10.06.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ, - ശിവബാബയുടെയും ബ്രഹ്മാബാബയുടെയും നിർദ്ദേശം പ്രസിദ്ധമാണ്, നിങ്ങൾക്ക് രണ്ടുപേരുടെയും നിർദ്ദേശപ്രകാരം നടന്ന് തന്റെ മംഗളം ചെയ്യണം.

ചോദ്യം :-
നമ്പർവൺ ട്രസ്റ്റി ആരാണ്? എങ്ങനെ?

ഉത്തരം :-
ശിവബാബ തന്നെയാണ് നമ്പർവൺ ട്രസ്റ്റി, ബാബയിൽ ഒരൽപ്പം പോലും ആസക്തിയില്ല. ഭക്തിമാർഗ്ഗത്തിൽ പോലും നിങ്ങൾ ഈശ്വരാർത്ഥം ദാനപുണ്യം മുതലായവയെല്ലാം ചെയ്തിരുന്നു. അതെല്ലാം തന്നെ ഇൻഷ്വറായിക്കൊണ്ടിരി
ക്കുകയാണ്. ഇതിന്റെ ഫലം അടുത്ത ജന്മത്തിൽ ലഭിക്കുന്നു. ഇപ്പോൾ ആരെല്ലാമാണോ ബാബയ്ക്ക് വേണ്ടി തന്റെതെല്ലാം ഇൻഷ്വർ ചെയ്യുന്നത്, അവർക്ക് പൂർണ്ണ പ്രതിഫലം ബാബ നൽകുന്നു. എന്തുകൊണ്ടെന്നാൽ ബാബ പറയുകയാണ്, ഞാൻ സ്വയം സുഖം അനുഭവിക്കുന്നില്ല. ഞാൻ നിങ്ങളിൽ നിന്നും വാങ്ങി എന്തുചെയ്യാനാണ്.

ഗീതം :-
അങ്ങയുടെ വാതിൽക്കൽ വന്നിരിക്കുന്നു പ്രതിജ്ഞയെടുത്ത്...

ഓംശാന്തി.  
മധുരമധുരമായ ആത്മീയ കുട്ടികൾ ഗീതം കേട്ടില്ലേ. ആരാണോ ബാബയുടേതായി മാറിയത് അവരെയാണ് കുട്ടികൾ എന്നു പറയുന്നത്. ബാബ മനസ്സിലാക്കി തരികയാണ് ഇത് നിങ്ങളുടെ അന്തിമ മർജീവ ജന്മമാണ്. ജീവിച്ചിരിക്കെ ബാബയുടേതായി മാറണം. ഇത് നിങ്ങൾ കുട്ടികൾക്കറിയാം, ശ്രീമതത്തെ കുറിച്ച് പാടാറുണ്ടല്ലോ. ശ്രീമത് ഭഗവാനുവാചാ. ഗീതയിൽ കൃഷ്ണന്റെ പേരാണ് വെച്ചിരിക്കുന്നത്, വാസ്തവത്തിൽ ശിവബാബയാണ് ഭഗവാൻ. അതിനു ശേഷം ബ്രഹ്മാവ്, പിന്നെ കൃഷ്ണൻ. കൃഷ്ണന്റെ ശ്രീമതം എന്നു പറയുകയില്ല. ശ്രേഷ്ഠത്തിലും ശ്രേഷ്ഠം നമ്മുടെ ബാബ തന്നെയാണ്. പതിത പാവനൻ എന്ന് കൃഷ്ണനേയോ രാധയേയോ പറയുകയില്ല. അവരെല്ലാം ദൈവിക ഗുണങ്ങളുള്ള മനുഷ്യരാണ്. മനുഷ്യനെ ഒരിക്കലും പതിത പാവനമെന്ന് പറയുകയില്ല. പതിത പാവനാ വരൂ എന്ന് സത്യയുഗത്തിൽ ആരും പറയുകയില്ല. പതിതരെ പാവനമാക്കുന്നത് ഒരേ ഒരു ബാബയാണ്. ബാബയുടെ ശ്രീമത പ്രകാരം നിങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പ്രജാപിതാ ബ്രഹ്മാവിന്റെ മതം പ്രസിദ്ധമാണ്. ശ്രീമതവും പ്രസിദ്ധമാണ്. എന്നാൽ അതിൽ തെറ്റു സംഭവിച്ചതിതാണ് ബാബയുടെ പേര് മാറ്റി കൃഷ്ണന്റെ പേര് വെച്ചു. എല്ലാ ധർമ്മത്തിൽ ഉള്ളവർക്കും വേണ്ടി ഒരേ ഒരു ബാബയാണ് ഉള്ളത്. കൃഷ്ണനെ എല്ലാവരും അംഗീകരിക്കുകയില്ല. ക്രിസ്തു