മധുരമായ കുട്ടികളെ-ബാബയിൽ
നിന്നും മുഴുവൻ സമ്പത്തും നേടുന്നതിനായി ബാബയോട് പൂർണ്ണ പ്രീതി വെക്കൂ,
നിങ്ങളുടെ പ്രീതി ഒരുദേഹധാരിയോടുമായിരി
ക്കരുത്.
ചോദ്യം :-
ദൈവീക സമ്പ്രദായത്തിലുള്ളവരുടെ മുന്നിൽ ഏതൊരു വാക്കുകളാണ്കറങ്ങിക്കൊ
ണ്ടേയിരിക്കുക?
ഉത്തരം :-
ബാബയെ
ഓർമ്മിക്കുന്നതിലൂടെയാണ് വികർമ്മങ്ങൾ വിനാശമാകുന്നത്, ദേവീ-ദേവത ധർമ്മത്തിന്റെ
സ്ഥാപനയുണ്ടാകുന്നതെന്ന് നിങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ, ദൈവീക
സമ്പ്രദായത്തിലുളളവരുടെ മുന്നിൽ ഈ വാക്കുകൾ കറങ്ങിക്കൊണ്ടേയിരി
ക്കുന്നു. അവരുടെ
ബുദ്ധിയിലുണ്ടാകും നമുക്ക് ദേവതയായി മാറണം അതിനാൽ നമ്മുടെ ഭക്ഷണരീതി
ശുദ്ധമായിരിക്കണം.
ഗീതം :-
ഭോലാനാഥനെപ്പോലെ വിചിത്രനായി മറ്റാരും തന്നെയില്ല......
ഓംശാന്തി.
ഭോലാനാഥന്റെ കുട്ടികളാണ് കേൾക്കുന്നത്. ആരിൽ നിന്ന്? ഭോലാനാഥനിൽ നിന്ന്.
ഭോലാനാഥനെന്ന് ശിവനെയാണ് പറയുന്നത്. ഭോലാനാഥന്റെ പേര് തന്നെ ശിവനെന്നാണ്.
ഭോലാനാഥന്റെ കുട്ടികൾ എന്നാൽ ശിവന്റെ കുട്ടികൾ. ആത്മാക്കൾ ഈ കാതുകളിലൂടെയാണ്
കേൾക്കുന്നത്. ഇപ്പോൾ നിങ്ങൾ കുട്ടികൾ ആത്മാഭിമാനിയായി മാറിയിരിക്കുകയാണ്.
കുട്ടികൾ ടേപിൽ മുരളി കേൾക്കുമ്പോഴും മനസ്സിലാക്കണം ശിവബാബ നമുക്ക് തന്റെ പരിചയം
നൽകുകയാണ്. നിങ്ങൾ പരമപിതാ പരമാത്മാ അഥവാ പരമാത്മാവെന്നു പറയുന്ന ബാബ
സർവ്വാത്മാക്കളുടേയും അച്ഛനാണ്. ബാബയെ സദാ അച്ഛൻ എന്നു തന്നെയാണ് പറയുന്നത്.
അച്ഛനാണെന്ന് ആരാണ് പറയുന്നത്? ആത്മാവ്. ആത്മാവിന് ഇപ്പോഴാണ് ജ്ഞാനം ലഭിച്ചത്.
ഈ ജ്ഞാനം മറ്റൊരു മനുഷ്യനുമില്ല. ആത്മാവിന് രണ്ട് അച്ഛന്മാരുണ്ട്-ഒന്ന് സാകാരം
മറ്റൊന്ന് നിരാകാരനും. നിരാകാരനായ ബാബ പരമപിതാവാണ്. ഇങ്ങനെ മറ്റാർക്കും
മനസ്സിലാക്കിത്തരാൻ സാധിക്കില്ല. ബാബയ്ക്കല്ലാതെ മറ്റാർക്കും ഇത് ചോദിക്കാനും
സാധിക്കില്ല. ബാബ തന്നെയാണ് ചോദിക്കുന്നത്-പരമപിതാ പരമാത്മാവെന്നും ഗോഡ്
ഫാദറെന്നും ആരെയാണ് വിളിക്കുന്നത്? ലൗകീക അച്ഛനെയാണോ അതോ പാരലൗകീക അച്ഛനെയാണോ?
ലൗകീക അച്ഛനെ ഗോഡ് ഫാദർ എന്ന് പറയുമോ? ഹിന്ദിയിൽ പരമപിതാവെന്ന വാക്കുമുണ്ട്.
