സമ്പൂര്ണ്ണപവിത്രതയുടെ
വ്രതംവയ്ക്കുകയുംഞാനെ
ന്നഭാവത്തെസ
മര്പ്പിക്കുകയുംതന്നെയാണ്
ശിവജയന്തിആഘോഷിക്കല്
ഇന്ന് വിശേഷിച്ച് ശിവ ബാബ
തന്റെ സാളി ഗ്രാമ കുട്ടികളുടെ ജന്മദിനം ആഘോഷിക്കാന് വന്നിരിക്കുകയാണ്. താങ്കള്
കുട്ടികള് അച്ഛന്റെ ജന്മദിനം ആഘോഷിക്കുവാന് വന്നിരിക്കുന്നു, ബാപ്ദാദ
കുട്ടികളുടെ ജന്മദിനം ആഘോഷിക്കുവാന് വന്നിരിക്കുന്നു എന്തെന്നാല് ബാബയ്ക്ക്
കുട്ടികളോട് വളരെ സ്നേഹമാണ്. ബാബ അവതരിക്കുന്നതേ യജ്ഞം രചിക്കുന്നു യജ്ഞത്തില്
ആണെങ്കില് ബ്രാഹ്മണരെ കൂടാതെ യജ്ഞം സമ്പന്നമാകുന്നില്ല അതിനാല് ഈ ജന്മദിനം
അലൗകികമാണ്, വേറിട്ടതും പ്രിയപ്പെട്ടതുമാണ്. അച്ഛനും മക്കള്ക്കും കൂടി
ഒന്നിച്ചുള്ള ഇങ്ങനെയുള്ള ജന്മദിനം മുഴുവന് കല്പ്പത്തിലും ഉണ്ടായിട്ടില്ല,
ഒരിക്കലും ഉണ്ടാവുകയില്ല. ബാബ നിരാകാരനാണ്, ഒരു വശത്ത് നിരാകാരന്, മറുവശത്ത്
ജന്മം ആഘോഷിക്കുന്നു. ഒരേയൊരു ശിവബാബക്കാണ് സ്വന്തമായി ശരീരം ഇല്ലാത്തത് അതിനാല്
ബ്രഹ്മ ബാബയുടെ ശരീരത്തില് അവതരിക്കുന്നു,ഈ അവതരിക്കുന്നതാണ് ജയന്തിയുടെ
രൂപത്തില് ആഘോഷിക്കുന്നത്. അപ്പോള് താങ്കള് എല്ലാവരും ബാബയുടെ ജന്മദിനം
ആഘോഷിക്കുവാന് വന്നിരിക്കുകയാണോ, സ്വന്തം ആഘോഷിക്കാന് വന്നിരിക്കുകയാണോ? ആശംസകള്
നല്കുന്നതിന് വന്നിരിക്കുകയാണോ ആശംസകള് നേടുവാന് വന്നിരിക്കുകയാണോ? ഈ ഒപ്പം
ഒപ്പം എന്ന പ്രതിജ്ഞ ബാബയ്ക്ക് കുട്ടികളോടാണ്. ഇപ്പോഴും സംഗമത്തില് കമ്പൈന്ഡ്
ആയി ഒപ്പം ആണ്, അവതരണവും ഒപ്പമാണ്, പരിവര്ത്തനം ചെയ്യുന്നതിന്റെ കാര്യവും
ഒപ്പമാണ്,പരംധാം വീട്ടിലേക്ക് പോകുന്നതിലും ഒപ്പം ഒപ്പമാണ്. ഇതാണ് ബാബയ്ക്ക്
കുട്ടികളോടുള്ള സ്നേഹത്തിന്റെ സ്വരൂപം.
ശിവ ജയന്തി ഭക്തരും
ആഘോഷിക്കുന്നു എന്നാല് അവര് കേവലം വിളിക്കുന്നു, ഗീതം പാടുന്നു. താങ്കള്
വിളിക്കുന്നില്ല, താങ്കളുടെ ആഘോഷിക്കല് അര്ത്ഥം സമാനമാകുക. ആഘോഷിക്കുക അര്ത്ഥം
സദാ ഉണര്വുത്സാഹത്തോടെ പറന്നുകൊണ്ടിരിക്കുക. അതിനാല് ഇതിനെ ഉത്സവം എന്ന്
പറയുന്നു. ഉത്സവത്തിന്റെ അര്ത്ഥം തന്നെയാണ് ഉത്സാഹത്തോടെ ഇരിക്കുക. അപ്പോള് സദാ
ഉത്സവം അര്ഥം ഉത്സാഹത്തില് കഴിയുന്നവരല്ലേ! സദാ ഉണ്ടോ അതോ ഇടയ്ക്കിടെയാണോ?
