സന്തുഷ്ട മണിയായി
വിശ്വത്തിൽ സന്തുഷ്ടതയുടെ പ്രകാശം പരത്തൂ, സന്തുഷ്ടമായിരിക്കൂ, എല്ലാവരെയും
സന്തുഷ്ടമാക്കൂ.
ഇന്ന് ബാപ്ദാദാ തന്റെ സദാ
സന്തുഷ്ടമായിരിക്കുന്ന സന്തുഷ്ട മണികളെ കാണുകയാണ്. ഓരോ സന്തുഷ്ട മണിയുടെയും
തിളക്കം നാനാഭാഗത്തും വളരെ മനോഹരമായി പ്രകാശിക്കുന്നു. ഓരോ സന്തുഷ്ട മണിയും
ബാബയ്ക്ക് വളരെ പ്രീയപ്പെട്ടതാണ്, എല്ലാവർക്കും പ്രീയപ്പെട്ടതാണ്, സ്വയം
പ്രിയപെട്ടതുമാണ്. സന്തുഷടത സർവർക്കും പ്രീയപ്പെട്ടതാണ്. സന്തുഷ്ടത സദാ സർവ്വ
പ്രാപ്തികളാലും സമ്പന്നമായിരിക്കുനത് കാരണം സന്തുഷ്ടതയുള്ളിടത്ത് അപ്രാപ്തമായി
ഒന്നുമില്ല. സന്തുഷ്ട ആത്മാവിൽ സന്തുഷ്ടത സ്വാഭാവിക സ്വഭാവമാണ്. സന്തുഷ്ടതയുടെ
ശക്തി സ്വതവേ സഹജമായി നാനാഭാഗത്തേയ്ക്കും വായുമണ്ഡലം വ്യാപിപ്പിക്കുന്നു. അവരുടെ
മുഖവും കണ്ണുകളും അന്തരീക്ഷത്തിൽ സന്തുഷ്ടതയുടെ അലകൾ പരത്തുന്നു.
സന്തുഷ്ടതയുള്ളിടത്ത് മറ്റ് വിശേഷതകൾ സ്വതവേ വന്ന് ചേരുന്നു. സംഗമയുഗത്തിൽ ബാബയിൽ
നിന്നുള്ള വിശേഷ സമ്മാനമാണ് സന്തുഷ്ടത. സന്തുഷ്ടതയുടെ ശക്തി സാഹചര്യങ്ങളുടെ മേൽ
സദാ വിജയിക്കുന്നു. സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നു എന്നാൽ സന്തുഷ്ടതയുടെ
ശക്തി സദാ ഉന്നതി പ്രാപ്തമാക്കികൊണ്ടിരി
ക്കുന്നു. എത്ര സാഹചര്യങ്ങൾ ഉണ്ടായാലും
മായയും പ്രകൃതിയും എല്ലായ്പ്പോഴും സന്തുഷ്ടമണിയുടെ മുന്നിൽ ഒരു പാവ ഷോ പോലെ
കാണപ്പെടുന്നു, അതിനാൽ സന്തുഷ്ട ആത്മാവ് ഒരിക്കലും
അസ്വസ്ഥനാകുന്നില്ല.
സാഹചര്യങ്ങളുടെ ഷോ വിനോദമായി അനുഭവപ്പെടുന്നു. ഈ വിനോദം
അനുഭവിക്കാൻ തന്റെ സ്ഥിതിയുടെ സീറ്റ് സദാ സാക്ഷി നിരീക്ഷകന്റെതായിരിക്കണം.
സാക്ഷി നിരീക്ഷകന്റെ സ്ഥാനത്ത് സ്ഥിതി ചെയ്യുന്നവർ ഈ വിനോദം അനുഭവിക്കുന്നു.
ദൃശ്യം എത്ര മാറിയാലും സാക്ഷി ദൃഷ്ടാവിന്റെ സീറ്റിൽ സ്ഥിതി ചെയ്യുന്ന സന്തുഷ്ട
ആത്മാവ് സാക്ഷിയാണ്, ഓരോ സാഹചര്യത്തെയും സ്വ സ്ഥിതിയിലേക്ക് മാറ്റുന്നു. ഞാൻ സദാ
സന്തുഷ്ടനാണോ എന്ന് എല്ലാവരും പരിശോധിക്കണം? എപ്പോഴും? എപ്പോഴും ആണോ അതോ ചിലപ്പോൾ
മാത്രം ആണോ?