പരമപിതാവ് ഒരു നിരാകരനാണ്. ഈശ്വരൻ, പ്രഭൂ അല്ലെങ്കിൽ ഭഗവാൻ എന്ന് പറയുന്നതിലൂടെ
അച്ഛനാണെന്ന് തെളിയുന്നില്ല. ഗോഡ് ഫാദർ എന്ന വാക്ക് വളരെ നല്ലതാണ്. ആത്മാവാണ്
ഗോഡ് ഫാദർ എന്ന് പറയുന്നത്. ലൗകീക അച്ഛൻ ശരീരത്തിന്റെ പിതാവാണ്. നിങ്ങൾക്കെത്ര
അച്ഛന്മാരുണ്ടെന്ന് ചോദിക്കാറുണ്ട്. ഒന്ന് ലൗകീകവും മറ്റൊന്ന് പാരലൗകീകവും. ഇതിൽ
ഉയർന്നതാരാണ്? തീർച്ചയായും പാരലൗകീക അച്ഛനെന്ന് പറയും. എല്ലാ പതിതരേയും
പാവനമാക്കി മാറ്റുന്നു എന്നാണ് പാരലൗകീക അച്ഛന്റെ മഹിമ. ഇതും ഇപ്പോൾ നിങ്ങളാണ്
മനസ്സിലാക്കുന്നത്. ലോകത്തിൽ ആർക്കും ഇതറിയില്ല. ബാബ മനസ്സിലാക്കി
തന്നിട്ടുണ്ട്-നിങ്ങൾക്ക് പാരലൗകീക അച്ഛനോടാണ് പ്രീതിയുള്ളത്. മറ്റുള്ള
മനുഷ്യരുടെയെല്ലാം വിനാശകാലെ വിപരീത ബുദ്ധിയാണ്. ഇപ്പോൾ വിനാശത്തിന്റെ സമയമാണ്.
ഇപ്പോൾ കല്പം മുമ്പത്തേതു പോലെയുള്ള മഹാഭാരത യുദ്ധമാണ് നടക്കാൻ പോകുന്നത്.
വിമാനവും, മിസൈലുകളുമെല്ലാം എല്ലാവർക്കും വിതരണം ചെയ്യുന്നുണ്ട്. എല്ലാവർക്കും
കൊടുത്തു കൊണ്ടിരിക്കുന്നു. പൈസയും ആർക്ക് എത്ര വേണമോ അത്രയും കൊടുക്കുന്നു.
കടമായിട്ടു പോലും കൊടുക്കുന്നുണ്ട്. അതിനാൽ വിമാനവും വെടിയുണ്ടകളുമെല്ലാം
വാങ്ങിക്കൊണ്ടേയിരി
ക്കുന്നു. ഇതെല്ലാം വളരെയധികം വിലപിടിപ്പുള്ളതാണ്.
വിദേശത്തുള്ളവരാണ് ഇതെല്ലാം ഉണ്ടാക്കിയതിനു ശേഷം പിന്നീട് വിൽക്കുന്നത്.
ഭാരതവാസികൾ വിമാനമൊന്നും വിൽക്കില്ല. ഇതെല്ലാം വിദേശത്തു നിന്നാണ്
വന്നിരിക്കുന്നത്. വാങ്ങിച്ച സാധനങ്ങൾ തീർച്ചയായും ഉപയോഗിക്കുക തന്നെ
ചെയ്യുമല്ലോ. കളയാൻ വേണ്ടി വാങ്ങുകയില്ലല്ലോ. യൂറോപ്പിൽ വസിക്കുന്ന യാദവ
സമ്പ്രദായത്തിലുള്ളവർ വിനാശ കാലെ വിപരീത ബുദ്ധിയുള്ളവരാണ്. അവരോടൊപ്പം എല്ലാവരും
വന്നു. ഭാരതം അവിനാശീ ഖണ്ഡമാണ് കാരണം അവിനാശിയായ ബാബയുടെ ജന്മസ്ഥാനമാണ്. പഴയ
ലോകം ഇല്ലാതാകുമ്പോഴാണ് ബാബ വരുന്നത്. ഒരിക്കലും നാശമില്ലാത്ത സ്ഥലത്താണ് ബാബ
വന്ന് ജന്മമെടുക്കുന്നത്. ബാബ വന്നതു കൊണ്ടാണല്ലോ ശിവജയന്തി ആഘോഷിക്കുന്നത്.
എന്നാൽ മനുഷ്യർക്ക് ശിവബാബ എപ്പോഴാണ് വരുന്നതെന്ന് അറിയില്ല. വിനാശത്തിനു
വേണ്ടിയുള്ള തയ്യാറെടുപ്പ് നടക്കുമ്പോഴാണ് വരുന്നത്.
