നാല് വിഷയങ്ങളിലും
സ്വമാനത്തിന്റെ അനുഭവി സ്വരൂപമായി അനുഭവത്തിന്റെ അധികാരം ഉപയോഗപ്പെടുത്തുകയും
ചെയ്യുക.
ഇന്ന്, ബ്രാഹ്മണ
ലോകത്തിന്റെ രചയിതാവായ ബാപ്ദാദ, തന്റെ നാനാഭാഗത്തെയും ബ്രാഹ്മണ ലോകത്തെ
നോക്കിക്കൊണ്ടിരി
ക്കുന്നു. ഓരോ ബ്രാഹ്മണനും മുഴുവൻ ലോകത്തിലെ പ്രത്യേക ആത്മാവാണ്.
സാധാരണ ശരീരത്തിൽ വന്നിരിക്കുന്ന ബാബയെ തിരിച്ചറിഞ്ഞ ദശലക്ഷക്കണക്കിന് പേരിൽ
ഒരാളാണ്. ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്ന കുട്ടികൾക്ക് ബാപ്ദാദയും ഹൃദയത്തിൽ നിന്നും
ഹൃദയം നിറഞ്ഞ സ്നേഹം നൽകുന്നു. ഓരോ കുട്ടിയും സ്വയം ബാബയുടെ പ്രിയപ്പെട്ടവരായി
അനുഭവിക്കുന്നു, അവരുടെ ഹൃദയങ്ങളിൽ ഒരു ബാബയെ നിറച്ചിരിക്കുന്നു!, ഓരോ കുട്ടിയും
ബാബയ്ക്ക് അത്യധികം പ്രിയപ്പെട്ടതും, എല്ലാവർക്കും പ്രിയപ്പെട്ടവരുമാണ്. നിങ്ങൾ
എല്ലാ കുട്ടികളുടെയും എല്ലാ ആത്മാക്കളെ പ്രതി ഉള്ള ഒരു വെല്ലുവിളിയാണ് നമ്മൾ
യോഗി ജീവിതം ജീവിക്കുന്നവരാണ്. നമ്മൾ യോഗം പരിശീലിക്കുന്നവർ മാത്രമല്ല, യോഗി
ജീവിതം ജീവിക്കുന്നവരാണ്. ജീവിതം രണ്ടോ നാലോ മണിക്കൂറുകൾ മാത്രമുള്ളതല്ല, ജീവിതം
ശാശ്വതമായതാണ്. അതിനാൽ, ചലിച്ചുകൊണ്ട് കർമ്മം ചെയ്തുകൊണ്ടും യോഗി ജീവിതം
നയിക്കുന്ന നിരന്തര യോഗികളാണ്. യോഗത്തിൽ ഇരുന്നാലും ഏതെങ്കിലും പ്രവൃത്തി
ചെയ്താലും, അവർ കർമ്മയോഗികളാണ്. ജീവിതത്തിന്റെ ലക്ഷ്യമാണ് സദാ
യോഗിയാകുക.നിങ്ങളുടെ യോഗി ജീവിതം,സ്വാഭാവിക ജീവിതത്തിൽ അനുഭവം ചെയ്യുന്നുണ്ടോ?
ബാപ്ദാദ ഓരോ കുട്ടിയുടെയും മസ്തകത്തിൽ തിളങ്ങുന്ന ഭാഗ്യം കാണുന്നു. എന്താണ്
കാണുന്നത്? എന്റെ ഓരോ കുട്ടിയും സ്വമാനധാരിയും, സ്വരാജ്യാധികാരിയുമാണ്.
എന്തുകൊണ്ട്? സ്വമാനമുള്ളയിടത്ത് ദേഹബോധത്തിനു വരാൻ കഴിയില്ല. തുടക്കം മുതൽ
അവസാനം വരെ, ബാപ്ദാദ ഓരോ കുട്ടിക്കും വ്യത്യസ്ത സ്വമാനം നൽകിയിട്ടുണ്ട്. ഇപ്പോഴും
സ്വമാനത്തെ ഓർമ്മിക്കുകയും ഓരോ സ്വമാനത്തിന്റെയും മാല ജപിക്കുകയും ചെയ്താൽ,
അനേക സ്വമാന സ്വരൂപമായി മാറുകയും, സ്വമാനത്തിൽ മുഴുകുകയും ചെയ്യും. എന്നാൽ
ബാപ്ദാദയ്ക്ക് ഇപ്പോഴും കുട്ടികളുടെ ഒരു കാര്യം ഇഷ്ടമല്ല, അത് എന്താണെന്ന്
അറിയാമോ? സ്വമാനത്തിൽ സ്ഥിതി ചെയ്യാൻ ചിലപ്പോൾ പരിശ്രമം ആവശ്യമാണ് എന്ന്
ഏതെങ്കിലും കുട്ടി പറയുമ്പോൾ, ആഗ്രഹം ഉണ്ട്, പക്ഷേ ചിലപ്പോൾ പരിശ്രമം ആവശ്യമാണ്,
അപ്പോൾ സർവ്വശക്തനായ ബാബയ്ക്ക് കുട്ടികളുടെ പരിശ്രമം കാണാൻ കഴിയില്ല, കാരണം
സ്നേഹമുള്ളിടത്ത് പരിശ്രമമില്ല. പരിശ്രമമുള്ളിടത്ത് സ്നേഹക്കുറവുണ്ട്.
