മധുരമായകുട്ടികളേ-
ദേഹാഭിമാനത്തെഉപേക്ഷിച്
ച്ദേഹീഅഭിമാനിയായിമാറൂ,
ദേഹീഅഭിമാനികളെത്തന്നെ
യാണ്ഈശ്വരീയസമ്പ്രദായത്തി
ലുള്ളവര്എന്ന്പറയുന്നത്.
ചോദ്യം :-
നിങ്ങള് കുട്ടികള് ഇപ്പോള് നടത്തുന്ന സത്സംഗം മറ്റു സത്സംഗങ്ങളില് നിന്നും
വേറിട്ടതാണ്, എങ്ങനെ?
ഉത്തരം :-
ഈ ഒരേയൊരു
സത്സംഗത്തില് മാത്രമാണ് നിങ്ങള് ആത്മാവിന്റേയും പരമാത്മാവിന്റേയും ജ്ഞാനം
കേള്ക്കുന്നത്. ഇവിടെ പഠിപ്പാണ് നടക്കുന്നത്. പ്രധാന ലക്ഷ്യവും മുന്നിലുണ്ട്.
മറ്റു സത്സംഗങ്ങളില് പഠിപ്പും ഉണ്ടാകില്ല, ലക്ഷ്യവും ഉണ്ടാകില്ല.
ഓംശാന്തി.
ആത്മീയ കുട്ടികള്ക്ക് ആത്മീയ അച്ഛന് മനസ്സിലാക്കിത്തരുകയാണ്. ആത്മീയ കുട്ടികള്
കേട്ടുകൊണ്ടിരിക്കുകയാണ്. ആദ്യമാദ്യം ബാബ മനസ്സിലാക്കിത്തരുന്നു എപ്പോള്
ഇരിക്കുകയാണെങ്കിലും സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ഇരിക്കൂ. ദേഹമാണെന്ന്
കരുതരുത്. ദേഹാഭിമാനത്തെ ആസുരീയ സമ്പ്രദായം എന്നാണ് പറയുന്നത്. ദേഹീ
അഭിമാനികളെയാണ് ഈശ്വരീയ സമ്പ്രദായം എന്ന് പറയുന്നത്. ഈശ്വരന് ദേഹമില്ല. സദാ
ആത്മാഭിമാനിയാണ്. സുപ്രീം ആത്മാവ്, സര്വ്വാത്മാക്കളുടേയും പിതാവാണ് പരമാത്മാവ്
അര്ത്ഥം ഉയര്ന്നതിലും ഉയര്ന്നതാണ്. മനുഷ്യര് എപ്പോഴാണോ ഉയര്ന്നതിലും ഉയര്ന്ന
ഭഗവാന് എന്ന് പറയുന്നത് അപ്പോള് നിരാകാരന്റെ ശിവലിംഗ രൂപമാണ് അവരുടെ ബുദ്ധിയില്
തെളിയുന്നത്. നിരാകാരന്റെ ശിവലിംഗത്തിന്റെ പൂജയും നടക്കുന്നുണ്ട്. പരമാത്മാവ്
അര്ത്ഥം സര്വ്വാത്മാക്കളിലും ശ്രേഷ്ഠന്. ആത്മാവ് തന്നെയാണ് പക്ഷേ ഉയര്ന്ന
ആത്മാവാണ്. ബാബ ജനന- മരണത്തിലേക്ക് വരുന്നില്ല. ബാക്കി എല്ലാവരും പുനര്ജന്മം
എടുക്കുന്നു അതിനാല് എല്ലാവരും രചനകളാണ്. രചയിതാവ് ഒരേയൊരു അച്ഛനാണ്. ബ്രഹ്മാ-
വിഷ്ണു- ശങ്കരനും രചനയാണ്. മുഴുവന് മനുഷ്യ സൃഷ്ടിയും രചനയാണ്. രചയിതാവിനെ അച്ഛന്
എന്നാണ് വിളിക്കുന്നത്. പുരുഷനെ രചയിതാവ് എന്ന് വിളിക്കുന്നു. സ്ത്രീയെ
സ്വീകരിക്കുന്നു പിന്നീട് അവരിലൂടെ രചന നടത്തുന്നു, പാലിക്കുന്നു. വിനാശം മാത്രം
ചെയ്യുന്നില്ല ബാക്കി ഏതെല്ലാം ധര്മ്മസ്ഥാപകരുണ്ടോ അവരും രചിക്കുകയും പിന്നീട്
അതിന്റെ പാലന ചെയ്യുകയും ചെയ്യുന്നു. വിനാശം ആരും ചെയ്യുന്നില്ല.
പരിധിയില്ലാത്ത അച്ഛനെ പരമാത്മാവ് എന്ന് വിളിക്കുന്നു, എങ്ങനെ ആത്മാവിന്റെ രൂപം
ബിന്ദുവാണോ അതുപോലെ പരമപിതാ പരമാത്മാവിന്റെ രൂപവും ബിന്ദുവാണ്. ബാക്കി ഇത്രയും
വലുപ്പമുള്ള ശിവലിംഗം ഉണ്ടാക്കുന്നു അതെല്ലാം ഭക്തിമാര്ഗ്ഗത്തില് പൂജ
ചെയ്യുന്നതിനായി നിര്മ്മിക്കുന്നതാണ്. ബിന്ദുവിനെ എങ്ങനെ പൂജിക്കാന് സാധിക്കും.
ഭാരതത്തില് രുദ്രയജ്ഞം രചിക്കുമ്പോള് മണ്ണുകൊണ്ട് ശിവലിംഗവും സാലിഗ്രാമങ്ങളും
ഉണ്ടാക്കി അതിന്റെ പൂജ ചെയ്യുന്നു. അതിനെ രുദ്രയജ്ഞം എന്നാണ് പറയുന്നത്.
വാസ്തവത്തില് ശരിയായ പേര് രാജസ്വ അശ്വമേധ അവിനാശി രുദ്ര ഗീതാജ്ഞാനയജ്ഞം എന്നതാണ്.
ഇത് ശാസ്ത്രങ്ങളിലും എഴുതിയിട്ടുണ്ട്. ഇപ്പോള് ബാബ കുട്ടികളോട് പറയുന്നു സ്വയം
ആത്മാവാണെന്ന് മനസ്സിലാക്കൂ. ബാക്കി ഏതെല്ലാം സത്സംഗങ്ങളുണ്ടോ അതിലൊന്നും
ആത്മാവിന്റേയോ പരമാത്മാവിന്റേയോ ജ്ഞാനം ആരിലുമില്ല, ആര്ക്കും നല്കാനും
സാധിക്കില്ല. അവിടെ ഒരു ലക്ഷ്യവും ഉണ്ടായിരിക്കില്ല. നിങ്ങള് കുട്ടികളാണെങ്കില്
ഇപ്പോള് പഠിപ്പ് പഠിക്കുകയാണ്. നിങ്ങള്ക്ക് അറിയാം ആത്മാവ് ശരീരത്തില്
പ്രവേശിക്കുന്നു. ആത്മാവ് അവിനാശിയാണ്, ശരീരം വിനാശിയാണ്. ശരീരത്തിലൂടെ പാര്ട്ട്
അഭിനയിക്കുന്നു. ആത്മാവ് അശരീരിയാണല്ലോ. നഗ്നനായാണ് വന്നത്, നഗ്നനായിത്തന്നെ
പോവുകയും വേണം എന്ന് പറയാറുമുണ്ട്. ശരീരം ധാരണ ചെയ്തതാണ് പിന്നീട് ശരീരം
ഉപേക്ഷിച്ച് നഗ്നനായി തിരിച്ചുപോകണം. ഇത് അച്ഛന് ഇരുന്ന് നിങ്ങള് കുട്ടികള്ക്കു
തന്നെയാണ് മനസ്സിലാക്കിത്തരുന്നത്. ഇതും കുട്ടികള്ക്ക് അറിയാം ഭാരതത്തില്
സത്യയുഗമുണ്ടായിരുന്ന
പ്പോള് ദേവീ-ദേവതകളുടെ രാജ്യമായിരുന്നു, ഒരേയൊരു
ധര്മ്മമായിരുന്നു. ഇതുപോലും ഭാരതവാസികള്ക്ക് അറിയില്ല. അച്ഛനെ ആര്
അറിയുന്നില്ലയോ അവര് ഒന്നും തന്നെ അറിയുന്നില്ല. പ്രാചീന ഋഷി മുനിമാരും
