10.10.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, മനസ്സ്, വാക്ക്, കർമ്മം എന്നിവയാൽ ആർക്കും ദുഃഖം കൊടുക്കരുത്. ഒരിക്കലും ആരോടും ദേഷ്യപ്പെടരുത്. സ്നേഹം വളരെ മധുരമുള്ള വസ്തുവാണ്, അതുകൊണ്ട് ആരെയും വശത്താക്കാൻ സാധിക്കും.

ചോദ്യം :-
ഡബിൾ കിരീടധാരിയായ വിശ്വത്തിന്റെ യജമാനനാകാനും ദി ബെസ്റ്റ് ആകാനും ബാബ കുട്ടികൾക്ക് ഏത് യുക്തിയാണ് പറഞ്ഞു തരുന്നത്?

ഉത്തരം :-
ദൈവീക ഗുണങ്ങൾ ധാരണം ചെയ്ത് വളരെ വളരെ മധുരമുള്ളവരാകൂ. പരസ്പരം സഹോദരൻസഹോദരൻ അല്ലെങ്കിൽ സഹോദരീസഹോദരന്റെ ദൃഷ്ടിയോടെ കാണൂ. സ്വന്തം പുരുഷാർത്ഥത്തിലൂടെ സ്വയം രാജതിലകം നൽകൂ. 2. സാക്ഷാൽ ഈശ്വരനായ പിതാവ് നിങ്ങളെ പഠിപ്പിക്കുകയാണ്, അതിനാൽ പഠനത്തിൽ റെഗുലർ ആകുക. എത്രത്തോളം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുവോ, സ്വന്തം പെരുമാറ്റം മെച്ചപ്പെടുത്തുന്നുവോ, അത്രത്തോളം ദി ബെസ്റ്റ് ആയി മാറും.

ഓംശാന്തി.  
മധുരമായ, വളരെക്കാലത്തിനുശേഷം കണ്ടുമുട്ടിയ കുട്ടികൾക്ക് അറിയാം, ഇപ്പോൾ നമ്മൾ നരകത്തിന്റെ തീരം ഉപേക്ഷിച്ച് മുന്നോട്ട് പോവുകയാണ്. ഈ പുരുഷോത്തമ സംഗമയുഗം തികച്ചും വ്യത്യസ്തമാണ്, ഇടയിലുള്ളതാണ്. ഇടയിലുള്ള സമുദ്രത്തിലാണ് നിങ്ങളുടെ തോണി ഉള്ളത്. നിങ്ങൾ സത്യയുഗവാസികളുമല്ല, കലിയുഗവാസികളുമല്ല. നിങ്ങൾ പുരുഷോത്തമ സംഗമയുഗത്തിലെ സർവ്വോത്തമ ബ്രാഹ്മണരാണ്. സംഗമയുഗം ബ്രാഹ്മണരുടേത് മാത്രമാണ്. ബ്രാഹ്മണർ കുടുമിയാണ്. ഇത് ബ്രാഹ്മണരുടെ വളരെ ചെറിയൊരു യുഗമാണ്. ഇത് ഒരേയൊരു ജന്മത്തിന്റെ യുഗമാണ്. ഇത് നിങ്ങളുടെ സന്തോഷത്തിന്റെ യുഗമാണ്. സന്തോഷം ഏത് കാര്യത്തിലാണ്? ഭഗവാൻ നമ്മളെ പഠിപ്പിക്കുന്നു. അങ്ങനെയുള്ള വിദ്യാർത്ഥിക്ക് എത്രമാത്രം സന്തോഷമുണ്ടാകും! നിങ്ങൾക്ക് ഇപ്പോൾ മുഴുവൻ ചക്രത്തിന്റെയും ജ്ഞാനം ബുദ്ധിയിലുണ്ട്. ഇപ്പോൾ നമ്മൾ ബ്രാഹ്മണരാണ്, പിന്നെ നമ്മൾ ദേവതകളായി മാറും. ആദ്യം നമ്മൾ നമ്മുടെ വീട്ടിലേക്ക്, സ്വീറ്റ് ഹോമിലേക്ക് പോകും, അതിനുശേഷം പുതിയ ലോകത്തിലേക്ക് വരും. നമ്മൾ ബ്രാഹ്മണർ തന്നെയാണ് സ്വദർശന ചക്രധാരികൾ. നമ്മൾ തന്നെയാണ് ഈ പാവകളി കളിക്കുന്നത്. ഈ വിരാട രൂപത്തെക്കുറിച്ച് നിങ്ങൾ ബ്രാഹ്മണ കുട്ടികൾക്ക് മാത്രമേ അറിയൂ ബുദ്ധിയിൽ ദിവസം മുഴുവൻ ഈ കാര്യങ്ങൾ സ്മരിക്കപ്പെടണം. നിങ്ങളുടേത് വളരെ വളരെ സ്നേഹനിറഞ്ഞ കുടുംബമാണ്. നിങ്ങൾ ഓരോരുത്തരും വളരെ സ്നേഹമുള്ളവരായിരിക്കണം. പിതാവും മധുരമുള്ളവനാണ്, അതിനാൽ കുട്ടികളെയും അത്രയും മധുരമുള്ളവരാക്കി മാറ്റുന്നു. ഒരിക്കലും ആരോടും കോപിക്കരുത്. മനസ്സ്, വാക്ക്, കർമ്മം എന്നിവയാൽ ആർക്കും ദുഃഖം നൽകരുത്. പിതാവ് ഒരിക്കലും ആർക്കും ദുഃഖം നൽകുന്നില്ല. എത്രത്തോളം