11.11.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ലോകത്തിൽ വേറെ ആരെ ഭയപ്പെടുന്നില്ലെങ്കിലും ഈ ബാബയെ തീർച്ചയായും ഭയന്നോളൂ, ഭയക്കുക അർത്ഥം പാപ കർമ്മങ്ങളിൽ നിന്നും രക്ഷപ്പെട്ടിരിക്കുക.

ചോദ്യം :-
ബാബാ ഓരോ കുട്ടികളോടും സ്വയത്തിന്റെ പരിശോധന(ചാർട്ട് വെക്കുക) ചെയ്യുന്നതിന്റെ ശ്രീമതം എന്തുകൊണ്ടാണ് നൽകുന്നത്?

ഉത്തരം :-
എന്തുകൊണ്ടെന്നാൽ ഈശ്വരീയ നിയമം വളരെ കടുത്തതാണ്. അഥവാ ബ്രാഹ്മണനായി മാറി ചെറിയതോ വലുതോ ആയ തെറ്റുകൾ സംഭവിക്കുന്നുണ്ടെങ്കിൽ വളരെ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരും, അതുകൊണ്ടാണ് ബാബ തന്റെ പരിശോധന ചെയ്യൂ എന്ന് പറയുന്നത്. അഥവാ ഏതെങ്കിലും പഴയ കർമ്മ കണക്ക് ബാക്കിയുണ്ടെങ്കിൽ അവർക്ക് ഒരു കഷണം റൊട്ടി കഴിക്കേണ്ടി വരുകയും ശിക്ഷയും അനുഭവിക്കേണ്ടി വരുകയും ചെയ്യും. ഇപ്പോൾ കണക്കെടുപ്പിന്റെ സമയം വളരെ സമീപത്താണ് അതിനാൽ തന്റെ എല്ലാ കർമ്മകണക്കുകളും യോഗബലത്തിലൂടെ ഇല്ലാതാക്കൂ.

ഓംശാന്തി.  
അച്ഛന്റെ ഓർമ്മയിൽ തന്നെയാണ് കുട്ടികൾ ഇരിക്കുന്നത്. ഇടയ്ക്കിടയ്ക്ക് പറയേണ്ട ആവശ്യമൊന്നുമില്ല. ബാബയുടെ നിർദേശമാണ് നടക്കുമ്പോഴും കറങ്ങുമ്പോഴും ഇരിക്കുമ്പോഴും ബാബയെ ഓർമ്മിക്കൂ എങ്കിൽ നിങ്ങളെ പതിതമാക്കിയ രാവണനു മേൽ വിജയം പ്രാപ്തമാക്കാം. നിങ്ങൾക്ക് ഏതെങ്കിലും ആയുധമൊന്നും തരുന്നില്ല, കേവലം യോഗബലത്തിലൂടെയാണ് നിങ്ങൾ രാവണനു മേൽ വിജയിക്കുന്നത്. തീർച്ചയായും സംഗമത്തിൽ വിജയിക്കണം, ഇപ്പോഴാണ് രാവണരാജ്യം ഇല്ലാതാവുകയും രാമരാജ്യത്തിന്റെ സ്ഥാപന നടക്കുകയും ചെയ്യുന്നത്. ബാബ ഒരിക്കലും ഹിംസ പഠിപ്പിക്കില്ല. ദേവതകളുടേത് അഹിംസാ എന്ന പരമമായ ധർമ്മമാണ്. അവിടെ കാമകഠാരിയുടെ ഹിംസ ഉണ്ടാവുകയില്ല എന്ന് ലോകർക്കറിയില്ല. ആരാണോ കല്പം മുൻപ് നിർവ്വികാരിയായിരുന്നത് അവർ നിങ്ങളുടെ കാര്യങ്ങളെ അംഗീകരിക്കും. ഇപ്പോൾ നിങ്ങൾ യുദ്ധത്തിന്റെ മൈതാനത്തിലാണ്. ശിവശക്തി സൈന്യത്തെക്കുറിച്ച് പാടിയിട്ടുണ്ട് നിങ്ങൾ ഗുപ്ത യോദ്ധാക്കളാണ്, ഓരോരുത്തരും തനിക്കു വേണ്ടിയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. മായാജീത്തും ജഗത്ജീത്തുമായി മാറണം. നിങ്ങൾ സ്വയത്തിനു വേണ്ടിയാണ് ചെയ്യുന്നത്, അതായത് തന്റെ ഭാരത ദേശത്തിനു വേണ്ടിയാണ് ചെയ്യുന്നത്. ഇതിൽ ആരാണോ നല്ല രീതിയിൽ പുരുഷാർത്ഥം ചെയ്യുന്നത് അവർക്ക് പ്രാപ്തമാകും. ആരാണോ പഞ്ചവികാരങ്ങളെ ജയിക്കുന്നത് അവർ ജഗത്ജീത്താവും. അതോടൊപ്പം വേറൊന്നിലും നിങ്ങൾക്ക് വിജയം പ്രാപ്തമാക്കേണ്ട കാര്യമില്ല. രാവണ രാജ്യത്തിനു മേൽ വിജയം പ്രാപ്തമാക്കുക അർത്ഥം ദൈവീക ഗുണങ്ങളെ ധാരണ ചെയ്യുക എന്നതാണ്. ദൈവീക ഗുണങ്ങളെ ധാരണ ചെയ്യാതെ സത്യയുഗത്തിലേക്ക് പോകാൻ സാധിക്കില്ല. അതിനാൽ സ്വയത്തോടു ചോദിക്കണം ഞാൻ എത്രത്തോളം ദൈവീക ഗുണങ്ങളെ ധാരണ ചെയ്തിട്ടുണ്ട്? ദൈവീക ഗുണങ്ങളെ ധാരണ ചെയ്യുക അർത്ഥം രാവണനു മുകളിൽ വിജയിക്കുക. പറയാറുണ്ട് രാമരാജ്യം ഉണ്ടായിരുന്നു, അപ്പോൾ ഒരു രാമൻ മാത്രമായിരിക്കുകയല്ലല്ലോ രാജ്യം ഭരിച്ചത്? പ്രജകളും ഉണ്ടാകും. ഇവിടെ രാജാവും റാണിയും അതോടൊപ്പം പ്രജയും എല്ലാവരും രാവണനു മേൽ വിജയിക്കുകയാണ്. ദൈവീക ഗുണങ്ങളെ ധാരണ ചെയ്യുകയാണ്. ദൈവീക ഗുണങ്ങൾ ആരിലുണ്ടോ അവർ കഴിക്കുന്നതിലും കുടിക്കുന്നതിലും സംസാരിക്കുന്നതിലും എല്ലാത്തിലും ശുദ്ധവും പവിത്രവുമായിരിക്കും. ഓരോ കാര്യത്തിലും സത്യം പറയണം. ബാബ സത്യമാണ്. ഇപ്പോൾ ഇങ്ങനെയുള്ള അച്ഛനോടൊപ്പം എത്ര സത്യത ഉള്ളവരായിരിക്കണം. അഥവാ സത്യത ഇല്ലെങ്കിൽ എത്ര മോശമായ അവസ്ഥയായി തീരും. ഗതി വളരെ ഉയർന്നത് പ്രാപ്തമാക്കണം. നരനിൽ നിന്നും നാരായണനും നാരിയിൽ നിന്നും ലക്ഷ്മിയുമാകണം. പറയാറുണ്ട് - അങ്ങയുടെ ഗതിയും വഴിയും അങ്ങേക്ക് മാത്രമെ അറിയുകയുള്ളൂ. ബാബ എന്ത് നിർദേശമാണോ നൽകുന്നത് അതിലൂടെ എത്ര ഉയർന്ന ഗതി പ്രാപ്തമാക്കുന്നു. ഉയർന്നതിലും ഉയർന്ന ബാബ ഉയർന്നതിലും ഉയർന്ന ഗതി പ്രാപ്തമാക്കിപ്പിക്കുകയാണ്. അതിനാൽ ഇപ്പോൾ ശ്രീമതത്തിലൂടെ നടന്ന് ദൈവീക ഗുണങ്ങളെ ധാരണ ചെയ്യണം. ജന്മജന്മാന്തരങ്ങളിലെ പാപം യോഗബലത്തിലൂടെ അല്ലാതെ ഇല്ലാതാകില്ല, ഇതിനു വേണ്ടി വളരെ നല്ല ഓർമ്മയുടെ യാത്ര ചെയ്യണം. നല്ല ഓർമ്മയുടെ യാത്ര അമൃതവേളയിൽ നടക്കും. ആ സമയത്ത് വായുമണ്ഡലം വളരെ നല്ലതായിരിക്കും. ദിവസം മുഴുവൻ എത്ര സമയം കിട്ടിയാലും, പക്ഷെ അമൃതവേളയിലെ പോലെയുള്ള സമയം കിട്ടില്ല. നമ്മുടെ കാര്യങ്ങൾ ഗുപ്തമാണ്. ഇംഗ്ലീഷിൽ പറയാറുണ്ട് - നമ്മൾ യുദ്ധത്തിലാണ്, നമ്മൾ രാവണനുമായി യുദ്ധം ചെയ്യുകയാണ്. ഇതാണ് നമ്പർവൺ ശത്രു. രാമസമ്പ്രദായം രാവണ സമ്പ്രദായത്തിനു മേൽ ശ്രീമതത്തിലൂടെയാണ് വിജയം പ്രാപ്തമാക്കുന്നത്. ബാബ സർവ്വശക്തിവാനാണല്ലോ. ലോകം വളരെ പാവമാണ്, അവർ ഘോരമായ അന്ധകാരത്തിലാണ്. അവർക്ക് സ്വയം തോറ്റിരിക്കുകയാണ് എന്ന് പോലുമറിയില്ല, മായയോട് തോറ്റിരിക്കുകയാണ്. മായ എന്ന് ആരെയാണ് പറയുന്നത് - ഇതും ആർക്കും