്പോള്
സാക്ഷാത്കാരമുണ്ടാകുന്നു, സന്തോഷത്തോടെ ശരീരം ഉപേക്ഷിക്കുന്നു. എങ്ങനെയാണോ
ബ്രഹ്മാബാബക്ക് സന്തോഷമുണ്ടായിരുന്നത് - ഞാന് ശരീരം ഉപേക്ഷിച്ച് പോയി
ഇതായിത്തീരും, ഇപ്പോള് പഠിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള്ക്കും അറിയാം,നമ്മള്
സത്യയുഗത്തിലേക്ക് പോവുകയാണ്. സംഗമയുഗത്തില് മാത്രമാണ് നിങ്ങളുടെ ബുദ്ധിയില് ഈ
കാര്യങ്ങളെല്ലാം ഉണ്ടാവുക. അപ്പോള് എത്ര സന്തോഷത്തോടെ കഴിയണം. എത്രത്തോളം
പഠിപ്പ് ഉയര്ന്നതാണോ അത്രയും സന്തോഷമുണ്ടായിരിക്കണം. നമ്മളെ ഭഗവാനാണ്
പഠിപ്പിക്കുന്നത്. ലക്ഷ്യം മുന്നിലുണ്ടെങ്കില് സന്തോഷവും ഉണ്ടായിരിക്കണം.
എന്നാല്, പലരും മുന്നോട്ടു പോകവേ വീണു പോകുന്നു.
എപ്പോഴാണോ കുമാരിമാര് മൈതാനത്തിലേക്ക് ഇറങ്ങുന്നത് അപ്പോഴാണ് നിങ്ങളുടെ
സേവനത്തിന്റെ അഭിവൃദ്ധിയുണ്ടാവുക. ബാബ പറയുന്നു, പരസ്പരം ഉപ്പുവെളളമാകരുത്.
അറിയാമല്ലോ നമ്മള് ഇങ്ങനെയൊരു ലോകത്തിലേക്കാണ് പോകുന്നത്, അവിടെ സിംഹവും-ആടും
ഒരുമിച്ചാണ് ജലം കുടിക്കുന്നത്, അവിടെയുളള ഓരോ വസ്തുക്കളും കാണുമ്പോള് തന്നെ
ഹൃദയം സന്തോഷിക്കും. പേര് തന്നെ സ്വര്ഗ്ഗം എന്നാണ്. അപ്പോള് കുമാരിമാര് തന്റെ
ലൗകിക മാതാപിതാക്കളോട് പറയണം- ഇപ്പോള് ഞങ്ങള് അവിടേക്ക് പോകാനുളള തയ്യാറെടുപ്പ്
ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന് തീര്ച്ചയായും പവിത്രമായിത്തീരണം. ബാബ പറയുന്നു,
കാമം മഹാശത്രുവാണ്. ഇപ്പോള് ഞാന് യോഗിനിയാണ് അതുകൊണ്ട് പതിതമാകാന് സാധിക്കില്ല.
സംസാരിക്കാനുളള ധൈര്യം ആവശ്യമാണ്. ഇങ്ങനെയുളള കുമാരിമാര് വരുമ്പോള്,
സേവനത്തിന്റെ അഭിവൃദ്ധി എത്രപെട്ടെന്നാണ് സംഭവിക്കുന്നതെന്ന് കണ്ടോളൂ. എന്നാല്
ഇതിനായി നഷ്ടോമോഹാ സ്ഥിതി ആവശ്യമാണ്. ഒരു പ്രാവശ്യം മരിച്ചാല് പിന്നെന്തിന്
ഓര്മ്മ വരണം. എന്നാല് വളരെയധികം പേര്ക്കും വീടിനെക്കുറിച്ചും
കുട്ടികളെക്കുറിച്ചുമുളള ചിന്തകള് വന്നുകൊണ്ടിരിക്കുന്നു. പിന്നെങ്ങനെ ബാബയുമായി
യോഗം വരും. ഇവിടെ ഞാന് ബാബയുടേതാണ് എന്നത് ബുദ്ധിയിലുണ്ടായിരിക്കണം. ഈ പഴയലോകം
നശിച്ചിരിക്കുകയാണ്. ബാബ പറയുന്നു, എന്നെ ഓര്മ്മിക്കൂ.... ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെ കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാവുംപിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ കുട്ടികള്ക്ക്
ആത്മീയ അച്ഛന്റെ നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) തന്റെ
ഉയര്ന്ന ഭാഗ്യം ഉണ്ടാക്കുന്നതിനായി എത്ര കഴിയുന്നോ - അശരീരിയാകുന്നതിനുളള
അഭ്യാസം ചെയ്യണം. ശരീരത്തിന്റെ ബോധം പൂര്ണ്ണമായും മറക്കണം, ആരുടെയും നാമ-രൂപം
ഓര്മ്മ വരരുത് - ഈ പരിശ്രമം ചെയ്യണം.