അതുപോലെ നോക്കുകയാണെങ്കില് ബ്രാഹ്മണ ജീവിതത്തിന്റെ ശ്വാസം തന്നെയാണ്
ഉണര്വുത്സാഹം. ശ്വാസം കൂടാതെ കളയുവാന് സാധിക്കുകയില്ല എന്നപോലെ തന്നെ, ഇങ്ങനെ
ബ്രാഹ്മണ ആത്മാക്കള്ക്ക് ഉണര്വുത്സാഹം കൂടാതെ ബ്രാഹ്മണ ജീവിതത്തില് കഴിയുവാന്
സാധിക്കുകയില്ല. എങ്ങനെ അനുഭവം ചെയ്യുന്നില്ലേ? നോക്കൂ വിശേഷിച്ച് ജയന്തി
ആഘോഷിക്കുന്നതിനായി എവിടെവിടെ നിന്ന് ദൂരെ ദൂരെ നിന്ന് ഓടിയെത്തിയിരിക്കുന്നു.
ബാപ്ദാദയ്ക്ക് കുട്ടികളുടെ ജന്മദിനത്തിന്റെ അത്രയും സന്തോഷം ഇല്ല, തന്റെ
ജന്മദിനത്തിന്. അതിനാല് ബാപ്ദാദ ഓരോരോ കുട്ടികള്ക്കും കോടിമടങ്ങ് സന്തോഷത്തിന്റെ
തളികകള് നിറച്ച് നിറച്ച് ആശംസകള് നല്കുകയാണ് ആശംസകള് ആശംസകള് ആശംസകള്.
ബാപ്ദാദയ്ക്ക് ഇന്നത്തെ
ദിവസം സത്യമായ ഭക്തരെയും വളരെ ഓര്മ്മ വരുന്നു. അവര് വ്രതം എടുക്കുന്നു ഒരു
ദിവസത്തേക്ക് താങ്കള് വ്രതം എടുത്തിരിക്കുന്നു മുഴുവന് ജീവിതത്തില് സമ്പൂര്ണ്ണ
പവിത്രമാകുന്നതിന്. അവര് കഴിക്കുന്നതിന്റെ വ്രതം വയ്ക്കുന്നു. താങ്കളും
മനസ്സിന്റെ ഭോജനമായ വ്യര്ത്ഥസങ്കല്പം, നെഗറ്റീവ് സങ്കല്പം, അപവിത്ര
സങ്കല്പങ്ങളുടെ വ്രതം വെച്ചിരിക്കുന്നു. പക്കാവ്രതം വെച്ചില്ലേ? ഈ ഡബിള്
വിദേശികള് മുന്നില് മുന്നില് ഇരിക്കുന്നു. ഈ കുമാരന് പറയൂ കുമാരന്മാര് വ്രതം
എടുത്തില്ലേ, പക്കാ? കച്ചയാവരുത്. മായ കേട്ടുകൊണ്ടിരിക്കുന്നുണ്ട്. മുഴുവന്
ഇന്ത്യയും ഇളകിക്കൊണ്ടിരിക്കുകയല്ലേ അപ്പോള് മായ കാണുകയാണ് ഇന്ത്യ
ഇളകിക്കൊണ്ടിരിക്കുകയാണ്. വ്രതം വയ്ക്കുമ്പോള് പവിത്രമാവുക തന്നെ വേണം. അപ്പോള്
വ്രതം എടുക്കുക അര്ത്ഥം ശ്രേഷ്ഠ മനോവൃത്തി ഉണ്ടാക്കുക. അപ്പോള് ഉണ്ടാകുന്നതുപോലെ
തന്നെ ദൃഷ്ടിയും കൃതിയും സ്വതവേ തന്നെ ആയിത്തീരുന്നു. അപ്പോള് ഇങ്ങനെയുള്ള വ്രതം
വെച്ചില്ലേ? പവിത്ര ശുഭ വൃത്തി, പവിത്ര ശുഭ ദൃഷ്ടി, പരസ്പരം നോക്കുമ്പോള്
എന്താണ് കാണുന്നത്? മുഖത്തെയാണോ കാണുന്നത് അതോ ഭൃകുഡിയുടെ നടുവില് തിളങ്ങി
കൊണ്ടിരിക്കുന്ന ആത്മാവിനെയാണോ കാണുന്നത്? ഏതോ കുട്ടികള് ചോദിച്ചു
സംസാരിക്കുമ്പോള് ജോലി ചെയ്യുമ്പോള് മുഖത്ത് നോക്കി തന്നെ പറയേണ്ടി വരുന്നു
കണ്ണുകളുടെ നേര്ക്ക് ദൃഷ്ടി പോകുന്നു അപ്പോള് ഇടയ്ക്കിടെ മുഖത്തെ കണ്ടുകൊണ്ട്
കുറേശ്ശെ മനോവൃത്തി മാറിപ്പോകുന്നു. ബാപ്ദാദ പറയുന്നു കണ്ണുകള്ക്കൊപ്പം ഒപ്പം
ഭൃകുഡിയും ഉണ്ട്.അപ്പോള് ഭൃഗുടിക്ക് നടുവില് ആത്മാവിനെ കണ്ട് സംസാരിക്കാന്
കഴിയില്ലേ! ബാപ്ദാദ ഇപ്പോള് മുന്നില് ഇരിക്കുന്ന കുട്ടികളുടെ കണ്ണുകളിലേക്കാണോ
നോക്കിക്കൊണ്ടിരിക്
കുന്നത്, അതോ ഭൃഗുടിയിലാണോ നോക്കിക്കൊണ്ടിരിക്
കുന്നത് അറിയാന്
