സേവനത്തോടൊപ്പം പരസ്പരം
സഹയോഗികളായി അന്തരീക്ഷത്തിൽ തീവ്ര പുരുഷാർത്ഥത്തിന്റെ തരംഗം പടർത്തൂ, മനസ്സിനെ
ജയിച്ചവരായി ആത്മാക്കളുടെ മനസ്സാ സേവനം ചെയ്യൂ.
ഇന്ന് പ്രത്യേക
സ്നേഹത്തിന്റെ ദിവസമാണ്. നാലുപാടുമുള്ള കുട്ടികൾ സ്നേഹസ്വരൂപരായി മിലനം
ആഘോഷിക്കുകയാണ്. നിങ്ങളെല്ലാവരും സ്നേഹസ്വരൂപത്തിൽ മഗ്നരായിരിക്കുന്നു. ഇന്ന്
അമൃതവേള മുതൽ, അമൃതവേളയ്ക്ക് മുൻപുതന്നെ നാലുഭാഗത്തുനിന്നുമുള്ള കുട്ടികൾ
സ്നേഹരൂപത്തിൽ ഹൃദയത്തിന്റെ സ്നേഹമുത്തുകളുടെ മാലകളുമായി എത്തിച്ചേർന്നിരുന്നു.
അനേക പ്രകാരത്തിൽ മനസ്സിന്റെ പലവിധ ഭാവങ്ങൾ ബാബയുടെ മുന്നിൽ
വർണ്ണിക്കുകയായിരുന്നു. കുട്ടികളുടെ സ്നേഹം എത്ര പ്രിയപ്പെട്ടതാണെന്ന്
നിങ്ങൾക്കറിയാം. വ്യത്യസ്ത ഭാഷകളിൽ, വ്യത്യസ്ത ഭാവങ്ങളിൽ ബാപ്ദാദായുടെ മുന്നിൽ
മനസ്സിന്റെ കാര്യങ്ങൾ പറയുകയും നയനങ്ങളിലൂടെയും മുഖത്തിലൂടെയും തങ്ങളുടെ ഭാവം
വ്യക്തമാക്കുകയും ചെയ്യുകയായിരുന്നു. ബാപ്ദാദാ നാലുപാടുമുള്ള കുട്ടികളുടെ
സ്നേഹഭാവം കണ്ട് എല്ലാവരുടെയും സ്നേഹത്തിൽ ലയിച്ച് ചേർന്നു, ഹൃദയത്തിൽ നിന്ന് ഈ
വാക്കുകൾ പുറത്തുവന്നു: വാഹ് കുട്ടികളേ വാഹ്! കുട്ടികളുടെ മുഖത്തുനിന്ന് വാഹ്
ബാബാ വാഹ്! എന്ന ഗീതം കേൾക്കാമായിരുന്നു. ബാപ്ദാദാ ഓരോ കുട്ടിയെയും കണ്ട്
കുട്ടികളുടെ സ്നേഹത്തിൽ ലയിച്ചിരിക്കുകയായിരുന്നു, കുട്ടികൾ ബാബയുടെ സ്നേഹത്തിലും
ലയിച്ചിരുന്നു.
ഇന്നത്തെ ദിവസം ബാബ
കുട്ടികളെ ബാലക് സോ മാലിക് ആക്കുന്ന ദൃഷ്ടിയോടെ നോക്കുകയാണ്. ഇന്നത്തെ ദിവസം
കുട്ടികളുടെ രാജതിലകത്തിന്റെ ദിവസമാണ്. ഇന്നത്തെ ദിവസം ബാപ്ദാദാ സ്വയം ഫരിശ്താ
രൂപത്തിലിരുന്നുകൊണ്ട് കുട്ടികളെ വിശ്വസേവനത്തിനായി നിമിത്തമാക്കി. സ്വയം
ബാക്ക്ബോൺ ആയി കുട്ടികളെ വിശ്വത്തിന്റെ സ്റ്റേജിൽ പ്രത്യക്ഷമാക്കി. ബാപ്ദാദാ
ഇപ്പോൾ കുട്ടികളുടെ സേവനം കണ്ട്, നൽകിയ ഉത്തരവാദിത്തത്തിന്റെ റിസൾട്ട് കണ്ട്
കുട്ടികളിൽ വളരെ വളരെ സന്തോഷവാനാണ്, ഹൃദയത്തിൽ നിന്ന് ആശംസകൾ നൽകുന്നു.
അഭിനന്ദനങ്ങൾ, അഭിനന്ദനങ്ങൾ!
