10.11.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - 21 ജന്മത്തേക്ക് ബാബയിൽ നിന്നും സമ്പത്ത് ലഭിക്കുന്നത്ര ശരീരം-മനസ്സ്-ധനത്തിലൂടെ അഥവാ മനസ്സാ-വാചാ-കർമ്മണാ സേവനം ചെയ്യു, എന്നാൽ ഒരിക്കലും പരസ്പരം സേവനത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകരുത്.

ചോദ്യം :-
ഡ്രാമയനുസരിച്ച് ബാബ എന്താണോ സേവനം ചെയ്യിപ്പിക്കുന്നത് അതിന് ഇനിയും തീവ്രത കൂട്ടാനുള്ള വിധി എന്താണ്?

ഉത്തരം :-
പരസ്പരം ഐക്യം ഉണ്ടായിരിക്കണം, ഒരിക്കലും ഒരു അപസ്വരവും ഉണ്ടാകരുത്. അഥവാ അപസ്വരങ്ങൾ വന്നാൽ എന്ത് സേവനം ചെയ്യാൻ കഴിയും. അതിനാൽ പരസ്പരം യോജിച്ച് സംഘടന ഉണ്ടാക്കി അഭിപ്രായം സ്വരൂപിക്കൂ, മറ്റുള്ളവർക്ക് സഹായിയാകണം. ബാബ സഹായി ആണ് എന്നാൽ 'ധൈര്യമുള്ള കുട്ടികളെ ബാബ സഹായിക്കുന്നു'... ഇതിന്റെ അർത്ഥത്തെ യഥാർത്ഥമായി മനസ്സിലാക്കി മഹത്തായ കാര്യത്തിൽ സഹായിയാകണം.

ഓംശാന്തി.  
മധുരമധുരമായ കുട്ടികൾ ആത്മീയ അച്ഛന്റെ അടുത്ത് റിഫ്രെഷ് ആകുന്നതിനാണ് വന്നിരിക്കുന്നത്. റിഫ്രെഷ് ആയി തിരിച്ച് പോയി എന്തെങ്കിലും ചെയ്തു കാണിക്കണം. ഓരോരോ കുട്ടിക്കും സേവനത്തിന്റെ തെളിവ് കാണിക്കണം. എങ്ങനെയാണോ ചില കുട്ടികൾ ഞങ്ങൾക്ക് സേവാകേന്ദ്രം തുറക്കണമെന്ന് മനസ്സിൽ ആഗ്രഹമുണ്ട് എന്ന് പറയാറുണ്ട്. ഗ്രാമങ്ങളിലും നിങ്ങൾ സേവനം ചെയ്യുന്നില്ലേ. അതിനാൽ നിങ്ങൾ കുട്ടികൾക്ക് ഈ ചിന്ത ഉണ്ടായിരിക്കണം 21 ജന്മങ്ങളിലേക്ക് സമ്പത്ത് നേടുന്നതിന് വേണ്ടി എനിക്ക് മനസ്സാ- വാചാ-കർമ്മണാ അഥവാ ശരീരം-മനസ്സ്-ധനം കൊണ്ട് സേവനം ചെയ്യണം. ഇതായിരിക്കണം നിങ്ങളുടെ ചിന്ത. ഞാൻ എന്തെങ്കിലും ചെയ്യുന്നുണ്ടോ? ആർക്കെങ്കിലും ജ്ഞാനം കൊടുക്കുന്നുണ്ടോ? മുഴുവൻ ദിവസവും ഈ ചിന്ത ഉണ്ടായിരിക്കണം. സേവാകേന്ദ്രങ്ങളെല്ലാം തുറന്നോളു എന്നാൽ വീട്ടിൽ പതിയും പത്നിയും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകരുത്. ഒരു പ്രശ്നവും ഉണ്ടാകരുത്. സന്യാസിമാർ വീട്ടിലെ പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞു പോകുന്നു. കണ്ടിട്ടും കാണാത്തതു പോലെ പോകും. പിന്നീട് ഗവൺമെന്റ് അവരെ തടയുന്നുണ്ടോ? കേവലം പുരുഷൻമാരാണ് പോകുന്നത്. നാഥനില്ലാത്തവരും അഥവാ വൈരാഗ്യം വന്ന മാതാക്കളും പോകുന്നുണ്ട്, അവരെയും സന്യാസിമാർ ഇരുത്തി പഠിപ്പിക്കുന്നുണ്ട്. അവരെക്കൊണ്ട് കാര്യങ്ങൾ ചെയ്യിപ്പിക്കും. ധനമെല്ലാം