ഇന്ന് അമൃതവേളയിൽ ബാപ്ദാദ
ഇന്ത്യയിലും വിദേശത്തും എല്ലായിടത്തും ബ്രാഹ്മണരെ സന്ദർശിച്ചു, എന്താണ് കണ്ടത്?
ചില കുട്ടികൾ സ്വമാനത്തിൽ ഇരിക്കുന്നു, ബാപ്ദാദയുടെ ഹൃദയസിംഹാസനത്തിൽ
ഇരിക്കുന്നുവെന്ന് ചിന്തിക്കുന്നു, ചിന്തിക്കുകയും സ്വമാനത്തിൽ സ്ഥിതി
ചെയ്യുന്നതിനുള്ള പുരുഷാർത്ഥം ചെയ്യുകയും ചെയ്യുന്നു. എന്നാൽ എന്ത് പോരായ്മകളാണ്
കണ്ടത്? സ്വമാനം ഓർമ്മയുണ്ട്, അതിനെക്കുറിച്ച് ചിന്തിക്കുന്നു, പക്ഷേ
സ്വമാനത്തിന്റെ സ്വരൂപമായി, അനുഭവി മൂർത്തിയായി, അനുഭവത്തിന്റെ
അധികാരസ്വരൂപമാകുന്നതിൽ കുറവ് കാണുന്നുണ്ടായിരുന്നു. കാരണം നിരവധി
അധികാരങ്ങളുണ്ട്, പക്ഷേ ഏറ്റവും വലിയ അധികാരം അനുഭവത്തിന്റെ അധികാരമാണ്, ഈ
സ്വമാനത്തിന്റെ അനുഭവം സർവ്വശക്തനായ അധികാരിയാണ് നൽകുന്നത്. അതിനാൽ, പ്രയത്നം
ചെയ്യുന്നു, പക്ഷേ അനുഭവത്തിന്റെ സ്വരൂപങ്ങളായി മാറിയിട്ടില്ല. ഇരുന്ന്
ചിന്തിക്കുന്നുണ്ട്, പക്ഷേ കുറച്ചുപേർ മാത്രമാണ് അനുഭവത്തിന്റെ
സ്വരൂപങ്ങളാകുന്നുള്ളൂ എന്ന് ബാപ്ദാദ കണ്ടു. അനുഭവത്തിൽ, ഒരു തരത്തിലുള്ള
ദേഹാഭിമാനത്തിനും അൽപ്പം പോലും തന്നിലേക്ക് ആകർഷിക്കാൻ കഴിയില്ല. അതിനാൽ,
അനുഭവത്തിന്റെ സ്വരൂപങ്ങളാകുക, പ്രവൃത്തികൾ ചെയ്യുമ്പോൾ കർമ്മയോഗിയുടെ അനുഭവ
സ്വരൂപത്തിൽ മുഴുകുക,കൂടുതൽ ആവശ്യമാണ്,തിൽ കുറവ് ഉണ്ട്. സ്വരൂപത്തിൽ സ്ഥിതി
ചെയ്യണം,എല്ലാ കാര്യങ്ങളിലും,ജ്ഞാനം, യോഗം, ധാരണ, സേവനം എന്നിങ്ങനെ എല്ലാ
വിഷയങ്ങളിലും, അനുഭവി സ്വരൂപങ്ങളായി മാറുക. നാല് വിഷയങ്ങളിലും അനുഭവത്തിന്റെ
സ്വരൂപമായി മാറണം. അനുഭവസമ്പന്നനായവരെ മായയ്ക്ക് പോലും ഇളക്കാൻ കഴിയില്ല,
അതുകൊണ്ടാണ് ബാപ്ദാദ ഇന്ന് എല്ലാ കുട്ടികളെയും അനുഭവസമ്പന്ന സ്വരൂപത്തിൽ കാണാൻ
ആഗ്രഹിക്കുന്നത്. കേൾക്കുന്നതും ചിന്തിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്, എന്നാൽ
അനുഭവ സ്വരൂപമാകുക, എന്ത് ചിന്തിക്കുന്നുവോ ഏത് സ്വമാനത്തിൽ സ്ഥിതി ചെയ്യാൻ
ആഗ്രഹിക്കുന്നുവോ അതിന്റെ അനുഭവ സ്വരൂപത്തിൽ സ്ഥിതി ചെയ്യണം. അനുഭാവികളായവരെ
ആർക്കും ഇളക്കാൻ കഴിയില്ല, കാരണം സ്വമാനവും ദേഹാഭിമാനവും, എവിടെയാണോ സ്വമാന
സ്വരൂപമായിരിക്കുന്നത്, സ്വമാനത്തിന്റെ അനുഭവത്തിൽ സ്ഥിതി ചെയ്യുന്നത് അവിടെ
ദേഹാഭിമാനത്തിനു വരാൻ സാധിക്കില്ല. ഉദാഹരണത്തിന്, ഇരുട്ട് ഉണ്ടെങ്കിലും നിങ്ങൾ
ലൈറ്റിന്റെ സ്വിച്ച് ഓൺ ചെയ്താൽ, ഇരുട്ട് സ്വാഭാവികമായി അപ്രത്യക്ഷമാകും.
