10.08.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ഏതുപോലെയാണോ ബാബ അപകാരികൾക്കും ഉപകാരം ചെയ്യുന്നത് അതുപോലെ നിങ്ങളും ബാബയെ പിൻതുടരൂ, സുഖദായിയാകൂ, ഈ ദേഹത്തെ മറക്കൂ..

ചോദ്യം :-
ദേഹീ അഭിമാനികളായി കഴിയുന്ന കുട്ടികളുടെ മുഖ്യമായ അടയാളങ്ങൾ എന്തെല്ലാമായിരിക്കും?

ഉത്തരം :-
1- അവർക്ക് പരസ്പരം വളരെ-വളരെ ആത്മീയ സ്നേഹമുണ്ടായിരിക്കും. 2- അവർ ഒരിക്കലും മറ്റുള്ളവരുടെ കുറവുകളുടെ വർണ്ണന നടത്തില്ല. 3- അവർ വളരെ-വളരെ സുഖദായിയായിരിക്കും. 4- അവരുടെ സന്തോഷം ഒരിക്കലും അപ്രത്യക്ഷമാകില്ല. സദാ അപാര സന്തോഷത്തിൽ കഴിയും. 5- ഒരിക്കലും അഭിപ്രായവ്യത്യാസത്തിലേക്ക് വരില്ല. 6- നമ്മൾ ആത്മാക്കൾ സഹോദരങ്ങളാണ്, ഈ സ്മൃതിയിലൂടെ ഗുണഗ്രാഹിയാകും, അവർക്ക് സർവ്വരുടെയും ഗുണം മാത്രമായിരിക്കും കാണാനാകുക. അവർ സ്വയം ഗുണവാനായിരിക്കും മറ്റുള്ളവരെയും ഗുണവാനാക്കി മാറ്റും. 7- അവർക്ക് ഒരു ബാബയല്ലാതെ മറ്റൊന്നും ഓർമ്മ വരില്ല.

ഓംശാന്തി.  
ഉയർന്നതിലും ഉയർന്ന പരിധിയില്ലാത്ത ബാബയുടെ മുന്നിലാണ് നിങ്ങൾ എല്ലാ കുട്ടികളും ഇരിക്കുന്നത്. ഇങ്ങനെയൊരു ബാബയെ ലഭിച്ച നിങ്ങൾ എത്ര ഭാഗ്യശാലികളാണ്. നിങ്ങൾ സമ്പാദിക്കുന്നതിനായി, ജ്ഞാനരത്നങ്ങളാൽ സഞ്ചി നിറക്കുന്നതിനായി ബാബയുടെ അടുത്ത് വന്നിരിക്കുന്നു. ബാബ നിങ്ങൾ മധുര-മധുരമായ കുട്ടികളെ എത്ര ഉയരത്തിലേക്കാണ് കൊണ്ടുപോകുന്നത്. ബാബ കേവലം നിങ്ങൾ കുട്ടികളെ മാത്രമാണ് കാണുന്നത്, ബാബക്ക് ആരെയും ഓർമ്മിക്കേണ്ടതില്ല. ബ്രഹ്മാവിന്റെ ആത്മാവിന് ബാബയെ ഓർമ്മിക്കണം. ബാബ പറയുന്നു, ഞങ്ങൾ രണ്ട് പേരും നിങ്ങൾ കുട്ടികളെയാണ് കാണുന്നത്. ഞാനാകുന്ന ആത്മാവിന് (ബ്രഹ്മാബാബക്ക്) സാക്ഷിയായി നോക്കേണ്ടതില്ല എന്നാൽ ബാബയുടെ സംഗത്തിൽ ഞാനും അങ്ങനെ കാണുന്നു. ബാബയുടെ കൂടെയല്ലേ ഇരിക്കുന്നത്. ആ ബാബയുടെ കുട്ടിയാണ് അതുകൊണ്ട് കൂടെ കാണുന്നു. ഞാൻ വിശ്വത്തിന്റെ അധികാരിയായി ചുറ്റിക്കറങ്ങുന്നു. ഏതുപോലെയാണോ ബാബ ചെയ്യുന്നത്. അതുപോലെ സ്വയം ഞാനും അതെല്ലാം ചെയ്യുന്നു. ഞാൻ ദൃഷ്ടി നൽകുന്നു. ദേഹസഹിതം എല്ലാം മറക്കേണ്ടതായുണ്ട്. ബാക്കി ബാബയും കുട്ടിയും ഒന്നാകുന്നത് പോലെ. ബാബ മനസ്സിലാക്കിത്തരുന്നു, മധുരമായ കുട്ടികളേ നന്നായി പുരുഷാർത്ഥം ചെയ്യൂ. ഏതുപോലെയാണോ ബാബ അപകാരികളിലും ഉപകാരം ചെയ്യുന്നത്, അതുപോലെ നിങ്ങളും ബാബയെ പിൻതുടരൂ, സുഖദായിയാകൂ. ഒരിക്കലും പരസ്പരം കലഹിക്കരുത്. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ദേഹത്തെ മറക്കൂ. ബാബയെയല്ലാതെ മറ്റാരെയും ഓർമ്മ വരരുത്. ഇതും ജീവിച്ചിരിക്കെ മരിച്ചതുപോലുള്ള അവസ്ഥയാണ്. ഈ ലോകത്തിൽ നിന്ന് മരിച്ചത് പോലെയാണ്. പറയാറുണ്ട് താങ്കൾ മരിച്ചാൽ ലോകവും മരിച്ചു. ഇവിടെ നിങ്ങൾക്ക് ജീവിച്ചിരിക്കെ മരിക്കണം, ശരീരത്തിന്റെ ബോധം ഇല്ലാതാക്കികൊണ്ടേ പോകൂ. ഏകാന്തതയിലിരുന്ന് അഭ്യസിച്ചുകൊണ്ടേ
യിരിക്കൂ. അതിരാവിലെ ഏകാന്തതയിലിരുന്ന് തന്നോട് സംസാരിക്കൂ. വളരെ ഉത്സാഹത്തോടെ ബാബയെ ഓർമ്മിക്കൂ. ബാബാ ഞാൻ അങ്ങയുടെ മടിത്തട്ടിൽ വന്നിരിക്കുന്നു. ഇങ്ങനെ ഒരാളുടെ ഓർമ്മയിൽ ശരീരത്തിന്റെ അന്ത്യം ഉണ്ടാകണം... ഇതിനെയാണ് പറയുന്നത് ഏകാന്തം. ബാബയെ ഓർമ്മിച്ചോർമ്മിച്ച് ശരീരമാകുന്ന തോൽ വേർപെടും.