പിതാവിനെ ഓർമ്മിക്കുന്നുവോ, അത്രത്തോളം മധുരമുള്ളവരായി മാറിക്കൊണ്ടിരിക്കും. ഈ ഓർമ്മകൊണ്ടുതന്നെ കടമ്പ കടക്കാം ഇതാണ് ഓർമ്മയുടെ യാത്ര. ഓർമ്മിച്ചുകൊണ്ട് ശാന്തിധാമം വഴിയായി സുഖധാമത്തിലേക്ക് പോകണം. കുട്ടികളെ സദാ സുഖികളാക്കാനാണ് ബാബ വന്നിരിക്കുന്നത്. ഭൂതങ്ങളെ ഓടിക്കാനുള്ള വഴി ബാബ പറഞ്ഞുതരുന്നു എന്നെ ഓർമ്മിക്കൂ, അപ്പോൾ ഈ ഭൂതങ്ങൾ വിട്ടുപോകും. ആരുടെയെങ്കിലും ഉള്ളിൽ ഭൂതങ്ങളുണ്ടെങ്കിൽ, ഇവിടെ എന്റെ അടുത്ത് ഉപേക്ഷിച്ചിട്ട് പോകൂ. 'ബാബ, വന്ന് ഞങ്ങളുടെ ഭൂതങ്ങളെ പുറത്താക്കി പതിതരിൽ നിന്ന് പാവനമാക്കൂ' എന്ന് നിങ്ങൾ പറയാറുമുണ്ടല്ലോ. അപ്പോൾ ബാബ നിങ്ങളെ എത്ര സുന്ദരമാക്കുന്നു! പിതാവും ദാദായും ചേർന്ന് നിങ്ങളെ അലങ്കരിക്കുന്നു. അത് പരിധിയുള്ള പിതാവാണ്, ഇദ്ദേഹം പരിധിയില്ലാത്ത പിതാവാണ്. അതിനാൽ കുട്ടികൾ വളരെ സ്നേഹത്തോടെ ജീവിക്കുകയും മറ്റുള്ളവരെ നയിക്കുകയും വേണം. എല്ലാ വികാരങ്ങളെയും ദാനം ചെയ്യണം. ദാനം ചെയ്താൽ ഗ്രഹണം മാറുന്നു, ഇതിൽ ഒഴികഴിവുകൾ പറയുന്നതിൽ കാര്യമില്ല. സ്നേഹത്തിലൂടെ നിങ്ങൾക്ക് ആരെ വേണമെങ്കിലും വശത്താക്കാം. സ്നേഹത്തോടെ മനസ്സിലാക്കിക്കൊടുക്കൂ, സ്നേഹം വളരെ മധുരമുള്ള കാര്യമാണ്. സിംഹത്തെയും ആനയെയുമൊക്കെ... മൃഗങ്ങളെപ്പോലും മനുഷ്യർ സ്നേഹം കൊണ്ട് വശത്താക്കുന്നു. അവർ അപ്പോഴും ആസുരീയ മനുഷ്യരാണ്, നിങ്ങളാകട്ടെ ഇപ്പോൾ ദേവതകളായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനാൽ ദൈവീക ഗുണങ്ങൾ ധാരണ ചെയ്ത് വളരെ വളരെ മധുരമുള്ളവരാകൂ. പരസ്പരം സഹോദരൻ സഹോദരൻ അല്ലെങ്കിൽ സഹോദരീ സഹോദരന്റെ ദൃഷ്ടിയോടെ കാണൂ. ആത്മാവിന് ഒരിക്കലും മറ്റൊരു ആത്മാവിന് ദുഃഖം കൊടുക്കാന് കഴിയില്ല.

