10.11.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - തന്റെ ഭാഗ്യത്തെ ശ്രേഷ്ഠമാക്കണമെങ്കിൽ ആത്മീയ സേവനത്തിൽ താല്പ്പര്യം വെയ്ക്കു, സർവ്വർക്കും ജ്ഞാനധനം ദാനം ചെയ്തുകൊണ്ടിരിക്കു.

ചോദ്യം :-
ഇന്ന് വരെ ഒരു മനുഷ്യനും നല്കാൻ സാധിക്കാത്ത ഏതൊരു ശ്രീമതമാണ് ആത്മീയ അച്ഛൻ നൽകുന്നത്?

ഉത്തരം :-
ഹേ ആത്മീയ കുട്ടികളെ, നിങ്ങൾ ദധീചി ഋഷിയെ പോലെ എല്ലുകൾ ഈ ആത്മീയ സേവനത്തിൽ നൽകു. ബാബയിൽ നിന്നും ലഭിച്ചിരിക്കുന്ന അവിനാശി ജ്ഞാന രത്നങ്ങളുടെ ദാനം ചെയ്യു. ഇതാണ് സത്യമായ സേവ. ഇങ്ങനെയുള്ള സേവനം ചെയ്യുന്നതിനുള്ള നിർദ്ദേശം ഒരു മനുഷ്യർക്കും നല്കാൻ സാധിക്കില്ല. ആത്മീയ സേവനം ചെയ്യുന്നവർ സന്തോഷത്താൽ നൃത്തം ചെയ്തുകൊണ്ടിരിക്കും. ഭാഗ്യം ഉയർന്നുകൊണ്ടിരിക്കും.

ഗീതം :-
ഈ ലോകം മാറിയാലും...

ഓംശാന്തി.  
കുട്ടികൾ ഗീതത്തിന്റെ രണ്ടു വരികൾ കേട്ടു. ഈ ഗീതം അജ്ഞാനികളുടെയാണ്. ആരുടെയെങ്കിലും വിവാഹ നിശ്ചയം കഴിഞ്ഞാൽ പിന്നെ ആ പതീ-പത്നിമാർ പരസ്പരം ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്നത് ഉറപ്പാണ്. വിരളം ചിലർ പേർ മാത്രം പരസ്പരം യോജിച്ച് പോകുവാൻ പറ്റുന്നില്ലെങ്കിൽ ഉപേക്ഷിക്കുന്നു. നിങ്ങൾ കുട്ടികൾ ഇവിടെ ആരോടാണ് പ്രതിജ്ഞ എടുക്കുന്നത്? ഈശ്വരനോടാണ്. ആ ഈശ്വരനോട് നിങ്ങൾ കുട്ടികളുടെ അഥവാ സജിനിമാരുടെ വിവാഹ നിശ്ചയം നടന്നിരിക്കുകയാണ്. എന്നാൽ ഇങ്ങനെ വിശ്വത്തിന്റെ അധികാരി ആക്കുന്ന ബാബയെ പോലും ഉപേക്ഷിക്കുന്നവരുണ്ട്. നിങ്ങൾ കുട്ടികൾ ഇവിടെ മധുബനിൽ ഇരിക്കുകയാണ്. പരിധിയില്ലാത്ത ബാപ്ദാദ ഇപ്പോൾ എത്തിയിരിക്കുന്നു എന്ന് ഇവിടെ നിങ്ങൾ മനസിലാക്കുന്നു. നിങ്ങൾ ഇവിടെ ഇരിക്കുമ്പോഴുള്ള അവസ്ഥ പുറത്തുള്ള സെന്റററുകളിൽ ഉണ്ടാവുകയില്ല. ഇവിടെ നിങ്ങൾ മനസ്സിലാക്കുന്നു, ബാപ്ദാദ എത്തിക്കഴിഞ്ഞുവെന്ന്. പുറത്ത് സെന്ററുകളിൽ മനസ്സിലാക്കും, ബാബ കേൾപ്പിച്ച മുരളി ഇപ്പോൾ എത്തിയിരിക്കുന്നു എന്ന്. അവിടെയും ഇവിടെയും തമ്മിൽ വളരെ വ്യത്യാസമുണ്ട് കാരണം നിങ്ങൾ ഇവിടെ പരിധിയില്ലാത്ത ബാപ്ദാദയുടെ സന്മുഖത്താണ് ഇരിക്കുന്നത്. അവിടെ നിങ്ങൾ സന്മുഖത്തല്ല. സന്മുഖത്ത് പോയി മുരളി കേൾക്കാൻ ആഗ്രഹമുണ്ട്. ഇവിടെ നിങ്ങൾ കുട്ടികളുടെ ബുദ്ധിയിലുണ്ട് ബാബ വന്നിരിക്കുന്നു. മറ്റു സത്സംഗങ്ങളിൽ ഇന്ന സ്വാമി വരുമെന്ന് മനസിലാക്കുന്നു. എന്നാൽ ഈ വിചാരവും എല്ലാവർക്കും