ബാപ്ദാദാ കണ്ടു, ഇപ്പോഴും
ബാബ നൽകിയ വിശ്വസേവാധാരി എന്ന വരദാനപ്രകാരം ഓരോ കുട്ടിയും അതിയായ സ്നേഹത്തോടും
ഹൃദയപൂർവ്വം സേവനം ചെയ്തിട്ടുണ്ട്, ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. റിസൾട്ടും
ബാപ്ദാദാ കണ്ടു, ഓരോ കുട്ടിയുടെയും ഹൃദയത്തിൽ എന്റെ ബാബ എന്ന ലഹരിയുണ്ട്,
ബാബയുടെ ഹൃദയത്തിൽ വാഹ് എന്റെ കുട്ടികളേ എന്ന സ്നേഹവുമുണ്ട്. വർത്തമാന സമയത്ത്
ഭൂരിഭാഗം ചെറുതും വലുതുമായ സെന്ററുകളിൽ താമസിക്കുന്ന കുട്ടികളിലും ഉടൻ തന്നെ
നാലുപാടും ബാബയെ പ്രത്യക്ഷമാക്കണം എന്ന ഉത്സാഹം ഉണ്ട്. ഈ ഉന്മേഷവും ഉത്സാഹവും
ബാപ്ദാദാ ചുറ്റിക്കണ്ട് മനസ്സിലാക്കി. ചെറുതും വലുതുമായ സേവാകേന്ദ്രങ്ങളിലെ
കുട്ടികൾക്ക് സേവനത്തോടുള്ള ഉത്സാഹം വളരെ വളരെ നല്ലതാണ്, മുന്നോട്ടും
നന്നായിരിക്കും. അതിനാൽ ബാപ്ദാദാ ഇന്ന് സ്നേഹത്തിന്റെ ഈ ദിനത്തിൽ,
സ്വദേശത്താകട്ടെ വിദേശത്താകട്ടെ, എല്ലാ കുട്ടികൾക്കും തന്റെ ദൃഷ്ടിയാലും
ഹൃദയത്താലും സ്നേഹത്തിന്റെയും സേവനത്തിന്റെയും മറുപടിയായി ഹൃദയത്തിന്റെ
സ്നേഹസ്മരണകളും കോടിമടങ്ങ് നൽകുന്നു.
ഇപ്പോൾ സമയമനുസരിച്ച്
ബാബയെ പ്രത്യക്ഷമാക്കണം എന്ന ഏതൊരു ഉത്സാഹമാണോ ഉള്ളത്, അത് പതുക്കെ പതുക്കെ
ആത്മാക്കളുടെ ഹൃദയത്തിലും വരാൻ തുടങ്ങിയിട്ടുണ്ട്. ബ്രഹ്മാകുമാരികൾ എന്തോ
നേടിയിട്ടുണ്ടെന്നും മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെന്നും അവർ മനസ്സിലാക്കുന്നു.
പണ്ട് അറിയില്ല ഇവർ എന്താണ് ചെയ്യുന്നത് എന്ന് കരുതിയവർ, ഇപ്പോൾ ഇവർ നല്ല
കാര്യമാണ് ചെയ്യുന്നത് എന്നതിലെത്തിയിരിക്കുന്നു. നമുക്ക് ചെയ്യാൻ കഴിയാത്തത്
ഇവർ തങ്ങളുടെ സംഘടനയിലൂടെ വിജയിപ്പിച്ചെടുത്തു. അതിനാൽ ഇന്ന് ബാപ്ദാദാ
മുന്നിലിരിക്കുന്ന കുട്ടികൾക്കും നാലുപാടും കേട്ടുകൊണ്ടിരിക്കുന്ന,
കണ്ടുകൊണ്ടിരിക്കുന്ന എല്ലാ കുട്ടികൾക്കും ഹൃദയത്തിന്റെ സ്നേഹവും പ്രത്യേക
സ്നേഹവും നൽകുന്നു. ഇനി മുന്നോട്ട് എന്താണ് ചെയ്യേണ്ടത്? സേവനത്തിന്റെ
അഭിനന്ദനങ്ങൾ ബാപ്ദാദാ നൽകിക്കഴിഞ്ഞു. ഇനി ബാപ്ദാദാ ആഗ്രഹിക്കുന്നത്, ഇപ്പോൾ ഓരോ
കുട്ടിയും ഈ ഉന്മേഷവും ഉത്സാഹം, ദൃഢനിശ്ചയം, തീവ്ര പുരുഷാർത്ഥം എന്നിവ ചെയ്യണം
ഇപ്പോൾ ബാബയ്ക്ക് സമാനമായ ഫരിശ്ത യായി മാറണം. കാരണം ഇപ്പോൾ എല്ലാവർക്കും
ബാബയോടൊപ്പം തിരികെ മടങ്ങേണ്ടതുണ്ട്. സമാന ഫരിശ്തയാകണം, കാരണം എല്ലാവരുടെയും
വാഗ്ദാനം ഒന്നിച്ച് നടക്കും, ഒന്നിച്ച് ഭരിക്കും എന്നാണ്. ബ്രഹ്മാബാബയും
ഫരിശ്തയായി മാറി, അപ്പോൾ ഒന്നിച്ച് എങ്ങനെ പോകും? ബ്രഹ്മാബാബ ജീവിതകാലത്തുതന്നെ
ഫരിശ്ത സ്വരൂപം കാണിച്ചുതന്നു. എത്രമാത്രം ഉത്തരവാദിത്തമുണ്ടായിരുന്നു!
എല്ലാവരെയും യോഗിയാക്കണം, എന്നാൽ അത്രയും ഉത്തരവാദിത്തമുണ്ടായിട്ടും
നിങ്ങളെല്ലാവരും കണ്ടു, ബാബ അനാസക്തനും, പ്രിയപ്പെട്ടവനും ആയിരുന്നു. സദാ
നിശ്ചിന്ത ചക്രവർത്തിയായിരുന്നു, ചിന്തകളില്ലാത്ത നിശ്ചിന്ത ചക്രവർത്തി. ഇതുപോലെ
കുട്ടികളായ നിങ്ങളും ബാബയ്ക്ക് സമാനമായി നിശ്ചിന്ത ചക്രവർത്തി ഫരിശ്തയായി മാറണം.