നിങ്ങൾക്കറിയാം ഈ പഴയ ലോകവും പഴയ ശരീരവും അവസാനിക്കണം. ബാക്കി പുരുഷാർത്ഥത്തിന് വേണ്ടി സംഗമത്തിന്റെ അൽപം സമയമാണുള്ളത്. കുട്ടികൾ ചോദിക്കാറുണ്ട,് ബാബാ ഈ പഠിത്തം ഏതുവരെ നടക്കും? ബാബ പറയുന്നു, എപ്പോൾ രാജധാനി സ്ഥാപിതമാകുന്നോ അതുവരെക്കും കേൾപ്പിച്ചുകൊണ്ടിരിക്കും. പിന്നീട് പുതിയ ലോകത്തിലേക്ക് ട്രാൻസ്ഫറാകും. ഇത് പഴയ ശരീരമാണ്, എന്തെങ്കിലും കർമ്മഭോഗങ്ങളും ഉണ്ടായിക്കൊണ്ടിരി
ക്കുന്നു, ഇതിൽ ബാബ സഹായിക്കും എന്ന പ്രതീക്ഷ വെക്കരുത്. സമ്പത്ത് നഷ്ടമായി, രോഗം വന്നു - ബാബ പറയും, ഇത് നിങ്ങളുടെ കർമ്മക്കണക്കാണ്. ശരിയാണ് യോഗത്തിലൂടെ ആയുസ്സ് വർദ്ധിക്കും. സ്വയം പരിശ്രമിക്കൂ, കൃപ യാചിക്കരുത്. ബാബയെ എത്രത്തോളം ഓർമ്മിക്കുന്നുവോ അതിൽത്തന്നെയാണ് മംഗളമുള്ളത്. എത്ര സാധിക്കുമോ യോഗബലത്തിലൂടെ കാര്യം നേടൂ. ഭക്തിമാർഗ്ഗത്തിൽ പാടാറുണ്ട് എന്നെ നയനങ്ങളിൽ ലയിപ്പിക്കൂ... പ്രിയപ്പെട്ട വസ്തുവിനെ അമൂല്യ രത്നം, ജീവന് തുല്യം എന്നെല്ലാം പറയാറുണ്ട്. ഈ ബാബ വളരെ പ്രിയങ്കരനാണ്, ഗുപ്തവുമാണ്. ആ ബാബയോട് അത്രയുമധികം സ്നേഹമുണ്ടായിരിക്കണം. കുട്ടികളെ അച്ഛൻ കണ്ണുകളിൽ തന്നെ ഇരുത്തും. ഈ ശരീരത്തിന്റെ കണ്ണുകളല്ല, ഇത് ബുദ്ധിയുടെ കാര്യമാണ്. അതിസ്നേഹിയായ നിരാകാരനായ ബാബ നമ്മളെ പഠിപ്പിച്ചുകൊണ്ടിരി
ക്കുന്നു. ബാബ ജ്ഞാനത്തിന്റെ സാഗരനും, സുഖത്തിന്റെ സാഗരനും, സ്നേഹത്തിന്റെ സാഗരനുമാണ്. ഇങ്ങനെയുള്ള അതിസ്നേഹിയായ ബാബയോട് എത്ര സ്നേഹമുണ്ടായിരിക്കണം. എത്ര നിഷ്കാമമായ സേവനമാണ് കുട്ടികൾക്കായി ചെയ്യുന്നത്. നിങ്ങൾ കുട്ടികളെ വജ്രസമാനമാക്കി മാറ്റുന്നു. എത്ര മധുരമായ ബാബയാണ്. എത്ര നിരഹങ്കാരിയായാണ് നിങ്ങൾ കുട്ടികളുടെ സേവനം ചെയ്യുന്നത്, നിങ്ങൾ കുട്ടികളും അത്രയും സ്നേഹത്തോടെ സേവനം ചെയ്യണം. ശ്രീമതത്തിലൂടെ നടക്കണം. എവിടെയെങ്കിലും തന്റെ മതം കാണിച്ചാൽ ഭാഗ്യത്തിന് കുറുകെ വര വീഴും.