ഏകരസമായിരിക്കില്ല. ചിലർക്ക് ബന്ധുക്കളുടെ ഓർമ്മ വരും. ബുദ്ധി ഒരു ഗുരുവിനോടൊപ്പം പോലും ഇരിക്കുന്നില്ല. സ്വാമിയുടെ ഓർമ്മയിൽ ഇരിക്കുന്നവർ വിരളം പേർ ആയിരിക്കും. ഇവിടെയും അങ്ങനെയാണ്. സർവ്വരും ശിവബാബയുടെ ഓർമ്മയിലാണ് ഇരിക്കുന്നത് എന്നൊന്നും പറയാൻ സാധിക്കില്ല. ബുദ്ധി ഓടിക്കൊണ്ടിരിക്കുന്നു. ബന്ധുമിത്രാദികളുടെ ഓർമ്മ വരുന്നു. എപ്പോഴും ഒരേഒരു ശിവബാബയുടെ സന്മുഖത്ത് ഇരിക്കാൻ സാധിക്കുകയാണെങ്കിൽ അത് മഹാ സൗഭാഗ്യമാണ്. വളരെ വിരളം പേർക്കു മാത്രമേ ബാബയെ നിരന്തരമായി ഓർമ്മിക്കാൻ സാധിക്കുന്നുള്ളു. ഇവിടെ ശിവബാബയുടെ സന്മുഖത്തിരിക്കുമ്പോൾ വളരെ സന്തോഷം ഉണ്ടായിരിക്കണം. 'ഗോപിവല്ലഭന്റെ ഗോപഗോപികമാരോടു ചോദിക്കു അതീന്ദ്രിയ സുഖമെന്താണെന്ന്' എന്നത് സംഗമയുഗത്തെക്കുറിച്ചുള്ള മഹിമയാണ്. ഇവിടെ നിങ്ങൾ ബാബയുടെ ഓർമ്മയിലാണ് ഇരിക്കുന്നത്. നമ്മൾ ഇപ്പോൾ ഈശ്വരന്റേതായിരിക്കുന്നു ഭാവിയിൽ ദേവതകളുടെ മടിയിൽ വരും. ചില കുട്ടികളുടെ ബുദ്ധിയിൽ ഇന്ന ചിത്രത്തിൽ ഈ തിരുത്തൽ കൊണ്ടുവരണം, ഇന്നത് എഴുതണം എന്ന സേവനത്തിന്റെ വിചാരം വരുന്നു. എന്നാൽ നല്ല കുട്ടികളാണെങ്കിൽ മനസിലാക്കും ഇപ്പോൾ ബാബ പറയുന്നത് മാത്രം കേൾക്കണം, വേറൊരു സങ്കല്പ്പവും വരാൻ അനുവദിക്കില്ല. ബാബ ജ്ഞാന രത്നങ്ങളാൽ സഞ്ചി നിറച്ചു തരാൻ വന്നിരിക്കുകയാണ് അതുകൊണ്ട് ബാബയുമായി മാത്രം ബുദ്ധിയോഗം വെയ്ക്കണം. ക്രമമനുസരിച്ചാണ് ധാരണ ചെയ്യുന്നത്. ചിലർ നല്ല രീതിയിൽ ധാരണ ചെയ്യുന്നു, ചിലർ അല്പം മാത്രം ധാരണ ചെയ്യുന്നു. ബുദ്ധിയോഗം മറ്റു വശങ്ങളിലേക്ക് ഓടിക്കൊണ്ടിരുന്നാൽ ധാരണയുണ്ടാകില്ല. പരിപക്വത ഇല്ലാത്തവരാകും. ഒന്നു രണ്ടു പ്രാവശ്യം മുരളി കേട്ടിട്ടും ധാരണയുണ്ടാകുന്നി
ല്ലെങ്കിൽ ശീലം ഉറച്ചതാകും. പിന്നെ എത്ര തന്നെ കേട്ടുകൊണ്ടിരുന്നാലും ധാരണയുണ്ടാകില്ല. മറ്റാർക്കും കേൾപ്പിച്ചു കൊടുക്കാനും സാധിക്കില്ല. ധാരണ ഉള്ളവർക്കേ സേവനം ചെയ്യുവാൻ താല്പര്യമുണ്ടാകൂ, അവർ ഉത്സാഹത്തോടെ സേവനത്തിനായി ഓടി നടക്കും. ഈ ജ്ഞാനധനം ഒരേ ഒരു ബാബയുടെ പക്കലല്ലാതെ മറ്റാരുടെയും അടുത്തില്ല. അതുകൊണ്ട് ഈ ജ്ഞാനധനം ദാനം ചെയ്യണം എന്ന വിചാരം കുട്ടികൾക്ക് വരും. സർവ്വർക്കും ഒരു പോലെ ധാരണയുണ്ടാകില്ലെന്ന് ബാബയ്ക്കറിയാം. സർവ്വർക്കും ഏകരസമായി ഉയർന്ന പദവി നേടാൻ സാധിക്കില്ല. അതുകൊണ്ട് ബുദ്ധി മറ്റുവശങ്ങളിലേക്ക് അലഞ്ഞു