ബാപ്ദാദ എപ്പോഴും
കുട്ടികളോട് പറയുന്നു ശക്തിയ്ക്ക് വേണ്ടി, സന്തോഷത്തിനു വേണ്ടി, ഡബിൾ ലൈറ്റ് ആയി
പറക്കുന്നതിനു വേണ്ടി സദാ എന്ന വാക്ക് സദാ ഓർമ്മ ഉണ്ടായിരിക്കണം. ചിലപ്പോൾ എന്ന
വാക്ക് ബ്രാഹ്മണ ജീവിതത്തിന്റെ നിഘണ്ടുവിൽ ഇല്ല, കാരണം സന്തുഷ്ടതയുടെ അർത്ഥം
സർവ്വ പ്രാപ്തി എന്നാണ്. സർവ്വ പ്രാപ്തികളും ഉളളയിടത്ത് ചിലപ്പോൾ എന്ന വാക്ക്
ഇല്ല. സദാ അനുഭൂതി ചെയ്യുന്നവർ ആണോ പരിശ്രമിച്ചു കൊണ്ടിരിക്കുന്നവർ
ആണോ?ഓരോരുത്തരും സ്വയം തന്നോട് ചോദിച്ചു, പരോശോധിച്ചുവോ? താങ്കൾ എല്ലാവരും
പ്രത്യകിച്ച് ബാബയുടെ സ്നേഹികൾ, സഹയോഗി, പ്രീയപ്പെട്ട, മധുര മധുരമായ
സ്വപരിവർത്തകരായ കുട്ടികളാണ്.അങ്ങനെ
യാണോ? അങ്ങനെയാണോ? ബാബ നിങ്ങളെ കാണുന്നത്
പോലെ നിങ്ങൾ സ്വയം അനുഭവം ചെയ്യുന്നുണ്ടോ? കൈ ഉയർത്തുക. എപ്പോഴും, ചിലപ്പോൾ
അല്ല, സദാ സന്തുഷ്ടരായിരിക്കുന്നവർ.
സദാ എന്ന വാക്ക് ഓർമ്മയുണ്ടല്ലോ.കൈ അല്പം
സാവധാനത്തിൽ ഉയർത്തുന്നു. നല്ലത്, വളരെ നല്ലത്. കുറച്ച് പേർ ഉയർത്തുന്നുണ്ട്,
ചിന്തിച്ചതിനു ശേഷം ഉയർത്തുന്നു. ബാപ്ദാദ പലതവണ നിങ്ങളുടെ ശ്രദ്ധ
ആകർഷിച്ചിട്ടുണ്ട്, ഇപ്പോൾ സമയത്തെയും സ്വയത്തെയും നോക്കൂ. സമയത്തിന്റെ വേഗതയും
നിങ്ങളുടെ വേഗതയും പരിശോധിക്കുക. പാസ് വിത്ത് ഓണർ ആകണം അല്ലെ. ഓരോരുത്തരും
ചിന്തിക്കുക ഞാൻ ബാബയുടെ പ്രീയപ്പെട്ടവളാണ്, അല്ലെങ്കിൽ പ്രിയപ്പെട്ടവനാണ്.സ്വയം
പ്രിയപെട്ടവനാണ് എന്ന് മനസിലാക്കുന്നുണ്ടോ!ബാപ്ദാദ നിങ്ങൾക്ക് എല്ലാ ദിവസവും
സ്നേഹസ്മരണകൾ നൽകുന്നു? പ്രീയപ്പെട്ട കുട്ടികൾ. ആരാണ് പ്രീയപെട്ടവരാകുന്നത്?
ആരാണോ ബാബയെ ഫോളോ ചെയ്യുന്നത് അവരാണ് പ്രീയപെട്ടവരാകുന്നത് ഫോളോ ചെയ്യുന്നത്
വളരെ വളരെ സഹജമാണ്, ഒരു ബുദ്ധിമുട്ടും ഇല്ല.നിങ്ങൾ ഒരു കാര്യം മാത്രം ഫോളോ
ചെയ്യുകയാണെങ്കിൽ സഹജമായി എല്ലാ കാര്യത്തിലും ഫോളോ ചെയ്യാൻ സാധിക്കും.ബാബ എല്ലാ
ദിവസവും ഓർമ്മിപ്പിക്കുന്ന ഒരു വരി ഉണ്ട്. അത് ഓർമ്മയുണ്ടോ?സ്വയം ആത്മാവാണെന്ന്
മാനസ്സിലാക്കി പിതാവായ എന്നെ ഓർമ്മിക്കുക. ഒരു വരി മാത്രമേയുള്ളു.ബാബയുടെ ഖജനാവ്
കിട്ടിയിട്ടുള്ള ബാബയെ ഓർമ്മിക്കുന്ന ആത്മാവിന് സേവനമില്ലാതെ ജീവിക്കാൻ
കഴിയില്ല, കാരണം അളവറ്റ പ്രാപ്തി ഉണ്ട്, അഖണ്ഡമായ ഖജനാവ് ആണ്.ദാതാവിന്റെ
കുട്ടികളാണ്, നൽകാതെ ഇരിക്കാൻ കഴിയില്ല,നിങ്ങളിൽ കൂടുതൽ പേർക്കും എന്ത് ടൈറ്റിൽ
ആണ് കിട്ടിയിട്ടുള്ളത്?ഡബിൾ വിദേശികൾ. ടൈറ്റിൽ തന്നെ ഡബിൾ ആണ്. ബാപ്ദാദയും
താങ്കളെ എല്ലാവരെയും കാണുമ്പോൾ സന്തോഷിക്കുകയും യാന്ത്രികമായി ഈ ഗാനം
ആലപിക്കുകയും ചെയ്യുന്നു ആഹാ എന്റെ കുട്ടികളെ ആഹാ! നന്നായിട്ടുണ്ട്.വ്യത്യസ്ത
രാജ്യങ്ങളിൽ നിന്ന് ഏത് വിമാനത്തിലാണ് വന്നത്? സ്തൂലമായി ഏതെങ്കിലും വിമാനത്തിൽ
വന്നതായിരിക്കാം, ബാപ്ദാദ ഏത് വിമാനമാണ് കാണുന്നത്?അതീവ സ്നേഹത്തിന്റെ
വിമാനത്തിലാണ് തന്റെ പ്രിയപ്പെട്ട വീട്ടിൽ എത്തിച്ചേർന്നത്.ബാപ്ദാദ ഓരോ
കുട്ടിയ്ക്കും ഇന്ന് ഈ വിശേഷ വരദാനമാണ് നൽകുന്നത് ഓ പ്രീയപ്പെട്ട കുട്ടികളെ സദാ
സന്തുഷ്ട മണിയായി സന്തുഷ്ടതയുടെ പ്രകാശം പരത്തുകയും ചെയ്യൂ.