അവരുടെ കൈയിലായിരിക്കും. വാസ്തവത്തിൽ വീട് ഉപേക്ഷിച്ചാൽ പൈസ സൂക്ഷിക്കേണ്ട കാര്യമില്ല. അതിനാൽ ബാബ ഇപ്പോൾ നിങ്ങൾക്ക് മനസ്സിലാക്കി തരികയാണ്. ബാബയുടെ പരിചയം കൊടുക്കണം എന്നത് എല്ലാവരുടേയും ബുദ്ധിയിൽ ഉണ്ടായിരിക്കണം. മനുഷ്യർക്ക് ഒന്നും അറിയില്ല, ബുദ്ധിശൂന്യരാണ്. നിങ്ങൾ കുട്ടികൾക്ക് ബാബയുടെ ആജ്ഞയാണ് - മധുരമധുരമായ കുട്ടികളേ, നിങ്ങൾ സ്വയത്തെ ആത്മാവാണ് എന്ന് മനസ്സിലാക്കൂ, കേവലം പണ്ഢിതനാകരുത്. തന്റെയും നന്മ ചെയ്യു. ഓർമ്മയിലൂടെ സതോപ്രധാനമാകണം. വളരെ പുരുഷാർത്ഥം ചെയ്യണം. ഇല്ലെങ്കിൽ വളരെ പശ്ചാത്തപിക്കേണ്ടി വരും. പറയാറുണ്ട് ബാബാ ഞങ്ങൾ ഇടയ്ക്കിടക്ക് മറക്കുന്നു. വേറെ സങ്കൽപങ്ങൾ വരുന്നുണ്ട്. ബാബ പറയുന്നു കുട്ടികളേ അത് വരിക തന്നെ ചെയ്യും. നിങ്ങൾക്ക് ബാബയുടെ ഓർമ്മയിലിരുന്ന് സതോപ്രധാനമാകണം. അപവിത്രമായി മാറിയ ആത്മാവിന് പരംപിതാ പരമാത്മാവിന്റെ ഓർമ്മയിലൂടെ പവിത്രമാകണം. ബാബ കുട്ടികൾക്ക് നിർദ്ദേശം നൽകുകയാണ് - അല്ലയോ, ആജ്ഞാകാരികളായ കുട്ടികളേ - നിങ്ങൾക്ക് ആജ്ഞ നൽകുകയാണ് നിങ്ങൾ എന്നെ ഓർമ്മിക്കൂ എങ്കിൽ പാപം ഇല്ലാതാകും. ആദ്യമാദ്യം ഈ കാര്യം കേൾപ്പിച്ചു കൊടുക്കണം നിരാകാരനായ ശിവബാബയാണ് പറയുന്നത് പതിത പാവനനായ എന്നെ മാത്രം ഓർമ്മിക്കു. വികർമ്മം വിനാശമാകുന്നതിന് ഈ ഓർമ്മയല്ലാതെ മറ്റൊരു ഉപായവുമില്ല. ആർക്കും ഒന്നും പറഞ്ഞു തരാനും സാധിക്കില്ല. ധാരാളം സന്യാസിമാരുണ്ട്, യോഗ സമ്മേളനങ്ങളിൽ വന്നു പങ്കെടുക്കാൻ ക്ഷണിക്കും. ഇപ്പോൾ അവരുടെ ഹഠയോഗത്തിലൂടെ ആരുടെയും നന്മയൊന്നും ഉണ്ടാകാൻ പോവുന്നില്ല. ഈ രാജയോഗത്തെ കുറിച്ച് അറിയാത്ത ധാരാളം യോഗ പഠിപ്പിക്കുന്ന ആശ്രമങ്ങളും ഉണ്ട്. ബാബയെയും അറിയില്ല. സത്യം സത്യമായ യോഗം പഠിപ്പിക്കാൻ പരിധിയില്ലാത്ത ബാബയ്ക്കേ സാധിക്കൂ. ബാബ നിങ്ങൾ കുട്ടികളെ തനിക്കു സമാനമാക്കി മാറ്റുകയാണ്. ഞാൻ നിരാകാരനാണ്, താല്കാലികമായി ഈ ശരീരത്തിലേക്ക് വന്നിരിക്കുകയാണ്. ഭാഗ്യശാലി രഥം തീർച്ചയായും മനുഷ്യന്റേതായിരിക്കുമല്ലോ. കാളയുടേതാണെന്ന് പറയില്ല. ബാക്കി കുതിരവണ്ടിയുടെ കാര്യമൊന്നുമില്ല. യുദ്ധത്തിന്റെയും കാര്യമില്ല. നിങ്ങൾക്ക് അറിയാം യുദ്ധം ചെയ്യേണ്ടത് മായയുടെ കൂടെയാണ്. ഇങ്ങനെ പാടാറുണ്ട് മായയോട് തോറ്റാൽ തോൽവി തന്നെ... നിങ്ങൾക്ക് ഇതെല്ലാം വളരെ നന്നായി മനസ്സിലാക്കി കൊടുക്കാൻ കഴിയും - എന്നാൽ ഇപ്പോൾ നിങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. ചിലർ പഠിച്ച് പഠിച്ച് മണ്ണിൽ വീണു പോകുന്നുമുണ്ട്. ചിലപ്പോൾ പ്രശ്നങ്ങളുണ്ടാകും. രണ്ടു സഹോദരിമാർ പോലും ചേരുന്നില്ല, ഉപ്പു വെള്ളമായി മാറുന്നുണ്ട്. നിങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഉണ്ടാകരുത്. അഥവാ പ്രശ്നം ഉണ്ടാക്കിയാൽ അവർ എന്ത് സേവനമാണ് ചെയ്യുക എന്ന് ബാബ പറയും. വളരെ നല്ല-നല്ലവരുടെ അവസ്ഥ പോലും ഇങ്ങനെ ആകുന്നുണ്ട്. ഇപ്പോൾ മാല ഉണ്ടാക്കിയാൽ അത് കുറവുകളുള്ള മാലയായിരിക്കും. ഇവരിൽ ഈ അവഗുണങ്ങൾ ഉണ്ടെന്ന് അറിയും. ഡ്രാമാ പ്ലാൻ അനുസരിച്ച് ബാബ സേവനം ചെയ്യിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നിർദ്ദേശം തന്നു കൊണ്ടേ ഇരിക്കുന്നുണ്ട്. ഡൽഹിയിൽ വലയം സൃഷ്ടിക്കൂ. കേവലം ഒരാൾക്ക് മാത്രം ചെയ്യാൻ കഴിയില്ല. പരസ്പരം യോജിച്ച് അഭിപ്രായമെടുക്കൂ. എല്ലാവരും ഒരു അഭിപ്രായം ഉള്ളവരായിരിക്കണം. ബാബ ഒന്നേയുള്ളൂ എന്നാൽ സഹായികളായ കുട്ടികളെ കൂടാതെ കാര്യങ്ങളൊന്നും ചെയ്യില്ല. നിങ്ങൾ സേവാകേന്ദ്രങ്ങൾ തുറക്കുന്നുമുണ്ട്, അഭിപ്രായം ചോദിക്കുകയും ചെയ്യുന്നുണ്ട്. ആരെങ്കിലും സഹായിക്കാൻ ഉണ്ടോ എന്ന് ബാബ ചോദിക്കാറുണ്ട്. അപ്പോൾ പറയാറുണ്ട്, ബാബാ ഉണ്ട്. അഥവാ സഹായികളില്ലെങ്കിൽ ഒന്നും ചെയ്യാൻ കഴിയില്ല. വീട്ടിലും മിത്രങ്ങളും ബന്ധുക്കളും വരുമല്ലോ. അഥവാ നിങ്ങളെ ആക്ഷേപിക്കുകയോ, വേദനിപ്പിക്കുകയോ ചെയ്താലും നിങ്ങൾ അതിനെക്കുറിച്ച് ചിന്തിക്കേണ്ട.

നിങ്ങൾ കുട്ടികൾ ഒരുമിച്ചിരുന്ന് അഭിപ്രായങ്ങൾ ചോദിക്കണം. സേവാകേന്ദ്രങ്ങൾ തുറക്കുമ്പോൾ എല്ലാവരും ഒരുമിച്ച് എഴുതാറുണ്ട് - ബാബാ ബ്രാഹ്മണിയുടെ നിർദ്ദേശത്തിലൂടെയാണ് ഞങ്ങൾ ചെയ്യുന്നത് എന്നെല്ലാം. സിന്ധിയിൽ ഇങ്ങനെ പറയാറുണ്ട് - ഒന്നിന്റെ കൂടെ രണ്ട് കൂടിയാൽ 12 ആകും എന്ന്. 12 പേരുണ്ടെങ്കിൽ കൂടുതൽ നല്ല അഭിപ്രായം ലഭിക്കും. ചിലയിടത്ത് ആരോടും നിർദ്ദേശം ചോദിക്കുന്നില്ല. ഇപ്പോൾ അങ്ങനെ കാര്യം ചെയ്യാൻ കഴിയുമോ? ബാബ പറയുകയാണ് ഏതുവരെ നിങ്ങൾ പരസ്പരം സംഘടന ഉണ്ടാക്കുന്നില്ലയോ അതു വരെ ഇത്രയും വലിയ കാര്യം എങ്ങനെ ചെയ്യും. ചെറിയതും വലിയതുമായ കടകളുണ്ടാകുമല്ലോ. പരസ്പരം യോജിച്ച് സംഘടനയുണ്ടാക്കൂ. ബാബാ അങ്ങ് സഹായിക്കൂ എന്ന് ആരും പറയുന്നില്ല. ആദ്യം നിങ്ങൾ സഹായികളെ ഉണ്ടാക്കൂ. ശേഷം ബാബ പറയുന്നു- ധൈര്യമുള്ള കുട്ടിയെ ബാബ സഹായിക്കും. ആദ്യം നിങ്ങൾ സഹായികളെ ഉണ്ടാക്കൂ. ബാബാ ഞങ്ങൾ ഇത്രയും ചെയ്യാം ബാക്കി അങ്ങ് സഹായിക്കു. ആദ്യം അങ്ങ് സഹായിക്കൂ എന്ന് പറയരുത്. ധൈര്യമുള്ള കുട്ടികളെ.... ഇതിന്റെ അർത്ഥവും ആരും മനസ്സിലാക്കുന്നില്ല. ആദ്യം നിങ്ങൾ കുട്ടികൾക്ക് ധൈര്യം വേണം. ആരെല്ലാം എന്തെല്ലാം സഹായം ചെയ്യുന്നുണ്ട്? ഇവർ ഈ സഹായങ്ങൾ ചെയ്തു എന്ന കണക്ക് എഴുതി ബാബക്ക് കൊടുക്കണം. നിയമമനുസരിച്ച് എഴുതി കൊടുക്കണം. ബാക്കി ഓരോരുത്തരും സെന്റർ തുറക്കാൻ ആഗ്രഹിക്കുന്നു ഞങ്ങളെ സഹായിക്കൂ എന്ന് പറയുക, അങ്ങനെയാകരുത്. ഇങ്ങനെ ബാബക്ക് ഓരോരുത്തർക്കും വേണ്ടി സേവാകേന്ദ്രം തുറക്കാൻ കഴിയുമോ? എന്നാൽ അങ്ങനെ നടക്കുകയില്ല. കമ്മിറ്റി ഉണ്ടാക്കി ഒരുമിച്ച് കൂടണം. നിങ്ങളും നമ്പർവൈസല്ലേ. ചിലരാണെങ്കിൽ ഒന്നും മനസ്സിലാക്കുന്നില്ല. ചിലരാണെങ്കിൽ വളരെ ഹർഷിതമായി ഇരിക്കുന്നുണ്ട്. ബാബ മനസ്സിലാക്കുന്നുണ്ട് ഈ ജ്ഞാനം മനസ്സിലാക്കിയ കുട്ടി വളരെ സന്തോഷത്തോടെ ജീവിക്കണം. ഒരാൾ തന്നെയാണ് അച്ഛനും, ടീച്ചറും, സദ്ഗുരുവുമെങ്കിൽ നിങ്ങൾക്ക് സന്തോഷം ഉണ്ടായിരിക്കേണ്ടേ. ലോകത്തിൽ ആർക്കും ഈ കാര്യങ്ങളൊന്നും അറിയില്ല. ജ്ഞാന സാഗരനും പതിത പാവനനും സർവ്വരുടേയും സദ്ഗതി ദാതാവും ബാബയാണ്. സർവ്വരുടേയും പിതാവ് ഒരാളാണ്. ഇത് മറ്റാരുടെയും ബുദ്ധിയിലില്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് അറിയാം ജ്ഞാനസാഗരനും മുക്തിദാതാവും വഴികാട്ടിയുമെല്ലാം ബാബ തന്നെയാണ്. അതിനാൽ നിങ്ങൾ കുട്ടികൾ ബാബയുടെ നിർദ്ദേശത്തിലൂടെ നടക്കണം. പരസ്പരം ഒരുമിച്ചിരുന്ന് അഭിപ്രായം ചോദിക്കൂ. ചിലവും ചെയ്യണം. ഒരാളുടെ അഭിപ്രായമനുസരിച്ചു മാത്രം ചെയ്യാൻ കഴിയില്ലല്ലോ. എല്ലാവരും സഹായികളാകണം. ഇതിനും ബുദ്ധി വേണം. നിങ്ങൾ കുട്ടികൾക്ക് വീട് വീടുകളിൽ ഈ സന്ദേശം നൽകണം. ചിലർ ചോദിക്കാറുണ്ട് -വിവാഹത്തിൽ പങ്കെടുക്കാൻ ക്ഷണം കിട്ടിയിട്ടുണ്ട്, ഞങ്ങൾ പോകട്ടെ? ബാബ പറയുന്നു - എന്തുകൊണ്ട് പോകാതിരിക്കണം, പൊയ്ക്കോള്ളൂ, അവിടെ പോയി തന്റെ സേവനം ചെയ്യണം. അനേകരുടെ നന്മ ചെയ്യണം. പ്രഭാഷണവും ചെയ്യാൻ സാധിക്കും. മരണം സമീപത്താണ്, ബാബ പറയുകയാണ് മനസ്സ് കൊണ്ട് എന്നെ മാത്രം ഓർമ്മിക്കൂ. ഇവിടെ എല്ലാവരും പാപാത്മാക്കളാണ്. ബാബയെ പോലും ആക്ഷേപിക്കുന്നവരാണ്. ബാബയിൽ നിന്നും നിങ്ങളുടെ മുഖത്തെ തിരിക്കും. ഇങ്ങനെ പറയാറുണ്ട് വിനാശ കാലത്ത് വിപരീത