ഇരുട്ടിനെ അകറ്റാൻ പരിശ്രമിക്കേണ്ട ആവശ്യമില്ല. അതുപോലെ, സ്വമാനത്തിന്റെ
ഇരിപ്പിടത്തിൽ അനുഭവത്തിന്റെ സ്വിച്ച് ഓൺ ആകുമ്പോൾ, ഒരു തരത്തിലുള്ള
ദേഹാഭിമാനവുമില്ല, വ്യത്യസ്ത തരം ദേഹാഭിമാനമുണ്ട്, ബാബ വ്യത്യസ്ത തരം സ്വമാനം
നൽകിയിട്ടുണ്ട്. സ്വമാനം അറിയാം, പുരുഷാർത്ഥവും ചെയ്യുന്നു. എന്നാൽ
അനുഭവത്തിന്റെ പുരുഷാർത്ഥം ചെയ്യുന്നതും അനുഭവി സ്വരൂപമാകുന്നതും തമ്മിൽ
വ്യത്യാസമുണ്ട്, അതുകൊണ്ടാണ് പരിശ്രമിക്കേണ്ടി വരുന്നത്. സമയത്തിനനുസരിച്ച്,
ബാബയ്ക്ക് സമാനമാകുന്നതിന്റെ ലക്ഷ്യം നിറവേറ്റുമ്പോൾ, ബാപ്ദാദയ്ക്ക് ഇപ്പോൾ ഈ
പരിശ്രമം ഇഷ്ടപ്പെടുന്നില്ല. ഓരോരുത്തരും സ്വയം പരിശോധിക്കണം ഞാൻ കർമ്മയോഗി
ജീവിതം ജീവിക്കുന്നുണ്ടോ? ജീവിതം സ്വാഭാവികവും ശാശ്വതവുമാണ്, ചിലപ്പോൾ
മാത്രമല്ല. യോഗി ജീവിതത്തിന്റെ ലക്ഷ്യവും,അനുഭവി മൂർത്തിയാകുന്നതിന്റെ ലക്ഷ്യവും
പൂർത്തിയാക്കുന്ന അനുഭവി സ്വരൂപമാകുക, ആ ലക്ഷ്യം പൂർത്തിയായോ? നിങ്ങളുടെ
മസ്തകത്തിൽ പ്രകാശിക്കുന്ന വെളിച്ചം സ്വയം അനുഭവമാകണം, സ്വയം ആ സ്വരൂപത്തിൽ
സ്ഥിതി ചെയ്ത് സ്മൃതി സ്വരൂപമാകണം, ഓർമ്മിക്കുന്നവരല്ല, സ്മൃതി
സ്വരൂപമായിരിക്കണം, സ്മൃതി സ്വരൂപമായോ ഇല്ലയോ അതിന്റെ തെളിവാണ് സ്മൃതിയുടെ
അനുഭവി സ്വരൂപമായിടത്ത്, ഓരോ പ്രവൃത്തിയും ചെയ്യുമ്പോൾ നിങ്ങൾക്കുള്ളിൽ ശക്തി
അനുഭവമാകും. കർമ്മങ്ങൾ വ്യത്യസ്തമായിരിക്കും, എന്നാൽ അനുഭവസ്വരൂപത്തിന്റെ അവസ്ഥ
വ്യത്യസ്തമാകരുത്.
എന്തിനാണ് കഠിനാധ്വാനം
ചെയ്യേണ്ടതെന്ന്? ഇന്ന് ബാപ്ദാദ കണ്ടു. അനുഭവസ്വരൂപമാകുന്നതിൽ നമ്പർവാർ
പുരുഷാർത്ഥമനുസരിച്ച് കണ്ടു. ബാപ്ദാദയ്ക്ക് ഓരോ കുട്ടിയോടും ആഴമേറിയ സ്നേഹമുണ്ട്,
സ്നേഹിക്കുന്നവരുടെ പരിശ്രമം കാണാൻ കഴിയില്ല. ചില വിഷയത്തിൽ പരിശ്രമം ആവശ്യമായി
വരുന്നു, ചിലപ്പോൾ എന്ന വാക്ക് ഉപയോഗിക്കേണ്ടിവരും, അനുഭവി സ്വരൂപമാകാത്തതാണ്
ഇതിന് കാരണം.