ഇതാണ് ദൃഢസങ്കല്പം മാറണം! അതോ മാറിക്കൊള്ളും എന്ന് ചിന്തിക്കുന്നുവോ?
ഇപ്പോൾ ബാപ്ദാദാ കണ്ടു,
സമയമനുസരിച്ച് സേവനത്തിന്റെ ഉന്മേഷവുംഉത്സാഹം പ്രായോഗികമായി എത്രത്തോളമുണ്ടോ,
അത്രത്തോളം തന്നെ തീവ്ര പുരുഷാർത്ഥിയാകാനും ആക്കാനും, സമ്പൂർണ്ണനാകാനും ആക്കാനും
ഉള്ള ഈ പോയിന്റിൽ സ്വയം ഉന്മേഷവും ഉത്സാഹത്തിൽ ഇരിക്കുകയും അന്തരീക്ഷത്തിലും
ഉന്മേഷവും ഉത്സാഹം ഉണ്ടാക്കുകയും വേണം. പരസ്പരം സഹയോഗികളായി അന്തരീക്ഷത്തിൽ
തീവ്ര പുരുഷാർത്ഥത്തിന്റെ തരംഗം പടർത്തൂ. പരസ്പരം സേവനത്തിന്റെ ഉന്മേഷം
അന്തരീക്ഷത്തിൽ പടർത്തിയതുപോലെ, ഇപ്പോൾ ബാപ്ദാദാ കുട്ടികളിൽ ഈ ശുഭപ്രതീക്ഷ
വയ്ക്കുന്നു ഈ തരംഗം അന്തരീക്ഷത്തിൽ വ്യാപിക്കണം. ബാപ്ദാദാ സന്തോഷവാനാണ്, എന്നാൽ
ഇപ്പോഴും പുരുഷാർത്ഥം ആവശ്യമാണ്, തീവ്ര പുരുഷാർത്ഥം ചെയ്യണം. ഇപ്പോൾ ഓരോ
കുട്ടിയേക്കുറിച്ചും ബാപ്ദാദായ്ക്കുള്ള പ്രതീക്ഷ, ഓരോ കുട്ടിയും ബാബയുടെ
പ്രതീക്ഷകളുടെ നക്ഷത്രമാകണം എന്നാണ്. അങ്ങനെയുള്ള നക്ഷത്രമാണോ? ഞങ്ങൾ ബാബയുടെ
പ്രതീക്ഷകളുടെ നക്ഷത്രമായി ഈ ഉന്മേഷവുംഉത്സാഹം അന്തരീക്ഷത്തിൽ പടർത്തും എന്ന്
കരുതുന്നവർ കൈകൾ ഉയർത്തൂ. ശരി. കൈകൾ വളരെ നന്നായി ഉയർത്തുന്നുണ്ട്. കൈകൾ കണ്ട്
ബാപ്ദാദാ സന്തോഷിക്കുന്നു. ഭൂരിഭാഗം പേരും കൈകൾ ഉയർത്തി, പുറകിലുള്ളവരെ
കാണുന്നില്ല, പക്ഷെ മുന്നിലുള്ളവരെ കണ്ടു. ഇപ്പോൾ പുറകിലുള്ളവരും
ഉയർത്തുന്നുണ്ട്, അഭിനന്ദനങ്ങൾ, അഭിനന്ദനങ്ങൾ. ശരി.
മനസ്സിൽ ഏതെങ്കിലും
കാര്യത്തിൽ പ്രത്യേക ഉന്മേഷവും ഉത്സാഹം വന്നാൽ ആ കാര്യം സാകാര രൂപത്തിൽ നന്നായി
നടക്കുമെന്ന് ബാപ്ദാദാ കണ്ടു. അതിനാൽ ഈ തവണ സ്നേഹദിനത്തിൽ ബാപ്ദാദാ ഈ ഹോംവർക്ക്
നൽകുകയാണ്: മനസ്സ് കാരണം സങ്കല്പവും സമയവും വ്യർത്ഥമായി പോകുന്നുണ്ടെങ്കിൽ,
എപ്പോഴെങ്കിലും വ്യർത്ഥ സങ്കല്പം വന്നാൽ, അതിൽ എത്രമാത്രം സമയം
പാഴാകുന്നുണ്ടെന്ന് എല്ലാവർക്കും അനുഭവപ്പെടും. എത്ര ഊർജ്ജമാണ് പാഴാകുന്നത്.
അതിനാൽ ബാപ്ദാദാ ഈ ഹോംവർക്ക് നൽകാൻ ആഗ്രഹിക്കുന്നു: ഈ രണ്ടു മാസം ഓരോ കുട്ടിയും
മനസ്സിന്റെ വ്യർത്ഥ സങ്കല്പവും വ്യർത്ഥ സമയവും ലാഭിക്കാനുള്ള രീതി സ്വന്തമായി
ഉണ്ടാക്കണം. ഈ രണ്ടു മാസത്തിൽ ഓരോരുത്തരും തങ്ങളുടെ ചാർട്ട് സൂക്ഷിക്കണം
വ്യർത്ഥ സമയത്തിലും വ്യർത്ഥ സങ്കല്പത്തിലും എത്രമാത്രം കൺട്രോൾ ചെയ്തു? കാരണം
ഇപ്പോൾ സമയമനുസരിച്ച് നിങ്ങൾക്ക് മനസ്സാ ശക്തിയിലൂടെ ആത്മാക്കളുടെ മനസ്സാ സേവനം
ചെയ്യാനുള്ള സമയമായിരിക്കും. ഇതിനായി എപ്പോഴും മനസ്സിന്മേൽ ശ്രദ്ധ വയ്ക്കേണ്ടത്
അത്യാവശ്യമാണ്. മൻജീത് ജഗത്ജീത് (മനസ്സിനെ ജയിച്ചവൻ ലോകത്തെ ജയിച്ചവൻ) എന്ന്
പറയപ്പെടാറുണ്ടല്ലോ. അതിനാൽ മന്മനാഭവ യുടെ അന്തരീക്ഷത്തിൽ മനസ്സിന്റെ
വ്യർത്ഥത്തെ ഇല്ലാതാക്കണം. ചെയ്യാൻ കഴിയുമോ? ചെയ്യുമോ? എങ്കിൽ കൈ ഉയർത്തൂ.