നിങ്ങൾ കുട്ടികൾക്ക് പരസ്പരം വളരെ-വളരെ ആത്മീയ സ്നേഹം ഉണ്ടായിരിക്കണം, എന്നാൽ ദേഹാ ഭിമാനത്തിൽ വരുന്നത് കാരണം പരസ്പരസ്നേഹമില്ല. പരസ്പരം കുറവുകൾ കണ്ടെത്തിക്കൊണ്ടിരി
ക്കുന്നു, അവർ ഇങ്ങനെയാണ്, ഇവർ ഇങ്ങനെ ചെയ്യുന്നു.... എപ്പോൾ നിങ്ങൾ ദേഹീ അഭിമാനിയായിരുന്നോ അപ്പോൾ ആരുടെയും കുറവുകൾ കണ്ടെത്തിയിരുന്നില്ല. പരസ്പരം വളരെ സ്നേഹമുണ്ടായിരുന്നു, ഇപ്പോൾ വീണ്ടും അതേ അവസ്ഥ ധാരണ ചെയ്യണം. മുൻപ് നിങ്ങൾ എത്ര മധുരമായിരുന്നു വീണ്ടും അതുപോലെ മധുരവും സുഖദായിയുമാകൂ. ദേഹാഭിമാനത്തിൽ വരുന്നതിലൂടെ യാണ് ദുഃഖദായിയായത് അങ്ങനെ നിങ്ങളുടെ ആത്മീയ സന്തോഷം അപ്രത്യക്ഷമായി. ആയുസ്സും ചെറുതായി. നിങ്ങളെ സതോപ്രധാനമാക്കി സദാ സുഖദായിയാക്കുന്നതിനായി ഇപ്പോൾ വീണ്ടും ബാബ വന്നിരിക്കുന്നു നിങ്ങൾ എത്രത്തോളം ബാബയെ ഓർമ്മിക്കുന്നോ അത്രത്തോളം കുറവുകൾ ഇല്ലാതായിക്കൊണ്ടിരിക്കും. മതഭേതം ഇല്ലാതായിക്കൊണ്ടിരിക്കും. നമ്മൾ സഹോദരങ്ങളാണ് ഈ ഉറച്ച ഓർമ്മ ഉണ്ടായിരിക്കണം. ആത്മസഹോദരരായി കാണുന്നതിലൂടെ സദാ ഗുണം മാത്രമായിരിക്കും കാണപ്പെടുക. എല്ലാവരെയും ഗുണവാനാക്കുന്നതിന്റെ പരിശ്രമം ചെയ്യൂ. അവഗുണങ്ങളെ ഉപേക്ഷിച്ച് ഗുണം ധാരണ ചെയ്യൂ. ഒരിക്കലും ആരുടെയും ഗ്ലാനി ചെയ്യരുത്. ചിലരിൽ ഇങ്ങനെയുള്ള കുറവുകളുണ്ട് അത് അവർക്ക് പോലും മനസ്സിലാക്കാൻ സാധിക്കുന്നില്ല, അവർ സ്വയത്തെ വളരെ നല്ലതെന്ന് മനസ്സിലാക്കുന്നു എന്നാൽ കുറവുകൾ ഉള്ളതു കാരണം എവിടെയെങ്കിലുമൊക്കെ തെറ്റായ വാക്കുകൾ വരുന്നു. സതോപ്രധാനഅവസ്ഥയിൽ ഈ കാര്യങ്ങൾ ഉണ്ടായിരിക്കില്ല. സ്വയം സ്വയത്തെനോക്കൂ ഞാൻ എത്രത്തോളം മധുരമായിട്ടുണ്ട്? എനിക്ക് ബാബയോട് എത്ര സ്നേഹമുണ്ട്? ബാബയോടുള്ള സ്നേഹം ഇങ്ങനെയായിയിരിക്കണം, തീർത്തും ചേർന്നിരിക്കണം. ബാബാ അങ്ങ് ഞങ്ങളെ എത്ര ഉയർന്ന വിവേകശാലിയാക്കിയാണ് മാറ്റുന്നത്, സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നു. ഇങ്ങനെ ഉള്ളിൽ ബാബയുടെ മഹിമ ചെയ്ത് ഗദ്ഗതമുണ്ടാകണം. ആത്മീയസന്തോഷത്തിൽ കഴിയണം. പാടാറുണ്ട് സന്തോഷം പോലൊരു ഔഷധമില്ല. ബാബയെ ലഭിച്ചതിന്റെ തന്നെ എത്ര സന്തോഷമുണ്ടായിരിക്കണം. സംഗമത്തിൽത്തന്നെയാണ് നിങ്ങൾ കുട്ടികൾക്ക് 21 ജന്മങ്ങളിലേക്ക് സദാ സന്തോഷത്തിൽ കഴിയുന്നതിന്റെ ടോണിക്ക് ലഭിക്കുന്നത് പിന്നീട് ആർക്കും ഒരു കാര്യത്തിന്റെയും ചിന്ത വരില്ല. ഇപ്പോൾ എത്ര ചിന്തകളാണ് അതുകൊണ്ട് അതിന്റെ പ്രഭാവം ശരീരത്തിലും വരുന്നു. നിങ്ങൾക്ക് ഒരു കാര്യത്തിന്റെയും ചിന്തയില്ല. ഈ സന്തോഷത്തിന്റെ ടോണിക്ക് നിങ്ങൾ എല്ലാവരെയും കഴിപ്പിച്ചുകൊണ്ടിരിക്കൂ. ഈ ഉയർന്ന ആദരവ് പരസ്പരം നൽകണം. ഇങ്ങനെയുള്ള ബഹുമാനം മനുഷ്യർക്ക് പരസ്പരം നൽകാൻ കഴിയില്ല. നിങ്ങൾ ബാബയുടെ ശ്രീമതത്തിലൂടെയാണ് ഈ ആദരവ് നൽകുന്നത്. സന്തോഷവും നന്മയും ഇതാണ് - ആർക്കെങ്കിലും ബാബയുടെ പരിചയം നൽകുക. ജ്ഞാനയോഗത്തിന്റെ ഈ ഫസ്റ്റ്ക്ലാസ്സ് വായുമണ്ഢലം ടോണിക്കാണ്. ഈ ടോണിക്ക് ഒരേയൊരു ആത്മീയ സർജനിലൂടെ മാത്രമാണ് ലഭിക്കുന്നത്. മൻമനാഭവ, മദ്ധ്യാജിഭവ - അത്രമാത്രം. കേവലം ഈ രണ്ട് തരത്തിലുള്ളതാണ് ഈ ടോണിക്ക്. അതിസ്നേഹിയായ ബാബയിൽ നിന്നും വിശ്വത്തിന്റെ ചക്രവർത്തീ പദവി ലഭിക്കുന്നു, ഇത് തീർത്തും ചെറിയ കാര്യമല്ല. ഈ രണ്ട് വാക്കുകൾ തന്നെയാണ് പ്രസിദ്ധം. ഈ രണ്ട് വാക്കുകളിലൂടെ നിങ്ങൾ എവർഹെൽത്തിയും, എവർ വെൽത്തിയുമായി മാറുന്നു. അതുകൊണ്ട് നിങ്ങൾ കുട്ടികൾ ഈ കാര്യങ്ങളെ സ്മരിച്ച് ഹർഷിതരായി കഴിയണം. ഈശ്വരീയ വിദ്യാർത്ഥി ജീവിതമാണ് ഏറ്റവും ശ്രേഷ്ഠം - ഈ മഹിമയും ഇപ്പോഴത്തേതാണ്. എത്ര സാധിക്കുമോ മറ്റുള്ളവർക്ക് ഈ ആത്മീയ ടോണിക്ക് എത്തിക്കൂ, പരസ്പരം ഉന്നതി ചെയ്യൂ, സമയം പാഴാക്കരുത്. വളരെ ക്ഷമയോടെ, ഗംഭീരതയോടെ, വിവേകത്തോടെ ബാബയെ ഓർമ്മിക്കൂ, തന്റെ ജീവിതം വജ്രസമാനമാക്കൂ.