യൂറോപ്പ് വാസികളായ യാദവ സമ്പ്രദായത്തിലുള്ളവർ സത്യയുഗത്തിൽ ഉണ്ടാകുന്നില്ല എന്ന്
ഇപ്പോൾ ബാബ മനസ്സിലാക്കി തരുന്നു. ബൗദ്ധരും ക്രിസ്ത്യാനികളും
സത്യയുഗത്തിലുണ്ടാകു
ന്നില്ല. ബൗദ്ധരും ക്രിസ്ത്യാനികളുമെല്ലാം വിനാശകാലെ വിപരീത
ബുദ്ധിയുള്ളവരാണ് കാരണം അവർ പരമാത്മാവാകുന്ന അച്ഛനെ സർവ്വവ്യാപി എന്ന് പറയുന്നു.
നിങ്ങളുടെ വിനാശ കാലെ പ്രീത ബുദ്ധിയാണ്. നിങ്ങളാണ് അച്ഛനെ അറിയുന്നത്. നമ്മൾ
തന്നെയാണ് 84 ജന്മങ്ങൾ എടുത്തതെന്ന് നിങ്ങൾ മനസ്സിലാക്കുന്നു. 84 ജന്മങ്ങൾ
എടുത്തപ്പോഴേക്കും പാപാത്മാവും തമോപ്രധാനവുമായി. ഭാരതവാസികൾ തന്നെയാണ് 84
ജന്മങ്ങൾ എടുത്തത്. ഇപ്പോൾ നാടകം പൂർത്തിയായി എല്ലാവർക്കും തിരിച്ച് പോകണം.
നിങ്ങളെ ബാബ രാജയോഗം പഠിപ്പിക്കുകയാണ്. ഇത് എല്ലാവരുടേയും കണക്കെടുപ്പിന്റെ
സമയമാണ് അർത്ഥം മരണത്തിന്റെ സമയമാണ്. അപ്പോൾ യാദവന്മാർക്കും ഈശ്വരനോട്
പ്രീതിയില്ല. അതുകൊണ്ടാണ് വിനാശ കാലെ വിപരീത ബുദ്ധി എന്ന് പറയുന്നത്. ഒരു
ദേഹധാരിയായ മനുഷ്യരോടും പ്രീതി വെക്കരുത്. ദേഹധാരികളായ മനുഷ്യർ രചനകളാണ്. അവരിൽ
നിന്ന് സമ്പത്ത് ലഭിക്കില്ല. ഒരു സഹോദരന് മറ്റ് സഹോദരനിൽ നിന്ന് സമ്പത്ത്
ലഭിക്കില്ലല്ലോ. ഇത് നല്ല രീതിയിൽ മനസ്സിലാക്കി തന്നിട്ടുണ്ട്.
നിങ്ങൾ മനസ്സിലാക്കുന്നുണ്ട്-മനുഷ്യരുടേത് വിനാശ കാലെ വിപരീത ബുദ്ധിയാണ്.
നിങ്ങളുടേത് പ്രീത ബുദ്ധിയാണ്. ഇതിലും തീവ്രമായ പ്രീതിയുളളവർ ബാബയോട് പൂർണ്ണ
പ്രീതി വെക്കുന്നു. നമ്മൾ ബാബയിൽ നിന്ന് 21 ജന്മത്തേക്കുള്ള സ്വർഗ്ഗത്തിന്റെ
സമ്പത്ത് നേടുന്നു. ബാബ മാത്രമാണ് സത്യം പറയുന്നത്. മറ്റാരോടും പ്രീതി വെക്കരുത്.
പുതിയ കെട്ടിടമുണ്ടാക്കുമ്പോൾ പുതിയ കെട്ടിടത്തിനോടായിരിക്കും പ്രീതി. പഴയ
കെട്ടിടം ഇടിഞ്ഞു വീഴുമെന്നറിയാം. അപ്പോൾ നമ്മളും ഹൃദയത്തെ പഴയ കെട്ടിടത്തിൽ
നിന്നും അകറ്റി നിർത്തുന്നു. ബാബ മനസ്സിലാക്കി തരുന്നു- ദിവസന്തോറും അന്തരീക്ഷം
മോശമായിക്കൊണ്ടേ
യിരിക്കും. എത്ര കോലാഹലമാണ് ഉണ്ടാകുന്നതെന്ന് കാണുന്നുണ്ടല്ലോ.