സന്തുഷ്ടമായിരിക്കുക മറ്റുള്ളവരെ സന്തുഷ്ടമാക്കുക.പല കുട്ടികളും പറയുന്നു
സന്തുഷമായിരിക്കാൻ സഹജമാണ്, മറ്റുള്ളവരെ സന്തുഷ്ടമാക്കുന്നത് അല്പം
ബുദ്ധിമുട്ടുള്ളതാണ്.
ബാപ്ദാദയ്ക്കറിയാം ഓരോ ആത്മാവിനെയും സന്തുഷ്ടമാക്കണമെങ്കിൽ
അതിനുള്ള സഹജമായ മാർഗ്ഗമാണ്, ആരെങ്കിലും നിങ്ങളോട് അസന്തുഷ്ടമാണെങ്കിൽ അല്ലെങ്കിൽ
സ്വയം അസന്തുഷ്ടരായി ഇരികുകയാണെങ്കിൽ താങ്കൾക്കും അവരുടെ അസന്തുഷ്ടതയുടെ പ്രഭാവം
ഉണ്ടാകുന്നു. വ്യർത്ഥ സങ്കൽപ്പങ്ങൾ ഉണ്ടാകുന്നു.ബാപ്ദാദ നിങ്ങൾക്ക്
ശുഭഭാവനയുടെയും ശുഭകാമനയുടെയും മന്ത്രം നൽകിയിട്ടുണ്ട്, ഇപ്പോൾ സ്വയം ഈ
മന്ത്രത്തിന്റെ സ്മൃതി സ്വരൂപമായിരിക്കുകയാ
ണെങ്കിൽ നിങ്ങൾക്ക് വ്യർത്ഥ സങ്കൽപം
വരില്ല.ഇവർ ഇങ്ങനെയാണെന്നു നിങ്ങൾക്കറിയാമെങ്കിലും, ഇവർ ഇങ്ങനെയാണ് പക്ഷെ നമ്മൾ
സദാ വേറിട്ടവരായിരിക്കണം, അവരുടെ വൈബ്രെഷനിൽ നിന്ന് വേറിട്ടവരും ബാബയുടെ
പ്രിയപെട്ടവരുമായി അനുഭവം ചെയ്യൂ.വേറിട്ടതും ബാബയുടെ പ്രിയപെട്ടവരുമായി
താങ്കളുടെ വൈബ്രേഷൻ ആ ആത്മാവിലേക്ക് എത്തിയില്ലെങ്കിലും അന്തരീക്ഷത്തിൽ
വ്യാപിക്കുന്നു. പരിവർത്തനം ഒന്നും ഉണ്ടാകുന്നില്ലെങ്കിൽ താങ്കളുടെ ഉള്ളിൽ ആ
ആത്മാവിന്റെ പ്രഭാവം വ്യർത്ഥ സങ്കല്പങ്ങളുടെ രൂപത്തിൽ ഉണ്ടാകുന്നുണ്ടെങ്കിൽ
വായുമണ്ഡലത്തിൽ എല്ലാവരുടെയും സങ്കൽപം വ്യാപിക്കുന്നു അതുകൊണ്ടു നിങ്ങൾ
വേറിട്ടിരിക്കുന്നവരായി ബാബയുടെ പ്രീയപെട്ടവരായി ആ ആത്മാവിന്റെയും മംഗളത്തിനായി
ശുഭഭാവനയും ശുഭകാമനയും വയ്ക്കൂ. പലപ്പോഴും കുട്ടികൾ പറയാറുണ്ട് അവർ തെറ്റ്
ചെയ്തപ്പോൾ ഞങ്ങൾക്കും നിർബന്ധമായി പറയേണ്ടി വന്നു, അല്പം തന്റെ സ്വഭാവവും ഉണ്ട്,
വായും ശക്തിയുള്ളതായി മാറുന്നു. അവർ തെറ്റ് ചെയ്തു, പക്ഷെ നിങ്ങൾ കാണിച്ച ശക്തി
അതും തെറ്റല്ലേ?അവർ ഒരു തേടി ചെയ്തു, നിങ്ങളുടെ വായിൽ നിന്ന് നിങ്ങൾ ശക്തിയോടെ
പറഞ്ഞത് , അതിനെ ക്രോധത്തിന്റെ അംശം എന്ന് പറയും അത് ശരിയാണോ? തെറ്റിന് തെറ്റ്
തിരുത്താൻ കഴിയുമോ? ഇപ്പോഴത്തെ സമയത്തിനനുസരിച്ച് നിങ്ങളുടെ വാക്കുകളെ