പറഞ്ഞിരുന്നു- ഞങ്ങള്ക്ക് രചയിതാവിനേയും രചനയേയും അറിയുന്നില്ല. രചയിതാവ്
പരിധിയില്ലാത്ത അച്ഛനാണ്, അവര്ക്ക് മാത്രമേ രചനയുടെ ആദി-മദ്ധ്യ-അന്ത്യം
അറിയുകയുള്ളു. ആദി എന്നു പറയുന്നത് ആരംഭത്തേയാണ്, മദ്ധ്യം എന്ന് പറയുന്നത്
നടുവിലുള്ളതിനെയാണ്. ആദി സത്യയുഗമാണ് അതിനെയാണ് പകല് എന്ന് പറയുന്നത്, പിന്നീട്
മദ്ധ്യം മുതല്അവസാനം വരെ രാത്രിയാണ്. പകല് സത്യ ത്രേതായുഗങ്ങളാണ്, സ്വര്ഗ്ഗമാണ്
ലോകാത്ഭുതം. ഭാരതം തന്നെയായിരുന്നു സ്വര്ഗ്ഗമായിരുന്നത്, അതില് ലക്ഷ്മീ
നാരായണന്മാരുടെ രാജ്യമുണ്ടായിരുന്നു, ഇത് ഭാരതവാസികള്ക്ക് അറിയുകയില്ല. ബാബ
ഇപ്പോള് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുകയാണ്.
ബാബ പറയുന്നു നിങ്ങള് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കു. നമ്മള് ഒന്നാന്തരം
ആത്മാക്കളാണ്. ഈ സമയത്ത് എല്ലാ മനുഷ്യരും ദേഹാഭിമാനികളാണ്. ബാബ
ആത്മാഭിമാനിയാക്കി മാറ്റുന്നു. ആത്മാവ് എന്ത് വസ്തുവാണ് എന്നതും ബാബ പറഞ്ഞു
തരുന്നു. മനുഷ്യന് ഒന്നും അറിയില്ല. ഭൃകുടിയുടെ നടുവില് തിളങ്ങുന്ന അത്ഭുത
നക്ഷത്രം എന്നെല്ലാം പറയാറുണ്ട് പക്ഷേ അത് എന്താണ്, അതില് എങ്ങനെയാണ് പാര്ട്ട്
നിറഞ്ഞിരിക്കുന്നത്, എന്നതൊന്നും അറിയില്ല. ഇപ്പോള് ബാബ നിങ്ങള്ക്ക്
മനസ്സിലാക്കിത്തന്നു, നിങ്ങള് ഭാരതവാസികള്ക്ക് 84 ജന്മങ്ങളുടെ പാര്ട്ട്
അഭിനയിക്കണം. ഭാരതമാണ് ശ്രേഷ്ഠ ഖണ്ഢം, എല്ലാ മനുഷ്യരുടേയും തീര്ത്ഥസ്ഥാനമാണിത്,
സര്വ്വരുടേയും സദ്ഗതി ചെയ്യാന് ബാബ ഇവിടെയാണ് വരുന്നത്. രാവണ രാജ്യത്തില് നിന്നും
മുക്തമാക്കി വഴികാട്ടിയായി തിരികെ കൂട്ടിക്കൊണ്ടുപോകുന്നു. മനുഷ്യര് വെറുതേ
പറയുന്നുവെന്ന് മാത്രം, അര്ത്ഥം ഒന്നും അറിയില്ല. ഭാരതത്തില് ആദ്യം ദേവീ
ദേവതകളുണ്ടായിരുന്നു. അവര്ക്കുതന്നെ പിന്നീട് പുനര്ജന്മങ്ങള് എടുക്കേണ്ടതായി