ബാബ പറയുന്നു, മധുരമായ കുട്ടികളേ, ഞാൻ നിങ്ങൾക്ക് സ്വർഗ്ഗത്തിന്റെ രാജ്യഭാഗ്യം തരാനാണ് വന്നിരിക്കുന്നത്. ഇനി നിങ്ങൾക്ക് എന്താണോ വേണ്ടത്, അത് എന്നിൽ നിന്ന് വാങ്ങിക്കോളൂ. ഞാൻ നിങ്ങളെ ലോകത്തിന്റെ യജമാനനായ, ഡബിൾ കിരീടധാരിയാക്കാനാണ് വന്നിരിക്കുന്നത്. എന്നാൽ പരിശ്രമം നിങ്ങൾ തന്നെയാണ് ചെയ്യേണ്ടത്, ഞാൻ ആരുടെയും തലയിൽ കിരീടം വെച്ചുകൊടുക്കില്ല. സ്വന്തം പുരുഷാർത്ഥത്തിലൂടെ തന്നെയാണ് സ്വയം രാജതിലകം നൽകേണ്ടത്. ഇത്തരത്തിൽ ലോകത്തിന്റെ യജമാനനും ഡബിൾ കിരീടധാരിയുമാകാൻ കഴിയുന്ന പുരുഷാർത്ഥത്തിന്റെ യുക്തി പിതാവ് പറഞ്ഞുതരുന്നു. പഠനത്തിൽ പൂർണ്ണ ശ്രദ്ധ കൊടുക്കൂ, ഒരിക്കലും പഠനം ഉപേക്ഷിക്കരുത്. ഏതെങ്കിലും കാരണത്താൽ പിണങ്ങി പഠനം ഉപേക്ഷിച്ചാൽ വളരെ വലിയ നഷ്ടം സംഭവിക്കും. നഷ്ടവും ലാഭവും നോക്കിക്കൊണ്ടിരിക്കൂ. നിങ്ങൾ ഈശ്വരീയ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ്, ഈശ്വരനായ പിതാവിൽ നിന്നാണ് പഠിക്കുന്നത്. പഠിച്ച് പൂജ്യരായ ദേവതകളായി മാറുന്നു. അപ്പോൾ വിദ്യാർത്ഥിയും അത്രയും റെഗുലർ ആയിരിക്കണം, സ്റ്റുഡന്റ് ലൈഫ് ഈസ് ദി ബെസ്റ്റ്. എത്രത്തോളം പഠിക്കുകയും പഠിപ്പിക്കുകയും പെരുമാറ്റം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവോ, അത്രത്തോളം ദി ബെസ്റ്റ് ആയി മാറും.