കഴിയുന്നുണ്ടോ? ഒപ്പം ഒപ്പം തന്നെയാണല്ലോ. അപ്പോള് മുഖത്ത് നോക്കിയാലും പക്ഷേ
മുഖത്ത് തിളങ്ങുന്ന നക്ഷത്രത്തെ നോക്കൂ. അപ്പോള് ഈ വ്രതം എടുക്കും
എടുത്തിട്ടുണ്ട് പക്ഷേ ഇനിയും ശ്രദ്ധ നല്കു. ആത്മാവിനെ കണ്ട് സംസാരിക്കണം
ആത്മാവിനോട് ആത്മാവ് സംസാരിച്ചുകൊണ്ടിരിക്
കുകയാണ്. ആത്മാവ്
കണ്ടുകൊണ്ടിരിക്കുകയാണ്. അപ്പോള് മനോവൃത്തി സദാ തന്നെ ശുഭമായിരിക്കും. ഒപ്പം
ഒപ്പം രണ്ടാമത്തെ പ്രതിജ്ഞയാണ് എങ്ങനെയാണോ മനോവൃത്തി അങ്ങനെയുള്ള അന്തരീക്ഷം
ഉണ്ടാകുന്നു. അന്തരീക്ഷം ശ്രേഷ്ഠമാക്കുന്നതിലൂടെ സ്വയത്തിന്റെ
പുരുഷാര്ത്ഥത്തിനൊപ്പം സേവനവും ആകുന്നു. അപ്പോള് ഡബിള് പ്രതിജ്ഞയല്ലേ! ഇങ്ങനെ
തന്റെ ശ്രേഷ്ഠവൃത്തി ഉണ്ടാക്കു എങ്ങനെയുള്ള വികാരി, പതിതരും താങ്കളുടെ
മനോവൃത്തിയുടെ അന്തരീക്ഷത്തിലൂടെ പരിവര്ത്തനപ്പെടട്ടെ. ഇങ്ങനെയുള്ള വ്രതം സദാ
സ്മൃതിയില് ഉണ്ടാകട്ടെ, സ്വരൂപത്തില് ഉണ്ടാകട്ടെ.
ഇന്നത്തെ കാലത്ത് ബാപ്ദാദ
കുട്ടികളുടെ ചാര്ട്ട് കണ്ടു,തന്റെ മനോവൃത്തിയിലൂടെ അന്തരീക്ഷം ഉണ്ടാക്കുന്നതിന്
പകരം എവിടെവിടെയോ ഇടയ്ക്കിടെ മറ്റുള്ളവരുടെ അന്തരീക്ഷത്തിന്റെ പ്രഭാവം വന്ന്
വീഴുന്നു. കാരണമെന്താണ്? കുട്ടികള് ആത്മീയ സംഭാഷണത്തില് വളരെ മധുര മധുരമായി
കാര്യങ്ങള് പറയുന്നു, ഇവരുടെ വിശേഷത നല്ലതായി തോന്നുന്നു, ഇവരുടെ സഹയോഗം വളരെ
നന്നായി ലഭിക്കുന്നു, എന്നാല് വിശേഷത പ്രഭുവിന്റെ ദാനമാണ്. ബ്രാഹ്മണ ജീവിതത്തില്
എന്തുതന്നെ പ്രാപ്തിയുണ്ടോ എന്തുതന്നെ വിശേഷതയുണ്ടോ എല്ലാം പ്രഭു പ്രസാദമാണ്,
പ്രഭുവിന്റെ ദാനമാണ്. അപ്പോള് ദാതാവിനെ മറന്ന് ലേവതയെ ഓര്മിക്കുന്നു.. പ്രസാദം
ഒരിക്കലും ആരുടെയും വ്യക്തിപരമെന്ന് പറയാറില്ല പ്രഭു പ്രസാദം എന്നാണ് പറയുക.
ഇന്നെയാളുടെ പ്രസാദം എന്ന് പറയാറില്ല, സഹയോഗം ലഭിക്കുന്ന നല്ല കാര്യമാണ് സഹയോഗം
നല്കിക്കുന്ന ദാതാവിനെ മറക്കരുതല്ലോ! അപ്പോള് പക്കാ പക്കയായി ജന്മദിനത്തിന്റെ
വ്രതമെടുത്തുവോ? മനോവൃത്തി മാറിയിട്ടുണ്ടോ? സമ്പൂര്ണ്ണ പവിത്രത ഈ സത്യം സത്യമായ
വ്രതം എടുക്കുക അഥവാ പ്രതിജ്ഞ ചെയ്യുക. പരിശോധിക്കു വലിയ വലിയ വികാരത്തിന്റെ
വ്രതം എടുത്തിട്ടുണ്ട് എന്നാല് ചെറിയ ചെറിയ അതിന്റെ കുട്ടി മക്കളില് നിന്ന്
മുക്തമായോ? ജീവിതത്തില് ഗൃഹസ്ഥര്ക്ക് നോക്കിയാലും മക്കളെക്കാളും അധികം പുത്ര
പൗത്രരോടാണ് സ്നേഹം ഉണ്ടാകുന്നത്. അമ്മമാര്ക്ക് സ്നേഹമുണ്ടാകുമല്ലോ. അപ്പോള്
വലിയ വലിയ രൂപത്തോട് ജയിച്ചു, പക്ഷേ ചെറിയ ചെറിയ ചൂഷണ രൂപത്തില് യുദ്ധം
ചെയ്യുന്നില്ലല്ലോ. പലരും പറയുന്നതുപോലെ ആസക്തിയില്ല പക്ഷേ ഇഷ്ടം തോന്നുന്നുണ്ട്.
