മധുരമായ കുട്ടികളേ, ബാബ
വന്നിരിക്കുകയാണ്, തന്റെ കുട്ടികളെ തനിക്കു സമാനം മഹിമാ യോഗ്യരാക്കി മാറ്റുവാൻ,
ബാബയുടെ മഹിമ എന്താണോ അത് ഇപ്പോൾ നിങ്ങൾ ധാരണ ചെയ്യുകയാണ്.
ചോദ്യം :-
ഭക്തി മാർഗ്ഗത്തിൽ പരമാത്മാവാകുന്ന പ്രിയതമനെ പൂർണ്ണമായും അറിയാതിരുന്നിട്ടും
മനുഷ്യർ ഏതൊരു വാക്കാണ് വളരെ സ്നേഹത്തോടെ ഓർമ്മിക്കുകയും പറയുകയും ചെയ്യുന്നത്?
ഉത്തരം :-
വളരെ
സ്നേഹത്തോടെ പറയുകയും ഓർമ്മിക്കുകയും ചെയ്യുന്നുണ്ട് - അല്ലയോ പ്രിയതമാ അങ്ങ്
എപ്പോൾ വരുന്നുവോ അപ്പോൾ അങ്ങയെ മാത്രമെ ഓർമ്മിക്കൂ, മാത്രമല്ല മറ്റുള്ളവരിൽ
നിന്ന് ബുദ്ധിയോഗം മാറ്റി അങ്ങയോടൊപ്പം വെക്കാം. ഇപ്പോൾ ബാബ പറയുകയാണ് കുട്ടികളേ,
ഞാൻ വന്നു കഴിഞ്ഞു അതിനാൽ ദേഹി-അഭിമാനിയായി മാറൂ. നിങ്ങളുടെ ആദ്യത്തെ
കടമയാണ്-വളരെ സ്നേഹത്തോടെ ബാബയെ ഓർമ്മിക്കുക.
ഓംശാന്തി.
മധുര-മധുരമായ ജീവാത്മാക്കൾക്ക്, ഇപ്പോൾ പരംപിതാ പരമാത്മാവ് ശരീരം ആധാരമായെടുത്ത്
മനസ്സിലാക്കി തരുകയാണ്, ഞാൻ സാധാരണ വൃദ്ധ ശരീരത്തിലേക്കാണ് വരുന്നത്. വന്ന്
എത്ര കുട്ടികളെയാണ് പഠിപ്പിക്കുന്നത്. ബ്രഹ്മാ മുഖവംശാവലി കുട്ടികൾക്ക്
തന്നെയാണ് മനസ്സിലാക്കി തരുന്നത്, തീർച്ചയായും മുഖത്തിലൂടെത്തന്നെയാണ്
മനസസ്സിലാക്കിക്കൊടു
ക്കുക, വേറെയാർക്ക് മനസ്സിലാക്കി കൊടുക്കും. പറയുകയാണ്
കുട്ടികളെ, നിങ്ങൾ എന്നെ ഭക്തി മാർഗ്ഗത്തിലും വിളിച്ചിരുന്നു - അല്ലയോ പതിത
പാവനാ, ലോകം മുഴുവനും പ്രത്യേകിച്ചും ഭാരതത്തിലുള്ളവരാണ് വിളിക്കുന്നത്. ഭാരതം
തന്നെയായിരുന്നു പാവനമായിരുന്നത്, ബാക്കി എല്ലാവരും ശാന്തിധാമത്തിലായിരുന്നു.
കുട്ടികളുടെ സ്മൃതിയിലുണ്ടാകണം സത്യ-ത്രേതാ യുഗം എന്ന് പറയുന്നത് എന്തിനെയാണ്,
ദ്വാപര കലിയുഗം എന്ന് പറയുന്നതും എന്തിനെയാണ്. അവിടെ ആരാര് രാജ്യം ഭരിച്ചിരുന്നു,
നിങ്ങളുടെ ബുദ്ധിയിൽ പൂർണ്ണമായ ജ്ഞാനമുണ്ട്. ഏതുപോലെയാണോ ബാബക്ക് രചനയുടെ ആദി
മദ്ധ്യ അന്ത്യത്തെ കുറിച്ച് ജ്ഞാനമുള്ളത്, അതുപോലെ നിങ്ങളുടെ ബുദ്ധിയിലുമുണ്ട്.
അച്ഛൻ നൽകുന്ന ജ്ഞാനം തീർച്ചയായും മക്കളിലും ഉണ്ടായിരിക്കണം. ബാബ വന്ന്
കുട്ടികളെ തനിക്കു സമാനമാക്കുകയാണ്. എത്രത്തോളം ബാബക്ക് മഹിമയുണ്ടോ അത്രയും
കുട്ടികൾക്കുമുണ്ട്. ബാബ കുട്ടികളെ കൂടുതൽ മഹിമയുള്ളവരാക്കി മാറ്റുകയാണ്.