പുരുഷാർത്ഥികളാണ്, പക്ഷെ
സ്വരൂപമായി മാറിയിട്ടില്ല. ഒരു സെക്കൻഡിൽ നാല് വിഷയങ്ങളിൽ, നിങ്ങളുടെ
സ്വമാനത്തിന്റെ അനുഭവിസ്വരൂപത്തിന്റെ അനുഭവം ഉണ്ടാകണം, ദേഹാഭിമാനത്തിന്
അടുത്തെത്താൻ കഴിയില്ല. ഇരുട്ടിന് വെളിച്ചത്തിന് മുന്നിൽ നിൽക്കാൻ
കഴിയാത്തതുപോലെ. നീക്കം ചെയ്യേണ്ടതില്ല; സ്വാഭാവികമായും, ഇരുട്ടുള്ളിടത്ത്
വെളിച്ചം കുറവാണ് അല്ലെങ്കിൽ വെളിച്ചമില്ല. അതിനാൽ, അനുഭവമാണ് ഏറ്റവും വലിയ
അധികാരം എന്ന് പറയാറുണ്ട്. ആയിരക്കണക്കിന് ആളുകൾ അനുഭവത്തെ മാറ്റാൻ
ശ്രമിച്ചേക്കാം, പക്ഷേ സാധിക്കില്ല. നിങ്ങൾ പഞ്ചസാരയെ രുചിച്ചു അത് മധുരമാണെന്ന്
മനസിലാക്കിയതുപോലെ. ആയിരക്കണക്കിന് ആളുകൾ നിങ്ങളെ മാറ്റാൻ ശ്രമിച്ചാൽ,
മാറ്റമുണ്ടാകുമോ? അതുകൊണ്ട്, ഏത് വിഷയമായാലും, ജ്ഞാനം,യോഗം,ധാരണ,സേവനം, നാലിൽ
ഏതെങ്കിലുമൊന്നിന് പരിശ്രമം വേണ്ടിവന്നാൽ തീർച്ചയായും അനുഭവത്തിന്റെ കുറവുണ്ട്.
സേവനത്തിന്റെ സഫലത, ധാരണയിൽ സ്വഭാവ സംസ്ക്കാരത്തിന്റെ പരിവർത്തനം, യോഗത്തിൽ
അചഞ്ചലമായിരിക്കുക, ഒരു യോഗി ജീവിതം അനുഭവിക്കുന്നതിൽ, എവിടെ പരിശ്രമം ഉണ്ടോ,
അല്ലെങ്കിൽ ചിലപ്പോൾ എന്ന് പറയുന്നുണ്ടെങ്കിൽ അതിനർത്ഥം ആ വിഷയത്തിൽ
അനുഭവത്തിന്റെ മൂർത്തീയായി മാറിയിട്ടില്ല എന്നാണ്. അനുഭവം ചിലപ്പോഴൊക്കെ
ഉണ്ടാകുന്നതല്ല, സ്വാഭാവിക സ്വഭാവമാണ്,ഇപ്പോൾ പരിശ്രമിക്കുന്നതിന്റെ
കാരണമെന്താണ്? അനുഭവത്തിന്റെ ഇരിപ്പിടത്തിൽ ഇരിക്കുമ്പോൾ, ഏതെങ്കിലും
വരദാനത്തിന്റെ സ്വരൂപത്തിന്റെ അനുഭവിയായി അനുഭവം ചെയ്യുമ്പോഴെല്ലാം, ആ സമയത്ത്
പരിശ്രമിക്കേണ്ടി വരുന്നില്ല, സ്വാഭാവികമായി അനുഭവം ഉണ്ടാകുന്നു. അതിനാൽ, ഇപ്പോൾ
സമയത്തിനനുസരിച്ച് എല്ലാം പെട്ടെന്ന് സംഭവിക്കണം. പറഞ്ഞതിന് ശേഷം
സംഭവിക്കേണ്ടതില്ല. ഇപ്പോൾ പ്രകൃതിയുടെ പെട്ടെന്നുള്ള കളി നടക്കുന്നതുപോലെ, അത്
ഇപ്പോൾ ആരംഭിച്ചു. ഭൂകമ്പം ഉണ്ടകുന്നതുപോലെ, പെട്ടെന്ന് പുതിയ കാര്യങ്ങൾ
സംഭവിക്കുന്നു. ലക്ഷക്കണക്കിന് ആത്മാക്കൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പോയി, നാളെ
ഞങ്ങൾ ഉണ്ടാകുമോ ഇല്ലയോ എന്ന് അവർക്ക് അറിയുമായിരുന്നോ? അത്തരം നിരവധി അപകടങ്ങൾ,
വ്യത്യസ്ത സ്ഥലങ്ങളിൽ പെട്ടെന്ന് സംഭവിക്കാൻ തുടങ്ങിയിട്ടുണ്ട്. ഒരേ സമയം നിരവധി
ആളുകളുടെ ടിക്കറ്റുകൾ എടുക്കുന്നുണ്ട്, അപ്പോൾ അത്തരമൊരു സമയത്ത്, നിങ്ങൾ
എപ്പോഴും തയ്യാറാണോ? പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കുക
യാണെന്നു പറയില്ലലോ?
എപ്പോഴും തയ്യാറാണ് എന്നാൽ നിങ്ങൾ ഏതെങ്കിലും വരദാനമോ സ്വമാനത്തിന്റെ സങ്കല്പ്പം
ചെയ്യുമ്പോൾ അതിന്റെ സ്വരൂപമായി മാറി, ഏത് വരദാനത്തെയും ഫലവത്താക്കി
വരദാനത്തിന്റെയോ സ്വമാനത്തിന്റെ സ്വരൂപത്തിന്റെയോ അനുഭവിയാകാൻ
കഴിയുന്നുണ്ടോ?അതുകൊണ്ടാണ് ബാപ്ദാദ ഇന്ന് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
അങ്ങനെയായി മാറണം. പരിശ്രമിക്കുന്നു, പരിശ്രമിക്കേണ്ടിവന്നാൽ, ഇപ്പോൾ മുതൽ കാരണം
ദീർഘകാലത്തെ പരിശീലനം സമയമാകുമ്പോൾ സഹായിക്കും.അനുഭവത്തിന്റെ അധികാരം നിങ്ങൾ
എല്ലാവർക്കും സർവ്വശക്തനായ അധികാരി നൽകിയിട്ടുള്ളതിനാൽ പുരുഷാർത്ഥിയല്ല,
അനുഭവിയാണ്.ദേഹബോ
ധത്തിൽ നിങ്ങൾ അനുഭവസമ്പന്നനായിരിക്കു
ന്നതുപോലെ, 'ഞാൻ
ഇന്നയാളാണ്' എന്ന് പറഞ്ഞുകൊണ്ട് നിങ്ങളുടെ ദേഹബോധത്തെ ഓർമ്മിക്കേണ്ടി
വരുന്നുണ്ടോ, നിങ്ങളുടെ ശരീരത്തിനാണ് പേര് നൽകിയിട്ടുള്ളത്, അപ്പോൾ
ദേഹബോധമുള്ളവരായി. 'ഞാൻ ഇന്നയാളാണ്, നീ ഇന്നയാളല്ല, നീ ഇതാണ് എന്ന്
ആയിരക്കണക്കിന് ആളുകൾ പറഞ്ഞാലും, നിങ്ങളുടെ പേര് മാറ്റിയാലും, നിങ്ങൾ അത്
സമ്മതിക്കുമോ? നിങ്ങളുടെ പേര് മറക്കുമോ! ജനിക്കുമ്പോൾ ലഭിച്ച പേര്, ആ ദേഹബോധം
വളരെ ഉറച്ചതും സ്വാഭാവികവുമാണ്. വേറെ ആരെയെങ്കിലും നിങ്ങളുടെ പേരിൽ വിളിച്ചാൽ,
നിങ്ങളെ അല്ല നിങ്ങളുടെ പേരുള്ളയാളെ വിളിക്കുന്നതാണ്,പേര് കേട്ടയുടനെ നിങ്ങളുടെ
ശ്രദ്ധ അവിടേക്ക് പോകും, എന്നെയാണോ വിളിക്കുന്നത്. കാരണം, ദേഹബോധം അത്രത്തോളം
ഉറച്ചതായി.അതുപോലെ ദേഹി അഭിമാനി,സ്വാമാനധാരി, സ്വരാജ്യാധികാരി അത്രയും
ഉറച്ചതാകണം.നമ്മുടെ ജീവിതം പരിവർത്തനമാണ് എന്ന് നിങ്ങൾ പറയുന്നു, അപ്പോൾ നിങ്ങൾ
എന്ത് പരിവർത്തനമാണ് ചെയ്തത്? ദേഹബോധത്തിൽ നിന്ന്, സ്വമാനവും,
സ്വരാജ്യാധികാരിയുമായി മാറിയിരിക്കുന്നു. അതിനാൽ, ജ്ഞാനസ്വരൂപമായി
മാറിയിട്ടുണ്ടോ? അതോ ജ്ഞാനം കേൾക്കുകയും,കേൾപ്പി
ക്കുകയും ചെയ്യുന്നവരാണോ എന്ന്
പരിശോധിക്കുക. ജ്ഞാനം എന്നാൽ അറിവ് എന്നാണ്, അറിവിന്റെ പ്രായോഗിക രൂപമാണ്,
അറിവിനെ പറയുന്നത് അറിവ് പ്രകാശമാണ്, അറിവ് ശക്തിയാണ്, അതിനാൽ ജ്ഞാനസ്വരൂപമാകുക
എന്നാൽ നിങ്ങൾ ചെയ്യുന്ന ഏത് പ്രവൃത്തിയും പ്രകാശവും, ശക്തിയും നിറഞ്ഞതായിരിക്കും.
അത് യാഥാർത്ഥമായിരിക്കും. ഇതിനെയാണ് ജ്ഞാനസ്വരൂപമാകുക എന്ന് പറയുന്നത്. ജ്ഞാനം
കേൾപ്പിക്കുന്നവരല്ല,പകരം ജ്ഞാനസ്വരുപമായിരിക്കും. യോഗ സ്വരൂപത്തിന്റെ അർത്ഥമാണ്
കർമ്മേന്ദ്രിയങ്ങളെ ജയിക്കുന്നവനാകുക. എല്ലാ കർമ്മേന്ദ്രിയങ്ങളുടെയും
സ്വരാജ്യാധികാരി. ഇതിനെയാണ് യോഗ എന്ന് പറയുന്നത്, അതായത്, വിവേകപൂർണ്ണമായ ജീവിതം.
ഇതുപോലെ, ജ്ഞാന യോഗത്തിന്റെ സ്വരൂപമാണെങ്കിൽ സ്വാഭാവികമായി ഓരോ ഗുണത്തിന്റെയും
ധാരണ ഉണ്ടാകും. ഇപ്പോഴും സേവനം സ്വാഭാവികമായി നടക്കും. സമയത്തിനനുസരിച്ച്,
മനസ്സാ സേവനവും, വാക്കുകളുടെ സേവനവും, കർമ്മണാ സേവനവും, സ്നേഹ സംബന്ധത്തിൽ
ചെയ്താലും, സേവനം എല്ലായ്പ്പോഴും അഖണ്ഡമായി നടന്നുകൊണ്ടിരിക്കും. സംബന്ധ
സമ്പർക്കത്തിലും സേവനം നടക്കുന്നു.ബ്രാഹ്മണ കുടുംബത്തിലെ നിങ്ങളുടെ സഹോദരനോ
സഹോദരിയോ അൽപ്പം നിരാശനാണെങ്കിൽ, പുരുഷാർത്ഥത്തിൽ അൽപ്പം മടിയനാണെങ്കിൽ,
ഏതെങ്കിലും സംസ്ക്കാരത്തിന് വശപ്പെട്ടിരിക്കുകയാ
ണെങ്കിൽ, അങ്ങനെ
സമ്പർക്കത്തിലിരിക്കുന്ന ആത്മാക്കൾക്ക് നിങ്ങൾ ഉത്സാഹവും പ്രോത്സാഹനവും നൽകി,
സഹയോഗം നൽകി, സ്നേഹം നൽകി, ഇതും നിങ്ങളുടെ സേവനത്തിന്റെ പുണ്യം ശേഖരിക്കുന്നു.
വീണുപോയവരെ ഉയർത്തുന്നത് പുണ്യമായാണ് പാടിയിരിക്കുന്നത്. അതിനാൽ, സംബന്ധ
സമ്പർക്കങ്ങളിൽ സേവനം ചെയ്യുന്നതാണ് സത്യമായ സേവധാരിയുടെ കടമ. സേവനം
സ്വീകരിക്കുകയോ നൽകുകയോ ചെയ്യുന്നതു മാത്രമല്ല സേവനം. മനസ്സാ, വാചാ, കർമ്മണാ
സംബന്ധ സമ്പർക്കത്തിൽ സേവനം സ്വാഭാവികമായി നടക്കണം. പലപ്പോഴും ബാപ്ദാദ
കണ്ടിട്ടുണ്ട്, സമ്പർക്കത്തിൽ ചില കുട്ടികളുടെ സ്വഭാവവും സംസ്കാരങ്ങളും അല്പം
വേണ്ടത് പോലെ ആകുന്നില്ല, പക്ഷെ ഇവർ ഇങ്ങനെയാണ്, ഇവർ മാറാൻ പോകുന്നില്ല. ഇവരുടെ
സേവനം ചെയ്യുന്നത് സമയം പാഴാക്കലാണ്. അങ്ങനെ സങ്കലപിക്കുന്നത് ശരിയാണോ?
പ്രകൃതിയെ പോലും സതോപ്രധാനമാക്കാൻ പോകുന്നവരാണ് നമ്മൾ എന്ന് നിങ്ങൾ
സമ്മതിക്കുന്നു, പ്രകൃതിയെയും, അവർ മനുഷ്യാത്മാക്കളാണ്, ബ്രാഹ്മണൻ എന്ന്
വിളിച്ചാലും സംസ്കാരങ്ങൾക്ക് വശപ്പെട്ടിരിക്കുകയാണ്, പ്രകൃതിയുടെ സംസ്കാരങ്ങൾ
മാറ്റാൻ വെല്ലുവിളിക്കുമ്പോൾ, അത് പ്രകൃതിയിലുള്ള പുരുഷനാണ്, ആത്മാവാണ്.
നിങ്ങളുടെ സംബന്ധത്തിലുള്ളതാണ്. അതിനാൽ, സത്യമായ സേവധാരി അവരുടെ സേവനത്തിന്റെ
പുണ്യം ശേഖരിക്കുന്നതിനായി ശുഭ ഭാവന തീർച്ചയായും വയ്ക്കും. ഇവർ ഇങ്ങനെ തന്നെയാണ്,
അത് മാറുകയില്ല, ഇത് ശുഭ ഭാവനയല്ല, ഇത് സൂക്ഷ്മമായ വെറുപ്പിന്റെ ഭാവനയാണ്.
എന്നിരുന്നാലും, നമ്മുടെ സഹോദരീസഹോദരന്മാരാണ്, എന്റെ ബാബ എന്ന് പറഞ്ഞില്ലേ!
സത്യമായ സേവാധാരി ശുഭ ഭാവന നൽകുന്നതിന്റെ സേവനത്തിലും പുണ്യം നേടും. വീണുപോയവരെ
താഴ്ത്തുകയല്ല, അവരെയും ഉയർത്തണം. സഹയോഗം നൽകുന്നതിനെയാണ് സത്യമായ സേവധാരി,
പുണ്യാത്മാവ് എന്ന് പറയുന്നത്. അതിനാൽ, സ്വയം ഇതുപോലെ പരിശോധിക്കുക സേവനത്തിനായി
ഇത്രയധികം ഉന്മേഷവും ഉത്സാഹവും ഉണ്ടോ? ഇതിനെയാണ് അനുഭവത്തിന്റെ അധികാരം എന്ന്
വിളിക്കുന്നത്. ഇപ്പോൾ ബാപ്ദാദ ആഗ്രഹിക്കുന്നത് ഇതാണ് അനുഭവി മൂർത്തിയാകൂ,
അനുഭവത്തിന്റെ അധികാരം പ്രായോഗികമാക്കുക.