ധർമ്മത്തിലുള്ളവർ ക്രൈസ്റ്റിനെയാണ് അച്ഛനായി അംഗീകരിക്കുന്നത്. അല്ലാതെ കൃഷ്ണനെയല്ല. എന്തുകൊണ്ടെന്നാൽ ക്രിസ്തുവിന്റെ മുഖവംശാവലിയാണ് ക്രിസ്ത്യാനികൾ. ശിവബാബ വന്നാണ് നിങ്ങളെ തന്റേതാക്കി മാറ്റുന്നത്. പറയുന്നു, ഞാൻ പൂർണ്ണമനസ്സോടെ ബാബയുടേതായി മാറിയിരിക്കുകയാണ്. അതിനാൽ ബാബയുടെ നിർദ്ദേശം അനുസരിച്ച് നടക്കണം. നിങ്ങൾ ബാബയ്ക്ക് തന്റേതായ നിർദ്ദേശം നൽകേണ്ടതിന്റെ ആവശ്യകതയില്ല. ബാബ സ്വയം നിർദേശം നൽകുന്ന ആളാണ്. ബാക്കിയെല്ലാം ബാബയുടെ കുട്ടികളാണ്. ശിവബാബ പ്രസിദ്ധമാണ്. ബാബ ഏതു നിർദ്ദേശം നൽകിയാലും അത് ശരി തന്നെയായിരിക്കും. ഇങ്ങനെ ചെയ്യൂ എന്ന് ബ്രഹ്മാവിനും നിർദ്ദേശം നൽകുന്നുണ്ട്. നിങ്ങളുടെ ബന്ധം ശിവബാബയുമായിട്ടാണ്. ഒരാളുടെയും അവഗുണം കാണരുത്. ശ്രീമതപ്രകാരം നടക്കണം. ശിവബാബ നിരാകാരനാണ്. ശിവബാബയുടെ വീടല്ല ഇത്. നിങ്ങൾ ഇവിടെ പഴയ വീട്ടിലാണ് ഇരിക്കുന്നത്. പിന്നീട് സ്വർഗത്തിൽ തന്റെ വീട്ടിൽ പോയി ഇരിക്കും. ശിവബാബ പറയുന്നു ഞാൻ ഇവിടെ ഇരിക്കുകയില്ല. ഞാൻ ഇവിടെ കുറച്ചു സമയത്തേക്ക് വേണ്ടിയാണ് വരുന്നത്.

നിങ്ങളാണ് സത്യം സത്യമായ മുക്തിസേന. ഡ്രാമാ പ്ലാൻ അനുസരിച്ച് സുപ്രീം ആത്മാവ് കൽപ്പം മുമ്പത്തേതു പോലെ നിർദ്ദേശം നൽകിക്കൊണ്ടിരിക്കു
കയാണ്. കൽപ- കൽപം എന്തു നിർദ്ദേശമാണോ നൽകിയത് അതു തന്നെയാണ് നൽകുന്നത്. രാത്രിയും പകലും ഗുഹ്യജ്ഞാനം കേൾപ്പിച്ചുകൊണ്ടിരി
ക്കുന്നു. പുതിയ ഒരാൾക്ക് ഇത് മനസ്സിലാക്കാൻ സാധിക്കുകയില്ല. ചിലർ 35-40 വർഷങ്ങളായിട്ടിരിക്കു
ന്നവരുണ്ടെങ്കിലും വളരെ പേർ ഈ ഗംഭീരമായ കാര്യത്തെ മനസ്സിലാക്കുന്നേയില്ല. ബാബ ദിവസവും പുതിയ കാര്യങ്ങൾ കേൾപ്പിച്ചുകൊണ്ടിരി
ക്കുകയാണ്. കറാച്ചി മുതലാണ് മുരളി കേൾപ്പിക്കാൻ തുടങ്ങിയത്. ആദ്യം ബാബ മുരളി കേൾപ്പിക്കുമായിരുന്നില്ല. രാത്രി 2 മണിയ്ക്ക് എഴുന്നേറ്റ് 10-15 പേജ് എഴുതുമായിരുന്നു. ബാബ എഴുതിക്കുമായിരുന്നു പിന്നീട് അതിന്റെ കോപ്പികൾ എടുപ്പിക്കുമായിരുന്നു. ഭക്തീമാർഗത്തിലും ശാസ്ത്രങ്ങളുടെയും മറ്റും രേഖകൾ സംരക്ഷിക്കുമായിരു
ന്നല്ലോ. ദിനംപ്രതി വലിയ വലിയ പുസ്തകങ്ങൾ ഉണ്ടാക്കിക്കൊണ്ടിരി
ക്കുന്നു. എത്രയാണ് ജീവചരിത്രം ഉണ്ടാക്കിക്കൊണ്ടിരിക്