എപ്പോഴും മനസ്സിലാക്കണം ഇദ്ദേഹത്തിലൂടെയാണ് ശിവബാബ നമ്മളെ പഠിപ്പിക്കുന്നത്,
പരസ്പരം സംസാരിക്കുന്നതും ആത്മാക്കളാണ്. പക്ഷെ മനുഷ്യർ ദേഹാഭിമാനിയായതു കൊണ്ട്
ഇന്നയാളാണ് പഠിപ്പിക്കുന്നത് എന്ന് മനസ്സിലാക്കുന്നു. വാസ്തവത്തിൽ
ചെയ്യുന്നതെല്ലാം ആത്മാവാണ്. ആത്മാവ് തന്നെയാണ് വേഷം അഭിനയിക്കുന്നത്. ദേഹീ
അഭിമാനിയാകണം. അടിക്കടി ബാബയെ ഓർമ്മിക്കണം. ഏതു വരെ സ്വയത്തെ ആത്മാവാണെന്ന്
മനസ്സിലാക്കുന്നില്ലയോ അതു വരെ ബാബയെ ഓർമ്മിക്കാനും സാധിക്കില്ല. മറന്നു പോകും.
നിങ്ങളോട് ചോദിക്കും - നിങ്ങൾ ആരുടെ കുട്ടികളാണ്? അപ്പോൾ പറയാറുണ്ട് ഞങ്ങൾ
ശിവബാബയുടെ കുട്ടികളാണ് എന്ന്. വിസിറ്റേഴ്സ് ബുക്കിലും എഴുതിക്കാറുണ്ട് -
നിങ്ങളുടെ അച്ഛൻ ആരാണ്? അപ്പോൾ ഉടൻ ദേഹത്തിന്റെ അച്ഛന്റെ പേരാണ് പറയുക. ശരി, ഇനി
ആത്മാവിന്റെ അച്ഛന്റെ പേര് പറയൂ. അപ്പോൾ ചിലർ കൃഷ്ണന്റെ, ചിലർ ഹനുമാന്റെ
പേരെഴുതും അല്ലെങ്കിൽ എഴുതും - ഞങ്ങൾക്ക് അറിയില്ല. ഹേയ്, നിങ്ങൾക്ക് ലൗകിക
അച്ഛനെ അറിയാം, എപ്പോഴും ദു:ഖത്തിന്റെ സമയത്ത് ഏത് പാരലൗകിക അച്ഛനെ
ഓർമ്മിച്ചിരുന്നോ ആ അച്ഛനെ അറിയില്ല? പറയുന്നുണ്ട് - അല്ലയോ ഭഗവാനെ ദയ കാണിക്കൂ,
അല്ലയോ ഭഗവാനെ ഒരു കുട്ടിയെ തരൂ എന്നെല്ലാം യാചിക്കാറില്ലേ. ഇപ്പോൾ ബാബ തികച്ചും
സഹജമായ കാര്യം പറയുകയാണ്. നിങ്ങൾ വളരെയധികം ദേഹാഭിമാനത്തിലാണ് കഴിയുന്നത്
അതുകൊണ്ടാണ് ബാബയുടെ സമ്പത്തിന്റെ ലഹരി ഇല്ലാത്തത്. നിങ്ങൾക്ക് വളരെയധികം ലഹരി
ഉണ്ടായിരിക്കണം. ഭഗവാനെ കാണുന്നതിന് വേണ്ടിത്തന്നെയാണ് ഭക്തി ചെയ്യുന്നതും.