അറിയില്ല. മുഴുവൻ ലങ്കയിലും രാവണന്റെ രാജ്യമായിരുന്നു. ശാസ്ത്രങ്ങളിൽ ഭക്തി മാർഗ്ഗത്തിന്റെ എത്ര കെട്ടുകഥകളാണ് എഴുതിയിരിക്കുന്നത്, ഇതാണ് ജന്മജന്മാന്തരങ്ങളായി പഠിച്ചിട്ടുള്ളത്. ഇപ്പോഴും പറയുന്നുണ്ട് പുരാണങ്ങൾ തീർച്ചയായും പഠിക്കണം. ആരാണോ പഠിക്കാത്തത് അവരെ നാസ്തികൻ എന്ന് പറയും. ബാബ പറയുകയാണ് - പുരാണങ്ങൾ പഠിച്ച് പഠിച്ച് എല്ലാവരും നാസ്തികരായി മാറിയിരിക്കുന്നു. ഈ കാര്യങ്ങൾ നല്ല രീതിയിൽ കുട്ടികൾ മനസ്സിലാക്കി കൊടുക്കണം, ഈ ഭാരതം എന്നാണോ സതോപ്രധാനമായിരുന്നത് അപ്പോൾ ഇതിനെ സ്വർഗ്ഗം എന്നാണ് പറഞ്ഞിരുന്നത്. ആ ഭാരതവാസി തന്നെയാണ് 84 ജന്മങ്ങൾ എടുത്തെടുത്ത് ഇപ്പോൾ പതിതരും തമോപ്രധാനവുമായി മാറിയിരിക്കുന്നത്, ഇപ്പോൾ വീണ്ടും എങ്ങനെ പാവനമാകും? ബാബ പറയുകയാണ് - എന്നെ ഓർമ്മിക്കൂ എങ്കിൽ സതോപ്രധാനവും പാവനവുമായി തീരും. വേറെ ഒരു ദേഹധാരിയേയും ഓർമ്മിക്കരുത്. ആരേയും ഗുരുവാക്കരുത്. പറയാറുണ്ട് - ഗുരുവില്ലെങ്കിൽ ഘോര അന്ധകാരമായിരിക്കും. ധാരാളം ഗുരുക്കന്മാരുണ്ട്, പക്ഷെ എല്ലാവരും അന്ധകാരത്തിലേക്ക് കൊണ്ടു പോകുന്നവരാണ്. ബാബ പറയുകയാണ് - ജ്ഞാന സൂര്യൻ എപ്പോഴാണോ വരുന്നത് അപ്പോഴാണ് ഘോര അന്ധകാരം ഇല്ലാതാകുന്നത്. സന്യാസിമാർ പാവനമാകുന്നുണ്ട് പക്ഷെ വികാരത്തിലൂടെ തന്നെയാണല്ലോ ജന്മമെടുക്കുന്നത്. ദേവി ദേവതകൾ വികാരത്തിലൂടെ ജന്മമെടുക്കില്ല. ഇവിടെ എല്ലാവരുടെ ശരീരത്തിലും അഴുക്ക് നിറഞ്ഞിരിക്കുകയാണ്. ബാബ ഇത്രയും അഴുക്ക് നിറഞ്ഞ വസ്ത്രത്തെയാണ് വൃത്തിയാക്കുന്നത്. ആത്മാവ് പവിത്രമായാൽ ശരീരവും പവിത്രമായത് കിട്ടും. അതിനു വേണ്ടി പുരുഷാർത്ഥം ചെയ്യണം. തന്റെ പരിശോധന ചെയ്യണം- എന്നിൽ നിന്നും മോശമായ കർമ്മം ഉണ്ടാകുന്നില്ലല്ലോ. ഈശ്വരീയ നിയമം വളരെ കടുത്തതാണ്. ആരെങ്കിലും മോശമായ കാര്യം ചെയ്താൽ അവർക്ക് കിട്ടാൻ പോകുന്ന ശിക്ഷ കടുത്തതായിരിക്കും. ഇത് കണക്കെടുപ്പിന്റെ സമയമാണ്. എല്ലാ കർമ്മകണക്കുകളും ഇല്ലാതാക്കണം യോഗത്തിന്റെ ബലത്തിലൂടെ. അഥവാ കർമ്മകണക്ക് ഇല്ലാതാക്കുന്നില്ലെങ്കിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. പിന്നെ പറയാറുണ്ട് - ശിക്ഷയും ഒരു കഷണം റൊട്ടിയും എല്ലാവർക്കും കിട്ടും. മുക്തി അതോടൊപ്പം ജീവന്മുക്തിയുടെ റൊട്ടി എല്ലാവർക്കും കിട്ടും. ചിലർ പദവിയോടെ വിജയിക്കും, ചിലർക്ക് ശിക്ഷ കിട്ടും, ആദരവ് ഇല്ലാതെ പിന്നെ കുറച്ച് റൊട്ടിയും കിട്ടും. സിംഹാസനത്തിൽ അവർക്ക് ഇരിക്കാൻ സാധിക്കില്ല. എന്തെങ്കിലും മോശമായ കർമ്മം ബാബയുടെ മുന്നിൽ ചെയ്താൽ ആദരവ് കിട്ടില്ല. ശിവബാബ ഇരിക്കുന്നുണ്ടല്ലോ. നിങ്ങൾക്ക് സാക്ഷാത്കാരം കാണിച്ചു തരും, നിങ്ങൾ എവിടെയാണ് വരുക, നിങ്ങൾക്ക് എത്ര മനസ്സിലാക്കി തന്നിരുന്നു. ഇപ്പോൾ ഞാൻ സമ്പൂർണ്ണ ബ്രഹ്മാവിലാണ് ഉള്ളത്, നിങ്ങൾ സമ്പൂർണ്ണ ബാബയുടെ അടുത്ത് പോകാറുണ്ട്. ആ ബാബയിലൂടെയാണ് നിർദേശങ്ങളെല്ലാം നൽകുന്നത്. നിങ്ങൾക്ക് സാക്ഷാത്കാരം കിട്ടും ഇതിൽ ഇരുന്നു കൊണ്ട് നിങ്ങളെ എത്ര പഠിപ്പിച്ചിരുന്നു. ദൈവീക ഗുണങ്ങളെ ധാരണ ചെയ്യൂ എന്ന് എത്ര മനസ്സിലാക്കി തന്നിരുന്നു, സേവനം ചെയ്യാൻ പറഞ്ഞു, ആരുടേയും നിന്ദ ചെയ്യരുത്, എന്നിട്ടും ഇതെല്ലാം ചെയ്തില്ലേ, ഇനി ശിക്ഷ അനുഭവിച്ചോളൂ. എത്രത്തോളം പാപം ചെയ്തിട്ടുണ്ടോ അത്രയും ശിക്ഷ അനുഭവിക്കേണ്ടി വരും. ചിലർ ധാരാളം ശിക്ഷ അനുഭവിക്കും, ചിലർ കുറച്ച് അനുഭവിക്കും. അവരിലും നമ്പർവാറാണ്. എത്ര കഴിയുമോ വികർമ്മങ്ങളെ യോഗബലത്തിലൂടെ ഇല്ലാതാക്കി കൊണ്ടിരിക്കണം. ഈ വലിയതിലും വലിയ ചിന്ത കുട്ടികൾക്ക് ഉണ്ടായിരിക്കണം നമ്മൾ എങ്ങനെ സമ്പൂർണ്ണമായ പക്കയായ സ്വർണ്ണമായി തീരും? ഇരിക്കുമ്പോഴും നടക്കുമ്പോഴും ബുദ്ധിയിലുണ്ടായിരിക്കണം, എത്രത്തോളം ഓർമ്മയിൽ ഇരിക്കുന്നോ അത്രയും ഉയർന്ന പദവി പ്രാപ്തമാകും. മായയുടെ കൊടുങ്കാറ്റുകളെ കുറിച്ച് ചിന്തിക്കരുത്. എത്ര സമയം കിട്ടുന്നോ അത്രയും ബാബയെ ഓർമ്മിക്കൂ. എനിക്ക് തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമാകണം. ബാബയെ ഓർമ്മിക്കുകയാണെങ്കിൽ പാപം ഇല്ലാതാകും. ഒരു തരത്തിലുള്ള പാപവും ചെയ്യരുത്. ഇല്ലെങ്കിൽ അത് 100 മടങ്ങാകും. മാപ്പ് ചോദിച്ചിട്ടില്ലെങ്കിൽ അത് അഭിവൃദ്ധി പ്രാപിച്ച് സത്യനാശം ഉണ്ടാകും. പാപത്തിന്റെ പിന്നിൽ പാപം മായ ചെയ്യിപ്പിച്ചു കൊണ്ടിരിക്കും. പരിധിയില്ലാത്ത ബാബയിൽ നിന്നും മുഖം തിരിക്കുന്നുണ്ട്. ഇതും പലർക്കും അറിയുന്നില്ല. ബാബ എപ്പോഴും മനസ്സിലാക്കി തരുന്നുണ്ട്, ഇങ്ങനെ മനസ്സിലാക്കണം ശിവബാബയാണ് മുരളി പറയുന്നത്. ശിവബാബയാണ് നിർദേശം നൽകുന്നത്, അത് ഓർമ്മയും ഉണ്ടാകണം, ഭയവും ഉണ്ടാകണം. ധാരാളം പാപം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. തുറന്ന് പറയണം ബാബ എന്നിൽ നിന്നും ഈ തെറ്റ് സംഭവിച്ചു. ബാബ മനസ്സിലാക്കി തരുന്നുണ്ട് പാപത്തിന്റെ ഭാരം വളരെ കൂടുതലാണ്. എന്തെല്ലാം ചെയ്തിട്ടുണ്ടോ അത് പറയണം. സത്യം പറയുന്നതിലൂടെ ഭാരം പകുതി കുറയും.

ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ആരാണോ നമ്പർവൺ പുണ്യാത്മാവായി മാറുന്നത് അവർ തന്നെയാണ് പിന്നെ നമ്പർവൺ പാപാത്മാവായി മാറുന്നത്. ബാബ സ്വയം പറയുകയാണ്-നിങ്ങളുടെ അനേക ജന്മങ്ങളുടെ അന്തിമ ജന്മമാണ്. നിങ്ങൾ പുണ്യാത്മാവായിരുന്നു, ഇപ്പോൾ പാപാത്മാവായി, ഇനി പുണ്യാത്മാവാകണം. തന്റെ മംഗളം ചെയ്യണം. ഇവിടെ നിങ്ങൾക്ക് തല കുമ്പിടുന്നതിന്റെ കാര്യമില്ല, കേവലം ബാബയെ ഓർമ്മിക്കണം. ഇദ്ദേഹവും വൃദ്ധനാണ്, ഇദ്ദേഹവും നമസ്തെ പറയുന്നുണ്ടല്ലോ. കുട്ടികൾ വീട്ടിൽ ഇടയ്ക്കിടയ്ക്ക് നമസ്തെ പറയാറില്ല. ഒരു തവണ നമസ്തെ പറഞ്ഞാൽ തിരിച്ചും മറുപടി നൽകുമല്ലോ. ബാബ പറയുകയാണ്-നിങ്ങൾ എന്നെ ഉയർന്നതാണ് എന്ന് മനസ്സിലാക്കി നമസ്തെ പറയുന്നു, ഞാൻ തിരിച്ച് നിങ്ങളെ വിശ്വത്തിന്റെ അധികാരിയായി കണ്ട് നമസ്തെ എന്ന് പറയുന്നു. അർത്ഥം ഉണ്ടല്ലോ. മനുഷ്യർ രാമ രാമ എന്ന് പറയാറുണ്ട്, എന്നാൽ അവർക്ക് അർത്ഥമൊന്നും അറിയില്ല. വാസ്തവത്തിൽ രാമൻ അർത്ഥം ശിവബാബയാണ്. രഘുപതി എന്ന് പാടുന്നതല്ല രാമൻ, ഈ രാമൻ നിരാകാരനാണ്. പേരാണ് ശിവബാബ. ശിവന്റെ മുന്നിൽ ഞാൻ രാമന്റെ പൂജ ചെയ്യുന്ന ആളാണ് എന്നൊന്നും പറയില്ല. ഇപ്പോൾ ബാബ പറയുകയാണ് ക്ഷേത്രങ്ങളിൽ പോയി മനസ്സിലാക്കി കൊടുക്കണം ദേവതകളും മനുഷ്യരായിരുന്നു, നിങ്ങൾ അവരുടെ മുന്നിൽ പോയി മഹിമ പാടുന്നുണ്ട് - അങ്ങ് നിർവ്വികാരിയാണ്, സർവ്വഗുണ സമ്പന്നരാണ്...എന്നാൽ ഞങ്ങൾ പാപിയും നീചരുമാണ്. ഈ ശരീരവും മനുഷ്യരുടേതാണ് അവിടെയുള്ളതും മനുഷ്യന്റെ ശരീരം തന്നെയാണ് എന്നാൽ അവിടെ ഉള്ളവരിൽ ദൈവീക ഗുണങ്ങളുണ്ടായിരുന്നു അതിനാൽ അവർ ദേവതകളാണ്. നിങ്ങൾ സ്വയം പറയുന്നുണ്ട് - നമ്മളിൽ ആസുരീയ ഗുണങ്ങളുണ്ട് അതിനാൽ ഞങ്ങൾ വാനരനാണ്. മുഖം രണ്ടു കൂട്ടരുടേയും ഒരുപോലെയാണ് എന്നാൽ ബുദ്ധിയിലാണ് വ്യത്യാസമുള്ളത്. ഭാരതവാസികൾ കിരീടധാരികളായിരുന്നു. ഇപ്പോൾ ഒരു കിരീടവുമില്ല, ദരിദ്രരും ഭാരതവാസികളാണ്. ബാബ വരുന്നതും ഭാരതത്തിലാണ്, എവിടെയാണോ സ്വർഗ്ഗം വരാൻ പോകുന്നത് അവിടെ ബാബ വരുമല്ലോ. പറയാറുണ്ട് മയിൽപീലി ധരിച്ച അവതാരം എന്ന്, ആ അവതാരത്തിനെ പോലും എത്ര കളങ്കപ്പെടുത്തി. അഥവാ മറ്റു ധർമ്മങ്ങളിൽ ഉള്ളവരും എന്തെങ്കിലും പറഞ്ഞാൽ അതും ഭാരതവാസികളെ അനുകരിക്കുന്നത് കാരണമാണ്. കല്ലു ബുദ്ധി