കുന്നത്. അവയെല്ലാം പഠിച്ച് എടുത്തുവെയ്ക്കുന്നു, നിങ്ങൾ മുരളി പഠിച്ച് വലിച്ചെറിയുന്നു. ഇല്ലെങ്കിൽ സദാ കാലത്തേക്ക് ഇതിന്റെ കോപ്പികൾ എടുത്തു വെയ്ക്കണമല്ലോ. എന്നാൽ എടുത്തുവെയ്ക്കാറില്ല, കാരണം നിങ്ങൾക്കറിയാം ഇതെല്ലാം നശിക്കാൻ പോകുന്നതാണ്. ബാക്കി നിങ്ങൾ ഉണ്ടാക്കുന്ന ചിത്രങ്ങളെല്ലാം കുറച്ചു ദിവസത്തേക്കു വേണ്ടിയുള്ളതാണ്. പിന്നീട് ഇതെല്ലാം മണ്ണിൽ മൂടിപ്പോകും , ശാസ്ത്രങ്ങളും ഉണ്ടാവുകയില്ല, ചിത്രങ്ങളും ഉണ്ടാവുകയില്ല. പിന്നീട് എന്തെല്ലാമാണോ നടന്നുകൊണ്ടിരിക്കുന്നത്, അതെല്ലാം കൽപത്തിനു ശേഷവും ഉണ്ടായിക്കൊണ്ടിരിക്കും. ശാസ്ത്രം മുതലായവയെല്ലാം പിന്നീട് ദ്വാപരയുഗം മുതൽ ആരംഭിക്കും. ഗ്രന്ഥങ്ങളെല്ലാം ആദ്യം കൈകൾ കൊണ്ട് എഴുതുമ്പോൾ ചെറുതായിരുന്നു ,ഇപ്പോൾ വളരെ വലുതായിരിക്കുകയാണ്. ഓരോ ദിവസം കൂടുന്തോറും വലുതായിക്കൊണ്ടേ
യിരിക്കും. ഇല്ലായെങ്കിൽ ശിവബാബയുടെ ജീവിത കഥ എത്രയധികം എഴുതണം. ഇപ്പോൾ നിങ്ങൾ കുട്ടികൾ പറയുന്നുണ്ട്, പരംപിതാ പരമാത്മാവിന്റെ ജീവിത കഥ നമുക്കറിയാം. നമ്മൾ ഭക്തീമാർഗ്ഗത്തിൽ എന്താണ് ചെയ്യുന്നത് എന്ന് ബാബ മനസ്സിലാക്കി തരികയാണ്. ഭക്തീമാർഗ്ഗത്തിലും ഇൻഷ്വർ ചെയ്യുന്നുണ്ട്. ഈശ്വരാർത്ഥം മനുഷ്യർ ദാനപുണ്യകർമ്മങ്ങൾ ചെയ്യാറുണ്ടല്ലോ. ഇവരാണ് ഈശ്വരാർത്ഥം ദാനപുണ്യ കർമ്മങ്ങൾ ചെയ്തതെന്ന് പറയാറുണ്ടല്ലോ. ഈശ്വരനാണ് വലിയ വീട്ടിൽ ജന്മം നൽകിയത്. ഭക്തീമാർഗ്ഗത്തിൽ ധർമ്മാത്മാക്കൾ ധാരാളമുണ്ട്. ഈശ്വരാർത്ഥം, ശ്രീകൃഷ്ണാർത്ഥം ദാനപുണ്യകർമ്മങ്ങൾ ചെയ്യുന്നു. ഇപ്പോൾ ബാബ മനസ്സിലാക്കി തരികയാണ്- ഞാൻ കുട്ടികൾക്ക് അടുത്ത ജന്മത്തിൽ അൽപകാലത്തേക്കുള്ള ഫലം നൽകുന്നു. നല്ലതും മോശമായതുമായ ഫലം ലഭിക്കുമല്ലോ. എത്രയാണ് ഇൻഷ്വർ ചെയ്തിരിക്കുന്നത്. ആര് എങ്ങനെയുളള കർമ്മമാണോ ചെയ്യുന്നത് അതിനനുസരിച്ചുള്ള ഫലം ലഭിക്കുന്നു. മായ തലകീഴായ കർമ്മങ്ങൾ ചെയ്യിപ്പിച്ചുകൊണ്ടിരി
ക്കുന്നു, ഇതിലൂടെ ദു:ഖം അനുഭവിച്ചുകൊണ്ടിരി
ക്കുന്നു. ഇപ്പോൾ ഞാൻ നിങ്ങളെ ഇങ്ങനെയുള്ള കർമ്മമാണ് പഠിപ്പിക്കുന്നത്, ഇതിലൂടെ ഒരിക്കലും ദു:ഖം ഉണ്ടാകുന്നില്ല. അവിടെ മായയും ഉണ്ടാവുകയില്ല. ബാക്കി പദവി ഉണ്ടായിരിക്കും. ഇതിൽ ആർക്ക് എത്ര വേണമെങ്കിലും സഫലീകരിക്കാം. ബാബയും ട്രസ്റ്റിയാണല്ലോ. നമ്പർവൺ ട്രസ്റ്റിയാണ്. മറ്റുള്ളവർക്ക് ആസക്തിയുണ്ടായിരിക്കും. ചില സൂക്ഷിപ്പുകാരാണെങ്കിൽ മറ്റുള്ളവരുടെ ആഹാരം