ഈ സാധനം കൂടുതല് ഇഷ്ടമാണ് എന്നാല് ആസക്തിയില്ല. വിശേഷിച്ച് എന്തുകൊണ്ടാണ് ഇഷ്ടം
തോന്നുന്നത്? അപ്പോള് പരിശോധിക്കും ചെറിയ ചെറിയ രൂപത്തിലും അപവിത്രതയുടെ അംശം
ഇരിക്കുന്നില്ലല്ലോ? എന്തെന്നാല് അംശത്തില് നിന്നും ഒരിക്കല് വംശം ഉണ്ടായേക്കാം.
യാതൊരു വികാരവും ചെറിയ രൂപത്തില് ആയാലും വലിയ രൂപത്തില് ആയാലും വരുന്നതിന്റെ
നിമിത്തം ഒരു വാക്കിന്റെ ഭാവമാണ് ആ ഒരു വാക്കാണ് ഞാന്. ദേഹബോധത്തിന്റെ ഞാന്. ഈ
ഒരു ഞാന് എന്ന വാക്കിലൂടെ അഭിമാനവും വരുന്നു അഭിമാനം അഥവാ
പൂര്ത്തീകരിക്കപ്പെടുന്നി
ല്ലെങ്കില് ക്രോധവും വരുന്നു എന്തെന്നാല്
അഭിമാനത്തിന്റെ ലക്ഷണമാണ് അവര്ക്ക് ഒരു വാക്ക് പോലും തന്റെ അപമാനിക്കുന്നത്
സഹിക്കുവാന് സാധിക്കുകയില്ല അതിനാല് ക്രോധം വരുന്നു. അപ്പോള് ഭക്തര് ബലി
അര്പ്പിക്കുന്നു പക്ഷേ താങ്കള് ഇന്നത്തെ ദിവസത്തില് എന്തെല്ലാം പരിധിയുള്ള ഞാന്
എന്ന ഭാവമുണ്ടോ അതിനെ ബാബയ്ക്ക് നല്കി സമര്പ്പിതമാക്കു. ഇത് ചിന്തിക്കരുത്
ചെയ്യുകയൊക്കെ വേണം, ഒക്കെ വേണം... ഒക്കെ ഒക്കെ പറയണ്ട. സമര്ത്ഥരാണ് സമര്ത്ഥമായി
സമര്പ്പിക്കു. ഒരു പുതിയ കാര്യവും അല്ല എത്ര കല്പം എത്ര തവണ
സമ്പൂര്ണ്ണമായിട്ടുണ്ട് ഓര്മ്മയുണ്ടോ? യാതൊരു പുതിയ കാര്യവുമില്ല. കല്പ്പകല്പം
ആയിട്ടുണ്ട്, ആയിക്കഴിഞ്ഞു ആയിക്കൊണ്ടിരിക്കുന്നു. കേവലം ആവര്ത്തിക്കുകയാണ്.
ആയതിനെ ആക്കണം. അതിനാല് പറയുന്നു ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമ.
ഉണ്ടായതാണ് കേവലം ഇപ്പോള് ആവര്ത്തിക്കണം അതായത് ഉണ്ടാക്കണം. ബുദ്ധിമുട്ടാണോ അതോ
എളുപ്പമാണോ? ബാപ്ദാദ മനസ്സിലാക്കുന്നു സംഗമയുഗത്തിന്റെ വരദാനമാണ് സഹജ
പുരുഷാര്ത്ഥം. ഈ ജന്മത്തില് സഹജപുരുഷാര്ത്ഥത്തിന്റെ വരദാനത്തിലൂടെ 21 ജന്മം സഹജ
ജീവിതം സ്വതവേ തന്നെ പ്രാപ്തമാകും. ബാപ്ദാദ ഓരോ കുട്ടികളെയും പരിശ്രമത്തില്
നിന്നും മുക്തമാക്കുവാന് വന്നിരിക്കുകയാണ്. 63 ജന്മം പരിശ്രമിച്ചു, ഒരു ജന്മം
പരമാത്മ സ്നേഹം, പ്രേമത്തോടെ പ്രയത്നത്തില് നിന്ന് മുക്തമായി മാറു. എവിടെ പ്രേമം
ഉണ്ടോ അവിടെ പ്രയത്നം ഇല്ല. എവിടെ പ്രയത്നം ഉണ്ടോ അവിടെ പ്രേമമില്ല. അപ്പോള്
ബാപ്ദാദ സഹജ പുരുഷാര്ഥി ഭവയുടെ വരദാനം നല്കുകയാണ്, മുക്തമാകുന്നതിനുള്ള
മാര്ഗമാണ് പ്രേമം ബാബയോട് ഹൃദയത്തിന്റെ സ്നേഹം, സ്നേഹത്തില് ലൗലീനം, മഹാ
മന്ത്രമാണ് മന്മനാ ഭവയുടെ മന്ത്രം. അപ്പോള് മന്ത്രത്തെ പ്രയോജനപ്പെടുത്തു.
