10.12.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ആതുര സേവനം വീട്ടിൽ നിന്ന് തുടങ്ങണം, അർത്ഥം ആദ്യം സ്വയം ആത്മാഭിമാനിയായി മാറാനുള്ള പരിശ്രമം ചെയ്യൂ പിന്നീട് മറ്റുള്ളവരോട് പറയൂ, ആത്മാവാണെന്നു മനസ്സിലാക്കി ആത്മാവിന് ജ്ഞാനം നൽകൂ അപ്പോൾ ജ്ഞാനമാകുന്ന വാളിൽ മൂർച്ച വരും.

ചോദ്യം :-
ഏത് രണ്ടു കാര്യങ്ങളുടെ പരിശ്രമം സംഗമയുഗത്തിൽ ചെയ്യുന്നതിലൂടെയാണ് സത്യയുഗീ സിംഹാസനത്തിന്റെ അധികാരിയായി മാറുന്നത്?

ഉത്തരം :-
1. സുഖ- ദു:ഖം, നിന്ദ-സ്തുതി ഇവയിൽ സമാനമായ സ്ഥിതിയുണ്ടായിരിക്കാനുള്ള പരിശ്രമം ചെയ്യൂ. ആരെങ്കിലും എന്തെങ്കിലും തല തിരിഞ്ഞ കാര്യങ്ങൾ പറയുകയാണെങ്കിൽ നിങ്ങൾ മൗനം പാലിക്കൂ, ഒരിക്കലും വായിലൂടെ ശബ്ദമുണ്ടാക്കാതിരിക്കൂ. 2. കണ്ണുകളെ നിർവികാരിയാക്കൂ, ക്രിമിനൽ ദൃഷ്ടി തീർത്തും സമാപ്തമാകണം, നമ്മൾ ആത്മാക്കൾ സഹോദര-സഹോദരന്മാരാണ്, ആത്മാവാണെന്നു മനസ്സിലാക്കി ജ്ഞാനം നൽകൂ, ആത്മാഭിമാനിയായി മാറുന്നതിനുള്ള പരിശ്രമം ചെയ്യൂ എങ്കിൽ സത്യയുഗീ സിംഹാസനത്തിന്റെ അധികാരിയായി മാറും. സമ്പൂർണ്ണ പവിത്രമായി മാറുന്നവർ തന്നെയാണ് സിംഹാസനധാരിയായി മാറുന്നത്.

ഓംശാന്തി.  
ആത്മീയ അച്ഛൻ ആത്മീയ കുട്ടികളോട് സംസാരിക്കുകയാണ്, നിങ്ങൾ ആത്മാക്കൾക്ക് ഈ മൂന്നാമത്തെ കണ്ണ് ലഭിച്ചിരിക്കുകയാണ് അതിനെ ജ്ഞാനത്തിന്റെ നേത്രമെന്നും പറയുന്നു, അതിലൂടെ നിങ്ങൾ നിങ്ങളുടെ സഹോദരൻമാരെയാണ് കാണുന്നത്. നമ്മൾ സഹോദര-സഹോദരൻമാരെ കാണുമ്പോൾ കർമ്മേന്ദ്രിയങ്ങൾ ചഞ്ചലമാകില്ല എന്ന് നിങ്ങൾ ബുദ്ധികൊണ്ട് മനസ്സിലാക്കുന്നുണ്ടല്ലോ. അങ്ങിനെ ശീലിക്കുന്നതിലൂടെ ക്രിമിനലായിട്ടുള്ള കണ്ണുകൾ സിവിലായി മാറും. ബാബ പറയുന്നു വിശ്വത്തിലെ അധികാരിയായി മാറുന്നതിനുവേണ്ടി പരിശ്രമിക്കുക തന്നെ വേണമല്ലോ. അതിനാൽ ഇപ്പോൾ ഈ പരിശ്രമം ചെയ്യൂ. പരിശ്രമിക്കുന്നതിനുവേണ്ടി ബാബ പുതിയ-പുതിയ ഗുഹ്യമായ പോയിന്റുകൾ കേൾപ്പിക്കുകയാണല്ലോ. അതിനാൽ ഇപ്പോൾ സ്വയത്തെ സഹോദര-സഹോദരനെന്നു മനസ്സിലാക്കി ജ്ഞാനം നൽകാനുള്ള ശീലമുണ്ടാക്കണം പിന്നീട് 'നമ്മളെല്ലാവരും സഹോദരൻമാരാണ് 'എന്ന് പാടുന്നത് പ്രായോഗികമായി മാറും. ഇപ്പോൾ നിങ്ങൾ സത്യ-സത്യമായ സഹോദരൻമാരാണ് എന്തുകൊണ്ടെന്നാൽ ബാബയെ അറിയാം. ബാബ നിങ്ങൾ കുട്ടികളോടൊപ്പം സേവനം ചെയ്യുകയാണ്. ധൈര്യമുള്ള