നാല് വിഷയങ്ങളിലും,ആരാണോ
അനുഭവി സ്വരൂപമായി, അനുഭവത്തിന്റെ അധികാരം ഉപയോഗിക്കുകയും ചെയ്യുന്നവർ,
ഏതെങ്കിലും പോരായ്മകളെ ഇല്ലാതാക്കുന്നത്, ഇത്രയധികം സ്വയം ശ്രദ്ധിക്കുന്നവർ കൈ
ഉയർത്തുക. മനസ്സിന്റെ കൈ ഉയർത്തുകയാണ്, അല്ലേ! ശരീരത്തിന്റെ കൈയല്ല, മറിച്ച്
നിങ്ങളുടെ മനസ്സിന്റെ കൈയ്യ് ഉയർത്തുക. മനസ്സിന്റെ കൈ ഉയർത്തുക, കാരണം ബാപ്ദാദ
ശിവരാത്രിയിൽ ഫലങ്ങൾ നോക്കും.മനസ്സിൽ ആരുടെയും കുറവിന്റെ സംസ്കാരം നിങ്ങളുടെ
ശുഭ ഭാവനയെ കുറയ്ക്കരുത്. അവരുടെ സംസ്കാരം ദുർബലമാണ്, പക്ഷേ അത് വളരെ ശക്തമാണ്,
അത് നിങ്ങളുടെ ശുഭഭാവനയെ കുറയ്ക്കുന്നു. അതുകൊണ്ടാണ്, ബ്രഹ്മാബാബ എന്തെല്ലാം
കണ്ടതാണ്, എന്തൊക്കെ ചെയ്തതാണ്, ഉത്തരവാദിത്തമുണ്ടായിരു
ന്നിട്ടും, അവസാനം ശുഭ
ഭാവനയുടേയും, ശുഭ കാമനയുടെയും മുന്ന് വാക്കുകൾ എല്ലാവരെയും പഠിപ്പിച്ചിട്ടാണ്
പോയത്. ഓർമ്മയുണ്ടോ! ഈ മൂന്ന് വാക്കുകൾ നിങ്ങൾക്ക് ഓർമ്മയില്ലേ! സ്വയം നിരാകരി,
നിരാഹങ്കരി, നിർവ്വികാരി, ഈ സ്ഥിതിയിൽ അവ്യക്തമായി. ആർക്കും കർമ്മകണക്കുകളുടെ
അനുഭവം നൽകിയില്ല,കർമ്മകണ
ക്കുകൾ അവസാനിക്കുന്നുവെന്ന് ആരാണ് കരുതിയത്! എന്താണ്
സംഭവിച്ചത്? അവ്യക്തമായി. ബ്രഹ്മബാബയ്ക്ക് സമാനം ഫരിശ്ത ഭവയുടെ വരദാനം ബാബ
ചെയ്തു കാണിച്ചതുപോലെ, ബ്രഹ്മാബാബയെ പിന്തുടരുക. എന്റെ ബാബ എന്ന് നിങ്ങൾ
പറയുമ്പോൾ,ബാബ എന്താണ് പറയുന്നത്? എന്റെ കുട്ടികളാണ്.അത്തരം ശുഭഭാവന പരിവാരത്തിൽ
ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. സ്വഭാവം നോക്കരുത് ബാബയ്ക്ക് അറിയാം ഭാവ
സ്വഭാവങ്ങളാണ്, എന്നാൽ സ്വഭാവം സ്നേഹത്തെ നശിപ്പിക്കരുത്, ബന്ധങ്ങളെ
നശിപ്പിക്കരുത്, കാര്യങ്ങളുടെ സഫലത കുറയ്ക്കുന്നത് ശരിയല്ല. കുടുംബമാണ്. ഏത്
കുടുംബമാണ്? പരമാത്മാവിന്റെ കുടുംബമാണ്, ഞാൻ പരമാത്മാവിന്റെ
കുടുംബത്തിലേതാണെന്നു മനസ്സിലാക്കുമ്പോൾ, കുടുംബം എന്നാൽ സ്നേഹമാണ്. കുടുംബത്തിൽ
സ്നേഹമില്ലെങ്കിൽ അത് കുടുംബമല്ല. ഈ പരമാത്മാവിന്റെ കുടുംബം ഒരു സമയത്ത് മാത്രമേ
ഉണ്ടാകുകയുള്ളൂ. പരമാത്മാവിനല്ലാതെ മറ്റാർക്കും ഇത്രയും വലിയ കുടുംബം
ഉണ്ടാകില്ല. അതിനാൽ പരിശോധിക്കുക, കാരണം ഇത് പുരുഷാർത്ഥത്തിൽ വിഘ്നങ്ങൾ
സൃഷ്ടിക്കുന്നു. അതിനാൽ വിഘ്നങ്ങളിൽ നിന്ന് മുക്തമാകുമ്പോൾ അനുഭവമുള്ളവരായി,
അനുഭവത്തിന്റെ അധികാരത്തിലൂടെ, എല്ലാവരെയും അനുഭവസമ്പന്നരാക്കും.ശരി.