കൊണ്ടിരിക്കുന്നു. ഭാവിയിലെ ഭാഗ്യം ശ്രേഷ്ഠമാക്കാൻ സാധിക്കില്ല. പിന്നെ ചിലർ ഏതെങ്കിലും സ്ഥൂല സേവനത്തിൽ തന്റെ എല്ലുകൾ പോലും നല്കി സർവ്വരേയും തൃപ്തിപ്പെടുത്തുന്നു. ഭോജനം തയ്യാറാക്കുക, കഴിപ്പിക്കുക ഇതും വിഷയമാണല്ലോ. സേവനം ചെയ്യാൻ താല്പര്യമുള്ളവർക്ക് വായിലൂടെ ജ്ഞാനം പറയാതിരിക്കാൻ സാധിക്കില്ല. എന്നാലും ദേഹാഭിമാനം ഇല്ലല്ലോ, മുതിർന്നവർക്ക് ബഹുമാനം നല്കുന്നുണ്ടോ ഇല്ലയോ എന്നും ബാബ നോക്കുന്നുണ്ട്. മുതിർന്ന മഹാരഥികൾക്ക് ബഹുമാനം നല്കണം. ചില ചെറിയവർ അവരുടെ ബുദ്ധിശക്തിയാൽ തീവ്രഗതിയിൽ പുരോഗമിക്കുന്നു, സമർത്ഥരാകുന്നു. അതുകൊണ്ട് മുതിർന്നവർ അവർക്ക് ബഹുമാനം നല്കേണ്ടതായി വരുന്നു. സേവനം ചെയ്യാനുള്ള താല്പര്യം കാണുമ്പോൾ ബാബയ്ക്ക് സന്തോഷമാകില്ലേ ? ഇന്ന കുട്ടി നന്നായി സേവനം ചെയ്യും എന്ന് സന്തോഷം ഉണ്ടാകും. ദിവസം മുഴുവനും പ്രദർശിനിയിൽ മനസിലാക്കിക്കൊടു
ക്കാനുള്ള അഭ്യാസം ചെയ്യണം. പ്രജകൾ വളരെയധികം തയ്യാറാകണ്ടേ? പ്രജകൾ ലക്ഷകണക്കിന് വേണം. വേറൊരു ഉപായവുമില്ല. സൂര്യവംശി, ചന്ദ്രവംശി, രാജാറാണി, പ്രജ സർവ്വരും ഇവിടെ തയ്യാറാകണം. അപ്പോൾ എത്ര സേവനം ചെയ്യണം? ഇപ്പോൾ ഞങ്ങൾ ബ്രാഹ്മണനായിരിക്കുകയാണ് എന്ന് കുട്ടികളുടെ ബുദ്ധിയിലുണ്ട് എന്നാൽ വീട്ടിൽ ഗൃഹസ്ഥത്തിൽ ഇരിക്കുന്നതുകൊണ്ട് ഓരോരുത്തരുടെയും അവസ്ഥ അവരവരുടേതാണ്. വീടൊന്നും ഉപേക്ഷിക്കേണ്ട ആവശ്യമില്ല. ബാബ പറയുന്നു വീട്ടിൽ ഇരുന്നുകൊള്ളു എന്നാൽ ഈ പഴയ ലോകം നശിച്ചിരിക്കുകയാണ് എന്ന നിശ്ചയം ബുദ്ധിയിൽ വയ്ക്കണം. നമ്മുടെ കാര്യങ്ങൾ ഇപ്പോൾ ബാബയുമായാണ്. കല്പം മുമ്പ് ആരൊക്കെ ഈ ജ്ഞാനം സ്വീകരിച്ചിട്ടുണ്ടോ അവർ മാത്രമേ ഇത് സ്വീകരിക്കു എന്നും നിങ്ങൾക്കറിയാം. ഓരോ നിമിഷവും തനി ആവർത്തനമാണ് നടക്കുന്നത്. ആത്മാവിൽ ജ്ഞാനമില്ലേ? ബാബയുടെ പക്കലും ജ്ഞാനമുണ്ട്. നിങ്ങൾ കുട്ടികളും ബാബയെപ്പോലെയാകണം, പോയിന്റ് ധാരണ ചെയ്യണം. എല്ലാ പോയിന്റുകളും ഒറ്റയടിക്കല്ല മനസിലാക്കി തരുന്നത്. ലക്ഷ്യം ദൃഢമാക്കി തരുന്നു. വിനാശവും തൊട്ടുമുന്നിലുണ്ട്. ഇത് അതേ വിനാശമാണ്. സത്യ- ത്രേതായുഗത്തിൽ യുദ്ധം ഒന്നും ഉണ്ടാകില്ല പിന്നീട് വളരെ ധർമ്മങ്ങൾ ഉണ്ടായപ്പോൾ, സൈന്യം വലുതായപ്പോളാണ് യുദ്ധം ആരംഭിച്ചത്. ആദ്യമാദ്യം ആത്മാക്കൾ സതോപ്രധാന അവസ്ഥയിൽ ഭൂമിയിലേക്കിറങ്ങുന്നു. പിന്നീട് സതോ രാജാ, തമോ അവസ്ഥയിലേക്ക് വരുന്നു. ഇതൊക്കെ ബുദ്ധിയിൽ വയ്ക്കണം. രാജധാനി എങ്ങനെയാണ് സ്ഥാപിച്ചുകൊണ്ടിരി