ബാപ്ദാദാ സമ്മാനം തരും. നിങ്ങളുടെ റിസൾട്ട് നിങ്ങൾ തന്നെ കാണൂ. മനസ്സ്
സന്തോഷിച്ചാൽ മനസ്സിന്റെ സന്തോഷം പങ്കുവെക്കും. പുരുഷാർത്ഥത്തിൽ ഒന്നാമതെത്താൻ
എല്ലാവരും ശ്രദ്ധ വയ്ക്കൂ. സങ്കല്പം, സമയം എന്നിവയിലെ വ്യർത്ഥം ഇല്ലാതാകുകയും
സമർത്ഥ സങ്കല്പം, സമർത്ഥ സമയം എന്നിവ വരും ദിവസങ്ങളിൽ അന്തരീക്ഷത്തിൽ പടരുകയും
ചെയ്യും.
ഒരു കാര്യത്തിൽ ബാപ്ദാദാ
കുട്ടികളെ കണ്ട് സന്തോഷവാനാണ്. ഏത് കാര്യത്തിൽ? ഓരോ കുട്ടിയും സേവനം
ചെയ്തിട്ടുണ്ട്, അതിനോടൊപ്പം ബാപ്ദാദായുടെ നിർദ്ദേശമായ ഡബിൾ രാജാവാകൂ എന്നത്.
അറിയാമല്ലോ! ഒന്ന് സ്വരാജ്യ അധികാരി, രണ്ടാമത്തേത് ഭവിഷ്യരാജ്യ അധികാരി.
സ്വരാജ്യ അധികാരി, ബാബയും അഭിമാനിക്കുന്നു സ്വന്തം ഓരോ കുട്ടിയും സ്വരാജ്യ
അധികാരിയായിട്ടുള്ള മറ്റൊരു പിതാവില്ല! നിങ്ങളെല്ലാവരും സ്വരാജ്യ അധികാരികളല്ലേ!
സ്വയം ആത്മാവ് ഭരണം നടത്തുകയാണ്. കർമ്മേന്ദ്രിയങ്ങൾക്ക് വശപ്പെട്ടല്ല, രാജ്യ
അധികാരിയായി. അതിനാൽ ബാബ ആഗ്രഹിക്കുന്നത് ഓരോ കുട്ടിയും എപ്പോഴും സ്വരാജ്യ
അധികാരിയായിരിക്കണം എന്നാണ്, എപ്പോഴെങ്കിലുമൊരി
ക്കലല്ല. ആകാൻ കഴിയുമോ? ഈ
നൽകിയിരിക്കുന്ന രണ്ടു മാസം നോട്ട് ചെയ്യുക സ്വരാജ്യ അധികാരിയായിരുന്നോ? അതോ
കർമ്മേന്ദ്രിയങ്ങൾക്ക് വശപ്പെട്ടോ? ഇപ്പോൾ കർമ്മാതീതനാകണം, സമയം അടുത്തു
വരികയാണ്. അപ്പോൾ എന്താണ് ചെയ്യേണ്ടത്? നടക്കുമ്പോഴും ഇരിക്കുമ്പോഴും സ്വരാജ്യ
അധികാരിയാകണം. ഈ സംസ്കാരം ബ്രാഹ്മണ കുട്ടികളായ നിങ്ങളുടേത് മാത്രമാണ്. ഡബിൾ
രാജ്യം സ്വരാജ്യവും, പിന്നീട് ഭാവിയിൽ വിശ്വരാജ്യവും. ബാപ്ദാദാ വന്ന്
കുട്ടികളുടെ റിസൾട്ട് നോട്ട് ചെയ്യുമ്പോൾ, എപ്പോഴും സ്വരാജ്യ
അധികാരിയായിരിക്കുന്നതിൽ ഇപ്പോൾ ശ്രദ്ധ ആവശ്യമാണ്. അതിനാൽ ബാപ്ദാദാ രണ്ട്
കാര്യങ്ങൾ നൽകി: ഒന്ന്, ഈ രണ്ടു മാസം എത്രത്തോളം സ്വരാജ്യ അധികാരിയായിരിക്കുന്നു
എന്ന് സ്വന്തം റിസൾട്ട് നോക്കുക. കൂടെ മനസ്സിന്റെ കൺട്രോളിംഗ് പവർ, റൂളിംഗ് പവർ
എന്നിവയിലൂടെ വ്യർത്ഥത്തെ ഇല്ലാതാക്കുക. ഇതിൽ ഒന്നാമതെത്തുന്നവർക്ക് ബാപ്ദാദാ
സമ്മാനം നൽകും. ഇഷ്ടമായോ? ചെയ്യേണ്ടതുണ്ട് അല്ലേ! ചെയ്യുമല്ലോ? ചെയ്യുമല്ലോ!
