11.08.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ബാപ്ദാദയുടെ സ്നേഹസ്മരണകൾ നേടണമെങ്കിൽ സേവാധാരിയായി മാറൂ, ബുദ്ധിയിൽ ജ്ഞാനം നിറഞ്ഞിട്ടുണ്ടെങ്കിൽ വർഷിക്കൂ.

ചോദ്യം :-
ഏതൊരു ലഹരിയാണ് നിറഞ്ഞ കാർമേഘങ്ങളെ പറത്തിക്കളയുന്നത്, വർഷിക്കാൻ അനുവദിക്കാത്തത്?

ഉത്തരം :-
അഥവാ വ്യർത്ഥമായ ദേഹാഭിമാനം വന്നു എങ്കിൽ നിറഞ്ഞ കാർമേഘങ്ങൾ പോലും പറന്നു പോകും. വർഷിക്കുകയാണെങ്കിലും സേവനത്തിനു പകരം ഡിസ്സർവ്വീസ് ചെയ്യും. അഥവാ ബാബയോട് സ്നേഹമില്ലെങ്കിൽ, ബാബയെ ഓർമ്മിക്കുന്നില്ലെങ്കിൽ, ജ്ഞാനമുണ്ടായിട്ടും കാലിയായതുപോലെയാണ്. ഇങ്ങനെ കാലിയായ മേഘങ്ങൾക്ക് എങ്ങനെ മറ്റുള്ളവരുടെ മംഗളം ചെയ്യാൻ സാധിക്കും!

ഓംശാന്തി.  
ബാക്കി കുറച്ചു കാർമേഘങ്ങളാണ് അവശേഷിക്കുന്നത്. മഴ കുറയുമ്പോൾ സാഗരത്തിനു മുകളിൽ കാർമേഘങ്ങളുണ്ടായിരിക്കില്ല, തണുത്തു പോകുന്നു. അതുപോലെ ഇവിടെയും ജ്ഞാനമില്ലാത്ത മേഘങ്ങൾ തണുത്തു പോകുന്നു. റിഫ്രഷായി പോയി മഴ പോലെ പെയ്യുന്നതിനെയാണ് മേഘങ്ങളെന്ന് പറയുന്നത്. അഥവാ മഴ പോലെ പെയ്യുന്നില്ലെങ്കിൽ മേഘങ്ങളെന്ന് പറയില്ലല്ലോ. ഇത് ജ്ഞാനത്തിന്റെ മേഘങ്ങളാണ്. മറ്റെല്ലാം വെള്ളത്തിന്റെ മേഘങ്ങളാണ്. സീസണാകുമ്പോഴാണ് ജ്ഞാനമേഘങ്ങൾ വരുന്നത്. സ്വയം റിഫ്രഷായി പിന്നീട് മറ്റുള്ളവരിൽ പോയി വർഷിക്കുന്നു. മേഘങ്ങളും സംഖ്യാക്രമമനുസരിച്ചാണ്. ചിലരാണെങ്കിൽ വളരെ നല്ല രീതിയിൽ പെയ്യുന്നു. മേഘങ്ങളുടെ ജോലിയാണ് മഴ പെയ്യിച്ച് വാടിപ്പോയ ചെടികളെ റിഫ്രഷാക്കുക. പൂർണ്ണമായ ജ്ഞാനമുള്ളവർക്ക് ഒളിഞ്ഞിരിക്കാൻ സാധിക്കില്ല. അവർ മേഘങ്ങളായതു കാരണം ബാബയുടെ നിർദ്ദേശം പോലും വേണ്ട. മേഘങ്ങൾ വരുന്നത് സാഗരമായ ബാബയിൽ നിന്നും ജ്ഞാനം നിറച്ച് വർഷിക്കാനാണ്. തരിശുഭൂമിയിൽ പോയി മഴയായി പെയ്യണം. മഹാരഥികളായ കുട്ടികൾക്ക് എല്ലാ സെന്ററുകളെയും നല്ല രീതിയിൽ അറിയാം. ഏത് സെന്ററാണ് തണുത്തിരിക്കുന്നത്? ഏത് സെന്ററുകളിലെ കുട്ടികൾക്കാണ് കൂടുതൽ കൊടുങ്കാറ്റ് വരുന്നത്? മഹാരഥിമാർക്കും സേവാധാരികളായ കുട്ടികൾക്കും നല്ല രീതിയിൽ അറിയാം. ബാബയും സേവാധാരികളായ കുട്ടികൾക്ക് സ്നേഹസ്മരണകൾ നൽകൂ എന്ന് എപ്പോഴും പറയാറുണ്ട്. നല്ല-നല്ല മേഘങ്ങളാണ് സേവനം ചെയ്യാൻ പോകുന്നത്. പ്രദർശിനിയിലും ആരും ഒരുപോലെയൊന്നും മനസ്സിലാക്കിക്കൊടു
ക്കുന്നില്ല. മുഖ്യമായ കാര്യം മനസ്സിലാക്കിക്കൊടു
ക്കുന്നതാണ്. ഗീതയുടെ ഭഗവാൻ നിരാകാരനായ പരമപിതാ പരമാത്മാവാണ്, അല്ലാതെ ശരീരധാരിയായ കൃഷ്ണനല്ല. നല്ല രീതിയിൽ മനസ്സിലാക്കിക്കൊടു