ശക്തിയുള്ളതാക്കാൻ പ്രത്യക ശ്രദ്ധ നൽകുക, ഉച്ചത്തിൽ അല്ലെങ്കിൽ പ്രകോപിതമായ
രീതിയിൽ സംസാരിക്കുന്നത് മാറ്റമില്ല, ഇതും രണ്ടാമത്തെ ക്രമത്തിലുള്ള
വികാരത്തിന്റെ അംശമാണ്.പുഷ്പവൃഷ്ടി നടക്കുന്നത് പോലെ വാക്കുകൾ നിങ്ങളുടെ വായിൽ
നിന്ന് പുറത്ത് വരണമെന്ന് പറയാറുണ്ട്. മധുരമായ വാക്കുകൾ, പുഞ്ചിരിക്കുന്ന മുഖം,
മധുരമായ മനോഭാവം,മധുരമായ ദൃഷ്ടി,മധുരമായ സംബന്ധ സമ്പർക്കം, എന്നിവയും
സേവനത്തിന്റെ മാർഗ്ഗങ്ങളാണ്. നോക്കൂ ആരെങ്കിലും തെറ്റ് ചെയ്തെങ്കിൽ, അത്
തെറ്റാണെങ്കിൽ, നിങ്ങൾ മനസ്സിലാക്കി കൊടുക്കാനുള്ള ലക്ഷ്യത്തിൽ മറ്റൊരു
ലക്ഷ്യവുമല്ല, താങ്കളുടെ ലക്ഷ്യം വളരെ നല്ലതാണ്, അവർക്ക് ശിക്ഷണങ്ങൾ നൽകുന്നു,
പക്ഷെ ഫലത്തിൽ എന്താണ് കാണുന്നത്? അവർ മാറുമോ?മുന്നോട്ടേക്ക് അവർ മുന്നിൽ വരാൻ
ഭയപ്പെടുന്നു. നിങ്ങൾ ഏതൊരു ലക്ഷ്യമാണോ വച്ചത് അത് നടക്കുന്നില്ല,അതിനാൽ സദാ
നിങ്ങളുടെ മനസ്സ് സങ്കൽപം, വാക്ക്, കർമ്മം, സംബന്ധ സമ്പർക്കം ഇവയെല്ലാം മധുരത
നിറഞ്ഞതും അർത്ഥം മഹത്തരമാക്കുക,കാരണം വർത്തമാന സമയത്ത് ആളുകൾ പ്രായോഗിക ജീവിതം
കാണാൻ ആഗ്രഹിക്കുന്നു.വാക്കു
കളിലൂടെ സേവനം ചെയ്യുമ്പോൾ വാക്കുകളുടെ സേവനത്തിൽ
പ്രഭാവിതരാകുകയും അടുത്ത് വരുകയും ചെയ്യുന്നു, ഇത് ഒരു നേട്ടമാണ്. പ്രായോഗിക
മധുരത, മഹാനത,ശ്രേഷ്ഠ ഭാവന, ചലനവും മുഖവും കാണുമ്പോൾ അവർ സ്വയം
പരിവർത്തനത്തിനായി പ്രചോദനം നേടുന്നു, എന്നാൽ ഭാവിയിൽ സമയത്തിന്റെ സാഹചര്യങ്ങൾ
പരിവർത്തനമാകും, അങ്ങനെയുള്ള സമയത്ത് നിങ്ങൾ എല്ലാവരും നിങ്ങളുടെ മുഖത്തിലൂടെയും
പെരുമാറ്റത്തിലൂടെയും കൂടുതൽ സേവനം ചെയ്യണം, അതിനാൽ സ്വയം പരിശോധിക്കൂ സർവ്വ
ആത്മാക്കളെയും പ്രതി ശുഭ ഭാവനയും,ശുഭകാമനയുടെ വൃത്തിയുടെയും ദൃഷ്ടിയുടെയും
സംസ്ക്കാരം സ്വഭവവും സ്വാഭാവികവുമായി മാറിയോ?
ബാപ് ദാദ ഓരോ കുട്ടിയേയും
വിജയമാലയിലെ മണിയായി മാറുന്നത് കാണാൻ ആഗ്രഹിക്കുന്നു. നിങ്ങളും എല്ലാവരും
നിങ്ങളെ സ്വയം ഞങ്ങൾ മാലയിലെ മണികളാകാൻ പോകുന്നവരാണ് എന്ന് മനസിലാക്കുന്നുണ്ടോ.
പല കുട്ടികളും കരുതുന്നത് നിമിത്തമായിരിക്കുന്നവർ മാത്രമാണ് 108 ന്റെ മാലയിൽ വരൂ
എന്നാണ്,മുൻപും പറഞ്ഞിട്ടുണ്ട് ഈ 108 ന്റെ മഹിമ ഭക്തിയുടെ മാലയ്ക്കാണ്,നിങ്ങൾ
ഓരോരുത്തരും വിജയി മണികൾ ആകുകയാണെങ്കിൽ ബാപ്ദാദ മാലയിൽ കൂടുതൽ ഇഴകൾ
ചേർക്കും.വിജയി കുട്ടികളായ നിങ്ങൾ ഓരോരുത്തർക്കും ബാബയുടെ ഹൃദയത്തിലെ മാലയിൽ
സ്ഥാനമുണ്ട്, ഇത് ബാബ ഉറപ്പ് നൽകുന്നു. മനസ്സാ വാചാ കർമ്മണാ ചലനത്തിലും
മുഖത്തിലും കൂടി സ്വയത്തിനെ വിജയി ആക്കൂ. ഇഷ്ടമാണോ, ആകുമോ? ബച്പദാദയുടെ ഉറപ്പാണ്
വിജയമാലയിലെ മണിയാക്കി മാറ്റും. ആരൊക്കെ ആകും? (എല്ലാവരും കൈകൾ ഉയർത്തി)
ബാപ്ദാദ മാലയ്ക്കുള്ളിൽ മാല ഉണ്ടാക്കാൻ തുടങ്ങും.ഡബിൾ വിദേശികൾക്ക് ഇത് ഇഷ്ടമാണ്,
അല്ലെ!വിജയമാലയിലേക്ക് കൊണ്ടുവരുക ബാബയുടെ ജോലിയാണ്, വിജയിയാകുക എന്നത്
നിങ്ങളുടെ ജോലിയാണ്. സഹജമാണോ അല്ലയോ? ബുദ്ധിമുട്ടാണോ? ബുദ്ധിമുട്ടുള്ളവർ കൈകൾ
ഉയർത്തുക. തോന്നുന്നുണ്ടോ?കുറച്ച് കുറച്ചാണ്.ചിലർക്ക് മാത്രം. ബാപ്ദാദ പറയുന്നു
ബാപ്ദാദ എന്ന് പറയുമ്പോൾ ബാബ എന്ന് പറയുന്നതിലൂടെ ബാബയുടെ സമ്പത്ത് ലഭിക്കില്ലേ!
എല്ലാവരും സമ്പത്തിന്റെ അധികാരിയാകുമ്പോൾ, ബാബ എത്ര സഹജമായാണ് സമ്പത്ത്
നൽകുന്നത്, നിമിഷങ്ങളുടെ കാര്യമാണ്.നിങ്ങൾ അംഗീകരിച്ചു, എന്റെ ബാബയാണെന്ന്
അറിഞ്ഞു, ബാബ എന്താണ് പറഞ്ഞത്? എന്റെ കുട്ടിയാണ്. കുട്ടിയ്ക്ക് സ്വതവേ
സമ്പത്തിന് അധികാരമുണ്ട്. ബാബ എന്ന് പറയുന്നുണ്ടല്ലോ, എല്ലാവരും ഒരു വാക്കേ
പറയുന്നുള്ളു എന്റെ ബാബ. അങ്ങനെയാണോ? എന്റെ ബാബയാണോ? ഇതിനായി കൈ ഉയർത്തുക. എന്റെ
ബാബയാണ് , എങ്കിൽ എന്റെ സമ്പത്ത് അല്ലെ? എന്റെ ബാബയാകുമ്പോൾ എന്റെ സമ്പത്തും
ബന്ധിതമല്ലേ, എന്താണ് സമ്പത്ത്? ബാബയ്ക്ക് സമാനമാകുക, വിജയിയാകുക.ഡബിൾ വിദേശികൾ
ഭൂരിഭാഗവും കൈകോർത്ത് നടക്കുന്നത് ബാപ്ദാദ കണ്ടു. കൈകോർത്ത് നടക്കുന്നു, ഇതാണ്
ഫാഷൻ.ബാബ പറയുന്നു, ശിവബാബയുടെ കൈ എന്താണ്?ഈ കൈകൾ ഇല്ല, നിങ്ങൾ ശിവബാബയുടെ കൈ
പിടിക്കുമ്പോൾ അത് ഏത് കൈയ്യാണ്? ശ്രീമത്ത് ബാബയുടെ കൈയ്യാണ്. സ്തൂലമായി
കൈകോർത്ത് നടക്കുന്നത് ആസ്വദിക്കുന്നത് പോലെ ശ്രിമത്തതാകുന്ന കൈകളിൽ കൈ കോർത്ത്
നടക്കണം, എന്താ ബുദ്ധിമുട്ടാണോ!ബ്രഹ്മബാബയെ കണ്ടതാണ്, പ്രായോഗിക ഉദാഹരണം
കണ്ടതാണ് ശ്രീമത്തനുസരിച്ച് നടന്നതിലൂടെ സമ്പൂർണ്ണ ഫരിശ്തയുടെ ലക്ഷ്യത്തിലെത്തി!