മധുരമായ കുട്ടികളേ, ബാബയുടെ ഏതൊരു ശ്രീമതമാണോ ലഭിക്കുന്നത് അതിൽ പിഴവ് കാണിക്കരുത്. ബാബയുടെ സന്ദേശം എല്ലാവർക്കും എത്തിക്കണം. ബാബയുടെ സന്ദേശം എല്ലാവർക്കും ലഭിക്കേണ്ടതല്ലേ. സന്ദേശം വളരെ സഹജമാണ് - കേവലം പറയൂ സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ ഒപ്പം കർമ്മേന്ദ്രിയങ്ങളിലൂടെ മനസ്സാ-വാചാ-കർമ്മണാ ഒരു മോശം കർമ്മവും ചെയ്യാതിരിക്കൂ. ഒരു ദിവസം നിങ്ങളുടെ ഈ ശാന്തിയുടെ ശക്തിയുടെ ശബ്ദം പരക്കും. ദിനംപ്രതിദിനം നിങ്ങളുടെ ഉന്നതി ഉണ്ടായിക്കൊണ്ടിരിക്കും. നിങ്ങളുടെ പേര് പ്രസിദ്ധമായിക്കൊണ്ടിരി
ക്കും. എല്ലാവരും മനസ്സിലാക്കും ഇത് നല്ല സ്ഥാപനമാണ്, നല്ല കാര്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്, വഴിയും സഹജമായതാണ് പറഞ്ഞുതരുന്നത്. ബ്രാഹ്മണരുടെ ഈ വൃക്ഷം വളരെ വലുതായിക്കൊണ്ടിരിക്കും, പ്രജകൾ ഉണ്ടായിക്കൊണ്ടിരിക്കും. സേവാകേന്ദ്രങ്ങൾ വളരെ വൃദ്ധി പ്രാപിക്കും, അതിൽ അനേകം മനുഷ്യർ വന്ന് തന്റെ ജീവിതം വജ്രസമാനമാക്കിമാറ്റും. നിങ്ങൾ വളരെ സ്നേഹത്തോടെ ഓരോരുത്തരെയും സംരക്ഷിക്കണം. എവിടെയും ഒരു പാവത്തിന്റെയും കാല് തെറ്റരുത്. എത്ര കൂടുതൽ സെന്ററുകളുണ്ടോ അത്രയും കൂടുതൽ പേർ വന്ന് ജീവദാനം നേടും. എപ്പോൾ താങ്കൾ കുട്ടികളുടെ പ്രഭാവം ഉണ്ടാകുന്നുവോ അപ്പോൾ ധാരാളം പേർ വിളിക്കും - ഇവിടെ വന്ന് ഞങ്ങളെ മനുഷ്യനിൽ നിന്നും ദേവതയാകുന്നതിന്റെ രാജയോഗം പഠിപ്പിക്കൂ. മുന്നോട്ട് പോകവേ വൈബ്രേഷൻസ് കൂടുതലാകും, ഭഗവാൻ ആബുവിൽ വന്നിരിക്കുന്നു.