കുട്ടികൾക്ക് ബാബയുടെ സഹായവും ലഭിക്കും. അതിനാൽ ബാബ വന്ന് സേവനം ചെയ്യാനുള്ള ധൈര്യമാണ് നൽകുന്നത്. അപ്പോൾ ഇത് സഹജമായി മാറിയില്ലേ. അതിനാൽ ദിവസവും ഈ അഭ്യാസം ചെയ്യണം, അലസരായി മാറരുത്. ഈ പുതിയ-പുതിയ പോയിന്റുകൾ കുട്ടികൾക്കാണ് ലഭിക്കുന്നത്. കുട്ടികൾക്കറിയാം നമ്മൾ സഹോദരൻമാരെയാണ് ബാബ പഠിപ്പിക്കുന്നത്. ആത്മാക്കളാണ് പഠിക്കുന്നത്, ഇത് ആത്മീയ ജ്ഞാനമാണ്, ഇതിനെ ആദ്ധ്യാത്മിക ജ്ഞാനമെന്നാണ് പറയുന്നത്. ഈ സമയം ആത്മീയ ജ്ഞാനം ആത്മീയ അച്ഛനിൽ നിന്നു മാത്രമാണ് ലഭിക്കുന്നത് എന്തുകൊണ്ടെന്നാൽ ബാബ വരുന്നത് സൃഷ്ടി പരിവർത്തനപ്പെടുത്തുന്ന സംഗമയുഗമാകുന്ന സമയത്താണ്. സൃഷ്ടി പരിവർത്തനപ്പെടുമ്പോഴാണ് ഈ ആത്മീയ ജ്ഞാനം ലഭിക്കുന്നത്. സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കൂ എന്ന ആത്മീയ ജ്ഞാനം തന്നെയാണ് ബാബ വന്ന് നൽകുന്നത്. ആത്മാവ് ശരീരമില്ലാതെയാണ് (അശരീരി) വന്നത്, ഈ സൃഷ്ടിയിൽ വന്നാണ് ശരീരമെടുക്കുന്നത്. തുടക്കം മുതൽ ഇതുവരെ ആത്മാവ് 84 ജന്മങ്ങൾ എടുത്തിട്ടുണ്ട്. എന്നാൽ നമ്പർവൈസായി ആരെല്ലാമാണോ വന്നിട്ടുണ്ടായിരുന്നത്, അവരെല്ലാം അതുപോലെ തന്നെ ജ്ഞാന-യോഗത്തിന്റെ പരിശ്രമം ചെയ്യും. പിന്നീട് കഴിഞ്ഞ കല്പത്തിൽ എന്ത് പുരുഷാർത്ഥം ചെയ്തിട്ടുണ്ടോ, പരിശ്രമം ചെയ്തിട്ടുണ്ടോ ഇപ്പോഴും അവർ അങ്ങനെ തന്നെയേ ചെയ്യുകയുള്ളൂ. സ്വയത്തിനുവേണ്ടി പരിശ്രമിക്കണം. മറ്റാർക്കും വേണ്ടി ചെയ്യേണ്ട ആവശ്യമില്ല. അതിനാൽ സ്വയത്തെ തന്നെ ആത്മാവാണെന്നു മനസ്സിലാക്കി സ്വയത്തോടൊപ്പം പരിശ്രമിക്കണം. മറ്റുള്ളവർ എന്താണ് ചെയ്യുന്നത്, അതിൽ നമുക്കെന്താണ് നഷ്ടപ്പെടാനുള്ളത്. ആതുരസേവനം വീട്ടിൽ നിന്ന് തുടങ്ങണം അർത്ഥം ആദ്യമാദ്യം സ്വയം പരിശ്രമിക്കണം, പിന്നീട് മറ്റുള്ളവരോട്( സഹോദരൻമാരോട്) പറയണം. നിങ്ങൾ ആത്മാവാണെന്നു മനസ്സിലാക്കി ആത്മാവിന് ജ്ഞാനം നൽകുമ്പോൾ നിങ്ങളുടെ ജ്ഞാനമാകുന്ന വാളിന് മൂർച്ചയുണ്ടാകും. പരിശ്രമമുണ്ടല്ലോ. അപ്പോൾ തീർച്ചയായും എന്തെങ്കിലുമൊക്കെ സഹിക്കുക തന്നെ വേണം. ഈ സമയം ദുഃഖം-സുഖം, നിന്ദ-സ്തുതി, മാനം-അപമാനം ഇതെല്ലാം കുറച്ച് കൂടുതൽ സഹിക്കേണ്ടി വരും. അതിനാൽ ആരെങ്കിലും തലതിരിഞ്ഞ് എന്തെങ്കിലും പറയുകയാണെങ്കിൽ, മൗനമായിരിക്കൂ. മൗനമായിരിക്കുകയാണെങ്കിൽ പിന്നീട് ആരാണ് ദേഷ്യപ്പെടാൻ വരുക. ഒരാൾ സംസാരിച്ചുകൊണ്ടിരിക്