ക്കണം. എല്ലാവരേയും പോയി ഉണർത്തണം എന്ന ചിന്തയായിരിക്കണം മുഴുവൻ ദിവസവുമുണ്ടായിരിക്കേണ്ടത്. എല്ലാവരും ഘോരമായ അന്ധകാരത്തിലാണ്. നിങ്ങൾക്ക് രണ്ടച്ഛൻമാരുണ്ടെന്ന് എല്ലാവരോടും സ്നേഹത്തോടു കൂടി പറയൂ- ഒന്ന് പരിധിയുള്ള അച്ഛൻ, മറ്റൊന്ന് പരിധിയില്ലാത്ത അച്ഛൻ. പരിധിയില്ലാത്ത ബാബയെയാണ് പതീത-പാവനൻ എന്ന് പറയുന്നത്. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് ബുദ്ധി ലഭിച്ചുകഴിഞ്ഞു. ലോകത്തിലുള്ള മനുഷ്യർ കാണുമ്പോൾ ഷോ കാണിക്കുന്നവരാണെങ്കിലും കല്ലുബുദ്ധികളാണ്. ബാബ സ്വയം പറയുന്നു- സന്യാസിമാരെയും എനിക്ക് ഉദ്ധരിക്കണം. കാരണം, അവർക്കും രചയിതാവിനെക്കുറിച്ചും രചനയെക്കുറിച്ചും അറിയില്ല. സത്യയുഗം മുതൽ പിന്നീട് ഈ ജ്ഞാനം പ്രായേണ ലോപിച്ചുപോകുന്നു. എന്നാൽ ഇത് ആർക്കും അറിയില്ല. ഈ ജ്ഞാനം ശാസ്ത്രങ്ങളിലില്ല. ശാസ്ത്രങ്ങളിലൂടെ ആരുടെയും സദ്ഗതിയുണ്ടാകില്ല, ഗീതക്ക് എത്ര അംഗീകാരമാണ് നൽകുന്നത്, പക്ഷെ, അതും ഭക്തിമാർഗ്ഗമാണ്. പതീത-പാവനനായ ബാബയാണ് രാജയോഗം പഠിപ്പിക്കുന്നത്. അപ്പോൾ തീർച്ചയായും രാജ്യപദവിക്കുവേണ്ടി പുതിയ ലോകം വേണം. ബാബയാണ് വന്ന് രാജയോഗം പഠിപ്പിക്കുന്നത്. ഇതും നിങ്ങൾക്ക് ഇപ്പോഴാണ് മനസ്സിലായത്. കൽപം മുമ്പ് മനസ്സിലാക്കിക്കൊടുത്
തവർക്കാണ് ഈ കൽപത്തിലും മനസ്സിലാക്കിക്കൊടു
ക്കുന്നത്. അവരാണ് മനസ്സിലാക്കുന്നത്. എപ്പോഴും നടക്കുന്നത് പോലെയുളള യുദ്ധമൊന്നുമല്ല. അതായത് 8-10 വർഷമുണ്ടായി പിന്നീട് അവസാനിക്കും. ഡ്രാമയനുസരിച്ച് ഉണ്ടാക്കിയ ബോംബുകളൊന്നും എടുത്തു വെക്കാനുളളതല്ല. പതീതരായ മനുഷ്യർ നശിക്കാതെ സത്യയുഗം വരില്ല. എങ്ങനെയാണ് ശാന്തി സ്ഥാപിക്കപ്പെടുന്നത്. ശാന്തിയുടെ സ്ഥാപന ചെയ്യുകയും, ഒരേയൊരു ശ്രേഷ്ഠാചാരിയായ ലോകമുണ്ടാക്കുന്നതും ബാബയുടെ മാത്രം കർത്തവ്യമാണ്. ബാബ പറയുന്നു-മറ്റെല്ലാ സംഗത്തിൽനിന്നും ബുദ്ധിയെ വേർപെടുത്തി ഒരാളുമായി യോജിപ്പിക്കണം. ദേഹസഹിതം എന്തെല്ലാം കാണുന്നുവോ, അതിൽ നിന്നെല്ലാം ബുദ്ധിയെ വേർപെടുത്തണം. ഇപ്പോൾ നമുക്ക് തിരിച്ച് പോകണം, അതുകൊണ്ട് വീടിനെ മാത്രം ഓർമ്മിക്കണം. ഇത് മൃത്യുലോകമാണെന്ന് നിങ്ങൾ ഇപ്പോൾ മനസ്സിലാക്കുന്നു. നമ്മൾ അമരലോകത്തിലേക്ക് പോകുന്നതിനുവേണ്ടി അമരകഥ കേട്ടുകൊണ്ടിരിക്കുകയാണ്. ദേവതകളെ ദൈവീക ഗുണങ്ങളുള്ള മനുഷ്യരെന്നാണ് പറയുന്നത്. ഈ ലോകത്തിൽ ആരും ദൈവീക ഗുണമുള്ളവരില്ല. കൃഷ്ണനെക്കുറിച്ചും എത്ര ഗ്ലാനിയാണ് എഴുതി വെച്ചിരിക്കുന്നത്. ഒന്നും ബുദ്ധിയിലേക്ക് വരുന്നില്ല.