നിങ്ങൾ കുട്ടികൾ കണ്ടുകൊണ്ടിരിക്കുന്നുണ്ട് ഈ സമയം പഴയലോകത്തിൽ ആഗോള തലത്തിൽ അനേകം പ്രശ്നങ്ങളുണ്ട്. ഇനി ഈ എല്ലാ പ്രശ്നങ്ങളും സമാപ്തമാകണം, ഇതേക്കുറിച്ച് നിങ്ങൾക്ക് യാതൊരു ചിന്തയും ഉണ്ടായിരിക്കരുത്. നിങ്ങൾ എല്ലാവരെയും കേൾപ്പിക്കൂ, ഇതേക്കുറിച്ച് ചിന്ത വേണ്ട, ഇപ്പോൾ ഈ പഴയ ലോകം പോയിക്കഴിഞ്ഞു, ഇതിൽ മോഹം വെക്കരുത്, അഥവാ മോഹമുണ്ടെങ്കിൽ, ഹൃദയം ശുദ്ധമാകില്ല അതുകൊണ്ട് അപാരമായ സന്തോഷവും ഉണ്ടായിരിക്കില്ല. കുട്ടികൾക്ക് അളവില്ലാത്ത ജ്ഞാന ധനത്തിന്റെ ഖജനാവ് ലഭിച്ചുകൊണ്ടിരിക്കുന്നു അതുകൊണ്ട് അപാരമായ സന്തോഷവും ഉണ്ടായിരിക്കണം. എത്രത്തോളം ഹൃദയം ശുദ്ധമാകുന്നോ അത്രത്തോളം മറ്റുള്ളവരെയും ശുദ്ധമാക്കും. യോഗത്തിന്റെ സ്ഥിതിയിലൂടെയാണ് ഹൃദയം ശുദ്ധമാകുന്നത്. നിങ്ങൾ കുട്ടികൾക്ക് യോഗിയാകുന്നതിന്റെയും, ആക്കുന്നതിന്റെയും താൽപര്യം ഉണ്ടായിരിക്കണം. അഥവാ ദേഹത്തിൽ മോഹമുണ്ട്, ദേഹാഭിമാനമുണ്ട് എങ്കിൽ മനസ്സിലാക്കൂ എന്റെ അവസ്ഥ അപക്വമാണ്. ദേഹീഅഭിമാനി കുട്ടികൾ തന്നെയാണ് സത്യമായ വജ്രമാകുന്നത് അതുകൊണ്ട് എത്ര സാധിക്കുമോ ദേഹീഅഭിമാനിയാകുന്നതിന്റെ അഭ്യാസം ചെയ്യൂ. ശരി!