വരുന്നു. ഭാരതവാസികള് തന്നെയാണ് ദേവതയും, ക്ഷത്രിയനും, വൈശ്യനും ശൂദ്രനുമായി
മാറുന്നത്. പുനര്ജന്മം എടുക്കണമല്ലോ. ഈ ജ്ഞാനം പൂര്ണ്ണമായി മനസ്സിലാക്കാന് 7
ദിവസം എടുക്കും. പതിതമായ ബുദ്ധിയെ പാവനമാക്കി മാറ്റണം. ഈ ലക്ഷ്മീ നാരായണന്മാര്
പാവനമായ ലോകത്തില് രാജ്യം ഭരിച്ചിരുന്നല്ലോ. അവരുടെ തന്നെ രാജ്യമായിരുന്നു
ഭാരതത്തില് ഉണ്ടായിരുന്നത് അപ്പോള് വേറെ ഒരു ധര്മ്മവും ഉണ്ടായിരുന്നില്ല. ഒരു
രാജ്യമായിരുന്നു. ഭാരതം എത്ര സമ്പന്നമായിരുന്നു. വജ്രവും വൈഡൂര്യങ്ങളും നിറഞ്ഞ
കൊട്ടാരങ്ങളായിരുന്നു പിന്നീട് പൂജാരിയായി മാറി. പിന്നീട് ഭക്തിമാര്ഗ്ഗത്തില് ഈ
ക്ഷേത്രങ്ങളെല്ലാം നിര്മ്മിച്ചു. സോമനാഥ ക്ഷേത്രവും ഉണ്ടല്ലോ. ഒരു ക്ഷേത്രം
മാത്രമായിരിക്കില്ല ഉണ്ടാവുക. ഇവിടെയും ശിവക്ഷേത്രത്തില് അത്രയും വജ്രവും
വൈഡൂര്യവും ഉണ്ടായിരുന്നു അതെല്ലാം മുഹമ്മദ് ഗസ്നി ഒട്ടകങ്ങളില് നിറച്ച്
കൊണ്ടുപോയി. ഇത്രയും സമ്പത്ത് ഉണ്ടായിരുന്നു, ലക്ഷക്കണക്കിന് ഒട്ടകങ്ങളെ
കൊണ്ടുവന്നാല് പോലും നിറച്ച് കൊണ്ടുപോകാന് സാധിക്കില്ലായിരുന്നു. സത്യയുഗത്തില്
സ്വര്ണ്ണം, വജ്രം വൈഡൂര്യം എന്നിവയുടെ അനേകം കൊട്ടാരങ്ങള് ഉണ്ടായിരുന്നു.
മുഹമ്മദ് ഗസ്നി ഇപ്പോഴാണ് വന്നത്. ദ്വാപരത്തിലും എത്ര കൊട്ടാരങ്ങള്
ഉണ്ടായിരിക്കും. അവയെല്ലാം ഭൂകമ്പത്തില് ഭൂമിക്കടിയിലാകും. രാവണന്റെ സ്വര്ണ്ണം
കൊണ്ടുള്ള ലങ്കയൊന്നും ഉണ്ടാകില്ല. രാവണ രാജ്യത്തില് ഭാരതത്തിന്റെ അവസ്ഥ
ഇങ്ങനെയായിരിക്കും. 100 ശതമാനം അധാര്മ്മികരും അസത്യം നിറഞ്ഞവരും പാപ്പരും പതിതരും
വികാരികളുമാണ്, പുതിയ ലോകത്തെ നിര്വ്വികാരി എന്നാണ് പറയുന്നത്. ഭാരതം
ശിവാലയമായിരുന്നു, ഇതിനെയാണ് ലോകാത്ഭുതം എന്ന് പറഞ്ഞത്. വളരെ കുറച്ച് മനുഷ്യരേ
ഉണ്ടായിരുന്നുള്ളു. ഇപ്പോഴാണെങ്കില് കോടിക്കണക്കിന് മനുഷ്യരുണ്ട്.