ക്കുന്നത്? ഇവിടെയിരിക്കുമ്പോൾ ഇത് ബുദ്ധിയിൽ ഉണ്ടാകണം. ശിവബാബ വന്ന് നമ്മൾക്ക് ഖജനാവ് നൽകുകയാണെന്നുള്ളത് ബുദ്ധിയിൽ ധാരണ ചെയ്യണം. നല്ല നല്ല കുട്ടികൾ എഴുതി എടുക്കുന്നു, എഴുതി എടുക്കുന്നത് നല്ലതാണ് കാരണം ഇന്ന് ഈ വിഷയത്തെക്കുറിച്ച് മനസ്സിലാക്കി കൊടുക്കാം എന്ന് ബുദ്ധിയിൽ വിഷയങ്ങൾ വരും. ബാബ പറയുന്നു ഞാൻ നിങ്ങൾക്ക് എത്ര ഖജനാവാണ് നൽകിയിരുന്നത്! സത്യ- ത്രേതായുഗത്തിൽ നിങ്ങളുടെ അടുത്ത് അളവറ്റ ധനം ഉണ്ടായിരുന്നു പിന്നീട് വാമമാർഗത്തിലേക്ക് പോയതു കൊണ്ടാണ് ധനം കുറഞ്ഞുപോയത്. സന്തോഷവും കുറഞ്ഞു പോയി. ഓരോ വികർമ്മങ്ങളൊക്കെ ഉണ്ടാകുവാൻ തുടങ്ങി. താഴേക്കിറങ്ങി ഇറങ്ങി കലകളൊക്കെ കുറഞ്ഞുപോയി. സതോപ്രധാനം, സതോ, രജോ, തമോ, തുടങ്ങി അവസ്ഥകളില്ലേ? സതോയിൽ നിന്ന് രജോയിലേക്ക് പെട്ടെന്ന് വന്നു എന്നല്ല. തമോപ്രധാന അവസ്ഥയിലേക്കും പതുക്കെ പതുക്കെയാണ് ഇറങ്ങുന്നത്. അതിലും സതോ, രജോ, തമോ അവസ്ഥകൾ ഉണ്ട്. പെട്ടെന്ന് തമോപ്രധാനമാകില്ല. പതുക്കെ പതുക്കെ പടികൾ ഇറങ്ങി കൊണ്ടിരിക്കും. കലകൾ കുറഞ്ഞു പോകും. ഇപ്പോൾ ചാടണം കാരണം തമോപ്രധാനത്തിൽ നിന്ന് സതോപ്രധാമാകൻ സമയം കുറച്ചേയുള്ളു. 'കയറിയാൽ വൈകുണ്ഠ രസം കുടിക്കാം' എന്ന് പറയാറുണ്ട്. കാമത്തിന്റെ ചാട്ടവാറടി ഏൽക്കുമ്പോളാണ് പൂർണ്ണമായും തവിടുപൊടിയാകുന്നത്. മനുഷ്യർ ജീവഹത്യ ചെയ്യുമ്പോൾ എല്ലുകൾ എല്ലാം ഒടിഞ്ഞുപോകുന്നതുപോ
ലെയാകും. ആത്മഹത്യ എന്നല്ല ജീവഹത്യ എന്നാണ് പറയാറ്. അതുപോലെ ഇതും ആത്മാവിന്റെ ഹത്യയാകുന്നു അതായത് സമ്പാദ്യം മുഴുവൻ ഇല്ലാതാകുന്നു. ഇവിടെ ബാബയിൽ നിന്ന് ആസ്തി നേടണം, ബാബയെ ഓർമ്മിക്കണം കാരണം ബാബയിൽ നിന്നാണ് ചക്രവർത്തി പദവി ലഭിക്കുന്നത്. ഞാൻ ബാബയെ ഓർമ്മിച്ച് ഭാവിയിലേക്ക് എത്ര സമ്പാദിച്ചു? എത്ര അന്ധന്മാർക്ക് ഊന്നുവടിയായി? ഇത് തന്നോടുതന്നെ ചോദിക്കണം. ഈ പഴയ ലോകം മാറിക്കൊണ്ടിരിക്കുകയാ
ണെന്നുള്ള സന്ദേശം ഓരോ വീടുകളിലും എത്തിക്കണം. ബാബ പുതിയ ലോകത്തിലേക്കുവേണ്ടി രാജയോഗം പഠിപ്പിക്കുകയാണ്. ഏണിപ്പടിയിൽ ഇത് കാണിച്ചിട്ടുണ്ട്. ഈ ചിത്രം ഉണ്ടാക്കുവാൻ പരിശ്രമമുണ്ട്. മറ്റുള്ളവർക്ക് സഹജമായി മനസിലാക്കാൻ പറ്റുന്ന രീതിയിൽ ചിത്രമുണ്ടാക്കുവാൻ ദിവസം മുഴുവൻ ബാബക്ക് സങ്കൽപ്പം ഉണ്ടാകുന്നു. ലോകത്തിലുള്ള എല്ലാവരുമൊന്നും വരില്ല. ദേവിദേവതാധർമ്മത്തി