അവ്യക്ത ഫരിശ്തയായി മാറി. ബാബയെ ഫോളോ ചെയ്യുക ഉണരുന്നത് മുതൽ ഉറങ്ങുന്നത് വരെ
ഓരോ ചുവടിന്റെയും ശ്രീമത്ത് ബാപ്ദാദ പറഞ്ഞുതന്നിട്ടുണ്ട്. എങ്ങനെ ഉണരണം, എങ്ങനെ
നടക്കണം, എങ്ങനെ പ്രവൃത്തികൾ ചെയ്യണം, മനസ്സിൽ ഇങ്ങനെയുള്ള ചിന്തകൾ വരണം, സമയം
എങ്ങനെ ശ്രേഷ്ഠമായി വിനിയോഗിക്കണം. രാത്രി ഉറങ്ങാൻ പോകുന്നത് വരെ ശ്രീമത്ത്
ലഭിച്ചിട്ടുണ്ട്. ഇത് ചെയ്യണമോ വേണ്ടയോ എന്ന് ചിന്തിക്കേണ്ടതില്ല ബ്രഹ്മബാബയെ
പിന്തുടരുക. ബാപ്ദാദയ്ക്ക് ആഴമേറിയ സ്നേഹം ഉണ്ട്, ഒരു കുട്ടി പോലും
വിജയിക്കാതിരിക്കുന്നതോ , രാജാവാകാതിരിക്കുന്നതോ കാണാൻ ആഗ്രഹിക്കുന്നില്ല. എല്ലാ
കുട്ടികളും രാജാ കുട്ടിയാണ്. സ്വരാജ്യ അധികാരിയാണ്, അതിനാൽ നിങ്ങളുടെ സ്വരാജ്യം
മറക്കരുത്. മനസ്സിലായോ?
ബാപ്ദാദ പലതവണ
സൂചിപ്പിച്ചിട്ടുള്ളതാണ് സമയം പെട്ടെന്ന് വരുന്നതാണ്,
ദുർബലമായിക്കൊണ്ടിരി
ക്കുകയാണ് അതിനാൽ എവർറെഡിയുടെയും അശരീരിയുടെയും അനുഭവം
ആവശ്യമാണ്.എത്ര തിരക്കിലായാലും സെക്കന്റിൽ അശരീരിയാകുന്നതിനുള്ള അഭ്യാസം ഇപ്പോൾ
മുതൽ ചെയ്തു നോക്കൂ. ഞങ്ങൾക്ക് വളരെ തിരക്കാണെന്നു നിങ്ങൾ പറയും, എത്ര
തിരക്കുണ്ടായാലും നിങ്ങൾക്ക് ദാഹിക്കുമ്പോൾ എന്ത് ചെയ്യും? വെള്ളം കുടിക്കും
അല്ലെ! ദാഹിച്ചാൽ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണെന്ന് അറിയാം.അതുപോലെ
ഇടയ്ക്കിടയ്ക്ക് അശരീരിയുടെയും ആത്മിക സ്ഥിതിയിലും സ്ഥിതി ചെയ്യുന്നത്
അത്യാവശ്യമാണ് കാരണം വരും കാലങ്ങളിൽ നാനാഭാഗത്തും കുഴപ്പങ്ങൾക്കിടയിലും
അചഞ്ചലമായ സ്ഥിതി ആവശ്യമാണ്. ഇപ്പോൾ മുതൽ വളരെക്കാലത്തെ അഭ്യാസം ഇല്ലെങ്കിൽ
കുഴപ്പങ്ങളുടെ സമയത്ത് എങ്ങനെ അചഞ്ചലമായിരിക്കും! ദിവസം മുഴുവൻ ഒന്നോ രണ്ടോ
മിനിറ്റെങ്കിലും കണ്ടെത്തി സമയമനുസരിച്ചു ആത്മീയ സ്ഥിതിയിലൂടെ അശരീരിയാകാൻ
കഴിയുന്നുണ്ടോ എന്ന് പരിശോധിക്കണം? പരിശോധിക്കൂ , മാറ്റം വരുത്തൂ. പരിശോധിക്കുക
മാത്രമല്ല, മാറ്റം വരുത്തുകയും ചെയ്യൂ. ആവർത്തിച്ച് ഈ അഭ്യാസം
പരിശോധിക്കുന്നതിലൂടെ, പരിഷ്കരിക്കുന്നതിലൂടെ സ്വാഭാവിക സ്ഥിതി ഉണ്ടാകും.
ബാപ്ദാദയോടുള്ള സ്നേഹത്തിന്റെ കാര്യത്തിൽ എല്ലാവരും കൈകൾ ഉയർത്തുന്നുണ്ട്.