ബുദ്ധി. ആരാണ് പറഞ്ഞത്? ബാബ സ്വയം പറയുന്നു-എന്നോട് ആർക്കും പ്രീതബുദ്ധിയില്ല. വിനാശ കാലത്ത് വിപരീത ബുദ്ധിയാണ്, ബാബയെ അറിയുന്നതേയില്ല. ആരാണോ പ്രീത ബുദ്ധിയുള്ളവർ, ആരാണോ എന്നെ ഓർമ്മിക്കുന്നത് അവർക്ക് വിജയം ഉണ്ടാകും. കേവലം പ്രീത ബുദ്ധിയുണ്ട് എന്നാൽ ഓർമ്മയില്ലെങ്കിൽ ചെറിയ പദവിയെ ലഭിക്കുകയുള്ളൂ. ബാബ കുട്ടികൾക്ക് നിർദ്ദേശം നൽകുകയാണ്. സർവ്വർക്കും സന്ദേശം കൊടുക്കണം എന്നതാണ് മുഖ്യമായ കാര്യം. ബാബയുടെ ഓർമ്മയിലൂടെ പാവനമായി പാവന ലോകത്തിലെ അധികാരിയാകാൻ സാധിക്കും. ഡ്രാമയനുസരിച്ച് ബാബക്ക് വൃദ്ധ ശരീരത്തെയാണ് ആധാരമാക്കേണ്ടത്. വാനപ്രസ്ഥത്തിലാണ് പ്രവേശിക്കുന്നത്. മനുഷ്യർ വാനപ്രസ്ഥ അവസ്ഥയിലാണ് ഭഗവാനെ കണ്ടുപിടിക്കാൻ പരിശ്രമിക്കുന്നത്. ഭക്തിയിൽ മനസ്സിലാക്കുന്നത് - ജപിക്കുന്നതും തപസ്സ് ചെയ്യുന്നതുമെല്ലാം ഭഗവാനെ കാണുന്നതിനുള്ള വഴിയാണ് എന്നാണ്. കണ്ടുമുട്ടുന്നത് എപ്പോഴാണെന്ന് ആർക്കും അറിയില്ല. ജന്മജന്മാന്തരങ്ങളായി ഭക്തി ചെയ്യുകയായിരുന്നു. എന്നിട്ടും ആർക്കും ഭഗവാനെ ലഭിക്കുന്നില്ല. എപ്പോഴാണോ പഴയ ലോകത്തെ പുതിയതാക്കി മാറ്റേണ്ടത് അപ്പോഴേ ബാബ വരികയുള്ളൂ എന്നതും ആർക്കും അറിയില്ല. രചയിതാവ് ബാബ തന്നെയാണ്, എന്നാൽ ത്രിമൂർത്തികളുടെ ചിത്രത്തിൽ ശിവനെ കാണിക്കാറില്ല. ശിവബാബയെ കൂടാതെ ബ്രഹ്മാ വിഷ്ണു ശങ്കരനെ കാണിക്കുകയാണെങ്കിൽ അത് ആ ചിത്രത്തിന്റെ കഴുത്തറുത്തതു പോലെയായിരിക്കും. ബാബയുടെ കൂട്ടില്ലാത്തതു കൊണ്ടാണ് ദരിദ്രരായി മാറിയത്. ബാബ പറയുകയാണ് ഞാൻ വന്ന് നിങ്ങൾ കുട്ടികളെ ധനവാന്മാരാക്കി മാറ്റുകയാണ്. 21 ജന്മങ്ങളിലേക്ക് നിങ്ങൾ ധനവാന്മാരാകും. ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല.. നിങ്ങളും പറയാറുണ്ട് ഏതു വരെ ബാബയെ അറിയില്ലായിരുന്നോ അതു വരെ ഞങ്ങളും ദരിദ്രരും തുച്ഛ ബുദ്ധികളുമായിരുന്നു. പതിത പാവനാ എന്ന് പറയാറുണ്ട് എന്നാൽ എപ്പോൾ വരും എന്നത് ആർക്കും അറിയില്ല. പുതിയ ലോകമാണ് പാവനമായ ലോകം. ബാബ എത്ര സഹജമായി മനസ്സിലാക്കി തരുന്നു. ഇപ്പോൾ നിങ്ങളും മനസ്സിലാക്കി കഴിഞ്ഞു - ഞങ്ങൾ ബാബയുടെ കുട്ടികളാണ്, ഞങ്ങൾ തീർച്ചയായും സ്വർഗ്ഗത്തിന്റെ അധികാരികളാകും. പരിധിയില്ലാത്ത അധികാരി ശിവബാബയാണ്. സുഖത്തിന്റെയും ശാന്തിയുടെയും സമ്പത്ത് തരുന്നതും ബാബയാണ്. സത്യയുഗത്തിൽ സുഖമായിരുന്നു - അപ്പോൾ ബാക്കി എല്ലാ ആത്മാക്കളും