ലുള്ളവരേ വരൂ. നിങ്ങളുടെ സേവനം വളരെയധികം നടക്കണം. നിങ്ങൾക്കറിയാം നമ്മുടെ ക്ലാസ്സ് എപ്പോൾവരെ നടക്കുമെന്ന്! അവർ കല്പത്തിന് ലക്ഷക്കണക്കിന് വർഷം ആയുസ്സുണ്ടെന്ന് കരുതുന്നതു, അതിനാൽ ശാസ്ത്രങ്ങളെല്ലാം കേൾപ്പിച്ചു കൊടുത്തുകൊണ്ടിരിക്
കുകയാണ്. സർവ്വരുടേയും സദ്ഗതി ദാതാവ് അന്ത്യസമയത്ത് വരും, തന്റെ ശിഷ്യന്മാർക്ക് ഗതിയുണ്ടാകും, പിന്നെ തങ്ങളും പോയി ജ്യോതിയിൽ ലയിച്ചു ചേരുമെന്നു അവർ വിശ്വസിക്കുന്നു. എന്നാൽ ഇങ്ങനെ സംഭവിക്കില്ല. നാം അമരനായ ബാബയിലൂടെ സത്യം സത്യമായ അമരകഥ കേൾക്കുകയാണെന്ന് നിങ്ങൾക്കറിയാം എങ്കിൽ അമരനായ ബാബ എന്താണോ പറയുന്നത് അത് മാനിക്കണം. എന്നെ ഓർമ്മിക്കൂ കൂടാതെ പവിത്രമാകൂ എന്ന് മാത്രമാണ് പറയുന്നത്. ചെയ്യുന്നില്ലെങ്കിൽ വളരെ ശിക്ഷകൾ അനുഭവിക്കേണ്ടി വരും, പദവിയും കുറഞ്ഞു പോകും. സേവനത്തിനു വേണ്ടി പരിശ്രമം ചെയ്യണം. ദധീചി ഋഷിയെക്കുറിച്ച് ഉദാഹരണം പറയാറുണ്ട് അതായത് അദ്ദേഹം എല്ലുകൾ പോലും സേവനത്തിനുവേണ്ടി നല്കി. അതുപോലെ തന്റെ ശരീരത്തെക്കുറിച്ച് പോലും വിചാരിക്കാതെ സേവനം ചെയ്യുന്നതിനെയാണ് പറയുന്നത് എല്ലുകൊടുത്തുള്ള സേവനം. മറ്റൊന്നാണ് ആത്മീയ എല്ലുകൊടുത്തുള്ള സേവനം. ആത്മീയ സേവനം ചെയ്യുന്നവർ ആത്മീയ ജ്ഞാനം കേൾപ്പിച്ചുകൊണ്ടിരിക്കും. ജ്ഞാനമാകുന്ന ധനം ദാനം ചെയ്ത് സന്തോഷത്തിൽ നൃത്തം ചെയ്തുകൊണ്ടിരിക്കും. ലോകത്തിൽ മനുഷ്യർ ചെയ്യുന്ന സേവനമൊക്കെ ഭൗതിക സേവനമാണ്. ശാസ്ത്രങ്ങൾ ഇരുന്നു കേൾപ്പിച്ചുകൊടുക്കുന്നത് ആത്മീയ സേവനമല്ല. ആത്മീയ സേവനം ബാബ മാത്രമാണ് പഠിപ്പിച്ചുതരുന്നത്. ആത്മീയ അച്ഛൻ വന്നിട്ടാണ് ആത്മീയ കുട്ടികൾക്ക് (ആത്മാക്കൾ) പഠിപ്പിച്ചു തരുന്നത്. നിങ്ങൾ ഇപ്പോൾ സത്യയുഗമാകുന്ന പുതിയ ലോകത്തിലേക്ക് പോകുന്നതിനുവേണ്ടി തയ്യാറെടുപ്പ് നടത്തുകയാണ്. അവിടെ നിങ്ങളിൽ നിന്ന് ഒരു വികർമ്മവും ഉണ്ടാകില്ല. അതാണ് രാമരാജ്യം. അവിടെ കുറച്ചുപേരെ ഉണ്ടാവുകയുള്ളു. അവിടെ വരേണ്ട ആ കുറച്ച് പേർ ഇവിടെ വന്നു പഠിക്കും. ഇപ്പോൾ രാവണരാജ്യത്തിൽ സർവ്വരും ദുഃഖിതരല്ലേ ? ഈ മുഴുവൻ ജ്ഞാനവും നിങ്ങളുടെ ബുദ്ധിയിൽ ക്രമമായി പുരുഷാർത്ഥമനുസരിച്ചാ
ണുളളത്. ഈ ഏണിപ്പടിയുടെ ചിത്രത്തിൽ മുഴുവൻ ജ്ഞാനവും ഉണ്ട്. ഈ ചിത്രം ഉണ്ടാക്കുവാനായി യന്ത്രം വേണം. ആ ഗവൺമെന്റിന്റെ പത്രങ്ങൾ ദിവസവും എത്രയാണ് അച്ചടിക്കുന്നത്, എത്ര കാര്യങ്ങളാണ് നടക്കുന്നത്. ഇവിടെ എല്ലാം കൈകൾക്കൊണ്ട് തയ്യാറാക്കേണ്ടി വരുന്നു.