പ്രയോജനപ്പെടുത്താന് അറിയാമല്ലോ! ബാപ്ദാദ കണ്ടു സംഗമ യുഗത്തില് പരമാത്മാ
സ്നേഹത്തിലൂടെ, ബാപ്ദാദയിലൂടെ എത്ര ശക്തികള് ലഭിച്ചിട്ടുണ്ട്, ഗുണങ്ങള്
ലഭിച്ചിട്ടുണ്ട്,ജ്ഞാനം ലഭിച്ചിട്ടുണ്ട്, സന്തോഷം ലഭിച്ചിട്ടുണ്ട്, ഈ എല്ലാ
പ്രഭു പ്രസാദത്തെയും ഖജനാക്കളെയും സമയത്ത് കാര്യത്തില് ഉപയോഗിക്കൂ.
അപ്പോള് ബാപ്ദാദ എന്താണ്
ആഗ്രഹിക്കുന്നത് കേട്ടുവോ? ഓരോരോ കുട്ടികളും സഹജപുരുഷാര്ത്ഥി സഹജവും തീവ്രവും.
ദൃഢതയെ ഉപയോഗിക്കൂ. ആവുക തന്നെ വേണം, ഞാനായില്ലെങ്കില് പിന്നെ ആരാകും. നാം
തന്നെയായിരുന്നു നാം തന്നെയാണ് ഓരോ കല്പ്പവും നാം തന്നെയാകും. ഇത്രയും ദൃഢ
നിശ്ചയം സ്വയത്തില് ധാരണ ചെയ്യുക തന്നെ വേണം. ചെയ്യുമെന്ന് പറയരുത്, ചെയ്യുക
തന്നെ വേണം. സംഭവിക്കുക തന്നെ വേണം, സംഭവിച്ചിട്ടുള്ളതാണ്.
ബാപ്ദാദ ദേശ വിദേശത്തെ
കുട്ടികളെ കണ്ട് സന്തോഷിക്കുകയാണ്. എന്നാല് കേവലം താങ്കള് മുന്നില് സന്മുഖത്ത്
ഉള്ളവരെ മാത്രമല്ല കാണുന്നത് നാനാഭാഗത്തെയും ദേശവിദേശത്തെ കുട്ടികളെ കാണുകയാണ്.
ഭൂരിഭാഗം അവിടെവിടെ നിന്നും ജന്മദിനത്തിന്റെ ആശംസകള് വന്നിട്ടുണ്ട്, കാര്ഡും
ലഭിച്ചിട്ടുണ്ട്, ഈമെയിലും ലഭിച്ചിട്ടുണ്ട്, ഹൃദയത്തിന്റെ സങ്കല്പങ്ങളും
ലഭിച്ചിട്ടുണ്ട്. ബാബയും കുട്ടികളുടെ ഗീതം പാടുന്നു താങ്കള് ഗീതം
പാടുന്നുണ്ടല്ലോ ബാബാ അങ്ങ് അത്ഭുതം ചെയ്തിരിക്കുന്നു.അപ്പോള് ബാബയും ഗീതം
പാടുന്നു മധുരമായ കുട്ടികള് ചെയ്തിരിക്കുന്നു അല്ഭുതം. ബാപ്ദാദ സദാ പറയുന്നു
താങ്കള് ആണെങ്കില് സന്മുഖത്ത് ഇരിക്കുകയാണ്, എന്നാല് ദൂരെയുള്ളവരും ഹൃദയത്തില്
ഇരിക്കുന്നു. ഇന്ന് നാനാഭാഗത്തും കുട്ടികളുടെ സങ്കല്പ്പത്തില് ഉണ്ട് ആശംസകള്
ആശംസകള് ആശംസകള്. ബാപ്ദാദയുടെ കാതുകളില് ശബ്ദം എത്തിച്ചേരുകയാണ് മനസ്സില്
സങ്കല്പം എത്തിച്ചേരുകയാണ് ഇത് നിമിത്തമായ കാര്ഡാണ്, കത്താണ് പക്ഷേ വലിയ
വജ്രത്തിനേക്കാള് മൂല്യമേറിയ സമ്മാനം ആണ്. എല്ലാവരും കേള്ക്കുകയാണ് ഹര്ഷിതം
ആകുകയാണ്. അപ്പോള് എല്ലാവരും തന്നെ ജന്മദിനം ആഘോഷിച്ചു. രണ്ടു വയസ്സിന്റെ ആകട്ടെ
ഒരു വയസ്സിന്റെ ആകട്ടെ ഒരാഴ്ചയുടെ തന്നെ ആകട്ടെ എന്നാല് യജ്ഞത്തിന്റെ സ്ഥാപനയുടെ
ജന്മദിനമാണ്. അപ്പോള് എല്ലാ ബ്രാഹ്മണരും യജ്ഞ നിവാസികള് തന്നെയാണ്, അതിനാല്
എല്ലാ കുട്ടികള്ക്കും വളരെ വളരെ ഹൃദയത്തിന്റെ സ്നേഹ സ്മരണകളും ആശീര്വാദങ്ങളും.