നിങ്ങൾ കുട്ടികൾ ഇപ്പോൾ നല്ല രീതിയിൽ പുരുഷാർത്ഥം ചെയ്ത് ദൈവീക ഗുണങ്ങൾ ധാരണ ചെയ്യണം. ദൈവീക ഗുണങ്ങൾ എന്ന് എന്തിനെയാണ് പറയുന്നതെന്നും അറിയില്ല. തീർച്ചയായും സമ്പൂർണ്ണ നിർവ്വികാരിയായി മാറണം. ഇതാണ് മുഖ്യമായ ആദ്യത്തെ ഗുണം. എവിടെ നോക്കിയാലും നിങ്ങൾക്ക് കാണാൻ സാധിക്കും, പവിത്രമായവരുടെ മുന്നിലാണ് അപവിത്രമായവർ തല കുനിക്കുന്നത്. സത്യയുഗത്തിൽ എല്ലാവരും പവിത്രമായതു കാരണം, ക്ഷേത്രങ്ങളില്ല. പിന്നീട് പൂജാരിയായി മാറുമ്പോഴാണ് ക്ഷേത്രങ്ങളുണ്ടാക്കുന്നത്. പാവനമായ ആത്മാക്കളാണ് പതീതമായി മാറുന്നത്. ഇത് അനേകജന്മങ്ങളുടെ അവസാനത്തെ ജന്മമാണ്. ബാബ പറയുന്നു- ഈ പഴയ ലോകത്തെയും പഴയ ശരീരത്തെയും മറക്കണം. ഈ പഴയ ലോകം ഇപ്പോൾ ഇല്ലാതാകണം. അതിന് താമസമില്ല. പഴയ ലോകവും ധനവും സമ്പത്തും സാധന-സാമഗ്രികളുമെല്ലാം ഇല്ലാതാകും. ബാക്കി കുറച്ചു സമയം മാത്രമേയുള്ളൂ. ഈ പഴയ ലോകം ഇല്ലാതാകുമെന്ന് ലോകത്തിലാർക്കും അറിയില്ല. നിങ്ങൾ ഇതെല്ലാം കേൾപ്പിക്കുന്നുണ്ട്, പക്ഷെ, അവർക്ക് വിശ്വാസവും വേണമല്ലോ. ഭഗവാന്റെ വാക്കുകളാണെന്ന് മനസ്സിലാക്കുമ്പോഴാണ് ബുദ്ധിയിൽ ഇരിക്കുന്നത്.