തന്നെ മുടക്കുന്നു. ബാബ നോക്കൂ എങ്ങനെയുള്ള ട്രസ്റ്റിയാണ്. ഇതെല്ലാം കുട്ടികൾക്ക് വേണ്ടിയാണ് എന്നാണ് പറയുന്നത്. നിങ്ങളുടെ മുഴുവൻ കണക്ഷനും ശിവബാബയുമായിട്ടാണ്. ബാബ പറയുന്നു ഞാൻ സത്യമായ സൂക്ഷിപ്പുകാരനാണ്. ഞാൻ സ്വയം സുഖം അനുഭവിക്കുന്നില്ല. കുട്ടികൾക്കാണ് മുഴുവൻ രാജധാനിയും നൽകുന്നത്. ലൗകിക അച്ഛനും കുട്ടികൾക്ക് സമ്പത്തെല്ലാം നൽകാറുണ്ടല്ലോ. ഞാൻ സ്വർഗത്തിലെ ഒന്നും തന്നെ എടുക്കുന്നില്ല. നിങ്ങൾക്കാണ് എല്ലാം നൽകുന്നത്. അതിനാൽ നിങ്ങളുടെ കണക്ഷൻ മുഴുവനും ശിവബാബയുമായിട്ടാണ്. ഈ ബ്രഹ്മാബാബയും പൂർണ്ണമായും ഇൻഷ്വർ ചെയ്തിട്ടുണ്ട്. ശരീരം, മനസ്സ്, ധനം എല്ലാം ശിവബാബയുടെ സർവ്വീസിലാണ്. സിന്ധിയിൽ ഒരു പഴഞ്ചൊല്ലുണ്ട്- ആരുടെ കൈകളാണോ അങ്ങിനെ(ദാതാവ്), ആദ്യം അവർ നേടും. ബാബയ്ക്ക് എല്ലാം ഇൻഷൂർ ചെയ്യണം. രണ്ടു പിടി അവിൽ കൊടുത്ത് കൊട്ടാരം നേടണം. ഇപ്പോൾ നോക്കൂ, കൊട്ടാരം ഉണ്ടാക്കിയിരിക്കുകയാണ്. ചിലർ ഒരു രൂപ അയയ്ക്കാറുണ്ട്. എന്റെതായി ഒരു ഇഷ്ടിക എന്നു പറയുന്നു. ബാബ എഴുതിയിട്ടുണ്ട് നിങ്ങൾക്ക് നല്ല കൊട്ടാരം ലഭിക്കും, എന്തുകൊണ്ടെന്നാൽ നിങ്ങൾ ദരിദ്രരാണ്. ഞാൻ ദരിദ്രരുടെ നാഥനാണ്. ദരിദ്രരുടെ ഒരു രൂപയും ധനവാന്റെ 1000 രൂപയും ഒരുപോലെയാണ്. രണ്ടുപേർക്കും ഒരുപോലെയാണ് പദവി ലഭിക്കുന്നത്. ധനവാന്മാർ വളരെ പ്രയാസപ്പെട്ടാണ് വരുന്നത്. കന്യകമാരാണ് എല്ലാവരെക്കാളും സ്വതന്ത്രരായിട്ടുള്ളത്. മമ്മ നോക്കൂ നമ്പർവണ്ണിലേക്ക് പോയി. ഇദ്ദേഹം എല്ലാം നൽകി എങ്കിലും ആദ്യത്തെ പേര് ലക്ഷ്മിയുടേതാണ് പിന്നീടാണ് നാരായണൻ. എത്ര അത്ഭുതകരമായ കളിയാണ്. അതിനാൽ ഒരു കാര്യത്തിലും സംശയം ഉണ്ടാകരുത്. ബാപ്ദാദ ചെറിയ ആളൊന്നുമല്ല. ഒരൽപം പോലും സംശയം ഈ കാര്യത്തിൽ കൊണ്ടുവരരുത്. വളരെ മധുരമുള്ളവരായിരിക്കണം. ഓരോ ചുവടും ശ്രീമതം എടുക്കണം. ഇല്ലെങ്കിൽ മായ വളരെയധികം നഷ്ടം ഉണ്ടാക്കും. കുട്ടികൾക്ക് എത്രയാണ് നിർദ്ദേശം തരേണ്ടതായിട്ടുള്ളത്. ബാബ പറയുന്നു - പൂർണ്ണമായ വാർത്ത എഴുതൂ. ബാബ എല്ലാ വിധത്തിലും സംരക്ഷിക്കും. ബാബയ്ക്ക് വളരെയധികം ചിന്തയുണ്ട്. ഈ കുട്ടി മുന്നേറിക്കൊണ്ടിരിക്കണം. പഠിപ്പിൽ പൂർണ്ണ ശ്രദ്ധ നൽകണം. നമ്മൾ അതിസ്നേഹിയായ ഈശ്വരീയ പിതാവിന്റെ വിദ്യാർത്ഥികളാണ്. ഭഗവാനുവാചാ എന്ന് എഴുതിയിട്ടുണ്ട്, പക്ഷെ കൃഷ്ണന്റെ പേരാണ് വെച്ചിരിക്കുന്നത്. കൃഷ്ണനാണ് എല്ലാ മനുഷ്യരെക്കാളും ഉയർന്നതിലും ഉയർന്നത്. ആദ്യത്തെ രാജകുമാരനാണ്. കൃഷ്ണന്റെ പേരാണ് വെച്ചിരിക്കുന്നത്, എന്തുകൊണ്ട് നാരായണന്റെ പേര് വെച്ചില്ല. കൃഷ്ണൻ ബാലകനാണ്. കുട്ടിക്കാലം മുതലേ ബാലകൻ സതോപ്രധാനമായിരിക്കും. പിന്നീട് ചെറിയ കുട്ടിയിൽ നിന്നും യുവാവും, അതിനുശേഷം വൃദ്ധ അവസ്ഥയിലേക്കും വരുന്നു. കുട്ടികളുടെ മഹിമ തന്നെയാണ് പാടാറുള്ളത് എന്തുകൊണ്ടെന്നാൽ പവിത്രമാണല്ലോ. ബാലകൻ ബ്രഹ്മചാരിയ്ക്കു സമാനമാണെന്ന് പാടപ്പെടുന്നു. കുട്ടികളിൽ നിന്നും ഒരു പ്രകാരത്തിലുള്ള പാപവും ഉണ്ടാകുന്നില്ല. കൃഷ്ണൻ കൊച്ചുകുട്ടിയായതു കാരണം കൃഷ്ണന്റെ ജന്മദിനവും ആഘോഷിക്കുന്നു. എന്നിട്ടും കൃഷ്ണനെ ദ്വാപരയുഗത്തിലാണ് കാണിക്കുന്നത്. ഇതെല്ലാം ബാബയിരുന്നാണ് മനസ്സിലാക്കി തരുന്നത്. കേവലം നിങ്ങൾ ബ്രാഹ്മണകുട്ടികൾക്കല്ലാതെ ഈ കാര്യത്തെ കുറിച്ച് ലോകത്തിലുള്ള ആർക്കും അറിയുകയില്ല. ബ്രാഹ്മണരാണ് ഉത്തമം. നിങ്ങൾ ബ്രാഹ്മണരാണ് ഈശ്വരീയ സന്താനങ്ങൾ. സത്യയുഗത്തിൽ ഈശ്വരീയ സന്താനം എന്നു പറയുകയില്ല. ഈശ്വരനിൽ നിന്നും തീർച്ചയായും സ്വർഗത്തിലെ പ്രാപ്തിയാണ് ഉണ്ടാകുന്നത്. ഇത് നിങ്ങളുടെ അതിദുർലഭമായ അമൂല്യ ജീവിതമാണ്. എല്ലാവർക്കും ഈ ജീവിതം ഉണ്ടാവുകയില്ല. ഈ ഡ്രാമ ഇങ്ങനെയാണ് ഉണ്ടാക്കിയിട്ടുള്ളത്. ആരാണോ കൽപം മുമ്പും പഠിച്ചത് അവർ തന്നെയാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. ഭഗവാനാണ് ഭഗവാൻ-ഭഗവതിയെ സൃഷ്ടിക്കുന്നത്. പക്ഷെ ഭഗവാൻ ഭഗവതി എന്നു പറയാൻ സാധിക്കുകയില്ല. ദൈവം ഒന്നാണ്. നിരാകാരനാണ് മഹിമയുള്ളത്. സാകാരത്തിലുള്ളവർക്ക് കുറഞ്ഞ മഹിമയെ ഉണ്ടാകുന്നുള്ളൂ. നിരാകാനാണ് ഈ ലക്ഷ്മീനാരായണനെ ഇതു പോലെയാക്കി മാറ്റിയത്. ഇപ്പോൾ രാജയോഗം പഠിച്ചുകൊണ്ടിരിക്കുകയാണ്. രാജധാനി സ്ഥാപിക്കപ്പെട്ടുകഴിഞ്ഞാൽ അപ്പോൾ വിനാശവും ഉണ്ടാകും. ബാബ തീർച്ചയായും സ്വർഗത്തിന്റെ സമ്പത്ത് നൽകും. ഇപ്പോൾ ഇത് സംഗമത്തിലെ കാര്യമാണ്. ശിവബാബ വരുന്നു, അപ്പോൾ കളി പൂർത്തിയാകുന്നു.