ബാബ പറയുന്നു ഈ അന്തിമജന്മത്തിൽ പവിത്രമായിരിക്കു എങ്കിൽ പവിത്രലോകത്തിന്റെ അധികാരിയാകാൻ സാധിക്കും. ഈ ജ്ഞാനം മറ്റാരുടെയും പക്കലില്ല. ഈ ഏണിപ്പടിയുടെ ചിത്രത്തിൽ മറ്റ് ധർമ്മങ്ങളുടെ വാർത്തകൾ എവിടെയെന്ന് അവർ ചോദിക്കും. അത് ഈ ഗോളത്തിന്റെ ചിത്രത്തിൽ കാണിച്ചിട്ടുണ്ട്. അവർ പുതിയ ലോകത്തിൽ വരുകയില്ല. അവർക്ക് ശാന്തി ലഭിക്കുന്നു. സ്വർഗ്ഗത്തിലുണ്ടായിരുന്നത് ഭാരതവാസികളല്ലേ? ഭാരതത്തിലാണ് ബാബ രാജയോഗം പഠിപ്പിക്കാൻ വരുന്നത് അതുകൊണ്ടാണ് ഭാരതത്തിന്റെ പ്രാചീന രാജയോഗം സർവ്വരും ഇഷ്ടപ്പെടുന്നത.് പുതിയ ലോകത്തിൽ ഭാരതം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് ഈ ചിത്രത്തിലൂടെ അവർക്ക് സ്വയം മനസ്സിലാക്കാൻ സാധിക്കും. ക്രിസ്തു വന്ന് എങ്ങനെയാണ് ധർമ്മം സ്ഥാപിച്ചത് എന്ന് തന്റെ ധർമ്മത്തെക്കുറിച്ചും അവർ മനസ്സിലാക്കും. ഈ സമയം അദ്ദേഹവും യാചകന്റെ രൂപത്തിലാണ്, സർവ്വരും തമോപ്രധാനമാണ്. ഇത് രചയിതാവിന്റെയും രചനയുടെയും എത്ര വലിയ ജ്ഞാനമാണ്! ഞങ്ങൾക്ക് ആരുടെയും ധനത്തിന്റെ ആവശ്യമില്ലെന്ന് നിങ്ങൾക്ക് പറയാൻ സാധിക്കും. ധനം കൊണ്ട് ഞങ്ങൾ എന്തു ചെയ്യാനാണ്! നിങ്ങൾ ഇതു കേൾക്കു കൂടാതെ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുവാനായി ഈ ചിത്രങ്ങളൊക്കെ അച്ചടിക്കു എന്നു പറയൂ. ഈ ചിത്രങ്ങളിലൂടെയാണ് കാര്യങ്ങൾ നടക്കേണ്ടത്. ഹാൾ ഉണ്ടാക്കൂ, അവിടെ ഈ ജ്ഞാനം പറഞ്ഞു കൊടുക്കാം അല്ലാതെ ഞങ്ങൾ ധനം വാങ്ങി എന്തു ചെയ്യാനാണ്? നിങ്ങളുടെ വീടിന്റെ മംഗളമാണ് ഉണ്ടാകുന്നത.് നിങ്ങൾ ഏർപ്പാട് മാത്രം ചെയ്യു, വളരെയധികം പേർ വന്ന് കേൾക്കും എന്ന് അവരോട് പറയു. രചനയുടെയും രചയിതാവിന്റെയും ജ്ഞാനം വളരെ നല്ലതാണ്. ഇത് മനുഷ്യരാണ് മനസിലാക്കേണ്ടത്. വിദേശത്തുള്ളവർ ഈ ജ്ഞാനം കേട്ട് വളരെ ഇഷ്ടപ്പെടും, വളരെ സന്തോഷിക്കും. ഞങ്ങൾ ബാബയോട് യോഗം വെച്ചാൽ വികർമ്മം വിനാശമാകുമെന്ന് അവർ മനസ്സിലാക്കും. സർവ്വർക്കും ബാബയുടെ പരിചയം നല്കണം. ഈ ജ്ഞാനം ഗോഡ് ഫാദറിനല്ലാതെ മറ്റാർക്കും നല്കാൻ സാധിക്കില്ലെന്ന് മനസ്സിലാക്കും. ഖുദാ ആണ് ബഹിശ്ത് സ്ഥാപിച്ചതെന്ന് അവർ പറയുന്നു. എന്നാൽ ഖുദാ എങ്ങനെയാണ് വരുന്നതെന്ന് ആർക്കും അറിയില്ല. നിങ്ങളുടെ കാര്യം കേട്ട് വളരെ സന്തോഷിക്കും. പിന്നെ പരിശ്രമിച്ച് യോഗം