ബാബ കുട്ടികൾക്ക് മനസ്സിലാക്കിത്തരുന്നു-സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി പിതാവായ ബാബയെ ഓർമ്മിക്കൂ. പരിധിയില്ലാത്ത ബാബയാണ് നമ്മളെ രാജയോഗം പഠിപ്പിക്കുന്നത് എന്ന് കുട്ടികൾക്കറിയാം. ബാബ എല്ലാ ആത്മാക്കളുടെയും പിതാവാണ്. എല്ലാ ആത്മാക്കളും പരസ്പരം സഹോദരരാണ്. സ്വർഗ്ഗത്തിൽ എല്ലാവരും സഹോദരരാണ്, എല്ലാവരും സുഖികളുമാണ്. കലിയുഗത്തിൽ എല്ലാ സഹോദരരും ദുഃഖികളാണ്. എല്ലാ ആത്മാക്കളും നരകവാസികളാണ്. ആത്മാവ് മാത്രമല്ല, ശരീരവും വേണമല്ലോ. ഇപ്പോൾ നിങ്ങൾ ആത്മാഭിമാനികളായി മാറണം, ഇതിലാണ് പരിശ്രമമുള്ളത്. അല്ലാതെ ചിറ്റമ്മയുടെ വീടല്ല. പരമപിതാ പരമാത്മാവാണ് നമ്മളെ പഠിപ്പിക്കുന്നതെന്ന നിശ്ചയമുണ്ടെങ്കിൽ മാത്രമേ അവസ്ഥ ഉറച്ചതായിരിക്കുകയുള്ളൂ. ശിവബാബ ബ്രഹ്മാശരീരത്തിലൂടെയാണ് പഠിപ്പിക്കാൻ വരുന്നത്. നമ്മൾ ആത്മാക്കളും ശരീരത്തിലൂടെയാണ് കേൾക്കുന്നതും ധാരണ ചെയ്യുന്നതും. സംസ്കാരമനുസരിച്ചാണ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊരു ശരീരം എടുക്കുന്നത്. ബാബ യുദ്ധം ചെയ്യുന്നവരുടെ ഉദാഹരണം പറയാറുണ്ടല്ലോ. ഒരു ജന്മത്തിൽ നിന്ന് യുദ്ധത്തിന്റെ സംസ്കാരമെടുത്ത് ശരീരം ഉപേക്ഷിക്കുകയാണെങ്കിൽ അടുത്ത ജന്മത്തിലും അതേ സംസ്കാരത്തോടു കൂടി ജന്മമെടുക്കും. ബാബയുടെ സംസ്കാരത്തെക്കുറിച്ചും നിങ്ങൾക്കറിയാം. നിരാകാരനായ പരിധിയില്ലാത്ത ബാബയിലുള്ള സംസ്കാരം ഏതാണ് എന്നും അറിയാം. ബാബ മനുഷ്യ സൃഷ്ടിയുടെ ബീജരൂപനാണ്. ബാബ പതീത-പാവനനും ജ്ഞാനത്തിന്റെ സാഗരനുമാണ്. ബാബയാണ് വന്ന് പാവനമാക്കി മാറ്റുന്നത്. ബാബ പറയുന്നു-എന്നെ ഓർമ്മിക്കൂ എങ്കിൽ നിങ്ങളുടെ ജന്മ-ജന്മാന്തരങ്ങളുടെ വികർമ്മങ്ങൾ വിനാശമാകും. അല്ലെങ്കിൽ ഒരുപാട് ശിക്ഷകൾ അനുഭവിക്കേണ്ടതായി വരും. ഒരു പദവിയും ലഭിക്കില്ല.

ബാബ നമുക്ക് സഹജമായ വഴി പറഞ്ഞു തരികയാണ് എന്ന് കുട്ടികൾക്കറിയാം. ബാബ പറയുന്നു- മൻമനാഭവ. ഈ വാക്ക് ഗീതയിലുമുണ്ട്, എന്നാൽ അർത്ഥം ആർക്കും അറിയില്ല. ബാബ പറയുന്നു-എന്നെ ഓർമ്മിക്കൂ. ദേഹത്തെയും ദേഹത്തിന്റെ എല്ലാ ധർമ്മങ്ങളെയും ഉപേക്ഷിച്ച് സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനായ പരമപിതാ പരമാത്മാവിനെ ഓർമ്മിക്കൂ. ഓർമ്മയെയാണ് യോഗാഗ്നിയെന്ന് പറയുന്നത്. യോഗം എന്ന വാക്ക് സാധാരണമാണ്. ഗീതയിലും യോഗമെന്ന വാക്കുണ്ട്, എന്നാൽ കൃഷ്ണന്റെ പേരിട്ടതു കാരണം ഘോരമായ അന്ധകാരമാക്കിയിരിക്
കുകയാണ്. ഇപ്പോൾ നിങ്ങൾ മനസ്സിലാക്കിക്കൊടുക്