പിന്നീട് കൃഷ്ണന്റെ ജന്മമുണ്ടാകുന്നു. പാവം മനുഷ്യരെല്ലാം ആശയക്കുഴപ്പത്തിലാണ്, അപ്പോഴാണ് ബാബ വന്ന് മനസ്സിലാക്കി തരുന്നത്. പരംപിതാ പരമാത്മാവ് ബ്രഹ്മാവിലൂടെ എല്ലാ ശാസ്ത്രങ്ങളുടെയും സാരം പറഞ്ഞു തരികയാണ്. ഇപ്പോൾ നിങ്ങൾ മാസ്റ്റർ ജ്ഞാന സാഗരനായി മാറിയിരിക്കുകയാണ്. ആത്മാവിന്റെ മഹിമ തന്നെയാണ്. ജ്ഞാനസാഗരൻ, ആനന്ദത്തിന്റെ സാഗരൻ, ഇത് ബാബയുടെ മഹിമയാണ്. ബാബ പറയുന്നു- ഈ ഭാരതം ഏറ്റവും വലിയ തീർത്ഥ സ്ഥാനമാണ്. പക്ഷെ കൃഷ്ണന്റെ പേര് വെച്ചതിലൂടെ മുഴുവൻ മഹിമയും ഗുപ്തമായിപ്പോയി. ഇല്ലെങ്കിൽ എല്ലാ മനുഷ്യരും ശിവക്ഷേത്രത്തിൽ പൂക്കൾ അർപ്പിക്കുമായിരുന്നു. എല്ലാവരുടേയും സദ്ഗതി ദാതാവ് ഒരു ബാബയാണ്. അരകൽപം നിങ്ങൾ പ്രാപ്തി അനുഭവിച്ചു, പിന്നീട് താഴേക്ക് ഇറങ്ങി വന്നു. എല്ലാവർക്കും തമോപ്രധാനമായിമാറുക തന്നെ വേണം. ഇപ്പോൾ ബാബ പറയുകയാണ്- നിങ്ങൾ കുട്ടികൾക്ക് വേണ്ടി പുതിയ ലോകം സ്ഥാപിച്ചുകൊണ്ടിരിക്
കുകയാണ്. ബാബ സ്വയം ആ ലോകത്തിൽ വരുന്നില്ല. എല്ലാം കുട്ടികൾക്കു വേണ്ടിയാണ്. ശരിയായ കാര്യമാണ്. മനുഷ്യർ എല്ലാം അവരവർക്കുവേണ്ടിയാണ് ചെയ്യുന്നത്, പക്ഷെ പറയുന്നു ഞങ്ങൾ നിഷ്കാമമായാണ് ചെയ്യുന്നത്. പക്ഷെ നിഷ്കാമമായി ആരും ഒന്നും തന്നെ ചെയ്യുന്നില്ല, തീർച്ചയായും ഓരോ വസ്തുവിനും ഫലം ലഭിക്കുക തന്നെ ചെയ്യും. ഞാൻ നിങ്ങൾ കുട്ടികൾക്ക് അവിനാശീ ജ്ഞാന രത്നങ്ങളാണ് നൽകുന്നത്. നിങ്ങൾക്കു വേണ്ടി തന്നെയാണ് വൈകുണ്ഠം കൊണ്ടു വന്നിരിക്കുന്നത്. കുട്ടികൾക്ക് സ്വരാജ്യത്തിന്റെ സ്മരണിക നൽകുന്നു. അതിനാൽ അതു എടുക്കുന്നതിനു വേണ്ടി യോഗ്യതയുള്ളവരായിമാറണം. സ്വർഗത്തിന്റെ അധികാരിയായി മാറണം. ഉള്ളം കൈയിൽ സ്വർഗമാണ് ലഭിക്കുന്നത്. സെക്കന്റിൽ ജീവൻമുക്തി, അഥവാ സെക്കന്റിൽ ചക്രവർത്തി പദവി. ദിവ്യദൃഷ്ടി ദാതാവ് ശിവബാബയാണ്. സെക്കന്റിൽ വൈകുണ്ഠത്തിലേക്ക് കൂട്ടികൊണ്ടുപോകുന്നു. ഈ ബാബയുടെ കൈയ്യിൽ ചാവിയൊന്നും തന്നെയില്ല. ബാബ പറയുന്നു, ഞാൻ നിങ്ങൾ കുട്ടികൾക്ക് രാജ്യപദവിയാണ് നൽകുന്നത്. ഞാൻ രാജ്യം ഭരിക്കുന്നില്ല. പിന്നീട് നിങ്ങൾ എപ്പോഴാണോ ഭക്തീമാർഗത്തിലേക്ക് പോകുന്നത്, അപ്പോൾ എനിക്ക് നിങ്ങളെ ദിവ്യദൃഷ്ടിയിലൂടെ രസിപ്പിക്കണം. എത്ര നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത്. ഇങ്ങനെ ബാബ കൽപ കൽപം , കൽപത്തിലെ സംഗമയുഗത്തിൽ ഒരു പ്രാവശ്യമാണ് വരുന്നത്. ഉണ്ടാക്കിയതും ഉണ്ടാക്കപ്പെട്ടതും ഉണ്ടായിക്കൊണ്ടിരിക്കു