തലയാട്ടൂ. ശരി.
ഇന്ന് ബാപ്ദാദാ
എല്ലാവരുടെയും സ്നേഹം സ്വീകരിച്ചു. അമൃതവേളയിൽ വതനത്തിലും അനേകം കുട്ടികളുടെ
സാന്നിധ്യമുണ്ടായിരുന്നു. അഡ്വാൻസ് പാർട്ടിയും വതനത്തിൽ ഇന്ന് ഹൃദയത്തിന്റെ
സ്നേഹം നൽകാനും വാങ്ങാനുമായി വന്നിരുന്നു. ഇപ്പോൾ അവർ ബാബയോട് ചോദിക്കുന്നു,
ഞങ്ങളുടെ ഈ പാർട്ട് എന്ന് വരെയാണ്? എന്ത് മറുപടി നൽകും? ആദ്യ വരിയിലിരിക്കുന്നവർ
പറയൂ, എന്ത് മറുപടി നൽകും? എന്താണ് പറഞ്ഞത്? (ദാദി ജാനകി പറഞ്ഞു: ഞങ്ങൾ
തയ്യാറാണ്). നിങ്ങൾ തനിച്ചു പോകുമോ? (എല്ലാവരും പോകും). നിങ്ങളുടെ
സ്നേഹമുണ്ടല്ലേ, ഇങ്ങനെ ഉപേക്ഷിച്ച് എങ്ങനെ ഭരണം നടത്തും? (അഡ്വാൻസ് പാർട്ടിക്കാർ
നമ്മളെ വിട്ട് എന്തുകൊണ്ട് പോയി?) അവരുടെ പാർട്ട് ആയിരുന്നു. അവർക്ക്
പോകേണ്ടതുണ്ടായിരുന്നു. ഇപ്പോൾ നിങ്ങൾ വേഗത്തിൽ സംഘടന തയ്യാറാക്കാൻ ശ്രമിക്കൂ.
ഈ രണ്ടു മാസം നൽകിയ ജോലി ഇല്ലേ, അത് നിങ്ങളെല്ലാവരെയും ചെയ്യിപ്പിക്കുകയും
റിസൾട്ട് ഉണ്ടാക്കുകയും ചെയ്താൽ വേഗത്തിലാകും. (ബാബയുടെ സ്നേഹത്തിൽ ഞങ്ങൾ അത്
ചെയ്യും). സ്നേഹമുണ്ട്, സ്നേഹത്തിൽ എല്ലാവരും പാസ്സാണ്. ബാപ്ദാദാ കാണുന്നുണ്ട്
എല്ലാവർക്കും സ്നേഹമുണ്ട്, പക്ഷേ സ്നേഹത്തോടൊപ്പം ശക്തിയും വേണം. ഇതിനായി
അമൃതവേള ശക്തിശാലി ആക്കൂ. ഇരിക്കുന്നുണ്ട്, ഇരിക്കുന്നതിന് ബാപ്ദാദാ
അഭിനന്ദിക്കുന്നു, എന്നാൽ ഇരിക്കുമ്പോൾ അന്തരീക്ഷം ശക്തശാലിയായിരിക്കണം, ചിലർ
എങ്ങനെ ഇരിക്കുന്നു, ചിലർ വേറെ എങ്ങനെയോ ഇരിക്കുന്നു. ഫോട്ടോ എടുത്താൽ അതിൽ
ഇനിയും മാറ്റം വേണമെന്ന് നിങ്ങൾക്ക് തന്നെ തോന്നും. ബാപ്ദാദാ പറഞ്ഞ ജ്വാലാമുഖി
യോഗ ത്തിൽ കൂടുതൽ ആഴത്തിലുള്ള ശ്രദ്ധ നൽകണം. എല്ലാവരും പുരുഷാർത്ഥം
ചെയ്യുന്നുണ്ട്, എന്നാൽ പുരുഷാർത്ഥത്തിന് മുൻപിൽ തീവ്ര എന്ന വാക്ക് ചേർക്കൂ.