വളരെക്കാലത്തെ വേർപാടിനു ശേഷം വീണ്ടുകിട്ടിയ മധുര-മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയഅച്ഛന്റെ ആത്മീയകുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബക്ക് സമാനം നിരഹങ്കാരിയായി വളരെ സ്നേഹത്തോടെ എല്ലാവരുടെയും സേവനം ചെയ്യണം. ശ്രീമതത്തിലൂടെ നടക്കണം. തന്റെ മതത്തിലൂടെ നടന്ന് ഭാഗ്യത്തിന് കുറുകെ വരക്കരുത്.

2) സംഗമത്തിൽ ബാബയിലൂടെ സന്തോഷത്തിന്റെ ഏതൊരു ടോണിക്കാണോ ലഭിക്കുന്നത്, ആ ടോണിക്ക് കഴിച്ചും കഴിപ്പിച്ചും കഴിയണം. തന്റെ സമയം പാഴാക്കരുത്. വളരെ ക്ഷമയോടെ, ഗംഭീരതയോടെ, വിവേകത്തോടെ ബാബയെ ഓർമ്മിച്ച് തന്റെ ജീവിതം വജ്രസമാനമാക്കണം.

വരദാനം :-
ആസക്തിയെ അനാസക്തിയാക്കി പരിവർത്തനം ചെയ്യുന്ന ശക്തിസ്വരൂപരായി ഭവിക്കട്ടെ.

ശക്തിസ്വരൂപമായി മാറുന്നതിനുവേണ്ടി തന്നിലുള്ള ആസക്തികളെ അനാസക്തികളാക്കി പരിവർത്തനം ചെയ്യൂ. തന്റെ ദേഹത്തിനോടോ സംബന്ധങ്ങളോടോ ഏതെങ്കിലും വസ്തുക്കളോടോ അങ്ങിനെ എന്തിനോടെങ്കിലും ആസക്തിയുണ്ടെങ്കിൽ മായ വരും, മാത്രമല്ല ശക്തിരൂപമാകാൻ കഴിയുകയുമില്ല. അതിനാൽ ആദ്യം അനാസക്തരായി മാറണം. അപ്പോൾ മായ കൊണ്ടുവരുന്ന വിഘ്നങ്ങളെ നേരിടാൻ കഴിയും. വിഘ്നങ്ങൾ വരുമ്പോൾ പരിഭ്രാന്തരാകുകയും അലറിവിളിക്കുകയും ചെയ്യുന്നതിനുപകരം തന്റെ ശക്തിരൂപം ധാരണ ചെയ്താൽ വിഘ്നവിനാശകരായി മാറാൻ കഴിയും.