ചിന്തിക്കണമല്ലോ. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ഇത് പുരുഷോത്തമ സംഗമയുഗമാണ്,
ഇതിലാണ് ബാബ നിങ്ങളെ ഉത്തമപുരുഷനും പവിഴബുദ്ധിയുമാക്കി മാറ്റുന്നത്. ബാബ
നിങ്ങള്ക്ക് മനുഷ്യനില് നിന്നും ദേവതയായി മാറുന്നതിനായി നല്ല മതം നല്കുന്നു.
ബാബയുടെ മതത്തെക്കുറിച്ച് തന്നെയാണ് അങ്ങയുടെ ഗതിയും മതവും വേറിട്ടതാണ്...........
എന്ന് പറയുന്നത് ഇതിന്റെയും അര്ത്ഥം ആരും അറിയുന്നില്ല. ബാബ
മനസ്സിലാക്കിത്തരുന്നു ഞാന് നിങ്ങള്ക്ക് ഇങ്ങനെയുള്ള ശ്രേഷ്ഠ മതമാണ് നല്കുന്നത്
ഇതിലൂടെ നിങ്ങള് ദേവതയായി മാറുന്നു. ഇപ്പോള് കലിയുഗം പൂര്ത്തിയാവുകയാണ്, പഴയ
ലോകത്തിന്റെ വിനാശം മുന്നില് നില്ക്കുന്നു. മനുഷ്യര് തീര്ത്തും ഘോരാന്ധകാരത്തില്
കുംഭകര്ണ്ണ നിദ്രയില് മുഴുകിയിരിക്കുകയാണ് എന്തുകൊണ്ടെന്നാല് പറയുന്നു
ശാസ്ത്രങ്ങളില് എഴുതിയിട്ടുണ്ട്- കലിയുഗം ഇപ്പോഴും കുട്ടിയാണ്, 40,000 വര്ഷം
ഇനിയും ബാക്കിയുണ്ട്. 84 ലക്ഷം യോനികള് എന്ന് കരുതുന്നതിനാല് കല്പത്തിന്റെ
ആയുസ്സിനെ നീട്ടി വലിച്ചു. വാസ്തവത്തില് 5000 വര്ഷമാണ്. ബാബ
മനസ്സിലാക്കിത്തരുന്നു നിങ്ങള് 84 ജന്മങ്ങളാണ് എടുക്കുന്നത്, അല്ലാതെ 84
ലക്ഷമല്ല. പരിധിയില്ലാത്ത അച്ഛന് ഈ ശാസ്ത്രങ്ങളെല്ലാം അറിയാം അതിനാലാണ്
പറയുന്നത് ഇതെല്ലാം ഭക്തിമാര്ഗ്ഗത്തിലേതാണ്, ഇത് അരകല്പം നടക്കുന്നു, ഇതിലൂടെ
ആര്ക്കും എന്റെ അടുത്ത് എത്താന് കഴിയില്ല. ക്രിസ്ത്യന്സിന്റെ ജനസംഖ്യ 2000 വര്ഷം
കൊണ്ട് ഇത്രയുമായി എങ്കില് കല്പത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന്
വര്ഷങ്ങളാണെങ്കില് ജനസുഖ്യ എത്ര അധികമാവണമായിരുന്നു ഇതും ചിന്തിക്കേണ്ട വിഷയമാണ്.