സദാ ആശീര്വാദങ്ങളില് തന്നെ പാലിക്കപ്പെട്ടു കൊണ്ടിരിക്കു, പറന്നുകൊണ്ടിരിക്കു.
ആശിര്വാദങ്ങള് നല്കുകയും എടുക്കുകയും സഹജമല്ലേ! സഹജമാണോ? ആരാണോ
മനസ്സിലാക്കുന്നത് സഹജമാണ് അവര് കൈ ഉയര്ത്തു. ഇന്ത്യ കൈ വീശു. അപ്പോള്
ആശിര്വാദങ്ങള് വെടിയുന്നില്ലല്ലോ? ഏറ്റവും സഹജ പുരുഷാര്ത്ഥം തന്നെയാണ്
ആശിര്വാദങ്ങള് നല്കുക, ആശിര്വാദങ്ങള് നേടുക. ഇതില് യോഗവും വരുന്നു, ജ്ഞാനവും
വരുന്നു, ധാരണയും വരുന്നു, സേവനവും വരുന്നു. നാല് വിഷയങ്ങളും വന്നുചേരുന്നു
ആശീര്വാദങ്ങള് നല്കുന്നതിലൂടെയും നേടുന്നതിലൂടെയും.
അപ്പോള് ഡബിള് വിദേശികള്
ആശിര്വാദങ്ങള് നല്കുന്നതും നേടുന്നതും സഹജമല്ലേ! സഹജമാണോ? 20 വര്ഷക്കാര് ആരാണ്
വന്നിട്ടുള്ളത് അവര് കൈ ഉയര്ത്തു. താങ്കള് 20 വര്ഷമായിരിക്കുന്നു എന്നാല്
ബാപ്ദാദ താങ്കള് ഏവര്ക്കും കോടിമടങ്ങ് ആശംസകള് നല്കുകയാണ്. എത്ര രാജ്യങ്ങളില്
നിന്നാണ് വന്നിട്ടുള്ളത് 69 രാജ്യങ്ങളില് നിന്ന് ശംസകള് 69 ാം ജന്മദിനം
ആഘോഷിക്കുന്നതിന് 69 രാജ്യങ്ങളില് നിന്ന് വന്നിരിക്കുന്നു എത്ര നല്ലത്.
വരുന്നതില് ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ലല്ലോ. സഹജമായി വന്നില്ലേ! ഇവിടെ
പ്രേമം ഉണ്ടോ അവിടെ യാതൊരു പ്രയത്നവും ഇല്ല. അപ്പോള് ഇന്നത്തെ വിശേഷവരദാനം
എന്താണ് ഓര്മ്മ വയ്ക്കുക? സഹജ പുരുഷാര്ത്ഥി. സഹജമായ കാര്യം പെട്ടെന്ന്
പെട്ടെന്ന് ചെയ്യാറുണ്ട്. പ്രയത്നത്തിന്റെ ജോലി ബുദ്ധിമുട്ട് ആകുന്നല്ലോ
അതുകൊണ്ട് സമയമെടുക്കുന്നു. അപ്പോള് എല്ലാവരും ആരാണ്? സഹജപുരുഷാര്ത്ഥി. പറയൂ
ഓര്മ്മ വയ്ക്കുക. തന്റെ രാജ്യത്തില് പോയി പ്രയത്നത്തില് മുഴുകാതിരിക്കൂ. അഥവാ
ഒരു പ്രയത്നത്തിന്റെ ജോലി വരികയാണെങ്കിലും ഹൃദയം കൊണ്ട് പറയുക ബാബാ, എന്റെ ബാബാ
എങ്കില് പ്രയത്നം അവസാനിച്ചുകൊള്ളും. ശരി ആഘോഷിച്ചുവല്ലോ ബാബയും ആഘോഷിച്ചു,
താങ്കളും ആഘോഷിച്ചു. ശരി.