കുമ്പോൾ മറ്റാരെങ്കിലും കൂടി സംസാരിക്കാൻ വരുകയാണെങ്കിൽ ശബ്ദമുയരുന്നു. അഥവാ ഒരാൾ സംസാരിച്ചു, അടുത്തയാൾ ശാന്തമാക്കി, എങ്കിൽ പിന്നെ മിണ്ടില്ല. ശരി, ഇത് ബാബയാണ് പഠിപ്പിക്കുന്നത്. എപ്പോഴും നോക്കൂ ആരെങ്കിലും ക്രോധത്തിലേക്കു വരുകയാണെങ്കിൽ ശാന്തമായിരിക്കൂ, സ്വയം തന്നെ അവരുടെ ക്രോധം ശാന്തമാകും. മറ്റൊരാളുടെ ശബ്ദം കേൾക്കില്ല. അഥവാ ശബ്ദത്തിലൂടെ മറ്റൊരു ശബ്ദമുയർന്നു എങ്കിൽ പിന്നെ അത് പ്രശ്നമാകും, അതിനാൽ ബാബ പറയുന്നു കുട്ടികളെ ഒരിക്കലും വികാരത്തിന്റെയോ, കാമത്തിന്റെയോ, ക്രോധത്തിന്റെയോ കാര്യങ്ങളിൽ ശബ്ദമുണ്ടാക്കരുത് . കുട്ടികൾക്ക് ഓരോരുത്തരുടെയും മംഗളം ചെയ്യുക തന്നെ വേണം. ഇത്രയും സെന്ററുകൾ ഉണ്ടാക്കിയിട്ടുള്ളതെന്തു
കൊണ്ടാണ്? കല്പം മുമ്പും ഇങ്ങനെയുള്ള സെന്ററുകൾ തുറന്നിട്ടുണ്ടാകും. ദേവൻമാരുടെയും ദേവനാകുന്ന ബാബ കണ്ടുകൊണ്ടിരിക്കുകയാണ് ഒരുപാട് കുട്ടികൾക്ക് സെന്ററുകൾ തുറക്കാനുള്ള താൽപര്യമുണ്ട്. നമ്മൾ സെന്ററുകൾ തുറക്കുമ്പോൾ, നമ്മൾ തന്നെ ചിലവുകളെടുക്കാം. അതിനാൽ ദിവസന്തോറും ഇങ്ങനെയുണ്ടായിക്കൊ
ണ്ടിരിക്കും എന്തുകൊണ്ടെന്നാൽ എത്രത്തോളം വിനാശത്തിന്റെ ദിവസങ്ങൾ അടുത്തെത്തിക്കൊണ്ടിരി
ക്കുന്നുണ്ടോ അത്രത്തോളം മറുഭാഗത്ത് സേവനത്തോടുള്ള താൽപര്യം വർദ്ധിച്ചുകൊണ്ടിരിക്കും. ഇപ്പോൾ ബാപ്ദാദയാകുന്ന രണ്ടുപേരും ഒരുമിച്ചാണ് അതിനാൽ ഓരോരുത്തരെയും നോക്കികൊണ്ടിരിക്കു
ന്നുണ്ട് എന്തു പുരുഷാർത്ഥമാണ് ചെയ്തുകൊണ്ടിരിക്കുന്നത്? എന്തു പദവി പ്രാപ്തമാക്കും? ആരുടെ പുരുഷാർത്ഥമാണ് ഉത്തമം, ആരുടെയാണ് മദ്ധ്യമത്തിൽ, ആരുടെയാണ് കനിഷ്ടമായിട്ടുള്ളത്? അത് കാണുകയാണ്. ടീച്ചറും സ്കൂളിൽ വിദ്യാർഥി ഏത് വിഷയത്തിലാണ് താഴേക്കും-മുകളിലേക്കുമാകുന്നത് എന്നാണ് നോക്കുന്നത്. അതിനാൽ ഇവിടെയും ഇങ്ങനെയാണ്. ചില കുട്ടികൾ നല്ല രീതിയിൽ ശ്രദ്ധിക്കുമ്പോൾ സ്വയത്തെ ഉയർന്നതാണെന്നു മനസ്സിലാക്കുന്നു. ചിലപ്പോൾ മറന്നുപോകുന്നു, ഓർമ്മയിലിരിക്കുന്നില്ല എങ്കിൽ തന്റെ കുറവാണെന്നു മനസ്സിലാക്കുന്നു. ഇത് സ്കൂളാണല്ലോ. കുട്ടികൾ പറയുന്നു ബാബാ ഞങ്ങൾ ചിലപ്പോൾ വളരെ സന്തോഷത്തിലിരിക്കുന്നു, ചിലപ്പോൾ സന്തോഷം കുറഞ്ഞുപോകുന്നു. അതിനാൽ ബാബ ഇപ്പോൾ മനസ്സിലാക്കി തരുന്നു അഥവാ സന്തോഷത്തിലിരിക്കണ