ഭാരതത്തിന്റെ യഥാര്ത്ഥ ധര്മ്മം ദേവീ ദേവതാ ധര്മ്മമാണ്, അതുതന്നെയാണ്
നടന്നുവരേണ്ടത് എന്നാല് ആദി സനാതന ദേവീദേവതാ ധര്മ്മത്തെ മറന്നതിനാല് നമ്മുടേത്
ഹിന്ദുധര്മ്മമാണ് എന്ന് പറയുന്നു. ഹിന്ദു എന്ന ധര്മ്മമേയില്ല. ഭാരതം എത്ര
ശ്രേഷ്ഠമായിരുന്നു. ആദി സനാതന ദേവീദേവതാ ധര്മ്മമുണ്ടായിരുന്നപ്പോള്
വിഷ്ണുപുരിയായിരുന്നു. ഇപ്പോള് രാവണപുരിയാണ്. അതേ ദേവീദേവതകള് 84 ജന്മങ്ങള്ക്ക്
ശേഷം എന്തായി മാറി. ദേവതകളെ നിര്വ്വികാരികളെന്നും ഞങ്ങള് സ്വയം വികാരികളാണ്
എന്നും മനസ്സിലാക്കി അവരുടെ പൂജ ചെയ്യുന്നു. സത്യയുഗത്തില് ഭാരതം
നിര്വ്വികാരിയായിരുന്നു, പുതിയ ലോകമായിരുന്നു, ഇപ്പോള് പഴയ ലോകത്തില് ഭാരതവും
പഴയതാണ്. ഗതി എന്തായി. ഭാരതം തന്നെയായിരുന്നു സ്വര്ഗ്ഗം, ഇപ്പോള് നരകമാണ്.
ഭാരതമായിരുന്നു ഏറ്റവും സമ്പന്നം, ഭാരതം തന്നെയാണ് പാപ്പരായത്, എല്ലാവരോടും
ഭിക്ഷ യാചിച്ചുകൊണ്ടിരിക്കുന്നു. പ്രജകളില് നിന്നും യാചിക്കുന്നു. ഇത്
മനസ്സിലാകുന്ന കാര്യമല്ലേ. ഇന്ന് ദേഹാഭിമാനികളായ മനുഷ്യര് അല്പം പണം
ലഭിക്കുമ്പോഴേക്കും ഞങ്ങള് സ്വര്ഗ്ഗത്തിലാണ് ഇരിക്കുന്നത് എന്ന് കരുതുന്നു.
സുഖധാമത്തെ അഥവാ സ്വര്ഗ്ഗത്തെ തീര്ത്തും അറിയില്ല കാരണം കല്ലുബുദ്ധികളാണ്.
ഇപ്പോള് അവരെ പവിഴബുദ്ധിയാക്കി മാറ്റുന്നതിനായി 7 ദിവസത്തെ ഭട്ടിയില് ഇരുത്തൂ
എന്തുകൊണ്ടെന്നാല് പതിതമല്ലേ. പതിതരെ ഇവിടെ ഇരുത്താന് സാധിക്കില്ല. ഇവിടെ
പാവനമായവര്ക്കേ ഇരിക്കാന് കഴിയൂ. പതിതരെ അനുവദിക്കുക സാധ്യമല്ല.
നിങ്ങള് ഇപ്പോള് പുരുഷോത്തമ സംഗമയുഗത്തിലാണ് ഇരിക്കുന്നത്. അറിയാം ബാബ നമ്മെ
പുരുഷോത്തമരാക്കി മാറ്റുകയാണ്. ഇത് സത്യമായ സത്യനാരായണന്റെ കഥയാണ്. സത്യമായ ബാബ
നിങ്ങളെ നരനില് നിന്നും നാരായണനാക്കി മാറ്റുന്നതിനായി രാജയോഗം പഠിപ്പിക്കുകയാണ്.
ജ്ഞാനം ഒരേയൊരു ബാബയുടെ പക്കലേയുള്ളു, അവരെയാണ് ജ്ഞാനസാഗരം എന്ന് പറയുന്നത്.
ശാന്തിയുടെ സാഗരം, പവിത്രതയുടെ സാഗരം ഇതെല്ലാം ആ ഒരാളുടെ മാത്രം മഹിമയാണ്.
മറ്റാരുടേയും മഹിമയാവുക സാധ്യമല്ല. ദേവതകളുടെ മഹിമ വേറെയാണ് പരമപിതാ
പരമാത്മാവിന്റെ മഹിമ വേറെയാണ്. ബാബ അച്ഛനാണ്, കൃഷ്ണനെ അച്ഛന് എന്ന് പറയില്ല.
ഇപ്പോള് ആരാണ് ഭഗവാന്? ഇപ്പോഴും ഭാരതവാസികളായ മനുഷ്യര്ക്ക് അറിയുകയില്ല. കൃഷ്ണ
ഭഗവാനുവാചാ എന്ന് പറയുന്നു. കൃഷ്ണന് പൂര്ണ്ണമായും 84 ജന്മങ്ങള് എടുക്കുന്നുണ്ട്.
സൂര്യവംശിയില് നിന്നും ചന്ദ്രവംശി പിന്നെ വൈശ്യ വംശി....... മനുഷ്യര് ഹംസോ
എന്നതിന്റെ അര്ത്ഥവും മനസ്സിലാക്കുന്നില്ല. നമ്മള് ആത്മാവുതന്നെയാണ് പരമാത്മാവ്
എന്ന് പറയുന്നു, എത്ര വലിയ തെറ്റാണിത്. ഇപ്പോള് നിങ്ങള്ക്ക് അറിയാം എങ്ങനെയാണ്
ഭാരതത്തിന്റെ കയറുന്ന കലയും ഇറങ്ങുന്ന കലയും ഉണ്ടാകുന്നതെന്ന്. ഇതാണ് ജ്ഞാനം,
ബാക്കിയെല്ലാം ഭക്തിയാണ്. സത്യയുഗത്തില് എല്ലാവരും പാവനമായിരുന്നു,
രാജാ-റാണിയുടെ രാജ്യം നടന്നുവന്നു. അവിടെ മന്ത്രി ഉണ്ടാവില്ല. എന്തുകൊണ്ടെന്നാല്
രാജാവും റാണിയും സ്വയം അധികാരികളാണ്. ബാബയില് നിന്നും സമ്പത്ത് എടുത്തിട്ടുണ്ട്.
അവരില് വിവേകമുണ്ട്, ലക്ഷ്മീ നാരായണന് ആരില് നിന്നും ഉപദേശം നേടേണ്ട ആവശ്യമില്ല.
അവിടെ മന്ത്രി ഉണ്ടാവുകയില്ല. ഭാരതത്തെപ്പോലെ പവിത്രമായ ദേശം വേറെയില്ല.
ശ്രേഷ്ഠമായ പവിത്ര ദേശമായിരുന്നു. പേരു തന്നെ സ്വര്ഗ്ഗം എന്നാണ് എന്നാല് ഇപ്പോള്
നരകമാണ്. നരകത്തില് നിന്നും വീണ്ടും സ്വര്ഗ്ഗമാക്കി മാറ്റുന്നത് ബാബ തന്നെയാണ്.
ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ ഓമന സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1). ഒരു
ബാബയുടെ നല്ല മതം അനുസരിച്ച് നടന്ന് മനുഷ്യനില് നിന്നും ദേവതയായി മാറണം. ഈ
സ്വര്ണ്ണിമമായ സംഗമയുഗത്തില് സ്വയത്തെ ഉത്തമപുരുഷനും പവിഴബുദ്ധിയുമാക്കി മാറ്റണം.