കുമ്പോൾ,ഇത് നിങ്ങളുടെ ഭാവനയാണെന്ന് പറയും. ഒന്നും അറിയില്ല. അങ്ങനെയുള്ളവരൊന്നും സമ്പത്തെടുക്കുന്നില്ല. ആദ്യം മനസ്സിലാക്കേണ്ടത്- അച്ഛനും, ടീച്ചറും, സത്ഗുരുവുമായ പരിധിയില്ലാത്ത ബാബയാണ് നമ്മളെ പഠിപ്പിക്കുന്നത്. ഈ ഉറച്ച നിശ്ചയമുണ്ടായിരിക്കണം. പുതിയവർക്ക് നിശ്ചയമുണ്ടാവുക അസംഭവ്യമാണ്. ചില വിവേകശാലികളായ പുതിയവർ മനസ്സിലാക്കുന്നു. ചിലർക്ക് ഇവിടെ വരാൻ തന്നെ ആഗ്രഹമില്ല, കാരണം അവർ ഒന്നും മനസ്സിലാക്കുന്നില്ല. അൽപം പോലും ബുദ്ധിയിലേക്ക് വരുന്നില്ല. ഇത്രയധികം ബ്രഹ്മാകുമാരൻമാർക്കും കുമാരിമാർക്കും ബാബയിൽ നിന്നായിരിക്കും സമ്പത്ത് ലഭിച്ചിട്ടുണ്ടായിരിക്കുക. അപ്പോൾ അത് കുടുംബമായി. ബ്രഹ്മാകുമാർ ബ്രഹ്മാകുമാരി എന്നാണ് പേര് വെച്ചിരിക്കുന്നത്, അപ്പോൾ കുടുംബമല്ലേ. പ്രജാപിതാ ബ്രഹ്മാവിന്റെ കുടുംബം എത്ര വലുതാണ്. എന്നാൽ ഈ കാര്യം ആരുടെയും ബുദ്ധിയിലേക്ക് വരുന്നില്ല. നിങ്ങളുടെ ലക്ഷ്യമെന്താണെന്ന് ആരെങ്കിലും ചോദിച്ചാൽ പറയൂ-പുറത്ത് ബോർഡിൽ എഴുതി വെച്ചിട്ടുണ്ട്-പ്രജാപിതാ ബ്രഹ്മാകുമാരനെന്നും കുമാരിയെന്നും. അപ്പോൾ കുടുംബമായില്ലേ. അച്ഛനിൽ നിന്നാണ് സമ്പത്ത് ലഭിക്കുന്നത്. ശിവബാബ പ്രജാപിതാ ബ്രഹ്മാമുഖത്തിലൂടെയാണ് രചനകളെ രചിക്കുന്നത്. രചയിതാവാകുന്ന ബാബ സ്വർഗ്ഗം രചിക്കുമ്പോൾ കുട്ടികൾക്കും സ്വർഗ്ഗത്തിന്റെ സമ്പത്ത് നൽകും. അപ്പോൾ ഇത് കുടുംബമായില്ലേ. അച്ഛനും കുട്ടികളും പേരക്കുട്ടികളും മുത്തച്ഛനും. ബ്രഹ്മാവുമുണ്ട്, ശിവനുമുണ്ട്. ശിവബാബ രചയിതാവാണ്. ബാബ നിരാകാരനാണെങ്കിൽ എങ്ങനെ കുട്ടികൾക്ക് സമ്പത്ത് നൽകും! ബ്രഹ്മാവിലൂടെയാണ് സമ്പത്ത് നൽകുന്നതെന്ന കാര്യം നല്ല രീതിയിൽ മനസ്സിലാക്കിക്കൊടു
ക്കണം. മനുഷ്യരോട് പറയൂ- ഇത് നിങ്ങളുടെ ബാബയുടെ വീടാണ്. ഇതിനെയാണ് രുദ്ര ജ്ഞാനയജ്ഞം എന്ന് പറയുന്നത്. ബാബക്കല്ലാതെ മറ്റാർക്കും നമ്മൾ ബ്രാഹ്മണർക്ക് രാജയോഗം പഠിപ്പിച്ചുതരാൻ സാധിക്കില്ല. ഗീതയിലുമുണ്ടല്ലോ-മൻമനാഭവ അർത്ഥം ബാബയെ മാത്രം ഓർമ്മിക്കൂ. നമ്മൾ ഒരു ബാബയെ മാത്രമാണ് ഓർമ്മിക്കുന്നത്. ഭക്തിമാർഗ്ഗത്തിൽ പാടിയിരുന്നു-അങ്ങ് വരികയാണെങ്കിൽ ഞങ്ങൾ അങ്ങയിൽ ബലിയർപ്പണമായി, അങ്ങയുടേതായി മാറും. ആത്മാവ് ഈ ശരീരം ഉപേക്ഷിച്ച് ബാബയോടൊപ്പം തിരിച്ച് പോകും. ബാബയുടേതായി മാറിയാൽ ബാബയോടൊപ്പം തിരിച്ച് വീട്ടിലേക്ക് പോകും. വിവാഹനിശ്ചയം കഴിഞ്ഞാൽ പ്രിയതമൻ കൂടെ കൊണ്ടുപോകുമല്ലോ. അതുപോലെ നമ്മളെ ഈ ദുഃഖധാമത്തിൽ നിന്നും മുക്തമാക്കി സുഖധാമത്തിലേക്ക് കൊണ്ടുപോകുമെന്ന് ശിവനാകുന്ന പ്രിയതമനും പറയുന്നു. പിന്നീട് അവനവന്റെ പുരുഷാർത്ഥമനുസരിച്ച് രാജ്യം ഭരിക്കും. ജ്ഞാനധനം എത്രത്തോളം ധാരണ ചെയ്യുന്നുവോ അത്രത്തോളം ഉയർന്ന പദവി ലഭിക്കും. ചെറിയ-ചെറിയ കുമാരിമാർ പോലും സേവനം ചെയ്യുന്നുണ്ട്. കുമാരിമാർക്ക് വലിയ-വലിയ പണ്ഢിതൻമാർക്കും, വിദ്വാൻമാർക്കുമെല്ലാം മനസ്സിലാക്കിക്കൊടു