ന്നതുമാണ്. ഇനി ഉണ്ടാകാൻ ഒന്നും തന്നെയില്ല. എന്തെല്ലാമാണോ ഉണ്ടായത് അത് ഡ്രാമയിൽ അടങ്ങിയിട്ടുള്ളതാണ്. അതിനെ സാക്ഷിയായികാണൂ. ബാബ വളരെ നല്ല രീതിയിൽ മനസ്സിലാക്കി തരുന്നുണ്ട്. കുട്ടികളെ ഞാൻ നിങ്ങളുടെ ഇൻഷ്വറൻസ് ചെയ്യുന്ന പ്രമുഖനാണ്. ഞാൻ നിങ്ങളുടെ ഒരു പൈസ പോലും പാഴാക്കുകയില്ല. കക്കയിൽ നിന്നും നിങ്ങളെ വജ്രതുല്യമാക്കുകയാണ് ചെയ്യുന്നത്. ഇതെല്ലാം ശിവബാബ ബ്രഹ്മാവിലൂടെയാണ് ചെയ്യിപ്പിക്കുന്നത്. നിരാകാരനും നിരഹങ്കാരിയും ബാബയാണ്. ഗോഡ്ഫാദർ എങ്ങനെയാണ് ഇരുന്ന് പഠിപ്പിക്കുന്നത്. നിങ്ങളോട് കാൽക്കൽ വീഴാനൊന്നും പറയുന്നില്ല. ബാബ അനുസരണയുള്ള സേവകനാണ്. ബാബ പറയുന്നു, ആരെയാണോ അധികാരിയാക്കിമാറ്റിയത്, അവർ സുഖം അനുഭവിച്ച് അനുഭവിച്ച് ഇപ്പോൾ ദു:ഖിയായി മാറിയിരിക്കുകയാണ്. സുഖം വളരെയധികം ലഭിച്ചിട്ടുണ്ട്. ഇത്രയധികം സുഖം മറ്റൊരു ധർമ്മത്തിനും ലഭിച്ചിട്ടില്ല. ഇങ്ങനെ ഒരിക്കലും പറയാൻ സാധിക്കുകയില്ല, എന്തുകൊണ്ടാണ് ഭാരതവാസികൾക്ക് ഇങ്ങനെ, മറ്റുള്ളവർ എന്തു ചെയ്തു. ഇത്രയധികം മനുഷ്യരുണ്ട്, എല്ലാവർക്കും വരാൻ സാധിക്കുകയില്ല. ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്. ഭാരതത്തിൽ തന്നെയാണ് ആദി സനാതന ദേവീദേവതാധർമ്മം ഉണ്ടായിരുന്നത്. ഭഗവാൻ വന്നാണ് സഹജരാജയോഗം പഠിപ്പിച്ചത്. ബാബ പറയുകയാണ് ഞാൻ വീണ്ടും വന്നിരിക്കുകയാണ്. നിങ്ങൾക്കും അറിയാം 84 ജന്മങ്ങളുടെ പാർട്ട് അഭിനയിച്ച് ഇപ്പോൾ വീണ്ടും വീട്ടിലേക്ക് പോവുകയാണ്. ഇത് ഇപ്പോൾ പഴയ വസ്ത്രമായിരിക്കുകയാണ്. (സർപ്പത്തിന്റെ ഉദാഹരണം). സന്യാസി ധർമ്മത്തിലുള്ളവർ പറയും ആത്മാവ് പരമാത്മാവിൽ പോയി ലയിക്കുന്നുവെന്ന്. അങ്ങനെയുള്ള അവസ്ഥയിൽ ഇരുന്നിരുന്ന് പിന്നെ ശരീരം ഉപേക്ഷിക്കുന്നു. പക്ഷെ ബ്രഹ്മത്തിൽ ആരും പോയി ലയിക്കുന്നില്ല. അതിൽ തന്നെ ചിലർ വളരെ തീവ്രമായിരിക്കും. ശാന്തിയിൽ ഇരുന്ന് ശരീരം ഉപേക്ഷിക്കുമ്പോൾ അതിന്റെ വായുമണ്ഡലത്തിൽ 2-3 ദിവസം വരെ നിശ്ശബ്ദത നിലനിൽക്കുന്നു. നിങ്ങൾക്കറിയാം ഈ പഴയ ശരീരം ഉപേക്ഷിച്ച് ബാബയുടെ അടുത്തേക്ക് പോകുമെന്ന്. ബ്രഹ്മതത്വം ബാബയല്ല, ആ പാവങ്ങളുടെ ഭ്രമമാണ്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ ഡ്രാമയിലെ ഒരോ സീനും സാക്ഷിയായി കാണണം, എന്തുകൊണ്ടെന്നാൽ ഉണ്ടായതും ഉണ്ടാക്കപ്പെട്ടതും ഉണ്ടായിക്കൊണ്ടിരിക്കു
ന്നതുമാണ്. ഒരിക്കലും ഒരു കാര്യത്തിലും സംശയം ഉന്നയിക്കരുത്.