സ്നേഹം ഉണ്ടല്ലോ! പൂർണ്ണമായും സ്നേഹം ഉണ്ടോ, അതോ അപൂർണ്ണമാണോ? അപൂർണമായത്
അല്ലല്ലോ! സ്നേഹം ഉണ്ടെങ്കിൽ വാഗ്ദാനം എന്താണ്? എന്ത് വാഗ്ദാനമാണ് നൽകിയത്?
ഒരുമിച്ച് പോകും? അശരീരിയായി ഒരുമിച്ച് നടക്കുമോ അതോ പിന്നിൽ പിന്തുടരുമോ?
ഒരുമിച്ച് നടക്കുമോ? കുറച്ച് സമയം വതനത്തിൽ ഒരുമിച്ചിരുന്നിട്ട് പിന്നെ ആദ്യ
ജന്മത്തിൽ ബ്രഹ്മ ബാബയുടെ കൂടെ വരും. ഇത് വാഗ്ദാനമല്ലേ? അല്ലെ! കൈ
ഉയർത്തിക്കുന്നില്ല, തലയാട്ടുക മാത്രം ചെയ്യൂ.കൈ ഉയർത്തി തളർന്നു പോകും. പിറകിൽ
നടക്കാതെ കൂടെ പോകേണ്ടി വരുമ്പോൾ, ബാബയും ആരെയാണ് കൂടെ കൊണ്ടുപോകുന്നത്?
ബാബയ്ക്ക് സമാനമായവരെ കൂടെ കൊണ്ട് പോകും. ബാബയ്ക്കും ഒറ്റയ്ക്ക് പോകാൻ ഇഷ്ടമല്ല,
കുട്ടികളുടെ കൂടെ പോകണം.ഒരുമിച്ച് പോകാൻ തയ്യാറാണോ! തലയാട്ടു. അങ്ങനെയല്ലേ?
എല്ലാവരും കൂടെ പോകുമോ?എല്ലാവരും കൂടെ പോകാൻ തയ്യാറാണോ?ബാബ പോകുമ്പോൾ കൂടെ പോകും.
ഇപ്പോൾ പോകില്ല, ഇപ്പോൾ വിദേശത്തേക്ക് മടങ്ങിപോകണം. ബാബ ആജ്ഞാപിക്കും, നഷ്ടോമോഹ
സ്മൃതിലബ്ധയുടെ മണി മുഴക്കുമ്പോൾ ഒരുമിച്ച് പോകണം. അപ്പോൾ തയ്യാറാണ്, അല്ലെ!
ഒരുമിച്ച് പോകുന്നത് സ്നേഹത്തിന്റെ അടയാളമാണ്.ശരി.
ബാപ്ദാദ ഓരോ കുട്ടിയേയും
ദൂരെയാണെങ്കിലും സമീപത്ത് അനുഭവം ചെയ്യുന്നു. ശാസ്ത്രത്തിന്റെ സാധനങ്ങൾക്ക്
ദൂരെയുളളതും സമീപത്ത് കൊണ്ട് വരാൻ കഴിയുന്നു, സംസാരിക്കാൻ കഴിയുന്നു, ബാപ്ദാദയും
ദൂരെയിരിക്കുന്ന കുട്ടികളെയും ഏറ്റവും സമീപത്ത് കാണുന്നു. അകലെയല്ല, നിങ്ങൾ
ഹൃദയത്തിൽ ലയിച്ചിരിക്കുന്നു. ബാപ്ദാദ വന്നിട്ടുള്ള ഓരോ കുട്ടികളെയും അവരുടെ
പ്രത്യേക ഊഴമനുസരിച്ച് തന്റെ ഹൃദയത്തിലും കണ്ണുകളിലും ലയിപ്പിച്ച് ഓരോരുത്തരെയും
ഒരുമിച്ച് നടക്കുന്നവരായി, കൂടെ ഇരിക്കുന്നവരായി, ഒരുമിച്ച് രാജ്യം
ഭരിക്കുന്നവരായി കാണുന്നു.ഇന്നുമുതൽ ദിവസം മുഴുവൻ എന്ത് ഡ്രിൽ ചെയ്യും? ഇപ്പോൾ
മുതൽ ഒരു സെക്കന്റിൽ ആത്മാഭിമാനിയായി, തന്റെ ശരീരത്തെ കണ്ടിട്ടും അശരീരി
സ്ഥിതിയിൽ വേറിട്ടവരും ബാബയുടെ പ്രിയപെട്ടവരുമായി അനുഭവം ചെയ്യാൻ കഴിയുന്നുണ്ടോ!