ആയതിലൂടെ എന്നെയും കല്ലിലും, തൂണിലും ഉണ്ടെന്ന് പറയുന്നു. ബാബ ഈ ശരീരത്തിലേക്ക് പ്രവേശിച്ച് ഭാരതത്തെ എത്ര നല്ല കിരീടധാരിയാക്കി മാറ്റുകയാണ് എന്ന് നിങ്ങൾ മനസ്സിലാക്കി. ഭാരതത്തിന്റെ എത്ര സേവനമാണ് ചെയ്യുന്നത്. ബാബ പറയുകയാണ് നിങ്ങൾ എന്റെ ഗ്ലാനി ചെയ്യുകയാണ്. ഞാൻ നിങ്ങളെ സ്വർഗ്ഗത്തിന്റെ അധികാരിയാക്കുകയാണ്. നിങ്ങൾ എത്ര അപകാരമാണ് ചെയ്തത്. രാവണൻ നിങ്ങളുടെ വഴിയെ ഇല്ലാതാക്കിയിട്ടുണ്ട്, മോശമായ ഗതിയിലേക്ക് വന്നുവല്ലോ. അപ്പോഴാണ് വിളിക്കുന്നത് പതിത പാവനാ വരൂ എന്ന്. മനസ്സിലാക്കി തരുന്നതും എത്ര സഹജമായ രീതിയിലാണ്, എന്നിട്ടും ചില കുട്ടികൾ മറക്കുന്നുണ്ട്. യോഗം ഇല്ലെങ്കിൽ ധാരണയും നടക്കില്ല, അതുകൊണ്ടാണ് ബാബ പറയുന്നത് ബന്ധനത്തിൽ കഴിയുന്നവരാണ് കൂടുതൽ ഓർമ്മിക്കുന്നത്. ശിവബാബയുടെ ഓർമ്മയിൽ എല്ലാം സഹിക്കുന്നും ഉണ്ട്. ഭാരതവാസികൾ ആരാണോ ദേവി ദേവതകളായി മാറുന്നവർ അവർ ഇവിടെ എത്തിച്ചേരും. ആര്യ സമാജത്തിലുള്ളവർ ദേവി ദേവതകളുടെ മൂർത്തികളെ അംഗീകരിക്കില്ല. വൃക്ഷത്തിന്റെ പിന്നിലും ചില്ലകളുണ്ടാകും, വളരെ പരിശ്രമത്തോടെ 2-3 ജന്മങ്ങളുണ്ടാകും.

വളരെ പേർ മനസ്സിലാക്കുന്നുണ്ട് വികാരം ഇല്ലാതെ ലോകം എങ്ങനെ നടക്കും. ദേവതകളെ സമ്പൂർണ്ണ നിർവ്വികാരി എന്നല്ലേ പറഞ്ഞിരുന്നത്. ഇതും ആർക്കും അറിയില്ല അതായത് വികാരം തന്നെ ഉണ്ടാവുകയില്ല എന്ന്. കല്പം മുമ്പുള്ളവർ പെട്ടെന്ന് മനസ്സിലാക്കും. പാട്ടുമുണ്ട് - ഭഗവാനുവാച- കാമം മഹാശത്രുവാണ്, പക്ഷെ ഭഗവാൻ എപ്പോഴാണ് ഇത് പറഞ്ഞത് എന്നത് ആർക്കും അറിയില്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾ ജഗത്ജീത്തായി മാറുകയാണ്, പക്ഷെ ഉയർന്ന പദവി നേടുന്നതിന് പരിശ്രമം ചെയ്യേണ്ടതായി വരും. ബാബ പറയുന്നു ഗൃഹസ്ഥ വ്യവഹാരത്തിൽ കഴിഞ്ഞു കൊണ്ടും കേവലം ബുദ്ധിയോഗം എന്റെ കൂടെ വെക്കൂ. എപ്പോഴാണോ ബാബയുടേതായി മാറിയത് അപ്പോൾ നിങ്ങൾക്ക് ബാബയോട് സ്നേഹം വേണം. ബാക്കി മറ്റുള്ളവരുടെ കൂടെ കാര്യങ്ങൾ ചെയ്യുന്നതിനു വേണ്ടി സ്നേഹം വേണം. ബുദ്ധിയിൽ ഈ ചിന്ത ഉണ്ടായിരിക്കണം പാവങ്ങളെ എങ്ങനെ സ്വർഗ്ഗവാസിയാക്കാം. സത്യമായ യാത്ര ചെയ്യുന്നതിനുള്ള യുക്തി പറഞ്ഞു കൊടുക്കണം. അതാണ് ഭൗതികമായ യാത്ര, ഇതെല്ലാം ജന്മജന്മാന്തരങ്ങളായി ചെയ്തു വന്നതാണ്. ഇത് ഒരേ ഒരു