യജ്ഞം, തപസ്സ്, ദാനപുണ്യം ചെയ്യുന്നതെല്ലാം ഭക്തിയാണ്. എല്ലാവരും ഒരു ഭഗവാനെയാണ്
ഓർമ്മിക്കുന്നത്. ബാബ പറയുകയാണ് - ഞാൻ നിങ്ങൾ പതികളുടേയും പതിയാണ്, എല്ലാ
പിതാക്കൻമാരുടേയും പിതാവാണ്. എല്ലാവരും തീർച്ചയായും അച്ഛനായ ഭഗവാനെ
ഓർമ്മിക്കുന്നുണ്ട്. ആത്മാക്കളാണ് ഓർമ്മിക്കുന്നത്. പറയുന്നുണ്ട്, ഭ്രുകുടിയുടെ
ഇടയിൽ തിളങ്ങുന്ന അത്ഭുത നക്ഷത്രം...പക്ഷെ ഇത് തിരിച്ചറിവില്ലാതെ വെറുതെ
പറയുകയാണ്. രഹസ്യമൊന്നും അറിയില്ല. നിങ്ങൾക്ക് ആത്മാവിനെ കുറിച്ച് പോലും
അറിയില്ലെങ്കിൽ പിന്നെ ആത്മാവിന്റെ അച്ഛനെ കുറിച്ച് എന്ത് അറിയാനാണ്. ഭക്തി
മാർഗ്ഗത്തിലുള്ളവർക്ക് സാക്ഷാത്കാരവും കിട്ടുന്നുണ്ട്. ഭക്തി മാർഗ്ഗത്തിൽ
പൂജക്ക് വേണ്ടി വലിയ വലിയ ശിവലിംഗങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്തുകൊണ്ടെന്നാൽ
ബിന്ദു രൂപത്തെ കാണിച്ചു കൊടുത്താൽ ആർക്കും ഒന്നും മനസ്സിലാകില്ല. ഇത്
സൂക്ഷ്മമായ കാര്യമാണ്. അഖണ്ഡജ്യോതി സ്വരൂപം എന്ന് പറയുന്ന പരമാത്മാവിനെ മനുഷ്യർ
പറയുന്നത് ഭഗവാന്റെ രൂപം വളരെ വലുതാണ് എന്നാണ്. ബ്രഹ്മ സമാജത്തിലുള്ളവർ
ജ്യോതിയെയാണ് പരമാത്മാവ് എന്ന് പറയുന്നത്. പരംപിതാ പരമാത്മാവ് ബിന്ദുവാണെന്ന്
ലോകത്തിനറിയില്ല, അതുകൊണ്ട് ആശയക്കുഴപ്പത്തിലാണ്. കുട്ടികളും പറയുന്നുണ്ട്, ബാബാ
ആരെയാണ് ഓർമ്മിക്കേണ്ടത്? ഞങ്ങൾ കേട്ടത് വലിയ ശിവലിംഗമാണ് ഭഗവാന്റെ രൂപം എന്നാണ്,
അതിനെയാണ് ഓർമ്മിക്കേണ്ടത് എന്നും മനസ്സിലാക്കുന്നു. ബിന്ദുവിനെ എങ്ങനെ
ഓർമ്മിക്കും. ആത്മാവ് എങ്ങനെ ബിന്ദുവാണോ അതുപോലെ ബാബയും ബിന്ദുവാണ്. ആത്മാക്കളെ
വിളിക്കാറുണ്ടല്ലോ, വരികയും ചെയ്യാറുണ്ട്. ഭക്തി മാർഗ്ഗത്തിൽ സാക്ഷാത്കാരങ്ങൾ
ഉണ്ടാകാറുണ്ട്, ഇതെല്ലാം ഭക്തിയാണ്. ഭക്തിയും ഒന്നിന്റെയല്ല ചെയ്യാറുള്ളത്,
അനേകരെ ഭഗവാനാക്കിയിരിക്കയാണ്. ഭക്തർ ആരുടേയെല്ലാം ഭക്തി ചെയ്യുന്നുവോ അവരെ ഭഗവാൻ
എന്ന് എങ്ങനെ പറയും, അഥവാ പരമാത്മാവ് സർവ്വവ്യാപി ആണെന്ന് പറയുകയാണെങ്കിൽ പിന്നെ
ആരുടെ ഭക്തിയാണ് ചെയ്യുന്നത്. അതും ഭിന്ന പ്രകാരത്തിലുള്ള ഭക്തിയാണ് ചെയ്യുന്നത്.
ബാബ മനസ്സിലാക്കി തരുകയാണ് - കുട്ടികളെ, അനേക വർഷം ഞാൻ ജീവിച്ചിരിക്കും
എന്നൊന്നും ചിന്തിക്കരുത്. ഇപ്പോൾ സമയം സമീപത്തേക്ക് വരുകയാണ്. നിങ്ങൾക്ക്
നിശ്ചയമുണ്ടാകണം ബ്രഹ്മാവിലൂടെ ശിവബാബക്ക് സ്ഥാപന ചെയ്യണം. ബാബ സ്വയം പറയുകയാണ്-
ഞാൻ ഈ ശരീരത്തിലൂടെ നിങ്ങൾക്ക് സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യം
പറഞ്ഞു തരികയാണ്. പാടാറുണ്ട് - ബ്രഹ്മാവിലൂടെ സ്ഥാപന എന്ന്. പുതിയ ലോകത്തെ
തന്നെയാണ് വിഷ്ണു പുരിയെന്ന് പറയുന്നത് അതായത് വിഷ്ണുവിന്റെ തന്നെ രണ്ടു
രൂപങ്ങളാണ് രാജ്യം ഭരിക്കുന്നത് എന്നത് പോലും ആർക്കും അറിയില്ല. ആർക്കും
അറിയില്ല വിഷ്ണു ആരാണെന്ന്. നിങ്ങൾക്ക് അറിയാം ബ്രഹ്മാ-സരസ്വതി തന്നെയാണ്
വിഷ്ണുവിന്റെ രണ്ട് രൂപങ്ങളായി ലക്ഷ്മി-നാരായണന്റെ രൂപത്തിൽ പാലനയും ചെയ്യുന്നത്.