2) തന്റെ
പെരുമാറ്റത്തിന്റെ ചാര്ട്ട് വെക്കണം - ഒരിക്കലും ആസുരീയ പെരുമാറ്റം പാടില്ല.
സത്യമായ ഹൃദയത്തോടെ നഷ്ടോമോഹയായി മാറി ഭാരതത്തെ സ്വര്ഗ്ഗമാക്കുന്നതിനുളള
സേവനത്തില് മുഴുകണം.
വരദാനം :-
മായയുടെ
റോയല് രൂപങ്ങളുടെ ബന്ധനങ്ങളില് നിന്നും മുക്തരായ വിശ്വജീത്, ജഗത്ജീത് ആയി
ഭവിക്കട്ടെ.
എന്റെ പുരുഷാര്ത്ഥം,എന്റെ
കണ്ടുപിടുത്തം,എന്റെ സേവനങ്ങള്,എന്റെ ടച്ചിംഗ്,എന്റെ ഗുണങ്ങള് വളരെ നല്ലതാണ്,
എന്റെ നിര്ണ്ണയശക്തി വളരെ നല്ലതാണ് ... ഇവയൊന്നും നിങ്ങളുടേതല്ല.ഇവയൊക്കെ
മായയുടെ വളരെ റോയലായ രൂപങ്ങളാണ്.മായ നിന്റേതിനെ എന്റേതാക്കുന്ന വിധത്തിലുള്ള
മാന്ത്രികവിദ്യകളും കാണിക്കും.അതിനാലിപ്പോള് ഇങ്ങിനെയുള്ള അനേകം
ബന്ധനങ്ങളില്നിന്നും മുക്തമായി ഒരു ബാബയുടെ സംബന്ധത്തിലേക്ക് വന്നുചേരൂ.അപ്പോള്
മായാജീത് ആയി മാറും.മായയെ ജയിക്കുന്നവര് തന്നെയാണ് പ്രകൃതിയെ ജയിക്കുന്നവരും,
വിശ്വത്തെ അഥവാ ജഗത്തിനെ ജയിക്കുന്നവരുമായി മാറുന്നത്.അവര് ഒരുസെക്കന്റില്
അശരീരീ ഭവ: എന്ന ഡയറക്ഷനെ എളുപ്പത്തിലും,സ്വാഭാ
വികമായും പ്രാവര്ത്തികമാക്കുന്നു.
സ്ലോഗന് :-
ആരാണോ
മറ്റുള്ളവരുടെ നെഗറ്റീവിനെപ്പോലും പോസിറ്റീവാക്കി മാറ്റുന്നത്, അവരാണ്
വിശ്വപരിവര്ത്തകര്.
അവ്യക്തസൂചന-ആത്മീയമായ
അന്തസ്സിന്റേയും, പവിത്രതയുടേയും വ്യക്തിത്വത്തെ ധാരണ ചെയ്യൂ...
താങ്കളുടെ യഥാര്ത്ഥ
സ്വരൂപം പവിത്രതയാണ്. സ്വധര്മ്മം അഥവാ ആത്മാവിന്റെ ആദ്യത്തെ ധാരണയും പവിത്രതയാണ്.
സ്വദേശം പവിത്രദേശമാണ്, സ്വരാജ്യം പവിത്ര രാജ്യമാണ്, സ്വയത്തിന്റെ ഓര്മ്മചിഹ്നം
പരമപവിത്രമായ പൂജ്യസ്വരൂപമാണ്, കര്മ്മേന്ദ്രിയങ്ങളുടെ അനാദി സ്വഭാവം
സുകര്മ്മങ്ങളാണ്. ഇത്രയും കാര്യങ്ങള് സ്മൃതിയില് വെക്കുന്നതിലൂടെ മാത്രം
പരിശ്രമവും, അധ്വാനവും ഇല്ലാതാകും. പവിത്രതയെ ഒരു വരദാനമെന്നപോലെ സ്വയത്തില്
ധാരണ ചെയ്യാനാകും.