ഇപ്പോൾ ബാപ്ദാദാ ഓരോ കുട്ടിക്കും ഈ രണ്ടു മാസം നൽകിയിട്ടുണ്ട്, ഇതിൽ എത്രത്തോളം
ശ്രദ്ധ നൽകുന്നുവോ, അത്രത്തോളം ശ്രദ്ധയോടൊപ്പം ബാപ്ദാദ നിങ്ങൾക്ക് എക്സ്ട്രാ
സഹായവും നൽകും. മനസ്സിന്റെ യജമാനനാകൂ, കാൽ, കൈ ചലിപ്പിക്കുന്നത് പോലെ മനസ്സിനെയും
ചലിപ്പിക്കൂ. നിങ്ങൾ ആഗ്രഹിക്കുന്നത് ചെയ്യുമല്ലോ. ഇവിടെയല്ല, അവിടെ വെയ്ക്കണം
എന്ന് കരുതിയാൽ വെയ്ക്കാൻ കഴിയും അല്ലേ! അതുപോലെ മൈൻഡ് കൺട്രോൾ നിങ്ങൾ
ആഗ്രഹിക്കുന്ന സങ്കല്പം മാത്രം മനസ്സ് ചെയ്യണം. ദിവസവും രാത്രി റിസൾട്ട് നോക്കൂ:
ഇന്ന് മനസ്സിന്റെ റൂളിംഗ് പവർ, കൺട്രോളിംഗ് പവർ എത്രത്തോളമുണ്ടായിരുന്നു? ഇപ്പോൾ
വ്യർത്ഥത്തെ വേഗത്തിൽ ഇല്ലാതാക്കണം, സമർത്ഥനായി മാറി അന്തരീക്ഷത്തിൽ സമർത്ഥതയുടെ
ശക്തി പടർത്തൂ. ബാപ്ദാദാ കുട്ടികളുടെ ദുഃഖവും വേദനയും വിളികളും കേട്ട്,
കുട്ടികളിലൂടെ ഇപ്പോൾ കാര്യങ്ങൾ വേഗത്തിൽ സമാപനം (സമാപ്തി) ചെയ്യിക്കാൻ
ആഗ്രഹിക്കുന്നു. പറഞ്ഞുവല്ലോ, പുരുഷാർത്ഥം എല്ലാവരും ചെയ്യുന്നുണ്ട്, എന്നാൽ ഇനി
തീവ്ര എന്ന് കൂട്ടിച്ചേർക്കൂ. ചെയ്യണം, ചെയ്യും, നോക്കാം... ഈ നോക്കാം, ചെയ്യാം
എന്ന രീതി നടക്കില്ല.
സ്നേഹത്തിന്റെ കാഴ്ചയും
ഇന്ന് കണ്ടു, ഓരോരുത്തരുടെയും ഹൃദയത്തിൽ എത്രത്തോളം സ്നേഹമുണ്ട്. എന്നാൽ
എത്രത്തോളം സ്നേഹമുണ്ടോ, അത്രത്തോളം ശക്തിയും കൂടെ വേണം. ഇപ്പോൾ ശക്തി നിറയ്ക്കൂ.
സഹോദരിമാർ ഒരിക്കലും സ്വയം വെറും ശക്തിയായി കാണരുത്, ശിവശക്തിയാണെന്ന്
മനസിലാക്കൂ. ശിവശക്തി ബാബ കൂടെയുണ്ട്. പാണ്ഡവരുടെ കൂടെ പാണ്ഡവപതിയുണ്ട്. എങ്കിൽ
ഇപ്പോൾ എന്ത് ചെയ്യും? ബാപ്ദാദാ പറഞ്ഞതുപോലെ പുരുഷാർത്ഥത്തിന് മുന്നിൽ തീവ്ര
എന്ന വാക്ക് ചേർക്കൂ. അന്തരീക്ഷം ഉണ്ടാക്കൂ. പരസ്പരം സഹായികളായി ഓരോരുത്തരും
തങ്ങൾ താമസിക്കുന്ന സ്ഥലത്തെ ശക്തിശാലിയായാക്കൂ, കൂടെയുള്ളവരെ ശക്തിശാലിയായാക്കൂ.
എങ്കിൽ ഇപ്പോൾ എന്ത് ചെയ്യും? പുതുമ വരുത്തുമല്ലോ! എന്റെ ബാബ എന്ന് പറയുമ്പോൾ,
എന്നെപോലെ ആകണം അല്ലേ. ഓരോരുത്തരും ഹൃദയത്തിൽ ദൃഢസങ്കല്പം ചെയ്യൂ. നല്ല നല്ല
സങ്കല്പങ്ങൾ ചെയ്യുന്നുണ്ട്, അമൃതവേളയിൽ ബാപ്ദാദാ കാണുന്നുണ്ട് ഇത് ചെയ്യും, അത്
ചെയ്യും എന്ന് നല്ല സങ്കല്പങ്ങൾ ചെയ്യുന്നുണ്ട്, എന്നാൽ കർമ്മയോഗിയാകുമ്പോൾ,
ബന്ധങ്ങളിലും സമ്പർക്കത്തിലും വരുമ്പോൾ അതിൽ വ്യത്യാസം വരുന്നു. കർമ്മയോഗിയുടെ
സ്ഥിതിയിൽ കൂടുതൽ ശ്രദ്ധ വേണം. ശരി.
എല്ലാവരും സന്തോഷത്തിലല്ലേ?
സന്തോഷത്തിലാണോ? നോക്കൂ, പുതിയവർ എത്രപേർ വരുന്നു. ആദ്യമായി വന്ന പുതിയവർ കൈ
ഉയർത്തൂ. നോക്കൂ എത്രപേരുണ്ട്! പകുതി ക്ലാസും പുതിയവരാണ്. വന്ന പുതിയ കുട്ടികളെ
കണ്ട് ബാപ്ദാദാ സന്തോഷിക്കുന്നു, കാരണം അവസാന സമാപ്തിയുടെ സമയത്തിന് മുൻപ്
എത്തിച്ചേർന്നല്ലോ. എന്നാൽ എത്രത്തോളം വൈകിയോ, അത്രത്തോളം തീവ്ര പുരുഷാർത്ഥം
ചെയ്യേണ്ടിവരും. കാരണം ഈ കുറഞ്ഞ സമയത്തിനുള്ളിൽ നിങ്ങൾക്ക് മുഴുവൻ 21
ജന്മങ്ങളുടെ ഭാവി ഉണ്ടാക്കേണ്ടതുണ്ട്. അത്രയും ശ്രദ്ധ വയ്ക്കേണ്ടി വരും. സമയം
ലാഭിക്കൂ, ഒരു സെക്കൻഡ് പോലും വ്യർത്ഥമാക്കി കളയരുത്. തീവ്ര
പുരുഷാർത്ഥിയായിരിക്കൂ, സാധാരണ പുരുഷാർത്ഥം കൊണ്ട് എത്തിച്ചേരൽ പ്രയാസമാണ്.