മെങ്കിൽ മൻമനാഭവ. സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ. മുന്നിൽ പരമാത്മാവിനെ നോക്കൂ അകാല സിംഹാസനത്തിൽ ഇരിക്കുന്നു. ഇങ്ങനെ സഹോദരൻമാരുടെ അടുത്തേക്കും നോക്കൂ, സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി പിന്നീട് സഹോദരനോട് സംസാരിക്കൂ. സഹോദരന് ഞാൻ ജ്ഞാനം നൽകുന്നു. സഹോദരിയല്ല, സഹോദര-സഹോദരൻ. ആത്മാക്കൾക്കാണ് ജ്ഞാനം നൽകുന്നത് എന്ന ഈ ശീലം നിങ്ങൾക്കുണ്ടാവുകയാ
ണെങ്കിൽ നിങ്ങളെ ചതിക്കുന്ന ക്രിമിനൽ ദൃഷ്ടി പതുക്കെ-പതുക്കെ ഇല്ലാതാകും. ആത്മാവ്-ആത്മാവ് തമ്മിൽ എന്തു ചെയ്യാനാണ്? ദേഹ-അഭിമാനം വരുമ്പോഴാണ് വീഴുന്നത്. ഒരുപാട് പേർ പറയുന്നുണ്ട് എന്റേത് ക്രിമിനൽ ദൃഷ്ടിയാണെന്ന്. ശരി, ഇപ്പോൾ ക്രിമിനൽ ദൃഷ്ടിയെ സിവിലാക്കി മാറ്റൂ. ബാബ ആത്മാവിന് മൂന്നാമത്തെ നേത്രം നൽകിയിട്ടുണ്ട്. മൂന്നാമത്തെ കണ്ണിലൂടെ കാണുകയാണെങ്കിൽ പിന്നീട് നിങ്ങളുടെ ദേഹത്തെ നോക്കുന്ന ശീലം ഇല്ലാതാകും. ബാബ കുട്ടികൾക്ക് നിർദേശം നൽകിക്കൊണ്ടെയിരിക്കു
ന്നുണ്ട്. ബ്രഹ്മാവിനോടും ഇങ്ങനെ തന്നെയാണ് പറയുന്നത്. ബ്രഹ്മാബാബയും ദേഹത്തിൽ ആത്മാവിനെ തന്നെയാണ് കാണുന്നത്. അതിനാൽ ഇതിനെ തന്നെയാണ് ആത്മീയ ജ്ഞാനമെന്നു പറയുന്നത്. നോക്കൂ, പദവി എത്ര ഉയർന്നതാണ് പ്രാപ്തമാക്കുന്നത്. വളരെ ഒന്നാന്തരം പദവിയാണ്. അതിനാൽ പുരുഷാർത്ഥവും അങ്ങനെയുള്ളത് ചെയ്യണം. ബാബയും മനസ്സിലാക്കുന്നു കല്പം മുമ്പത്തെപ്പോലെ എല്ലാവരുടെയും പുരുഷാർത്ഥം നടക്കും. ചിലർ രാജാവും-റാണിയുമായി മാറും, ചിലർ പ്രജയിലേക്കു പോകും. അതിനാൽ ഇവിടെ ഇരുന്ന് യോഗം ചെയ്യിപ്പിക്കുകയും ചെയ്യുന്നത് അപ്പോൾ സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി മറ്റുള്ളവരുടെയും ഭൃകുടിയിൽ ആത്മാവിനെ കണ്ടുകൊണ്ടിരിക്കുക
യാണെങ്കിൽ പിന്നീട് അവരുടെ സേവനവും നല്ലതായിരിക്കും. ദേഹീ-അഭിമാനിയായി ആരാണോ ഇരിക്കുന്നത് അവർ ആത്മാക്കളെ മാത്രമാണ് നോക്കുന്നത്. ഇതിന്റെ അഭ്യാസം വളരെ നന്നായി ചെയ്യൂ. നോക്കൂ, ഉയർന്ന പദവി പ്രാപ്തമാക്കണമെങ്കിൽ എന്തെങ്കിലും പരിശ്രമിക്കേണ്ടേ. അതിനാൽ ഇപ്പോൾ ആത്മാക്കൾക്കുവേണ്ടി ഇതു തന്നെയാണ് പരിശ്രമമുള്ളത്. ഈ ആത്മീയ ജ്ഞാനം ഒരു തവണയാണ് ലഭിക്കുന്നത് പിന്നീടൊരിക്കലും ലഭിക്കില്ല. കലിയുഗത്തിലുമില്ല, സത്യയുഗത്തിലുമില്ല, കേവലം