ബ്രഹ്മാവിലൂടെ സ്ഥാപന, വിഷ്ണുപുരി അർത്ഥം പിന്നെ സ്വർഗ്ഗത്തിന്റെ പാലനയും ചെയ്യും.
നിങ്ങളുടെ ബുദ്ധിയിലുണ്ടാകണം - ബാബ ജ്ഞാന സാഗരനാണ്. മനുഷ്യ സൃഷ്ടിയുടെ
ബീജരൂപനാണ്. ഈ ഡ്രാമയുടെ ആദി മദ്ധ്യ അന്ത്യത്തെ കുറിച്ച് ബാബക്ക് അറിയാം. ബാബ
പതിത പാവനനാണ്, എന്താണോ ബാബയുടെ കർത്തവ്യം, അതു തന്നെയാണ് നിങ്ങളുടെ കർത്തവ്യം.
നിങ്ങളും സർവ്വരെയും പതിതത്തിൽ നിന്നും പാവനമാക്കി മാറ്റണം. ലോകത്താണെങ്കിൽ ഒരു
അച്ഛന് 3-4 മക്കളുണ്ടാകും, ചില മക്കൾ ഉയർന്ന സ്ഥിതിയിലായിരിക്കും, ചിലർ താഴ്ന്ന
അവസ്ഥയിലും. ഇവിടെ പതിതരെ പാവനമാക്കി മാറ്റാനുള്ള ഒരെ ഒരു പഠിപ്പാണ് ബാബ
പഠിപ്പിക്കുന്നത്. എല്ലാവർക്കും ഈ ലക്ഷ്യം കൊടുക്കണം ശിവബാബ പറയുകയാണ് - എന്നെ
ഓർമ്മിക്കൂ. ഗീതയിൽ തലകീഴായി കൃഷ്ണ ഭഗവാനുവാചാ എന്ന് എഴുതിയിട്ടുണ്ട്. നിങ്ങൾ
മനസ്സിലാക്കി കൊടുക്കണം- ഭഗവാൻ നിരാകാരനാണ്, പുനർജന്മ രഹിതനാണ്. മതിയല്ലോ ഇതു
തന്നെയാണ് തെറ്റ്. ഇപ്പോൾ നിങ്ങൾ കുട്ടികൾ കൃഷ്ണപുരിയുടെ അധികാരിയായി മാറുകയാണ്.
ചിലർ രാജധാനിയിലേക്ക് വരും, ചിലർ പ്രജയാകും.
കൃഷ്ണപുരി എന്ന് പറയുന്നത് എന്തുകൊണ്ടെന്നാൽ കൃഷ്ണനെ എല്ലാവർക്കും വളരെ ഇഷ്ടമാണ്.
കുട്ടികൾ എല്ലാവർക്കും പ്രിയപ്പെട്ടതാകുമല്ലോ. മാതാപിതാക്കളോട് കുട്ടികൾക്കും
സ്നേഹമുണ്ട്. സ്നേഹം എല്ലാം പരിഹരിക്കുന്നു. ഇപ്പോൾ ബാബ മനസ്സിലാക്കി തരുകയാണ്.
നിങ്ങൾ സ്വയത്തെ ശരീരമാണെന്ന് മനസ്സിലാക്കരുത്. ഓരോ നിമിഷവും ആത്മാവാണെന്ന
നിശ്ചയത്തിലിരിക്കണം. ആത്മാഭിമാനിയാകൂ. ബാബയും നിരാകാരനാണ്, എന്നാൽ മനസ്സിലാക്കി
തരുന്നതിന് ബാബക്ക് ശരീരം എടുക്കേണ്ടി വരുന്നു. ശരീരമില്ലാതെ മനസ്സിലാക്കി തരുവാൻ
സാധിക്കില്ലല്ലോ. നിങ്ങൾക്കെല്ലാം സ്വന്തം ശരീരമുണ്ട്. എന്നാൽ ബാബ ലോൺ
എടുക്കുകയാണ്. ബാക്കി ഇതിൽ പ്രേരണയുടെ കാര്യമൊന്നുമില്ല. ബാബ സ്വയം പറയുകയാണ്-
ഞാൻ ഈ ശരീരം ധാരണ ചെയ്ത് കുട്ടികളെ പഠിപ്പിക്കുകയാണ് എന്തുകൊണ്ടെന്നാൽ
നിങ്ങൾക്ക് തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമാകണം. പാടുന്നുണ്ട്, പതിത പാവനാ
വരൂ, പക്ഷെ അർത്ഥം മനസ്സിലാക്കുന്നില്ല. ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നുണ്ട്
ബാബ എങ്ങനെയാണ് നമ്മളെ പാവനമാക്കി മാറ്റുന്നത്. ഇതെല്ലാം നിങ്ങൾക്ക് അറിയാം.