മധുരമായ കുട്ടികളേ, ഇപ്പോൾ നിങ്ങളുടെ മടക്കയാത്രയാണ്. സത്യയുഗത്തിൽ നിന്ന് ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ താഴേക്ക് ഇറങ്ങി വന്നതുപോലെ, ഇപ്പോൾ നിങ്ങൾ ഇരുമ്പ് യുഗത്തിൽ നിന്ന് ഗോൾഡൻ ഏജിലേക്ക് ഉയർന്നു പോകേണ്ടതുണ്ട്. സിൽവർ ഏജിൽ എത്തുമ്പോൾ, ഈ കർമ്മേന്ദ്രിയങ്ങളുടെ ചഞ്ചലത അവസാനിക്കും. അതിനാൽ എത്രത്തോളം പിതാവിനെ ഓർമ്മിക്കുന്നുവോ, അത്രത്തോളം നിങ്ങളെന്ന ആത്മാക്കളിൽ നിന്ന് രജോതമോ ഗുണങ്ങളുടെ കറ കളഞ്ഞുപോകും. കറ എത്രത്തോളം പോകുന്നോ, അത്രത്തോളം കാന്തമായ പിതാവിലേക്കുള്ള ആകർഷണം വർദ്ധിക്കും. ആകർഷണം ഉണ്ടാകുന്നില്ലെങ്കിൽ തീർച്ചയായും കറ പിടിച്ചിട്ടുണ്ടെന്നാണ് അർത്ഥം. കറ പൂർണ്ണമായി മാറി പരിശുദ്ധമായ തങ്കമായി മാറുന്നതാണ് അന്തിമ കർമ്മാതീത അവസ്ഥ.

പ്രധാന കാര്യം, മധുരമുള്ള കുട്ടികൾക്ക് ബാബ മനസ്സിലാക്കിത്തരുന്നു ദേഹിഅഭിമാനിയാകൂ. ശരീരവും ശരീരത്തിന്റെ എല്ലാ ബന്ധങ്ങളും മറന്ന് എന്നെ മാത്രം ഓർമ്മിക്കൂ. പാവനമായി മാറേണ്ടതും അത്യാവശ്യമാണ്. ഒരു കന്യക പവിത്രമായിരിക്കുമ്പോൾ എല്ലാവരും അവരെ വന്ദിക്കുന്നു. വിവാഹം കഴിക്കുന്നതോടെ അവർ പൂജാരിയായി മാറുന്നു. എല്ലാവരുടെയും മുന്നിൽ തല കുനിക്കേണ്ടി വരുന്നു. കന്യക ആദ്യം പിതാവിന്റെ വീട്ടിൽ ആയിരിക്കുമ്പോൾ ഇത്രയധികം ബന്ധങ്ങൾ ഓർമ്മ വരാറില്ല. വിവാഹശേഷം ശരീരത്തിന്റെ ബന്ധങ്ങളും വർദ്ധിക്കുന്നു, പിന്നീട് ഭർത്താവിനോടും കുട്ടികളോടുമുള്ള മോഹം കൂടുന്നു. അമ്മായിഅമ്മയും അമ്മായിഅച്ഛനുമൊക്കെ ഓർമ്മവന്നുകൊണ്ടിരിക്കും. ആദ്യം മാതാപിതാക്കളിൽ മാത്രമാണ് മോഹം ഉണ്ടായിരുന്നത്. എന്നാൽ ഇവിടെ ആ എല്ലാ ബന്ധങ്ങളെയും മറക്കേണ്ടതുണ്ട്, കാരണം ഇത് ഒരേയൊരു സത്യമായ മാതാപിതാവാണ്. ഇത് ഈശ്വരീയ ബന്ധമാണ്. ത്വമേവ മാതാശ്ച പിതാ ത്വമേവ...എന്ന് പാടാറുമുണ്ട്. ഈ മാതാപിതാക്കൾ നിങ്ങളെ വിശ്വത്തിന്റെ യജമാനന്മാരാക്കുന്നു. അതിനാൽ പിതാവ് പറയുന്നു, പരിധിയില്ലാത്ത അച്ഛനായ എന്നെ സദാ ഓർമ്മിക്കൂ, ഒരു ദേഹധാരിയോടും മമത്വം വെക്കരുത്. നിങ്ങളെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുന്ന ഈ അലൗകിക പിതാവിനെ വളരെ സ്നേഹത്തോടെ ഓർമ്മിക്കുകയും സ്വദർശന ചക്രം തിരിച്ചുകൊണ്ടിരിക്കുകയും ചെയ്യൂ. ഈ ഓർമ്മയുടെ ശക്തിയിലൂടെ നിങ്ങളുടെ ആത്മാവ് തങ്കമായി മാറി സ്വർഗ്ഗത്തിന്റെ അധിക്കാരിയാകും. സ്വർഗ്ഗം എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സ് സന്തോഷിക്കും. ആരാണോ നിരന്തരം ഓർമ്മിക്കുകയും മറ്റുള്ളവരെക്കൊണ്ട് ഓർമ്മിപ്പിക്കുകയും ചെയ്യുന്നത്, അവർ ഉന്നത പദവി നേടും. ഈ പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കെ, അവസാനം നിങ്ങളുടെ ആ അവസ്ഥ സ്ഥിരപ്പെടും. ഈ ലോകവും പഴയതാണ്, ശരീരവും പഴയതാണ്, ശരീരത്തിന്റെ എല്ലാ ബന്ധങ്ങളും പഴയതാണ്. അവയിലെല്ലാം നിന്നുള്ള ബുദ്ധിയോഗം മാറ്റി ഒരേയൊരു ബാബയുമായി ബന്ധം സ്ഥാപിക്കണം, അന്തിമ സമയത്തും ആ ഒരേയൊരു ബാബയുടെ ഓർമ്മ മാത്രമായിരിക്കണം ഉണ്ടാകേണ്ടത്. വേറെ ആരുടെയെങ്കിലും ബന്ധമാണ് ഓർമ്മ വരുന്നതെങ്കിൽ, അന്തിമ സമയത്തും അത് ഓർമ്മവരുകയും പദവി നഷ്ടപ്പെടുകയും ചെയ്യും. അന്തിമ സമയത്ത് പരിധിയില്ലാത്ത അച്ഛന്റെ ഓർമ്മയിലിരിക്കുന്നവർ നരനിൽ നിന്ന് നാരായണനായി മാറും. പിതാവിന്റെ ഓർമ്മയുണ്ടെങ്കിൽ ശിവാലയം വിദൂരമല്ല.