അപ്പോൾ എല്ലാവരും മനസ്സിലാക്കും, ഈ ലോകം പെട്ടെന്നു തന്നെ നശിക്കും. നമുക്ക്
പുതിയ ലോകത്തിലേക്ക് പോകണം. അതിനാൽ പുതിയ ലോകത്തെ ഓർമ്മിക്കണം. പരിധിയില്ലാത്ത
ബാബയേയും സമ്പത്തിനേയും ഓർമ്മിക്കണം. മറ്റാരെയും ഓർമ്മിക്കുന്നതിലൂടെ ഒന്നും
ലഭിക്കില്ല. മനുഷ്യർ ഭക്തി മാർഗ്ഗത്തിൽ എത്രയാണ് ഓർമ്മിക്കുന്നത്. അമ്മയേയും
അച്ഛനേയും മിത്ര സംബന്ധികളേയുമെല്ലാം ഓർമ്മിച്ചു കൊണ്ടു പോലും ദേവീ-ദേവതകളെ
എത്രയാണ് ഓർമ്മിക്കുന്നത്. വെള്ളത്തെ പതിത-പാവനിയാണെന്ന് മനസ്സിലാക്കി
ഗംഗാസ്നാനം ചെയ്യുന്നു. അർജ്ജുനൻ അമ്പെയ്ത ഉടൻ തന്നെ ഗംഗ ഉത്ഭവിച്ചു എന്ന്
കാണിക്കുന്നുണ്ട്. പലരും ഗംഗാ ജലത്തെ വായിൽ കൊടുക്കാറുണ്ട്. അല്പം ഗംഗ ജലം
ലഭിക്കുന്നതിലൂടെ മുക്തി പ്രാപ്തമാക്കുമെന്ന് മനസ്സിലാക്കുന്നു. ഇവിടെ
ജ്ഞാനത്തിന്റെ കാര്യമാണ് എന്ന് ബാബ മനസ്സിലാക്കിതരുന്നു. അല്പമെങ്കിലും ജ്ഞാനം
കേൾക്കുന്നതിലൂടെ നിങ്ങൾക്ക് അതിന്റെ ഫലം ലഭിക്കുന്നു. ഇവിടെ ജ്ഞാനം
കേൾക്കുന്നതിന്റെ കാര്യമാണ്. അമൃത് കുടിക്കാനുള്ളതല്ല, ജ്ഞാനാമൃതമാണ്. ഭോഗ്
ദിവസം അമൃത് കുടിപ്പിക്കുന്നു എന്ന് മനസ്സിലാക്കരുത്. അല്ല, അത് മധുരമായ വെള്ളം
മാത്രമാണ്. ഇത് ജ്ഞാനത്തിന്റെ കാര്യമാണ്. ജ്ഞാനം എന്നാൽ ബാബയേയും സൃഷ്ടിയുടെ
ആദി-മദ്ധ്യ-അന്ത്യത്തേയും അറിയുക. സൃഷ്ടി ചക്രം എങ്ങനെയാണ് കറങ്ങുന്നത്, 84
ജന്മങ്ങൾ ആരാണ് എടുക്കുന്നത്. എല്ലാവർക്കും എടുക്കാൻ സാധിക്കില്ല. ആദ്യമാദ്യം
വരുന്നത് ഭാരതവാസികളാണ്. ഭാരതവാസികളാണ് പൂർണ്ണമായും 84 ജന്മങ്ങൾ എടുക്കുന്നത്.
ദേവതകൾ തന്നെയാണ് 84 ജന്മങ്ങൾ അനുഭവിച്ച് പതിതമാകുന്നത്. ബാബ വന്നാണ് മുള്ളിൽ
നിന്നും പുഷ്പമാക്കി മാറ്റുന്നത്. മനുഷ്യർ ദേഹാഭിമാനത്തിൽ വന്ന് 5 വികാരങ്ങളിൽ
അകപ്പെട്ടു പോകുന്നു. ഇപ്പോൾ രാവണ രാജ്യമാണ്. സത്യയുഗം ദൈവീക രാജ്യമായിരുന്നു.
ശിവബാബ തന്നെയാണ് സ്വർഗ്ഗപുരി രചിക്കുന്നത്. സൂര്യവംശി ലക്ഷ്മീ-നാരായണന്റെ
രാജ്യമായിരുന്നു. ഇപ്പോൾ സ്ഥാപന നിർവ്വഹിച്ചു കൊണ്ടിരിക്കുകയാണെന്ന്
നിങ്ങൾക്കറിയാം. നിങ്ങളുടേത് വിനാശ കാലെ പ്രീത ബുദ്ധിയായതു കൊണ്ട് വിജയിയാണ്.