2) 7 ദിവസത്തെ ഭട്ടിയില്
ഇരുന്ന് പതിതമായ ബുദ്ധിയെ പാവനമായ ബുദ്ധിയാക്കി മാറ്റണം. സത്യമായ ബാബയില് നിന്നും
സത്യനാരായണന്റെ സത്യമായ കഥ കേട്ട് നരനില് നിന്നും നാരായണനായി മാറണം.
വരദാനം :-
ഓരോ
ഖജനാവുകളേയും ബാബയുടെ ഡയറക്ഷന് അനുസരിച്ച് കാര്യങ്ങളില് കൊണ്ടുവരുന്ന
വിശ്വസ്തരായി ഭവിക്കട്ടെ.
ആരാണോ ബാബയില്നിന്നും
പ്രാപ്തമായിട്ടുള്ള ഖജനാവുകളെ ബാബയുടെ ഡയറക്ഷനില്ലാതെ ഒരു കാര്യത്തിലും
ഉപയോഗിക്കാത്തത് അവരെയാണ് വിശ്വസ്തര് എന്ന് പറയുന്നത്.സമയം,വാക്ക്,കര്മ്മം,
ശ്വാസം, സങ്കല്പം എന്നിവ പരമത് അല്ലെങ്കില് സംഗദോഷത്തില് വ്യര്ത്ഥമാക്കി
കളയുന്നത്, സ്വചിന്തനത്തിനുപകരം പരചിന്തനം ചെയ്യുന്നത് ,സ്വമാനത്തിനുപകരം
ഏതെങ്കിലും അഭിമാനത്തില്വരുന്നത്, ശ്രീമതത്തിനു പകരം മന്മത് ന്റെ ആധാരത്തില്
നടക്കുന്നത് ഇവയെല്ലാം ചെയ്യുകയാണെങ്കില് വിശ്വസ്തര് എന്ന് പറയുകയില്ല.ഈ എല്ലാ
ഖജനാവുകളും വിശ്വമംഗളത്തിനു വേണ്ടിയാണ് ലഭിച്ചിരിക്കുന്നത് അതിനാല് അവ
അതിനുവേണ്ടിത്തന്നെ ഉപയോഗിക്കുന്നതി നെയാണ് വിശ്വസ്തരാകുക എന്ന് പറയുന്നത്.
സ്ലോഗന് :-
എതിര്ക്കേണ്ടത് മായയെയാണ്,ഈശ്വരീയപ
രിവാരത്തെയല്ല.
അവ്യക്തസൂചന-സങ്കല്പശക്തിയെ ശേഖരിച്ച് ശ്രേഷ്ഠസേവനങ്ങള്ക്ക് നിമിത്തമാകൂ..
എല്ലാ ആത്മാക്കളും ഒരു
പരിധിയില്ലാത്ത കുടുംബത്തിലേതാണ്.തന്റെ കുടുംബത്തിലെ ഏതെങ്കിലും ഒരാത്മാവിനുപോലും
വരദാനം ലഭിക്കാതെ പോകരുത് ഇങ്ങിനെയുള്ള ഉന്മേഷഉല്സാഹത്തിന്റെ ശ്രേഷ്ഠസങ്കല്പം
ഹൃദയത്തില് സദാ ഉണ്ടാകണം.തന്റെ ജോലികളില് മാത്രം സദാ ബിസിയായി ഇരിക്കരുത.്
പരിധിയില്ലാത്ത സ്റ്റേജില് സ്ഥിതി ചെയ്യുകയാണ്,പരിധി
യില്ലാത്ത ആത്മാക്കളുടെ
സേവനങ്ങള്ക്കായുള്ള ശ്രേഷ്ഠസങ്കല്പങ്ങള് ചെയ്യൂ.ഇത് സഫലതക്കുള്ള സഹജമായ
മാര്ഗ്ഗമാണ്.