ശാന്തിധാമത്തിലായിരിക്കും. ഇപ്പോൾ ഈ കാര്യങ്ങളെയെല്ലാം നിങ്ങൾ കുട്ടികൾ മനസ്സിലാക്കി. ശിവബാബ വന്നത് എന്തിനാണ്? തീർച്ചയായും പുതിയ ലോകത്തെ രചിക്കാൻ. പതിതരെ പാവനമാക്കാനാണ് വന്നിരിക്കുന്നത്. മനുഷ്യർ വളരെയധികം അന്ധകാരത്തിലാണ് ജീവിക്കുന്നത്, ബാബ വളരെ ഉയർന്ന കാര്യമാണ് ചെയ്തിട്ടുണ്ടാവുക. ബാബ പറയുന്നു ഇതെല്ലാം ഡ്രാമയിൽ അടങ്ങിയതാണ്. ബാബയിരുന്ന് നിങ്ങൾ കുട്ടികളെ ഉണർത്തുകയാണ്. എങ്ങനെയാണ് പുതിയ ലോകം വീണ്ടും പഴയതാകുന്നത് - നിങ്ങൾ ഈ മുഴുവൻ ഡ്രാമയെക്കുറിച്ചും മനസ്സിലാക്കി. ബാബ പറയുകയാണ് മറ്റെല്ലാം ഉപേക്ഷിച്ച് നിങ്ങൾ ഒരു ബാബയെ ഓർമ്മിക്കൂ. നമുക്ക് ആരോടും വെറുപ്പില്ല ഇത് മനസ്സിലാക്കി കൊടുക്കണം. ഡ്രാമയനുസരിച്ച് മായയുടെ രാജ്യവും വേണമല്ലോ. ഇപ്പോൾ വീണ്ടും പറയുകയാണ് - മധുരമധുരമായ കുട്ടികളേ, ഇപ്പോൾ ഈ ചക്രം പൂർത്തിയാവുകയാണ്. ഇപ്പോൾ നിങ്ങൾക്ക് ഈശ്വരീയ നിർദ്ദേശമാണ് ലഭിക്കുന്നത്. ഇപ്പോൾ 5 വികാരങ്ങളുടെ നിർദ്ദേശത്തിലൂടെ നടക്കരുത്. അരകല്പമായി മായയുടെ നിർദ്ദേശത്തിലൂടെ നടന്ന് തമോപ്രധാനമായി മാറി. ഇപ്പോൾ ഞാൻ നിങ്ങളെ സതോപ്രധാനമാക്കി മാറ്റാൻ വന്നിരിക്കുകയാണ്. സതോപ്രധാനതയുടേയും തമോപ്രധാനതയുടേയും കളിയാണ് ഇത്. ഇതിൽ ഗ്ലാനിയുടെ കാര്യമില്ല. ഇങ്ങനെ പറയാറുണ്ട് ഭഗവാൻ എന്തിനാണ് ഈ വരുന്നതിന്റെയും പോകുന്നതിന്റെയും നാടകം രചിച്ചത്. എന്തിനാണ് എന്ന ചോദ്യം തന്നെ ഉയരുന്നില്ല. ഇത് ഡ്രാമയുടെ ചക്രമാണ്, ഇത് ആവർത്തിച്ചു കൊണ്ടിരിക്കും. ഡ്രാമ അനാദിയാണ്. ഇപ്പോഴുള്ളത് കലിയുഗമാണ്, സത്യയുഗം കഴിഞ്ഞു പോയതാണ്. ഇപ്പോൾ വീണ്ടും ബാബ വന്നിരിക്കുകയാണ്. ബാബാ ബാബാ എന്ന് പറഞ്ഞുകൊണ്ടിരിക്കൂ എങ്കിൽ മംഗളമുണ്ടാകും. ബാബ പറയുകയാണ്, ഇത് അതി ഗുഹ്യവും രമണീകവുമായ കാര്യങ്ങളാണ്. പറയാറുണ്ട്, സിംഹിണിയുടെ പാൽ സ്വർണ്ണപ്പാത്രത്തിലേ ഇരിയ്ക്കൂ. സ്വർണ്ണം പോലെയുള്ള ബുദ്ധി എപ്പോഴാണ് ലഭിക്കുന്നത്? ആത്മാവിലാണല്ലോ ബുദ്ധിയുള്ളത്. ആത്മാവാണ് പറയുന്നത് - എന്റെ ബുദ്ധി ഇപ്പോൾ ബാബയുടെ അടുത്താണ്. ഞാൻ ബാബയെ വളരെയധികം ഓർമ്മിക്കുന്നുണ്ട്. എന്നാൽ ഇടയ്ക്കിടയ്ക്ക് ബുദ്ധി അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ട്. ബുദ്ധിയിൽ ജോലികാര്യങ്ങൾ വരുന്നു. അപ്പോൾ നിങ്ങളുടെ കാര്യങ്ങൾ ബാബക്ക് കേൾക്കാൻ കഴിയില്ല. പരിശ്രമിക്കുന്നുമുണ്ട്. എത്രത്തോലം മരണം അടുത്ത് വരുന്നോ - നിങ്ങൾ കൂടുതൽ ഓർമ്മയിലിരിക്കും. മരണ സമയത്ത് എല്ലാവരും പറയാറുണ്ട് - ഭഗവാനെ ഓർമ്മിക്കൂ എന്ന്. ഇപ്പോൾ ബാബ സ്വയം പറയുകയാണ് നിങ്ങൾ എന്നെ ഓർമ്മിക്കൂ. നിങ്ങൾ എല്ലാവരും വാനപ്രസ്ഥ അവസ്ഥയിലാണ്. തിരിച്ച് വീട്ടിലേക്ക് പോകണം അതിനാൽ എന്നെ മാത്രം ഓർമ്മിക്കൂ. മറ്റുള്ള കാര്യമൊന്നും കേൾക്കാൻ പോകരുത്. നിങ്ങളുടെ ശിരസ്സിൽ ജന്മജന്മാന്തരങ്ങളുടെ പാപത്തിന്റെ ഭാരമാണ് ഉള്ളത്. ശിവബാബ പറയുകയാണ് ഈ സമയത്ത് എല്ലാവരും അജാമിലനാണ്. മുഖ്യമായ കാര്യം ഓർമ്മയുടെ യാത്രയാണ് ഇതിലൂടെ നിങ്ങൾ പാവനമാകും അതോടൊപ്പം പരസ്പരം സ്നേഹവും ഉണ്ടായിരിക്കണം. പരസ്പരം അഭിപ്രായങ്ങൾ ചോദിക്കണം. ബാബ സ്നേഹസാഗരനല്ലേ. അതിനാൽ നിങ്ങൾക്ക് പരസ്പരം വളരെ സ്നേഹം ഉണ്ടായിരിക്കണം. ദേഹീ-അഭിമാനിയായി ബാബയെ ഓർമ്മിക്കൂ. സഹോദര-സഹോദരീ ബന്ധം പോലും മുറിക്കണം. സഹോദരി സഹോദരനോടും യോഗം വെക്കരുത്. ഒരു ബാബയുമായി യോഗം വെക്കണം. ബാബ ആത്മാക്കളോടാണ് പറയുന്നത് എന്നെ ഓർമ്മിക്കുന്നതിലൂടെ നിങ്ങളുടെ വികാരി ദൃഷ്ടി ഇല്ലാതാകും. കർമ്മേന്ദ്രിയങ്ങളിലൂടെ ഒരു വികർമ്മവും ചെയ്യരുത്. മനസ്സിൽ തീർച്ചയായും കൊടുങ്കാറ്റ് വരും. ഇത് വളരെ ഉയർന്ന ലക്ഷ്യമാണ്. ബാബ പറയുകയാണ് കുട്ടികളേ നിങ്ങളുടെ കർമ്മേന്ദ്രിയങ്ങളാണ് വികർമ്മം ചെയ്ത് നിങ്ങളെ ചതിക്കുന്നത് അതിനാൽ വളരെ ജാഗ്രതയോടെ ഇരിക്കണം. അഥവാ തലതിരിഞ്ഞ കർമ്മം ചെയ്താൽ കഴിഞ്ഞു. കയറിയാൽ വൈകുണ്ഠ രസം കുടിക്കാം... പരിശ്രമം കൂടാതെ ഒന്നും നടക്കില്ല. വളരെ പരിശ്രമമുണ്ട്. ദേഹസഹിതം ദേഹത്തിന്റെ... ചിലർക്കാണെങ്കിൽ ബന്ധനമൊന്നുമില്ല എന്നിട്ടും കുടുങ്ങി കിടക്കുകയാണ്. ബാബ നൽകിയ ശ്രീമതത്തിലൂടെ നടക്കുന്നില്ല. രണ്ടു ലക്ഷം രൂപ നിങ്ങളുടെ കൈയിലുണ്ടെങ്കിൽ, കുടുംബം വലിയതാണെങ്കിലും ബാബ പറയും കൂടുതൽ ജോലികളിൽ പോയി കുടുങ്ങരുത്. വാനപ്രസ്ഥി ആയി മാറൂ. വളരെ ചുരുക്കി ചിലവ് ചെയ്യൂ. ദരിദ്രർ എത്ര സാധാരണമായി ജീവിക്കുന്നുണ്ട്. ഇപ്പോൾ എന്തെല്ലാം സാധനങ്ങളാണ് വന്നിരിക്കുന്നത്, ചോദിക്കേണ്ട. ധനവാന്മാർക്ക് ചിലവിന്റെ മുകളിൽ ചിലവായിരിക്കും. അതല്ലെങ്കിൽ വയറിന് എന്താണ് വേണ്ടത്? ഒരു പിടി ധാന്യം. അത്രമതി. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) പരസ്പരം വളരെ സ്നേഹികളായി മാറണം, എന്നാൽ സഹോദരി സഹോദരനോട് യോഗം വയ്ക്കരുത്. കർമ്മേന്ദ്രിയങ്ങളിലൂടെ ഒരു വികർമ്മവും ചെയ്യരുത്.