ഇപ്പോൾ ഒരു സെക്കന്റിൽ അശരീരി ഭവ!ശരി. (ബാപ്ദാദ ഡ്രിൽ ചെയ്യിപ്പിച്ചു) അതുപോലെ
ദിവസം മുഴുവനും ഇടയ്ക്കിടയ്ക്ക് ഒരു മിനിറ്റെടുത്ത് ഈ അഭ്യാസത്തെ ഉറപ്പിയ്ക്കൂ,
കാരണം ബാപ്ദാദയ്ക്കറിയാം വരാനിരിയ്ക്കുന്ന സമയം വളരെ കുഴപ്പങ്ങളുടേതാകും. നിങ്ങൾ
എല്ലാവർക്കും സകാശ് നൽകേണ്ടി വരും,സകാശ് കൊടുക്കുന്നത് നിങ്ങളുടെ തീവ്ര
പുരുഷാർത്ഥമായി മാറും. ചുരുങ്ങിയ സമയത്തിനുള്ളിൽ സകാശിലൂടെ സർവ്വ ശക്തികളും
നൽകേണ്ടി വരും, അങ്ങനെയുളള കുഴപ്പങ്ങളുടെ സമയത്ത് ആരാണോ സകാശ് കൊടുക്കുന്നത്
എത്ര പേർക്ക് കൊടുക്കുകയാണെങ്കിലും, അത് അനേകർക്കോ കുറച്ചു പേർക്കോ ആകട്ടെ,
അത്രയും പേർ ദ്വാപര കലിയുഗത്തിൽ അവരുടെ ഭക്തർ ആകും. സംഗമയുഗത്തിലാണ് എല്ലാവരും
ഭക്തരെയും തയ്യാറാക്കുന്നത് കാരണം നിങ്ങൾ കൊടുക്കുന്ന സുഖവും ശാന്തിയും അവരുടെ
ഹൃദയത്തിൽ ലയിച്ചുചേരും നിങ്ങൾക്ക് ഭക്തിയുടെ രൂപത്തിൽ തിരികെ നൽകും. ശരി.
നാനാഭാഗത്തുമുള്ള
ബാപ്ദാദയുടെ കണ്ണുകളുടെ പ്രകാശവും, വിശ്വത്തിന്റെ അടിത്തറയും, ഉദ്ധരിക്കുകയും
ചെയ്യുന്ന ആത്മാക്കൾക്ക്, മാസ്റ്റർ ദുഃഖ നിവാരണം ചെയ്തു സുഖദാതാക്കളായ
കുട്ടികൾക്ക് വിശ്വപരിവർത്തകരായ കുട്ടികൾക്ക് ഹൃദയത്തിൽ നിന്ന് ധാരാളം സ്നേഹ
സ്മരണകളും,കോടികണക്കിന് വരദാനങ്ങളും സ്വകീകരിച്ചാലും. ശരി.
വരദാനം :-
കമ്പയിന്റ്
സ്വരൂപത്തിന്റെ സ്മൃതിയിലൂടെയും സ്ഥാനത്തിന്റെ ലഹരിയിലൂടെയും കല്പകല്പങ്ങളിലെ
അധികാരിയായി ഭവിക്കട്ടെ.
ഞാനും എന്റെ ബാബയും ഈ
സ്മൃതിയിൽ കമ്പയിന്റായിരിക്കൂ ഒപ്പം ഈ ശ്രേഷ്ഠ സ്ഥാനം സദാ സ്മൃതിയിൽ ഉണ്ടാകണം
ഇന്ന് നമ്മൾ ബ്രാഹ്മണരാണ്, നാളെ നമ്മൾ ദേവതകളാകും. ഹംസോ സോഹം എന്ന മന്ത്രം സദാ
ഓർമ്മയുണ്ടാകണം. ഈ സന്തോഷത്തിലും ലഹരിയിലും പഴയ ലോകം എളുപ്പത്തിൽ മറന്ന്
പോകും.നമ്മൾ കല്പ കല്പങ്ങളിലെ അധികാരി ആത്മാവാണെന്ന ലഹരി എപ്പോഴും
ഉണ്ടായിരിക്കും.നമ്മൾ ആയിരുന്നു, നമ്മൾ ആണ്, നമ്മൾ എല്ലാ കല്പത്തിലും ആയിരിക്കും.
സ്ലോഗന് :-
നിങ്ങൾ
നിങ്ങളുടെ അധ്യാപകനായാൽ എല്ലാ കുറവുകളും സ്വതവേ സമാപ്തമാകും.
അവ്യക്ത സൂചന- ഈ അവ്യക്ത
മാസത്തിൽ ബന്ധനമുക്തരായിരുന്ന് ജീവൻമുക്ത സ്ഥിതിയുടെ അനുഭവം ചെയ്യൂ.
ബന്ധനം ആർക്കും ഇഷ്ടമല്ല,
എങ്കിലും ആശ്രിതനാകുമ്പോൾ ബന്ധിതനാകുന്നു. നിങ്ങൾ ആശ്രിത ആത്മാവാണോ
സ്വാതന്ത്രനാണോ എന്ന് പരിശോധിക്കുക?ജീവൻ മുക്തിയുടെ സന്തോഷം ഇപ്പോഴാണ്. ഭാവിയിൽ
ജീവൻ മുക്തിക്കും ജീവൻ ബന്ധനത്തിനും ഇടയിൽ വ്യത്യാസം ഉണ്ടാകില്ല. ഈ സമയത്ത്
ജീവൻമുക്തിയുടെ അനുഭവത്തെ ശ്രേഷ്ഠമായതാണ്. ജീവിതത്തിലാണ്, പക്ഷെ,ബന്ധനത്തിൽ
അല്ല, സ്വതന്ത്രമാണ്.