2. ബാബ ഇൻഷ്വറൻസ് പ്രമുഖനാണ്. അതിനാൽ ശരീരം, മനസ്സ്, ധനം ബാബയുടെ സേവനത്തിൽ സഫലമാക്കി തന്റെ ഭാവി ഉണ്ടാക്കണം. ബാബയുമായി പൂർണ്ണ കണക്ഷൻ വെയ്ക്കണം. പൂർണ്ണ വാർത്ത കേൾപ്പിക്കണം.

വരദാനം :-
മർജീവ സ്ഥിതിയിലൂടെ ധൈര്യത്തിന്റെയും ഉല്ലാസത്തിന്റെയും അവിനാശി സ്റ്റാമ്പ് പതിക്കുന്ന പ്രാപ്തിസമ്പന്നരായി ഭവിക്കട്ടെ

ആര് പ്രാപ്തികളാൽ സമ്പന്നരാണോ അവരുടെ ഓരോ പെരുമാറ്റം, നയനചലനത്തിലൂടെ ഉണർവുത്സാഹം കാണപ്പെടുന്നു. എന്നാൽ ധൈര്യത്തിന്റെയും ഉല്ലാസത്തിന്റെയും അവിനാശി സ്റ്റാമ്പ് പതിപ്പിക്കുന്നതിന് തന്റെ പഴയകാലത്തെ അഥവാ ഈശ്വരീയമര്യാദകൾക്ക് വിപരീതമായി എന്ത് സ്വഭാവം, സംസ്കാരം, സങ്കൽപം, കർമമുണ്ടോ അതിൽ നിന്ന് മർജീവയാകൂ. പ്രതിജ്ഞയാകുന്ന സ്വിച്ച് സെറ്റ് ചെയ്ത് പ്രാക്ടിക്കലിൽ പ്രതിജ്ഞയനുസരിച്ച് നടന്നുകൊണ്ടിരിക്കൂ. ധൈര്യത്തിനൊപ്പം ഉല്ലാസമുണ്ടെങ്കിൽ പ്രാപ്തിയുടെ തിളക്കം ദൂരെ നിന്നേ കാണപ്പെടും.

സ്ലോഗന് :-
അഴുക്കിലും സമസ്യയിലും ഡബിൾലൈറ്റായിരിക്കു
ന്നവരാണ് ധാരണാമൂർത്തി

അവ്യക്തസൂചന - സദാ ഹർഷിതമായിരിക്കുന്നതിന് തന്റെ സ്വഭാവത്തെ സരളമാക്കൂ, സഹനശീലരാകൂ.

താങ്കളുടെ ഓരോ സങ്കൽപം, ഓരോ വാക്കിൽ വിശേഷതയുണ്ടാകണം. സദാ സരളസ്വഭാവം, സരളസംസാരം, സരളതാസമ്പന്ന കർമമാകണം. ഇങ്ങനെയുള്ള സരളസ്വരൂപമായിരിക്കൂ. സദാ ഒരാളുടെ മതത്തിൽ, ഒന്നിനോട് സർവ സംബന്ധം, ഒന്നിൽ നിന്നും സർവ പ്രാപ്തി, ഇങ്ങനെ ഒന്നിലൂടെ സദാ ഏകരസമായിരിക്കുന്ന സഹജഅഭ്യാസിയാകൂ. സദാ സന്തോഷമായിരിക്കൂ. സന്തോഷത്തിന്റെ ഖജനാവ് വിതരണം ചെയ്യൂ. സന്തോഷത്തിന്റെ അല സർവരിലും പരത്തൂ, ഇതാണ് സത്യമായ സേവനം.