ഇപ്പോള് ഒരു സെക്കന്ഡില്
ഡ്രില് ചെയ്യാമോ? ചെയ്യാനാവില്ലേ! ശരി (ബാപ്ദാദ ഡ്രില് ചെയ്യിപ്പിച്ചു )
നാനാഭാഗത്തും സദാ ഉണര്വ്വ
ഉത്സവത്തില് കഴിയുന്നവരായ ശ്രേഷ്ഠ കുട്ടികള്ക്ക് സദാ സഹജ പുരുഷാര്ത്ഥി
സംഗമയുഗത്തിന്റെ സര്വ്വ വരദാനി കുട്ടികള്ക്ക് സദാ ബാബയും ഞാന് ആത്മാവും ഇതേ
സ്മൃതിയിലൂടെ ഞാന് എന്ന് പറയുന്നവരായ ഞാന് ആത്മാവ്, സദാ സര്വ്വ ആത്മാക്കള്ക്കും
തന്റെ മനോവൃത്തിയിലൂടെ അന്തരീക്ഷത്തിന്റെ സഹയോഗം നല്കുന്ന എങ്ങനെയുള്ള മാസ്റ്റര്
സര്വ്വശക്തിവാന് കുട്ടികള്ക്കും സ്നേഹ സ്മരണ, ആശിര്വാദങ്ങള്, ആശംസകള്, നമസ്തേ.
ഡബിള് വിദേശി മുതിര്ന്ന
സഹോദരിമാരോട് : എല്ലാവരും പ്രയത്നം നന്നായി
ചെയ്തിട്ടുണ്ട്. ഗ്രൂപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടില്ലേ അപ്പോള് പ്രയത്നം
നന്നായി ചെയ്തു. ഇവിടെ അന്തരീക്ഷവും നല്ലതാണ്,സംഘടനയുടെയും ശക്തിയുണ്ട്. അപ്പോള്
എല്ലാവര്ക്കും റിഫ്രഷ്മെന്റ് നന്നായി ലഭിച്ചു പോകുന്നു താങ്കള് നിമിത്തമായി
മാറുന്നു. നല്ലതാണ്. ദൂരെ ദൂരെ കഴിയുകയല്ലേ, അപ്പോള് സംഘടനയുടെ എന്ത്
ശക്തിയുണ്ടോ അതും വളരെ നല്ലതാണ്. ഇത്രയും മുഴുവന് കുടുംബം ഒന്നിച്ച്
ഉണ്ടാവുന്നതെങ്കില് ഓരോരുത്തരുടെയും വിശേഷതയുടെ പ്രഭാവം പതിയുന്നു. നല്ല പദ്ധതി
ഉണ്ടാക്കിയിട്ടുണ്ട്. ബാപ്ദാദ സന്തുഷ്ടനാണ്. എല്ലാവരുടെയും സുഗന്ധം താങ്കള്
എടുക്കുന്നു. അവര് സന്തോഷിക്കുന്നു താങ്കള്ക്ക് ആശീര്വാദങ്ങള് ലഭിക്കുന്നു.
നല്ലതാണ് എല്ലാവരും കൂടി ചേരുന്നു, ഇത് വളരെ നല്ലതാണ് പരസ്പരമുള്ള കൊടുക്കല്
വാങ്ങലും ഉണ്ടാകുന്നു, റിഫ്രഷ്മെന്റും ഉണ്ടാകുന്നു. പരസ്പരം വിശേഷത എന്താണോ
നന്നായി ഇഷ്ടപ്പെടുന്നത് അതിനെ ഉപയോഗിക്കുന്നു ഇതിലൂടെ സംഘടന നല്ലതായി മാറുന്നു.
ഇത് ശരിയാണ്.
സെന്റര് നിവാസി
സഹോദരിസഹോദരന്മാരോട് : എല്ലാവരും ബാനര്
കാണിച്ചുകൊണ്ടിരിക്
കുകയാണ് അതില് എഴുതിയിട്ടുണ്ട് (സ്നേഹത്തിന്റെയും ദയയുടെയും
ജ്യോതി തെളിയിച്ചു വയ്ക്കും ) വളരെ നല്ല സങ്കല്പം എടുത്തിരിക്കുന്നു. അവനവന്
മേലും ദയാദൃഷ്ടി, കൂട്ടുകാര്ക്ക് മേലും ദയാദൃഷ്ടി,സര്വര്ക്ക് മേലും ദയാദൃഷ്ടി.