സംഗമയുഗത്തിൽ അതും ബ്രാഹ്മണർക്ക് മാത്രം. ഇത് നല്ല രീതിയിൽ ഓർമ്മിച്ചോളൂ. ബ്രാഹ്മണനായി മാറിയാലേ ദേവതയായി മാറാൻ സാധിക്കുകയുള്ളൂ. ബ്രാഹ്മണനായി മാറിയില്ലെങ്കിൽ പിന്നെ എങ്ങനെ ദേവതയായി മാറും? ഈ സംഗമയുഗത്തിൽ തന്നെയാണ് ഈ പരിശ്രമം ചെയ്യുന്നത്. മറ്റൊരു സമയത്തും ഇത് പറയില്ല സ്വയവും ആത്മാവ്, മറ്റുള്ളവരെയും ആത്മാവാണെന്നു മനസ്സിലാക്കി അവർക്ക് ജ്ഞാനം നൽകൂ എന്ന്. ബാബ എന്താണോ മനസ്സിലാക്കി തരുന്നത് അതിൽ വിചാര സാഗര മഥനം ചെയ്യൂ. തീരുമാനിക്കൂ ഇത് ശരിയാണോ, നമുക്ക് പ്രയോജനമുള്ളകാര്യമാണോ? ബാബ ഏതൊരു ശിക്ഷണമാണോ നൽകുന്നത് അത് നമുക്ക് സഹോദരൻമാർക്ക് നൽകണം, സ്ത്രീകൾക്കും നൽകണം അതേപോലെ തന്നെ പുരുഷൻമാർക്കും നൽകണം എന്നത് ശീലമായി മാറും. നൽകേണ്ടത് ആത്മാക്കൾക്ക് തന്നെയാണ്. ആത്മാവു തന്നെയാണ് സ്ത്രീയും പുരുഷനുമായി മാറുന്നത്, സഹോദര-സഹോദരിയായി മാറുന്നത്.

ബാബ പറയുന്നു ഞാൻ നിങ്ങൾ കുട്ടികൾക്ക് ജ്ഞാനം നൽകുന്നു. ഞാൻ കുട്ടികളിൽ , ആത്മാവിനെയാണ് കാണുന്നത്. ഒപ്പം ആത്മാക്കളും മനസ്സിലാക്കുന്നുണ്ട് നമ്മുടെ അച്ഛനാകുന്ന പരംപിതാ പരമാത്മാവ് വന്ന് ജ്ഞാനം നൽകുന്നു. അതിനാൽ ഇതിനെ തന്നെയാണ് പറയുന്നത്, ഇവർ ആത്മ അഭിമാനിയായി മാറി എന്ന്. ഇതിനെ തന്നെയാണ് ആത്മാവിന്റെ പരമാത്മാവിനോടൊപ്പം ആത്മീയ ജ്ഞാനത്തിന്റെ കൊടുക്കൽ-വാങ്ങൽ എന്ന് പറയുന്നത് . അതിനാൽ ബാബ ശിക്ഷണം നൽകുകയാണ് ഏതെങ്കിലും അതിഥി വരുകയാണെങ്കിൽപ്പോലും സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി, ആത്മാവിന് ബാബയുടെ പരിചയം കൊടുക്കണം. ആത്മാവിലാണ് ജ്ഞാനം, ശരീരത്തിലല്ല. അപ്പോൾ അവർക്കും ആത്മാവാണെന്നു മനസ്സിലാക്കി ജ്ഞാനം നൽകണം. ഇതിലൂടെ അവർക്കും നല്ലതായി തോന്നും. നിങ്ങളുടെ വായിൽ ശക്തിയുള്ളതുപോലെയാണ് ഇത്. ഈ ജ്ഞാനത്തിന്റെ വാളിൽ ശക്തി നിറയും എന്തുകൊണ്ടെന്നാൽ ദേഹീ-അഭിമാനിയായി മാറുന്നുണ്ടല്ലോ. അതിനാൽ ഈ അഭ്യാസവും ചെയ്തു കാണിക്കൂ. ബാബ പറയുന്നു തീരുമാനിക്കൂ- ഇത് ശരിയാണോ? കുട്ടികൾക്കും ഇത് പുതിയ കാര്യമൊന്നുമല്ല എന്തുകൊണ്ടെന്നാൽ ബാബ സഹജമായാണ് മനസ്സിലാക്കി തരുന്നത്. ചക്രം കറങ്ങി, ഇപ്പോൾ നാടകം പൂർത്തിയായി, ഇപ്പോൾ ബാബയുടെ ഓർമ്മയിലിരിക്കുന്നു. തമോപ്രധാനത്തിൽ നിന്ന് സതോപ്രധാനമായി മാറി, സതോപ്രധാന