മുഴുവൻ വിശ്വത്തിലും നിങ്ങളാണ് വിജയം പ്രാപ്തമാക്കുന്നത്. ഇത് നല്ല രീതിയിൽ
ഓർമ്മയിൽ വെക്കണം. ഭാരതവാസികളായ നമ്മൾ കലിയുഗത്തിൽ നിന്നും മാറി
സ്വർഗ്ഗത്തിലേക്ക് പോകും. പഴയ ലോകത്തെ ഉപേക്ഷിക്കണം. വികാരി സംബന്ധങ്ങളെയെല്ലാം
ബന്ധനമെന്നാണ് പറയുന്നത്. നിങ്ങൾ വികാരി ബന്ധങ്ങളിൽ നിന്നും നിർവ്വികാരി
സംബന്ധത്തിലേക്കാണ് പോകുന്നത്. അടുത്ത ജന്മത്തിൽ പിന്നീട് നിങ്ങൾ വികാരീ
സംബന്ധങ്ങളിലേക്ക് പോകുന്നില്ല. സത്യയുഗത്തിൽ നിർവ്വികാരി സംബന്ധമാണ്. ഈ സമയം
ആസുരീയ ബന്ധനമാണ്. നമുക്ക് ശിവബാബയോടാണ് പ്രീതിയുള്ളത് എന്ന് ആത്മാവ് പറയുന്നു.
നിങ്ങൾ ബ്രാഹ്മണർക്ക് യഥാർത്ഥ രീതിയിൽ ബാബയെ അറിയുന്നതു കാരണമാണ് പ്രീതിയുള്ളത്.
ബാബയേയും സൃഷ്ടി ചക്രത്തേയും അറിഞ്ഞ്, പിന്നീട് നിങ്ങൾ എല്ലാവർക്കും
മനസ്സിലാക്കിക്കൊടു
ക്കുന്നു. മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്
കുന്തോറും
അനേകരുടെ മംഗളം ചെയ്യാൻ സാധിക്കും. കൂടുതൽ മനസ്സിലാക്കുന്നവരാണ് സമർത്ഥശാലികൾ.
അവർ തന്നെയാണ് ഉയർന്ന പദവിയും പ്രാപ്തമാക്കുന്നത്. സേവനം കുറച്ചാൽ പദവി കുറയും.
മുഴുവൻ ലോകവും പതിതമാണ്. പതിതത്തിൽ നിന്നും പാവനമായി മാറാനുള്ള വഴി എല്ലാവർക്കും
പറഞ്ഞു കൊടുക്കണം. മറ്റൊരു വഴിയുമില്ല. ഓർമ്മയിലൂടെയാണ് വികർമ്മം വിനാശമാകുന്നത്.
ദൈവീക സമ്പ്രദായത്തിലുള്ളവരുടെ മുന്നിലാണ് ഈ വാക്കുകൾ മുഴങ്ങുന്നത്. ഇത് ശരിയായ
കാര്യമാണെന്ന് അവർ മനസ്സിലാക്കും. നമ്മളാണ് വാസ്തവത്തിൽ ദേവീ-ദേവതകളായി
മാറുന്നത്. നമ്മുടെ ഭോജനവും ശുദ്ധമായിരിക്കണം. ഇവിടെ തന്നെ ദൈവീക ഗുണങ്ങൾ ധാരണ
ചെയ്ത് സർവ്വഗുണ സമ്പന്നരായി മാറണം. ഇപ്പോൾ നമ്മൾ
സമ്പന്നരായിക്കൊണ്ടിരി
ക്കുകയാണ്. ലക്ഷ്മീ-നാരായണന്മാർക്ക് ഭോഗ് സമർപ്പിക്കുമ്പോൾ
സിഗററ്റാണോ ഭോഗായി വെക്കുന്നത്? സിഗററ്റ് വലിക്കുന്നവർക്ക് ഉയർന്ന പദവി
പ്രാപ്തമാക്കാൻ സാധിക്കില്ല. ഇത് ദൈവീക വസ്തുവല്ല. സിഗററ്റ് വലിക്കുകയും ഉള്ളി
വെളുത്തുള്ളിയെല്ലാം കഴിക്കുകയാണെങ്കിൽ ഒന്നു കൂടി താഴേക്ക് വീഴും. ഇതെല്ലാം
ഉപേക്ഷിക്കുന്നതിലൂടെ അസുഖമുണ്ടാകുമെന്ന് പറയും. ബാബ പറയുന്നു- ശിവബാബയെ
ഓർമ്മിക്കൂ. ഈ ശീലങ്ങളെല്ലാം ഉപേക്ഷിച്ചാൽ നിങ്ങൾക്ക് സത്ഗതി ലഭിക്കും. സിഗറട്ട്
വലിക്കുന്നതിന്റെ ശീലം ഒരുപാട് പേരിലുണ്ട്. ദേവതകൾക്ക് ഒരിക്കലും ഇതൊന്നും ഭോഗ്
വെക്കാറില്ല. അതിനാൽ നിങ്ങൾക്ക് ഇവിടെ തന്നെ ദേവതകളെ പോലെയായി മാറണം. നിങ്ങൾ
അഴുക്ക് വസ്തുക്കൾ കഴിച്ചു കൊണ്ടിരുന്നാൽ ദുർഗന്ധം വന്നു കൊണ്ടേയിരിക്കും.