എങ്കിലും വന്ന കുട്ടികൾക്ക് ബാപ്ദാദാ ഹൃദയത്തിൽ നിന്ന് അഭിനന്ദനങ്ങൾ നൽകുന്നു.
ശരി.
ടീച്ചേഴ്സ് സഹോദരിമാർ
ധാരാളം വന്നിട്ടുണ്ട്: ടീച്ചർമാരെ കാണുമ്പോൾ ബാപ്ദാദാ വളരെ സന്തോഷവാനാകുന്നു.
കാരണം നിമിത്ത ടീച്ചർമാരായവർ ബാപ്ദാദായെ പ്രത്യക്ഷമാക്കാൻ നിമിത്തമായവരാണ്.
ഏതൊരു ടീച്ചറെ കണ്ടാലും സന്തോഷം തോന്നും, കാരണം ടീച്ചർമാർ എന്നാൽ അവരുടെ രൂപത്തിൽ
നിന്ന് ഭാവി കാണാൻ സാധിക്കും. നിങ്ങളുടെ ഫ്യൂച്ചർ എന്താണ്? ഫ്യൂച്ചർ എന്നത്
എപ്പോഴും ദിൽഖുശ് (സന്തോഷമുള്ള മനസ്സ്), എപ്പോഴും അധികാരി, അധീനരാകുന്നവരല്ല.
അപ്പോൾ ടീച്ചർമാരുടെ ഫീച്ചേഴ്സ് ഇത് സാക്ഷാതകാരം ചെയ്യിപ്പിക്കുന്നു. ഓരോ
ടീച്ചറും എപ്പോഴും ഇത് ഓർക്കുക എവിടെ സംസാരിച്ചു, എവിടെ സംസാരിച്ചില്ല എന്നത്
പോട്ടെ, എന്നാൽ വർത്തമാന കാലത്തെ പ്രാപ്തിയും ഭാവിയിലെ പ്രാപ്തിയും നിങ്ങളുടെ
ഫീച്ചേഴ്സ്, നിങ്ങളുടെ മുഖം കാണിച്ചുതരുന്നു. നമ്മുടെ മുഖം ഇത്തരത്തിൽ
സാക്ഷാത്കാരം നൽകുന്നതായിരിക്കണം എന്ന് എപ്പോഴും ശ്രദ്ധിക്കുക. ആരെങ്കിലും
ടീച്ചറുടെ മുന്നിൽ വന്നാൽ, ടീച്ചറെ കണ്ട് ഒന്നാമതായി സന്തോഷമുള്ള മനസ്ഥിതിയാകണം,
സന്തോഷം അവരുടെ ജീവിതത്തിൽ കാണണം. അത്തരം സന്തോഷമുള്ളവരും ഭാഗ്യവാന്മാരുമാകണം.
ബാപ്ദാദാ കണ്ടിട്ടുണ്ട്, ഓരോ ടീച്ചറുടെയും ലക്ഷ്യം നല്ലതാണ്. ചെയ്യണം, ആകണം.
അങ്ങനെയല്ലേ? ലക്ഷ്യം എന്താണ്? ഈ ലക്ഷ്യം തന്നെയല്ലേ! അപ്പോൾ ഈ ലക്ഷ്യം
ലക്ഷണങ്ങളിൽ കാണപ്പെടുന്നുണ്ട്, ഇനിയും കൂടുതൽ കാണപ്പെടണം. ആര് വന്നാലും സന്തോഷം
തീർച്ചയായും കൊണ്ടുപോകണം, കാരണം സന്തോഷം ഓരോ മനുഷ്യനും അത്യാവശ്യമാണ്.
ആഗ്രഹിക്കുന്നുണ്ട് എന്നാൽ ആകാൻ കഴിയുന്നില്ല, അതിനാൽ ടീച്ചർമാർ എന്നാൽ
ഫീച്ചേഴ്സിലൂടെയും സേവനം ചെയ്യുന്നവരാണ്. ഇവർ എന്തായി മാറി! എന്ന് അവർ
അനുഭവിക്കട്ടെ. മുന്നോട്ട് നിങ്ങളുടെ മുഖവും പെരുമാറ്റവും കൂടുതൽ സേവനം ചെയ്യും.
കാരണം സമയം വഷളാകുമ്പോൾ സമയം കുറവ് ലഭിക്കും, എന്നാൽ ആഗ്രഹം വർദ്ധിക്കും
എന്തെങ്കിലും ലഭിക്കട്ടെ, ലഭിക്കട്ടെ. ഇതിനായി ടീച്ചർമാർ എപ്പോഴും എവർറെഡിയായി
ഇരിക്കണം, വരുന്നവർ കുറഞ്ഞപക്ഷം എന്തെങ്കിലും കൊണ്ടുപോകണം. മുഖത്തിലൂടെയും
പെരുമാറ്റത്തിലൂടെയും എന്തെങ്കിലും കൊണ്ടുപോകണം. ദാതാവിന്റെ കുട്ടികളല്ലേ!