ഓർമ്മയുടെ യാത്രയാണ്. ഇപ്പോൾ നമ്മുടെ 84 ജന്മങ്ങൾ പൂർത്തിയാക്കി പിന്നെ വീണ്ടും സത്യയുഗത്തിന്റെ ചരിത്രം ആവർത്തിക്കപ്പെടും. പതിതർക്ക് തിരിച്ച് പോകാൻ സാധിക്കില്ല. പാവനമാക്കുന്നതിന് പതിത പാവനനായ ബാബയും വേണം. കേവലം സന്യാസിമാർ പാവനമായി ജീവിക്കുന്നുണ്ട് പക്ഷെ തിരിച്ച് പോകാൻ സാധിക്കില്ല. സർവ്വരേയും കൂട്ടികൊണ്ടു പോകുന്നത് ബാബയാണ്. ബാബ വന്ന് സർവ്വരേയും രാവണനിൽ നിന്നും മുക്തമാക്കുന്നു. സത്യയുഗത്തിൽ ദു:ഖം നൽകുന്ന ഒരു വസ്തുവും ഉണ്ടാകില്ല. സുഖധാമം എന്നാണ് പേര്. ഇത് ദു:ഖത്തിന്റെ ലോകമാണ്. അത് പാൽക്കടലാണ്, ഇത് വിഷയ സാഗരമാണ്.

ഇപ്പോൾ നിങ്ങൾക്ക് അറിയാം സ്വർഗ്ഗത്തിൽ എത്ര സുഖത്തോടെ വിശ്രമത്തോടെ കഴിയാൻ സാധിക്കും. പാൽക്കടലിൽ നിന്നും വിഷയ സാഗരത്തിലേക്ക് എങ്ങനെ വരും, ഇത് ആർക്കും അറിയില്ല. ബാബ മനസ്സിലാക്കി തരികയാണ് ശ്രീമത്തിലൂടെ നടക്കുകയാണെങ്കിൽ ഉത്തരവാദി ബാബയാകും. ശ്രീമതം പറയുകയാണ് - വീട്ടിലേക്ക് പോയിക്കോളൂ, കുട്ടികളെ സംരക്ഷിച്ചോളൂ. അവരുടെ അടുത്ത് ഭൂം ഭൂം ചെയ്യൂ, അപ്പോൾ എന്തെങ്കിലും എന്തെങ്കിലും മംഗളം ഉണ്ടാകും. സ്വർഗ്ഗത്തിലേക്ക് അവരും വരും. ബാബ വന്ന് നരകവാസിയിൽ നിന്നും 21 ജന്മങ്ങളിലേക്ക് സ്വർഗ്ഗവാസിയാക്കുകയാണ്. ഇതും നിങ്ങളുടെ ബുദ്ധിയിലുണ്ട്. മനുഷ്യർക്ക് ഒന്നും അറിയില്ല ബ്രഹ്മാ ബാബക്കും ആദ്യം ഇതൊന്നും അറിയുമായിരുന്നില്ല. ഏതുപോലെയാണോ ഇദ്ദേഹത്തിന്റെ 84 ജന്മങ്ങളുടെ കഥ - തതത്ത്വം, ബ്രഹ്മാബാബയും രാജയോഗം അഭ്യസിക്കുകയാണ്. നിങ്ങൾ രാജഋഷികളാണ്. അവർ ഹഠയോഗ ഋഷികളാണ്. നിങ്ങൾ ഗൃഹസ്ഥ വ്യവഹാരത്തിൽ കഴിഞ്ഞു കൊണ്ട് രാജ്യാധികാരം പ്രാപ്തമാക്കി കൊണ്ടിരിക്കുകയാണ്. നിങ്ങൾ എല്ലാവരും ശരണാഗതിയിലേക്ക് വന്നിരിക്കുകയാണ്. ഇപ്പോൾ മനുഷ്യർ മനസ്സിലാക്കുന്നത് നമ്മൾ സ്വർഗ്ഗത്തിലാണ് ഇരിക്കുന്നത് എന്നാണ്. ലോകത്തിൽ മായയുടെ ഷോയാണ്. ഏതുവരെ നരകത്തിന്റെ വിനാശം ഉണ്ടാകുന്നില്ലയോ അതുവരെ സ്വർഗ്ഗം എങ്ങനെ വരാനാണ്. മായാവി മനുഷ്യർക്ക് ഇത് തന്നെയാണ് സ്വർഗ്ഗം. ബാബക്ക് പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുന്നതിൽ എത്ര പരിശ്രമം ഉണ്ട്. പൂർണ്ണമായും നരകവാസികളാണ്. സ്വർഗ്ഗവാസിയായി മാറുന്നില്ല. ബാബ എത്ര സ്നേഹത്തോടെ മനസ്സിലാക്കി തരികയാണ്. ശരി.