ലോകത്തിന്റെ അധികാരിയായി മാറുന്നു, പിന്നീട് ഏണിപ്പടി ഇറങ്ങുന്നു, നോക്കൂ, എത്ര സഹജമായാണ് പറഞ്ഞു തരുന്നത്. ഓരോ അയ്യായിരം വർഷത്തിനുശേഷവും എനിക്കു വരേണ്ടി വരുന്നു. ഡ്രാമയുടെ പ്ലാനനുസരിച്ച് ഞാൻ ബന്ധനസ്ഥനാണ്. വന്ന് കുട്ടികൾക്ക് വളരെ സഹജമായ ഓർമ്മയുടെ യാത്ര പഠിപ്പിക്കുന്നു. ബാബയുടെ ഓർമ്മയിൽ അന്തിമ മനം പോലെ ഗതിയുണ്ടാകും, ഇത് ഈ സമയത്തേക്കു വേണ്ടിയാണ്. ഇത് അവസാന സമയമാണ്. ഇപ്പോൾ ഈ സമയം ബാബ ഇരുന്ന് യുക്തി പറഞ്ഞു തരുന്നു എന്നെ ഓർമ്മിക്കൂ എന്നാൽ സത്ഗതിയുണ്ടാകും. കുട്ടികളും മനസ്സിലാക്കുന്നുണ്ട് പഠിപ്പിലൂടെ ഇന്നതായി മാറും, ഇന്നതായി മാറും എന്ന്. ഞാൻ പോയി പുതിയ ലോകത്തിൽ ദേവീ-ദേവതയായി മാറും. പുതിയ കാര്യമൊന്നുമില്ല, ബാബ ഇടക്കിടക്ക് പറയുന്നു ഒന്നും പുതിയതല്ല. ഇത് ഏണിപ്പടി കയറുകയും -ഇറങ്ങുകയുമാണ്, ജിന്നിന്റെ കഥയില്ലേ. ജിന്നിന് ഏണിപ്പടി ഇറങ്ങുന്നതിന്റെയും കയറുന്നതിന്റെയും ജോലി കൊടുത്തു. ഈ നാടകം തന്നെ കയറുന്നതിന്റെയും ഇറങ്ങുന്നതിന്റെയുമാണ്. ഓർമ്മയുടെ യാത്രയിലൂടെ ഒരുപാട് ശക്തിശാലിയായി മാറും. അതിനാൽ ഭിന്ന-ഭിന്നമായ പ്രകാരത്തിൽ ബാബ കുട്ടികളെ ഇരുന്ന് പഠിപ്പിക്കുന്നു- കുട്ടികളെ ഇപ്പോൾ ദേഹീ- അഭിമാനിയായി മാറൂ. ഇപ്പോൾ എല്ലാവർക്കും തിരിച്ചുപോകണം. നിങ്ങൾ ആത്മാവ് പൂർണ്ണമായും 84 ജന്മമെടുത്ത് തമോപ്രധാനമായി മാറിയിരിക്കുകയാണ്. ഭാരതവാസികൾ തന്നെയാണ് സതോ-രജോ-തമോ ആയി മാറുന്നത് മറ്റൊരു ധർമ്മത്തിനെക്കുറിച്ചും പറയില്ല പൂർണ്ണമായി 84 ജന്മങ്ങളെടുത്തു എന്ന്. ബാബ വന്ന് പറഞ്ഞു തന്നു നാടകത്തിൽ ഓരോരുത്തരുടെയും പാർട്ട് അവരവരുടേതാണ്. ആത്മാവ് എത്ര ചെറുതാണ്. സയൻസുകാർക്ക് ഇത് മനസ്സിലാവുകയേയില്ല ഇത്രയും ചെറിയ ആത്മാവിൽ അവിനാശിയായ പാർട്ട് അടങ്ങിയിട്ടുണ്ടെന്ന്. ഇതാണ് ഏറ്റവും അദ്ഭുതകരമായ കാര്യം. ഈ ചെറിയ ഒരു ആത്മാവ് എത്ര പാർട്ടാണ് അഭിനയിക്കുന്നത്! അതും അവിനാശിയായത്! ഈ ഡ്രാമയും അവിനാശിയാണ് ഒപ്പം ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമാണ്. എപ്പോൾ ഉണ്ടായി എന്നു ചോദിക്കും? അങ്ങനെയല്ല. ഇത് ഉണ്ടാക്കപ്പെട്ടതാണ്. ഈ ജ്ഞാനം വളരെ അദ്ഭുതകരമാണ്, ആർക്കും ഒരിക്കൽപ്പോലും ഈ ജ്ഞാനം പറഞ്ഞു തരാൻപോലും സാധിക്കില്ല. ഈ ജ്ഞാനം പറഞ്ഞു തരാനുള്ള ശക്തി ആർക്കുമില്ല.