ക്കാനുള്ള താൽപര്യമുണ്ടായിരിക്കണം. ഗുസ്തി നടക്കുമ്പോൾ വലിയ വെല്ലുവിളികളെല്ലാം നടത്തുന്നു-ഞാൻ ഇവരോട് നേരിടാം എന്നെല്ലാം പറയാറുണ്ട്. സേവാധാരികളായ കുട്ടികൾ സുഖമായി ഉറങ്ങാൻ പാടില്ല. വിശ്രമം വിലക്കപ്പെട്ടിരിക്കുന്നു. സ്വയം മഹാരഥിമാരാണെന്ന് മനസ്സിലാക്കുന്നവർ സുഖമായി ഉറങ്ങാൻ പാടില്ല. സേവനങ്ങൾ ചെയ്ത് ചുറ്റിക്കറങ്ങിക്കൊണ്ടേ
യിരിക്കണം. ഇന്നത്തെ കാലത്ത് ബാബ ഒരുപാട് പ്രദർശിനികളെല്ലാം ഉണ്ടാക്കുന്നുണ്ട്. വലിയവർക്കെല്ലാം ക്ഷണക്കത്ത് നൽകൂ. ഇപ്പോഴല്ലെങ്കിൽ പിന്നീട് വരും. സാധു-സന്യാസിമാരും, മഹാത്മാക്കളാണെങ്കിലും ഉണർത്തിക്കൊണ്ടേയിരിക്കൂ. എന്നാൽ സംസാരിക്കാൻ ഒരു മഹാരഥി വേണം. ബാബയോടൊപ്പം യോഗമില്ലാത്തവരും, സ്നേഹമില്ലാത്തവരും ശൂന്യമായ കാർമേഘങ്ങൾക്ക് സമാനമാണ്. അവർക്കെന്ത് ചെയ്യാൻ സാധിക്കും! പഠിച്ചവരുടെ മുന്നിൽ പഠിക്കാത്തവർ തലകുനിക്കുമെന്ന് പറയാറുണ്ട്. ഓരോരുത്തർക്കും ഞാൻ എത്ര പഠിച്ചിട്ടുണ്ടെന്ന് സ്വയം മനസ്സിലാക്കാൻ സാധിക്കും. സേവനം ചെയ്ത് കാണിക്കണം. നിറഞ്ഞ മേഘം വർഷിക്കുന്നില്ലെങ്കിൽ പിന്നെ എന്താണ് പ്രയോജനം?.. ഓരോരുത്തരും അവനവനെ അറിയണം. അനാവശ്യമായ ദേഹാഭിമാനത്തിന്റെ ലഹരിയിൽ വരികയാണെങ്കിൽ, എന്നന്നേക്കുമായി ഉയർന്ന പദവി നഷ്ടപ്പെടുത്തും. ബാബക്ക് സേവനത്തോട് എത്ര താൽപര്യമാണ്. നമുക്ക് ഹാൾ നൽകുന്നതിനു വേണ്ടി ഗവൺമെന്റിന് മനസ്സിലാക്കിക്കൊടുക്കണം. ഈ ഹാളിൽ ഞങ്ങൾ ആത്മീയസേവനം ചെയ്ത് മനുഷ്യനിൽ നിന്നും ദേവതയാക്കി മാറ്റാം. ബാബ വന്നിരിക്കുന്നത് രാജയോഗം പഠിപ്പിക്കാനാണ്. എന്നാൽ യുക്തിയുക്തമായി മനസ്സിലാക്കിക്കൊടുക്കണം. പ്രഭാഷണം ചെയ്യാൻ അറിയാത്തവർക്ക് മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കില്ലല്ലോ. ഉയർന്ന പദവി പ്രാപ്തമാക്കാൻ സാധിക്കില്ല. സേവനം ചെയ്യുന്നവരാണ് ഉയർന്ന പദവി പ്രാപ്തമാക്കുന്നത്. ഈ ജ്ഞാനമില്ലാതെ ലോകത്തിന്റെ അഥവാ ഭാരതത്തിന്റെ മംഗളമുണ്ടാകുക സാധ്യമല്ല. മുഖ്യമായത് പഠനമാണ്. ലക്ഷ്മീ-നാരായണൻ പോലും പഠനത്തിലൂടെയാണല്ലോ പദവി പ്രാപ്തമാക്കിയത്. മുൻജന്മത്തിൽ രാജയോഗം പഠിച്ചിരുന്നു. നമ്മളും ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങൾ പരീക്ഷ പാസായാൽ ഇന്നതായി മാറുമെന്ന് സ്കൂളിൽ വിദ്യാർത്ഥിയും മനസ്സിലാക്കുന്നു, നിങ്ങൾക്ക് ലഭിക്കുന്ന ഈ ജ്ഞാനം ഈ ജന്മത്തേക്കു വേണ്ടിയല്ല. നിങ്ങളും ഭാവിയിലെ 21 ജന്മത്തേക്കു വേണ്ടി പ്രാലബ്ധമുണ്ടാക്കാനാണ് പഠിക്കുന്നത്. എന്നാൽ മനുഷ്യർ ഈ ജന്മത്തേക്കുള്ള സുഖത്തിനുവേണ്ടിയാണ് പഠിക്കുന്നത്. അതിനാൽ അതും പഠിപ്പാണ്, ഒപ്പം ഈ ശിക്ഷണവും എടുക്കണം. ഈ കാര്യത്തിൽ പേടിക്കരുത്. എന്തുകൊണ്ട് ആത്മീയജ്ഞാനം എടുത്തുകൂടാ! ചിത്രം കൊണ്ടുപോയി മനസ്സിലാക്കിക്കൊടുക്കണം. ജ്ഞാനം എല്ലാവർക്കും അത്യാവശ്യമാണെന്ന് പറയൂ, എന്നാൽ കുട്ടികൾ മുന്നോട്ട് വരുന്നില്ല. ജോലിയാകുന്ന കുട്ടയിൽ തന്നെ കുടുങ്ങിക്കിടക്കുകയാണ്. ബന്ധനമുക്തരാണെങ്കിൽ സേവനത്തിൽ മുഴുകണം. എല്ലാവരും ശ്രീമതത്തിലൂടെ നടക്കുന്നവരല്ല. ഇടക്ക് മായ ചതിയിലൂടെ താഴേക്ക് വീഴ്ത്തും. ചില കുട്ടികൾക്ക് ഒരുപാട് താൽപര്യമുണ്ട്, എന്നാൽ അനേകരുടെ സേവനം ചെയ്യണമെന്ന ലഹരിയുണ്ടാകുന്നില്ല. അപ്പോൾ ബാബയും മനസ്സിലാക്കിത്തരുന്നു, യുവാവസ്ഥയാണെങ്കിൽ എന്തിന് വഞ്ചിതരാകണം! നമുക്ക് ഭാരതത്തെ ഉന്നതിയിലെത്തിക്കണമെന്ന് പറയാൻ സാധിക്കും. സത്യമായ സേവനം ചെയ്ത് മനുഷ്യരെ ദേവതയാക്കി മാറ്റണം. ലഹരി വർദ്ധിക്കാത്തതുകൊണ്ട് ബാബക്ക് അത്ഭുതം തോന്നി പറയുന്നു-രജോബുദ്ധിയാണ്. വളരെ നല്ല അവസരമാണ്. ജ്ഞാനത്തിന്റെ അഹങ്കാരമുള്ളവർ ഒരുപാട് പേരുണ്ട്, പക്ഷെ, ഒരുപാട് ഡിസ്സർവ്വീസും ചെയ്യുന്നു. ഇത് ബാബക്കും, ബ്രഹ്മാബാബക്കും മാത്രമേ അറിയുകയുള്ളൂ. രാഹുവിന്റെ ഗ്രഹണം ബാധിക്കുന്നു. ബ്രഹസ്പതിയുടെ ദശ മാറി രാഹുവിന്റെ ദശയാകുന്നു. ഇപ്പോൾ നോക്കുമ്പോൾ നല്ല രീതിയിൽ പോകുന്നു, എന്നാൽ പിന്നീട് ഗ്രഹപ്പിഴയുമുണ്ടായി താഴേക്ക് വീഴുന്നു. കുട്ടികൾ വളരെ ധൈര്യശാലികളായി മാറണം. വായ് തുറക്കണം. നമ്മൾ ഈ ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റുക തന്നെ ചെയ്യും. നിങ്ങളുടെ ധർമ്മം നരകവാസികളെ സ്വർഗ്ഗവാസികളാക്കി മാറ്റുക എന്നതാണ്. ഭ്രഷ്ഠാചാരികളെ ശ്രേഷ്ഠാചാരികളാക്കി മാറ്റുക. ബാബ നല്ല ലഹരി ഉയർത്തിത്തരുന്നു എന്നാൽ ലഹരി കുട്ടികളിൽ സംഖ്യാക്രമമനുസരിച്ചാണ് ഉയരുന്നത്. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെ ലഭിച്ച മധുരമധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയഅച്ഛന്റെ ആത്മീയകുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബന്ധനമുക്തരായി മാറി ഭാരതത്തിന്റെ സത്യമായ സേവനം ചെയ്യണം. ആത്മീയസേവനം ചെയ്ത് മനുഷ്യരെ ദേവതയാക്കി മാറ്റണം. ജ്ഞാനത്തിൽ അഹങ്കാരം വരരുത്. ആത്മീയ ലഹരിയിൽ കഴിയണം.