നാനാഭാഗത്തുമുള്ള
കുട്ടികളെ കാണുമ്പോൾ, ബാപ്ദാദ സന്തോഷത്തിൽ,ആഹാ കുട്ടികളേ, ആഹാ! എന്ന ഗാനം
ആലപിക്കുന്നു. എല്ലാ കുട്ടികളുടെയും ഹൃദയത്തിൽ ബാബയുണ്ട്, ബാബയുടെ ഹൃദയത്തിൽ
എല്ലാ കുട്ടികളും ഉണ്ട്. ഇവിടെ ഇത്രയും വലിയ കുടുംബം മധുബൻ നിവാസികളെ കാണുമ്പോൾ,
സന്തോഷം തോന്നുന്നു, ആഹാ മധുബൻ, ആഹാ! എല്ലാവരുടെയും അഭയസ്ഥാനമാണ് മധുബൻ,
അതുകൊണ്ടാണ് മധുബനിലേക്ക് ഓടിയെത്തുന്നത്. ഇപ്പോൾ, ബാബയുടെ പ്രതീക്ഷ എത്രയും
വേഗം നിറവേറ്റണം. നാല് വിഷയങ്ങളിലും അനുഭവി സ്വരൂപമാകണം. ദേശ വിദേശങ്ങളിൽ
എവിടെയിരുന്നായാലും നാനാഭാഗത്തും കണ്ടുകൊണ്ടിരിക്കുന്ന കുട്ടികൾ എല്ലാവരും
എങ്ങനെ സന്തുഷ്ടരാണെന്ന് ബാപ്ദാദ കാണുന്നു. ശാസ്ത്രം ഈ സമയത്ത് പുരോഗമിക്കുകയാണ്.
ലോകത്തിൽ പുതിയ പുതിയ കണ്ടുപിടുത്തങ്ങളുണ്ട്, നിങ്ങളുടെ പ്രയോജനത്തിനായി മികച്ച
മാർഗങ്ങൾ സൃഷ്ടിക്കുന്നു. അകലെയാണെങ്കിലും, ഒരുമിച്ചാണ്. അതിനാൽ, ഉപാധികൾ
സൃഷ്ടിച്ച ശാസ്ത്രജ്ഞർക്ക് അഭിനന്ദനങ്ങൾ. ശരി. ദേശ വിദേശങ്ങളിലുള്ള എല്ലാ
കുട്ടികൾക്കും ഹൃദയത്തിൽ നിന്ന് സ്നേഹവും സ്മരണയും, സ്വീകരിച്ചാലും.
പ്രത്യേകിച്ച് ഈ പ്രത്യേക കുട്ടികൾക്ക് നമസ്കാരം.
വരദാനം :-
ജ്ഞാനത്തിന്റെ പ്രകാശത്തിലൂടെ പുരുഷാർത്ഥത്തിന്റെ മാർഗ്ഗം സഹജവും
സ്പഷ്ടവുമാക്കുന്ന ഫരിശ്ത സ്വരൂപമായി ഭവിക്കട്ടെ.
ഫരിശ്തയുടെ ജീവിതത്തിൽ
പ്രകാശവും ശക്തിയും വ്യക്തമായി കാണപ്പെടുന്നു. പ്രകാശവും ശക്തിയുടെയും
രൂപമാകുന്നതിനായി മനനം ചെയ്യുന്നതിന്റെയും സഹിക്കുന്നതിന്റെയും ശക്തി ആവശ്യമാണ്.
മനസ്സിന് മനന ശക്തിയും വാക്കിനും കർമ്മത്തിനും സഹനശക്തിയും ധാരണ ചെയ്യൂ. അപ്പോൾ
പറയുന്ന വാക്കുകളും, ചെയ്യുന്ന പ്രവൃത്തിയും അതിനനുസൃതമായിരിക്കും. ഈ രണ്ടു
ശക്തികളും ഉണ്ടെങ്കിൽ പുരുഷാർത്ഥത്തിന്റെ മാർഗ്ഗം സഹജവും സ്പഷ്ടവുമാകും.
സ്ലോഗന് :-
വ്യർത്ഥമായ
സംസാരം നിരവധി പേരെ അസ്വസ്ഥരാക്കുന്നതാണ്.
അവ്യക്ത സൂചന- സദാ
അചഞ്ചലവും ദൃഢവും ഏകരസവുമായ സ്ഥിതിയുടെ അനുഭവം ചെയ്യൂ.
കുട്ടികളായ നിങ്ങൾ
പ്രകൃതിയുടെ യജമാനനാണ്, ഈ പ്രകൃതിയുടെ കളികൾ കണ്ടു സന്തോഷിച്ചുകൊ
ണ്ടിരിക്കൂ.
പ്രകൃതി പ്രക്ഷുബ്ധമായാലും, പ്രകൃതി മനോഹരമായ കാഴ്ച സമ്മാനിച്ചാലും, രണ്ടിലും
പ്രകൃതിയുടെ യജമാനരായ ആത്മാക്കൾ സാക്ഷിയായിരുന്ന് കളി കണ്ടു അതിൽ ആനന്ദം
കണ്ടെത്തുന്നു, അസ്വസ്ഥരാകുന്നില്ല, അതിനാൽ ബാപ്ദാദ തപസ്യയിലൂടെ സാക്ഷി
സ്ഥിതിയുടെ ഇരിപ്പിടത്തിൽ അചഞ്ചലവും, ദൃഢവും സ്ഥിരതയോടെ ഇരിക്കുന്നതിന്റെ വിശേഷ
അഭ്യാസം ചെയ്യിപ്പിച്ചുകൊണ്ടിരി
ക്കുന്നു.