മധുരമായ, ഏറെക്കാലത്തിനുശേഷം കണ്ടുമുട്ടിയ കുട്ടികൾ അലൗകിക പിതാവിന്റെ അടുക്കലേക്ക് വരുന്നത് തന്നെ റീഫ്രഷ് ആകാനാണ്. കാരണം കുട്ടികൾക്കറിയാം അലൗകിക പിതാവിൽ നിന്നാണ് പരിധിയില്ലാത്ത ലോകത്തിന്റെ രാജ്യം ലഭിക്കുന്നതെന്ന്. ഇത് ഒരിക്കലും മറക്കരുത്. അത് എപ്പോഴും ഓർമ്മയുണ്ടെങ്കിൽപ്പോലും കുട്ടികൾക്ക് അപാരമായ സന്തോഷമുണ്ടാകും. ഈ ബാഡ്ജ് നടക്കുമ്പോഴും നിരന്തരം നോക്കിക്കൊണ്ടിരിക്കൂ, ഹൃദയത്തോട് ചേർത്തു വയ്ക്കൂ. ഓഹോ! ഭഗവാന്റെ ശ്രീമതത്തിലൂടെ നമ്മൾ ഇതായി മാറുകയാണല്ലോ. ബാഡ്ജ് നോക്കി അതിനെ സ്നേഹിച്ചുകൊണ്ടിരിക്കൂ. ബാബാ, ബാബാ എന്ന് പറഞ്ഞുകൊണ്ടിരുന്നാൽ സദാ സ്മരണയുണ്ടാകും. നമ്മൾ പിതാവിലൂടെ ഇതായി മാറുന്നു. മധുരമുള്ള കുട്ടികൾക്ക് വളരെ വിശാലമായ ബുദ്ധിയുണ്ടായിരിക്കണം. ദിവസം മുഴുവൻ സേവനത്തിന്റെ ചിന്തകൾ മാത്രം നടക്കണം. ബാബയ്ക്ക് സേവനമില്ലാതെ ജീവിക്കാൻ കഴിയാത്ത കുട്ടികളെയാണ് ആവശ്യം. കുട്ടികളായ നിങ്ങൾ മുഴുവൻ ലോകത്തെയും വളയണം, അതായത് പതിത ലോകത്തെ പാവനമാക്കണം. മുഴുവൻ ലോകത്തെയും ദുഃഖധാമത്തിൽ നിന്ന് സുഖധാമമാക്കണം. അധ്യാപകനും പഠിപ്പിക്കുമ്പോൾ ആനന്ദം തോന്നാറുണ്ടല്ലോ. നിങ്ങളിപ്പോൾ വളരെ ഉയർന്ന അധ്യാപകരായി മാറിയിരിക്കുന്നു. എത്ര മികച്ച അധ്യാപകനാണോ, അത്രയും പേരെ തനിക്ക് തുല്യരാക്കും. ഒരിക്കലും തളരുകയില്ല. ഈശ്വരീയ സേവനത്തിൽ വലിയ സന്തോഷമുണ്ടാകും. ബാബയുടെ സഹായം ലഭിക്കും. ഇത് വളരെ വലിയൊരു വ്യാപാരമാണ്, കച്ചവടക്കാരാണ് ധനികരായി മാറുന്നത്. അവർ ഈ ജ്ഞാനമാർഗ്ഗത്തിലും കൂടുതൽ ആവേശഭരിതരാകും. ബാബയും പരിധിയില്ലാത്ത വ്യാപാരിയാണല്ലോ. കച്ചവടം വളരെ ഒന്നാം തരമാണ്, എന്നാൽ ഇതിൽ വലിയ ധൈര്യം കാണിക്കേണ്ടതുണ്ട്. പുതിയ കുട്ടികൾക്ക് പഴയവരേക്കാൾ പുരുഷാർത്ഥത്തിൽ മുന്നേറാൻ കഴിയും. ഓരോരുത്തർക്കും വ്യക്തിഗതമായ വ്യക്തിഗത ഭാഗ്യമാണുള്ളത്, അതിനാൽ പുരുഷാർത്ഥവും ഓരോരുത്തരും വ്യക്തിഗതമായി ചെയ്യേണ്ടതുണ്ട്. സ്വന്തം കാര്യങ്ങൾ കൃത്യമായി പരിശോധിക്കണം. ഇത്തരത്തിൽ ചെക്കിംഗ് നടത്തുന്നവർ രാപ്പകലില്ലാതെ പുരുഷാർത്ഥത്തിൽ മുഴുകും. ഞങ്ങൾ എന്തിന് സമയം പാഴാക്കണം? എന്ന് അവർ പറയും. കഴിയുന്നത്ര സമയം ലാഭിക്കൂ. ഞങ്ങൾ ബാബയെ ഒരിക്കലും മറക്കില്ല, സ്കോളർഷിപ്പ് നേടിയെടുത്തിട്ടേ അടങ്ങൂ എന്ന് സ്വയം ഉറച്ച പ്രതിജ്ഞ എടുക്കുന്നു. അങ്ങനെയുള്ള കുട്ടികൾക്ക് സഹായവും ലഭിക്കും. ഇത്തരത്തിലുള്ള പുതിയ പുരുഷാർത്ഥികളായ കുട്ടികളെ നിങ്ങൾ കാണും, അവർക്ക് സാക്ഷാത്കാരങ്ങൾ ലഭിച്ചുകൊണ്ടിരിക്കും. തുടക്കത്തിൽ എന്താണോ സംഭവിച്ചത്, അത് അന്ത്യത്തിലും കാണാം. എത്രത്തോളം അടുത്തേക്ക് എത്തുന്നോ, അത്രത്തോളം സന്തോഷത്താൽ നൃത്തം ചെയ്യും. അപ്പുറത്ത് രക്തച്ചൊരിച്ചിലിന്റെ കളി നടക്കും.