സിഗറട്ടും മദ്യവുമെല്ലാം കഴിക്കുന്നവരിൽ നിന്ന് ദൂരെ നിന്നു തന്നെ ദുർഗന്ധം വരും.
നിങ്ങൾ കുട്ടികൾക്ക് ദൈവീക ഗുണങ്ങൾ ധാരണ ചെയ്ത് വൈഷ്ണവരായി മാറണം. നിങ്ങളും
വിഷ്ണുവിന്റെ സന്താനങ്ങൾ അഥവാ ദൈവീക സന്താനങ്ങളായി മാറുന്നു. ഇവിടെ നിങ്ങൾ
ഈശ്വരീയ സന്താനങ്ങളാണ്. നിങ്ങളുടേത് സർവ്വോത്തമമായ ജന്മമാണ്. നിങ്ങളാണ്
ദേവതകളെക്കാളും ഉത്തമർ. നിങ്ങൾ മറ്റുള്ളവരേയും ഉത്തമരാക്കി മാറ്റുന്നവരാണ്.
ഇതാണ് പരിധിയില്ലാത്ത ബാബയുടെ മിഷനറി. ക്രിസ്ത്യൻ മിഷനറികളുണ്ടല്ലോ. ഇതിലൂടെ
ഒരുപാട് പേരെ ക്രിസ്ത്യൻ ധർമ്മത്തിലേക്ക് മാറ്റുന്നുണ്ട്. ഇത് ഈശ്വരീയ
മിഷനറിയാണ്. നിങ്ങൾ ശൂദ്രനിൽ നിന്നും ബ്രാഹ്മണ ധർമ്മത്തിലേക്ക് മാറിയാണ് ദേവത
ധർമ്മത്തിലേക്ക് മാറുന്നത്. നമ്മൾ ശൂദ്രനിൽ നിന്നും ഇപ്പോൾ ബ്രാഹ്മണരായി
മാറിയിരിക്കുന്നു. നിങ്ങൾ ജീവിച്ചിരിക്കെ മരിച്ചവരാണ് ദേവതകളായി മാറുന്നത്.
അവിടെ ഗർഭത്തിലൂടെ ജന്മം ലഭിക്കും.
നിങ്ങളെ ധർമ്മാത്മാവാക്കി മാറ്റാൻ ബാബ നിങ്ങൾ കുട്ടികളെ ഇപ്പോൾ
ദത്തെടുത്തിരിക്കുകയാണ്. ബാബ നിങ്ങളെ തന്റേതാക്കി മാറ്റി. ബാബ കുട്ടികളെ
പഠിപ്പിക്കുന്നു, ബ്രാഹ്മണരിൽ നിന്ന് ദേവതയാക്കി മാറ്റുന്നു. ദൈവീക മനുഷ്യർ
എത്ര ഉയർന്നവരാണ്. അവരിൽ എല്ലാ ദൈവീക ഗുണങ്ങളുമുണ്ട്. ആത്മാവ് പവിത്രമായി
മാറുമ്പോൾ ശരീരവും പവിത്രമായതു വേണം. പഴയ ശരീരം നശിക്കണം. പിന്നീട് പുതിയതും
സതോപ്രധാനവുമായ ശരീരം വേണം. സത്യയുഗത്തിൽ 5 തത്വങ്ങളും സതോപ്രധാനമായരിക്കും.
ബാബ പറയുന്നു- നിങ്ങൾ ശൂദ്ര വർണ്ണത്തിലുള്ളവരായിരുന്നു. ഇപ്പോൾ ബ്രാഹ്മണ
വർണ്ണത്തിലുള്ളവരായി മാറി. അതിനു ശേഷം ദേവത വർണ്ണത്തിലേക്ക് പോകും. 84 ജന്മങ്ങൾ
എടുക്കുമല്ലോ. ബ്രാഹ്മണ വർണ്ണത്തെ ചിത്രത്തിൽ കാണിക്കുന്നില്ല. ഇപ്പോൾ ബാബ
ശൂദ്രനിൽ നിന്ന് ബ്രാഹ്മണരാക്കി മാറ്റിയാണ് പിന്നീട് ദേവതയാക്കി മാറ്റുന്നത്.