മധുരമധുരമായ കുട്ടികളെ രാവണനു മേൽ വിജയിക്കുന്നതിലൂടെ നിങ്ങൾ ജഗത്ജീത്താകും. ഇതിനു വേണ്ടി പൂർണ്ണമായ പുരുഷാർത്ഥം ചെയ്യണം. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ശിക്ഷകൾ അനുഭവിക്കേണ്ടി വരുന്ന രീതിയിൽ, ആദരവ് നഷ്ടപ്പെടുത്തുന്ന രീതിയിൽ ഒരു കാര്യവും ചെയ്യരുത്. മായയുടെ കൊടുങ്കാറ്റുകളെ കുറിച്ച് ചിന്തിക്കാതെ എത്ര സമയം ലഭിക്കുന്നോ ബാബയെ ഓർമ്മിക്കണം. ഒരു ബാബയോട് സത്യം സത്യമായ സ്നേഹം ഉണ്ടായിരിക്കണം.

2) തന്റെ ഉയർന്ന ഗതി ഉണ്ടാക്കുന്നതിന് സത്യമായ ബാബയോട് സത്യമായി ഇരിക്കണം. ഒരു കാര്യവും ഒളിപ്പിച്ച് വയ്ക്കരുത്.

വരദാനം :-
സർവ ഉത്തരവാദിത്തങ്ങളുടെയും ഭാരം ബാബയ്ക്കു നൽകി സദാ തന്റെ ഉന്നതി ചെയ്യുന്ന സഹജയോഗിയായി ഭവിക്കട്ടെ.

ഏതു കുട്ടികളാണോ ബാബയുടെ കാര്യത്തെ സമ്പന്നമാക്കുന്നതിനുള്ള ഉത്തരവാദിത്തത്തിന്റെ സങ്കൽപമെടുക്കുന്നത് അവർക്ക് ബാബയും ഇത്രയും തന്നെ സഹയോഗം നൽകുന്നു. കേവലം ഏതെല്ലാം തന്നെ വ്യർഥത്തിന്റെ ഭാരമുണ്ടോ അവ ബാബയ്ക്കു മേൽ വിടൂ. ബാബയുടേതായി ബാബയ്ക്കു മേൽ ഉത്തരവാദിത്തങ്ങളുടെ ഭാരം ഇറക്കുന്നതിലൂടെ സഫലതയും കൂടുതൽ ഉന്നതിയും സഹജമാകും. എന്തുകൊണ്ട്,, എന്ത് എന്നതിന്റെ ചോദ്യത്തിൽ നിന്ന് മുക്തമായിരിക്കൂ, വിശേഷിച്ച് ഫുൾസ്റ്റോപ്പിന്റെ സ്ഥിതി ഉണ്ടായിരിക്കട്ടെ എങ്കിൽ സഹജയോഗിയായി അതീന്ദ്രിയസുഖത്തിന്റെ അനുഭവം ചെയ്തുകൊണ്ടിരിക്കും.

സ്ലോഗന് :-
ഹൃദയത്തിലും ബുദ്ധിയിലും സത്യതയുണ്ടെങ്കിൽ ബാബയുടെ പരിവാരത്തിന്റെ വിശ്വാസപാത്രമായി മാറും.

അവ്യക്തസൂചനകൾ- ബ്രഹ്മാബാബയ്ക്കു സമാനം സമ്പന്നവും സമ്പൂർണ സ്ഥിതിയുടെയും അനുഭവം ചെയ്യു

എത്രത്തോളം സമ്പൂർണസ്ഥിതി സമീപം വന്നുകൊണ്ടിരിക്കുന്നുവോ അത്രയും മറ്റുള്ളവരുടെ സങ്കൽപങ്ങളെ വായിക്കാനാവും, ഇതിനായി തന്റെ സങ്കൽപങ്ങൾക്കു മേൽ ഫുൾബ്രേക്ക് വേണം. ആർക്ക് തന്റെ സങ്കൽപങ്ങളെ ഒതുക്കാനാവുമോ അവർക്കാണ് മറ്റുള്ളവരുടെ സങ്കൽപങ്ങളെ മനസിലാക്കാനാവുക. അപ്പോൾ സങ്കൽപങ്ങളുടെ കിടക്ക ഒതുക്കിക്കൊണ്ട് പോകൂ.