2) നിശ്ചബുദ്ധികളായി മാറി ആദ്യം തന്റെ അവസ്ഥയെ ഉറപ്പുള്ളതാക്കി മാറ്റണം. ദേഹസഹിതം എന്തെല്ലാമാണോ കാണുന്നത്, അവയിൽ നിന്നെല്ലാം ബുദ്ധിയെ വേർപെടുത്തി ഒരു ബാബയുമായി യോജിപ്പിക്കണം.

വരദാനം :-
പറയുന്നതും പ്രവർത്തിക്കുന്നതും സമാനമാക്കി ഒന്നാന്തരം സേവനങ്ങൾ ചെയ്യുന്ന സത്യമായ സേവാധാരിയായി ഭവിക്കട്ടെ.

സദാ അറ്റൻഷൻ വെക്കണം ആദ്യം പ്രവർത്തിക്കണം എന്നിട്ട് പറയണം. പറയുന്നത് എളുപ്പമാണ് ചെയ്യുന്നതിലാണ് പരിശ്രമമുള്ളത്. പരിശ്രമത്തിന്റെ ഫലവും നല്ലതായി ലഭിക്കും. എന്നാൽ മറ്റുള്ളവരോട് പറയുകയും സ്വയം ചെയ്യാതിരിക്കുകയും ചെയ്താൽ സേവനങ്ങൾക്കൊപ്പം ഡിസ് സർവ്വീസും കാണപ്പെടും. എങ്ങിനെയാണോ അമൃതിൽ ഒരു തുള്ളി വിഷം വീണാൽ മുഴുവൻ അമൃതും വിഷമായി മാറുന്നത് അതുപോലെ എത്രതന്നെ സേവനങ്ങൾ ചെയ്താലും ഒരു ചെറിയ തെറ്റ് എല്ലാസേവനങ്ങളെയും ഇല്ലാതാക്കും. അതിനാൽ ആദ്യം സ്വയത്തിൽ അറ്റൻഷൻ വെക്കണം, അങ്ങിനെയുള്ളവരെയാണ് സത്യമായ സേവാധാരികൾ എന്ന് പറയുക.

സ്ലോഗന് :-
അനേകതയിൽ ഏകത കൊണ്ടുവരിക, മോശമായതിനെ നല്ലതാക്കുക എന്നിവയാണ് ഏറ്റവും വലിയ വിശേഷതകൾ.

അവ്യക്തസൂചന-അപവിത്രതയുടെ ബീജത്തെപ്പോലും സമാപ്തമാക്കി സമ്പൂർണ്ണ ശുദ്ധത( പവിത്രത)യുള്ളവരായി മാറൂ...

അപവിത്രത അഥവാ കാമമാകുന്ന മഹാശത്രു സ്വപ്നത്തിലോ സങ്കൽപത്തിലോ പോലും ആക്രമിക്കാതിരിക്കുമ്
പോഴാണ് ഡബിൾഅഹിംസകർ എന്ന് വിളിക്കുന്നത്. സദാ സഹോദരദൃഷ്ടിയുടെ സ്മൃതി സഹജവും സ്വാഭാവികവുമായി സ്വരൂപത്തിൽ കാണപ്പെടണം. ഒരിക്കലും തന്റെ സമ്പൂർണ്ണമായ സതോപ്രധാന സ്ഥിതിയിൽ നിന്നും താഴെവീണ് സ്വയം ആപത്ത് വരുത്തരുത്. ആത്മാവിന്റെ യഥാർത്ഥമായ സ്വരൂപത്തിന്റേയും ശക്തിസ്വരൂപത്തിന്റേയും സ്ഥിതിയിൽ നിന്നും താഴേക്ക് വരുകയെന്നാൽ മറവിയിലേക്ക് പോകുക എന്നാണ് അർത്ഥം. ഇതും പാപത്തിന്റെ കണക്കിൽ ശേഖരിക്കപ്പെടും.