പഠിക്കും. തമോപ്രധാനത്തിൽ നിന്ന് സതോപ്രധാനമാകാൻ പുരുഷാർത്ഥം ചെയ്യും. സേവനത്തിനു വേണ്ടി വളരെ ചിന്തനം ചെയ്യണം. ഭാരതത്തിൽ മിടുക്ക് കാട്ടണം, അപ്പോൾ വിദേശത്തേക്ക് സേവയ്ക്ക് അയക്കും. പുതിയ ലോകം തയ്യാറാക്കുവാനായി സമയമൊന്നും എടുക്കില്ലെന്ന് മനുഷ്യർ മനസിലാക്കും. എവിടെയെങ്കിലും ഭൂമികുലുക്കം ഉണ്ടായാൽ 2-3 വർഷത്തിനുള്ളിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നു. ജോലിക്കാരുടെ എണ്ണം എത്ര കൂടുതലാണോ അതിനനുസരിച്ച് പെട്ടെന്ന് കെട്ടിടം ഉണ്ടാക്കും. ഒരു മാസത്തിനുള്ളിൽ തന്നെ കെട്ടിടം നിർമ്മിക്കാൻ സാധിക്കും. ജോലിക്കാർ, സാധനങ്ങൾ തുടങ്ങി എല്ലാം തയ്യാറാണെങ്കിൽ ഉണ്ടാക്കുവാൻ സമയമൊന്നും എടുക്കില്ല. വിദേശത്ത് കെട്ടിടങ്ങൾ എങ്ങനെയാണ് നിർമ്മിക്കുന്നത്? മിനിറ്റ് മോട്ടറിലൂടെയാണ്. എങ്കിൽ പിന്നെ സ്വർഗ്ഗത്തിൽ എത്ര പെട്ടെന്നായിരിക്കും നിർമ്മിക്കുക. സ്വർണ്ണവും വെള്ളിയും നിങ്ങൾക്ക് വളരെയധികം ലഭിക്കും. സ്വർണ്ണം, വെള്ളി, വജ്രം തുടങ്ങിയവ ഖനികളിൽ നിന്ന് കൊണ്ടുവരുന്നു. ഈ വിദ്യകളൊക്കെ പഠിച്ചുകൊണ്ടിരിക്കു
കയാണ്. സയൻസിന് എത്ര അഹങ്കാരമാണ്. ഈ സയൻസ് പിന്നീട് അവിടെയും ഉപയോഗപ്പെടും. ഈ പഠിക്കുന്നവർ അവിടെ അടുത്ത ജന്മമെടുത്ത് സഹയോഗം നൽകും. ആ സമയം മുഴുവൻ ലോകവും പുതിയതാകുന്നു, രാവണ രാജ്യം ഇല്ലാതാകുന്നു. 5 തത്വങ്ങളും നിയമപ്രകാരം സേവനം ചെയ്യും. ഭൂമി സ്വർഗ്ഗമാകുന്നു. അവിടെ ഒരു ഉപദ്രവവുമുണ്ടാകില്ല. രാവണരാജ്യം തന്നെയില്ല, സർവ്വതും സതോപ്രധാനമായിരിക്കും. ഏറ്റവും നല്ല കാര്യം എന്തെന്നാൽ ബാബയോട് വളരെ സ്നേഹമുണ്ടായിരിക്കണം. ബാബ എന്ത് നിർദ്ദേശമാണോ നല്കുന്നത് അത് ധാരണ ചെയ്യണം കൂടാതെ മറ്റുള്ളവർക്ക് ദാനം ചെയ്യണം. ദാനം ചെയ്യുന്നതിനനുസരിച്ച് കൂടിക്കൊണ്ടിരിക്കും. സേവനം ചെയ്യുന്നില്ലെങ്കിൽ എങ്ങനെ ധാരണയുണ്ടാകും? സേവനത്തിനായി ബുദ്ധി പ്രവർത്തിപ്പിക്കണം. സേവനം അനേക പ്രകാരത്തിൽ ചെയ്യാൻ സാധിക്കും. ചിലർ ചെയ്തുകൊണ്ടിരിക്കുന്നു. ദിനംപ്രതിദിനം സേവനത്തിന് പുരോഗതി ഉണ്ടാകണം. തന്റെ ഉന്നതിയും ഉണ്ടാകണം. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുരമധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) പരസ്പരം ബഹുമാനം നല്കണം. സേവനം ചെയ്യുവാൻ വളരെ വളരെ താല്പര്യം ഉണ്ടാകണം. ജ്ഞാന രത്നങ്ങളാൽ തന്റെ സഞ്ചി നിറച്ചിട്ട് ദാനം ചെയ്യണം.