ഇപ്പോൾ ബ്രാഹ്മണരായ നിങ്ങൾ കുടുമികളാണ്. കുട്ടിക്കരണം മറിയുന്ന കളിയുണ്ടല്ലോ.
ബ്രാഹ്മണരിൽ നിന്നും ദേവത, ക്ഷത്രിയരും........പിന്നീട് വീണ്ടും ബ്രാഹ്മണരായി
മാറും. ഇതിനെയാണ് ചക്രമെന്ന് പറയുന്നത്. ഇപ്പോൾ നിങ്ങൾ ബ്രാഹ്മണ വർണ്ണത്തിലാണ്.
ഈ ജ്ഞാനം ഇപ്പോഴാണ് ഉള്ളത്. പിന്നീട് പ്രാപ്തി ലഭിക്കും. 21 ജന്മത്തേക്ക് ഈ
സമയത്തെ സംഖ്യാക്രമമനുസരിച്ചുളള പുരുഷാർത്ഥമനുസരിച്ച് സത്യയുഗത്തിൽ
സുഖികളായിരിക്കും. ചിലർ രാജ്യ കുലത്തിലേക്കും മറ്റു ചിലർ പ്രജയിലേക്കും വരും.
രാജ്യകുലത്തിൽ ഒരുപാട് സുഖമുണ്ട്. പിന്നീട് കലകൾ കുറഞ്ഞു പോകുന്നു.
നിങ്ങൾക്കിപ്പോൾ 84 ജന്മങ്ങളുടെ ജ്ഞാനം ലഭിച്ചുകഴിഞ്ഞു. സ്മൃതി വന്നു കഴിഞ്ഞു.
ബാബ വന്നാണ് മനസ്സിലാക്കി തരുന്നത്-മധുര-മധുരമായ കുട്ടകളെ, ഇപ്പോൾ നിങ്ങളുടെ 84
ജന്മങ്ങൾ പൂർത്തിയായി. ചിലർ 84 ജന്മം, മറ്റുചിലർ 80, 50, 60 ജന്മവും
എടുത്തിട്ടുണ്ട്. നിങ്ങൾ ഭാരതവാസികളാണ് ഏറ്റവും കൂടുതൽ സുഖം അനുഭവിക്കുന്നത്. ഈ
ഡ്രാമയിൽ നിങ്ങളുടെ പേര് പ്രശസ്തമാണ്. നിങ്ങൾ ദേവകളെക്കാളും ഉയർന്നവരാണ്. നമ്മൾ
തന്നെയാണ് പൂജ്യരായി മാറുന്നതെന്ന് നിങ്ങൾക്കറിയാം. സത്യയുഗത്തിൽ നമ്മൾ ആരേയും
പൂജിക്കുന്നില്ല, നമ്മളേയും ആരും പൂജിക്കുന്നില്ല. സത്യയുഗത്തിൽ നമ്മൾ പൂജ്യരാണ്.
പിന്നീട് കലകൾ കുറഞ്ഞു കൊണ്ടേയിരിക്കുന്നു. നമ്മൾ പൂജ്യരിൽ നിന്നും പൂജാരിയായി
തല കുനിക്കുന്നു. ദ്വാപരയുഗം മുതലാണ് നമ്മൾ പൂജാരിയായി മാറാൻ തുടങ്ങുന്നത്.