അതിനാൽ ഇപ്പോൾ ബാബ ദിവസന്തോറും മനസ്സിലാക്കി തന്നുകൊണ്ടിരിക്കുകയാണ്. നമ്മൾ നമ്മുടെ സഹോദരാത്മാവിന് ജ്ഞാനം നൽകുന്നു എന്ന അഭ്യാസം ചെയ്യൂ, തനിക്കു സമാനമാക്കി മാറ്റുന്നതിനുവേണ്ടി, ബാബയിൽ നിന്ന് സമ്പത്തെടുക്കുന്നതിനുവേണ്ടി. എന്തുകൊണ്ടെന്നാൽ എല്ലാ ആത്മാക്കളുടെയും അവകാശമാണ്. ബാബ വരുന്നത് എല്ലാ ആത്മാക്കൾക്കും അവനവന്റെ ശാന്തിയുടെയും അഥവാ സുഖത്തിന്റെയും സമ്പത്തു നൽകാനാണ്. നമ്മൾ രാജധാനിയിലുണ്ടാകുമ്പോൾ മറ്റെല്ലാവരും ശാന്തിധാമത്തിലായിരിക്കും. പിന്നീട് ജയജയാരവം മുഴങ്ങും, ഇവിടെ സുഖം തന്നെ സുഖമായിരിക്കും അതിനാൽ ബാബ പറയുന്നു പാവനമായി മാറണം. എത്രത്തോളം നിങ്ങൾ പവിത്രമായി മാറുന്നുണ്ടോ അത്രത്തോളം ആകർഷണമുണ്ടാകും. നിങ്ങൾ പൂർണ്ണമായി പവിത്രമായി മാറുമ്പോൾ സിംഹാസനധാരിയായി മാറുന്നു. അതിനാൽ ഈ അഭ്യാസം ചെയ്യൂ. ഇത് കേട്ട് മറുകാതിലൂടെ കളഞ്ഞു അങ്ങനെ മനസ്സിലാക്കരുത്. ഈ അഭ്യാസമില്ലാതെ നിങ്ങൾക്ക് മുന്നോട്ടുപോകാൻ സാധിക്കില്ല. സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കൂ, ആത്മാവാകുന്ന സഹോദര-സഹോദരന് ഇരുന്ന് മനസ്സിലാക്കികൊടുക്കൂ. ആത്മീയ അച്ഛൻ ആത്മീയ കുട്ടികൾക്ക് ഇരുന്ന് മനസ്സിലാക്കി തരുന്നു. ഇതിനെയാണ് ആത്മീയമായ ആദ്ധ്യാത്മിക ജ്ഞാനമെന്ന് പറയുന്നത്. ആത്മീയ അച്ഛനാണ് നൽകുന്നത്. കുട്ടികൾ എപ്പോഴാണോ പൂർണ്ണമായി ആത്മീയമായി മാറുന്നത്, തികച്ചും പവിത്രമായി മാറുന്നത് അപ്പോൾ സത്യയുഗീ സിംഹാസനത്തിലെ അധികാരികളായി മാറുന്നു. പവിത്രമായി മാറാത്തവർ മാലയിലും വരില്ല. മാലയുടെയും അർത്ഥമെന്തെങ്കിലും ഉണ്ടാവുമല്ലോ. മാലയുടെ രഹസ്യം മറ്റൊരാൾക്കും അറിയില്ല. മാലയെ എന്തുകൊണ്ടാണ് സ്മരിക്കുന്നത്? എന്തുകൊണ്ടെന്നാൽ ബാബയെ ഒരുപാട് സഹായിച്ചിട്ടുണ്ട്, അപ്പോൾ എന്തുകൊണ്ട് സ്മരിക്കപ്പെടില്ല. നിങ്ങളെ സ്മരിക്കുന്നുമുണ്ട്, നിങ്ങളുടെ പൂജയുമുണ്ടാകുന്നുണ്ട് ഒപ്പം നിങ്ങളുടെ ശരീരത്തിന്റെയും പൂജ ഉണ്ടാകുന്നുണ്ട്. എന്നാൽ ബാബയാകുന്ന ആത്മാവിനെ മാത്രമാണ് പൂജിക്കപ്പെടുന്നത്. നോക്കൂ, നിങ്ങൾക്ക് ഇരട്ടപൂജയാണ് ലഭിക്കുന്നത്, എന്നേക്കാളും കൂടുതൽ. നിങ്ങൾ ദേവതകളായി മാറുമ്പോൾ ദേവതകളുടെയും പൂജ ചെയ്യുന്നു അതിനാൽ പൂജയിലും നിങ്ങൾ മുന്നിൽ, സ്നേഹസ്മരണയിലും നിങ്ങൾ മുന്നിൽ ഒപ്പം ചക്രവർത്തി പദവിയിലും നിങ്ങൾ മുന്നിൽ. നോക്കൂ, നിങ്ങളെ എത്ര ഉയർന്നതാക്കിയാണ് മാറ്റുന്നത്. സ്നേഹികളായ കുട്ടികളാണെങ്കിൽ, വളരെയധികം സ്നേഹമുണ്ടെങ്കിൽ കുട്ടികളെ തലയിലും, തോളത്തും വെക്കാറുണ്ട്. ബാബ തികച്ചും തലയിലേക്കു വെക്കുന്നു. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) മഹിമക്കും പൂജക്കും യോഗ്യമായി മാറണമെങ്കിൽ ആത്മീയതയുള്ളവരായി മാറണം, ആത്മാവിനെ പവിത്രമാക്കി മാറ്റണം. ആത്മാ അഭിമാനിയാകുന്നതിനുള്ള പരിശ്രമം ചെയ്യണം.