സത്യയുഗത്തിൽ കേവലം നമ്മുടെ ചെറിയ വൃക്ഷമാണ് ഉണ്ടാവുക, നിങ്ങൾ സ്വർഗ്ഗത്തിലേക്ക്
പോകും. ബാക്കി എത്ര ഖണ്ഡങ്ങളാണോ ഉള്ളത് അതിന്റെ പേരും അടയാളം പോലും ഉണ്ടാകില്ല.
ഭാരതഖണ്ഡം സ്വർഗ്ഗമാകും. പരമപിതാ പരമാത്മാവ് വന്ന് സ്വർഗ്ഗത്തിന്റെ സ്ഥാപന
ചെയ്യുകയാണ്. ഇപ്പോൾ നരകമാണ്. പ്രാചീന ഭാരത ഖണ്ഡത്തിൽ ദേവതകളുടെ
രാജ്യമുണ്ടായിരുന്നു, എന്നാൽ ഇപ്പോഴില്ല. ദേവതകളുടെ ക്ഷേത്രങ്ങൾ ഇവിടെ ഉണ്ട്,
ചിത്രങ്ങളുമുണ്ട്. അപ്പോൾ ഇതെല്ലാം ഭാരതത്തിന്റെ തന്നെ കാര്യമല്ലേ. ഭാരതം
സ്വർഗ്ഗമായിരുന്നു എന്നത് ഒരു ഭാരതവാസിയുടേയും ബുദ്ധിയിൽ ഇല്ല, ലക്ഷ്മി നാരായണൻ
അധികാരികളായിരുന്നു, അപ്പോൾ വേറെ ഒരു ഖണ്ഡവും ഉണ്ടായിരുന്നില്ല. ഇപ്പോഴാണെങ്കിൽ
അനേകം ധർമ്മങ്ങളാണ്. ഭാരതവാസികൾ ധർമ്മഭ്രഷ്ടരും കർമ്മ ഭ്രഷ്ടരുമായി. കൃഷ്ണനെ
ശ്യാമസുന്ദരൻ എന്ന് പറയുന്നുണ്ട് പക്ഷെ അർത്ഥം മനസ്സിലാക്കുന്നില്ല. തീർച്ചയും
കറുത്തതായിരുന്നു. കൃഷ്ണനെ സർപ്പം കടിച്ചത് കൊണ്ടാണ് കറുത്ത് പോയതെന്ന്
പറയാറുണ്ട്. കൃഷ്ണൻ സത്യയുഗത്തിലെ രാജകുമാരനാണ്, എങ്ങനെയാണ് കറുത്തതായത്. ഇപ്പോൾ
നിങ്ങൾ ഈ കാര്യങ്ങൾ മനസ്സിലാക്കി. കൃഷ്ണന്റെ മാതാ പിതാക്കളും ഇപ്പോൾ പഠിച്ചു
കൊണ്ടിരിക്കുകയാണ്. മാതാ പിതാവിനെക്കാളും ഉത്തമം എന്ന് മഹിമയുള്ളത് കൃഷ്ണനാണ്.
മാതാ പിതാവിന് പ്രശസ്തിയൊന്നുമില്ല. അല്ലെങ്കിൽ ഏത് മാതാപിതാവാണോ ഇങ്ങനെയുള്ള
കുട്ടിക്ക് ജന്മം നൽകിയത് അവരും സർവ്വരുടേയും പ്രിയപ്പെട്ടവരാകണ്ടേ. പക്ഷെ ഇല്ല,
മഹിമ മുഴുവൻ രാധക്കും കൃഷ്ണനുമാണ്. മാതാ പിതാവിന് ഒന്നുമില്ല. നിങ്ങളുടെ
ബുദ്ധിയിൽ ജ്ഞാനമുണ്ട്. ജ്ഞാനം പകലാണ്, ഭക്തി രാത്രിയാണ്. അന്ധകാരം നിറഞ്ഞ
രാത്രിയിൽ കഷ്ടപ്പെട്ടുകൊണ്ടിരി
ക്കുകയാണ്.
ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി തരുകയാണ്- വീട്ടിലിരുന്നോളൂ, ഈ സേവനവും
ചെയ്യൂ. ഒരേ ഒരു പ്രിയതമന്റെ അരകല്പത്തെ പ്രിയതമകളാണ് നമ്മളെല്ലാവരും എന്നത്
ആർക്ക് വേണമെങ്കിലും മനസ്സിലാക്കി കൊടുക്കൂ. ഭക്തി മാർഗ്ഗത്തിൽ എല്ലാവരും ബാബയെ
ആണ് ഓർമ്മിക്കുന്നത് അപ്പോൾ പ്രിയതമനല്ലേ. എന്നാൽ പൂർണ്ണമായും പ്രിയതമനെ
അറിയുന്നില്ല. വളരെ സ്നേഹത്തോടെ ഓർമ്മിക്കുന്നുണ്ട്, അല്ലയോ പ്രിയതമാ അങ്ങ്
എപ്പോഴാണോ വരുന്നത് ഞങ്ങൾ കേവലം അങ്ങയെ മാത്രം ഓർമ്മിക്കാം മാത്രമല്ല സർവ്വരിൽ
നിന്നും ബുദ്ധിയോഗം വേർപെടുത്തി അങ്ങയിൽ വെക്കാം. ഇങ്ങനെ പാടിയിരുന്നുവല്ലോ,
പക്ഷെ എന്ത് സമ്പത്താണ് ബാബയിൽ നിന്നും പ്രാപ്തമാകുന്നത് ഇത് ആർക്കും അറിയില്ല.
ഇപ്പോൾ ബാബ മനസ്സിലാക്കി തരുകയാണ് - നിങ്ങൾ ദേഹിഅഭിമാനിയാകു. നിങ്ങൾ കുട്ടികളുടെ
ആദ്യത്തെ കടമ ബാബയെ ഓർമ്മിക്കുക എന്നതാണ്. പുത്രൻ എപ്പോഴും അച്ഛനെയും, പുത്രി
അമ്മയേയുമാണ് ഓർമ്മിക്കുക. പുത്രൻ മനസ്സിലാക്കുന്നുണ്ട് ഞാൻ അച്ഛന്റെ അവകാശിയാകും.
പുത്രി മനസ്സിലാക്കുന്നു എനിക്ക് പിതാവിന്റെ ഗൃഹത്തിൽ നിന്നും അമ്മായി അച്ഛന്റെ
വീട്ടിലേക്ക് പോകണം. ഇപ്പോൾ നിരാകാരത്തിലും സാകാരത്തിലും നമുക്ക് അച്ഛന്റെ
വീടാണ്. വിളിക്കുന്നുണ്ട്, അല്ലയോ പരംപിതാ പരമാത്മാവേ ദയ കാണിക്കൂ. ദു:ഖം
ഹരിച്ച് സുഖം തരൂ, ഞങ്ങളെ മുക്തമാക്കൂ, ഞങ്ങളുടെ വഴികാട്ടിയാകു. പക്ഷെ ഇതിന്റെ
അർത്ഥം വലിയ വലിയ വിദ്വാൻമാർക്കും ആചാര്യൻമാർക്കും പോലും അറിയില്ല. ബാബ
സർവ്വരുടേയും മുക്തിദാതാവാണ്, സർവ്വരുടേയും മംഗളകാരിയാണ്. ബാക്കി മനുഷ്യന് തന്റെ
തന്നെ മംഗളം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ മറ്റുള്ളവരുടെ മംഗളം എങ്ങനെ ചെയ്യാനാണ്.
ഇവിടെ ബാബ പറയുന്നു ഞാൻ വരുന്നത് ഗുപ്തമായിട്ടാണ്, ഖുദാ ദോസ്ത് (ഈശ്വരൻ സുഹൃത്ത്)
എന്ന കഥ കേട്ടിട്ടില്ലേ. ഇത് കലിയുഗത്തിന്റേയും സത്യയുഗത്തിന്റേയും ഇടയിലുള്ള
പാലമാണ്, നിങ്ങൾക്ക് അക്കരെ എത്തണം. ഇപ്പോൾ ഭഗവാൻ അച്ഛനാണ്, കൂട്ടുകാരനാണ്, മാതാ,
പിതാ ശിക്ഷകന്റെയും പാർട്ട് അഭിനയിക്കുന്നുണ്ട്. ഇവിടെ സാക്ഷാത്കാരം കിട്ടിയാൽ
നിങ്ങൾ മായാജാലമാണെന്ന് പറയും. തീവ്രമായ ഭക്തി ചെയ്യുന്നവർക്കാണ് സാക്ഷാത്കാരം
കിട്ടുന്നത്. ദർശനം നൽകൂ ഇല്ലെങ്കിൽ ഞങ്ങൾ കഴുത്ത് മുറിക്കും എന്നെല്ലാം
പറയുന്നുണ്ട്, അപ്പോൾ സാക്ഷാത്കാരവും കിട്ടാറുണ്ട്, വീട്ടിലിരിക്കുന്നവർക്കും
ധാരാളം സാക്ഷാത്കാരങ്ങൾ കിട്ടാറുണ്ട്. ദിവ്യദൃഷ്ടിയുടെ താക്കോൽ ബാബയുടെ കൈയിലാണ്.
അർജുനനും ഞാൻ ദിവ്യദൃഷ്ടി കൊടുത്തല്ലോ. വിനാശവും കണ്ടു, തന്റെ രാജ്യവും കണ്ടു.
ഇപ്പോൾ മനസ്സു കൊണ്ട് ബാബയെ ഓർമ്മിക്കൂ അപ്പോൾ ആ പദവി പ്രാപ്തമാകും എന്നും
കേട്ടു. ഇപ്പോൾ നിങ്ങൾ മനസ്സിലാക്കി വിഷ്ണു ആരാണ്? ക്ഷേത്രങ്ങൾ
ഉണ്ടാക്കുന്നവർക്ക് പോലുമറിയില്ല. വിഷ്ണുവിലൂടെ പാലന എന്ന് കാണിച്ചിട്ടുണ്ട്, 4
കൈകളുടെ അർത്ഥമാണ്-രണ്ട് കൈകൾ പുരുഷന്റെയും രണ്ട് കൈകൾ സ്ത്രീയുടേയുമാണ്.
വിഷ്ണുവിന്റെ രണ്ട് രൂപങ്ങളാണ് ലക്ഷ്മിയും നാരായണനും. പക്ഷെ അവർക്ക് ഒന്നും
അറിയില്ല. ഒന്നിന്റേയും ജ്ഞാനമില്ല. ശിവബാബയുടേതുമില്ല, വിഷ്ണുവിന്റേയുമില്ല.
ആദ്യമാദ്യം ബാബയുടെ ആകർഷണത്തിൽ ധാരാളം പേർ വരുമായിരുന്നു. ആരംഭത്തിൽ മുറ്റം
മുഴുവൻ നിറയുമായിരുന്നു. ജഡ്ജും, മജിസ്രേ്തട്ടുമാരുമെല്ലാം വന്നിരുന്നു.
പിന്നെയാണ് വികാരത്തിന്റെ പേരിൽ യുദ്ധം തുടങ്ങിയത്, വികാരമില്ലെങ്കിൽ കുട്ടികൾ
എങ്ങനെ ജനിക്കും എന്നെല്ലാം ചോദിക്കാൻ തുടങ്ങി. ഇത് സൃഷ്ടിയുടെ വൃദ്ധിക്കുള്ള
നിയമമാണ് എന്നെല്ലാം അവർ പറയാൻ ആരംഭിച്ചു. അവർ ഗീതയിൽ എഴുതിയിരിക്കുന്ന കാര്യം
തന്നെ മറന്നിരിക്കുന്നു-ഭഗവാനുവാചാ, കാമം മഹാശത്രുവാണ്, അതിനു മുകളിൽ വിജയം
പ്രാപിക്കണം. സ്ത്രീയും പുരുഷനും ഒരുമിച്ച് വരുകയാണെങ്കിൽ ഈ ജ്ഞാനം കൊടുത്തോളൂ
എന്നെല്ലാം പറയാൻ തുടങ്ങി. ഒറ്റക്ക് വരുന്നവർക്ക് കൊടുക്കരുത് എന്ന് പറഞ്ഞു.
അപ്പോൾ രണ്ടു പേർ വന്നാൽ കൊടുക്കാമല്ലോ. എന്നാൽ രണ്ടു പേർ ഒരുമിച്ച് വന്നാലും
ജ്ഞാനം ചിലർ ഉൾക്കൊള്ളും, ചിലർ ഉൾക്കൊള്ളില്ല. ഭാഗ്യത്തിൽ ഇല്ലെങ്കിൽ എന്തു
ചെയ്യാൻ സാധിക്കും. ഒരാൾ ഹംസവും ഒരാൾ കൊറ്റിയുമാകുന്നുണ്ട്. ഇവിടെ നിങ്ങൾ
ബ്രാഹ്മണർ ദേവതകളേക്കാൾ ഉത്തമരാണ്. നിങ്ങൾക്കറിയാം നിങ്ങൾ ഈശ്വരീയ സന്താനങ്ങളാണ്,
ശിവബാബയുടെ കുട്ടികളാണ്. അവിടെ സ്വർഗ്ഗത്തിൽ നിങ്ങൾക്ക് ഈ ജ്ഞാനമുണ്ടാകില്ല,
നിരാകാരി ലോകത്തിൽ മുക്തിധാമത്തിലും ഉണ്ടാകില്ല. ഈ ജ്ഞാനം ശരീരം
നശിക്കുന്നതോടൊപ്പം തന്നെ മറക്കും. ഇപ്പോൾ നിങ്ങൾക്ക് ജ്ഞാനമുണ്ട്, ഒരു ബാബ
നിങ്ങളെ പഠിപ്പിക്കുകയാണ്. ഇപ്പോൾ ഈ കളി പൂർത്തിയാകുകയാണ്, എല്ലാ അഭിനേതാക്കളും
ഹാജരാണ്. ബാബയും ഹാജരാണ്. ബാക്കിയുള്ള ആത്മാക്കളും വന്നുകൊണ്ടിരിക്കുകയാണ്.