അവസാനം എല്ലാവരും വ്യഭിചാരികളായി മാറുന്നു(സർവ്വരെയും ഓർമ്മിക്കുന്നു). ഈ ശരീരം
5 തത്വങ്ങൾ കൊണ്ട് നിർമ്മിച്ചതാണ്. ഈ ശരീരത്തിന്റെ പൂജ ചെയ്യുന്നതിനെയാണ് ഭൂത
പൂജയെന്ന് പറയുന്നത്. ഓരോരുത്തരിലും 5 ഭൂതങ്ങളുണ്ട്. ദേഹാഭിമാനത്തിന്റെ ഭൂതം
പിന്നീട് കാമം ക്രോധം. ഭൂത സമ്പ്രദായമെന്നോ അല്ലെങ്കിൽ ആസുരീയ സമ്പ്രദായമെന്നു
പറഞ്ഞാലും ഒന്നു തന്നെയാണ്. ബാബ വന്നാണ് ദൈവീക സമ്പ്രദായത്തിലുള്ളവരാക്കി
മാറ്റുന്നത്. ബാബ വരുന്നത് ഭൂതങ്ങളിൽ നിന്ന് മുക്തമാക്കി, യോഗത്തിലൂടെ നമ്മെ
ദേവതയാക്കി മാറ്റാനാണ്. പരമപിതാ പരമാത്മാവ് മനുഷ്യനെ ദേവതയാക്കി മാറ്റി എന്ന്
ഗുരുനാനാക്കു പോലും മഹിമ പാടിയിട്ടുണ്ട്. ബാബ തന്നെയാണ് പതിതരെ പാവനമാക്കി
മാറ്റുന്നത്. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
ബ്രാഹ്മണനിൽ നിന്ന് ദേവതയായി മാറുന്നതിനു വേണ്ടി മോശമായ ശീലങ്ങളെയെല്ലാം
ഉപേക്ഷിക്കണം. ശൂദ്രന്മാരെ ബ്രാഹ്മണ ധർമ്മത്തിലേക്ക് പരിവർത്തനപ്പെടുത്തി
ദേവതയാക്കി മാറ്റുന്ന ഈശ്വരീയ മിഷനറിയുടെ കാര്യത്തിൽ സഹയോഗിയായി മാറണം.
2. ഈ വിനാശ കാലത്ത് ഒരു
ബാബയോട് സത്യമായ പ്രീതി വെക്കണം. പഴയ കെട്ടിടം ഇടിയാൻ പോവുകയാണ് അതിനാൽ ഈ
ലോകത്തിൽ നിന്ന് ഹൃദയത്തെ അകറ്റി പുതിയതിലേക്ക് വെക്കണം.
വരദാനം :-
ശ്രേഷ്ഠകർമത്തിലൂടെ സ്മരണായോഗ്യരാകുന്ന യോഗയുക്ത, യുക്തിയുക്തരായി ഭവിക്കട്ടെ.
താങ്കളുടെ ഓരോരോ കർമവും
എത്രത്തോളം ശ്രേഷ്ഠമാകുമോ അത്ര തന്നെ ശ്രേഷ്ഠആത്മാക്കളായി സ്മരിക്കപ്പെടും.
ഭക്തിയിൽ നാമം സ്മരിക്കുന്നു,എന്നാൽ ഇവിടെ ആര് ശ്രേഷ്ഠആത്മാക്കളാണോ അവരുടെ
ഗുണങ്ങളെയും കർമങ്ങളെയും മാതൃകയാക്കുവാനാണ് സ്മരിക്കുന്നത്. അപ്പോൾ താങ്കൾ
ശ്രേഷ്ഠ കർമങ്ങളുടെ ആധാരത്തിൽ സ്മരണായോഗ്യരായിക്
കൊണ്ടിരിക്കും, അതിനായി
യോഗയുക്തമാകൂ. യോഗയുക്തമാകുന്നതിലൂടെ ഓരോ സങ്കൽപം, വാക്ക്, കർമം അവശ്യം
യുക്തിയുക്തമാകും, അവരിലൂടെ അയുക്തമായ കർമമോ സങ്കൽപമോ ഉണ്ടാവുക സാധ്യമല്ല. - ഇതും
കണക്ഷനാണ്.
സ്ലോഗന് :-
നിമിത്തവും
വിനയചിത്തവും- ഇതാണ് സത്യമായ സേവാധാരിയുടെ ലക്ഷണം.
അവ്യക്തസൂചന - സദാ
ഹർഷിതമായിരിക്കുന്നതിന് തന്റെ സ്വഭാവത്തെ സരളമാക്കൂ, സഹനശീലരാകൂ.
സരളചിത്ത സ്വഭാവമാണെങ്കിൽ
ഹർഷിതമായിരിക്കുന്നതി
നൊപ്പം കണ്ണുകളിലൂടെ, മുഖത്തിലൂടെ, പെരുമാറ്റത്തിലൂടെ
മധുരത പ്രത്യക്ഷരൂപത്തിൽ കാണപ്പെടും. ഒരിക്കലും വായിലൂടെ കഠിനമായ വാക്ക്
പുറപ്പെടില്ല. അവരുടെ ഹൃദയം, ബുദ്ധി, സംസാരം എല്ലാം ഒരുപോലെയാകും.
ഹൃദയത്തിലൊന്ന്, വാക്കുകളിൽ വേറൊന്ന്- ഇത് സരളതയുടെ ലക്ഷണമല്ല. സരളസ്വഭാവമുള്ളവർ
സദാ വിനയചിത്തരും, നിരഹങ്കാരിയും നിസ്വാർത്ഥിയുമാകുന്നു.