കുട്ടികളായ നിങ്ങളുടെ ഈശ്വരീയ ഓട്ടം നടക്കുകയാണ്. എത്രത്തോളം മുന്നോട്ട് ഓടുന്നുവോ, അത്രത്തോളം പുതിയ ലോകത്തിന്റെ കാഴ്ചകളും അടുത്തേക്ക് വരും. സന്തോഷം വർദ്ധിച്ചുകൊണ്ടിരിക്കും. കാഴ്ചകൾ അടുത്തതായി കാണാൻ കഴിയാത്തവർക്ക് സന്തോഷവുമുണ്ടാകില്ല. ഇപ്പോൾ കലിയുഗ ലോകത്തോട് വൈരാഗ്യവും സത്യയുഗ പുതിയ ലോകത്തോട് വലിയ സ്നേഹവും ഉണ്ടായിരിക്കണം. ശിവബാബയെ ഓർമ്മയുണ്ടെങ്കിൽ സ്വർഗ്ഗത്തിന്റെ സമ്പത്തും ഓർമ്മയുണ്ടാകും. സ്വർഗ്ഗത്തിന്റെ അവകാശം ഓർമ്മയുണ്ടെങ്കിൽ ശിവബാബയെയും ഓർമ്മ വരും. കുട്ടികളായ നിങ്ങൾക്കറിയാം ഇപ്പോൾ നമ്മൾ സ്വർഗ്ഗത്തിലേക്ക് പോവുകയാണെന്ന്, കാലുകൾ നരകത്തിലേക്കും തല സ്വർഗ്ഗത്തിലേക്കുമാണ്. ഇപ്പോൾ ചെറിയവർക്കും വലിയവർക്കും വാനപ്രസ്ഥ അവസ്ഥയാണ്. ഓഹോ! ഞാൻ പോയി ആ ബാലകനായ കൃഷ്ണനായി മാറും എന്ന ലഹരി ബാബയ്ക്ക് എപ്പോഴുമുണ്ട്, അതിനായി മുൻകൂറായി ഉപഹാരങ്ങൾ അയച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പൂർണ്ണ നിശ്ചയമുള്ള ഗോപികമാരാണ് ഉപഹാരങ്ങൾ അയക്കുന്നത്, അവർക്ക് അതീന്ദ്രിയ സുഖത്തിന്റെ അനുഭവം ഉണ്ടാകുന്നു. നമ്മൾ തന്നെയാണ് അമരലോകത്തിൽ ദേവതകളായി മാറുക. കൽപ്പത്തിന് മുമ്പും നമ്മൾ തന്നെയാണ് മാറിയത്, പിന്നീട് നമ്മൾ 84 പുനർജന്മങ്ങൾ എടുത്തു. ഈ പാവകളി ഓർമ്മയുണ്ടെങ്കിൽപ്പോലും അഹോ ഭാഗ്യം സദാ അപാരമായ സന്തോഷത്തിൽ കഴിയൂ. വലിയ ലോട്ടറിയാണ് ലഭിക്കുന്നത്. 5000 വർഷങ്ങൾക്ക് മുമ്പും നമ്മൾ രാജ്യാവകാശം നേടിയിരുന്നു, ഇനി നാളെയും നേടും, നാടകത്തിൽ ഇത് നിശ്ചയിക്കപ്പെട്ടിട്ടു
ള്ളതാണ്. കല്പം മുമ്പ് എങ്ങനെയാണോ ജന്മമെടുത്തത്, അതുപോലെതന്നെ എടുക്കും. അവർ തന്നെയായിരിക്കും നമ്മുടെ മാതാപിതാക്കൾ. ശ്രീകൃഷ്ണന്റെ പിതാവ് ആരായിരുന്നോ, അദ്ദേഹം തന്നെ വീണ്ടും പിതാവാകും. ദിവസം മുഴുവൻ ഇത്തരത്തിൽ ചിന്തിച്ചുകൊണ്ടിരിക്
കുന്നവർ വളരെ ആനന്ദത്തിൽ കഴിയും. വിചാരസാഗര മഥനം ചെയ്യാത്തവർ ആരോഗ്യമില്ലാത്തവരാ
ണെന്ന് പറയാം. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം..