എപ്പോഴാണോ എല്ലാവരും എത്തുന്നത് അപ്പോൾ വിനാശവും നടക്കും, പിന്നെ എല്ലാവരെയും
ബാബ കൂടെ കൂട്ടി കൊണ്ടു പോകും. എല്ലാവർക്കും പോകണം, ഈ പതിത ലോകത്തിന്റെ വിനാശവും
നടക്കണം.ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) പതിതരെ
പാവനമാക്കുന്ന കർമ്മം ബാബയുടേതാണ് അത് തന്നെ നിങ്ങളും ചെയ്യണം. എല്ലാവർക്കും
പാവനമാകുന്നതിന് ബാബയെ ഓർമ്മിക്കുന്ന ലക്ഷ്യം കൊടുക്കണം.
2) ഈ ബ്രാഹ്മണ ജീവിതം
ദേവതകളേക്കാൾ ഉത്തമമായ ജീവിതമാണ്, ഈ ലഹരിയിൽ കഴിയണം. മറ്റെല്ലാറ്റിൽ നിന്നും
ബുദ്ധിയോഗത്തെ മാറ്റി ഒരു പ്രിയതമനെ ഓർമ്മിക്കൂ.
വരദാനം :-
ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ശക്തിയിലൂടെ സേവനത്തിൽ സഫലത
പ്രാപ്തമാക്കുന്ന സ്നേഹി സഹയോഗിയായി ഭവിക്കട്ടെ
ആരംഭത്തിൽ ജ്ഞാനത്തിന്റെ
ശക്തി കുറവായിരുന്നു, എന്നാൽ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ആധാരത്തിൽ സഫലത
ലഭിച്ചു. ബുദ്ധിയിൽ രാവും പകലും ബാബയുടെയും യജ്ഞത്തിന്റെയും നേർക്ക്
ലഹരിയുണ്ടായിരുന്നു. അന്തരംഗത്തിൽ നിന്നും വന്നിരുന്നു- ബാബാ, യജ്ഞം. ഇതേ സ്നേഹം
എല്ലാവരെയും സഹയോഗത്തിലേക്ക് കൊണ്ടുവന്നു. ഇതേ ശക്തിയിലൂടെ കേന്ദ്രമായി.
സാകാരസ്നേഹത്തിലൂടെ തന്നെ മന്മനാഭവയായി. സാകാരസ്നേഹം തന്നെ സഹയോഗിയാക്കി.
ഇപ്പോഴും ത്യാഗവും സ്നേഹത്തിന്റെയും ശക്തിയിലൂടെ വലയം സൃഷ്ടിക്കൂ എങ്കിൽ സഫലത
ലഭിക്കും.
സ്ലോഗന് :-
മാലാഖയാകണമെങ്കിൽ വ്യർഥസംസാരം അഥവാ അസ്വസ്ഥമാക്കുന്ന സംസാരത്തിൽ നിന്ന്
മുക്തമാകൂ
അവ്യക്ത സൂചനകൾ- സദാ
അചഞ്ചല, സുദൃഢ, ഏകരസ സ്ഥിതിയുടെ അനുഭവം ചെയ്യൂ
ഏതൊരു സംഭവമുണ്ടായാലും
പ്രകൃതിയുടെയാകട്ടെ, വ്യക്തിയുടെ ആകട്ടെ, രണ്ടിനും അചഞ്ചലസ്ഥിതിയുടെ ആസനത്തെ
അൽപവും ഇളക്കാനാകില്ല. ഇത്രയും പക്കയല്ലേ! ശരീരം ആസനത്തിൽ
ഉറച്ചിരിക്കുന്നില്ലെങ്കിൽ ഇളകുമല്ലോ! ഇങ്ങനെ മനസ് ഇളക്കുന്നില്ലല്ലോ? സദാ
അചഞ്ചലം സുദൃഢം, അൽപം പോലും ഇളക്കമുണ്ടാകരുത്. അഥവാ ഇടയ്ക്ക് ഇളക്കം ഇടയ്ക്ക്
അചഞ്ചലം എങ്കിൽ സിംഹാസനവും ഇടയ്ക്ക് ലഭിക്കും ഇടയ്ക്ക് ലഭിക്കില്ല.