2) ഒരു ഈശ്വരീയ നിർദ്ദേശത്തിലൂടെ നടന്ന് സതോപ്രധാനമാകണം. മായയുടെ നിർദ്ദേശത്തെ ഉപേക്ഷിക്കണം. പരസ്പരം സംഘടനയെ ഉറപ്പുള്ളതാക്കി മാറ്റണം, പരസ്പരം സഹായികളായി മാറണം.

വരദാനം :-
ലക്ഷ്യത്തിനനുസരിച്ച് ലക്ഷണത്തിന്റെ സന്തുലനത്തിന്റെ കലയിലൂടെ ഉയരുന്ന കലയുടെ അനുഭവം ചെയ്യുന്ന ബാപ്സമാനം സമ്പന്നമായി ഭവിക്കട്ടെ.

കുട്ടികൾക്ക് വിശ്വമംഗളത്തിനുള്ള ആഗ്രഹവുമുണ്ട്, ബാബയ്ക്കു സമാനമാകുവാനുള്ള ശ്രേഷ്ഠഇച്ഛയുമുണ്ട്, എന്നാൽ ലക്ഷ്യത്തിനനുസരിച്ച് എന്തു ലക്ഷണം സ്വയത്തിനും സർവർക്കും കാണപ്പെടണമോ അതിൽ അന്തരമുണ്ട്. അതിനാൽ സന്തുലനത്തിന്റെ കല ഇനി ഉയരുന്ന കലയിലേക്ക് കൊണ്ടുവന്ന് ഈ അന്തരത്തെ അകറ്റൂ. സങ്കൽപമുണ്ട്, എന്നാൽ ദൃഢതാസമ്പന്ന സങ്കൽപമാകണം. എങ്കിൽ ബാബയ്ക്കു സമാനം സമ്പന്നമാകുവാനുള്ള വരദാനം പ്രാപ്തമായിക്കോളും. ഇപ്പോൾ കറങ്ങുന്ന സ്വദർശനത്തിന്റെയും പരദർശനത്തിന്റെയും ചക്രങ്ങൾ, വ്യർഥകാര്യങ്ങളുടെ ത്രകാലദർശിയാകുന്നത് -ഇവയെ പരിവർത്തനം ചെയ്ത് സ്വചിന്തക സ്വദർശനചക്രധാരിയാകൂ

സ്ലോഗന് :-
സേവനത്തിന്റെ ഭാഗ്യം പ്രാപ്തമാകുന്നത് തന്നെയാണ് ഏറ്റവും വലിയ ഭാഗ്യം.

അവ്യക്തസൂചന: അശരീരി അഥവാ വിദേഹി സ്ഥിതിയുടെ അഭ്യാസം വർധിപ്പിക്കൂ

അഭ്യാസം ചെയ്യൂ- ദേഹവും ദേഹത്തിന്റെ ദേശവും മറന്ന് അശരീരി പരംധാമനിവാസിയാകൂ, പിന്നീട് പരംധാമനിവാസിയിൽ നിന്ന് അവ്യക്തസ്ഥിതിയിൽ സ്ഥിതി ചെയ്യൂ, പിന്നെ സേവനത്തെ പ്രതി ശബ്ദത്തിലേക്ക് വരൂ. സേവനം ചെയ്ത്കൊണ്ടും തന്റെ സ്വരൂപത്തിന്റെ സ്മൃതിയിൽ കഴിയൂ. തന്റെ ബുദ്ധിയെ എവിടെ വേണമോ അവിടെ ഒരു സെക്കൻഡിനേക്കാൾ കുറഞ്ഞ സമയത്തിൽ വെക്കൂ, എങ്കിൽ പാസ് വിത് ഓണറായി മാറും.