2) ഒരേ ഒരു ബാബയിൽ നിന്നുമാത്രം കേൾക്കും എന്ന് സങ്കല്പമെടുക്കണം. മറ്റ് വിചാരങ്ങളിൽ ബുദ്ധിയെ അലയിപ്പിക്കരുത്.

വരദാനം :-
ചിന്തിക്കുന്നതിന്റെയും ചെയ്യുന്നതിന്റെയും അന്തരത്തെ ഇല്ലാതാക്കുന്ന സ്വപരിവർത്തകനിൽ നിന്ന് വിശ്വപരിവർത്തകരായി ഭവിക്കട്ടെ.

ഏതൊരു സംസ്കാരം, സ്വഭാവം, സംസാരം, സമ്പർക്കം യഥാർഥമല്ലയോ വ്യർഥമാണോ ആ വ്യർഥത്തെ പരിവർത്തനപ്പെടുത്താനുള്ള യന്ത്രത്തെ തീവ്രമാക്കൂ. ചിന്തിച്ചു, ചെയ്തു... അപ്പോൾ വിശ്വപരിവർത്തനത്തിന്റെ മെഷീനറി തീവ്രമാകും. ഇപ്പോൾ സ്ഥാപനയ്ക്ക് നിമിത്തമായിട്ടുള്ള ആത്മാക്കളുടെ ചിന്തിക്കുന്നതിലും ചെയ്യുന്നതിലും അന്തരം കാണപ്പെടുന്നു, ഈ അന്തരം ഇല്ലാതാക്കൂ. അപ്പോൾ സ്വപരിവർത്തകരിൽ നിന്ന് വിശ്വപരിവർത്തകരാകാൻ സാധിക്കും.

സ്ലോഗന് :-
ആരാണോ തന്റെ ജീവിതത്തിൽ അനുഭൂതിയുടെ സമ്മാനം പ്രാപ്തിമാക്കിയത് അവരാണ് ഏറ്റവും ഭാഗ്യശാലി.

അവ്യക്തസൂചനകൾ- ബ്രഹ്മാബാബയ്ക്കു സമാനം സമ്പന്നവും സമ്പൂർണ സ്ഥിതിയുടെയും അനുഭവം ചെയ്യു

സംഗമയുഗത്തിന്റെ സമ്പൂർണസ്റ്റേജിന്റെ ചിത്രമാണ് മാലാഖ. മാലാഖ തീർത്തും ഭാരരഹിതമാകുന്നു. ആരിലാണോ ലാഘവത്വം ഉളളത് അവർ ഓരോ പരിതസ്ഥിതിയിലും തന്റെ ശ്രേഷ്ഠസ്ഥിതി ഉണ്ടാക്കുന്നു. മാലാഖമാർ സങ്കൽപത്തിലും ലഘു, സംബന്ധത്തിലും ലഘുവായിരിക്കും. ആരാണോ ലഘുവായിരിക്കുന്നത് അവർക്ക് ഒരു സെക്കൻഡിൽ ഏതൊരു ആത്മാവിന്റെയും സംസ്കാരത്തെ തിരിച്ചറിയാനാവും. എപ്പോഴാണോ ഈ എല്ലാ ഗുണവും ഓരോ കർമത്തിലും പ്രത്യക്ഷമായി കാണപ്പെടുന്നത് അപ്പോൾ മനസിലാക്കിക്കോളൂ ഇപ്പോൾ സമ്പൂർണസ്ഥിതി സമീപത്താണ്.