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഈശ്വരീയ സേവനത്തിൽ ഒരിക്കലും തളരരുത്. നല്ലൊരു അധ്യാപകനായി മാറി മറ്റുള്ളവരെ തനിക്ക് സമാനരാക്കുന്ന സേവനം ചെയ്യണം.

2) ഓർമ്മയുടെ ശക്തിയാൽ ആത്മാവിനെ തങ്കമാക്കണം, ഒരു ദേഹധാരിയോടും മമത്വം വെക്കരുത്.

വരദാനം :-
സൈലൻസിന്റെ ശക്തിയിലൂടെ സെക്കൻഡിൽ ഏത് പ്രശ്നവും പരിഹരിക്കുന്ന ഏകാന്തവാസിയായി ഭവികട്ടെ.

ഏതൊരു പുതിയതോ ശക്തശാലിയായതോ ആയ കണ്ടുപിടുത്തങ്ങൾ നടത്തുമ്പോഴും അത് ഭൂമിക്കടിയിലാണ് ചെയ്യാറുള്ളത്. ഇവിടെ ഏകാന്തവാസിയാകുന്നതാണ് അണ്ടർഗ്രൗണ്ട്. സമയം കിട്ടുമ്പോഴെല്ലാം, ജോലി ചെയ്യുമ്പോഴും, കേൾക്കുമ്പോഴും കേൾപ്പിക്കുമ്പോഴും, നിർദ്ദേശങ്ങൾ നൽകുമ്പോഴും ഈ ശരീരത്തിന്റെ ലോകത്തിൽ നിന്നും ശരീരബോധത്തിൽ നിന്നും മാറി സൈലൻസിലേക്ക് പോകൂ. ഈ പരിശീലനത്തിന്റെയോ അനുഭവം ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്ന ഘട്ടം ഏത് പ്രശ്നത്തെയും പരിഹരിക്കും. ഇതിലൂടെ ഒരു സെക്കൻഡിൽ ആർക്കും ശാന്തിയുടെയോ ശക്തിയുടെയോ അനുഭവം ഉണ്ടാക്കാൻ സാധിക്കും. മുന്നിൽ വരുന്ന ഏതൊരാളും ഈ ഘട്ടത്തിൽ സാക്ഷാത്കാരത്തിന്റെ അനുഭവം ചെയ്യും.

സ്ലോഗന് :-
വ്യർത്ഥ സങ്കൽപ്പങ്ങളിൽ നിന്നോ വികൽപ്പങ്ങളിൽ നിന്നോ അകന്ന് ആത്മീയ സ്ഥിതിയിൽ കഴിയുന്നതാണ് യോഗയുക്തനാകുന്നത്.

അവ്യക്ത സൂചന- പരോപകാര ഭാവന നിറഞ്ഞവരായി അപകാരികൾക്കും ഉപകാരം ചെയ്യൂ

ബ്രഹ്മാ ബാബ കുട്ടികളെ യജമാനന്മാരാക്കുകയും സ്വയം സേവകനായി നിൽക്കുകയും ചെയ്തു. യജമാനൻ എന്ന പദവിയും പ്രതാപവും പേരും നൽകി. ഒരിക്കലും സ്വന്തം പേര് വച്ചില്ല എന്റെ കുട്ടികൾ എന്ന് പറഞ്ഞു. അതിനാൽ പിതാവ് പേര്, പദവി, പ്രതാപം എന്നിവയെല്ലാം ത്യജിച്ച് പരോപകാരം ചെയ്തതുപോലെ, സ്വന്തം സുഖം കുട്ടികളുടെ സുഖത്തിൽ കണ്ടു. കുട്ടികളുടെ മറവി കാരണമുള്ള ദുഃഖത്തെ സ്വന്തം ദുഃഖമായി കണ്ടു. ഇത്തരത്തിൽ ഫോളോ ഫാദർ ചെയ്ത് പരോപകാര ഭാവന നിറഞ്ഞവരാകൂ, അപ്പോൾ വിശ്വകല്യാണത്തിന്റെ കർമ്മം പൂർത്തിയാകും.