ബാപ്ദാദാ ടീച്ചർമാരെ കാണുമ്പോൾ വളരെ സന്തോഷിക്കുന്നു. ഹൃദയം കൊണ്ട് ഗുണങ്ങൾ
പാടുന്നു വാഹ് ടീച്ചേഴ്സ് വാഹ്! കാരണം ഓരോ ടീച്ചറും സേവനം ചെയ്യുന്നുണ്ട്,
രാത്രിയിൽ തങ്ങളുടെ റിസൾട്ടും നോക്കുന്നുണ്ടാകും ഇന്നത്തെ സേവനം എന്തായിരുന്നു?
സ്വന്തം ചാർട്ട് സ്വയം നോക്കുന്നുണ്ടാകും. സേവനത്തിന്റെ ലക്ഷ്യം വച്ചത് നടന്നോ?
കാരണവശാലോ അല്ലാതെയോ നടന്നില്ലെങ്കിൽ അടുത്ത ദിവസം ഡബിൾ ചെയ്യൂ. വെറുതെ വിടരുത്,
കാരണം ടീച്ചർമാർ എന്നാൽ നിമിത്ത ദാതാവിന്റെ കുട്ടികളായ ദാതാക്കളാണ്. അതിനാൽ
ബാപ്ദാദാ സന്തോഷമാണ്, ചെറിയ സെന്ററിലുള്ളവരാകട്ടെ വലിയ സെന്ററിലുള്ളവരാകട്ടെ,
ത്യാഗം ചെയ്ത് സേവാ സ്ഥാനത്ത് വരുക എന്നത് ധൈര്യത്തിന്റെ കാര്യമാണല്ലോ. അപ്പോൾ
ബാപ്ദാദാ നിങ്ങളുടെ ധൈര്യത്തിൽ സന്തോഷവാനാണ്. ഇനി കൂടുതൽ കൂട്ട്കാരെ തയ്യാറാക്കൂ.
ഇനിയും ടീച്ചർമാരെ തയാറാക്കൂ, കാരണം സേവനം വർദ്ധിക്കാൻ പോവുകയാണ്. ഇനി കുറച്ച്
ബഹളമുണ്ടാകും, എല്ലാവരും ആവേശത്തോടെ നിങ്ങളുടെ മുന്നിൽ വരും. സേവനം വർദ്ധിക്കാൻ
പോവുകയാണ്, കുറയാൻ പോകുന്നില്ല. ശരി.
വരദാനം :-
സ്വമാനത്തിന്റെ സീറ്റിലിരുന്ന് മായയെ സറണ്ടർ ചെയ്യിക്കുന്ന ശ്രേഷ്ഠ
സ്വമാനധാരിയായി ഭവിക്കട്ടെ.
സംഗമയുഗത്തിലെ ഏറ്റവും
ശ്രേഷ്ഠമായ സ്വമാനമാണ് മാസ്റ്റർ സർവ്വശക്തിമാൻ എന്ന സ്മരണയിൽ ഇരിക്കുക. ഒരു
വലിയ ഓഫീസറോ രാജാവോ സ്വമാനത്തിന്റെ സീറ്റിലിരിക്കുമ്പോൾ മറ്റുള്ളവരും
അദ്ദേഹത്തിന് ബഹുമാനം നൽകുന്നു. സ്വയം സീറ്റിലില്ലെങ്കിൽ അദ്ദേഹത്തിന്റെ ഓർഡർ
ആരും അനുസരിക്കില്ല. ഇതുപോലെ നിങ്ങളും സ്വമാനധാരിയായി സ്വന്തം ശ്രേഷ്ഠ
സ്വമാനത്തിന്റെ സീറ്റിൽ സെറ്റ് ആയിരിക്കൂ, അപ്പോൾ മായ നിങ്ങളുടെ മുന്നിൽ സറണ്ടർ
ചെയ്യും.
സ്ലോഗന് :-
സാക്ഷിഭാവത്തിന്റെ സ്ഥിതിയിലിരുന്ന് ദിലാരാമന്റെ കൂടെയുള്ള അനുഭവം
ചെയ്യൂന്നവരാണ് ലൗലീൻ ആത്മാക്കൾ.
അവ്യക്ത സൂചന- പരോപകാര
ഭാവനയാൽ സമ്പന്നരായി അപകാരിക്കും ഉപകാരം ചെയ്യൂ
അപകാരം ചെയ്യുന്നവർക്കും
ഉപകാരം ചെയ്യുക എന്നത് ജ്ഞാനിയായ ആത്മാവിന്റെ കർത്തവ്യമാണ്. ബാബ നിന്ദയെപ്പോലും
കല്യാണകാരിയായ ദൃഷ്ടിയോടെ കണ്ടതുപോലെ. ഉപകാരം ചെയ്യുന്നവർക്ക് ഉപകാരം
ലോകത്തുള്ളവരും ഭക്തന്മാരും ചെയ്യാറുണ്ട്. എന്നാൽ ജ്ഞാനിയായ ആത്മാവ് എന്നതിന്റെ
അർത്ഥമാണ് എല്ലാവരോടും കല്യാണ ഭാവന ഉണ്ടായിരിക്കുക, അകല്യാണത്തിന്റെ ഒരു
സങ്കല്പം പോലും ഉണ്ടാകാതിരിക്കുക. അപകാരം ചെയ്യുന്നവർക്കും ഉപകാരം ചെയ്യുമ്പോൾ
മാത്രമേ വിശ്വകല്യാണകാരി എന്ന് വിളിക്കാനാവൂ.