സ്ലോഗന് :-
ദയ നിസ്വാർത്ഥവും ആകർഷണമുക്തവുമായിരി
ക്കണം,സ്വാർത്ഥതയോടെയാ
യിരിക്കരുത.്

മാതേശ്വരീജിയുടെ അമൂല്യ മഹാവാക്യം -

'ജീവിതത്തിന്റെ ആശ പൂർത്തിയാകുന്ന മനോഹരമായ സമയം'

നമ്മൾ എല്ലാ ആത്മാക്കളുടെയും വളരെക്കാലമായുള്ള ആഗ്രഹമിതായിരുന്നു, ജീവിത്തിൽ സദാ സുഖ- ശാന്തി ലഭിക്കണം, വളരെക്കാലത്തെ ഈ ആഗ്രഹം എപ്പോഴെങ്കിലും പൂർത്തിയാകുമല്ലോ. ഇപ്പോൾ ഇതാണ് നമ്മുടെ അന്തിമജന്മം, ഇത് അന്തിമജന്മത്തിന്റെയും അന്തിമമാണ്. ഞാൻ ചെറുതാണ് എന്ന് ആരും വിചാരിക്കരുത്, ചെറിയവർക്കും വലിയവർക്കും എല്ലാവർക്കും സുഖം വേണമല്ലോ, എന്നാൽ ദുഃഖം ഏത് വസ്തുവിൽ നിന്നാണ് ലഭിക്കുന്നത്, ആദ്യം അതിന്റെ ജ്ഞാനവും ആവശ്യമാണ്. ഇപ്പോൾ നിങ്ങൾക്ക് ജ്ഞാനം ലഭിച്ചിട്ടുണ്ട് അഞ്ച് വികാരങ്ങളിൽ അകപ്പെടുന്നതിലൂടെ ഈ ഏതൊരു കർമ്മബന്ധനമാണോ ഉണ്ടായിരിക്കുന്നത്, അതിനെ പരമാത്മാവിന്റെ ഓർമ്മയുടെ അഗ്നിയിലൂടെ ഭസ്മമാക്കണം, ഇതാണ് കർമ്മ ബന്ധനത്തിൽ നിന്ന് മുക്തമാകുന്നതിനുള്ള സഹജമായ ഉപായം. സർവ്വശക്തിവാനായ ബാബയെ നടക്കുമ്പോഴും ചുറ്റിക്കറങ്ങുമ്പോഴും ഓരോശ്വാസത്തിലും ഓർമ്മിക്കൂ. ഇപ്പോൾ ഉപായം പറഞ്ഞുതരുന്നതിന്റെ സഹായവും സ്വയം പരമാത്മാവ് വന്നാണ് ചെയ്യുന്നത്, എന്നാൽ ഇതിൽ പുരുഷാർത്ഥം ഓരോ ആത്മാവുമാണ് ചെയ്യേണ്ടത്. പരമാത്മാവ് അച്ഛൻ, ടീച്ചർ, സത്ഗുരുവിന്റെ രൂപത്തിൽ വന്ന് സമ്പത്ത് നൽകുന്നു. അപ്പോൾ ആദ്യം ആ അച്ഛനെയാണ് അറിഞ്ഞത്, പിന്നീട് ടീച്ചറിൽ നിന്ന് പഠിക്കണം ആ പഠനത്തിലൂടെ ഭാവിയിൽ ജന്മ-ജന്മാന്തരം സുഖത്തിന്റെ പ്രാലബ്ധം ഉണ്ടാകും അർത്ഥം ജീവൻമുക്തീ പദവിയിൽ പുരുഷാർത്ഥമനുസരിച്ച് പദവി ലഭിക്കുന്നു. ഗുരുവിന്റെ രൂപത്തിലൂടെ പവിത്രമാക്കി മുക്തി നൽകുന്നു. അതുകൊണ്ട് ഈ രഹസ്യത്തെ മനസ്സിലാക്കി ഇങ്ങനെയുള്ള പുരുഷാർത്ഥം ചെയ്യണം, പഴയ കണക്ക് അവസാനിപ്പിച്ച് പുതിയ ജീവിതം ഉണ്ടാക്കുന്നതിനുള്ള സമയം ഇതാണ്, ഈ സമയം എത്രത്തോളം പുരുഷാർത്ഥം ചെയ്ത് തന്റെ ആത്മാവിനെ പവിത്രമാക്കുന്നുവോ അത്രത്തോളം ശുദ്ധമായ റെക്കോഡ് നിറയും പിന്നീട് മുഴുവൻ കൽപത്തിലും അത് നടക്കും. അതായത് മുഴുവൻ കൽപത്തിന്റെയും ആധാരം ഈ സമയത്തെ സമ്പാദ്യത്തിലാണ്. നോക്കൂ, ഈ സമയത്ത് മാത്രമാണ് നിങ്ങൾക്ക് ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനം ലഭിക്കുന്നത്, നമുക്ക് തന്നെ ദേവതയാകണം നമ്മുടെ ഉയരുന്ന കലയാണ് പിന്നീട് അവിടെ പോയി പ്രാലബ്ധം അനുഭവിക്കും. അവിടെ ദേവതകൾക്ക് ശേഷമുള്ള അറിവ് ഉണ്ടായിരിക്കില്ല, നമ്മൾ താഴേക്ക് വരും, അഥവാ സുഖം അനുഭവിച്ച് പിന്നീട് താഴെയിറങ്ങണം, ഇത് അറിയുമായിരുന്നെങ്കിൽ വീഴുന്നതിന്റെ ചിന്തയിൽ സുഖവും അനുഭവിക്കാൻ സാധിക്കില്ല. അതുകൊണ്ട് ഈ ഈശ്വരീയ നിയമം രചിച്ചിരിക്കുന്നു അതായത് മനുഷ്യർ സദാ ഉയരുന്നതിനുള്ള പുരുഷാർത്ഥം ചെയ്യുന്നു അർത്ഥം സുഖത്തിനായി സമ്പാദ്യമുണ്ടാക്കുന്നു. എന്നാൽ ഡ്രാമയിൽ പകുതി-പകുതി പാർട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്, ആ രഹസ്യത്തെ നമുക്കറിയാം, എന്നാൽ എപ്പോഴാണോ സുഖത്തിന്റെ ഊഴം അപ്പോൾ പുരുഷാർത്ഥം ചെയ്ത് സുഖം നേടണം, ഇതാണ് പുരുഷാർത്ഥത്തിന്റെ മഹിമ. അഭിനേതാവിന്റെ കർത്തവ്യമാണ് അഭിനയിക്കുന്ന സമയം പൂർണ്ണമായും നന്നായി പാർട്ടഭിനയിക്കുക, അതിലൂടെ കാണുന്നവർ ആഹാ, ആഹാ എന്ന് പറയണം, അതനുസരിച്ച് നായികാ-നായകൻമാരുടെ പാർട്ട് ദേവതകൾക്കാണ് ലഭിച്ചിരിക്കുന്നത്, അവരുടെ ഓർമ്മചിത്രങ്ങൾ പൂജിക്കയും മഹിമപാടുകയും ചെയ്യുന്നു. നിർവ്വികാരി പ്രവൃത്തിജീവിതത്തിൽ കഴിഞ്ഞ് കമലപുഷ്പസമാനമായ അവസ്ഥ ഉണ്ടാക്കുക, ഇതാണ് ദേവതകളുടെ മഹിമ. ഈ മഹിമയെ മറന്നതിലൂടെയാണ് ഭാരതത്തിന് ഇങ്ങനെയുള്ള ദുർദശ ഉണ്ടായത്, ഇപ്പോൾ വീണ്ടും ഇങ്ങനെയുള്ള ജീവിതമുണ്ടാക്കുന്നതിനായി സ്വയം പരമാത്മാവ് വന്നിരിക്കുന്നു, ഇപ്പോൾ ബാബയുടെടെ കൈപിടിക്കുന്നതിലൂടെ ജീവിതമാകുന്ന തോണി അക്കരെയെത്തും. ശരി - ഓം ശാന്തി.

അവ്യക്തസൂചന-അപവിത്രതയുടെ ബീജത്തെപ്പോലും സമാപ്തമാക്കി സമ്പൂർണ്ണ ശുദ്ധത(പവിത്രത)യുള്ളവരായി മാറൂ..

ഞാൻ സംഗമയുഗീ ബ്രാഹ്മണനാണ്, ഈ വ്യർത്ഥ സങ്കൽപങ്ങളും അപവിത്രതയുടെ സംസ്ക്കാരങ്ങളും ശൂദ്രുടെ സംസ്ക്കാരങ്ങൾ അഥവാ സ്വരൂപങ്ങളാണ്. അപവിത്രതയുടേയും വിസ്മൃതിയുടേയും സംസ്ക്കാരങ്ങൾ എന്റേതല്ല, ബ്രാഹ്മണരുടേതല്ല ശൂദ്രരുടേതാണ് എന്ന് അനുഭവം ചെയ്യണം. അവയെ എന്റേതെന്ന് കരുതിയാൽ താങ്കൾ മായയുടെ പിടിയിൽ അകപ്പെട്ട് വിഷമിച്ചുകൊണ്ടിരിക്
കേണ്ടിവരും