2) മൻമനാഭവയുടെ അഭ്യാസത്തിലൂടെ അളവറ്റ സന്തോഷത്തിൽ കഴിയണം. സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി ആത്മാവിനോട് സംസാരിക്കണം, കണ്ണുകളെ നിർവ്വികാരിയാക്കി മാറ്റണം.

വരദാനം :-
മാസ്റ്റർ രചയിതാവിന്റെ സ്ഥിതിയിലൂടെ ആപത്തുക്കളിൽ പോലും മനോരഞ്ജനത്തിന്റെ അനുഭവം ചെയ്യുന്ന സമ്പൂർണ്ണ യോഗിയായി ഭവിക്കട്ടെ.

മാസ്റ്റർ രചയിതാവിന്റെ സ്ഥിതിയിൽ സ്ഥിതി ചെയ്യുന്നതിലൂടെ ഏറ്റവും വലിയ ആപത്തും ഒരു മനോരഞ്ജനത്തിന്റെ ദൃശ്യം അനുഭവമാകും. മഹാവിനാശത്തിന്റെ ആപത്ത് പോലും സ്വർഗ്ഗത്തിന്റെ ഗേറ്റ് തുറക്കുന്നതിനുള്ള സാധനമാണെന്ന് പറയാറുള്ളത് പോലെ ഏതെങ്കിലും പ്രകാരത്തിലുള്ള ചെറുതും വലുതുമായ പ്രശ്നങ്ങളോ ആപത്തുകളോ മനോരഞ്ജനത്തിന്റെ രൂപമായി കാണപ്പെടും, അയ്യോ- അയ്യോ എന്നതിന് പകരം ഓഹോ ശബ്ദം പുറപ്പെടണം- ദു:ഖവും സുഖത്തിന്റെ രൂപത്തിൽ അനുഭവപ്പെടണം. സുഖ-ദു:ഖത്തിന്റെ ജ്ഞാനം ഉണ്ടായിട്ട് പോലും അതിന്റെ പ്രഭാവത്തിൽ വരരുത്, ദു:ഖത്തെയും ബലികൊടുക്കുന്ന സുഖത്തിന്റെ ദിനങ്ങൾ വരുന്നതിന്റെതാണെന്ന് മനസ്സിലാക്കണം-അപ്പോൾ പറയാം സമ്പൂർണ്ണ യോഗി.

സ്ലോഗന് :-
ഹൃദയ സിംഹാസനത്തെ ഉപേക്ഷിച്ച് സാധാരണ സങ്കൽപം ചെയ്യുക അർത്ഥം മണ്ണിൽ കാൽ വെക്കുക.

അവ്യക്ത സൂചനകൾ- ഇപ്പോൾ സമ്പന്നവും കർമ്മാതീതവുമാകുന്നതിന്റെ ധ്വനി മുഴക്കൂ.

കർമ്മം ചെയ്തു കൊണ്ടും ശരീരത്തിന്റെയും ഭാരരഹിതാവസ്ഥ, മനസ്സിന്റെ സ്ഥിതിയിലും ഭാരരഹിതാവസ്ഥ. കർമ്മത്തിന്റെ ഫലം മനസ്സിനെ ആകർഷിക്കരുത്. എത്രതന്നെ കാര്യങ്ങൾ വർദ്ധിച്ചാലും അത്രയും തന്നെ ഭാരരഹിതാവസ്ഥയും വർദ്ധിക്കണം. കർമ്മം അതിന് നേരെ ആകർഷിക്കരുത്, മറിച്ച് അധികാരിയായി കർമ്മം ചെയ്യിപ്പിക്കുന്നവൻ ചെയ്യിപ്പിച്ചുകൊണ്ടിരി
ക്കുകയാണ്, ചെയ്യുന്നവർ നിമിത്തമായി ചെയ്തുകൊണ്ടിരിക്
കുകയാണ്- ഈ അഭ്യാസത്തെ വർദ്ധിപ്പിക്കൂ എങ്കിൽ സഹജമായിത്തന്നെ സമ്പന്ന കർമ്മാതീതമായിത്തീരും.