ഈശ്വരിയ സ്നേഹം കാന്തമാണ്. അപ്പോള് താങ്കളുടെ അടുക്കല് ഈശ്വരീയ സ്നേഹത്തിന്റെ
കാന്തമുണ്ട്. ഏതു ആത്മാവിനെയും ഈശ്വരീയ സ്നേഹത്തിന്റെ കാന്തത്തിലൂടെ
ബാബയുടേതാക്കുവാന് സാധിക്കും. സെന്ററില് കഴിയുന്നവര്ക്ക് വിശേഷിച്ച്
ഹൃദയത്തിന്റെ ആശീര്വാദങ്ങള് നല്കുകയാണ് താങ്കള് എല്ലാവരും വിശ്വത്തില് പേര്
പ്രസിദ്ധമാക്കിയിരിക്കുന്നു. ഫോണ് കോണുകളില് ബ്രഹ്മകുമാരിസിന്റെ പേര്
പരന്നുവല്ലോ!ബാപ്ദാദയ്ക്ക് വളരെ നല്ല കാര്യമായി തോന്നുന്നു. ഡബിള് വിദേശിയെ പോലെ
ഡബിള് ജോലി ചെയ്യുന്നവരാണ്. ഭൂരിഭാഗം ലൗകിക ജോലിയും ചെയ്യുന്നു, അലൗകിക ജോലിയും
ചെയ്യുന്നു,ബാപ്ദാദ കാണുന്നുണ്ട് ബാപ്ദാദയുടെ ടിവി വളരെ വലുതാണ് ഇങ്ങനെയുള്ള
വലിയ ടിവി ഇവിടെ ഇല്ല. അപ്പോള് ബാപ്ദാദ കാണുന്നു എങ്ങനെ വേഗം വേഗം ക്ലാസ്
എടുത്ത്, ഭക്ഷണം നിന്നുണ്ടാക്കി, ജോലിയില് സമയത്ത് എത്തി അത്ഭുതം ചെയ്യുന്നു.
കാണെക്കാണെ ഹൃദയത്തിന്റെ സ്നേഹം നല്കിക്കൊണ്ടിരിക്കുകയാണ്. വളരെ നല്ലത്.
സേവനത്തിന് നിമിത്തം ആയിരിക്കുന്നു. നിമിത്തമാകുന്നതിനുള്ള സമ്മാനം ബാബ
വിശേഷിച്ച് നല്കിക്കൊണ്ടിരിക്കുന്നു. വളരെ നന്നായി ലക്ഷ്യം വച്ചിട്ടുണ്ട്,
നല്ലതാണ്, നല്ലതായിരിക്കും, നല്ലതാക്കും ശരി.
വരദാനം :-
സര്വ്വ
ഖജനാക്കളുടെയും എക്കോണമിയുടെ ബജറ്റ് ഉണ്ടാക്കുന്ന സൂക്ഷ്മ പുരുഷാര്ത്ഥിയായി
ഭവിക്കട്ടെ.
ലൗകിക രീതിയില് അഥവാ
എക്കോണമി ഉള്ളവര് വീട്ടില് ഇല്ല എങ്കില് ശരിയായ രീതിയില് പോകുവാന്
സാധിക്കുകയില്ല. എങ്ങനെ അഥവാ നിമിത്തം ആയിട്ടുള്ള കുട്ടികള് എക്കോണമി ഉള്ളവര്
അല്ല എങ്കില് സെന്റര് ശരിയായി നടക്കുകയില്ല. അത് പരിധിയുള്ള പ്രവൃത്തിയാണ്,
ഇതാണ് എങ്കില്പരിധിയില്ലാത്ത പ്രവൃത്തി. അപ്പോള് പരിശോധിക്കണം സങ്കല്പം വാക്ക്
ശക്തികളില് എന്തെന്ത് അധിക ചെലവ് ചെയ്തു? സര്വ്വ ഖജനാക്കളുടെയും എക്കണോമിയുടെ
ബജറ്റ് ഉണ്ടാക്കി അതനുസരിച്ച് പോകുന്നവര് അവരെ തന്നെയാണ് സൂക്ഷ്മപുരുഷാര്ത്ഥി
എന്ന് പറയുന്നത്. അവരുടെ സങ്കല്പം വാക്ക് കര്മ്മം ജ്ഞാനത്തിന്റെ ശക്തികള് ഒന്നും
തന്നെ വ്യര്ഥമായി പോകുകയില്ല.
സ്ലോഗന് :-
സ്നേഹത്തിന്റെ ഖജനാക്കളിലൂടെ സമ്പന്നമായി എല്ലാവര്ക്കും സ്നേഹം നല്കു, സ്നേഹം
നേടൂ.
അവ്യക്ത സൂചനകള് : ആത്മീയ
രാജകീയതയുടെയും പരിശുദ്ധിയുടെയും വ്യക്തിത്വം ധാരണ ചെയ്യൂ
പവിത്രതയുടെ ശക്തി പരമ
പൂജ്യം ആക്കുന്നു. പവിത്രതയുടെ ശക്തിയിലൂടെ ഈ പതിയിത ലോകത്തെ പരിവര്ത്തനം
ചെയ്യുന്നു. ശക്തി വികാരങ്ങളുടെ ആത്മീയ എരിയുന്ന ആത്മാക്കളുടെയും ശീതളമാക്കി
തരുന്നു. ആത്മാവിനെ അനേക ജന്മങ്ങളുടെ വികര്മങ്ങളുടെ ബന്ധനത്തില് നിന്ന്
മോചിപ്പിക്കുന്നു. പവിത്രതയുടെ ആധാരത്താല് മുതല് സൃഷ്ടി എന്തെങ്കിലുമെന്തെങ്കിലും
തരത്തില് സ്തംഭിച്ചു പോയിരിക്കുന്നു. ഇതിന്റെ മഹത്വത്തെ അറിഞ്ഞ് പവിത്രതയുടെ
പ്രകാശ കിരീടം ധാരണ ചെയ്തോളൂ.